Friday, September 30, 2016

ജീവിതത്തെ ശരിയായി വിലയിരുത്താതെ പെട്ടെന്നുള്ള എടുത്തുചാട്ടത്തിലൂടെ സര്‍വതും വലിച്ചെറിഞ്ഞ്‌ കാവിയുടുക്കുന്നവരുണ്ട്‌. അവരുടെ ജീവിതം നിരാശ നിറഞ്ഞതായിരിക്കും.
ഒരു ഗൃഹസ്ഥന്‌ ഒരു സ്ത്രീയെയും കുട്ടികളെയും (ഒന്നോ രണ്ടോ കുട്ടികള്‍) നോക്കിയാല്‍ മതി. അവരുടെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ മതി. എന്നാല്‍ ആദ്ധ്യാത്മികവ്യക്തി ലോകത്തിന്റെ മുഴുവന്‍ ഭാരം താങ്ങേണ്ടവനാണ്‌. ഒരു സാഹചര്യത്തിലും അവന്‍ പതറാന്‍ പാടില്ല. മറ്റൊരാളുടെ വാക്കിലോ പ്രവൃത്തിയിലോ അല്ല അവന്റെ ജീവിതം. പക്ഷേ ഇന്ന്‌ നമ്മള്‍ അങ്ങനെയല്ല. ഒരുത്തന്‍ ദേഷിച്ചു രണ്ടു ഭള്ളു പറഞ്ഞാല്‍ മതി, താമസമില്ല, ഉടനെ അവനെ കൊല്ലാനുള്ള പുറപ്പാടാണ്‌. ഉടനെ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീടുള്ള ചിന്ത അവനെ അനശിപ്പിക്കുന്നതിനെക്കുറിച്ചാണ്‌. അന്യരുടെ ചുണ്ടത്തെ രണ്ടുവാക്കിലിരിക്കുകയാണ്‌ നമ്മുടെ ജീവിതത്തിന്റെ തുലാസ്‌. എന്നാല്‍ ആദ്ധ്യാത്മികജീവി അങ്ങനെയല്ല. അവന്‍ തന്നില്‍ തന്നെ നില്‍ക്കുവാനുള്ള അഭ്യാസം നടത്തുന്നു. എന്താണ്‌ യഥാര്‍ത്ഥ ജീവിതമെന്ന്‌ പഠിക്കുകയാണ്‌. ശരിയായ വിവേകവും വൈരാഗ്യവും കൂടാതെ ആദ്ധ്യാത്മജീവിതം സാദ്ധ്യമല്ല.
– ശ്രീ മാതാ അമൃതാനന്ദമയി
മരണം.അവസാന നിമിഷത്തില്‍ എങ്കിലും സ്വരൂപം അറിഞ്ഞു ഓംകാരത്തെ സ്വീകരിക്കുന്നവന്‍ മുക്തന്‍ ആകുന്നു ."അല്ലയോ ജീവത്മാവേ ,അങ്ങ് ചെയ്തത് എന്ത് എന്ന് ഓര്‍ത്താലും .ഭസ്മം ആയി തീരുന്ന ഈ ഉടലിനെ അഗ്നി ദഹിപ്പിക്കുന്നതിന് മുന്‍പ് അങ്ങ് "ഓം 'കാരത്തെ സ്വീകരിച്ചാലും .അങ്ങയുടെ കര്‍മങ്ങള്‍ സ്മരിക്കുക .ശരീരം നശ്വരവും ആത്മാവ് അനശ്വരവും എന്ന് മനസ്സില്‍ ആക്കുക " അങ്ങ് പുനരാവര്‍ത്തി ഇല്ലാത്ത പരമ പദം പൂകും -യജുര്‍വേദം .4O-15
സ്വപ്നത്തില്‍ സ്വപ്നം കാണുന്നവന്‍ കൂടാതെ മറ്റൊന്ന് ഉണ്ടല്ലോ? അതായത് സ്വപ്നമെന്നും സ്വപ്നദര്‍ശിയെന്നും വിഭജിക്കപ്പെട്ടിട്ടില്ലാത്ത ശുദ്ധബോധമാണത്. അതുപോലെ ലോകമെന്ന ഭ്രമക്കാഴ്ചയും അറിയുന്നത ‘മറ്റൊന്ന്’ ആയിക്കൂടെ?
ഗുരു പറഞ്ഞു: അങ്ങിനെതന്നെയാണ് കാര്യം. അതിന്റെ സഹജഭാവമോ രൂപമോ നാമിക്കാണുന്ന ലോകമല്ല. ബോധം മാത്രമേയുള്ളൂ. അത് ഉണ്മയായുള്ളതിനെ പ്രോജ്വലത്താക്കുന്നു. എന്നാല്‍ കാഴ്ച്ചയെന്നത് മറ്റൊരാള്‍ അറിയുന്നതാണ്. വിരോധാഭാസങ്ങളുടെ സംശ്ലേഷണമാണത്.
അത് ഒന്നിനെയും പ്രകാശിപ്പിക്കുന്നില്ല. അതിന് അസ്തിത്വമുണ്ടെന്നു പറയാന്‍കൂടിയാവില്ല. അനന്തബോധത്തിലെ വിക്ഷേപമാണ് അത്. ദൃക്കില്‍ സത്തും അസത്തും എങ്ങിനെയുണ്ടാവും? അത് എല്ലാടത്തും എക്കാലത്തും കാണപ്പെടുന്നു എന്ന് പറയുമ്പോള്‍ത്തന്നെ അത് ഒരിടത്തും ഒരു കാലത്തും കാണപ്പെടുന്നില്ല എന്നും പറയാം. അത് സത്താണ്, അസത്തുമാണ്. അത് അനന്തബോധമാണ്.

അത് നശിക്കുന്നതേയില്ല. അതുപോലെ ലോകമെന്ന കാഴ്ചയ്ക്കും അന്തമില്ല. അനന്തബോധത്തിന്റെ ഉണ്മയെപ്പറ്റി ശരിയായി ഗ്രഹിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ ആകുലത. സൃഷ്ടിയും വിലയനവും എന്നീ രണ്ടു ഭാവാഭാവങ്ങള്‍ അനന്തത്തില്‍ സഹജമാണെന്ന് തിരിച്ചറിയുന്നതാണ് പരമശാന്തി. 

ഭഗവാന്‍, അല്ലെങ്കില്‍ അനന്തം തന്നെയാണ് കുടമായും മലയായും മരമായും തുണിയായും അഗ്നിയായും ചരാചരങ്ങളായ എല്ലാമെല്ലാമായും നിലകൊള്ളുന്നത്. എന്തും ഏതും ഭഗവാനാണ്. ഇവയുടെ വിപരീതഭാവങ്ങളും ഭഗവാന്‍. ശൂന്യം, കര്‍മ്മം, കാലം, ദൂരം, ആകാശം, ഭൂമി, അസ്തിത്വം, നന്മ, തിന്മ, എല്ലാം ഭഗവാന്‍ ആകുന്നു.

അനന്തബോധത്തില്‍ ഉള്‍ക്കൊള്ളാത്ത യാതൊന്നും എവിടെയും ഇല്ല. എല്ലാടത്തുമുള്ള എല്ലാമെല്ലാം ഇപ്പോഴും ബോധമാകുന്നു.

ഒരു പുല്‍ക്കൊടി സ്വയം കര്‍ത്താവും ഭോക്താവുമാണ്.
ഒരു കുടം സ്വയം കര്‍ത്താവും ഭോക്താവുമാണ്.
ഒരു തുണ്ട് തുണി സ്വയം കര്‍ത്താവും ഭോക്താവുമാണ്.
ദൃശ്യമെന്നത് കര്‍ത്താവും ഭോക്താവുമാണ്.
പര്‍വ്വതം സ്വയം കര്‍ത്താവും ഭോക്താവുമാണ്.
മനുഷ്യന്‍ സ്വയം കര്‍ത്താവും ഭോക്താവുമാണ്.
ഓരോരുത്തരും ഓരോന്നും തന്നില്‍ത്തന്നെ പരിപൂര്‍ണ്ണനായ ഭാഗവാനാകുന്നു.

“ഈ ഓരോന്നിലും ഭഗവാനാണ് സ്വയം കര്‍ത്താവും ഭോക്താവുമായി എല്ലാം അനുഭവിക്കുന്നതും അഭിരമിക്കുന്നതും. എല്ലാമെല്ലാം ബ്രഹ്മമാകുന്നു. എല്ലാറ്റിനെയും ക്രമികമായി വികസ്വരമാക്കുന്നുവെങ്കിലും അതിന് ആദിയന്തങ്ങള്‍ ഇല്ല.”

സൃഷ്ടിയും വിലയനവും അനന്തബോധത്തിന്റെ അല്ലെങ്കില്‍ ഭഗവാന്റെ പ്രഭാവങ്ങളില്‍പ്പെടുന്നു. എല്ലാറ്റിന്റെയും കര്‍ത്താവും ഭോക്താവും ബോധമാണ്. അതിനാല്‍ ആരുമിവിടെ കര്‍ത്താവായും ഭോക്താവായും ഇല്ല എന്ന് പറയുന്നതും ഭാഗവാനാണിതെല്ലാം എന്ന് പറയുന്നതും ശരിയാണ്.

അതിനാല്‍ യമനിയമാദികള്‍ ഭഗവാനില്‍ നിലകൊള്ളുന്നു എന്ന് പറയുന്നതും ഇല്ലെന്നു പറയുന്നതും ശരിയാകുന്നു. ഇതെല്ലാം ഓരോരുത്തര്‍ക്കും നേരനുഭവമാണ്.


രാമാ ഞാനിതാണ് നിനക്കായി പറഞ്ഞു തന്നത്. അറിയാന്‍ യോഗ്യമായ എല്ലാം ഞാന്‍ നിനക്കായി പകര്‍ന്നു തന്നിരിക്കുന്നു. അതിന്റെ ഉണ്മയില്‍, പ്രബുദ്ധതയുടെ പ്രശാന്തതയില്‍ അഭിരമിച്ചാലും. നിര്‍വ്വാണപദത്തിലെന്നവണ്ണം സര്‍വ്വസ്വതന്ത്രനായി രാജ്യഭാരം നിര്‍വ്വഹിച്ചാലും.Yogavasishtam, Sukumar.
നാദകാരിണിയായി ഉള്ളില്‍ കുടികൊള്ളുന്ന ശക്തിയെ അറിഞ്ഞ് ശ്രദ്ധയോടെ ഓരോ ചിന്തകളെയും നിരീക്ഷിക്കുക. എന്നാല്‍ മാത്രം സ്വജീവിതാനുഭവങ്ങളുടെ സത്യസ്ഥിതി മനസ്സിലാകും. ഈശ്വരതത്ത്വംതന്നെ അറിവാകും. എല്ലാവരിലും കുടികൊള്ളുന്നത് ഒരേ തത്ത്വം ആയതിനാല്‍ സ്വയം അറിഞ്ഞാല്‍ മറ്റുള്ളതെല്ലാം അറിഞ്ഞുകഴിഞ്ഞു. 
മനസ്സിലുള്ള നിരന്തരവിചാരങ്ങളാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ പ്രാര്‍ത്ഥന എന്നത് നമ്മില്‍ പലര്‍ക്കും അറിയില്ല. ഒരാള്‍ എന്ത് വിചാരങ്ങളുമായി നടക്കും എന്നത് അയാളുടെ നിരന്തരകര്‍മ്മങ്ങളുടെ ഫലമായ വാസന അനുസരിച്ചിരിക്കും. നാം ഏതെല്ലാം ക്ഷേത്രങ്ങളില്‍ പോയാലും ഏതെല്ലാം മന്ത്രങ്ങള്‍ ജപിച്ചാലും അതുകഴിഞ്ഞ് നമ്മുടെ നിരന്തരമായ വിചാരം എന്താണോ അതേ ജീവിതത്തില്‍ സംഭവിക്കുകയുള്ളു. കുറച്ചു നേരം ക്ഷേത്രത്തില്‍ ചെലവിടുമ്പോഴോ കുറച്ചു നേരം പ്രാര്‍ത്ഥിച്ചു മന്ത്രം ജപിക്കുമ്പോഴോ അവസാനിക്കുന്നതല്ല യഥാര്‍ത്ഥ നാദ ശക്തി. അത് നിരന്തരമായ വിചാരത്തിന്‍റെ ഫലമായാണ് സംഭവിക്കുക. നല്ലതോ ചീത്തയോ എന്നത് ഈശ്വരതത്ത്വത്തില്‍ വരുന്ന കാര്യമല്ല. കര്‍മ്മവും അത് സമ്മാനിക്കുന്ന അനന്തരഫലവും കൂടി ചേര്‍ന്നതാണ് ജീവിതം എന്നത് അറിയണം. അതുകൊണ്ടാണല്ലോ നിരന്തരം മദ്യമോ സിഗരട്ടോ ആഗ്രഹിക്കുന്നയാള്‍ക്ക് അത് ലഭിക്കുന്നത്. അത് അസ്വദിക്കുകയും ഒടുവില്‍ അതു സമ്മാനിക്കുന്ന രോഗദുരിതത്തിലും കുടുംബപ്രശ്നങ്ങളിലുംപെട്ട് വലയുന്നത്. പിന്നീട് ആ രോഗ ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആഗ്രഹങ്ങളുമായി സ്വകര്‍മ്മത്തെ പഴിച്ച് നടക്കും. ഇവര്‍ ആഗ്രഹിക്കുന്നത് കുഴപ്പമുള്ളതാണല്ലോ ഇവര്‍ക്ക് ഇത് ലഭ്യമാകരുതല്ലോ എന്നുള്ള ഒരു ഈശ്വരശക്തിയെ ആരുടെയും അനുഭവത്തില്‍ ഒരുകാലത്തും കാണാന്‍ സാധിക്കില്ല. തെറ്റായ ഈശ്വരതത്ത്വത്തില്‍ മനസ്സ് പെട്ടുപോകാതെ നോക്കണം. നമുക്ക് എത്ര ഉദാത്തമായ കാര്യവും ആഗ്രഹിക്കാം എത്ര കേവലമായ കാര്യവും ആഗ്രഹിക്കാം. നിരന്തരവിചാരമാണ് പ്രാര്‍ത്ഥന എന്നത് സത്യമായിരിക്കെ അത് ഫലിക്കുകതന്നെ ചെയ്യും. ഈ സത്യം ബോധിച്ച ഒരാള്‍ ഏറ്റവും ഉദാത്തമായ ഈശ്വസാക്ഷാല്‍ക്കാരം തന്നെ ആഗ്രഹിച്ചാലോ. അതും ഫലിക്കും. ജീവിതത്തില്‍ എന്തുതന്നെ സംഭവിച്ചിരിക്കട്ടെ ഇനി എന്തുതന്നെ സംഭവിക്കട്ടെ അതൊന്നും ചിന്തിക്കാതെ നല്ലൊരു ഈശ്വരസങ്കല്പത്തെ മനസ്സാ വരിച്ച് നിരന്തരം വിചാരം ചെയ്തു ജീവിച്ചു നോക്കണം. ആ ശക്തി നമ്മില്‍ പ്രഭാവം ചെലുത്തും. നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. നാദകാരിണിയാണ് നാദരൂപിണിയാണ് സര്‍വ്വ അര്‍ത്ഥനകളെയും സാധിക്കുന്ന ശക്തിയാണ് നമ്മുടെ ഉള്ളില്‍ കുടുകൊള്ളുന്ന നാദശക്തി. അതിനാല്‍ ഉദാത്തമായത് മാത്രം ചിന്തിക്കണം. ആ ശക്തിയെ നിരന്തരം ചിന്തിച്ചാല്‍ അത് തന്നെ നമുക്ക് സിദ്ധിച്ചാല്‍ മറ്റെന്തു ആഗ്രമാണ് ബാക്കിനില്‍ക്കുക?
''നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും. ''  krishnakumar

Thursday, September 29, 2016

ദേവന്മാര്‍ സന്തോഷാധിക്യത്തോടെ ദേവിയെ സ്തുതിക്കാന്‍ തുടങ്ങി.

