Saturday, March 25, 2017

ആ ഏക പരമാർത്ഥ വസ്തുവിനെ തന്നെ ഉപനിഷത്തുക്കൾ "ബ്രഹ്മം" എന്നും , യോഗശാസ്ത്രത്തിൽ "പരമാത്മാവ്‌ , ഈശ്വരൻ " എന്നും , സാംഖ്യ ശാസ്ത്രത്തിൽ "പുരുഷൻ , പുമാൻ " എന്നും ഭക്തി ശാസ്ത്രത്തിൽ "ഭഗവാൻ " എന്നും ഭിന്ന ശബ്ദങ്ങളാൽ പ്രസിദ്ധനും ആയിട്ടിരിക്കുന്നു.
സകല യോഗങ്ങൾ കൊണ്ടും യോഗികൾ സാധിക്കുന്ന സംഗതി ഒന്ന് മാത്രമാകുന്നു . ആയതു സർവത്തിൽ നിന്നും ആസക്തി ഇല്ലാത്തവനായി ഇരിക്കുക എന്നതു തന്നെ . അത് സാധിച്ചു കഴിഞ്ഞാൽ അതിനെക്കാൾ മീതെ സാധിക്കെണ്ടുന്നത് ആയിട്ട് ഒന്നുമില്ല .
സ്വരൂപത്തെ മറയ്ക്കുന്ന ആവരണം "വിഷയാസക്തി ആകുന്നു " അത് അന്തക്കരണ വികൃത രൂപം ആകുന്നു . അതിനെ നിരോധിക്കുക എന്നത് തന്നെ യോഗം കൊണ്ടുള്ള പ്രയോജനം .ആ ആവരണം നീങ്ങുമ്പോൾ സൂര്യനെന്നപോലെ ബ്രഹ്മം സ്വയമേവ വിളങ്ങുന്നു .
ശ്രീമദ്ഭാഗവതം
നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയില്‍ത്തന്നെ (296)
സ്വാമി വിവേകാനന്ദന്‍
മതവിഭാഗങ്ങളും ദര്‍ശനങ്ങളും മതഗ്രന്ഥങ്ങളും മാറ്റിവെച്ചു നോക്കിയാല്‍ കാണാം, നമ്മുടെ മതവിഭാഗങ്ങള്‍ക്കെല്ലാം പൊതുവായി മനുഷ്യാത്മാവിലുള്ള വിശ്വാസമെന്ന ഒരു മൗലികതത്ത്വമുണ്ടെന്ന്. അതിനു ലോകത്തിന്റെ പ്രവണതയെയാകെ മാറ്റാന്‍പോലും കെല്പുണ്ട്. ഹിന്ദുക്കളും ജൈനരും ബൗദ്ധരും - ഭാരതമാകെ - ശക്തികള്‍ക്കെല്ലാം ഇരിപ്പിടവും ചേതനവുമായ ആത്മാവ് എന്നൊരാശയം പുലര്‍ത്തിപ്പോരുന്നുണ്ട്. ശക്തിയും ശുദ്ധിയും പൂര്‍ണ്ണതയും വെളിയില്‍നിന്നു കിട്ടാവുന്നവയാണെന്ന് ഭാരതീയദര്‍ശനങ്ങളിലൊന്നും പഠിപ്പിക്കുന്നില്ല എന്ന വസ്തുത നിങ്ങള്‍ക്കൊക്കെ അറിയാം. ഇവയൊക്കെ നിങ്ങളുടെ ജന്മാവകാശമാണ്, നിങ്ങളുടെ സ്വഭാവമാണ് എന്നത്രേ അവയെല്ലാം പറഞ്ഞുതരുന്നത്. അശുദ്ധി വെറും വെച്ചുകെട്ടലാണ്. അതിന്നടിയില്‍പ്പെട്ട് നിങ്ങളുടെ തനിസ്വഭാവം മറഞ്ഞുകിടക്കയാണ്. പരമാര്‍ത്ഥത്തിലുള്ള നിങ്ങള്‍ ഇപ്പൊഴേ പരിപൂര്‍ണ്ണനാണ്, സുശക്തനാണ്. സ്വയം ഭരിക്കാന്‍ സഹായമൊന്നും നിങ്ങള്‍ക്കാവശ്യമില്ല. നിങ്ങള്‍ ഇപ്പോഴേ സ്വയം സംയതനാണ്. അതറിയുന്നതിലും അറിയാത്തതിലുമത്രേ വ്യത്യാസം. അതിനാല്‍ ഈ ഒരു പ്രയാസത്തെ അവിദ്യ എന്ന ഒറ്റ വാക്കില്‍ സംക്ഷേപിച്ചിരിക്കുന്നു. ഈശ്വരനും മനുഷ്യനും തമ്മില്‍, സിദ്ധനും പാപിയും തമ്മില്‍, ഭേദമെന്ത്? വെറും അറിവുകേട്. അതി ശ്രേഷ്ഠനായ മനുഷ്യനും കാല്‍ച്ചോട്ടിലിഴയുന്ന ചെറുപുഴുവും തമ്മില്‍ ഭേദമെന്ത്? അറിവുകേടുതന്നെ: അതിലാണ് ഭേദമെല്ലാം. കാരണം, ഇഴയുന്ന ആ ചെറുപുഴുവിനുള്ളില്‍ കുടികൊള്ളുന്നുണ്ട്, അനന്തമായ ശക്തിയും ജ്ഞാനവും ശുദ്ധിയും സാക്ഷാല്‍ ഈശ്വരന്റെ അനന്ത ദിവ്യതയും. അതഭിവ്യക്തമല്ല: അഭിവ്യക്തമാക്കുകതന്നെ വേണം.
ഇതാണു ഭാരതത്തിനു പഠിപ്പിക്കാനുള്ള ഒരേയൊരു മഹാസത്യം: എന്തുകൊണ്ടെന്നാല്‍ മറ്റൊരിടത്തും ഇതില്ല, ഇത് ആദ്ധ്യാത്മികത അഥവാ ആത്മവിദ്യയത്രേ. മനുഷ്യന്‍ നിവര്‍ന്നുനില്ക്കുന്നതും പ്രവൃത്തിയെടുക്കുന്നതും എന്തുകൊണ്ട്? ബലംകൊണ്ട്. ബലമാണ് നന്മ; ദൗര്‍ബ്ബല്യമാണ് തിന്മ. ഉപനിഷത്തുകളില്‍നിന്നു ബോംബുപോലെ വന്ന് അജ്ഞാനക്കൂമ്പാരങ്ങളുടെ മേല്‍ വീണു പൊട്ടിക്കത്തുന്ന ഒരു വാക്കുണ്ടെങ്കില്‍, അത് അഭയം എന്നതാണ്. പഠിപ്പിക്കേണ്ടുന്ന ഒറ്റ മതവും അഭയത്തിന്റേതാണ്. വ്യാവഹാരികലോകത്തിലും മതലോകത്തിലും അധോഗതിക്കും പാപത്തിനും തീര്‍ച്ചപ്പെട്ട ഹേതു ഭയമാണെന്ന് തര്‍ക്കമറ്റ സംഗതിയാണ്. ഭയമാണ് കഷ്ടതകളെ ഉളവാക്കുന്നത്: ഭയമാണ് മരണത്തെ ഉളവാക്കുന്നത്: ഭയമാണ് തിന്മയെ പ്രസവിക്കുന്നത്. എന്താണ് ഭയത്തിനു കാരണം? നമ്മുടെ സ്വഭാവത്തെക്കുറിച്ചുള്ള അറിവുകേട്. സമ്രാട്ടുകളുടെയും സമ്രാട്ടിന്റെ അനന്തരാവകാശിയാണ് നാമോരോരുത്തനും: ഈശ്വരന്റെതന്നെ സത്തയാണ് നമുക്കുള്ളത്. പോരാ, അദ്വൈതമനുസരിച്ച് നാം ഈശ്വരന്‍തന്നെയാണ്. എന്നാല്‍ ക്ഷുദ്രമനുഷ്യരാണ് നാമെന്നു വിചാരിച്ച് നമ്മുടെ സ്വഭാവം നാം മറന്നിരിക്കയാണ്. ആ ഈശ്വരഭാവത്തില്‍നിന്നു ഭ്രംശിച്ചിരിക്കയാണ് നാം. അങ്ങനെ നമുക്കു ഭേദഭാവന ഏര്‍പ്പെടുന്നു - നിങ്ങളെക്കാള്‍ സ്വല്പം മെച്ചപ്പെട്ടവനാണ് ഞാന്‍, അല്ലെങ്കില്‍ എന്നെക്കാള്‍ നിങ്ങള്‍ എന്നും മറ്റും. ഐക്യത്തെക്കുറിച്ചുള്ള ഈ ആശയമാണ് ഭാരതത്തിനു പഠിപ്പിക്കാനുള്ള ഏറ്റവും വലിയ പാഠം. നോക്കുക! ഇതു ധരിച്ചാല്‍, വസ്തുതകളുടെ ഭാവമാകമാനം ഇതു മാറ്റുന്നു. എന്തു കൊണ്ടെന്നാല്‍, അപ്പോള്‍ മുന്നേതില്‍നിന്നു വ്യത്യസ്തമായ കണ്ണുകൊണ്ടാണ് നിങ്ങള്‍ ലോകത്തെ കാണുക. പിന്നെ ഈ ലോകം, ജനിച്ച ആത്മാക്കള്‍ക്കെല്ലാം തമ്മില്‍ മല്ലടിക്കാനും ഏറ്റവും കരുത്തന്മാര്‍ക്കു ജയിക്കാനും തീരെ ദുര്‍ബ്ബലന്മാര്‍ക്കു മരിക്കാനുമുള്ള പടനിലമായി തുടരുകയില്ല. ഈശ്വരന്‍ ഒരു ശിശുവിനെപ്പോലെ വിളയാടുന്ന കളിസ്ഥലമായിച്ചമയും ഈ ലോകം. നാമാണ് അവിടുത്തെ കളിത്തോഴര്‍, അവിടുത്തെ കൂട്ടാളികള്‍. എത്രമേല്‍ ഭയങ്കരവും ബീഭത്‌സവും അപകടകരവുമായി തോന്നിയാലും ഇതൊരു ലീലമാത്രം. നാം അതിന്റെ മുഖഭാവം തെറ്റിദ്ധരിച്ചിരിക്കയാണ്.
ആത്മസ്വഭാവം അറിഞ്ഞുകിട്ടിയാല്‍, ഏറ്റവും ദുര്‍ബ്ബലന്നും ഏറ്റവും പതിതന്നും ദുരിതനിമിഗ്‌നനായ പാപിക്കുപോലും ആശ കൈവരുന്നു. നിങ്ങളുടെ ശാസ്ര്തങ്ങള്‍ പ്രഖ്യാപിക്കുന്നു. നിരാശപ്പെടുകമാത്രം അരുത്. നിങ്ങള്‍ എന്തൊക്കെ ചെയ്താലും നിങ്ങള്‍ക്കു മാറ്റമില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രകൃതിയെ മാറ്റുക സാദ്ധ്യമല്ല. പ്രകൃതിക്കുപോലും പ്രകൃതിയെ മാറ്റുക സാദ്ധ്യമല്ല. പ്രകൃതിക്കുപോലും പ്രകൃതിയെ നശിപ്പിക്കുക ശക്യമല്ല. നിങ്ങളുടെ പ്രകൃതി ശുദ്ധമാണ്. ദശലക്ഷം യുഗങ്ങളില്‍ അതു മറഞ്ഞു കിടന്നെന്നുവരാം. എന്നാല്‍ ഒടുവില്‍ അതു വിജയിക്കയും പ്രകടമാകയും ചെയ്യും. അതിനാല്‍ അദ്വൈതം ഓരോരുത്തന്നും ആശയാണ് നല്കുന്നത്, നൈരാശ്യമല്ല. അത് ഭയത്തെ കാണിച്ചല്ല ഉപദേശിക്കുന്നത്. കാലൊന്ന് വഴുതിയാല്‍ പിടികൂടാന്‍ സദാ തക്കം നോക്കുന്ന ചെകുത്താന്മാരെക്കുറിച്ചല്ല അതു പഠിപ്പിക്കുന്നത്. അതുപദേശിക്കുന്നത് നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയില്‍ത്തന്നെ എന്നത്രേ. നിങ്ങള്‍ക്കായി ഈ ശരീരം തയ്യാറാക്കിവെച്ചത് നിങ്ങളുടെതന്നെ കര്‍മ്മമാണ്, മറ്റാരുമല്ല. സര്‍വ്വവ്യാപിയായ ഈശ്വരന്‍ അജ്ഞാനത്തില്‍ മറഞ്ഞിരിക്കുന്നു. അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്. നിങ്ങളുടെ ഇഷ്ടം നോക്കാതെ നിങ്ങളെ ഈ ലോകത്തിലേക്കു കൊണ്ടുവന്ന് ഭയങ്കരമായ ഈ ഏടാകൂടത്തില്‍ തള്ളിയിരിക്കയാണെന്നു കരുതരുത്. മറിച്ച്, ഈ ക്ഷണത്തിലെന്നപോലെ, അല്പാല്പമായി, നിങ്ങള്‍തന്നെയാണ് നിങ്ങളുടെ ശരീരം മിനഞ്ഞെടുത്തിട്ടുള്ളത്. നിങ്ങള്‍തന്നെ ആഹരിക്കുന്നു: മറ്റാരുമല്ല നിങ്ങള്‍ക്കുവേണ്ടി ആഹരിക്കുന്നത്. ആഹരിച്ചതിനെ നിങ്ങളാണ് ദഹിപ്പിച്ച് ശരീരത്തോടു ചേര്‍ക്കുന്നത്: മറ്റാരുമല്ല നിങ്ങള്‍ക്കുവേണ്ടി അതു ചെയ്യുന്നത്. നിങ്ങള്‍ ആഹാരത്തില്‍നിന്നു രക്തവും മാംസപേശികളും ശരീരവും കരുപ്പിടിക്കുന്നു: മറ്റാരുമല്ല നിങ്ങള്‍ക്കുവേണ്ടി അതു ചെയ്യുന്നത്. എക്കാലവും ഇതൊക്കെ നിങ്ങളാണ് ചെയ്തിട്ടുള്ളത്. ചങ്ങലയിലെ ഒരു കണ്ണി ആദ്യന്തഹീനമായ ആ ചങ്ങലയുടെ സ്വഭാവം വിശദമാക്കുന്നു. നിങ്ങളുടെ ശരീരം നിങ്ങള്‍ തയ്യാറാക്കുന്നു എന്നത് ഒരു നിമിഷം ശരിയാണെങ്കില്‍, കഴിഞ്ഞതും വരാന്‍പോകുന്നതുമായ നിമിഷങ്ങളിലൊക്കെ അതു ശരിയാണ്. നന്മക്കും തിന്മക്കുമുള്ള ചുമതല മുഴുവന്‍ നിങ്ങള്‍ക്കുതന്നെ. ഇതാണ് വലിയ ആശയ്ക്കു വഴി തെളിക്കുന്നതും. ഞാന്‍ ആക്കിയത് എനിക്ക് അഴിക്കാം. അതോടൊപ്പം നമ്മുടെ മതം ഈശ്വരകാരുണ്യത്തെ മനുഷ്യരാശിയില്‍നിന്നു കവര്‍ന്നെടുക്കുന്നുമില്ല. അത് എപ്പോഴും അവിടെയുണ്ട്. മറുപുറം നോക്കിയാല്‍ കാണാം, അവിടുന്നു നന്മതിന്മകളുടെ ഈ മഹാപ്രവാഹത്തില്‍നിന്നു മാറിനില്ക്കുകയാണെന്ന്. കെട്ടുകളറ്റ, നിത്യകൃപാലുവായ, ഈശ്വരന്‍ നമ്മെ മറുകരയ്‌ക്കെത്തിക്കാന്‍ നിത്യസന്നദ്ധനാണ്: അവിടുത്തെ കരുണ വമ്പിച്ചതാണ്. ഹൃദയശുദ്ധിയുള്ളവന്ന് അതു സദാ കൈവരുന്നു.
പുതിയ സാമൂഹ്യവ്യവസ്ഥിതിയുടെ അടിത്തറയാകേണ്ടത്, ഒരര്‍ത്ഥത്തില്‍, നിങ്ങളുടെ ആദ്ധ്യാത്മികതയാണ്. കൂടുതല്‍ സമയമുണ്ടായിരുന്നെങ്കില്‍, പാശ്ചാത്യദേശങ്ങള്‍ ചില അദ്വൈതസിദ്ധാന്തങ്ങളില്‍നിന്ന് ഇനിയുമധികം പഠിക്കേണ്ടിയിരിക്കുന്നതെങ്ങനെയെന്നു ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തന്നേനേ. ഭൗതികശാസ്ര്തങ്ങളുടെ ഈ കാലത്ത് സഗുണേശ്വരനെന്ന ആദര്‍ശത്തിനു മതിപ്പു പോര. എങ്കിലും, മതത്തിന്റെ അതിപ്രാകൃതരൂപത്തെ അവലംബിച്ചവന് ദേവാലയങ്ങളും വിഗ്രഹങ്ങളും വേണമെന്നുണ്ടെങ്കില്‍, ഇഷ്ടമുള്ളത്രയാകാം. ഒരു സഗുണേശ്വരനെ സ്നേഹിക്കണോ, ലോകത്തില്‍ മറ്റെങ്ങും ഒരിക്കലും ലഭ്യമാകാത്ത അത്യുത്തമസഗുണേശ്വരഭാവന ഇവിടെ കിട്ടും. യുക്തിവാദിയാകാനും, യുക്തിശക്തിയെ തൃപ്തിപ്പെടുത്താനുമാണ് ഒരുവന്‍ ആഗ്രഹിക്കുന്നതെങ്കില്‍, നിര്‍ഗുണതത്ത്വത്തെക്കുറിച്ചുള്ള ഏറ്റവും യുക്തിയുക്തമായ ആശയങ്ങളും ഇവിടെത്തന്നെ കണ്ടുകിട്ടും.
