Thursday, November 30, 2017

കേരളത്തിൽ 60 ലക്ഷം കൂടുംബങ്ങളാണന്നാണ്‌ ഏറ്റവും പുതിയ സെൻസസിൽ പറയുന്നത്‌. കുടുംബങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ വാഹനങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്‌.വാഹനാപകടങ്ങളും മരണനിരക്കും അതിഭീമമായി വർധിക്കുന്നതോടൊപ്പം മനുഷ്യന്‌ ശ്വസിക്കാനുള്ള വായുവും ഞെട്ടിപ്പിക്കുന്നതരത്തിൽ മലിനീകരിക്കപ്പെടുന്നതും അതുമൂലമുള്ള മരണനിരക്ക്‌ വർധിക്കുന്നതും ആരും അത്ര ഗൗരവമായി എടുത്തതായി തോന്നുന്നില്ല.ഇന്നത്തെ രീതി തുടർന്നാൽ സമീപഭാവിയിൽ ഓക്സിജൻ പാർലറുകൾ പാതയോരങ്ങളിൽ തുടങ്ങേണ്ട അവസ്ഥയാണുള്ളത്‌.
ലോകത്തിലുള്ള എൺപത്തിനാല് ലക്ഷം തരം ജീവികളിൽ ഏറ്റവും ശ്രേഷ്ഠമായ ജന്മമാണ് മനുഷ്യ ജന്മം...മനുഷ്യ ജന്മം വരെ പടിപടിയായി തടസ്സമില്ലാതെ കിട്ടും.എന്തുകൊണ്ടെന്നാൽ മനുഷ്യൻ ഒഴിച്ച് മറ്റു ജീവികളെല്ലാം പ്രകൃതിക്കു അനുസരിച്ചു ജീവിക്കുന്നു.മനുഷ്യൻ പ്രകൃതിയോടും മറ്റു ജീവികളോടും ക്രൂരമായി പെരുമാറുന്നതുകൊണ്ടു ജീവിച്ചിരിക്കുമ്പോൾ തന്നെ അതിന്റെ തിക്തഫലം അനുഭവിക്കാനും മരണശേഷം മൃഗജന്മം കിട്ടുകയും ചെയ്യുന്നു.
ഭൂമി ദേവിയുടെ സ്വന്തം സൺസ്ക്രീൻ ആണ്‌ ഓസോൺ. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 20 -30 കിലോമീറ്റർ ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറിൽ ആണ്‌ ഓസോൺ പാളിയുടെ സ്ഥാനം. സൂര്യ രശ്മിയിലുള്ള ദോഷകാരിയായ അൾട്രാവയലറ്റ്‌ കിരണങ്ങളെ ഭൗമാന്തരീക്ഷത്തിലേക്ക്‌ കടത്തിവിടാതിരിക്കുക എന്നതാണു ഓസോൺ പാളിയുടെ ദൗത്യം. 99 ശതമാനം അൾട്രാവയലറ്റ്‌ കിരണങ്ങളെയും ഭൂമിയിലേക്ക്‌ കടത്തിവിടാതെ അതിശക്തമായ പ്രതിരോധം തീർക്കുകയാണു ഓസോൺ പാളി.
അൾട്രാ വയലറ്റ്‌ രശ്മിയുടെ അളവ്‌ ഭൂമിയുടെ ഉപരിതലത്തിൽ കൂടുന്നത്‌ മനുഷ്യരുടെ ആരോഗ്യത്തിനു ഹാനികരമാണ്‌. അൾട്രാവയലറ്റ്‌ കിരണങ്ങൾ മൂലം കണ്ണിനു തിമിരവും ചർമ്മത്തിനു മാരകമായ കാൻസറും ബാധിക്കാം. മാത്രമല്ല ഭൂമിയിലെ ജൈവവൈവിധ്യത്തെയും സാരമായി ബാധിക്കും.ഓസോൺ ശോഷണം മൂലമുള്ള വർധിച്ച ആഗോള താപനവും അനുബന്ധ പാരിസ്ഥിതിക പ്രശ്നങ്ങളും ജൈവ വൈവിധ്യ ശോഷണവും ഭൂമിയിലെ ജീവന്റെ സുസ്ഥിരതയെ സാരമായി ബാധിക്കുന്നു.

ലളിതാംബിക അന്തര്‍ജനത്തിന് ജന്മനാട്ടില്‍ സ്മാരകം


പ്രിന്റ്‌ എഡിഷന്‍  ·  December 1, 2017
പത്തനാപുരം: സ്ത്രീസ്വാതന്ത്ര്യത്തിന് സമൂഹം നല്‍കിയ വിലങ്ങുകള്‍ക്കെതിരെ സാഹിത്യ കൃതികളിലൂടെ പ്രതികരിച്ച ലളിതാംബിക അന്തര്‍ജനത്തിന് ജന്മനാട്ടില്‍ സ്മാരകം ഉയരുന്നു.പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് സാംസ്‌കാരികമന്ദിരം നിര്‍മ്മിക്കുന്നത്.
അഞ്ച് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ജന്മനാടിന്റെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകാന്‍ പോകുന്നത്. കോട്ടവട്ടം ജംഗ്ഷനിലെ ലൈബ്രറിയോട് ചോര്‍ന്നാണ് സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുക. വിശ്വസാഹിത്യകാരിക്ക് വേണ്ടി ജന്മനാട്ടില്‍ ഒരു സ്മാരകം നിര്‍മ്മിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടന്ന് പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്‌കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
1909ല്‍ കൊല്ലം പത്തനാപുരം കുന്നിക്കോട് കോട്ടവട്ടം തേന്‍കുന്നത്ത് മഠത്തില്‍ ദാമോദരന്‍പോറ്റിയുടെ മകളായി ജനിച്ച ലളിതാംബിക അന്തര്‍ജനം മുപ്പതിലേറെ ക്യതികള്‍ രചിച്ചു.
മൂടുപടത്തില്‍, ആദ്യത്തെ കഥകള്‍, തകര്‍ന്ന തലമുറ, കാലത്തിന്റെ ഏടുകള്‍, കിളിവാതിലിലൂടെ, കൊടുങ്കാറ്റില്‍ നിന്ന്, കണ്ണീരിന്റെ പുഞ്ചിരി, ഇരുപതുവര്‍ഷത്തിനു ശേഷം, അഗ്‌നിപുഷ്പങ്ങള്‍, സത്യത്തിന്റെ സ്വരം, വിശ്വരൂപം, ഇഷ്ടദേവത, അംബികാഞ്ജലി, പവിത്രമോതിരം, ധീരേന്ദു മജുംദാരുടെ അമ്മ, തിരഞ്ഞെടുത്ത കഥകള്‍ എന്നിവയാണ് കഥകള്‍. ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശ്ശബ്ദ സംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി എന്നീ കവിതകളും പുനര്‍ജന്‍മം, വീര സംഗീതം തുടങ്ങിയ നാടകങ്ങളും കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ, തേന്‍തുള്ളികള്‍, ഗ്രാമബാലിക എന്നീ ബാലസാഹിത്യകൃതികളും അഗ്‌നിസാക്ഷി എന്ന നോവലും എഴുതി.
സീത മുതല്‍ സാവിത്രി വരെ എന്ന പഠനവും ആത്മകഥയ്ക്ക് ഒരാമുഖം എന്ന ആത്മകഥയും ലളിതാംബിക അന്തര്‍ജനത്തിന്റെ രചനകളാണ്.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനാവശ്യമെന്ന് നമ്പൂതിരി സമുദായം കരുതിയിരുന്ന കാലത്ത് സാഹിത്യത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ലളിതാംബിക തന്റെ രചനകളിലൂടെ സാമൂഹ്യ തിന്മകളോട് കലഹിച്ചു. സ്ത്രീ വിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് പോലും മലയാളത്തിനും സംസ്‌കൃതത്തിനും പുറമെ ഇംഗ്ലീഷിലും അവര്‍ പരിജ്ഞാനം നേടി.
സീത മുതല്‍ സത്യവതി വരെ’എന്ന പഠനഗ്രന്ഥത്തിന് 1973ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡും”കുഞ്ഞോമന എന്ന ബാലസാഹിത്യകൃതിക്ക് 1964ല്‍ കല്യാണി കൃഷ്ണമേനോന്‍ പ്രൈസും,”ഗോസായി പറഞ്ഞ കഥയ്ക്ക് 1965ല്‍ കേരള സാഹിത്യഅക്കാദമി സമ്മാനവും ലഭിച്ചു.”അഗ്‌നിസാക്ഷി എന്ന ഏകനോവലിന് 1977ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, ആദ്യത്തെ വയലാര്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു.
കേരളീയ സമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് ലളിതാംബിക അന്തര്‍ജനത്തിന്റെ”അഗ്‌നിസാക്ഷി എന്ന നോവല്‍. ഇത് പിന്നീട് സംവിധായകന്‍ ശ്യാമപ്രസാദ് സിനിമയുമാക്കി. 1987 ഫെബ്രുവരി ആറിന് ലളിതാംബിക സാഹിത്യലോകത്ത് നിന്ന് വിടവാങ്ങി.


ജന്മഭൂമി: http://www.janmabhumidaily.com/news745576#ixzz4zyNTGol7
*ഭാഗവത വിചാരം*
*പുംസോഽയം സംസൃതേർഹേതുഃ*
*അസന്തോഷോഽർത്ഥകാമയോഃ*
*യദൃച്ഛയോപപന്നേന*
*സന്തോഷോ മുക്തയേ സ്മൃതഃ*
(8.19.25)
നേടിയ ധനത്തിലും അനുഭവിക്കുന്ന വിഷയ സുഖങളിലും തൃപ്തിയില്ലാതെ, അതിലെല്ലാം ആസക്തി വെച്ചുകൊണ്ട്, ഇരിക്കുന്നതു തന്നെയാണ് ജീവന് ജനിമൃതി സംസാര ബന്ധത്തിനു കാരണമായി ഭവിക്കുന്നത്.
വയസ്സ് കൂടിവരുന്നതോടൊപ്പം വാസ്തവത്തിൽ വാസനാക്ഷയവും ഉണ്ടാകേണ്ടതാണ്. പക്ഷേ അധികവും ജനങ്ങളിൽ കണ്ടു വരുന്നത് വാസനകൾ കൂടി കൂടി വരുന്നതായിട്ടാണ്. ഒരു ഭാഗത്ത് ശരീരക്ഷയം നടക്കുന്നു എങ്കിൽ മറുഭാഗത്ത് വാസനകൾ കൂടിവരുന്നു. പ്രാരാബ്ധവശാൽ ലഭിച്ച ശരീരം ഈ ജന്മ പ്രാരാബ്ധങൾ കെട്ടടങുമ്പോൾ പതിക്കുന്നു പക്ഷെ വാസനകൾ നശിക്കാത്തതാൽ അവയെ അനുഭവിക്കാനായി വീണ്ടും ശരീരമെടുത്ത് ജനിക്കേണ്ടി വരുന്നു. ഇതാണ് പുനർജ്ജന്മ സിദ്ധാന്തം. അങ്ങനെ ജന്മമെടുക്കുന്ന ജീവൻ വീണ്ടും ഇത് തന്നെ ആവർത്തിക്കുന്നു. ഇതിനെയാണ് ശങ്കരാചാര്യ സ്വാമികൾ ഭജഗോവിന്ദത്തിൽ പറഞ്ഞത്, പുനരപി ജനനം പുനരപി മരണം എന്ന്.
അതു കൊണ്ടു ഭഗവാൻ ഇവിടെ പറയുന്നു *യദൃച്ഛയോപപന്നേന*, യദൃച്ചയായി കിട്ടിയതിൽ ആരാണോ സംതൃപ്തനാകുന്നത് അവൻ ഈ സംസാര ബന്ധനത്തിൽ നിന്ന് മുക്തനായി ഭവിക്കുന്നു എന്ന് ജ്ഞാനികൾ പറയുന്നു.
ആയതിനാൽ കിട്ടിയതിൽ സന്തോഷമുള്ളവന്റെ തേജസ്സ് വർദ്ധിക്കുമ്പോൾ, ആസക്തന്റെ തേജസ്സ്, ജലത്താൽ അഗ്നിയെന്നപോലെ, നശിക്കുന്നു.
Dr.Narasimha Swamy Bharadwaj via FB
Even now it is so astonishing & marvellous to know how was it possible for Bhaghawan Jagadhguru Adi Shankaracharya to write so much in a very short life span of 32 years , besides restoring declined Sanathana Dharma & Vedas throughout Bharatha Desha & Nepal , establishing , Protecting & Propagating Sanathana Dharma & Vedas throughout India .

The list of works of Bhaghawan Jagadhguru Sri  Adi Shankara Bhagawath Padha......

Bhashya Granthas:
1. Brahma Sutras
2. Isavasya Upanishad
3. Kena Upanishad
4. Katha Upanishad
5. Prasna Upanishad
6. Mundaka Upanishad
7. Mandukya Upanishad
8. Mandukya Karida
9. Aitareya Upanishad
10. Taittireeya Upanishad
11. Chhandogya Upanishad
12. Brihad Aranyaka Upanishad
13. Sree Nrisimha Taapaneeya Upanishad
14. Sreemad Bhagawad Geeta
15. Sree Vishnu Sahasranama
16. Sanat Sujateeyam
17. Lalita Tri-satee
18. Hastaamalakeeyam

Prakarana Granthas:
19. Viveka Chudamani
20. Aparokshanubhooti
21. Upadesa Sahasri
22. Vaakya Vritti
23. Swaatma Niroopanam
24. Atma-bodha
25. Sarva Vedanta Sara Samgraha
26. Prabodha Sudhakaram
27. Swaatma Prakasika
28. Advaita anubhooti
29. Brahma anuchintanam
30. Prashnouttara Ratnamaalika
31. Sadachara anusandhanam
32. Yaga Taravali
33. Anatmasree Vigarhanam
34. Swaroopa anusandhanam
35. Pancheekaranam
36. Tattwa bodha
37. Prouda anubhooti
38. Brahma Jnanavali
39. Laghu Vakyavritti
40. Bhaja Govindam
41. Prapancha Saaram

Hymns and Meditation Verses:
42. Sri Ganesa Pancharatnam
43. Ganesa Bhujangam
44. Subrahmanya Bhujangam
45. Siva Bhujangam
46. Devi Bhujangam
47. Bhavani Bhujangam
48. Sree Rama Bhujangam
49. Vishnu Bhujangam
50. Sarada Bhujangam
51. Sivananda Lahari
52. Soundarya Lahari
53. Ananda Lahari
54. Sivapaadaadi kesaanta varnana
55. Siva kesaadi padaanta varnana
56. Sree Vishnu-paadaadi-kesanta
57. Uma maheswara Stotram
58. Tripurasundari Vedapada Stotram
59. Tripurasundari Manasapooja
60. Tripurasundari Ashtakam
61. Devi shashti upachara-pooja
62. Mantra matruka Pushpamaala
63. Kanakadhara Stotram
64. Annapoorna Stotram
65. Ardhanareshwara Stotram
66. Bhramanaamba Ashtakam
67. Meenakshi Stotram
68. Meenakshi Pancharatnam
69. Gouri Dasakam
70. Navaratna Malika
71. Kalyana Vrishtistavam
72. Lalitha Pancharatnam
73. Maaya Panchakam
74. Suvarna Mala Stuti
75. Dasa Sloki
76. Veda Sara Siva Stotram
77. Siva Panchaakshara Stotram
78. Sivaaparadha Kshamapana
79. Dakshinamoorthy Ashtakam
80. Dakshinamoorthy Varnamala
81. Mrutyunjaya Manasa Pooja Stotram
82. Siva Namavali Ashtakam
83. Kaala Bhairava Ashtakam
84. Shatpadee Stotram
85. Siva Panchakshara Nakshatra Mala
86. Dwadasa Ling Stotram
87. Kasi Panchakam
88. Hanumat Pancharatnam
89. Lakshmi-Nrisimha Pancharatnam
90. Lakshmi-Nrisimha Karunarasa Stotram
91. Panduranga Ashtakam
92. Achyuta Ashtakam
93. Sree Krishna Ashtakam
94. Hari Stuti
95. Govinda Ashtakam
96. Bhagavat Manasa Pooja
97. Praata Smarana Stotram
98. Jagannatha Ashtakam
99. Guruvashtakam
100. Narmada Ashtakam
101. Yamuna Ashtakam
102. Ganga Ashtakam
103. Manikarnika Ashtakam
104. Nirguna Manasa Pooja
105. Eka Sloki
106. Yati Panchakam
107. Jeevan Mukta Ananda Lahari
108. Dhanya Ashtakam
109. Upadesa (Sadhna) Panchakam
110. Sata Sloki
111. Maneesha Panchakam
112. Advaita Pancharatnam
113. Nirvana Shatakam
114. Devyaparadhakshamapana Stotram .

My Sashtanga Namaskarams to BHAGHAWAN SRI ADI SANKARA BHAGAWATH PADHA.

To go thru the above mssge only
we are soooooo lazy. But guess how Sri.Shankarachaarya had time, energy, determination and love for all...to share his Divya Gnanam.🙏

It is mind boggling. Cannot believe it is one person's work.
Gurubhoynamaha.
കാശ്മീരീ തന്ത്രം

പരാശക്തിയായ ജഗദംബികയെ ആരാധിക്കുന്ന വിവിധ സമ്പ്രദായങ്ങള്‍ ആ സേതുഹിമാചലം ഭാരതത്തില്‍ വ്യാപകമാണ്. ബങ്കിചംന്ദ്ര ചാറ്റര്‍ജിയുടെ വന്ദേമാതരം എന്ന ഗാനം ഭാരതത്തെ ദുര്‍ഗ്ഗാദേവിയായി സങ്കല്‍പ്പിക്കുന്നു.' ത്വം ഹി ദുര്‍ഗ്ഗാ ദശപ്രഹരണ ധാരിണി' എന്ന് അദ്ദേഹം ഭാരതത്തെ കുറിച്ച് പാടുന്നു.

