Thursday, March 30, 2023

"അക്ഷരം വിപ്രഹസ്തേന മാതൃഹസ്തേന ഭോജനം ഭാര്യാ ഹസ്തേനതാംബൂലം രാജ ഹസ്തേന കങ്കണം"🙁 നീതിസാരം) :അർത്ഥം: "ബ്രാഹ്മണനിൽ നിന്ന് അക്ഷരജ്ഞാനവും ,മാതാവിൽ നിന്ന് ഭക്ഷണവും, ഭാര്യയിൽ നിന്ന് താംബൂലവും, രാജാവിൻ്റെ കൈയിൽ നിന്ന് വളയും നേടേണ്ടതാണ്" :ബ്രാഹ്മണൻ എന്നാൽ ബ്രഹ്മത്തെ അറിഞ്ഞവൻ, അതായത് അറിവ് നേടിയവൻ " നമുക്ക് അറിവ് പറഞ്ഞ് തരുന്ന ഗുരുക്കൻ മാരുടെ അടുത്ത് വേണം കുട്ടികളെ എഴുത്തിനിരുത്തേണ്ടത് ,അല്ലെങ്കിൾ പരിപാവനമായ ക്ഷേത്രനടയിലും എഴുത്തിനിരുത്താം, പത്രങ്ങളിലെ പരസ്യം കണ്ട് ഒരു കാരണവശാലും കുഞ്ഞുങ്ങളെ കണ്ട പത്ര ഓഫിസുകളിലോ, രാഷ്ട്രീയകാരൻ്റെ അടുത്തോ, അല്ലെങ്കിൾ കൂലി എഴുത്തുകാരുടെ അടുത്തോ കൊണ്ടുപോയി എഴുത്തിനിരത്തരുത്, നമുക്ക് അക്ഷരം പകർന്ന് തന്ന ഗുരുക്കൻമാരുടെയും ക്ഷേത്രത്തിലും മാത്രം നമ്മുടെ കുട്ടികളെ എഴുത്തിനിരുത്താൻ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കുക, വിജയദശമിക്ക് വിദ്യാരംഭം കുറിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ അറിവിലേക്ക്, :

Wednesday, March 29, 2023

*ശ്രീരാമ നവമി ആശംസകൾ* 🚩 *_ശ്രീശങ്കരാചാര്യ വിരചിതം_* _*ശ്രീരാമഭുജംഗപ്രയാതസ്തോത്രം*_ ⚜️♦️⚜️♦️⚜️♦️⚜️♦️⚜️ _*ॐ*_ *വിശുദ്ധം വരം സച്ചിദാനന്ദരൂപം* *ഗുണാധാരമാധാരഹീനം വരേണ്യം* *മഹാന്തം വിഭാന്തം ഗുഹാന്തർഗുണാന്തം* *സുഖാന്തം സ്വയം ധാമ രാമം പ്രപദ്യേ* 1 *ശിവം നിത്യമേകം വിഭുംതാരകാഖ്യം* *സുഖാകാരമാകാരശൂന്യം സുമാന്യം* *മഹേശം കലേശം സുരേശം പരേശം* *നരേശം നിരീശം മഹീശം പ്രപദ്യേ* 2 *യദാവർണ്ണയത് കർണ്ണമൂലേ ന്തകാലേ* *ശിവോ രാമരാമേതി രാമേതി കാശ്യാം* *തദേകം പരം താരകബ്രഹ്മരൂപം* *ഭജേഹം ഭജേഹം ഭജേഹം ഭജേഹം* 3 *മഹാരത്നപീഠേ ശുഭേ കല്പമൂലേ* *സുഖാസീനമാദിത്യകോടിപ്രകാശം* *സദാ ജാനകീ ലക്ഷ്മണോപേതമേകം* *സദാ രാമചന്ദ്രം ഭജേഹം ഭജേഹം* 4 *ക്വണദ്രത്നമഞ്ജീര പാദാരവിന്ദം* *ലസന്മേഖലാ ചാരുപീതാംബരാഢ്യം* *മഹാരത്ന ഹാരോല്ലസത് കൗസ്തുഭാംഗം* *ഹരിന്മഞ്ജരീ ചഞ്ചരീ ലോലലോലം* 5 *ശരച്ചന്ദ്ര കാശ്മീര ശോണാധരാഭം* *സമുദ്യത്പതംഗേന്ദുകോടിപ്രകാശം* *നമദ് ബ്രഹ്മരുദ്രാദി കോടീരരത്‌ന-* *സ്ഫുരത് കാന്തി നീരാജിതാരാജിതാംഘ്രിം* 6 *പുരഃപ്രാജ്ഞധീരാഞ്ജനേയാദിമുഖ്യാൻ* *സുചിന്മുദ്രയാ മുദ്രയാ ബോധയന്തം* *ഭജേഹം ഭജേഹം സദാ രാമചന്ദ്രം* *തദന്യം നമന്യേ നമന്യേ നമന്യേ* 7 *യദാമത്സമീപം കൃതാന്തഃ സമേത്യ* *പ്രചണ്ഡപ്രകോപൈർഭടൈർഭീഷയേന്മാം* *തദാവിഷ്‌കരോഷി ത്വദീയം സ്വരൂപം* *സദാപത്പ്രണാശംസകോദണ്ഡബാണം* 8 *നിജേമാനസേ മന്ദിരേ സന്നിധേഹി* *പ്രസീദ പ്രസീദ പ്രഭോ രാമചന്ദ്ര!* *സസൗമിത്രിണാ കൈകേയീ നന്ദനേന* *സ്വശക്ത്യാനുഭക്ത്യാ ച സംസേവ്യമാനഃ* 9 *സ്വഭക്താഗ്രഗണ്യൈഃ കപീശൈർ മഹീശൈ-* *രനീകൈരനേകൈശ്ച രാമ! പ്രസീദ* *നമസ്തേ നമോഽസ്ത്വീശ രാമ! പ്രസീദ* *പ്രശാധി പ്രശാധി പ്രകാശം പ്രഭോ! മാം* 10 *ത്വമേവാസിദൈവംപരം മേ യദേകം* *സുചൈതന്യമേതത് ത്വദന്യം നമന്യേ* *യദോ ഭൂതമേയം വിയദ്വായുതേജോ-* *ജലോർവ്യാദികാര്യം ചരം ചാചരം ച* 11 *നമഃ സച്ചിദാനന്ദരൂപായ തസ്മൈ* *നമോ ദേവദേവായ രാമായ തുഭ്യം* *നമോ ജാനകീജീവിതേശായ തുഭ്യം* *നമഃപുണ്ഡരീകായതാക്ഷായ തുഭ്യം* 12 *നമോ ഭക്തിയുക്താനുരക്തായ തുഭ്യം* *നമഃ പുണ്യപുഞ്ജൈക ലഭ്യായ തുഭ്യം* *നമോ വേദവേദ്യായ ചാദ്യായ പുംസേ* *നമഃ സുന്ദരായേന്ദിരാ വല്ലഭായ* 13 *നമോ വിശ്വകർത്രേ നമോ വിശ്വഹർത്രേ* *നമോ വിശ്വഭോക്ത്രേ നമോ വിശ്വഭർത്രേ* *നമോ വിശ്വനേത്രേ നമോ വിശ്വജേത്രേ* *നമോ വിശ്വപിത്രേ നമോ വിശ്വമാത്രേ* 14 *നമസ്തേ നമസ്തേ സമസ്ത പ്രപഞ്ച-* *പ്രഭോഗ പ്രയോഗ പ്രമാണ പ്രവീണ!* *മദീയം മനസ്ത്വത്പദദ്വന്ദ്വസേവാം* *വിധാതും പ്രവൃത്തം സുചൈതന്യസിദ്ധ്യൈഃ* 15 *ശിലാപി ത്വദംഘ്രിക്ഷമാസംഗിരേണു-* *പ്രസാദാദ്ധി ചൈതന്യമാധത്ത രാമ!* *ന രസ്ത്വദ് പദദ്വന്ദ്വസേവാവിധാനാത്* *സുചൈതന്യമേതീതി കിം ചിത്രമത്ര ?* 16 *പവിത്രം ചരിത്രം വിചിത്രം ത്വദീയം* *നരായേ സ്മരന്ത്യന്വഹം രാമചന്ദ്ര!* *ഭവന്തം ഭവാന്തം ഭരന്തം ഭജന്തോ* *ലഭന്തേ കൃതാന്തം നപശ്യന്ത്യതോഽന്തേ* 17 *സപുണ്യഃ സഗണ്യഃ ശരണ്യോമമായം* *നരോവേദ യോ ദേവചൂഡാമണിം ത്വാം* *സദാകാരമേകം ചിദാനന്ദരൂപം* *മനോവാഗഗമ്യം പരം ധാമ രാമ!* 18 *പ്രചണ്ഡപ്രതാപ പ്രഭാവാഭിഭൂത-* *പ്രഭൂതാരിവീര! പ്രഭോ രാമചന്ദ്ര!* *ബലം തേ കഥം വർണ്ണ്യതേഽതീവബാല്യേ* *യതോഽഖണ്ഡി ചണ്ഡീശ കോദണ്ഡദണ്ഡം* 19 *ദശഗ്രീവമുഗ്രം സപുത്രം സമിത്രം* *സരിദ്ദുർഗമദ്ധ്യസ്ഥരക്ഷോഗണേശം* *ഭവന്തം വിനാ രാമ വീരോ നരോ വാ-* *സുരോ വാമരോ വാ ജയേത് കസ്ത്രിലോക്യാം* 20 *സദാരാമരാമേതി നാമാമൃതം തേ* *സദാരാമമാനന്ദനിഷ്യന്ദകന്ദം* *പിബന്തം നമന്തം സുദാന്തം ഹസന്തം* *ഹനൂമന്തമന്തർഭജേതം നിതാന്തം* 21 *അസീതാസമേതൈ രകോദണ്ഡഭൂഷൈ-* *രസൗമിത്രിവന്ദ്യൈ രചണ്ഡപ്രതാപൈഃ* *അലങ്കേശകാലൈരസുഗ്രീവമിത്രൈ-* *രരാമാഭിധേയൈ രലം ദേവതൈർ നഃ* 22 *അവീരാസനസ്ഥൈ രചിന്മുദ്രികാഢ്യൈ-* *രഭക്താഞ്ജനേയാദി തത്ത്വപ്രകാശൈഃ* *അമന്ദാരമൂലൈ രമന്ദാരമാലൈ-* *രരാമാഭിധേയൈ രലം ദേവതൈർ നഃ* 23 *ഹരേ രാമ സീതാപതേ രാവണാരേ!* *ഖരാരേ മുരാരേ പരേതീരയന്തം* *സദാകാലമേവം സമാലോകയന്തം* *സമാലോകയാലോകയാശേഷബന്ധോ!* 24 *നമസ്തേ സുമിത്രാസുപുത്രാഭിവന്ദ്യ!* *നമസ്തേ സദാ കൈകയീനന്ദനേഡ്യ!* *നമസ്തേ സദാ വാനരാധീശബന്ധോ!* *നമസ്തേ നമസ്തേ സദാ രാമചന്ദ്ര!* 25 *പ്രസീദ പ്രസീദ പ്രചണ്ഡ പ്രതാപ!* *പ്രസീദ പ്രസീദ പ്രപന്നാബ്ജനാഭ!* *പ്രസീദ പ്രസീദ പ്രസന്നാനുകമ്പിൻ!* *പ്രസീദ പ്രസീദ പ്രഭോ രാമചന്ദ്ര!* 26 *ഭുജംഗപ്രയാതം പരം വേദസാരം* *സദാരാമചന്ദ്രസ്യ ഭക്ത്യൈവനിത്യം* *പഠൻ സന്തതം ചിന്തയൻ സ്വന്തരംഗേ* *സശശ്വൽ ഭജേദ്രാമചന്ദ്രാധിവാസം* 27 _*ॐ*_
ജീവന്റെ രഹസ്യം മനുഷ്യശരീരം ശാസ്ത്രലോകത്തിന് എന്നും കൗതുകം നിറഞ്ഞതാണ്. തിരിച്ചറിവ് ഉണ്ടായ കാലം മുതൽക്കേ അന്വേഷിക്കാനും കണ്ടെത്താനുമുള്ള ത്വ‌ര അവനെ മറ്റു ജീവികളിൽ നിന്നു വ്യത്യസ്തമാക്കുന്നു. മനുഷ്യജന്മം പുണ്യപ്രദമാണ്. അനേകം യോനികളിൽ പിറന്ന് സുഖദുഃഖനരകയാതനകൾക്കു ശേഷം ദുർലഭമായ ജീവൻ മനുഷ്യയോനിയിൽ പിറന്നാൽ അതു പരമാർഥപുണ്യം തന്നെ. സ്ത്രീപുരുഷ സംഗമമായി ഗർഭപാത്രത്തിൽ പ്രവേശിച്ച ശുക്ലാണു സ്ത്രീരജസ്സുമായി കൂടിച്ചേർന്നു ഗർഭസ്ഥശരീരത്തിന്റെ ഉൽപത്തിക്കു കാരണമാകുന്നു. പ‍ഞ്ചഭൂതാത്മകമായ ആ ജീവന് ഒരു മാസം കൊണ്ടു തലയും രണ്ടു മാസം കൊണ്ടു കൈകൾ തുടങ്ങിയ പ്രധാന അവയവങ്ങളും മൂന്നാം മാസത്തിൽ നഖം, രോമം, അസ്ഥികൾ, തൊലി, സ്ത്രീപുരുഷ ലിംഗഭേദം, അസ്ഥിദ്വാരങ്ങളുള്ള അംഗങ്ങൾ എന്നിവയും ഉണ്ടാകുന്നു. നാലാം മാസത്തിൽ സപ്തധാതുക്കളും അഞ്ചാം മാസത്തിൽ വിശപ്പും ദാഹവും ഉണ്ടാകുന്നു. ആറാം മാസത്തിൽ ഗർഭസ്ഥശിശു മറുപിള്ളയാൽ മൂടപ്പെടുകയും വയറിന്റെ വലതുഭാഗത്തേക്കു തിരിയുകയും ചെയ്യുന്നു. ഏഴാം മാസത്തിൽ അവൻ തന്റെ ശിരസ്സും കുക്ഷിയിലൊതുക്കി പിറകും കഴുത്തും കുനിഞ്ഞ് കൈകാലുകൾ ഇളക്കാൻ കഴിയാതെ ബന്ധനസ്ഥനെപ്പോലെ കഴിയുന്നു. അവിടെ അവന് ഈശ്വരഗത്യാ സ്മരണശക്തി ഉണ്ടാകുകയും പൂർ‌വജന്മകർമങ്ങൾ ഓർമിച്ചു നെടുവീർപ്പിടുകയും ചെയ്യുന്നു. ഇങ്ങനെ ഈശ്വരസ്മരണയിൽ മുഴുകിയവനും ഋഷിതുല്യനുമായ ആ ജീവൻ പത്താം മാസത്തിൽ പ്രസൂതിമാരുതനാൽ നയിക്കപ്പെട്ടവനായി ഭൂമിയിൽ ജനിക്കുന്നു. പഞ്ചഭൂതമിശ്രണമാണല്ലോ ജീവന്റെ ഉൽപത്തിക്കു കാരണം. പൃഥ്വി, ജലം, അഗ്നി, വായു, ആകാശം ഇവയെ പഞ്ചഭൂതങ്ങളെന്നു പറയുന്നു. ത്വക്ക്‌, അസ്ഥികൾ, നാഡികൾ, രോമം, മാംസം എന്നീ പഞ്ചഗുണങ്ങൾ ഭൂമിയുടേതും ഉമിനീര്, മൂത്രം, ശുക്ലം, മജ്ജ, രക്തം എന്നീ പഞ്ചഗുണങ്ങൾ ജലത്തിന്റേതും വിശപ്പ്, ദാഹം, ആലസ്യം, നിദ്ര, കാന്തി എന്നീ പഞ്ചഗുണങ്ങൾ അഗ്നിയുടേതും ആകുഞ്ചനം, ധാവനം, ലംഘനം, പ്രസാരണം, ചേഷ്ടിതം എന്നീ പഞ്ചഗുണങ്ങൾ വായുവിന്റേതും ശബ്ദം, ഗാംഭീര്യം, ഛിദ്രം, ശ്രവണേന്ദ്രിയ സർ‌വസംശ്രയത എന്നീ പഞ്ചഗുണങ്ങൾ ആകാശത്തിന്റേതുമാകുന്നു. മനസ്സ്‌, ബുദ്ധി, അഹങ്കാരം, ചിത്തം എന്നീ ചതുർഗുണങ്ങൾ പൂർ‌വജന്മവാസനയാൽ അധിഷ്ഠിതമാകയാൽ അവയെ അന്തഃകരണമെന്നു വിളിക്കുന്നു. ചെവി, തൊലി, കണ്ണ്, മൂക്ക്, നാക്ക്, ഇവയഞ്ചും ജ്ഞാനേന്ദ്രിയങ്ങളും, വാക്ക്, കയ്യ്, കാല് , മലദ്വാരം, ലിംഗം ഇവയഞ്ചും കർമ ഇന്ദ്രിയങ്ങളുമാകുന്നു. ദിക്കുകൾ, വായു, സൂര്യൻ, വരുണൻ, അശ്വിനീദേവകൾ എന്നിവർ ക്രമേണ ജ്ഞാനേന്ദ്രിയങ്ങളുടെ ദേവതകളാകുന്നു. ഇഡ, പിംഗള, സുഷുമ്ന, ഗാന്ധാരി, ഗജ്ജിഹ്വ, പൂഷയശസ്വിനി, അലംബുഷ, കുഹു, ശംഖിനി ഇവ പ്രധാനപ്പെട്ട പത്തു നാഡ‍ികളാകുന്നു. പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ, നാഗം, കൂർ‌മം, കൃകലം, ദേവദത്തം, ധനഞ്ജയം എന്നീ പത്തു വായുക്കൾ ശരീരത്തിൽ കുടികൊള്ളുന്നു. പ്രാണവായു ഹൃദയത്തിലും അപാനൻ ഗുദത്തിലും സമാനൻ നാഭിസ്ഥലത്തും ഉദാനവായു കണ്ഠത്തിലും വ്യാനൻ സമസ്ത ശരീരത്തിലും വ്യാപിച്ചു കിടക്കുന്നു. നാഗവായു ഏമ്പക്കത്തിലും, കൂർമവായു കണ്ണടയ്ക്കുമ്പോഴും പ്രവർത്തിക്കുന്നു. കൃകലവായു വിശപ്പിനെ ഉദ്ദീപിപ്പിക്കുന്നു. ദേവദത്തവായു കോട്ടുവായ് വിടുമ്പോൾ പ്രവർത്തിക്കുന്നു. ശരീരത്തിൽ സർ‌വവ്യാപിയായി കിടക്കുന്ന ധനഞ്ജൻ ശരീരം നിർജ്ജീവമായാലും പ്രവർത്തിക്കുന്നു. അതു ശവദാഹം വരെ നീണ്ടുകിടക്കുന്നു. മനുഷ്യശരീരത്തെ രണ്ടായി തിരിക്കുകയാണെങ്കിൽ ആദ്യത്തേതു വ്യാവഹാരിക ശരീരമെന്നും രണ്ടാമത്തേതു പരമാർഥിക ശരീരമെന്നും മനസ്സിലാക്കണം. വ്യാവഹാരിക ശരീരത്തിൽ മൂന്നരക്കോടി രോമങ്ങളാണുള്ളത്. ഇരുപതു നഖങ്ങളും മുപ്പത്തിരണ്ടു പല്ലുകളും ആയിരം പലം മാംസവും നൂറു പലം രക്തവുമുണ്ട്. പത്തു പലം മേദസ്സ്‌, എഴുപതു പലം തൊലി, പന്ത്രണ്ടു പലം മജ്ജ, മൂന്ന പലം മഹാരക്തം എന്നിവയുണ്ട്. പുരുഷശരീരത്തിൽ രണ്ടു നാഴി ശുക്ലവും സ്ത്രീശരീരത്തിൽ ഒരു നാഴി രജസ്സുമാണുള്ളത്. സ്ഥൂലസൂക്ഷ്മങ്ങളായ കോടിക്കണക്കിനു നാഡികളും അൻ‌പതു പലം പിത്തവും ഇരുപത്തഞ്ചു പലം കഫവുമുണ്ട്. പരമാർഥിക ശരീരത്തിൽ മൂലാധാരചക്രം, സ്വാധിഷ്ഠാനചക്രം, മണിപൂരക ചക്രം, അനാഹത ചക്രം, വിശുദ്ധി ചക്രം, ആജ്ഞാ ചക്രം, എന്നീ ഷഡ്ചക്രങ്ങൾ സ്ഥിതിചെയ്യുന്നു. മൂലാധാരചക്രം ചതുർദളാകാരവും അഗ്നിസമാനവും ‘വ’ മുതൽ ‘സ’ വരെയുള്ള വർണങ്ങൾക്ക് ആശ്രയവുമാകുന്നു. സ്വാധിഷ്ഠാനചക്രം സൂര്യനു തുല്യം ദീപ്തമാണ്‌. വ മുതൽ ല വരെയുള്ള വർണങ്ങൾക്ക് ആശ്രയമാണ്. മണിപൂരകചക്രം രക്താഭമാകുന്നു. ദശദളാകാരമാണ്. ഡ മുതൽ ഫ വരെയുള്ള വർണങ്ങൾക്ക് ആധാരമാണ്. അനാഹതചക്രം ദ്വാദശദളാകാരമാണ്. ക മുതൽ ഠ വരെയുള്ള വർ‌ണങ്ങൾ ചേർന്നതാണ്. വിശുദ്ധിചക്രം ഷോഡശദളാകാരവും 16 അക്ഷരങ്ങൾ ചേർന്നതും ചന്ദ്രനു തുല്യം ദീപ്തവുമാണ്. ആജ്ഞാചക്രം ഹംസ ഈ അക്ഷരങ്ങൾ ചേർന്നതും ദ്വിദളാകാരവും രക്തവർ‌ണമുള്ളതുമാണ്. ഇതിന്റെയെല്ലാം മുകളിൽ സഹസ്രാരചക്രം പ്രശോഭിക്കുന്നു. ഈ ചക്രങ്ങൾക്കു ഗണേശൻ, ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ജീവാത്മാവ്, ഗുരു, വ്യാപക പരബ്രഹ്മം എന്നിവർ ദേവതകളാകുന്നു. അതായത്‌, മൂലാധാരചക്രത്തിൽ വിഷ്ണുവിനെയും അനാഹതചക്രത്തിൽ ശിവനെയും വിശുദ്ധിചക്രത്തിൽ ജീവാത്മാവിനെയും ആജ്ഞാചക്രത്തിൽ ഗുരുവിനെയും സഹസ്രാരചക്രത്തിൽ സർ‌വവ്യാപിയായ പരബ്രഹ്മത്തെയും ധ്യാനിക്കണമെന്നു സാരം. ഒരു അഹോരാത്രത്തിൽ മനുഷ്യൻ സാമാന്യേന 21600 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുന്നു. ഈ ശ്വാസം ഹും എന്ന ധ്വനിയോടെ പുറത്തേക്കും സഃ എന്ന ധ്വനിയോടെ അകത്തേക്കും പ്രവേശിക്കുന്നു. അതിനാൽ ജീവൻ ‘ ഹംസ്’ എന്ന പുണ്യമന്ത്രമാകുന്നു. ബ്രഹ്മാണ്ഡത്തിലെ സമസ്തഗുണങ്ങളും ഈ ശരീരത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. ശരീരത്തിലെ പാദങ്ങൾക്കു താഴെ അതലം, കാലുകൾക്കു മീതെ വിതലം, മുട്ടുകളിൽ സുതലം, ഇടയിൽ മഹാതലം എന്നിവയും നിതംബപ്രദേശത്തു തലാതലവും ഗുപ്താംഗത്തിൽ രസാതലവും കടി പ്രദേശത്ത് പാതാളവും സ്ഥിതി ചെയ്യുന്നു. ഇങ്ങനെ ഉള്ളംകാൽ തുടങ്ങി അര വരെ കീഴ്ഭാഗത്തെ ഏഴു ലോകങ്ങൾ ഭവിക്കുന്നു. നാഭിയുടെ മധ്യത്തിനു ഭൂലോകം, നാഭിക്കു മുകളിൽ ഭൂവർ‌ലോകം, ഹൃദയത്തിൽ സ്വർലോകം, കണ്ഠത്തിൽ മഹർലോകം എന്നിവ കുടികൊള്ളുന്നു. ഈ ലോകം മുഖത്തിലും തപോലോകം ലലാടത്തിലും സത്യലോകംബ്രഹ്മരന്ധ്രത്തിലും നിലകൊള്ളുന്നു. ഇങ്ങനെ പതിനാലു ലോകങ്ങളും പരമാർഥിക ശരീരത്തിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നു. അതിനാൽ സർ‌വ രഹസ്യങ്ങളുടെ യും ഇരിപ്പിടമായ ഈ ജീവൻ അഥവാ ശരീരം പവിത്രവും പുണ്യപ്രദവുമാകുന്നു.🙏🕉️🔥🌷🪔 🙏🕉️🔥ഹരേ കൃഷ്ണ 🙏🔥
ഉദ്ഘാടൃ യോഗകലയാ ഹൃദയാബ്ജകോശം ധന്യേ ചിരാദപിയഥാ രുചി ഗൃഹ്യമാണം " നാഡികളുടെ ആധാരം ഹൃദയമാണ്. അതി നാല്‍ നാഭീകന്ദം ഹൃദയമാണ്. നാഭീദേശ ത്താണ് കൂര്‍മനാഡി സ്ഥിതിചെയ്യുന്നത്. ഒരാളുടെ മുഷ്ടിയോളം വലുപ്പത്തില്‍ ഏതാണ്ട് താമരമൊട്ടുപോലെയുള്ള ഒന്നാണ് ഹൃദയം.ഹൃദയം ചുരുങ്ങുബോള്‍ രക്തം നാഡികളിലെക്കൊഴുകുന്നു.ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തനാഡികള്‍ വഴി രക്തം ഓടിപ്പിക്കുകയാണ് ഹൃദയത്തിന്റെ മുഖ്യ കര്‍മ്മം. ധമനികള്‍ :- ഹൃദയത്തില്‍ നിന്ന് ശുദ്ധീകരിച്ച രക്തത്തെ ശരീരമാകെ എത്തിക്കുന്ന നാഡികളെ ധമനികള്‍ എന്ന് പറയുന്നു. സിരകള്‍ :- ശരീരത്തില്‍ നിന്ന് അശുദ്ധരക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കുന്ന നാഡികളെ സിരകള്‍ എന്ന് പറയുന്നു. നാഡീ സംഖ്യ :- മനുഷ്യശരീരത്തില്‍ മൂന്നരക്കോടി നാഡി കള്‍ ഉണ്ട്. അത് മുകളിലേക്കും താഴേക്കും വശങ്ങളിലേക്കുമായി വ്യാപിച്ച് കിടക്കുന്നു. അതില്‍ പഞ്ചേന്ദ്രിയങ്ങളുടെ ഗുണങ്ങള്‍ അഥവാ ശബ്ദം,സ്പര്‍ശം,രൂപം,രസം,ഗന്ധം എന്നിവ ഉള്‍ക്കൊള്ളുന്ന സുപ്രധാനങ്ങളും വലുതുമായ 72000 നാഡികള്‍ ഉണ്ട് എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. 72000 നാഡികള്‍ ഉള്ളവയില്‍ ചെറിയ സുഷിരങ്ങള്‍ ഉള്ളവ 700. അന്ന രസത്തെ വഹിക്കുന്ന അവ ശരീരത്തെ സംരക്ഷിക്കുന്നു. പാദം മുതല്‍ ശിരസ്സുവരെ സര്‍വ അംഗങ്ങളും നാഭി മുതല്‍ വ്യാപിച്ച് കിടക്കുന്ന 700 സിരകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.700 നാഡികളില്‍ 24 നാഡികള്‍ സുവ്യക്തങ്ങളാണ്. 24 നാഡികള്‍ വലിയവയാണ്.അവയില്‍ വലതു കൈ മുതല്‍ കാല്‍ വരെ വ്യാപിച്ച് കിടക്കുന്ന ഒന്നു പരീക്ഷണയോഗ്യവും ആണ്. നാഭിയുടെ അടുത്ത് വിലങ്ങനെ ഒരു നാഡീ ചക്രം ഉണ്ട്. വാതം, പിത്തം, കഫം, സംസര്‍ഗം, സന്നിപാതം, രക്തം, രസം ഇവ യുടെ വ്യത്യാസങ്ങളെ ഇവ സൂചിപ്പിക്കുന്നു . നാഡീവ്യൂഹം :- ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രി ക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രനാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗമാണ് "മസ്തിഷ്കം". 1250 മുതല്‍ 1400 ഗ്രാം വരെയാണ് ഇതിന്റെ തൂക്കം. ഗര്‍ഭസ്ത്ഥ ശിശുവിന്റെ ആദ്യ പന്ത്രണ്ട് ആയ്ചകള്‍ക്കുളില്‍ തന്നെ കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗങ്ങള്‍ വികസിക്കും. നാഡീ കുഴലിന്റെ കട്ടികൂടിയ ഭാഗം മസ്തിഷ്കമായും വാല്‍ ഭാഗം സുഷുംനാനാഡിയായും വികസിക്കുന്നു. മസ്തിഷ്കത്തെയും സുഷുംനാ നാഡിയെ യും ഫലപ്രെദമായി സംരക്ഷിച്ചിരിക്കുന്നത് തലയോടും നട്ടെല്ലുമാണ്.സുഷുംനാ നാഡി യുടെ ശരാശരി തൂക്കം "30" ഗ്രാമാണ്. 45 സെന്റീ മീറ്റര്‍ നീളവും. മസ്തിഷ്കത്തിന് പ്രധാനമായി രണ്ടു ആവരണമാണ് ഉള്ളത്. അസ്ഥികൊണ്ടുള്ള തലയോട്ടിയും, സ്തരം കൊണ്ടുള്ള ആവരണമായ മെനിഞ്ചസ്സും. മെനിഞ്ചസിന്നു മൂണ് ഭാഗങ്ങളുണ്ട്. പുറത്ത് ഡുറാമാറ്റര്‍, നടുവില്‍ അരക്നോയ്ഡ് മാറ്റര്‍, അകത്തു പയാമാറ്റര്‍. മസ്തിഷ്കത്തില്‍ കാണുന്ന ദ്രാവകത്തെ സി എസ് എഫ് (സെറിബ്രോ സ്പൈനല്‍ ഫ്ലൂയ്ഡ്) എന്നു പറയുന്നു. ഇത് ഉള്‍കൊള്ളുന്നത് വെന്‍ട്രികിളുകളും സബ് അരക്നോയ്ഡ് സ്പേസും ആണ്. സെറിബ്രം, മിഡ്ബ്രെയിന്‍, സെറിബെല്ലം, പോണ്‍സ്, മെഡുലഒബ്ലോംഗേറ്റ എന്നിവയാണ് മസ്തിഷ്കത്തിന്റെ പ്രധാന ഭാഗങ്ങള്‍. മസ്തിഷ്കത്തിലെ രക്തം കൊണ്ട് വരുന്ന ധമനികള്‍ ഇന്‍റ്റേണല്‍ കാറോട്ടിഡ്, വെര്‍ട്ടിബ്രല്‍ ആര്‍ട്ടറി എന്നിവ യാണ്. ഇവയിലോ മറ്റേതെങ്കിലും ഭാഗങ്ങളിലോ രക്തം കട്ടപിടിക്കുകയോ രക്തസ്രാവമുണ്ടാകുകയോ ചെയ്താല്‍ അത് മസ്തിഷ്കത്തിനെ ബാധിയ്ക്കും. ഇതിന്റെ നീളം കൂടിയ ഭാഗമാണ് സുഷുംമ്ന. 31 ജോഡി സുഷുംമ്ന നാഡികളുണ്ട്. ഇതിനെയും മസ്തിഷ്കത്തെ പൊതിഞ്ഞ അതേ ഭാഗങ്ങള്‍ കൊണ്ട് പൊതിഞ്ഞിരി ക്കുന്നു. സുഷുംമ്നയുടെ കേന്ദ്ര ഭാഗം ഗ്രേമാറ്ററും, ചുറ്റുഭാഗം വൈറ്റ് മാറ്ററും കാണപ്പെടുന്നു. ഹൃദയത്തിലെത്തുന്ന രക്ത ത്തിന്റെ 25%വും പോകുന്നത് മസ്തിഷ്ക്ക ത്തിലേക്കാന്നു. മസ്തിഷ്ക നാഡികള്‍ : 1. ഘാണേന്ദ്രിയ നാഡികള്‍ :- മണവുമായി ബന്ധപ്പെട്ട ഈ നാഡികള്‍ നാസാരന്ദ്രത്തിന്റെ മുകളിലുള്ള ഉള്‍ഭാഗത്തെ ആവരണസ്തരത്തിലെ കോശങ്ങളില്‍നിന്നാണ് ഉത്ഭവിക്കുന്നത്. 2. നേത്രനാഡി :- കണ്ണിലെ നേത്രപടലത്തില്‍നിന്നു സംവേഗങ്ങള്‍ തലച്ചോറിലെത്തിക്കുന്ന നാഡിയാണിത്. 3. കണ്‍ചലനനാഡി :- കണ്ണിലെ കോശങ്ങളുടെ ചലനത്തോടു ബന്ധപ്പെട്ടതാണ് ഈ നാഡി. കണ്ണിനെ ചലിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. 4. ട്രോക്ലിയര്‍ നാഡി :- വിശിഷ്ട നേത്രപേശികളോടു ബന്ധിച്ചിട്ടുള്ള കപ്പിതുല്യമായ ഒരു നാഡിയാണ്. തലയോട്ടി യോട് ബന്ധപ്പെട്ട ഏറ്റവും ചെറിയ നാഡി. ഈ നാഡിക്ക് ബലക്ഷയം സംഭവിക്കുമ്പോള്‍ നേത്രഗോളം ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. 5.ആബ്ഡൂസന്‍സ് നാഡി :- പോണ്‍സിന്‍റെ കീഴ്ഭാഗത്ത് നിന്നാണ് ഈ നാഡി ഉത്ഭവിക്കുന്നത്. (മസ്തിഷ്കത്തി ന്റെ ചുവട്ടിലെ മെഡുലഒബ്ലോങ്ഗാട്ട എന്ന ഭാഗവും തലാമസ് എന്ന ഭാഗവും തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന അവയവമാണ് പോണ്‍സ്). 6. ശേയ്ഷ്യല്‍ നാഡി :- മുഖത്ത് ഭാവങ്ങള്‍ പ്രകാശിപ്പിക്കുന്നതിന് പേശികള്‍ നല്‍കുന്ന ചലനസഹായ നാഡിയാണിത്. 7. ഗളജിഹ്വ നാഡി :- നാവിലേക്കും അണ്ണാക്കിലേക്കും നയിക്കുന്ന തലയോട്ടിയോടു ബന്ധപ്പെട്ട നാഡിയാണിത്. ഈ നാഡിക്ക് സംവേദനത്തോടും ചലനത്തോടും ബന്ധപ്പെട്ട ഭാഗങ്ങളുണ്ട്. 8. കപാലനാഡി :- ഹൃദയമിടിപ്പ് ശ്വാശോച്ഛാസ ക്രമം മുതലായ വയെ നിയന്ത്രിക്കുന്ന പത്താം മസ്തിഷ്ക നാഡിയാണിത്.ഗളജിഹ്വ നാഡിയോട് അഭേദ്യമായ ബന്ധം ഇതിനുണ്ട്. മസ്തിഷ്ക നാഡികളില്‍ വെച്ച് ഏറ്റവും നീളം കൂടിയതാണ് കപാലനാഡി. 9.സഹായകനാഡി :- ഇത് തീര്‍ത്തൂം ഒരു ചലന നാഡിയാണ്. ഇതിന് മസ്തിഷ്കത്തില്‍ നിന്നും നട്ടെല്ലില്‍ നിന്നുമുള്ള രണ്ടു വേരുകളുണ്ട്. 10. ജിഹ്വമൂലനാഡി :- ഇത് തീര്‍ത്തൂം ഒരു ചലന നാഡിയാണ്. നാവിന്റെ നൈസര്‍ഗികമായ പേശികളെ നല്‍കുന്നത് ഈ നാഡിയാണ്. മെഡുല്ലയില്‍നിന്നുള്ള കൊച്ചു വേരുകളുടെ പരമ്പരയില്‍ നിന്നാണ് ജിഹ്വമൂലനാഡി ഉത്ഭവിക്കുന്നത്.
പ്രായമേറുന്തോറും നമുക്ക് വേണ്ടപ്പെട്ടവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും. പലജാതി അസുഖങ്ങള്‍ വിരുന്നുകാരായി വരും.ചിലത് കൂടെ തന്നെ കൂടും...പണം പദവി സ്ഥാനമാനാദികള്‍ ഇവര്‍ നോക്കാറില്ല...ഔഷധസേവ തുടങ്ങും. കാശുള്ളോന് കടം വാങ്ങണ്ട....അല്ലാത്തോര്‍ക്ക് അതും .... ഒരുമരുന്നും വാര്‍ദ്ധക്യത്തെ നീട്ടിത്തരും എന്നല്ലാതെ യുവത്വത്തിലേക്ക് മടങ്ങാനുള്ളതല്ല എന്നത് സത്യം. മാതാപിതാക്കളും അതിനുമുമ്പുള്ള തലമുറയുമൊക്കെ യാത്രയായി. സമകാലികരായ പലരും ക്ഷീണിതരും അവശരും ഒക്കെയായി ഒതുങ്ങിക്കൂടി. യുവ തലമുറയ്ക്ക് അവരുടെ ജീവിത പ്രശ്നങ്ങളുടെ തിരക്കുമൂലം മാതാപിതാക്കളുടെ കാര്യങ്ങൾ നോക്കാൻ സമയവുമുണ്ടാകണമെന്നില്ല. സമയം ഉണ്ടാക്കുക എന്നത് _ ഒറ്റപദം ആത്മാര്‍ത്ഥത ഏകാന്തതയെ സ്നേഹിച്ചു ഒറ്റയ്ക്ക് സന്തോഷമായി ജീവിക്കാൻ പഠിക്കുക. വാർദ്ധക്യമേറുന്തോറും സമൂഹം നിങ്ങളെ മറന്നു തുടങ്ങും. ഏതു മഹാനായിരുന്നെങ്കിലും, വയസ്സായി കഴിഞ്ഞാൽ നിങ്ങൾ മറ്റു വൃദ്ധരിൽ ഒരുവനായിക്കഴിഞ്ഞു. ഇതുവരെയുണ്ടായിരുന്ന പ്രശസ്തിവലയമെല്ലാം ഇല്ലാതാകും. മറ്റുള്ളവർക്ക് മുൻഗണന കൊടുത്തു കൊണ്ട് ഒരു മൂലയിലേക്ക് മാറിനിൽക്കാൻ മാനസികമായി തയാറെടുക്കണം. കഴിയുമെങ്കിൽ പിന്നാലെ വരുന്നവരുടെ ആരവവും, കാഴ്ചപ്പാടുകളും കൗതുകത്തോടെ നോക്കിക്കാണുക. മുറുമുറുപ്പും അസൂയയും ഒക്കെ അതിജീവിക്കുന്നർ ഭാഗ്യവാന്മാർ. ഇതാണ് രണ്ടാമത്തെ ഏറ്റവും വലിയ പാഠം . തുടർന്നുള്ള ജീവിതം ആരോഗ്യപ്രശ്നങ്ങളുടെ കാലമാണ്. വീഴ്ച, ഒടിവ്, ഹൃദയ ധമനികൾക്കും തലച്ചോറിനും ഉണ്ടാകാവുന്ന ക്ഷതങ്ങൾ, വാത സംബന്ധിയായ അസ്വസ്ഥതകൾ, ക്യാൻസർ. അങ്ങനെ തടുക്കാൻ കഴിയാത്ത രോഗങ്ങളും അസുഖങ്ങളുമൊക്കെ ഒഴിവാക്കാനാവാത്ത കൂട്ടുകാരെപ്പോലെ കൂടെ കൂടും. ഒരു രോഗങ്ങളും അലട്ടാത്ത ശാന്തസുന്ദരമായ വാർദ്ധക്യം സ്വപ്നം കാണുന്നത് വെറുതെയാണ്.
ആരും തെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല, മോശമാകാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും നമ്മുടെ ചില പ്രവർത്തികൾ തിന്മയിലേക്ക് അടുക്കുന്നതാകുന്നു. 🌞നന്മയുടെ അറിവുകൾ ഉണ്ടായിട്ടും ഇന്നത്തെ ചുറ്റുപാടിൽ കൂടുതൽ തിന്മയിലേക്ക് ആകർഷിക്കുന്നു. ✡️അഹന്ത നടിച്ചവർ ഉയർന്ന നിലയിൽ നിന്ന് താഴെ എത്തുമ്പോൾ പാഠം ഉൾക്കൊണ്ട്‌ പ്രവർത്തിക്കുക നന്മകൾ ഉൾകൊള്ളുക 🌹നാളെ നന്നാവാം എന്ന് കരുതി മാറ്റി വെക്കാതെ ഇന്ന് കിട്ടിയ അവസരം വിനിയോഗിക്കുക. 🪔അടുത്ത ദിവസം നമുക്ക് കിട്ടും എന്നുറപ്പില്ല.ഈ അവസരത്തിൽ സ്വയം നന്നാവുക. 💧🪷 *ശുഭദിനം നേരുന്നു* 🪷💧
പഞ്ചദശി* (ഭാഗം 204) *ബ്രഹ്മാനന്ദത്തിൽഅദ്വൈതാനന്ദപ്രകരണം-14* *ബന്ധമോക്ഷരഹസ്യം* പരമാത്മശക്തിയിൽ നിന്നും ആദ്യം സങ്കല്പാത്മകമായ മനസ്സ് രൂപംകൊള്ളുന്നു. അതോടെ ബന്ധമോക്ഷചിന്തയും ആവിർഭവിക്കുന്നു. മനശക്തിയിൽ പൊന്തുന്ന സങ്കല്പങ്ങൾ മാത്രമാണ് അത്ഭുതവും അനിർവ്വചനീയവുമായ പ്രപഞ്ചത്തെ രചിക്കുന്നത്. ഇങ്ങനെ ഭുവനമെന്നറിയപ്പെടുന്ന പ്രപഞ്ചത്തെ സ്വയം രചിച്ച് മനസ്സ് അതിൽ മുഴുകിപ്പോവുകയാണെങ്കിൽ അത് ബന്ധം. പ്രപഞ്ചരചനയിലും ആസ്വാദനത്തിലും മുഴുകിപ്പോകാതെ സ്വപ്രഭവസ്ഥാനമായ നിത്യസത്തയിലേയ്ക്ക് മനസ്സ് മടങ്ങിപ്പോവുകയാണെങ്കിൽ മോക്ഷം. ഇതാണ് ബന്ധമോക്ഷ രഹസ്യം. സത്യവിചാരം ചെയ്യാത്ത മനസ്സിനാണ് പ്രപഞ്ചത്തിന്റെ നിലനില്പ്. മനോനിർമ്മിതമായ പ്രപഞ്ചത്തിന്റെ നിലയെ നമുക്ക് ഉറങ്ങാൻ കിടക്കുന്ന കുഞ്ഞിന് മുത്തശ്ശി പറഞ്ഞുകൊടുക്കുന്ന കഥയോട് ഉപമിക്കാം. *മുത്തശ്ശിയുടെ കുട്ടിക്കഥ* കുഞ്ഞിനെ വിനോദിപ്പിക്കുവാനായി മുത്തശ്ശി കഥപറഞ്ഞുതുടങ്ങി. ഹേ വീരശിരോമണിയായ കുട്ടി! ഒരിക്കൽ ഒരിടത്ത് ഉത്തമന്മാരായ മൂന്ന് രാജകുമാരന്മാർ ഉണ്ടായിരുന്നു. അവരിൽ രണ്ടുപേർ ജനിച്ചിട്ടേയില്ല. ഒരാളെ ഗർഭംധരിച്ചിട്ടുപോലും ഇല്ല. അവർ മൂന്നുപേരും ധർമ്മിഷ്ഠരാണ്. പണി ചെയ്തിട്ടേയില്ലാത്ത പട്ടണത്തിൽ അവർ സസുഖം താമസിച്ചുപോന്നു. ഒരു ദിവസം ആ ശുദ്ധചിത്തന്മാർ അവരുടെ ശൂന്യനഗരത്തിൽനിന്നും പുറത്തിറങ്ങി. അവർ അങ്ങനെ നടന്നുപോകുമ്പോൾ കായ്കനികൾ നിറഞ്ഞുതിങ്ങുന്ന അനേകം വൃക്ഷങ്ങൾ ആകാശത്തിൽ വളർന്നു നിൽക്കുന്നതായി കണ്ടു. ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഒരു നഗരത്തിൽ അവർ മൂന്നുപേരും സുഖമായി പാർത്തുവരുന്നു. മൃഗയാവിനോദങ്ങളിൽ ഏർപ്പെട്ടാണ് അവർ സമയം കഴിച്ചുകൂട്ടുന്നത്. മുത്തശ്ശി കഥ പറഞ്ഞവസാനിച്ചു. കുട്ടിക്ക് വളരെ സന്തോഷമായി. കഥയിലെ സംഭവങ്ങളെക്കുറിച്ച് വ്യക്തമായി വിചാരം ചെയ്തറിയാൻ കഴിവില്ലാതിരുന്നതുകൊണ്ട് കഥ മുഴുവൻ സത്യമാണെന്ന് കുട്ടി തീരുമാനിക്കുകയും ചെയ്തു. ഈ സംസാരപ്രതിഭാസങ്ങളും അങ്ങനെതന്നെ. നിത്യാനിത്യവസ്തുക്കളെ സൂക്ഷ്മവിചാരം കൊണ്ട് വേർതിരിക്കാൻ കഴിവില്ലാത്ത മടയന്മാർക്ക് ഈ സംസാരം ഉള്ളതുതന്നെ. വിചാരംകൊണ്ട് നിത്യവസ്തുവിനെ അറിഞ്ഞനുഭവിക്കാൻ കഴിവുള്ളവർക്ക് സംസാരപ്രതിഭാസം കുട്ടിക്കഥപോലെ നിർമ്മലമായിത്തീരുന്നു. വിചാരംകൊണ്ടുള്ള സത്യബോധം വരുന്നതുവരെ ഈ മിഥ്യാപ്രതിഭാസം ഇങ്ങനെതന്നെ തുടരുകയും ചെയ്യും. ഇങ്ങനെയുള്ള ആഖ്യായികകളിൽ കൂടി വസിഷ്ഠൻ മായാശക്തിയുടെ അപരിമേയത രാമനു വിസ്തരിച്ചു കേൾപ്പിക്കുന്നുണ്ട്. ആ ശക്തിയെ നമുക്ക് അല്പമായി നിരൂപണം ചെയ്തുനോക്കാം. പ്രൊഫസർ ബാലകൃഷ്ണൻ സാർ... തുടരും...

