Wednesday, October 26, 2022

 Devi Suktam – 

ദേവീ സൂക്തം 

The Vedic period saw highly intelligent and learned women who actively contributed to the shaping of human civilization. The Vedas comprise the largest and longest-living literature of the world. The Rig Veda mentions around 27 to 30 Rishikas or women seers and several of the Rig Vedic Hymns are attributed to them. They were known as Brahmavadinis – women of high scholarship. Brahmavadinis dedicated their entire lives to learning, teaching and spreading knowledge through their Tapasya and remained unmarried. This was their sole aim. Sadyodvāhās were also a group of women scholars who continued their education until their marriage.  



Their compositions show the high position women seers enjoyed in the Rig Vedic times.  The 125th Hymn from Book 7 of the Rig Veda, with the Devi Suktam, sees the beginning of the contributions of women seers. Rishika Vak Ambhrini, the daughter of the great seer Ambhrina is credited with the Devi Suktam, also known as Vak Suktam. She is among the most ancient women poets of the world.



The Vak Suktam is pure power. It is not composed by her as one would compose poetry. It is a spontaneous outpouring of her realizations and divine experience. She identifies herself as the Supreme Goddess herself, Adi Parashakti. Embodying the consciousness of the Devi she has composed the Hymn on, the composition pours power, vigour and strength. 



Unlike many other Suktams in which the Vedic Seer addresses a Devata, this is composed from a state of divine ecstasy born out of being merged in Devi consciousness. Hence, this is an Atmastuti. The Devi Suktam is an expression of the unity of the universe and is one of the earliest Advaitic works. Comprising of 8 stanzas, the descriptions match with all aspects of the universal goddess, Adi Parashakti – Durga, Lakshmi and Sarasvati. The Devi Suktam is a celebration of our inherent divinity and splendour!



 



ॐ अ॒हं रु॒द्रेभि॒र्वसु॑भिश्चराम्य॒हमा᳚दि॒त्यैरु॒त वि॒श्वदे᳚वैः । 



अ॒हं मि॒त्रावरु॑णो॒भा बि॑भर्म्य॒हमि᳚न्द्रा॒ग्नी अ॒हम॒श्विनो॒भा ॥ १॥



I move with the Rudras and also with the Vasus, I wander with the Adityas and the Vishwadevas. I hold aloft both Mitra and Varuna, and also Indra and Agni and the twin Ashvins.



In the above verse, the Goddess declares herself as the controlling power behind the many Devas who are associated with various facets and functions of this universe. She claims to move as one with the mighty Devas, including the eleven Rudras, Vasus, Adityas and Vishwadevas, assuming their form. She is their core and inner self of all the Devas. She is more than their equal, as she sustains and holds them aloft. She is thus Supreme. The 11 Rudras are manifestations of Shiva. The Adityas are the sons of Aditi and sage Kashyapa. The 8 Vasus are a class of wealth giving deities who represent aspects of the cosmic natural phenomena. Vishwadevas are a group of 10 Vedic Gods, who are sons of Vishwaa.  She is their supporter without whom they cease to exist.



 



अ॒हं सोम॑माह॒नसं᳚ बिभर्म्य॒हं त्वष्टा᳚रमु॒त पू॒षणं॒ भगम्᳚ ।



अ॒हं द॑धामि॒ द्रवि॑णं ह॒विष्म॑ते सुप्रा॒व्ये॒ ए॒ ३॒॑ यज॑मानाय सुन्व॒ते ॥ २॥



I uphold and cherish the Soma, the exuberant plant, that is pressed out for the delight of the Gods. I am the supporter of the divine sculptor and craftsman, Tvaṣṭar and of Bhaga and Pushan too. I am the giver of the fruits of the sacrifices and grant the wealth of oblation, to the mindful institutor of sacrifice and to the performer of Soma sacrifice.



The Goddess now says that she is the controller of the high-swelling Soma juice, the sacred drink that brings delight to the Devas. She bears the three divinities – Tvaṣṭar,  Pūṣan, and Bhaga. Tvaṣṭar is the divine architect and through his excellent craftsmanship has created implements for many of the Devas. He is also the protector of Soma. Pūṣan performs the crucial role of guiding souls, connecting them to the other planes of existence, facilitating their journeys and protecting them through their journey to other worlds. Bhaga is a Rig Vedic deity responsible for the bestowing of wealth, fortune and prosperity. Thus, it is with the power of Devi that these divinities carry on their important cosmic functions that keep the created realities thriving. To the one who zealously pours the Soma juice and offers his oblations to the Yajna, she bestows the fruits of the fire ritual. She bestows wealth on the mindful Yajamana (patron of the sacrifice). It is through her that the offerings of Soma and Havis reach the Gods.



 



अ॒हं राष्ट्री᳚ सं॒गम॑नी॒ वसू᳚नां चिकि॒तुषी᳚ प्रथ॒मा य॒ज्ञिया᳚नाम् ।



तां मा᳚ दे॒वा व्य॑दधुः पुरु॒त्रा भूरि॑स्थात्रां॒ भूर्या᳚ वे॒शयन्᳚तीम् ॥ ३॥



I am the ruling Queen, the authority and amasser of treasures, full of wisdom, first of those who are worthy of worship through Yajna (fire and sacrifice). It is me, the Devas have installed in many places, in many directions, with many homes for me to enter and abide in. 



She is the supreme Queen of the Universe, the ruler in control of all material wealth (vasus) and dispenser of the riches. She is the embodiment of knowledge, the cognizer of the Brahman and the all-knowing one. The first among gods, she is the prime among the deities worshipped through the fire ritual (Yajna). She gives wealth to those who worship her. She enters many bodies as the prime consciousness, Atma, taking various forms and with different manifestations, in various ways. Hence, the Devas have incorporated her in various places, having many abodes, causing her to pervade (or overpower) many. 



From this verse, it is evident that the Devi addressed is Lalitha, encompassing aspects of Lakshmi and Sarasvati.. The Devi states that she is the supreme ruler in control of all material wealth (Lakshmi), knowledge and wisdom (Saraswati). According to the Puranas and  Agamas, Goddess Lalitha holds the undisputed supremacy among all Deities and creates the Trinities out of Herself. She is the first among gods and is present in all things and in every part of the universe. 



 



मया॒ सोऽअन्न॑मत्ति॒ यो वि॒पश्य॑ति॒ यः प्राणि॑ति॒ य ईं᳚ श‍ृ॒णोत्यु॒क्तम् ।



अ॒म॒न्तवो॒मान्त उप॑क्षियन्ति श्रु॒धिश्रु॑त श्रद्धि॒वं ते᳚ वदामि ॥ ४॥



It is by my power and through me alone that one eats, sees, breathes and hears the spoken word. He is not aware of me, yet he dwells in me alone. Listen with concentration, O those who can hear! For, I tell you what is trustworthy! Hear, one and all, the truth as I declare it.



In this mantra, the Goddess announces herself as the primordial power driving all life processes that make the human body function, whether one is aware or not. It is through her power that one eats his food, one sees, breathes and hears what is said. Even those who do not recognize her, are protected by her. Those who ignore her with their thoughts not turned to her, run to ruin. She asks for her statement to be heard with concentration and exhorts its credibility. She urges that what she says is trustworthy and that she be listened to.



 



अ॒हमे॒व स्व॒यमि॒दं व॑दामि॒ जुष्टं᳚ दे॒वेभि॑रु॒त मानु॑षेभिः ।



यं का॒मये॒ तं त॑मु॒ग्रं कृ॑णोमि॒ तं ब्र॒ह्माणं॒ तमृषिं॒ तं सु॑मे॒धाम् ॥ ५॥



It is I who announces the tidings that are pleasing to gods and men. The man I love, I make mighty in strength, a knower of the Brahman – a sage, a learned scholar, or a wise one as I please.



This time, the Devi addressed both the Devas and the earthly beings. She states that her announcements cause the Devas and the human beings to rejoice. She would bestow her grace on whomsoever she wishes, by granting them material or other benefits as they deserve. If she is pleased by someone, (for his meditation towards her), she makes him (i) Ugra: One greatest in strength (ii) Brahman: A knower of the Brahman, as a Self-realized soul (iii) Rishi: One well versed in knowledge as a learned scholar (iv) Sumedha: A very wise person.  Her decision is welcomed by one and all. Declaring her supremacy as the Sarva Jagat Iswari or the sole controller of all Gods and men, she makes it clear that only she holds the power to grant BrahmAtva Or Vishnutva or Rishi-hood. It is her grace that all Gods and men strive to achieve. 



 



अ॒हं रु॒द्राय॒ धनु॒रात॑नोमि ब्रह्म॒द्विषे॒ शर॑वे॒हन्त॒ वा उ॑ ।



अ॒हं जना᳚य स॒मदं᳚ कृणोम्य॒हं द्यावा᳚पृथि॒वी आवि॑वेश ॥ ६॥



I bend the bow for Rudra that his arrow may slay the hater of the words of sacred wisdom. I rouse the people and make them strive. I have entered the Earth and Heaven, filling everything.



In this verse, she assumes the Durga aspect of Adi Parashakti, who fights for the Dharmic forces. She bends the bow for Rudra to kill all those enemies who detest Dharma, and so that his arrow may strike and slay the hater of devotion. Here, Devi could also mean that she is the elastic potential energy that turns into kinetic energy when the bow is released and thus establishes herself as both the unmanifest potential energy and manifest kinetic energy, that the universe is a combination of. At the level of the Devas, she has fought several battles and slain many savage Asuras including Mahishasura, Shumba and Nishumba, to name a few. The Devi Purana is replete with stories of her bloody battles and she always emerging victories after fighting impossible Asuras. Even at the level of humans, she goes all out to protect a sincere devotee or a humble Dharmi. She wages war against hostile men to protect the praying ones. Here, however, she rouses the inner strength in people and makes them determined to fight for their welfare. Durga Devi helps both the Devas and humans in establishing Dharma, by providing them the power to fight against Adharma. 



 



अ॒हं सु॑वे पि॒तर॑मस्य मू॒र्धन् मम॒ योनि॑र॒प्स्व (अ॒) १॒॑न्तः स॑मु॒द्रे ।



ततो॒ विति॑ष्ठे॒ भुव॒नानु॒ विश्वो॒ तामूं द्यां व॒र्ष्मणोप॑स्पृशामि ॥ ७॥



I generate the father on the summit of this (sky). My source is in the waters, deep in the inner cosmic oceans. From there, I spread among all living creatures, alongside the all-pervading, and with the vertex, I touch that sky.



In the Rig Veda, Dyaus Pitr is the God of the sky and heavens and is considered the father. His consort is Prithvi Devi – Mother Earth, and together, they are the source of all creation. Here, the Devi exhorts that she is the progenitor of Dyaus Pitr or Akasha (sky), it is her from her that he has emerged and it is she who gave birth to him. The source of her own creative powers lie deep in the cosmic ocean and waters, and by that, she is present in all three worlds. Here, “waters” refers to the cosmic waters which is an all-pervading entity, the genesis of all creative energy. Emerging from the cosmic ocean, through a vortex, she pervades all creation and touches the sky and the apex of the heavens with her forehead. She establishes herself as the absolute origin of all creation and pervades all creation.



 



अ॒हमे॒व वात॑ऽइव॒ प्रवा᳚म्या॒रभ॑माणा॒ भुव॑नानि॒ विश्वा᳚ ।



प॒रो दि॒वा प॒रए॒ना पृ॑थि॒व्यै ताव॑ती महि॒ना सम्ब॑भूव ॥ ८॥



I breathe a strong breath like the wind and tempest, from which commence forth all living beings and universes. I hold together all of existence – beyond this wide earth and beyond the heavens. I have become so mighty in my grandeur!



It is her breath that blows forth as the mighty winds. The last verse is a declaration of her vastness and largeness. She is beyond what the mind can comprehend, beyond the created space and time. She verily brings into existence, both space and time and all the worlds issue forth through the winds that she vehemently blows. She breathes life into all of creation. So vast is her greatness and glorious is her power. 



 



ॐ शान्तिः॒ शान्तिः॒ शान्तिः॑ ॥



 



Thus concludes the powerful Devi Suktam. Filled with bold proclamations, the Suktam oozes brilliance and might. Vagambhrini became a medium for Adi Parashakti and the ultimate truth to pour forth. It is through such highly accomplished seers that the truth is shared and recorded as Shrutis. These are divine revelations seen by Rishis and Rishikas, our ancient Sages, while absorbed in intense Tapasya and meditation. 



References: Original Sanskrit: https://sanskritdocuments.org/doc_veda/deviisuukta.html  https://www.boloji.com/articles/1747/vak-ambhrini-and-her-song-of-the-soul  https://en.wikipedia.org/wiki/Dev%C4%ABs%C5%ABkta  https://www.speakingtree.in/blog/devi-sukta-or-vak-sukta-proclamation-by-the-primordial-goddess  Vagambhrini as river Saraswati: http://bharatkalyan97.blogspot.com/2013/06/sarasvati-is-vagambhrini.html  Devi Suktam Word by word: http://www.ecs.umass.edu/ece/janaswamy/janaswamy_add_info/RJ_Devi_Suktam.pdf  https://mathomathis.com/rishikas-female-rishis-in-vedanta-dharma-101/ http://www.ijcms2015.co/file/vol-i-issue-1/AIJRA-VOL-I-ISSUE-1-10.pdf  https://mathomathis.com/rishikas-female-rishis-in-vedanta-dharma-101/ 


 



TAGS: devi suktamdevisuktamrig vedarishikavagambhrinivak suktamvedic chantwomen in ancient india

 



ശാന്തിമന്ത്രങ്ങള്‍.

1.

ഓം ഭദ്രം കര്‍ണേഭിഃ ശൃണുയാമ ദേവാഃ ഭദ്രം പശ്യേമാക്ഷഭിര്‍ യജത്രാഃ .

സ്ഥിരൈരംഗൈസ്തുഷ്ടുവാംസസ്തനൂഭിര്‍ വ്യശേമ ദേവഹിതം യദായുഃ .

സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ സ്വസ്തി നഃ പൂഷാ വിശ്വവേദാഃ സ്വസ്തിനസ്താര്‍ക്ഷ്യോ അരിഷ്ടനേമിഃ

സ്വസ്തിനോ ബൃഹസ്പതിര്‍ദധാതു.


അഥര്‍വ്വവേദത്തിലെ ഒരു മന്ത്രമാണിത് . അഥര്‍വ്വവേദത്തിലെ 31 ഉപനിഷത്തുകളുടെ ശാന്തിപാഠമാണ് ഈ മന്ത്രം .

ഭദ്രം = മംഗളമായത്. കര്‍ണേഭിഃ = കാതുകളാല്‍. ശൃണുയാമ = കേള്‍ക്കുമാറാകട്ടെ. പശ്യേമ = കാണുമാറാകട്ടെ. അക്ഷഭിഃ = കണ്ണുകളാല്‍ . യജത്രാഃ = യാഗം ചെയ്യുന്നവര്‍ . സ്ഥിരൈഃ അംഗൈഃ = ബലമേറിയ അംഗങ്ങളോടുകൂടി . തുഷ്ടുവാംസഃ = സ്തൂതിക്കുന്നവരാല്‍ തനൂഭിഃ = ശരീരങ്ങളോടുകൂടി . വ്യശേമ = ഞങ്ങള്‍ പ്രവേശിക്കുമാറാകട്ടെ. ദേവഹിതം യത് ആയുഃ = ദേവഹിതമായി ഞങ്ങള്‍ക്കു ലഭിച്ച ആയുസ്. സ്വസ്തി = ക്ഷേമം. നഃ / നോ / ന = ഞങ്ങള്‍ക്ക് , ഞങ്ങളെ . വൃദ്ധശ്രവാഃ = യശസ്വി ,ഈന്ദ്രന്‍ . പൂഷാ = സൂര്യന്‍ . വിശ്വവേദാഃ = സര്‍വ്വജ്ഞാനി. താര്‍ക്ഷ്യഃ = ഗരുഢന്‍. അരിഷ്ടനേമിഃ = ദുരിതങ്ങള്‍ മാറ്റുന്ന. ദധാതു = നല്‍കുമാറാകട്ടെ..


ദേവന്മാരെ, കാതുകളെക്കൊണ്ട് ഞങ്ങള്‍ മംഗളകരമായവ മാത്രം കേള്‍ക്കുമാറാകട്ടെ . യാഗം ചെയ്യുന്ന ഞങ്ങള്‍ കണ്ണുകളാല്‍ മംഗളകരമായവ മാത്രം കാണുമാറാകട്ടെ. . സുദൃഢങ്ങളായ അംഗങ്ങളോടും ആരോഗ്യമുള്ള ശരീരങ്ങളോടും കൂടി ഞങ്ങള്‍ക്കു ലഭിച്ച ആയുസ്സ് മുഴുവന്‍ ഈശ്വരധ്യാനനിരതരായി ജീവിക്കുമാറാകട്ടെ . യശസ്വിയായ ഇന്ദ്രാ , ഞങ്ങള്‍ക്ക് ക്ഷേമം അരുളിയാലും . സര്‍വ്വജ്ഞാനി.യായ സൂര്യഭഗവാനെ , ഞങ്ങള്‍ക്ക് ക്ഷേമം അരുളിയാലും . സര്‍വ്വദുരിതശാന്തിയരുളുന്ന ഗരുഢാ, ഞങ്ങള്‍ക്ക് ക്ഷേമം അരുളിയാലും . ദേവഗുരുവായ ബൃഹസ്പതി ഞങ്ങള്‍ക്ക് ക്ഷേമം അരുളുമാറാകട്ടെ .

മംഗളകരമായവ മാത്രം കേള്‍ക്കുമാറാകട്ടേ , മംഗളകരമായവ മാത്രം കാണുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ മറ്റൊന്നും കേള്‍ക്കുകയോ കാണുകയോ ചെയ്യരുതെന്നല്ല , കേള്‍ക്കാന്‍ മംഗളകരമായ വാര്‍ത്തകള്‍ മാത്രമേ ഉണ്ടാകാവൂ , കാണാന്‍ മംഗളകരമായ കാര്യങ്ങള്‍ മാത്രമേ ഉണ്ടാകാവൂ . ലോകത്തില്‍ സര്‍വ്വമംഗളകരമായ കാര്യങ്ങള്‍ മാത്രം സംഭവിക്കട്ടെ . എല്ലാവര്‍ക്കും നന്മയുണ്ടാകട്ടേ എന്ന പ്രാര്‍ത്ഥന വേദങ്ങളില്‍ പൊതുവേ കാണുന്നതാണ് . ശുക്ലയജുര്‍വ്വേദത്തിലെ ബൃഹദാരണ്യക ഉപനിഷത്തിലെ മന്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ട ഒരു പ്രാര്‍ത്ഥന കാണുക .


സര്‍വ്വേഷാം സ്വസ്തിര്‍ഭവതു , സര്‍വ്വേഷാം ശാന്തിര്‍ഭവതു

സര്‍വ്വേഷാം പൂര്‍ണ്ണം ഭവതു , സര്‍വ്വേഷാം മംഗളം ഭവതു

സര്‍വ്വേ ഭവന്തു സുഖിനാ സര്‍വ്വേ ഭവന്തു നിരാമയാ

സര്‍വ്വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖഭാഗഭവേത് .


ആയുസ്സിനോ ധനത്തിനോ സുഖസൌകര്യങ്ങള്‍ക്കോ വേണ്ടിയല്ല പ്രാര്‍ത്ഥിക്കുന്നത് . ഈശ്വരന്‍ അരുളിയ ആയുസ്സ് തീരുന്നത് വരെ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കണം . അതിനുവേണ്ട സുദൃഢമായ ശരീരവും ആരോഗ്യവുമാണ് പ്രാര്‍ത്ഥനയിലൂടെ ആവശ്യപ്പെടുന്നത് . കര്‍മ്മം ചെയ്യുക ,അതിലൂടെ ഈശ്വരസേവ നടത്തുക . സാധാരണക്കാരന് ഈശ്വരസാക്ഷാത്കാരം നേടാനുള്ള ഉപായമതാണ് . അലസതയാണ് ഏറ്റവും വലിയ ശത്രു . ആ ശത്രുവിനെ തുരത്തുക . അതിന് കര്‍മ്മം ചെയ്യുക . അതിന് ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം സുദൃഢമായ ശരീരവും ആരോഗ്യവും വേണം . ഇതാണ് വരമായി ആവശ്യപ്പെടുന്നത് . അന്നമയമായ ശരീരത്തെ നിലനിര്‍ത്തുന്നത് സൂര്യതേജസ്സാണ് . ഭൂമിയിലുള്ള ജീവികള്‍ക്കെല്ലാം അന്നം നല്‍കാന്‍ സസ്യങ്ങള്‍ക്ക് പ്രാപ്തി നല്‍കുന്നത് സൂര്യരശ്മിയാണ് . ജീവികളില്‍ അന്തര്‍ലീനമായി ജീവികളെ സദാ കര്‍മ്മനിരതരാക്കിക്കൊണ്ടിരിക്കുന്ന ചൈതന്യമാണ് സവിതാവ് . അതുകൊണ്ടാണ് കര്‍മ്മം ചെയ്യുവാന്‍ പ്രാപ്തിയുണ്ടാക്കേണമേയെന്ന് സൂര്യനോട് പ്രാര്‍ത്ഥിക്കുന്നത് . എല്ലാവര്‍ക്കും നന്മ വരട്ടെയെന്നും കര്‍മ്മം ചെയ്യുവാന്‍ അനുഗ്രഹിക്കണമെന്നുമുള്ള പ്രാര്‍ത്ഥനകളാണ് പൊതുവായി എല്ലാ വേദങ്ങളിലും കാണുന്നത് .


ലോകാസമസ്താ സുഖിനോ ഭവന്തു !


Tuesday, October 25, 2022

 *ആത്മജ്ഞാനം*


കാളിദാസൻ തന്റെ അനേകം യാത്രകൾ ക്കിടയി ലൊരിക്കൽ ദാഹിച്ചു വലഞ്ഞ് ചുറ്റും വെള്ളമന്വേഷിച്ചു. 


അകലെ യല്ലാതെ ഒരു സ്ത്രീ കിണറ്റിൽ നിന്ന് വെള്ളം കോരുന്നത് കണ്ട അദ്ദേഹം അവളുടെ പക്കൽ ചെന്ന് കുറച്ചു വെള്ളം ചോദിച്ചു.


അവൾ വെള്ളം കൊടുക്കാമെന്ന് സമ്മതിച്ചു. 


അതിന് മുൻപ് ഒന്ന് പരിചയ പ്പെടുത്തൂ! അവൾ ആവശ്യ പ്പെട്ടു. 


അദ്ദേഹം കരുതി, ഒരു സാധാരണ ഗ്രാമീണ യുവതി കാളിദാസൻ ആരാണെന്ന് അറിയേണ്ടതില്ല. 


ഞാനൊരു വഴി യാത്ര ക്കാരൻ മാത്രം. അദ്ദേഹം പറഞ്ഞു.


ഈ ലോകത്തിൽ ആകെ രണ്ടു യാത്രക്കാരെ ഉള്ളൂ. സൂര്യനും, ചന്ദ്രനും. രണ്ടും നിത്യമായി ഉദി ക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. 


അപ്പോൾ പിന്നെ താങ്കളാരാണ്.? യുവതി ചോദിച്ചു. 


ശരി! എങ്കിൽ ഞാനൊരു അതിഥിയാണ്. കാളിദാസൻ പറഞ്ഞു .


യുവത്വവും സമ്പത്തുമാണ് ഈ ഭൂമിയിലെ രണ്ടേ രണ്ട് അതിഥി കൾ. രണ്ടും ശാശ്വതമല്ല. അതു കൊണ്ട് അവയെ മാത്രം നമുക്ക് അതിഥികൾ എന്ന് വിളിക്കാം.


എങ്കിൽ ഞാൻ സഹനശീലനായ ഒരു വ്യക്തിയെന്ന് കാളിദാസൻ.


