Monday, February 22, 2021

*💠ദി ഗ്രേറ്റ്‌ ആർട്ടിസ്റ്റ്* 💠💠💠💠💠 *മലയാളം സെക്കൻഡ് പേപ്പറിൽ കുട്ടികളുടെ എഴുത്തിലുള്ള നൈപുണ്യം നേടിയെടുക്കുന്നതിന് വേണ്ടി കൊടുത്ത ഒരു ചോദ്യമിതായിരുന്നു.* *" നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട, പ്രഗത്ഭനായൊരു വ്യക്തിയെ കുറച്ചും,അയാൾ നിങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും രണ്ടു പുറത്തിൽ കവിയാതെയൊരു ഉപന്യാസം തയ്യാറാക്കുക "* *കുട്ടികൾ പരസ്പരം നോക്കി... സംശയങ്ങൾ ഉയർന്നു.....* *"മദർ തേരസായെ കുറിച്ച് മതിയോ.... "* *"സച്ചിനെ കുറച്ചു എഴുതിയാൽ കുഴപ്പം ഉണ്ടോ...?"* *എല്ലാവരും എഴുതി തുടങ്ങി. പിരീഡ് അവസാനിച്ചപ്പോൾ പേപ്പറും വാങ്ങി ഞാൻ സ്റ്റാഫ് റൂമിൽ എത്തി.* *വെറുതെ ഒന്ന് ഓടിച്ചു നോക്കി... നല്ല ഭംഗിയായി തന്നെ എല്ലാവരും വച്ച് കാച്ചിയിട്ടുണ്ട്.* *ഒന്നൊന്നായ് വായിച്ചു ഗ്രേഡ് ഇട്ടു തുടങ്ങി.* *"ആഹാ.... വായിച്ചു ചിരിക്കാനും, ചിന്തിക്കാനും ഉണ്ട്..."* *മമ്മൂട്ടി... മോഹൻലാൽ വിജയ്...* *മദർ തേരസാ... മുരുകൻ കട്ടാക്കട...* *ധോണി... സച്ചിൻ... മഞ്ജു വാര്യർ... അബ്‌ദുൾകലാം...* *അങ്ങനെ നീണ്ട നിര തന്നെയുണ്ട്...* *പെട്ടന്നാണ് ഭർത്താവിന്റെ സ്വരം മുഴങ്ങിയത്...* *"ഡീ ...ഒന്നിങ്ങു വന്നേ... നീ ഇതു കണ്ടോ....?" എഴുനേറ്റു അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു...* *ടീവി യിൽ കാണിക്കുന്ന ന്യൂസ്‌ കണ്ടു കരഞ്ഞു പോയി...* *പ്രായമായ അച്ഛനെയും, അമ്മയെയും മകൻ ഒരു കുടുസ്സ് മുറിയിൽ പൂട്ടിയിട്ടിരിക്കുന്നു... ആഹാരം കിട്ടാതെ അസ്ഥിപഞ്ജരം പോലെയിരിക്കുന്ന പിതാവ് അവിടെ മരിച്ചു കിടക്കുന്നു...അതും നോക്കി അമ്മ ജീവച്ഛവം പോലെയിരിക്കുന്നു...* *💠കണ്ണേ മടങ്ങുക....* *"ഇങ്ങനെയുള്ള വാർത്തകൾ എന്നെ കാണിക്കരുതെന്ന് പറഞ്ഞിട്ടുള്ളത് അല്ലേയേട്ടാ..... " വിതുമ്പി പോയി ഞാൻ.....* *ഒന്നും മിണ്ടാതെ തിരികെ വന്നു. അടുത്ത പേപ്പർ എടുത്തു വായിക്കാൻ നോക്കിയ ഞാനൊന്ന് ഞെട്ടി...!!! നരേന്ദ്രന്റ പേപ്പർ ആണ്...പത്തു ബി യിലെ കുട്ടിയാണ്.* *കറുത്ത മഷിയിൽ വടിവൊത്ത അക്ഷരങ്ങൾ...* *"ദി ഗ്രേറ്റ്‌ ആർട്ടിസ്റ്റ് - കല്യാണികുട്ടി (എന്റെ അമ്മ )"* *ഒട്ടൊരു കൗതുകത്തോടെയാണ് ഞാൻ വായന തുടർന്നത് ...* *കാരണം നരേന്ദ്രന്റെ അമ്മ കല്യാണിയെ എനിക്ക് നന്നായി അറിയാം.* *💠അവന്റെ അച്ഛന്റെ മരണശേഷം കുട്ടികളെ വളർത്താൻ തൊഴിലുറപ്പ് പണിക്ക് പോയും, മറ്റുള്ള വീടുകളിൽ അടുക്കളപ്പണി ചെയ്‌തും കഴിയുന്ന കല്യാണി എങ്ങനെ ഗ്രേറ്റ് ആർട്ടിസ്റ്റ് ആവും....!!!???* *ഇവനിതു എന്താണ് എഴുതിവച്ചിരിക്കുന്നത്.*.. *💠വീണ്ടും ആ അക്ഷരങ്ങളിലേയ്ക്ക് കണ്ണോടിച്ചു...* *ഈ ലോകത്തിലെ ഏറ്റവും വലിയ ഗായിക എന്റെ അമ്മയാണ്.. ആരുടെ പാട്ട് കേട്ടാണോ ഒരാൾ കരച്ചിൽ നിർത്തുന്നത്.... സന്തോഷത്തോടെയിരിക്കുന്നത്... സമാധാനത്തോടെ ഉറങ്ങുന്നത്... അത്,സ്വന്തം അമ്മയുടെ താരാട്ട് പാട്ടാണ്.* *ഈ ഭൂമിയിലേക്ക് പിറന്നുവീഴുന്ന ഓരോ കുഞ്ഞും കേൾക്കുന്നത് സംഗീതം പഠിച്ചയാളുടെയോ,, അവാർഡ് കിട്ടിയാളുടെയോ സ്വരമല്ല... രാഗവും,താളവുമില്ലെങ്കിലും .... അവന്റെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിക്കുന്നത് ആ താരാട്ട് പാട്ട് തന്നെയാണ്.* *എന്റെ അനുജത്തിയെ ഉറക്കുവാൻ വേണ്ടി അമ്മ പാടിയ താരാട്ടുപാട്ടിനോളം മാധുര്യമേറിയയൊരു സ്വരവും ഈ ഭൂമിയിൽ ഞാൻ വേറെ കേട്ടിട്ടില്ല. അതേ എന്റെ അമ്മയാണ് ഈ ലോകത്തിലെ ഏറ്റവും മികച്ച ഗായിക.* *ഞാൻ കണ്ട ഏറ്റവും വലിയ കഥാകാരിയും എന്റെ അമ്മയാണ്..*. *പകലന്തിയോളം പണി കഴിഞ്ഞു, റേഷൻ പീടികയിൽ നിന്നും അരിയും വാങ്ങി വന്ന്, ഉണങ്ങാത്ത വിറക് ഊതി, ഊതി കത്തിച്ചു കഞ്ഞി, കാലം ആക്കുമ്പോൾ...* *കരിയും,പുകയുമേറ്റ അടുക്കളയിൽ അമ്മക്കൊപ്പം ഞാനും ഏട്ടനും ഇരിക്കുന്നുണ്ടാവും...* *അടുത്ത് തഴപായിൽ അനുജത്തിയെ കിടത്തിയിട്ടും ഉണ്ടാവും....* *അപ്പോഴൊക്കെയും അടുപ്പിൽ നിന്നുയിരുന്ന പുകചുരുളുകൾ നോക്കി,അമ്മ പറഞ്ഞു തന്നിട്ടുള്ള മനോഹരമായ കഥകളോളം മികച്ചവ .* *ഇതുവരെ ഞാൻ എങ്ങും വായിച്ചിട്ടുമില്ല,കേട്ടിട്ടുമില്ല...!* *💠എന്റെ അമ്മയാണ് ഏറ്റവും വലിയ ശില്പിയും....* *ഗോതമ്പുപൊടി കുഴച്ച്, ശോഷിച്ച കൈയാൽ അവ ഉരുളകളാക്കി,സ്റ്റീൽ പാത്രം കമിഴ്ത്തിവച്ച് അതിനു മുകളിൽ ആ ഗോതമ്പു ഉരുള വച്ചു ഗ്ലാസ്‌ കൊണ്ട് ചപ്പാത്തി പരത്തുന്ന അമ്മയുടെ കഴിവ്...