Thursday, January 31, 2019

*ശ്രീമദ് ഭാഗവതം 48*

 സത്യം നമ്മൾക്കൊക്കെ സിദ്ധമാണ്. നമ്മളുടെ ഒക്കെ അന്തര്യാമി ആയി 'ഞാൻ' ഉണ്ട് എന്നുള്ള അനുഭവരൂപത്തിൽ സിദ്ധമാണ്. ആ അനുഭവത്തിന് തടസ്സം ആയിട്ട് നില്ക്കണതെന്താ, അഹങ്കാരം. ഏത് മാർഗ്ഗത്തിലാണെങ്കിലും
 ജ്ഞാനവിചാരമാർഗ്ഗത്തിലാണെങ്കിലും ഭക്തി മാർഗ്ഗത്തിലാണെങ്കിലും ഈ അഹങ്കാരക്ഷയം ണ്ടായാൽ ആ 'സത്യം' പ്രകാശിക്കും.

അഹങ്കാരഗ്രഹാൻമുക്ത: സ്വരൂപമുപപദ്യതേ. ചന്ദ്രവത് വിമല പൂർണ്ണ: സദാനന്ദ സ്വയം പ്രഭ.

അഹങ്കാരമാകുന്ന രാഹുവിന്റെ പിടിയിൽ നിന്ന് വിമുക്തമായ ചന്ദ്രനെപ്പോലെ, അഹങ്കാരഗ്രഹത്തിൽ നിന്ന് പിടി വിട്ടാൽ ശാന്തി തെളിയും.  ഏകാന്തത്തിൽ ഇരുന്നു ഈ സത്യത്തിനെ  മനനം ചെയ്യണം.  സ്ത്രീകളായിട്ടും പുരുഷന്മാരായിട്ടും നമുക്ക് ഇഷ്ടപ്പെട്ടവരായിട്ടും ഇഷ്ടപ്പെടാത്തവരായിട്ടും നമ്മുടെ ദുഖത്തിന് മുഴുവൻ കാരണം  രാഗദ്വേഷമാണ്. ഈ രാഗദ്വേഷം ഒക്കെ വെച്ച് കൊണ്ട് കാലൊക്കെ മടക്കി പിടിച്ച് പ്രാണായാമം ചെയ്ത് യോഗാഭ്യാസം ചെയ്തിട്ടൊന്നും കാര്യല്ല്യ. ഈ രാഗദ്വേഷം ബുദ്ധി കൊണ്ട് അറിഞ്ഞു കൊണ്ട് പതുക്കെ പതുക്കെ മാറ്റാമെങ്കിൽ യോഗാഭ്യാസമോ ധ്യാനമോ ഒന്നും ആവശ്യല്ല. ഇരിക്കുമ്പഴും നടക്കുമ്പഴും മനസ്സൊന്നും ചലിക്കില്ല്യ. മനസ്സ് എന്തിന് ചലിക്കണം.

നമ്മള് ജപിക്കാനിരിക്കുമ്പോ ശ്രദ്ധിക്കാ. എന്തിനെ കുറിച്ച് ചിന്തിക്കണു. എന്തോ തനിക്ക് ഇഷ്ടമുള്ള വസ്തു അല്ലെങ്കിൽ വെറുപ്പുള്ള വസ്തു അതിനെ കുറിച്ച് ഇങ്ങനെ ചിന്തിക്കും. സകലതും ഭഗവദ് സ്വരൂപം എന്നുള്ളതിന്റെ പ്രായോഗിക വശം മനസ്സ് ചലിക്കുന്നില്ല്യ എന്നുള്ളതാണ്.

കാണുന്നതൊക്കെ അഖിലം താനിതെന്ന വഴി തോന്നേണമേ വരദ നാരായണായ നമ:

ഞാൻ എന്ന ഭാവം അകമേക്ക് ഉദിക്കാതിരിക്കണം.  ഏകമേവഅദ്വിതീയം. നമുക്ക് ഒന്നായിട്ട് നില്ക്കണമെന്നുണ്ട്. പക്ഷെ അത് ശരീരത്തിലായി പോകുന്നു എന്ന് മാത്രം. സകല ബന്ധങ്ങളിലും സകലവിധ വ്യക്തികളുമായിട്ടുള്ള ബന്ധങ്ങളിലും,

അഥ മാം സർവ്വഭൂതേഷു ഭൂതാത്മാനം കൃതാലയം
അർഹയേദ്ദാനമാനാഭ്യാം മൈത്ര്യാ അഭിന്നേന ചക്ഷുഷാ.

കപിലഭഗവാൻ പറയണു. അമ്മേ സകലജീവികളോടും ബന്ധപ്പെടുമ്പോ അവരിലൊക്കെ ഞാനാണ് എന്ന് കണ്ടോളുക. അതിന് ആദ്യം എന്തു വേണം. തന്റെ ഉള്ളില് കാണണം. അതിനാണ് എപ്പഴും പ്രാമുഖ്യം. അത് കാണാതെ പറ്റ്യേ ഇല്ല്യ. അല്ലാതെ ബുദ്ധിയുടെ മണ്ഡലത്തില് ഇത് ബ്രഹ്മമാണ് ആത്മാവാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യല്ല്യ.