യുവതി : ഈ ഭൂമിയിൽ സഹനശീലരായി രണ്ടു പേരെയുള്ളൂ. ഒന്നാമത്തേത് ഭൂമി. രണ്ടാമത്തേത് വൃക്ഷം. നിങ്ങൾ ഭൂമിയെ എത്ര ചവിട്ടി നോവിച്ചാലും, മരത്തിൽ എത്ര കല്ലെറിഞ്ഞാലും അവ സഹിക്കുന്നു. മാത്രമല്ല, നിങ്ങളെ നില നിർത്തു വാനുള്ള ഫലങ്ങളും, ധാന്യവും അവ പുറപ്പെടുവിക്കുകയും ചെയ്യുന്നു. 


കാളിദാസൻ ആകെ അമ്പരന്നു . അദ്ദേഹം ഇപ്രകാരം പറഞ്ഞു :


എന്നാൽ ഞാനൊരു മർക്കടമുഷ്ടിയാണ്, ഒരു ദുർവാശിക്കാരൻ.


അങ്ങനെ ദുശ്ശാഠ്യമുള്ള രണ്ടു വസ്തുക്കളേയുള്ളൂ. നഖവും,‍ മുടിയും. രണ്ടും എത്ര വെട്ടിയാലും വളർന്നു കൊണ്ടിരിക്കും. യുവതി പറഞ്ഞു .


ഇത്രയും സമയം ശാന്തത കൈവിടാതിരുന്ന കാളിദാസന് ദേഷ്യം വന്നു. 


അദ്ദേഹം പറഞ്ഞു : എങ്കിൽ ഞാനൊരു വിഡ്ഢിയാണ് !


അപ്പോൾ ഉറക്കെ ചിരിച്ചുകൊണ്ടവൾ പറഞ്ഞു : രണ്ടു വിഡ്ഢികൾ മാത്രമേ ഈ ലോകത്തിലുള്ളൂ. അറിവില്ലാതെ ഭരിക്കുന്ന രാജാവും അതു പോലൊരു നിർഗുണനായ രാജാവിന് സ്തുതി പാടുന്ന മന്ത്രിയും.


കാളിദാസന് മനസിലായി അവൾ തന്നെ സാമർഥ്യത്തിലും, ബുദ്ധിയിലും പിറകിലാക്കിയെന്ന്.


അദ്ദേഹം അവളുടെ കാൽക്കൽ വീണു.


തല ഉയർത്തി നോക്കിയപ്പോൾ അദ്ദേഹം കണ്ടത് സരസ്വതിദേവി മുന്നിൽ നിൽക്കുന്നതാണ്.


അറിവിന്റെയും ബുദ്ധിയുടെയും ദേവി കാളിദാസനോട് പറഞ്ഞു : *കാളിദാസാ, നീ ബുദ്ധിമാനാണ്. എങ്കിലും, നീ നിന്നെത്തന്നെ തിരിച്ചറിയുമ്പോൾ മാത്രമേ, നീയൊരു മനുഷ്യ നാകുക യുള്ളൂ.* *ആത്മജ്ഞാനമില്ലാത്തവൻ ഒരിക്കലും മനുഷ്യത്വത്തിന്റെ പരമകാഷ്ഠ പ്രാപിക്കുന്നില്ല.*

ഈ കഥ പറഞ്ഞതിന് ശേഷം ഗുരു ഇപ്രകാരം മൊഴിഞ്ഞു : *കുട്ടികളെ ആദ്യം മനുഷ്യരാകാൻ പഠിപ്പിക്കണം. സ്വയം തിരിച്ചറിഞ്ഞാലെ അവർ നന്മയുള്ളവരാകൂ.* *സമ്പന്നരാകാനും, പണം സമ്പാദിക്കാനും,*

*മറ്റുള്ളവരെ തോൽപ്പിച്ചു മുന്നേറാനും മാത്രം പഠിപ്പിക്കുമ്പോൾ അവർ സ്വാർത്ഥരും, മനുഷ്യർക്ക് പ്രയോജനമില്ലാത്തവരും ആയി മാറും.*...🙏🏻🙏🏻🙏🏻🙏🏻

Monday, October 24, 2022

 ഈശ്വരനിലേക്കു എത്തുക എന്നതാണ് ഓരോ മനുഷ്യന്റെയും ജീവിത ലക്ഷ്യം. അതിനു നമ്മൾ ഈശ്വരനെ അറിയണം. ആരാണ് ഈശ്വരൻ?. എവിടെയാണ് അദ്ദേഹം ഉള്ളത്. സർവ്വവ്യപിയായ അദ്ദേഹത്തെ എങ്ങനെയാണ് കാണുക. ഈശ്വരനെ മനസ്സറിഞ്ഞു  വിളിക്കുന്നവരുടെ മുമ്പിൽ അദ്ദേഹം പലരുപത്തിലും എത്തും. അത് പ്രത്യക്ഷത്തിൽ നമുക്കു മനസ്സിലാവില്ല. ഒരിക്കൽ ഒരു മഹർഷിയോട് അദ്ദേഹത്തിന്റെ ശിഷ്യൻ ചോദിച്ചു. ഈശ്വരനെ എങ്ങനെയാണു അറിയുക? അപ്പോൾ ഗുരു പറഞ്ഞു നി രണ്ടു കുടത്തിൽ ജലം  നിറച്ചു കൊണ്ട് വരിക. ശിഷ്യൻ പോയി രണ്ടു കുടത്തിൽ ജലവുമായി വന്നു. ഗുരു പറഞ്ഞു അതിൽ ഒരു കുടത്തിൽ കുറച്ചു ഉപ്പു ഇടുക. ശിഷ്യൻ അതുപോലെ ചെയ്തു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഗുരു ശിഷ്യനോട് പറഞ്ഞു നി രണ്ടു കുടത്തിലെയും ജലം  രുചിച്ചു നോക്കുക. ശിഷ്യൻ ഒരു കുടത്തിലെ ജലം രുചിച്ചു  കുഴപ്പമില്ല സദാ  ജലം. അടുത്ത കുടത്തിലെ ജലം കുടിച്ചു നോക്കി ഉപ്പുരസം ഉണ്ട്. രണ്ടു കുടത്തിലെയും ജലത്തിനു കാഴ്ച്ചയിൽ വ്യത്യാസം ഇല്ല. എന്നാൽ ഒന്നിൽ രുചിയിൽ വ്യത്യാസം ഉണ്ട്.ഇതുപോലെയാണ് ഈശ്വരൻ. അദ്ദേഹം എല്ലായിടത്തും നിറഞ്ഞു നില്കുന്നു. പക്ഷെ പ്രത്യക്ഷത്തിൽ കാണാൻ കഴിയില്ല. ഭഗവാനെ നിഷ്കളങ്കഭക്തിയോടെ സ്നേഹിച്ചാൽ ഭഗവാൻ നമ്മുടെ ഹൃദയതിൽ വസിക്കും. ഒരിക്കലും നമ്മെ കൈവിടില്ല. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ മാത്രം ഭഗവാനെ ഓർത്താൽ പോരെ സദാ നമ്മുടെ മനസ്സിൽ ഭാഗവതസ്മരണ ഉണ്ടാവണം. ഭഗവത്നാമം  സദാ നാവിൽ ഉണ്ടാവണം. ഈശ്വരചിന്തയോടെ ജീവിക്കുന്ന ഒരു ഭക്തന്റെ എല്ലാ പ്രശ്നങ്ങളിലും ഭഗവാന്റെ കൃപ ഉണ്ടാവും.  അപ്പോൾ നമ്മൾ അറിഞ്ഞുകൊണ്ടോ അറിയാതെയോ ഒരു തെറ്റും ചെയില്ല. ഭഗവാൻ നമ്മളെ നേർവഴിക്കു നയിക്കും. അതുകൊണ്ട് ഭക്തിയോടെ ഭഗവാനെ വിളിക്കു. ഹരേകൃഷ്ണ 🌹🌹🌹🌹സർവ്വം കൃഷ്ണർപ്പണമാസ്തു 🌹🌹🌹

 *🕉️🙏🪔[[ കാശിഎന്ന മഹാശ്മശാനം ]]🔱*


*ഭാരതത്തിന്റെ കിഴക്കുദേശത്ത് ഏറ്റവും പവിത്രമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇന്ന് കാശി അഥവാ ബനാറസ് എന്നറിയപ്പെടുന്ന വാരണാസി. ഈ പ്രപഞ്ചത്തിന്‍റെ മര്‍മ്മസ്ഥാനം, അഥവാ കാതല്‍ എന്ന നിലയ്ക്കാണ് കാശിയെ ലോകം ഇന്നും പരിഗണിച്ചുപോരുന്നത്. എതുകാലത്തിലാണത് സ്ഥാപിച്ചതെന്നതിനെപ്പറ്റി എവിടെയും വ്യക്തമായ തെളിവുകളില്ല. അത് കാലാതീതമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അറിവിന്റെ അഥവാ പഠനത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയ്കാണത് നിര്‍മ്മിച്ചതത്രേ! ആ നഗരമാകെ ഒരു പ്രത്യേക രീതിയിലും ആകൃതിയിലുമാണ് നിര്‍മിച്ചിരിക്കുന്നത് എന്നത് സവിശേഷതയര്‍ഹിക്കുന്നു. ഏതൊരുവനും ഇതിന്‍റെ അന്തര്‍ഗൃഹത്തിലെത്തിച്ചേരാന്‍ അടുക്കുകള്‍ അല്ലെങ്കില്‍ പാളികളായി നിര്‍മിച്ചിരിക്കുന്ന ഇതിന്റെ ഏഴ്‌ കവാടങ്ങള്‍ കടന്നുപോകണം. ബോധോദയം ലഭിക്കാനുതകുന്ന രിതിയിലാണ് നഗരത്തിന്റെ നിര്‍മ്മാണം. എന്നുവച്ചാല്‍ അകത്ത് പ്രവേശിക്കേണ്ട ഒരാള്‍ എഴു കടമ്പകളും കടന്ന്‍ മണികര്‍ണികയില്‍ ചെന്നത്തുമ്പോഴേക്കും, അയാള്‍ ആത്മസാക്ഷാത്ക്കാരം നേടിയവനായിത്തീര്‍ ന്നിരിക്കും. അതുകൊണ്ടുതന്നെ ഭൌതിക ശരീരം ഇവിടെ ഉപേക്ഷിക്കുന്നതിന് മുന്‍പുതന്നെ അയാള്‍ പഞ്ചഭുതങ്ങള്‍ക്കും ഉപരിയായി ഉയര്‍ന്നിട്ടുണ്ടാവും.*


*ഈ നഗരത്തില്‍ പ്രവേശിക്കുന്നതോടുകൂടി മോക്ഷപ്രാപ്തി കൈവരുമെന്ന്‍ ജനം വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അത്രക്ക് ശക്തിയേറിയതും ഊര്‍ജ്ജപൂരിതവുമായിരുന്നു ആ പ്രദേശം. സര്‍വോപരി നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ് കാശിവിശ്വനാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളരെയേറെ കാലങ്ങള്‍ക്കുമുന്‍പു തന്നെ അതു ഭാഗികമായി നശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ആദിയോഗിയാല്‍ത്തന്നെ (പരമശിവനാല്‍)* *പവിത്രീകരിക്കപ്പെട്ടതായും വിശ്വസിച്ചു പോരുന്നു.*


*വലിയ സ്മശാനം എന്നര്‍ത്ഥം വരുന്ന ‘മഹാസ്മശാനം’ എന്ന പദം കാശിയുടെ മറ്റൊരു നാമധേയമാണ്. കാശിയുടെ മര്‍മ്മസ്ഥാനമാണ് ‘മണികര്‍ണിക’, ഇവിടെ സദാസമയവും ഒരു ശവമെങ്കിലും കത്തി എരിയുന്നുണ്ടാകും. ഇതില്‍നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം, കാശിയില്‍ വച്ച് മരിയ്ക്കുന്നവര്‍ക്കും അല്ലെങ്കില്‍ അവിടെ ദഹിപ്പിക്കപ്പെടുന്നവര്‍ക്കും സാക്ഷാത്ക്കാരത്തിന് അനുയോജ്യമായ ഒരന്തരീക്ഷം അവിടെ ഉണ്ടായിരുന്നു എന്നുള്ളതാണ്. അതിനുള്ള കാരണം ജീവിതത്തിന്‍റെ അന്ത്യഘട്ടത്തില്‍ കാശിയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞാല്‍, ഭുതതത്വങ്ങല്‍ക്കുപരിയായി അതിനുയരാന്‍ കഴിയും എന്നുള്ള അഘാതമായ വിശ്വാസമായിരുന്നു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, പഞ്ചഭുതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ഈ ഭൌതികശരീരത്തിന്, ആത്മീയ ശരീരത്തിനും ഉപരിയായിട്ടുയരാനുള്ള ഒരു ഉപാധിയാണ് ഈ സ്മശാനദഹനം എന്നായിരുന്നു പൊതുവേയുള്ള വിശ്വാസം. ഈ ഏഴ് പാളികളിലൂടെയും കടന്നുപോകുന്ന ഏതോരാളും പഞ്ചഭൂതങ്ങള്‍ക്കും ഉപരിയായി ഉയര്‍ത്തപ്പെട്ടിട്ടുണ്ടാകും*.


*മരണശയ്യയില്‍ എത്തിക്കഴിഞ്ഞാല്‍, മരണം വരെ കാശിയില്‍പോയി താമസിച്ച്, മണികര്‍ണികയില്‍ ദഹനവും കഴിഞ്ഞ്, അവിടെത്തന്നെ മരണാനന്തരകര്‍മ്മങ്ങളും നടത്തി സായൂജ്യമടയുക എന്ന അന്ത്യാഭിലാഷവുമായി കഴിയുന്ന എത്രയോ ആള്‍ക്കാര്‍ ഈ ഭൂമണ്ഡലത്തിലിപ്പോഴുമുണ്ട്. ആ അഭിലാഷം സഫലീകരിച്ചുകൊടുക്കാന്‍ പല സന്നദ്ധ സംഘടനകളും കാശിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. താമസിക്കാനുള്ള സൌകര്യങ്ങളും, രണ്ടു നേരത്തെ ഭക്ഷണവും, മരണം കാത്തു കിടക്കുന്ന ആള്‍ക്ക് സൌജന്യമായോ, തുച്ഛമായ ചിലവിലോ ചെയ്തു കൊടുക്കും. ഇതിലെല്ലാം പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു. ആ വിധമുള്ള ചടങ്ങുകളെല്ലാം കേവലം ഒരു പ്രക്രിയ മാത്രമായി ഇന്നവശേഷിക്കുന്നു. പുരാതനകാലത്ത്‌ ആത്മസാക്ഷാത്ക്കാരത്തിനുള്ള ഒരു സജീവ പദ്ധതി തന്നെ ഉണ്ടായിരുന്നു. ജനനം മുതല്‍ മരണം വരെ കണ്ടുവന്നിരുന്ന ജീവിതത്തിലെ എല്ലാ പ്രവൃത്തികളും, അതുപോലെ തന്നെ, ചെയ്തിരുന്ന എല്ലാ പ്രവൃത്തികളും, ആത്മസാക്ഷാത്ക്കാരത്തിനുതകുന്ന രീതിയിലായിരുന്നു. പഠനം, വിവാഹം, നിത്യകര്‍മ്മങ്ങള്‍, എല്ലാം തന്നെ ആ ഒരുദ്ദേശത്തോടുകൂടിയായിരുന്നു*.


*അതിനനുസൃതമായി ആത്മസാക്ഷാത്ക്കാരം നേടുവാനുള്ള ഒരുപാധി അഥവാ ഒരുപകരണമായിട്ടാണ് കാശി നഗരം പണികഴിപ്പിച്ചിട്ടുള്ളത്. നേരത്തേ പറഞ്ഞല്ലോ, ഏഴുപാളികളും കടന്ന്‍ മണികര്‍ണികയില്‍ എത്തുമ്പോഴേക്കും ഒരാള്‍ ആത്മസാക്ഷാത്ക്കാരം നേടിയവനായിത്തീര്‍ന്നിരിക്കും. അങ്ങനെ ഇന്നും സംഭവിച്ചു കൂടായ്കയില്ല. അത്രയും പവിത്രമാണ് കാശി എന്ന വാരണാസി.🙏*

 ഗോവർദ്ധന പൂജ 


ഈ ശുഭദിനത്തില്‍ ഭക്തര്‍ സസ്യാഹാരം തയ്യാറാക്കി ഭഗവാന്‍ കൃഷ്ണനു സമര്‍പ്പിക്കുന്നു. 'അന്നക്കൂട്ട്' ചടങ്ങ് എന്നാണ് ഇതിനെ വിളിക്കുന്നത്. കൂടാതെ, ശ്രീകൃഷ്ണനോടുള്ള ഭക്തിയുടെയും ആത്മീയതയുടെയും പ്രതീകമായി ഗോവര്‍ദ്ധന പര്‍വ്വതത്തെയും പശുക്കളെയും ഈ ദിവസം ഭക്തര്‍ ആരാധിക്കുന്നു.


ഭഗവാന്റെ സാന്നിധ്യത്താല്‍ ‌പവിത്രമാക്ക‌പ്പെട്ട ഗോവര്‍ദ്ധന പര്‍വ്വതം ഒരു പുണ്യ സ്ഥലം കൂടിയാണ്. ഗോവര്‍ദ്ധന പരിക്രമം ചെയ്താല്‍ ജീവിതത്തിലെ തടസ്സങ്ങള്‍ മാറിക്കിട്ടുമെന്നാണ് വിശ്വാസം. ഗോവര്‍‌ദ്ധന പര്‍വ്വതം ദിവസേന ചെറുതാകുന്നുവെന്നാണ് ഐതിഹ്യം പറയുന്നത്. കൃഷ്ണന്റെ കാലത്തെ ഒരു ശാപത്തിന്റെ ഫലമായാണ് ഇത്.


പുലത്സ്യ മഹര്‍ഷിയുടെ ശാപത്തിന്റെ ഫലമായിട്ടാണ് ഗോവര്‍ദ്ധന പര്‍വ്വതം ‌‌ചെറുതായിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും പര്‍വ്വ‌തത്തിന്റെ ഒരു കടുകു മണി വലിപ്പം കുറഞ്ഞ് വരുന്നുവെന്നാണ് വിശ്വാസം.


ഗോവര്‍ദ്ധന പര്‍വ്വതത്തിനേറ്റ ശാപത്തിന് പിന്നിലെ കഥ ഇതാണ്.


 വിഷ്ണു ഭൂമിയില്‍ വസുദേവ പുത്രനായ കൃഷ്ണനായി ഭൂമിയില്‍ അവതരിച്ചപ്പോള്‍ ആണ് യമുന നദിയും ഗോവര്‍ദ്ധന പര്‍വ്വതവും ഭൂമിയില്‍ ഉണ്ടായതെന്നാണ് വിശ്വാസം.പര്‍വ്വതരാജന്‍ ദ്രോണകലയുടെ മകനാണ് ഗോവര്‍ദ്ധന. ഒരിക്കല്‍ പുല‌ത്സ്യ മഹര്‍ഷി മധുരയില്‍ നിന്ന് കാശിക്ക് പോക്കാന്‍ തീരുമാനി‌ച്ചു. പുലത്സ്യ മഹര്‍ഷിയുടെ അഭ്യര്‍ത്ഥനയാല്‍ ഗോവര്‍ദ്ധന പര്‍വ്വതത്തേയും കൂടെക്കൂട്ടാന്‍ ദ്രോണകല അനുവദിച്ചു.


എന്നാല്‍ തീരുമാനത്തിന് മുന്‍പ് ദ്രോണകല ഒരു നിബന്ധന വച്ചു. ഗോവര്‍ദ്ധന പര്‍വ്വതത്തെ മഹര്‍ഷി കയ്യില്‍ എടുക്കണം. മാത്രമല്ല കാശിയില്‍ എത്തിയാല്‍ മാത്രമെ പര്‍വ്വതത്തെ നിലത്ത് വയ്ക്കാന്‍ പാടുള്ളു. ഈ നിബന്ധന അംഗീകരിച്ച് അവര്‍ യാത്ര ആരംഭിച്ചു.യാത്രയ്ക്കിടെ കൃഷ്ണ സാന്നിധ്യം ഉള്ള സ്ഥലത്ത് വച്ച് പര്‍വ്വതം കൃഷ്ണ അനുഭൂതിയില്‍ നിറഞ്ഞു. ഇതോടെ പര്‍വ്വത‌ത്തിന്റെ ഭാരം കൂടി മഹര്‍ഷി പര്‍വ്വ‌തം താഴെ വച്ചു. പര്‍വ്വതത്തെ നിലത്ത് വയ്ക്കാനുള്ള അടവായിരുന്നു ഇതെന്ന് മനസിലാക്കിയ മഹര്‍ഷി പര്‍വ്വതത്തെ ഓരോ ദിവസവും

കടുകുമണി വലിപ്പത്തില്‍ ചെറുതാക്കട്ടെ എന്ന് പറഞ്ഞ് ശപി‌ച്ചു.


ഗോവര്‍ദ്ധന പര്‍വ്വതത്തിലേക്ക് യാത്ര ചെയ്ത് പൂജ നടത്തുന്നതാണ് ഗോവര്‍‌ദ്ധന പരിക്രമ എന്ന ആചാരം. ഗോവര്‍ദ്ധന പരിക്രമ രാധാകൃഷ്ണനോടുള്ള ആരാധനയാണ്. ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിക്രമയിലൂടെ മാറുമെന്നാണ് വിശ്വാസം. ശ്രീകൃഷ്ണ ലീലകള്‍ക്കായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന പര്‍വ്വതമാണ് ഗോവര്‍ദ്ധനഗിരി എന്ന് പറയപ്പെടുന്നു. കനത്ത മഴപെയ്യുന്ന കാലത്ത് ശ്രീകൃഷ്ണന്‍ ഏഴുദിവസം ഗോവര്‍ദ്ധന പര്‍വ്വതത്തെ കൈകളിലുയര്‍ത്തി നിര്‍ത്തി എന്നാണ് ഐതിഹ്യം.



വൃന്ദാവനവാസികള്‍ ദേവേന്ദ്രപ്രീതിക്കായി യാഗം ചെയ്യുക പതിവായിരുന്നു. രാജാവിന് ആണ്ടുതോറും കരം കൊടുക്കുംപോലെ, ഒരിക്കല്‍ ഗോപന്മാര്‍ ഇന്ദ്രപൂജയ്ക്കായി പലതും സജ്ജീകരിക്കുന്നതുകണ്ട് ശ്രീകൃഷ്ണന്‍ നന്ദഗോപരോട് ചോദിച്ചു.


‘ശക്രസ്യപൂജനം ഹ്യേതത്

കിംഫലം ചാസ്യ വിദ്യതേ

ലൗകികം വാ വദന്ത്യേതത്

അഥവാ പാലരൗകികം?’


(ഇന്ദ്രപൂജകൊണ്ടെന്താണു ഫലം? ലൗകികമോ അലൗകികമോ ആയ എന്തുനേട്ടമാണ് അതുകൊണ്ടുണ്ടാവുക? പറഞ്ഞാലും) ഇന്ദ്രനെ പൂജിച്ചാല്‍ ഭക്തിയും മുക്തിയും ലഭിക്കുമെന്നും അല്ലെങ്കില്‍ ജനങ്ങല്‍ക്ക് യാതൊരു സുഖവും ഉണ്ടാവുകയില്ലെന്നും നന്ദരാജന്‍ കൃഷ്ണനെ ധരിപ്പിച്ചു.’ ഭഗവാന്‍ അതു സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു:


 ‘ഇന്ദ്രാദികള്‍പോലും ‘വിശന്തി തേ മര്‍ത്യപദേ ശുഭക്ഷയേ’ (പുണ്യം ക്ഷയിക്കുമ്പോള്‍ മര്‍തൃലോകത്തേക്കു വരുന്നു.)