* *അതേ ഗോതമ്പു പൊടികൊണ്ട് കൊഴുക്കട്ട ഉണ്ടാക്കി... കലത്തിനു മുകളിൽ ഒരു തുണി ചുറ്റി കെട്ടി അതിന് മുകളിൽ ആ ആ കൊഴുക്കട്ട വച്ച് പുഴുങ്ങി എടുക്കുന്നത്....അതേ എന്റെ അമ്മയാണ് ഞാൻ കണ്ട ഏറ്റവും വിദഗ്ദ്ധയായ ശില്പി.* *എന്റെ അമ്മയാണ് ഏറ്റവും വലിയ അഭിനേത്രി മിഴികൾ നിറയുമ്പഴും അധരത്തിൽ പുഞ്ചിരി പ്രകാശിപ്പിക്കുന്ന അമ്മയോളം മികച്ചയൊരു നടിയെ ഞാനിതുവരെ വേറെ കണ്ടിട്ടില്ല* *പട്ടിണി കിടന്നു, മുണ്ട് മുറുക്കിയുടുത്തു....* *മക്കളെ ഊട്ടി കുഞ്ഞുങ്ങളുറക്കമായാൽ കലത്തിൽ കോരി വച്ച കിണർ വെള്ളം കുടിച്ച്,വിശപ്പടക്കുന്ന എന്റെ അമ്മയോളം ത്യാഗശീലയായ ഒരാളെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല...* *അതേ ഏറെ അഭിമാനത്തോടെ... അതിലേറെ സന്തോഷത്തോടെ പറയട്ടെ എന്റെ അമ്മ കല്യാണി കുട്ടിയാണ് ഞാൻ കണ്ട ഏറ്റവും വലിയ ആർട്ടിസ്റ്റ്... ദി റിയൽ ഹീറോയിൻ....* *ഒരു കാര്യം കൂടി പറയാതെ വയ്യ... കണ്ടു നേരിയ ഒരു ഓർമ്മ മാത്രമേയുള്ളൂ എനിക്കെന്റെ അച്ഛനെ... പകലു മുഴുവനും പണികഴിഞ്ഞു രാത്രി അടുത്ത വീട്ടിലെ മുറ്റത്തു ഒരു മലപോലെ കൂട്ടിയിട്ടിരിക്കുന്ന തേങ്ങ പൊതിച്ചെടുക്കുന്ന എന്റെ അച്ഛനോളം വലിയൊരു കായികാഭ്യാസിയെ ഞാൻ കണ്ടിട്ടില്ല...* *ആ സ്നേഹവും കരുതലും കുഞ്ഞിലേ നഷ്ട്ടപ്പെട്ടുവെങ്കിലും അതറിയിക്കാതെ വളർത്തിയ എന്റെ അമ്മയെ മറന്നൊരു ജീവിതം എനിക്കില്ല.* *ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എന്റെ അച്ഛന്റെയും,അമ്മയുടെയും രണ്ടാമത്തെ മകനായി... ഏട്ടന്റെ അനുജനായി... അനുജത്തികുട്ടിയുടെ കുഞ്ഞേട്ടനായി... ആ കൊച്ചു വീട്ടിൽ തന്നെ എനിക്ക് പിറക്കണം...✍️* *അറിയാതെ വയറ്റിൽ കൈ വച്ചു പോയി... തൊട്ട് മുൻപ് ടി വിയിൽ കണ്ട വാർത്ത കണ്ണുകളിൽ തെളിഞ്ഞു...*. *കല്യാണം കഴിഞ്ഞു പതിനെട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയാത്ത എന്റെ വയറ്റിൽ കൈ വച്ചു കണ്ണീരോടെ ഞാൻ പ്രാർത്ഥിച്ചു ...