Tuesday, March 28, 2023

വാക്കുകൾ കൊണ്ടു സന്തോഷം പകർന്നു കൊടുക്കുക.* *നമ്മൾ ഒരു വാക്കു പറയുമ്പോൾ അത് കേൾക്കാൻ മുൻപിൽ നിൽക്കുന്നവർക്ക് വേദനിക്കുമോ എന്ന് ആലോചിച്ചിട്ട് മാത്രം വാക്കുകൾ ഉപയോഗിക്കുക.* *നമ്മൾ പറയുന്ന വാക്കുകൾ മറ്റുള്ളവരുടെ മനസ്സിൽ പതിയുകയും നമ്മൾ മറക്കുകയും ചെയ്യും.* *പറഞ്ഞ വാക്കുകൾ തിരിച്ച് ഉള്ളിലേക്ക് എടുക്കാൻ പറ്റില്ല.* *അതുകൊണ്ട് വാക്കുകൾ പുറത്തേക്ക് വിടുമ്പോൾ വളരെയധികം സൂക്ഷിക്കുക.* *എപ്പോഴും എല്ലാവർക്കും സന്തോഷവും ബഹുമാനവും കൊടുക്കുന്ന വാക്കുകൾ ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.* 💧🌄 *ശുഭദിനം നേരുന്നു* 🌄💧
ഇത് സാധകരായ ജനത്തിനു വേണ്ടിയുള്ള അനുഭവസൂചനയാണ്! ബുദ്ധിയെയും മനസ്സിനെയും ചിന്തയെയും ആത്മവിഷയത്തിൽ ഏകാഗ്രപ്പെടുത്തുക. ഫലം അത്രയും വേഗം സിദ്ധിക്കുന്നു. ലോകവിവാദവിഷയങ്ങളിൽ നമുക്ക് ഏതെങ്കിലും ഒരുവിഭാഗം പറയുന്നത് പ്രമാണം ആയിരിക്കുന്നത് അത് സത്യമായതുകൊണ്ടല്ല, അങ്ങനെ വിശ്വസിക്കാനാണ് നമുക്ക് ഇഷ്ടം എന്നുള്ളതുകൊണ്ടാണ്. സത്യാന്വേഷിയായ ഒരു സാധകനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട അപകടം ഇതാണ്- ഇത്തരം ലോകവിവാദങ്ങളിലെ ഏതെങ്കിലും ഒരു പക്ഷം പിടിച്ച് വാദിക്കുന്ന ജന്മസംസ്ക്കാരമാകുന്ന മമതയ്ക്ക് കീഴ്പ്പെട്ടുപോകാതിരിക്കുക. ഒരു സാധകൻ നിത്യാനിത്യവിവേകവിചാരം ചെയ്യുന്നയാളായിരിക്കണം. ലോകവിവാദങ്ങളെല്ലാം അനിത്യമായ ജഡവിഷയസംബന്ധിയാണ്. അതിനാൽ ലോകവിവാദങ്ങളെന്താണെന്നും ആത്മവിചാരം എന്താണെന്നും വേർതിരിച്ച് അറിഞ്ഞ് ആത്മചൈതന്യത്തിൽ ധാരണയുറപ്പിക്കുവാനാണ് സാധകൻ ശ്രദ്ധിക്കേണ്ടത്. അനാത്മവിഷയങ്ങളിലേയ്ക്ക് പോകുന്ന ബുദ്ധിയുടെ പൂർവ്വ സംസ്കാരത്തെ ആത്മവിചാരത്തിലേയ്ക്ക് തിരികെ എത്തിക്കുവാൻ സഹായിക്കുന്നത് ആരാണോ അവരാണ് നമുക്ക് ഗുരുവായിരുന്നരുളുന്നത്. ലോകവിവാദങ്ങൾ ജഡസംബന്ധിയായ മമതയിൽ നിന്ന് ഉടലെടുക്കുന്നതാകയാൽ അതൊരുകാലത്തും തീർപ്പു കല്പിക്കപ്പെടുകയില്ല. അത് പരമ്പരാസിദ്ധമായി ജഡവിഷയസംബന്ധിയായി തുടരുന്നു. ലോകവിവാദങ്ങളിൽ ഒരു പക്ഷംപിടിച്ച് വാദിക്കാൻ തുനിയുമ്പോൾ നാം ഇത്തരം ജഡസംസ്കാരത്തിലെ കാലചക്രഭ്രമത്തിൽപ്പെട്ടുപോകുന്നു. ചിന്ത എന്നത് സംസ്കാരത്തിൽ നിന്നുടലെടുക്കുന്നതാണ്. നമ്മുടെ ചിന്തയ്ക്ക് വിഷയമായത് നമ്മുടെ പ്രാരബ്ധവിഷയമായിരിക്കും. പ്രാരബ്ധങ്ങൾ ഒടുങ്ങുന്നതുവരെ ആത്മവിചാരത്തിൽ ശ്രദ്ധ ഉറയ്ക്കുകയുമില്ല. മന്ത്രങ്ങളും ഉപാസനയും തീർത്ഥയാത്രകളുമെല്ലാം അനാത്മവിഷയങ്ങളിൽപ്പെട്ട് ചിന്തിച്ചുവലയുന്ന ബുദ്ധിക്ക് ആത്മവിഷയത്തിൽ ധാരണ ഉറയ്ക്കുവാനാണ് സഹായിക്കേണ്ടത്. മറ്റൊന്നുമല്ല മന്ത്രസിദ്ധികൊണ്ട് ഉദ്ദേശിക്കുന്നത്. മന്ത്രത്തിനോ ദേവതയ്ക്കോ ഗുരുവിനോ സത്യം കാണിച്ചു തരാൻ സാധിക്കില്ല. എന്നാൽ അസത്യമായതിൽ നിന്ന് നമ്മുടെ ശ്രദ്ധയെ മാറ്റുവാൻ സഹായിക്കും. നാം രണ്ടിലൊരു പരമ്പരയിൽപ്പെട്ടിരിക്കുന്നു. ഒന്നുകിൽ ജഡവിഷയമായ ഈ ലോകവിവാദങ്ങളിൽ ബുദ്ധി ഭ്രമിച്ചിരിക്കുന്ന സംസ്ക്കാരത്തിൽ. അല്ലെങ്കിൽ അനാത്മവിഷയങ്ങളുടെ പരമ്പരാസിദ്ധമായ വിവാദങ്ങളിൽ നിന്നകന്ന് ആത്മവിഷയത്തിൽ ഏകാഗ്രപ്പെടുന്ന ഗുരുപരമ്പരയിൽ. ആത്മാന്വേഷിയായ സാധകൻ ഈ രണ്ടു പരമ്പരകളെ കുറിച്ചും വിവേകവിചാരം ചെയ്തറിഞ്ഞിരിക്കേണ്ടതുണ്ട്. അനാത്മവിഷയങ്ങളുടെ ചർച്ചയും വിചാരവും നടക്കുന്നിടത്ത് ഗുരുപരമ്പരാസിദ്ധമായ സത്സംഗമുണ്ടാകില്ല, കലഹവും ഭിന്നതയുമേ ഉണ്ടാകുകയുള്ളൂ. അഖണ്ഡമായ ആത്മവിചാരം ഉള്ളിടത്ത് സത്സംഗം ചെയ്യുന്നതിൽ ശ്രദ്ധയുണ്ടാകണം. krishnakumar