 കാലമാണ് പ്രധാനം. ബ്രഹ്മാവിനും കാലത്തെയാണ് ഭയം! ഗോവര്‍ദ്ധനഗിരിയെയാണ് നാം പൂജിക്കേണ്ടത്. അത് ഭഗവാന്റെ ആത്മതേജസ്സാണ്. ഭഗവാന്റെ മാറിടത്തില്‍ നിന്നാണ് അത് ഉദ്ഭവിച്ചത്. അതിനെ കാണുന്നതുപോലും ഭക്തി സന്ദായകമാണ്. ഈശ്വരന്‍ തന്നെയായ ഗോവര്‍ദ്ധനത്തിന്റെ പ്രീതിക്കായി സര്‍വസമര്‍പ്പണം ചെയ്യുകയാണിപ്പോള്‍ ആവശ്യം! അതാണല്ലോ നമ്മുടെ ഗോക്കള്‍ക്ക് പ്രാണദായിയായി വര്‍ത്തിക്കുന്നത്!’



കൃഷ്ണന്റെ വാക്കുകള്‍ നന്ദനും ഉപനന്ദന്‍ തുടങ്ങിയുള്ള പണ്ഡിതന്മാര്‍ക്കും സ്വീകാര്യമായി. അവര്‍ സസന്തോഷം ഗോവര്‍ദ്ധനപൂജാവിധികളേവയെന്ന് ശ്രീകൃഷ്ണനോടുതന്നെ ചോദിച്ചു. ഭഗവാന്‍ നിര്‍ദ്ദേശിച്ചതുപോലെ ഗോപന്മാര്‍ ഗോവര്‍ദ്ധനപൂജ ചെയ്തു. സര്‍വപാപഹമായ ഗിരിരാജപൂജ ഏറ്റവും ശ്ലാഘ്യമായ കര്‍മ്മമാണ്. പൂജകനെ പാപം തീണ്ടുകയില്ല. ലോകത്തിലെ എല്ലാ തീര്‍ത്ഥങ്ങളിലും പൂജചെയ്യുന്ന പുണ്യം ഗോവര്‍ദ്ധനപൂജയില്‍ നിന്നുമാത്രം ലഭിച്ചും. കാരണം, അത് സര്‍വ്വതീര്‍ഥമയമാണ്.



ഗോപന്മാര്‍ ഗോവര്‍ദ്ധനപൂജ ഒരു ഉത്സവമാക്കിമാറ്റി. അതിപാവനവസ്തുക്കല്‍ ഒരുക്കി. വൃന്ദാവനവാസികളെല്ലാം ആ നവോത്സവത്തില്‍ പങ്കാളികളായി. രാമകൃഷ്ണന്മാരും യശോദാരോഹിണിമാരും എത്തി. ഗര്‍ഗ്ഗാചാര്യര്‍ ആദ്യമേ വന്നിട്ടുണ്ടായിരുന്നു. നന്ദോപനന്ദന്മാരും മറ്റു ഗോപശ്രേഷ്ഠന്മാരും പുത്രപൗത്രന്മാരോടൊപ്പം വന്നു. വിവിധഗോപീയൂഥങ്ങളും. സര്‍വ്വദേവന്മാരും പത്‌നീസമേതം ഗിരിരാജോത്സവം കാണാന്‍ സമാഗതരായി. രാജര്‍ഷിമാരും ബ്രഹ്മര്‍ഷിമാരും വിഖ്യാതമുനീന്ദ്രന്മാരും സിദ്ധചാരണ വിദ്യാധരഗന്ധര്‍വ്വ കിംപുരുഷന്മാരും വിശിഷ്ട വിപ്രന്മാരും സപരിവാരം ഗോര്‍ദ്ധനപ്രാന്തത്തില്‍ സന്നിഹിതരായി.



ബ്രാഹ്മണര്‍ ഗിരിവരനെ പൂജിച്ചു. വ്രജേശ്വരനായ നന്ദന്‍ അര്‍ച്ചനാവസ്തുക്കളുമായി അദ്രീശനെ പ്രദക്ഷിണം ചെയ്തു. ഗോപീ-ഗോപന്മാര്‍ ആടിയും പാടിയും ആനന്ദിച്ചു. ദേവന്മാര്‍ പുഷ്പവൃഷ്ടി ചെയ്തു. യാഗാന്തത്തില്‍ ഗോവര്‍ദ്ധനം സാര്‍വ്വഭൗമനെപ്പോലെ വിളങ്ങി. ശ്രീനാഥന്‍ തന്നെ അദ്ഭുതരൂപം ധരച്ച് ശൈലന്ദ്രനില്‍ തല ഉയര്‍ത്തി നിന്നു. നിവേദ്യം സ്വീകരിച്ച് ഏവരേയും അനുഗ്രഹിച്ചു. ഗോപന്മാര്‍ ഭക്തിവിവശരായി. ദിവ്യഗിരിയെ സ്തുതിച്ചു. സുഖക്ഷേമങ്ങള്‍ വരിച്ചു. വൃന്ദാവനവാസികള്‍ അത്യാഹ്ലാദഭരിതരായി.



ഇന്ദ്രപൂജമുടക്കിയതും അദ്രിപൂജ നടത്തിയതുമറിഞ്ഞ് ദേവരാജന്‍ കോപകലുഷിതനായി. ഗോകുലം നശിപ്പിക്കുവാന്‍ കോപ്പുകൂട്ടി. സംവര്‍ത്തകമേഘങ്ങളെ വൃന്ദാവനത്തിലേക്കയച്ചു. അവ തുമ്പിക്കൈവണ്ണത്തില്‍ വര്‍ഷിക്കാന്‍ തുടങ്ങി. മഴയും കൊടുങ്കാറ്റുമുണ്ടായി. വൃക്ഷങ്ങള്‍ കടപുഴകി വീണു. ഇടിയും മിന്നലും ചുഴലിയുമായി വന്ന മഴവ്രജത്തെ പരിഭ്രാന്തിയിലാഴ്ത്തി. ഗോപീ-ഗോപാലന്മാര്‍ ഭവചകിതരായി. സ്പതലോകങ്ങളും ഞെട്ടിവിറച്ചു. അവര്‍ സ്വന്തം കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് നന്ദഗൃഹത്തിലെത്തി ആവലാതി പറഞ്ഞു. അഭയം നല്‍കണേ എന്ന് അഭ്യര്‍ത്ഥിച്ചു. വ്യസനഭരിതരായ വ്രജപൗരന്മാരില്‍ ഭഗവാന്‍ കരുണാര്‍ദ്രനായി.



 മാ ഭൈഷ്ട്യം (ഭയപ്പെടേണ്ട) സകലതുമെടുത്തുകൊണ്ട് ഗോവര്‍ദ്ധന പാര്‍ശ്വത്തിലെത്തുക. അവിടെ രക്ഷകിട്ടും.


കൃഷ്ണന്‍ വൃന്ദാവനവാസികളോടൊത്ത് ഗോവര്‍ദ്ധന പാര്‍ശ്വത്തിലെത്തി. എന്നിട്ട്, അതിനെ അനായാസം പുഴക്കിയെടുത്ത് കൈയില്‍ ധരിച്ചു. പര്‍വ്വതം ഇളക്കിയെടുത്തപ്പോള്‍ കാണായ ഗര്‍ത്തത്തില്‍, ഗോപീഗോപാല ഗോവൃന്ദങ്ങളെ സമ്പാദ്യങ്ങളോടൊപ്പം കയറിക്കൊള്ളുവാന്‍, ശ്രീകൃഷ്ണന്‍ പറഞ്ഞു. ഗോപന്മാര്‍ അതനുസരിച്ചു. സമുദ്രംപോലെ ആര്‍ത്തലച്ചണഞ്ഞ മഴവെള്ളം ഗിരിതടത്തിലൊഴുകിയെത്തി. ജലപ്രവാഹം തടയുവാന്‍ ഭഗവാന്‍, സുദര്‍ശനത്തിനും അനന്തനും ആജ്ഞ നല്‍കി. സുദര്‍ശനം മുകളില്‍ നിന്നുകൊണ്ട് മഴ തടഞ്ഞു. അനന്തന്‍ മണ്ഡലാകൃതിപൂണ്ട് ഗോവര്‍ദ്ധനത്തിനു ചുറ്റുമതിലായി നിന്ന് ഒഴുകിയെത്തിയ ജലം തടഞ്ഞു.



ഈ അവസ്ഥ ഏഴു ദിവസം നീണ്ടു. ഗോപിഷ്ഠനായ ഇന്ദ്രന്‍ നാല്‍ക്കൊമ്പനില്‍ കയറി വൃന്ദാവനത്തിലെത്തി. ഗോപന്മാര്‍ക്കുനേരെ വജ്രായുധം പ്രയോഗിക്കാനാഞ്ഞു. കൃഷ്ണപ്രഭാവത്താല്‍ വര്ജപാണിസ്തബ്ധനായിപ്പോയി. ആയുധമേന്തിയ കൈതന്നെ സ്തംഭിച്ചുപോയി. ആശ്ചര്യചകിതനായ ഇന്ദ്രന്‍ പിന്തിരഞ്ഞോടി. പേമാരി തീര്‍ന്നു. ആകാശം തെളിഞ്ഞു. സൂര്യന്‍ ചണ്ഡകിരണങ്ങള്‍ തൂകി പ്രളയബാധിതഭൂമി ഉണക്കി. പക്ഷികളും മറ്റ് ജീവജാലങ്ങലും ആര്‍ത്തുല്ലസിച്ചു. ഭഗവാന്‍ വ്രജവാസികളോട് പുറത്തേക്കുവരാന്‍ പറഞ്ഞു. എന്നിട്ട്, മഹാപര്‍വ്വതത്തെ യഥാപൂര്‍വ്വം പ്രതിഷ്ഠിച്ചു. ഈ പ്രവൃത്തികണ്ട് ഗോകുലവാസികള്‍  അത്ഭുതപ്പെട്ടു. മുതിര്‍ന്നവര്‍ ശ്രീകൃഷ്ണനെ ആശീര്‍വദിച്ചു. അക്ഷതമിട്ട് അനുഗ്രഹിച്ചു. വാദ്യഘോഷങ്ങളും കീര്‍ത്തനാലാപനങ്ങളും കൊണ്ടു സ്തുതിച്ചു. സര്‍വ്വരും ചേര്‍ന്ന്, ആഘോഷപൂര്‍വ്വം, കൃഷ്ണനെ നന്ദഗൃഹത്തിലെത്തിച്ചു.


________________________________


ഇന്ദ്രപൂജ തടയുന്നതാണല്ലോ ആദ്യഭാഗം. ഇന്ദ്രന്‍, ഇന്ദ്രിയാസക്തിയുടെ പ്രതീകമാണ്. ലൗകികാമഗ്നമാണ് ഇന്ദ്രപൂജ! അതില്‍നിന്നു പിന്തിരിയാനും യത്‌നം ഗോവര്‍ദ്ധനത്തിലേക്കുതിരിക്കാനുമാണ് ശ്രീകൃഷ്ണന്‍, ഗോപന്മാരെ ഉപദേശിച്ചത്. ഗോവര്‍ദ്ധനം, ചിത്തശുദ്ധിയുടെയും ദൃഢബുദ്ധിയുടെയും – വിവേകത്തിന്റെയും – പ്രതീകമാണ്. ബാഹ്യമായ സുഖലോലുപത വെടിഞ്ഞ് അന്തശ്ചേതന ഉണര്‍ത്തി വിവേകികളാകാനണ് ഈ ഉപദേശം! ഇന്ദ്രപൂജ വ്യര്‍ത്ഥമാണെന്ന് സ്ഥാപിക്കുകയാണിവിടെ. ഇന്ദ്രപൂജയാല്‍ ഐഹികമോ പാരത്രികമോ ആയ ഒരു നേട്ടവുമില്ലെന്ന്, ഭഗവാന്‍ ഗോപന്മാരോടു പറഞ്ഞതിലെ പൊരുളും ഇതുതന്നെ. വ്യര്‍ത്ഥയത്‌നത്തിനല്ല, അര്‍ത്ഥഥലാഭത്തിനാണ് (പുരുഷാര്‍ത്ഥ പ്രാപ്തിക്കാണ്) മനുഷ്യന്‍ ശ്രമിക്കേണ്ടതെന്നു സാരം!


ഗോക്കളെ വര്‍ദ്ധിപ്പിക്കുന്നത് ഗോവര്‍ധനം. ഗോക്കളെ (ഇന്ദ്രിയങ്ങളെ) സന്മാര്‍ഗത്തിലേക്കു നയിച്ച് വികസിപ്പിക്കുന്നതാണുദ്ദേശ്യം! അതിന്നായുള്ള അഭ്യാസമാണ് ഗോവര്‍ദ്ധനപൂജ! നിതാന്തശ്രദ്ധാലുവായ ജിജ്ഞാസു ഇന്ദ്രിയങ്ങളടക്കി കരണങ്ങള്‍ പൂജാ സജ്ജമാക്കുന്നു. നിരന്തരമായ പൂജ (അഭ്യാസം) ഗോവര്‍ദ്ധനത്തിന്റെ ദിവ്യരൂപദര്‍ശനത്തിലാണവസാനിക്കുന്നത്. വാഗിന്ദ്രിയ ചിത്താദികള്‍ ശുദ്ധമാകുമ്പോള്‍ ഉണ്ടാകുന്ന പരമഫലം വിവേകോദയമാണ്. ഗോവര്‍ദ്ധനം ദിവ്യരൂപത്തില്‍ പ്രത്യക്ഷമായി എന്നു പറഞ്ഞതിലെ പൊരുളിതാണ്. ജിജ്ഞാസു നിരന്തരപരിശ്രമത്തിലൂടെ മനോവാക് കര്‍മ്മാദികലെ ഏകാഗ്രമാക്കി വിവേകമതിയായി മാറി എന്നര്‍ത്ഥം! 


വിദ്വാനേവ വിജാനാതി വിദ്വജ്ജന വൈഭവം’ എന്നുണ്ടല്ലോ! വൃന്ദാവനപൂജയ്ക്കു മുമ്പേ എത്തി നേതൃത്വമേറ്റത്, ശ്രീഗര്‍ഗ്ഗനാണ്. ഗോപന്മാരെ (ഭക്തമാരെ = ഇന്ദ്രിയദ്വാരാ ഈശ്വരാമൃതം നുകരുന്നവരെ) അദ്ധ്യാത്മമാര്‍ഗത്തിലേക്കു  ആചാര്യന്‍ നയിച്ചു എന്നാതാണിവിടെ അറിയേണ്ട സത്യം! സര്‍വതീര്‍ത്ഥമയമാണ് ഗോവര്‍ദ്ധനം. വിവേകമാണല്ലോ എല്ലാ സംശുദ്ധകര്‍മ്മങ്ങളുടേയും ആകരം! അതുകൊണ്ട്, ഗോവര്‍ദ്ധനപൂജ (വിവേകിതയാര്‍ന്ന ധര്‍മ്മാചരണം) ജന്മസാഫല്യമുണ്ടാക്കുമെന്നതു നിശ്ചയം! കര്‍മ്മമണ്ഡലമാകെ ശുദ്ധീകരിച്ച് നേരായമാര്‍ഗ്ഗം ചരിക്കാന്‍ ജ്ഞാനിയെ (ഭക്തനെ) സഹായിക്കുന്നത് വിവേകമാണ്. തങ്ങള്‍ പൂജിച്ചിട്ടില്ലാത്ത എന്നാല്‍ സദാ സമീപ സാന്നിധ്യമുള്ള ഗോവര്‍ദ്ധനത്തെ ഏവരും ആരാധിക്കേണ്ടതാണ്!


കര്‍ഷയതീതി കൃഷ്ണഃ’ എന്ന നിരുക്തം ‘ആകര്‍ഷിക്കുന്നവന്‍ കൃഷ്ണന്‍’ എന്ന അര്‍ത്ഥമാണ് വ്യക്തമാക്കുന്നത്. ഗോപന്മാരെ തന്നിലേക്കാകര്‍ഷിച്ച് വാഗൈ്വഭവത്താല്‍, ധര്‍മ്മമെന്തെന്ന് ബോധ്യപ്പെടുത്തിയ ഗുരുവാണ് കൃഷ്ണന്‍! വേവലാതിയോടെ ‘യത്‌ശ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി’ എന്നപേക്ഷിക്കുന്നവരോട് ‘മാ ഭൈഷ്ട്യം’ എന്നുപറഞ്ഞ് അവര്‍ക്ക് അഭയം നല്‍കാന്‍ സദ്ഗുരുവിനേ കഴിയൂ. സകലരും ഗോവര്‍ദ്ധന പ്രാന്തത്തിലെത്തണമെന്നും അവിടെ അഭയം ലഭിക്കുമെന്നും ആണ് കൃഷ്ണന്‍, ഗോപന്മാരെ സാന്ത്വനിപ്പിച്ചു പറഞ്ഞത്. അജ്ഞാത തിമിരകറ്റി ചക്ഷുസ്സുന്മീലനം ചെയ്യുന്ന ഗുരുധര്‍മ്മമാണിത്.



കൃഷ്ണ നിര്‍ദ്ദേശമനുസരിച്ച് സുദര്‍ശനം മഴയെ തടഞ്ഞു. അനന്തന്‍ ചുറ്റുമതിലായി മാറി ജലപ്രവാഹത്തേയും ചെറുത്തു. വിവേകപൂര്‍വ്വമായ ജ്ഞാനതേജസ്സാണ് സുദര്‍ശനം! അതിന്റെ തീവ്രപ്രകാശത്തിനുമുന്നില്‍ ഇന്ദ്രന്റെ – ഇന്ദ്രിയമഗ്നന്റെ-കര്‍മ്മങ്ങള്‍ക്കു ശക്തിയുണ്ടാവില്ല! വിവേകിക്കുണ്ടാകുന്ന ധാര്‍മ്മിക ബലമാണ് മണ്ഡലാകൃതിയില്‍ ചുറ്റുമതിലായി നിന്ന അനന്തന്‍! അനന്തമായ ധര്‍മ്മബലം ഒരു കോട്ടപോലെ വ്യക്തിയെ ഇന്ദ്രിയാസക്തിയില്‍ നിന്ന് രക്ഷിച്ചുകൊണ്ടേയിരിക്കും!



ഇന്ദ്രിയങ്ങളെയും മനസ്സിനേയും കുഴക്കിയ തടസ്സമാകുന്ന പേമാരിയില്‍ നിന്ന് ഭഗവാന്‍ ഗോകുലത്തെ രക്ഷിച്ചു. പഞ്ചേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമാണ് ആ ഏഴു ദിനങ്ങള്‍!


സ്വധര്‍മ്മത്തിലടിയുറച്ച് വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന വ്യക്തിക്ക്/ വ്യക്തികള്‍ക്ക് കര്‍മ്മസാഫല്യത്താല്‍ ആനന്ദം നിറയുന്നു. അവന്‍/അവര്‍ മറ്റെല്ലാം മറക്കുന്നു. ഗുരുവും ശിഷ്യരും സര്‍വ്വം മറന്ന് ആനന്ദനൃത്തം തുടരുന്നു. ഇന്ദ്രിയപരത അടിയറവുപറഞ്ഞ്, അഭയം യാചിച്ച് പിന്മാറുന്നു. ഈ മഹാതത്ത്വമാണ് ഗോവര്‍ധനോദ്ധാരണ കഥയില്‍നിന്ന് സജ്ജനങ്ങള്‍ വായിച്ചെടുക്കേണ്ട സൂക്ഷ്മാര്‍ത്ഥം!


♥♥♥♥♥♥♥♥♥♥♥♥


ഗോവര്‍ദ്ധന പൂജ 2022: ഒക്ടോബര്‍ 26 ബുധനാഴ്ച


ഗോവര്‍ദ്ധന്‍ പൂജാ മുഹൂര്‍ത്തം - രാവിലെ 06:36 മുതല്‍ 08:55 വരെ


ദൈര്‍ഘ്യം - 02 മണിക്കൂര്‍ 18 മിനിറ്റ്


പ്രതിപാദ തീയതി ആരംഭം - ഒക്ടോബര്‍ 25, വൈകുന്നേരം 04:18ന്


പ്രതിപാദ തീയതി അവസാനം - ഒക്ടോബര്‍ 26, ഉച്ചയ്ക്ക് 02:42ന്



__________________________________


നമ്മുടെ പുരാണേതിഹാസങ്ങളിലെയും വേദോപനിഷത്തുകളിലെയും കഥകള്‍ വെറും കഥാഖ്യാനങ്ങളല്ല. സോദ്ദേശ്യരചനകളാണ്. ഏതെങ്കിലും തത്ത്വോന്മീലനമാവശ്യമില്ലെങ്കില്‍ ഋഷികവികള്‍ എഴുത്താണി ചലിപ്പിക്കുകയില്ല.


_____________________________


ഹരേ കൃഷ്ണ!!!!


-♥♥♥♥♥♥♥♥♥♥♥♥♥

Sunday, October 23, 2022

  കൈവല്യോപനിഷത്

കൈവല്യോപനിഷദ്വേദ്യം കൈവല്യാനന്ദതുന്ദിലം .
കൈവല്യഗിരിജാരാമം സ്വമാത്രം കലയേഽന്വഹം ..

ഓം സഹനാവവതു . സഹ നൗ ഭുനക്തു . സഹ വീര്യം കരവാവഹൈ .
തേജസ്വിനാവധീതമസ്തു . മാ വിദ്വിഷാവഹൈ ..

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..

ഓം അഥാശ്വലായനോ ഭഗവന്തം പരമേഷ്ഠിനമുപസമേത്യോവാച .
അധീഹി ഭഗവൻബ്രഹ്മവിദ്യാം വരിഷ്ഠാം സദാ സദ്ഭിഃ സേവ്യമാനാം നിഗൂഢാം .
യഥാഽചിരാത്സർവപാപം വ്യപോഹ്യ പരാത്പരം പുരുഷം യാതി വിദ്വാൻ .. 1..

തസ്മൈ സ ഹോവാച പിതാമഹശ്ച ശ്രദ്ധാഭക്തിധ്യാനയോഗാദവൈഹി .. 2..

ന കർമണാ ന പ്രജയാ ധനേന ത്യാഗേനൈകേ അമൃതത്വമാനശുഃ .
പരേണ നാകം നിഹിതം ഗുഹായാം വിഭ്രാജതേ യദ്യതയോ വിശന്തി .. 3..

വേദാന്തവിജ്ഞാനസുനിശ്ര്ചിതാർഥാഃ സംന്യാസയോഗാദ്യതയഃ ശുദ്ധസത്ത്വാഃ .
തേ ബ്രഹ്മലോകേഷു പരാന്തകാലേ പരാമൃതാഃ പരിമുച്യന്തി സർവേ .. 4..

വിവിക്തദേശേ ച സുഖാസനസ്ഥഃ ശുചിഃ സമഗ്രീവശിരഃശരീരഃ .
അന്ത്യാശ്രമസ്ഥഃ സകലേന്ദ്രിയാണി നിരുധ്യ ഭക്ത്യാ സ്വഗുരും പ്രണമ്യ .. 5..

ഹൃത്പുണ്ഡരീകം വിരജം വിശുദ്ധം വിചിന്ത്യ മധ്യേ വിശദം വിശോകം .
അചിന്ത്യമവ്യക്തമനന്തരൂപം ശിവം പ്രശാന്തമമൃതം ബ്രഹ്മയോനിം .. 6..

തമാദിമധ്യാന്തവിഹീനമേകം വിഭും ചിദാനന്ദമരൂപമദ്ഭുതം . var തഥാദി
ഉമാസഹായം പരമേശ്വരം പ്രഭും ത്രിലോചനം നീലകണ്ഠം പ്രശാന്തം .
ധ്യാത്വാ മുനിർഗച്ഛതി ഭൂതയോനിം സമസ്തസാക്ഷിം തമസഃ പരസ്താത് .. 7..