* *"നരേന്ദ്രാ....... ഈ വയറ്റിൽ നീ പിറന്നില്ലല്ലോ... നിന്നെ പോലെ ഒരു മകന് ജന്മം കൊടുക്കുന്നതിനോളം പുണ്യം മറ്റെന്തുണ്ട്... അടുത്ത ജന്മത്തിലെങ്കിലും നീ എനിക്ക് മകനായി പിറക്കണം..."* *എന്റെ കണ്ണീർ വീണ, അവന്റെ അക്ഷരങ്ങൾ നോക്കി...കുറച്ചു നേരം ഞാനിരുന്നു പോയി...* *അവന്റെ അക്ഷരങ്ങൾക്ക് ഗ്രേഡ് ഇടാനുള്ള യോഗ്യത എനിക്കില്ല... ഞാൻ പഠിച്ച ഒരു ഡിഗ്രിയും എനിക്ക് അതിന് അനുമതി നൽകില്ല... കാരണം അവനെഴുതിയത് ജീവിതമാണ്...* *സ്വന്തം രക്തം ചാലിച്ചെഴുതിയ ജീവിതം...* 💞💞💞💞💞💞 *💠ഇന്ന് നിങ്ങൾ മക്കളെങ്കിൽ നാളെ നിങ്ങളും രക്ഷിതാക്കളാവും അതുകൊണ്ട് നാം എന്ന ശില്പം മെനഞ്ഞ ആ ഗ്രേറ്റ് ആര്ടിസ്റ്റുമാരായ നമ്മുടെ മാതാപിതാക്കാക്കളെ മറക്കരുത് ഒരിക്കലും... നെഞ്ചോട് ചേർത്ത് വയ്ക്കണം അവരുടെ അവസാന ശ്വാസം വരെയും*🙏🏻🌷
എല്ലാം നഷ്ടപ്പെട്ടശേഷം വിഷമിച്ചിട്ടു കാര്യമില്ല; വൈകുംമുന്‍പേ അറിയണം By: ഋഷിരാജ് സിങ് ഐ.പി.എസ്. ഋഷിരാജ് സിങ് ഐ.പി.എസ്. കേരളത്തിലെ സീനിയർ ഓഫീസർമാർ സ്കൂളുകളിലും കോളേജുകളിലും വാർഷികം, മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനം, പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം എന്നിവയ്ക്കും മറ്റും പോകാറുണ്ട്. പക്ഷേ, ഞാൻ പ്രധാനമായും സ്കൂളുകളിലും കോളേജുകളിലും പോകുന്നത് കുട്ടികളുമായി സംസാരിക്കാൻവേണ്ടിയാണ്. ഞാൻ ട്രാൻസ്പോർട്ട് കമ്മീഷണറായി ജോലി നോക്കുമ്പോൾ ഇന്ത്യയിലും കേരളത്തിലും എന്തുകൊണ്ടാണ് റോഡപകടങ്ങൾ കൂടുന്നത് എന്ന കാര്യം കുട്ടികളെ ബോധവത്കരിക്കാനായി ഇരുനൂറോളം സ്കൂളുകൾ സന്ദർശിക്കുകയുണ്ടായി. ഇതിനെക്കാൾ കൂടുതൽ സ്കൂൾ, കോളേജുകളിൽ പോകാൻ സാഹചര്യം കിട്ടിയത് എക്സൈസ് കമ്മീഷണറായി ജോലി നോക്കുമ്പോഴാണ്. ഏകദേശം അറുനൂറോളം സ്കൂൾ, കോളേജുകളിൽ സന്ദർശനം നടത്തുകയും ലഹരിയുടെ ഉപയോഗത്തെക്കുറിച്ച് കുട്ടികളിൽ ബോധവത്കരണം നടത്തുകയും ചെയ്തു. സ്കൂളുകളും കോളേജുകളും സന്ദർശിക്കുമ്പോൾ കുട്ടികളുമായി ആശയവിനിമയം നടത്താൻ ഞാൻ ശ്രമിക്കാറുണ്ട്. കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നല്കാറുണ്ട്. ഇതിൽനിന്നും എനിക്ക് ആശ്ചര്യപ്പെടുത്തുന്ന ഒരുപാടു വിവരങ്ങൾ ലഭിക്കുകയുണ്ടായി. കുട്ടികളെ ഭയപ്പെടുത്തുന്ന കാര്യങ്ങൾ, മറ്റു കുട്ടികളെ തോല്പിച്ച് മുന്നിൽ വരാൻ ടീച്ചർ അല്ലെങ്കിൽ മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങൾ, കുട്ടികളുടെ ചിന്തകളും മാനസികപിരിമുറുക്കമുണ്ടാക്കുന്ന കാര്യങ്ങളും, വീട്ടിൽ സ്വസ്ഥതയില്ലാത്ത അന്തരീക്ഷം, ആരുമായും ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥ- ഇതിൽനിന്നെല്ലാം രക്ഷപ്പെടാൻവേണ്ടി മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിലും ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും ചെന്നെത്തുന്നു. കഴിഞ്ഞ അഞ്ചു വർഷക്കാലമായി കുട്ടികളുമായി ബന്ധപ്പെട്ടു ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ ഒരു പുസ്തകമെഴുതാൻ തീരുമാനിച്ചു. കുട്ടികളുടെ സ്വഭാവവും പെരുമാറ്റവും ശരിയായ രീതിയിൽ നിർണയിക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്. കുടുംബാന്തരീക്ഷം ആരോഗ്യകരമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. സമ്മർദങ്ങളില്ലാതെ കുട്ടികൾക്ക് പഠിക്കാനും അവരുടെ ബാല്യകൗമാരങ്ങൾ ആസ്വദിക്കാനും കഴിയണം. അതിനൊന്നും സാധിക്കാതെവരുമ്പോഴാണ് ലഹരിയുടെ പ്രലോഭനങ്ങളിൽ കുട്ടികൾ പെട്ടുപോകുന്നത്. പുസ്തകം വാങ്ങാം എല്ലാം നഷ്ടപ്പെട്ടശേഷം വിഷമിച്ചിട്ടു കാര്യമില്ല. വൈകുംമുൻപേ ചെയ്യേണ്ടതായ കാര്യങ്ങളുണ്ട്. അധ്യാപകരും കുട്ടികളും, പ്രത്യേകിച്ച് രക്ഷിതാക്കളും ജാഗ്രതയോടെ ചെയ്യേണ്ടതായ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകളാണ് ഈ പുസ്തകത്തിൽ. എന്റെ ബാല്യകൗമാരങ്ങളെ ഇന്നത്തെ കുട്ടികളുടെതുമായി താരതമ്യം ചെയ്യുമ്പോൾ എനിക്ക് അനുഭവപ്പെടുന്ന കാര്യങ്ങൾ- അതെല്ലാം ഞാൻ നിങ്ങളുമായി പങ്കുവെക്കുകയാണ്. വളരെ ഗൗരവത്തോടെ ഇക്കാര്യങ്ങൾ നിങ്ങൾ നോക്കിക്കാണുമെന്ന വിശ്വാസത്തോടെ. ഋഷിരാജ് സിങ് ഐ.പി.എസ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച വൈകും മുൻപേ എന്ന പുസ്തകത്തിന് എഴുതിയ ആമുഖം പുസ്തകം ഓൺലൈനിൽ വാങ്ങാം Content Highlights: Rishiraj Singh IPS New Malayalam book Mathrubhumi Books Tags : Rishiraj Singh IPS Comment On This Article ! Get daily updates from Mathrubhumi.com 