[വിവേകാനന്ദ സാഹിത്യ സര്‍വസ്വം 3]
ശ്രേയസ് വെബ്സൈറ്റിനെക്കുറിച്ചു
ലിങ്ക്: http://sreyas.in/bhaavi-vivekananda-296#ixzz2x2ReLK88 
[ ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്
മനുഷ്യന്റെ പ്രശ്‌നങ്ങള്‍ എണ്ണിയാലൊടുങ്ങാത്തവയാണ്. അ വന്റെ ഇന്ദ്രിയങ്ങള്‍ നിയന്ത്രണത്തിലല്ലാത്തതുകൊണ്ട് സുഖഭോഗവസ്തുക്കളു ടെ ആകര്‍ഷണത്തില്‍ നിന്നും അവന് മുഖം തിരിക്കാനാവുന്നില്ല. അവന്‍ ആ വസ്തുക്കളെ അത്യന്താപേക്ഷിതങ്ങളായി കണക്കാക്കുന്നു. ഭാര്യയും കുട്ടികളും മാത്രമെ അവന് സുരക്ഷിതത്വവും പ്രത്യാശയും നല്‍കുന്നുതായി അനുഭവപ്പെടൂ. അവന്‍ ആസക്തിയോടെ ഒട്ടിനില്‍ക്കുന്നു വസ്തുവകകളും അവന് പ്രത്യാശയു ടെ വ്യാമോഹം നല്‍കുന്നു.
ലൈംഗികതയും വായിലെ രുചിയും മാത്രം സുഖത്തിനുളള മാര്‍ഗ്ഗങ്ങളായി മന സിലാക്കിയവന് ആത്മഭാവം കണ്ടെത്താനാവുന്നതെങ്ങനെ? വേദനകളും പരാ ജയങ്ങളും മോഹഭംഗങ്ങളും സ്വന്തം മുഖത്തേക്ക് തുറിച്ചു നോക്കുമ്പോഴും അവന് അവയുടെ ഉദ്ഭവസ്ഥാനം എന്തെന്നു മനസിലാവുന്നില്ല. സുഖഭോഗതൃഷ്ണയാണ് അവയുടെ മൂലകാരണം. അവനത് ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല. കൂടുതല്‍ സ്വത്തിന് വേണ്ടി മറ്റുളളവനെ കൊളളയടിച്ചുപോലും. അത് പാപമെന്നറിഞ്ഞു കൊണ്ടായാലും അവനത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.എല്ലാം നമ്മളെ ഒരുനാൾ വിട്ടുപോകും അല്ലെങ്കിൽ നമ്മൾ എല്ലാത്തിനേയും വിട്ടുപോകും
പൂന്താനം രചിച്ച മൂലതത്ത്വം എന്ന സ്തോത്രകൃതിയാണിത് വളരെ ലളിതമായി വേദാന്ത തത്ത്വങ്ങൾ പ്രതിപാദിക്കുന്നതുമാണിത്.
മൂലതത്ത്വം
ദുഃഖമൊടുക്കുന്ന തമ്പുരാനേ - കൃഷ്ണ
തൃക്കഴൽ ഞാനിതാ കുമ്പിടുന്നേൻ.
ദുഃഖമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
ദുഃഖമെടുത്തതു ജന്മമൂലം.
ജന്മമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
ജന്മമെടുത്തതു കർമ്മമൂലം.
കർമ്മമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
കർമ്മമെടുത്തതു രാഗമൂലം.
രാഗമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
രാഗമെടുത്തതു മാനം മൂലം
മാനമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
തന്നെ നിനയായ്കമാനം മൂലം.
തന്നെ നിനയായ്‌വാനെന്തേ മൂലം? - കൃഷ്ണ
അജ്ഞാനമാമവിവേകം മൂലം.
അജ്ഞാനം പോവതിനെന്തേ ചെയ്‌വൂ - കൃഷ്ണ
അജ്ഞാനം പോവതു ജ്ഞാനംകൊണ്ടേ.
ജ്ഞാനമുണ്ടാവതിനെന്തേ ചെയ്‌വൂ? - കൃഷ്ണ
ഞാനമുണ്ടാവതു ഭക്തികൊണ്ടേ.
ഭക്തിയുണ്ടാവതിനെന്തേ ചെയ്‌വൂ? - കൃഷ്ണ
ഭക്തിയുണ്ടാവൂ വിരക്തികൊണ്ടേ.
സക്തിപോയീടുവാനെന്തു ചെയ്‌വൂ? - കൃഷ്ണ
ചിത്തത്തിൽ നല്ലൊരു ശുദ്ധികൊണ്ടേ.
ചിത്തശുദ്ധിക്കു ഞാനെന്തു ചെയ്‌വൂ? - കൃഷ്ണ
നല്ല വഴിക്കുള്ള ശ്രദ്ധ ചെയ്‌വൂ.
ശ്രദ്ധയുണ്ടാവതിനെന്തു ചെയ്‌വൂ? - കൃഷ്ണ
പുണ്യകഥകളെ കേട്ടുകൊൾവൂ.
സത്കഥ കേൾപ്പതിനെന്തു ചെയ്‌വൂ? - കൃഷ്ണ
സജ്ജനസംഗതി ചെയ്തുകൊൾവൂ.
സജ്ജനസംഗതിക്കെന്തു ചെയ്‌വൂ? - കൃഷ്ണ
വാമപുരേശനെസ്സേവചെയ്‌വൂ.
വാമഗേഹാധിപ! വാസുദേവ! - കൃഷ്ണ
ബാലഗോപാലക! പാലയമാം.
കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ! ജയ
കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ..
ശബ്ദബ്രഹ്മാത്മകമാണു പ്രപഞ്ചം. "ശബ്ദബ്രഹ്മേതി ശബ്ദാവഗമ്യർത്ഥം വിദുർ ബുധാ: (പ്രപഞ്ചസാരം 1-13) ഈ ശ്ബ്ദബ്രഹ്മം സ്ഫുരിയ്ക്കുമ്പോൾ (ധാരണ -ബോധം- ) ജഗത്‌ സൃഷ്ടി നടക്കുന്നു. ആ ശബ്ദമാകട്ടെ വിശ്വസൃഷ്ടിയ്ക്കാധാരമായ പഞ്ചതന്മാത്രകളിൽ ആദ്യത്തേതുമാണു. " ശബ്ദസ്പർശ്ശരൂപരസഗന്ധാ.." (ഋഗ്വേദം 2- 15 ) ആഹത ശബ്ദം (കേൾക്കാൻ പറ്റുന്നത്‌ ) അനാഹതശബ്ദം (കേൾക്കാൻ പറ്റാത്തത്‌ ) എന്നിങ്ങനെ രണ്ടവസ്ഥകളാണുള്ളത്‌. "അവ്യക്താദന്തരിദിത വിഭേദഗഹനാത്മകം
മഹന്നാമ ഭവേത്തത്വം മഹതോ അഹംകൃതിസ്ഥതാ ,ഭൂതാതിക വൈകാരിക തൈജസ...." (പ്രപഞ്ചസാരം 1-12 ).
ശ്രീ സി രാധാകൃഷ്ണൻ ആവിഷ്കരിച്ചിരിയ്ക്കുന്ന സ്ഥല കേന്ദ്രീകൃത (space ) പ്രപഞ്ചസിദ്ധാന്തം വാസ്തവത്തിൽ പുതുമയുള്ളതല്ല. ഹെർമ്മൻ ബോണ്ടി,തോമസ്‌ ഗോൾഡ്‌,ഫ്രെഡ്‌ ഗോയൽ എന്നിവർ ആവിഷ്കരിച്ച 'സ്ഥിരസ്ഥിതി സിദ്ധാന്ത ത്തിന്റെ ' അടുത്തു നിൽക്കുന്നതാണു സ്പേസ്‌ തിയറിയും. മഹാവിസ്ഫോടനാസിദ്ധാത്തത്തെ ഈ മൂവരും നിഷേധിയ്ക്കുന്നു.ആദിയോ അന്തമോ ഇല്ലാത്ത സമയ സങ്കൽപ്പവും, ദ്രവ്യം എന്ന അവസ്ഥ്‌ ഹൈഡ്രജൻ തന്മാത്രകളായി നിരന്തരം രൂപം കൊള്ളുകയും അവ സൃഷ്ടിയ്ക്കുന്ന താരാപഥങ്ങൾ വേർ പെട്ട്‌ ദൃശ്യപരിധി കടന്നു പോകുന്നതായും ആ സമയങ്ങളിൽ പുതിയവ രൂപം കൊണ്ട്‌ പ്രപഞ്ചത്തിന്റെ രൂപം എക്കാലവും ഒരുപോലെ നിൽക്കുന്നതായും ഈ പറഞ്ഞ മൂവരും സിദ്ധാന്തിയ്ക്കുന്നു. ആദിയും അന്തവുമില്ലാത്തതുകൊണ്ട്‌ ശൂന്യതയും ഇല്ല. "പൂർണ്ണമദ പൂർണ്ണമിദം.." (ശാന്തിപാഠം ) "നാ സതോ വിദ്യതേ ഭാവോ.." (ഭ- ഗീത 2-16 ) എന്നതും കൂടി ഇതിനോട്‌ ചേർത്തു വായിക്കേണ്ടതാണു. (sudheesh namboodiri)
അഗ്നി സാക്ഷിയായിട്ടാണ്‌ ഞാന്‍ എന്റെ സഹധര്‍മ്മിണിയെ വരിച്ചത്‌. അഗ്നിക്ക്‌ വലംവെയ്‌ക്കുന്നത്‌ അതുകൊണ്ടാണ്‌. ഏത്‌ കര്‍മ്മമാണ്‌ അഗ്നി കൊളുത്താതെ ചെയ്യാന്‍ പറ്റുക എന്ന്‌ ചോദിച്ചാല്‍ അങ്ങനെ ഒരു കര്‍മ്മവും ഇല്ല. ഇന്ന്‌ ഇതിന്റെ നേര്‍വിപരീതമാണ്‌ നടക്കുന്നത്‌. അഗ്നിയെ ഉപയോഗിക്കാത്തവരുമുണ്ട്‌ നമ്മുടെ ചുറ്റിലും. അതുകൊണ്ട്‌ അഗ്നി തെളിയിക്കൂ. അഗ്നി എല്ലാറ്റിനും സാക്ഷിയാകട്ടെ. ``ജുഹുരാണമേനം`` ഞങ്ങളെ വഞ്ചിപ്പിച്ച, തെറ്റിദ്ധരിക്കപ്പെട്ട ലോകത്തിലെ പല കര്‍മ്മങ്ങളെ എല്ലാംതന്നെ, ആ കര്‍മ്മജന്യമായിട്ടുള്ള പാപങ്ങള്‍, തെറ്റിദ്ധാരണകള്‍ അതിനെയെല്ലാം ``അസ്‌മത്‌ യുയോധി`` ദഹിപ്പിക്കൂ. 
``എന്നെ അങ്ങ്‌ എടുത്തോളൂ. എടുക്കുന്ന സമയത്ത്‌ പ്രാര്‍ത്ഥിക്കാന്‍ പറ്റിയില്ലെങ്കില്‍ മുന്നേകൂട്ടി പ്രാര്‍ത്ഥിക്കുക. ഒരു ദിവസം അഗ്നിയോട്‌ പറയണം. അഗ്നേ എന്റെ ജീവന്‍ പോയിക്കഴിഞ്ഞാല്‍ എടുത്തേക്കണം. കുട്ടികളോട്‌ നാം പറയാറില്ലേ? മോനെ എന്റെ മരണശേഷം ആ മരം മുറിച്ച്‌ ദഹിപ്പിക്കണം അല്ലെങ്കില്‍ അവിടെ കൊണ്ടുപോകണം. വില്‍പ്പത്രം എഴുതി വെയ്‌ക്കുന്നുണ്ടല്ലോ നമ്മള്‍? അഗ്നിക്ക്‌ വേണ്ടി ഋഷി പറഞ്ഞുതരുന്ന വില്‍പ്പത്രമാണിത്‌. ഇതൊന്നും ചെയ്യാതെ ഈ ലോകം വിട്ട്‌ പോകാന്‍ പറ്റില്ല. അല്ലാതെ ബാങ്ക്‌ബാലന്‍സും വസ്‌തുവകകകളും എഴുതിവെയ്‌ക്കുമ്പോള്‍ കൂട്ടത്തില്‍ അഗ്നി ചോദിക്കും. എന്താണ്‌ എനിക്കുള്ളതെന്ന്‌? നിനക്കും എഴുതിയിട്ടുണ്ട്‌ അഗ്നേ. എന്നെ അങ്ങ്‌ എടുത്തോളൂ. ഇതുപോലെ മറ്റു ഭൂതങ്ങളും ചോദിക്കും. ഇവരുടെയൊക്കെ ഔദാര്യം കൊണ്ടാണ്‌ ഇത്രയും കാലം ജീവിച്ചത്‌. അവര്‍ക്കൊന്നും കൊടുക്കാതെ ഈ ഭൂമി വിട്ടുപോകാന്‍ പറ്റില്ല''.
ഭഗവാന്റെ ഭക്തിമാർഗ്ഗം
<><><><><><><><><><><><><><><>
ഭാഗവതത്തിൽ ഭഗവാൻ കൃഷ്ണൻ തന്നെ പ്രീതിപ്പെടുത്താൻ എളുപ്പവഴി ഉദ്ധവർക്ക് പറഞ്ഞ് കൊടുക്കുന്നത് നമ്മുക്കൊന്ന് നോക്കാം.
ഭഗവാൻ ഉദ്ധവരേ എന്നെ ആരെക്കെ ഭക്തിപൂർവ്വം സ്മരിക്കുന്നുവോ അവർക്കോക്കെ ഞാൻ നിശ്ചയമായും മുക്തി പദം നൽകും, ഭക്തിയോട് കുടി എന്നെ ഏതു വിധത്തിൽ പൂജിച്ചാലും ആ പൂജ ഞാൻ സ്വികരിച്ച് അവർക്ക് മുക്തി നൽകുന്നതായിരിക്കും, സർവ്വ മന്ത്രങ്ങളേയും മറ്റു തീർത്ഥങ്ങളേയും മറ്റു പ്രാർത്ഥ നേക്കാളും ഞാൻ ശ്രേഷ്ടമായി കാണുന്നത് എന്നോടുള്ള നിഷങ്കളങ്കമായ ഭക്തിയാണ്
*എല്ലാം ഞാനാണെന്ന് ചിത്തിക്കുകയും ദർശിക്കുകയും സദാ സമയം എന്റെ നാമങ്ങൾ ജപിക്കുകയും ചെയ്യുന്നവൻ എന്റെ ഭക്തനാണ് കീർത്തനങ്ങൾ കൊണ്ട് എന്നെ വാഴ്ത്തുന്നവനും എന്റെ കഥ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്നവനും ആ കഥകൾ ഭക്തിപൂർവ്വും കേൾക്കുന്നവനും എന്റെ ഉത്തമ ഭക്തനാണ്*
*തീർത്ഥസ്നാനം കൊണ്ടോ വേദങ്ങൾ പഠിച്ചത് കൊണ്ടോ ക്ഷേത്രത്തിൽ പോയത് കൊണ്ടോ ഒരുവൻ എന്റെ* *ഭക്തനാവണമെന്നില്ലാ ജാതി വർണ്ണങ്ങളോന്നും എന്റെ ഭക്തനാവാൻ തടസമാകുന്നില്ല*
*ചണ്ഡാളനും ബ്രാഹ്മണനും മറ്റെല്ലാവർക്കും ഒരു പോലെ ഭക്തരാവാൻ കഴിയും എല്ലാ ഭക്തരും എനിക്ക് സമമാണ്.*
*വിദുരരുടെ കഞ്ഞിയും കുചേലന്റെ അവിലും പാഞ്ചാലിയുടെ ചീരവെള്ളവും ഞാൻ കഴിച്ചത് അവരുടെ നിഷങ്കളങ്ക ഭക്തി കൊണ്ടാണ്.*
*വൃഷ പർവ്വാവ്, മഹാബലി.ബാണൻ. മായാസുരൻ',വിഭിഷണൻ.സുഗ്രിവൻ.ഹനുമാൻ. ജാംബവാൻ.ജടായു.ഗുഹൻ. ഋക്ഷൻ.ഗദൻ. ഗ്യധ്രൻ. ഗജേന്ദ്രൻ' അക്രൂരൻ.അംബരി ഷൻ.ജനകൻ.ഗോപസ്ത്രികൾ.യശോദ. നന്ദഗോപൻ താര.മണ്ഡോദരി. ഇങ്ങനെ ഒട്ടനവതി ഭക്തൻമാരും ഭക്തകളും തപസോ ധ്യാനമോ യാഗമോ കൂടാതെ ഭക്തിയാൽ എന്റെ നാമങ്ങൾ ശ്രവിച്ചം ജപിച്ചു എന്നെ ദർശിച്ചും വളരെ വേഗം മുക്തി സിദ്ധിച്ച.*
*മരണ വേളയിൽ എന്റെ നാമം ഉച്ചരിച്ചതിനാൽ അജാമിളനു ഞാൻ മോക്ഷം നൽകി.* *അതു കൊണ്ട് ഉദ്ധവരേ അങ്ങ് കേട്ടാലും എന്നോടുള്ള ഭക്തിയൊന്നുമതി മോക്ഷം ലഭിക്കാൻ എന്റെ ഭക്തനോടുള്ള പോലെ സ്നേഹവും വാൽസല്ല്യവും കരുണയും എനിക്ക് മറ്റാരോടും ഇല്ല എന്റെ പ്രിയ ഭക്തരുടെ സുഖമാണ് എന്റെ സുഖം അവരുടെ സന്തോഷമാണ് എന്റെയും സന്തോഷം*
*അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളി കൊള്ളുന്നുവെങ്കിലും ഞാൻ എന്റെ ഭക്തന്റെ ഹൃദയത്തിലാണ് ഞാൻ സദാസമയവും വസിക്കുന്നത് അതുകൊണ്ട് ഭക്തിപൂർവ്വം എന്റെ നാമങ്ങൾ ജപിക്കുക സ്മരിക്കുക കേൾക്കുക*
*അതു കൊണ്ട് നമുക്ക് കിട്ടിയ ഈ ജന്മം പാഴക്കരുത് ഭഗവാനെ ഭക്തിയോടെ സേവിച്ചാൽ *ഈ ജന്മം സഫലമായി*
*ഒരു പ്രാവിശ്യമെങ്കിലും ഈ നാമം ജപിക്കു*
*ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*
*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ*
*കൃഷ്ണ ഹരേ ഹരേ.*.  (madhavan namboodiri)
ഉപാധികളാണ് ബന്ധനം, അസ്വാതന്ത്ര്യം. മനസ്സിന്റെ എല്ലാവിധ ഉപാധികളും നീങ്ങിക്കിട്ടിയാൽ പിന്നെ മനസ്സ്, മനസ്സല്ലാതാകും, തത്‌സ്ഥാനത്ത് മറ്റൊന്നു പ്രകാശിക്കും; അതാവട്ടെ സ്വയം പ്രകാശിതവും, എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്നതും, നിത്യ-ശുദ്ധ-ബുദ്ധ-മുക്തസ്വരൂപവുമാണ്. അതിനെ കണ്ടവർ അതായിരുന്നുകൊണ്ട്, അതിനെ മാത്രം കാണുന്നു; അതിനെ കാണാൻ ഭാഗ്യം സിദ്ധിക്കാത്തവർ അതൊഴികെ മറ്റെല്ലാറ്റിനേയും കാണുന്നു. 