Monday, March 27, 2023

മരണം!:- #ശാശ്വതമായ_മരണം_ഇന്ന്_ആർക്കും_ലഭിക്കുന്നില്ല.!(#സ്വച്ഛന്ദഗമനം) കിട്ടുന്നതോ!! #കൊലപാതകങ്ങളും. എങ്ങനെയെന്നായിരിക്കും..!?? 1) മനഃസ്-ശരീരത്തെ കൊല്ലുന്നു, 2)ശരീരം-മനഃസിനെ കൊല്ലുന്നു. 3) ഇതുമല്ലെങ്കിൽ! നാം പോലുമറിയാതെ, എനിയ്ക്ക് എന്താണ് സംഭവിച്ചതെന്ന്, തിരിച്ചറിയാത്ത മറ്റെന്തെങ്കില്ലും കാരണത്താലുള്ളത്.. ഇന്ന്; മനഃസ് ശരീരത്തെ കൊല്ലുന്നതും ശരീരം മനഃസിനെ കൊല്ലുന്നതുമാണ് ഏറ്റവും കൂടുതൽ.. തൊട്ട് പുറകെയുണ്ട് ( ഇന്ത്യയുടെയും ചൈനയുടെയും ജനസംഖ്യ കണക്ക്. പോലെ ) മറ്റ് കാരണത്താലുള്ളതും.... A] മനഃസ് ശരീരത്തെ കൊല്ലുന്നു..! പക്വതയില്ലാത്ത ഇളം പ്രായം മുതൽ വർദ്ധക്യത്തിൽ നിൽക്കുന്നവർ വരെ... ഒരു തുണ്ട് കയറില്ലോ, മറ്റേതെങ്കില്ലും ഉപാധികളിൽ കൂടിയോ ശരീരത്തെ കൊല്ലുന്നു... 😔എന്തുകൊണ്ട്??? B] ശരീരം മനഃസിനെ കൊല്ലുന്നു..! വാർദ്ധക്യത്തിൽ നിൽക്കുമ്പോഴും മോഹം തീർന്നിട്ടില്ലാത്ത മനഃസ്! അസുഖങ്ങളാലും അപകടങ്ങളാലും ശരീരത്തെ കാർന്നുതിന്നു കൊണ്ട്, ശരീരം മനഃസിനെ കൊല്ലുന്നു...😔 എന്തുകൊണ്ട്??? ഇവ രണ്ടുമാണ് ഇന്ന് ലോകത്തിൽ ഒന്നാമതായുള്ളത്.. C] തൊട്ടുപുറകെയുണ്ട്, മനഃസും ശരീരവും എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിന് മുമ്പ്, മറ്റൊരു ശക്തിയുടെ പ്രഹരത്താൽ ജീവനുകൾ നഷ്ടപ്പെടുന്നത്...💔 എന്തുകൊണ്ട്..??? എന്തുകൊണ്ട് എന്തുകൊണ്ട്...??? എന്ന് സ്വയം ചോദിക്കുവാൻ തുടങ്ങിയിട്ട്, കാൽനൂറ്റാണ്ടിന് മുമ്പോട്ടായിരിക്കുന്നു.. 1996-ൽ, 8 ആം ക്ലാസിൽ പഠിക്കുമ്പോൾ, പഠനം മതിയാക്കി മാസങ്ങൾ മാത്രം സൗഹൃദമുണ്ടായിരുന്ന ഒരു സുഹൃത്ത്! ഒരു ദിവസം ഈ ജീവിതം മതിയാക്കി പോയതാണ്, എൻ്റെ ഓർമ്മകളിലുള്ള ആദ്യത്തെ മനഃസ് ശരീരത്തെ കൊന്ന സംഭവം. ഈ അടുത്ത ഏതാനും മാസങ്ങൾക്ക് മുമ്പ് കൂടെ പഠിച്ചിരുന്ന മറ്റൊരു സുഹൃത്തും ഇതുപോലെ പോയതാണ് അവസാനത്തെത്... സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും പിൻബലം ഉണ്ടായിട്ടും! മനുഷ്യൻ എന്താ ജീവിതത്തിൽ പതറുന്നത്! മനോവേദനകളിൽ തകർന്ന് പോകുന്നത്..!!?? "പലവട്ടം ഓടിയിട്ടും ഓട്ടിച്ചിട്ടും എലിയെ കട്ടാത്ത സങ്കടത്തിൽ ഒരു പൂച്ചയും ആത്മഹത്യ ചെയ്തിട്ടില്ല/ചെയ്തതായി കണ്ടിട്ടില്ല. ഇന്ന് കിട്ടിയില്ലെങ്കിൽ നാളെ പിടിക്കാമെന്നെയുള്ളു ആ പച്ചയ്ക്ക്...!" എന്നാൽ, ഒരു ചെറിയ തോൽവി പോലും സഹിക്കാനാകാതെ ജീവിതം നഷ്ടപ്പെടുത്തിയ എത്രയെത്ര വാർത്തകൾ...! 1991 ൽ എൻ്റെ നാട്ടിലെ സ്കൂളിൽ പഠിച്ചിരുന്ന കൂട്ടുക്കാരൻ പനി മൂലം ജീവിതം നഷ്ടപ്പെട്ടതാണ് ഓർമ്മകളിൽ ശരീരം മനസ്സിനെ തോൽപ്പിച്ച ഒന്നാമത്തെത്... ഇന്ന്, ചലചിത്രതാരം സുബിയുടെ മരണത്തിൽ എത്തി നിൽക്കുന്നു... സുബിയുടെ അവസാന വീഡിയോയിൽ പറയുന്നു, "ഞാൻ തിരിച്ചു വരും..." ഇവിടെയൊക്കെ ശരീരമാണ് മനഃസിനെ കൊല്ലുന്നത്... ജീവിക്കണമെന്ന ആഗ്രഹം മനഃസിനും വിട്ടുപോകുവാൻ കഴിയാത്ത വേദന ശരീരത്തിനും ഉള്ളപ്പോൾ, പകുതി വഴിയിൽ ഉപേക്ഷിക്കുന്നു/ ഉപേക്ഷിക്കപ്പെടുന്നു.💔 "വില കൂടിയ വാഹനങ്ങളിൽ, നമ്മൾ മണ്ണെണ്ണ ഉപയോഗിച്ചു ഓടിക്കുവാൻ ശ്രമിക്കുമോ? ഇല്ല, ഭ്രാന്തുണ്ടോ??! ഇല്ലെങ്കിൽ പിന്നെ, എന്തിനാണ് സുരക്ഷിതമല്ലാത്ത ജീവിതം നയിച്ച് (മയക്കുമരുന്ന്, മദ്യം, പുകയില ഉൽപ്പനങ്ങൾ, കൊഴുപ്പു കൂടിയതും ഉപയോഗശൂന്യമായഎണ്ണകൾ കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിച്ചും, ജങ്ക്ഫുഡ്,......) നമ്മുടെ ശരീരം നശിപ്പിക്കുന്നത്?നഷ്ടപ്പെടുത്തുന്നത്?! "#കൈവിട്ട്_പോയാൽ,#_ഒരിക്കലും_തിരിച്ചു_കിട്ടുന്നതല്ല;#_ജീവനും_ജീവിതവും.." എനിയ്ക്ക് വാഹനങ്ങൾ, വർഷങ്ങളുടെയും ഒരു പാട് ദൂരം ദിവസങ്ങളോളം ഓടിച്ചതിൻ്റെയും ധൈര്യവും കൈവഴക്കവുമുണ്ട്. അതിനാൽ, എനിയ്ക്ക് ഒന്നും സംഭവിക്കില്ലയെന്ന ചിന്തയിലും, ഞാൻ എങ്ങനെ ഓടിച്ചാലും മറ്റുള്ളവർ മാറി പൊക്കോളും എന്ന തോന്നലുമാണ്, പല കുടുംബങ്ങളുടെയും അടിവേരുകൾ വരെ ഇളകുന്നത്. പല വിലപ്പെട്ട ജീവനുകളും നഷ്ടപ്പെടുന്നതും ജീവിച്ചിരിക്കുന്ന സ്മാരകങ്ങളായി കഴിയേണ്ടി വരുന്നതിൻ്റെയും കാരണങ്ങളിൽ ഒന്ന്.. 'വർഷങ്ങൾക്ക് മുമ്പ് കേരളം സന്ദർശിക്കുവാൻ വന്ന അമേരിക്കൻ പൗരന് ഒരു മോഹം, ഇവിടെയും ഒന്ന് വാഹനം ഓടിക്കണം. അതിനായി അദ്ദേഹം ലൈസൻസ് എടുക്കുകയും വാഹനം ഓടിക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പോകുവാൻ നേരം താമസിച്ചിരുന്ന ഹോട്ടലിലെ ഫീഡ്ബാക്കിൽ ഇങ്ങനെ എഴുതി.. "ഞങ്ങളുടെ നാട്ടിൽ വാഹനം ഓടിയ്ക്കുവാൻ ലൈസൻസ് മാത്രം മതി, പക്ഷേ! ഇവിടെ അതിനോടൊപ്പം, ഏതോ ഒരു ശക്തിയുടെ അനുഗ്രഹം കൂടി വേണം!" ' [ഇവിടെ ലൈസൻസില്ലാതെയും വാഹനങ്ങൾ ഓടിക്കുന്നവരും ഉണ്ടെന്ന നഗ്നസത്യവും പറയാതെ വയ്യ.!] #ജന്മമെടുക്കുവാൻ (ജനിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാൻ, പുരുഷനും സ്ത്രീയും വിചാരിച്ചാൽ മതി) ഒരു വഴിയും, #മരണത്തിന് {ശാശ്വതമായിട്ടുള്ള സത്യം, ജീവനുള്ള ഏത് വസ്തുവിനും മരണം ഉണ്ട്. ജന്മം നൽകിയവരും, ലോകത്തുള്ള സകലരും വിചാരിച്ചാലും തടുക്കുവാൻ സാധിക്കാത്തതുമായത്. സമയമായാൽ, പോകും!..} 4 വഴികളും..🙏 അതിൽ, ശ്രേഷ്ഠമായത് "#ഇച്ഛാമൃത്യു! മനഃസും ശരീരവും ഒരുമിച്ച് മരണത്തെ വരിക്കുന്നത്. 'ഇനിമതി, പിൻ വാങ്ങാം' എന്ന തീരുമാനത്തിൽ എത്തുമ്പോൾ സംഭവിക്കുന്നത്, മനഃസും ശരീരവും #യോഗയുക്തമാക്കി ജീവിച്ചവർക്ക് മാത്രമേ ഈ #സ്വച്ഛന്ദഗമനം എന്ന പരമാർഥമായ മരണം സാദ്ധ്യമാവുകയുള്ളൂ." '#പോയവരെല്ലാം_മിടുക്കന്മാർ; #ജീവിച്ചിരിക്കുന്നവർക്ക്_ദുഃഖഭാരവും_അതിൽ_നിന്നുമുള്ള_മോചനം_പ്രയാസകരവുമായി_കഴിയേണ്ടി_വരുന്നു.
മനുഷ്യശരീരം ശാസ്ത്രലോകത്തിന് എന്നും കൗതുകം നിറഞ്ഞതാണ്. തിരിച്ചറിവ് ഉണ്ടായ കാലം മുതൽക്കേ അന്വേഷിക്കാനും കണ്ടെത്താനുമുള്ള ത്വ‌ര അവനെ മറ്റു ജീവികളിൽ നിന്നു വ്യത്യസ്തമാക്കുന്നു. മനുഷ്യജന്മം പുണ്യപ്രദമാണ്. അനേകം യോനികളിൽ പിറന്ന് സുഖദുഃഖനരകയാതനകൾക്കു ശേഷം ദുർലഭമായ ജീവൻ മനുഷ്യയോനിയിൽ പിറന്നാൽ അതു പരമാർഥപുണ്യം തന്നെ. സ്ത്രീപുരുഷ സംഗമമായി ഗർഭപാത്രത്തിൽ പ്രവേശിച്ച ശുക്ലാണു സ്ത്രീരജസ്സുമായി കൂടിച്ചേർന്നു ഗർഭസ്ഥശരീരത്തിന്റെ ഉൽപത്തിക്കു കാരണമാകുന്നു. പ‍ഞ്ചഭൂതാത്മകമായ ആ ജീവന് ഒരു മാസം കൊണ്ടു തലയും രണ്ടു മാസം കൊണ്ടു കൈകൾ തുടങ്ങിയ പ്രധാന അവയവങ്ങളും മൂന്നാം മാസത്തിൽ നഖം, രോമം, അസ്ഥികൾ, തൊലി, സ്ത്രീപുരുഷ ലിംഗഭേദം, അസ്ഥിദ്വാരങ്ങളുള്ള അംഗങ്ങൾ എന്നിവയും ഉണ്ടാകുന്നു. നാലാം മാസത്തിൽ സപ്തധാതുക്കളും അഞ്ചാം മാസത്തിൽ വിശപ്പും ദാഹവും ഉണ്ടാകുന്നു. ആറാം മാസത്തിൽ ഗർഭസ്ഥശിശു മറുപിള്ളയാൽ മൂടപ്പെടുകയും വയറിന്റെ വലതുഭാഗത്തേക്കു തിരിയുകയും ചെയ്യുന്നു. ഏഴാം മാസത്തിൽ അവൻ തന്റെ ശിരസ്സും കുക്ഷിയിലൊതുക്കി പിറകും കഴുത്തും കുനിഞ്ഞ് കൈകാലുകൾ ഇളക്കാൻ കഴിയാതെ ബന്ധനസ്ഥനെപ്പോലെ കഴിയുന്നു. അവിടെ അവന് ഈശ്വരഗത്യാ സ്മരണശക്തി ഉണ്ടാകുകയും പൂർ‌വജന്മകർമങ്ങൾ ഓർമിച്ചു നെടുവീർപ്പിടുകയും ചെയ്യുന്നു. ഇങ്ങനെ ഈശ്വരസ്മരണയിൽ മുഴുകിയവനും ഋഷിതുല്യനുമായ ആ ജീവൻ പത്താം മാസത്തിൽ പ്രസൂതിമാരുതനാൽ നയിക്കപ്പെട്ടവനായി ഭൂമിയിൽ ജനിക്കുന്നു. പഞ്ചഭൂതമിശ്രണമാണല്ലോ ജീവന്റെ ഉൽപത്തിക്കു കാരണം. പൃഥ്വി, ജലം, അഗ്നി, വായു, ആകാശം ഇവയെ പഞ്ചഭൂതങ്ങളെന്നു പറയുന്നു. ത്വക്ക്‌, അസ്ഥികൾ, നാഡികൾ, രോമം, മാംസം എന്നീ പഞ്ചഗുണങ്ങൾ ഭൂമിയുടേതും ഉമിനീര്, മൂത്രം, ശുക്ലം, മജ്ജ, രക്തം എന്നീ പഞ്ചഗുണങ്ങൾ ജലത്തിന്റേതും വിശപ്പ്, ദാഹം, ആലസ്യം, നിദ്ര, കാന്തി എന്നീ പഞ്ചഗുണങ്ങൾ അഗ്നിയുടേതും ആകുഞ്ചനം, ധാവനം, ലംഘനം, പ്രസാരണം, ചേഷ്ടിതം എന്നീ പഞ്ചഗുണങ്ങൾ വായുവിന്റേതും ശബ്ദം, ഗാംഭീര്യം, ഛിദ്രം, ശ്രവണേന്ദ്രിയ സർ‌വസംശ്രയത എന്നീ പഞ്ചഗുണങ്ങൾ ആകാശത്തിന്റേതുമാകുന്നു. മനസ്സ്‌, ബുദ്ധി, അഹങ്കാരം, ചിത്തം എന്നീ ചതുർഗുണങ്ങൾ പൂർ‌വജന്മവാസനയാൽ അധിഷ്ഠിതമാകയാൽ അവയെ അന്തഃകരണമെന്നു വിളിക്കുന്നു. ചെവി, തൊലി, കണ്ണ്, മൂക്ക്, നാക്ക്, ഇവയഞ്ചും ജ്ഞാനേന്ദ്രിയങ്ങളും, വാക്ക്, കയ്യ്, കാല് , മലദ്വാരം, ലിംഗം ഇവയഞ്ചും കർമ ഇന്ദ്രിയങ്ങളുമാകുന്നു. ദിക്കുകൾ, വായു, സൂര്യൻ, വരുണൻ, അശ്വിനീദേവകൾ എന്നിവർ ക്രമേണ ജ്ഞാനേന്ദ്രിയങ്ങളുടെ ദേവതകളാകുന്നു. ഇഡ, പിംഗള, സുഷുമ്ന, ഗാന്ധാരി, ഗജ്ജിഹ്വ, പൂഷയശസ്വിനി, അലംബുഷ, കുഹു, ശംഖിനി ഇവ പ്രധാനപ്പെട്ട പത്തു നാഡ‍ികളാകുന്നു. പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ, നാഗം, കൂർ‌മം, കൃകലം, ദേവദത്തം, ധനഞ്ജയം എന്നീ പത്തു വായുക്കൾ ശരീരത്തിൽ കുടികൊള്ളുന്നു. പ്രാണവായു ഹൃദയത്തിലും അപാനൻ ഗുദത്തിലും സമാനൻ നാഭിസ്ഥലത്തും ഉദാനവായു കണ്ഠത്തിലും വ്യാനൻ സമസ്ത ശരീരത്തിലും വ്യാപിച്ചു കിടക്കുന്നു. നാഗവായു ഏമ്പക്കത്തിലും, കൂർമവായു കണ്ണടയ്ക്കുമ്പോഴും പ്രവർത്തിക്കുന്നു. കൃകലവായു വിശപ്പിനെ ഉദ്ദീപിപ്പിക്കുന്നു. ദേവദത്തവായു കോട്ടുവായ് വിടുമ്പോൾ പ്രവർത്തിക്കുന്നു. ശരീരത്തിൽ സർ‌വവ്യാപിയായി കിടക്കുന്ന ധനഞ്ജൻ ശരീരം നിർജ്ജീവമായാലും പ്രവർത്തിക്കുന്നു. അതു ശവദാഹം വരെ നീണ്ടുകിടക്കുന്നു. മനുഷ്യശരീരത്തെ രണ്ടായി തിരിക്കുകയാണെങ്കിൽ ആദ്യത്തേതു വ്യാവഹാരിക ശരീരമെന്നും രണ്ടാമത്തേതു പരമാർഥിക ശരീരമെന്നും മനസ്സിലാക്കണം. വ്യാവഹാരിക ശരീരത്തിൽ മൂന്നരക്കോടി രോമങ്ങളാണുള്ളത്. ഇരുപതു നഖങ്ങളും മുപ്പത്തിരണ്ടു പല്ലുകളും ആയിരം പലം മാംസവും നൂറു പലം രക്തവുമുണ്ട്. പത്തു പലം മേദസ്സ്‌, എഴുപതു പലം തൊലി, പന്ത്രണ്ടു പലം മജ്ജ, മൂന്ന പലം മഹാരക്തം എന്നിവയുണ്ട്. പുരുഷശരീരത്തിൽ രണ്ടു നാഴി ശുക്ലവും സ്ത്രീശരീരത്തിൽ ഒരു നാഴി രജസ്സുമാണുള്ളത്. സ്ഥൂലസൂക്ഷ്മങ്ങളായ കോടിക്കണക്കിനു നാഡികളും അൻ‌പതു പലം പിത്തവും ഇരുപത്തഞ്ചു പലം കഫവുമുണ്ട്. പരമാർഥിക ശരീരത്തിൽ മൂലാധാരചക്രം, സ്വാധിഷ്ഠാനചക്രം, മണിപൂരക ചക്രം, അനാഹത ചക്രം, വിശുദ്ധി ചക്രം, ആജ്ഞാ ചക്രം, എന്നീ ഷഡ്ചക്രങ്ങൾ സ്ഥിതിചെയ്യുന്നു. മൂലാധാരചക്രം ചതുർദളാകാരവും അഗ്നിസമാനവും ‘വ’ മുതൽ ‘സ’ വരെയുള്ള വർണങ്ങൾക്ക് ആശ്രയവുമാകുന്നു. സ്വാധിഷ്ഠാനചക്രം സൂര്യനു തുല്യം ദീപ്തമാണ്‌. വ മുതൽ ല വരെയുള്ള വർണങ്ങൾക്ക് ആശ്രയമാണ്. മണിപൂരകചക്രം രക്താഭമാകുന്നു. ദശദളാകാരമാണ്. ഡ മുതൽ ഫ വരെയുള്ള വർണങ്ങൾക്ക് ആധാരമാണ്. അനാഹതചക്രം ദ്വാദശദളാകാരമാണ്. ക മുതൽ ഠ വരെയുള്ള വർ‌ണങ്ങൾ ചേർന്നതാണ്. വിശുദ്ധിചക്രം ഷോഡശദളാകാരവും 16 അക്ഷരങ്ങൾ ചേർന്നതും ചന്ദ്രനു തുല്യം ദീപ്തവുമാണ്. ആജ്ഞാചക്രം ഹംസ ഈ അക്ഷരങ്ങൾ ചേർന്നതും ദ്വിദളാകാരവും രക്തവർ‌ണമുള്ളതുമാണ്. ഇതിന്റെയെല്ലാം മുകളിൽ സഹസ്രാരചക്രം പ്രശോഭിക്കുന്നു. ഈ ചക്രങ്ങൾക്കു ഗണേശൻ, ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ജീവാത്മാവ്, ഗുരു, വ്യാപക പരബ്രഹ്മം എന്നിവർ ദേവതകളാകുന്നു. അതായത്‌, മൂലാധാരചക്രത്തിൽ വിഷ്ണുവിനെയും അനാഹതചക്രത്തിൽ ശിവനെയും വിശുദ്ധിചക്രത്തിൽ ജീവാത്മാവിനെയും ആജ്ഞാചക്രത്തിൽ ഗുരുവിനെയും സഹസ്രാരചക്രത്തിൽ സർ‌വവ്യാപിയായ പരബ്രഹ്മത്തെയും ധ്യാനിക്കണമെന്നു സാരം. ഒരു അഹോരാത്രത്തിൽ മനുഷ്യൻ സാമാന്യേന 21600 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുന്നു. ഈ ശ്വാസം ഹും എന്ന ധ്വനിയോടെ പുറത്തേക്കും സഃ എന്ന ധ്വനിയോടെ അകത്തേക്കും പ്രവേശിക്കുന്നു. അതിനാൽ ജീവൻ ‘ ഹംസ്’ എന്ന പുണ്യമന്ത്രമാകുന്നു. ബ്രഹ്മാണ്ഡത്തിലെ സമസ്തഗുണങ്ങളും ഈ ശരീരത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. ശരീരത്തിലെ പാദങ്ങൾക്കു താഴെ അതലം, കാലുകൾക്കു മീതെ വിതലം, മുട്ടുകളിൽ സുതലം, ഇടയിൽ മഹാതലം എന്നിവയും നിതംബപ്രദേശത്തു തലാതലവും ഗുപ്താംഗത്തിൽ രസാതലവും കടി പ്രദേശത്ത് പാതാളവും സ്ഥിതി ചെയ്യുന്നു. ഇങ്ങനെ ഉള്ളംകാൽ തുടങ്ങി അര വരെ കീഴ്ഭാഗത്തെ ഏഴു ലോകങ്ങൾ ഭവിക്കുന്നു. നാഭിയുടെ മധ്യത്തിനു ഭൂലോകം, നാഭിക്കു മുകളിൽ ഭൂവർ‌ലോകം, ഹൃദയത്തിൽ സ്വർലോകം, കണ്ഠത്തിൽ മഹർലോകം എന്നിവ കുടികൊള്ളുന്നു. ഈ ലോകം മുഖത്തിലും തപോലോകം ലലാടത്തിലും സത്യലോകംബ്രഹ്മരന്ധ്രത്തിലും നിലകൊള്ളുന്നു. ഇങ്ങനെ പതിനാലു ലോകങ്ങളും പരമാർഥിക ശരീരത്തിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നു. അതിനാൽ സർ‌വ രഹസ്യങ്ങളുടെ യും ഇരിപ്പിടമായ ഈ ജീവൻ അഥവാ ശരീരം പവിത്രവും പുണ്യപ്രദവുമാകുന്നു.🙏🕉️🔥🌷🪔 🙏🕉️🔥ഹരേ കൃഷ്ണ 🙏🔥🌷

Sunday, March 26, 2023

പഞ്ചോപചാര പൂജ*_ *വിശ്വാസിയുടെ ജീവിതത്തിലെ ഒഴിച്ചു കൂടാൻ വയ്യാത്ത ഒന്നാണു പൂജ. ഇത് സ്ഥിരമായി ആരാധനാലയങ്ങളിൽ പുരോഹിതന്മാരാൽ വിധിപ്രകാരം നടത്തിവരുന്നു എങ്കിലും ചില സാഹചര്യങ്ങളിൽ ഗൃഹസ്ഥനും സ്വന്തം വീട്ടിൽ ഇതു ചെയ്യേണ്ടി വരാറുണ്ട്. മറ്റു മതങ്ങൾക്ക് വ്യവസ്ഥാപിതമായ മത പഠനസമ്പ്രദായം ഉള്ളതിനാൽ അവർ അവരുടേതായ ആരാധനാസമ്പ്രദായങ്ങൾ യഥാവിധി ചെയ്യുന്നുണ്ട് എന്നു കരുതാം. സനാതന ധർമ്മവിശ്വാസികൾക്ക് അപ്രകരം ഒരു മതവിദ്യാഭ്യാസ സമ്പ്രദായം നിർബ്ബന്ധിതമല്ലാത്തതിനാൽ, പലരും അവർക്കറിയാവുന്നത് പോലെ പൂജചെയ്യുകയാണു പതിവ്. ഏറ്റവും കൂടുതലായി ഇത്തരത്തിലുള്ള പൂജചെയ്യപ്പെടുന്നത്, നവരാത്രിയിലെ ദുർഗ്ഗാഷ്ടമി നാളിലാണു, അതും പുസ്തക പൂജവയ്ക്കലിൻറ്റെ ഭഗമായി. തികഞ്ഞ ബോധ്യം ഇല്ലത്തതിനാലുള്ള ഭയവും, അന്ധവിശ്വാസങ്ങളും, വിധികളേയും, മനസ്സിനേയും കീഴ്പ്പെടുത്തുക, ഇവിടെ സാധാരണവും, സ്വാഭാവികവും ആണ്. ഒരു പക്ഷേ തങ്ങളുടെ ആത്മീയ വ്യവസായത്തിൽ വരാവുന്ന കുറവിനെ മുന്നിൽ കണ്ടാകാം അറിവുള്ള പലരും ഇതിനെ വിശദമാക്കി ലഘൂകരിയ്ക്കുന്നില്ല.* *സങ്കൽപ്പത്തിനനുസൃതമായ തന്ത്രവിധികൾ വ്യത്യസ്ഥമാണെങ്കിലും ഗൃഹസ്ഥനു സാമാന്യ പൂജയ്ക്ക് ദേവതാവ്യത്യാസമില്ല. ശിവനോ, വിഷ്ണുവോ, ദേവിയോ, ഹനുമാനോ, അയ്യപ്പനോ, മറ്റേത് സങ്കൽപ്പവുമാകട്ടേ, ദേവതാ വ്യത്യസമില്ലാതെയുള്ള പൊതു വിധികൾ ആചരിയ്ക്കാവുന്നതാണ്.* *സാധാരണയായുള്ള പൂജകളിൽ 5 വിധികൾ മുതൽ 65 വിധികൾ വരെ ഉണ്ടാകാറുണ്ട്, എങ്കിലും 16 വിധികൾ ഉള്ള പൂജകൾ ക്ഷേത്രത്തിനും ഗൃഹത്തിനും അനുയോജ്യമാണ്. ഇവിടെ ക്ഷേതസങ്കൽപ്പവും ഗൃഹസങ്കൽപ്പവും വ്യക്തമാക്കേണ്ടതുണ്ട്. ബ്രഹ്മസങ്കൽപ്പത്തിൽ എല്ലാം ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നെങ്കിലും ആ ബ്രഹ്മത്തിനു ആത്മൻ നടത്തുന്ന പ്രണാമവ്യവസ്ഥയിൽ, ക്ഷേത്രങ്ങളിൽ ദൈവം സ്ഥിരമായി സങ്കൽപ്പിയ്ക്കപ്പെട്ടിട്ടുള്ളതും, ആരാധനാരീതികൾ സ്ഥിരമായി വസിയ്ക്കുന്ന ഒരാളിനെ സങ്കൽപ്പിച്ചുള്ളതുമാണ്. ഉണർത്തലും, വസ്ത്രം മാറലും, സ്നാനവും, ആഭൂഷണവും, ഭക്ഷണവും, ആരാധനയും, നിദ്രയും എല്ലാം അവിടെ സ്ഥിരമായോ, സങ്കൽപ്പത്തിനനുസൃതമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലയളവിലോ നടത്തപ്പെടുന്നു. ഗൃഹസങ്കൽപ്പത്തിൽ ദൈവം ഒരു അതിഥിയെപ്പോലെ പൂജാസ്ഥലത്ത് സങ്കൽപ്പിയ്ക്കപ്പെട്ട ഗുണത്തിൽ ആദേശം ചെയ്ത് ആതിഥേയൻറ്റെ സൽക്കാരം സ്വീകരിച്ച് ബ്രഹ്മനിലേയ്ക്ക് ലയിക്കുകയും ചെയ്യുന്നു.* *ജീവൻ അഥവാ ആത്മൻറ്റെ 24 തത്വങ്ങൾ (ഭൂമിർ അപോ 'നലോ വയുഹ്, ഖം മനോ ബുധിർ ഏവാ ക, അഹങ്കാര ഇതിയം മീ, ഭിന്ന പ്രകൃതിർ അസ്തദ- 5 - പഞ്ചഭൂതങ്ങൾ - 5 ബോധങ്ങൾ - കാഴ്ച്ച, കേൾവി, രുചി, ഗന്ധം, സ്പർശ്ശനം - 5 ബോധേന്ദ്രിയങ്ങൾ - നയനം, കർണ്ണം,ജിഹ്വ, നാസിക, ത്വക്ക് - 5 - കർമ്മേന്ദ്രിയങ്ങൾ - ബാഹു, ഗളം, പാദം, വിസർജേന്ദ്രിയം, ജനനേന്ദ്രിയം, പിന്നെ മനസ്സ്, അഹങ്കാരം, ബുദ്ധി, 24 ആമത് അതീന്ദ്രിയജ്ഞാനം + 25 ആമത് ജീവാത്മാവ്)പ്രകാരം ആത്മൻ തന്നെ ബ്രഹ്മൻ എന്നോ ജീവാത്മാവ് തന്നെ പരമാത്മാവ് എന്നോ ചിന്തിച്ചാൽ സാധകൻ തനിക്കായി ചെയ്യുന്നതെല്ലാം ദൈവത്തിനായി വരും. എന്നിരിയ്ക്കിലും പരമമായ ബ്രഹ്മത്തിനു മനസ്സിനിഷ്ടപ്പെട്ട സങ്കൽപ്പത്തിൽ ബഹുമാനമോ, സ്നേഹമോ, നന്ദിയോ, വിധേയത്വമോ, ആശയവിനിമയമോ, ഒക്കെ ഹേതുവായി ജനങ്ങൾ പൂജ നടത്തി വരുന്നു. പരമപ്രധാനം അവരുടെ മാനസിക ജീവിത അതുമൂലം നിലവാരത്തിൽ ഉണ്ടാകുന്ന ഔന്നത്യം തന്നെ.* *ഗൃഹാന്തരീക്ഷത്തിൽ ശുദ്ധി, ആത്മീയ അന്തരീക്ഷം ഇവ സ്ഥിരമായി നിലനിറുത്തുവാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട്, സങ്കൽപ്പങ്ങളിലേയ്ക്ക് ( വിഗ്രഹം, ചിത്രം,.. ഇവയിൽ പഞ്ചഭൂതങ്ങൾ സ്ഥൂലത്തിലും, 19 ഘടകങ്ങൾ സൂക്ഷ്മത്തിലും സ്ഥിതി ചെയ്യുന്നതായി സങ്കൽപ്പം ) സാങ്കല്പ്യത്തെ ആവാഹിക്കുകയും, ഉപചരിയ്ക്കുകയും, ഉച്ചാടനം ചെയ്യുകയുമാണു ഉത്തമം. (പൂജാമുറിയും, കെടാവിളക്കും, നിറപുത്തരിയും ഒക്കെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. ആരാധനാലയങ്ങൾ അപ്രകരമുള്ള അന്തരീക്ഷവും, ശുദ്ധിയും നിലനിർത്തുന്നതിനാൽ, സാളഗ്രാമത്തിലേയ്ക്കും, സാധകനിലേയ്ക്കും ഉള്ള ആവാഹന - ഉച്ചാടന പ്രക്രിയകൾ ആണവിടെ സാധാരണ നടക്കാറുള്ളത്.* _*പ്രാരംഭ തയ്യാറെടുപ്പുകൾ*_ *•ദേഹശുദ്ധി വരുത്തി ശുദ്ധവസ്ത്രങ്ങൾ ധരിയ്ക്കുക* *• പൂജാമുറിശുദ്ധമാക്കി വയ്ക്കുക* *• സാങ്കല്പ്യം വൃത്തിയാക്കി വയ്ക്കുക* *• പൂജാജലപാത്രം ശുദ്ധിയാക്കി ശുദ്ധജലം നിറച്ചു വയ്ക്കുക* *• പൂജാസ്ഥലത്ത് ഒരു വിളക്ക് കൊളുത്തി വയ്ക്കുക* *• ശ്രീഗണപതിയെ ധ്യാനിയ്ക്കുക ( ഓം ശ്രീ ഗണപതായേ നമ: -മാത്രം, ഗജാനനം ഭൂത ഗണാധി സേവിതം.. മുഴുവൻ, ഏറ്റവും ഇഷടപ്പെട്ട ഗണപതിസ്തുതി എന്തുമാകാം)* *• ഗുരുവിനെ പ്രണമിയ്ക്കുക (ഇവിടെ ഗുരു ആചാര്യനാണ്, അതു ഏത് ആത്മീയ അചാര്യനു ആകാം. ശ്രീ.നാരായണഗുരുവുമാകാം)* _*പൂജാവിധി*_ _*പ്രഥമോപചാരം.*_ *•സാങ്കല്പ്യത്തിനു "അയിം പ്രഥ്വിവ്യാത്മനേ നമ: ഗന്ധം സമർപ്പയാമി" എന്ന മന്ത്രോച്ചാരണത്തോടെ കുങ്കുമം അർപ്പിയ്ക്കുക.* _*ദ്വിതീയോപചാരം*_ *•സാങ്കല്പ്യത്തിനു "ഹയിം ആകാശാത്മനേ നമ: പുഷ്പം സമർപ്പയാമി" എന്ന മന്ത്രോച്ചാരണത്തോടെ പുഷ്പങ്ങൾ (പുഷ്പങ്ങളുടെ തിരഞ്ഞെടുപ്പും, രീതിയും സങ്കൽപ്പത്തിനു അനുയൊജ്യമായാൽ ഉത്തമം) അർപ്പിയ്ക്കുക.* _*ത്രിതീയോപചാരം*_ *•സാങ്കല്പ്യത്തിനു "യം വായ്വാത്മനേ നമ: ധൂപം അഗ്രപയാമി" എന്ന മന്ത്രോച്ചാരണത്തോടെ ചന്ദനത്തിരി സമർപ്പിയ്ക്കുക.* _*ചതുരോപചാരം*_ *•സാങ്കല്പ്യത്തിനു "ഋഹം ആഗ്നേയാത്മനേ നമ: ദീപം ദർശ്ശയാമി" എന്ന മന്ത്രോച്ചാരണത്തോടെ ദീപം സമർപ്പിയ്ക്കുക.* _*പഞ്ചമോപചാരം*_ *•സാങ്കല്പ്യത്തിനു "വം അമൃതാത്മനേ നമ: നൈവേദ്യം സമർപ്പയാമി" എന്ന മന്ത്രോച്ചാരണത്തോടെ ഫലങ്ങളോ, ശർക്കരയോ,മറ്റു നൈവേദ്യമോ സമർപ്പിയ്ക്കുക* _*സർവ്വോപചാരം*_ *•സാങ്കല്പ്യത്തിനു "സം സർവ്വാത്മനേ നമ: സർവ്വോപകാരൺ സമർപ്പയാമി" എന്ന മന്ത്രോച്ചാരണത്തോടെ അക്ഷിതം സമർപ്പിയ്ക്കുക.* *ഇത് വളരെ പെട്ടെന്ന് ചെയ്യാവുന്നതാണ്. തെറ്റുകൾ വരുമെന്ന് ഭയപ്പെടേണ്ടതില്ല.* *“യേപ്യ് അന്യദേവതാ ഭക്താ യജന്തേ ശ്രദ്ധയാന്വിതാ:* *ത്യേ പി മാമേവ കൗന്തേയ യജന്ത്യവിധിപൂർവ്വകം “* *എന്നിൽ നിന്നും അന്യരായ (അന്യമതസ്ഥരായാൽ കൂടി) ദൈവങ്ങളെ വിധിപ്രകാരം പൂജിയ്ക്കുന്നത്, തന്നെ അവിധിപ്രകാരം പൂജിയ്ക്കുന്നതിനു തുല്യമാണെന്ന് പറഞ്ഞ ഭഗവാനു അതൊന്നും ഒരു പ്രശ്നമാകാനിടയില്ല. *(കടപ്പാട്*)