വിക്ഷേപം ആവരണം ഇവയാണ് മായയുടെ രണ്ടുശക്തികള്‍. വിക്ഷേപശക്തി ലിംഗദേഹം മുതല്‍ ബ്രഹ്മാണ്ഡം വരെയുള്ള സകലതും സൃഷ്ടിക്കുന്നു. ആവരണശക്തി ദ്രഷ്ടാവിനും ദൃശ്യത്തിനുമിട യ്ക്കുള്ള അന്തരവും ബ്രഹ്മത്തിനും സൃഷ്ടി ക്കും തമ്മിലുള്ള അന്തരത്തെയും ആവരണം ചെയ്യുന്നു. അത് ബന്ധനാത്മകമാണ്. ചേതനയുടെ പ്രതിബിംബം കാരണ രൂപത്തി ലുള്ള പ്രകൃതിയില്‍ നിഹിതമാകുമ്പോള്‍ ലോകത്തില്‍ കാര്യകാരിയായ ജീവന്‍ ഉണ്ടാ കുന്നു. സരസ്വതീരഹസ്യോപനിഷത്ത്

Saturday, February 06, 2021

*ഷഡ്തിലാ ഏകാദശി* _ഫെബ്രുവരി 7 ഞായർ (07/02/2021)_ 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഹിന്ദു കലണ്ടറിലെ ‘മാഗ്’ മാസത്തിൽ കൃഷ്ണപക്ഷത്തിന്റെ (ചന്ദ്രന്റെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഘട്ടം) പതിനൊന്നാം ദിവസമാണ് ഷഡ്തിലാ ഏകാദശി ആചരിക്കുന്നത്, ഗ്രിഗോറിയൻ കലണ്ടറിൽ തീയതി സാധാരണയായി ജനുവരി - ഫെബ്രുവരി മാസത്തിൽ വരുന്നു. ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ ഈ ഏകാദശി ആഘോഷിക്കുന്നത് ഹിന്ദു മാസമായ ‘മാഗ്’ മാസത്തിലാണ്, ചില സംസ്ഥാനങ്ങളിൽ ഹിന്ദു കലണ്ടറിലെ ‘പോഷ്’ മാസത്തിലാണ് ഇത് ആചരിക്കുന്നത്. മറ്റ് ഏകാദശി ആചരണങ്ങളെപ്പോലെ, വിഷ്ണുവിനെ ആരാധിക്കുന്നതിനും ഈ ദിവസം ഒരു ഉപവാസം ആചരിക്കുന്നതിനും ഷഡ്തില ഏകാദശി സമർപ്പിതമാണ്; ഭക്തർക്ക് അവരുടെ എല്ലാ ദുരിതങ്ങളും നിർഭാഗ്യങ്ങളും അവസാനിപ്പിക്കാൻ കഴിയും. ഷഡ്തിലാ ഏകാദശിയെ ‘മാഗ് കൃഷ്ണ ഏകാദശി’, ‘ടിൽഡ ഏകാദശി’, അല്ലെങ്കിൽ ‘സട്ടില ഏകാദശി’ എന്നും വിളിക്കുന്നു. ഇത് ‘ആറ്’ എന്നും ‘ടിൽ’ എന്നർത്ഥം ‘എള്ള്’ എന്നും അർത്ഥമാക്കുന്നു. ഈ ദിവസം ടിൽ അല്ലെങ്കിൽ എള്ള് ആറ് വ്യത്യസ്ത രീതികളിൽ ഉപയോഗിക്കുന്നു. മതപരമായ യോഗ്യതകളും ആത്മീയ ശുദ്ധീകരണവും നൽകുന്നതിനാൽ ‘ടിൽ’ ഉപയോഗം ഈ ദിവസം വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ദരിദ്രർക്കും വിശപ്പുള്ളവർക്കും എള്ള് ദാനം ചെയ്യുന്നതിൽ വലിയ സൂചനയുണ്ട്. ഷട്ട് തില ഏകാദശിയിൽ എള്ള് വിത്തും വെള്ളവും പൂർവ്വികർക്കും പൂർവ്വികർക്കും സമർപ്പിക്കുന്ന ഒരു സമ്പ്രദായമുണ്ട്. ഒരാളുടെ ജീവിതകാലത്ത് ചെയ്ത ഒരു വ്യക്തിയുടെ എല്ലാ ദുഷ്പ്രവൃത്തികളും പാപങ്ങളും കഴുകിക്കളയാനുള്ള മേധാവിത്വവും ഈ ഏകാദശിക്ക് ഉണ്ട്. 