അനിർവചനീയമായ ആ പരമാനന്ദസ്വരൂപത്തെ, അതിന്റെ തന്നെ കൃപാവേശത്താൽ, ഒരിക്കൽ കണ്ടുകഴിഞ്ഞാൽ അതുതന്നെ എല്ലാം. ജീവൻ ആ ദിവ്യപ്രകാശത്തിൽ കത്തിച്ചാമ്പലായിത്തീരുമ്പോൾ, അതുവരെ ഉണ്ടാക്കിവച്ചിരുന്ന എല്ലാവിധ ബന്ധനങ്ങളിൽനിന്നും കെട്ടുപാടുകളിൽനിന്നും മുക്തമായ സ്ഥിതി; സർവ്വസ്വാതന്ത്ര്യം!!! (sudha Bharat)
പരിവർത്തനം ഓരോ വ്യക്തിയിൽ നിന്നും ആരംഭിക്കേണ്ടിയിരിക്കുന്നു; "തനിക്കതു വേണം" എന്നു ഓരോ വ്യക്തിയും തീരുമാനിച്ചാൽ ഇവിടെ ഈ താമസിക്കുന്ന ഭൂമിതന്നെ സ്വർഗ്ഗമായിത്തീരും.
നിങ്ങൾ ഒരാളെയും നേരെയാക്കേണ്ടതില്ല, നിങ്ങൾ ലോകം നന്നാക്കാനും ഇറങ്ങേണ്ട; അതിന്റെ ഉത്തരവാദിത്തവും നിങ്ങൾക്കില്ല. നിങ്ങളുടെ ഉത്തരവാദിത്തം നിങ്ങളെത്തന്നെ നേരായ മാർഗ്ഗത്തിലേക്കു ചലിപ്പിക്കുകയെന്നതു മാത്രമാണ്. മറ്റുള്ളവരുടെ കാര്യം അവർ നോക്കിക്കൊള്ളും; അവരിലെ പ്രകൃതി നോക്കിക്കൊള്ളും. നിങ്ങൾ നിങ്ങളെ സ്വയം ഉദ്ധരിച്ചുകൊണ്ട് സ്വതന്ത്രനായി വർത്തിക്കുക; നിങ്ങളിലൂടെ ഈ ലോകത്ത് നടപ്പാക്കാനുണ്ടെങ്കിൽ അതും പ്രകൃതിതന്നെ നടത്തിക്കൊള്ളും; അക്കാര്യത്തിൽ നിങ്ങൾ പ്രത്യേകിച്ച് വ്യാപൃതനാവേണ്ട കാര്യമില്ല.
സ്വയം പാദരക്ഷയെടുത്തണിയൂ; എന്നിട്ടു കല്ലും മുള്ളും നിറഞ്ഞിരിക്കുന്നുവെന്നു നിങ്ങൾ പറയുന്ന വഴിയിലൂടെ നടക്കൂ; നിങ്ങൾക്ക് നിങ്ങളെ രക്ഷിക്കാം. ദേശം മുഴുവൻ പരവതാനി വിരിക്കാൻ നിങ്ങളെക്കൊണ്ടാവുകയില്ലല്ലോ. നിങ്ങൾക്കാവുന്നതു നിങ്ങൾ ചെയ്യുക; എന്നിട്ടു വെറുതെയിരിക്കുക.
ഭഗവാന്റെ ആയുധമാകുന്നു സുദർശനം; ഏറ്റവും ആവശ്യമെന്നു തോന്നുന്നപക്ഷം, ഭഗവാൻ അറ്റകൈയ്ക്കായി സുദർശനമുപയോഗിച്ച് തന്നെ എതിർക്കുന്നവരുടെ തലയറുത്തുമാറ്റുന്നു. അതോടെ അതിൽനിന്നും ഒരു ചേതന ഭഗവാനിലേക്കു ലയിക്കുന്നു.
മനസ്സ്, അഹങ്കാരം, വ്യക്തിത്വം ഇതൊക്കെത്തന്നെ തല. ഈ തലയെയാണ് ഭഗവാൻ അറുത്തുമാറ്റി ജീവനെ മുക്തനാക്കിത്തീർക്കുന്നത്. "സു"ദർശനമെന്നാൽ നല്ല ദർശനം, ശരിയായ ദർശനം എന്നർത്ഥം. അതുവരെയുണ്ടായിരുന്ന ജീവാഹന്തയെന്ന ജന്മജന്മാന്തരങ്ങളായുള്ള അജ്ഞാനം ഒരു സദ്ഗുരു കാണിച്ചുതരുന്ന, അന്തരാത്മാവായി വിളങ്ങുന്ന, ഭഗവാന്റെ ദർശനംകൊണ്ട് നീങ്ങിക്കിട്ടുന്നു. എത്ര ദുരാചാരിയായിക്കൊള്ളട്ടെ, എത്ര മഹാപാപിയായിക്കൊള്ളട്ടെ, ഈ ഒറ്റ ദർശനംകൊണ്ടുതന്നെ അയാളുടെ സകല പ്രാരാബ്ധങ്ങളും അവസാനിച്ചു. മനസ്സും അഹങ്കാരവും പ്രത്യേക വ്യക്തിത്വവുമൊക്കെയാകുന്ന "തല"യാണ് ഭഗവദ് ദർശനമെന്ന സുദർശനത്താൽ അറുത്തുമാറ്റപ്പെടുന്നത്.
ഓരോ നമസ്കാരവും ഈ തലയറുത്തുമാറ്റലാണ്; ഈശ്വരദർശനംകൊണ്ടാണ്, ഈശ്വരസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് അഹങ്കാരത്തിന്റെ തലയറുത്തു മാറ്റപ്പെടുന്നത്. സദാ ഈശ്വരവിചാരത്തിൽ മുഴുകുന്ന ഒരാൾക്ക്, സദാ ഈശ്വരാശ്രയയായിരിക്കുന്ന ഒരാൾക്ക്, സദാ സുദർശനദർശനവുമുണ്ടാകും.
സ്വന്തം മനസ്സിനെ ഭഗവാനു കൊടുക്കുക; അതത്രേ ഏറ്റവും ശ്രേഷ്ഠമായ നമസ്കാരം. മനസ്സിനെ ഭഗവാനു കൊടുത്തിട്ടില്ലെങ്കിൽ ശരീരം വെട്ടിയിട്ട വാഴകണക്കെ വീണുകിടന്നാലും പ്രത്യേകിച്ചൊരു പ്രയോജനവുമുണ്ടാകാൻപോകുന്നില്ല.
ഈ പ്രപഞ്ചം ഈശ്വരനാണ് സൃഷ്ടിച്ചതെങ്കിൽ ഈശ്വരനെ ആര് സൃഷ്ടിച്ചു? എന്ന് സൃഷ്ടിച്ചു? ഈ ചോദ്യങ്ങൾ ചിലരൊക്കെ ഉന്നയിക്കാറുണ്ട്. ഈശ്വരനെ ആരെങ്കിലും സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ ആ ഒന്നല്ലെ ഈശ്വരൻ? അയാളെ ആരു സൃഷ്ടിച്ചു എന്ന് ചോദിച്ചാൽ എന്ത് പറയും ? അപ്പോൾ അതായിരിക്കും ഈശ്വരൻ. അതിന് ഉത്തരമായി ഋഷികൾ നമ്മോട് പറഞ്ഞത് ഈശ്വരൻ അജനാണ് എന്നാണ്. ജനിക്കാത്തവൻ എന്നർത്ഥം. ജനിക്കാത്തവനാണെങ്കിൽ അങ്ങിനെ ഒന്നില്ല എന്ന് ചിലർ വിലയിരുത്തി. അങ്ങിനെ നിരീശ്വരവാദം ഉടലെടുത്തു. എന്നാൽ സത്യം എന്താണ്? നമുക്കാ ഒന്ന് പരിശോധിക്കാം.
71ചതുർയുഗം ചേർന്നത് 1 മന്വന്തരം . അങ്ങിനെ യുള്ള 14 മന്വന്തരം ചേർന്നാൽ ഒരു കല്പം. ഒരു കല്പം എന്നാൽ ബ്രഹ്മാവിന്റെ ഒരു പകൽ. പിന്നെ രാത്രി കല്പമാണ്. അപ്പോൾ ബ്രഹ്മാവിന് നിദ്രയാണ്. ആ സമയം പരിപൂർണ്ണ പ്രളയം ആണ്. അപ്പോൾ ഈ പ്രപഞ്ചത്തിൽ മാത്രമല്ല ഈ ബ്രഹ്മാണ്ഡത്തിൽ തന്നെ ഒന്നും ഉണ്ടാകില്ല. എല്ലാം ആ പരാശക്തിയിൽ അഥവാ ബ്രഹ്മത്തിൽ ലയിച്ചു പോകും. കാലവും കൂടി ലയിക്കും. നിശ്ചലം .പതിനാല് ലോകവും അതിനുമുകളിലുള്ള വൈകുണ്ഠവും ചേർന്നതാണ് ഒരു ബ്രഹ്മാണ്ഡം. അങ്ങിനെ അനേകം ബ്രഹ്മാണ്ഡങ്ങൾ ഉണ്ടത്രേ! ഓരോ ബ്രഹ്മാണ്ഡത്തിനും ത്രിമൂർത്തികൾ വേറെ വേറെ ഉണ്ട്.
കാലവും കൂടി പ്രളയത്തിൽ ലയിച്ചാൽ പിന്നെങ്ങിനെ എന്ന്? എന്നുള്ളതിന് ഉത്തരം ലഭിക്കും? അടുത്ത പകൽ കല്പത്തിൽ ആദ്യം മുതൽ ഒന്ന് എന്നു തുടങ്ങണം. അതിന് മുമ്പുള്ള പകൽകല്പം വിസ്മൃതിയിലാണ്ടു പോയി. അതിനെ പ്പറ്റി ഒരന്വേഷണം നടത്തിയാൽ യാതൊരു ഫലവും ഇല്ല. എന്നാൽ എന്നുമുതലാണ് ഈ സൃഷ്ടി തുടങ്ങിയത്? എന്നുള്ളതിന് ചെറിയോരു സൂചനയുണ്ട്. ബ്രഹ്മാവിന് 50 വയസ്സ് കഴിഞ്ഞു. 51 ആം വയസ്സിലേക്ക് കടക്കുന്ന ആദ്യദിവസം പകൽ ആണ് ഇപ്പോൾ. 1 പകൽകല്പവും 1 രാത്രികൽപ്പവും ചേർന്നാൽ 1 ബ്രഹ്മ ദിവസം അങ്ങിനെ 30 ബ്രഹ്മ ദിവസം ചേർന്നാൽ ഒരു ബ്രഹ്മ മാസം അങ്ങിനെ 12 ബ്രഹ്മമാസം ചേർന്നാൽ 1 ബ്രഹ്മ വർഷം. അങ്ങിനെ 50 ബ്രഹ്മ വർഷം കൾിഞ്ഞു. 51 ആം വയസ്സിലെ ആദ്യ പകൽ. 14 മന്വന്തരത്തിൽ 6 മന്വന്തരരം കഴിഞ്ഞു 7-ആം മന്വന്തരത്തിൽ 27 ചതുർയുഗം കഴിഞ്ഞു 28-ആം ചതുർയുഗത്തിൽ കലിയുഗം 5000 വർഷം പിന്നിട്ട് നിൽക്കുകയാണിപ്പോൾ അപ്പോൾ ബ്രഹ്മാവ് സൃഷ്ടിക്കപ്പെട്ട ആ ദിവസമാണ് ഈശ്വരസാന്നിദ്ധ്യം നാം ഋഷികളിലൂടെ അറിയുന്നത്. യാഥാർത്ഥ്യം ഈശ്വരനേ അറിയു. നമുക്ക് അറിയണമെങ്കിൽ മോക്ഷം നേടണം ആ പരബ്രഹ്മത്തിൽ ലയിക്കണം പരബ്രഹ്മത്തിൽ ലയിച്ചാൽ പിന്നെ നമുക്ക് എന്ന് പറയാൻ പറ്റില്ലോ! അതല്ലാതെ വേറെ വഴിയില്ല. ചിന്തിക്കുക
ദുഃഖം പറഞ്ഞ് സുഖം.
കൂട്ടുകാരോടും വേണ്ടപ്പെട്ടവരോടും ദുഃഖം പറഞ്ഞ് സുഖം കിട്ടും എന്നതാണ് സാധാരണക്കാർ ചെയ്യുന്നത് . ഒരു കുട്ടി കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ കൂട്ടുകാരന്‍ ഒന്നുനുള്ളിയാല്‍ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തുപോയി പറയും. കുറച്ചുകൂടി പ്രായമാകുമ്ബോള്‍ വീട്ടില്‍ അമ്മ അടിച്ചതും, സഹോദരന്‍ വഴക്ക് പറഞ്ഞതുമെല്ലാം കൂട്ടുകാരനോട് പറയും. പിന്നീട് സ്നേഹിക്കുന്ന സ്ത്രീയോട് തന്റെ ദുഃഖമെല്ലാം പറഞ്ഞ് ആശ്വസിക്കുവാന്‍ ശ്രമിക്കുന്നു. (അവളുടെ ദുഃഖങ്ങള്‍ അയാളോടും പറയുന്നു) പക്ഷേ, അങ്ങോട്ടും ഇങ്ങോട്ടും ദുഃഖം പറഞ്ഞ് ഇരട്ടി ദുഃഖിതരായി കഴിയുന്നതല്ലാതെ ദുഃഖനിവൃത്തി ഉണ്ടാക്കാനാകുന്നില്ല. ചെറിയ ചേര, വലിയ തവളയെ വിഴുങ്ങി വിഷമിക്കുന്നതുപോലെ, രണ്ടുകൂട്ടരും വിഷമിക്കുന്നു. നമുക്ക് പൂര്‍ണശാന്തി തരാന്‍ ആര്‍ക്കും കഴിയില്ല. ഈ ദുഃഖം പകരല്‍, വിശ്വസങ്കല്‍പമായ ഈശ്വരനിലേക്ക് മാറ്റിയാല്‍ ശാശ്വതമായ ശാന്തി ലഭിക്കും. അവിടുന്ന് നമുക്ക് ആനന്ദം മാത്രമേ തരികയുള്ളൂ. നിരാകാരനായ ഈശ്വരനോട് വേഗം പ്രേമം വരികയില്ല. സാധാരണക്കാരന് നിരാകാര സാധനയില്‍നിന്ന് വേഗം സംതൃപ്തി തോന്നിയെന്നുവരില്ല. ഭക്തിയില്ലാത്ത അദ്വൈത സാധന, പാറക്കല്ലു തിന്നുന്നതുപോലെയാണ്. നിരാകാരനായ ഈശ്വരന് സാകാരനാകാനും കഴിയും. സര്‍വശക്തനായ ഭഗവാന്, ഭക്തനുവേണ്ടി രൂപംധരിക്കുവാന്‍ ഒരു പ്രയാസവുമില്ല. വെള്ളം മഞ്ഞുകട്ടിയായും, സമുദ്രജലം ഉപ്പായും മാറുന്നില്ലേ? അതുപോലെ, ഭക്തന്റെ ഇച്ഛയ്ക്കനുസരിച്ച്‌ ഭഗവാന്‍ രൂപം ധരിക്കുന്നു. തന്റെ ഇഷ്ടരൂപത്തില്‍ ഉറപ്പും വിശ്വാസവുമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്തുവാന്‍ കഴിയും. നമ്മുടെ ആത്മസ്വരൂപം തന്നെയാണ് ഈശ്വരന്‍ എന്ന് ചിന്തിക്കണം. എല്ലാ രൂപങ്ങളും ഒന്നിന്റെ വിവിധ ഭാഗങ്ങളാണെന്ന് കണ്ട് പ്രാര്‍ത്ഥിക്കണം. പല കുഴികള്‍ കുഴിക്കുന്ന സമയംകൊണ്ട് ഒരു കുഴി കുഴിക്കൂ. അപ്പോള്‍ ദാഹശമനത്തിന് വേണ്ട വെള്ളം വേഗം കിട്ടും. ഈശ്വരന്‍ ഒന്നേയുള്ളൂ. ഉപാധിക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു എന്നുമാത്രം. വള്ളത്തില്‍ കയറിയാല്‍ കടവില്‍ ഇറക്കുന്നതുപോലെയും, ബസ്സില്‍ കയറിയാല്‍ വീടിനടുത്തുള്ള സ്റ്റോപ്പില്‍ ഇറക്കുന്നതുപോലെയും ഈശ്വര സങ്കല്‍പം സച്ചിദാനന്ദ സാഗരത്തിന്റെ കരവരെ എത്തിക്കും. Amma.