അമ്മേ, നീയാണ് സൃഷ്ടിസ്ഥിതിലയകാരിണി. ബ്രഹ്മാദികള്‍ക്ക് അതിനുള്ള പ്രാഭവം നല്‍കുന്നത് അമ്മേ, നീയല്ലേ? നീ തന്നെയാണ് സകലതിന്‍റെയും ഈശ്വരി. നീയാണ് കീര്‍ത്തി, ബുദ്ധി, അജപവും ജപവും ആയ മന്ത്രം നീയാണ്. കരുണയും ശ്രദ്ധയും ഭൂമിയും ജയയും പുഷ്ടിയും കലയും വിജയും, ശിവയും രുദ്രയും ഉമയും വാണിയും ആകുന്നത്, അമ്മേ നീ തന്നെയാണ്. 

നീ തന്നെയാണ് വിദ്യയും ക്ഷമയും കാന്തിയും മേധാശക്തിയും ആവുന്നത്. സര്‍വ്വാന്തര്യാമിയായി വിളങ്ങുന്ന നിന്നെക്കൂടാതെ ആര്‍ക്കെന്ത് ചെയ്യാന്‍ കഴിയും? അമ്മേ, നീയാണ് എല്ലാറ്റിനെയും ധരിക്കുന്നത്. അമ്മ നല്‍കുന്ന ശക്തിയില്ലെങ്കില്‍ അനന്തനും ആമയ്ക്കും ഭൂമിയെ താങ്ങി നിര്‍ത്താന്‍ എങ്ങിനെ കഴിയും? ഭൂമി നീ തന്നെയാണ്. അല്ലെങ്കില്‍ ശൂന്യാകാശത്ത് ആലംബമില്ലാതെ ഇത്ര ഭാരമുള്ള ഭൂമി എങ്ങിനെ നിലകൊള്ളും? എല്ലാമെല്ലാം നിന്റെ വിഭൂതികള്‍ മാത്രം.

അമ്മേ, സൂര്യന്‍, ചന്ദ്രന്‍, ഇന്ദ്രന്‍, തുടങ്ങിയ ദേവന്മാരെ പൂജിക്കുന്നവര്‍ വാസ്തവത്തില്‍ നിന്റെ മായക്കടിമപ്പെട്ട മൂഢരാണ്. നിന്‍റെ ശക്തിയാണ് അവരുടെയെല്ലാം വൈഭവത്തിനു നിദാനമായിരിക്കുന്നതെന്ന് അവരുണ്ടോ അറിയുന്നു? നിന്‍റെ മായയില്‍ കുടുങ്ങി അവരെ പൂജിക്കുന്നവര്‍ ഹതഭാഗ്യരാണ്. യജ്ഞത്തില്‍ അര്‍പ്പിക്കുന്നവയുടെ വിഹിതമൊന്നും നിന്‍റെ ‘സ്വാഹ’യില്‍ക്കൂടിയല്ലാതെ ദേവന്മാര്‍ക്ക് ലഭിക്കുകയില്ല. അപ്പോള്‍പ്പിന്നെ നിന്നെ നേരിട്ട് ഭജിക്കുകയല്ലേ നല്ലത്? യജ്ഞാഗ്നിയില്‍ നിന്നും ഹവിസ്സ് നേരിട്ട് ലഭിക്കാന്‍ യോഗ്യയായി മറ്റാരുണ്ട്? 

ദേവീ നീ തന്നെയാണ് സകല ചരാചരങ്ങള്‍ക്ക് ഭോഗവും ജീവനും പ്രദാനം ചെയ്യുന്നത്. നിന്‍റെ ‘സ്വന്ത’ക്കാരായ ദേവന്മാര്‍ക്ക് സംരക്ഷ നല്‍കുന്നതുപോലെ ദൈത്യന്മാരെയും  കാക്കുന്നത് നീ തന്നെയല്ലേ? സ്വയം നട്ടുവളര്‍ത്തിയ മുള്ളുമരം, പൂക്കാതെ കായ്ക്കാതെ നില്‍ക്കുന്നുവെങ്കിലും അതുകൊണ്ട് യാതൊരു ഫലങ്ങളും കിട്ടുകില്ല എന്നറിയുമ്പോഴും ഉടമസ്ഥന്‍ അതിനെ വെറുതേ വെട്ടിക്കളയാറില്ലല്ലോ. അതുപോലെയാണ് അവിടുന്ന് അസുരന്മാരെ രക്ഷിക്കുന്നതെന്ന് തോന്നുന്നു.

പോര്‍ക്കളത്തില്‍ തന്നെ നേരിടുന്ന അസുരന്മാര്‍ക്ക് ദേവാംഗനമാരുമായി രമിക്കണമെന്ന മോഹമുള്ളതിനാല്‍ കനിവോടെ അവരെ ഹനിച്ചു സ്വര്‍ഗ്ഗത്തിലെത്തിച്ച് അവരുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കുകയാണ് അമ്മ ചെയ്യുന്നത്. അല്ലാതെ അമ്മയ്ക്ക് അവരോടെന്ത് വിരോധമാണുള്ളത്? ഒന്ന് നിനച്ചാല്‍പ്പോലും ഈ അസുരഗണങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്ന അമ്മ അതിനായി ദേഹമെടുക്കുന്നത് വെറുമൊരു ലീലാവിനോദം മാത്രമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. 

ഈ കലികാലത്ത് നിന്നെ ഭജിച്ച് പുരുഷാര്‍ത്ഥങ്ങള്‍ ആര്‍ജ്ജിക്കുന്നതിനു പകരം ലോകര്‍ പുരാണപണ്ഡിതന്മാര്‍ പറയുന്നതുകേട്ടു വിഷ്ണുകഥകളും ശങ്കരചരിതവും പഠിച്ചു സമയം കളയുന്നു. നിന്‍റെ ആജ്ഞാനുവര്‍ത്തികളാണ് ത്രിമൂര്‍ത്തികള്‍ എന്നവര്‍ അറിയുന്നില്ല. അസുരന്മാരുടെ പീഡനത്തില്‍പ്പെട്ടു വലയുന്ന ദേവന്മാരെയാണ് ലോകര്‍ ഭജിക്കുന്നത്. 

ഭാസുരപ്രഭപൊഴിക്കുന്ന ഒരു വിളക്ക് കയ്യിലുണ്ടായിട്ടും പൊട്ടക്കിണറ്റില്‍ വീഴുന്നവരെപ്പോലെയാണവര്‍. ആ ദേവന്മാര്‍ക്ക് ശക്തി നല്‍കുന്നത് നീയാണെന്ന് അവരറിയുന്നില്ല. വിദ്യയും അവിദ്യയും നീയാണ്. സുഖദുഖങ്ങള്‍ നല്‍കുന്നത് നീയാണ്. ജന്മജദുഖത്തിന് അറുതി വരുത്തുന്നത് അവിടുന്നാണ്. മോക്ഷമാഗ്രഹിക്കുന്ന മാമുനിമാര്‍ നിന്നെയാണ് ഭജിക്കുന്നത്. ഇങ്ങിനെയൊക്കെയാണെങ്കിലും അല്‍പബുദ്ധികള്‍ ഭോഗാര്‍ത്ഥമെങ്കിലും അവിടുത്തെ സ്മരിക്കുന്നില്ല.

ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ അവിടുത്തെ പാദങ്ങളെയാണ് അടിപണിയുന്നത്. എന്നാലും നിന്നെ ഭജിക്കാതെ ലോകര്‍ ഭവാബ്ദിയില്‍ അലയുന്നത് അവരുടെ മോഹവിഭ്രാന്തികൊണ്ടാണ്. ഹേ ചണ്ഡികേ, നിന്‍റെ പദമലരുകളില്‍ നിന്നുമുതിരുന്ന പരാഗധൂളിയെടുത്ത് ബ്രഹ്മാവ്‌ സര്‍ഗ്ഗസൃഷ്ടി നടത്തുന്നു. ആ പരാഗമാണ് ഹരിയും ഹരനെയും തങ്ങളുടെ കര്‍മ്മങ്ങളില്‍ വ്യാപൃതരാക്കുന്നത്. എന്നാല്‍ നിന്നെ ആരാധിക്കാന്‍ കൂട്ടാക്കാതെ മനുഷ്യര്‍ വ്യാകുലചിത്തരായി അലയുന്നു. ദേവീ സുരാസുരന്മാര്‍ക്കും മറ്റുള്ളവര്‍ക്കും വാഗ്ദേവത നീയാണ്. നിന്‍റെ അനുഗ്രഹമില്ലെങ്കില്‍ വായുണ്ടെങ്കിലും മനുഷ്യര്‍ മൂകരായിപ്പോകും.

ഭൃഗുമുനിയുടെ ശാപം മൂലം മീനായും ആമയായും പന്നിയായും നരസിംഹമായും വാമനനായും ജനിച്ചു വലഞ്ഞ വിഷ്ണുവിനെ മനുഷ്യര്‍ ഭജിക്കുന്നു. എന്നാല്‍ അതുകൊണ്ടെങ്ങിനെ അവരിലെ മൃത്യുഭയം ഇല്ലാതാവും? സ്വന്തം കാര്യം നോക്കാന്‍ കൂടി വിഷ്ണുവിനു കഴിഞ്ഞില്ലല്ലോ! അതുപോലെയാണ് പരമശിവന്‍റെ കാര്യവും. ഭൃഗുമുനിയുടെ ശാപത്താല്‍ അദ്ദേഹത്തിന്‍റെ ലിംഗം ഭൂമിയില്‍ വീണില്ലേ? അങ്ങിനെയുള്ള ഹരനെയും ഭജിക്കാന്‍ മനുഷ്യര്‍ തയ്യാറാണ്. പക്ഷെ മുനിശാപംപോലും തടയാന്‍ കഴിയാത്ത ഹരനെ ഭജിച്ചാല്‍ അവര്‍ക്കെങ്ങിനെ സുഖം ലഭിക്കും? ഈ പരമശിവപുത്രനായ ഗണേശനെ പൂജിക്കുന്ന മനുഷ്യന്‍റെ കാര്യവും കഷ്ടമെന്നേ പറയേണ്ടൂ. സര്‍വ്വാഭീഷ്ടപ്രദായിനിയായ അമ്മയെ പൂജിച്ചാല്‍ മാത്രം മതിയെന്നു മനുഷ്യന്‍ ഇനിയും പഠിക്കാത്തതെന്തേ?

കൂരമ്പയച്ചു വധിച്ച അസുരന്മാരെ നീ നേരെ സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുന്നു. നീയത് ചെയ്തില്ലെങ്കില്‍ സ്വകര്‍മ്മഫലം അനുഭവിച്ച് അവരാകെ നരകിക്കുമായിരുന്നു. നിനക്ക് അസുരരില്‍ ഇത്രയ്ക്ക് ദയയുണ്ടെങ്കില്‍ തന്നെ ഭജിക്കുന്ന മനുഷ്യരോട് നീയെത്ര ദയാമയിയായിരിക്കും. എന്നാല്‍ ബ്രഹ്മാദികള്‍ക്ക്പോലും നിന്‍റെ പ്രാഭവം അറിയില്ലല്ലോ! പിന്നെയെങ്ങിനെ മോഹവശഗരായ മനുഷ്യര്‍ നിന്‍റെ ശക്തിയെ അറിയുന്നു? ഭാവനകളാല്‍പ്പോലും വര്‍ണ്ണിക്കാനാവാത്തതാണ് നിന്‍റെ നിരാകാരം എന്ന് വിചാരിച്ച് ചില മുനിമാര്‍ പോലും സൂര്യചന്ദ്രാദികളെയും മറ്റും പൂജിക്കുന്നു. എന്നാല്‍ സര്‍വ്വവേദങ്ങളുടെയും സാരതത്വം നീ മാത്രമാണെന്ന് അവരറിയുന്നില്ലല്ലോ! 

വിവിധങ്ങളായ ആഗമങ്ങളും തന്ത്രങ്ങളും ഉണ്ടാക്കി സ്വപ്രാരാബ്ധങ്ങള്‍ക്ക് അനുസൃതമായി വിഷ്ണു, ശിവന്‍, സൂര്യന്‍, ഗണേശന്‍ ഇത്യാദി ദേവകളെ ഉപാസിക്കുവാന്‍ പ്രേരണ നല്‍കുന്ന ഗുരുക്കന്മാര്‍ വാസ്തവത്തില്‍ പരമാര്‍ത്ഥമറിയാത്തവരാണ്. അവര്‍ മനുഷ്യരെ നിന്നില്‍ ഭക്തിയുള്ളവരാകാന്‍ സമ്മതിക്കുന്നില്ല. അങ്ങിനെയുള്ള വിപ്രന്മാരോട് പോലും നിനക്ക് കോപമില്ല.! നീ അവരില്‍പ്പോലും ദയ ചൊരിഞ്ഞ് വശ്യാകര്‍ഷണ മന്ത്രസിദ്ധികള്‍ അവര്‍ക്ക് നല്‍കി അനുഗ്രഹിക്കുന്നു.

സത്യയുഗത്തില്‍ സത്വം പ്രബലമായി നിലകൊള്ളും. എന്നാല്‍ കലിയില്‍ മറ്റുഗുണങ്ങളാണ് പ്രബലമാവുക. അപ്പോള്‍ കവിത്വമുള്ളവര്‍ പോലും നിന്നെ ആരാധിച്ചു എന്ന് വരില്ല. നിന്നെ ഉപാസിക്കുന്നതിനു പകരം അവര്‍ ഹരിഹരന്മാരെ വാഴ്ത്താന്‍ നീ തന്നെ  കൊടുത്തതായ കവിത്വപാടവത്തെ ഉപയോഗിക്കുന്നു. എന്നാല്‍ അതിവിശുദ്ധചിത്തരായ മുനിമാര്‍ അവിടുത്തെ ധ്യാനിക്കുന്നു. യോഗസിദ്ധയും പരാവിദ്യാസ്വരൂപിണിയുമായ അമ്മയെ ധ്യാനിച്ചാല്‍പ്പിന്നെ അവര്‍ക്ക് ജന്മജദുഃഖങ്ങള്‍ ഉണ്ടാവുകയില്ല. അവര്‍ നിന്നില്‍ നിന്നും അഭിന്നരാണ്. പരമാത്മാവില്‍ ചിച്ഛക്തിയുള്ളതുകൊണ്ടാണ് നാമരൂപസഹിതമായ ജഗത്ത് ഉണ്ടായത്. 

അല്ലാതെ സ്വയം പ്രവര്‍ത്തിക്കാന്‍ ആര്‍ക്കാണ് കഴിയുക? മഹത് മുതലായ ഇരുപത്തിനാല് തത്വങ്ങള്‍ ചേര്‍ന്നാലും ചിച്ഛക്തിയെ ആശ്രയിക്കാതെ ലോകത്തെ സൃഷ്ടിക്കാന്‍ കഴിയുമോ? അതുപോലെ ഇന്ദ്രിയങ്ങള്‍ക്ക് സ്വയം പ്രവര്‍ത്തനക്ഷമതയുണ്ടാവുമോ? നീ ശക്തിയെ പ്രദാനം ചെയ്തില്ലെങ്കില്‍ ഇവയെല്ലാം വെറും ജഡമല്ലേ? യാഗങ്ങളില്‍ അര്‍പ്പിക്കുന്ന ഹവിസ്സ് അതാത് ദേവന്മാര്‍ക്ക് ചെന്ന് ചേരുന്നത് നിന്‍റെ ദയവാലാണ്. സ്വാഹാദേവിയായ നീയില്ലെങ്കില്‍ ദേവന്മാര്‍ക്ക് രക്ഷയില്ല. നീ തന്നെയാണ് സമസ്തഭുവനേശ്വരിയായി വിളങ്ങുന്നത്. വിശ്വത്തെ സൃഷ്ടിച്ചു ത്രിമൂര്‍ത്തികളെയും ദിക്പാലന്മാരെയും അതാത് കര്‍മ്മങ്ങള്‍ ഏല്‍പ്പിച്ചു കൊടുത്ത് അവസാനം എല്ലാത്തിനെയും ഇല്ലാതാക്കുന്നതും നീയൊരാളാണ്. സമസ്തഭുവനത്തിനും ഹേതുവായ അമ്മയുടെ ചരിത്രവും പ്രാഭവവും അറിയാത്ത മനുഷ്യര്‍ എത്ര ഭാഗ്യഹീനര്‍!

ഘോരനായ മഹിഷനെ കൊന്ന് നീ ലോകത്തെ രക്ഷിച്ചു. അജ്ഞരായ ഞങ്ങള്‍ അമ്മയെ എങ്ങിനെയാണ് സ്തുതിക്കുക? നീ ആര്‍ക്കും പ്രാപ്യയല്ല. ഞങ്ങളെ അവിടുന്ന് ദുരിതത്തില്‍ നിന്നും കരകയറ്റി. അമ്മേ, ഭഗവതീ, ഞങ്ങളില്‍ കൃപ ചൊരിഞ്ഞാലും. എന്നുമെപ്പോഴും അഭയം ഞങ്ങള്‍ക്ക് നല്‍കിയാലും.

ദേവന്മാര്‍ ഇങ്ങിനെ വാഴ്ത്തി സ്തുതിക്കെ, ദേവി അവരോട് ‘ഇനിയും എന്താണ് നിങ്ങള്‍ക്ക് വേണ്ടതെന്നു’ ചോദിച്ചു. ‘എപ്പോഴെല്ലാം ദുര്‍ഘടമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നോ അപ്പോഴെല്ലാം നിങ്ങള്‍ എന്നെ സ്മരിച്ചാലും. ഞാന്‍ നിങ്ങളുടെ ആമയങ്ങളെ തീര്‍ത്തു കൊള്ളാം’. എന്ന് അനുഗ്രഹിച്ചു.

അപ്പോള്‍ ദേവന്മാര്‍ നമ്രശിരസ്കരായി പറഞ്ഞു. ‘ദുഷ്ടനായ മഹിഷനെ കൊന്നു ഞങ്ങളുടെ സങ്കടം നീ തീര്‍ത്ത്‌ തന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരേയൊരാഗ്രഹമേയുള്ളൂ. അമ്മേ, അവിടുത്തെ സദാ സ്മരിക്കാനും ഭജിക്കാനും ഞങ്ങളില്‍ അചഞ്ചലമായ ഭക്തിയുളവാക്കണം. അവിടുത്തെ പാദങ്ങള്‍ ഞങ്ങളുടെ മനോമുകുരത്തില്‍ സദാ തെളിയണം.

മക്കളുടെ നൂറായിരം തെറ്റുകളും പൊറുക്കാന്‍ അമ്മ തയ്യാറാണ്. എന്നിട്ടുമെന്തേ മനുഷ്യര്‍ അമ്മയില്‍ അഭയം തേടാത്തത്? ദേഹരൂപമായ വൃക്ഷത്തില്‍ ജീവാത്മാവ്, പരമാത്മാവ്‌ എന്നീ രണ്ടു പക്ഷികള്‍ വസിക്കുന്നു. അവര്‍ തമ്മില്‍ സദാ സഖ്യത്തിലാണ്. മൂന്നാമതൊന്നില്ല തന്നെ. പരമാത്മാവായ നിന്നെ വിട്ടു ജീവാത്മാവിന് എന്തുചെയ്യാനാവും? ദുര്‍ലഭമായ മനുഷ്യജന്മം കിട്ടിയിട്ടും നിന്നെ സ്മരിക്കാത്തവന്‍ മനുഷ്യരില്‍ അധമന്‍ തന്നെ. അവന്‍ നിര്‍ഭാഗ്യവാനാണ്. സുഖദുഖങ്ങളില്‍ അമ്മേ, നീയാണ് ശരണം. നിന്‍റെ കരങ്ങളെ അലങ്കരിക്കുന്ന ദിവ്യമായ ആയുധങ്ങള്‍ കൊണ്ട് ഞങ്ങളെ സദാ കാത്തു രക്ഷിക്കണേ. അംബികേ, ദേവീ, അവിടുത്തെ പാദരേണുക്കള്‍ അല്ലാതെ ഞങ്ങള്‍ക്ക് ആശ്രയം ഒന്നുമില്ല.’
APSukumar
വരുണൻ ശാപവും നൽകി മടങ്ങിയപ്പോൾ രാജാവ് ക്ഷീണിതനും രോഗപീഡിതനുമായി കൊട്ടാരത്തിൽ കഴിഞ്ഞു. കാട്ടിൽ ഒളിച്ചു താമസിച്ചിരുന്ന രോഹിതാശ്വൻ തന്റെ പിതാവിന്റെ ദുരവസ്ഥ അറിഞ്ഞു ദുഖിതനായി. 'കൊട്ടാരത്തിൽ നിന്നും പോന്നിട്ട് ഒരു കൊല്ലമായി. അച്ഛനെ ചെന്ന് കാണണം'എന്നയാൾ തീർച്ചയാക്കി പുറപ്പെടാൻ ഒരുങ്ങുമ്പോൾ ദേവേന്ദ്രൻ അവിടെയെത്തി. ബ്രാഹ്മണവേഷത്തിലെത്തിയ ശക്രൻ ഒരോരോ കാര്യങ്ങൾ പറഞ്ഞ് അവനെ കൊട്ടാരത്തിലേയ്ക്ക് മടങ്ങുന്നതിൽ നിന്നും പിൻതിരിപ്പിച്ചു.

ഇന്ദ്രൻ പറഞ്ഞു: ‘നിനക്കുണ്ടോ രാജനീതിയെപ്പറ്റി എന്തെങ്കിലും വിവരം ? കൊട്ടാരത്തിൽ ചെല്ലേണ്ട താമസം നിന്നെയവർ വരുണന് ബലി കൊടുക്കും. അച്ഛൻ മഹാ പണ്ഡിതന്മാരെക്കൊണ്ടു് മന്ത്രമൊക്കെ ജപിപ്പിച്ച് അതിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്. സ്വജീവനാണ് എല്ലാവർക്കും പ്രിയമാകുന്നത്. അച്ഛന്റെ ആത്മരക്ഷയ്ക്കായി മകനെപ്പോലും ബലികഴിക്കും. എങ്കിലേ അദ്ദേഹത്തിന് രോഗശമനം സാദ്ധ്യമാവൂ. അച്ഛൻ മരിക്കുന്നതു വരെ കാത്തിരിക്കുക. അതിനു ശേഷം നിനക്ക് കൊട്ടാരത്തിലെത്തി രാജാവായി വാഴാം.’

ഇന്ദ്രന്റെ വാക്കു കേട്ട് രാജകുമാരൻ ഒരു വർഷം കൂടി കാട്ടിൽത്തന്നെ കഴിഞ്ഞു. അപ്പോൾ കുമാരനിൽ പിതൃസ്നേഹം വീണ്ടുമുണർന്നു. 'എന്റെ മരണം അങ്ങിനെയാണെങ്കിൽ ആയിക്കൊള്ളട്ടെ.  രോഗപീഡിതനായ അച്ഛനെ ചെന്നു കണ്ടിട്ടു തന്നെ കാര്യം.’
അപ്പോൾ ഇന്ദ്രൻ വീണ്ടും രോഹിതാശ്വനെ തടയാനെത്തി.പല യുക്തികളും പറഞ്ഞ് രാജകുമാരനെ അവിടെത്തന്നെ തടഞ്ഞുനിർത്തി.

ദുഖിതനായ ഹരിശ്ചന്ദ്രൻ വസിഷ്ഠമുനിയോട് രോഗവിമുക്തി നേടാൻ മാര്‍ഗ്ഗമാരാഞ്ഞു.  മുനി  പറഞ്ഞു'ഇനിയൊരു പുത്രനെ വിലയ്ക്ക് വാങ്ങി അവനെ സ്വന്തം പുത്രനാക്കുകയേ മാര്‍ഗ്ഗമുള്ളു. എന്നിട്ടവനെ ബലികഴിക്കാം. പുത്രൻമാർ പത്തു വിധമാണ്.   അതിലൊന്നാണ് വിലയ്ക്ക് വാങ്ങി സ്വന്തമാക്കിയ ‘ക്രീത പുത്രന്‍’. അങ്ങിനെയുള്ള പുത്രനെ ബലി കൊടുത്തായാലും  വരുണനെ സംതൃപ്തനാക്കണം'.

മുനിയുടെ വാക്കു കേട്ട രാജാവ് നാട്ടിൽ എവിടെയെങ്കിലും സ്വന്തം മകനെ വിൽക്കാൻ തയ്യാറാവുന്ന ലോഭികൾ ഉണ്ടോ എന്നന്യോഷിക്കാൻ മന്ത്രിമാരെ പറഞ്ഞയച്ചു. ആ നാട്ടിൽ അജീഗർത്തൻ എന്നു പേരായ ഒരു ദരിദ്ര വിപ്രൻ ജീവിച്ചിരുന്നു. അയാൾക്ക് ശൂനപുച്ഛൻ, ശൂ ന:ശേഫൻ, ശൂ നോലാംഗുലൻ എന്നിങ്ങനെ മൂന്നു പുത്രൻമാരുണ്ടായിരുന്നു. ആ പാവം ബ്രാഹ്മണനോട് 'നിന്റെ പുത്രൻമാരിൽ ഒരാളെ തന്നാൽ നൂറ് പശുക്കളെ തരാം അങ്ങിനെ നിന്റെ ദാരിദ്യം ഇല്ലാതാവുംഎന്ന് പറഞ്ഞു മന്ത്രിമാർ പ്രലോഭിപ്പിച്ചു.

വിശപ്പിനാൽ വലയുന്ന കുടുംബത്തെയോർത്ത് ആ ബ്രാഹ്മണൻ ഒരു മകനെ വിൽക്കാം എന്ന തീരുമാനത്തിലെത്തി. എന്നാൽ മൂവരിൽ ആരെ ഞാൻ വിൽക്കും?' എന്നയാൾ ആധി പൂണ്ടു. മൂത്ത പുത്രൻ'എനിക്ക് കൊള്ളിവയ്ക്കേണ്ടവനാണ് അതിനാല്‍ അവൻ വേണ്ടഎന്നദ്ദേഹം തീരുമാനിച്ചു. ഇളയവനെ കൈവിടാൻ അമ്മയും തയ്യാറായില്ല. ഒടുവിൽ മധ്യമ പുത്രനായ ശൂന:ശേഫനെ നൂറ് പശുക്കൾ പ്രതിഫലമായി വാങ്ങി അജീഗർത്തൻ രാജാവിന് വിറ്റു.

യാഗത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി യജ്ഞപശുവായി ശുന:ശേപനെ യൂപത്തിൽ കെട്ടിയിട്ടു. ബ്രാഹ്മണ കുമാരൻ പേടിച്ചു നിലവിളിച്ചു. അതു കണ്ടു് മുനിമാർക്കു പോലും കണ്ണു നിറഞ്ഞു. രാജാവ് നരബലി നടത്തുന്നവനെ ആയുധമേൽപ്പിച്ച് കൃത്യം നടത്താൻ കല്പിച്ചു. എന്നാൽ അവനിലും ദയാവായ്പ്പുണ്ടായിട്ട്  ബലി നടത്താൻ അവൻ പോലും തയ്യാറായില്ല. 'ഇനിയെന്തു ചെയ്യുംഎന്ന് ആലോചിച്ചിരിക്കവേ സദസ്യരിൽ നിന്നും 'കില കിലഎന്ന ശബ്ദമുയർന്നു.

അജീഗർത്തൻ സദസ്സിൽ നിന്നും എഴുന്നേറ്റ് വന്ന് 'ഞാനാ കാര്യം ചെയ്യാം. എനിക്ക് ഇരട്ടി പ്രതിഫലം തന്നാല്‍ മതി ' എന്ന് വിളിച്ചു പറഞ്ഞു. ധനാർത്ഥിയായ  ഒരുവനിൽ എപ്പോഴും ലോഭചിന്ത സജീവമായിരിക്കുമല്ലോ.

അജീഗർത്തന്റെ നിബന്ധന രാജാവ് അംഗീകരിച്ചു. 'അങ്ങേയ്ക്ക് നൂറു് പശുക്കളെക്കൂടി തന്നുകൊള്ളാം.'

അജീഗർത്തൻ ബലിപീഠത്തിലെത്തി  പുത്രന്റെ കഴുത്തിൽ കത്തിവയ്ക്കാൻ തയ്യാറായി . പുത്രവധത്തിനൊരുങ്ങിയ ബ്രാഹ്മണനെ 'ഇവൻ മഹാപാപിചണ്ഡാലൻഎന്നിങ്ങിനെ സഭാവാസികൾ ശകാരിച്ചു. മകനെ കൊന്നിട്ട് നിനക്കെന്തു കിട്ടാനാണ്പുത്രൻ എന്നാൽ സ്വന്തം അംഗത്തിൽ നിന്നും ഉണ്ടായവൻ തന്നെയല്ലേഅങ്ങിനെ വരുമ്പോൾ മഹാപാപീനീയിപ്പോൾ ചെയ്യാനൊരുങ്ങുന്നത് ആത്മഹത്യ തന്നെയാണ്.'

സഭയിൽ ഇങ്ങിനെ ബഹളം നടക്കുമ്പോൾ മഹർഷി വിശ്വാമിത്രൻ അവിടെ സമാഗതനായി. രാജാവിനോട് ബലി നിർത്തിവയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

'രാജാവേശുന:ശേപനെ വിട്ടയച്ചാലും. അവനാൽ ദയ കാണിക്കുക. അതിനേക്കാൾ വലിയ പുണ്യമൊന്നുമില്ല. അങ്ങയുടെ യജ്ഞം പൂർത്തിയായതായി കണക്കാക്കിയാലും. അങ്ങേയ്ക്ക് രോഗശാന്തിയുണ്ടവും.’

വേദവിധികളായി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിഷയാസക്തരെ തൃപ്തിപ്പെടുത്താനായിട്ടാണ്. അവയെല്ലാം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കേണ്ട കാര്യമില്ല. അതായത് യാഗത്തിൽ ഹിംസ വേണ്ട. സ്വന്തം ദേഹത്തെ സംരക്ഷിക്കാൻ മറ്റൊരു ദേഹത്തെ എന്തിനാണ് നശിപ്പിക്കുന്നത്?

ശുഭേച്ഛുക്കൾ ഹിംസ പൂർണ്ണമായും വർജിക്കണം. കിട്ടുന്നതിൽ തൃപ്തനായി എല്ലാവരോടും ദയാവായ്പോടെ,എല്ലാ ജീവജാലങ്ങളെയും തന്നെപ്പോലെ കണക്കാക്കി സുഖിയായി ജീവിക്കുക. ഈ ബാലനും സ്വന്തം ജീവൻ രക്ഷിക്കാൻ ഉഴറുകയാണ്. അങ്ങേയ്ക്ക് അവനോട് പൂർവ്വജന്മ വൈരാഗ്യമൊന്നും ഇല്ലല്ലോ. അപ്പോൾപ്പിന്നെ ഈ ബ്രാഹ്മണകുമാരനെ വധിക്കുന്നത് വെറും സ്വാർത്ഥത്തിനാണെന്നു വരുന്നു. അവനെ കാരണമൊന്നുമില്ലാതെ വധിക്കുകയാണെങ്കിൽ ജന്മാന്തരത്തിൽ അവൻ വന്ന് തന്നെ കൊന്നവനെ വധിക്കും എന്നത് നിശ്ചയം.’