Saturday, March 25, 2023

18 സിദ്ധന്മാരിൽ പാമ്പാട്ടി സിദ്ധരെ കുറച്ച് അറിയാതെ പോകരുത്🕉️🙏 തമിഴ്‌നാട്ടിലെ കോയമ്പത്തൂർ മേഖലയിൽ വീഴുന്ന മരുദാമാലി മലനിരകളുടെ പശ്ചിമഘട്ട വിപുലീകരണത്തിൽ സമീപകാലത്ത് ജീവിച്ചിരുന്ന 18 സിദ്ധന്മാരിൽ ഒരാളാണ് പാമ്പാട്ടി സിദ്ധർ . പശ്ചിമഘട്ടത്തിലെ ജോഗി ഗോത്രവർഗക്കാരനായ അദ്ദേഹം പണത്തിന് പാമ്പുകളെ പിടിക്കുകയാണ്. പാമ്പിനെ പിടിക്കുന്നതിലും വശീകരിക്കുന്നതിലും അവൻ പ്രാവീണ്യമുള്ളവനാണ്. ഒരു ദിവസം, ഉയർന്ന വൈവിധ്യമാർന്ന നവരത്ന പാമ്പിനെ തിരയുന്നതിനിടയിൽ, സത്തൈമുനി സിദ്ധരുടെ മയക്കം അദ്ദേഹം അശ്രദ്ധമായി തടസ്സപ്പെടുത്തി, അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. പാമ്പിനെ പിടിക്കാൻ വേണ്ടി തന്റെ വിലയേറിയ ജീവൻ പണയപ്പെടുത്തുന്ന ജോഗിയുടെ നിരപരാധിത്വവും അജ്ഞതയും കണ്ട സത്തൈമുനി സിദ്ധർ അദ്ദേഹത്തെ ഉപദേശിക്കുകയും സിദ്ധ ശാസ്ത്രത്തെയും കുണ്ഡലിനി ശക്തിയെ വഴിതിരിച്ചുവിടുന്നതിനുള്ള സാങ്കേതികതയെയും കുറിച്ചുള്ള തന്റെ അറിവ് കൈമാറുകയും ചെയ്തു . കുണ്ഡലിനി ശക്തിയെ (സർപ്പശക്തി) ഉണർത്തുകയും അതിനെ ഒരു സൂക്ഷ്മ ചാലക സംവിധാനത്തിലൂടെയും (നാഡികൾ) ഊർജ്ജ കേന്ദ്രങ്ങളിലൂടെയും (ഏഴ് ചക്രങ്ങൾ - മൂലധാര, സ്വാധിഷ്ഠാന, മണിപുര, അനാഹത, വിശുദ്ധി, ആജ്ഞ, സഹസ്രാരം) കിരീടത്തിലേക്ക് നിരന്തരം കൊണ്ടുവരികയും ചെയ്തു. ദിവ്യവുമായുള്ള ഐക്യത്തിന്റെ അവസ്ഥ കൈവരിക്കുകയും ഒരു വലിയ ആത്മസാക്ഷാത്കാരം നേടുകയും ചെയ്തു. സിദ്ധവൈദ്യവും സിദ്ധയോഗവും പഠിച്ചശേഷം മരുതമലയിൽ സിദ്ധഡോക്ടറായി പരിശീലിച്ചു. വാതിരയിരുപ്പിലെ മഹാലിംഗമല, കൊല്ലിമല, മധുര, പുലിയൂർ, ഭവാനി തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം താമസിച്ചു. പാമ്പിനെ രോഗികളെ കടിക്കാൻ പ്രേരിപ്പിച്ച് വലിയ രോഗങ്ങൾ ഭേദമാക്കുന്ന രീതിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പാമ്പിന് പ്രത്യേകം തയ്യാറാക്കിയ ആർസെനിക്, സൾഫൈഡ് മരുന്നുകൾ പ്രത്യേക അനുപാതത്തിൽ നൽകി, അങ്ങനെ വിഷവുമായി കലരാൻ പാമ്പിന്റെ ശരീര രാസവിനിമയവുമായി രാസപ്രവർത്തനം നടത്തുകയും അത് എണ്ണമറ്റ രോഗങ്ങൾക്കുള്ള മരുന്നായി മാറുകയും ചെയ്യുന്നു. മെറ്റെംസൈക്കോസിസ് (ട്രാൻസ്മിഗ്രേഷൻ), ആട്ടമ സിദ്ധി, സിദ്ധ യോഗ, സിദ്ധ ജ്ഞാനം മുതലായവയിൽ അദ്ദേഹം സമർത്ഥനാണ്. തന്റെ കൃതികളിൽ, അദ്ദേഹം മനുഷ്യാത്മാവിലേക്ക് ഒരു പാമ്പിനെ വ്യക്തിപരമാക്കുകയും "ആടു പാമ്പ്" എന്ന വാക്യത്തിൽ അവസാനിക്കുന്ന ഗാനങ്ങൾ രചിക്കുകയും ചെയ്യുന്നു, അതിന്റെ അർത്ഥം "നൃത്ത പാമ്പ്" എന്നാണ്. സിദ്ധ വൈദ്യ സമ്പ്രദായത്തിലെ മറ്റ് വിഭാഗങ്ങളുടെ സംഭാവനയുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന ഉയർന്ന ദാർശനിക ഘടകമാണ് അദ്ദേഹത്തിന്റെ കൃതികൾ. അവന്റെ പ്രവൃത്തികൾ മനുഷ്യനെ ഇവിടെയും ഇപ്പോളും പരിപൂർണ്ണമാക്കാനും എല്ലാ ലൗകിക കഷ്ടപ്പാടുകളിൽ നിന്നും അസന്തുഷ്ടികളിൽ നിന്നും സ്വന്തം പ്രയത്നത്താൽ സ്വയം മോചിപ്പിക്കാനും പഠിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വാക്യങ്ങൾ വളരെ ലളിതമാണ്, മനസ്സിലാക്കാനും സ്ഥായിയായ ജീവിതരീതി പകർന്നു നൽകാനും. ഹൃദയസ്തംഭനത്തിനുള്ള പാമ്പാട്ടി സിദ്ധരുടെ സിദ്ധ ഔഷധം അത്യുത്തമമാണ്. തമിഴ്നാട്ടിലെ (ഇന്ത്യ) തിരുനെൽവേലി ജില്ലയിലെ ശങ്കരൻകോവിലിൽ അദ്ദേഹം ജീവസമതി നേടി. ഈ മഹാനായ സിദ്ധരുടെ യോഗ്യനായ ശിഷ്യനായിരുന്നു ശ്രീ ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ🙏

Friday, March 24, 2023

നാമംചൊല്ലി നമസ്കരിക്കല്‍🙏* കുട്ടിക്കാലത്ത് രാവിലെയും വൈക്കുന്നേരവും നാമം ചൊല്ലി നമസ്കരിക്കുന്ന പതിവ് നിര്‍ബന്ധമായിരുന്നു. ഇന്നും ചില കുടുംബങ്ങളില്‍ അത് തുടര്‍ന്ന് വരുന്നുണ്ട്. സീരിയലിന്റെയും ടി.വി. പ്രോഗ്രാമുകളുടേയും സ്വാധീനം അതിനെ ദുര്‍ബലപ്പെടുത്തുന്നുണ്ടെങ്കിലും കാലത്തിനെ അനുസരിച്ചുള്ള മാറ്റം ഉള്‍കൊണ്ടുകൊണ്ട് സന്ധ്യക്ക്‌ ഒരു നിശ്ചിതസമയം അതിന് നീക്കിവെയ്ക്കുന്നത് ഹൈന്ദവസംസ്കാരം നിലനിര്‍ത്തുന്നതിനും ഈശ്വരീയചിന്ത കുട്ടികളില്‍ വളര്‍ത്തുന്നതിനും വളരെ ഉപകാരപ്രദമാകുന്നു. അക്കാര്യത്തില്‍ മാതാപിതാക്കളുടെ സഹകരണം വളരെ പ്രധാനമാണ്. ഇന്നത്തെ സാഹചര്യത്തില്‍ രാവിലെ അതിന് സമയം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് വൈകുന്നേരമെങ്കിലും കുറച്ച് സമയം കണ്ടത്തേണ്ടതാകുന്നു. നാമംചൊല്ലി നമസ്കരിക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. അതില്‍ ആണ്‍കുട്ടികള്‍ എന്നോ പെണ്‍കുട്ടികളെന്നോ തരംതിരിവും ആവശ്യമില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ അല്പം വലുതായാല്‍ മുട്ടുകുത്തി തല ഭൂമിയില്‍ മുട്ടിച്ച് നമസ്കരിച്ചാല്‍ മതി. ശിവന്‍, വിഷ്ണു തുടങ്ങിയ ഇഷ്ടദേവതകളേയും, പരദേവതകളേയുമാണ് നമസ്കരിക്കേണ്ടത്. ഓരോ കുടുംബത്തിലും ഓരോ പരദേവതകള്‍ ഉണ്ടാകും. അത് ആ കുടുംബത്തില്‍ തലമുറകളായി ആരാധിച്ചുവരുന്ന ദേവതയാണ്. സ്തുതികള്‍ ചൊല്ലുന്നതിനും ഈ മാനദണ്ഡംതന്നെ സ്വീകരിക്കാവുന്നതാണ്.🙏
നമ്മുടെ നിത്യോപയോഗ സാധനങ്ങളിൽ ഒന്നാണ് പഞ്ചസാര . ഇതിന്റെ വ്യാപകമായ ഉപയോഗം തുടങ്ങിയിട്ട് അധികം കാലമൊന്നും ആയിട്ടില്ല. പല വിധത്തിലുമുള്ള ശക്കരയായിരുന്നു മുമ്പൊക്കെ ഉപയോഗിച്ചിരുന്നത്. പഞ്ചസാര ദഹിച്ചാല്‍ അത്‍ ആസിഡ്‍ ആണ്‌. ഈ ആസിഡ്‌ വാതത്തിനെ വര്‍ദ്ധിപ്പിച്ച്‌ വാത വികാര രോഗങ്ങള്‍ ഉണ്ടാക്കുന്നു. പഞ്ചസാരയുടെ അല്‍പമെങ്കിലും അകത്ത്‍ ചെന്നാല്‍, ശരീരത്തിലെ എല്ലാ ശക്തികളും ഒരുമിച്ച്‌ അതിനെ പുറംതള്ളാന്‍ പണിയെടുക്കുന്നു. ഈ പ്രക്രിയ നമുക്ക്‌ ക്ഷീണം ഉണ്ടാക്കുന്നു. പഞ്ചസാര ആസിഡ്‍ ആയതുകൊണ്ട്‍ അത് ഒട്ടനവധി രോഗങ്ങളെ ഉണ്ടാക്കുന്നു. ഋദയ സംബന്ധിയായ രോഗങ്ങള്‍ക്കും, ബി.പി., ഋദയാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കും പഞ്ചസാരയാണ്‌ വില്ലന്‍. പഞ്ചസാരയും, പഞ്ചസാര ചേര്‍ത്ത മിഠായികളും, ബേക്കറി സാധനങ്ങള്‍ മുഴുവനും, പായസങ്ങളും പഞ്ചസാര ചേർത്ത മറ്റ് ഭക്ഷണ സാധനങ്ങളും വിഷസമാനമാണ് ശരീരത്തിൽ പ്രതികരിക്കുന്നത്. പഞ്ചസാര ചേർത്ത എല്ലാ ഭക്ഷണ സാധനങ്ങളും വേണ്ടെന്നു വെച്ചാല്‍, വയറിന്റെ എല്ലാ അസുഖങ്ങളും ശമിക്കും. മാത്രമല്ല ദഹനപ്രക്രിയ വളരെ സുഗമമായി നടക്കുകയും ഉന്മേഷമുള്ളതായി അനുഭവപ്പെടുകയും ചെയ്യും. കടപ്പാട്

Thursday, March 23, 2023

അന്നദാനം - മഹാദാനം* ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്. മറ്റു ഏതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നുവലഞ്ഞു വരുന്ന ഒരാള്‍ക്ക്‌ അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം, സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്‍ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്‍ജ്ജിക്കാന്‍ കഴിയില്ല. അന്നദാനം നടത്തിയാല്‍ ദാരിദ്ര്യവും കടവും മാറുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തില്‍ സമ്പത്ത് സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും. ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം അത്യാവശ്യമാണ്. അന്നദാനം നല്‍കുന്നതിലൂടെ ഒരാള്‍ക്ക് ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അന്നദാനം മറ്റു ദാനങ്ങളെക്കാള്‍ മഹത്തരമാണ് എന്നു പറയുന്നത്.🙏
പറയിപെറ്റ പന്തിരുകുലം* *പിതാവ്* : വരരുചി *മാതാവ്* : പഞ്ചമി *മക്കള്‍* 1. അഗ്നിഹോത്രി 2. രജകന്‍ 3. ഉളിയന്നൂര്‍ തച്ചന്‍ 4. വള്ളോന്‍ 5. വടുതലനായര്‍ 6. കാരയ്ക്കല്‍ മാതാ 7. ഉപ്പുകൊറ്റന്‍ 8. തിരുവരങ്കം പാണനാര്‍ 9. നാറാണത്തുഭ്രാന്തന്‍ 10. അകവൂര്‍ ചാത്തന്‍ 11. പാക്കനാര്‍ , 12. വായില്ലാക്കുന്നിലപ്പന്‍. *ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണനു് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു് മക്കളാണു് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്*. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. *എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്*. *കഥ* ഉജ്ജയിനിയിലെ (മധ്യപ്രദേശ്‌) രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ. എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം. *ഒരിക്കൽ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി* “*രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?*” *എന്ന ചോദ്യം ചോദിച്ചു*. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല*. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. *വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകി*. നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. *ഉറങ്ങുന്നതിനു മുന്ന് വനദേവതമാരെ പ്രാർത്ഥിച്ചാണ്‌ കിടന്നത്. *വരരുചിയുടെ ഭാഗ്യത്തിന്‌ ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ട് ഇരുന്നു*. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ വന്നിരുന്നു വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. *ആ പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌* “*മാം വിദ്ധി*” എന്നത് പോലും അറിയാത്ത *ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമഅർ പറഞ്ഞത്‌*. രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ “*രാമം ദശരഥം വിദ്ധി*, *മാം വിദ്ധി ജനകാത്മജാം* *അയോദ്ധ്യാമടവീം വിദ്ധി*, *ഗച്ഛ തഥാ യഥാ സുഖം*” എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യനിക്കുകയും ചെയ്തു. *സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം*. *രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ* (വനത്തെ) *അയോദ്ധ്യ ആയും കരുതുക* എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ *ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക* എന്ന “*മാം വിദ്ധി ജനകാത്മജാം*” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിച്ചു. *ഈ പെൺകുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു*. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച്‌ വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. *രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി*. *അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി*. വർഷങ്ങൾകഴിഞ്ഞ്‌ തന്റെ യാത്രക്കിടയിൽ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി. ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽ കഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. *കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം*. അതിനുപുറമേ *താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക്‌ ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന്‌ നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു*. വ്യവസ്ഥകൾ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ *വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടു*. വളരെ ബുദ്ധിമതിയായ ആ യുവതിക്ക്‌ വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. *വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്*. *നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം* (വൈശ്യം) *കഴിക്കണമെന്നാണ്*. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. *പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്*. *പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണമെന്നാണ്*. *പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും* യുവതി അച്ഛനു വിവരിച്ചുകൊടുത്തു. യുവതിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു. *നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽ ഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, ആ യുവതി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി*. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. *സ്വന്തമായി സമുദാ‍യത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കു പ്രായ്ശ്ചിത്തമായി പത്നിയോടൊത്ത്‌ തീർഥയാത്രയ്ക്കൂ പോകാൻ തീരുമാനിച്ചു*. ഈ യാത്രയ്ക്കിടയിൽ *വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും ഭാര്യ ഉണ്ട്‌ എന്നു മറുപടി നൽകുകയും ചെയ്തു*. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. *തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം*. യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. *ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു*. അതിനാൽ *ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു*. *വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും* അവൻ പിന്നീടു “*വായില്ലാക്കുന്നിലപ്പൻ*” എന്ന് അറിയപ്പെടുകയും ചെയ്തു. ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. *ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതിപരമ്പരയാണ്‌ പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌*🙏
Advaitha >Advaitha Maya Panchakam Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Manisha Panchakam Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) Sanskrit-English (English Meaning) MP3 All Languages Thathvopadesa Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Brahmajanavalimala Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Laghuvakyavritti Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Vakyavritti Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Swaroopanusandhanamashtakam Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Praudhanubhuthi Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Pratha Smarana Shloka Sanskrit (English Meaning) Tamizh (Tamizh Meaning) Sanskrit-English (English Meaning) MP3 All Languages Nirguna Manasa Pooja Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Anathmasrivigrahanam Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Eka Sloga Prakaranam Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Nirvana Manjari Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Nirvanashatkam Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) Sanskrit-English (English Meaning) MP3 All Languages Yogatharavali Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Swathmaprakashika Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Jivan Muktha Ananda Lahari Stotram Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) Sanskrit-English (English Meaning) MP3 All Languages Dhanyaashtakam Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) Sanskrit-English (English Meaning) MP3 All Languages Advaita Pancharatnam Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Advaitaanubhooti Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Sadacharanusandhanam Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Brahmanuchintanam Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages Dasasloki Sanskrit (English Meaning) Tamizh (English Meaning) English (English Meaning) MP3 All Languages Viveka Chudamani Stotram Sanskrit (English Meaning) Sanskrit-Tamizh (Tamizh Meaning) English MP3 All Languages — — — — — —