ഉപനിഷത്തും ഗീതയും പറയുന്ന ആ പരമമായ സുഖത്തിന്‍റെ പ്രതിഫലനമാണു നാം ബാഹ്യവസ്തുക്കളിലൂടെ ഇന്ദ്രിയങ്ങളുടെയും മനസ്സിന്‍റെയും സഹായത്തോടെ ഓരോരോ സുഖമായി അനുഭവിക്കുന്നതു്. ഉള്ളില്‍ വിലസുന്ന ആ പരമസുഖത്തെ ഈ ഉപാധികളൊന്നുമില്ലാതെ അനുഭവിക്കാമെന്നു വന്നാലോ? അങ്ങനെ അനുഭവി ക്കാമെന്നാണു് ഋഷിമാര്‍ പറയുന്നതു്. അതിനു ഞാൻ ദേഹമാണെന്നും ദേഹം എന്റെയാണെന്നും ദേഹം എനിക്ക് വേണ്ടിയാണെന്നും എന്നുള്ള വിചാരം (അഹങ്കാരം) മനസ്സുകൊണ്ടും പ്രവർത്തികൊണ്ടും ഉപേക്ഷിക്കണം
ചാതുര്‍വര്‍ണ്ണ്യം
    വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടതും അതുകൊണ്ടുതന്നെ വ്യാപകമായി എതിര്‍ക്കപ്പെടുന്നതുമായ ഒരു ഹിന്ദു ആത്മീയശാസ്ത്രാശയമാണു ചാതുര്‍വര്‍ണ്ണ്യം. ഇതു് എല്ലാവരും നിര്‍ബ്ബന്ധമായും പാലിച്ചുപോരേണ്ട ഗണത്തില്‍പ്പെട്ട ഒരാചാരമോ അനുശാസനമോ അല്ല;ഹിന്ദുക്കള്‍ക്കു മാത്രം ബാധകമായ ഒരു തത്ത്വവുമല്ല. ഇതൊരു നിരീക്ഷണം മാത്രമാണു്. ലോകത്തില്‍ നാലു തരം മനുഷ്യരുണ്ടെന്നതാണു് ഈ നിരീക്ഷണം. ചിലര്‍ ജ്ഞാനവിജ്ഞാനങ്ങളില്‍ മുഴുകുന്നവരും പൊതുവേ ക്ഷമാശീലരും സമാധാനപ്രിയരും ആയിരിക്കും. അവര്‍ ശാസ്ത്രസാങ്കേതികകാര്യങ്ങള്‍ അഭ്യസിക്കുന്നവരും അതില്‍ പ്രാവീണ്യം നേടുന്നവരും തത്ത്വചിന്തകന്മാരുമൊക്കെയായി മാറും. അവരുടെ വാക്കുകളിലും പ്രവൃത്തികളിലുമേറിയാണു സമൂഹം മുന്നോട്ടു ഗമിക്കുന്നതു്. അതുകൊണ്ടു്സമൂഹത്തെ ഒരു മനുഷ്യശരീരമായി സങ്കല്‍പ്പിക്കുകയാണെങ്കില്‍, അവരെ അതിന്‍റെ മുഖമായി കണക്കാക്കുന്നു. (സംസ്കൃതത്തില്‍ മുഖം എന്നതിനു വായ് എന്നും ശിരസ്സ് എന്നുമൊക്കെ അര്‍ത്ഥം.അവരെയാണു ബ്രാഹ്മണര്‍ എന്ന വര്‍ണ്ണമായി ഗണിച്ചുപോരുന്നതു്. ശൗര്യവും ധൈര്യവും തന്‍റേടവുമൊക്കെയുള്ളവരും സേവനം ചെയ്യുന്നതില്‍ തത്പരരും ഭരണസമര്‍ത്ഥരുമായ രണ്ടാമത്തെ കൂട്ടരെ ക്ഷത്രിയര്‍ എന്ന വര്‍ണ്ണമായി കണക്കാക്കുന്നു. ജനങ്ങളുടെ സം‍രക്ഷകരും യുദ്ധത്തില്‍ പിന്‍തിരിഞ്ഞോടാത്തവരുമായ അവര്‍ സമൂഹത്തിന്‍റെ ബാഹുക്കളത്രേ. ബാഹുക്കള്‍ എന്നതിന്‍റെ അര്‍ത്ഥം കൈകള്‍; എന്നാല്‍ കൈകള്‍ ഉള്‍പ്പെടുന്ന വക്ഷസ്സുകൂടി ബാഹുക്കള്‍ എന്നതുകൊണ്ടു ഗ്രഹിക്കേണ്ടതാണു്. മൂന്നാമത്തെ വിഭാഗം കൃഷിയി ലും മൃഗസം‍രക്ഷണത്തിലും വ്യാപാരവ്യവസായാദികളിലും താത്പ ര്യമുള്ളവരാണു്. വര്‍ണ്ണങ്ങളില്‍ അവര്‍ വൈശ്യര്‍ എന്നറിയപ്പെ ടുന്നു. വൈശ്യര്‍ സമൂഹത്തിന്‍റെ ഊരുക്കളാകുന്നു. ഊരുവിനു തുട എന്നാണര്‍ത്ഥം. എന്നാല്‍ വക്ഷസ്സിനു താഴെ പാദം വരെയുള്ള ഭാഗത്തെ മുഴുവന്‍ ഈ വാക്കുകൊണ്ടു മനസ്സിലാക്കേണ്ടതാകുന്നു. അവസാനത്തെ കൂട്ടരാണു ശൂദ്രര്‍. അവര്‍ മറ്റുള്ള മൂന്നു വര്‍ണ്ണങ്ങളെയും അവരവരുടെ പ്രവൃത്തികളില്‍ സഹായിക്കുന്നവരാണു്. ഇവര്‍ സമൂഹത്തിന്‍റെ പാദങ്ങളായി കണക്കാക്കപ്പെടുന്നു. പാദങ്ങളുപയോഗപ്പെടുത്തി സമൂഹശരീരം മുന്നോട്ടു ഗമിക്കുന്നു.
ഇപ്രകാരം സമൂഹശരീരത്തെ നാലു ഭാഗങ്ങളായി വിഭജിച്ചു് ഓരോന്നിനെയും ഓരോ വര്‍ണ്ണം കൊണ്ടു പ്രതിനിധാനം ചെയ്യുന്ന രീതിയാണു ചാതുര്‍വര്‍ണ്ണ്യസങ്കല്‍പ്പം. മനുഷ്യജീവിതം അഭംഗുരം മുന്നോട്ടുകൊണ്ടുപോകുന്നതിനു് ഈ നാലു വര്‍ണ്ണങ്ങളും കൂടിയേ തീരൂ എന്നതു വ്യക്തമാണല്ലോ. ഇവരിലാരെയും മോശക്കാരായി തള്ളിക്കളയാന്‍ സാധ്യമല്ല. എന്നാല്‍, ആരുടെ വാക്കുകളും കര്‍മ്മങ്ങളുമാണോ സമൂഹത്തെ മുന്നോട്ടുനയിക്കുന്നതിലും ഉന്നമിപ്പിക്കുന്നതിലും നിര്‍ണ്ണായകപങ്കു വഹിക്കുന്നതു്, ആ ബ്രാഹ്മണര്‍ക്കു്, എല്ലാ സമൂഹങ്ങളും എല്ലാ കാലത്തും ഉയര്‍ന്ന പരിഗണന നല്‍കിപ്പോന്നിട്ടുണ്ടു്. ശാസ്ത്രജ്ഞന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും തത്ത്വചിന്തകര്‍ക്കും ആത്മീയനേതാക്കള്‍ക്കുമൊക്കെ ഏതു സമൂഹമാണു പ്രത്യേക പരിഗണനയും ആദരവും നല്‍കാതിരുന്നിട്ടുള്ളതു്! അവരൊക്കെയാണു ബ്രാഹ്മണര്‍. ജാതിയും മതവും ദേശവുമൊന്നും ഇക്കാര്യത്തില്‍ പ്രസക്തമല്ലഅവരുടെ കര്‍മ്മങ്ങളും ആ കര്‍മ്മങ്ങളിലേക്കു് അവരെ നയിക്കുന്ന നൈസര്‍ഗ്ഗിക വാസനകളുമാണു ബ്രാഹ്മണര്‍ എന്ന പരിഗണനയ്ക്കു് അവരെ അര്‍ഹരാക്കുന്നതു്. ഏതെങ്കിലും ജാതിയില്‍പ്പെട്ടവരെല്ലാം ബ്രാഹ്മണരാണെന്നു നിഷ്ക്കര്‍ഷിക്കുന്ന യാതൊരു പ്രമാണങ്ങളുമില്ല. മനുസ്മൃതിയില്‍പ്പോലും അങ്ങനൊരു അവകാശവാദമില്ല. അതിനാല്‍ ജാതിയുടെ പേരില്‍ പൂണൂലിട്ടു ബ്രാഹ്മണനായി നടക്കുന്നതു കള്ളത്തരമാണു്. യഥാര്‍ത്ഥ ബ്രാഹ്മണര്‍ക്കു സമൂഹം നല്‍കിപ്പോരുന്ന ആദരവും പരിഗണനയും ഈ കള്ളത്തരത്തിലൂടെ കവര്‍ന്നെടുക്കുന്നതു് അത്യന്തം ഗര്‍ഹണീയമായ നീചപ്രവൃത്തിയാകുന്നു. സമൂഹത്തിലെ ഉച്ചനീചത്വങ്ങളുടെ പേരില്‍ ചാതുര്‍വര്‍ണ്ണ്യത്തെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതു് ഈ കള്ളത്തരത്തെയും അതുപയോഗിച്ചു നടത്തുന്ന നീചപ്രവൃത്തിയെയുമാണു്. ചാതുര്‍വര്‍ണ്ണ്യം രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലു് എന്നു പറയുന്നതുപോലുള്ള സാര്‍വ്വജനീന സത്യമാണു്ആ 'രണ്ടു' 'നമ്മളാണെന്ന അവകാശവാദമാണു് അസത്യമായിട്ടുള്ളതു്. അസത്യത്തെയാണു നാ൦ എതിര്‍ക്കേണ്ടതു്. ഈ അസത്യം പൊളിയുമ്പോള്‍ ഏതു ജാതിയിലും നാലു വര്‍ണ്ണ ങ്ങളുമുണ്ടാകാം എന്ന സത്യാവസ്ഥയില്‍ നാമെത്തും. അതാണു ഹിന്ദു ആത്മീയശാസ്ത്രം അനുശാസിക്കുന്നതും.
ഭാരതത്തില്‍ ജാതിയുടെ പേരിലുള്ള എല്ലാ ഉച്ചനീചത്വങ്ങളുടെയും അടിസ്ഥാനകാരണം ജാതിയുടെ അടിസ്ഥാനത്തില്‍ വര്‍ണ്ണ നിശ്ചയം നടത്തുന്ന ശാസ്ത്രവിരുദ്ധമായ സമ്പ്രദായമാണു്. പുരാണേതിഹാസങ്ങളിലെ കഥകളെ ശാസ്ത്രവിധിയെന്നു തെറ്റിദ്ധരിച്ചു പിന്‍തുടര്‍ന്നുവന്നതിലൂടെയാണു് ഇങ്ങനൊരു സമ്പ്രദായം ഉരുത്തിരിഞ്ഞുവന്നതു്. ഒരു കുടുംബത്തില്‍ത്തന്നെ നാലുവര്‍ണ്ണങ്ങളിലും പെട്ടവര്‍ ഉണ്ടാകാമെന്നുവരുമ്പോള്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിക്കും.
മറ്റൊരു അശാസ്ത്രീയ സങ്കല്‍പ്പമാണു് 'അവര്‍ണ്ണന്‍' എന്നതു്. നാലു വര്‍ണ്ണങ്ങളേ ശാസ്ത്രപ്രകാരം നിലവിലുള്ളു; അതു മനുഷ്യകുലത്തിനു മുഴുവന്‍ ബാധകമാണുതാനും. ഏതെങ്കിലും പ്രത്യേക മതത്തിനോ ദേശത്തിനോ വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ടിട്ടുള്ളതുമല്ല അതു്. അഞ്ചാമതൊരു വര്‍ണ്ണമോ വര്‍ണ്ണബാഹ്യരായ മനുഷ്യരോ ഉണ്ടെന്നു പ്രചരിപ്പിക്കുന്നതു ശാസ്ത്ര വിരുദ്ധമാണു്. വാസ്തവത്തില്‍,അവര്‍ണ്ണന്‍ എന്നതു വര്‍ണ്ണാതീതനെ സൂചിപ്പിക്കുന്ന പദമാണു്. ഗുണാതീതനായ ബ്രഹ്മജ്ഞാനിയാണു് അവര്‍ണ്ണന്‍. ഭൂതങ്ങളുടെ ഉത്പത്തി അഗോത്രവും അവര്‍ണ്ണവുമായ ബ്രഹ്മത്തില്‍നിന്നാണെന്നു മുണ്ഡകോപനിഷത് (1.1.6).
ആത്മാവിന്‍റെ മായാശക്തിയാണു പ്രകൃതിയെന്നും അതിനെ ഉപയോഗിച്ചാണു് ആത്മാവു ഭൂതങ്ങളായി സ്വയം പ്രകടിപ്പിച്ചിരിക്കുന്നതെന്നും നാം മനസ്സിലാക്കിയിട്ടുള്ളതാണു്. പ്രകൃതിയുടെ ഉള്ളടക്കം സത്ത്വംരജസ്സ്തമസ്സ് എന്നീ മൂന്നു 'ഗുണ'ങ്ങളത്രേ. ഈ മൂന്നു ഗുണങ്ങളും പ്രകൃതിയില്‍ സമമായി അടങ്ങിയിരിക്കുന്നു. ഇവയുടെ അനുപാതത്തില്‍ ഇളക്കം വരുത്തിയാണു് ആത്മശക്തി ഭൂതസൃഷ്ടി നടത്തുന്നതു്. ആത്മാവു ഗുണങ്ങളെ പ്രകാശിപ്പിക്കുന്നു എന്നതിലാണു് ആത്മാവും പ്രകൃതിയും തമ്മിലുള്ള സംബന്ധം നിലകൊള്ളുന്നതു്. അതുകൊണ്ടു ദേഹിയെ ദേഹവുമായി ബന്ധിക്കുന്നതു ഗുണങ്ങളാണെന്നു പറയപ്പെടുന്നു (ഗീത 14.5). മൂന്നു ഗുണങ്ങളും എല്ലാവരിലുമുണ്ടു്;അനുപാതത്തിലേ വ്യത്യാസമുള്ളു. ഒരു വ്യക്തിയിലെ ത്രിഗുണാനുപാതം ജീവിതാവസാനം വരെ മാറ്റമില്ലാതെ തുടരുന്നു. ത്രിഗുണങ്ങളിലുള്ള അനുപാതവ്യത്യാസമാണു് വ്യക്തികള്‍ തമ്മിലുള്ള ഉള്ളടക്കവ്യത്യാസത്തിന്‍റെ അടിസ്ഥാനം.