ആദ്യം തന്റെ ഉള്ളിലുള്ള ആള് ആരാണ്. ഈ ഞാൻ ആരാണ്. ആരാണ് ഇപ്പൊ ഇരുന്നു കൊണ്ട് കണ്ണിലൂടെ കാണുന്നത്. ആരാണ് ഇരുന്നു കൊണ്ട് ചെവിയിലൂടെ കേൾക്കണത്. ഇതന്നെ ഒരു മരിച്ച ശരീരത്തിനെ കൊണ്ടിരുത്തിയാൽ സത്സംഗകുതുകിയായ ഒരു മരിച്ച ശരീരത്തിനെ ഭാഗവതസപ്താഹത്തിന്  കൊണ്ടിരുത്തിയാൽ  അദ്ദേഹത്തിന് കേൾക്കാൻ പറ്റോ? ശാപ്പാടിനോട് വളരെ പ്രിയം ഉള്ള ആളാണ്. മരിച്ചു കഴിഞ്ഞ് അയാളുടെ വായിൽ പായസം ഒഴിച്ച് കൊടുത്താൽ കഴിക്കാൻ പറ്റ്വോ? നമ്മള് ഇപ്പൊ വായ്ക്കരി ഇടാ ന്നുള്ള സമ്പ്രദായം പോലും വിരോചനന്റെ വംശത്തിൽ നിന്ന് വന്നതാണെന്നാ ഉപനിഷദ് പറയണേ. വിരോചനൻ ദേഹാത്മവാദം പഠിക്കാൻ പോയപ്പോ ണ്ടാക്കിയ സമ്പ്രദായം ആണത്രേ ഈ വായിലേക്ക് അരി ഇടുക എന്നുള്ള സമ്പ്രദായം പോലും. ഈ മരിച്ച ശരീരം പിന്നെ എന്തു ചെയ്യും?

ഇപ്പൊ ഈ തമിഴ്നാട് ഒക്കെ ഇത് ഒരുപാട് ആണ്. മരിച്ചു കഴിഞ്ഞിട്ടേ അമ്മയേയും അച്ഛനേയും ഒക്കെ ശ്രദ്ധിക്കൽ ഉള്ളൂ. മരിച്ചു കഴിഞ്ഞിട്ട് ലോറിയില് സിംഹാസനത്തിൽ ഇരുന്നു പോകും. മാല ഒക്കെ ഇട്ടിട്ട് വാദ്യഘോഷത്തോടെ കൊണ്ട് പോകും. ജീവനോടെ ഇരിക്കുമ്പോ ശ്രദ്ധിക്കാൻ ആരും ഇല്ല്യാ ത്രേ. മരിച്ചു കഴിഞ്ഞാൽ അതിന് സ്പ്രേ അടിക്കാ ഒരുക്കാ അതിനാ ഇപ്പൊ ആഘോഷം മുഴുവൻ. പെട്ടിയിലിട്ട് അടക്കി ഇപ്പൊ നടക്കാൻ സ്ഥലം ഇല്ലാണ്ടായിരിക്കണു. സെമിറ്റിക് റിലീജ്യൺ ന്നു പറയും. ഈ ഈജിപ്റ്റിലൊക്കെ പിരമിഡ്സിന്റെ ഉള്ളില് ഈ ശവത്തിനെ കൊണ്ട് വെച്ചിട്ട് മമ്മീസ് എന്ന് പറയും അതിന് കഴിക്കാനായിട്ട് ഭക്ഷണം സ്വർണ്ണം രത്നം ഒക്കെ അതിനകത്ത് കൊണ്ട് വെയ്ക്കും അത്രേ. അത്രയധികം ദേഹാത്മവാദം പ്രചാരത്തിൽ വന്നിരിക്കുണു.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi Prasad 
ചതു ശ്ലോ കീ ഭാഗവതം - 8


ശ്രീ സർവ്വ വേദാന്ത സാരം യി  ഭാഗവത മിഷ്യതേ
സർവ്വ വേദാന്തസാരം യത് ബ്രഹ്മാ ത്മക്യൈത്തു ലക്ഷണം വസ്തു അദ്വതീയം തന്നിഷ്ടം കൈവ ല്യൈക പ്രയോജനം എന്നൊക്കെയാണ് ഭാഗവതം തന്നെ ലക്ഷണം പറയണത്. അപ്പൊ മനസ്സ് പുറമേക്ക് വിടും തോറും പുറമെയുള്ള വിഷയങ്ങളെ ഗ്രഹിക്കാനുള്ള ശക്തി മനസ്സിനുണ്ടാകും. മനസ്സിന് എളുപ്പള്ള കാര്യം അതാണ് പുറമെയുള്ള വിഷയങ്ങളെ ഗ്രഹിക്കാ എന്നുള്ളത്. കണ്ണിലൂടെ പുറത്ത് പോയി രൂപം , ചെവിയിലൂടെ പുറത്ത് പോയി ശബ്ദം, മൂക്കിലൂടെ മണം, നാവിലൂടെ രുചി, ത്വക്കിലൂടെ സ്പർശം. വളരെ എളുപ്പാണ് മനസ്സ്, എന്താണെന്നു വച്ചാൽ അതാണ് മനസ്സ് പഴകി പോയിരിക്കുന്നത്. പക്ഷെ അവിടെയൊട്ട് ശാശ്വതമായ ശാന്തി ഇല്ല താനും. " ബഹിർമുഖസു ദുർല്ലഭാ " "അന്തർമുഖ സമാരാധ്യാ " പുറമേക്ക് ഈ ശാന്തി, ഈ പൂർണ്ണത കിട്ടില്ല. മനസ്സിനാവട്ടെ പുറമേക്ക് പോവുക എന്നത് വളരെ സരളമായിട്ടുള്ള സ്വഭാവാണ്. അതേ മനസ്സ് തന്നിൽ തന്നെ അടങ്ങിയിരിക്കാൻ വേയ്ക്കുമ്പോഴാണ് ഈ വിദ്യ പ്രകാശിക്കണത്. ഇനി പറയാൻ പോവുമ്പോൾ അപ്പൊ ഈ കഥ എന്തിനാ പറയാൻ പോയത് ന്നു വച്ചാൽ മനസ്സിലാവുന്നതിനും മനസ്സിലാവാത്തതിനും വലിയ പ്രാമുഖ്യം കൊടുക്കണ്ട. കേട്ടി രുന്നാൽ മതി, ശ്രദ്ധിച്ചിരുന്നാൽ മതി. ഈശ്വരകൃപയുണ്ടെങ്കിൽ കാര്യം നടക്കും, ഫലിക്കും. എപ്പൊഴെങ്കിലും ഒക്കെ നമ്മുടെ ശ്രദ്ധ പുറം വിഷയങ്ങളിൽ നിന്നും കേൾക്കുന്ന വിഷയത്തിലേക്കും കേൾക്കുന്ന വിഷയത്തിൽ നിന്നും കേൾക്കുന്ന വനിലേക്കും തിരിയും. അപ്പോഴാണ് സഫലമാവണത് ശ്രവണം.
(നൊച്ചൂർ ജി )
Suni Namboodiri 
പ്രാണായാമസ്ത്രിധാ പ്രോക്തോ
രേച പൂരക  കുംഭകൈഃ
സഹിതഃ കേവലശ്ചേതി
കുംഭകോ ദ്വിവിധോ മതഃ (2-71)
രേചകം, പൂരകം, കുംഭകം എന്നിങ്ങനെ പ്രാണായാമം മൂന്നു തരമുണ്ട്. കുംഭകം കേവലമെന്നും സഹിതമെന്നും രണ്ടു പ്രകാരമുണ്ട്.
ഗോരക്ഷ ശതകത്തില്‍ 'പ്രാണഃ സ്വദേഹജോ വായുഃ ആയാമഃ തന്നിരോധനം' എന്നാണ് പ്രാണായാമ ലക്ഷണം പറയുന്നത്. പ്രാ
ണന്‍ സ്വദേഹത്തിലുള്ള വായുവും ആയാമം അതിന്റെ നിരോധനവും എന്നര്‍ഥം.
'ബഹിര്‍ യദ് രേചനം വായോഃ ഉദരാദ് രേചകഃ സ്മൃതഃ' എന്നാണ് യാജ്ഞവല്‍ക്യന്റെ രേചക ലക്ഷണം. ഉദരത്തില്‍ നിന്ന് പുറത്തേക്ക് വായുവിനെ ഒഴിച്ചുകളയുന്നത് രേചകം.
നിഷ്‌ക്രമ്യ നാസാ വിവരാദശേഷം
പ്രാണം ബഹിഃ ശൂന്യമിവാനിലേന
നിരുച്ച്ഛ്വസംസ്തിഷ്ഠതി രുദ്ധവായുഃ
സ രേചകോ നാമ മഹാനിരോധഃ
മൂക്കിലൂടെ ശ്വാസത്തെ പൂര്‍ണമായും പുറത്തുവിട്ട്, വായു ശൂന്യമായ അവസ്ഥയിലിരിക്കുന്നത് രേചക പ്രാണായാമം. 'ബാഹ്യാദാപൂ
രണം വായോഃ ഉദരേ പൂരകോ ഹി സഃ' പുറത്തുള്ള വായുവിനെ അകത്തു നിറയ്ക്കുന്നത് പൂരകം.