Vedarasmi

വി.കെ.നാരായണ ഭട്ടതിരി archive.org https://archive.org › sreyas-old-ebooks › paatha... PDF വേദരശ്മി വ്യാഖ്യാനം. വി.കെ.നാരായണ ഭട്ടതിരി. S. ഈ പണഗ്രന്ഥത്തിന്റെ കർത്താവ് ശ്രീ വി. കെ. 98 പേജുകൾ
വിഷു- ഏപ്രിൽ 15 - 2023 ഐശ്വര്യത്തിന്റെ തുടക്കം, കാഴ്ചയുടെ തുടക്കം, കാർഷികപ്രവർത്തനങ്ങളുടെ തുടക്കം. ഇങ്ങനെപോകുന്നു വിഷുവിന്റെ വിശേഷങ്ങൾ. കേരളത്തിൽ നിലനിന്നിരുന്ന സംസ്കാരത്തിന്റെ ശേഷിപ്പാണ് വിഷു എന്നാണ് പറയാറ്. വിഷു എന്നു കേൾക്കുമ്പോൾ കണികാണലും കൈനീട്ടവുമാണ് മനസ്സിൽ ആദ്യം തെളിയുന്നത്. ഒരു പക്ഷേ നിങ്ങൾക്കും ഇത്തരം ഒാർമ്മകൽ തന്നെയായിരിക്കും ആദ്യം ഉണ്ടാവുക. പിന്നെ ഗ്രൃഹാതുരതയെ തട്ടി ഉണർത്തുന്ന മറ്റു നിരവധി ഒാർമകളും. എനിക്കും കുട്ടിക്കാലത്തെ വിഷു ഒാർമകൾ ഇന്നലത്തേതുപോലെ മനസ്സിൽ തെളിയുകയാണ്. ഉറക്കച്ചടവിൽ മിഴിച്ചുണരുന്ന കണ്ണുകൾക്കുമുന്നിൽ തെളിയുന്ന വിഷുക്കണി തന്നെയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്. നല്ല ഉറക്കത്തിലായിരിക്കുമ്പോൾ പുലർച്ചെ അമ്മവന്ന് തട്ടിയുണർത്തും. ഉണരുന്നതിനുമുൻപ് കണ്ണുതുറക്കരുതെന്ന നിർദ്ദേശം. പിന്നെ അമ്മ കണ്ണ് പൊത്തിപ്പിടിക്കും. പായിൽ നിന്ന് എഴുന്നേൽപ്പിച്ച് പുറത്തേക്ക്. കണ്ണ് പൊത്തിപ്പിടിച്ചിരിക്കുന്നതിനാൽ പിന്നിൽ നിന്നുള്ള അമ്മയുടെ ഡയറക്ഷനിൽ തപ്പി തപ്പി മുന്നോട്ട്. അമ്മയുടെ കൈകൾ മാറ്റുമ്പോൽ മുന്നിൽ തെളിയുന്നത് നിലവിളക്കിന്റെ ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന കാർഷിക വിഭവങ്ങൾക്കിടയിൽ ഒാടക്കുഴൽ ഉൗതിനിൽക്കുന്ന കണ്ണന്റെ തേജോരൂപമാണ്. ചന്ദനത്തിരികളിൽ നിന്നുയരുന്ന പുകചുരുൾ കണിവസ്തുക്കൾക്ക് കുടചൂടി സുഗന്ധം പരത്തിനിറഞ്ഞുനിൽക്കും. നേരിയ തണുത്തകാറ്റ് ജനലിലൂടെ മെല്ലെ വീശുന്നുണ്ടാകും. ഹരിതനിറമുള്ള കാർഷിക ഫലാദികൾക്കുമേലും ഉണ്ണികൃഷ്ണന്റെ മുഖത്തും സ്വർണ്ണവർണ്ണം വിതറി നിന്ന നിലവിളക്കിലെ എണ്ണത്തിരികളെ കെടുത്താതിരിക്കാനായിരിക്കും കാറ്റ് ഇളംതെന്നലായി വീശിയിരുന്നതെന്നാണ് ഞാൻ കുട്ടിക്കാലത്ത് കരുതിയിരുന്നത്. ഒരു പക്ഷേ അതു വാസ്തവുമായിരിക്കാം. എന്തായാലും കണികാണൽ ഇന്നും കണ്ണിക്കൊന്നയുടേതുപോലെ മണ്ണിമുത്തുകളായി മനസ്സിൽ നിറഞ്ഞുതന്നെയുണ്ട്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അതു കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഒാട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും പൊന്നും വാൽക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്ക്കയും വെറ്റിലയും കണ്‍മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, ചക്ക, കൈതച്ചക്ക തുടങ്ങിയവയും കിഴക്കോട്ടു തിരിയിട്ട് കത്തിച്ച നിലവിളക്കും നാളികേരപ്പാതിയും ശ്രീകൃഷ്ണന്റെ വിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. ഐശ്വര്യസമ്പൂർണ്ണമായ അതായത് പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ പുതിയൊരു ജീവിത പന്ഥാവിലേക്കുള്ള യാത്രയാണ് ആരംഭിക്കുക. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ പ്രകൃതിയേയും ഫലവൃക്ഷങ്ങളേയും വീട്ടുമൃഗങ്ങളേയും കണികാണിക്കുന്ന രീതി ചിലയിടങ്ങളിലുണ്ട്. ഇത് വടക്കൻ കേരളത്തിലാണ് കൂടുതൽ കണ്ടുവരുന്നത്. ഇതിനു ശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്നത്, അതു വർഷം മുഴുവനും സമ്പൽ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. ഇന്നു സ്വർണ്ണം വെള്ളി നാണയങ്ങൾ ഇല്ല. പകരം നോട്ടുകളാണ് നൽക്കുന്നത്. വീട്ടുമുറ്റത്തും പറമ്പിലും പാടത്തുമൊക്കെ വിളയുന്ന പച്ചക്കറി ഇനങ്ങളും ഫലങ്ങുമാണ് നമ്മുടെ വീടുകളിൽ കണിവസ്തുക്കളായി വച്ചിരുന്നത്. നീണ്ട നെൽവയലുകളും തൊടികളും ഉണ്ടായിരുന്ന മനോഹര പ്രകൃതിസ്വത്വമായിരുന്നു നമ്മുടെ ഗ്രാമങ്ങൾക്കുണ്ടായിരുന്നത്. അതുകൊണ്ടാണ് കണിവസ്തുക്കൾ വീടിന് പരിസരത്തു നിന്നുതന്നെ നമുക്ക് ലഭിച്ചിരുന്നത്. ഇന്ന് കണിവസ്തുക്കൾ തേടി ചുറ്റുവട്ടമാകെ പരതിനടക്കേണ്ടതില്ല. എല്ലാം മൊത്തമായി വിപണിയിൽ ലഭിക്കും. അത് വാങ്ങി കാറിലും ബസ്സിലുമായി വീട്ടിലെത്തിക്കുമ്പോൾ വാടിപ്പോയിരിക്കും. പിന്നെ ഫ്രിഡ്ജിലേക്ക് അവയെ തള്ളികയറ്റും. ഇങ്ങനെ പലവിധപ്രക്രിയയിലൂടെ വന്നതിനൽ വാടിക്ഷീണിച്ച പൂക്കളും ഫലങ്ങളുമാണ് ഇന്ന് മിക്കവരും കാണുന്നത്. തനതും തനിമയുമാർന്നതുമായ വസ്തുക്കൾ കണ്ട് സമൂദ്ധിയെ വരവേൽക്കാൻ തയ്യാറെടുത്ത മുൻതലമുറക്കാർക്ക് ഇന്നത്തെ റെഡിമേഡ് കണിവസ്തുക്കളോട് താദാത്മ്യപ്പെടാൻ കഴിയുന്നില്ലായിരിക്കും. പക്ഷേ നിവർത്തിയില്ല. ഇൗ ന്യൂജൻകാലത്ത് വീടുകളിൽ റെഡിമേഡ് വസ്തുക്കൾ എങ്കിലും വച്ചു കണികാണാൻ തയ്യാറാകുന്നുണ്ടല്ലോ എന്നതാണ് ആശ്വാസകരം. തനതുകാർഷിക ഉൽപ്പന്നങ്ങൾ കാണുമ്പോൽ ലഭിക്കുന്ന ഫ്രെഷ്നസ് കിട്ടുന്നില്ലെന്നാണ് ഇൗ അടുത്തക്കാലത്ത് ഒരാൾ എന്നോടു പരാതിസ്വരത്തിൽ പറഞ്ഞത്. കേരളീയസാംസ്കാരിക പാരമ്പര്യത്തിന്റെ മുഖ്യഘടകങ്ങളായി വിഷു ഇന്നും ആചരിക്കുകയാണ് നമ്മൾ. കാർഷിക കലണ്ടറിലെ വർഷാരംഭം ആയി മേടം ഒന്നിനെ കണക്കാക്കിയിരുന്ന കാലഘട്ടത്തിലായിരിക്കണം സമ്പൂർണ്ണ വിഷു ആഘോഷം ഉണ്ടായിരുന്നത്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ കേരള അതിർത്തിയോട് ചേർന്ന് കിടന്നിരുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിച്ചിരുന്നു എന്നാണ് അറിയുന്നത്. ഭാരതത്തിൽ മുമ്പ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭം കൂടിയാണ് വിഷു. വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേയം ഒന്നിന് മേടവിഷുവും തുലാം ഒന്നിന് തുലാവിഷുവും ഉണ്ട്. ഒരു രാശിയിൽനിന്ന് അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നുപറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഇൗ വിശേഷദിവസങ്ങൾ പണ്ടുമുതലേ ആഘോഷിച്ചുവരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെ കുറിച്ചുള്ള പരാമർശങ്ങൾ പതിറ്റുപത്ത് എന്ന കൃതിയിൽ ഉണ്ട്. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഒാണവും. ഒാണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടുള്ള കൊയ്ത്തുത്സമാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. ഒാണാഘോഷം പോലെ സമൃദ്ധിയുടെ സമ്പന്നതയിൽ നാം വിഷു ആഘോഷിക്കാറില്ല. എങ്കിലും ഒാണം പോലെ ഐതിഹ്യങ്ങളും പാട്ടുകളും വിഷുവിനും അതിന്റെ ചാരുത ചാർത്തിക്കൊടുക്കുന്നു. ഒാണത്തിന് പൂക്കളുമായി ബന്ധം ഉള്ളതുപോലെ വിഷുവിനും പൂക്കാലത്തോടാണ് മമത. വിഷുവിന് സ്വന്തമായി ഒരു പൂവുള്ളപ്പോൾ ഒാണത്തിന് സ്വന്തമായി പൂവില്ലയെന്ന പ്രത്യേകതയുണ്ട്. എങ്കിലും തുമ്പയും മുക്കുറ്റിയുമൊക്കെ ഒാണത്തിന്റെ പൂക്കളായി പറയുന്നു. വിഷുവിനെ സംബന്ധിച്ച ഒന്നിലധികം ഐതിഹ്യങ്ങൾ നിലവിലുണ്ടെന്നറിയാമല്ലോ. അതെല്ലാം ഇവിടെ വിവരിക്കുന്നില്ല. കേരളത്തിൽ മാത്രമല്ല, ഇതിനു സമാനമായരീതിയിൽ മറ്റു പലപേരിലും വിഷു വിവിധ സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്നുണ്ട്. അസമിൽ ബിഹു എന്ന പേരിലും തമിഴ്നാട്ടിൽ 'പുത്താണ്ട് ' എന്നും പശ്ചിമബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ പഹ്ലാ ബൈശാഖ ്എന്ന പേരിലുമൊക്കെയാണ് വിഷു ആഘോഷം. പ്രകൃതിയുടെ ഉത്സവവും ആഘോഷവുമാണ് വിഷു. വീണ്ടുമൊരു വിഷുകൂടി എത്തുമ്പോൾ പ്രകൃതിയിലേക്കുള്ള തിരിഞ്ഞു നോട്ടത്തിന് അതു കാരണമാകണം. അതുപോലെതന്നെ ഇത്തവണത്തെ വിഷുക്കാലം പ്രകൃതിയെ വീക്ഷിക്കാനും സംരക്ഷിക്കാനുമുള്ള അവസരമാക്കി മാറ്റണം. ഒപ്പം അടുത്ത വിഷുദിനത്തിൽ വിപണിയിൽനിന്നും കണികോപ്പുകൾ വാങ്ങില്ലെന്നും നമ്മളോരുത്തരുടേയും വീട്ടുമുറ്റത്തുനിന്നും വളപ്പിൽനിന്നും വിളയിച്ചെടുക്കുന്ന കാർഷിക ഉൽപ്പന്നങ്ങളായിരിക്കും കണികാണാനായി വയ്ക്കുക എന്നും നമുക്കു പ്രതിജ്ഞ എടുക്കാം.
മരണത്തിനു മുൻപ് സത്യം മനസിലാക്കിയാൽ മോക്ഷം നേടാം എന്നാൽ_ _മരണത്തിൽ നിന്നു രക്ഷപ്പെടാൻ കഴില്ല ആർക്കും_ മരണത്തിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല. .ചണ്ടാലനായാലും, ചക്രവര്‍ത്തിയായാലും മരണം എല്ലാവര്‍ക്കും ഒരു പോലെ. മരണത്തിനു ലിംഗ ,ജാതി,മത,ജീവ,ദേശ,കാല ഭേദമില്ല.പ്രകൃതിയുടെ നിയമസംഹിതയില്‍ മരണം അനിവാര്യമാണ്. എന്തുകൊണ്ടെന്നാല്‍ പരിണാമപ്രക്രിയയില്‍ മരണം ഒരു തുടര്‍പ്രതിഭാസമാണ്.പുഴുവിന്റെ ആത്മാവ് തന്റെ ശരീരത്തെ നഷ്ടപ്പെടുത്തി വേറൊരു ഉയര്‍ന്ന ശരീരത്തെ എടുക്കുന്നു.ഇങ്ങനെ കോടാനുകോടി ജീവജാലങ്ങള്‍ പരിണാമപ്രക്രിയയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.ഈ മഹാ പ്രപഞ്ചത്തിൽ ഓരോ നിമിഷവും,എന്നാല്‍ മനുഷ്യന്‍ മാത്രം എന്തേ തന്നെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല!.(ഈ പ്രക്രിയയില്‍ ജഡവസ്തുവില്‍ നിന്നും ജീവവസ്തുവിലെയ്ക്കും,ജീവവസ്തുവില്‍ നിന്നും മനോവസ്തുവിലെയ്ക്കും മനോവസ്തുവില്‍ നിന്നും ബോധവസ്തുവിലെയ്ക്കുമുള്ള പ്രയാണത്തില്‍ ആത്യന്തികമായി മനുഷ്യന്‍ തന്നെ നഷ്ടപ്പെടുത്തി പൂര്‍ണ്ണത(ഈശ്വത്വം) കൈവരിക്കേണ്ടതായുണ്ട്.അതായത് താൻ ആരാണന്നു മനസിലാക്കണം ഈ അനുഗ്രഹിച്ചു കിട്ടിയ മനുഷ്യ ജന്മം കൊണ്ട് അത് തന്നെയാണ് ഈശ്വരേച്ഛയും.അതു കൊണ്ടാണ് മനുഷ്യനു മാത്രം ചിന്തിക്കാൻ ഉള്ള കഴിവ് ബുന്ധിയെല്ലാം തന്നത്,സത്യം മനസിലാക്കാതെയോ ജ്ഞാനം നേടാതെയോ മോക്ഷമെന്നത് ഒരു അജ്ഞതയാണ്, അല്ലെങ്കിൽ ദൈവത്തിന് മനുഷ്യനെ മൃഗത്തെ പോലെ സൃഷ്ടിക്കാം, പക്ഷെ മനുഷ്യനായി ജനിച്ചിട്ട് മൃഗത്തെക്കാൾ ക്രൂരനായി ആണ് ഈ യുഗത്തിലെ മനുഷ്യന്റെ സ്വഭാവം, വാക്കുകൾ, പ്രവർത്തി )മനുഷ്യനായി ജനിച്ചു സത്യം മനസിലാക്കാൻ കഴിഞ്ഞുല്ലങ്കിൽ സത്യത്തെ അന്നെഷിച്ചുല്ലങ്കിൽ, സ്വയം തിരിച്ചു അറിയാൻ കഴിഞ്ഞുല്ലങ്കിൽ വീണ്ടും കാല ചക്രത്തിൽ പോയി തുടരണം,അതാണ് ജ്ഞാനപ്പാനയിൽ ഹരിനാമകീർത്തനത്തിൽ പറയുന്നത് കർമ്മത്തിന് അവധിയില്ല ഈ ജന്മം നമ്മൾ ചെയുന്ന കർമ്മത്തിന്റ ഫലം അനുസരിച്ചുള്ള ഗർഭവും സാഹചര്യം എല്ലാം നമുക്ക് വേണ്ടി തയ്യാർ ആകും, അല്ലാതെ മോക്ഷമില്ല കാരണം ഒരു മനുഷ്യനും താൻ ആരാണന്ന സത്യമറിയില്ല, ജ്ഞാനം ലഭിച്ചില്ല, ചെയ്തു കൂട്ടിയ കർമ്മം ബാക്കി നിൽക്കുന്നു, അതാണ് നമ്മൾ പഠിക്കുന്നത് പുഴുവായും പുല്ലയും നരിയായും, പൂച്ചയായും അങ്ങനെ നിരവധി ജന്മങ്ങൾ തുടരണം, കാരണം അനുഗ്രഹിച്ചു കിട്ടിയ മനുഷ്യ ജന്മം ഭൗതിക ലൌകിക സുഖത്തിന്റ പുറകെയും ഞാൻ എന്ന ഭാവത്തിലും ശരീര ബോധത്തിലും മനസിന്റെ നിയന്ത്രണയില്ലയിമയിൽ കൂടിയും ഓരോ മനുഷ്യനും സ്വയം നശിപ്പിക്കുന്നു,അനുഗ്രഹമായി കിട്ടിയ മനുഷ്യ ജന്മത്തെ 🙏.
ശ്രീ' യിൽ നിന്നും ശക്തിയും 'രാധേ ' യിൽ നിന്നും ഭക്തിയും 'കൃഷ്ണ നിൽ' നിന്നും മുക്തിയും ലഭിക്കുന്നു. _ഭഗവാനു വേണ്ടി യജ്ഞ_ രൂപത്തിൽ കർമ്മം ചെയ്യണം. അന്യഥാ കർമ്മം മനുഷ്യനെ ഈ_ _ഭൌതിക ജഗത്തുമായി ബന്ധിക്കും. കർമ്മബന്ധനം കൊണ്ട് ഒന്നിനു പിന്നാലെ മറ്റു ഭൌതിക ശരീരങ്ങളെ സ്വീകരിക്കേണ്ടതായി_ _വരും. ഇതു ജന്മമൃത്യുവിന്റെ ചക്രം ജീവന്റെ മുഴുവൻ സമസ്യയാണ്. അതു_ _കൊണ്ട് നിർദ്ദേശം തരുന്നു ഭഗവാൻ വിഷ്ണുവിനെ തുഷ്ടിപ്പെടുത്താൻ യജ്ഞമായി കർമ്മം_ _ചെയ്യണം.എന്നാൽ ഈ ഭൌതിക ജഗത്തിൽ ആരും ജാഗ്രതയിലല്ലാതെ വസിക്കരുത്. ചിലർ പാപകർമ്മങ്ങൾ_ _ചെയ്യുന്നു.അവർ പാപം ചെയ്യണമെന്നാഗ്രഹിക്കുന്നില്ലെങ്കിലും. ഉദാഹരണത്തിന് റോഡിൽ നടക്കുന്ന വ്യക്തിയുടെ പാദത്തിന് താഴെ അനേകം_ _പ്രാണികൾ, കീടങ്ങൾ നടക്കുന്നുണ്ടാകാം. അവയെ അറിയാതെയെങ്കിലും_ _കൊന്നു പോകുന്നു. അതു കൊണ്ട് അഞ്ചു വിധയജ്ഞം വൈദിക സിദ്ധാന്തത്തിൽ അനിവാര്യമാണ്. എന്നാൽ_ കലിയുഗത്തിൽ _മനുഷ്യർക്ക് വളരെ ഇളവു ലഭിക്കുന്നുണ്ട്. മനുഷ്യർക്ക് സങ്കീർത്തന യജ്ഞത്തിലൂടെ_ _ഭഗവാന്റെ പൂജ ചെയ്യാം. സങ്കീർത്തന യജ്ഞം കലിയുഗത്തിൽ മനുഷ്യ സമാജത്തിന് വിശേഷമായ ഇളവുകൾ_ _തരുന്നു.അതു കൊണ്ട് മനുഷ്യൻ ജ്ഞാതവും അജ്ഞാതവുമായ പാപങ്ങളെ കൊണ്ട് പ്രഭാവിതമാവുന്നില്ല._ _നമ്മൾ അനന്ത പാപങ്ങളെകൊണ്ട് സംസാരത്തിൽ തളക്കപ്പെട്ടിരിക്കുന്നു._ _നമുക്ക് അനിവാര്യമായത് കൃഷ്ണഭാവന സ്വീകരിക്കുകയാണ്. ഹരേ കൃഷ്ണ മഹാമന്ത്രം_ _കീർത്തനം ചെയ്ത് അറിഞ്ഞും അറിയാത്രയും ചെയ്ത സമസ്ത പാപങ്ങളിൽ നിന്നും_ _മുക്തി നേടാം. ജയ് ജയ് ശ്രീ രാധേ മനുഷ്യന്റെ ഹൃദയം ഒരിക്കലും നിറക്കാൻ_ _കഴിയില്ല ധനം കൊണ്ടോ, സ്ഥാനം കൊണ്ടോ, ജ്ഞാനം കൊണ്ടോ ഒന്നുകൊണ്ടും നിറച്ചാൽ നിറയില്ല. അതു_ _കാലിയായിരിക്കും. കാരണം ഈ വസ്തുക്കൾ നിറയ്ക്കുന്നതിന് അല്ല അവനെ ഉണ്ടാക്കിയിരിക്കുന്നത്._ മനുഷ്യന് എന്തെല്ലാം _കിട്ടിയാലും അവൻ കൂടുതൽ ദരിദ്രനാവുകയെ ഉള്ളൂ._ _ഹൃദയത്തിലെ ഇച്ഛകൾ കുറച്ചെങ്കിലും ഉണ്ടെങ്കിൽ അവനു ശാന്തി ലഭിക്കില്ല കാരണം ഹൃദയത്തിൽ_ _നിറയുന്നത് ഒന്നേയുള്ളു. പരമാത്മാ ശ്രീകൃഷ്ണ തത്വം. ആ പരമാത്മാവിനെ കൊണ്ടാണ് ഹൃദയം_ _നിറയേണ്ടത്_ . ഹരേ ഹരേ കൃഷ്ണ🙏🏻🙏🏻
ഇന്നത്തെ ചിന്താ പ്രഭാതം* 🌴🌻🌴🌻🌴 *എത്ര പിടിച്ചുവെക്കാൻ ശ്രമിച്ചാലും നമുക്ക് നഷ്ടപ്പെടുന്ന ചിലതുണ്ട്. അതിലൊന്നാണ് നമ്മുടെ ജീവിതം.* ✒️✒️✒️✒️✒️ *എരിഞ്ഞൊടുങ്ങിയ ഇന്നലെകൾ ഇനി വരില്ല. നാളെ നമുക്കെത്തുമോ എന്ന ഉറപ്പുമില്ല. ഇന്ന് നാം അനുഭവിക്കുന്ന ഈ സമയം നമുക്കുള്ളതാണ്.., വാരിയെടുക്കാൻ നിധികൾ ധാരാളമുണ്ട്. വേണ്ട വിധം അറിഞ്ഞുപയോഗിച്ചാൽ നേട്ടം കൊയ്യാം.., അലസമായിരുന്നാൽ അയ്യോ എന്ന് പറഞ്ഞ് വിരൽ കടിക്കേണ്ടി വരും.* ✒️✒️✒️✒️✒️✒️ *ജീവിക്കാനായി നെട്ടോട്ടമോടി ഒടുക്കം മരണത്തിലേക്ക് കിതച്ച് വീണവരുടെ മുഖമോർക്കുക.ആളൊഴിഞ്ഞു കൊണ്ടിരിക്കുന്ന ആ മരണത്തിന്റെ നീണ്ട ക്യൂവിൽ അടുത്ത അവസരം നാം '' പ്രതീക്ഷിക്കുക.*_ ✒️✒️✒️✒️✒️✒️ *ജനനം -ജീവിതം - മരണം: ഇങ്ങനെ സംസാര സമുദ്രത്തിൽ ഉഴലുന്ന നമ്മേ ഉദ്ധരിപ്പിക്കാനുള്ള ഏക കപ്പൽ ഭഗവത് നാമസങ്കീർത്തനം ഒന്നു മാത്രമാണ്. അതു കൊണ്ട് നമ്മുക്ക് , ഏവർക്കും നാമസങ്കീർത്തനം കൊണ്ട് ജീവിതം ആസ്വദിക്കാം* ✒️✒️✒️✒️✒️
ശുഭ ചിന്ത* *കണ്ണ്* *കാണാനുള്ളതാണ് .കണ്ട കാഴ്ചകളെല്ലാം കണ്ണടച്ചു വിശ്വസിക്കരുത്.* *കണ്ണനെ കാണാത്ത കണ്ണ് എന്തിന്?* *നാവ്* *പറയാനുള്ളതാണ് വായിൽ തോന്നിയതൊക്കെയും വിളിച്ചു പറയരുത്.* *കണ്ണനെ വിളിക്കാത്ത നാവ് എന്തിന്?* *ചെവി* *കേൾക്കാനുള്ളതാണ്. കേൾക്കുന്നതെല്ലാം സത്യമാണെന്ന് കരുതരുത്.* - *കണ്ണാമൃതം കേൾക്കാത്ത ചെവി എന്തിന്?* *കോപം* *ഇരുതല മൂർച്ചയുള്ള ആയുധമാണ് അത് കോപിക്കുന്ന ആളെയും കോപത്തിന് വിധേയരാവുന്ന ആളുകളെയും ഒരുപോലെ മുറിപ്പെടുത്തും.* *കണ്ണനെ ഓർക്കുക കോപം നശിക്കും* *അഹംഭാവം* *എല്ലാവരും വെറുക്കുന്ന തിന്മയാണ്. അത് നമ്മിലെ നന്മകളെല്ലാം നശിപ്പിക്കും.* *എല്ലാം ഞാനെന്ന ഭാവം വെടിഞ്ഞ് എല്ലാം കണ്ണനാണ് എന്നുള്ള വിശ്വാസം കൈകൊള്ളുക* *ഹരേ കൃഷ്ണാ*🙏
അവനവൻ സങ്കൽപ്പിക്കുന്ന ഈശ്വരൻ അവനവന്. 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 ആര് ( അവരവരുടെ ഉള്ളിലുള്ള )ഈശ്വരനെ വിട്ടിട്ട് പുറമെ ഈശ്വരനെ തേടിനടന്നാൽ ആർക്ക് എന്തു കിട്ടാനാണ്! സ്വന്തം സങ്കൽപ്പത്തിൽ വാർത്തെടുക്കുന്ന കുറെ അന്തനാമരൂപങ്ങൾ കിട്ടും. എന്നുവച്ചാൽ, ഞാൻ സങ്കല്പിച്ചില്ലെങ്കിൽ അതൊന്നുമില്ല.ഞാൻ സങ്കൽപ്പില്ലെങ്കിൽ ഇന്നേതു ഗുരുവായൂരപ്പൻ എനിക്കുണ്ടാവും? ഒരു ക്രിസ്ത്യാനിക്കോ,മുസ്ലീമിനോ ഗുരുവായൂരപ്പൻ ഇല്ലല്ലോ. എന്നല്ല (അവരിൽ പലർക്കും)ഗുരുവായൂരപ്പൻ മോശക്കാരൻ.അവര് സങ്കൽപ്പിക്കുന്നില്ല.വേറെ എവിടെ ഗുരുവായൂരപ്പൻ ഇരിക്കുന്നു.അതുപോലെ ഒരു ഹിന്ദുവിനോ,ക്രിസ്ത്യാനിക്കോ നബി ഇല്ല.അല്ലെങ്കിൽ വേറൊരു ഈശ്വരനില്ല. എന്തുകൊണ്ട്? അവനവൻ സങ്കൽപ്പിക്കുന്ന ഈശ്വരൻ അവനവന്. 'ഞാൻ, ' 'എന്നെ'-ഈശ്വരസ്വരൂപനായ എന്നെ വിട്ടിട്ട് ഞാൻ തന്നെ സങ്കൽപ്പിച്ച് ഒരു കൃത്രിമ ഉണ്ടാക്കി അതിന്റെ പുറകെ പോവുകയാണ് ഏതുപോലെ, ഈ മരുഭൂമിയിൽ വെള്ളത്തിന്റെ പുറകെ മാൻപേടകൾ (ഭ്രമിച്ച്)ഒടും പോലെ .ഇത്രയൊക്കെ പറഞ്ഞാലും ചിലര് പറയുന്നത്:'സാർ, ഇത് പ്രയാസമാണ്. ഈ തത്ത്വം ഗ്രഹിക്കാനൊക്കെ പ്രയാസമാണ്. ഞങ്ങൾക്കതുവേണ്ട'. വേണ്ടങ്കിൽ പിന്നെ ഇങ്ങനെ (രാഗദ്വേഷകലുസരായി ഭേദബീദ്ധിലകപ്പെട്ട് ദുഃഖിതരായി)ജീവിച്ചോളു, വേറെന്തെങ്കിലും കർമ്മം ചെയ്തോളൂ, കൃത്രമമായിട്ട് ഉണ്ടാക്കിക്കൊണ്ടുനടക്കുന്ന ഒരീശ്വരനും നിങ്ങളെ (ആത്യന്തികമായി ദുഃഖത്തിൽ നിന്നും)രക്ഷിക്കില്ല. അവർക്ക് എങ്ങനെ രക്ഷിക്കാൻ കഴിയും?നമ്മളു തന്നെ കൃത്രിമമായിട്ട് ഉണ്ടാക്കി രക്ഷിക്കും എന്നിങ്ങനെ സങ്കൽപ്പിച്ച് ജീവിക്കുകയല്ലേ? ഇതറിഞ്ഞുകൊണ്ട് സങ്കൽപ്പിക്കുക,വിരോധമില്ല.ഇതാണ് അഷ്ടാവക്രൻ പറയുന്നത:" ഇവിടെ ഈ കർമ്മം ബ്രഹ്മത്തിന്റെ വെറും ഭ്രമമാണ്. ഭ്രമം അനാദിയായിട്ട് തുടരും.അത് വസ്തു സ്വഭാവമാണ്. അല്ലാതെ ഈശ്വരൻ മനഃപൂർവം ഉണ്ടാക്കുന്നതൊന്നുമല്ല.ഇത് ഈശ്വരന്റെ സ്വഭാവം. മരുഭൂമിയിൽ വെള്ളം കാണുന്നത് മരുഭൂമിയുടെ സ്വഭാവം.മരുഭൂമിയാണെന്നറിയൂ ആ സ്വഭാവം നിങ്ങളെ കുഴപ്പത്തിലാക്കില്ല. അതുപോലെ ഇവിടെ അഖണ്ഡ ബോധവസ്തുവാണെന്നറിയൂ കർമ്മം നിങ്ങളെ കുഴപ്പത്തിലാക്കില്ല.തീർച്ചയായും.ഈ വസ്തുതയറിഞ്ഞ് അദ്വൈതം. മനസ്സിലുറപ്പിക്കൂ, നല്ല സുഖം! നല്ല ശാന്തി! ഒരു കർമ്മവും (നിങ്ങളെ) ഭയപ്പെടുത്തില്ല. കർമ്മത്തിന്റെ ജനനമരണജീർണ്ണത തുടങ്ങിയ യാതൊന്നും ഭയപ്പെടുത്തില്ല. #ശിവാരവിന്ദം #അഷ്ടാവക്രഗീത പ്രവചനം #പ്രൊഫ.#ജി.#ബാലകൃഷ്ണൻനായർ