നരബലിക്കാണേന്നറിഞ്ഞുകൊണ്ട്  മകനെ വിറ്റ പിതാവ് മഹാപാപിയും മൂർഖനുമാണ്. അനേകം മക്കളുണ്ടെങ്കിൽ അതിലൊരാൾ പിതാവിനു വേണ്ടി അതിപ്രശസ്തമായ  ഗയാശ്രാദ്ധം പോലും നടത്തിയേക്കാം എന്നയാൾ ചിന്തിച്ചില്ല.  മാത്രമല്ല മക്കളിലൊരാൾ ചിലപ്പോൾ അശ്വമേധം വരെ നടത്തി പുകള്‍ നേടിയേക്കാം.  അത്  മാത്രമല്ല അവർ ചിലപ്പോൾ പാപകർമ്മങ്ങളിൽ ഏർപ്പെട്ടുവെന്നും വരാം. നാട്ടിൽ നടമാടുന്ന പാപത്തിന്റെ ആറിലൊന്ന് രാജാവിൽ ചെന്നുചേരും.  സ്വപുത്രനെ വിൽക്കാൻ തുനിഞ്ഞവനെ സൂര്യവംശത്തിൽ പിറന്ന  മഹാനായ ത്രിശങ്കുവിന്റെ പുത്രനായ  അങ്ങെന്തുകൊണ്ടു് തടഞ്ഞില്ല?ശ്രേഷ്ഠൻമാർ നീചകർമ്മങ്ങളെ തടഞ്ഞില്ലെങ്കിൽ ആരാണത് ചെയ്യുക?

കുമാരനെ യജ്ഞയൂപത്തിൽ നിന്നും  മോചിപ്പിച്ച് ഞാൻ പറയുന്നത് പോലെ ചെയ്താൽ അങ്ങേയ്ക്ക് രോഗശമനം ഉണ്ടാവും. അങ്ങയുടെ പിതാവിന് ശാപം മൂലം ചണ്ഡാലത്വം ഉണ്ടായല്ലോ. അങ്ങിനെയുള്ള അദ്ദേഹത്തെ  ഉടലോടെ സ്വർഗ്ഗലോകത്ത് എത്തിച്ച മഹർഷിയാണ് ഞാൻ. ആ നന്ദി കാണിക്കാനെങ്കിലും നീ എന്റെ വാക്കുകൾ കേൾക്കണം.  മാത്രമല്ല രാജസൂയത്തിൽ ആരെന്തു യാചിച്ചാലും അവനൽകാൻ രാജാവ് ബാദ്ധ്യസ്ഥനാണ്. ഈ  കുമാരനെ വിട്ടയക്കുക എന്നതാണ് ഞാൻ യാചിക്കുന്നത്. യാഗത്തിലെ യാചന നിറവേറ്റാതിരിക്കുന്ന പക്ഷം അതിന്റെ പാപം കൂടി അങ്ങിൽ പതിക്കും'

ഇതൊക്കെ കേട്ടിട്ടും രാജാവ് കുമാരനെ വിടാൻ തയ്യാറായില്ല. 'മഹർഷേ ഞാൻ ജലോദരം എന്ന മഹാവ്യാധി പിടിപെട്ട് വലയുകയാണ്. ഇവന്റെ മോചനമൊഴികെ എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളൂ. ഇക്കാര്യത്തിൽ അങ്ങയുടെ വൃഥാശാഠ്യം ഉപേക്ഷിച്ചാലും.'

രാജാവിന്റെ വാക്കുകൾകേട്ട് വിശ്വാമിത്രൻ ക്രുദ്ധനായി. ബ്രാഹ്മണകുമാരന്റെ ദൈന്യഭാവം കണ്ട് മഹർഷി ദുഖിതനായിത്തീര്‍ന്നു.APSukumar
എല്ലാ മനുഷ്യരിലും ആത്മാവ് നില നില്ക്കുന്നുണ്ട്. അതിനാൽ ആത്മാവിനെ അറിയുക അഥവാ ആത്മ ജ്ഞാനം അനുഭവിക്കുക എല്ലാവരുടെയും ജന്മാവകാശവും ലക്ഷ്യവും ആണ്. എന്നാൽ എല്ലാവര്ക്കും ആ ആനന്ദം അനുഭവ യോഗമാകുന്നില്ല. എന്തോകൊണ്ടാണ് ഈ അനുഭവം ഉണ്ടാകാത്തത്.
ഒരിക്കൽ ബോധി വൃക്ഷ ചുവട്ടിൽ വിശ്രാന്തിയിൽ ഇരുന്ന ശ്രീ ബുദ്ധനെ ഒരാൾ സമീപിച്ചിട്ടു ചോദിച്ചു. അല്ലയോ മഹാത്മാവേ അങ്ങ് കണ്ടെത്തിയ നിർവാണ പദം എല്ലാവര്ക്കും പ്രാപ്തമാണെന്ന് ആണല്ലോ പറയുന്നത്. എന്നാൽ എല്ലാ മനുഷ്യര്ക്കും അത് പ്രാപ്തമാകുന്നില്ലലോ. എന്ത് കൊണ്ടാണത്. ഉടൻ ശ്രീ ബുദ്ധൻ പറഞ്ഞു, ഉത്തരം വളരെ ലളിതമാണ്. താങ്കൾ ഒരു കാര്യം ചെയ്യൂ. താങ്കൾ ഈ ഗ്രാമത്തിലുള്ള എല്ലാ ഭവനങ്ങളിലും പോയി അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എന്താണെന്നു രേഖപ്പെടുത്തി കൊണ്ടുവരൂ
ആഗതൻ ശ്രീ ബുദ്ധന്റെ ആവശ്യ പ്രകാരം ഗ്രാമത്തിലെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും രേഖപ്പെടുത്തി വാങ്ങി. ശ്രീ ബുദ്ധന്റെ അടുത്തെത്തി. അദ്ദേഹം ചോദിച്ചു. താങ്കൾ രേഖപ്പെടുത്തി വാങ്ങിയതിൽ എത്ര പേരാണ് നിർവാണ പദം ആഗ്രഹിച്ചു ലക്‌ഷ്യം വച്ചിരിക്കുന്നത്. ഇത് കേട്ട് ആഗതൻ ആകെ അന്ധാളിച്ചു. താൻ ശ്രീ ബുദ്ധനോട് ചോദിച്ച ചോദ്യത്തിന് താൻ തന്നെ ഉത്തരം കണ്ടെത്തിയിരിക്കുന്നു. ആ ഗ്രാമത്തിലെ ഒരാള് പോലും നിർവാണ പദം ആഗ്രഹിച്ചിട്ടില്ല. ഈ വസ്തുത ആഗതൻ ശ്രീ ബുദ്ധനോട് പറഞ്ഞു.
ഇത് കേട്ട് ശ്രീ ബുദ്ധൻ പറഞ്ഞു, നിർവാണ പദം എല്ലാവര്ക്കും പ്രാപ്തമാണ്. എങ്കിലും അങ്ങനെ ഒന്നുള്ള കാര്യം ഇല്ലാത്തതും, അതിനുള്ള ആഗ്രഹമോ ലക്ഷ്യമോ പരിശ്രമമോ ഇല്ലാത്തതുകൊണ്ടും ആണ് എല്ലാവര്ക്കും ഇത് ലഭിക്കാത്തത്. ഇന്ദ്രിയങ്ങളെയും മനസ്സിനെയും ജയിക്കുന്നവന് മാത്രമേ ആത്മ ജ്നാനാനന്ദാനുഭവം ഉണ്ടാവുകയുള്ളൂ. savithripelayath
ദേഹത്തിനേല്‍ക്കുന്ന മുറിവിനേക്കാള്‍ അസഹനീയം അപമാനമത്രെ. സാത്വികനായ ഒരുവന്‌ ദുഷ്ടരുടെ അധിക്ഷേപം വളരെ വേദനാജനകമാണ്‌. ഇതിനെക്കുറിചു ഭഗവാന്‍ കൃഷ്ണന്‍ ഉദ്ധവനോട്‌ പറഞ്ഞ ഒരു കഥ.
അവന്തിയില്‍ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അയാള്‍ അതീവ ധനികനായിരുന്നുവെങ്കിലും പിശുക്കനായിരുന്നു. . ഗൃഹസ്ഥാശ്രമിക്ക്‌ വിധിച്ചിട്ടുളള അഞ്ചു പൂജാവിധികളോ മറ്റ്‌ ശാസ്ത്രാധിഷ്ഠിത കര്‍മ്മങ്ങളോ അയാള്‍ അനുഷ്ഠിച്ചിരുന്നുമില്ല. അങ്ങനെ അയാളുടെ പുണ്യമെല്ലാം നശിച്ചു. സമ്പത്തെല്ലാം നഷ്ടമായി.
ഇപ്പോള്‍ അയാള്‍ ദരിദ്രനായി സ്വയം ശപിച്ചു: ‘ഈ സമ്പത്തെന്നു പറയുന്നത്‌ എത്ര ഭയങ്കരമാണ്‌. എല്ലാ തിന്മകളുടെയും പാപത്തിന്റെയും ദുരിതത്തിന്റെയും മൂലകാരണം അതാണല്ലോ. . അതുകൊണ്ട്‌ പരമശാന്തി യാഗ്രഹിക്കുന്ന ഒരുവന്‍ തികച്ചും അനര്‍ത്ഥമായ (അധര്‍മ്മം) അര്‍ത്ഥത്തെ (സമ്പത്തിനെ) ആഗ്രഹിക്കരുത്‌. സമ്പത്ത്‌ ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും ശത്രുക്കളാക്കി മാറ്റുന്നു.. എന്നാല്‍ അധികം വൈകുംമുന്‍പ്‌ ശ്രീഭഗവാന്‍ ഹരിയുടെ അനുഗ്രഹംകൊണ്ട്‌ ഞാന്‍ വിഷണ്ണനും ആശയറ്റവനും വിവരമുളളവനുമായിത്തീര്‍ന്നു. എനിക്കീലോകത്ത്‌ അവശേഷിച്ചിട്ടുളള സമയമത്രയും ഞാന്‍ ഭഗവല്‍സേവയ്ക്കായി വിനിയോഗിക്കും.. അതിനു സാധിച്ചുവല്ലോ.’
ഉടനേ തന്നെ അയാള്‍ ഒരു ഭിക്ഷാംദേഹിയായി സന്ന്യാസജീവിതം തുടങ്ങി. മനസ്സും ഇന്ദ്രിയങ്ങളും നിയന്ത്രിച്ച്‌ അഹങ്കാരത്തിന്റെയും ‘ഞാന്‍-എന്റെ’ എന്ന ഭാവത്തിന്‍റേയും കെട്ടഴിച്ച്‌ അയാള്‍ അലഞ്ഞു നടന്നു. ആളുകള്‍ക്ക്‌ അദ്ദേഹത്തെ മനസ്സിലായില്ല. ചിലര്‍ അദ്ദേഹത്തെ ഭ്രാന്തനെന്നു കരുതി. മറ്റുചിലര്‍ കപടനാട്യക്കാരനെന്നും. അവര്‍ക്ക്‌ മതിയാവുംവരെ ബ്രാഹ്മണനെ അടിച്ചും തുപ്പിയും തുറുങ്കിലടച്ചും ഉപദ്രവിച്ചു. എന്തെല്ലാം അനുഭവങ്ങള്‍ (ആധിഭൗതികം, ആധിദൈവികം, ആദ്ധ്യാത്മികം) ഉണ്ടായോ അവയെ എല്ലാം അദ്ദേഹം സസന്തോഷം സ്വാഗതം ചെയ്തു.
ബ്രാഹ്മണന്‍ സ്വയം പറഞ്ഞു:
എന്റെ സുഖദുഃഖങ്ങള്‍ക്ക്‌ കാരണക്കാര്‍ ഈ മനുഷ്യരോ ദേവന്മാരോ ആത്മാവോ നക്ഷത്രങ്ങളോ ഗ്രഹങ്ങളോ കര്‍മ്മമോ കാലമോ ഒന്നുമല്ല. മനസ്സു മാത്രമാണതിനു കാരണം. മനസ്സാണല്ലോ ജനനമരണചക്രത്തിനെ തിരിക്കുന്നത്‌. എന്റെ ഹൃദയത്തില്‍ സ്ഥിതനായിട്ടുളള ഭഗവാന്‍ ഒരു സാക്ഷിയത്രെ. അദ്ദേഹമാണെന്റെ ഉത്തമ സുഹൃത്ത്‌. സ്വയം തന്റെ ശത്രുവായ മനസ്സിനെ നിയന്ത്രിക്കാത്തവന്‍ മറ്റുളളവരെ മിത്രങ്ങളായും ശത്രുക്കളായും എണ്ണുന്നു.
മറ്റൊരാളെ എന്റെ വേദനയ്ക്ക്‌ ഞാന്‍ കുറ്റപ്പെടുത്തിയാല്‍ ഒരു ശരീരം മറ്റൊന്നിനെ ദ്രോഹിക്കുന്നു എന്നല്ലേ അര്‍ത്ഥം?
പീഡനം ആത്മാവിനേല്‍ക്കുന്നില്ല. കാരണം മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അതീതനാണല്ലോ ആത്മാവ്‌.? ഈ സത്യമറിഞ്ഞവന്‌ ഒരു ജീവിയേയും ഭയപ്പെടേണ്ടതില്ല. ഈ സാക്ഷാത്ക്കാരത്തില്‍ മനസ്സുറപ്പിച്ച്‌ ഭഗവാന്‍ കൃഷ്ണന്റെ കൃപയാല്‍ ഈ മായികമായ സംസാരത്തിനെ ഞാനുപേക്ഷിക്കുന്നതാണ്‌.
ഓം നമോ നാരായണായ. savithripelayath
വ്യാസൻ പറഞ്ഞു. യജ്ഞയൂപത്തിൽ ബന്ധനത്തിൽക്കിടക്കുന്ന ബാലൻ ദയനീയമായി കരയുന്നതു കണ്ട് മനസ്സലിഞ്ഞ വിശ്വാമിത്രൻ അവന്റെ അരികിലെത്തി ഇങ്ങിനെ പറഞ്ഞു: ‘ഞാൻ നിനക്ക് വരുണമന്ത്രം ഉപദേശിച്ചു തരാം. അത് വരുണദേവനെ സ്മരിച്ച് കൊണ്ടു് ജപിക്കുക. നിനക്കതു കൊണ്ട് സൗഖ്യമുണ്ടാവും.'

ഹൃദയവ്യഥയോടെയാണെങ്കിലും ശുനഃശേപൻ ആ  മന്ത്രം നല്ല സഫുടതയോടെ ജപിച്ചു തുടങ്ങി. ദീനനായ ബാലന്റെ മന്ത്രജപത്താൽ പ്രസന്നനായ  വരുണൻ പെട്ടെന്നവിടെ പ്രത്യക്ഷപ്പെട്ടു. സദസ്യർ വരുണനെ സ്തുതിച്ചു. വ്യാധിയാൽ വലഞ്ഞിരുന്ന രാജാവ് വരുണനെ നമസ്ക്കരിച്ചു.