സ ബ്രഹ്മാ സ ശിവഃ സേന്ദ്രഃ സോഽക്ഷരഃ പരമഃ സ്വരാട് .
സ ഏവ വിഷ്ണുഃ സ പ്രാണഃ സ കാലോഽഗ്നിഃ സ ചന്ദ്രമാഃ .. 8..

സ ഏവ സർവം യദ്ഭൂതം യച്ച ഭവ്യം സനാതനം .
ജ്ഞാത്വാ തം മൃത്യുമത്യേതി നാന്യഃ പന്ഥാ വിമുക്തയേ .. 9..

സർവഭൂതസ്ഥമാത്മാനം സർവഭൂതാനി ചാത്മനി .
സമ്പശ്യൻബ്രഹ്മ പരമം യാതി നാന്യേന ഹേതുനാ .. 10..

ആത്മാനമരണിം കൃത്വാ പ്രണവം ചോത്തരാരണിം .
ജ്ഞാനനിർമഥനാഭ്യാസാത്പാപം ദഹതി പണ്ഡിതഃ .. 11.. var പാശം
സ ഏവ മായാപരിമോഹിതാത്മാ ശരീരമാസ്ഥായ കരോതി സർവം .
സ്ത്ര്യന്നപാനാദിവിചിത്രഭോഗൈഃ സ ഏവ ജാഗ്രത്പരിതൃപ്തിമേതി .. 12..

സ്വപ്നേ സ ജീവഃ സുഖദുഃഖഭോക്താ സ്വമായയാ കല്പിതജീവലോകേ .
സുഷുപ്തികാലേ സകലേ വിലീനേ തമോഽഭിഭൂതഃ സുഖരൂപമേതി .. 13..

പുനശ്ച ജന്മാന്തരകർമയോഗാത്സ ഏവ ജീവഃ സ്വപിതി പ്രബുദ്ധഃ .
പുരത്രയേ ക്രീഡതി യശ്ച ജീവസ്തതസ്തു ജാതം സകലം വിചിത്രം .
ആധാരമാനന്ദമഖണ്ഡബോധം യസ്മിഁല്ലയം യാതി പുരത്രയം ച .. 14..

ഏതസ്മാജ്ജായതേ പ്രാണോ മനഃ സർവേന്ദ്രിയാണി ച .
ഖം വായുർജ്യോതിരാപശ്ച പൃഥ്വീ വിശ്വസ്യ ധാരിണീ .. 15..

യത്പരം ബ്രഹ്മ സർവാത്മാ വിശ്വസ്യായതനം മഹത് .
സൂക്ഷ്മാത്സൂക്ഷ്മതരം നിത്യം തത്ത്വമേവ ത്വമേവ തത് .. 16..

ജാഗ്രത്സ്വപ്നസുഷുപ്ത്യാദിപ്രപഞ്ചം യത്പ്രകാശതേ .
തദ്ബ്രഹ്മാഹമിതി ജ്ഞാത്വാ സർവബന്ധൈഃ പ്രമുച്യതേ .. 17..

ത്രിഷു ധാമസു യദ്ഭോഗ്യം ഭോക്താ ഭോഗശ്ച യദ്ഭവേത് .
തേഭ്യോ വിലക്ഷണഃ സാക്ഷീ ചിന്മാത്രോഽഹം സദാശിവഃ .. 18..

മയ്യേവ സകലം ജാതം മയി സർവം പ്രതിഷ്ഠിതം .
മയി സർവം ലയം യാതി തദ്ബ്രഹ്മാദ്വയമസ്മ്യഹം .. 19..

.. പ്രഥമഃ ഖണ്ഡഃ .. 1..

അണോരണീയാനഹമേവ തദ്വന്മഹാനഹം വിശ്വമഹം വിചിത്രം .
പുരാതനോഽഹം പുരുഷോഽഹമീശോ ഹിരണ്മയോഽഹം ശിവരൂപമസ്മി .. 20..

അപാണിപാദോഽഹമചിന്ത്യശക്തിഃ പശ്യാമ്യചക്ഷുഃ സ ശൃണോമ്യകർണഃ .
അഹം വിജാനാമി വിവിക്തരൂപോ ന ചാസ്തി വേത്താ മമ ചിത്സദാഽഹം .. 21
വേദൈരനേകൈരഹമേവ വേദ്യോ വേദാന്തകൃദ്വേദവിദേവ ചാഹം .
ന പുണ്യപാപേ മമ നാസ്തി നാശോ ന ജന്മ ദേഹേന്ദ്രിയബുദ്ധിരസ്തി .. 22..

ന ഭൂമിരാപോ ന ച വഹ്നിരസ്തി ന ചാനിലോ മേഽസ്തി ന ചാംബരം ച .
ഏവം വിദിത്വാ പരമാത്മരൂപം ഗുഹാശയം നിഷ്കലമദ്വിതീയം .. 23
സമസ്തസാക്ഷിം സദസദ്വിഹീനം പ്രയാതി ശുദ്ധം പരമാത്മരൂപം ..

യഃ ശതരുദ്രിയമധീതേ സോഽഗ്നിപൂതോ ഭവതി സുരാപാനാത്പൂതോ ഭവതി
സ ബ്രഹ്മഹത്യായാഃ പൂതോ ഭവതി സ സുവർണസ്തേയാത്പൂതോ ഭവതി
സ കൃത്യാകൃത്യാത്പൂതോ ഭവതി തസ്മാദവിമുക്തമാശ്രിതോ
ഭവത്യത്യാശ്രമീ സർവദാ സകൃദ്വാ ജപേത് ..

അനേന ജ്ഞാനമാപ്നോതി സംസാരാർണവനാശനം . തസ്മാദേവം
വിദിത്വൈനം കൈവല്യം പദമശ്നുതേ കൈവല്യം പദമശ്നുത ഇതി .. 24..

ദ്വിതീയഃ ഖണ്ഡഃ .. 2..

ഓം സഹനാവവതു . സഹ നൗ ഭുനക്തു . സഹ വീര്യം കരവാവഹൈ .
തേജസ്വിനാവധീതമസ്തു . മാ വിദ്വിഷാവഹൈ ..

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..

ഇത്യഥർവവേദീയാ കൈവല്യോപനിഷത്സമാപ്താ ..


Encoded and proofread by Sunder Hattangadi.
Source..Sanskrit documents 

 🌸വിജ്ഞാനദീപം തെളിയിച്ച് അഹങ്കാരമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുക എന്നതാണ് ദീപാവലിയുടെ സാരാംശം🌸

ശ്രീ ശ്രീ രവിശങ്കർ


ദീപാവലിയുടെ സന്ദേശം വളരെ ലളിതമാണ്. കഴിഞ്ഞകാലത്തെ ദു:ഖം, ദേഷ്യം, നിരാശ, തീക്താനുഭവങ്ങൾ, എന്നിവയോട് വിടചൊല്ലി ജീവിതം പുത്തൻ ഉന്മേഷത്തോടെ, പുതുമയോടെ ആഘാഷിക്കുക. വിജ്ഞാനത്തിൻ്റെ ദീപം ഹൃദയത്തിൽ തെളിയിക്കാനും മുഖത്ത് ആനന്ദത്തിൻ്റെ പുഞ്ചിരി വിടർത്താനുമുള്ള അവസരമാണ് ദീപാവലി.

ഗൃഹങ്ങൾ മാത്രമല്ല, ദീപങ്ങൾ തെളിയിക്കുന്നത്, ജീവിതത്തെക്കുറിച്ചുള്ള ഗഹനമായ ഒരു സത്യം വെളിപ്പെടുത്താൻകൂടിയാണ്. വെളിച്ചം അന്ധകാരത്തെ തുരത്തുന്നു. ജ്ഞാനത്തിൻ്റെ പ്രകാശത്താൽ നിങ്ങളുടെയുള്ളിലെ അജ്ഞതയുടെ അന്ധകാരം ഇല്ലാതാക്കുമ്പോൾ തിന്മയുടെമേൽ നന്മ വിജയംനേടുന്നു. ദീപാവലിദിനത്തിൽ നാം ഗൃഹങ്ങൾ അലങ്കരിരിക്കുകയും പൂജാനുഷ്ഠാനങ്ങൾ നടത്തുകയും ചെയ്യുന്നു. എന്നാൽ, നമുക്ക്, മറ്റുള്ളവർക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ല സമ്മാനം പുഞ്ചിരിയാണ്.

ഈ ദിനത്തോടനുബന്ധിച്ച് പുരാണങ്ങളിൽ ഒരു കഥയുണ്ട്. നരകാസുരൻ എന്നുപേരുള്ള ദുഷ്ടനായ രാക്ഷസനെ സത്യഭാമ വധിച്ചതിനെ അനുസ്മരിച്ച് നരകചതുർദശിയാണ് ദീപാവലി കൊണ്ടാടുന്നത്. കഥ ഇങ്ങനെ: നരകാസുരൻ്റെ പ്രവൃത്തികൾ എല്ലാവർക്കും പ്രശ്നങ്ങളും എല്ലായിടത്തും കലാപവും അപസ്വരവും സംഘർഷവും സൃഷ്ടിച്ചുകൊണ്ടിരുന്നു. എല്ലാവരുടെയും ജീവിതത്തിലും പേര് സൂചിപ്പിക്കുപോലെ അവൻ നരകം സൃഷ്ടിച്ചു. വളരെ ശക്തനായതുകൊണ്ട് ആർക്കും നരകാസുരനെ ജയിക്കാൻ കഴിഞ്ഞില്ല. എന്നാൽ, ശ്രീകൃഷ്ണൻ്റെ ഭാര്യയായ സത്യഭാമ ഒരു യുദ്ധത്തിൽ അവനെ വധിച്ചു.

ഈ കഥയിൽ വളരെയധികം പ്രതീകാത്മകത്വമുണ്ട്. നരകാസുരനെ വധിച്ചത് സത്യഭാമയാണ്. സത്യഭാമയെന്നാൽ ശാശ്വതമായ സത്യം. സത്യത്തിനുമാത്രമെ നരകത്തെ ഇല്ലാതാക്കാൻ പറ്റൂ. നരകാസുരൻ ദ്യോതിപ്പിക്കുന്നത് അഹങ്കാരത്തെയാണ്. ധാർഷ്ട്യം മുർധന്യത്തിലെത്തുമ്പോൾ അതിനെ ഇല്ലാതാക്കാൻ സത്യത്തിന് അല്ലെങ്കിൽ വാസ്തവത്തിനുമാത്രമെ കഴിയൂ.

തൻ്റെ എല്ലാ വിജയങ്ങൾക്കുംശേഷം നരകാസുരൻ കരുതി, വില്ലാളിവീരന്മാരും ശക്തരായ രാജാക്കന്മാരും തോറ്റുതുന്നംപാടിയിടത്ത് ഒരു സ്ത്രീ എന്തുചെയ്യാനാണെന്ന്. ആഹങ്കാരം നിറഞ്ഞു തുളുമ്പിയ അവർ സ്ത്രീശക്തിയെ വിലകുറച്ചുകണ്ടു. കോപാകുലയായ സത്യഭാമ അവനെ സുദർശനചക്രം ഉപയോഗിച്ച് നിശ്ശേഷം പരാജയപ്പെടുത്തി.അവസാനത്തെ ആഗ്രഹം എന്താണെന്നുചോദിച്ചപ്പോൾ നരകാസുരൻ പറഞ്ഞു. ദീപം കൊളുത്തി തൻ്റെ മരണം എല്ലാവരും ആഘോഷിക്കണമെന്ന്. ഞാൻ മറ്റുള്ളവർക്ക് എത്രയധികം ദുരിതവും ക്ലേശവും ഉണ്ടാക്കിയെന്ന് ജീവിതാവസാനം അവൻ മനസ്സിലാക്കി. നരകാസുരൻ പറഞ്ഞു; " എൻ്റെ മരണത്തോടെ എല്ലാവരുടെയും ജീവിതത്തിലെ ക്ലേശങ്ങൾ അവസാനിക്കുകയാണ്. എൻ്റെ വേർപാട് എല്ലാവരും ആഘോഷിക്കണം.അതിൽ സന്തോഷിക്കണം."

രാവണനെ വധിച്ചശേഷം തിരിച്ചെത്തിയ ശ്രീരാമനെ സ്വീകരിക്കാൻ പട്ടണം മുഴുവൻ ദീപം തെളിച്ചതിനെ അനുസ്മരിച്ചും ദീപാവലി കൊണ്ടാടുന്നു. ഇവിടെ രാമൻ പ്രതിനിധീകരിക്കുന്നത് സത്തയെയാണ്. അദ്ദേഹം അയോധ്യയിൽ തിരിച്ചുവന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജീവൻ ആത്മാവിലേക്ക് അല്ലെങ്കിൽ ആത്മബോധത്തിലേക്ക് തിരിച്ചുവന്നു അഥവാ ഒന്നായിത്തീർന്നു എന്നാണ്. നിങ്ങൾ നിങ്ങളുടെ കേന്ദ്രത്തിൽ തിരിച്ചുവരുമ്പോൾ, ആത്മബോധത്തിൽ നിലകൊള്ളുമ്പോൾ ജീവിതം ആനന്ദമയമാകുന്നു.

നിങ്ങൾ അഗാധമായ സമാധാനത്തിൽ നിലകൊള്ളുമ്പോൾ, നിങ്ങളുടെ സത്തയിലേക്ക് തിരിച്ചുവരുമ്പോൾ, അവിടെ ആഘോഷംമാത്രമേ ഉണ്ടാകുകയുള്ളൂ. സത്തയിൽ നിന്ന് അകലുമ്പോൾ, അവിടെ വിഭ്രാന്തിയും മാനസിക ഗ്ലാനിയും ഉണ്ടാകും. എല്ലാവരിലും നിങ്ങൾ കുറ്റം കണ്ടുപിടിക്കും. ഒന്നും ശരിയായിപ്പോകുന്നില്ല എന്നും ആശയറ്റതായും തോന്നും. നിങ്ങൾ നിങ്ങളുടെ സത്തയിലായിരിക്കുമ്പോൾ, തികച്ചും സംതൃപ്തരായിരിക്കുമ്പോൾ എല്ലാം മനോഹരമായി അനുഭവപ്പെടും.🌸


(2022 ഒക്ടോബർ 24 തിങ്കളാഴ്ച ദീപാവലി ദിനത്തിൽ മാതൃഭൂമി ദിനപത്രത്തിൽ വന്നത്.)

 *🕉️

*ജ്ഞാന-യോഗ-ഭക്തി മാർഗ്ഗങ്ങളിലൂടെ  ഈശ്വരസ്വാരൂപ്യം നേടിയ പ്രാചീന ദേശത്തിലെ സിദ്ധപരമ്പരകൾ പ്രസിദ്ധമാണ്. അതിൽ പ്രധാനപ്പെട്ടവർ പതിനെട്ട് പേരാണ് എന്ന് കരുതപ്പെടുന്നു. ഭാരതത്തിന്റെ അധ്യാത്മിക ശക്തിവിശേഷത്തിന്റെ ചാലകശക്തികളായി ഈ സിദ്ധരുടെ ജീവസമാധികൾ തമിഴ്നാടിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു*.


*1.തിരുമൂലർ*

*2.രാമദേവർ* 

*3.കുംഭമുനി (അഗസ്ത്യർ)*

*4.എടയ്ക്കാടർ*

*5.ധന്വന്തരി* 

*6.വാല്മീകി*

*7.കമലമുനി*

*8.ഭോഗനാതർ*

*9.മച്ചമുനി (മത്സ്യേന്ദ്രനാഥ്)*

*10.കൊങ്കണർ*

*11.പതഞ്‌ജലി*

*12.നന്ദിദേവർ*

*13.കരുവൂരാർ*

*14.പാമ്പാട്ടി സിദ്ധർ*

*15.സട്ടൈമുനി*

*16.സുന്ദരനന്ദദേവർ*

*17.കൊരക്കർ(ഗോരഖ്നാഥ്)*

*18.കൊതുംബയ്*  

*എന്നിവരാണ് ആ പതിനെട്ട് പേർ.*


*ഇവരുടെ സമാധിസ്ഥലങ്ങളിലാണു ഇന്നുകാണുന്ന പല മഹാക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് എന്ന സത്യം അധികമാളുകൾക്കും അറിവുള്ള കാര്യമല്ല. താഴെ പറയുന്ന സ്ഥലങ്ങളാണ് പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങൾ എന്നു വിശ്വസിയ്ക്കപ്പെടുന്നു..*.


*1. തിരുമൂലർ- തില്ലയിൽ (ചിദംബരം ശ്രീനടരാജക്ഷേത്രം) സമാധി കൊള്ളുന്നു.*


*2.രാമദേവർ - അളകർമലയിൽ സമാധി കൊള്ളുന്നു*.


*3.അഗസ്ത്യർ (കുംഭമുനി) -തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ സമാധി കൊള്ളുന്നു*.


*4.കൊങ്കണമുനി - തിരുപ്പതി ശ്രീവെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു.*


*5.കമലമുനി-  തിരുവരാവൂർ ശ്രീത്യാഗരാജമഹാക്ഷേത്രത്തിൽ സമാധികൊള്ളുന്നു*  


*6.ചട്ടമുനി- ജ്യോതിരംഗം ( ശ്രീരംഗം) ശ്രീരംഗനാഥക്ഷേത്രം സമാധിസ്ഥാനം*.


*7.കരുവൂരാർ- കരൂർ ശ്രീ കല്യാണ പാശുപതേശ്വര മഹാക്ഷേത്രം സമാധിസ്ഥാനം*


*8.സുന്ദരാനന്ദർ-  മധുര മീനാക്ഷി ക്ഷേത്രത്തിൽ (കൂടൽ-മധുര) സമാധികൊള്ളുന്നു* 


*9.വാല്മീകി- എട്ടുകുടി ശ്രീ മുരുഗൻ ക്ഷേത്രം സമാധിസ്ഥാനമത്രെ.*


*10.നന്തിദേവർ- ശ്രീ കാശി വിശ്വനാഥ ക്ഷേത്രം നന്ദിദേവരുടെ സമാധിസ്ഥാനമത്രെ*.

*(18 ജീവസമാധികളിൽ തമിഴ്നാടിന് വെളിയിലുള്ള ഏക സിദ്ധപീഠം)*


*11.പാമ്പാട്ടി സിദ്ധൻ- പതിയിരി ശ്രീശങ്കരൻ കോവിൽ സമാധിസ്ഥനമത്രെ.*


*12.ഭോഗനാഥർ- പഴനിമല ശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാഥരുടെ സമാധിസ്ഥാനമത്രെ.*


*13.മച്ചമുനി /മത്സ്യേന്ദ്രനാഥർ- തിരുപ്പുറംകുണ്ഡ്രം മഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ.*


*14.കോരക്കർ(ഗോരഖ്നാഥ്)- പാരൂർ മഹാക്ഷേത്രം സമാധി സ്ഥാനമത്രെ.. (നവനാഥപരമ്പര സ്ഥാപിച്ചത് ഇദ്ദേഹമാണ്)*


*15.പതഞ്ജലി- ബ്രഹ്മപുരേശ്വര ക്ഷേത്രം തിരുപ്പാട്ടൂർ പതഞ്ജലി മഹർഷിയുടെ  സമാധിസ്ഥാനമത്രെ*.


*16.ധന്വന്തരി- ജ്യോതിവൈത്തീശ്വരൻ കോവിൽ ധന്വന്തരിമഹർഷിയുടെ  സമാധിസ്ഥനമത്രെ.*


*17. കുതംബയ്-  മയിലാടുംതുറൈ (തികഴ്മയൂരം/മായാവരം) പെരിയകോവിൽ  സമാധിസ്ഥാനമത്രെ.*


*18.ഇടയ്ക്കാടർ- തിരുവണ്ണാമല ശ്രീഅരുണാചലശ്വര മഹാക്ഷേത്രം സമാധിസ്ഥാനമത്രെ.*


*കേരളത്തിലെ ശക്ത്യാരാധനാപ്രധാനമായ 13* *ക്ഷേത്രങ്ങൾ (ശാക്തേയക്കാവുകൾ) -*

*കേരളത്തിന്റെ വടക്കേയറ്റത്തു നിന്നും...*


*നിലേശ്വരത്തെ മന്നുംപുറത്തു കാവ്*

*പഴയങ്ങാടിക്കടുത്തുള്ള* *തിരുവർക്കാട്ടുകാവ്* 

*വളപട്ടണത്തിലുള്ള* *കളരിവാതുക്കൽക്കാവ്* 

*മട്ടന്നൂരിന്നടുത്തുള്ള* *മാമനിക്കുന്നുകാവ്* 

*കൂത്തുപറമ്പിന്നടുത്തുള്ള* *തിരുവഞ്ചേരിക്കാവ്* 

*വടകരക്കടുത്തുള്ള* *കളിയാംവള്ളിക്കാവ്* 

*കൊയിലാണ്ടി കൊല്ലം* *പിഷാരിക്കാവ്*

*കോഴിക്കോട്* *തിരുവലയനാട്ടുകാവ്* 

*പട്ടാമ്പിക്കടുത്തുള്ള കൊടിക്കുന്നത്തുകാവ്* 

*അങ്ങാടിപ്പുറത്തുളള* *തിരുമാന്ധാംകുന്ന്കാവ്*

*കൊടുങ്ങല്ലൂരിലെ* *ശ്രീകുരുംബക്കാവ്*

*തിരുവല്ലയിലെ മുത്തൂറ്റുകാവ്*

*മാന്നാറുള്ള* *പനയന്നാർക്കാവ്* 

*എന്നീ പതിമൂന്ന് കാവുകൾ അഥവാ ശക്തിപീഠങ്ങൾ കേരളഭൂമിയുടെ രക്ഷാകവചങ്ങളായി സ്ഥിതി ചെയ്യുന്നത് പോലെ ഭാരതത്തിന്റെ മറ്റൊരു സംരക്ഷണ കവചമായി തമിഴ് മണ്ണിൽ ഈ സിദ്ധപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. ആയിരത്താണ്ടുകളായി അധിനിവേശ ശക്തികളുടെ ഗൂഢവും കുത്സിതവുമായ പരിശ്രമങ്ങളും ആക്രമണങ്ങളും ഭാരതഭൂമി അതിജീവിക്കുന്നത് ഇവയുൾപ്പെടെ ഭാരതത്തിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഇത്തരം സിദ്ധ-ശക്തിപീഠങ്ങളുടെ അനുപമശക്തിവിശേഷത്താലാണ്. 🙏

കടപ്പാട് 

 മൗനം, ഏകാന്തവാസം, ഉപവാസം, ഇവ പരമമായ ശന്തിക്കുള്ള മാർഗങ്ങൾ ആണ്.

Saturday, October 22, 2022

 _*പ്രഭാത ച᭄ന്തകൾ*_ 

🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

              _ബന്ധങ്ങളെ ഉലയ്ക്കുന്നതും, വ്യക്തിത്വങ്ങളതേജോവധംചെയ്യുന്നതുമായ ‘അർബുദമാണ്’ പരദൂഷണമെന്ന സ്വഭാവവൈകൃതം._


             _ഒരാളിന്റെ ഗുണങ്ങളെപ്പറ്റിയോ, മേന്മകളെപ്പറ്റിയോ പ്രശംസിക്കുന്ന അനുഭവം വിരളമാണ്.., മറിച്ച്, പോരായ്മകൾ പെരുപ്പിച്ചുകാട്ടി അതിൽ അഭിരമിക്കുന്നവരാണ് നമ്മിൽ അധികവും._

          

            _നമ്മുടെ സംഭാഷണത്തിൽ മിതത്വവും നിയന്ത്രണവും പാലിക്കുന്നത് ആശ്വാസ്യമായിരിക്കും.. അന്യരുടെ കുറവുകളെ തേടിപ്പിടിക്കുന്നതിനുള്ള പ്രേരണ തിരുത്തി, അവരുടെ നന്മകളും മേന്മകളും മനസ്സിലാക്കാൻ ശ്രമിക്കുക._


        *ശുഭദിനം*

 ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവത്തിനു ഞായറാഴ്ച്ച കൊടിയേറും...