ത്രിഗുണങ്ങളില്‍ സത്ത്വഗുണം ജ്ഞാനത്തോടും സുഖത്തോടുമുള്ള ആഭിമുഖ്യത്തിനു കാരണമാകുന്നുകര്‍മ്മത്തില്‍ സംഗമുണ്ടാക്കുന്നതാണു രജോഗുണംതമോഗുണമാകട്ടെഉപേക്ഷയും മടിയും കര്‍മ്മവിമുഖതയും ഉണ്ടാക്കുന്നു. സത്ത്വം പ്രസാദവും സൗഖ്യവു൦ രജസ്സ് തൃഷ്ണയും രാഗവും തമസ്സ് അജ്ഞാനവും മോഹവും ഉണ്ടാക്കുന്നു. മൂന്നു ഗുണങ്ങളും എല്ലാവരിലുമുണ്ടു് എന്നതിനാല്‍ അവയുടെ ഉത്പ്പന്നങ്ങളും ഓരോരുത്തരിലും ഉണ്ടാകും. എന്നാല്‍ ഗുണങ്ങളുടെ അനുപാതത്തിലെ വ്യത്യാസമനുസരിച്ചു് ഉത്പ്പന്നങ്ങളിലും വ്യത്യാസം വരും. സത്ത്വഗുണം ഏറിയിരിക്കുന്നവനില്‍ ജ്ഞാനസമ്പാദനത്തിനുള്ള അഭിവാഞ്ഛ ഏറിയിരിക്കും. മാത്രമല്ലഅയാള്‍ നല്ല പ്രസാദവും സൗഖ്യവുമുള്ളവനായിരിക്കുകയും ചെയ്യും. അതിനര്‍ത്ഥം അയാളില്‍ രാഗവും തൃഷ്ണയും കര്‍മ്മാഭിമുഖ്യവും മോഹവും അജ്ഞാനവുമൊന്നും ഇല്ലെന്നല്ലഅവയെല്ലാം അയാളിലുമുണ്ടാകും. എന്നാല്‍ താരതമ്യേന  കുറവായിരിക്കും. രജസ്തമോഗുണങ്ങളുടെ അനുപാതത്തിനനുസരിച്ചാവും രാഗതൃഷ്ണാദികള്‍ അയാളില്‍ പ്രകടിതമാകുക. ഗുണജന്യമായ ഈ വാസനകളാണു മനുഷ്യരെ ഓരോരോ പ്രവൃത്തികളിലേക്കു് ഉദ്യുക്തരാക്കുന്നതു്. അതുകൊണ്ടു്, ഗുണങ്ങളാണു്അല്ലെങ്കില്‍ ഗുണങ്ങളുടെ ഉദ്ഭവസ്ഥാനമായ പ്രകൃതിയാണു്, കര്‍മ്മങ്ങള്‍ക്കു കാരണമെന്നു പറയപ്പെടുന്നു (ഗീത 3.2713.20, 13.29, 14.19). അപ്പോള്‍, ഗുണങ്ങളുടെ സ്വാധീനത്തില്‍നിന്നു വിമുക്തനാകുന്ന ഒരാള്‍ക്കു കര്‍മ്മങ്ങളൊന്നും ചെയ്യേണ്ടതില്ലെന്നുവരുന്നു. എന്നിരുന്നാലും ലോകത്തിന്‍റെ നിലനില്‍പ്പിനും ക്ഷേമത്തിനുമായി അവരും കര്‍മ്മം ചെയ്യുന്നു.
ഗുണങ്ങളുടെ സ്വാധീനത്തില്‍ ചെയ്യപ്പെടുന്ന കര്‍മ്മങ്ങളെ ഗുണകര്‍മ്മങ്ങള്‍ എന്നാണു വിളിക്കുന്നതു് (ഗീത 3.29). ഗുണ സ്വാധീനത്തിലല്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ അറിയപ്പെടുന്നതു ഗുണാതീതകര്‍മ്മങ്ങള്‍ അല്ലെങ്കില്‍ വിഗുണകര്‍മ്മങ്ങള്‍ എന്നാണു്ഗുണസ്വാധീനത്തില്‍നിന്നുള്ള വിമുക്തിയാണു ഗുണാതീതത്വം (ഗീത 14.22 മുതല്‍ 14.25 വരെ). വിഗുണകര്‍മ്മങ്ങളാണു ശ്രേഷ്ഠ കര്‍മ്മങ്ങള്‍ (ഗീത 3.3518.47)കാരണംഗുണാതീതനായവന്‍ ഗുണജന്യമായ വാസനകളിലും അവയില്‍നിന്നുണ്ടാകുന്ന കാമ-ക്രോധസുഖ-ദുഃഖാദി ദ്വന്ദ്വങ്ങളിലും പെട്ടു പീഡിതനാകുന്നില്ല. എന്നാല്‍, ഇവയിലെല്ലാം പെട്ടു പീഡിതനാകാന്‍ ഗുണകര്‍മ്മങ്ങള്‍ കാരണമാകുന്നു. അതുകൊണ്ടു ഗുണകര്‍മ്മങ്ങള്‍ ഭയമുണ്ടാക്കുന്നവയാണു് (ഗീത 3.35). നിസ്ത്രൈഗുണ്യനാകാന്‍ അര്‍ജുനനെ ശ്രീകൃഷ്ണന്‍ ഉപദേശിക്കുന്നതു് ഇവിടെ സ്മരിക്കാം (ഗീത 2.25).
ഒരാളിന്‍റെ സ്വത്വത്തിലേക്കുള്ള ഏറ്റവും നേരായ വഴി അയാളുടെ കര്‍മ്മമാണു്. എന്നാല്‍,സ്വത്വവൈജാത്യത്തിന്‍റെ അടിസ്ഥാനം പ്രകൃതിജന്യമായ ഗുണങ്ങള്‍ ഏതനുപാതത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതാണു്. ഗുണങ്ങളുടെ സ്വാധീനത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളാണല്ലോ ഗുണകര്‍മ്മങ്ങള്‍? അപ്പോള്‍, ഗുണ കര്‍മ്മങ്ങളാണു് ഒരാളിന്‍റെ സ്വത്വനിര്‍ണ്ണയത്തിനു സഹായകമാകുന്നതെന്നു വ്യക്തം. ഇതാണു ഗുണകര്‍മ്മങ്ങളെ അടിസ്ഥാനമാക്കിയാണു വര്‍ണ്ണവിഭജനം നടത്തിയിട്ടുള്ളതെന്നു ഗീത പറയുന്നതിന്‍റെ അടിസ്ഥാനം (4.13). ഓരോ വര്‍ണ്ണത്തിനും സ്വാഭാവികമായ ഗുണകര്‍മ്മങ്ങള്‍ ഏവയെന്നു ഗീത 18.4218.4318.44 എന്നീ ശ്ലോകങ്ങളില്‍ വിവരിച്ചിട്ടുണ്ടു്. അവയാണു് ഈ ശീര്‍ഷകത്തിന്‍റെ പ്രാരംഭത്തില്‍ കൊടുത്തിട്ടുള്ളതു്.
ഗുണാതീതരായവര്‍ സ്വാഭാവികമായും വര്‍ണ്ണവിഭജനത്തിനും അതീതരായിത്തീരുന്നു. അവരില്‍ വൈജാത്യങ്ങളില്ലഗുണപ്രഭാവമാണല്ലോ വൈജാത്യത്തിനു കാരണം. ഗുണാതീതരെല്ലാം ഒരേ തരക്കാരാകുന്നു. ഇത്തരക്കാര്‍ വളരെ വളരെ അപൂര്‍വ്വം തന്നെ. മഹാസന്ന്യാസിമാര്‍, മുനിമാര്‍,ഷിമാര്‍ എന്നിവരൊക്കെ വര്‍ണ്ണാതീതരാണെന്നു കണക്കാക്കപ്പെടുന്നു. കാരണംബ്രഹ്മജ്ഞാനി കളായ അവര്‍ ബ്രഹ്മം തന്നെയാകുന്നു (കഠം 4.15മുണ്ഡകം 3.2.9ഗീത 18.55)ഏതു വര്‍ണ്ണത്തില്‍പ്പെട്ടവനും ഗുണാതീതനും വര്‍ണ്ണാതീതനും തുടര്‍ന്നു ബ്രഹ്മജ്ഞാനിയുമാകാമെന്നാണു ഗീത പറയുന്നതു്; സ്വകര്‍മ്മങ്ങള്‍കൊണ്ടു് ആത്മാവിനെ അര്‍ച്ചിച്ചാല്‍ മതി (18.45, 18.46). സ്വകര്‍മ്മങ്ങളെല്ലാം ലോകക്ഷേമത്തിനായി ചെയ്യണമെന്നര്‍ത്ഥം. ഈ ആശയമാണു കര്‍മ്മബന്ധനങ്ങളില്‍നിന്നുള്ള മോചനത്തിനായി ഗീതയിലുടനീളം ആവര്‍ത്തിച്ചാവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതു്.
ചാതുര്‍വര്‍ണ്ണ്യത്തെപ്പറ്റിയുള്ള വികലധാരണകള്‍ക്കൊപ്പം പ്രചരിപ്പിച്ചുവരുന്നതും വളരെയേറെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കിരയായതുമായ ഒരു ശ്ലോകം ഗീതയിലുണ്ടു്. അതിതാണു്:
ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണഃ പരധര്‍മ്മാത് സ്വനുഷ്ഠിതാത് |
സ്വധര്‍മ്മേ നിധനം ശ്രേയഃ പരധര്‍മ്മോ ഭയാവഹഃ || 3.35 ||
ഇതുതന്നെ 18.47-ല്‍ ആവര്‍ത്തിക്കുന്നുമുണ്ടു്. “നല്ലവണ്ണം അനുഷ്ഠിക്കപ്പെട്ട പരധര്‍മ്മത്തെക്കാള്‍ വിഗുണമായ സ്വധര്‍മ്മമാണു ശ്രേഷ്ഠമായിട്ടുള്ളതു്. സ്വധര്‍മ്മം ചെയ്യുമ്പോള്‍ മരണം സംഭവിച്ചാല്‍ അതു ശ്രേയസ്കരമാകുന്നുപരധര്‍മ്മം ഭയമുണ്ടാക്കുന്നു - ഇതാണു ഈ ശ്ലോകത്തിന്‍റെ ലഘുവായ അര്‍ത്ഥം. ഇവിടെ വ്യാഖ്യാതാക്കള്‍ ചെയ്യുന്ന ഒരു പാതകമുണ്ടു്വിഗുണം എന്നതിനു യാതൊരു'ഗുണവുമില്ലാത്തഒന്നിനും കൊള്ളാത്തഎന്ന അര്‍ത്ഥം നല്‍കും. ഇതിനുപുറമേ, സ്വധര്‍മ്മം എന്നുവച്ചാല്‍ തനിക്കു പരമ്പരാഗതമായി വിഹിതമായ ധര്‍മ്മമാണെന്നും അപ്രകാരം മറ്റുള്ളവര്‍ക്കുള്ള ധര്‍മ്മമാണു പരധര്‍മ്മമെന്നും വ്യാഖ്യാനിക്കും. വിഹിതമെന്നാല്‍ ഓരോ വര്‍ണ്ണത്തിനും ശാസ്ത്രപ്രകാരം വിധിച്ചിട്ടുള്ളതു് എന്നും അര്‍ത്ഥം പറയും. ഇതോടെ ശ്ലോകാര്‍ത്ഥം തലകീഴായി മറിയും. വ്യാഖ്യാതാക്കള്‍ പറയുന്നതുപോലെ ഓരോ വര്‍ണ്ണത്തിനും പ്രത്യേകധര്‍മ്മങ്ങള്‍ വിധിക്കുകയല്ല, നേരേ മറിച്ചു്, പ്രകൃത്യാ താത്പര്യമുള്ളസ്വമനസ്സാല്‍ ഏര്‍പ്പെടുന്ന,കര്‍മ്മങ്ങളില്‍നിന്നു വര്‍ണ്ണനിശ്ചയം നടത്തുകയാണു ശാസ്ത്രം ചെയ്യുന്നതു്. ആരുടെയെങ്കിലും ധര്‍മ്മം മോശമാണെന്നോ മറ്റുള്ളവരുടെ ധര്‍മ്മം മേന്മയുള്ളതാണെന്നോ ശാസ്ത്രം പറയുന്നില്ല. ഏതു കര്‍മ്മമായാലും അതു ലോകക്ഷേമത്തെ ഉദ്ദേശിച്ചു ചെയ്യണമെന്നാണു നിഷ്കര്‍ഷ. പ്രകൃത്യാ ഒരാള്‍ക്കു കിട്ടിയിരിക്കുന്ന കഴിവുകള്‍ക്കനുസരിച്ചുള്ള പ്രവൃത്തിയാണു് അയാള്‍ ചെയ്യേണ്ടതു്. അതാണു് അയാളുടെ ധര്‍മ്മം. അതു വിഗുണമായാല്‍, അതായതു ഗുണസ്വാധീനത്തിനതീതമായാല്‍,ശ്രേഷ്ഠമായിത്തീരുംമറ്റുള്ള ധര്‍മ്മങ്ങള്‍ അതായതു പരധര്‍മ്മങ്ങള്‍, ഗുണസ്വാധീനത്തി നധീനമായതിനാല്‍ എത്ര ഭംഗിയായി അതു ചെയ്താലും രാഗദ്വേഷാദിദ്വന്ദ്വങ്ങള്‍ക്കു കാരണമാകുമെന്നതിനാല്‍ ഭയാവഹം തന്നെ - ഇതാണു ശ്ലോകത്തിന്‍റെ യഥാര്‍ത്ഥ താത്പര്യം. വര്‍ണ്ണം പരമ്പരാഗതമാണെന്ന ശാസ്ത്രവിരുദ്ധ നിലപാടില്‍നിന്നാണു ദുര്‍വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നതു്.
10. മോക്ഷം
    മോക്ഷം എന്നാല്‍ മോചനം. എന്തില്‍നിന്നുള്ള മോചനംസംസാരദുഃഖങ്ങളില്‍നിന്നുള്ള മോചനം അഥവാപുനര്‍ജന്മത്തില്‍നിന്നുള്ള മോചനം. ജന്മമെന്തു്പുനര്‍ജന്മമെന്തു് എന്നൊക്കെ നാം കണ്ടുകഴിഞ്ഞു. മോക്ഷം എന്നതു ശരീരനാശത്തിനുശേഷം കിട്ടുന്ന ഒരനുഗ്രഹമല്ലെന്നു് അതില്‍നിന്നു വ്യക്തമാകുന്നതാണു്. ശരീരത്തോടുകൂടി ഇരിക്കുമ്പോള്‍ത്തന്നെ നാം നേടേണ്ട ഒരു സിദ്ധിയാണതു്. കാമങ്ങള്‍ക്കു് അടിപ്പെടുന്നതാണു മരണം. നാനാത്വം മാത്രം കാണുന്നവന്‍ മൃത്യുവില്‍നിന്നു മൃത്യുവിലേക്കു പോകുന്നുവെന്നു കഠവും (4.10, 4.11) ബൃഹദാരണ്യകവും (4.4.19) പറയുന്നു. നാനാത്വദര്‍ശനത്തിന്‍റെ ഫലമാണു കാമം. അതിനാല്‍, മോക്ഷം എന്നതു നാനാത്വത്തെ വിട്ടു് ഏകത്വത്തെ സാക്ഷാത്ക്കരിക്കലാണു്. അപ്പോള്‍ മൃത്യു അയാളെ സ്പര്‍ശിക്കുന്നില്ലഅയാള്‍ അമരനായിത്തീരുന്നു (കഠം 5.12; ശ്വേതാശ്വതരം 6.12).
വേദാന്തശാസ്ത്രത്തില്‍, അതായതു് ഉപനിഷദ്ദര്‍ശനങ്ങളിലും ഭഗവദ്ഗീതയിലും,സര്‍വ്വസാധാരണമായി ഉപയോഗിച്ചുവരുന്ന ചില അടിസ്ഥാനസംജ്ഞകളുടെ അര്‍ത്ഥവിചാരമാണു നാമിതുവരെ നടത്തിയതു്. ഉപനിഷത്-ഗീതാതത്ത്വങ്ങളുടെ യഥാര്‍ത്ഥ സന്ദേശം ഗ്രഹിക്കുവാന്‍ ഈ അര്‍ത്ഥജ്ഞാനം സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നു.
source from net
ധര്‍മ്മവും അധര്‍മ്മവും
സത്യം വദധര്‍മ്മം ചര എന്നാണു് ഉപനിഷത് അനുശാസി ക്കുന്നതു് (തൈത്തിരീയം 1.11). പക്ഷേ,ധര്‍മ്മം എന്തെന്നറിയാതെ എങ്ങനെയാണു ധര്‍മ്മാനുസാരം ചരിക്കുന്നതു്ഏതു കര്‍മ്മമാണു ധര്‍മ്മാനുസാരിയായിട്ടുള്ളതെന്നു് ഓരോ സന്ദര്‍ഭത്തിലും എങ്ങനെയാണു തിരിച്ചറിയുക?എക്കാലവും മനുഷ്യനെ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണിതു്. ചെയ്യാവുന്നതെന്തു്,അരുതാത്തതെന്തു് എന്നു വിജ്ഞന്മാര്‍ പോലും സന്ദേഹിക്കുന്നതായി ഗീത നിരീക്ഷിക്കുന്നു (4.16).തുടര്‍ന്നു്, കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും ഗീത നല്‍കുന്നുണ്ടു്കര്‍മ്മത്തില്‍ അകര്‍മ്മത്തെയും അകര്‍മ്മത്തില്‍ കര്‍മ്മത്തെയും കാണണമെന്നു് (4.18). കര്‍മ്മത്തില്‍ അകര്‍മ്മത്തെ കാണുക എന്നു പറഞ്ഞാല്‍, ഒരു കര്‍മ്മം ചെയ്യുമ്പോള്‍ 'എനിക്കിതു ചെയ്യണം; കാരണ൦, ഇതു സുഖകാരിയാണു് തുടങ്ങിയ കാമസങ്കല്‍പ്പങ്ങള്‍ പാടില്ല എന്നര്‍ത്ഥംഅഥവാഇപ്രകാരമുള്ള കാമസങ്കല്‍പ്പങ്ങളാകരുതു് കര്‍മ്മത്തിനുള്ള പ്രചോദനം. സാധാരണമായി മനുഷ്യര്‍ കര്‍മ്മം ചെയ്യുന്നതു്, ഏതെങ്കിലും താത്പര്യങ്ങള്‍ സം‍രക്ഷിക്കുന്നതിനുവേണ്ടിയായിരിക്കുമല്ലോ. സം‍രക്ഷിക്കാന്‍ താത്പര്യങ്ങളില്ലെങ്കില്‍ അങ്ങനെയുള്ളവര്‍ക്കു കര്‍മ്മം ആവശ്യമില്ലെന്നുവരുന്നു. ഈ അവസ്ഥയാണു അകര്‍മ്മഭാവം എന്നറിയപ്പെടുന്നതു്. അതിനാല്‍, സ്വതാത്പര്യസം‍രക്ഷണം എന്ന പരിഗണനയാലല്ലാതെ ഒരാള്‍ കര്‍മ്മം ചെയ്യുമ്പോള്‍ അയാള്‍ കര്‍മ്മത്തില്‍ അകര്‍മ്മത്തെ കാണുന്നുവെന്നു പറയാ൦. ഇങ്ങനെ അകര്‍മ്മ ഭാവം കൈക്കൊള്ളുമ്പോഴും കര്‍മ്മത്തില്‍നിന്നു പിന്‍വാങ്ങരുതെന്നാണു് 'അകര്‍മ്മത്തില്‍ കര്‍മ്മത്തെ കാണണ൦’ എന്നതു കൊണ്ടുദ്ദേശിക്കുന്നതു്. ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഒരു കര്‍മ്മം അനിവാര്യമായി വന്നാല്‍ 'അതു ചെയ്യേണ്ട ആവശ്യം എനിക്കില്ലഇതുകൊണ്ടെനിക്കു നേട്ടമില്ല’ എന്ന അകര്‍മ്മഭാവത്തോടെ മാറി നില്‍ക്കാതെ അതു നിസ്സംഗമായി ചെയ്യണമെന്നു താത്പര്യം.