ഹരിശ്ചന്ദ്രൻ പറഞ്ഞു. ‘ഞാൻ അതി മൂഢനും പാപിയുമാണെങ്കിലും അങ്ങ് എന്നോടു് ദയവു കാണിച്ച് ഇവിടെ വന്നിരിക്കുന്നു. എന്റെ തെറ്റുകളെ പൊറുത്തിരിക്കുന്നു. പുത്രവാത്സല്യത്താൽ അങ്ങയെ ഞാൻ കബളിപ്പിച്ചു. എന്റെ തെറ്റുകളെ പൊറുത്ത് മാപ്പു തന്നാലും. കാര്യം നേടാൻ പാപകർമ്മങ്ങൾ പോലും അനുഷ്ഠിക്കാൻ മനുഷ്യർ തയ്യാറാണ്. നരക ഭയത്താലാണ് ഞാൻ ഒരു പുത്രനെ കിട്ടാനായി അർത്ഥിച്ചത്. ആ പുത്രനെ നഷ്ടപ്പെടുമെന്നായപ്പോൾ ഞാൻ അങ്ങയെപ്പോലും വഞ്ചിക്കാൻ തുനിഞ്ഞു.  പ്രഭോ വിവരമില്ലാത്തവൻ ചെയത ഒരു നിന്ദമാത്രമായി എന്റെ പ്രവൃത്തികളെ കണക്കാക്കി എനിക്ക് രോഗശമനം വരുത്തിയാലും. മകൻ എന്നെ വഞ്ചിച്ചു കടന്നുകളഞ്ഞതിനാൽ ഈ ബാലനെ വിലയ്ക്ക് വാങ്ങി ഞാന്‍ യജ്ഞപശുവാക്കിയതാണ്.  എന്റെ മകൻ പ്രാണഭീതികൊണ്ട് കാട്ടിലെവിടെയോ ഒളിച്ചു കഴിയുകയാണ്. അങ്ങയുടെ ദർശനം കൊണ്ടു തന്നെ എന്നെ ബാധിച്ചിരുന്ന ജലോദരം എന്ന ഹീന രോഗത്തിനു ശമനമായി.’

കുമാരന്റെ സ്തുതിയില്‍ പ്രസന്നനായ വരുണൻ രാജാവിനോട് പറഞ്ഞു: 'ഈ പാവം വിപ്രകുമാരനെ മോചിപ്പിക്കുക. അങ്ങയുടെ യജ്ഞം പൂർത്തിയായിരിക്കുന്നു. അങ്ങയുടെ രോഗത്തിന് ശമനമുണ്ടാവട്ടെ.’

വരുണൻ സദസ്യർ കാൺകെ രാജാവിന്റെ അസുഖം മാറ്റി. ശൂന:ശേഫൻ ബന്ധനത്തിൽ നിന്നും സ്വതന്ത്രനായി. സദസ്യരിൽ നിന്നും ജയ ജയ ശബ്ദം മുഴങ്ങി.

ശൂന:ശേഫൻ കൈകൂപ്പിക്കൊണ്ടു് സദസ്യരോടു് ചോദിച്ചു.'ഇതെന്‍റെ  പുതു ജന്മമാണ്.  ഇനി മുതൽ ഞാൻ ആരുടെ മകനാണ്നിങ്ങൾ ധർമ്മനീതികൾ അറിയുന്നവരാണല്ലോ.’

സദസ്യർ പറഞ്ഞു: ‘അജീഗർത്തന്റെ പുത്രൻ തന്നെയാണ് നീ. ഇത്രയും നാൾ സ്നേഹത്തോടെ പോറ്റി വളർത്തിയ അജീഗർത്തനിൽ നിന്നുമാണ് നിന്റെ അംഗങ്ങൾ ഓരോന്നുമുണ്ടായത്. അതുകൊണ്ട് സംശയത്തിനവകാശമില്ല.’

അപ്പോൾ വരുണദേവൻ പറഞ്ഞു. ‘ധനമോഹം നിമിത്തം അവനെയാ പിതാവ് വിറ്റതാണല്ലോ. അതുകൊണ്ടു് വില കൊടുത്ത് വാങ്ങിയ രാജാവിന്റെ പുത്രനാവും ഇവൻ.'

'അല്ലെങ്കിൽ അവനെ മുക്തനാക്കിയ വരുണൻ തന്നെയാവാം അവന്റെ പിതാവിന്‍റെ സ്ഥാനത്ത്.  ആഹാരം,അഭയംവിദ്യധനംജന്മം എന്നിവ നൽകുന്ന അഞ്ചു പേരും പിതാക്കൻമാരാണെന്ന് ശാസ്ത്രം പറയുന്നു.'  സദസ്യരിൽ  വീണ്ടും ചർച്ച തുടർന്നു. ചിലർ അജീഗർത്തനുവേണ്ടിയും മറ്റു ചിലർ രാജാവിനു വേണ്ടിയും ഇനിയും ചിലർ വരുണനു വേണ്ടിയും വാദിച്ചു. 

തർക്കം തുടരവേ വസിഷ്ഠമുനി എഴുന്നേറ്റു നിന്ന് സദസ്യരെ അഭിസംബോധന ചെയ്തു.
മഹാത്മാക്കളേഇക്കാര്യത്തില്‍ ശ്രുതിസമ്മതമായ കാര്യം ഞാൻ പറയാം. എപ്പോഴാണോ അച്ഛൻ മകനെ വിറ്റത്അപ്പോൾത്തന്നെ ആ പിതൃപുത്ര ബന്ധം അറ്റുപോയി. അന്നു മുതൽ ഇവൻ ഹരിശ്ചന്ദ്രന്റെ ക്രീതപുത്രനാണ്. എന്നാൽ ബലി കൊടുക്കാനായി ബാലനെ യജ്ഞയൂപത്തിൽ ബന്ധിച്ചപ്പോൾ ആ ബന്ധവും അറ്റു. യജ്ഞയൂപത്തിൽ ബന്ധനസ്ഥനായ ഇവൻ സ്തുതിച്ചു പ്രീതനാക്കിയാണ് വരുണൻ വന്ന് അവനെ രക്ഷിച്ചത്. അതിനാൽ പാശിക്കും ശൂന:ശേഫന്റെ പിതൃസ്ഥാനം നൽകാൻ സാധിക്കില്ല. സ്തുതിച്ച് സന്താഷിപ്പിച്ചാൽ ധനവും പ്രാണനും ഭൂമിയും പശുവും മറ്റും നൽകുന്ന ദേവൻമാർ അനേകമുണ്ടു്. എന്നാൽ ഉചിതമായ സമയത്ത് വന്ന് അതിഭയങ്കരമായ ആ അവസ്ഥയെ അതിജീവിക്കാനുള്ള ശ്രേഷ്ഠമായ വരുണമന്ത്രം ഉപദേശിച്ചത് മഹർഷി വിശ്വാമിത്രനാകയാൽ അദ്ദേഹമാണ് ഇനി ഇവന്റെ പിതാവ്.'

സദസ്യർ മഹർഷിയുടെ വാക്കുകൾ സഹർഷം അഗീകരിച്ചു. വിശ്വാമിത്രൻ ബാലന്റെ കൈ പിടിച്ച് ‘മകനേ എന്റെ ആശ്രമത്തിലേയ്ക്ക് പോന്നാലുംഎന്ന് പറഞ്ഞ് അവനെ കൂട്ടിക്കൊണ്ടുപോയി. വരുണനും മറ്റ് സദസ്യരും സഭയിൽ നിന്നു പോയി. രാജാവ് രോഗവിമുക്തനായി പ്രജകളെ പരിപാലിച്ചുകൊണ്ടു് ധർമ്മിഷ്ഠനായി ശേഷകാലം കഴിഞ്ഞു.

അച്ഛന്റെ വൃത്താന്തങ്ങൾ മനസ്സിലായ രോഹിതാശ്വന്‍ വനത്തിൽ നിന്നു മടങ്ങി. രാജാവ് അവനെ സ്വീകരിക്കാൻ ചെന്നു. രോഹിതൻ നിറകണ്ണുകളോടെ അച്ഛനെ നമസ്ക്കരിച്ചു. അച്ഛൻ മകനെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. നരബലിയുടെ കാര്യമെല്ലാം രാജാവ് മകനോടു പറഞ്ഞു.
രാജാവ് വസിഷ്ഠനെ ഹോതാവാക്കി രാജസൂയം നടത്തി. യജ്ഞം പൂർത്തിയാക്കിയ  മഹർഷി അങ്ങിനെ പരമസംപൂജ്യനായി. അദ്ദേഹം ഇന്ദ്രഭവനത്തിലേയ്ക്ക് പോയപ്പോൾ വിശ്വാമിത്രനും അവിടെയെത്തി.  വസിഷ്ഠന് ദേവസദസ്സിൽ ഇത്ര സമാരാധ്യമായ സ്ഥാനം എങ്ങിനെ കിട്ടി എന്ന് വിശ്വാമിത്രൻ വിസ്മയം പൂണ്ടു.

വസിഷ്ഠന്‍ പറഞ്ഞു: ‘അതിപ്രതാപവാനായ ഹരിശ്ചന്ദ്ര മഹാരാജാവ് യജമാനനായ യാഗത്തിന്റെ ഹോതാവ് ഞാനായിരുന്നു. എന്റെയാ ശിഷ്യൻ രാജസൂയം നടത്തി പ്രഖ്യാതനായി. സത്യധർമ്മ ദാനാദി കാര്യങ്ങളിൽ ഹരിശ്ചന്ദ്രനോളം പുകൾപെറ്റ ആരുണ്ടീ ലോകത്ത്ആ മഹാരാജാവ് ചെയ്ത യജ്ഞത്തിന്റെ മാഹാത്മ്യമാണ് എനിക്കീ ആദരവും സ്ഥാനവും നേടിത്തന്നത്. സത്യവാദിയും ദാനശീലനുമായി ഹരിശ്ചന്ദ്രനോളം പോന്ന മറ്റൊരു രാജാവും ഭൂമിയിൽ ഇല്ല തന്നെ.’

വസിഷ്ഠൻ തന്റെ സ്വന്തം ശിഷ്യനെയിങ്ങിനെ പുകഴ്ത്തിയതു കേട്ട് കൗശികൻ ക്രുദ്ധനായി. 'എന്ത്കള്ളം പറയുന്ന ആ കപട സത്യവാദിയെ നിങ്ങൾ പുകഴ്ത്തുന്നു. വരം വാങ്ങിയ ശേഷം വാക്കുപാലിക്കാതെ അയാൾ വരുണനെ വഞ്ചിച്ചില്ലേഅയാളുടെ കാപട്യം ഞാൻ ഇനിയും കാണിച്ചു തരാം. ഞാനിതുവരെയാർജിച്ച എല്ലാ തപ: ശക്തികളും വാതുവച്ച് ഞാനിതാ പറയുന്നു അയാളെയൊരു കള്ളനായും ദാനം നൽകാൻ മടിയുള്ളവനായും നമുക്ക് ഇനിയും കാണാൻ കഴിയുമെന്ന്. അങ്ങയുടെ  ആർജിത പുണ്യങ്ങളുമെല്ലാം വാതുവയ്ക്കുക. എനിക്ക് അയാളുടെ തനിനിറം കാണിച്ചു തരാൻ കഴിഞ്ഞില്ലെങ്കിൽ എന്നിലെ എല്ലാ പ്രാഭവങ്ങളും നഷ്ടമായിക്കൊള്ളട്ടെ. അല്ലഞാൻ പറഞ്ഞത് സത്യമായി വന്നാൽ അങ്ങയുടെ തപ: ശക്തികൾ മുഴുവനും ഇല്ലാതാകട്ടെ.’

ഇങ്ങിനെ വാതുവച്ചു കോപത്തോടെ രണ്ടു മുനിപുംഗവന്മാരും സ്വർഗ്ഗത്തിൽ നിന്നും മടങ്ങി അവരവരുടെ ആശ്രമങ്ങളിൽ ചെന്നു ചേർന്നു.APSukumar
ഒരു ദിവസം ഹരിശ്ചന്ദ്ര മഹാരാജാവ്  നായാട്ടിനായി കാട്ടിലെത്തി. അവിടെ ചുറ്റി നടക്കുമ്പോൾ സുന്ദരിയായ ഒരു യുവതി അവിടെ ഒറ്റയ്ക്കിരുന്നു കരയുന്നതു കണ്ടു. രാജാവ് അവളോട് കാര്യങ്ങൾ തിരക്കി.  'നീയേതാണ്നിന്‍റെ പിതാവാര് ? എന്തിനാണിവിടെ നിന്നു  വിലപിക്കുന്നത് ?’ എന്നെല്ലാം അവളോടു ചോദിച്ചു. 

‘എന്റെ രാജ്യത്ത് രാക്ഷസൻമാർ പോലും സ്ത്രീകളെ ഉപദ്രവിക്കകയില്ല. അങ്ങിനെ ആരെങ്കിലും തുനിഞ്ഞാൽ അവനുള്ള തീവ്രമായ ശിക്ഷ കൊടുക്കാൻ മഹാരാജാവായ ഞാനുണ്ടു്.’ 

രാജാവ് സംരക്ഷയേകാം എന്ന് സമാധാനിപ്പിച്ചപ്പോൾ യുവതി സധൈര്യം ഇങ്ങിനെ പറഞ്ഞു. ‘മഹാരാജൻഎന്നെ പീഡിപ്പിക്കുന്നത് വിശ്വാമിത്രമുനിയാണ്. എന്നെ കിട്ടാനായി ആ മുനി ഇക്കാട്ടിൽ തപസ്സു ചെയ്യുന്നുണ്ട്. മുനിയുടെ തപസ്സിനാൽ കഷ്ടപ്പാടു സഹിക്കുന്ന യുവതിയായ എനിക്ക് ഈ ഹരിശ്ചന്ദ്രമഹാരാജാവിന്‍റെ നാട്ടിലും കരയാനാണ് യോഗം !.’

രാജാവ് അവളെ സമാശ്വസിപ്പിച്ചു. ‘ഞാൻ കൗശികനെ കണ്ടു് തപസ്സ് അവസാനിപ്പിക്കാൻ പറയാം’ -എന്നു പറഞ്ഞ് രാജാവ് മുനി തപസ്സു ചെയ്യുന്ന സ്ഥലത്ത് ചെന്ന് അദ്ദേഹത്തെ ധ്യാനാവസ്ഥയിൽ നിന്നും ഉണർത്തി.

'എന്തിനാണ് മഹർഷേകഠിനമായ തപസ്സു ചെയ്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്അങ്ങയുടെ ആവശ്യം നിറവേറ്റാൻ ഞാൻ വേണ്ടത്  ചെയ്യാം. ഇപ്പോൾ തപസ്സ് അവസാനിപ്പിച്ചാലും.’ മുനി തപസ്സു നിർത്തിയെങ്കിലും  രാജാവിന്റെ അനുചിതമായ ഇടപെടൽ ഇഷ്ടപ്പെടാതെ ക്രുദ്ധനായി ആശ്രമത്തിലേയ്ക്ക് മടങ്ങി.

തന്റെ തപം മുടക്കിയ രാജാവിനെ ഒരു പാഠം പഠിപ്പിക്കണമെന്ന തീരുമാനത്തിൽ അദ്ദേഹം പ്രതികാരം ചെയ്യാനുറച്ചു. ബ്രഹ്മപുത്രനായ വസിഷ്ഠനുമായി മുനി നേരത്തേ തന്നെ അസ്വരസത്തിലായിരുന്നല്ലോ. 'ആ വസിഷ്ഠനാണ് ഈ അഹങ്കാരിയായ രാജാവിന്‍റെ ഗുരു.'