ബാഹ്യേ സ്ഥിതം പ്രാണപുടേന വായും
ആകൃഷ്യ തേനൈവ ശനൈഃ സമന്താത്
നാഡീശ്ച സര്‍വാഃ പരിപൂരയേത് സഃ
സ പൂരകോ നാമ മഹാനിരോധഃ
പുറത്തുള്ള വായുവിനെ മൂക്കിലൂടെ ഉള്ളില്‍ സര്‍വനാഡികളിലും നിറച്ച് നിറുത്തുന്നത് പൂരക പ്രാണായാമം.
'സംപൂര്യ കുംഭവദ്വായോഃ ധാരണം കുംഭകോ ഭവേത്'. വായുവിനെ കുടത്തില്‍ നിറയ്ക്കുന്നതു പോലെ നിറയ്ക്കുന്നത് കുംഭകം.
ന രേചകോ നൈവ ച പൂരകോത്ര
നാസാപുടാന്തസ്ഥിതമേവ വായും
സുനിശ്ചലം ധാരയതേ ക്രമേണ
കുംഭാഖ്യമേതത് പ്രവദന്തിതജ്ഞാഃ
രേചകവും പൂരകവുമില്ലാതെ വായുവിനെ ഉള്ളിടത്തു തന്നെ നിശ്ചലമാക്കി നിറുത്തുന്നതാണ് കുംഭകം.
കുംഭകത്തെ സ്വാത്മാരാമന്‍ രണ്ടായി തിരിച്ചു. സഹിത കുംഭകം, കേവല കുംഭകം.
സഹിതമെന്നാല്‍ ചേര്‍ന്നതെന്നര്‍ഥം. ശ്വാസം ചേര്‍ന്നത്. അങ്ങനെ വരുമ്പോള്‍ സഹിതം രണ്ടുതരമാവാം. രേചകത്തോടു കൂടിയതും പൂ
രകത്തോടു കൂടിയതും - ''ആരേച്യാപൂര്യ വാ കുര്യാത് സ വൈ സഹിത കുംഭകഃ'' ഇവ ആദ്യം പറഞ്ഞ രേചക പ്രാണായാമവും പൂ
രക പ്രാണായാമവും തന്നെ എന്നും കാണാം. കുംഭക പ്രാണായാമം കേവല കുംഭകവും.
സരളമായി പറഞ്ഞാല്‍ ശ്രമത്തോടെ ശ്വാസം നിറയ്ക്കുന്നതും ഒഴിക്കുന്നതും സഹിത കുംഭകങ്ങളാണ്. യാതൊരു ശ്രമവുമില്ലാതെ ശ്വാസം പുറത്തോ അകത്തോ എന്നറിയാതെ നിശ്ചലമാവുന്നത് കേവല കുംഭകം. എല്ലാ പ്രാണായാമത്തിന്റെയും ലക്ഷ്യം ശരീരം നിശ്ചലമാക്കി പ്രാണന്റെ ചലനങ്ങള്‍ നിര്‍ത്തലാണ്. അപ്പോള്‍ വായുവിന്റെ ചലനവും നിന്നു പോവും. നിയന്ത്രിക്കേണ്ടി വരുന്ന അവസ്ഥ ചാഞ്ചല്യത്തെയാണ് കാണിക്കുന്നത്. കേവല കുംഭകം നിശ്ചലമായ പ്രാണന്റെയും മനസ്സിന്റെയും ലക്ഷണമാണ്. ഇത് അപൂര്‍വമായ സിദ്ധിയാണ്. അത്തരം യോഗിക്ക് അസാധ്യമായി ഒന്നുമില്ല.
സഹിത പ്രാണായാമം തന്നെ മന്ത്രസഹിതമായാല്‍ സഗര്‍ഭ പ്രാ
ണായാമമെന്നും മന്ത്രമില്ലാത്തത് നിര്‍ഗര്‍ഭ പ്രാണായാമമെന്നും അറിയപ്പെടും. ഹഠയോഗപ്രദീപികയില്‍ മന്ത്ര പ്രയോഗമില്ല. നിര്‍ഗര്‍ഭമാണെന്നര്‍ഥം.
യാവത് കേവലസിദ്ധിഃ സ്യാത്
സഹിതം താവദഭ്യസേത്
രേചകം പൂരകം മുക്ത്വാ
സുഖം യദ്വായുധാരണം(2-72)
കേവല കുംഭകം സിദ്ധിക്കുന്നതു വരെ സഹിത കുംഭകം അഭ്യസിക്കണം. രേചകവും പൂരകവുമില്ലാതെ വായുവിനെ സുഖമായി നിറുത്തുന്നതാണ് കേവല കുംഭകം.
പ്രാണായാമോയമിത്യുക്തഃ
സ വൈ കേവല കുംഭകഃ
കുംഭകേ കേവലേ സിദ്ധേ
രേചപൂരക വര്‍ജ്ജിതേ (2-73)
ഇതാണ് കേവല കുംഭകം. രേചക പൂരകങ്ങളില്ലാത്ത ഈ കേവല കുംഭകം സിദ്ധിക്കണം.