Wednesday, March 22, 2023

നാം എന്തുകൊണ്ട് ഒരിടത്തു നിന്നു മറ്റൊരിടത്തേയ്ക്ക് ചലിക്കുന്നു എന്നതിൻറെ കാരണം നമുക്ക് സ്വയം അറിയാമല്ലോ? നമുക്ക് ആവശ്യമുള്ളൊരു കാര്യം അകലെ ഇരിക്കുന്നു എന്നതുകൊണ്ട് നാം അവിടേയ്ക്ക് സഞ്ചരിക്കുന്നു. അകലെ കാണുന്ന ഈ സുഖവിഷയങ്ങൾ ദേശങ്ങളും കാലങ്ങളും കടന്ന് പല ജന്മങ്ങളോളം നീണ്ടു പോകുന്നു. നേടിയാലും നഷ്ടപ്പെടുന്ന സുഖങ്ങളാണ് അകലെ കാണുന്നതെല്ലാം. അതിനാൽ ഈ ലോകസുഖങ്ങളെല്ലാം എത്രനേടിയാലും മായാമരീചിക പോലെ പിന്നെയും അകന്നുതന്നെ കാണപ്പെടുന്നു. ഈ സ്ഥലകാലങ്ങളുടെ അകലം കുറഞ്ഞുകുറഞ്ഞ് സുഖം ആത്മാവിനോളം ചെറുതാകേണ്ടിയിരിക്കുന്നു. ശരീരപിണ്ഡം കൊണ്ട് സഞ്ചരിച്ചു ചെന്നു നേടുന്ന സുഖങ്ങൾക്ക് ഒരു വർഷത്തെ സമയം വേണ്ടി വന്നു എങ്കിൽ അതിനേക്കാൾ സൂക്ഷ്മമായ മനസ്സുകൊണ്ട് സഞ്ചരിച്ച് അനുഭവിക്കുവാൻ നിമിഷങ്ങൾ മതിയാകും. അപ്പോൾ സ്ഥൂലമായ ശരീരത്തെയും സൂക്ഷ്മമായ മനസ്സിനെയും കടന്നു ചെന്നാൽ ആത്മാവിൽ സ്ഥലകാലങ്ങളുടെ ദൂരം അപ്രത്യക്ഷമാകുമെന്നു പറയേണ്ടതുണ്ടോ? ആത്മാവിലേയ്ക്ക് അടുക്കുന്തോറും സുഖം ഇരിക്കുന്ന സ്ഥലകാലദൂരം കുറഞ്ഞുകുറഞ്ഞു വരുന്നു. ആത്മാവിൽ സുഖം കണ്ടെത്തുന്നതുവരെ നാം ലോകരെയും ലോകവിഷയങ്ങളെയും ആശ്രയിച്ച് സുഖം തേടി സഞ്ചരിക്കുന്നു. ആത്മാവിനെ അറിയുന്നില്ല എന്നതുകൊണ്ടു മാത്രമാണ് അന്യവിഷയങ്ങളുടെ പുറകേ അലഞ്ഞുതിരിയുന്നത്. നാം ആരാണെന്ന് തിരിച്ചറിഞ്ഞാൽ ഈ കർമ്മങ്ങൾ എങ്ങനെ തുടർന്നു പോകും? അജ്ഞതയുടെ ശക്തികൊണ്ടാണ് നാം എൻറെ ശരീരമെന്നും എൻറെ ബന്ധുവെന്നും എൻറെ സ്വത്തെന്നും പറഞ്ഞ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പൂർവ്വജന്മങ്ങൾ ഓർമ്മവന്നാൽ പിന്നെ ഇപ്പോൾ കൂടെയുള്ളതിനോടൊന്നും ഇപ്പോൾ തോന്നുന്ന ഭാവത്തിൽ ഇടപെടാൻ സാധിക്കില്ല. അജ്ഞാനദശയിലാണ് നാം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ മനുഷ്യരാകട്ടെ ദേവന്മാരാകട്ടെ ത്രിമൂർത്തികളാകട്ടെ പിതൃക്കളാകട്ടെ ജീവജാലങ്ങളാകട്ടെ അതാതിൻറെ ധർമ്മം അനുഷ്ഠിക്കണമെങ്കിൽ അജ്ഞത നിലനിൽക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ബ്രഹ്മജ്ഞാനികളെ എല്ലാ ദേവതകൾക്കും എല്ലാ ധർമ്മത്തിനും മേലെയായി കരുതുന്നത്. പൂർവ്വജന്മങ്ങൾ ഓർമ്മയില്ല എന്നതുകൊണ്ടുതന്നെ നാം പൂർണ്ണമായ അറിവോടെയാണ് ജാഗ്രത്തിൽ ഉണർന്നിരിക്കുന്നതെന്നു പറയുവാൻ സാധിക്കില്ല. അല്പമാത്രം അറിയുന്നു. വിരളമായ ഈ അറിവുകൊണ്ട് അറിവിൽപെടാത്ത കാര്യങ്ങളെ കുറിച്ച് ഊഹിക്കുന്നു. യുക്തി എന്നത് രണ്ടു രീതിയിൽ ഉപയോഗിച്ചു കാണാം. നമുക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങളെ കുറിച്ച് യുക്തി ഉപയോഗിച്ച് അനുമാനം നടത്തുന്ന രീതി ഒന്ന്. നമുക്ക് അനുഭവബോദ്ധ്യം വന്ന കാര്യങ്ങളെ കുറിച്ച് മറ്റുള്ളവർക്ക് ബോദ്ധ്യം വരാൻ തക്കവിധം യുക്തികളുപയോഗിച്ച് പറയുന്നത് മറ്റൊന്ന്. അറിയാത്ത കാര്യങ്ങളെ കുറിച്ച് യുക്തിമാത്രം ഉപയോഗിച്ച് ഇല്ല എന്നു പറയുന്ന രീതി ശരിയല്ലല്ലോ? യുക്തി എന്നത് ശരിയായി പ്രയോഗിക്കപ്പെടുന്നത് അനുഭവസ്ഥർ സ്വാനുഭവത്തെ ലോകത്തിന് വിശദീകരിക്കുമ്പോഴാണ്. ഗുരുക്കന്മാരുടെ വാക്കുകൾ യുക്തിസഹമായിരിക്കുന്നതും നമ്മുടെ വാക്കുകൾ യുക്തിഹീനമായിരിക്കുന്നതും ഈ വ്യത്യാസം കൊണ്ടാണ്. മങ്ങിയ പ്രകാശത്തിൽ കണ്ട കയറിനെ പാമ്പാണെന്ന് തെറ്റിദ്ധരിച്ചതു പോലെ എന്ന് യുക്തി നിർദ്ദേശിക്കുമ്പോൾ അത് അറിഞ്ഞുകൂടാത്ത കാര്യത്തെ അനുമാനിക്കുകയല്ല. അനുഭവസത്യത്തെ ലോകസാധാരണമായ യുക്തികൊണ്ട് വിവരിക്കുകമാത്രമാണ്. എന്നാൽ അനുഭവം ഇല്ലാതെയും ഗുരുവാക്യങ്ങളുടെ വെളിച്ചമില്ലാതെയും സ്വന്തം യുക്തികൊണ്ട് ഈശ്വരസത്യം തേടി പോയാലോ? അനുഭൂതിനിഷ്ഠനായൊരാളുടെ യുക്തികൾ ലോകത്തിന് വഴികാട്ടിയാണ്. അനുഭൂതിയില്ലാത്തവരുടെ യുക്തികൾ ലക്ഷ്യം തെറ്റി പലവഴിക്കു പോകുന്നു. ശ്രുതിയും യുക്തിയും അനുഭവത്തിൽ ബോധിക്കണം. അപ്പോൾ മാത്രമേ ശ്രുതിവാക്യങ്ങളിലെ യുക്തികൾ നമുക്ക് സ്വാഭാവികമാകുന്നുള്ളൂ. അറിഞ്ഞുകൂടാത്ത കാര്യങ്ങളെ കുറിച്ച് അനുമാനം നടത്തുന്ന വെറും യുക്തിവാദങ്ങളല്ല ശ്രുതികളിൽ കാണുന്നത്. നമുക്ക് അനുഭവബോദ്ധ്യം വരാത്ത ഒരു കാര്യത്തെ കുറിച്ച് അങ്ങനെയൊന്ന് ഇല്ല എന്ന് പറയുവാൻ യുക്തിയുടെ സഹായം വേണ്ടതില്ല. നമുക്ക് അനുഭവബോദ്ധ്യമുള്ള ഒരു കാര്യത്തെ കുറിച്ച് സ്വയം ബോദ്ധ്യപ്പെടാനും യുക്തിയുടെ സഹായം വേണ്ടതില്ല. ലോകരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുമ്പോൾ അനുഭവസ്ഥരായ ഗുരുക്കന്മാർ യുക്തിയോടെ വിഷയം അവതരിപ്പിക്കുന്നു എന്നുമാത്രം. അത്തരം യുക്തികളെല്ലാം ലോകരുടെ ബോധമണ്ഡലത്തിന് ഇണങ്ങുന്ന ന്യായപ്രമാണങ്ങളായിരിക്കുന്നു. നാം യുക്തിബോധം ഉള്ളവരാണെങ്കിൽ അറിഞ്ഞുകൂടാത്ത കാര്യങ്ങളെ അറിയില്ല എന്നു തന്നെ പറയും. ആരെങ്കിലും പറഞ്ഞത് നമുക്ക് യുക്തിയോ പ്രമാണമോ ആകുകയില്ല. നമുക്ക് എന്ത് അനുഭവബോദ്ധ്യം വന്നുവോ അതാണ് നമുക്ക് സത്യം. അതിനെ കുറിച്ച് നമുക്ക് യുക്തിയോടെ ലോകരോട് പറയാവുന്നതാണ്. കടപ്പാട്
ബധരീനാഥ്‌ ക്ഷേത്രവും ഐതീഹ്യവും🙏🕉️ 🕉️ഹിമാലയത്തില്‍ ഏകദേശം പതിനായിരത്തോളം അടി ഉയരത്തിലായാണ് അത്യന്തം ആകര്‍ഷണീയമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബദരീനാഥിനെക്കുറിച്ച് ഒരൈതിഹ്യമുണ്ട്. ശിവനും പാര്‍വതിയും അധിവസിച്ചിരുന്നത് ബദരീനാഥിലാണ്. ഒരു ദിവസം ശിവനും പാര്‍വതിയും നടക്കാനിറങ്ങി, തിരിച്ചുവന്നപ്പോള്‍ വീടിന്‍റെ ഉമ്മറത്തായി ഒരു കുഞ്ഞ് കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് അവര്‍ കണ്ടു. കരയുന്ന കുഞ്ഞിനെക്കണ്ട് ദേവിയുടെ മാതൃത്വം ഉണര്‍ന്നു. കുഞ്ഞിനെ ചെന്നെടുക്കാന്‍ അവര്‍ തിടുക്കപ്പെട്ടു. എന്നാല്‍ ശിവന്‍ പാര്‍വതിയെ തടഞ്ഞുകൊണ്ട്, “കുഞ്ഞിനെ തൊടരുത്” എന്നുപറഞ്ഞു. ഇതു കേട്ട പാര്‍വതി, “അങ്ങ് ഇത്ര ഹൃദയശൂന്യനായിപ്പോയല്ലൊ! ഇപ്രകാരം പറയാന്‍ അങ്ങക്കെങ്ങിനെ കഴിയുന്നു?” എന്ന് സങ്കടപ്പെട്ടു. അത് സാക്ഷാല്‍ മഹാവിഷ്ണുവായിരുന്നു. മഹാവിഷ്ണുവിന് ആ സ്ഥലം നന്നേ ബോധിച്ചു, അവിടെത്തന്നെ തപസ്സിരിക്കണം എന്ന പിടിവാശിയായിരുന്നു. ശിവന്‍ അതിനിങ്ങനെ മറുപടി പറഞ്ഞു, “ഇത് ഒരു സാധാരണ കുഞ്ഞല്ല. ഈ കുഞ്ഞ് ഒറ്റയ്ക്ക് എന്തിന് നമ്മുടെ വീട്ടുപടിക്കല്‍ വന്നു? മഞ്ഞുപുതഞ്ഞുകിടക്കുന്ന ഈ വഴിത്താരയില്‍ മറ്റാരെയും കാണുന്നില്ലല്ലൊ. അച്ഛനമ്മമാരുടെ കാലടയാളങ്ങള്‍പോലും ഇവിടെയെങ്ങും കാണുന്നില്ല. യാതൊരു സംശവും വേണ്ട, ഇതൊരസാധാരണ ശിശുവാണ്.” “ഒരു കുഴപ്പവുമുണ്ടാകില്ല. ഞനൊരമ്മയല്ലെ? എനിക്ക് ഈ കുഞ്ഞിനെ അങ്ങനെയങ്ങ് ഉപേക്ഷിച്ചുപോകാന്‍ കഴിയില്ല. ഒരു മനുശ്യജീവി പോലുമില്ലാത്ത ഈ മലയിടുക്കില്‍, ഈ കൊടും തണുപ്പത്ത്, ഈ പിഞ്ചുകുഞ്ഞിനെ എങ്ങിനെ ഞാന്‍ കളയും?’” ഇതുപറഞ്ഞ് ദേവി കുഞ്ഞിനേയുമെടുത്ത് വീടിനുള്ളിലേക്കുപോയി. കുഞ്ഞാകട്ടെ, പാര്‍വതിയുടെ മടിയില്‍ സ്വച്ഛനായിരുന്നുകൊണ്ട് ഭഗവാനെ കുസൃതിയോടെ നോക്കി. പരിണത ഫലത്തെക്കുറിച്ച് അന്തര്‍ജ്ഞാനമുണ്ടായിരുന്ന ഭഗവാന്‍, “ശരി, എന്നാല്‍ അങ്ങനെയാകട്ടെ. നമുക്ക് വരുന്നടത്തു വച്ചു കാണാം.” എന്നുപറഞ്ഞു. ഭക്ഷണമൊക്കെ നല്‍കി കുഞ്ഞിനെ ആശ്വസിപ്പിച്ചശേഷം, അവനെ വീട്ടിലിരുത്തിയിട്ട് പാര്‍വതി പരമശിവനോടൊപ്പം അടുത്തുള്ള അരുവിയിലേക്ക് കുളിക്കാന്‍ പോയി. മടങ്ങിയെത്തിയപ്പോള്‍ വാതിലുകള്‍ അകത്തുനിന്നും പൂട്ടിയിരിക്കുന്നതാണ് കണ്ടത്. പാര്‍വതി വല്ലാതെ പരിഭ്രമിച്ചു, “ആരാണിത് ചെയ്തത്?” “ഞാന്‍ അപ്പോഴേ പറഞ്ഞില്ലെ, ആ കുഞ്ഞിനെ എടുക്കരുതെന്ന്. അനുസരിക്കാതെ കുഞ്ഞിനെ വീട്ടിനുള്ളിലേക്കു കൊണ്ടുപോന്നു. ഇപ്പോള്‍ ഇതാ അവന്‍ ഉള്ളില്‍ നിന്നും മുറി പൂട്ടിയിരിക്കുന്നു”, ശിവന്‍ പറഞ്ഞു. “ഇനിയിപ്പോളെന്തുചെയ്യും?” പാര്‍വതി വിഷമിച്ചു. അത് സാക്ഷാല്‍ മഹാവിഷ്ണുവായിരുന്നു. മഹാവിഷ്ണുവിന് ആ സ്ഥലം നന്നേ ബോധിച്ചു, അവിടെത്തന്നെ തപസ്സിരിക്കണം എന്ന പിടിവാശിയായിരുന്നു. അതിനായി മെനഞ്ഞെടുത്ത ഒരു തന്ത്രമായിരുന്നു അത്. ശിവന് രണ്ടു പോംവഴികളെ ഉണ്ടായിരുന്നുള്ളു – ഒന്നുകില്‍ കണ്മുന്നില്‍തന്നെ എല്ലാം അഗ്നിക്കിരയാക്കുക, അല്ലെങ്കില്‍ മറ്റേതെങ്കിലും ഇടം കണ്ടുപിടിച്ച് അവിടേക്കു പോകുക. “നമുക്ക് മറ്റെവിടേക്കെങ്കിലും പോകാം. ഈ കുഞ്ഞ് നിനക്ക് ഏറെ പ്രിയപ്പെട്ടവനായതുകൊണ്ട്, എനിക്കവനെ ഉപദ്രവിക്കാനാവുകയില്ല,” അദ്ദേഹം പറഞ്ഞു. ഇങ്ങനെയാണ് ശിവന് സ്വന്തം വാസസ്ഥലം നഷ്ടമാകുന്നതും, ശിവനും പാര്‍വതിയും “അന്യാധീനര്‍” ആകുന്നതും. താമസിക്കുന്നതിന് അനുയോജ്യമായ ഒരിടം തേടി അവര്‍ നടന്നു. ഒടുവില്‍ കേദാരനാഥിലെത്തുകയും, അവിടെ താമസമുറപ്പിക്കുകയും ചെയ്തു. ഇതൊക്കെ പരമശിവന് അറിയാമായിരുന്നില്ലെ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പല കാര്യങ്ങളും നിങ്ങള്‍ക്കറിയാമായിരിക്കും. പക്ഷേ പലപ്പോഴും അവ സംഭവിക്കാനായി നിങ്ങള്‍ വിട്ടുകൊടുക്കും – അതാണ് സത്യം. ആദിശങ്കരാചര്യനും ബദരീനാഥും ബദരീനാഥിന് ചരിത്രപരമായ പ്രധാന്യവുമുണ്ട്. ആദിശങ്കരനാണ് ഇവിടുത്തെ ക്ഷേത്രം പണിതത്. ബദരീ നാരായണന്റെ പാദം കഴുകി ഒഴുകുന്ന അളകനന്ദയില്‍ ശങ്കരന്‍ മുങ്ങിയെടുത്തതാണ് ഇപ്പോള്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന മഹാവിഷ്ണുവിന്റെ ധ്യാനരൂപത്തിലുള്ള വിഗ്രഹം. അത് വിഷ്ണുവല്ല, ശിവനാണ് എന്നവകാശപ്പെടുന്നവരുമുണ്ട്. ആയിരം കൊല്ലങ്ങള്‍ക്കു മുന്‍പ് കേരളത്തിലെ കാലടി എന്ന പ്രദേശത്താണ് ആദിശങ്കരാചാര്യരുടെ ജനനം. അസാമാന്യ ഗ്രഹണശക്തിയുള്ള കുട്ടിയായിരുന്നു ശങ്കരന്‍. ബുദ്ധിവൈഭവവും അമാനുഷിക കഴിവുകളും കൊണ്ട് തികച്ചും വ്യത്യസ്തന്‍. രണ്ടു വയസ്സുള്ളപ്പോഴെ സംസ്കൃതം സരളമായി സംസാരിക്കാനും എഴുതാനും അദ്ദേഹത്തിനു കഴിയുമായിരുന്നു; നാലുവയസ്സില്‍ വേദങ്ങള്‍ ഉച്ചരിക്കാനും. പന്ത്രണ്ടുവയസ്സായപ്പോള്‍ വീടുപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു.🙏🕉️
ഒരു സരസശ്ലോകം: ( തമാശ ആയി കരുതിയാൽ മതി) “ലക്ഷ്മീ ദേവിയും സരസ്വതിയും ഒരുമിച്ചു ഒരിടത്ത് ഉണ്ടാവില്ല” എന്നു പറയാറൂണ്ടുല്ലൊ. ദ്രോണാചാര്യര്‍ മുതലായ ബ്രാഹ്മണര്‍ നിര്ധനരാ യിരുന്നു. അതിനുള്ള കാരണത്തെ പറ്റി പറയുന്ന ഒരു ശ്ലോകം ഇതാ: മഹാവിഷ്ണു “ലക്ഷ്മീദേവിയോട് “എന്തുകൊണ്ടാണ്, ഭവതി ബ്രാഹ്മണ രുടെ ഗൃഹങ്ങളിൽ വസിയ്ക്കാത്തത് ? എന്ന് ചോദിച്ചപ്പോള്‍ ദേവിയുടെ മറുപടി ഇങ്ങിനെ ആയിരുന്നുവത്രേ: “പീതഃ ക്രുദ്ധേന താതശ്ചരണതലഹതോ വല്ലഭോ യേന രോഷാദ് ആബാല്യാദ് വിപ്രവര്യൈഃ സ്വവദനവിവരേ ധാര്യതേ വൈരിണീ മേ / ഗേഹം മേ ഛേദയന്തി പ്രതിദിവസമുമാകാന്തപൂജാനിമിത്തം തസ്മാത് ഖിന്നാ സദാഹം ദ്വിജകുലനിലയം നാഥ യുക്തം ത്യജാമി // എന്റെ പിതാവായ സമുദ്രത്തെ കോപിച്ചു കുടിച്ചുകളഞ്ഞ അഗസ്ത്യൻ ബ്രാഹ്മണനായിരുന്നു; എന്റെ നാഥനായ അങ്ങയുടെ നെഞ്ചിൽ ദേഷ്യംവന്നു ചവിട്ടിയ ഭൃഗുവും ഒരു ബ്രാഹ്മണൻ; പിന്നെ ബ്രാഹ്മണർ സ്വന്തം മുഖത്തല്ലേ, എന്റെ വൈരിയായ വാണിയെ (സരസ്വതീദേവിയെ) എപ്പോഴും പൂജിച്ചിരുത്തുന്നത് ?(ഋഗ്വേദത്തിലെ സാരസ്വതമന്ത്രങ്ങള്‍ മുതലായവ യുടെ നിത്യജപം_) മാത്രമല്ല എന്റെ വാസസ്ഥാനമായ താമരപ്പൂക്കളെ ആ ബ്രാഹ്മണർ ശിവപൂജയ്ക്കായി എന്നും അറുത്തെടുക്കുന്നു . ഇതൊക്കെയോർത്തു ഖേദിച്ചാണ്, ബ്രാഹ്മണരുടെ ഗൃഹങ്ങളില്‍ ഞാൻ പോകാതിരിയ്ക്കുന്നത്.
പുതുവത്സരാശംസകൾ* ശ്വേതവാരാഹകല്പത്തിലെ വൈവസ്വതമന്വന്തരത്തിലെ ഇരുപത്തിയെട്ടാമത്തെ ചതുർയുഗത്തിലെ 5125 സംവത്സരം, ഇതാ ചൈത്രമാസത്തിലെ ശുക്ലപക്ഷ പ്രഥമയായ ഇന്ന് ആരംഭിക്കുകയാണ്... *കൃഷ്ണ വർഷം : 5125*
നമ്മുടെ കൈകളിലുള്ളതൊന്നും ലാഭമല്ല. ഉള്ളിലുള്ള ശാന്തി മാത്രമാണ് ജന്മലാഭം. ശരീരം ഉപകരണമാണ്. എന്നാൽ ജീവിതത്തിൽ ഉടനീളം ഇതിൻറെ ഉപയോഗം നാം തിരിച്ചറിയാതെ പോയാലോ? ശരീരം നശിക്കുന്നതുവരെ നാം ലാഭനഷ്ടം കണക്കാക്കി ജീവിക്കുന്നു. ഒടുവിൽ ജന്മശിഷ്ടം എന്താണെന്നോ? ലാഭമായി കരുതിയിരുന്ന സമ്പത്തൊക്കെ നഷ്ടപ്പെടുന്നതായി കാണുന്നു. എല്ലാ കണക്കും പൂജ്യത്തിൽ അവസാനിക്കുന്നു. നിരാശയോടെ എല്ലാ കണക്കും വീണ്ടും കണക്കാക്കേണ്ടിവരുന്നു. ഈ ലാഭനഷ്ടങ്ങൾ ജീവൻറെ ബോധതലത്തിലെ അറിവാണ്. ഭൗതികമായ ലാഭം നോക്കിയാൽ ജന്മശിഷ്ടം എപ്പോഴും നഷ്ടം മാത്രമായിരിക്കും. ആന്തരികമായ ലാഭം നോക്കിയാൽ ശരീരമാകുന്ന ഈ ഉപകരണത്തിന് നമ്മെ സഹായിക്കാൻ സാധിക്കും. ആരെയും ദ്രോഹിക്കാതെ സ്വന്തം സുഖം കണ്ടെത്തുന്നുവെങ്കിൽ അതാണ് ആന്തരികമായ ലാഭം. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കുന്നവർക്ക് ജീവിച്ചിരിക്കുമ്പോഴും ശാന്തിയുണ്ട് മരണസമയത്തും ശാന്തിയുണ്ട്. അതുകൊണ്ടാണ് അത് ആന്തരിക ലാഭമായിവരുന്നത്. ഭൗതികലാഭമെല്ലാം പുറമേയ്ക്ക് കൊള്ളാമെങ്കിലും അകമേയ്ക്ക് അവ നമ്മെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പ്രധാനം. നാം വീട്ടുകാർക്കു വേണ്ടി മാത്രമല്ല സമൂഹത്തിനു വേണ്ടിക്കൂടിയാണ് അധ്വാനിക്കുന്നത് എന്നു കേൾക്കുമ്പോൾ അതെന്തിന് എന്നു തോന്നുമോ? അച്ഛനമ്മമാരെയോ മുത്തച്ഛനെയോ മുത്തശ്ശിയെയോ സഹോദരങ്ങളെയോ നാം പരിപാലിക്കുന്നു. അവർക്കു വേണ്ടി ചെലവാക്കാൻ സമയവും ധനവും ആരോഗ്യവും നമുക്കുണ്ട്. അതൊന്നും നഷ്ടമായി തോന്നുകയില്ല. എന്നാൽ സമൂഹത്തിനു വേണ്ടി അതേ ഭാവത്തിൽ സഹായം ചെയ്യാൻ കഴിയാത്തത്? സമൂഹം നമ്മെ ഇങ്ങോട്ട് സഹായിച്ചില്ല എന്നാണോ? സമൂഹത്തെ സഹായിക്കാനുള്ള ബാദ്ധ്യത നമുക്കില്ല എന്നാണോ? എങ്കിൽ നമ്മുടെ കണക്കുകൂട്ടൽ തെറ്റി. നാം ജന്മനാ തന്നെ പലരോടും കടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കടംവീട്ടലാണ് ഈ ജന്മം കൊണ്ട് നാം സാധിക്കുന്നത്. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയാൽ നാം വഴിയിലോ ഓഫീസിലോ തലചുറ്റി വീണാൽ ആരാണ് ആശുപത്രിയിൽ എത്തിക്കുന്നത്? സമൂഹമാണ്. നമ്മൾ കുഞ്ഞായിരുന്നപ്പോൾ മുതൽ ഇത്തരത്തിൽ സമൂഹത്തിൻറെ കൂടി സഹായം കൊണ്ടാണ് ജീവിച്ചുപോന്നത്. ഇന്ന് നമ്മുടെ കുഞ്ഞുങ്ങളെ പുറത്തേയ്ക്ക് പറഞ്ഞുവിടുമ്പോഴും അവരെ നാട്ടുകാരും വഴിയാത്രക്കാരും കൂട്ടുകാരും അദ്ധ്യാപകരും എല്ലാം സഹായിക്കുന്നുണ്ട്. ശുദ്ധവായു കൊടുത്ത് പ്രകൃതിയും ശുദ്ധജലം കൊടുത്ത് ഭൂമിയും സഹായിക്കുന്നുണ്ട്. ഇങ്ങനെ ജീവിക്കുന്ന നാം വളർന്ന് വലിയ ജോലിയും വലിയ വരുമാനവുമായി ജീവിക്കുമ്പോൾ കുടുംബത്തെ മാത്രം പരിപാലിച്ചാൽ മതിയോ? നമ്മെ നിലനിർത്തുന്ന മറ്റു ധർമ്മങ്ങളോ? നാം ഒറ്റയ്ക്കല്ല നിലനിന്നതും നിലനിൽക്കുന്നതും. ഈ തിരിച്ചറിവ് ധർമ്മബോധമാണ്. നമ്മെ ആരൊക്കെ പരിപാലിച്ചുവോ അവരെയെല്ലാം നമ്മൾ തിരിച്ചും പരിപാലിക്കണം. നമ്മുടെ അച്‌ഛനമ്മമാരോളം പ്രാധാന്യം സമൂഹത്തിനും പ്രകൃതിക്കും ജീവജാലങ്ങൾക്കും ഉണ്ട്. ഈ ജീവിതത്തിൽ നമുക്ക് ലാഭനഷ്ടം കണക്കാൻ കഴിയില്ല. എല്ലാം അങ്ങോട്ട് കൊടുക്കാനേയുള്ളൂ. അങ്ങനെ കരുതുന്നതാണ് ആന്തരികമായ ലാഭം. അത് ശാന്തിയാണ്. അധ്വാനത്തിൽ ഒരു പങ്ക് എടുത്ത് വീട്ടുകാരോടുള്ള കടം തീർക്കുന്നതുപോലെ ഒരു പങ്കെടുത്ത് സമൂഹത്തോടുള്ള കടവും നാം തീർക്കണം. പ്രകൃതിയെയും തീർത്ഥങ്ങളെയും ജീവജാലങ്ങളെയും പരിപാലിച്ചുകൊണ്ട് ആ കടവും വീട്ടണം. ഇത്തരമൊരു ധർമ്മബോധത്തോടെ ജീവിക്കുമ്പോൾ ഈ ശരീരം എന്നത് ധർമ്മസാധനമാണ് എന്ന് മനസ്സിലാകും. ഉപകരണത്തിൻറെ ഉപയോഗം മനസ്സിലാകുമ്പോഴാണ് അതുകൊണ്ടുള്ള സാദ്ധ്യം എന്താണെന്നത് മുന്നിൽ തെളിയുന്നത്. ധർമ്മത്തിനു വേണ്ടി ശരീരത്തെ ഉപയോഗിക്കുന്ന ജീവന് അന്തരംഗശുദ്ധിയുണ്ടാകുന്നു. അങ്ങനെ ഈശ്വരദർശനവും തുടർന്ന് ആത്മസാക്ഷാൽക്കാരവും സിദ്ധിക്കും. എന്തായാലും ഈ ശരീരംകൊണ്ട് ഈ ലോകത്തിൽ നിന്ന് നാം ലാഭമെന്നു കരുതി നേടുന്ന ധനാദികളോ ബന്ധങ്ങളോ കൊണ്ടു പോകാൻ സാധിക്കില്ലതന്നെ. കൊണ്ടു പോകാൻ കഴിയാത്തതൊന്നും വിവേകികൾ ലാഭമായി കണക്കാക്കാറില്ല. ഇത്രയും നാൾ ജീവിച്ചല്ലോ? ഉള്ളിൽ ശാന്തിയാണോ അശാന്തിയാണോ എന്നു നോക്കണം. ശാന്തിയാണെങ്കിൽ ഇതുവരെയുള്ള ജീവിതം പരപീഡ ചെയ്യാതെ കഴിച്ചു എന്നു സാരം. അത് ലാഭമാണ്. അശാന്തിയാണെങ്കിൽ ആരോടൊക്കെയോ പകയും വിദ്വേഷവും ഉണ്ടെന്നും എന്തിനോടൊക്കെയോ നിരാശയുണ്ടെന്നുമാണ് അർത്ഥം. അത് നഷ്ടബോധമാണ്. മരണശേഷമല്ല ശാന്തി സിദ്ധിക്കേണ്ടത്. ജീവിച്ചിരിക്കുമ്പോൾ അത് അനുഭവത്തിൽ വരേണ്ടതുണ്ട്. ബാക്കിയെല്ലാം എണ്ണിത്തിട്ടപ്പെടുത്തുന്ന ഭൗതിക ലാഭങ്ങളായിരിക്കുന്നു. മുന്നിലെന്തൊക്കെ ഉണ്ട് എന്ന എണ്ണത്തിൽപ്പെടാത്ത ലാഭനഷ്ടങ്ങളാണ് ഉള്ളിലെ ശാന്തിക്കും അശാന്തിക്കും കാരണമായ കണക്ക്. നമുക്ക് എത്ര ഭൗതികസമ്പത്ത് ഉണ്ട് എന്നതേ ലോകം കാണുന്നുള്ളൂ. അത് നാം എങ്ങനെ സമ്പാദിച്ചു എന്നത് നമ്മുടെ ഉള്ളിലെ അറിവാണ്. ആ അറിവിനനുസരിച്ചാണ് ഉള്ളിലെ ശാന്തിയും അശാന്തിയും!!! യഥാർത്ഥ ജന്മസമ്പത്ത് അതാണല്ലോ? അതിനാൽ നഷ്ടബോധം കൂടാതെ സമൂഹത്തെയും പ്രകൃതിയെയും ജീവജാലങ്ങളെയും സഹായിക്കേണ്ടതുണ്ട്. നാം നട്ടുവളർത്തിയ മരത്തിനു കീഴെ അടുത്തൊരു ജന്മം നാംതന്നെ വന്നു തണൽകൊണ്ടെന്നു വരും. നാം സഹായിക്കുന്ന നാട്ടുകാർ നമ്മുടെ കുഞ്ഞിനെ സഹായിച്ചെന്നു വരും. നാം സഹായിക്കുന്ന സമൂഹം കുട്ടിക്കാലത്ത് നമ്മെ സഹായിച്ചിട്ടുണ്ട്. ആരുടെയും മുഖം ഓർമ്മിക്കേണ്ടതില്ല. ആർക്കാണോ നമ്മുടെ സഹായം ആവശ്യമുള്ളത് അത് നമുക്ക് കഴിയുന്നതാണെങ്കിൽ കൊടുക്കുക. ഒന്നും നഷ്ടമാകുന്നില്ല. എല്ലാം കടംവീട്ടൽതന്നെയാണ്. നമ്മെ സഹായിക്കേണ്ടവർ നമ്മെയും സഹായിക്കും. കണക്കുനോക്കി സമൂഹത്തിന് അല്പമാത്രം കൊടുക്കുന്നത് ലോഭം കൊണ്ടാണ്. കണക്കു നോക്കി സമൂഹത്തിൽ നിന്ന് കൂടുതൽ ലാഭം ഇങ്ങോട്ട് എടുക്കുന്നതും ലോഭം. കണക്കില്ലാതെ കൊടുക്കുന്നത് ത്യാഗം. അത് സ്നേഹംകൊണ്ടോ ഭക്തികൊണ്ടോ ജ്ഞാനംകൊണ്ടോ അല്ലാതെ സാധിക്കുകയുമില്ല. ശാന്തി തേടിയുള്ള എല്ലാ ദുഃഖ പരിഹാരക്രിയകളും ഇത്തരത്തിലുള്ള പരോപകാരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോഭം കൂടാതെ കൊടുക്കുന്നത് ഒരിക്കലും ഒരു കുറവല്ല. ലോഭത്തോടെ എടുക്കുന്നതും ലോഭത്തോടെ കൊടുത്താതെ വയ്ക്കുന്നതും ആണ് കുറവ്. ആ കുറവിൽ നിന്നാണ് നമ്മുടെ ഉള്ളിൽ അശാന്തി പടരുന്നത്. ഇത് മനുഷ്യശരീരത്തിൻറെ ഉപകരണധർമ്മം എന്ന നിലയ്ക്കുള്ള കാര്യങ്ങളാണ്. ഈ ശരീരത്തിൻറെ ധർമ്മം ഇതാണ്. അഗ്നിയുടെ ധർമ്മം ചൂടും പ്രകാശവുമാണ്. എന്നതുപോലെ ശരീരത്തിൻറെ ധർമ്മം ഇതാണ്. നാം ശരീരംകൊണ്ട് സമൂഹത്തെയും ഗുരുജനങ്ങളെയും പ്രകൃതിയെയും ജീവജാലങ്ങളെയും സഹായിക്കുമ്പോൾ ഉള്ളിൽ ശാന്തിയുണ്ടാകും. അല്ലെങ്കിൽ ഇല്ല. എന്തെന്നാൽ ഈ ഉപകരണധർമ്മം അനുസരിച്ച് അന്തക്കരണത്തിന് ശക്തി കൂടുതലാണ്. അതിനാൽ ഉള്ളിലെ അറിവിനനുസരിച്ചാണ് ശാന്തിയും അശാന്തിയും അനുഭവത്തിൽ വരുന്നത്. ശരീരം കൊണ്ട് എത്ര നേടി എന്നതിൽ കാര്യമില്ല. ഉള്ളിൽ എന്ത് ചിന്തിക്കുന്നു എന്ന അന്തക്കരണധർമ്മത്തിലാണ് മനുഷ്യരുടെ സുഖത്തിനും ദുഃഖത്തിനും കാരണം ഇരിക്കുന്നത്. ഉപകരണധർമ്മം അറിഞ്ഞ് ഉപയോഗിക്കുമ്പോൾ ജീവിതം ധർമ്മമാർഗ്ഗവും ശരീരം ധർമ്മസാധനവും ആണെന്നു വരുന്നു. ഫലമാകട്ടെ അന്തരംഗശുദ്ധിയും ശാന്തിയും!!! കൈകളിലുള്ളതൊന്നും ലാഭമല്ല. ഉള്ളിലുള്ള ശാന്തി മാത്രമാണ് ജന്മലാഭം. ഓം