ധര്‍മ്മത്തെപ്പറ്റിയുള്ള ചില സൂചനകള്‍ ഈ വിവരണത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടു്. കര്‍മ്മാനുഷ്ഠാനത്തിനു പ്രേരണയാകേണ്ടതു സ്വാര്‍ത്ഥതാത്പര്യങ്ങളല്ലെന്നാണല്ലോ അതില്‍ പറയുന്നതു്? എങ്കില്‍ അതു മറ്റെന്തായിരിക്കണംലോകസം‍ഗ്രഹത്തിനായിട്ടാണു കര്‍മ്മം ചെയ്യേണ്ടതെന്നു ഗീത (3.20, 3.25). ലോകസം‍ഗ്രഹമെന്നാല്‍ ലോകത്തിന്‍റെ നിലനില്‍പ്പും ഭദ്രതയും എന്നര്‍ത്ഥം. ആത്മതത്ത്വത്തിന്‍റെ പ്രകടിതഭാവമാണല്ലോ ലോകം. അപ്പോള്‍,ലോകസം‍ഗ്രഹത്തിനായുള്ള കര്‍മ്മങ്ങള്‍ ആത്മതത്ത്വത്തിനു് അനുരൂപമായവ ആയിരിക്കണം. ആത്മതത്ത്വത്തിനു് അനുരൂപമായതെന്തോ അതാണു ധര്‍മ്മ൦ എന്നറിയപ്പെടുന്നതു്. ആത്മതത്ത്വം സത്-ചിത്-ആനന്ദ൦ ആണല്ലോഅതായതു നില്‍നില്‍പ്പു്ആത്മപ്രകാശനം, ആനന്ദം. അതിനാല്‍ ലോകത്തിന്‍റെ കൂട്ടായ നില്‍നില്‍പ്പും ആത്മപ്രകാശനവും ആനന്ദവും ഉറപ്പുവരുത്തുന്ന കര്‍മ്മങ്ങളും ചിന്തകളുമാണു ധര്‍മ്മം. കൂട്ടായ നിലനില്‍പ്പിനെയും മറ്റും അവഗണിച്ചും അപകടപ്പെടുത്തിയും സ്വാര്‍ത്ഥപൂരണത്തിനായി ചെയ്യുന്ന കര്‍മ്മങ്ങള്‍ അധര്‍മ്മമാകുന്നു. എക്കാലത്തെയും എല്ലാ ദേശത്തെയും എല്ലാവിധ സദാചാരമൂല്യങ്ങളുടെയും നീതിബോധത്തിന്‍റെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നതു് ഈ ധര്‍മ്മദര്‍ശനമാണു്. അതുകൊണ്ടിതു സനാതനധര്‍മ്മമെന്നു് അറിയപ്പെടുന്നു.
ഏതെങ്കിലും കര്‍മ്മം ധര്‍മ്മമോ അധര്‍മ്മമോ എന്നു നിശ്ചയിക്കുന്നതു്ആ കര്‍മ്മം ലോകത്തിന്‍റെ പൊതുവായ നിലനില്‍പ്പിനും മറ്റും ഉതകുമോ എന്നു നോക്കിയാണു്. അല്ലാതെചില കര്‍മ്മങ്ങള്‍ ധര്‍മ്മമെന്നും മറ്റു ചിലതു് അധര്‍മ്മമെന്നും നിര്‍വ്വികല്‍പ്പമായി തരംതിരിക്കാനാകില്ല. ഓരോ കര്‍മ്മത്തിന്‍റെയും സന്ദര്‍ഭവും പശ്ചാത്തലവും നോക്കിയിട്ടേ അതു ചെയ്യാനാകൂ. കൊല്ലുക എന്നതു പൊതുവേ അധര്‍മ്മമെന്നു പറയുന്നുണ്ടല്ലോപക്ഷേ ഒരു സൈനികന്‍ ശത്രുവിനെ കൊല്ലുന്നതു് അധര്‍മ്മമായിട്ടു് ആരും കാണുന്നില്ല. ഒരു സര്‍ജന്‍റെ കത്തിപ്രയോഗവും അതുപോലെ തന്നെ. എല്ലാ കര്‍മ്മങ്ങളുടെയും കാര്യം ഇങ്ങനെതന്നെയാകയാല്‍ ധര്‍മ്മാധര്‍മ്മനിശ്ചയം വളരെ ബുദ്ധിമുട്ടുള്ള ഒന്നുതന്നെ. ആത്മതത്ത്വോന്മുഖമായ മനസ്സുള്ളവര്‍ക്കേ അതു് എളുപ്പമാവുകയുള്ളു.
ഈ പ്രപഞ്ചത്തെ ഭരിക്കുന്ന ശക്തി സത്-ചിത്-ആനന്ദമാകയാല്‍ അതിനെ ആര്‍ക്കും അതിവര്‍ത്തിക്കുക സാധ്യമല്ല (ഛാന്ദോഗ്യം 8.4.1). അതിനെ അതിവര്‍ത്തിക്കാനുള്ള ശ്രമങ്ങളാണു് അധര്‍മ്മങ്ങളായി പ്രകടമാകുന്നതു്. ലോകത്തിന്‍റെ പൊതുവായ നിലനില്‍പ്പിനും ആത്മപ്രകാശനത്തിനും ആനന്ദത്തിനും അനുരൂപമല്ലാത്ത പ്രവൃത്തികളാണല്ലോ അധര്‍മ്മ൦. അതുകൊണ്ടുതന്നെ അധര്‍മ്മത്തിനു സ്ഥായിയായ നിലനില്‍പ്പില്ല. തടുത്തുനിര്‍ത്തപ്പെട്ട ഒഴുക്കുവെള്ളം ഒരു പരിധി കഴിഞ്ഞാല്‍ എല്ലാ തടസ്സങ്ങളെയും തച്ചുടച്ചു പാഞ്ഞു പോകുന്നതുപോലെ എല്ലാ അധര്‍മ്മങ്ങളെയും നശിപ്പിച്ചു് ആത്മശക്തി അതിന്‍റെ മേധാവിത്വം ഒരിക്കല്‍ സ്ഥാപിച്ചിരിക്കും. ഈ സത്യമാണു സംഭവാമി യുഗേ യുഗേ എന്നു ഗീതയില്‍ ആലങ്കാരികമായി അവതരിപ്പിച്ചിരിക്കുന്നതു് (4.8).
ലോകത്തിന്‍റെ അഭിവൃദ്ധിക്കു ധര്‍മ്മം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു ബൃഹദാരണ്യകോപനിഷത് 1.4.11 മുതല്‍ 1.4.14 വരെ ഇപ്രകാരം വിശദീകരിക്കുന്നു: ‘ഓരോന്നായി നാലു വര്‍ണ്ണങ്ങളെ സൃഷ്ടിച്ചിട്ടും ലോകത്തിനു് അഭിവൃദ്ധിയുണ്ടായില്ല. അവസാനം ധര്‍മ്മത്തെ സൃഷ്ടിച്ചു. ശക്തിയില്‍ അതു ക്ഷത്രിയനെ അതിശയിച്ചു. അതിനെക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നില്ല. ബലമില്ലാത്തവന്‍ ധര്‍മ്മം കൊണ്ടു രാജാവിനെപ്പോലെ ബലവാനായിത്തീരുന്നു. ധര്‍മ്മം സത്യം തന്നെ.
ധര്‍മ്മം നശിച്ചാല്‍ ലോകവും നശിക്കുമെന്നാണല്ലോ ഇതിന്‍റെയെല്ലാം അര്‍ത്ഥം.
8. മൃത്യുഅമൃതത്വം
    മൃത്യു എന്നാലെന്തു്മനുഷ്യന്‍ പുരാതനകാലം മുതല്‍ ഉത്തരം തേടുന്ന ഒരു ചോദ്യമാണിതു്. മൃത്യുവിനു ശേഷം എന്തു് എന്നതാണു കഠോപനിഷത്തിലെ പ്രധാന വിഷയം. എന്നാല്‍, വളരെ സങ്കുചിതമായ അര്‍ത്ഥത്തിലാണു നാ൦ ജനനമരണങ്ങളെ പൊതുവേ വ്യവഹരിച്ചുപോരുന്നതു്. ഗര്‍ഭത്തില്‍നിന്നു പുറത്തേക്കുവരുന്നതിനെ ജനനമെന്നും പ്രാണന്‍ നിന്നുപോകുന്നതിനെ മരണമെന്നും നാ൦ വിളിക്കുന്നു. ഇല്ലാഞ്ഞ ഒരാള്‍ പുതുതായുണ്ടായെന്നോ ഉള്ള ഒരാള്‍ ഇല്ലാതായെന്നോ ഈ വരവും പോക്കും കൊണ്ടു് അര്‍ത്ഥമാക്കാനാകില്ല. കാരണം ഇല്ലാത്തവ ഉണ്ടാകാനും ഉള്ളവ ഇല്ലാതാകാനും ഒരിക്കലും സാധ്യതയില്ല. അതാണല്ലോ ആധുനിക ഭൗതിക ശാസ്ത്രവും പറയുന്നതു്. അപ്പോള്‍നാം മനസ്സിലാക്കുന്ന ജനനം 'ഉണ്ടാകല്‍' അല്ലമരണം ഇല്ലാതാകലും അല്ല. അതൊരു രൂപമാറ്റം മാത്രമാണു്. ഏകകോശമായ ഭ്രൂണം അമ്മയില്‍നിന്നു പോഷകങ്ങള്‍ സ്വീകരിച്ചു വളരുന്നു;വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ ഗര്‍ഭത്തില്‍നിന്നു പുറത്തുവന്നു വെളിയിലുള്ള പോഷകങ്ങള്‍ ആഹരിച്ചു വീണ്ടും വളരുന്നു. അവസാനം വളര്‍ച്ച നിലയ്ക്കുകയും തുടര്‍ന്നു് ക്ഷയിച്ചു 'മരണ'ത്തിനു കീഴ്പ്പെടുകയും ചെയ്യുന്നു. രൂപമാറ്റം മാത്രം നോക്കിയാല്‍ ജനിച്ച ആളല്ല മരിക്കുന്നതെന്നു കാണാ൦. എന്നാല്‍, എല്ലാ രൂപപരിണാമങ്ങള്‍ക്കും അതീതമായി, മാറാതെ നില്‍ക്കുന്ന ഒന്നു് ഓരോ വ്യക്തിക്കുമുണ്ടു്അതുമൂലമാണു നാം അയാളെ അറിയുന്നതു് -- അയാളുടെ പേരു്. മരിച്ചാലും പേരു നില നില്‍ക്കുന്നു. എന്നാല്‍ചിലര്‍ക്കു പല പേരുകളുണ്ടാകാംമറ്റു ചിലര്‍ പേരു മാറ്റിയേക്കാം. അങ്ങനെ പേരുകളും രൂപങ്ങളും പലതായാലും ആള്‍ മാറുകയില്ലല്ലോ. അപ്പോള്‍, പേരിനും രൂപത്തിനും അതീതമായി ഒരസ്തിത്വം ഏതൊരു വ്യക്തിക്കുമുണ്ടെന്നുവരുന്നു. അതാണു് ആത്മാവു്നാമിതു നേരത്തേ മനസ്സിലാക്കിയിട്ടുള്ളതാണല്ലോ?
    ആത്മീയശാസ്ത്രത്തിനു നാമംരൂപം തുടങ്ങിയ ബാഹ്യ വിഷയങ്ങളില്‍ യാതൊരു താത്പര്യവുമില്ല. അതിനാല്‍, കേവലം രൂപമാറ്റങ്ങളെ ജനനമോ മരണമോ ആയി അതു കണക്കാക്കുന്നില്ല. ഉള്ളിലേക്കു നോക്കുന്ന ശാസ്ത്രമാണു് ആത്മീയശാസ്ത്ര൦അതു വിഷയമാക്കുന്നതു മനുഷ്യന്‍റെ ആന്തരികവൃത്തികളെയാണു്. കാരണംഅവയാണു് അയാളുടെ ജീവിതം നിര്‍ണ്ണയിക്കുന്നതു്അയാളുടെ എല്ലാ പ്രവൃത്തികളും അവ നിയന്ത്രിക്കുന്നു. പ്രകൃതിജന്യമായ സത്ത്വരജസ്തമോഗുണങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ചാണു് ആന്തരികവൃത്തികള്‍ ഉണ്ടാകുന്നതു്. നമ്മില്‍ ഭൗതിക വസ്തുക്കളോടു താത്പര്യം ജനിപ്പിക്കുന്നതു് ഈ ഗുണങ്ങളാണു്.
ഏതെങ്കിലും വസ്തുവിനോടുള്ള താത്പര്യം അതിനെക്കുറിച്ചു തന്നെ സദാ ചിന്തിച്ചുകൊണ്ടിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഈ പ്രേരണയാണു സംഗം. സംഗം ശക്തി പ്രാപിക്കുമ്പോള്‍ ആ വസ്തു തനിക്കു കിട്ടിയേ പറ്റൂ എന്നൊരു വാശിയുണ്ടാകുന്നു. അതാണു കാമം. കാമിക്കുന്ന വസ്തു കിട്ടിയില്ലെങ്കില്‍ ക്രോധവും അതിനെത്തുടര്‍ന്നു സമ്മോഹവും (അവിവേകം) ഉണ്ടാകുന്നു. സമ്മോഹം സ്മൃതിനാശത്തിലേക്കും അതു ബുദ്ധിനാശത്തിലേക്കും നയിക്കുന്നു. ബുദ്ധിനാശത്തിന്‍റെ അവസാനം മരണവും സംഭവിക്കുന്നു. ഇപ്രകാരമാണു മരണത്തെ ഭഗവദ്ഗീത കാണുന്നതു് (2.62, 2.63). ഗീതയും ഉപനിഷത്തുകളും ജനനത്തെക്കാളധികം പറയുന്നതു മരണത്തെപ്പറ്റിയും അമരത്വത്തെപ്പറ്റിയുമാണു്. മേല്‍ക്കൊടുത്ത വിവരണത്തില്‍ കാമത്തിനടിപ്പെടുന്നതാണു മരണമെന്നത്രേ വിവക്ഷ. ഉപനിഷത്തുകളിലും ഇതേ അഭിപ്രായം തന്നെയാണു കാണുന്നതു്.
വിശപ്പാണു മരണമെന്നു ബൃഹദാരണ്യകം പറയുന്നു (1.2.1). വിശപ്പെന്നു വച്ചാല്‍ ഭോഗതൃഷ്ണ;അതായതു കാമം. പ്രപഞ്ച൦ ഏകമായ ആത്മാവിന്‍റെ ഭൗതികപ്രകടനമാണെന്നു നാം മനസ്സിലാക്കിയിട്ടുള്ളതാണല്ലോഈ ഏകത്വം ദര്‍ശിക്കുന്നവരെ ജ്ഞാനികള്‍ എന്നു വിളിക്കുന്നു (ഗീത 5.18). അല്ലാത്തവര്‍ ഒന്നിനെ പലതായി കാണുന്നവരാണു്. തങ്ങളില്‍നിന്നന്യമായി വസ്തുക്കളെ കാണുന്ന അവര്‍ക്കു് അവയെ സ്വന്തമാക്കുവാന്‍ ആഗ്രഹമുണ്ടാവുക സ്വാഭാവികം. ഈ ആഗ്രഹം ക്രമേണ കാമമായി പരിണമിക്കുന്നു. കാമം മരണത്തിലേക്കു നയിക്കുന്നുവെന്നു നാം കണ്ടതാണല്ലോ. അതു കൊണ്ടാണു്ഇവിടെ പലതുണ്ടെന്നു കാണുന്നവര്‍ മരണത്തില്‍നിന്നു മരണത്തിലേക്കു പോകുന്നതായി ഉപനിഷത്തുകള്‍ പ്രഖ്യാപിക്കുന്നതു് (ബൃഹദാരണ്യകം 4.4.19; കഠം 4.10).വിത്തമോഹംകൊണ്ടു മൂഢന്മാരായവര്‍ കണ്മുന്നില്‍ കാണുന്നതിന്നതീതമായി മറ്റൊന്നുമില്ലെന്നു വിചാരിക്കുന്നു; പരമമായ ഏകത്വത്തെ കാണാത്ത അവര്‍ വീണ്ടും വീണ്ടും മൃത്യുവിനു കീഴടങ്ങുന്നു(കഠം 2.6).    