ന തസ്യ ദുര്‍ലഭം കിഞ്ചിത്
ത്രിഷു ലോകേഷു വിദ്യതേ
ശക്തഃ കേവല കുംഭേന
യഥേഷ്ടം വായുധാരണാത്(2-74)
ഇങ്ങനെ കേവല കുംഭകം കൊണ്ട് ഇഷ്ടം പോലെ വായുവിനെ ധരിക്കുന്നവന് മൂന്നു ലോകത്തും അസാധ്യമായി ഒന്നുമില്ല.
രാജയോഗപദം ചാപി
ലഭതേ നാത്ര സംശയഃ
കുംഭകാത് കുണ്ഡലീ ബോധഃ
കുണ്ഡലീ ബോധതോ ഭവേത്
അനര്‍ഗളാ സുഷുമ്‌നാ ച
ഹഠ സിദ്ധിശ്ചജായതേ(2-75)
(കേവല കുംഭകം കൊണ്ട് ) രാജയോഗ പദവി ലഭിക്കും. സംശയമില്ല. കുംഭകം കൊണ്ട് കുണ്ഡലിനി ഉണരും. അപ്പോള്‍ സുഷുമ്‌ന തെളിയും. സിദ്ധിയുമുണ്ടാകും.
കേവല കുംഭകം സിദ്ധിച്ചാല്‍ മൂലാധാരത്തിലുറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തി ഉണരും. അത് സുഷുമ്‌നയില്‍ പ്രവേശിക്കും. സുഷുമ്‌നയില്‍ തടസ്സങ്ങള്‍ നീങ്ങും. അവന്‍ രാജയോഗിയാകും. പ്രത്യാഹാരാദികളായ അഭ്യാസം കൊണ്ട് കൈവല്യ രൂപത്തിലുള്ള സിദ്ധിയാണ് ഹഠസിദ്ധി. 'ഹ' സൂര്യനും (പിംഗള നാഡി), 'ഠ' ചന്ദ്രനു (ഇഡാ നാഡി)മാണ്. അവ സുഷുമ്‌നയോട് ചേരുന്നതാണ് ഹഠയോഗം. ബോധസ്വരൂപമായ പുരുഷനും ഭൗതികശക്തിസ്വരൂപമായ പ്രകൃതിയും ചേര്‍ന്നാല്‍ ഇന്ദ്രിയജ്ഞാനവും അറിവും കര്‍മവും സൃഷ്ടിയും ഒക്കെ ഉണ്ടാകും. പ്രകൃതിയെയും പുരുഷനെയും വേര്‍പി
രിക്കുന്നതാണ് കേവലനാക്കുന്നതാണ് (ഒറ്റക്കാക്കുന്നത്) സമാധി അഥവാ രാജയോഗം. പക്ഷെ, വേര്‍പിരിയല്‍ നടക്കാന്‍ മനസ്സിന്റെ യോഗം, ഏകാഗ്രത വേണം.
ഹഠം വിനാ രാജയോഗോ
രാജയോഗം വിനാ ഹഠഃ
ന സിദ്ധ്യതി തതോ യുഗ്മം
ആനിഷ്പത്തേഃ സമഭ്യസേത്(2-76)
ഹഠയോഗമില്ലാതെ രാജയോഗമോ രാജയോഗമില്ലാതെ ഹഠയോഗമോ സിദ്ധിക്കില്ല. അവ സിദ്ധിക്കുന്നതു വരെ രണ്ടും അഭ്യസിച്ചു കൊണ്ടിരിക്കണം.
കുംഭക പ്രാണരോധാന്തേ
കുര്യാച്ചിത്തം നിരാശ്രയം
ഏവമഭ്യാസ യോഗേന
രാജയോഗ പദം വ്രജേത്(2-77)
കുംഭക പ്രാണായാമത്തിന്റെ ഇടയില്‍ മനസ്സിനെ നിരാശ്രയമാക്കണം. അപ്പോള്‍ രാജയോഗ പദം ലഭിക്കും.
ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളും ഒക്കെ മനസ്സില്‍ ഉയര്‍ന്നുവരുന്നത് 'വൃത്തി'കളില്‍ നിന്നാണ്. പ്രമാണം (ശരിയായ ജ്ഞാനം) വിപര്യയം (തെറ്റായ ജ്ഞാനം) വികല്പം ( ഭാവന ) നിദ്ര, സ്മൃതി എന്നിവയാണ് വൃത്തികള്‍ എന്ന് പതഞ്ജലി മുനി പറയുന്നു. ഇവ നിലനില്‍ക്കുമ്പോള്‍ ബാഹ്യജ്ഞാനമേ ഉണ്ടാകൂ. ഇവയെ നിരോധിക്കുമ്പോള്‍ ആണ് യോഗമുണ്ടാവുന്നത്. ഇതാണ് നിരാശ്രയമായ ചിത്തം. 