Tuesday, March 21, 2023

പരമാനനന്ദവും ആത്മശാന്തിയും അനുഭവിക്കണമെങ്കില്‍ ഒറ്റവഴിയേയുള്ളു. പരിപൂര്‍ണ ശരണാഗതി! അതിനുകഴിഞ്ഞാല്‍ ഭഗവാന്‍ ആ നിമിഷംതന്നെ യോഗക്ഷേമം പൂര്‍ണമായി ഏറ്റെടുക്കും. ഭഗവാന്‍ ഈ ഉറപ്പ് തന്നു. വിവേകാനന്ദ സ്വാമി പറഞ്ഞു, 'ബലം ഒരെണ്ണമെ വേണ്ടൂ, മനോബലം. സമസ്ത രോഗത്തിനുമുള്ള ഔഷധമാണത്.' ഇതൊക്കെ നാം വേണ്ടവിധം കേള്‍ക്കുന്നോ അതോ ആലസ്യങ്ങളില്‍പ്പെട്ട് സുഖിക്കാനും വിശ്രമിക്കാനും നോക്കുകയാണോ? ശ്രദ്ധിക്കൂ.. ചലനമാണ് ജീവിതം. നിശ്ചലത ജീവനില്ലാത്ത അവസ്ഥയാണ്. കൂടുതല്‍ സുഖിച്ചാല്‍ മരിച്ചില്ലെങ്കിലും അസുഖങ്ങള്‍ ബാധിച്ച് കിടക്കേണ്ടിവരും. അതിനിട വരുത്തരുത്. ഒറ്റ ജീവിതമേയുള്ളു. നല്ല രുചിയുള്ളതൊക്കെ തിന്നും കുടിച്ചും ജീവിക്കണം എന്നത് വിഡ്ഢിയുടെ ഫിലോസഫിയാണ്. ജന്മാഷ്ടമിയുടെ വശ്യതയാര്‍ന്ന കൃഷ്ണഭഗവാന്റെ ശ്രേഷ്ഠ ചിന്തകള്‍ ഇതിന് കടകവിരുദ്ധം! ജനനംമുതല്‍ വിയോഗം വരെ കര്‍മനൈരന്തര്യവും തൂമന്ദഹാസവും ആണ്.
ജന്മവാസനകൾ ******************* വാസനകൾ എന്ന് നാം പലകാര്യങ്ങൾക്കും പറയുമെങ്കിലും പ്രധാനമായി രണ്ടു ശക്തമായ ജന്മവാസനകളേ മനുഷ്യനും മൃഗങ്ങൾക്കും ഒക്കെയുള്ളൂ. 1. സ്വയം സംരക്ഷിക്കുവാനുള്ള അന്തർജ്ഞാനം . 2. പ്രത്യുൽപാദനത്തിനുള്ള അന്തർജ്ഞാനം സ്വയം സംരക്ഷണത്തിന്റെ പ്രകടിത ഭാവം വിശപ്പ്‌ ആണെങ്കിൽ പ്രത്യുല്പാടനതിന്റെ പ്രകടിത ഭാവം ഭോഗേച്ഛയാകുന്നു . ഈ വാസനകൾ സാക്ഷാത്കരിക്കുവാനുള്ള കർത്തവ്യങ്ങൾ ജീവാത്മാവിന്സ്വയം പ്രേരിതമാണ്. അഹംഭാവിയായ ജീവാത്മാവ് അധികാരം,യശസ്സ് ,കീർത്തി എന്നിവ മാത്രം കാംക്ഷിക്കുന്നു . ഇവർ അത്യാഗ്രഹത്താൽ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നു.ഇവരുടെ വാക്കുകൾ ധിക്കാരം നിറഞ്ഞതായിരിക്കും. ഇവർക്ക് മറ്റുള്ളവരേക്കാൾ ശക്തിയും പ്രസിദ്ധിയും എതുവഴിയിലൂടെയും നേടിയെടുക്കണം എന്നാ ആഗ്രഹം മാത്രമേയുള്ളൂ . സ്വയം സംരക്ഷണം എന്ന വാസനയാണ് എല്ലാ വ്യവസായ സംരംഭങ്ങളുടെയും മൂലഹേതു . സ്ഥിരമായ ബ്രഹ്മ ഭാവന പ്രാപ്തമാകണമെങ്കിൽ ആധിപത്യവും ചൂഷണവും ഒഴിവാക്കണം. മൂന്നാമതൊരു ജീവവാസന കൂടിയുണ്ട് അതാണ്‌ കൂട്ടുകൂടുവാനുള്ള ആഗ്രഹം.. ക്ഷീണിതൻ ശക്തിമാന്റെ സാമീപ്യം ആഗ്രഹിക്കുന്നു.സ്വയം സംരക്ഷണം ആണ് ഇതിനു നിദാനം. സ്ത്രീ പുരുഷന്റെ സാമീപ്യത്തിൽ ആനന്ദിക്കുന്നു . അതുപോലെ പുരുഷൻ സ്ത്രീയുമായി കൂട്ടുകൂടാൻ ഇഷ്ടപ്പെടുന്നു . പ്രത്യുൽപാദന ധർമം ആണ് ഇതിന് നിദാനം . എന്നാൽ ഈശ്വരസാക്ഷാത്കാരം ആഗ്രഹിക്കുന്നവ്യക്തി ലൗകികജീവികളെയും എതിർലിംഗത്തിലുള്ളവരെയും ബലമായി അകറ്റി നിർത്തേണ്ടതാണ് . എന്നിട്ട് ഏകാന്ത ജീവിതം നയിക്കണം.അപ്പോൾ ശക്തിയും ധൈര്യവും നിറഞ്ഞ വ്യക്തിത്വം കൈവരുന്നതാണ് . പ്രാരംഭ ഘട്ടത്തിൽ ഏകാന്തവാസം അതികഠിനമായിരിക്കും. പക്ഷെ എല്ലാത്തിനെയും ഓരോന്നായി തരണം ചെയ്യുന്ന വ്യക്തിക്ക് കിട്ടുന്ന പ്രതിഫലം വളരെ വലുതായിരിക്കും . അവൻ പരമപദത്തിലെ അമൃതം പാനം ചെയ്യുകയും ബ്രഹ്മജ്ഞാനിയായിത്തീരുകയും ചെയ്യുന്നു
എല്ലാവരും സഹായങ്ങൾ ചെയ്യുന്നവരാണ്...എല്ലാവരിലും നന്മയുണ്ട്.. എല്ലാ ഗുണങ്ങളും എല്ലാവരിലും ജന്മനാ തന്നെ ഉണ്ട്... വളരുമ്പോൾ ഏതെങ്കിലും ഒരു ഗുണത്തെ പരിപോഷിപ്പിക്കുന്നു .അതിനു അനുസരിച്ച് പ്രവർത്തിക്കുന്നു എന്ന് മാത്രം.. മിക്കവരും സഹായങ്ങൾ ചെയ്യും എങ്കിലും താൻ അങ്ങനെ അവർക്ക് സഹായം ചെയ്തു എന്ന് സ്വയം പലരോടും പറഞ്ഞു നടക്കും.... ചിലരൊക്കെ പ്രശംസ ആഗ്രഹിച്ച് മാത്രം സഹായ പ്രവർത്തനങ്ങൾ ചെയ്യും... പക്ഷേ സ്വന്തം കയ്യിൽ നിന്ന് എടുത്തിട്ട് ആകണം എന്നില്ല എന്ന് മാത്രം.. വളരെ അപൂർവ്വം ആളുകൾ മാത്രമേ പ്രശംസ ആഗ്രഹിക്കാതെ സ്വന്തം കയ്യിൽ നിന്നും എടുത്ത് സഹായം നൽകൂ... സേവനം നിസ്വാർത്ഥമായി ചെയ്യുക..അത് ഈശ്വരനിൽ ചേരും. നമുക്ക് ലഭിച്ച സഹായങ്ങൾ വളരെ ചെറുതാണ് എങ്കിൽക്കൂടി എന്നും ഓർത്തിരിക്കുക.. ലഭിച്ച സഹായത്തിനു സഹായിച്ചവരോടും ഈശ്വരനോടും എപ്പോഴും മനസിൽ നന്ദി ഉണ്ടായിരിക്കണം... തിരിച്ച് സഹായിക്കാൻ അവസരം കിട്ടുമ്പോൾ സഹായിക്കുകയും വേണം.. നാം ചെയ്ത സഹായങ്ങൾ മറക്കുക.. അത് ഈശ്വരൻ വരവ് വച്ച് കൊള്ളും.. ചിലരെ ശ്രദ്ധിച്ചിട്ടില്ലേ.. ഓടിനടന്ന് എല്ലാ സഹായവും ഉപകാരങ്ങളും എല്ലാവർക്കും ചെയ്തു കൊടുക്കും...എന്നിട്ട് എന്തെങ്കിലും ഇഷ്ടക്കേട് വരുമ്പോൾ ഞാൻ ഇത്രയൊക്കെ ചെയ്ത് തന്നിട്ടും ഇങ്ങനെ എന്നോട് ചെയ്തല്ലോ നീ നന്നാവില്ല..ഗുണം പിടിക്കില്ല എന്നൊക്കെ പറഞ്ഞു അവരെ പ്രാകും.... അങ്ങനെ ചെയ്യുമ്പോൾ നിങൾ ചെയ്ത ഉപകാരത്തിന് ഈശ്വര സമക്ഷം ഒരു ഫലവും ഉണ്ടാകില്ല.. പുണ്യകർമ്മഫലം നഷ്ടമായി പോകും.. ചിലപ്പോൾ തെറ്റിദ്ധാരണ മാത്രമാകാം.. ആരെങ്കിലും പറഞ്ഞുകേട്ടതാകാം... സത്യം എന്താണെന്ന് അറിയാതെ ആകാം അവരിൽ ശാപം ഉന്നയിക്കുന്നത്... അത് അവനവനു തന്നെ ദോഷം വരുത്തി വയ്ക്കും... സഹായം എന്നാല് ധനം കൊടുത്ത് മാത്രമല്ല... വാക്ക് കൊണ്ട്..പ്രവർത്തനം കൊണ്ട് ഒക്കെ ചെയ്യാം.. ഒരു കുട്ടിയെ വിദ്യാഭ്യാസം ചെയ്യിക്കാം.. ജോലി ശരിയാക്കി കൊടുത്ത് കുടുംബത്തെ തന്നെ രക്ഷപ്പെടുത്താം... നിർദ്ധന പെൺകുട്ടികളെ വിവാഹ സഹായം ചെയ്യാം.. വൃദ്ധരെ സഹായിക്കാം.... ഒന്നറിയുക.. ഒന്നും വെറുതെ കൊടുത്താൽ ഒരുവിലയും ഉണ്ടാകില്ല... ഔദാര്യം ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെടാം..അത് കൊടുക്കുന്നവൻ്റെ കടമയാണെന്നും..സ്വീകരിക്കുന്നവൻ്റേ അവകാശമാണെന്നും ചിത്രീകരിക്കപ്പെടാം.. വാങ്ങുന്നവർ അലസന്മാരാക്കപ്പെടുകയും ചെയ്യും... സഹായമാണെങ്കിലും ദാനമാണെങ്കിലും അർഹത ഉള്ള പാത്രത്തിൽ മാത്രം വിളമ്പുക... അവിടെ നിങൾ ഈശ്വര സമമാകും... നിസ്വാർത്ഥ സേവനം നൽകുന്ന ആത്മാവ് ഈശ്വരഗുണം പ്രദാനം ചെയ്യും... എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..ഏവർക്കും നന്മകൾ നേരുന്നു..നന്ദി.🙏 നന്മയെയും കാരുണ്യത്തെയും സഹായ മനസ്ഥിതിയെയും ..അത് തൊട്ടു തീണ്ടാത്ത ആസുരിക ശക്തികൾ എപ്പോഴും എതിർക്കുകയും നിരുത്സാഹപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യും... അഹങ്കാരം നിറഞ്ഞ അവർക്ക് ഒരിക്കലും നിങ്ങളോളം എത്താൻ സാധിക്കാത്തതിൻ്റെ അസൂയയിൽ നിന്നും ഉണ്ടാകുന്ന വികാര വിക്ഷോഭം മാത്രമാണത്... അതൊന്നും കേട്ട് പിന്മാറരുത് .. മറ്റുള്ളവരോടുള്ള നന്മയും കാരുണ്യവും സ്നേഹവും രക്തത്തിൽ അലിഞ്ഞ മുജ്ജന്മ സംസ്ക്കാരം തന്നെയാണ്... അത് ആർക്കും ഇല്ലാതെ ആക്കാൻ സാധിക്കില്ല.. .ഈശ്വരൻ എപ്പോഴും ഇവർക്ക് തുണ ഉണ്ടാകും..🙏
ദക്ഷിണാമൂർത്തി സ്തോത്രം-58 ശ്രീകൃഷ്ണൻ അവതരിച്ചപ്പോൾ തന്നെ ദേവകി പറയുന്നു രൂപം യത് തത് പ്രാഹുരവ്യക്തമാദ്യം ബ്രഹ്മ ജ്യോതിർ നിർഗ്ഗുണം നിർവ്വികാരം സത്താമാത്രം നിർവ്വിശേഷം നിരീഹം സത്വം സാക്ഷാത് വിഷ്ണുഹു അദ്ധ്യാത്മ ദീപഃ ഭഗവാനേ അവിടുന്ന് അദ്ധ്യാത്മ ദീപമാണ്. ജ്ഞാനമാകുന്ന വിളക്കാണ്. നമ്മുടെ സ്വരൂപമാണ്, അന്തർയാമിയാണ് ജ്ഞാനം. അകമേയ്ക്കുള്ള ആ ദീപം തെളിഞ്ഞാൽ. ജ്യോതിഷാം അപിത ജ്യോതിഹി തമസ്സപര മുച്യതേ ജ്ഞാനം, ജ്ഞേയം, ജ്ഞാന ഗമ്യം ഹൃദിസർവ്വസ്യവിഷ്ടിതം എല്ലാ ജ്യോതിസ്സുകൾക്കും അത് ജ്യോതിസ്സാണ്. എല്ലാവരുടേയും ഹൃദയത്തിൽ അതിരിക്കുന്നു. ഒരു ശങ്കരാചാര്യരുടേയോ, രാമകൃഷ്ണന്റെയോ ഹൃദയത്തിൽ മാത്രമല്ല. ബ്രഹ്മാദി വിപീലികാന്ത തനുഷു. ഒരു ബ്രഹ്മാവ് മുതൽ ഒരു അമീബയുടെ ഉള്ളിൽ വരെ ഹൃദയത്തിൽ ഈ ബോധ സത്യം പരമാർത്ഥ സത്യം സ്ഫുരിച്ചു കൊണ്ടേയിരിക്കുന്നു. പ്രകാശിച്ച് കൊണ്ടേയിരിക്കുന്നു. ആ പ്രകാശത്തിനെ ആശ്രയിച്ച് കൊണ്ടേ സത്യം കണ്ടെത്താനാവുകയുള്ളു. അകമേയ്ക്കുള്ള ആ ദീപം തെളിയണം. നമ്മുടെ സ്വരൂപം തന്നെ ആ ദീപം. ബാല്യാദിഷ്വപി ജാഗ്രദാദിഷു തഥാ സര്വാസ്വവസ്ഥാസ്വപി വ്യാവൃത്താ സ്വനുവര്തമാന മഹമിത്യംതഃ സ്ഫുരംതം സദാ | സ്വാത്മാനം പ്രകടീകരോതി ഭജതാം യോ മുദ്രയാ ഭദ്രയാ തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 7 || ആ ഗുരുകൃപ കൊണ്ട് തെളിയേണ്ടതാണ് ഈ തത്ത്വം അല്ലെങ്കിൽ ദീപം പുറമേയ്ക്കുള്ള ഗുരു ഈ ദീപം തെളിയിക്കാൻ ഒരു കാരണം മാത്രമാണ്. സത്യത്തിൽ അത് തെളിഞ്ഞ് തന്നെയാണ് നില്ക്കുന്നത്. സ്വയമേവ നമ്മൾ ആ വിളക്കാണ് അഥവാ പ്രകാശമാണ്. നാം സ്വയമേവ സൂര്യനാണ്. ജഗദീശ ശാസ്ത്രി എന്നൊരു മഹാ പണ്ഡിതനുണ്ടായിരുന്നു. രമണ ഭഗവാന്റെ ശിഷ്യരിൽ വലിയ പണ്ഡിതരായിട്ടുള്ള രണ്ട് പേരിൽ ഒരാളായിരുന്നു അദ്ദേഹം. മറ്റൊരാൾ കാവ്യകണ്ഠ ഗണപതിയും. ഒരിക്കൽ രമണ ഭഗവാൻ മല മുകളിലുള്ള സ്കന്ദാശ്രമത്തിലേയ്ക്ക് പോകാനൊരുങ്ങി. നട്ടുച്ച വെയിൽ. ഭഗവാൻ ആരേയും പേര് പറഞ്ഞ് വിളിക്കില്ല. എല്ലാവരേയും വളരെ ബഹുമാനത്തോടെയാണ് സംബോധന ചെയ്തിരുന്നത്. മനുഷ്യരെന്നല്ല മൃഗങ്ങളെ പോലും അവ വന്താ, അന്ത അമ്മാ വന്താ (അമ്മ കുരങ്ങ്), ലക്ഷ്മി വന്താൾ (പശു) എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്. ഒരിക്കലും നീ, വാ, പോ എന്നൊന്നും വിളിച്ച് കേൾക്കില്ല. കുഞ്ഞുന്നാൾ മുതൽ രമണ ഭഗവാനറിയാവുന്ന T K സുന്ദരേശ്വരയ്യരേയും, ജഗദീശ ശാസ്ത്രിയേയും വളരെ പ്രിയത്തോടെ സുന്ദരേശാ എന്നും, ജഗദീശ എന്നും വിളിച്ചിരുന്നു. അങ്ങനെ സ്‌കന്ദാശ്രമത്തിൽ പോകാൻ ഭഗവാൻ ജഗദീശനെ വിളിച്ചു. ചെരുപ്പിടാതെയാണ് സാധാരണ എല്ലാവരും മല കയറാറുള്ളത്. ഭഗവാനേ ഈ ചൂടത്ത് എങ്ങനെ നടക്കും കാല് പൊള്ളില്ലേ എന്ന് ചോദിച്ചു ശാസ്ത്രികൾ. ഞാൻ നടക്കുന്നില്ലേ? ഭഗവാൻ പറഞ്ഞു. ഭഗവാനെ പോലെയാണോ ഞാൻ. എന്താ എന്നെ പോലെ രണ്ട് കാലല്ലേ നിനക്കുമുള്ളു. ശാസ്ത്രികൾ എന്തൊക്കെ പറഞ്ഞിട്ടും രമണ ഭഗവാൻ സമ്മതിച്ചില്ല. പാറയെല്ലാം ചുട്ട് പൊള്ളി നിൽക്കുന്നു. കാല് പൊള്ളിയിട്ട് സഹിക്ക വയ്യാതെ ശാസ്ത്രികൾ പറഞ്ഞു ഭഗവാനേ എനിക്ക് ഇനി നടക്കാൻ വയ്യ. ചൂട് കൊണ്ട് എന്റെ തലയിപ്പോൾ വിണ്ട് കീറുമെന്ന് തോന്നുന്നു. രമണ ഭഗവാൻ ജഗദീശനെ ഉപദേശിച്ചു സൂര്യന്റെ ചൂട് സൂര്യനിൽ നിന്ന് ഞാൻ വേറെയാണെന്ന് ധരിക്കുമ്പോൾ നമ്മെ ചുടുന്നു. സ്വയമേവ നമ്മൾ സൂര്യനായാൽ ചുടുമോ? സൂര്യനേ സൂര്യൻ ചുടില്ലല്ലോ അതിനാൽ സൂര്യോസ്മി എന്ന് ധ്യാനിക്കുക. ഭാവത്തോട് കൂടെ ഞാനും സ്വയമേവ സൂര്യനാണ് എന്ന് ധ്യാനിച്ചുറപ്പിക്കുക. ജഗദീശ ശാസ്ത്രികൾക്ക് വേറെ വഴിയൊന്നും ഇല്ലായിരുന്നു. കാരണം സ്കന്ദാശ്രമത്തിലേയ്ക്കുള്ള വഴിയിൽ പാതി ദൂരം താണ്ടി മലയുടെ മുകളിലാണ് നിൽക്കുന്നത്. ഇനി ആശ്രമത്തിൽ എത്താതെ വഴിയില്ല. സ്വയമേവ ഞാനേ സൂര്യനാണ്, സൂര്യോസ്മി എന്ന് ധ്യാനിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ചൂടറിയുന്നില്ല, കാല് പൊള്ളുന്നില്ല എന്ന് മാത്രമല്ല ഉള്ളിൽ ഒരു കുളിർമ അനുഭവപ്പെടാൻ തുടങ്ങി. എപ്പോൾ സ്കന്ദാശ്രമം എത്തിയെന്ന് പോലും അറിഞ്ഞില്ല. ആ ഒരു അനുഭവത്തോടെ പിന്നീടൊരിക്കലും സൂര്യന്റെ താപം ഒരു പ്രശ്നമേയല്ലാതായി ശാസ്ത്രികൾക്ക്. That experience was assimilated in his system. നല്ല ചൂടത്ത് വിയർത്തൊലിച്ചാലും, മഴയായാലും ഒരിക്കലും അതിനെ കുറിച്ച് നല്ല ചൂടെന്നോ, നല്ല മഴയെന്നോ ഉള്ള വാക്കുകൾ രമണ ഭഗവാൻ ഉരിയാടിയിട്ടേയില്ല, എന്ന് കൂടെ എപ്പോഴും ഉണ്ടായിരുന്ന കുഞ്ചു സ്വാമി പറയും. വെയിലേൽക്കുമ്പോൾ സ്വയമേവ ഞാൻ സൂര്യനായിട്ടു നിന്നാൽ എന്ത് ചൂട്, മഴ പെയ്യുമ്പോൾ സ്വയമേവ മഴയായാൽ മഴയെ കുറിച്ച് എന്ത് പറയാൻ, കുളിരുള്ളപ്പോൾ താനേ സ്വയം കുളിരായാൽ കുളിരിനെ കുറിച്ച് എന്ത് പറയും. അദ്വൈതം എന്നുള്ളത് ഒരു സിദ്ധാന്തമല്ല ഒരു അനുഭവമാണ്. ജ്ഞാനികളുടെ കൂടെയിരിക്കുമ്പോഴാണ് ഇതിന്റെ മർമ്മം അറിയുക. Nochurji🙏🙏
ആശ്രമത്തില്‍ ജാതിഭേദം പുലര്‍ത്തുന്നു എന്ന് ഒരാര്യസമാജക്കാരന്‍ ഉദ്വേഗത്തോടുകൂടി പരാതിപ്പെട്ടു. രമണ മഹര്‍ഷി: ഭേദം കണ്ടതാരാണ് ചോദ്യം: ഞാന്‍ തന്നെ കണ്ടതാണ്. പക്ഷേ ഭഗവാനറിഞ്ഞിട്ടായിരിക്കുയില്ല. മറ്റുള്ളവര്‍ അതു പുലര്‍ത്തിവരികയാണ്. മഹര്‍ഷി: ശരി നിങ്ങള്‍ കണ്ടു. നിങ്ങള്‍ ഉറക്കത്തിലായിരുന്നപ്പോള്‍ മറ്റുള്ളവരെക്കണ്ടോ? എപ്പോഴും അതുപോലെ ഇരിക്കൂ. ചോദ്യം: അതെങ്ങനെ സാധിക്കും. ഉറക്കത്തില്‍ കണ്ടിട്ടില്ലെങ്കിലും ഇപ്പോഴുമുണ്ടല്ലോ. മഹര്‍ഷി: അതവയെപ്പറ്റിയുള്ള നിങ്ങളുടെ അറിവാണ്, അവയുടെ നിലനില്പ് പരമസത്യമല്ല. ചോദ്യം: ഞാനറിഞ്ഞില്ലെങ്കിലും അവ നിലനിന്നുവരുന്നു. മഹര്‍ഷി: നിങ്ങള്‍ അവയെ അറിയുന്നതിനുമുമ്പ് അവ ഉണ്ടെന്ന് നിങ്ങള്‍ അവകാശപ്പെടുകയാണോ? (എല്ലാവരും ചിരിക്കുന്നു) ജാതിവ്യത്യാസം മൂലമുള്ള വിഷമം ആര്‍ക്കാണ്. ചോദ്യം: ജനസമൂഹത്തിന്. മഹര്‍ഷി: ജാതിവ്യത്യാസമില്ലാത്ത രാജ്യങ്ങളുണ്ട്. അവിടങ്ങളില്‍ കുഴപ്പങ്ങളൊന്നുമില്ലേ. അവിടെയും ഉണ്ട് ആഭ്യന്തരയുദ്ധങ്ങള്‍. നിങ്ങള്‍ അതെല്ലാം ശരിപ്പെടുത്താത്തതെന്ത്? മാത്രമല്ല മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷലാതാദികളും മറ്റുമുണ്ട്. ആ ഭേദങ്ങളും മാറേണ്ടതല്ലേ? ചോദ്യം: അതെല്ലാം ഈശ്വരന്‍റെ കാര്യങ്ങളാണ്. ഇതു മനുഷ്യന്‍ ചെയ്യുന്നതാണ്. മഹര്‍ഷി: നിങ്ങളതൊന്നും ശ്രദ്ധിക്കണ്ട. നാനാത്വം ലോകത്തുള്ളതാണ്. ഏകത്വം അതിന്‍റെ ഉള്ളില്‍ക്കൂടി സഞ്ചരിക്കുന്നു. ആത്മാവു എല്ലാത്തിലും ഒന്നുപോലെ ഇരിക്കുന്നു. ജീവന് ജീവന്‍ ഭേദമില്ല. ഭേദങ്ങളെല്ലാം ബാഹ്യരൂപങ്ങളില്‍ മാത്രം. നിങ്ങള്‍ ഈ എകത്വത്തെക്കണ്ടറിഞ്ഞു സന്തോഷമായിരിക്കൂ. ചോദ്യം: ആയിത്തത്തില്‍ ഞങ്ങള്‍ അസ്ന്തുഷ്ടരാണ്. അതു മാറേണ്ടതാണ്. മഹര്‍ഷി: ശരി നിങ്ങള്‍ ഉറങ്ങി നോക്കൂ. അവിടെ എന്തെങ്കിലും അയിത്തം കാണുന്നുണ്ടോ എന്നറിയാമല്ലോ. (എല്ലാവരും ചിരിക്കുന്നു) കടപ്പാട് : *രമണധ്യാനം*
നമുക്കുള്ളിൽ സന്തോഷമുണ്ടാകുന്നത് പലതിന്റെയും ആഗ്രഹ പൂർത്തീകരണത്തിലൂടെയാണ്. എന്നാൽ നുമുക്കുള്ളിലെ ആഗ്രഹങ്ങൾ, നിരാകരിക്കലിലൂടെ മാത്രമേ പരിപൂർണ്ണമായ സന്തോഷം ലഭ്യമാകു ... സന്തോഷമില്ലാത്ത ജീവിതം അർത്ഥശൂന്യവും നിർജ്ജീവവും ആണ്.. ഏതെങ്കിലും ആഗ്രഹം നേടിയെടുക്കുമ്പോൾ നമുക്ക് സന്തോഷം ഉണ്ടാകുന്നു ,, എന്നാൽ ആ സന്തോഷം ക്ഷണികവുമാണ്... അതിന് നിലനിൽപ്പ് ഉണ്ടാകില്ല.. എന്നാൽ പകുത്ത് കൊടുക്കുമ്പോഴും ചേർത്ത് നിർത്തുമ്പോഴും , വിട്ടു കൊടുക്കുമ്പോഴുമാണ് ആ സന്തോഷത്തിന് സംതൃപ്തിയുണ്ടാകുന്നത്..നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന വലിയ സന്തോഷമെന്നത് നമുക്ക് ചുറ്റുമുളള ബന്ധങ്ങളുടെ മനോഹാരിതയാണ്. എന്നാൽ ഒന്നിനോടും സംതൃപ്തിയില്ലാത്ത ഒരാൾക്ക് ആണെങ്കിൽ സന്തോഷമെന്നത് അറിയാനും അനുഭവിക്കാനും കഴിഞ്ഞെന്ന് വരില്ല.. മറിച്ച് ഓരോ ദിവസത്തെയും ചെറിയ ചെറിയ നേട്ടങ്ങളിലും സന്തോഷം കാണാൻ നാം ശ്രമിക്കണം.. വലിയ വിജയങ്ങളിൽ സന്തോഷം തിരയാതെ ചെറിയ ചെറിയ വിജയങ്ങളിലും ആനന്ദം നിറയ്ക്കാൻ ശ്രമിക്കണം. അങ്ങനെയായാൽ ജീവിതത്തിൽ ദുഃഖമുണ്ടാകുമ്പോഴും , ആ സഹനത്തിൽ സന്തോഷം കണ്ടെത്താൻ നമുക്ക് കഴിയും.*
ശുഭചിന്ത 'ഏതൊരു ജീവൻ്റെയും അദമ്യമായ അഭിവാഞ്ജഘടക്കം ആനന്ദാനുഭൂതിയാണ്.ഇന്ദ്രിയ ങ്ങളിൽ കൂടി കിട്ടുന്ന ക്ഷണിക മായ ആനന്ദത്തിന് സുഖമെന്നു പറയുന്നു. ക്ഷണികമായ സുഖം നഷ്ടപ്പെടുമ്പോൾ ദുഃഖമായിരി ക്കും ഫലം. അതിനാൽ വിവേകി കൾ വിഷയങ്ങളുടെ പിന്നാലെ പോയി ദു:ഖത്തെ ക്ഷണിച്ചു വരുത്തുകയില്ല. നമ്മുടെ മനസ്സ് ഇന്ദ്രിയങ്ങളിൽ കൂടി വിഷയ സുഖങ്ങൾക്കായി വെമ്പൽ കൊള്ളുകയാണ്. ബുദ്ധിയുടെ ശിക്ഷണത്തിൽ പാകംവന്ന മനസ്സ് ഭൃത്യനെ പോലെ യജമാനനായ ദേഹനാഥനെ സന്തോഷിപ്പിക്കുന്നു നമ്മുടെ സുഖത്തിനും ദു:ഖത്തിനും കാര ണം നമ്മുടെ മനസ്സു തന്നെയാണ്. മനസ്സിനെ സ്വാധീനമാക്കാൻ സാധന കൂടിയേ തീരൂ. ഒരു കാര്യ സാധ്യത്തിനു വേണ്ടി ചെയ്യുന്ന പരിശ്രമമാണ് സാധന. എല്ലാ സാധനയുടേയും അന്തിമലക്ഷ്യം ആത്മസാക്ഷാൽക്കാരമാണ്. ശുഭദിനം നേരുന്നു
indiafacts.org. Gotras and Pravaras The Gotra indicates the chief clan to which an individual belongs. Further within a Gotra, there exists many ‘Pravaras’ or ‘sub-lineages’. Both the Gotra and Pravara are identified with Rishis who were part of the lineage. 767 hari.prasad@ifrc.in'Hari Prasad Indology | 25-07-2018 Our ancient land of Bharata is the cradle of Sanatana Dharma. This is the land where humans are born in order to undergo the churning due to karma – to simultaneously enjoy the blessings of punya and exhaust paapa through suffering. This is the holy land where Sriman Narayana undertook numerous avataras to sustain dharma. This is the land where Rama established his ideal kingdom – Rama Rajya – and also the land where Krishna taught us how to fight adharma. In this very land were born numerous great souls – realized souls – who had direct perception of the Supreme Being – the parabrahman. These souls had complete knowledge of the truth of the world and were detached from the material bindings of samsara – the cycle of birth and death. These souls are what we collectively refer to as ‘Rishis’. Although the root of the word Rishi indicates ‘gati’ or movement, its primary meaning is knowledge. It indicates knowledge of the shastras, satya or truth and tapas or austerity. Therefore, those souls who had great knowledge, were wedded to truth and always engaged themselves in austerities came to be known as Rishis. The Vishnu Purana declares the greatness of Rishis thus यो वेदनिहितं गुहायां परमे व्योमन् सोश्नुते सर्वान् कामान् ब्रह्मणा विपश्चिता….. The Rishis had, in their hearts, that parabrahman who has been described by the Vedas! Classification of Rishis The shastras declare parabrahman as the one who is infinite in an infinite number of ways. He is ananta in every guNa – auspicious attribute – that we can think of. Naturally, it is impossible for anyone to realize – or have full knowledge of – any entity that is infinite. Still, different souls have varying knowledge of this parabrahman, subject to the extent of their intrinsic ability – swaroopa. This ability to know brahman is highest amongst the Rishis. Within the category of Rishis also, there is a gradation based on their level of realization. Thus we have Rishis, Rajarshis, Devarshis, Maharshis and Brahmarshi. In the Bala Kanda of the Valimiki Ramayana, there is a description of how Sage Vishwamitra performs repeated cycles of tapas to progressively attain each of these positions and finally ends up becoming a Brahmarshi. Based on the area of their excellence or fame, there are again a few categories into which Rishis are classified. When Chaturmukha Brahma (the four headed devata – different from parabrahma the Supreme Being) started his process of creation, ten Rishis emerged from his mind – the manas – and these ten were naturally endowed with the divine knowledge of parabrahman. These ten Rishis – Bhrigu, Marichi, Atri, Angirasa, Pulaha, Kratu, Manu, Daksha, Vasishta and Pulastya – came to be known as manasa-putras. As briefly mentioned earlier, those who attain the highest level of knowledge of parabrahman – amongst the Rishis – are known as Brahmarshis. Seven of them are very well known – Bhrigu, Angirasa, Atri, Vishwamitra, Kashyapa, Vasishta and Shandilya. At the next level, the Rishis are known as Maharshis. Some of the well-known Maharshis are Shukra, Brihaspati, Upanasha, Utathya, Vamadeva, Apojya, Ishija, Kardama, Vishravassu, Shakti, Valikhilya and Dhara. These became Maharshis due to their jnana or knowledge. There is another category of Rishis who attained their exalted position due to their relentless pursuit, and practice, of truth. They are known as Satyarshis. Some of the well-known Satyarshis are Vatsara, Nagrahu, Bharadhwaja, Bruhadutta, Sharadvanta, Vajashravasa, Dadichi and Vaishravana. Yet another classification of Rishis is based on their ‘drashtatva’ or ‘realization’ of the mantras of the Vedas. These Rishis are known as ‘mantra-drashtaara-rishi’. Some of the well-known Rishis under this category are