ഉത്സവത്തിനു മുന്നോടിയായുള്ള മണ്ണുനീരു കോരൽ ചടങ്ങ് ഇന്നലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നടത്തി. ആഴാതി ഗണേശനാണ് സ്വർണക്കലശത്തിൽ മണ്ണുനീരു കോരിയത്, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ച മണ്ണുനീർ തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിനു കൈമാറി. നവധാന്യങ്ങൾ മുളപ്പിക്കാനായി സൂക്ഷിച്ചു. കൊടിയേറ്റു ദിവസം രാവിലെ ഇവ പൂജയ്ക്കായി പുറത്തെടുക്കും. ചടങ്ങിൽ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസർ ബി. സുരേഷ്കുമാർ, മാനേജർ ബി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.


ഉത്സവത്തിന് മുന്നോടിയായി ബ്രഹ്മകലശപൂജ വെള്ളിയാഴ്ച വൈകിട്ട് നടത്തും. 22 ന് ബ്രഹ്മ കലശാഭിഷേകം. 23 ന് രാവിലെ 8.30 ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവാമ്പാടി ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലും കൊടിയേറ്റും. 30 ന് രാത്രി 8.30ന് ഉത്സവശീവേലിയിൽ വലിയകാണിക്ക. 31-ന് രാത്രി 8.30 ന്  സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ പള്ളിവേട്ട. നവംബർ ഒന്നിന് വൈകിട്ട് ആറാട്ടു ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിക്ക് ഞ്ഞാറെ നടയിൽ നിന്ന് ആരംഭി ക്കും. വിമാനത്താവളത്തിനുൾ വശം വശി ശംഖുമുഖത്തേക്കാണ് ഘോഷയയാത്ര. ഇവിടെ കടവി ലെ ആറാട്ടിനു ശേഷം തിരിച്ചെഴു ന്നള്ളത്ത് രാത്രിയോടെ ക്ഷേത ത്തിലെത്തും. ആറാട്ടു കലശ ത്തോടെ ഉത്സവം സമാപിക്കും...

🙏🕉️🔥ഹരേ കൃഷ്ണ 🙏🔥

 ഭഗവദ് ഗീതാ കർമ്മയോഗ

പ്രഭാഷണം - 83(നൊച്ചൂർ ജി)


അപ്പോൾ യജ്ഞത്തിൻ്റെ സ്വരൂപം തന്നെ ഭഗവദ് സ്വരൂപമാണ്, ജീവിതം തന്നെ യജ്ഞമയമാക്കാനാണ് ഋഷികൾ നമുക്ക് സനാതന ധർമ്മത്തിൽ ഒരു വഴി ഉണ്ടാക്കി തന്നിരിക്കുന്നത് . ജീവിതത്തിൽ നമ്മൾ ചെയ്യുന്ന യജ്ഞം ഒക്കെ തന്നെ പ്രകൃതിയെ രക്ഷിക്കുന്ന ഓരോ എലമെൻ്റിലും പോയി ചേരുന്നു. ആ എലമെൻ്റ്സ് ഒക്കെ തന്നെ ദേവതകളാണ്. സൂര്യൻ, ചന്ദ്രൻ , നക്ഷത്രങ്ങൾ ഇതൊക്കെ തന്നെ ദേവതകളാണ് . ദേവതകൾ എന്നു വച്ചാൽ ശംഖു ചക്രഗദാധാരിയായിട്ടോ കീരീടത്തോടു കൂടി ഒക്കെ അവരെ ഒന്നും കാണുന്നില്ലല്ലോ എന്നു ചോദിച്ചാൽ അങ്ങനെ ഒന്നും കാണില്ല അവരൊക്കെ ദേവതകളാണ് . നിങ്ങൾക്കും എനിക്കും ഒക്കെ എങ്ങിനെ അന്തർയാമി ഉണ്ടോ അതേപോലെ അവർക്ക് ഒക്കെ അന്തർയാമി ഉണ്ട്. അതുകൊണ്ടാണ് വേദമന്ത്രങ്ങൾ ഒക്കെ ഓരോ ദേവതകളെ ഉദ്ദേശിച്ച് സ്തുതിച്ചിരിക്കുന്നത്  അല്ലാതെ വെറുതെ പാടിയ പാട്ടുകളല്ല. അതൊന്നും യുക്തിവിചാരം ചെയ്താലൊന്നും പിടി കിട്ടില്ല. ഇതൊക്കെ ദേവതകളാണ് , പ്രകൃതിയിലുള്ള ഓരോന്നും ദേവതകളാണ്. ആ ദേവതകൾ ഒക്കെ എങ്ങിനെ പുഷ്ടിപ്പെടുന്നു? സാധാരണ പറയും യാഗ യജ്ഞങ്ങൾ ഒക്കെ ചെയ്താൽ പുഷ്ടിപ്പെടും എന്ന്, യാഗ യജ്ഞം സ്ഥൂലമായിട്ടല്ല പുഷ്ടിപ്പെടുത്തുന്നത് , നമുക്ക് ഇത് സയൻ്റിഫിക് ആയിട്ട് തേടിയിട്ട് ഒന്നും കാര്യം ഇല്ല the moment you extinquish your ego they get rejuvanated , അകമേക്ക് അഹങ്കാരം അടങ്ങുന്ന ഓരോ യജ്ഞത്തിലും ദേവതകളൊക്കെ പ്രസന്നമാകും, നമ്മള് ചെയ്യുന്ന ഓരോ കർമത്തിലും അവര് ഭുജിക്കുന്നത് അഹങ്കാര രഹിതമാകുമ്പോൾ നമ്മളിൽ നിന്നും ഒഴുകുന്ന ചൈതന്യ പ്രസരത്തിനെയാണ് ദേവതകളൊക്കെ ഭുജിക്കുന്നത്, അതാണ് നമ്മള് ദേവതകൾക്ക് കൊടുക്കേണ്ട യജ്ഞ ഹവിസ്സ്. ത്യാഗം ആണ് ദേവതകൾക്ക് കൊടുക്കേണ്ട യജ്ഞ ഹവിസ്സ് . അങ്ങനെ കൊടുക്കുമ്പോൾ ദേവതകൾ തരുന്നതൊക്കെ അമൃതമായിരിക്കും. നമുക്ക് പ്രകൃതിയിൽ ഓരോന്നും അമൃതമായിരിക്കും. ത്യാഗം ചെയ്യുന്ന  മനസ്സിന്  സൂര്യൻ ഉദിക്കുന്നത് കാണുന്നത് സമാധിയാണ്, ചന്ദ്രൻ ഉദിക്കുന്നതു കാണുന്നത് സമാധിയാണ്, വായുവീശുന്നതു കാണുന്നത് സമാധിയാണ്, നദി ഒഴുകുന്നതു കാണുന്നത് സമാധിയാണ്, വൃക്ഷം പൂത്ത് പുഷ്പിച്ച് ഫലിച്ച് നിൽക്കുന്നതു കാണുന്നതു സമാധിയാണ് , ഒരു കൊച്ചു കുട്ടി ജനിക്കുന്നതു കാണുന്നത് സമാധിയാണ് , കുട്ടി ഉറങ്ങി എണീക്കുന്നതു സമാധി , കുട്ടി ഉറങ്ങുന്നതു സമാധി , സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ബന്ധം അടക്കം സമാധി , വാത്മീകിക്ക് മിഥുനം ഇരിക്കുന്നതു കണ്ട് സമാധിയാണ് , ഇത് എങ്ങനെ സാധിച്ചു ? തൻ്റെ ഉള്ളിൽ വ്യക്തിത്വം ഇല്ലെങ്കിൽ പ്രകൃതി മുഴുവൻ അയാൾക്ക് ബ്രഹ്മസ്വരൂപമാണ് . യത്ര യത്ര മനോ യാതി തത്ര തത്ര സമാധയ: എന്നാണ് " മനസ്സ് ഏതൊക്കെ വസ്തുവിൽ പോയി വീഴുന്നുവോ അവിടെയൊക്കെ സമാധിയാണ് അനുഭവം വിഷയാനുഭവമേ ഇല്ല . ആ ത്യാഗം അകമെക്ക് ഉണ്ടെങ്കിൽ നമ്മളുടെ daily life itself will become spiritual life, സഹജസ്ഥിതി , പ്രകൃതിയിൽ കാണപ്പെടുന്നതൊക്കെ ഭഗവദ് അനുഭവമായിട്ട് തീരും. വിഭൂതി ദർശനമായിട്ടു തീരും , വിഭൂതി ദർശനത്തിൻ്റെ ഈ  രഹസ്യം തന്നെ അഹങ്കാര രഹിതമായ യജ്ഞ സ്ഥിതിയാണ് .ഇങ്ങനെ നിരന്തരം യജ്ഞം ചെയ്യൂ യജ്ഞം ചെയ്യാ എന്നു വച്ചാൽ നിങ്ങളുടെ സ്വാർത്ഥത്തിനെ വിട്ടിട്ട് എന്തെങ്കിലും ഒക്കെ ചെയ്യാ " മാതൃദേവോ ഭവ പിതൃദേവോ ഭവ ആചാര്യ ദേവോ ഭവ അഥിതി ദേവോ ഭവ "  ആരൊക്കെ അടുത്തുണ്ടോ അവിടുന്നു യജ്ഞം തുടങ്ങുക അമ്മ അടുത്തു ഉണ്ട് , അച്ഛൻ അടുത്തു ഉണ്ട് , ആചാര്യൻ ഉണ്ട് , അഥിതി ആരോ വിളിക്കാതെ വരുന്നു , അഥിതി എന്നു പറഞ്ഞാൽ തന്നെ പറയാതെ വരുന്നവരാണ് , തിഥി പറയാതെ വരുന്നവൻ അഥിതി. ഞാൻ ഇന്ന തീയ്യതിയിൽ വരുന്നു എന്നു പറഞ്ഞാൽ അഥിതി ആവില്ല. തീയ്യതി പറയാതെ ഒരാൾ പ്രത്യക്ഷപ്പെട്ടു നമ്മൾക്ക് എടുത്ത് വച്ചിരിക്കുന്നത് എടുത്തു കൊടുത്താൽ അഥിതി യജ്ഞമായി . അമ്മയുണ്ട് അച്ഛൻ ഉണ്ട് ബന്ധുക്കൾ ഉണ്ട് ആരൊക്കെ എവിടെ ഒക്കെ ചാൻസ് കിട്ടുന്നുവോ ഒരു ചാൻസും വെറുതെ കളയാൻ പാടില്ല എന്നാണ് . ചാൻസ് എന്തിനാ പൂജ, ആരാധനക്ക് . ആരാധന എങ്ങനെ? രാവിലെ എണീറ്റിട്ട് അമ്മക്ക് പാവം നല്ല തണുപ്പ് നേരത്തെ എണീറ്റ് അമ്മക്ക് ഒരു അഭിഷേകം , തലയില് പച്ചവെള്ളം ഒഴിച്ച് ഇത്തിരി പൂവ് എടുത്ത് അർച്ചിച്ച് ദീപം ആരാധന കാണിച്ചാൽ അമ്മക്ക് പൂജയാവുമോ? പാവം അമ്മമാരുടെ കാര്യം പിന്നെ കഷ്ടമാവും. അമ്മയെ പൂജ ചെയ്യണം അച്ഛനെ പൂജ ചെയ്യണം എന്നു പറഞ്ഞ് വയസ്സുകാലത്ത് അച്ഛനെയും അമ്മയെയും ഒക്കെ രാവിലെ നല്ല ഇളനീരുകൊണ്ട് അഭിഷേകം അതാണോ പൂജ, അതല്ല പൂജ പിന്നെ എന്താ "യയാ തുഷ്യതി " അതാണ് പൂജയുടെ സീക്രട്ട് എന്തു ചെയ്താൽ ആ ജീവൻ സന്തോഷപ്പെടുമോ , എന്തു ചെയ്താൽ ആ ജീവന് ഒരു നിർവൃതി ഉണ്ടാകുമോ അത് പൂജ ഇതൊക്കെ കപില ഭഗവാൻ ഭാഗവതത്തിൽ പറയുന്ന മാർഗ്ഗം . ആ നിർവൃതി ഉണ്ടാകുന്നതു തന്നെ നമുക്ക് പ്രസന്നതയാണ് . നമുക്ക് വേറെ ഒന്നും വേണ്ട അവര് നമ്മളെ പുകഴ്ത്തുകയോ ഒന്നും വേണ്ട , എന്തോ ഒന്നു ചെയ്യുന്നതു കൊണ്ട് എന്തോ ഒരു റിലീഫ് ഉണ്ടാകുന്നുണ്ടല്ലോ ആ ജീവനിൽ അതു തന്നെ ആരാധന, പൂജ. അവർക്ക് ഏതോ വിധത്തിൽ നമുക്ക് ഒന്ന് ചെയ്യാൻ കഴിഞ്ഞാൽ അവരല്ല ബെനിഫിറ്റഡ് ആവുന്നത് നമ്മളാണ് , ചെയ്യുന്ന ആള്, എന്നാൽ ഞാൻ ബെനിഫിറ്റഡ് ആവുന്നു എന്നുള്ള ഭാവം ഉള്ളിൽ വരാനും പാടില്ല .നോക്കണം തപസ്സ് ഈ ജപം മാത്രം ഒന്നും അല്ല , ഗീത പഠിക്കലോ ഭാഗവതം പഠിക്കലോ ഒന്നു മല്ല അതൊക്കെ ടേപ്പ് റെക്കാർഡറും പഠിക്കും, നമ്മളേക്കാളും ഭംഗിയായി ചൊല്ലിയാൽ അത് റെക്കോഡ് ചെയ്ത് കാസറ്റ് ഇട്ടാൽ ചൊല്ലും, എന്തു കാര്യം? ദൈനംദിന ജീവിതം യജ്ഞമായാൽ യജ്ഞം തപസ്സായി. തപസ്സായാൽ ഭഗവാൻ നമ്മളുടെ പുറകെ നടക്കും. അതാണ് ശ്രാദ്ധം, ശ്രാദ്ധം മരിച്ച് പോയിട്ട് ചെയ്യുന്നത് മാത്രമല്ല , മരിച്ച് പോയിട്ട് എല്ലാവരും ചെയ്യുന്നുണ്ട് ജീവിച്ചിരിക്കുമ്പോൾ പലപ്പോഴും ചെയ്യില്ല . മരിച്ച് പോയിട്ട് ഇപ്പോൾ എന്താ ചോദിച്ചാൽ മരിച്ചു പോയിട്ട് ആളുകളെ എല്ലാവർക്കും പേടിയാണ്, പിന്നെ എന്തു വന്നാലും അവരാണോ ചെയ്തത് എന്നു സംശയം ആകും, വേറെ എന്തെങ്കിലും കാരണത്താൽ വന്നാലും അവരാണോ ചെയ്തത് എന്നു സംശയം തോന്നും. ജീവിച്ചിരിക്കുമ്പോൾ you have a precious chance for spiritual development, ജീവിച്ചിരിക്കുന്ന സമയത്ത് നമുക്ക് വലിയ ഒരു അവസരമാണ് . അച്ഛനും അമ്മയും മാത്രമല്ല ആരുമായിട്ടു ബന്ധപ്പെടുന്നുവോ അവരുമായിട്ടൊക്കെ, ബന്ധപ്പെടുന്നവരൊക്കെ തന്നെ , എങ്ങനെയൊക്കെ ബന്ധപ്പെടുന്നു അവരൊക്കെ തന്നെ. നമുക്ക് ആദ്യം അടുത്തുള്ളവരിൽ നിന്നും തുടങ്ങാം, അതു കൊണ്ടാണ് വേദം മാതൃദേവോ ഭവ പിതൃദേവോ ഭവ എന്നൊക്കെ പറഞ്ഞത് ഏററവും അടുത്തിരിക്കുന്നത് ആ രണ്ടു പേരുണ്ടല്ലോ അവിടെ തൊട്ട് തുടങ്ങാ അതൊന്നും obsess ആവാനൊന്നും പാടില്ല  അമ്മക്ക് ചെയ്യണം എന്ന് പറഞ്ഞ് emotional ആവാനല്ല നിസ്വാർത്ഥയായിട്ട് ആ ജീവന് ഹിതം എന്താണ് എന്നു കണ്ട് കണ്ട് ചെയ്യണം.

 #ദീപാവലി ആചാരങ്ങൾ



          

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആചാര ആഘോഷങ്ങളാണ് ദീപാവലിക്ക് ചെയ്യാറുള്ളത്.


#1. ധന ത്രയോദശി



ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ  ധനത്രയോദശി ദിവസം ആണ്. അന്ന് വീടും വ്യാപാര സ്ഥാപനങ്ങളും ദീപങ്ങളാൽ അലങ്കരിച്ചു കോലമൊക്കെയിടുന്നു. വൈകിട്ട് വിളക്ക് വച്ച് ലക്ഷ്മീ പൂജ ചെയ്യുന്നു. 


#2. നരക ചതുർദശി



രണ്ടാം ദിവസമായ ഈ ദിവസം നരകാസുരനെ വധിച്ച കാളിയെ ആരാധിക്കുന്ന തുലാ മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. 


#3. ലക്ഷ്മീ പൂജ



മൂന്നാം ദിവസമാണ് ലക്ഷ്മീ പൂജ. വളരെ പ്രധാനപ്പെട്ട ദിവസം ഇതാണ്. അമാവാസിയായ അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.


#4. ബലി പ്രതിപദ



വാമനൻ ചവിട്ടി താഴ്ത്തിയ ബലിയെയും പത്നിയെയും ആരാധിക്കുന്ന ഒരു ദിവസം കൂടിയാണ് ഇത്. മഹാബലി പാതാളത്തിൽ നിന്ന് വരുന്ന ദിവസമായി ചില സ്ഥലങ്ങളിൽ ആചരിക്കുകയും ദീപം കത്തിച്ചു വച്ച് വരവേൽക്കുകയും ചെയ്യുന്നു. 


#5. ഭാതൃ ദ്വിതീയ



അഞ്ചാം ദിവസമാണ്  ഭാതൃ ദ്വിതീയ, ഇതോടുകൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. യമദേവൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണു ഈ ദിവസത്തിന്റെ ഐതിഹ്യം. അതിനാൽ ഈ ദിവസത്തിനെ യമ  ദ്വിതീയ. എന്നും വിളിക്കുന്നു. സഹോദരീ സഹോദരന്മാർ ചേർന്ന് ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം. ഇത് മാത്രമല്ല എണ്ണതേച്ചുകുളി, വിഭവ സമൃദ്ധമായ സദ്യ, പ്രകാശമയമായ അന്തരീക്ഷം ഇവ ബാഹ്യമായ അന്ധകാരത്തെ അകറ്റുന്നതിലുപരി ആന്തരികമായ തമസ്സിനെയും ഇല്ലാതാക്കുന്നു. മധുര പലഹാരങ്ങൾ പരസ്പരം കൊടുത്തും പുതു വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചും , ആശംസകൾ കൈമാറിയും, പടക്കം പൊട്ടിച്ചും ദീപങ്ങളാൽ അലങ്കരിച്ചും ജാതി മത ഭേദമന്യേ ഭാരതീയർ ആഘോഷിക്കുന്ന ഒന്നാണ് ദീപാവലി.🙏

Wednesday, October 19, 2022

 *രാമേശ്വര ക്ഷേത്രം*


ഹൈന്ദവ വിശ്വാസം അനു‌സരിച്ച് ഇന്ത്യയിലെ ഏഴ് പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് ത‌മിഴ്‌നാട്ടിലെ രാമേശ്വരം.ജീവിതത്തില്‍ ഒരിക്കലെങ്കിലും രാമേശ്വരത്തെ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്തുക എന്നത്‌ ഹിന്ദുക്കളെ സംബന്ധിച്ച്‌ ഒഴിച്ചുകൂടാനാവാത്തതാണ്‌ രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രമാണ് രാമേശ്വരത്തെ ഒരു തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുന്നത്  വാസ്തുവിദ്യയുടെ മഹത്തരമായ നിര്‍മ്മിതിയാണ് ഈ ക്ഷേത്രം.


ശിവനാണ് രാമനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ. രാമലിംഗം, വിശ്വ‌ലിംഗം എന്നിങ്ങനെ രണ്ട് ലിംഗ ‌പ്രതിഷ്ഠകളുണ്ട് ഈ ക്ഷേത്രത്തില്‍. ശിവലിംഗ പ്രതിഷ്ഠയ്ക്കുമുണ്ട് പ്രത്യേകത. ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗ ക്ഷേ‌ത്രങ്ങളില്‍ സ്ഫടിക ലിംഗ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് ഇത്. മണലുകൊണ്ട് സീ‌താ ദേവിയാണ് രാമ ലിംഗം നിര്‍മ്മിച്ച‌തെന്ന് ഒരു ‌വിശ്വാസമുണ്ട്. ഭഗവാന്‍ ഹനുമാന്‍ കൈലാ‌സത്തി‌ല്‍ നിന്ന് കൊണ്ടുവന്നതാണ് വിശ്വലിംഗം എന്നാണ് വിശ്വസിക്കപ്പെടുന്നത്


12-ആം നൂറ്റാണ്ട് വരെ ഒരു ഓല മേഞ്ഞ കുടിലിൽ സൂക്ഷിച്ചിരുന്ന ഒരു പുരാതന ദേവാലയത്തിൽ നിന്നാണ് ഈ ക്ഷേത്രത്തിന്റെ തുടക്കം. ശ്രീലങ്കയിലെ പരാക്രമ ബാഹുവാണ് ആദ്യത്തെ കൊത്തുപണികൾ നിർമ്മിച്ചത്. രാമനാഥപുരത്തെ സേതുപതി (വാസ്തുശില്പികളും ശിലാസ്ഥാപനങ്ങളും) ഭരണകർത്താക്കൾ ക്ഷേത്രത്തിന്റെ ബാക്കി ഭാഗങ്ങൾ പൂർത്തിയാക്കി. പുരുഷ ദ്രാവിഡ ശൈലിയിൽ ആണെങ്കിലും ചില ക്ഷേത്ര വിമാനങ്ങൾ പല്ലവ കാലത്തെ വിമാനങ്ങളുമായി സാമ്യമുള്ളതാണ്. തിരുവിതാംകൂർ, രാമനാഥപുരം, മൈസൂർ, പുതുക്കോട്ട തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നും ഈ ക്ഷേത്രത്തിന് രാജകീയ രക്ഷാകർതൃത്വവും ലഭിച്ചിട്ടുണ്ട്. 12-ആം നൂറ്റാണ്ടിനും 16-ആം നൂറ്റാണ്ടിനും ഇടയിലാണ് കൂടുതൽ കൂട്ടിച്ചേർക്കലുകൾ നടന്നത്. നീണ്ട ഇടനാഴി (മൂന്നാം പ്രകാരം) 18-ാം നൂറ്റാണ്ടിൽ മാത്രമാണ് ആരംഭിച്ചത്.

15 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന രാമേശ്വരം ക്ഷേത്രം ദ്രാവിഡ ശൈലിയിലുള്ള വാസ്തുവിദ്യയുടെ മാതൃകയാണ്. അംബരചുംബികളായ ഗോപുരങ്ങൾ (ശിഖരങ്ങൾ) രാമേശ്വരത്തിന്റെ ആകാശരേഖയിൽ ശരിക്കും ആധിപത്യം പുലർത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര ഹാൾവേ ഉള്ളതായി ഈ ക്ഷേത്രം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ തൂണുകളുള്ള ഇടനാഴിക്ക് 4000 അടി നീളമുണ്ട്, 4000-ലധികം തൂണുകൾ ഉൾക്കൊള്ളുന്നു. ഉയർത്തിയ സ്തംഭത്തിൽ സ്ഥാപിച്ചിരിക്കുന്ന കരിങ്കൽ തൂണുകൾ മനോഹരമായ ചിത്രങ്ങളാൽ കൊത്തിയെടുത്തതാണ്. ഈ ഇടനാഴിയെക്കുറിച്ചുള്ള ഒരു ദുഷ്‌കരമായ വസ്തുത വെളിപ്പെടുത്തുന്നത് പാറ ദ്വീപിന്റേതല്ലെന്നും അത് കടലിന് കുറുകെ എവിടെ നിന്നോ ഇറക്കുമതി ചെയ്തതാണെന്നും.