🍁 _ഐതിഹ്യം_ മതവിശ്വാസമനുസരിച്ച്, വിഷ്ണുവിനെ കാണാൻ നാരദ് മുനി വൈകുണ്ഡം സന്ദർശിക്കുകയും ഷടഡ്തില ഏകാദശി വ്രത്തിന്റെ (ഉപവാസം) പ്രാധാന്യത്തെക്കുറിച്ച് ചോദിച്ചു. നാരദ് മുനി വിഷ്ണുവിനെ നിർബന്ധിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു, പുരാതന കാലത്ത്, ഒരു ബ്രാഹ്മണന്റെ വിധവയായ ഭാര്യ ഭൂമിയിൽ ജീവിച്ചിരുന്നു, അവൾ എന്റെ ഏറ്റവും വലിയ ഭക്തയായിരുന്നു, പലപ്പോഴും എന്നെ പൂർണ്ണ ബഹുമാനത്തോടെയും ഹൃദയത്തിൽ ഭക്തിയോടെയും ആരാധിച്ചിരുന്നു. എന്റെ അനുഗ്രഹം തേടാനായി അവൾ ഒരു മാസം മുഴുവൻ ഉപവസിച്ചു. അവളുടെ ശരീരം എല്ലാ ഉപവാസങ്ങളിൽ നിന്നും ശുദ്ധമായിത്തീർന്നു, പക്ഷേ അവൾ ഒരിക്കലും ബ്രാഹ്മണർക്കും ദേവന്മാർക്കും ഭക്ഷണം നൽകിയില്ല. അതിനാൽ ഈ സ്ത്രീ സ്വർഗത്തിൽ തൃപ്തികരമല്ലാത്തതിനാൽ ഞാൻ ഒരു സാധു / ബ്രാഹ്മണന്റെ വേഷം ധരിച്ച് അവളെ സന്ദർശിച്ചു. ഞാൻ അവളോട് ദാനം ചോദിച്ചപ്പോൾ അവൾ ഒരു ചെളി കൂട്ടി എന്റെ കൈകളിൽ സൂക്ഷിച്ചു. ഞാൻ അത് തിരികെ ധാമിലേക്ക് കൊണ്ടുവന്നു. കുറച്ചു കാലം കഴിഞ്ഞ് അവൾ മരിക്കുകയും വൈകുണ്ഡത്ത് എത്തിയപ്പോൾ അവർക്ക് ഒരു കുടിലും മാങ്ങയും നൽകി. ഒരു ശൂന്യമായ കുടിലിൽ കണ്ടപ്പോൾ അവൾ വിഷമിച്ചു, ഞാൻ ഒരു ഭക്തനായിരിക്കുമ്പോഴും എനിക്ക് എന്തിനാണ് ഒരു ശൂന്യമായ കുടിലുണ്ടായതെന്ന് ചോദിച്ചു. ഇതെല്ലാം കാരണം നിങ്ങൾ ഭക്ഷണം ദാനം ചെയ്യാത്തതും എനിക്ക് ചെളി കൈമാറുന്നതുമാണ്. അപ്പോൾ ഞാൻ അവളോട് പറഞ്ഞു, നിങ്ങളുടെ കുടിലിന്റെ കവാടങ്ങൾ തുറക്കരുത്, ദേവ് പെൺകുട്ടികൾ നിങ്ങളോട് ഷഡ്തില ഏകാദശി വ്രത്തിന്റെ മുഴുവൻ ആചാരങ്ങളും പറഞ്ഞില്ലെങ്കിൽ. ദേവ് പെൺകുട്ടികൾ പറഞ്ഞതുപോലെ അവൾ പിന്തുടർന്നു. ഉപവാസത്തിന്റെ ഫലമായി അവളുടെ കുടിലിൽ ഭക്ഷ്യവസ്തുക്കളും വിളകളും നിറഞ്ഞു. അതിനാൽ, ഹേ നരാദ്, ഏകാദശിയുടെ ഈ നോമ്പ് നിർവഹിക്കുകയും ഭക്ഷണവും