വപുഃ കൃശത്വം വദനേ പ്രസന്നതാ
നാദസ്ഫുടത്വം നയനേ സുനിര്‍മലേ
അരോഗതാ ബിന്ദുജയോഗ്‌നിദീപനം
നാഡീവിശുദ്ധിര്‍ ഹീസിദ്ധിലക്ഷണം(2-78)
തടി കുറയുക, മുഖം പ്രസന്നമാവുക, ശബ്ദം തെളിയുക, കണ്ണുകള്‍ നിര്‍മലമാവുക, രോഗങ്ങള്‍ പോവുക, ധാതു ജയം, ദഹനാഗ്നി ജ്വലിക്കുക, നാഡീ ശുദ്ധി- ഇവയാണ് ഹഠസിദ്ധിയുടെ ലക്ഷണം.
കുണ്ഡലിനീ ശക്തി ഉണര്‍ന്ന് സുഷുമ്‌നയില്‍ പ്രവേശിച്ച് ആറു ചക്രങ്ങളും കടന്ന് സഹസ്രാരത്തിലെത്തുന്നതാണ് ഹീ സിദ്ധി. ഓരോ ചക്രവും ഭേദിക്കുമ്പോള്‍ ഓരോ സിദ്ധികള്‍ വന്നു ചേരും. മൂലാധാരം കടക്കുമ്പോള്‍ ഘ്രാണശക്തി സൂക്ഷ്മമാവും. സ്വാധിഷ്ഠാനം കടക്കുമ്പോള്‍ നാക്കിന്റെ രസാസ്വാദനശേഷി വര്‍ധിക്കും. മണി പൂ
രകത്തില്‍ ദാഹവും വിശപ്പും സഹിക്കാറാകും. അനാഹതത്തില്‍ ഉള്ളിലെ നാദം കേള്‍ക്കാം. ഹൃദയത്തില്‍ സ്‌നേഹം നിറയും. വിശുദ്ധിയില്‍ മനോഹരമായ ശബ്ദം കിട്ടും. ആജ്ഞയില്‍ ശുദ്ധ ജ്ഞാനം നേടും. സഹസ്രാരത്തില്‍ പൂര്‍ണത നേടും.
ഇതോടെ ഹഠയോഗപ്രദീപികയിലെ രണ്ടാമധ്യായം കഴിഞ്ഞു.
തന്നിഷ്ടമായും സ്വന്തം മനസ്സുകൊണ്ടുമല്ലാതെ ചെയ്യുന്ന സംയമപരിശ്രമമേതും വിനാശകരം മാത്രമല്ല, വിപരീതഫലപ്രദവുമാണ്. ഓരോ ജീവന്റെയും ലക്ഷ്യം സ്വാതന്ത്ര്യവും അധീശത്വവുമാണ്; വിഷയങ്ങളുടെയും വിചാരങ്ങളുടെയും അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും, ബാഹ്യവും ആഭ്യന്തരവുമായ പ്രകൃതിയുടെ മേലുള്ള അധീശത്വവും. 
 ആ ലക്ഷ്യത്തിലേക്കു നയിക്കുന്നതിനുപകരം, അന്യരിൽനിന്നുള്ള ഇച്ഛയുടെ ഓരോ ധാരയും, അത് ഏതുരൂപത്തിലായാലും  നമ്മുടെ കരണങ്ങളെ നേരിട്ടു നിയന്ത്രിച്ചിട്ടായാലും അവശതയിൽപ്പെടുത്തി നിയന്ത്രിക്കാൻ നമ്മെ ശാസിച്ചിട്ടായാലും  മുൻസംസ്‌കാരങ്ങളുടെയും മുൻമൂഢവിശ്വാസങ്ങളുടെയും രൂപത്തിൽ നമ്മെ ഇപ്പോൾത്തന്നെ കെട്ടിയിട്ടിരിക്കുന്ന കനത്ത ചങ്ങലയ്ക്ക് ഒരു കണ്ണികൂടി പിടിപ്പിക്കുകയാണു ചെയ്യുന്നത്. അതുകൊണ്ട് അന്യന്റെ വരുതിക്കു വഴങ്ങിപ്പോകുന്നതു സൂക്ഷിച്ചുകൊള്ളുക. നിങ്ങൾ അറിയാതെ അന്യനു നാശം വരുത്തുന്നതും സൂക്ഷിച്ചിരിക്കുക. 