ക്ഷേത്രഗോപുരത്തിന്റെ പ്രധാന കവാടത്തിന് നിരവധി നിലകളുണ്ട്, ഉയർന്നുനിൽക്കുന്നു. അതിന്റെ ഘടന കൊത്തുപണികൾ, ചട്ടങ്ങൾ, കൊടുമുടികൾ എന്നിവ ആളുകളെ ഊമകളാക്കുന്നു. ഭഗവാന്റെ മഹത്വം ശരിക്കും ഇവിടെ അനുഭവപ്പെടുന്നു. ഇടുങ്ങിയ ചിന്താഗതിക്കുള്ള മനുഷ്യന്റെ ബലഹീനത യാന്ത്രികമായി നീക്കം ചെയ്യപ്പെടുകയും അവരുടെ ചക്രവാളങ്ങൾ വിശാലമാവുകയും ചെയ്യുന്നു. ക്ഷേത്രത്തിന്റെ ഉയരമുള്ള കൽത്തൂണുകളിൽ മനോഹരമായ കൊത്തുപണികൾ കാണാം. തുമ്പിക്കൈ ഉയർത്തിയിരിക്കുന്ന ആനകളെയാണ് കാണുന്നത്. ക്ഷേത്രത്തിന്റെ നാലുവശവും ശക്തമായ കൽഭിത്തികളാൽ ചുറ്റപ്പെട്ടിരിക്കുന്നു. അവ 650 അടിയും 12 അടിയുമാണ്. വീതിയും ഉയരവും യഥാക്രമം. മണൽ ദ്വീപിൽ നിർമ്മിച്ച ഈ അത്ഭുതകരമായ ക്ഷേത്രം മികച്ച കലാസൃഷ്ടിയും വളരെ ശ്രദ്ധേയവുമാണ്. സ്വർണ്ണം പൂശിയ ഒരു തൂണിന് സമീപം, 13 അടി ഉയരവും ഒരടി വീതിയുമുള്ള ഏകശിലാ കല്ലിൽ ഒരു നദി കൊത്തിയെടുത്തിരിക്കുന്നു. ഇത് തീർച്ചയായും മനോഹരമായ ശില്പകലയുടെ ഒരു സാധാരണ ഉദാഹരണമാണ്


കരിങ്കല്ലുകൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പിന്നീട് പുതുക്കി നിര്‍മ്മിച്ചപ്പോഴും ‌പ്രധാനമായും കരിങ്കല്ലാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്ബ്രിട്ടീ‌ഷുകാരുടെ കാലത്തും ഈ ക്ഷേത്രത്തിന് ആദരവ് ലഭി‌ച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പുകള്‍ 1935 ല്‍ പുറത്തിറക്കിയിരുന്നു.🙏

 യാഗങ്ങളും തെറ്റിധാരണയും

___________________________

അഗ്നി മീളെ പുരോഹിതം.

അഗ്നി ഹിന്ദുക്കളുടെ രക്ത ദാഹി ആയ ഈശ്വരന്‍ ആണെന്നും, ആട്, പശു, കുതിര, മനുഷ്യര്‍ ഇവരെ ഹോമിക്കല്‍ ആണ് യാഗങ്ങള്‍ എന്നും ചിലര്‍ പറഞ്ഞു പരത്തുന്നത് ഹിന്ദുക്കള്‍ പോലും വിശ്വസിക്കുകയോ, വിശ്വസിപ്പിക്കുകയോ ചെയ്തിരിക്കുന്നു.


ഗോമേധം, അശ്വമേധം, അജമേധം, പുരുഷമേധം തുടങ്ങിയ ഇവയെ കൊന്നു യാഗം നടത്തുന്നു എന്നൊക്കെ ആണ് കഥകള്‍.


അത് പോലെ, യാഗത്തിന് കോല, വൃഷഭ, ഗജ, ഇവയുടെ കൊമ്പിലിരിക്കുന്ന ചെളി കൊണ്ട് വരണം എന്നും കേള്‍ക്കുന്നു. ഇതു ചില തന്ത്രിമാര്‍ നടത്തുന്ന വിധിയാണ്. എന്താണ് ഇതിനു പിന്നില്‍.


ഒന്ന് നോക്കാം...


രുദ്രയാമളം – ഉത്തര കാണ്ഡത്തില്‍,  പറഞ്ഞിരിക്കുന്ന

'കോല' : നീല കൊടുവേലി ആണ്, ഇതിന്റെ ചുവട്ടിലെ മണ്ണിനു എല്ലാ അണുക്കളെയും കൊല്ലാന്‍ ഉള്ള കഴിവുണ്ട്

[ഇതു പന്നിയുടെ കൊമ്പിലെ മണ്ണ് എന്ന് പറയുന്നു പരത്തുന്നു].


'വൃഷഭ' : ഇടം പിരി വലം പിരി എന്ന കായ ഉണ്ടാകുന്ന ചെടിയുടെ ചുവട്ടിലെ മണ്ണ്,

[ഇതിനെ കാളയുടെ കൊമ്പിലെ മണ്ണ് എന്ന് പറയുന്നത് –ഹാ, കഷ്ടം].


'ഗജ' : ഗജ കന്ദം, മൃഗ കന്ദം, എന്ന് വിളിക്കുന്ന കച്ചില് പോലെ ഉള്ള ഒരു ചെടി, മഹാരാഷ്ട്രയില്‍ ഇതിനു, രാമ മൂലി എന്നും, വയനാട്ടില്‍ ഇറച്ചി കാവത്ത്, തൊട്പുഴയില്‍ ഇറച്ചി കാച്ചില്‍ എന്നും പറയുന്ന കിഴങ്ങിനെ പുഴുങ്ങുന്നു. ഇതും യാഗത്തിന് ഉപയോഗിക്കുന്നു.

[ഇതിനെ ആണ് ആനയെ വരെ കൊല്ലുന്നു എന്ന് പറഞ്ഞു പരത്തുന്നത്]


'പശുനാം പതി പശുപതി'

(പശു എന്നാല്‍, ജീവന്‍, ദിക്ക്, അജ്ഞാനം എന്നൊക്കെ അര്‍ദ്ധം).


'പുണ്യ പുണ്യ പശും ഹത്വ'

'ജ്ഞാന' 'ഖട്ഗേന' 'യോഗവിത്ത് '


'എന്ന് ശാസ്ത്രം- ആചാര്യനിലൂടെ പറയുന്നു.'


'അജ്ഞാനമാകുന്ന പശുവിനെ, യോഗ വിത്തായവന്‍ (അറിവുള്ളവന്‍ - അറിവ് ആഗ്രഹിക്കുന്നവന്‍), ഹോമിക്കണം എന്ന് പറഞ്ഞിരിക്കുന്നു.'


[ഇതാണ് പശുവിനെ ഹോമിക്കണം എന്ന് തെറ്റായി പറയുന്നു പരത്തുന്നത്].


'പുരുഷമേധം, നൃമേധം, അശ്വമേധം, അജമേധം, ഗോമേധം എന്നിവയെന്താണ്..? '


'പുരുഷമേധം'


ഉത്തമവിദ്വാന്മർ, അതിഥികൾ എന്നിവരെ യഥായോഗ്യം സത്കരിക്കുന്നതിനാണ് പുരുഷമേധം.


'നൃമേധം'


മനുഷ്യരെ ഉത്തമ കാര്യത്തിനായി സംഘടിപ്പിക്കുകയും അവരില ഐക്യം വളര്ത്തുകയും ചെയ്യുന്നത് നൃമെധമാണ്.


'അശ്വമേധം'


'അശ്വം വൈരാഷ്ട്ര: അശ്വം രാഷ്ട്രം ആണെന്ന് ശതപത ബ്രാഹ്മണം പറയുന്നു. ജനതയുടെ സമ്യക്കായ പുരോഗതിയെ ലക്ഷ്യമാക്കി സകല ജനങ്ങളുടെയും ശാക്തീകരണവും പ്രജകളിൽ നീതി പൂര്വകവും പക്ഷപാത രഹിതവുമായ പരിചരണവും ആണ് അശ്വമേധം.'


'അശ്വ മേധം – ആത്മാനം രഥിരം വിദ്ധി, ശരിരം രഥ മേവച – ബുദ്ധീം തു സാരഥിം  എന്ന് പറഞ്ഞിരിക്കുന്നു.'


'ഇങ്ങനെ ശരീരത്തെ രഥമായും, ആത്മാവിനെ രഥത്തിന്റെ ഉടമസ്ഥന്‍, മനസിനെ കടിഞ്ഞാണായും, ഇന്ദ്രിയം ആകുന്ന കുതിര എന്നും പറഞ്ഞിരിക്കുന്നു - ഇന്ദ്രിയ നിഗ്രഹം - ( ഇന്ദ്രിയ വികാരങ്ങളെ) - ഇതാണ് കുതിരയെ കൊല്ലുന്ന അശ്വമേധം എന്ന് തെറ്റായി പറഞ്ഞു പരത്തുന്നത്.'


'അജമേധം'


'അജാ - നെല്ല്, പഴകിയ വിത്ത് എന്നാണ് അജ ശബ്ദത്തിനർത്ഥം. കൃഷിക്കുപയുക്തമായ രീതിയിൽ ചെയ്യുന്ന വിത്ത് സംസ്കരണവും സംരക്ഷനവുമാനു അജമേധം.'


'അജം – അജം എന്നാല്‍ ജനിക്കാത്തത്, ബ്രഹ്മം = Consciousness is Fundamental), ജ്ഞാന സ്വരൂപം ബ്രഹ്മം – ഈ അറിവിനെ പൂജിക്കുന്നത്, ആടിനെ ഹോമിക്കല്‍ ആയി തെറ്റിദ്ധരിക്കപ്പെടുന്നു.'


'ഗോമേധം'


'ഗമിക്കുന്നതും ഗമിപ്പിക്കുന്നതുമാണ് ഗോവ്. ഗോവ് അന്നമാണ്. അത് ഗമിക്കുന്നു. മുളച്ചു വളരുന്നു. അന്നം മനുഷ്യരെയും മറ്റ് ജീവികളെയും ഭക്ഷണം നല്കി ഗമിപ്പിക്കുന്നു. ഗോ എന്നത് ഭൂമിയുടെ പര്യായവുമാണ്. അന്ന ലഭ്യതയ്ക്കായി ഭൂമിയെ കൃഷിക്ക് ഉപയുക്തമാക്കുന്നതാണ് ഗോമേധം. ആധ്യാത്മിക ദൃഷ്ടിയിൽ ഇന്ദ്രിയങ്ങൾ ഗോക്കൾ ആണ്. ഇന്ദ്രിയങ്ങൾ ഗതിയെ നല്കുന്നു. ആ ഇന്ദ്രിയ നിഗ്രഹവും ഗോമേധമാണ്.'

_____________________________

 _*മിഹിരൻ*_

             


വിക്രമാദിത്യ മഹാരാജാവിന്റെ ദർബാറിലെ *ജ്യോതിഷ* അതികായന്മാരിൽ പ്രധാനി... !!


ഒരിക്കൽ ആ രാജധാനിയിലെ പ്രഗത്ഭരായ ജ്യോതിഷികളെല്ലാം കൂടി *മഹാരാജാവിന്റെ പുത്രന്റെ* ഗ്രഹനില നോക്കി... !!


ഓരോരുത്തരും അവരവരുടെ അഭിപ്രായം പറഞ്ഞു..  ചിലർ പറഞ്ഞു... കുമാരനു ഏറ്റവും മോശവും ഉത്കണ്ഠജനകവുമായ സമയമായിരിക്കും അവന്റെ 18 വയസ്സിലെ പിറന്നാൾ എന്നു... 


മറ്റു ചിലർ പറഞ്ഞു.. അവനു ചില അപകടങ്ങൾ പറ്റും... എന്നാൽ മറ്റു ചിലർ പറഞ്ഞു... അവനു മുറിവ് ഉണ്ടാവും...  ചിലർ പറഞ്ഞു നായാട്ടിനിടെ അപകടം ഉണ്ടാവാം.. 


എന്നാലോ..  ഈ ജ്യോതിഷികൾ ആരും തമ്മിൽ അഭിപ്രായ ഐക്യം ഉണ്ടായിരുന്നില്ല... 


എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം വിക്രമാദിത്യ രാജാവ് *സൂര്യഭഗവാന്റെ* അനുഗ്രഹം സിദ്ധിച്ച *മിഹിരന്റെ* അഭിപ്രായം ആരാഞ്ഞു.... !!


സദസ്സ് നിശബ്ദമായി...  അദ്ദേഹം പറഞ്ഞു...  


*"അല്ലയോ മഹാമതേ.... നമ്മളുടെ ഈ കുമാരൻ  ഒരു വരാഹത്തിന്റെ ആക്രമണത്താൽ കൊല്ലപ്പെടും.... !!"*


മനുഷ്യസാധ്യമായ യാതൊരു പരിഹാരങ്ങൾക്കും *കുമാരനെ മരണ* വക്ത്രത്തിൽ നിന്നും രക്ഷപ്പെടുത്തുക *അസാധ്യമാണ്*.... 


 അവശ്യം അനുഭോക്തവ്യം കൃതം കർമ്മം ശുഭാശുഭം.!! 


എന്തൊക്കെ മുൻകരുതലുകൾ എടുത്താലും  നമ്മളുടെ കുമാരൻ ഇന്ന തീയ്യതിയിൽ ഇന്ന മണിക്കൂറിൽ അവൻ യമരാജലോകം പോകും... !!


കാലം കടന്നു പോയി...  പ്രവചനം ഫലിക്കണ്ട കാലമായി....  *വരാഹമിഹിരൻ*  പറഞ്ഞ ദിവസം ആഗതമായി...  സദാ ജാഗരൂകരായ ആയുധധാരികളായ അംഗരക്ഷകരുടെ അകമ്പടിയോടെ രാജകുമാരൻ നടന്നു.. അങ്ങനെ മിഹിരൻ പ്രവചിച്ച സമയം ആഗതമായി..  അസ്തമിക്കാൻ കുറച്ചു  നേരം മാത്രം... 


രാജാവ് സാധ്യമായ എല്ലാ സുരക്ഷകളും തന്റെ കുമാരന്റെ സുരക്ഷക്കായി ഉപയോഗിച്ചു..  തങ്ങളുടെ ഏഴുനില മാളികയിലെ വിശാലമായ ദർബാർ ഹാളിൽ എല്ലാവരും അക്ഷമരായി നിലകൊണ്ടു... !!


ആ മാളികയിലെ പടിക്കെട്ടുകൾ എല്ലാം തന്നേ സായുധരായ പടയാളികളെ കൊണ്ടു നിറഞ്ഞു...  ദർബാർ ഹാളിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള നിലയിലേക്ക് രാജകുമാരൻ മാറ്റപ്പെട്ടു.. !!


രാജാവ് മിഹിരനെ വിളിച്ചു എന്നിട്ട് പറഞ്ഞു...  


*"അല്ലയോ മിഹിരാ എവിടെയോ താങ്കൾക്കു പിഴച്ചിരിക്കുന്നു...  താങ്കൾ പറഞ്ഞതുപോലെ സംഭവിച്ചാൽ മിഹിരൻ എന്നുള്ള താങ്കളുടെ പേരിനൊപ്പം വരാഹ എന്നുള്ള രാജകീയപട്ടം കൂടി നാം നൽകും...  പക്ഷേ ഇനിയും കേവലം വിനാഴികകൾ മാത്രം... ഇത്രയും ആയുധ ധാരികളായ പടയാളികൾ ഉള്ളപ്പോൾ  ഒരു മനുഷ്യനും കടന്നുപോവാൻ ആവില്ല..  പിന്നേ എങ്ങനെ ആണ്.... ഒരു വരാഹം... അതായത് വന്യമൃഗം ആയ പന്നി കടന്നുവരിക... താങ്കൾ ഒന്നുകൂടി പരിശോദിച്ചു നോക്കൂ... എവിടെയാണ് പിഴച്ചതെന്നു.... !!"*


സദസ്സ് തീർത്തും നിശബ്ദമായി...  എല്ലാവരും മിഹിരനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു... എന്നാൽ  മിഹിരനാവട്ടെ.. തന്റെ ഫലത്തിൽ ഉറച്ചു നിന്നു.. !!


മിഹിരൻ തന്റെ ഫലത്തിൽ ഉറച്ചു നിന്നത് എല്ലാവരെയും അതിശയപ്പെടുത്തി....  ഓരോരോ വിനാഴികയിലും ഭടന്മാർ വന്നു കുമാരന്റെ അവസ്ഥ പറഞ്ഞുകൊണ്ടിരുന്നു.. ആദ്യത്തെ ഭടൻ...  രണ്ടാമത്തെ ആൾ...  മൂന്നാമത്തെ ആൾ... *നാലാമത്തെ* ആൾ വന്നു കുമാരൻ സുരക്ഷിതനെന്നു പറഞ്ഞപ്പോൾ *മിഹിരൻ എതിർത്തു*... !!


രാജാവ് പിന്നേയും മിഹിരനോട് എവിടെയോ തന്റെ കണക്കുകൾ പിഴച്ചിരിക്കുന്നു ഒന്നുകൂടി പരിശോധിക്കുവാൻ ആവശ്യപ്പെട്ടു... മിഹിരൻ വഴങ്ങിയില്ല... പകരം കുമാരൻ മരണപ്പെട്ടു എന്നു ശഠിച്ചു... !!


ഭടന്മാർ അതു നിഷേധിച്ചു...  കുമാരൻ തന്റെ സഹചാരികളുമായി അവിടെ കളിക്കുന്നു എന്നവർ അറിയിച്ചു.... എന്നാൽ അതു നോക്കി വരാം എന്നു രാജാവ് തീരുമാനിച്ചു.. !!


രാജാവും പരിവാരങ്ങളും ഏഴാം നിലയിൽ എത്തി...  അവിടെ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കുമാരന്റെ സഹചാരികൾ രാജാവ് വന്നതറിഞ്ഞില്ല... !!


രാജാവ് ഒന്നു ഞെട്ടി...  തന്റെ മകൻ ആ കൂട്ടത്തിൽ ഇല്ല... !!... രാജാവ് ആ മുറിയോട് ചേർന്നുള്ള മട്ടുപ്പാവിലേക്കു ചെന്നു... അങ്ങോട്ടുള്ള വാതായനം തുറന്നു നോക്കി..  അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു... !!


തന്റെ മകൻ അവിടെ ചോരയിൽ കുളിച്ചു കിടക്കുന്നു... *അവിടെ ഇരുമ്പ് കൊണ്ടു നിർമ്മിച്ച കൃത്രിമമായ വരാഹത്തിന്റെ തേറ്റ നെഞ്ചിൽ കൊണ്ടു മുറിവുണ്ടായി മകൻ മരിച്ചു കിടക്കുന്നു...* !!


ഈ കൃത്രിമമായ വരാഹം  അവിടെ വന്നതു... ആ ഗോപുരത്തിന്റെ ഏറ്റവും മുകളറ്റമായ ആ മട്ടുപ്പാവിന്റെ മുകളിൽ ആയിരുന്നു  *രാജവംശത്തിന്റ ധ്വജസ്തംഭം* സ്ഥാപിച്ചത് കൃത്രിമമായുണ്ടാക്കിയ ഈ *വരാഹ പ്രതിമയുടെ* മുകളിൽ ആയിരുന്നു..  *രാജചിഹ്നം* ആയിരുന്നു ഈ *വരാഹം..* !! 🐗


കുറച്ചു നേരം കളിയിൽ മുഴുകിയ കുമാരൻ കുറച്ചു ശുദ്ധവായു കിട്ടുന്നതിനായി മട്ടുപ്പാവിൽ എത്തിയതും വീശിയടിച്ച കാറ്റിൽ  ധ്വജസ്തംഭം പൊട്ടിയടരുകയും  ഇരുമ്പിൽ തീർത്ത വരാഹ പ്രതിമ കുമാരന്റെ വക്ഷസ്സിൽ പതിച്ചു മരണ ഹേതു ആവുകയും ചെയ്തു... !! ഇവിടെ മിഹിരൻ *വരാഹ മിഹിരൻ* ആവുന്നു... !!... ജ്യോതിഷത്തിന്റെ കുലപതി

Tuesday, October 18, 2022

 ഉള്ളത് നാർപത് - 8


മുക്തിഃ ആത്മേവ, മുക്തി എന്നാൽ ആത്മാവിൻ്റെ സ്വരൂപമാണ് അതൊരു ക്രിയ അല്ല. അത് നീ തന്നെയാണ്. അതിനെ നിത്യ നിരന്തരമായി അനുഭവിക്കുന്നതിന് വേണ്ടിയാണ്, ആ രണ്ടില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നതിനു വേണ്ടിയാണ്, ആ സത്യത്തെ പ്രകാശിപ്പിക്കുന്നതിന് വേണ്ടിയാണ്  ഈ നാല്പത് ശ്ലോകങ്ങൾ. 

ഉള്ളത് നാർപത് എന്ന കൃതിയെ ഉള്ളത് ഉണർവ്വ് എന്ന് രണ്ട് വാക്കുകളിൽ സംഗ്രഹിക്കാം. ചില ഭക്തർക്ക് രമണ ഭഗവാനിൽ നിന്ന് ഒരു വാക്ക് മതി കാര്യം ഗ്രഹിക്കാൻ. തിരുവണ്ണാമലയിൽ തിണ്ണയ് സ്വാമി എന്ന ഒരു ഭക്തൻ ഒരിക്കൽ രമണ മഹർഷിയോട് "നാൻ പോകട്ടുമാ" എന്ന് യാത്ര ചോദിച്ചുവത്രേ ഭഗവാൻ " ഇര്" എന്ന് ഒരു വാക്കേ പറഞ്ഞുള്ളു അതോടെ ഭക്തൻ്റെ കാര്യം കഴിഞ്ഞു. ആ സത്യത്തിൽ എന്നന്നേക്കുമായി അമരാൻ മറ്റൊരു ഉപദേശവും സ്വാമിക്ക് വേണ്ടി വന്നില്ല. 


മനസ്സ് ഉള്ളിലുള്ളതിനെ വിട്ട് വെളിയിൽ പോയാൽ ചുട്ട് നീറും കാരണം അവിദ്യയുടെ പരമ്പരയാണ് സംസാരം. രമണ ഭഗവാൻ്റെ കരുണ എന്നത് നമ്മളെ സംസാരത്തിൽ നിന്ന് ഉള്ളിലുള്ള ആ കേന്ദ്രത്തിലേയ്ക്ക് കൊണ്ടു പോകുന്നു എന്നതാണ്. വേറെയൊന്നിലേയ്ക്കും ശ്രദ്ധ വിടാതെ തന്നിൽ താനായിരിക്കാനാണ് അദ്ദേഹം തൻ്റെ ശിഷ്യരെ പഠിപ്പിച്ചത്. "തന്നയ്  വിടാതെ ഇരുത്തൽ താനായിരുത്തൽ ". ശ്രദ്ധയെ പുറമേയ്ക്ക് വിടാതെ സദാ തന്നിലേയ്ക്ക് തന്നെ തിരിച്ച് വിടുന്നു.  ആ ഹൃദയ സ്ഥാനമല്ലാതെ എനിക്ക് കരകയറാൻ വേറെ വഴിയുണ്ടോ അരുണാചലാ ചൊല്ലു എന്ന് ഭഗവാൻ പറയുകയാണ്. ഈശ്വരൻ്റെ അപാരമായ കരുണ തന്നെയാണ് ഈ ജ്ഞാന ദേശികന് വഴികാട്ടിയിരിക്കുന്നത് എന്നതിൽ ഒരു സംശയവും ഇല്ല.