ആത്മജ്ഞാനികള്‍ അമൃതത്വം പ്രാപിക്കുന്നുവെന്നാണു് ഉപനിഷത്തുകളുടെ പ്രഖ്യാപന൦. ഇന്ദ്രിയാര്‍ത്ഥങ്ങള്‍ക്കെല്ലാം അതീതമായതും അനാദിയും അനന്തവും നിത്യവുമായതു് ഏതോ അതിനെ അറിയുന്നവന്‍ മൃത്യുമുഖത്തുനിന്നു മോചിക്കപ്പെടുമെന്നു കഠം (3.15). ജ്ഞാനിയായ മുനി ആത്മാവുതന്നെയാകുന്നുവെന്നും കഠം (4.15). ഇന്ദ്രിയങ്ങളെയും പ്രാണങ്ങളെയും പ്രകാശിപ്പിക്കുന്നതും അവയ്ക്കെല്ലാം അതീതവുമായ തത്ത്വമാണു് ഈ ലോകത്തെ നിയന്ത്രിക്കുന്നതെന്നും അതറിയുന്ന ജ്ഞാനികള്‍ ഈ ലോകത്തെ വിട്ടു് അമൃതത്വത്തെ പ്രാപിക്കുമെന്നു൦ കേനം പറയുന്നു (1.2). ഉള്ളിലെ കാമങ്ങളില്‍നിന്നെല്ലാം മോചിതനാകുന്ന മര്‍ത്യന്‍ മരണമില്ലാത്തവനായിത്തീരുന്നുവെന്നു കഠം 6.14-ല്‍ വ്യക്തമാക്കുന്നു. ഇതേ ആശയംതന്നെ 6.15-ല്‍ ആവര്‍ത്തിച്ചിട്ടുമുണ്ടു്. ഉള്ളിലെ കെട്ടുകളെല്ലാം പൊട്ടിച്ചെറിയുന്നവന്‍ അമൃതത്വത്തെ പ്രാപിക്കുമെന്നാണു് അവിടെ പറഞ്ഞിട്ടുള്ളതു്. കഠത്തിലെ 6.14ശ്ലോകം ബൃഹദാരണ്യകത്തില്‍ 4.4.7-ല്‍ ഉദ്ധരിച്ചിരിക്കുന്നതായും കാണുന്നുണ്ടു്. ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മമായി ഭവിക്കുമെന്നും അയാള്‍ എല്ലാ ദുഃഖങ്ങളെയും പാപങ്ങളെയും ജയിച്ചു്,ഉള്ളിലെ കെട്ടുകളെല്ലാം ഭേദിച്ചു്, അമൃതത്വം നേടുമെന്നും മുണ്ഡകം 3.2.9-ല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ വിശ്വത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഏകനായ ഈശ്വരനെ അറിയുന്നവര്‍ അമൃതത്വം പ്രാപിക്കുമെന്നാണു ശ്വേതാശ്വതരം 3.7-ല്‍ പറയുന്നതു്. ഇതുതന്നെ 4.15, 4.16, 4.17, 4.20 എന്നീ ശ്ലോകങ്ങളില്‍ ആവര്‍ത്തിക്കുന്നുമുണ്ടു്. ശീതോഷ്ണ,സുഖദുഃഖാദി ദ്വന്ദ്വങ്ങള്‍ ആര്‍ക്കു വ്യഥയുണ്ടാക്കുന്നില്ലയോസുഖത്തെയും ദുഃഖത്തെയും തുല്യമായി കാണുന്ന ആ ധീരന്മാര്‍ അമൃതത്വത്തെ പ്രാപിക്കുമെന്നു ഗീത (2.15). ത്രിഗുണങ്ങളെ അതിജീവിക്കുന്നവന്‍ ജന്മമൃത്യുജരാദുഃഖങ്ങളില്‍നിന്നു മോചിതനായി അമൃതത്വത്തിലെത്തുമെന്നും ഗീത പറയുന്നു (14.20). ഇതില്‍നിന്നെല്ലാം വെളിവായി വരുന്ന സത്യമിതാണു്: ആത്മജ്ഞാനംകൊണ്ടുണ്ടാകുന്ന ദ്വന്ദ്വാതീതത്വമാണു് അമൃതത്വത്തിലേക്കുള്ള വഴി. ആത്മജ്ഞാനി ഏകത്വത്തെ ദര്‍ശിക്കുന്നുവെന്നും അതിനാല്‍ ശോകമോഹങ്ങള്‍ അദ്ദേഹത്തെ ബാധിക്കുന്നില്ലെന്നും ഈശം (7). താന്‍ ആത്മാവു തന്നെന്നറിയുന്നവനു് ഇച്ഛിക്കാനും കാമിക്കാനും എന്താണുള്ളതെന്നു ബൃഹദാരണ്യകം ചോദിക്കുന്നു (4.4.12).
ഉപനിഷത്തുകളും ഗീതയും പറയുന്നതുപോലെ ദ്വന്ദ്വാതീതത്വമാണു മരണമില്ലാത്ത അവസ്ഥ എങ്കില്‍ ദ്വന്ദ്വബോധമാണല്ലോ മരണം. തന്നില്‍നിന്നു ഭിന്നമായി മറ്റൊന്നുണ്ടെന്നു തോന്നുന്നവനാണു് അതിനെ പ്രാപിക്കാനോ ഉപേക്ഷിക്കാനോ വേണ്ടി പരിശ്രമിക്കുക. അത്തരം പരിശ്രമങ്ങള്‍ കാമവും ക്രോധവും ഉണ്ടാക്കുന്നു. കാമത്തിനോ ക്രോധത്തിനോ അടിപ്പെടുന്നവന്‍ തന്‍റെ തനിരൂപത്തെ വിട്ടു മറ്റൊരാളായിത്തീരുന്നു. സച്ചിദാനന്ദമാണു് ഏതൊരാളിന്‍റെയും സ്വരൂപം. ദ്വന്ദ്വബോധം കാമത്തിനു വഴിവയ്ക്കുന്നു. കാമത്തിനു കീഴ്പ്പെടുന്നവന്‍ സ്വരൂപത്തെ വിടുന്നു. ഇതാണു് ആത്മീയശാസ്ത്ര പ്രകാരമുള്ള മരണം. ആത്മജ്ഞാനം നേടി സ്ഥിതപ്രജ്ഞനായിത്തീര്‍ന്നവന്‍ ദ്വന്ദ്വബോധമില്ലാത്തവനായതിനാല്‍ കാമം അയാളെ കീഴ്പ്പെടുത്തുന്നില്ലഅയാള്‍ക്കു മരണവുമില്ല. മരണമില്ലാത്തവനാകയാല്‍ അയാള്‍ക്കു ജനനമോ പുനര്‍ജന്മമോ ഉണ്ടാവാന്‍ തരമില്ല. അയാള്‍ സ്വരൂപമായ സച്ചിദാനന്ദത്തില്‍ത്തന്നെ സ്ഥിരബുദ്ധിയോടെ നില്‍ക്കുന്നു. ഇങ്ങനെ സ്വരൂപത്തില്‍ത്തന്നെ നില്‍ക്കുന്നതിനെയാണു യോഗം എന്നു വിളിക്കുന്നതു്. യോഗം പ്രാപിക്കാത്തവര്‍ അപ്പോഴപ്പോഴുള്ള മനോവൃത്തികളുടെ രൂപത്തില്‍ സ്ഥിതിചെയ്യുന്നുവെന്നു പതഞ്ജലിയുടെ യോഗസൂത്രം (1.4). കോപം ആവേശിച്ചവന്‍ കോപിഷ്ഠനാകുന്നു; ദുഃഖം ആവേശിച്ചവന്‍ ദുഖിതനാകുന്നു; ആഹ്ലാദം നിറഞ്ഞവന്‍ ആഹ്ലാദവാന്‍ ആകുന്നു. അയാളുടെ യഥാര്‍ത്ഥഭാവം ഇതിലേതാണു്ഇതൊന്നുമല്ല. ഒന്നില്‍നിന്നു മറ്റൊന്നിലേക്കു് അയാള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണു്. കോപിഷ്ഠന്‍ അടുത്തനിമിഷം ദുഃഖിതനായി മാറുന്നുദുഃഖിതന്‍ ആഹ്ലാദവാനായി മാറുന്നു. അങ്ങനെ തിരിഞ്ഞും മറിഞ്ഞും രൂപം മാറിക്കൊണ്ടേയിരിക്കു൦. കോപം അടങ്ങുമ്പോള്‍ കോപിഷ്ഠന്‍ മരിച്ചു എന്നും ആഹ്ലാദമുണ്ടാകുമ്പോള്‍ ആഹ്ലാദവാന്‍ ജനിച്ചു എന്നും കരുതപ്പെടുന്നു. അങ്ങനെ വീണ്ടും വീണ്ടും ജനിക്കുന്നതു പുനര്‍ജന്മം. യഥാര്‍ത്ഥത്തില്‍ ഈ ജനനവും ഒരു മരണം തന്നെയാണു്. സ്വരൂപത്തിന്‍റെ ആവരണത്തില്‍ മാറ്റം വരുന്നുവെന്നേ യുള്ളുഒന്നു മാറി മറ്റൊന്നു വരുന്നു. ആവരണം ഇല്ലാതാകുന്നില്ല. അതുകൊണ്ടാണു കഠോപനിഷത് പറയുന്നതു്വീണ്ടും വീണ്ടും മരിക്കുന്നു എന്നു് (2.6). പൂര്‍ണ്ണമായി ആവരണം നീങ്ങുന്നതാണു മരണമില്ലാത്ത അവസ്ഥ അഥവാ അമൃതത്വം. ആത്മജ്ഞാനി ഒരു വികാരത്തില്‍നിന്നു മറ്റൊന്നിലേക്കു ചഞ്ചലപ്പെടുന്നില്ല;അതുകൊണ്ടാണു് അയാളെ അമരനെന്നു വിളിക്കുന്നതു്. അയാള്‍ സച്ചിദാനന്ദസ്വരൂപമായ ആത്മാവില്‍ത്തന്നെ സ്ഥിരമായി ഉറച്ചുനില്‍ക്കുന്നുഇന്ദ്രിയാതീതമായ ആനന്ദം അനുസ്യൂതം അനുഭവിക്കുന്നു.
മേല്‍പ്പറഞ്ഞപ്രകാരമുള്ള ജനനവും മരണവും പുനര്‍ജന്മവുമെല്ലാം ഒരേ ശരീരത്തില്‍ത്തന്നെയാണു സംഭവിക്കുന്നതെന്നു വ്യക്തമാണല്ലോ. അമരത്വവും അങ്ങനെ തന്നെ. ആവര്‍ത്തിച്ചു 'മരിച്ചു കൊണ്ടിരിക്കുന്നചിലര്‍ ദേഹബോധം വിട്ടു് ഒരിക്കല്‍ സ്ഥിരബുദ്ധിയിലേക്കു് എത്തിച്ചേര്‍ന്നേക്കാം. മറ്റുള്ളവര്‍ ദേഹബോധം വിടാത്തതിനാല്‍ സാധാരണ രീതിയനുസരിച്ചു് പുതിയൊരു വികാരത്തിലേക്കു്പുതിയൊരു ചിത്തവൃത്തിയിലേക്കു്, എത്തിപ്പെടുന്നു. ദേഹബോധമെന്നാല്‍ ദേഹമാണു തന്‍റെ സ്വത്വത്തിന്‍റെ അടിസ്ഥാനമെന്നും ദേഹം കൊണ്ടുള്ള സന്തോഷവും അതിനുവേണ്ടിയുള്ള ഭോഗങ്ങളും നേടുകയാണു തന്‍റെ ലക്ഷ്യമെന്നും ചിന്തിക്കുന്നതായ ബോധംമരണം പ്രാപിക്കുന്നവര്‍ ഇപ്രകാരം രണ്ടുരീതിയില്‍ പരിവര്‍ത്തിക്കപ്പെടുന്നു. അതു് അവര്‍ക്കു കിട്ടിയ അറിവിന്‍റെയും ആ അറിവിന്‍റെ വെളിച്ചത്തില്‍ ചെയ്ത കര്‍മ്മങ്ങളുടെയും അടിസ്ഥാനത്തിലാണു സംഭവിക്കുന്നതു്. ഒരു കൂട്ടര്‍ ആവശ്യമായ ജ്ഞാനം ലഭിക്കായ്കയാല്‍ പുതിയ വികാരങ്ങളിലേക്കു മാറി ജനനമരണങ്ങള്‍ തുടരുന്നു (വികാരം=മാറ്റം). മറ്റൊരു കൂട്ടര്‍ ഉത്തമജ്ഞാനലബ്ധിയാല്‍ നിര്‍വ്വികാരതയിലേക്കു് ഉദ്ഗമിക്കുന്നു. ഈ സത്യമാണു കഠോപനിഷത്തില്‍ 5.7 ശ്ലോകത്തില്‍ വെളിവാക്കിയി ട്ടുള്ളതു്. 