ഒരു സംഗതി വാസ്തവം; ഈ വശീകരണശക്തിയുള്ളവർ പലരുടെയും വാസനകളെ ഒരു പുതിയ വഴിക്കു തിരിച്ചു കുറേക്കാലത്തേക്കെങ്കിലും അവർക്കു നന്മവരുത്തുന്നുണ്ട്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾത്തന്നെ അവർ അറിയാതെ ചുറ്റുപാടും പ്രസരിപ്പിക്കുന്ന പ്രേരണാശക്തികൾ നിമിത്തം അനേകലക്ഷം സ്ത്രീപുരുഷന്മാരെ മനസ്സിന്റെ ആരോഗ്യം കളഞ്ഞ് ചുണകെടുത്തി അവശരാക്കി ഒടുവിൽ ഏതാണ്ട് ആത്മ നാശത്തിലെത്തിക്കുന്നു. അതുകൊണ്ട്, കണ്ണടച്ചു വിശ്വസിക്കണമെന്ന് ആരോടെങ്കിലും പറയുകയോ, തന്റെ അസാധാരണ മനഃശക്തികൊണ്ട് അന്യരെ സ്വാധീനമാക്കി പിന്നാലെ വലിച്ചു കൊണ്ടു പോകുകയോ ചെയ്യുന്നവർ ആരായാലും അവർ മനുഷ്യവർഗത്തോടു, മനഃപൂർവമല്ലെങ്കിൽക്കൂടെയും, ഹിംസയാണു ചെയ്യുന്നത്.
അതുകൊണ്ടു സ്വന്തം മനഃശക്തിയുപയോഗിക്കുക. ശരീരവും മനസ്സും സ്വയം നിയന്ത്രിക്കുക. നിങ്ങൾ രോഗിയാകുന്നതുവരെ മറ്റൊരിച്ഛാശക്തിക്കും നിങ്ങളുടെമേൽ പ്രവർത്തിക്കാൻ കഴിവില്ലെന്ന് ഓർമവെയ്ക്കുക. കണ്ണടച്ചു വിശ്വസിക്കുവാൻ ഉപദേശിക്കുന്നവർ എത്ര നല്ലവരും മഹാന്മാരുമായാലും അവരെ വിട്ട് ഒഴിഞ്ഞുകളയുക. 
ആടിപ്പാടി കൂക്കിവിളിക്കുന്ന വിഭാഗക്കാർ ലോകത്തിൽ എവിടെയും ഉണ്ടായിട്ടുണ്ട്. അവർ ആടിപ്പാടി പ്രസംഗിച്ചു തുടങ്ങുമ്പോൾ അതു പകർച്ചവ്യാധിപോലെ പരക്കും. അവരും ഒരുതരം മയക്കുവിദ്യക്കാരാണ്. ലോലബുദ്ധികളായ ആളുകളുടെമേൽ അവർ തൽക്കാലത്തേക്കു ചെലുത്തുന്ന സ്വാധീനത പ്രത്യേകമാണ്. കഷ്ടം! അതു കാലാന്തരത്തിൽ പലപ്പോഴും ജനവർഗങ്ങളെ പാടേ ദുഷിപ്പിച്ചു കളയുന്നു. ഒരു മനുഷ്യനാകട്ടെ ഒരു ജനവർഗമാകട്ടെ മോശം ബാഹ്യനിയമങ്ങൾക്കു വശപ്പെട്ടു നല്ലവരെന്നു ചമഞ്ഞുകാണുന്നതിലും ആരോഗ്യകരമായിട്ടുള്ളതു ദുഷ്ടന്മാരായിരുന്നു കൊള്ളുന്നതാണ്.
 സദുദ്ദേശ്യത്തോടുകൂടിയവരെങ്കിലും ഉത്തരവാദിത്വമില്ലാത്ത ഈ മതഭ്രാന്തന്മാർ മനുഷ്യലോകത്തിനു വരുത്തിക്കൂട്ടുന്ന വിപത്തിന്റെ വിപുലതയെക്കുറിച്ചോർത്തിട്ടു നെഞ്ചിടിക്കുന്നു. അവരുടെ പാട്ടുകളും പ്രാർഥനകളും ചേർന്നുള്ള പ്രേരണകൾ നിമിത്തം പെട്ടെന്ന് ആധ്യാത്മികമായ അത്യുത്കർഷം ഉണ്ടാകുന്ന മനസ്സുകൾ തന്നെത്താൻ അവശവും ആതുരവും അശക്തവുമാകുകമാത്രമാണ്, പിന്നീടുവരുന്ന മറ്റേതു പ്രേരണകൾക്കും അവ എത്ര ദുഷിച്ചതായിക്കൊള്ളട്ടെ വഴി തുറന്നു വഴങ്ങിക്കൊടുക്കുകകൂടിയാണ് ചെയ്യുന്നതെന്ന് അവർ അറിയുന്നേയില്ല. 