ഭാരതത്തിലെ പ്രാചീന ശക്തിപീഠങ്ങള്‍  51 സ്ഥങ്ങളിലായി കാമരരൂപപീഠം മുതല്‍ ഛായാഛത്രപീഠം വരെ വിന്യസിക്കപ്പെട്ടതായി കാണുന്നു. ദക്ഷന്‍െ യജ്ഞത്തില്‍ ദഹിച്ച സതിയുടെ ദേഹഭാഗങ്ങള്‍ പതിച്ച സ്ഥലങ്ങളാണ് ഇവ എന്നാണ് ഐതീഹ്യം. കത്തിക്കരിഞ്ഞ സതിയുടെ ശരീരവുമായി പരമേശ്വരന്‍ അലഞ്ഞുതിരിഞ്ഞുവെന്നും, മഹാവിഷ്ണു തന്‍െ സുദര്‍ശന ചക്രത്താല്‍ ശരീരഭാഗങ്ങള്‍ ഓരോന്നായി അറുത്തു മാറ്റിയെന്നുമാണ്
 കഥ.

ഭാരതത്തിന്‍െ ശിരസ്സായ കൈലാസാചലത്തില്‍ (സഹസ്രാര പത്മത്തില്‍) പരമശിവനും മൂലാധാരമായ കന്യാകുമാരി പീഠത്തില്‍ ശ്രീ പാര്‍വ്വതി ദേവിയും വിരാജിക്കുന്നു. തന്ത്ര ശാസ്ത്രത്തിന്‍െ ഭാഷയില്‍ ബ്രഹ്മാണ്ഡം മുഴുവനും പിണ്ഡാണ്ഡ(മനുഷ്യദേഹം)ത്തില്‍ നിലകൊള്ളുന്നു. ഈശ്വര സാക്ഷാത്ക്കാരം ഈ ദേഹത്തിലൂടെ മാത്രമേ സാധ്യമാകൂ.

ഭാരതത്തിലെ സന്യാസ ശാസ്ത്രങ്ങളാല്‍ തന്ത്ര ശാസ്ത്രത്തിന്‍െ പ്രസക്തിയ്ക്ക് ദൃഷ്ടാന്തം നമ്മുടെ മഹത്തായ ക്ഷേത്രങ്ങള്‍ തന്നെയാണ്.വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ആപല്‍ബാന്ധവരാണ് നമ്മുടെ ദേവീദേവന്മാര്‍. ഭാരതീയരായ സാധാരണക്കാരുടെ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത് ക്ഷേത്രാധിഷ്ഠിതമായി ആണ്. ഇതിനെ താന്ത്രികമതം എന്നും പറയാം. എവിടെ മണികള്‍ ശബ്ദിക്കുന്നുവോ എവിടെ ദീപാരാധന കാണുന്നുവോ അവിടെയെല്ലാം തന്ത്രത്തിന്‍െ ഗാഢമായ സ്വാധീനം കാണാന്‍ കഴിയുന്നുവെന്ന് ജോണ്‍വുഡ്റോഫ് (താന്ത്രികപണ്ഡിതന്‍) പറയുന്നു. തന്ത്ര ശാസ്ത്രത്തെ ഭാരതീയ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പ്രയാസമാണ്.
തന്ത്രശാസ്ത്രത്തെ ശൈവം,ശാക്തം,വൈഷ്ണവം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി പൊതുവേ വിഭജിക്കാം. ഇതില്‍ ശക്ത്യുപാസനയെ പ്രതിപാദിക്കുന്ന തന്ത്ര ശാസ്ത്രം മനുഷ്യരില്‍ നിര്‍ലീനമായ ഒരു ഈശ്വരീയമായ ശക്തിവിശേഷത്തെ പ്രത്യേകമായി വിശദമാക്കുന്നു. മസ്തിഷ്കത്തിലും സുഷുമ്നാ നാഡിയിലുമായി വ്യാപരിക്കുന്നു. ഈ ശക്തിവിശേഷത്തെ 'കുണ്ഡലീനി  ശക്തി' എന്ന് തന്ത്രശാസ്ത്രം വിശേഷിപ്പിക്കുന്നു. നട്ടെല്ലിന്നടിയിലെ മൂലാധാരത്തിലെ (സുഷുമ്നാ നാഡിയില്‍ വര്‍ത്തിക്കുന്ന പ്രാണകേന്ദ്രം) വിശ്രമ കേന്ദ്രത്തില്‍ മൂന്നരച്ചുറ്റായി കിടക്കുന്ന സര്‍പ്പത്തെപ്പോലെ ഇത് കുടികൊള്ളുന്നു.

മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം,അനാഹതം, വിശുദ്ധം, ആജ്ഞ,സഹ്രസാരം എന്നീ കേന്ദ്രങ്ങളില്‍ക്കുടിയും ഈ ശക്തി വ്യാപരിക്കുന്നു. ശിരസ്സിലെ സഹസ്രാര പത്മത്തില്‍ വസിക്കുന്ന ശിവനുമായി ചേരാന്‍ ഈ ശക്തിവിശേഷം സദാ ഉദ്യുക്തയാണ്.(ഈ സന്ധികേന്ദ്രങ്ങള്‍ സൂക്ഷ്മ-സ്ഥൂല ശരീരങ്ങളില്‍ പ്രവൃത്തമാനമായിരിക്കുന്നു.)

സൂക്ഷ്മമായ പ്രപഞ്ചത്തിനും അപ്പുറത്തുള്ള ശുദ്ധബോധമാണ് ശിവന്‍. ബ്രഹ്മാണ്ഡത്തിലും ഇപ്രകാരം സ്ഥിതിചെയ്യുന്ന ഒരു ശക്തിയുണ്ട്.അതിനെ ത്രിപുരസുന്ദരിയായി ഉപാസിക്കുന്നു. സകല ജഗത്തിന്‍െയും ഉത്ഭവ കാരണയായ ഈ ദേവി ബ്രഹ്മാണ്ഡത്തിലെ' ശ്രീമാതാ' എന്നറിയപ്പെടുന്നു.

അനേകകോടി ബ്രഹ്മാണ്ഡങ്ങളുടെ ജനനിയായ ഈ അമ്മയെ അ' മുതല്‍ ഹ വരെയുള്ള' മാതൃകാക്ഷര സ്പന്ദനങ്ങളുടെ ആകത്തുകയായി പ്രകീര്‍ത്തിക്കുന്നു. ദേവിയുടെ മാത്രമായ 'ശ്രീ വിദ്യ' ഈ കുണ്ഡലീനി ശക്തിയെ ദ്യോതിപ്പിക്കുന്നു. പതിനഞ്ചക്ഷരങ്ങള്‍ ഉള്ളതാണ് ഈ
ശ്രീ വിദ്യാ മന്ത്രം.

ആദ്യത്തെ അഞ്ച് അക്ഷരങ്ങളെ വാക്വേകുടമെന്നും പിന്നത്തെ ആറക്ഷരങ്ങളെ കാമരാജ കൂടമെന്നും അവസാനത്തെ നാല് അക്ഷരങ്ങളെ ശക്തികൂടം എന്നു പറയുന്നു.

പ്രളയാഗ്നിധിഭം പ്രഥമം
മൂലാധാരാദ്യനാഹതം സ്പൃശക്തി
തസ്മാദാജ്ഞാ ചക്രം
ദ്വിതീയ കുടന്തു സൂര്യാഭം
തസ്മാല്ലലാട മധ്യം
താര്‍ത്തീയം കോടി ചന്ദ്രാഭം
(വരിവസ്യാ രഹസ്യം)