Bhrigu, Kavya, Prachetasa, Grutsamada, Nabha, Angirasa, Bharadhwaja, Gargya, Kanva, Vamadeva, Kakshivanta, Kashyapa, Vatsara, Raibhya-Asita, Atri, Valgutaka, Vasishta and Kundina. Thus we find a variety of parameters based on which the ancient Rishis were identified and classified. (Note: The above list of Rishis, under each category, is obviously not exhaustive) Origins of the Gotra-pravartaka Rishis The Rishis are also the pravarkatas – the propagators – of various vamshas, the lineages. It is believed that all lineages in the Bharata Bhumi have originally their roots in one of the Rishi paramparas. The lineages are identified by two main attributes – the Gotra and the Pravara. The Gotra indicates the chief clan to which an individual belongs. Further within a Gotra, there exists many ‘Pravaras’ or ‘sub-lineages’. Both the Gotra and Pravara are identified with Rishis who were part of the lineage. The Gotra is always identified by the name of a single Rishi (mostly) while the Pravara can have a number of Rishis associated with it – up to even seven. Just to illustrate, the author of this post belongs to the ‘Kashyapa’ Gotra – the clan of the Sage Kashyapa – and further belongs to a ‘Tryarsheya’ Pravara – or a Pravara containing the names of three Rishis – the same being Kashyapa-Avatsara-Naidhruvi. Even today, in many traditional families, the custom of offering salutations to an elder by distinctly stating ones Gotra and Pravara is prevalent. This is termed as ‘Gotrabhivandana’. There are a number of Rishis who are propagators of Gotra – Gotra-pravartakas. We shall get to the details of these Rishis a little later. However, there are primarily seven chief Rishis – Saptarshis – who are considered as the root for even the Gotra-pravartaka Rishis. In other words, even the Gotra-pravartaka Rishis came from the lineages of these seven Rishis. The names of these seven – Bhrigu, Angirasa, Kashyapa, Atri, Vasishta, Agastya and Vishwamitra – are slightly different from the Saptarshis quoted earlier in the post. The Matsya Purana provides an interesting insight into the origins of these seven Rishis and how they became the Gotra-pravartaka Rishis. The longevity of an individual Brahma is 100 years, after which he attains Moksha. Each of the 100 years consists of 360 days and nights. Every single day (and similary every night) in the life of the Chaturmukha Brahma consists of 14 manvantaras. Each manvantara, as measured by our time standards, is equal to 306,720,000 human years. Presently, in the life of the current Chaturmukha Brahma, 6 manvantaras have already passed, and the seventh manvantara is underway. The name of the present manvantara is ‘Vaivaswata’ – so named after the ‘Manu’ or the leader of the current time period. The first of the manvantaras was similarly named after the then Manu – Swayambhu. Chaturmukha Brahma had created the various life forms during the Swayambhuva manvantara. This included the various Rishis – the Saptarshis being the chief among them. However, it so happened that Lord Shiva once cursed the Rishis to lose their tapasya. The Rishis were greatly depressed by this and they sacrificed their lives, choosing to not live a life without knowledge of the parabrahman. महादेवस्य शापेन त्व्यक्त्वा देहं स्वयं तथा | ऋषयश्च समुद्भूताच्युते शुक्रे महात्मनः || M.P – 195 – 6 || In the Vaivasvata manvantara, Chaturmukha Brahma decided that it was time to bring back the various Rishis to ensure the propagation of jnana and dharma happened without any hindrance. To facilitate this, he underwent a ‘retas-skhalana’. The veerya thus produced by Brahma was offered, by himself, into a great sacrifice! From the sacrifice, numerous Rishis took birth one after the other. From the base of the sacrifice, Rishi Bhrigu made his appearance. From the heated coals, Rishi Angirasa was born. Rishi Atri was born from the flames of the fire. From the rays of the fire emerged the resplendent Rishi Marichi. From the hair of Brahma, Rishi Kapisha and Pulastya were born. From his long locks, Rishi Pulaha was born. Right from the middle of the sacrificial fire, Rishi Vasishta appeared. Rishi Kashyapa and Agastya also came out of the sacrificial fire like the others. Numerous other Rishis were also given birth by Brahma in this fashion. These Rishis got married and subsequently gave rise to numerous other Maharshis. Thus the various lineages started to grow at the onset of Vaivasvata manvantara. The seven primary Gotra-pravartakas All the Gotra-pravartaka Rishis are categorized under seven primary Rishis. These seven – Bhrigu, Angirasa, Atri, Kashyapa, Vasishta, Agastya and Vishwamitra – were all Brahmarshis occupying the highest echelons amongst the hierarchy of the Rishis. From these seven Rishis, there arose 18 chief groups – gaNas – to which all the Gotra causing Rishis belonged. In other words, every Rishi who has propagated a Gotra belongs to one of these 18 gaNas. The classification of the 7 Brahmarshi families into 18 gaNas is as follows. Rishi Bhrigu heads five gaNas. The Rishis who are the head of these five gaNas are Jamadagni, Vitahavya, Grutsamada, Vadhrashwa and Vainya Rishi Angirasa accounts for eight gaNas. The Rishis who are the head of these eight gaNas are Gautama, Bharadhwaja, Kapi, Kanva, Mudgala, Virupa, Harita, Vishnuvruddha The other 5 Brahmarshis – Kashyapa, Atri, Vasishta, Agastya and Vishwamitra – head one gaNa each. Thus the 18 Rishi gaNas are Jamadagni, Vitahavya, Grutsamada, Vadhrashwa, Vainya, Gautama, Bharadhwaja, Kapi, Kanva, Mudgala, Virupa, Harita, Vishnuvruddha, Kashyapa, Atri, Vasishta, Agastya and Vishwamitra. Brahmarshis and the Gotra Ganas Gotra Pravara Ganas and Gotra Rishis Each of the 18 gaNas listed above have under them a number of ‘Gotra Rishis’. Thus, from 18, we get many tens of Gotras, the descendants of whom are amongst us even today. Further under each Gotra, numerous Rishis and Rishi-kumaras were born. Based on the tradition in the particular Gotra, a number of ‘Pravaras’ or sub-lineages became prevalent. Thus, each gaNa has several Gotras, each of which further has one or more Pravaras. The Pravaras are classified based on the number of Rishis who are remembered in the lineage. Ekarsheya – Pravara has the name of only one Rishi Dvarsheya – names of two Rishis used Tryarsheya – three Rishi names are used Pancharsheya – five Rishis are remembered as part of the Pravara Saptarsheya – seven Rishis comprise the Pravara The documentation of all the Gotra names under each gaNa and the list of all Pravaras under each of those Gotras will be a very exhaustive work, beyond the scope of this post. However, in order to illustrate the richness of the classification, the names of few Gotras under each gaNa and a few Pravaras will be given below. Bhrigu – Jamadagni Gana Some of the well-known Gotras under this gaNa are Jamadagni, Vatsa, Chyavana, Mandavya, Mandukeya, Manduka, Vitashayana, Vairohitya, Valmiki, Markandeya, Panini, Rishtishena, Arshtishena, Anupavi, Druda, Vata, Prachinayogya and Baida. Some of the Pravaras under this gaNa are Bhargava (bhrigu) – Chyavana – Apnuvana – Ourva – Jamadagni. (pancha-rishi-Pravara) Bhargava – Chyavana – Apnuvana – Arshtishena – Anupa. (pancha-rishi-Pravara) Bhargava – Chyavana – Apnuvana – Ourva. (chatur-rishi-Pravara) Bhargava – Chyavana – Apnuvana. (tri-rishi-Pravara) Bhrigu – Vitahavya Gana The well-known Gotras under this gaNa are Vitahavya, Yaska, Vadhula, Mauna, Maukasa, Sharkarakshi, Sharshti, Shalankayana, Daivantyayana, Jabala and Savarni. Some of the Pravaras under this gaNa are Bhargava – Vaitahavya – Savetasa. (tri-rishi-Pravara) Bhrigu – Grutsamada Gana Grutsamada and Shaunaka are the well-known Gotras under this gaNa. The Pravara common under this gaNa is Bhargava – Grutsamada – Shaunaka (tri-rishi-Pravara) Bhrigu – Vadhrashwa Gana Vadhrashwa and Mitrayu are the famous Gotras under this gaNa The common Pravara belonging to this gaNa is Bhargava – Daivodasa – Vadhrashwa (tri-rishi-Pravara) Bhrigu – Vainya Gana Vainya and Partha are the most famous Gotra Rishis under this Gana. The Pravara most often found under this gaNa is Bhargava – Vainya – Partha The above are the gaNas coming under Brahmarshi Bhrigu. Angirasa – Gautama Gana The well-known Gotras under this gaNa are seven in number – Gautama, Ayasya, Ouchathya, Kakshivanta, Oushija, Bruhaduktha and Vamadeva. Some of the Pravaras under this gaNa are Angirasa – Ayathya – Gautama (tri-rishi-Pravara) Angirasa – Vamadevaya – Barhaduktha (tri-rishi-Pravara) Angirasa – Outhathya – Kakshivanta – Gautama – Dairghatamasa (pancha-rishi-Pravara) Angirasa – Bharadhwaja Gana The well-known Gotras under this Gana are Bharadhwaja, Kusha, Agniveshya, Urja, Yama, Kata, Shaishira, Ksheerashrunga, Vandana, Bruhaspati, Sarvastamba, Kapi, Matavachasa, Gargya and Shainaka. The commonly occurring Pravaras under this gaNa are Angirasa – Barhaspatya – Bharadhwaja (tri-rishi-Pravara) Angirasa – Barhaspatya – Bharadhwaja – Katya – Aksheela (pancha-rishi-Pravara) Angirasa – Barhaspatya – Bharadhwaja – Shainya – Gargya (pancha-rishi-Pravara) Angirasa – Kapi Gana Tarasvanta, Shalaka, Bindu, Shalka, Patanjali, Bhuyasi, Danuki and Jalandhara are the eight chief Gotras under this gaNa. The main Pravara under this gaNa is Angirasa – Mahiyuva – Rikshayyavasa (tri-rishi-Pravara) Angirasa – Kanva Gana Ajamidha, Ghora and Kanva are the main Gotras under this gaNa. In this gaNa, the main Pravaras are all consisting of a single rishi – ekarsheya Pravaras. Angirasa, Ajamidha, Ghora and Kanva are thus the four main ekarsheya Pravaras. Angirasa – Mudgala Gana The five main Gotras under this gaNa are Mudgala, Trivedi, Takshya, Bharmashyva and Moudgalya. Each of the five Gotras have ekarsheya Pravaras. Hence the Pravaras are also as the Gotra names above. Angirasa – Virupa Gana The Rishis under this Gana are Virupa, Prushadashva, Paarshadashvi, Rathithara, Aangushta and Ashtadamshtra. The main Pravara under this gaNa is Angirasa – Paarshadashva – Vairupa (tri-rishi-Pravara) Angirasa – Harita Gana The ten main Gotras under this gaNa are Harita, Ambarisha, Mandhata, Yuvanashva, Kautsa, Painga, Shankha, Dabhra, Hemagava and Kaumara. The two main Pravaras under this gaNa are Angirasa – Ambarisha – Harita (tri-rishi-Pravara) Angirasa – Ambarisha – Yauvanashva (tri-rishi-Pravara) Angirasa – Vishnuvruddha Gana Fourteen Rishis are well known as Gotra-pravartakas under this gaNa. They are Vishnuvruddha, Shata, Mata, Mapana, Dabhrana, Jaalpa, Oupagavi, Vidabhrana, Badarayana, Nitundi, Kratu, Satyaki and Taluki. The main Pravaras under this gaNa are Angirasa – Vishnuvruddha – Badarayana (tri-rishi-Pravara) Angirasa – Paurukutsa – Trasadasya (tri-rishi-Pravara) Thus the above are the details corresponding to the gaNas coming under Brahmarshi Angirasa Kashyapa Gana Brahmarshi Kashyapa has one gaNa under him. There are ten famous Rishis under this gaNa. They are Kashyapa, Vatsara, Naidhruva, Sankruti, Putimasha, Raibhya, Shandilya, Shandila, Devala and Asita. The main Pravaras under this gaNa are Kashyapa – Vatsara – Naidhruvi (tri-rishi-Pravara) Kashyapa – Vatsara – Raibhya (tri-rishi-Pravara) Kashyapa – Shandila – Devala (tri-rishi-Pravara) Atri Gana The following are the Rishis belonging to the gaNa coming under Brahmarshi Atri. Atri, Prathama, Svasti, Krishna, Chandra, Pada, Aadima, Atreya, Vamarathya, Gavishtira, Rasa, Paurvatithya, Tithi, Bahutaka, Dhananjaya, Sumangala, Bijavapi and Saumangalya. The well-known Pravaras under this gaNa are Atreya – Archananasa – Shyavashva (tri-rishi-Pravara) Atreya – Sumangala – Shyavashva (tri-rishi-Pravara) Vasishta Gana Under Brahmarshi Vasistha, the Gotras are Vasishta, Vaasishta, Upamanyu, Gauravita, Putimasha, Dvitiya Upamanyu, Aabharadvasu, Indrapramada, Parashara, Paarasharya, Vyasa, Shakti, Kundina, Tandi, Sankruti, Sankhyayana, Jatukarnya, Dvitiya Kaundinya and Maitravaruni. Some of the Pravaras under this gaNa are Vasishta (eka-rishi-Pravara) Vaashishta – Shakti – Paarasharya (tri-rishi-Pravara) Vaahishta – Maitravaruni – Kaundinya (tri-rishi-Pravara) Agastya Gana The Gotras under Brahmarshi Agastya are Agastya, Aagastya, Daardyachyuta, Idhmavaha, Somavaha, Saravaha, Yajnavaha, Himodaka and Panika. The main Pravaras are Aagastya – Daardachyuta – Idhmavaha (tri-rishi-Pravara) Aagastya – Daardachyuta – Somavaha (tri-rishi-Pravara) Aagastya – Painayaka – Panika (tri-rishi-Pravara) Vishwamitra Gana Vishwamitra Gana has thirty nine main Rishis. They are Vishwamitra, Devarata, Manu, Shraumata, Jaulaki, Valuki, Chakita, Ulooka, Yajnavalkya, Narada, Bruhadagni, Kala, Babha, Shabali, Bahu, Rohina, Shalankayana, Savarni, Kamakayana, Purana, Shalavata, Agnideva, Damana, Shaunaka, Ashtaka, Aja, Madhucchandasa, Devashrava, Dhananjaya, Shunga, Kata, Shaishira, Varidhapa, Aghamarshana, Sunu, Pana, Dhoomra, Jatara and Ekahavyaka. Some of the main Pravaras under this gaNa are Vishwamitra – Devarata – Oudala (tri-rishi-Pravara) Vishwamitra – Devarata – Daivashravasa (tri-rishi-Pravara) Vishwamitra – Madhucchandasa – Dhananjaya (tri-rishi-Pravara) Vishwamitra – Shalankayana – Kaushika (tri-rishi-Pravara) Vishwamitra – Gathina – Vaishvamitra – Raukshaka – Raivana (pancha-rishi-Pravara) Thus are the details of all the 18 gaNas of Rishis who are the ancestors of all our lineages. Gotras and Marriages Even today, in Sanatana Dharma, the Gotras and Pravaras are an important factor in deciding whether two families will proceed with a marriage proposal. Sa-gotra (within the same Gotra) and especially sa-Pravara (same gotra and also same Pravara) marriages are strictly avoided by traditional families. Another measure typically used in determining suitability, or otherwise, of marriages is the concept of Sapinda relationship. If in the paternal side of the bride and the paternal side of the groom, there exists any person who performs “pinda daan” to a common ancestor within 7 generations, then that relationship becomes a sapinda relationship, and is avoided for marriage. Markandeya Purana defines this sapinda relationship very succinctly. पिता पितामहश्चैव तथैव प्रपितामहः | पिण्डसंबन्धिनो ह्येते विज्ञेयाः पुरुषास्त्रयः || लेपसंबन्धिनश्चान्ये पितामहपितामहात् | प्रभृत्युक्तास्त्रयस्तेषां यजमानस्तु सप्तमः || इत्येषः मुनिभिः प्रोक्तः संबन्धस्साप्तपूरुषः || “Father, grandfather and great-grandfather are the three purushas known as “pinda sambandhi”. The great-great-grandfather, his father and his grandfather – these three are known as “pinda-lepa sambandhi”. Including the person who has the right to give pinda, 7 generations thus get accounted for. So have the great munis decided” Thus amongst the 7 generations thus described, if there is any common pinda-pradaatru (pinda-giver) on either side, then the relationship will end up becoming a sapinda relation. Gotras for the unknown Apart from the above detailed Rishis and Gotras thereof there are many Gotras which have originated from many Kshatriyas. These are not covered in this post. One may get to know the same from family sources. For those who do not know their Gotras, either because the family lost knowledge of the same, or if a person became an orphan in childhood – the Gotra and Pravara of the family purohita becomes their Gotra. आचार्यगोत्रप्रवरानभिज्ञस्तु द्विजः स्वयम् | दत्त्वात्मानं तु कस्मैचित्तद्गोत्रप्रवरो भवेत् || Another solution given in the shastras is to accept the Kashyapa Gotra since the Shrutis declare Kashyapa as the forefather of all humanity. गोत्रस्यत्वपरिज्ञाने काश्यपं गोत्रमुच्यते | यस्मादाह श्रुतिः सर्वाः प्रजाः कश्यपसंभवाः || References Smruti muktavali – Shodasha Karma Prakarana – By Sri Krishnacharya, Shishya of Sri Raghavendra Swamiji Matsya Purana. Markandeya Purana. Valmiki Ramayana. “Rishigalu” – A book in Kannada by Sri Be. Na. Vijayeendracharya, published by Sri Harivayu Prakashana, First edition, 2014 Featured Image: Himachal Abhi Abhi Disclaimer: The opinions expressed within this article are the personal opinions of the author. IndiaFacts does not assume any responsibility or liability for the accuracy, completeness, suitability, or validity of any information in this article. hari.prasad@ifrc.in' Hari Prasad