 പെട്ടെന്ന് അദ്ദേഹം ഒരു ഭീമാകാര സത്വത്തെ പന്നിയുടെ രൂപത്തിൽ നിർമ്മിച്ച് ഹരിശ്ചന്ദ്രന്റെ നഗരിയിലേയ്ക്ക് പറഞ്ഞയച്ചു. ആ പന്നി മുക്രയിട്ടുകൊണ്ടു് നഗരത്തിലെ പൂന്തോട്ടങ്ങളും മറ്റ് നന്ദനവാടികളും തേറ്റ കൊണ്ട് ഉഴുത് മറിച്ചിടാൻ  തുടങ്ങി. ചെമ്പകം,അശോകംഇലഞ്ഞികണവീരം തുടങ്ങിയ മരങ്ങളെല്ലാം ആ ജന്തു കടയോടെ വേരുപുഴക്കി മറിച്ചിട്ടു . ഉദ്യാനപാലകരും കാവൽക്കാരും ആകെ ഭയന്ന്  നിൽപ്പായി. മാലകെട്ടുന്നവർ പൂ പറിക്കാനാവാതെ പേടിച്ചരണ്ടു. യാതൊരുവിധ ആയുധം കൊണ്ടും ആ സൂകരത്തെ തടുക്കുവാനാവാതെ കാവൽക്കാർ രാജാവിനോട് പരാതി പറഞ്ഞു.

'രക്ഷിക്കണേ... എന്നു നിലവിളിച്ചു കൊണ്ട് വരുന്ന അവരോടു് രാജാവ് പറഞ്ഞു. ‘നിങ്ങൾ പേടിക്കണ്ട. ദേവനോ അസുരനോ ആരായാലും അവൻ എന്റെ ഒരമ്പിനു തീരാനുള്ളതേയുള്ളു. നിങ്ങൾ സമാധാനമായിരിക്കുക.’

രാജാവേഉദ്യാനമൊക്കെ നശിപ്പിച്ചത് രാക്ഷസനൊന്നുമല്ല. ഒരു തടിമാടൻ പന്നിയാണ്.’

അതു കേട്ടപ്പോൾ രാജാവ് തന്റെ കുതിരപ്പുറത്ത് കയറി പന്നിയെ കീഴ്‌പ്പെടുത്താനായി പാഞ്ഞുചെന്നു. കൂടെ മറ്റ് പടയാളികളും രാജാവിനെ അനുഗമിച്ചു. ഉപവനങ്ങൾ  തകർന്നു കിടക്കുന്നതു കണ്ട രാജാവിന്റെ കോപം അധികരിച്ചു. അദ്ദേഹം വില്ലിൽ അമ്പു കൊടുത്ത് പന്നിയെ എയ്തു. എന്നാലാ പന്നി  ഒഴിഞ്ഞുമാറി ഓടിക്കളഞ്ഞു. ഓരോ അമ്പയക്കുമ്പോഴും പന്നി ഒഴിഞ്ഞുമാറി രാജാവിന്റെ ദൃഷ്ടിയിൽ നിന്നു മറഞ്ഞും തെളിഞ്ഞും കളിപ്പിച്ചു കൊണ്ടിരുന്നു. അങ്ങിനെ രാജാവൊരു കുതിരപ്പുറത്ത് ശരവേഗത്തിൽ പന്നിയുടെ പിന്നാലെ പാഞ്ഞു് മറ്റ് സൈന്യങ്ങൾ എല്ലാം വളരെ പിറകിലായി. വനത്തിൽ രാജാവ് ഒറ്റപ്പെട്ടു. അദ്ദേഹം പന്നിയെ പിൻതുടർന്ന് തളർന്നു പോയിരുന്നു.

മായാവിയായ ആ പന്നി എവിടെയോ പോയി മറഞ്ഞു. രാജാവിനാണെങ്കിൽ നഗരത്തിലേയ്ക്ക് മടങ്ങാനുള്ള വഴിയും അറിയില്ല. വിശപ്പും ദാഹവും കൊണ്ട് അദ്ദേഹം ആകെ വിഷമിച്ചു നീങ്ങുമ്പോൾ നല്ലൊരു തെളിനീരരുവി മുന്നിൽ കണ്ടു. കുതിരയ്ക്ക് വെള്ളം കാണിച്ച് താനും ഇഷ്ടം പോലെ വെള്ളം കുടിച്ചു.  അങ്ങിനെ സമാധാനിച്ചു നിൽക്കുമ്പോൾ അവിടെയൊരു വൃദ്ധ ബ്രാഹ്മണൻ എത്തി. വേഷം മാറി വന്ന കൗശികനായിരുന്നു അത്.

രാജാവ് താനകപ്പെട്ട വിഷമസ്ഥിതി ബ്രാഹ്മണനെ പറഞ്ഞു കേൾപ്പിച്ചു. 'ഭയങ്കരനായ ഒരുപന്നി വന്ന് നഗരത്തിലെ തോട്ടങ്ങൾ നശിപ്പിച്ചു. അവനെ ഓടിച്ചു വന്ന എനിക്കാണെങ്കിൽ വഴി തെറ്റിപ്പോയി. മായാവിയായ ആ പന്നിയെ ഇപ്പോള്‍ കാണാനുമില്ല. ഇപ്പോള്‍ അങ്ങയെ കണ്ടത് നന്നായി. നഗരത്തിലയ്ക്കുള്ള വഴി കാണിച്ചു തന്നാലും. ഞാൻ രാജസൂയമൊക്കെ നടത്തി പ്രസിദ്ധനായ ഹരിശ്ചന്ദ്ര മഹാരാജാവാണ്. അങ്ങ് എന്റെ കൊട്ടാരത്തിൽ വരൂ. ദാനശീലത്തിൽ ആർക്കും പിന്നിലല്ല ഹരിശ്ചന്ദ്രൻ എന്നറിയാനുള്ള ഒരവസരമാവും അത്.  യജ്ഞദക്ഷിണയായി എത്ര വേണമെങ്കിലും ധനം തരാൻ എനിക്കാവും.AP Sukumar
മാതൃദേവോ ഭവ, പിതൃദേവോ ഭവ” എന്നീ രണ്ടുവരികളുടെ അര്‍ത്ഥം വ്യക്തമാണ്‌. നാം ജന്മം നല്‍കിയ കുട്ടികള്‍ക്ക്‌, ആ ഒരൊറ്റക്കാരണത്താല്‍, നാം ഈശ്വരതുല്യരാണ്‌. അവരുടെ ശാരീരികവും, ബുദ്ധിപരവും, മാനസികവും ആത്മീയവുമായ സമഗ്രവികസനം നമ്മുടെ ഉത്തരവാദിത്വമാണ്‌. ശരീരാഭിവൃദ്ധി ഭക്ഷണത്തിലൂടെ സാധിക്കും. ജ്ഞാനാഭിവൃദ്ധി പുസ്തകങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും. എന്നാല്‍ മാനസികവും ആത്മീയബന്ധവും ചേര്‍ന്ന്‌ ധാര്‍മ്മീക വളര്‍ച്ച ഉപകരണങ്ങളിലൂടെയോ, ഔഷധത്തിലൂടെയോ സാധ്യമല്ല തന്നെ. സ്വന്തം കുഞ്ഞുങ്ങളില്‍ സന്തോഷം, സുഖം, ഭക്തി, സ്നേഹം, ദയ എന്നീ നന്മനിറഞ്ഞ വികാര-വിചാരങ്ങളുണ്ടാക്കാന്‍ സാധിക്കണം. അതേപോലെ ഭയം, അസൂയ, വാശി, വൈരാഗ്യം, ദുഃഖം എന്നിവ തിളച്ചുമറിയുന്ന ലോകത്തില്‍ വേദനകള്‍ക്ക്‌ സാധിക്കുന്നത്രയും കുറവുണ്ടാക്കണം. അതിന്‌ ഔഷധങ്ങളില്ല, ധാര്‍മ്മികമൂല്യങ്ങളെയുള്ളൂ.
ജീവിത വിജയത്തെ ഭൗതികസുഖമായി മാത്രം കാണുന്ന അവസ്ഥയിലാണ്‌ നാം. അതിന്റെ പരിണിതഫലം ഏറെ അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാത്തിനോടും പുച്ഛം, സംഘര്‍ഷം, ഭയം, വാശി, ആത്മഹത്യാപ്രവണത എന്നിവ നിഷ്കളങ്കമനസ്സുകളില്‍പോലും നിറയുന്നു. മക്കളുടെ സംതൃപ്തമായ ഭാവിജീവിതത്തിന്‌ അവരുടെ മാനസീകാവസ്ഥ സമഗ്രമായി ലാളിത്യത്തോടെ പഠിക്കണം.
ധാരാളം സമ്പത്ത്‌, ഉയര്‍ന്ന വിദ്യാഭ്യാസം, സമ്പൂര്‍ണ്ണ ഭൗതികസുഖം, ഇതുകൊണ്ടുമാത്രം സംതൃപ്തമായ ജീവിതം സാധ്യമാകുമോ? ഇവയെല്ലാം ആസ്വദിക്കണമെങ്കില്‍ അതിനനുയോജ്യമായ മനസ്സുകൂടി വേണ്ടതല്ലേ? അത്‌ ചെറുപ്പത്തിലെ കുട്ടികളില്‍ മുളപ്പിക്കണം. വളരാനനുവദിക്കണം, ജീവിതസംതൃപ്തി കണ്ടെത്താനുള്ള മാനസീകാവസ്ഥ കുഞ്ഞുങ്ങളിലുണ്ടാക്കേണ്ട സമ്പൂര്‍ണ്ണ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്‌. അവരെ അനുഗ്രഹിക്കേണ്ടതും ഇവര്‍ തന്നെ. അവരുടെ മനസ്സില്‍ ആജീവനാന്തം മാതാപിതാക്കളുടെ ചിത്രം നിറപ്പകിട്ടാര്‍ന്ന്‌ നിലനില്‍ക്കണമെങ്കില്‍ അവരില്‍ മാനസീകവും ധാര്‍മ്മികവും ആത്മീയവുമായ വളര്‍ച്ച പ്രദാനം ചെയ്യണം. അമ്പതും അറുപതും കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ഓരോ കുട്ടിയുടെയും സമഗ്രവളര്‍ച്ചക്കാവശ്യമായതെല്ലാം ചെയ്തെന്നുവരില്ല. പുസ്തകത്തിലുള്ളതുപോലും പഠിപ്പിച്ചുതീര്‍ക്കുവാനും പ്രതിദിനം ടെസ്റ്റം നടത്താനുംപോലും സമയം തികയാത്ത വിദ്യാലയങ്ങളില്‍ ധര്‍മ്മബോധനപഠനം സാധ്യമാണെന്ന്‌ ധരിക്കരുത്‌. സാധ്യമായാല്‍ തന്നെ അത്‌ യാന്ത്രികമായിരിക്കുകയും ചെയ്യും. നല്ല വിദ്യാഭ്യാസം കൊടുക്കുമ്പോള്‍ നന്മനിറഞ്ഞ ധാര്‍മ്മികബോധം നമ്മുടെ മക്കളിലെത്തിക്കാന്‍ നാം ശ്രമിക്കണം. സാധിക്കുന്നത്രയും നമ്മുടെ പ്രായോഗിക ജീവിതത്തില്‍ പഠിച്ചും പഠിപ്പിച്ചും നമുക്ക്‌ മാതൃക കാട്ടാം. ജീവിതചര്യയില്‍ അതനുസരിച്ച്‌ മാറ്റം വരുത്താം. നാം തന്നെ മാതൃകയാകാം. rajeev kunnehatt
നിദ്രയിലായിരുന്ന ജനക മഹാരാജാവിനെ ഭൃത്യന്‍ വിളിച്ചുണര്‍ത്തി പറഞ്ഞു:
"മഹാരാജന്‍, ഉണര്‍ന്നാലും. നമ്മുടെ രാജ്യം ആക്രമിക്കപ്പെട്ടിരിക്കുന്നു. വേഗം തയ്യാറാകണം."
രാജാവ് സൈന്യാധിപനോട് വേഗം സൈന്യത്തെ തയ്യാറാക്കാന്‍ ഭ്രിത്യനോട് നിര്‍ദ്ദേശം നലികി സ്വയം പടച്ചട്ട അണിഞ്ഞ് യുദ്ധത്തിന് പുറപ്പെട്ടു.
പ്രബലമായ ശത്രു സൈന്യം രാജധാനിയുടെ അടുത്തെത്തിയിരുന്നു. ഘോരമായ യുദ്ധത്തിനൊടുവില്‍ ജനക സൈന്യം പരാജയപ്പെട്ടു. ജനകമഹാരാജാവ് ബന്ധനസ്ഥന്‍ ആക്കപ്പെട്ടു. നീതിമാനായ ശത്രു രാജാവ് അദ്ദേഹത്തെ വധിക്കാതെ നാട് വിട്ടുപോകാന്‍ അനുവദിച്ചു. പക്ഷേ, പോകുവാന്‍ കുതിരയോ കൂടെ ഒരു സഹായിയെപോലുമോ കൊടുത്തില്ല.
നടന്നു തുടങ്ങിയ ജനകന് വെള്ളമോ ഭക്ഷണമോ നല്‍കാന്‍ അദ്ദേഹത്തിന്‍റെ പൂര്‍വ്വ പ്രജകള്‍ ആരും തയ്യാറായില്ല. പുതിയ രാജാവിന്‍റെ അപ്രീതി സമ്പാദിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.
ദാഹിച്ചും വിശന്നും വലഞ്ഞു രണ്ടാം ദിവസം വൈകുന്നെരത്തോട് കൂടി അദേഹത്തിന്റെ രാജ്യാതിര്ത്തിയില്‍ എത്തി.
അതിര്‍ത്തി കടന്ന് കുറച്ച് കൂടി നടന്നപ്പോള്‍ അതാ അവിടെ ഒരു കൂട്ടം ആള്‍ക്കാര്‍ സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുന്നു. രാജാവും ഭക്ഷണത്തിനായി വരിയില്‍ നിന്നു. അവസാനം ആയി നിന്നിരുന്ന രാജാവിന്‍റെ ഊഴം എത്തിയപ്പോള്‍ ഭക്ഷണം വെച്ചിരുന്ന പാത്രം കാലിയായി. കുറച്ച് ചാറും രണ്ടുമൂന്നു വറ്റ് ചോറും മാത്രം അടിയില്‍ ബാക്കി. അതെങ്കില്‍ അത് എന്ന് കരുതി രാജാവ് അതൊരു പാത്രത്തില്‍ വാങ്ങി കഴിക്കാന്‍ മുതിര്‍ന്നപ്പോള്‍ ഒരു പരുന്ത് പറന്ന് വന്ന് പാത്രം തട്ടി ഉണ്ടായിരുന്ന ഭക്ഷണം താഴെ പോയി.
ഹാ! എന്ത് കഷ്ടം! എന്ന് ഉറക്കെ കരഞ്ഞ് രാജാവ് താഴെ വീണു.
രാജാവിന്‍റെ കരച്ചില്‍ കേട്ട് കാവല്‍ ഭടന്‍ അകത്ത് വന്ന് രാജാവിനെ ഉറക്കത്തില്‍ നിന്നും തട്ടി എഴുന്നേല്‍പ്പിച്ചു. ചുറ്റും നോക്കി പരിസരബോധം തിരിച്ച് കിട്ടിയ രാജാവ് ചോദിച്ചു:
"ഇതോ സത്യം, അതോ സത്യം?"
എന്താണ് കാര്യം എന്നറിയാതെ ഭൃത്യന്‍ മിണ്ടാതെ നിന്നു. ആ ദിവസം മുഴുവന്‍ രാജാവ് ഒരു മോഹനിദ്രയിലെന്നപോലെ എല്ലാവരോടും ഇതേ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്താണ് ചോദിക്കുന്നത് എന്നറിയാതെ എല്ലാവരും കുഴങ്ങി. കൊട്ടാരത്തിലും പട്ടണത്തിലും വാര്‍ത്ത പരന്നു. ജനങ്ങള്‍ അന്ന്യോന്ന്യം രാജാവിന്‍റെ അവസ്ഥയെ പറ്റിയും ചോദ്യത്തെ പറ്റിയും പറഞ്ഞുതിടങ്ങി.
അങ്ങിനെ ആ വഴിയെ പോയ അഷ്ടാവക്ര മഹാര്ഷിയും അത് കേള്‍ക്കാന്‍ ഇടയായി. അദ്ദേഹം കൊട്ടാരത്തില്‍ ചെന്നപ്പോള്‍ രാജാവ് അദ്ദേഹത്തോടും ചോദ്യം ആവര്‍ത്തിച്ചു. മഹാജ്ഞാനി ആയ മഹര്‍ഷിക്ക് കാര്യം മനസ്സിലായി ചോദിച്ചു:
"അപ്പോള്‍ ഇതുണ്ടായിരുന്നോ?"
രാജാവ്: "ഇല്ല"
മഹര്‍ഷി: "അങ്ങിനെയെങ്കില്‍ അത് അസത്യം."
രാജാവ്: അങ്ങിനെയെങ്കില്‍ ഇതാണോസത്യം?"
മഹര്‍ഷി: "ഇപ്പോള്‍ അതുണ്ടോ?"
രാജാവ്: "ഇല്ല"
മഹര്‍ഷി: "എങ്കില്‍ ഇതും അസത്യം."
രാജാവ്: "പിന്നെ, എന്താണ് സത്യം?"
മഹര്‍ഷി: "അപ്പോള്‍ നീ ഉണ്ടായിരുന്നോ?"
രാജാവ്: "ഉവ്വ്"
മഹര്‍ഷി: "ഇപ്പോള്‍ നീ ഉണ്ടോ?"
രാജാവ്: "ഉണ്ട്"
മഹര്‍ഷി: "എങ്കില്‍ നീയാണ് സത്യം. നീ മാത്രമാണ് സത്യം".
Thottikamath narayanan