പ്രളയാഗ്നിയുടെ പ്രകാശമുള്ള പ്രഥമകൂടം മൂലാധാരം മുതല്‍ അനാഹതം വരെയും(ഹൃദയസ്ഥാനം) അവിടെ നിന്നും കോടി സൂര്യ പ്രകാശമുള്ള ദ്വിതീയ കൂടം ആജ്ഞാ ചക്രം വരെയും(ഭ്രൂമധ്യം)അവിടെ നിന്നും കോടി               ചന്ദ്രപ്രഭയോടുകൂടിയ തൃതീയ കൂടം മുകളില്‍ സഹസ്രാരപത്മം വരെയും(ലലാടമധ്യം) സുഷുമ്നയില്‍ അനുഭവപ്പെടുന്നു.
കടപ്പാട് : മഞ്ജു സീതു
ഗൃഹസ്ഥാശ്രമം
~~~~~~~~~~~~
വിവാഹസംസ്ക്കാരകർമ്മം കഴിഞ്ഞാൽ ഉടൻ തന്നെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുകൊള്ളണമെന്നില്ല. ആത്മസംയമനപൂർവ്വം ബ്രഹ്മചര്യാശ്രമം ശീലിച്ചവർക്ക് അപ്രകാരം തോന്നുകയില്ല. ശാരീരികബന്ധത്തെക്കാൾ മാനസികവും ബുദ്ധിപരവുമായി പ്രേമപൂർവ്വം ആശയവിനിമയം ചെയ്യും. വിവാഹാനന്തരം വധൂ-വരന്മാർ വരന്റെ ഭവനത്തിൽ ചെല്ലുമ്പോൾ വരന്റെ മാതാവും ബന്ധുജനങ്ങളും ചേർന്നു അവരെ സ്വീകരിക്കുകയും അവർക്കായി കുടുംബജീവിതം സങ്കൽപ്പിച്ച് അതിന്റെ ശ്രേയസ്സിനായി കുടുംബദീപം ജ്വലിപ്പിക്കുകയും ചെയ്യുന്നു.
ബ്രഹ്മചര്യാശ്രമത്തിൽ അഭ്യസിച്ച സമസ്ത വിദ്യകളും പുഷ്പിച്ച് ഫലം നൽകുന്ന മനുഷ്യജീവിതത്തിന്റെ പ്രഫുല്ലമായ രണ്ടാംഘട്ടമാണ് ഗൃഹാശ്രമം.. വർണ്ണാശ്രമധർമ്മമനുസരിച്ച് അവരവരുടെ ഗുണകർമ്മങ്ങളും ധനസ്ഥിതിയും പഠിപ്പും പരിചയവും അനുസരിച്ച് ഗൃഹാശ്രമസംസ്ക്കാരത്തിൽ കൂടുതൽ കുറവു കാണാമെങ്കിലും എല്ലാ ഗൃഹാശ്രമികളുടെയും മൗലികമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ധർമ്മാർത്ഥകാമമോക്ഷമെന്ന പുരുഷാർത്ഥപ്രാപ്തി തന്നെ നാല് ആശ്രമങ്ങളുടെയും പ്രധാനകേന്ദ്രമായ ഗൃഹാശ്രമത്തിൽ സുഖസന്തോഷങ്ങളും സമാധാനവും നിലനിൽക്കുന്നെങ്കിലെ സമുദായത്തിലും രാഷ്ട്രത്തിലും അവ പുലരുകയുള്ളൂ. ഇക്കാരണത്താൽ തന്നെ ധർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ ഗൃഹസ്ഥാശ്രമ ധർമ്മങ്ങളെപ്പറ്റി കൂടുതൽ വിവരിച്ചിരിക്കുന്നു. മനുസ്മൃതിയിൽ പറയുന്നു-- സർവ്വ ജന്തുക്കളും പ്രാണവായുവിനെ സമാശ്രയിച്ച് എങ്ങനെ ജീവിക്കുന്നുവോ അപ്രകാരം ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി ഈ മൂന്നുപേരും ഗൃഹസ്ഥനെ സമാശ്രയിച്ച് ജീവിക്കുന്നു. ഏതു കാരണത്താൽ ഗൃഹസ്ഥൻ മറ്റുമൂന്നു ആശ്രമികളെയും വേദദ്ധ്യായനാദികളാലും, ധാനധർമ്മാദികളാലും നിത്യവും രക്ഷിക്കുന്നുവോ ആ കാരണത്താൽ ഗൃഹസ്ഥാശ്രമം ഉയർന്നതെന്ന് പറയപ്പെടുന്നു. ഇഹത്തിൽ സുഖത്തെയും പരത്തിൽ ശ്വശതമായ പുണ്യത്തെയും യാതൊരാൾ ഇച്ഛിക്കുന്നുവോ അയാൾ ഈ ഗൃഹസ്ഥാശ്രമം കർത്തവ്യകർമ്മനിഷ്ഠാപൂർവ്വം നിർവഹിക്കേണ്ടതാകുന്നു. അതു ജിതേന്ദ്രിയന്മാരാൽ സാധിക്കപ്പെടാൻ കഴിയുന്നതാകുന്നു.
ഒരു രാഷ്ട്രത്തിന്റെ വികേന്ദ്രികൃത രൂപമാണ് ഓരോ കുടുംബവും വീടും വിദ്യാലയവും മനുഷ്യസ്വഭാവരൂപവൽക്കരണത്തിന്റെ രണ്ടു മുഖ്യകേന്ദ്രങ്ങളാണല്ലോ. അതിൽ പ്രഥമവും പ്രധാനവുമായ വിത്തുവിതയ്ക്കപ്പെടുന്നത് ഭവനത്തിലാണ് അവിടുത്തെ വിചാരവും വാക്കും ആചരണവും ഓരോ മനുഷ്യശിശുവിന്റെയും മനസ്സിൽ പ്രഥമമായി പതിയുന്നു. അതുകൊണ്ട് ഗൃഹകാര്യങ്ങൾ ചിട്ടപ്പെടുത്തി നിത്യകർമ്മാനുഷ്ഠാനങ്ങൾ ക്രമപ്പെടുത്തി പരോപകാരാദിസൽകർമ്മനിരതനായി സദാ പ്രസന്നചിത്തരായി കുടുംബം നിയിക്കേണ്ടതാകുന്നു.
ഗൃഹസ്ഥാശ്രമികളോട് ഈശ്വരാജ്ഞ എന്താണെന്ന് വ്യഞ്ജിപ്പിക്കുന്ന വേദവാക്യങ്ങൾ വേണ്ടുവോളമുണ്ട്.
ധർമ്മം ആചരിക്കുമ്പോൾ ലാഭ-നഷ്ട വിചാരം പാടില്ല. ധർമ്മമാണ് പ്രധനം അതു നിങ്ങളുടെ യഥാർത്ഥ സുഖത്തിനു വഴിയൊരുക്കുന്നു. പരസ്പരം ഹിതകാംക്ഷികളായി നിങ്ങൾ കുടുംബത്തിലും സമുദായത്തിലും വർത്തിക്കുവിൻ ഐക്യമായി ജീവിക്കുവിൻ ധർമ്മവും - ധനവും ഇവയിലെതെന്ന് ചോദ്യം വന്നാൽ ധർമ്മത്തെ വരിക്കുന്ന ദമ്പതികളാണ് മാതൃകാദമ്പതികൾ , സർവ്വ സൽഗുണങ്ങളുടെയും ഇരിപ്പിടമാണല്ലോ ധർമ്മം . അത്തരം കുടുംബത്തിലെ സ്ത്രീ എല്ലാവർക്കും പൂജനീയയാണ്.
സ്ത്രീ-പുരുഷന്മാർ അവരുടെ സകലകൃത്യങ്ങളും ചെയ്ത് സന്മാർഗ്ഗനിഷ്ഠയോടുകൂടിയിരിക്കുവാൻ ശ്രമിക്കണം .
പതിയും പത്നിയും അവരവരുടെ സ്വഭാവവും ശാക്തിയുമനുസരിച്ച് ഗൃഹഭരണം നടത്തുമ്പോൾ ഐശ്വര്യവും ഗൃഹോപകരണങ്ങളും ധനവും ലക്ഷ്മിയുമാവരുത്. ജിവിതലക്ഷ്യത്തിനുള്ള ഉപകരണം മാത്രമാണവ. അൽപമായാലും ധാരളമായാലും ന്യായമായുള്ള വരുമാനം കൊണ്ട് സന്തോഷപൂർവ്വം ജീവിക്കുവാൻ തക്ക മനപ്രാസാദമുള്ളവരാണ് കർമ്മകുശലതയുള്ളവർ. ഗൃഹാശ്രമസംസ്കാരം പ്രധാനമായും പഞ്ചമഹായജ്ഞങ്ങളിലടങ്ങിയിരിക്കുന്നു. ബ്രഹ്മയജ്ഞം, ദേവയജ്ഞം, ഋഷിയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം , -എന്നീ അഞ്ചുയജ്ഞങ്ങൾ ഓരോ ഗൃഹത്തിലും പ്രതിദിനം അനുഷ്ഠിക്കേണ്ടതായ പ്രധാന സംസ്കാരകർമ്മങ്ങളാക്കുന്നു. ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന ആദ്യ ദിവസംതന്നെ പതി പത്നിമാർ ചേർന്ന് വിധിയാം വണ്ണം അതു അനുഷ്ഠിക്കണം.
ഓരോ കുടുംബത്തിലും പ്രതിദിനം ശ്രദ്ധാപൂർവ്വം അറിഞ്ഞ് അനുഷ്ഠിക്കേണ്ടതായ അഞ്ചു യജ്ഞനങ്ങളെ പറ്റി ധർമ്മ ശാസ്ത്രങ്ങളിൽ ധാരാളം പറഞ്ഞിട്ടുണ്ട്. മനുസ്മൃതിയിൽ ഇപ്രകാരം പറയുന്നു. ഋഷിയജ്ഞം , ദേവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം , പിതൃയജ്ഞം, എന്നി പഞ്ചമഹായജ്ഞങ്ങൾ നിത്യവും യഥാവിധി ചെയ്യേണ്ടതാകുന്നു.
ബ്രഹ്മയജ്ഞം*
വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം
*പിതൃയജ്ഞം*
അന്നത്തിനാലോ, ജലതർപ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം.
*നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം*.
വളരെ വിപുലമായ അർത്ഥങ്ങളുള്ള എല്ലാവർക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത് പിതൃയജ്ഞത്തിന്റെ ഒരു ഭാഗമാണ്.
"*മാതൃദേവോഭവ*
*പിതൃദേവോഭവ*,
*ആചാര്യദേവോ ഭവ*"
എന്നീ അനുശാനങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണ്.
"*ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ*"
(*ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക വാർദ്ധക്യത്തിൽ ഭക്ഷണാദികൾ നല്കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികൾ നടത്തുക. ഈ മൂന്നു വിധത്തിലാണ് ഒരുവൻ പുത്രനാകുന്നത്*)
*ദേവയജ്ഞം*
ദേവകൾക്കുവേണ്ടി അഗ്നിയിൽ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദർശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.
നൃയജ്ഞം
വായസബലി മുതലായത് ഭൂതയജ്ഞവും. അതിഥികൾക്ക് ആഹാരം കൊടുക്കുന്നത് മാനുഷിക യജ്ഞവുമാണ്. നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അതിഥി ദേവോ ഭവ’ എന്നഭാവനയിൽ സൽക്കരിക്കുകയും ചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു
ഭൂത യജ്ഞം*
മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നു.
കർമ്മത്തിന്റെ ഗതി ഗഹനമാണ് ധർമ്മശാസ്ത്രം പറയുന്നതിന്റെ താല്പാര്യം ഇതാണ്. വാസ്തവത്തിൽ ഒറ്റപ്പെട്ട ജീവിതമേ ഇല്ല ജനിച്ചതുമുതൽ മരണം വരെ നാം അറിയുന്നവരും അറിയാത്തവരുമായ കണക്കില്ലാത്ത ജനങ്ങളും ജന്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു....rajeev kunnekkaat
വീട്ടുമുറ്റത്തെ ഔഷധസസ്യങ്ങള്‍...എരുക്ക്

ശാസ്ത്രീയ നാമം: Calotropis gigantea
സംസ്‌കൃതം: അര്‍ക്കം
തമിഴ്: എരുക്ക് അര്‍ക്ക
എവിടെ കാണാം: ഇന്ത്യയില്‍ ഉടനീളം കാണാം. ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണാം. വെളുത്ത എരിക്ക്, ഇളം നീല എരിക്ക് എന്നിങ്ങനെ രണ്ട് തരമുണ്ട്.
പുനരുത്പാദനം: എരുക്കിന്റെ തണ്ട് കുഴിച്ചിട്ടും വിത്തുവഴിയും പുനരുത്പാദിപ്പിക്കാം.
ഔഷധപ്രയോഗങ്ങള്‍: എരിക്കിന്‍ പാല്‍( പൊള്ളല്‍ സ്വഭാവം ഉള്ളതാണ്, തൊലി പോകാനും സാധ്യതയുണ്ട്) അരിമ്പാറയില്‍ എരിക്കിന്‍ പാല്‍ ഒരാഴ്ച തേച്ചാല്‍ അരിമ്പാറ പോകും.
കാലിലെ ആണിയുള്ളിടത്ത് എരിക്കിന്‍ പാല്‍ തേയ്ക്കുക. ഇല അരിഞ്ഞ് ചെറുകിഴിയുണ്ടാക്കി നറുനെയ്യില്‍ ചൂടാക്കി പിടിക്കുക. ഒരാഴ്ചകൊണ്ട് ആണി രോഗം മാറും.
വെള്ള എരുക്കിന്റെ പൂവ് ഉണക്കി, അതിന്റെ അളവിന്റെ പകുതി അളവില്‍ പിപ്പിലി, കുരുമുളക് വറുത്ത് പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് അരച്ച് ഗുളിക രൂപത്തിലാക്കി തേനില്‍ ചാലിച്ച് രണ്ട് നേരം കഴിച്ചാല്‍ ആസ്മയും, ചുമയും മാറിക്കിട്ടും. പൂവ് ആദ്യം നെയ്യില്‍ വറുത്ത് പൊടിക്കണം.
എരുക്കിന്റെ ഇലയില്‍ തേങ്ങ നെയ്യ് (വെളിച്ചെണ്ണ) ചേര്‍ത്ത് വെച്ച് കെട്ടിയാല്‍ വൃഷ്ണ വീക്കം മാറും
വാതം കൊണ്ടുണ്ടാകുന്ന നീര് മാറുവാന്‍ എരുക്കിന്റെ ഇലകൊണ്ട് കിഴി ഉണ്ടാക്കി വയ്ക്കുക.
എരുക്കിന്റെ പാല്‍ ഉള്ളില്‍ ചെന്നാല്‍ മോഹാലസ്യം, തൊണ്ട ചൊറിച്ചില്‍, കുടല്‍ പഴുപ്പ്, വയറിളക്കം എന്നിവ ഉണ്ടാകും. ഇങ്ങനെ വന്നാല്‍ നറുനെയ്യില്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
കൈയിലോ കാലിലോ മുള്ള് കൊണ്ടാല്‍ എരിക്കിന്‍ പാല്‍ പുരട്ടിയാല്‍ മുള്ള് പുറത്തുവരും.
ചൊറിച്ചില്‍ ഉള്ളിടത്ത് എരിക്കിന്‍ പാല്‍ തേച്ചാല്‍ ശമനമുണ്ടാകും.
തേള്‍ കുത്തിയാല്‍ എരിക്കിന്‍ പാല്‍, കുരുമുളകും കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുക. വിഷം മാറിക്കിട്ടും.
എരിക്കിന്റെ ഇല അരിഞ്ഞ് പഴുത്ത തേങ്ങ തുല്യ അളവില്‍ ചിരകിയതും യോജിപ്പിക്കുക. പിറ്റേ ദിവസം ഇത് പിഴിഞ്ഞ് നീരെടുക്കുക. അതില്‍ നെല്ലിക്ക ഗന്ധകം പൊടിച്ച് ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ തേച്ചാല്‍ ഏഴ് ദിവസം തൊട്ട് ഒരുമാസത്തിനകം എല്ലാവിധ ത്വക് രോഗങ്ങളും മാറിക്കിട്ടും.
പുഴുപ്പല്ല് മാറാന്‍, പല്ലില്‍ എരിക്കിന്‍ പാല്‍ തേയ്ക്കുക.
വിഷ ചികിത്സ- എരിക്കിന്റെ പാല്‍, കള്ളിച്ചെടിയുടെ പാല്‍, പൊന്‍മെഴുക്ക്, പിപ്പിലി പൊടിയും കൂടി കുഴച്ച് പച്ച പശുമ്പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ എല്ലാ വിധ ജംഗമ വിഷം (പല്ലി, പാമ്പ്, ചിലന്തി മുതലായവയുടെ വിഷം) മാറിക്കിട്ടും.
പേപ്പട്ടി വിഷത്തിനും വൃദ്ധവൈദ്യന്മാര്‍ ഉപയോഗിക്കാറുണ്ട് എരിക്കിന്‍ പാല്‍ (ലേഖകന്‍ പ്രയോഗിച്ചിട്ടില്ല) ഇളകിയ പല്ലില്‍ എരിക്കിന്‍ പാല്‍ തേച്ചാല്‍ ഉറയ്ക്കും.


ജന്മഭൂമി: 
ജീവിതത്തെ ഒരു കലയാക്കുവാന്‍ നമ്മുടെ ഓരോ പ്രവൃത്തികളേയും എങ്ങനെ കലയാക്കി മാറ്റാം. ഈ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. എല്ലാ വിഷയങ്ങളെയും ഒരു കളിയിലേതെന്ന പോലെ കലയാക്കി മാറ്റാം. എങ്ങനെ? ഓരോ വിഷയത്തിന്റെയും ഗൗരവത്തില്‍ നിന്നും അകല്‍ച്ച പാലിച്ച് അവയെ സമീപിക്കാം.