എള്ള് വിത്തുകളും സംഭാവന ചെയ്യുന്ന ഏതൊരാൾക്കും അനുഗ്രഹവും സമ്പത്തും രക്ഷയും ലഭിക്കുന്നു. കറുത്ത പക്ഷത്തിലെ ഷഡ്തിലാ ഏകാദശി ഹീന പാപങ്ങൾ ചെയ്തവരെ കൂടി പാപ വിമുക്തരാക്കാൻ ഇതിന് കഴിയുമെന്നാണ് വിശ്വാസം. എളളാണ് വ്രതാവസരത്തിലെ മുഖ്യ ഉപയോഗ വസ്തു. ആറു പ്രകാരത്തിൽ ഉപാസിക്കണം. അതുകൊണ്ട് ഷഡ്തിലായെന്ന് പേരുവന്നു. എളളിട്ട ഭക്ഷണം കഴിക്കുക, എള്ളിവെള്ളത്തിൽ സ്നാനം ചെയ്യുക, എള്ള് ദാനം ചെയ്യുക, എള്ള് ചേർത്ത പായസം നിവേദിക്കുക, എള്ള് ബലിയായി അർപ്പിക്കുക, എള്ള് ഭിക്ഷയാക്കുക. ഇഹലോകാഭിവൃദ്ധിയും വൈകുണ്ഠ പ്രാപ്തിയും ഉണ്ടാകും 🍁 _ഏകാദശി വ്രതം_ " വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "- അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്ന് പ്രമാണം. ഏകാദശിയുടെ ഒരു വിവരണം .ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം. ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു. ഇഹലോകസുഖവും പരലോകസുഖവും ഫലം. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്. സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം. കറുത്ത പക്ഷത്തിലെ ഷഡ്തിലാ ഏകാദശി ഹീന പാപങ്ങൾ ചെയ്തവരെ കൂടി പാപ വിമുക്തരാക്കാൻ ഇതിന് കഴിയുമെന്നാണ് വിശ്വാസം. എളളാണ് വ്രതാവസരത്തിലെ മുഖ്യ ഉപയോഗ വസ്തു. ആറു പ്രകാരത്തിൽ ഉപാസിക്കണം. അതുകൊണ്ട് ഷഡ്തിലായെന്ന് പേരുവന്നു. എളളിട്ട ഭക്ഷണം കഴിക്കുക, എള്ളിവെള്ളത്തിൽ സ്നാനം ചെയ്യുക, എള്ള് ദാനം ചെയ്യുക, എള്ള് ചേർത്ത പായസം നിവേദിക്കുക, എള്ള് ബലിയായി അർപ്പിക്കുക, എള്ള് ഭിക്ഷയാക്കുക. ഇഹലോകാഭിവൃദ്ധിയും വൈകുണ്ഠ പ്രാപ്തിയും ഉണ്ടാകും ഏകാദശി വ്രതാനുഷ്ഠാനം ഇന്നത്തെ ജീവിതസാഹചര്യത്തിനനുസൃതമായി വളരെ ചുരുങ്ങിയ ആചാരരീതിയിലാണ് വിവരിക്കുന്നത്. ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം.. ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം. 🍁 _ഹരിവരാസരം സമയം_ ഷട്തില എകദശി അവസാനിക്കുന്ന സമയം 07:05:20 to 09:17:25 on 8, ഫബ്രുവരി (ന്യൂഡൽഹി) സമയ ദൈര്‍ഘ്യം : 2 മണിക്കൂർ 12 ‌മിനിററ്