മരണത്തിനുശേഷം എന്തു സംഭവിക്കുന്നുവെന്ന നചികേതസ്സിന്‍റെ ചോദ്യത്തിനു് (കഠോപനിഷത്1.20) ആദ്യം ഉത്തരം പറയാന്‍ യമന്‍ മടിക്കുന്നു. പല പ്രലോഭനങ്ങളും നല്‍കി അയാളെ പിന്‍തിരിപ്പിക്കാനായി ശ്രമം. പക്ഷേനചികേതസ്സ് പിന്‍വാങ്ങിയില്ല. അയാളുടെ ദൃഢനിശ്ചയം കണ്ട യമന്‍ അവസാനം ഉത്തരം നല്‍കാന്‍ തയ്യാറാകുന്നു. ദേവന്മാര്‍ക്കുപോലും അജ്ഞാതമായ രഹസ്യമാണു താന്‍ പറയാന്‍ പോകുന്നതെന്നു സൂചിപ്പിച്ചുകൊണ്ടു യമന്‍ ആദ്യം മരണം എന്നാലെന്തെന്നും അമൃതത്വം എങ്ങനെ പ്രാപിക്കാമെന്നുമാണു വിശദമാക്കുന്നതു്. അതിനെപ്പറ്റി മുകളില്‍ പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ആകെ 119 ശ്ലോകങ്ങളുള്ള ഉപനിഷത്തില്‍ നചികേതസ്സിന്‍റെ ചോദ്യം മുതല്‍ എഴുപത്തിനാലാമത്തെ ശ്ലോകത്തിലാണു മരണശേഷം എന്തു സംഭവിക്കുന്നെന്നു യമന്‍ പറയുന്നതു്. ശ്ലോകം ഇങ്ങനെയാണു്:
യോനിമന്യേ പ്രപദ്യന്തേ ശരീരത്വായ ദേഹിനഃ
സ്ഥാണുമന്യേഽനുസം‍യന്തി യഥാ കര്‍മ്മ യഥാ ശ്രുതം. (5.7)
ഇതിന്‍റെ നേരായ അര്‍ത്ഥം മുകളിലത്തെ ഖണ്ഡികയില്‍ വിവരിച്ചിട്ടുള്ളതാണു്. എന്നാല്‍ വ്യാഖ്യാതാക്കള്‍ പൊതുവേ അഭിപ്രായപ്പെടുന്നതു് മരണശേഷംതങ്ങളുടെ ജ്ഞാനകര്‍മ്മങ്ങള്‍ക്കനുസൃതമായിചില ദേഹികള്‍ ശരീരത്തിനായി പുതിയ യോനികള്‍ തേടിപ്പോകുന്നുവെന്നും മറ്റു ചിലര്‍ സ്ഥാണുക്കളായി (സ്ഥിരമായി നില്‍ക്കുന്നവഅതായതു സസ്യങ്ങളായി) മാറുന്നുവെന്നുമാണു്. ഇത്ര ലഘുവായനിസ്സാരമായ ഉത്തരം പറയാനാണോ യമന്‍ മടി കാണിച്ചതു്ദേവന്മാര്‍ക്കുപോലും അറിയില്ലെന്നു യമന്‍ പറഞ്ഞതും ഇത്രയ്ക്കു സുഗ്രാഹ്യമായ,സുലളിതമായ ഒരു പ്രസ്താവനയാണോ? ഇതാണു താന്‍ പറയാനുദ്ദേശിച്ചിരുന്നതെങ്കില്‍ യമനു് അതാദ്യമേ തന്നങ്ങു പറയാമായിരുന്നല്ലോ. ചോദ്യം ചോദിച്ചതിനുശേഷം 73 ശ്ലോകങ്ങള്‍, മരണത്തിനു കീഴ്പ്പെടുന്നതിനെപ്പറ്റിയും അമൃതത്വത്തെപ്പറ്റിയുമൊക്കെ വിശദീകരിച്ചു്, എന്തിനു വൃഥാ ചെലവിട്ടു?മരണത്തിന്‍റെ പിടിയില്‍പ്പെടുന്നതു് അജ്ഞാനികളാണെന്നും ജ്ഞാനികള്‍ അമൃതത്വം പ്രാപിക്കുന്നുവെന്നുമൊക്കെ എന്തിനു് അത്രയും ശ്ലോകങ്ങളിലൂടെ ഉദ്ബോധിപ്പിച്ചുശരീരനാശം എന്ന മരണമാണു യമന്‍ ഉദ്ദേശിച്ചതെങ്കില്‍ അതു ജ്ഞാനികള്‍ക്കും അജ്ഞാനികള്‍ക്കും ഒരുപോലെ ബാധകമാണല്ലോ. വ്യാഖ്യാതാക്കള്‍ പറയുന്ന അര്‍ത്ഥമല്ല കഠോപനിഷത്തിലെ 5.7ശ്ലോകത്തിനുള്ളതെന്നു് ഇതില്‍നിന്നൊക്കെ വ്യക്തമാകും. എന്നുമാത്രമല്ലആത്മാവു് അവിച്ഛിന്നമായി,അവ്രണമായി വിശ്വം മുഴുവന്‍ വ്യാപിച്ചു നില്‍ക്കുന്നുവെന്നും ഭൂതങ്ങളില്‍ അതു വിഭക്തമെന്നതുപോലെ സ്ഥിതി ചെയ്യുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ അവിഭക്തമാണെന്നും പുണ്യകര്‍മ്മങ്ങളാലും പാപകര്‍മ്മങ്ങളാലും അതു ബാധിക്കപ്പെടുന്നില്ലെന്നും ഈ പ്രപഞ്ചത്തെ മുഴുവന്‍ അന്തര്യാമിയായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അതേ ആത്മാവുതന്നെയാണു് ഓരോ വ്യക്തിയുടെയും അന്തരാത്മാവെന്നും ആ ആത്മാവില്‍നിന്നുണ്ടായി അതില്‍ത്തന്നെ അവസാനം ചെന്നുചേരുന്ന എല്ലാ ഭൂതങ്ങളും അതിന്‍റെ ശരീരം തന്നെയാണെന്നും മറ്റുമാണു ഉപനിഷത്തുകളും ഗീതയും പഠിപ്പിക്കുന്നതു് (ഈശം 8; ഗീത 2.24, 9.18, 10.8, 13.16, 13.32; ഛാന്ദോഗ്യം 6.8.7, 8.1.5; കഠം 2.18;ബൃഹദാരണ്യകം 4.4.22, 4.4.23 തുടങ്ങിയവ ഉദാഹരണം). ഈ പാഠങ്ങളെയെല്ലാം അവഗണിക്കുന്നതായിപ്പോയി വ്യാഖ്യാതാക്കളുടെ വാദം. എല്ലായിടവും വ്യാപിച്ചു് അവ്രണമായി നില്‍ക്കുന്ന ആത്മാവു്, ഒരു ദേഹത്തു നിന്നു വേര്‍പെട്ടു യോനികള്‍ തേടി സഞ്ചരിക്കുന്നുവെന്നതു് എങ്ങനെ ശരിയാകുംയോനികളിലും അന്തര്യാമിയായി ആത്മാവു തന്നെയല്ലേ ഉള്ളതു്ഒന്നിനു്,അതില്ലാത്ത ഒരുസ്ഥലത്തേക്കല്ലേ സഞ്ചരിക്കാന്‍ കഴിയൂആത്മാവു് എല്ലായിടത്തും വ്യാപിച്ചു നില്‍ക്കുന്നതിനാല്‍ ഏതെങ്കിലും സ്ഥലത്തു നിന്നു് അതു വേര്‍പെടുന്നു എന്നതും മറ്റൊരു സ്ഥലത്തേക്കു സഞ്ചരി ക്കുന്നു എന്നതും അസാധ്യമായ കാര്യമാണു്. നാമരൂപങ്ങളായാണു് ആത്മാവു പ്രകടിതമായി നില്‍ക്കുന്നതു് എന്നതിനാല്‍ (ബൃഹദാര ണ്യകം 1.4.7) നാമരൂപങ്ങള്‍ ഇല്ലാതായാല്‍ ആത്മാവു് അതിന്‍റെ സ്വരൂപത്തിലെത്തുംഅവിടെ വ്യക്തിബോധമില്ല (ബൃഹദാരണ്യകം 2.4.12). 'എന്‍റെ ആത്മാവു്' 'നിന്‍റെ ആത്മാവു്എന്നൊക്കെ പറയു ന്നതുതന്നെ അസംബന്ധമാണെന്നു ശ്രീനാരായണഗുരു പറഞ്ഞിട്ടുള്ളതു ശ്രദ്ധിക്കുക (ആത്മോപദേശശതകം 60, 62 ശ്ലോകങ്ങള്‍). മാത്രമല്ല,പുണ്യപാപകര്‍മ്മങ്ങളോ മറ്റു വികാരങ്ങളോ ആത്മാവിനെ ബാധിക്കുകയുമില്ല. പിന്നെങ്ങനെയാണു കര്‍മ്മങ്ങളുടെയും ജ്ഞാനത്തിന്‍റെയും അടിസ്ഥാനത്തില്‍, ആത്മാവു മാത്രമായ ദേഹി പുനര്‍ജ്ജനിക്കുന്നുവെന്നു വ്യാഖ്യാതാക്കള്‍ക്കു പറയാന്‍ കഴിയുക?
ആത്മീയതയുടെ ഗഹനതത്ത്വങ്ങള്‍ സാധാരണജനങ്ങള്‍ക്കുകൂടി വേദ്യമാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണു് പുരാണങ്ങളും ഇതി ഹാസങ്ങളും മറ്റു കഥാകൃതികളും രചിക്കപ്പെട്ടിട്ടുള്ളതു്. അവയിലൊക്കെ ഈ തത്ത്വങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതു് കാല്‍പനികതയുടെ ആവരണം നല്‍കിയാണു്. കാല്‍പനികതയുടെ ഈ ആവരണങ്ങള്‍ സത്യംതന്നെയെന്ന തെറ്റിദ്ധാരണയാണു് ആത്മാവു യോനികള്‍ തേടി സഞ്ചരിക്കുന്നുവെന്നും മറ്റുമുള്ള ചിന്തയിലേക്കു നയിക്കുന്നതു്. പുരാണേതിഹാസങ്ങളുമായി മാത്രം പരിചയമുള്ള സാധാരണക്കാര്‍ക്കു് ഇത്തരം ചിന്തകളുണ്ടാകുന്നതു സ്വാഭാവികം. എന്നാല്‍, ഉപനിഷദ്വ്യാഖ്യാതാക്കളും സാധാരണക്കാരെപ്പോലെതന്നെ ചിന്തിക്കുന്നതു കഷ്ടം തന്നെ.
കമ്പ്യൂട്ടറില്‍ ആവശ്യമായ വൈദ്യുതവാഹസംവിധാനങ്ങള്‍ ഉണ്ടെങ്കിലേ അതില്‍ക്കൂടി വൈദ്യുതി പ്രവഹിച്ചു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുകയുള്ളു. അങ്ങനെയുള്ള കമ്പ്യൂട്ടര്‍ മോഡവുമായി ബന്ധിപ്പിക്കുമ്പോള്‍ ഇന്‍റര്‍നെറ്റ് ലഭ്യമാകുന്നു. അപ്പോള്‍, കമ്പ്യൂട്ടറില്‍ രണ്ടുതരം പ്രവാഹങ്ങള്‍ ഉള്ളതായി കാണാംവൈദ്യുതി പ്രവാഹവും സിഗ്നല്‍പ്രവാഹവും. ഇതുപോലെയാണു ജീവികളിലെ പ്രാണപ്രവാഹവും ബോധപ്രവാഹവും. പ്രാണവാഹസംവിധാനമുണ്ടെങ്കില്‍ പ്രാണന്‍ പ്രവഹിക്കും. കാര്‍ഡിയോവസ്കുലാര്‍ സിസ്റ്റമാണു് ആ സംവിധാനം. പ്രാണപ്രവാഹമുള്ളിടത്തേ ബോധപ്രവാഹമുള്ളു. എല്ലാ ജീവികളിലുമുള്ള പ്രാണനുകള്‍ക്കും ബോധത്തിനും സര്‍വര്‍ ഒന്നേയുള്ളുഅതാണു് ഏകമായ ആത്മാവു്.
വൈദ്യുതിവാഹസംവിധാനം തകരാറിലാകുമ്പോള്‍ കമ്പ്യൂട്ടറിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നതുപോലെപ്രാണപ്രവാഹ സംവിധാനം പ്രവര്‍ത്തിക്കാതാകുമ്പോള്‍ പ്രാണന്‍ നിലയ്ക്കും;അതോടെ ബോധവും ഇല്ലാതാകും. അപ്പോള്‍ ജീവി 'മരിച്ച'തായി നാം കണക്കാക്കുന്നു. ജീവിയെ ജീവിയായി നിലനിര്‍ത്തിയിരുന്ന പ്രാണന്‍ നിലയ്ക്കുന്നതോടെ അതിനു് ആ രൂപത്തില്‍ നില നില്‍ക്കാന്‍ കഴിയാതാകുന്നു. അതു്ഉണ്ടാക്കപ്പെട്ടിട്ടുള്ളതു് എന്തു കൊണ്ടാണോ ആ ഘടകങ്ങളിലേക്കു് ശിഥിലമാക്കപ്പെടുന്നു. ഏതിനെയും നിലനിര്‍ത്തുന്നതും ഭരിക്കുന്നതും സച്ചിദാനന്ദസ്വരൂപമായ ആത്മാവായതിനാല്‍ ഈ വിഘടിതഘടകങ്ങളിലും ആത്മശക്തി അവയെ പ്രകാശിപ്പിച്ചുകൊണ്ടു് അപ്പോഴും നിലകൊള്ളുന്നുണ്ടാകും.
വൈദ്യുതി ബള്‍ബിലെത്തുമ്പോള്‍ അതു കത്തുന്നുഫാനിലെത്തുമ്പോള്‍ അതു കറങ്ങുന്നു,ഹീറ്ററിലെത്തുമ്പോള്‍ അതു ചൂടാകുന്നുഅങ്ങനെതന്നെ എല്ലാ വൈദ്യുതോപകരണങ്ങളും. എന്നാല്‍ വൈദ്യുതപ്രവാഹം നിലയ്ക്കുന്നില്ലെങ്കില്‍ക്കൂടി ഉപകരണം കേടായാല്‍ അവ പ്രവര്‍ത്തിക്കുകയില്ല. അതുപോലെനിലയ്ക്കാത്ത വൈദ്യുതപ്രവാഹമായി ആത്മശക്തി നിലകൊള്ളുന്നു. പ്രാണപ്രവാഹസംവിധാനമുള്ളിടത്തു് അതു പ്രാണനായും ബോധമായും പ്രകാശിക്കുന്നു. സൂര്യനില്‍ അതു ചൂടും പ്രകാശവുമായിട്ടാണു വര്‍ത്തിക്കുന്നതു്. അങ്ങനെ ഓരോ വസ്തുവിലും അതതിന്‍റെ സ്വഭാവത്തെ പ്രകാശിപ്പിക്കുന്ന ശക്തിയായി ആത്മാവു നിത്യമായി നിലകൊള്ളുന്നു. വസ്തുക്കളില്‍ ഘടനാവ്യതിയാനങ്ങള്‍ സംഭവിക്കുമ്പോള്‍ അവയിലെ ആത്മപ്രകാശനത്തിന്‍റെ സ്വഭാവം മാറുമെന്നേയുള്ളു. 
അതിനാല്‍, ആത്മാവു് ഒരു ദേഹം വിട്ടു മറ്റൊരു ദേഹത്തിനായി യോനി അന്വേഷിച്ചു നടക്കുന്നുവെന്നും മറ്റുമുള്ള വ്യാഖ്യാനങ്ങള്‍ തെറ്റാണു്. നദികള്‍ സമുദ്രത്തിലെത്തിച്ചേര്‍ന്നാല്‍ സ്വത്വം നശിച്ചു് എല്ലാം സമുദ്രമായി മാറുന്നതുപോലെദേഹനാശം സംഭവിച്ച ദേഹികള്‍ സ്വത്വം നശിച്ചു് ആത്മചൈതന്യം മാത്രമായി മാറുന്നു (ഛാന്ദോഗ്യം 6.10.1, 6.10.2; ബൃഹദാരണ്യകം 2.4.12). പുണ്യപാപങ്ങള്‍ ആത്മാവിനെ ബാധിക്കാത്തതിനാല്‍ (കഠം 5.11; ബൃഹദാരണ്യകം 4.4.22; ഗീത 5.15)അവ ദേഹനാശത്തോടുകൂടി അസ്തമിക്കുകയാണു ചെയ്യുന്നതു്. അതിനാല്‍ പുതിയൊരു ദേഹത്തില്‍ക്കൂടി അവ തുടരുക എന്നതു് അസാദ്ധ്യം. ഈ സാഹചര്യത്തില്‍, പഴയ ദേഹത്തിന്‍റെ പുണ്യപാപങ്ങള്‍ക്കനുസരിച്ചു പുതിയ ജന്മമുണ്ടാകുന്നു എന്ന വിശ്വാസം അടിസ്ഥാനമില്ലാത്തതാകുന്നു. ഓരോ ജന്മവും അനന്യമായ ഒരു പ്രകടനം മാത്രമാണു്. ഒരു ദേഹത്തിന്‍റെ അനുഭവം അതിന്‍റേതു മാത്രമാകുന്നു. മുജ്ജന്മസുകൃതംമുജ്ജന്മദുഷ്കൃതം എന്നൊക്കെ പറയുന്നതു് ഒരേ ശരീരത്തിലെ മുന്‍കാല ചെയ്തികളെയാണു സൂചിപ്പിക്കുന്നതെന്നു മനസ്സിലാക്കുക. അതില്‍ക്കവിഞ്ഞുള്ള വിവരണങ്ങളും ധാരണകളും വെറും ആലങ്കാരിക സങ്കല്‍പ്പങ്ങള്‍ മാത്രം.
എങ്കില്‍, എന്തുകൊണ്ടാണു ഓരോ വ്യക്തിയും മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനായിരിക്കുന്നതു്?ഒരേ മാതാപിതാക്കളുടെ മക്കള്‍ തന്നെ പരസ്പരം വ്യത്യസ്തരായിരിക്കുന്നുവല്ലോഅതിനുള്ള കാരണം മുജ്ജന്മത്തിലെ കര്‍മ്മങ്ങളല്ലെങ്കില്‍ പിന്നെ മറ്റെന്താണു്? പൂര്‍വ്വജന്മത്തിന്‍റേതെന്നു പറയപ്പെടുന്ന ഈ കര്‍മ്മഫലങ്ങള്‍ ആരാണു നല്‍കുന്നതു്ഈശ്വരനോഈശ്വരന്‍ ആരെയെങ്കിലുംകൊണ്ടു് എന്തെങ്കിലും കര്‍മ്മങ്ങള്‍ ചെയ്യിക്കുകയോ ഏതെങ്കിലും കര്‍മ്മങ്ങള്‍ക്കു ഫലം നല്‍കുകയോ ചെയ്യുന്നില്ല എന്നു ഗീത 5.14, 5.15 എന്നീ ശ്ലോകങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു. എല്ലാം അതതിന്‍റെ സ്വഭാവമനുസരിച്ചു സംഭവിക്കുന്നുവെന്നാണു ഗീത പറയുന്നതു് (5.14). ആത്മചൈതന്യത്തിന്‍റെ ഭൗതികപ്രകടനമാണല്ലോ ഈ പ്രപഞ്ചംഇവിടെ തുടര്‍ന്നു സംഭവിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ആദ്യ പ്രകടനത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള നിയമങ്ങള്‍ക്കു് അനുസൃതമായിരിക്കും. അക്കാര്യത്തില്‍ ഈശ്വരന്‍റെ പോലും അധികമായ ഒരു ഇടപെടല്‍ ആവശ്യമില്ലെന്നാണു മേല്‍പ്പറഞ്ഞ ഗീതാവാക്യത്തിന്‍റെ സാരം. വൈവിദ്ധ്യം ഭൗതികാസ്തിത്വത്തിന്‍റെ അനിവാര്യതയാണു്. വൈവിധ്യമില്ലെങ്കില്‍ ലോകത്തിനു നിലനില്‍പ്പില്ല. ഭൗതികപ്രകടനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമമാണു വൈവിദ്ധ്യം. സൃഷ്ടികള്‍ വൈവിദ്ധ്യമുള്ളതാകുമ്പോള്‍ അതിനെ ഏതെങ്കിലും പാപത്തിന്‍റെയോ പുണ്യത്തിന്‍റെയോ ഫലമാണെന്നു കരുതുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.
ഇതു മാത്രമല്ലഭൗതികപ്രകടനത്തില്‍ സത് എന്ന ആത്മതത്ത്വം പ്രവര്‍ത്തിക്കുമ്പോള്‍ ഭൗതികഭാവത്തിന്‍റെ നിലനില്‍പ്പിനോടു് ഒരു അഭിവാഞ്ഛ സ്വാഭാവികമായും ഉണ്ടാകുന്നു. ഇതു മറ്റൊരു പ്രകൃതി നിയമമാകുന്നു. തന്മൂലം തന്‍റെ യഥാര്‍ത്ഥ സ്വത്വത്തില്‍നിന്നു് മനുഷ്യന്‍ അകന്നുപോകുന്നു. അങ്ങനെയാണു് അവന്‍ അജ്ഞാനത്തിന്‍റെ പിടിയില്‍പ്പെടുന്നതു്. ഈ അജ്ഞാനത്തില്‍നിന്നുള്ള മോചനമത്രേ ആത്മീയസാധനയുടെ ലക്ഷ്യം.  
source from net