എല്ലാവരും ‘ജോലിഭാര’ത്തെക്കുറിച്ച് ചിന്താകുലരാണ്. അടുക്കളയില്‍ വീട്ടമ്മമാരുടെ, ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെ , കൃഷിയില്‍ കൃഷിക്കാരുടെ; എല്ലാവരും പരിക്ഷീണിതരായി ‘ജോലിഭാര’ത്തെക്കുറിച്ചും കഠിനാദ്ധ്വാനത്തെക്കുറിച്ചും പരാതിപ്പെടുന്നത് കേള്‍ക്കാം. പലപ്പോഴും അവര്‍ മനസ്സും ശരീരവും ക്ഷീണിച്ച അവസ്ഥയില്‍ വീണുറങ്ങിപ്പോകുന്നു. ആ സമയത്ത് അവര്‍ അവരോട് സംസാരിക്കാന്‍ തുനിയുന്നവരോടും അടുക്കലേക്കു ചെല്ലുന്ന സ്വന്തം കുട്ടികളോടുപോലും ദേഷ്യപ്പെടുന്നതു കാണാം.
‘ജോലിഭാരം’ അനുഭവപ്പെടാതെ ജോലികള്‍ എങ്ങനെ ചെയ്തു തീര്‍ക്കാന്‍ കഴിയും? ഇവിടെയാണ് യോഗിജീവിതത്തിന്റെ പ്രാധാന്യം. യോഗം എന്നാല്‍ ജോലിയിലെ സമര്‍ത്ഥത ആണെന്നും ഭഗവദ്ഗീത പറയുന്നു: യോഗി ജീവിതം നയിക്കുന്ന ഒരാള്‍ക്ക് അയാളുടെ തൊഴിലിനെ വിദഗ്ദ്ധമായും സമര്‍ത്ഥമായും കൈകാര്യം ചെയ്യാന്‍ കഴിയും. മനസ്സ് സ്വതന്ത്രമായിരിക്കുമ്പോള്‍ ജോലി ആസ്വദിച്ചു ചെയ്യാവുന്നതാണ്. ഒരു ജോലി തന്നെ മൂന്നുവിധത്തില്‍ ചെയ്യാവുന്നതാണ്.
ഒന്ന് – ഒരു കൂലിവേല പോലെ! സ്വന്തം ലാഭത്തിനുവേണ്ടി മാത്രം വേല ചെയ്യുക. അതില്‍നിന്നും കൂലിമാത്രം പ്രതീക്ഷിക്കുക. ചിലര്‍ അത്തരത്തില്‍-എന്തിന്- ചില വലിയ പദവിയില്‍ ഇരിക്കുന്നവര്‍പോലും ഈ മനോഭാവത്തോടെ ജോലി ചെയ്യുന്നു. പദവി എന്താണെങ്കിലും മനോഭാവം ഇതാണെങ്കില്‍ ‘ജോലിഭാരം’ അനുഭവപ്പെടുക തന്നെ ചെയ്യും.
രണ്ട് – ഇതേ ജോലി ഒരു സേവകനെ പോലെയും ചെയ്യാവുന്നതാണ്. അര്‍ത്ഥം പദവിക്കായോ ധനത്തിനായോ അധികാരത്തിനായോ മറ്റു ഗുണങ്ങള്‍ക്കായോ ചെയ്യുന്ന രീതിയാണിത്. എന്നാല്‍ ഗുണം അഥവാ പ്രതീക്ഷിക്കുന്ന അംഗീകാരം കിട്ടിയില്ലെങ്കില്‍ നിരാശനാകുന്നു. ഇത്തരക്കാര്‍ അവനവന്‍ ചെയ്ത ജോലിക്കു പരമാവധി പ്രചരണം കൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നു.
മൂന്നാമത്തേതും ഏറ്റവും ഉത്കൃഷ്ടമായതും യോഗമനോഭാവത്തോടെ, നിര്‍മോഹിയായി ചെയ്യുന്ന രീതിയാണ്. ജയപരാജയങ്ങള്‍ക്ക് അപ്പുറം അവര്‍ക്ക് സന്തോഷം ലഭിക്കുന്നു. അവര്‍ ലാഭം, നഷ്ടം, പ്രശംസ, നിന്ദ എന്നിവ കാര്യമാക്കാറില്ല. അതൊന്നും അവരെ ബാധിക്കുകയുമില്ല.
എന്നാല്‍ സാധാരണക്കാരെപ്പോലെ തന്നെയാണ് യോഗിയും ജോലി ചെയ്യുന്നത്. പക്ഷേ മനോഭാവത്തിനു വ്യത്യാസമുണ്ട്. ഒരു യോഗിക്ക് ഉത്കൃഷ്ടമായ മനോഭാവവും ശുഭചിന്തകളും സദ്പ്രവൃത്തികളും ഉണ്ടായിരിക്കും. അവര്‍ ഈ മനോഭാവത്തില്‍ നിന്നും രീതികളില്‍ നിന്നും ഒരിക്കലും പിന്മാറില്ല. അവര്‍ ധര്‍മത്തില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കുന്നു. ധര്‍മ്മമാണ് അവരുടെ സ്വന്തം സന്തോഷവും ഐശ്വര്യവും. ദൈവത്തിന്റെ സത്പുത്രനാണെന്നും സന്തോഷത്തിന്റെ കടലിലാണെന്നും അവര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നു. പൂര്‍ണ സന്തോഷത്തോടെ അവര്‍ അവരുടെ ജോലി ചെയ്യുന്നു.
ഒരിക്കല്‍ രണ്ടു ശില്‍പ്പികള്‍ ശിലയില്‍ വിഗ്രഹങ്ങള്‍ തീര്‍ക്കുകയായിരുന്നു. ഒരു വഴിയാത്രക്കാരന്‍ ആദ്യം കണ്ട ശില്‍പിയോട് എന്തു ചെയ്യുകയാണെന്ന് ചോദിച്ചു. ഒന്നാമന്‍ പറഞ്ഞു, ‘താങ്കള്‍ക്ക് കാണാന്‍ മേലേ?, ഞാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ്. വിയര്‍പ്പും രക്തവും കളഞ്ഞും കുടുംബത്തിനുവേണ്ടി പെടാപ്പാടു പെടുകയാണ്. കുടുംബത്തേയും കുട്ടികളേയും സംരക്ഷിക്കാന്‍ പണം വേണ്ടേ? വഴിയാത്രക്കാരന്‍ രണ്ടാമത്തെ ശില്‍പ്പിയോടും ഇതേ ചോദ്യം ആവര്‍ത്തിച്ചു, എന്നാല്‍ ഉത്തരം ഇതായിരുന്നു.
”ഇത് ഒരു ലളിതമായ കൊത്തുവേലയാണ്. ഈ ശിലയില്‍ വേല ചെയ്ത് ഇതിനെ ഒരു നല്ല വിഗ്രഹമാക്കി മാറ്റണം. ഇതു പൂര്‍ത്തിയാകുമ്പോള്‍ ഈ വിഗ്രഹത്തെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ച് പൂജാദി കര്‍മ്മങ്ങളും അഭിഷേകാദി കര്‍മ്മങ്ങളും ചെയ്യും. ധാരാളം ഭക്തജനങ്ങള്‍ ഈ ശക്തി മൂര്‍ത്തിയുടെ മുന്നില്‍ സന്തോഷത്തിന്റേയും സങ്കടത്തിന്റേയും കെട്ടുകള്‍ അഴിക്കും. ഇതിന് അവരുടെ വികാര വിചാരങ്ങളറിഞ്ഞ് സങ്കട നിവൃത്തി കൊടുക്കുകയും സന്തോഷവും ഐശ്വര്യാദികളും പ്രദാനം ചെയ്യാനും കഴിയും. ഈ വിഗ്രഹത്തിന്റെ നിര്‍മിതിയില്‍ പങ്കുചേര്‍ന്ന് എനിക്കും ആ ശുഭകാര്യങ്ങളില്‍ പങ്കാളിയാവാന്‍ കഴിയും.” വ്യത്യാസം നോക്കൂ.
രണ്ടു ശില്‍പ്പികളും ഒരേ ജോലി ചെയ്യുന്നു. പക്ഷേ മനോഭാവത്തിലാണ് കാതലായ വ്യത്യാസം. ഒരാള്‍ കൂലിയാണ് എന്ന മനോഭാവത്തോടെ ചെയ്യുന്നു. രണ്ടാമത്തെ ആള്‍ക്കും കൂലി കിട്ടും. എന്നാല്‍ അയാളുടെ ലക്ഷ്യം ജോലിയുടെ ആസ്വാദനവും മനഃസംതൃപ്തിയുമാണ്. നമ്മുടെ ജോലികളോട് നമ്മള്‍ വച്ചുപുലര്‍ത്തുന്ന മനോഭാവവും പരിശോധിക്കേണ്ടതുണ്ട്.
ഇവിടെ കര്‍മ്മം ഒരു കലയാക്കി മാറ്റുകയാണ്. എല്ലാവര്‍ക്കും ഇതിനുകഴിയണം. ഒരു അഭിനേതാവിന് ഒരു ദിവസം നാലു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വന്നേക്കാം. നാലും തികച്ചും വ്യത്യസ്ത കഥാപാത്രങ്ങളുമായിരിക്കാം. രാജാവ്, സന്ന്യാസി, രാഷ്ട്രീയക്കാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നിങ്ങനെ. എന്നാല്‍ ഈ നാലു കഥാപാത്രങ്ങളിലേക്കും സന്നിവേശിക്കുമ്പോള്‍ അയാള്‍ക്ക് സ്വന്തം മനോഭാവത്തേയും മാറ്റേണ്ടിവരും.
നമ്മുടെ നിത്യജീവിതത്തിലും നമ്മള്‍ അനുനിമിഷം ആടുന്നത് തികച്ചും വ്യത്യസ്ത റോളുകളാണ്. അമ്മ, ഭാര്യ, മകള്‍ എന്നിങ്ങനെ. അതിനനുസരിച്ച് നമ്മുടെ പ്രാപ്തിയെ രൂപാന്തരപ്പെടുത്താന്‍ സാധിക്കണം. ഇതിനാണ് വൈദഗ്ദ്ധ്യം അഥവാ പൂര്‍ണത എന്നുപറയുന്നത്. ഇത്തരത്തില്‍ ഇത് ഒരു കലയായി മാറുന്ന സമയത്ത് മാത്രമേ ഈ ജോലികളെല്ലാം വൈദഗ്ദ്ധ്യത്തോടെ ചെയ്ത് ഏവര്‍ക്കും സന്തോഷം പ്രദാനം ചെയ്യുവാന്‍ സാധിക്കൂ.
കര്‍മ്മം രണ്ടുതരം ഫലങ്ങളെ ഉളവാക്കുന്നു. കര്‍മ്മത്തിലെ ബന്ധനം നമ്മളെ അതു ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ”ഞാന്‍ ചെയ്തു,” ”എനിക്ക് മാത്രമേ ഇതു ചെയ്യാനാകൂ,” ‘എന്തായിരിക്കും ഫലം’ ഇത്തരത്തിലുള്ള ചിന്തകള്‍ നമ്മുടെ ജോലിഭാരം വര്‍ധിപ്പിക്കും. ”എന്നെ അംഗീകരിക്കണം, പ്രശംസിക്കണം, ഫലം കിട്ടാത്തതില്‍ ഞാന്‍ നിരാശനാണ്” എന്നീ ചിന്തകളും ജോലിഭാരം വര്‍ധിപ്പിക്കും. നമ്മുടെ ഉള്ളില്‍ എത്ര ആത്മീയ പക്വതയുണ്ടോ അത്രയും സമ്പൂര്‍ണത നമ്മുടെ പ്രവൃത്തികളിലും ശീലങ്ങളിലും ഉണ്ടാകും. അപ്പോള്‍ നമുക്ക് എല്ലാവിധ സന്തോഷവും ആസ്വാദനവും ഉത്തരവാദിത്തവും നിറഞ്ഞ യോഗി ജീവിതം സഫലമായി നയിക്കാനാവും.


ജന്മഭൂമി: 
കഠോപനിഷത്തിലെ അടുത്ത മൂന്ന് മന്ത്രങ്ങള്‍ അതിഥി പൂജനത്തിന്റെ മഹത്വത്തെ അറിയാന്‍വേണ്ടിയാണ്. യമധര്‍മ്മാലയത്തില്‍ എത്തിയ നചികേതസ്സ്, യമന്‍ അവിടെ ഇല്ലാതിരുന്നതിനാല്‍ അവിടെ വെള്ളംപോലും കുടിക്കാതെ മൂന്നുദിവസം കാത്തിരുന്നു. പിന്നീട് അവിടെയെത്തിയ യമനോട് മന്ത്രിമാരോ ഭാര്യയോ അതിഥിയായി ഒരു ബ്രാഹ്മണ ബാലന്‍ വന്നകാര്യം പറയുന്നു.
”വൈശ്വാനരഃ പ്രവിശത്യതിഥിര്‍ ബ്രാഹ്മണോ ഗൃഹാന്‍തസൈ്വതാം ശാന്തിം കുര്‍വന്തി ഹര വൈവസ്വതോദകം”അതിഥിയായ ബ്രാഹ്മണന്‍ അഗ്നിയെപ്പോലെയാണ് വീടുകളില്‍ വരുന്നത്. ആ അഗ്നിയെ ശാന്തനാക്കാനാണ് അതിഥിയെ കൈകാലുകള്‍ കഴുകിച്ച് ഇരിപ്പിടം കൊടുത്ത് കുടിക്കാന്‍ വെള്ളം നല്‍കി സ്വീകരിക്കുന്നത്. അതിനാല്‍ നചികേതസ്സിനെ അതുപോലെ കാലുകഴുകിച്ച് സ്വീകരിക്കാനാണ് യമനോട് പറയുന്നത്. അതിഥിയെ ദേവനായി കരുതണം. ആ ഭാവനയില്‍ പൂജിക്കണം. ദേവനെ പൂജിക്കുംപോലെയാണ് അതിഥിയെ പൂജിക്കേണ്ടത്.
അല്ലെങ്കില്‍ അതിഥിയെ പൂജിക്കും പോലെയാണ് നമ്മുടെ പൂജാ സമ്പ്രദായവും. തിഥി നോക്കാതെ എത്തുന്നയാളാണ് അതിഥി. മുന്‍കൂട്ടി അറിയിക്കാതെ വീട്ടില്‍ വന്നുകയറുന്നയാള്‍. അതിഥിയെ വേണ്ടവിധത്തില്‍ സ്വീകരിക്കാത്ത വീട് വൈശ്വാനരാഗ്നിയാകുന്ന അതിഥിയുടെ ചൂടില്‍ ദഹിക്കും. അങ്ങനെ ദഹിക്കാതിരിക്കാനാണ് സജ്ജനങ്ങള്‍ വെള്ളം നല്‍കി അതിഥിയെ സ്വീകരിക്കുന്നത്.
യമനോട് ഉദകം (വെള്ളം) നല്‍കാനാണ് വീട്ടിലുള്ളവര്‍ നിര്‍ദ്ദേശിക്കുന്നത്. പാദ്യം (കാല്‍കഴുകല്‍), അര്‍ഘ്യം (കൈകഴുകല്‍), ആചമനീയം (കുടിക്കാന്‍ വെള്ളം) എന്നിവയൊക്കെയാണ് അതിഥിയെ സ്വീകരിച്ചിരുത്തി ആദ്യം ചെയ്യേണ്ടത്. ഇതിന് വേദവിധിതന്നെയുണ്ട്. അതിഥി അഗ്നിയെപ്പോലെ എന്നാല്‍ അനുഗ്രഹിക്കാനും നിഗ്രഹിക്കാനും ശേഷിയുണ്ട് എന്നറിയണം. അതിഥി സന്തുഷ്ടനായാല്‍ വീട്ടുകാരന് അനുഗ്രഹം.
അനാദരിക്കപ്പെട്ടാല്‍ കുടുംബത്തിന് നാശം. അതിഥിയെ ഗൃഹനാഥന്‍ തന്നെ സ്വീകരിക്കണമെന്നാണ് സമ്പ്രദായം. ബ്രഹ്മഭവനത്തിലേക്ക് പോയ യമന്‍ തിരിച്ചെത്താതിരുന്നതിനാല്‍ നചികേതസ്സ് ഒരു തുള്ളിവെള്ളം പോലും കുടിക്കാതെ കാത്തിരുന്നു.വൈശ്വാനരന്‍ അഗ്നിയാണ്. ജഠരാഗ്നിയാണ്. അതിഥിയുടെ ദാഹത്തേയും വിശപ്പിനേയും നീക്കാനായില്ലെങ്കില്‍ അത് അഗ്നിപോലെ ആളിക്കത്തും.
വൈദികകാലത്ത് അഗ്നി ഉപാസനയ്ക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നുതാനും. പഞ്ചമഹായജ്ഞങ്ങളിലൊന്നായ അതിഥിയജ്ഞം ഇപ്രകാരം അതിഥിയെ പൂജിച്ച് ആദരിക്കലാണ്. വൈശ്വാനരഃ എന്നതിന് ‘എല്ലാ മനുഷ്യരുടേയും’ എന്നും അര്‍ത്ഥം പറഞ്ഞിട്ടുണ്ട്. ബ്രാഹ്മണന്‍ എന്നതിന് ജന്മം കൊണ്ട് ബ്രാഹ്മണന്‍ എന്നതിനേക്കാള്‍ അറിവ് നേടിയവന്‍, സംസ്‌കാരമുള്ളവന്‍ എന്ന് മനസ്സിലാക്കണം. ബ്രഹ്മവിദ്യ നേടാന്‍ യോഗ്യത നേടിയ നചികേതസ്സ് ആ വിശേഷണത്തിന് തികച്ചും അര്‍ഹന്‍ തന്നെ.ആശാ പ്രതീക്ഷേ സംഗതം സൂഹൃതാംചഇഷ്ടാപൂര്‍ത്തേ പുത്രപശുംശ്ച സര്‍വാന്‍ഏതദ് വൃങ്‌ക്തേ പുരുഷസ്വാല്പമേധസോയസ്യാനസനന്‍ വസതി ബ്രാഹ്മണോ ഗൃഹേആരുടെ വീട്ടിലാണോ അതിഥിയായി വന്ന ബ്രാഹ്മണന്‍ ഭക്ഷണം കഴിക്കാതെ വസിക്കുന്നത് അയാള്‍ക്ക് നാശമാണ്.
അല്പബുദ്ധിയായ അയാളുടെ ആശയേയും പ്രതീക്ഷയേയും സത്സംഗം കൊണ്ടുനേടിയ ഫലത്തേയും അത് ഇല്ലാതാക്കും. സത്യം പറയുന്നതിന്റെ ഫലം യാഗത്തിന്റെയും പുണ്യകര്‍മ്മങ്ങളുടെയും ഫലം എന്നിവയേയും പുത്രന്‍മാരേയും പശുക്കളെയും എല്ലാറ്റിനേയും നശിപ്പിക്കും. ശ്രേഷ്ഠനായ അതിഥിയെ അനാദരിക്കുന്നയാള്‍ക്ക് ജീവിതത്തിലെ ആശകളും പ്രതീക്ഷകളും നശിച്ചുപോകും. അതിഥിയെ സത്കരിക്കാത്തയാളെ അല്‍പബുദ്ധി എന്നാണ് വിശേഷിപ്പിക്കുന്നത്. സത്സംഗ ഫലത്തെപോലും ഇല്ലാതാക്കും.
പ്രായമായും സത്യമായും പറഞ്ഞ വാക്കുകളെ തുടര്‍ന്നുണ്ടായ ഫലവും നശിക്കും. സര്‍വനാശമാണ് വരിക. അറിയപ്പെട്ടിട്ടില്ലാത്ത (കിട്ടിയിട്ടില്ലാത്ത) സ്വര്‍ഗാദി ഇഷ്ടാര്‍ത്ഥത്തെ പ്രാര്‍ത്ഥിക്കുന്നതാണ് ആശ. അറിഞ്ഞ ലൗകിക ഇഷ്ടാര്‍ത്ഥത്തെ കിട്ടുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നത് പ്രതീക്ഷ. പ്രിയവും സത്യവുമായ വാക്ക് സുഹൃതം. യാഗത്തിലൂടെ ലഭിക്കുന്ന പുണ്യം ഇഷ്ടം. കുളം, കിണര്‍, തോട്ടം മുതലായവ ഉണ്ടാക്കികൊടുന്നതിലൂടെ ലഭിക്കുന്ന പുണ്യം പൂര്‍ത്തം. അതിഥിയെ ആദരിച്ചില്ലെങ്കില്‍ ഇവയൊക്കെ നാശം.