Wednesday, September 28, 2016

ഇന്നലെ അപ്രതീക്ഷിതമായാണ് ഉണ്ണിയെ പരിചയപ്പെടുന്നത്...വാട്സാപ്പില്‍ നമ്പൂതിരിമാര്‍ എന്ന ഗ്രൂപ്പില്‍ ഇന്നലെ സ്വയം പരിചയപ്പെടുത്തുക എന്ന എന്റെ പോസ്റ്റിനു മറുപടിയുമായാണ് ഉണ്ണി പരിചയപ്പെടുത്തുന്നത്...തൃശൂര്‍ ജില്ലയിലെ പെരിയമ്പലമാണ് അദ്ദേഹത്തിന്റെ സ്വദേശം.
കഴിഞ്ഞ വര്‍ഷം യോ.ക്ഷേ.സഭയുടെ തൃശൂര്‍ ഘടകവും യുവജനക്ഷേമ പ്രവര്‍ത്തകരും ചേര്‍ന്ന് അദ്ദേഹത്തിന്റെ നിത്യവൃത്തി കഴിഞ്ഞു കൂടാനാവശ്യമായ ഒരു DTP സ്ഥാപനം തുടങ്ങുകയും ചെയ്തിരുന്നെങ്കിലും, തുടര്‍ച്ചയായുള്ള ഇരിപ്പു മൂലവും bed sour ഉണ്ടാവുകയും പഞ്ചായത്ത് സമിതി കൊടുത്ത ട്രൈസൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ വീണ്ടും അപകടം ഉണ്ടാവുകയും ചെയ്ത മൂലം സ്ഥാപനം തുടര്‍ന്നു കൊണ്ടു പോകുവാന്‍ കഴിയാതെ അടക്കുകയും കമ്പ്യൂട്ടറും മറ്റുപകരണങ്ങളും ഉപയോഗിച്ച് ഇല്ലത്തിരുന്നു ചെയ്യാന്‍ കഴിയുന്ന വര്‍ക്കുകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കിലുഃ സ്ഥായിയായ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തതും ഒരു തടസ്സമാകുന്നു...
നട്ടെല്ലിലെ ക്ഷതം മാറുവാനുള്ള ചികിത്സ ഇനി ഫലം കാണില്ല ( ഗ്രൂപ്പിലെ ഡോക്ടറുന്മാരുടെ അഭിപ്രായം ആരായുന്നു.) എന്നാണ് ഡോക്ടറുന്മാരുടെ അഭിപ്രായം എന്ന് അദ്ദേഹത്തിന്റെ സുഹൃത്തും യോ.ക്ഷേ.സഭാ തൃശൂര്‍ ട്രഷറര്‍ ശ്രീ. ദിലീപേട്ടനുമായി ഫോണ്‍ മുഖാന്തിരം സംസാരിച്ചപ്പോള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞത്..
ഉണ്ണിക്ക് നല്ലൊരു ജീവിത സാഹചര്യം ഉണ്ടാക്കി കൊടുക്കുവാന്‍ വേണ്ടിയാണ് ഈ പോസ്റ്റ് ഇവിടെ ഇടുന്നത്. അവിടെയാണ് നിങ്ങളിലോരോരുത്തരുടേയും അകമഴിഞ്ഞ സഹായവും സഹകരണവും ആവശ്യപ്പെടുന്നത്...
ഉണ്ണിയുമായും ദിലീപേട്ടനുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കുവാന്‍ സാധിച്ചത് വരുമാനമാര്‍ഗ്ഗം ഒന്നുമില്ലാത്ത അദ്ദേഹത്തിനും അമ്മക്കും കഴിഞ്ഞു കൂടുവാന്‍ ആവശ്യമായ ഒരു തുക സമാഹരിക്കുക എന്നതാണ്....
രണ്ടാമതായി ചികിത്സ നടത്തിയാല്‍ ഭേദമാകുമെങ്കില്‍ അതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുവാന്‍ സന്മനസ്സുള്ള ആയുര്‍വേദ/ അലോപ്പതി സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അതറിയിക്കുക എന്നതും.
നാലു സെന്റു സ്ഥലത്തില്‍ കടല്‍തീരത്തുള്ള കോളനിയില്‍ താമസിക്കുന്ന അവര്‍ക്ക് ആ സ്ഥലവും ഇല്ലവും കൊടുത്ത് മറ്റൊരിടത്ത് താമസിക്കുവാനുള്ള ആഗ്രഹവുമുണ്ട്‌...അതിനു കഴിയുന്ന ഒരിടം കണ്ടെത്തുവാന്‍ നമുക്കു കഴിയുമോ..?
ഇല്ലത്തിരുന്നു കൊണ്ട് കമ്പ്യൂട്ടറില്‍ പരിജ്ഞാനം നേടുവാനും ആയതിലൂടെ ഒരു വരുമാന മാര്‍ഗം കണ്ടെത്തുവാനും സഹായിക്കുവാന്‍ കഴിയുന്ന സുഃമനസ്സുകള്‍ ഉണ്ടെങ്കില്‍ ആയതു ചെയ്യുവാന്‍ മുന്നോട്ടു വരിക...
മിത്രങ്ങളേ,
ഉണ്ണിയുടെ അവസ്ഥ അദ്ദേഹത്തിന്റെ നാവില്‍ നിന്നും ഇന്നു കേള്‍ക്കുവാന്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ഞാനാകെ അസ്വസ്ഥനാണ്...സമുദായത്തിലെ ഒരംഗം കഴിഞ്ഞ പത്തു വര്‍ഷമായി അനുഭവിച്ചു വരുന്ന കഷ്ടപ്പാടുകള്‍ കണ്ടില്ലെന്നോ കേട്ടില്ലെന്നോ നടിക്കുവാന്‍ ആവതില്ല...
നമുക്കൊത്തു ചേര്‍ന്ന് എന്തെങ്കിലും ഒക്കെ ചെയ്യണം..ഇവിടെയുള്ള അംഗങ്ങള്‍ അതിനും മനസ്സുള്ളവരാണ് എന്ന ധൈര്യത്തില്‍, വിശ്വാസത്തില്‍ ഞാനിത് നിങ്ങള്‍ക്കു സമക്ഷം അര്‍പ്പിക്കുന്നു...
കരുണയുണ്ടാവും എന്ന പ്രതീക്ഷയോടെ...
നിങ്ങളുടെ,
ജ്യോതിഷ്.
കഴിയുന്ന സഹായം താഴെ കാണുന്ന അക്കൗണ്ടിലേക്ക് അയക്കൂ ...
Unnikrishnan .K
A/C No. 32261222349
IFSC Code. SBIN0006461
SBI , PERIYAMBALAM Branch.
××××××××××××××××××××××××××××××××××××
താഴെയുള്ളത് ഉണ്ണി സ്വയം എഴുതിയ ലേഖനമാണ്..ക്ഷമയോടെ മുഴുവനും വായിക്കൂ ദയവായി..
വികലാംഗത്വം ജന്മനാ സംഭവിക്കുന്നതും ജീവിതയാത്രയിൽ പ്രതീക്ഷിക്കാതെ വന്നു ചേരുന്നതുമുണ്ട്. എങ്ങനെയുള്ളതാണെ
ങ്കിലും അത് സാധാരണ ജീവിതത്തെ മാറ്റിമറിക്കുന്നു. വികലാംഗത്വം പല തരത്തിലും തീവ്രതയിലുള്ളതുമുണ്ട്. ഒരു ഹിയറിംഗ് എയ്ഡിന്റെ സഹായത്താൽ മറികടക്കാവുന്ന ബധിരത, ചെറിയ മുടന്ത് മുതൽ തല പോലും അനക്കാനാവാതെ കിടപ്പിലായ അവസ്ഥ വരെ. വികലാംഗർക്കു ഇന്ന് സമൂഹവും ഗവൺമെന്റും പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും കൊടുക്കുന്നുണ്ട്. ജോലിസംവരണവും യാത്രകളിലെ നിരക്കിളവുകളും ക്ഷേമ പെൻഷനുകളുമടക്കം.
പക്ഷേ അത്തരം പരിഗണനകളും ആനുകൂല്യങ്ങളും വേണ്ടത്രയുണ്ടോയ
െന്നതും തീവ്രതയേറിയ വികലാംഗത്വം അനുഭവിക്കുന്നവർ
ക്കു അതനുസരിച്ചുള്ള പരിഗണന കൊടുക്കുന്നുണ്ടോ എന്നുമുള്ള ഒരു ചോദ്യമുണ്ട്. അതിന്റെ ഉത്തരം തീർച്ചയായും ഇല്ല എന്നു തന്നെയാണ്.
സ്പൈനൽ കോഡിന്റെ തകരാർ മൂലം തളർന്നു പോയവർ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. വികലാംഗർക്കിടയിൽ പ്രത്യേകമായ ഒരു വിഭാഗമായി ഇവരെ തീർച്ചയായും കണക്കാക്കേണ്ടതുണ്ട്. പല കാരണങ്ങൾ കൊണ്ടും ഇത്തരക്കാർ പ്രത്യേക പരിഗണന അർഹിക്കുന്നു.
അന്ധരുടെ കാര്യത്തില് സമൂഹവും സർക്കാരും ഇത്തരമൊരു സവിശേഷ പരിഗണന നല്കുന്നത് നമുക്കു കാണാന് കഴിയുന്നുണ്ട്. സ്പൈനൽ കോഡ് ഡാമേജ്ഡ് വികലാംഗർ പ്രത്യേക പരിഗണന അർഹിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്.
1, സുഷുംനാ നാഡി തകരാറിലായവർ ബഹുഭൂരിപക്ഷവും സ്വന്തമായി ജോലി ചെയ്തു ജീവിക്കാൻ പറ്റാത്ത വിധം വീൽചെയറിലോ കിടക്കിയിലോ മാത്രമായി കഴിഞ്ഞു കൂടാൻ വിധിക്കപ്പെട്ടവ
രാണ്. അതുകൊണ്ടു തന്നെ അവർ ജീവിത കാലം മുഴുവൻ എല്ലാ അർത്ഥത്തിലും പരാശ്രിതരുമാണ്, പ്രാഥമികകൃത്യങ്ങൾ ഉൾപ്പെടെ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും.
2 പാരാപ്ലീജിയ എന്ന അവസ്ഥ അവരുടെ ആയുർ ദൈർഘ്യത്തെ ബാധിക്കുന്നില്ല. അവർ ഏതാണ്ട് സാധാരണ ആൾക്കാരുടെ അത്ര തന്നെ കാലം ജീവിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ ശാരീരിക പരാധീനതകളാലും പരാശ്രിതത്വത്താലും വലയുന്ന അവരുടെ കഷ്ടതകൾ അത്ര കാലവും സഹിക്കാനും അവർ വിധിക്കപ്പെട്ടിരിക്കുന്നു.
3, ശരീരം തളർന്ന ഗുരുതരമായ വികലാംഗത്വം എന്നതിലപ്പുറം ഇത്തരക്കാർക്ക് മലമൂത്ര വിസർജനത്തിൽ നിയന്ത്രണം നഷ്ടമാകുന്നു എന്നുള്ളതാണ് അവർ നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധി. വിസർജന കാര്യങ്ങളിൽ നിയന്ത്രണം നഷ്ടമാകുന്ന സ്ഥിതി അവരുടെ നിത്യജീവിതം തന്നെ താറുമാറാക്കുന്നുവെന്നു മാത്രമല്ല സാമൂഹ്യ ജീവിതം ഏതാണ്ട് അസാധ്യവുമാക്കുന്നു. പാരാപ്ലീജിക് ആയിട്ടുള്ളവർക്ക് രണ്ടു പ്രശ്നങ്ങളോടു ഒരേ സമയം ഏറ്റുമുട്ടേണ്ടതുണ്ട്. തളർന്നു പോയ ശരീരം കൈവരുത്തുന്ന പരാധീനതകളോടും ജീവികളുടെ ഏറ്റവും പ്രാഥമികാവശ്യമായ ഭക്ഷണത്തിനൊപ്പം തന്നെ പ്രധാനമായ വിസർജ്ജനത്തിന്റ
െ മേൽ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയോടും.
സ്പൈനൽ കോഡ് ഇൻജ്വറി രോഗികൾ നേരിടുന്ന ഈ സാഹചര്യത്തെക്കുറിച്ച് പൊതുവിൽ സമൂഹം അജ്ഞരാണ്. ശരീരത്തിന് മലവസർജനമോ മൂത്രവിസർജനമോ ആവശ്യമാകുമ്പോൾ ഒരു സ്പൈനൽ കോഡിന് തകരാർ സംഭവിച്ച വ്യക്തിക്ക് വിസർജ്ജന ശങ്ക തിരിച്ചറിയുവാൻ കഴിയുന്നില്ല എന്നു മാത്രമല്ല അത്തരമൊരവസ്ഥയിൽ അയാളുടെ ശരീരം സ്വയം നയതന്ത്രണമേറ്റെ
ടുത്ത് യാന്ത്രികമായി വിസർജ്യങ്ങളെ പുറന്തള്ളുന്നതിനെ സ്വേച്ഛയാൽ നിയന്ത്രിക്കുവാനോ സാധിക്കുന്നില്ല. ഈ സാഹചര്യം അയാളെ സാമൂഹ്യ ജീവിതത്തിൽ നിന്നും അകറ്റിക്കളയുന്നു.
പാരാപ്ലീജിക് ആയ ചിലരുടെ പ്രശ്നം കൃത്രിമ മാർഗങ്ങളുപയോഗിക
്കാതെ വിസർജ്യങ്ങൾ പുറത്തു പോവുകയേയില്ല എന്നുള്ളതാണ്. മൂത്രം കൃത്യമായ ഇടവേളകളിൽ കതീറ്റർ ഉപയോഗിച്ചു എടുത്തു കളയേണ്ടിവരുന്നു. മലം സ്ഥിരമായി വിരേചന സഹായ മാർഗങ്ങൾ ഉപയോഗിച്ച് പുറത്തെടുത്തു കളയേണ്ടിയും വരുന്നു. ഇൗ അവസ്ഥ നിത്യജീവിതത്തിൽ പലപ്പോഴും തളർച്ച വരുത്തുന്ന വികലാംഗത്വത്തേക്കാൾ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