 Entertainment എന്ന വാക്കിൽ ഒരു 't' അധികം ചേർത്താൽ ശരിയായ അർത്ഥമാകും.  you enter into anything it will taint you എന്ന് തന്നെ😊. ഈ വ്യാവഹാരിക ലോകത്ത് എന്തിൽ ഏർപ്പെട്ടാലും അത് നമ്മെ കളങ്കപ്പെടുത്തും വേദനിപ്പിക്കും. അതിൽ നിന്ന് വിടുതൽ നല്കുന്ന ഗുരോപദേശമാണ് "സുമ്മാ ഇര് " എന്നത്. 


സുമ്മാ ഇര് എന്ന് ഉപദേശിക്കാൻ ഒരു  ദേശികൻ്റെ ആവശ്യമുണ്ടോ? എന്നാൽ രമണ ഭഗവാൻ പറയുന്നു ഇതിൽ കൂടുതൽ ഉപദേശിക്കുന്നവൻ യമനാണ്. അത് ചെയ്യണം ഇത് ചെയ്യണം എന്നീ നിർദ്ദേശങ്ങൾ നിർവ്വഹിച്ചും പല ചതിക്കുഴികളിൽ പെട്ടും അവശനായി വന്നിരിക്കുന്ന ശിഷ്യന് ഈ ഒരുപദേശം മാത്രം മതി. ഈ ലോകം സത്യമെന്ന് കരുതി പലതും ചെയ്തു കൂട്ടിയ ശിഷ്യന് ഇതിൽ പരം നല്ല ഉപദേശം നല്കാനില്ല. സംസാര താപത്താൽ അഭിമാന  ജന്യമായ അനേകം ചിന്തകളാൽ ചൂട് പിടിച്ചിരിക്കുന്ന ശിഷ്യൻ്റെ ശിരസ്സിൽ കൈ വച്ച് ചിത്തത്തെ ശീതളമാക്കുന്ന കുളിർ തീർത്ഥം പോലെയുള്ള ഉപദേശമരുളു അരുണാചലാ എന്ന് രമണ ഭഗവാൻ പറയുന്നു. 

തൺ അരുൾ ഗുരുവാ വന്ത ദക്ഷിണാമൂർത്തി ശിരസ്സിൽ വീഴുന്ന കുളിർ തീർത്ഥം പോലെ ചിത്തത്തെ ശീതളമാക്കുന്ന അരുൾ മൊഴിയു അരുണാചലാ🙏


ചിത്തത്തിന് ഈ ശീതളത എങ്ങനെ കൈവന്നു ? അഭിമാനത്തെ വിട്ടതിനാൽ. ഒന്നും ചെയ്യാനില്ല ഒന്നും  ആയിത്തീരാനില്ല എങ്ങും പോകാനോ വരാനോ ഇല്ല ഒന്നും നേടാനുമില്ല. ഇങ്ങനെ എന്തെങ്കിലുമൊക്കെ ഭക്ഷിക്കാൻ നല്കിയാലല്ലേ അഭിമാനം എന്ന വൈറസിന് നിലനിൽക്കാൻ സാധിക്കു. ജിജ്ഞാസ പ്രേപ്സ ജിഹാസ എല്ലാം പോയാൽ പിന്നെ അഭിമാനം എങ്ങനെ നിലനിൽക്കും. 


ഗുരുവിൻ്റെ അനുഗ്രഹത്താൽ ഹൃദയത്തിൽ ഒരു തീർത്ഥം തങ്ങുന്നു. 

മനോ നിവർത്തി പരമോപ ശാന്തി        സാ തീർത്ഥ വര്യാ മണികർണികാ ച  സാ കാശികാഹം നിജ ബോധ രൂപ 

ഹൃദയത്തിനുള്ളിൽ പ്രകാശിക്കുന്ന നിജ ബോധം തന്നെ കാശി. മനസ്സ് ഉൾവലിഞ്ഞ് ഹൃദയത്തിൽ ഒരു സംശയമോ വിപരീത ജ്ഞാമോ അജ്ഞാനമോ ഇല്ലാതെ താനേ താനായി ആ ശീതള തീർത്ഥമായി കുളിർമയോടെ അചലമായി നിൽക്കുമ്പോൾ ഗുരു ആരാണ് എന്നറിയാമോ?  ചലമറ് ഗുരുവാ വന്ത ദക്ഷിണാ മൂർത്തി പോറ്റ്റി. ചലനത്തെയെല്ലാം ഇല്ലായ്മ ചെയ്ത് ചലമറ് ഗുരുവാ വന്ത ദക്ഷിണാമൂർത്തി പോറ്റ്റി കാരണം നിശ്ചല തത്ത്വേ ജീവൻ മുക്തി. ചലിച്ച് കൊണ്ട് ചഞ്ചലമായി വെളിയിലലയുന്ന ചിത്തത്തെ തൻ്റെ ഉപദേശത്താൽ ഗുരു ഹൃദയത്തിലേയ്ക്ക് താഴ്ത്തുന്നു. ഹൃദയത്തിൽ പൂന്തിയ ചിത്തം അചലമായ തൻ്റെ സ്വരൂപത്തെ തേടി അതുമായി ഒന്നിച്ച് നിശ്ചലമായി താനേ താനായി വിളങ്ങുന്നു അഥവാ ചുമ്മാതിരിക്കുന്നു. 


ശ്രീ നൊച്ചൂർ വെങ്കട്ടരാമൻ🙏🙏

 🔥 *മനുഷ്യൻ ഒരു സാമുഹിക ജീവിയാണ്, അത് കൊണ്ട് തന്നെ പല കാര്യങ്ങളിലും നാം മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കേണ്ടവരുമാണ്....*

 *പരസ്പരം  സ്നേഹത്തോടും, സഹവർത്തിത്വത്തോടും കൂടി, പരിഗണിക്കേണ്ടവരെ പരിഗണിച്ചും, ഗുണകാംക്ഷയോടെ ഉപദേശാഭിപ്രായങ്ങൾ കൈമാറിയും  ജനങ്ങളോട് ഇടപഴകുമ്പോൾ മാത്രമെ സമൂഹത്തോടുള്ള ബാധ്യത നാം നിറവേറ്റുന്നുള്ളൂ...*

 *എന്റെ കാര്യങ്ങൾക്ക് ഞാൻ മാത്രം മതി എന്ന ധാർഷ്ട്യത്തിൽ നിന്നുള്ള തീരുമാനങ്ങളും, പ്രവർത്തനങ്ങളും, അവിവേകമാണ്....* 

 *അത്തരം  കർമ്മങ്ങളുടെ അനന്തര ഫലം കുറ്റബോധവും ദു:ഖവും ആയിരിക്കും നമുക്ക് സമ്മാനിക്കുന്നത്...*🦚

🎋🪴🍃


*ശുഭദിനം നേരുന്നു...🙏*

 ഒരുസരസശ്ലോകം ( ചാടു ശ്ലോകം)


അദ്യാഷ്ടമീതി നവമീതി ചതുർദശീതി

ജ്യോതിഷ്യവാചോപവസന്തി ഭക്ത്യാ |

അഹോ ! ശ്രുതേസ്തത്വമസീതി വാക്യം

ന വിശ്വസന്തീത്യത്ഭുതമേതദേവ  ||


"ഇന്ന് അഷ്ടമിയാണ് എനിക്ക് ഭക്ഷണം വേണ്ട "   "ഇന്ന് നവമിയാണ് ഞാനുപ വാസത്തിലാണ് , ചതുർദശിയാണ് ഒന്നും കഴിക്കുന്നില്ല ...... ഇങ്ങനെ ചിലർ പറഞ്ഞ് കേൾക്കാം..... ഇതൊക്കെ ചിലജ്യോതിഷജ്ഞർ പറഞ്ഞറിഞ്ഞാണ് ആചരണം. അയ്യോ ! കഷ്ടം ! തത്ത്വമസി (അത് ,  ഈശ്വരൻ , നീ തന്നെയാണ് ) എന്ന ശ്രുതി വാക്യം, വേദവാക്യം,  ആരും വിശ്വസിക്കുന്നില്ലല്ലോ എന്നതാണത്‌ഭുതം.

മൂഢവിശ്വാത്തിലേ ജനങ്ങൾക്ക് അധികം ഇഷ്ടം എന്ന് സാരം.

Monday, October 17, 2022

 *സർവ്വം_നാരായന്മർപ്പിതമസ്തു*


*ദീപാവലിക്ക് എണ്ണ തേച്ച് കുളിക്കണം?*


ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ ശരീരമാസകലം എണ്ണ തേച്ചു കുളിക്കണമെന്നു പഴമക്കാർ പറയാറുണ്ട്. മറ്റുള്ള  വിശേഷദിവസങ്ങളിലും വ്രതദിനത്തിലും എണ്ണതേച്ചുകുളി നിഷിദ്ധമെങ്കിലും ദീപാവലിക്ക് എണ്ണതേച്ചു കുളിക്കണമെന്നാണ് ചിട്ട . അതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്.


ഭഗവാൻ മഹാവിഷ്ണു ലക്ഷ്മീസമേതനായി ക്രൂരനായ നരകാസുരനെ നിഗ്രഹിച്ചു. ഇതിൽ സന്തോഷം പൂണ്ട ദേവന്മാര്‍ ദീപാലങ്കാരം നടത്തിയും മധുരം വിളമ്പിയും ആഘോഷിച്ചതിന്റെ ഓർമയ്ക്കായാണ് ദീപാവലി ആഘോഷം. യുദ്ധത്തിൽ വിജയിച്ചു വന്നശേഷം ശരീരവേദനയകറ്റാൻ  ഭഗവാൻ എണ്ണ തേച്ചു കുളിച്ചതിന്റെ സ്മരണയ്ക്കായാണ് ദീപാവലി ദിനത്തിൽ  എണ്ണ തേച്ചുകുളിക്കണം എന്ന് പറയുന്നത്. പ്രായഭേദമന്യേ സൂര്യോദയത്തിനു മുന്നേ ശരീരമാസകലം എണ്ണതേച്ച്‌ കുളിക്കുന്നത് സർവപാപങ്ങൾ നീങ്ങി അഭിവൃദ്ധിയുണ്ടാവാൻ ഉത്തമമാണ്.


അന്നേദിവസം ജലാശയങ്ങളിൽ ഗംഗാദേവിയുടെയും എണ്ണയില്‍ ലക്ഷ്മീ ദേവിയുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ലക്ഷ്മീ പൂജയ്ക്കും ഉത്തമമായ ദിനമാണിത്.

   

            *ദീപാവലി വ്രതം*...


ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാൻ മാത്രമുള്ളതല്ല, വ്രതമനുഷ്ഠിക്കാവുന്ന ദിവസം കൂടിയാണ്. ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണു വിശ്വാസം.


ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം. ദീപാവലിയെ സംബന്ധിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്.  


പാൽക്കടൽ കടഞ്ഞപ്പോൾ അതിൽനിന്നു മഹാലക്ഷ്മി ഉയർന്നു വന്ന ദിവസമാണു ദീപാവലി എന്നതാണ് അതിലൊന്ന്. അതുകൊണ്ട് ഈ ദിവസം ലക്ഷ്മീപൂജ പ്രധാനമാണ്.


      *ലക്ഷ്മീ പൂജ*


മഹാലക്ഷ്മിയെ ആരാധിക്കുന്ന വ്രതമാണ് ലക്ഷ്മീപൂജ. ഓരോ മാസവും അവസാനത്തെ വെള്ളിയാഴ്ച തോറും അനുഷ്ഠിക്കുന്ന വ്രതമാണിത്. രാവിലെ കുളിച്ചു ശുഭവസ്ത്രം ധരിച്ച് ആദ്യം ഗണപതിയെ വണങ്ങണം. ശേഷം മഹാലക്ഷ്മിയുടെ ചിത്രത്തില്‍ മുല്ല, പിച്ചി, എന്നീ പൂക്കളാലുള്ള മാലകൊണ്ട് അലങ്കരിക്കണം. നാളികേരം, പഴം, വെറ്റില, അടയ്ക്ക, കല്‍പ്പൂരം, അവല്‍, ശര്‍ക്കര, കല്‍ക്കണ്ടം എന്നിവ നിവേദ്യമായും സ്വര്‍ണ്ണനാണയങ്ങളോ, വെള്ളിനാണയങ്ങളോ, സമര്‍പ്പിച്ചും മഹാലക്ഷ്മി സ്ത്രോത്രം ജപിച്ച് മൂന്നുപ്രാവിശ്യം വണങ്ങണം. ഇരുപ്പത്തിയോന്ന് വെള്ളിയാഴ്ച ഈ വ്രതമിരുന്ന് മഹാലക്ഷ്മിയെ വണങ്ങിയാല്‍ സര്‍വ്വഐശ്വര്യങ്ങളും സിദ്ധിക്കുമെന്നാണ് വിശ്വാസം.

പാലാഴിമഥനത്തില്‍നിന്ന് ഉത്ഭവിച്ചവളും മഹാവിഷ്ണുവിന്റെ ധര്‍മ്മപത്‌നിയുമായ ലക്ഷ്മി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അധിദേവതയാകുന്നു. കാമദേവന്റെ മാതാവായും ഈ ക്ഷീരസാഗരസമുത്ഭവ അറിയപ്പെടുന്നുണ്ട്. മഹാലക്ഷ്മിക്ക് എട്ടുവിധത്തില്‍ രൂപകല്‍പന നല്‍കി ആരാധിച്ചുവരുന്നു. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജ്യലക്ഷ്മി എന്നിവയാണ് അഷ്ടലക്ഷ്മി സങ്കല്‍പം. നവരാത്രിവേളയില്‍ ദുര്‍ഗ്ഗയോടൊപ്പം ലക്ഷ്മിയേയും ആരാധിക്കുന്ന പതിവുണ്ട്. ക്രിയാശക്തിയുടെ പ്രതീകമായാണ് ലക്ഷ്മീദേവിയെ കരുതുന്നത്. സൃഷ്ടിയുടെ ആരംഭകാലത്ത് പരമാത്മാവിന്റെ ഇടതുഭാഗത്തു നിന്നും ഒരു ദേവി ഉണ്ടാവുകയും ആ ദേവിതന്നെ ലക്ഷ്മിയും രാധയുമായി മാറുകയും ലക്ഷ്മി മഹാവിഷ്ണുവിന്റെ വല്ലഭയാവുകയും ചെയ്തുവെന്നാണ് ദേവീഭാഗവതത്തില്‍ മഹാലക്ഷ്മിയുടെ ഉത്ഭവകഥ വിവരിക്കുന്നത്. പല കാലത്തായി പല അവതാരങ്ങള്‍ ലക്ഷ്മീദേവി കൈക്കൊണ്ടിട്ടുണ്ട്. ലക്ഷ്മീദേവിയെ മുഖ്യദേവതയായി പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടില്‍ വിരളമാണ്. വരദാഭയമുദ്രകളും പത്മങ്ങളും ധരിച്ചുകൊണ്ടും പത്മത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നതുമായ രൂപസങ്കല്‍പങ്ങളാണ് പൊതുവെയുള്ളത്. കന്നിമാസത്തിലെ മകം നക്ഷത്രത്തില്‍ ഈ ഐശ്വര്യദേവതയെ പ്രത്യേകം പൂജിച്ചുവരുന്നു. ബ്രാഹ്മണ ഭവനങ്ങളിലും മറ്റും അരിമാവുകൊണ്ട് കളം വരച്ച് അതിന്‍മേല്‍ ആവണിപ്പലകയുമിട്ട് നാക്കിലയില്‍ നെല്‍ക്കതിര്‍ കുളിപ്പിച്ചുവെച്ച് താലിമാലയും ഗന്ധപുഷ്പങ്ങളും ചാര്‍ത്തി ഗൃഹനാഥന്‍ ലക്ഷ്മീപൂജ നിര്‍വ്വഹിക്കുന്നു. മറ്റു കുടുംബാംഗങ്ങളെല്ലാം ഇതില്‍ പങ്കുചേരുകയും ചെയ്യുന്നു. ചില പ്രത്യേകതരം കറികളും മറ്റും ലക്ഷ്മീപൂജയുടെ നിവേദ്യത്തിനായി അന്നേദിവസം ഒരുക്കാറുണ്ട്. ഭാദ്രമാസത്തിലെ കൃഷ്ണാഷ്ടമിദിവസം ലക്ഷ്മീപൂജ ചെയ്യുന്നതും അതിവിശേഷമാണ്. ദീപാവലി ദിനവും ലക്ഷ്മീപ്രീതി കര്‍മ്മങ്ങള്‍ക്ക് ഉത്തമം.

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക.


  *സ്തോത്രം*..


നമസ്തേസ്തു മഹാമായേ,

ശ്രീ പീഠേ സുരപൂജിതേ!

ശംഖചക്രഗദാഹസ്തേ

മഹാലക്ഷ്മി നമോസ്തുതേ!


നമസ്തേ ഗരുഡാരൂഡേ!

കോലാസുരഭയങ്കരി

സര്‍വ്വപാപഹരേ ദേവി,

മഹാലക്ഷ്മി നമോസ്തുതേ!


സര്‍വ്വജ്ഞേ സര്‍വ്വഹദേ,

സര്‍വ്വദുഷ്ടഭയങ്കരീ

സര്‍വ്വദു:ഖഹരേ ദേവീ

മഹാലക്ഷ്മീ നമോസ്തുതേ


സിദ്ധി ബുദ്ധി പ്രധേ ദേവീ

ബുദ്ധി മുക്തി പ്രാധായിനി

മന്ത്രമൂര്‍ത്തേ സദാ ദേവീ

മഹലക്ഷ്മി നമോസ്തു തേ


ആദ്യന്തരഹിതേ ദേവി

ആദിശക്തി മഹേശ്വരീ

യോഗദേ യോഗസംഭൂതേ,

മഹാലക്ഷ്മീ നമോസ്തുതേ


സ്ഥൂലസൂക്ഷ്മമഹാരൌദ്രേ,

മഹാശക്തി മഹോദരേ

മഹാപാപഹരേ ദേവി

മഹാലക്ഷ്മീ നമോസ്തുതേ


പത്മാസനസ്ഥിതേ ദേവി

പരബ്രഹ്മസ്വരൂപിണി

പരമേശി ജഗന്മാതേ,

മഹാലക്ഷ്മീ നമോസ്തുതേ


ശ്വേതാംബരധരേ ദേവി

നാനാം ലങ്കാരഭൂഷിതേ

ജഗസ്ഥിതേ ജഗന്മാത്യ

മഹാലക്ഷ്മീ നമോസ്തുതേ


         *ഫലം*


മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ:

സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ

ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം

ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം

ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം

മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ


14 വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണിതെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ടു ശ്രീരാമക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്.


ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച് ആ അസുരന്റെ തടവിൽ കഴിഞ്ഞിരുന്ന 16,000 സ്‌ത്രീകളെയും മോചിപ്പിച്ചു സംരക്ഷണം ഉറപ്പുകൊടുത്ത ദിവസമായ നരകചതുർദശിയും ദീപാവലിയും കേരളത്തിൽ പലപ്പോഴും ഒരേ ദിവസം വരുന്നതിനാൽ ഈ ദിവസം ശ്രീകൃഷ്ണനെ ആരാധിക്കുന്നതും ഐശ്വര്യപ്രദമാണെന്നാണു വിശ്വാസം.🙏

 ഭാഗ്യസൂക്തം.


*ഈ മന്ത്രങ്ങള്‍ യുജുര്‍ വേദത്തില്‍ നിന്നുള്ളതാണ്(34-38).*


ഓം പ്രാതരഗ്നിം പ്രാതരിന്ദ്രങ്ഹവാമഹെ പ്രതര്മിത്രാവരുണാ പ്രാതരശ്വിനാ

പ്രാതര്ഭഗം പൂഷണം ബ്രഹ്മണസ്പതിം പ്രാതസ്സോമമുദരുദ്രങ്‌ഹുവേമ


അര്ത്ഥം : ഈ പ്രഭാതത്തില്‍ സ്വന്തം പ്രകാശ സ്വരൂപനായ ജഗദീശ്വരനെ പ്രാര്‍ഥിക്കുന്നു. പരമ ഐശ്വര്യ ദാതാവായ അങ്ങ് എന്റെ ശരീരത്തിലെ എല്ലാ പ്രാണനുകളും (പ്രാണന്‍, ഉദാനന്‍, വാനന്‍, അപാനന്‍, സമാനന്‍) കൃത്യമാക്കണം. അങ്ങാണ് സൂര്യനെയും ചന്ദ്രനേയും സൃഷ്ടിച്ചത്. അങ്ങയെ ഞങ്ങള്‍ ഭജിക്കുന്നു. ഈ പ്രപഞ്ചത്തെയും വേദങ്ങളെയും സദാ രക്ഷിക്കുന്ന ജഗദീശ്വരാ അങ്ങ് ഞങ്ങളുടെ എല്ലാ രോഗങ്ങളും ദുരിതങ്ങളും അകറ്റിയാലും.


ഓം പ്രാതര്‍ജിതം ഭാഗമുഗ്രങ്‌ഹുവേമ വയം പുത്ര മദി തീര്യോ വിധര്‍ത്താ,

ആധ്രശ്ചിദ്യം മന്യമാന സ്തുരശ്ചീദ്രാജ ചിദ്യംഭഗം ഭക്ഷിത്യാഹ.


അര്ത്ഥം : ഈ രാവിലെ ഞങ്ങള്‍ അങ്ങയെ പ്രാര്‍ത്ഥിക്കുകയാണ്. അങ്ങ് ഈ ലോകത്തിലെ എല്ലാ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നു. ഞങ്ങള്‍ക്ക് ഈ ഐശ്വര്യമെല്ലാം അങ്ങ് നല്‍കണം. അങ്ങ് എല്ലാം അറിയുന്നു. എനിക്ക് ഈ ലോകത്തില്‍ എല്ലാ ഐശ്വര്യങ്ങളും അങ്ങ് നല്‍കിയാലും. ഈ ലോകത്ത് എത്ര സൂര്യന്മാരുണ്ട് എത്ര നക്ഷത്രങ്ങള്‍ ഉണ്ട് , അവയെയെല്ലാം അങ്ങാണ് രക്ഷിക്കുന്നത്. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കിയാലും. അതിനായി അല്ലയോ ഈശ്വരാ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. പ്രാര്‍ഥിക്കുന്നു.


ഓം ഭാഗപ്രണേതര്ഭഗ സത്യരാധോ ഭാഗേമാം ധിയ മുദ വാദദന്ന:

ഭാഗപ്രണോ ജനയ ഗോഭിരശ്ര്വൈര്‍ഭഗ പ്രനൃഭിര്‍ നൃവന്ത സ്യാമ.


അര്ത്ഥം : ഈശ്വരാ അങ്ങ് ഭാജനീയനാണ്. എല്ലാം അങ്ങയുടെ സൃഷ്ടിയാണ്. എല്ലാ ഐശ്വര്യങ്ങളുടെയും മൂര്‍ത്തിയാണ്. എല്ലാ ധനങ്ങളും അങ്ങ് തരുന്നു. സത്യവും ധര്‍മ പ്രവര്‍ത്തനവും നടത്താന്‍ ഐശ്വര്യം വേണം. ആ ഐശ്വര്യം തന്നാലും. ആ ഐശ്വര്യം ലഭാക്കാന്‍ നല്ല ബുദ്ധി വേണം. ബുദ്ധി നല്കി ഈശ്വരാ ഞങ്ങളെ രക്ഷിച്ചാലും. ഈശ്വരാ ഞങ്ങള്ക്ക് പശു, കുതിര എന്നിവയെ നല്‍കിയാലും (പശു എന്നാല്‍ ഐശ്വര്യാ മുള്ളത് എന്നാണു. കുതിര മുന്നോട്ടു മാത്രമെ പോകു . മുന്നോട്ടു കുതിക്കുന്ന ഐശ്വര്യം). ഐശ്വര്യ സ്വരൂപമേ അങ്ങയുടെ ദയയാല്‍ ഞങ്ങള്‍ ഉത്തമ മനുഷ്യരാകട്ടെ. വീരന്മാരില്‍ വീരരാകട്ടെ. ശ്രേഷ്ഠരില്‍ ശ്രേഷ്ഠരാകട്ടെ.