അതുകൊണ്ട് ഒരു കാരണവശാലും അതിഥിയെ സത്കരിക്കുന്നതില്‍ മടി കാണിക്കരുത്.അതിഥിയെ യഥാസമയം സ്വീകരിക്കാത്തതിന്റെ തെറ്റിന് ക്ഷമ ചോദിച്ച് യമന്‍ ആദ്യം നചികേതസ്സിനെ നമസ്‌കരിക്കുന്നു.തിസ്രോരാത്രിര്‍ യദവാത്സീര്‍ ഗൃഹമേ-അനശനന്‍ ബ്രഹ്മണതിഥിര്‍ നമസ്യഃനമസ്‌തേളസ്തു ബ്രഹ്മന്‍ സ്വസ്തിളസ്തു തസ്മാത് പ്രതി ത്രീന്‍ വരാന്‍ വുണിഷ്വതന്റെ വീഴ്ചയ്ക്ക് ക്ഷമാപണം ചെയ്ത് നചികേതസ്സിനെ നമസ്‌കരിക്കുകയാണ് യമന്‍ ആദ്യം ചെയ്തത്. മൂന്നുരാത്രി ഭക്ഷണമൊന്നും കഴിക്കാതെ എന്റെ വീട്ടില്‍ കഴിഞ്ഞ അങ്ങയോട് താന്‍ വലിയ അപരാധം ചെയ്തുവെന്നും നമസ്‌കാരത്തിന് അര്‍ഹനായ ബ്രാഹ്മണ അതിഥിയായ നചികേതസ്സിനെ ഇപ്പോള്‍ നമസ്‌കരിക്കുകയാണെന്നും യമന്‍ പറഞ്ഞു.
നചികേതസ്സ് ഭക്ഷണം കഴിക്കാതിരിക്കുന്നതിനാലുള്ള ദോഷം തനിക്ക് ഉണ്ടാകാതിരിക്കട്ടെ. അതിഥി അനുഗ്രഹംകൊണ്ട് തനിക്ക് മംഗളം വരട്ടെ. കൂടുതല്‍ സന്തോഷിപ്പിക്കാനായി മൂന്നു രാത്രി വൈകിയതിന്റെ പരിഹാരമായി ഒരു രാത്രിക്ക് ഒരുവരം എന്ന കണക്കില്‍ ഇഷ്ടമുള്ള മൂന്ന് വരത്തെ ചോദിക്കുവാന്‍ യമന്‍ നചികേതസ്സിനോട് ആവശ്യപ്പെടുന്നു. ചെറിയ കുട്ടിയുടെ മുന്നില്‍ താണുവണങ്ങി മാപ്പ് ചോദിക്കുന്ന യമരാജാവിന്റെ മഹത്വം ഇന്ന് ഒരുപക്ഷേ ആശ്ചര്യകരമായി തോന്നും. താന്‍ അറിയാതെ വന്ന തെറ്റാണെങ്കില്‍ കൂടിയും ക്ഷമ ചോദിക്കുവാനുള്ള ഔചിത്വം ബ്രഹ്മവിദ്യാചാര്യന്റെ എളിമയും ഔന്നിത്യവും തന്നെ; സംശയമില്ല.


ജന്മഭൂമി: http://www.janmabhumidaily.com/news745567#ixzz4zxP7PutU
ഗോകുലം മുടിക്കാനും, ഗോപന്മാരെ അവിടെനിന്നു തുരത്താനും കംസന്റെ കിങ്കരന്മാര്‍ ഒരുമ്പെട്ടിറങ്ങി. കാടും മരങ്ങളും തീവച്ചു നശിപ്പിച്ചു. മേടും മേച്ചില്‍പ്പുറങ്ങളും പേരിനുപോലുമില്ലാതായി. മേയാന്‍ സ്ഥലമില്ലാതായി. മേയാന്‍ സ്ഥലമില്ലാതെ പശുക്കള്‍ പട്ടിണിയിലായി. കുടിക്കാന്‍ വെള്ളമില്ലാതായി. കാട്ടിലും നാട്ടിലും കാക്കയ്ക്കിരിക്കാന്‍പോലും തണലില്ലാതായി.
ഗര്‍ഗഭാഗവതത്തില്‍ ആ ദുഃസ്ഥിതിയുടെ തീവ്രത ഏറെ വിവൃതമാവുന്നു: കാടുമുഴുവന്‍ നശിച്ചപ്പോള്‍ കാട്ടുമൃഗങ്ങള്‍ നാട്ടിലേയ്ക്കിറങ്ങി. രക്തം കുടിക്കുന്ന, മാംസം ഭുജിക്കുന്ന, ക്രൂരജന്തുക്കള്‍ രാപകല്‍ ഭേദമെന്യേ ഗോകുലത്തില്‍ വിളയാടി. പുലികളും സിംഹങ്ങളും ചെന്നായ്ക്കളുമെല്ലാം പശുക്കൂട്ടങ്ങളിലേക്ക് ഓടിക്കയറി, കണ്ടവയെയെല്ലാം കൊന്നൊടുക്കി; കിട്ടിയതിനെയെല്ലാം തിന്നൊടുക്കി. പശുക്കളെ തിന്നുമടുത്ത ആ ജന്തുക്കള്‍ മനുഷ്യരുടെ നേരേയും തിരിഞ്ഞു. ജ്ഞാനവൃദ്ധനായ ഉപനന്ദന്‍ നന്ദരാജനോടു പറഞ്ഞു; ഗോകുലത്തിന്റെ ഹിതമാഗ്രഹിക്കുന്നുവെങ്കില്‍, നമുക്കിവിടം വിട്ടുപോവാം, ഉത്ഥാനമൈ്യമിതോളസ്മാഭിര്‍ ഗോകുലസ്യ ഹിതൈഷിഭി….
‘എവിടേയ്ക്കാണ് പോവുക?’ നന്ദന്‍ ആരാഞ്ഞു. പെട്ടെന്ന് ഒരു മറുപടി ആരിലുമുണ്ടായിരുന്നില്ല. ഗാഥയില്‍ കാണാം.
ബന്ധുവായ് നിന്നൊരു ഗോപാലന്‍ ചൊല്ലിനാന്‍
ചിന്തിച്ചുനിന്നു നുറുങ്ങുനേരം
കെല്‍പാര്‍ന്നു നിന്നുള്ളോരുല്‍പാതമോരോന്നി-
ങ്ങിപ്പാടെ വന്നതില്‍ മുപ്പാടെ നാം
വൃന്ദാവനന്തന്നില്‍ നന്നായിപ്പൂകേണ-
മൊന്നിച്ചു നിന്നുടനിന്നുതന്നെ
എന്നങ്ങു ചൊന്നപ്പോള്‍ നിന്നൊരു ഗോപന്മാര്‍
നന്നെന്നു ചൊല്ലിനാരെല്ലാരുമേ
‘കിളിപ്പാട്ടില്‍ ആചാര്യന്‍ നന്നായി വിസ്തരിക്കുന്നുണ്ട്’
മുത്തശ്ശന്‍ പറഞ്ഞപ്പോള്‍ മുത്തശ്ശി ഓര്‍ത്തെടുത്തു:
ചെന്നു വൃന്ദാവനം തന്നില്‍ നാമേവരു-
മൊന്നിച്ചിരിപ്പതു നല്ലതു നിര്‍ണയം;
നന്നതിപുണ്യസ്ഥലമവിടം പുന-
രൊന്നിന്‍മില്ലൊരു ദീനതയേതുമേ
കാളിന്ദിതന്നിലതിശയമംഗലം
മേളം കലര്‍ന്നു പശുക്കള്‍ക്കു സന്തതം
നല്ല തണ്ണീരും തൃണങ്ങളുമുണ്ടതി-
കല്യാണമെത്രയുമില്ലൊരു സംശയം
സ്വര്‍ലോകതുല്യങ്ങളായവിടങ്ങളില്‍ നാ-
മില്ലങ്ങളും ചമച്ചൊന്നിച്ചിരിക്കിലേ
നല്ലതുള്ളൂ നമുക്കെന്നെന്‍ മതമിത-
ങ്ങുള്ളിലഭിരുചിയേവര്‍ക്കുമെങ്കിലോ
ചൊല്ലുവി, നല്ലായ്കിലിന്നു ഞാന്‍ ചൊന്നതു
വല്ലായ്മയെന്നോര്‍ത്തടങ്ങുവിന്‍ മാനസേ…
ഏവമുപനന്ദവാണികള്‍ കേട്ടപോ-
തേവര്‍ക്കുമുള്ളില്‍ നടേയുള്ളഭിരുചി
പാരം വളര്‍ന്നുമുതിര്‍ന്നുനിന്നൂ വൃദ്ധ-
നാരീതരുണബാലാദികള്‍ സാദരം
രാമകൃഷ്ണന്മാര്‍ക്കുമാമോദമോടതു
കാമമാകുന്നതു മുന്നേ നിരന്തരം;
അങ്ങനെത്തന്നെ നമുക്കു നന്നായ് വരും
അങ്ങുപോകെങ്കിലെന്നാരവരേവരും
ഗര്‍ഗാചാര്യന്‍ ആ നിര്‍ദ്ദേശത്തോടു യോജിച്ചു: ‘ശരിയാണ്. യമുനയുടെ മറുകര കാക്കുന്ന വൃന്ദാവനം, ഗോകുലംപ്പോലെത്തന്നെ ഫലഭൂയിഷ്ടമാണ്. ഗോകുലം ശീലിച്ചവര്‍ക്ക് വൃന്ദാവനവും ഹൃദ്യമാവും. ഉണ്ണിയായ കൃഷ്ണന്റെ സാന്നിദ്ധ്യംകൊണ്ട് ഗോകുലം ധന്യമായി. കുമാരനായ കൃഷ്ണന്റെ വാസംകൊണ്ട് വൃന്ദാവനം ധന്യമാവട്ടെ. ഗോവര്‍ധനമുള്ള വൃന്ദാവനം. കാളിന്ദിയോലുന്ന വൃന്ദാവനം. രാധയുടെ സാന്നിധ്യമുള്ള വൃന്ദാവനം.
‘ഭാഗവതത്തില്‍ രാധയുടെ സാന്നിധ്യമില്ല, അല്ലേ?’
‘ഇല്ല. ഗര്‍ഗഭാഗവതത്തിലാണ് അവള്‍ കുടിയിരിക്കുന്നത്. ഗര്‍ഗാചാര്യന്റെ മാനസപുത്രിയാണ് രാധ. ജയദേവര്‍ അവളെ അഷ്ടപദിയിലെ നായികയാക്കി’
ആചാര്യന്റെ അഭിപ്രായം ഏവര്‍ക്കും സ്വീകാര്യമായി. എല്ലായിടത്തും ചെണ്ടകൊട്ടിയറിയിച്ചു: ഗോകുലം ഒന്നാകെ വൃന്ദാവനത്തിലേക്ക് മാറിത്താമസിക്കാന്‍ പോവുന്നു. എല്ലാവരും പശുക്കളേയും കിടാങ്ങളേയും നയിച്ചുകൊണ്ടുപോവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുവിന്‍. വീട്ടുസാധനസാമഗ്രികള്‍ കൊണ്ടുപോവാനുള്ള വണ്ടികളൊരുക്കുവിന്‍…
‘വൃന്ദാവനത്തില്‍ ഗോകുലത്തെ അധിവസിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ നന്ദരാജന്റെ സ്യാലനായ സുചന്ദ്രന്റെ ചുമതലയിലായിരുന്നു. സുചന്ദ്രന്‍ ആരാണെന്നറിയില്ലേ?’
‘രാധയുടെ വളര്‍ത്തച്ഛനല്ലേ?’
‘അതെ’
എല്ലാം ഒരുക്കി. വൃന്ദാവനത്തിന്റെ മടിത്തട്ട് ഗോകുലത്തെ ഉള്‍ക്കൊള്ളാന്‍പോരുംവിധം വികസിച്ചു. അവിടെ അധിവസിക്കാന്‍ ഗോകുലം പുറപ്പെട്ടു.
ഗോപ്യോരൂഢരഥാ നൂത്‌നകുച കുങ്കുമകാന്തയഃ
കൃഷ്ണലീലാ ജഗുഃ പ്രീതാ നിഷ്‌കൃതണ്ഠ്യഃ സുവാസസഃ
മാറില്‍ കുങ്കുമം ധരിച്ചവരും ആഭരണമണിഞ്ഞവരും പട്ടുവസ്ത്രം ധരിച്ചവരുമായ ഗോപികമാര്‍ ഏറ്റവും സന്തുഷ്ടരായി കൃഷ്ണലീലകള്‍ പാടിക്കൊണ്ട് യാത്ര ചെയ്തു…
ചാടെല്ലാം കൊണ്ടന്നു ചാരത്തുടന്‍ പിന്നെ
ചാലെ മുറുക്കിച്ചമച്ചാരപ്പോള്‍
കന്നും കിടാങ്ങളും കാലികളും തമ്മില്‍
ഒന്നിച്ചുകൂടി നടത്തം കൊണ്ടാര്‍
നീടുറ്റ രോഹിണി താനും യശോദയും
കേടറ്റ പാടില്‍ കരേറിച്ചെമ്മേ
ഓലക്കമാണ്ടുള്ള ബാലകന്മാരേയും
ചാലപ്പുണര്‍ന്നു വിളങ്ങി നിന്നാര്‍
നന്ദരാജനേയും പരിവാരങ്ങളേയും സ്വീകരിക്കാന്‍ വൃന്ദാവനം കാത്തുനില്‍പ്പായിരുന്നു. വൃന്ദാവനവാസികളുടെ മുന്‍നിരയില്‍ സൂചന്ദ്രനുണ്ട്, കീര്‍ത്തിയുണ്ട്, ആ ദമ്പതികളുടെ വളര്‍ത്തുമകള്‍ രാധയുണ്ട്. അവര്‍ അകലെനിന്നു കേട്ടു- പെയ്‌തെത്തുന്ന പേമാരിയുടെ ആരവംപോലെ, ജനസഹസ്രങ്ങളുണര്‍ത്തുന്ന കോലാഹല ധ്വനികള്‍…
രാധയുടെ കണ്ണുകള്‍ കണ്ടെടുത്തു: ആ ജനപ്രവാഹത്തിന്റെ കാഴ്ചപ്പുറത്തായി, മഞ്ഞപ്പട്ടാട ചുറ്റിയ അവളുടെ കണ്ണന്‍. അരികെ, നീലപ്പട്ടാട ചുറ്റിയ അഗ്രജന്‍-ഗാഥയില്‍ വിവരിക്കുന്നു:
കാര്‍മുകില്‍ മാലകള്‍ കാമിച്ചുനിന്നൊരു
കോമളകാന്തി കലര്‍ന്നു നിന്നോന്‍
കാഞ്ചനംകൊണ്ടുള്ള കാഞ്ചികൊണ്ടീടെഴും
പൂഞ്ചേലര്‍മേലെ മുറുക്കി നന്നായ്
പീലികള്‍ കോലിനമൗലിയുമാണ്ടുള്ളോന്‍
പീതമായുള്ളൊരു കൂറയുമായ്
പാണികളാലൊന്നു ബാലകന്തന്നുടെ
ചേണുറ്റെന്നേ കഴുത്തില്‍വെച്ച്
മംഗല്യമാങ്ങൊരുമറ്റതിലങ്ങനെ
മങ്ങാതെപ്പങ്കജം പൂണ്ടുനിന്നേന്‍
ആഹ്ലാദത്തില്‍ മതിമറന്ന രാധ, തന്നെ ചേര്‍ത്തുപിടിച്ചിരുന്ന നന്ദമാതാവിനെ ചേര്‍ത്തുപിടിച്ചുകൊണ്ട്, സാഹ്ലാദം മൊഴിഞ്ഞു: ‘മുത്തശ്ശീ, കണ്ടില്ലേ? ദാ ഏറ്റവും മുന്നില്‍ കണ്ണനും ബലരാമേട്ടനും. പിറകെ,കണ്ടില്ലേ? ആനപ്പുറത്ത്-യശോദമായി, രോഹിണിമായി…..’
ഇങ്ങനെ സാമോദം വൃന്ദാവനന്തന്നില്‍
ഭംഗിയിലെല്ലാരും ചെന്നുപുക്കാര്‍
നന്ദന്‍ തുടങ്ങിന ഗോപന്മാരെല്ലാരും
മന്ദിരമോരോന്നില്‍ ചെന്നു പാര്‍ത്താന്‍…


ജന്മഭൂമി: http://www.janmabhumidaily.com/news745536#ixzz4zxOqNeo8
മാതൃപദമാണ് ലോകത്തിലേയ്ക്ക് അത്യുച്ചമായത്
സ്വാമി വിവേകാനന്ദന്‍
പുരുഷനിലാകട്ടെ സ്ത്രീയിലാകട്ടെ ചാരിത്രമാകുന്നു ഒന്നാമതായി വേണ്ട ഗുണം. എത്രതന്നെ അപഥസഞ്ചാരം നടത്തിയവനായാലും, അവനെ സ്നേഹിക്കുന്നവളും പതിവ്രതയും സൗമ്യശീലയും ആയ ഒരു ഭാര്യയ്ക്കു നേര്‍വഴിയിലേയ്ക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്ത പുരുഷന്‍ വളരെ ദുര്‍ല്ലഭമായിരിക്കും. ലോകം അത്രമാത്രം ദുഷിച്ചുപോയിട്ടില്ല. മൃഗീയസ്വഭാവക്കാരായ ഭര്‍ത്താക്കന്മാരെപ്പറ്റിയും പുരുഷന്മാരുടെ ചാരിത്രവിഹീനതയെപ്പറ്റിയും ലോകത്തിലെല്ലായിടവും ധാരാളം പറഞ്ഞുകേള്‍ക്കുന്നുണ്ട്: എന്നാല്‍ മൃഗീയസ്വഭാവക്കാരും ചാരിത്രശൂന്യരുമായ സ്ത്രീകളും പുരുഷന്മാരോളംതന്നെ ഉണ്ടെന്നുള്ളതു പരമാര്‍ത്ഥമല്ലേ? സ്ത്രീകളെല്ലാം, അവര്‍തന്നെ നിരന്തരം ഘോഷിക്കുന്നതില്‍നിന്നു വിശ്വസിക്കേണ്ടതുപോലെ, സാദ്ധ്വി കളും പവിത്രകളും ആയിരുന്നുവെങ്കില്‍, ലോകത്തില്‍ അപവിത്രനായ ഒരു പുരുഷന്‍പോലും ഉണ്ടായിരിക്കയില്ല എന്ന് എനിക്കു പൂര്‍ണ്ണ ബോധ്യമുണ്ട്. ചാരിത്രത്തിനും പവിത്രതയ്ക്കും കീഴടക്കാന്‍ കഴിയാത്ത എന്തു മൃഗീയതയാണുള്ളത്? തന്റെ ഭര്‍ത്താവൊഴികെയുള്ള മറ്റെല്ലാ പുരുഷന്മാരേയും പുത്രതുല്യം കരുതി, അവരോടെല്ലാം അമ്മയുടെ മനോഭാവം പുലര്‍ത്തിപ്പോരുന്ന, മനസ്വിനിയും ചാരിത്രവതിയുമായ ഒരു സ്ത്രീയുടെ മുമ്പില്‍ വരുന്ന ഏതൊരു പുരുഷനും അയാള്‍ എത്രതന്നെ മൃഗതുല്യനായിരുന്നാലും, താന്‍ ഒരു ദിവ്യ സന്നിധിയിലെ പാവനമായ വായുശ്വസിക്കുന്നതായി തോന്നാതിരിക്കയില്ല. ആ സ്ത്രീയുടെ നൈര്‍മ്മല്യശക്തി അത്ര വര്‍ദ്ധിച്ചിരിക്കും. അതുപോലെതന്നെ, ഏതൊരു പുരുഷനും തന്റെ ഭാര്യയല്ലാത്ത ഏതൊരു സ്ത്രീയേയും തന്റെ അമ്മയെപ്പോലെയോ പുത്രിയെപ്പോലെയോ സഹോദരിയെപ്പോലെയോ കരുതേണ്ടതാകുന്നു. ഒരു ധര്‍മ്മോപദേഷ്ടാവാകാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍ എല്ലാ സ്ത്രീകളേയും തന്റെ അമ്മയെപ്പോലെ വിചാരിച്ച് അവരോട് എല്ലായ്‌പോഴും ആ വിധം പെരുമാറേണ്ടതാകുന്നു.