സ്പൈനൽ കോഡ് പേഷ്യന്റ്സ് നേരിടുന്ന ഈ പ്രശ്നങ്ങൾ അറിയുന്നവർക്ക് അവർ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ സങ്കീർണ്ണതകളും മനസ്സിലാക്കാൻ കഴിയും.
ഇവർ നേരിടുന്ന അടുത്ത പ്രശ്നം തുടർച്ചയായ കിടപ്പും ഇരിപ്പും മൂലം ഉണ്ടാവുന്ന വൃണങ്ങളും മുറിവുകളുമാണ് (pressure ulcers). ഇവരുടെ ദുരിതത്തെ ഇത് മറ്റൊരു തലത്തിലെത്തിക്കുന്നു.
അതുകൊണ്ട് ഈ വിഭാഗം വികലാംഗർക്ക് സർക്കാരും സമൂഹവും പ്രത്യേകമായ പരിഗണന നല്കുകയും ഇവരുടെ പ്രശ്നങ്ങളിൽ അല്പം കൂടി ശ്രദ്ധ വെയ്ക്കുകയും വേണ്ടതുമുണ്ട്. ഇവരുടെ കാര്യത്തിൽ സർക്കാരിന് ചിലത് ചെയ്യാൻ കഴിയും
സ്പൈനൽ കോഡിന് പരിക്കു പറ്റി ശരീരം തളർന്നു ജീവിതം അവതാളത്തിലാകുന്ന ഒരാൾക്ക് ജീവിതത്തിലേക്കു തിരിച്ചു വരാൻ ഏറ്റവും അത്യാവശ്യമായ ഒരു കാര്യം വിസർജന കാര്യങ്ങളിൽ നിയന്ത്രണം തിരിച്ചു കിട്ടുക എന്നതാണ്. ജീവിതത്തെ ധൈര്യപൂർവ്വം നേരിടുന്നതിനെ കുറിച്ച് അയാൾക്ക് ചിന്തിക്കാൻ പോലും അതിനു ശേഷമേ സാധിക്കൂ. ഇക്കാര്യത്തിലും ഇവർ നേരിടുന്ന മറ്റു പല കാര്യങ്ങിലും ഒരിക്കലും പൂര്ണ്ണമായ പരിഹാരമില്ലെങ്ക
ിലും വിദഗ്ധർക്ക് ആധുനിക പുനരധിവാസ പദ്ധതിയിലൂടെ വലിയൊരു പരിധി വരെ ഇവരെ സഹായിക്കാൻ കഴിയും.
ഇവർക്കു വേണ്ടി ആധുനിക വൈദ്യശാസ്ത്രം മുന്നോട്ടു വെക്കുന്ന പുനരധിവാസ പദ്ധതി പല കാര്യങ്ങളുമുൾക്കൊള്ളുന്നു.
നഷ്ടപ്പെട്ട ചലനശേഷി ഫിസിക്കൽ തെറാപ്പിയിലൂടെ കഴിയുന്നത്ര വീണ്ടെടുക്കുക, ബ്ലാഡർ ബവൽ മാനേജ്മെന്റിൽ പരിശിലനം നല്കി വിസർജനത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുക, ശാരീരികമായി തളർന്നു പോയവർ സ്വാഭാവികമായും നേരിടാനിടയുള്ള മാനസികമായ പ്രശ്നങ്ങളും നിരാശയും പരിഹരിക്കാൻ കൗൺസലിംഗ് തുടങ്ങി ഒരു കൂട്ടം കാര്യങ്ങൾ....
ഇത് അവരെ ജീവിതത്തിലേക്ക് ഒരു പരിധി വരെയെങ്കിലും തിരികെ കൊണ്ടുവരും. പക്ഷേ നമ്മുടെ നാട്ടിൽ ഇത്തരം രോഗികളിൽ പലരും പുറംലോകവുമായുള്ള ബന്ധമറ്റ് സമൂഹത്തിൽ നിന്നും അകന്ന് വീടുകൾക്കുള്ളിൽ കഴിഞ്ഞു കൂടുകയാണ്. കേവലം പെയ്ൻ &പാലിയേറ്റീവ് കെയർ മതിയാവില്ല ഇവർക്ക്...
ഇത്തരക്കാർക്ക് പുനരധിവാസ പരിശീലനം കൊടുക്കുന്ന കേന്ദ്രങ്ങൾ വികസിതരാജ്യങ്ങള
ിൽ സാധാരണമാണ്. പക്ഷേ ഇന്ത്യയിലെ കാര്യം വളരെ വ്യത്യസ്തമാണ്. ചില വലിയ നഗരങ്ങളിൽ മാത്രമേ ഇതിനു സൗകര്യമുള്ള ആശുപത്രികളും വിദഗ്ധരുമുള്ളൂ. കേരളത്തിലെ കാര്യമാണെങ്കിൽ വളരെ കഷ്ടമാണ്. 3.5 കോടി ജനസംഖ്യയും ആയിരക്കണക്കിനു സ്പൈനൽ കോഡ് ഇൻജ്വറി വിഗലാംഗരുമുളള ഇവിടെ ഇത്തരം ഒരു സെന്റർ പോലുമില്ല. നമുക്കു ഏറ്റവുമടുത്ത് അത്തരം കേന്ദ്രങ്ങളുള്ളത് ബാംഗ്ലൂരിലെ സെയ്ന്റ് ജോൺസ് ആശുപത്രിയിലും തമിഴ്നാട്ടിലെ വെല്ലൂർ മെഡിക്കൽ ആശുപത്രിയിലും പിന്നെ കോയമ്പത്തൂർ ഗംഗാ ഹോസ്പിറ്റലിലുമാണ്. തീർച്ചയായും നമുക്കു കേരളത്തിൽ ഇത്തരത്തിലുള്ള ഒന്നിലധികം റിഹാബ് സെന്ററുകൾ ആവശ്യമുണ്ട്. കേരളത്തിലെ ഒരോ ജില്ലയിലേയും പ്രധാനപ്പട്ട സർക്കാർ ആശുപത്രിയിൽ ഇത്തരം സെന്ററുകൾ തുടങ്ങേണ്ടതാണ്. പക്ഷേ ഇൗ രംഗത്തെ വിദഗ്ധരുടെ അഭാവവും മറ്റു പ്രായോഗിക പരിമിതികളും കണക്കിലെടുത്ത് രണ്ടു സെന്ററുകളെങ്കിലും ഇവിടെ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ട്. ഇത്തരം രോഗികൾക്ക് ഏത്തിച്ചേരുന്നത
ിനുള്ള സൗകര്യം കണക്കിലെടുത്ത് തെക്ക് ആലപ്പുഴ മെഡിക്കൽ കോളേജിലും വടക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരെണ്ണം വീതം ആരംഭിക്കണം. ഈ രംഗത്ത് പരിചയം സിദ്ധിച്ച ഡോക്ടമാരുടെയടക്കം വിദഗ്ദരുടെ അഭാവം കേരളത്തിൽ ഒരു പ്രശ്നമാണ്. അതു പരിഹരിക്കാൻ ഈ രംഗത്തെ വിദഗ്ധരെ പുറത്തു നിന്നു കൊണ്ടു വന്നു ഇവിടെയുള്ള ഡോക്ടർമാരടക്കമുള്ളവർക്കു പരിശീലനം നല്കി ഇത്തരം കേന്ദം നമുക്കു ഉണ്ടാക്കിയെടുക്കാൻ കഴിയും. ഇക്കാര്യത്തിൽ അടിയന്തിര പരിഗണന ഗവൺമെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാകണം. ഇൗ രംഗത്ത് ഇങ്ങനെയുള്ള ഒരു കേന്ദ്രം പോലുമില്ലാത്തതിന്റെ കാരണം ഉത്തരവാദപ്പെട്ടവരുടെ ഇടയിൽ ഇക്കാര്യത്തിൽ അവയർനെസ് ഇല്ലാത്തതു കൊണ്ടാണ്. അതിനു മാറ്റമുണ്ടാകണം.
[(അതുകൊണ്ടു തന്നെ നമ്മുടെ കാംപെയ്ന്റെ മുഖ്യാവശ്യങ്ങളി
ലൊന്ന് ഇത്തരം ഒന്നോ രണ്ടോ പുനരധിവാസ കേന്ദ്രങ്ങളായിര
ിക്കണം. )]
മറ്റൊരാവശ്യം പാരാപ്ലീജിക് ആയവർക്കുള്ള സാമൂഹ്യ ക്ഷേമ പെൻഷനിലെ വർദ്ധനയാണ്. വികലാംഗത്വത്തിന്റെ നിർവ്വചനത്തിൽ വരുന്ന മറ്റു മിക്ക വികലാംഗരിൽ നിന്നും വ്യത്യസ്തമായി ഇവരുടെ തൊഴിൽ ചെയ്തു ജീവിക്കാനുള്ള ശേഷിയും സാധ്യതകളും പരിമിതമാണ്. ഇത്തരക്കാർ മഹാഭൂരിപക്ഷവും തൊഴിൽ ഇല്ലാത്തവരും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരുമാണ്. സർക്കാർ നൽകുന്ന തുച്ഛമായ ക്ഷേമ പെൻഷൻ മാത്രമാണ് ഇവരിൽ മിക്കവരുടേയും ഏകവരുമാനം. ഇത്തരക്കാരിൽ ജീവിതത്തിൽ വിജയം കൈവരിച്ചവരുണ്ടെങ്കിലും അവരുടെ എണ്ണം വളരെ പരിമിതമാണ്, മാത്രമല്ല ശാരീരിക പരിമിതികൾ മൂലം അത്തരക്കാരുടെ തന്നെ യഥാർഥ കഴിവിന്റെ ഒരു ചെറു ഭാഗം മാത്രമേ ഉപയോഗിക്കപ്പെടു
ന്നുമുള്ളൂ.
അതിനാൽ സ്പൈനൽ കോഡ് പേഷ്യന്റ്സിന് ക്ഷേമപെൻഷന്റെ കാര്യത്തിലും പ്രത്യേക പരിഗണന നല്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സ്പൈനൽ കോഡ് തകരാർ കൊണ്ടല്ലാതെയും വീൽചെയറിലും കിടക്കയിലുമായി കഴിഞ്ഞു പോകുന്ന എല്ലാവരേയും ഉൾപ്പെടുത്തണം. കാരണം വീൽചെയറിൽ ഇരിക്കുന്ന അവസ്ഥ എന്തു കാരണം മൂലമാണെങ്കിലും ഒരു പോലെയാണ്.
പുരോഗമനോന്മുഖമായ ഒരു സമൂഹത്തിൽ മാനുഷ്യോന്മുഖമായ നയങ്ങൾക്കും പരിപാടികൾക്കും കൂടുതൽ പ്രാധാന്യം ലഭിക്കേണ്ടതുണ്ട്.
അതുകൊണ്ടു തന്നെ സ്പൈനൽ കോഡിനു തകരാർ സംഭവിച്ചു തളർന്നു പോയവർക്കായി ഗവൺമെന്റിനു മുന്നിൽ മറ്റു പല കാര്യങ്ങൾക്കൊപ്
പം രണ്ടു പ്രധാനപ്പെട്ട ആവശ്യങ്ങൾ നമുക്കു മുന്നോട്ടു വയ്ക്കേണ്ടതുണ്ട്.
ആദ്യമായി അവർക്കായി കേരളത്തിൽ റിഹാബിറ്റേഷൻ സെന്ററുകൾ എത്രയും പെട്ടെന്ന് സ്ഥാപിക്കാൻ നടപടികളെടുക്കണം, അതോടൊപ്പം അവരുൾപ്പെടെ വീൽചെയറിലും കിടക്കിയിലുമായി ജീവിതം തള്ളി നിക്കുന്നു
: ഇതിൽ സ്‌പൈനൽ കോഡ് ഇന്ജറി ആണ് എനിക്ക്..
മനസ്സിലാക്കിയെങ്കിൽ വലിയ ഒരു അനുഗ്രഹമായിരുന്നു ,ഈ സമൂഹവും ഞങ്ങളെപ്പോലെ ഉള്ളവരെ മനസ്സിലാക്കുക , ഞങ്ങളെപ്പോലെ ഉള്ളവർ വിഷമങ്ങൾ ഉള്ളിലൊതുക്കി അഭിനയിച്ചു ജീവിക്കുകയാണ് , ഓസ്കാർ അവാർഡ് കിട്ടും ഞങ്ങളുടെ ജീവിതത്തിന്റെ അഭിനയത്തിന് , ഞങ്ങൾ വിഷമിച്ചിരുന്നാൽ വീട്ടുകാർക്കും ഞങ്ങളെ ഇഷ്ട്ടപെടുന്നവർക്കും അതുവലിയ ഒരു വിഷമമാകും ,അതുകൊണ്ടു ഞങ്ങളുടെ ബുദ്ധിമുട്ടുകളെ സഹിച്ചു ജീവിക്കുന്നത് ...ജീവിതം ജീവിച്ചു തീർക്കേണ്ട..
ഇത് ഒകെ ഒരു ലേഖനത്തിനു വേണ്ടി എഴുതിയത് ആണ്
ഞങ്ങളെപ്പോലെ ഉള്ളവരുടെ അവസ്ഥയാണ് ഇതു സർക്കാർ മനുഷ്യത്ത്വപരമായി മനസ്സിലാക്കിയെങ്കിൽ വലിയ ഒരു അനുഗ്രഹമായിരുന്നു ,ഈ സമൂഹവും ഞങ്ങളെപ്പോലെ ഉള്ളവരെ മനസ്സിലാക്കുക , ഞങ്ങളെപ്പോലെ ഉള്ളവർ വിഷമങ്ങൾ ഉള്ളിലൊതുക്കി അഭിനയിച്ചു ജീവിക്കുകയാണ് , ഓസ്കാർ അവാർഡ് കിട്ടും ഞങ്ങളുടെ ജീവിതത്തിന്റെ അഭിനയത്തിന് , ഞങ്ങൾ വിഷമിച്ചിരുന്നാൽ വീട്ടുകാർക്കും ഞങ്ങളെ ഇഷ്ട്ടപെടുന്നവർക്കും അതുവലിയ ഒരു വിഷമമാകും ,അതുകൊണ്ടു ഞങ്ങളുടെ ബുദ്ധിമുട്ടുകളെ സഹിച്ചു ജീവിക്കുന്നത് ...ജീവിതം ജീവിച്ചു തീർക്കേണ്ട ,
നമ്മളെപോലുള്ള ആളുകളെ കാണുമ്പോൾ ഒരു കുഴപ്പവും പറയില്ല .ഒരു കടയുടെ മുന്നിൽ വണ്ടി നിറുത്തി എന്തെങ്കിലും ആവശ്യപ്പെട്ടാൽ ഒന്ന് ഇറങ്ങി വന്നുകൂടെ എന്ന് ചോദിക്കും പിന്നെ അവരോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം.  Jyothish