 ഓം ഉതേദാനീം ഭഗവന്ത: സ്യാമോത പ്രപിത്വ ഉത മധ്യേ ആഹ്നാം.

ഉതോദിതാ മഘവന്‍ത്സൂര്യസ്യ വയം ദേവനാങ്‌ഗ് സുമതൌസ്യാമ.


അര്ത്ഥം : അല്ലയോ ഭഗവാനെ ഈശ്വരാനുഗ്രഹത്താല്‍ ഞങ്ങള്ക്ക് ഉയര്‍ച്ചയും മഹത്വവും ഉണ്ടാകട്ടെ. സ്വന്തമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉണ്ടാകട്ടെ. അങ്ങിനെ ഞങ്ങള്ക്ക് ഈ രാവിലെയും ഉച്ചക്കും ഐശ്വര്യവും ശക്തിയും ഉണ്ടാകട്ടെ. അതുമാത്രമല്ല ഈ ദിവസം മുഴുവന്‍ ഞങ്ങള്‍ക്ക് നല്ലവരുമായി അടുക്കാന്‍, സമയം ചെലവഴിക്കാന്‍ കഴിയുമാറാകട്ടെ. നല്ല വിദ്വാന്‍മാരുടെയും ധര്മത്തില്‍ ജീവിക്കുന്നവരുറെയും നല്ല ബുദ്ധി ഉള്ളവരുടെയും പ്രേരണ ലഭിക്കേണമേ. അങ്ങിനെ ഞങ്ങള്‍ എല്ലായിപ്പോഴും പ്രവര്‍ത്തി ചെയ്യുന്നവരാകട്ടെ. ഇന്നുമുതല്‍ ഈ നിമിഷം മുതല്‍ ഞാന്‍ സദാ പ്രവര്‍ത്തിചെയ്യും. ആ പണം വീടിന്റെ ഐശ്വര്യത്തിനും നാടിന്റെ ഐശ്വര്യത്തിനും ഞാന്‍ നല്കും.


ഓം ഭഗ ഏവ ഭഗവാംങ് അസ്തുദേവാ സ്തേന വയം ഭഗവന്ത:സ്യാമ.

തംത്വാ ഭാഗസര്‍വ ഇജ്ജോഹവീതിങ്സനോ ഭഗ പുര ഏകാ ഭവേഹ.


അര്ത്ഥം : ഈശ്വരാ അങ്ങയുടെതാണ് എല്ലാ ഐശ്വര്യവും. ആ ഐശ്വര്യം എന്റെ വീട്ടിലും ഉണ്ടാകണമേ . ഈശ്വരാ ഉള്ളഴിഞ്ഞു ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. എല്ലാ ഐശ്വര്യവും അങ്ങ് നല്‍കിയാലും. അത് ഞാന്‍ ഈ ലോകത്തിന്റെ ഉപകാരത്തിനു ഉപയോഗിക്കും. അതിന് എന്റെ ഈ ശരീരം, മനസ്സ്, ധനം എന്നിവ പ്രയോഗിക്കാന്‍ ഈശ്വരാ അനുഗ്രഹിച്ചാലും.

കടപ്പാട്

Friday, October 14, 2022

 

ന്യായം ങ്ങൾ

ലൂതാതന്തുന്യായം - (ലൂത = spider, തന്തു = thread). Just as a spider weaves its own thread, makes the web and then destroys it, one person destroying what he himself made.

കൈമുതികന്ന്യായം (കിം ഉത) A rhetoric question that assumes knowledge without saying clearly what is known. E.g. "പിന്നെപ്പറയണമോ?"

കാകതാലീയന്യായം (കാക = crow, താലീയം = fruit of palm) "Post hoc ergo propter hoc" - after this therefore because of this. For example, the crow sat on the palm tree and coincidentally the fruit fell down does not imply that the sitting of the crow caused the fruit to fall down.

Do you know of others?


സ്ഥാലീപുലാകന്യായം എന്നു കേട്ടിട്ടുണ്ട്. സ്ഥാലി (പാത്രം) പുലാകം (ചോറ്). ഒരു കലത്തിലെ ചോറു വെന്തിട്ടുണ്ടോ എന്നറിയാൻ ഏതാനും വറ്റെടുത്തു വേവുനോക്കിയാൽ മതിയല്ലോ എന്ന ന്യായം.


1. അഗതികഗതിന്യായം
------------------
പ്രതീക്ഷിച്ച മാർഗ്ഗങ്ങളൊന്നും ലഭിക്കാതെയും ഫലിക്കാതെയും വരുന്ന അവസ്ഥയിൽ ചെയ്യുന്ന പ്രവൃത്തിയെ / ഉപായത്തെ സൂചിപ്പിക്കാൻ ഉതകുന്ന ന്യായം (അഗതിക-ഗതി-ന്യായം)

ഗതിമുട്ടുമ്പോൾ (വിഫലമാണെങ്കിൽ പോലും) തെരഞ്ഞെടുക്കുന്ന മറ്റൊരു കൃത്യത്തെ സൂചിപ്പിക്കാൻ ഉതകുന്ന ന്യായം
* ഗതികെട്ടാൽ(പോക്കറ്റാൽ) പുലി പുല്ലും തിന്നും * ഗതികെട്ടാൽ ചാമയെങ്കിലും ചെമ്മൂര്യ * ഉറക്കത്തിനു പായ് വേണ്ട * കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും * പശിക്കുമ്പോൾ അച്ചി പശുക്കയറും തിന്നും * വിശപ്പിനു രുചിയില്ല * ആവശ്യക്കാരന്‌ ഔചിത്യമില്ല


2.അജകൃപാണന്യായം
------------------
ആടിനേയും അതിന്റെ ഉടമസ്ഥന്റെ പക്കലുള്ള കത്തിയേയും സംബന്ധിച്ച ന്യായം: രക്ഷാകർത്താവിന്റെ സ്ഥാനത്തുനിന്നും അറിഞ്ഞോ അറിയാതെയോ വന്നുചേരാവുന്ന ആപത്തുകളെ സൂചിപ്പിക്കാൻ ഈ ന്യായം ഉപയോഗിക്കാം.

ഉടമസ്ഥൻ പതിവായി കത്തിയുമായി ആടിനെ സമീപിക്കുന്നതു് അതിനു് പച്ചിലകളും മറ്റും വെട്ടിയെടുത്ത് ആഹാരമാക്കി കൊടുക്കാനാണു്. എന്നാൽ ഒരു ദിവസം അയാൾ അതേ കത്തികൊണ്ടു് ആടിനെ കശാപ്പുചെയ്തെന്നും വരാം.

3. കുങ്കുമഗർദ്ദഭന്യായം
-----------------
ഒരു വസ്തു തൊട്ടടുത്തുണ്ടായിട്ടും അതെന്താണെന്നോ അതിന്റെ ഗുണമെന്താണെന്നോ അറിയാതെ പോവുന്ന സ്ഥിതിയെ കുറിക്കുന്ന ന്യായം.

ഇതേ ആശയമുള്ള ചില ചൊല്ലുകൾ
അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ
കറിയുടെ സ്വാദു്‌ തവിയറിയില്ല

4. കുഞ്ജരശൌചന്യായം
-------------------
കുഞ്ജരം=ആന; ആനയെ കുളിപ്പിച്ചു വിട്ടാലും എവിടെയെങ്കിലും പൊടിമണ്ണു കണ്ടാൽ വാരി സ്വന്തം ദേഹത്തു പൂശും.
ചിലരുടെ സ്വഭാവം,ചില രീതികൾ ചിലപ്പോൾ ശീലങ്ങൾ - ഇവയൊക്കെ എത്രതന്നെ ശ്രമിച്ചാലും മാറ്റാൻ പറ്റിയെന്നു വരില്ല.

5. ഗരുഡമക്ഷികാന്യായം
-------------------
മക്ഷിക-ഈച്ച ഗരുഡനും പറക്കുന്നു, ഈച്ചയും പറക്കുന്നു. പക്ഷേ പറക്കുന്ന ഉയരത്തിലാണു വ്യത്യാസം.
ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും

6. പ്രതിപദന്യായം
--------------
ഓരോ പാദം അനേകതവണ മുന്നോട്ടു വച്ചാൽ മതി കുറേക്കഴിയുമ്പോൾ കാതങ്ങൾ പിന്നിടും

7. മധുകരീന്യായം
--------------
മധുകരം-വണ്ടു്‌; വണ്ടിനെപ്പോലെ പല പല പുഷ്പങ്ങളിൽ നിന്നു തേൻ ശേഖരിച്ചു്‌ ഒരുമിച്ചൊരുക്കൂട്ടുന്ന പ്രവൃത്തിയെ സൂചിപ്പിക്കുന്നു.
ചൊല്ലുകൾ പലതുള്ളിപ്പെരുവെള്ളം
അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പൊളിയും

8. ശാഖാചന്ദ്രന്യായം
-----------------
ശാഖയെന്നാൽ വൃക്ഷശാഖ അഥവാ മരച്ചില്ല. ചന്ദ്രൻ മാനത്തെ ചന്ദ്രൻ‍. ചന്ദ്രൻ മരച്ചില്ലയിൽ നിന്നു വളരെ വളരെ അകലെയാണെങ്കിലും പലപ്പോഴും, ചന്ദ്രൻ ദാ ആ കൊമ്പിനടുത്തായി. അല്ലെങ്കിൽ ആ മരച്ചില്ലയ്ക്കടുത്തു കാണുന്ന ചന്ദ്രൻ എന്നെല്ലാം നാം പറയും. സമീപത്തുള്ളതിനോടു ബന്ധിപ്പിച്ച് അകലെയുള്ളതിനെ വിലയിരുത്തുന്ന രീതിക്കാണ് ശാഖാചന്ദ്രന്യായം എന്ന് പറയുന്നത്.

കൂടുതല്‍ വായിക്കാന്‍ ഇതാണ് വിലാസം:

Saturday, October 08, 2022

 

ഹസ്താമലകം.

_ഹസ്താമലകം ഒരു കഥയാണു. ജഗദ്ഗുരു ശങ്കരാചാര്യരെയും അദ്ദേഹത്തിന്റെ ഒരു ശിഷ്യനേയും സംബന്ധിക്കുന്ന കഥ._

*_പിന്നീട്‌ ഈ കഥ തത്വവിചാരം ചെയ്യാനായി അദ്ദേഹം ഹസ്താമലകം എന്ന ഒരു കൃതിതന്നെ രചിച്ചു._*

_സത്സംഗവേദികളിലും ആചാര്യൻ പരാമർശ്ശിക്കാറുള്ള ഒരു വിഷയമാണു ഹസ്താമലകം_.

*_ഹസ്താമലകം എന്നാൽ മലയാളത്തിൽ അർത്ഥം പറഞ്ഞാൽ "ഉള്ളം കയ്യിലെ നെല്ലിക്ക". എന്നാണു._*

_🕉നമുക്ക്‌ ആ കഥയിലേക്കു പോകാം._🕉

*_കര്ണ്ണാടകദേശത്തിലെ ശ്രീവേലി എന്ന ഗ്രാമം._*

_അനേകം പണ്ഡിതന്മാര് വസിച്ചിരുന്നു അവിടെ. അഗ്നിഹോത്രം അനുഷ്ഠിക്കുന്ന കര്മ്മശുദ്ധിയുണ്ടായിരുന്ന രണ്ടായിരത്തിലധികം ബ്രാഹ്മണര് ഉണ്ടായിരുന്നു എന്നാണു ഈ ഗ്രാമത്തിൽ._

_പ്രഭാകരനെന്ന ഒരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ പത്നിയും ഈ ഗ്രാമത്തിൽ. വസിച്ചിരുന്നു. ആ ബ്രാഹ്മണദമ്പതികള്ക്ക് ഒരു പുത്രന് ജനിച്ചു. ഹസ്താമലകൻ എന്ന് കുട്ടിക്ക്പേരിട്ടു._

_ജനിച്ചതുമുതല് കുട്ടിയുടെ വളര്ച്ച നോക്കുമ്പോള്മാതാപിതാക്കള്ക്ക് ദു:ഖമായിരുന്നു._

_കുട്ടി യാതൊരു വികാര പ്രകടനങ്ങളും കാണിയ്ക്കുന്നില്ല. ശരീരത്തിന്റെ വളര്ച്ച ശരിയാണ്‌. എന്നാല് കുഞ്ഞ്സന്തോഷിക്കുകയോ സങ്കടപ്പെടുകയോ കരയുകയോ ഒന്നുമില്ല. എവിടെയെങ്കിലും പിടിച്ചിരുത്തിയാല് അവിടെ ഇരിക്കും. എന്തുകൊടുത്തുവോ അത് കഴിക്കും. കുഞ്ഞിന്‌ ഒരു വയസ്സായി, രണ്ട് വയസ്സായി. കുഞ്ഞ് വളരെ ശാന്തനായി ഇരിക്കും. ഒന്നും മിണ്ടില്ല._

_കുട്ടിയുടെ അരികില് ഇരിക്കുമ്പോള് അച്ഛനും അമ്മയ്ക്കും എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നും._ _അവരുടെ വിഷമങ്ങളെല്ലാം ഇല്ലാതാകുന്ന പോലെ തോന്നും. ഇത് വല്ല രോഗവുമാണോ എന്ന് ചിന്തിച്ച് കുട്ടിയെ ചികിത്സിക്കാന്തീരുമാനിച്ചു._ _ഒന്നിനു പുറകെ ഒന്നായി നാട്ടിലുള്ള_ _എല്ലാ വൈദ്യന്മാരേയും കാണിച്ചു._ _എല്ലാവരും എല്ലാ നിരീക്ഷണങ്ങളും പരിശോധനകളും ഒക്കെ ചെയ്തു. കുട്ടിയുടെ അവയവങ്ങള് എല്ലാം പൂര്ണ്ണമാണ്‌, ഒന്നിനും യാതൊരു വിധ വൈകല്യവും കണ്ടെത്താനായില്ല.എല്ലാം ശരിയാണെന്ന് എല്ലാ വൈദ്യന്മാരും പറഞ്ഞു. കുട്ടിക്ക്‌ ഒരു കുഴപ്പവും നോകിയിട്ട്‌ കണാനില്ല._

_എന്നിട്ടും കുട്ടി വികാരപ്രകടനങ്ങള് ഒന്നും കാണിക്കുന്നില്ല. അച്ഛനും അമ്മയും ദു:ഖത്തിലായി._

_കുട്ടിയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലല്ലോ എന്ന് കരുതി അവര്സ്വയം ആശ്വസിച്ചു._

_എങ്കിലും ചില ചികിത്സകള് തുടര്ന്നുകൊണ്ടുമിരുന്നു. കുട്ടിയ്ക്ക് പന്ത്രണ്ട് വയസ്സായി. അങ്ങിനെ ഇരിക്കുമ്പോഴാണ്‌ പ്രസിദ്ധനും സിദ്ധനുമൊക്കെയായ ഒരു സന്യാസി ആ ഗ്രാമത്തില് വരുന്നുണ്ട് എന്ന് നാട്ടുകാരില് അരൊക്കെയോ ചിലര് വന്ന് പ്രഭാകരനോട് പറഞ്ഞത്. കുട്ടിയെ അദ്ദേഹത്തിനെ കാണിക്കുക. എന്തെങ്കിലും കാര്യമുണ്ടായെങ്കിലോ._

_അങ്ങിനെയിരിക്കെ ആ സിദ്ധൻ ശ്രീവേലി എന്ന ഗ്രാമത്തില്എത്തി. പ്രഭാകരന് തന്റെ കുട്ടിയെയും കൊണ്ട് സന്യാസിയുടെ അരികിലെത്തി. ആ ആചാര്യനെ നമസ്കരിച്ചുകൊണ്ട്പ്രഭാകരന് പറഞ്ഞു,_

_"ഭഗവന് ഈ കുഞ്ഞ് ജനിച്ചതുമുതല് മൂകനെപ്പോലെ ഇങ്ങനെ ഇരിക്കുന്നു. വികാരപ്രകടനങ്ങള് ഒന്നുമില്ല. ഞങ്ങള്എന്തൊക്കെയോ ചികിത്സകളൊക്കെ ചെയ്തു നോക്കി, ഒരു രക്ഷയുമില്ല. ഞങ്ങള്ക്ക് ഈ ഒരേയൊരു കുഞ്ഞേ ഉള്ളു, അവിടുന്ന് ഈ കുഞ്ഞിനെ ആശിര്വദിക്കണം",_

_കുട്ടിയെ കണ്ടപ്പോള് ആ സന്യാസിക്ക് എന്തോ ഒരു പ്രത്യേക ആനന്ദം തോന്നിത്തുടങ്ങി. കുട്ടി സന്യാസിയുടെ മുഖത്തേയ്ക്ക്നോക്കുമ്പോഴും എവിടെയും നോക്കുന്നില്ലാ എന്ന മട്ടിലായിരുന്നു ദ്ര്‌ഷ്ടി. ആകാശത്തേയ്ക്ക് ദ്ര്‌ഷ്ടി എന്ന പോലെ ജ്ഞാനികള്ക്ക് -_

*തത് വിഷ്ണോഽഹ പരമം പദം സദാ പശ്യന്തി സൂരയ: ദിവീവ ചക്ഷുരാതതം*

_എന്ന് വേദംതന്നെ പറയുന്നുണ്ട്. പുറമെയ്ക്ക് കണ്ണ്തുറന്നിരിക്കുമ്പൊ ശൂന്യതയില് എന്ന പോലെയായിരിക്കും ദ്ര്‌ഷ്ടി. ആ സന്യാസി കുട്ടിയുടെ കൈ പിടിച്ചുകൊണ്ട്കുറെനേരം ആ കുട്ടിയെത്തന്നെ നോക്കികൊണ്ടിരുന്നു. ലക്ഷണങ്ങളെല്ലാം നോക്കി. സന്യാസിയ്ക്ക് കാര്യം മനസ്സിലായി, ഈ കുഞ്ഞിന്‌ യാതൊരു പ്രശ്നവും ഇല്ല._

_ഉന്മത്ത ജാഡാന്തബധിര മൂകാക്ര‌തി എന്ന് ഭാഗവതത്തില്പറയുന്നതുപോലെ, ജഡഭരതന് നടന്നിരുന്ന പോലെ, അവിവ്ര്‌തശ്ചരാമിയായി ജ്ഞാനികള് ഇരിക്കുമത്രെ._

*_ജനസംഗാതസംഗോ വിസംഗമാനോ അവിവ്ര്‌തശ്ചരാമി-_*

_ജനങ്ങളുമായി യാതൊരു സംഗമോ അസംഗമോ വിസംഗമോ ഒന്നുമില്ലാതെ ഇരിക്കുമെന്ന് ഭാഗവതത്തില് പറയുന്നതുപോലെ, മറ്റുള്ളവര് ശാന്തത ഭഞ്ജിയ്ക്കാതിരിക്കാന്, അസ്വസ്ഥത ഉണ്ടാക്കാതിരിക്കാന് വേണ്ടിയിട്ടാണ്‌ ഈ കുഞ്ഞ് ഇങ്ങനെ ചെയ്യുന്നത് എന്ന് സന്യാസിക്ക് ബോധ്യമായി._

_ആ കുട്ടിയുടെ കൈ പിടിച്ചുകൊണ്ട് സംന്യാസി ചോദിച്ചു, കുഞ്ഞേ നീ ആരാണ്‌.. നീ എവിടെനിന്ന് വരുന്നു, നീ ആരാണ്‌ എന്നോട് പറയുക._

_കുട്ടി ആ സന്യാസിയുടെ മുഖത്തേക്ക് ഒന്ന് നോക്കി. അപ്പോഴാണ്‌ അവന്റെ കണ്ണ് സന്യാസിയുടെ കണ്ണുമായി ഇടഞ്ഞത്. സന്യാസിയുടെ ചോദ്യങ്ങള്ക്ക്‌ ആ കുഞ്ഞ് മറുപടി പറഞ്ഞു, അപ്പോഴാണു ആ കുട്ടി ഒന്നു സംസാരിക്കുന്നത്‌. സന്യാസിയുടെ ചോദ്യത്തിനു ആ കുട്ടി എന്താണു പറഞ്ഞ മറുപടി എന്നു നോക്കൂ.._

_ഒരു വിദ്യാഭ്യാസവും ചെയ്യാത്ത, ഒന്നും പഠിയ്ക്കാത്ത, ഒന്നും വായിക്കാത്ത, ഒന്നും കേള്ക്കാത്ത, ഒന്നും പറയാത്ത ഒന്ന്ചിരിക്കുകപോലും ചെയ്യാത്ത, ഒരു കുട്ടിയുടെ വായില്നിന്ന്ആദ്യമായി പുറത്തുവന്ന വാണിയുടെ ഗാംഭീര്യം കേട്ടുകൊണ്ടുനിന്ന ആളുകളെ എത്രകണ്ട്‌ അതിശയിപ്പിച്ചിട്ടുണ്ടായിരിക്കും എന്ന് ചിന്തിയ്ക്കാവുന്നതേ ഉള്ളു.._

_നമ്മളാണെങ്കിൽ എന്തു മറുപടി പറയും! ഞാൻ ഇന്ന ആളാണു, ഞാൻ ഇന്നയാളുടെ മകനാണു, ഞാൻ ഇന്ന സ്ഥലത്തു നിന്നു വരുന്നു എന്നൊക്കയായിരിക്കും._

_ഇവിടെ ഇതുപോലുള്ള ഒരു ചോദ്യം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ഈ കുട്ടി. ചോദിച്ച ആളും അമ്മാതിരിയുള്ളയാളായിരുന്നു._

_ആ സന്യാസശ്രേഷ്ടൻ അഥവാ സിദ്ധൻ മറ്റാരുമല്ല ജഗദ്ഗുരു ശങ്കരാചാര്യരായിരുന്നു._

_ജ്ഞാനികൾ ഇങ്ങനെയാണു. ഒരു വികാരഭാവങ്ങളുംഇല്ലാതെ, ആരോടും ഒന്നും മിണ്ടാതെ തന്റെ സ്വരൂപവുമായി ചേർന്ന് ഇങ്ങനെയിരിക്കും._

_കുട്ടിയുടെ അച്ഛനോട് ആചാര്യര് പറഞ്ഞു, ഇവനെക്കൊണ്ട്നിങ്ങള്ക്ക് ഒരു ഉപകാരവും ഉണ്ടാവില്ല. ഇവനെ എനിക്ക്തന്നുകൊള്ളൂ. എനിയ്ക്ക് ഇവനെപ്പോലുള്ളവരെക്കൊണ്ടേ ഉപകാരമുള്ളു. പ്രഭാകരനും പത്നിയും തന്റെ കുഞ്ഞിനെ ശ്രീ ശങ്കരാചാര്യരുടെ പാദങ്ങളില് ഏല്പ്പിച്ചു, ആചാര്യരെ പ്രണമിച്ച്സായൂജ്യരായി. ആചാര്യര് അവരെ അനുഗ്രഹിച്ചു, അമ്ര്‌തത്ത്വത്തിലെത്തിച്ചു._

_തുടർന്നുള്ള കാലം ഹസ്താമലകൻ ആചാര്യസ്വാമികളുടെ കൂടെ ശിഷ്യത്വം സ്വീകരിച്ച്‌ ആചാര്യസ്വാമികളുടെ സന്യാസപരമ്പരയിലെ പ്രധാനിയായി._

_തത്വം വിചാരം ചെയ്യാൻ പറ്റിയ ഒരു കൃതിയാണു_ *ഹസ്താമലകം*. 🙏🏻

*ഹരി ഓം*

*ഓം തസ്മൈ ശ്രീഗുരുഭ്യോ നമഃ*

*ഓം നമഃശിവായ