മാതൃപദമാണ് ലോകത്തിലേയ്ക്ക് അത്യുച്ചമായത്. എന്തു കൊണ്ടെന്നാല്‍ അതത്രേ ഏറ്റവും കൂടിയ നിഃസ്വാര്‍ത്ഥത അഭ്യസിക്കാനും പ്രയോഗിക്കാനും ഉള്ള ഏകസ്ഥാനം. ഒരമ്മയുടെ പ്രേമത്തേക്കാള്‍ ഉപരിയായിട്ടുള്ളത് ഈശ്വരന്റെ പ്രേമം ഒന്നുമാത്രമേയുള്ളു. മറ്റു പ്രേമങ്ങളെല്ലാം അതിനു താഴെ നില്‍ക്കും. മക്കളുടെ കാര്യം ആദ്യം ചിന്തിച്ചിട്ട് പിന്നീടുമാത്രം സ്വന്തം കാര്യം ചിന്തിക്കുകയെന്നത് അമ്മയുടെ ധര്‍മ്മമാകുന്നു. അങ്ങനെയല്ലാതെ, മാതാപിതാക്കള്‍ എപ്പോഴും സ്വന്തം കാര്യം ആദ്യം ആലോചിച്ചാല്‍, അവരും സന്താനങ്ങളും തമ്മിലുള്ള ബന്ധം പക്ഷികളും പക്ഷിക്കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധം പോലെയായിത്തീരും: ചിറകു മുളച്ചുകഴിഞ്ഞാല്‍ പിന്നീട് പക്ഷിക്കുഞ്ഞുങ്ങള്‍ അവയുടെ മാതാപിതാക്കളെ അറിയുന്നില്ല. എല്ലാ സ്ത്രീകളെയും പരമേശ്വരിയുടെ പ്രതീകങ്ങളായി കാണ്മാന്‍ കഴിവുള്ള പുരുഷന്‍ ധന്യന്‍. എല്ലാ പുരുഷന്മാരെയും പരമേശ്വരന്റെ പ്രതീകങ്ങളായി കാണ്മാന്‍ കഴിവുള്ള സ്ത്രീയും ധന്യ. തങ്ങളുടെ മാതാപിതാക്കളെ ഈശ്വരത്വത്തിന്റെ പ്രത്യക്ഷമൂര്‍ത്തികളായി കാണുന്ന മക്കളും ധന്യരാണ്.

Wednesday, November 29, 2017

സാക്ഷാല്‍ വൈകുണ്ഠനാഥനായ ശ്രീമഹാവിഷ്ണു ഈ ഏകാദശിദിനത്തില്‍ ഗുരുവായൂര്‍ക്കെഴുന്നള്ളുമെന്നാണ് ഐതിഹ്യം. ദേവേന്ദ്രനും മറ്റു ദേവീദേവന്മാരും ഗുരുവായൂര്‍ ഏകാദശിയില്‍ പങ്കുകൊള്ളുവാനെത്തുമെന്നും വിശ്വാസമുണ്ട്. ഈ മഹിമയില്‍ ഗുരുവായൂര്‍ ഏകാദശി മഹാശ്രേഷ്ഠവും പാപഹരവും പരിപാവനവുമായ ഏകാദശിയെന്ന ഖ്യാതി നേടി.
ഏകാദശിവ്രതങ്ങളില്‍ മുഖ്യസ്ഥാനം ഹരിബോധിനിയെന്നറിയപ്പെടുന്ന ഉത്ഥാന ഏകാദശിയ്ക്കാണ്. ഇത് ഗുരുവായൂര്‍ ഏകാദശിയെന്ന പേരില്‍ വളരെ പ്രസിദ്ധവുമാണ്.
ഭഗവാന്‍ ശ്രീനാരായണന്‍ നിദ്രയില്‍ നിന്നുണര്‍ന്നെഴുന്നേല്‍ക്കുന്ന ഉത്ഥാന ഏകാദശി സുദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ മേരുതുല്യമായ പാപങ്ങള്‍ പോലും നശിക്കുമെന്ന് സ്‌കന്ദപുരാണം വ്യക്തമാക്കുന്നു.
സാക്ഷാല്‍ വൈകുണ്ഠനാഥനായ ശ്രീമഹാവിഷ്ണു ഈ ഏകാദശിദിനത്തില്‍ ഗുരുവായൂര്‍ക്കെഴുന്നള്ളുമെന്നാണ് ഐതിഹ്യം. ദേവേന്ദ്രനും മറ്റു ദേവീദേവന്മാരും ഗുരുവായൂര്‍ ഏകാദശിയില്‍ പങ്കുകൊള്ളുവാനെത്തുമെന്നും വിശ്വാസമുണ്ട്. ഈ മഹിമയില്‍ ഗുരുവായൂര്‍ ഏകാദശി മഹാശ്രേഷ്ഠവും പാപഹരവും പരിപാവനവുമായ ഏകാദശിയെന്ന ഖ്യാതി നേടി. ആയിരം അശ്വമേധ യാഗങ്ങള്‍ക്കും നൂറുകണക്കിനു വാജപേയ യാഗങ്ങള്‍ക്കും ഈ ഏകാദശിയുടെ പതിനാറിലൊരംശത്തോളം നന്മവരുത്തില്ലയെന്ന് നാരദപുരാണം ഓര്‍മ്മിപ്പിക്കുന്നു.
ഏകാദശിക്ക് ഇത്രമാത്രം പ്രാധാന്യം കൈവന്നതിന് പിന്നിലുമുണ്ട് ഒരു ഐതിഹ്യം. കൃതയുഗത്തില്‍ ദേവലോകം ആക്രമിച്ച് കൈയ്യടക്കിയ മുരാസുരനെ തോല്‍പിക്കാന്‍ ദേവഗണങ്ങളെല്ലാവരും ഒത്തുച്ചേര്‍ന്നു. യുദ്ധം തുടങ്ങിയതിനിടയില്‍ യോഗനിദ്രയിലായിരുന്ന ശ്രീമഹാവിഷ്ണുവിന്റെ ദേഹത്തുനിന്ന് വിവിധ ആയുധങ്ങളുമേന്തിയ ദിവ്യതേജസ്വിയായ സ്ത്രീരൂപം പ്രത്യേക്ഷപ്പെട്ട് മുരാസുരനേയും സംഘത്തേയും ഭസ്മീകരിച്ചു. ഈ ബഹളത്തിനിടയില്‍ യോഗനിദ്രയില്‍ നിന്നുണര്‍ന്ന മഹാവിഷ്ണുവിനെ നമസ്‌കരിച്ചുനിന്ന സ്ത്രീരൂപത്തോട് ആരാണ് നീയെന്ന് ഭഗവാന്‍ ചോദിച്ചു. ഞാന്‍ ഏകാദശിയാണെന്നവള്‍ മറുപടി നല്‍കി. സന്തുഷ്ടനായ ഭഗവാന്‍ എന്തുവരം വേണമെന്നു ചോദിച്ചു. എന്റെ ദിവസം എല്ലാ പുണ്യദിനങ്ങളിലും വെച്ച് പുണ്യദിനമാക്കി, അനുഗ്രഹിക്കണമെന്നും വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അശ്വമേധഫലവും അവര്‍ വിഷ്ണുലോകം പുല്‍കണമെന്നും, പാപനാശനവും മഹാപുണ്യവും സിദ്ധിയ്ക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. സന്തുഷ്ടനായ മഹാവിഷ്ണു ഏകാദശിയെ അനുഗ്രഹിച്ചുകൊണ്ട് ഭവതി ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റമെന്നും ഏകാദശിവ്രതം കൃത്യനിഷ്ഠയോടെ ഭക്ത്യാദരപൂര്‍വ്വം അനുഷ്ഠിക്കുന്നവര്‍ക്കെല്ലാം ഐഹികസുഖങ്ങളും ഒടുവില്‍ പരമസായുജ്യവും ലഭിക്കുമെന്നും അനുഗ്രഹിച്ചു.
ഭൂലോക വൈകുണ്ഠമെന്ന ഖ്യാതിയുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്. ക്ഷീരസാഗരത്തില്‍ അനന്തശായിയായി പള്ളികൊള്ളുന്ന ഭഗവാന്‍ യോഗനിദ്രയില്‍ നിന്നുണര്‍ന്ന് ലക്ഷ്മീദേവിയോടുകൂടി ലോകത്തെ മുഴുവന്‍ അനുഗ്രഹിക്കുന്ന മഹാപുണ്യദിനം കൂടിയാണിത്. അര്‍ജ്ജുനന് ഭഗവാന്‍ ഭഗവദ്ഗീത ഉപദേശിച്ച ഈ പുണ്യദിനത്തെ ഗീതാദിനമായും വിശേഷിപ്പിക്കുന്നു.
ദേവേന്ദ്രന്‍ സുരഭിയുമായി വൃന്ദാവനത്തിലെത്തി ഭഗവാനെ വന്ദിച്ചതും സുരഭി പാല്‍ ചുരത്തി ഗോവിന്ദാഭിഷേകം നടത്തിയതും ഈ ഏകാദശി ദിനത്തിലായിരുന്നുവെന്നാണ് ഐതിഹ്യം. അദ്വൈതാചാര്യനും ശൈവാവതാരവുമായ ആദിശങ്കരാചാര്യര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പൂജാക്രമങ്ങള്‍ ഇന്നുകാണുന്ന വിധം ചിട്ടപ്പെടുത്തിയതും ശുക്ലപക്ഷ ഏകാദശി ദിനത്തിലായിരുന്നുവത്രെ.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രികചടങ്ങുകളൊന്നുമില്ലാതെ ഭഗവാന്‍ ഭക്തജനങ്ങളെ നേരില്‍ക്കണ്ട് അനുഗ്രഹിക്കുവാന്‍ പുറത്തിറങ്ങുന്ന മഹാസുദിനം കൂടിയാണിത്. ഭക്തോത്തമന്മാരായ മേല്പുത്തൂര്‍ ഭട്ടതിരിപ്പാട്, വില്വമംഗലംസ്വാമികള്‍, പൂന്താനം, ശ്രീശങ്കരാചാര്യസ്വാമികള്‍, കുറൂരമ്മ തുടങ്ങിയവര്‍ക്കെല്ലാം ഭഗവദ്ദര്‍ശനം ലഭിച്ചതും, ഗുരുവായൂരിലെ സമസ്ത ചരാചരങ്ങളിലും വൈഷ്ണവചൈതന്യം അനുഭവപ്പെട്ടതും ഈ സുദിനത്തിലാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചുകിട്ടിയതും ശിഷ്യഗണങ്ങളുമായി ഗുരുവായൂരിലെത്തി സംഗീതാരാധന നടത്തിയതും ഈ മഹാദിനത്തിലാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രിക ചടങ്ങുകള്‍ക്കൊഴികെ മുഴുവന്‍ സമയവും ദര്‍ശനത്തിനായി ശ്രീകോവില്‍ തുറന്നിരിക്കുന്ന ദിനവും, ഗുരുവായൂര്‍ ക്ഷേത്രപ്രതിഷ്ഠ നടത്തിയതും ഈ സുദിനത്തിലാണെന്നതും ശ്രദ്ധേയമാണ്. മേല്‍പുത്തൂര്‍ ഭട്ടതിരിപ്പാട് തന്റെ പ്രസിദ്ധമായ നാരായണീയഗ്രന്ഥം ഗുരുവായൂര്‍ ഭഗവത് സന്നിധിയില്‍ സമര്‍പ്പിച്ചതും ഏകാദശിദിനത്തിലാണ്. ഗുരുവായൂര്‍ ഏകാദശി മഹത്വം ഉള്‍ക്കൊണ്ട് കൃത്യനിഷ്ഠയോടെ വ്രതാനുഷ്ഠാനങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നവര്‍ക്ക് ഭഗവത് ്ദര്‍ശനസൗഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം


ജന്മഭൂമി: http://www.janmabhumidaily.com/news745085#ixzz4zrs1qrNk
മണ്ഡലകാലം കൃഷ്ണഭജനകാലം
കൃഷ്ണന്റെ ചുണ്ടില്‍ ഒരു നനുത്ത ചിരി വിടര്‍ന്നു; ദേഷ്യംകൊണ്ട് കണ്ണുകാണാതായ യശോദയ്ക്ക് അതു കാണാനായില്ല. കയറെടുത്ത് കൃഷ്ണന്റെ അരയില്‍ കെട്ടി. അനുസരണയോടെ കൃഷ്ണന്‍ ഇരുന്നുകൊടുത്തു.
തയിര്‍ക്കലം ഉടച്ചു; തൈരെല്ലാം നിലത്തൊഴുകി. തലേന്നാളത്തെ വെണ്ണയെടുത്തു; കുറെ അകത്താക്കി; ബാക്കി വന്നത് പൂച്ചയ്ക്ക് കൊടുത്തു. ഇങ്ങനെയുണ്ടോ വികൃതി? വെറുതെ വിട്ടാല്‍ പറ്റില്ല: യശോദ മനസ്സില്‍ പറഞ്ഞു: ചെറിയ ശിക്ഷ കൊടുക്കണം. ഇല്ലെങ്കില്‍ ഈ വികൃതിക്ക് അറുതി കാണില്ല…
എന്തു ശിക്ഷയാണ് നല്‍കുക? പെട്ടെന്ന് മനസ്സിലുദിച്ചു: ഈ ഉരലില്‍ കെട്ടിയിടാം….കടക്കോലിലെ കയര്‍ അഴിച്ചെടുത്തുകൊണ്ടുവന്നു. ഉരലില്‍ ചാരിയിരുന്ന കണ്ണന്‍ തിരക്കി: അമ്മ ഇതെന്തിനാ ഭാവം?
‘നിന്നെ കെട്ടിയിടാന്‍. ഈ ഉരലില്‍ കെട്ടിയിടാന്‍’
കൃഷ്ണന്റെ ചുണ്ടില്‍ ഒരു നനുത്ത ചിരി വിടര്‍ന്നു; ദേഷ്യംകൊണ്ട് കണ്ണുകാണാതായ യശോദയ്ക്ക് അതു കാണാനായില്ല. കയറെടുത്ത് കൃഷ്ണന്റെ അരയില്‍ കെട്ടി. അനുസരണയോടെ കൃഷ്ണന്‍ ഇരുന്നുകൊടുത്തു.
‘വാ’ കയറിന്റെ അറ്റത്തുപിടിച്ച് യശോദ കൃഷ്ണനെ ഉരലിന്നരികിലേക്ക് ആനയിച്ചു.
‘ഇതു നീളം മതിയാവുമോ?’ കൃഷ്ണനു സംശയം.
‘വല്യേ കാര്യാന്വേഷണമൊന്നും വേണ്ടാ. അവിടെയിരുന്നാല്‍ മതി’- യശോദയ്ക്കു ശുണ്ഠിവന്നു.
ഓ, അങ്ങനെയെങ്കില്‍ അങ്ങനെ-ഞാനൊന്നും പറയുന്നില്ലാ… എന്ന മട്ടില്‍ കൃഷ്ണന്‍ ചുമലൊന്നിറുക്കി. നോക്കുമ്പോള്‍-കയറിനു നീളം പോരാ. കെട്ടാന്‍ തികയില്ല.
അല്‍പമായുള്ളൊരു പാശവും കൊണ്ടുപോ-
ന്നപ്പൈതല്‍ തന്നുടല്‍ കെട്ടുന്നേരം
അപ്പാശം കിഞ്ചന നീളമില്ലായ്കയാല്‍
അപ്പോഴേ മറ്റൊന്നിയച്ചാളമ്മ
പിന്നേയും പോരാഞ്ഞു പിന്നേയും മറ്റൊന്നു
പിന്നേയും മറ്റൊന്നതില്‍ പിന്നാലെ
കയ്യും തളര്‍ന്നിതു കാലും തളര്‍ന്നിതു
മെയ്യിലുമെങ്ങും വിയര്‍ത്തു കൂടി
മാതാവിനുണ്ടായ ദീനത്തെക്കണ്ടിട്ടു
മാധവന്‍ ചാലെക്കനിഞ്ഞു മേന്മേല്‍
മുമ്പിനാല്‍ കൊണ്ടന്ന പാശത്തെക്കൊണ്ടേയ-
ആമ്പൈതല്‍ തന്നെയും കെട്ടിനിന്നാള്‍
‘ബലത്തില്‍ കെട്ടിയേക്കണം. എങ്ങാനും അഴിഞ്ഞു പോയാലോ?’ കൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.
ശുണ്ഠിവന്നു യശോദയുടെ മുഖം ചുവന്നു. ഒന്നും മിണ്ടാതെ കൃഷ്ണനെ ഉരലിനോടു ചേര്‍ത്തുവച്ചു കെട്ടി. കൃഷ്ണന്റെ നോട്ടം അമ്മയുടെ മുഖത്തു തറച്ചിരുന്നു. അരിശം മൂത്തു ചുവന്നു തുടിച്ച മുഖം വിയര്‍പ്പില്‍ കുളിച്ചിരുന്നു. നെറ്റിയിലെ സിന്ദൂരപ്പൊട്ട് കുതിര്‍ന്നിരുന്നു. നെറ്റിയിലേക്ക് ഊര്‍ന്നുവീണ മുടിയിഴകള്‍ വിയര്‍പ്പില്‍ ഒട്ടിച്ചേര്‍ന്നിരുന്നു; അവയില്‍ ചിലതു നരച്ചിരുന്നു എന്നു കൃഷ്ണന്‍ കണ്ടു.
യശോദ അതൊന്നും ശ്രദ്ധിച്ചില്ല. തിടുക്കത്തില്‍ എണീറ്റു. എഴുന്നേറ്റപ്പോള്‍ മുടിക്കെട്ട് അഴിഞ്ഞു; മുടിയില്‍ ചൂടിയിരുന്ന, വാടാന്‍ തുടങ്ങിയ മുല്ലപ്പൂക്കള്‍ താഴേയ്ക്കു വീണു. ഒന്നുരണ്ടെണ്ണം കൃഷ്ണന്റെ നെറുകയില്‍ പതിച്ചു.
‘ഇവിടെ കിടക്ക്’ യശോദ അടക്കം പറഞ്ഞു: അകത്തേക്ക് പോയി; വാതില്‍ ചാരി.
കരിങ്കല്ലിന്റെ ഉരലാണ്. നടുഭാഗം കുടുസ്സായിരിക്കുന്നു; അവിടെയാണ് കയറിട്ടു കെട്ടിയിരിക്കുന്നത്. അധികം മുറുകിയിട്ടില്ല. കൃഷ്ണന് ഒരു കുസൃതി തോന്നി: ഉരലും ഉരുട്ടി പുറത്തുകടന്നാലോ?
യശോദ അകത്താണ്. ഏറെനേരം കഴിഞ്ഞില്ല: തൈര് കടയുന്ന ശബ്ദംകേട്ടു. ഇനി കുറച്ചുനേരം അകത്തുതന്നെയാവും. ആ സമയംകൊണ്ട് പുറത്തു കടക്കാം….
മെയ്യോടു ചേര്‍ന്നൊരു പാഴുരല്‍ തന്നേയും
മെല്ലെ വലിച്ചു നടന്നാന്‍ കണ്ണന്‍
കാട്ടുമരങ്ങളെ നോക്കിനിന്നീടിനാന്‍
വാട്ടമകന്നെഴും ബാലകന്താന്‍
ദൂരവേ കാണായി നീര്‍മരുതായുള്ള
ദാരുക്കള്‍ രണ്ടുമിരട്ടയായി.
സൂക്ഷിച്ചുനോക്കിനിന്നുള്ളിലേ നണ്ണിനാന്‍
സാക്ഷിയായ് മേവുമമ്മോക്ഷദന്താന്‍
കേവലം പോരുന്ന പാഴ്മരമല്ലിതു
ദേവര്‍ഷിതന്നുടെയാജ്ഞയത്രേ.
വിത്തേശന്‍ തന്നുടെ പുത്രന്മാരായ് പണ്ടു
മത്തവന്മാരായുള്ള ഗുഹ്യകന്മാര്‍
മദ്യവും സേവിച്ചു മാനിനിമാരുമാ-
യുദ്യാനം തന്നില്‍ കളിച്ചുപിന്നെ
താമരപ്പൊയ്കയില്‍ ചെന്നങ്ങിറങ്ങീട്ടു
കാമവിനോദങ്ങള്‍ കോലുന്നേരം
നാരദന്‍ വന്നതു തെറ്റെന്നു കാണായി
നാരിമാരെല്ലാരും നാണിച്ചപ്പോള്‍
തീര്‍ത്തു ചേര്‍ത്തുള്ള ചേലകളെല്ലാമെ
പാരാതെ ചെന്നങ്ങെടുത്തുടുത്താര്‍
ഗുഹ്യകന്മാരവരവ്വണ്ണമേ നിന്നാര്‍
ധിക്കരിച്ചമ്മുനി മുന്നില്‍ത്തന്നെ
എന്നതു കണ്ടൊരു നാരദന്‍ നണ്ണിനാന്‍
നിന്നവര്‍ നന്മുഖം നോക്കിത്തന്നെ
പാപങ്ങളിങ്ങനെ ചെയ്കയാലിന്നിങ്ങള്‍
പാഴ്മരമായ്‌പ്പോകയിന്നു തന്നെ
നന്ദകുമാരകന്‍ വന്നു തൊടുന്ന നാള്‍
നന്നായി വന്നീടുകെന്നും ചൊല്ലി…
അവരുടെ ശാപമോക്ഷത്തിനു കാലമായെന്നു കണ്ടറിഞ്ഞ കൃഷ്ണന്‍, ഭാഗവതമുഖ്യനായ ഋഷിയുടെ വാക്ക് സത്യമാക്കിത്തീര്‍ക്കുന്നതിന് തയ്യാറായി.
കിളിപ്പാട്ടില്‍ ആ രംഗം ഇങ്ങനെ-
പില്‍പാടെഴുന്നിരുപാടും ദ്രുമങ്ങളെ
പ്പറ്റി വിലങ്ങിത്തടഞ്ഞു വലിഞ്ഞതും
ചെറ്റുവാങ്ങിക്കഴിഞ്ഞേറെക്കുതിച്ചങ്ങു
തെറ്റെന്നു ചെമ്മേ വലിച്ചരുളീടിനാന്‍
പെട്ടെന്നു രണ്ടുപാടും പൃഥ്വീതലം
ഞെട്ടുമാറുച്ചകൈരാഹന്ത വീണെഴും
ശബ്ദങ്ങളെല്ലാമൊരുമിച്ചു വന്‍ പ്രതി
ശബ്ദവും പാരില്‍ പരന്നു പൊങ്ങി തുലോം…
ആ ശബ്ദം കേട്ടു ഓടിവന്നവര്‍, ഇരട്ടനീര്‍മരുതുകള്‍ കടപുഴങ്ങി വീണു കിടക്കുന്നതു കണ്ടു; അവയ്ക്കിടയില്‍, ഉരലില്‍ കെട്ടിയിട്ട നിലയില്‍ കൃഷ്ണനേയും കണ്ടു. അപ്പോഴേയ്ക്കും ആരൊക്കെയോകൂടി കൃഷ്ണനെ കെട്ടഴിച്ചു സ്വതന്ത്രനാക്കിയിരുന്നു. യശോദ ഉണ്ണിയെ വാരിപ്പിടിച്ച് ആ മുഖം ഉമ്മകള്‍കൊണ്ടു നിറച്ചു.
കഥ കേട്ടപ്പോള്‍ ഗര്‍ഗാചാര്യന്‍ എല്ലാവരോടുമായി പറഞ്ഞു: ‘യശോദ കൃഷ്ണനെ ഉരലില്‍ കെട്ടിയിട്ടില്ലായിരുന്നുവെങ്കില്‍ കൃഷ്ണന്‍ ഉരലും വലിച്ച് നീര്‍മരുതുകളുടെ കടയ്ക്കലെത്തുമായിരുന്നില്ല; നീര്‍മരുതുകളെ വീഴ്ത്തുമായിരുന്നില്ല; നളകൂബരന്മാര്‍ക്ക് ശാപമോക്ഷം കൈവരുമായിരുന്നില്ല.’
‘അപ്പോള്‍, എല്ലാം വിധി കല്‍പിതമായിരുന്നു, അല്ലേ?’ നന്ദഗോപര്‍ ആരാഞ്ഞു.
‘അതെ-‘ ആചാര്യന്‍ വിവരിച്ചുകൊടുത്തു: ‘കുബേര പുത്രന്മാരായ നളകൂബരന്മാര്‍ മന്ദാകിനിയില്‍ അപ്‌സരസ്സുകളുമൊത്ത് മാരകേളി നടത്തുകയായിരുന്നു. അന്നേരം അതിലേ ദേവര്‍ഷി വന്നു. അന്നേരം അപ്‌സരസ്സുകള്‍ ലജ്ജിച്ച്, മരങ്ങളുടെ മറവില്‍ പോയൊളിച്ചു. കുബേര പുത്രന്മാര്‍ ഉടുതുണിയുരിഞ്ഞ ആ വേഷത്തില്‍ മുനിയെ നേരിട്ടു. മുനി പറഞ്ഞു: കാട്ടുമരങ്ങള്‍ പോലെ അനാവൃതരായി നില്‍ക്കുന്ന നിങ്ങള്‍ അവ്വിധമായിത്തീരട്ടെ.
കൃഷ്ണന്‍ കനിഞ്ഞ് അവര്‍ക്ക് ശാപമോക്ഷം നല്‍കുകയായിരുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news745098#ixzz4zrrmWbfv
ഉപനിഷത്തിലൂടെ
വാജശ്രവസ്സിന്റെ മകനായ ഗൗതമന്‍ ‘വിശ്വജിത്ത്’ എന്ന യാഗം ചെയ്തു. യാഗത്തിന്റെ ഭാഗമായി ബ്രാഹ്മണര്‍ക്ക് പശുക്കളെ ദാനം കൊടുത്തു. കറവു വറ്റിയ, എല്ലുംതോലുമായ, തിന്നാനും കുടിക്കാനും കഴിയാത്ത പ്രസവത്തിന് ശേഷിയില്ലാത്ത ചാവലി പശുക്കളെയാണ് ദാനം നല്‍കിയിരുന്നത്. അദ്ദേഹത്തിന്റെ മകനായ നചികേതസ്സ് എന്ന കുട്ടി ഇതുകണ്ട് വളരെ വിഷമത്തോടെ ആലോചിച്ചു. ഇത്തരം പശുക്കളെ ദാനം ചെയ്യുന്നതിലൂടെ തന്റെ അച്ഛന് ശാപം ലഭിച്ചേക്കും, നരകത്തില്‍ പോകേണ്ടിവരും. അച്ഛനെ നരകത്തില്‍നിന്നു രക്ഷിക്കേണ്ടത് പുത്രനായ തന്റെ കടമയാണ്.
അച്ഛന്‍ സര്‍വവും ദാനം ചെയ്യുമ്പോള്‍ തന്നേയും കൊടുക്കേണ്ടേ എന്ന് കരുതി നചികേതസ്സ് അച്ഛനടുത്തെത്തി ചോദിച്ചു. ‘എന്നെ ആര്‍ക്കാണ് കൊടുക്കുന്നത്’. അച്ഛന്‍ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ രണ്ടും മൂന്നും തവണ ചോദിച്ചു. മകന്റെ ചോദ്യം കേട്ട് ദേഷ്യം വന്ന ഗൗതമന്‍ പറഞ്ഞു. ‘നിന്നെ ഞാന്‍ യമനാണ് കൊടുക്കുന്നത്’. കോപം വന്ന് അബദ്ധത്തില്‍ പറഞ്ഞതാണെങ്കിലും നചികേതസ്സ് അത് ഗൗരവമായി എടുത്തു. അച്ഛന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അച്ഛന്‍ പറഞ്ഞ വാക്കിനെ സത്യമാക്കാന്‍ നചികേതസ്സ് യമധര്‍മ്മരാജാവിന്റെ കൊട്ടാരത്തിലേക്ക് പോയി.
നചികേതസ്സ് ചെല്ലുമ്പോള്‍ യമന്‍ അവിടെ ഉണ്ടായിരുന്നില്ല. വരുംവരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. മൂന്നാം ദിവസമാണ് യമന്‍ എത്തിയത്. അതിഥിയായി എത്തിയ ബ്രാഹ്മണ ബാലന്‍ മൂന്നുദിവസം നിരാഹരനായി ഇരിക്കുന്നതറിഞ്ഞ യമന്‍ ഉടന്‍ പരിഭ്രമത്തോടെ അടുത്തെത്തി കാര്യങ്ങള്‍ തിരക്കി. മൂന്നുദിവസം ശ്രദ്ധയോട് കാത്തിരുന്നതിന് പകരമായി മൂന്നു വരങ്ങള്‍ നല്‍കാന്‍ തയ്യാറായി.
മടങ്ങിചെല്ലുന്ന തന്നെ അച്ഛന്‍ തിരിച്ചറിയണമെന്നും സന്തോഷവാനാകണമെന്നുമാണ് ഒന്നാംവരം ചോദിച്ചത്. സ്വര്‍ഗപ്രാപ്തി എങ്ങനെ നേടാം എന്നതിനെകുറിച്ചായിരുന്നു രണ്ടാം വരം. ആത്മതത്ത്വത്തെക്കുറിച്ചുള്ള അറിവാണ് മൂന്നാമത്തേത്. യമന്റെ പരീക്ഷണങ്ങളേയും പ്രലോഭനങ്ങളേയും പക്വതയോടെ അതിജീവിച്ചാണ് നചികേതസ്സ് പരമമായ അറിവിനെ നേടുന്നത്.
യമധര്‍മ്മനേയും നചികേതസ്സിനേയും നമിച്ചാണ് ജഗദ്ഗുരു ആദിശങ്കരചാര്യസ്വാമികള്‍ കഠോപനിഷത്ത് ഭാഷ്യം ആരംഭിക്കുന്നത്. അത്രയ്ക്ക് ശ്രേഷ്ഠതയുണ്ട് ഗുരുവിനും ശിഷ്യനും.
‘ഓം നമോ ഭഗവതേ വൈവസ്വതായ മൃത്യവേ
ബ്രഹ്മവിദ്യാചാര്യായ നചികേതസേ ച”
ബ്രഹ്മവിദ്യാചാര്യനും വിവസ്വാന്റെ മകനുമായ മൃത്യുഭഗവാനും നചികേതസ്സിനും നമസ്‌ക്കാരം. ‘ബ്രഹ്മവിദ്യാചാര്യായ’ എന്നത് യമധര്‍മ്മദേവനും നചികേതസ്സിനും ഒരുപോലെ വിശേഷണമാണ്. ലോകത്തില്‍ ബ്രഹ്മവിദ്യയുടെ പ്രചാരത്തിന് കാരണക്കാരനായത് നചികേതസ്സാണ്. അതിനാല്‍ നമസ്‌ക്കാരം.
വിദ്യയെ സ്തുതിക്കുന്നതിനാണ് ഈ കഥ പറയുന്നത്.
ഓം ഉശന്‍ ഹവൈ വാജശ്രവസഃ സര്‍വവേദസം ഭഭൗ
തസ്യ ഹ നചികേസാ നാമ പുത്ര ആസ
വാജശ്രവസ്സ് എന്നാല്‍ അന്നദാനം കൊണ്ട് കീര്‍ത്തിനേടിയ ആള്‍ എന്നാണ് അര്‍ത്ഥം. വാജശ്രവസ്സിന്റെ പുത്രനായ ഗൗതമന്‍ എന്നും വാജശ്രവസിന്റെ പുത്രനായ ഉഗ്രന്‍ എന്നും വാജശ്രവസഃ എന്നതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. വിശ്വജിത്ത് എന്ന യാഗശേഷം തന്റെ എല്ലാ ധനവും ദാനം ചെയ്യുന്ന അവസരത്തിലാണ് ഋത്വിക്കുകള്‍ക്ക് ദക്ഷിണയായി ചാവാലി പശുക്കളെ കൊടുക്കുന്നത് മകനായ നചികേതസ്സ് കണ്ടത്. മകന്റെ ചോദ്യം കേട്ട് കുപിതനായ അച്ഛന്‍ തന്നെ കാലന് കൊടുക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കുട്ടി ആലോചിച്ചു.
ഉത്തമരായുള്ളവരുടെ കൂട്ടത്തില്‍ ഉത്തമനായും മദ്ധ്യമന്‍മാരുടെ കൂട്ടത്തില്‍ മദ്ധ്യമനായും ഇരിക്കുന്നതിനാല്‍ യമന് കൊടുക്കുക എന്ന കാര്യം നടത്താന്‍ നചികേതസ്സ് തീരുമാനിച്ചു. ഗുരു പറയാതെ തന്നെ വേണ്ടകാര്യം വേണ്ടപോലെ ചെയ്യുന്നവനാണ് ഉത്തമ ശിഷ്യന്‍. പറഞ്ഞകാര്യം അതുപോലെ ചെയ്യുന്നവര്‍ മദ്ധ്യമരാണ്. ഇത് രണ്ടിലും താന്‍ പെടും. ഒരിക്കലും അധമനല്ല. അതിനാല്‍ അച്ഛന്‍ ദേഷ്യപ്പെട്ട് പറഞ്ഞതാണെങ്കില്‍ കൂടിയും ആ വാക്ക് വെറുതെയാവാന്‍ പാടില്ല എന്ന് നചികേതസ് ഉറപ്പിച്ചു. എന്നിട്ട് അച്ഛനോട് പറഞ്ഞു.
”അനപശ്യ യഥാ പൂര്‍വേ പ്രതിപശ്യ തഥാളപദം
സസ്യമിവ മര്‍ത്ത്യഃ പച്യതേ സസ്യമിവാജായതേപൂനഃ”
നചികേതസിന്റെ ഈ വാക്കുകള്‍ വളരെ ശ്രദ്ധേയമായ മന്ത്രമാണ്. പൂര്‍വികരായവര്‍ സത്യം ധര്‍മ്മം എന്നിവയെ പാലിച്ചവരാണ്. ഇപ്പോഴുള്ള സജ്ജനങ്ങളും അങ്ങനെതന്നെ. അതുകൊണ്ട് അവരെപ്പറ്റി ആലോചിക്കണം, മാതൃകയാക്കണം. അസത്യം പറയുകയോ പ്രവര്‍ത്തിക്കുകയോ അവര്‍ ചെയ്യാറില്ല. നമ്മളും അങ്ങനെ വേണം. അസത്യത്തിലൂടെ ജരാമരണങ്ങളെ മറികടക്കാനാവില്ല.
എന്തുകൊണ്ടെന്നാല്‍ മനുഷ്യര്‍ സസ്യങ്ങളെപോലെ ജീര്‍ണിച്ച് മരിച്ചുപോകുന്നു. മരിച്ചതിനുശേഷം വീണ്ടും സസ്യത്തെപോലെ ജനിക്കുന്നു. നിത്യമല്ലാത്ത ഈ ലോകത്തില്‍ അസത്യംകൊണ്ട് എന്തുഫലം. സ്വാര്‍ത്ഥലാഭത്തിനു വേണ്ടി എന്തിന് സത്യത്തെ വെടിയണം. അച്ഛന്‍ പറഞ്ഞ വാക്ക് സത്യമാകാന്‍ തന്നെ യമലോകത്തേക്ക് അയയ്ക്കണമെന്ന് നചികേതസ്സ്. വെറുതെ പറഞ്ഞതായാലും കോപം കൊണ്ട് പറഞ്ഞതായാലും വാക്ക് സത്യമായിരിക്കണമെന്നാണ് ഉപനിഷത്ത് പറയുന്നത്. പൂര്‍വികരും സജ്ജനങ്ങളും അത്രകണ്ട് സത്യത്തിന് വില കല്പിച്ചിട്ടുണ്ട്. ഈ വാക്കുകള്‍ ആധുനിക കാലഘട്ടത്തിലും ഏറെ പ്രസക്തമാണ്. അസത്യത്തെ വെടിയാനും സത്യത്തെ എന്നും ഊട്ടിയുറപ്പിക്കാനും കുട്ടിയായ നചികേതസ്സിന്റെ വാക്കുകള്‍ നമുക്ക് കരുത്താകട്ടെ.


ജന്മഭൂമി: http://www.janmabhumidaily.com/news745093#ixzz4zrrbR96A
ഇന്ന് ഭഗവദ്ഗീത ജയന്തി. യുദ്ധക്കളത്തില്‍ വച്ച്, കൃഷ്ണന്‍ അര്‍ജ്ജുനന് ഗീത ഉപദേശിച്ചത് ഈ ദിനത്തിലാണെന്നത്രെ വിശ്വാസം. ഭഗവദ്ഗീത കടുകട്ടി സംസ്‌കൃതത്തിലാണ്. മനസ്സിലാക്കാന്‍ വിഷമമാണ് എന്നു ചിലര്‍ കരുതുന്നു. അങ്ങനെയല്ല. ശ്രദ്ധിച്ചു വായിച്ചാല്‍ ബാലസാഹിത്യം പോലെ ലളിതമാണ്. മഹാഭാരതം എന്ന ബൃഹത്തായ ഇതിഹാസ കൃതിയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് ഭഗവദ്ഗീത. അതിനാല്‍ മഹാഭാരതകഥ ചുരുക്കത്തിലെങ്കിലും അറിഞ്ഞിരിക്കുന്നത് ഗീത മനസ്സിലാക്കാന്‍ ഏറെ ഉപകരിക്കും. രസികന്‍ കഥകളാണതില്‍ നിറയെ. വ്യാസമഹര്‍ഷിയാണ് രചയിതാവ്. ആയിരക്കണക്കിന് കഥാപാത്രങ്ങളുണ്ട് മഹാഭാരതത്തില്‍. എന്നാല്‍ ഭഗവദ്ഗീതയിലാകട്ടെ, നാലു കഥാപാത്രങ്ങള്‍. (1) ധൃതരാഷ്ട്രര്‍ (2) സഞ്ജയന്‍ (3) അര്‍ജ്ജുനന്‍ (4) ശ്രീകൃഷ്ണന്‍. ക്രമത്തില്‍ രാജാവ്, മന്ത്രി, പ്രജ, മഹാഗുരു എന്നുവേണമെങ്കില്‍ പറയാം. വേറെയും വ്യാഖ്യാനങ്ങളാകാം.
ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദമാണ് ഭഗവദ്ഗീത. ഗുരു ശ്രീകൃഷ്ണനും ശിഷ്യന്‍ അര്‍ജ്ജുനനുമാണ്. യുദ്ധക്കളമാണ് പശ്ചാത്തലം എന്നത് ശ്രദ്ധേയം. അവിടുത്തെ കാഴ്ചകളും സംഭാഷണങ്ങളും രാജാവായ ധൃതരാഷ്ട്രനെ വിവരിച്ചു കേള്‍പ്പിക്കുകയാണ് സഞ്ജയന്‍ എന്ന മന്ത്രി. അന്ധനാണ് രാജാവ്. എഴുനൂറു ശ്ലോകങ്ങളാണ് ഗീതയിലുള്ളത്. അതിലെ 574 ശ്ലോകങ്ങളും ഭഗവാന്‍ പറയുന്നതാണ്. 84 ശ്ലോകങ്ങള്‍ അര്‍ജ്ജുനന്റേതും 41 ശ്ലോകങ്ങള്‍ സഞ്ജയന്റേതുമായിട്ടുണ്ട്. ബാക്കി ഒന്നേയുള്ളൂ ധൃതരാഷ്ട്രന്. എങ്കിലെന്ത്? അത് ഒരു ചോദ്യശ്ലോകമാണ്- ”ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ” എന്ന് തുടങ്ങുന്ന ഗീതയിലെ ആദ്യ ശ്ലോകം. പതിനെട്ടു അദ്ധ്യായങ്ങളാണുള്ളത്.
അദ്ധ്യായം എന്നതിനു പകരം യോഗം എന്നാണ് പറയുക. അര്‍ജ്ജുന വിഷാദയോഗമാണ് ആദ്യം. ഒടുവിലത്തേത്, 18-ാമത്തേത് മോക്ഷസന്ന്യാസയോഗവും. ഇടയ്ക്കുള്ളവയിലെ വിഷയങ്ങള്‍ ജ്ഞാനം, കര്‍മ്മം, ഭക്തി, ധ്യാനം, അക്ഷരബ്രഹ്മം, രാജവിദ്യ, വിശ്വരൂപ ദര്‍ശനം എന്നിങ്ങനെ പോകുന്നു. ഗദ, വാള്‍, കുന്തം, അസ്ത്രം ഇവ തമ്മിലുള്ള ഏറ്റുമുട്ടലല്ല എന്നത് ശ്രദ്ധിക്കുക. സമാധാനത്തിന്റെ വഴിയാണ് ഗീതയുടേത്.
യുദ്ധം പശ്ചാത്തലമാക്കിയതുകൊണ്ട്, ഗീത മനുഷ്യരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്ന ധാരണ വേണ്ട. യുദ്ധം എന്നത് ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടമാണെന്ന് കരുതിയാല്‍ മതി. അവിടെ തളര്‍ന്നുപോകുന്ന മനസ്സിനെ സാന്ത്വനിപ്പിച്ചും ഉത്തേജിപ്പിച്ചും കര്‍മ്മനിരതമാക്കുന്ന ജോലിയാണ് കൃഷ്ണന്‍ എന്ന ഗുരു നിര്‍വഹിക്കുന്നത്. അതിനാല്‍ ഏതു കാലത്തും, ആരുടെ ജീവിതത്തിലും ഈ ഉപദേശങ്ങള്‍ക്കു സവിശേഷമായ സ്ഥാനമുണ്ട്.
നല്ലൊരു മനശ്ശാസ്ത്ര ഗ്രന്ഥമാണ് ഗീത. മാത്രമല്ല, പല പല ശാസ്ത്രതത്ത്വങ്ങളുടെ സമാഹാരം കൂടിയാണത്. ശരീരശാസ്ത്രവും ആഹാരശാസ്ത്രവും മാനേജ്‌മെന്റ് ശാസ്ത്രവും വരെ ഗീതയില്‍ ഉള്ളതായി ആധുനിക വിദഗ്ദ്ധര്‍ പറയുന്നു. യുദ്ധമല്ല, സമാധാനമാണ് ഗീത ലക്ഷ്യമാക്കുന്നത്. സത്യം, ധര്‍മ്മം, ദയ, അഹിംസ, വിനയം, വിവേകം എന്നീ ജീവിതമൂല്യങ്ങളിലാണ് ഊന്നല്‍.
”ഈ രാജ്യംകൊണ്ടും സുഖാനുഭവങ്ങള്‍കൊണ്ടും എന്തുകാര്യമാണുള്ളത് ഗോവിന്ദാ?” എന്ന അര്‍ജ്ജുനന്റെ ആദ്യത്തെ ചോദ്യം ശ്രദ്ധിക്കൂ. അത് ഭൂമിയില്‍ ജനിച്ച് വീഴുന്ന ഓരോ മനുഷ്യന്റെയും ചോദ്യം തന്നെയല്ലേ?
ഭഗവദ്ഗീത പറയുന്ന യുദ്ധം യഥാര്‍ത്ഥത്തില്‍ ബാഹ്യമായി ആയുധങ്ങള്‍കൊണ്ടു നടക്കുന്നതല്ല. ആന്തരികമായി ഓരോ മനസ്സിലും നടക്കുന്നതാണ്. ശ്ലോകങ്ങള്‍ ശ്രദ്ധിച്ചാലറിയാം. മനുഷ്യമനസ്സിലെ കാമം, ക്രോധം, മദം, മാത്സര്യം തുടങ്ങിയ ശത്രുക്കളെ കൊല്ലാനാണ് ഭഗവാന്‍ ഉപദേശിക്കുന്നത്. ഓരോ ശരീരവും ക്ഷേത്രമാണ്. എല്ലാ ശരീരങ്ങളിലും നിറയുന്ന ചൈതന്യമാണ് ഈശ്വരന്‍. തന്നെപ്പോലെ സകല ജീവജാലങ്ങളെയും കരുതണം. സുഖവും ദുഃഖവും ആ വിധത്തില്‍ തിരിച്ചറിയണം.
”സുഹൃദം സര്‍വ്വഭൂതാനാം” എന്നതാണ് ഭഗവാന്റെ മറ്റൊരു വാക്യം. എല്ലാജീവജാലങ്ങളുടെയും ജീവനില്ലാത്തവയുടേയും കൂടി സുഹൃത്താണ് ഞാന്‍ എന്നര്‍ത്ഥം. എല്ലാവരിലും എല്ലാറ്റിലും ഭഗവാനെ കാണുന്നുവെങ്കില്‍ ‘ശത്രു’ എന്ന വാക്കിനുപോലും സ്ഥാനമില്ലല്ലോ. പണ്ഡിതന്മാരുടെ വലിയ ഗുണം സമദര്‍ശിത്വമാണ്.
വാസ്തവത്തില്‍, ലോകത്തിലെ ആദ്യത്തെ സമത്വവാദിയാണ്- വിപ്ലവകാരിയായ സോഷ്യലിസ്റ്റാണ് ശ്രീകൃഷ്ണന്‍. അര്‍ജ്ജുനനും കൃഷ്ണനും പരസ്പരം സഖാവേ എന്നാണ് വിളിക്കുന്നത്. അതിനാല്‍ കൃഷ്ണന്റെ ഉപദേശങ്ങള്‍ക്ക് ‘കൃഷ്ണനിസം’ എന്ന പേര്‍ നല്‍കാവുന്നതല്ലേ? സൂക്ഷ്മതലത്തിലുള്ള സമത്വാനുഭവമാണത്.
ജ്ഞാനത്തെപ്പോലെ പരിശുദ്ധമായി ലോകത്തില്‍ ഒന്നുമില്ല. ശ്രദ്ധയുള്ളവനു ജ്ഞാനം ലഭിക്കും. മനോനിയന്ത്രണവും സമര്‍പ്പണവും ഉണ്ടെങ്കില്‍ ജ്ഞാനമാകുന്ന വാളിനാല്‍ സംശയങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാം. സംശയങ്ങള്‍ വ്യക്തികളെ നശിപ്പിക്കുന്നു. മതം എന്ന വാക്കു ഗീതയില്‍ ഭഗവാന്റേതായി പലേടത്തും വരുന്നുണ്ട്. ‘മേ മതം’ എന്നാല്‍ എന്റെ അഭിപ്രായം എന്നാണ് അര്‍ത്ഥം. വിദഗ്ദ്ധ മതം, വിദഗ്ദ്ധരുടെ അഭിപ്രായം എന്ന പോലെ ഇന്നു നാം ഉപയോഗിക്കുന്ന മതം ഇടുങ്ങിയ അര്‍ത്ഥത്തിലുള്ളതാണ്, വിഭാഗീയവുമാണ്. ഹിന്ദു എന്ന ഒറ്റവാക്കും ഗീതയിലില്ല എന്ന കാര്യവും ശ്രദ്ധിക്കണം.പ്രസന്നനായിരിക്കൂ, പ്രശാന്തനായിരിക്കൂ, സമത്വബുദ്ധിയോടെ ഇരിക്കൂ. മിതത്വവും ശുചിത്വവും പാലിക്കൂ. ജ്ഞാനിയായി, ദാനിയായി, സേവനനിരതനായി ഇരിക്കൂ എന്നെല്ലാം പറയുന്ന ഗീത ഒരു വ്യക്തിത്വ വികസന ഗ്രന്ഥമാണ്, ഇന്ന് അര്‍ത്ഥമാക്കുന്ന തരത്തിലുള്ള മതഗ്രന്ഥമല്ല.
ലോകമാനവികതയ്ക്കുമപ്പുറം സകലചരാചര സ്‌നേഹത്തെ ഉയര്‍ത്തിക്കാട്ടുന്ന, അതിര്‍ത്തികളില്ലാത്ത ലോകത്തിന്റെ ഭരണഘടനയാണ് ഭഗവദ്ഗീത.


ജന്മഭൂമി: http://www.janmabhumidaily.com/news745104#ixzz4zrrMYnI3
ഗായത്രീ മാഹാത്മ്യം….4
****************************
"ശതം വാഥ സഹസ്രം വാ മാന്ത്രാർത്ഥഗതമാനസഃ" .........
നൂറുരുവായാലും ആയിരം ഉരുവായാലും കേവലം പത്തുരുവായാലും മന്ത്രാർത്ഥഗതമാനസനായി വേണം ജപിക്കാൻ. ശുദ്ധന്മാരായ യോഗീശ്വരന്മാരാൽ എല്ലായ്പ്പോഴും ഉപാസിക്കപ്പെടുന്ന ഗായത്രീ മന്ത്രത്തെ ജപം കൊണ്ടോ ഹോമം കൊണ്ടോ ധ്യാനയോഗമനുസരിച്ചോ നാം ഉപാസിച്ചാൽ നിത്യമുക്തനും നിത്യതൃപ്തനും ആയി തീരും. ഗായത്രീമന്ത്രത്തിന് യാജ്ഞവൽക്യസ്മൃതിയിൽ ഇങ്ങനെ അർത്ഥം കാണുന്നു. " ഏതൊരു ചൈതന്യമാണോ ഞങ്ങളുടെ ചിത്തത്തെ (അന്തഃകരണങ്ങളെ) ശോഭനമായ ജീവിതാചര്യയിലേക്ക് പ്രചോദിപ്പിക്കുന്നത്, സവിതാവായ ആ ദേവൻ സ്വന്തം ആത്മാവിന്റെ സത്തയെ തന്നെയാണ് , അതിനാൽ സർവ്വജീവജലങ്ങളാലും ആരധ്യനാണ്. ദ്വിജന്മാർ ആ ദേവനെ ആദിത്യമണ്ഡലവർത്തിയായ ചൈതന്യമായി ആരാധിക്കുന്നു. സർവ്വജ്ഞനും സർവ്വവ്യാപിയുമായ ആ ദേവൻ ജഗൽസൃഷ്ടിസംഹാരകരകനാണ്. സ്വന്തം മായ ശക്തിയുടെ പ്രഭാവത്തിൽ ശിവൻ, രുദ്രൻ, എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. ആദിത്യനുപോലും അജ്ഞാതമായ തന്റെ ചൈതന്യപ്രസരണത്തിന് കാരണഭൂതനായ ആ പരമേശ്വ്വരനെ ഞങ്ങൾ മനസാ ഉപാസിക്കുന്നു.
ശ്രീമദ് ഭാഗവതത്തിൽ എകദേശം ഇതേ അർത്ഥം തന്നെ ഒന്നുകൂടി വിപുലമായി വിവരിക്കുന്നു.
"ഓം നമോ ഭഗവതേ ആദിത്യായ അഖിലജനതാം............”
ആദിത്യമണ്ഡലവർത്തിയായ പരമചൈതന്യം ഗായത്രീമന്ത്രത്താൽ ഉപാസ്യമാണ്. ഗായത്രിയുടെ ദേവതയായ സവിതാവിനെ ആദിത്യനിൽ ധ്യാനിക്കുന്നു. അതിനാൽ തഴെ കൊടുക്കുന്ന വിശേഷണങ്ങളെല്ലാം ഗായത്രിക്കും യോജ്യമാണ്. ആദിത്യനിൽ വർത്തിക്കുന്ന പരബ്രഹ്മജോതിസ്സിന്റെ അക്ഷരാത്മകമായ ആവിഷ്കാരമാണ് ഗായത്രീ മന്ത്രം...rajeev kunnekkat

Tuesday, November 28, 2017

മാതൃപഞ്ചകം

രചന:ശങ്കരാചാര്യർ


അഥ ശ്രീ മാതൃപഞ്ചകം
മുക്താമണി ത്വം നയനം മമേതി
രാജേതി ജീവേതി ചിര സുത ത്വം
ഇത്യുക്തവത്യാസ്തവ വാചി മാതഃ
ദദാമ്യഹം തണ്ഡുലമേവ ശുഷ്കം 1
അംബേതി താതേതി ശിവേതി തസ്മിൻ
പ്രസൂതികാലേ യദവോച ഉച്ചൈഃ
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദ
ഇതി ജനന്യൈ അഹോ രചിതോഽയമഞ്ജലിഃ 2
ആസ്തം താവദിയം പ്രസൂതിസമയേ ദുർവാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണക്ലേശസ്യ യസ്യാക്ഷമഃ
ദാതും നിഷ്കൃതിമുന്നതോഽപി തനയസ്തസ്യൈ ജനന്യൈ നമഃ 3
ഗുരുകുലമുപസൃത്യ സ്വപ്നകാലേ തു ദൃഷ്ട്വാ
യതിസമുചിതവേശം പ്രാരുദോ മാം ത്വമുച്ചൈഃ
ഗുരുകുലമഥ സർവം പ്രാരുദത്തേ സമക്ഷം
സപദി ചരണയോസ്തേ മാതരസ്തു പ്രണാമഃ 4
ന ദത്തം മാതസ്തേ മരണസമയേ തോയമപിവാ
സ്വധാ വാ നോ ദത്താ മരണദിവസേ ശ്രാദ്ധവിധിനാ
ന ജപ്ത്വാ മാതസ്തേ മരണസമയേ താരകമനു-
രകാലേ സമ്പ്രാപ്തേ മയി കുരു ദയാം മാതുരതുലാം 5
അഥ ശ്രീ മാതൃപഞ്ചകം
മുക്താമണി ത്വം നയനം മമ ഇതി രാജ ഇതി ജീവ
ഇതി ചിര സുത ത്വം
ഇത്യുക്തവത്യാഃ തവ വാചി മാതഃ ദദാമി അഹം
തണ്ഡുലം ഏവ ശുഷ്കം 1
അംബാ ഇതി താത ഇതി ശിവ ഇതി തസ്മിൻ
പ്രസൂതികാലേ യദവോച ഉച്ചൈഃ
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദ ഇതി ജനന്യൈ
അഹോ രചിതോഽയം അഞ്ജലിഃ 2
ആസ്തം താവദ് ഇയം പ്രസൂതിസമയേ ദുർവാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സംവത്സരീ
ഏകസ്യാപി ന ഗർഭഭാര ഭരണ ക്ലേശസ്യ യസ്യ അക്ഷമഃ
ദാതും നിഷ്കൃതിം ഉന്നതോഽപി തനയഃ തസ്യൈ ജനന്യൈ നമഃ 3
ഗുരുകുലമുപസൃത്യ സ്വപ്നകാലേ തു ദൃഷ്ട്വാ
യതിസമുചിതവേശം പ്രാരുദോ മാം ത്വമുച്ചൈഃ
ഗുരുകുലമഥ സർവം പ്രാരുദത് തേ സമക്ഷം
സപദി ചരണയോസ്തേ മാതരസ്തു പ്രണാമഃ 4
ന ദത്തം മാതസ്തേ മരണസമയേ തോയമപിവാ
സ്വധാ വാ നോ ദത്താ മരണദിവസേ ശ്രാദ്ധവിധിനാ
ന ജപ്ത്വാ മാതസ്തേ മരണസമയേ താരകമനുഃ
അകാലേ സമ്പ്രാപ്തേ മയി കുരു ദയാം മാതുരതുലാം 5
വേദങ്ങളിൽ സ്ത്രീകളെ ക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ ചുരുക്കിയെടുത്താൽ 
സ്ത്രീകള് ധൈര്യശാലികളാകണം, 
വിശേഷ വിജ്ഞ്യാനമുള്ളവരാകണം , 
കീർത്തി സമ്പാദിക്കണം, 
രഥമോടിക്കാനറിയണം, 
തല്പരയെങ്കിൽ സേനയിൽ ഭാഗമാകാം
ബുദ്ധിമതികളാകണം,
സമൂഹ സുരക്ഷക്കും കുടുംബ സുരക്ഷക്കും കാരണമാകണം ,
സമ്പത്തും, ഐശ്വര്യവും, ഭക്ഷണവും പ്രാദാനം ചെയ്യുന്നവളാകണം തുടങ്ങിയവയെല്ലാം ഒരു ജിജ്ഞ്യാസുവിനു വായിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകില്ല .
“മാതൃവത് പര ദാരെഷു” —- മാതൃഭാവേനെ എല്ലാ സ്ത്രീകളോടും ഇടപെടണമെന്നാണ് ഭാരതീയ സംസ്കൃതി നമ്മോടു വിളിച്ചു പറയുന്നത്. സചേതനങ്ങളും അചേതനങ്ങളുമായ സകല സ്ത്രീ സത്തകൾക്കും ഭാരതീയർ മാതൃഭാവം കല്പ്പിച്ചു നല്കിയതായി കാണാം . വേദങ്ങളിലും, പുരാണങ്ങളിലും , സ്മൃതികളിലും , ഇതിഹാസങ്ങളിലും പരമോത്കൃഷ്ട സ്ഥാനം നല്കിയിരിക്കുന്നത് മാതൃഭാവത്തിനാണ്. ഒരു സ്ത്രീ ബാലികയാകട്ടെ, കന്യകയാകട്ടെ, വൃദ്ധയാകട്ടെ, അവരിൽ മുൻപിട്ടു നില്ക്കുന്നതും ഇതേ മാതൃ ഭാവമാണ്. ഈ മാതൃഭാവത്തെ വാഴ്ത്തി നിരവധി സൂക്തങ്ങൾ വേദങ്ങളിൽ കാണാം. ജ്ഞ്യാനതിന്റെ ഉറവിടമായ സരസ്വതിയായും ,ധൈര്യത്തിന്റെയും വീര്യതിന്റെയും സംക്ഷിപ്ത രൂപമായ സഹസ്രവീര്യയായും പ്രതീക്ഷയുടെയും പ്രബുദ്ധതയുടെയും പ്രതീകമായ ഉഷസ്സായും വേദങ്ങൾ മാതൃഭാവത്തെ വാഴ്ത്തുന്നു. സൂര്യനെന്ന തന്റെ പതിക്കു മുൻപേ നടക്കുന്ന ഉഷയെന്ന സ്ത്രീഭാവത്തെ വേദങ്ങളിലെ പരമോത്കൃഷ്ടമായ ഒരു പ്രതീകമായാണ് കരുതുന്നത്. അന്ധകാരത്തെ അകറ്റി പുലരി പ്രകാശവും വിശുദ്ധിയും പരത്തുന്ന പോലെ , മാതാവ് കുഞ്ഞിന്റെ ജീവിതത്തിൽ വെളിച്ചം പകരുന്നുവെന്നു വേദം വിളിച്ചു പറയുന്നു.
വേദങ്ങളിലെ പ്രധാന ദേവീ സങ്കല്പ്പമായ അദിതിയെ സകലതിനെയും ഉള്ളിലടക്കുന്ന മാതൃസത്തയായാണ് അവതരിപ്പിച്ചിരിക്കുന്നത് . ഇന്ദ്രനടക്കമുള്ള സകല ദേവന്മാരുടെയും മാതാവായി വിശേഷിപ്പിക്കുന്നതും ഇതേ അദിതിയെത്തന്നെ . സർവാരാധ്യയാണ് ആദിതിയെന്നും അദിതിയിൽ നിന്നാണ് സമസ്ത പ്രപഞ്ചവും ഉത്ഭവിച്ചതെന്നും വേദം നിസ്സംശയം വിളിച്ചു പറയുന്നു.പുരുഷ സത്തയായ പ്രജാപതിയോടൊപ്പം നില്ക്കാവുന്ന സ്ത്രീ സത്തയായ അദിതിക്കു പകരം വെയ്ക്കുവാൻ തക്ക ശക്തമായ സ്ത്രീ ഭാവങ്ങളൊന്നും സെമെട്ടിക് മതങ്ങള്ക്കു സ്വന്തമായില്ല എന്നത് പ്രജാപതി സങ്കല്പ്പത്തെ ‘വെടക്കാക്കി തനിക്കാക്കാൻ’ ശ്രമിക്കുന്ന മത മേലാളന്മാർ അറിഞ്ഞിരിക്കേണ്ടതുണ്ട്.
സ്ത്രീ ഭാവത്തെ ആരാധ്യമായി കരുതി സ്തുതിക്കുന്ന വേദസൂക്തങ്ങളിൽ ശ്രീ സൂക്തം, നില സുക്തം, ഭൂ സൂക്തം തുടങ്ങിയവ പ്രാധാന്യമർഹിക്കുന്നുണ്ടെങ്കിലും വേദമാതാവായി , സകല മന്ത്രങ്ങളുടെയും അമ്മയായി , സ്ത്രീ ഭാവം കല്പ്പിച്ചു നല്കി ഭാരതീയർ ആദരവോടെ സ്തുതിക്കുന്ന ഗായത്രിയാണ് സകല വേദ സൂക്തങ്ങളിലും വെച്ച് പ്രഥമ പരിഗണനക്ക് അർഹത നേടുന്നത് . ഗായത്രി മന്ത്രമില്ലാതെ യുള്ള ഒരു മന്ത്രവും ഫലം തരില്ലെന്നും , ഗായത്രി ജപം വേണ്ട വിധം അനുഷ്ടിചാലെ ഒരു സാധകൻ മറ്റു മന്ത്രങ്ങൾക്ക് അർഹത നേടൂ എന്നുമാണ് വിശ്വാസം. ഉപനയന വേളയിൽ പ്രഥമോപദേശമായി നല്കുന്നതും ഗായത്രി മന്ത്രമാണ്.
ഭാരതീയ സംസ്കൃതിയിലെ മാതൃഭാവങ്ങൾ ഇത് കൊണ്ട് അവസാനിക്കുന്നില്ല. നദികളിലും രാഷ്ട്രത്തിലും ഭാഷയിലും ഭൂമിയിലും അവർ മാതൃഭാവം കാണുന്നു. പശുക്കളിൽ പോലും മാതൃഭാവം ദർശിക്കുന്ന ഒരു ഭാരതീയൻ തന്റെ നിലനില്പ്പിനു കാരണഭൂതയാകുന്ന നദികൾക്കും, രാഷ്ട്രത്തിനും, ഭാഷയ്ക്കും . ഭൂമിക്കും, പരമപ്രധാന ശാസ്ത്ര ഗ്രന്ഥമായ വേദങ്ങൾക്കും – ശ്രുതി – മാതൃഭാവം കല്പ്പിച്ചതിൽ ആശ്ച്ചര്യപ്പെടാൻ എന്തിരിക്കുന്നു അല്ലെ?