 മനുഷ്യഹൃദയം മാറ്റിമറിക്കുവാൻ തങ്ങൾക്കുള്ള അത്ഭുതശക്തി ഭഗവദ്ദത്തമാണെന്നു തങ്ങളെത്തന്നെ അഭിനന്ദിക്കുന്ന ഈ അജ്ഞന്മാർ, ഈ മൂഢന്മാർ, ഭാവിയിൽ (ആ പാപങ്ങളുടെ) അധഃപതനത്തിനും അന്യായകർമങ്ങൾക്കും ബുദ്ധിനാശത്തിനും മരണത്തിനും വിത്തു വിതയ്ക്കുകയാണു ചെയ്യുന്നതെന്നു സ്വപ്‌നേപി വിചാരിക്കുന്നില്ല. അതുകൊണ്ടു നിങ്ങളുടെ സ്വാതന്ത്ര്യത്തെ അപഹരിക്കുന്ന ഏതൊന്നിനെയും സൂക്ഷിച്ചു കൊൾക; അത് ആപത്കരമെന്നു ധരിച്ചുകൊൾക. അതിനെ നിങ്ങളുടെ എല്ലാ കഴിവുമുപയോഗിച്ചു വർജ്ജിച്ചുകൊൾക.
ആധ്യാത്മിക ശാസ്ത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ വിരാജിക്കുന്നവയാണ് ഉപനിഷത്തുക്കളും ബ്രഹ്മസൂത്രവും ഭഗവദ്ഗീതയും. ഇവ മൂന്നിനേയും ചേര്‍ത്ത് പ്രസ്ഥാനത്രയം എന്ന് പറയുന്നു. വേദാന്ത ആശയങ്ങളെ വളരെ നന്നായി വിശകലനം ചെയ്ത് ഉറപ്പിക്കുന്നതിനാലാണ് അങ്ങനെ പേര് വന്നത്. ശ്രുതി പ്രസ്ഥാനം, ന്യായപ്രസ്ഥാനം, സ്മൃതി പ്രസ്ഥാനം എന്നിങ്ങനെ മൂന്ന് തലത്തിലായാണ് ഇവയെ തരം തിരിച്ചിട്ടുള്ളത്.
പ്രസ്ഥാനം-പ്രകര്‍ഷേണ സ്ഥാപയതി- വളരെ നന്നായി നിലനിര്‍ത്തുന്നത്. ഉറച്ചു നില്‍ക്കുന്നത്, ഉറപ്പിക്കുന്നത് എന്നൊക്കെയാണ് അതിനര്‍ഥം. പ്രസ്ഥാനമെന്നാല്‍ നന്നായി സ്ഥാപിച്ച് തരുന്നത്. എന്തിനെയെന്നാല്‍ ആത്മ തത്വത്തിനെ. നമ്മുടെ ഉള്ളില്‍ നന്നായി തത്വം  ഉറപ്പിക്കാന്‍ ഇതില്‍പരം മറ്റൊന്നില്ലെന്ന് വേണം പറയാന്‍.
ശ്രുതി പ്രസ്ഥാനമായ ഉപനിഷത്തുക്കളുടെ പഠനം നടത്തുമ്പോള്‍ പരസ്പര വിരുദ്ധങ്ങളെന്ന് തോന്നിയേക്കാവുന്നവയും പല വൈവിധ്യങ്ങളുള്ളവയുമായ പ്രസ്താവനകളും ആഖ്യാനങ്ങളും കണ്ടേക്കാം. ഇവയെ വേണ്ടവിധത്തില്‍ യുക്തിയുക്തം വിചാരം ചെയ്ത് പരിഹരിച്ച് ഏകത്വ ദര്‍ശനത്തിലേക്ക് എത്തിക്കുകയാണ് ന്യായപ്രസ്ഥാനമായ ബ്രഹ്മസൂത്രം. സംശയങ്ങളെ അവതരിപ്പിച്ച് അവയെ യുക്തി സഹമായി വിചാരം ചെയ്ത് ബ്രഹ്മസൂത്രം തത്വത്തെ ഉറപ്പിക്കുന്നു. ഇതിന്റെ പ്രയോഗിക വശത്തെ സ്മൃതി പ്രസ്ഥാനമായ ഭഗവദ്ഗീതയും കൈകാര്യം ചെയ്യുന്നു. വേദാന്ത തത്വങ്ങളെ നല്ലപോലെ ഉള്‍ക്കൊണ്ട് ആധ്യാത്മിക പാതയില്‍ ചരിക്കാനും ആത്മസാക്ഷാത്കാരമെന്ന ലക്ഷ്യത്തിലെത്താനുമാണ് പ്രസ്ഥാനത്രയം നമ്മെ സഹായിക്കുന്നത്.
ഇതില്‍ ബ്രഹ്മസൂത്രത്തെപ്പറ്റിയാണ് ഈ ലേഖന പരമ്പര. ഭഗവാന്‍ വേദവ്യാസമഹര്‍ഷിയാണ് ബ്രഹ്മസൂത്രത്തിന്റെ രചയിതാവ്. വേദാന്തത്തിലെ പ്രമാണ ഗ്രന്ഥമായി കരുതുന്നതാണ് ബ്രഹ്മസൂത്രം.
കഠം, പ്രശ്‌നം, മുണ്ഡകം, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം, ശ്വേതാശ്വതരം, കൗഷിതകി എന്നീ ഉപനിഷത്തുക്കളെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ബ്രഹ്മസൂത്രത്തെ രചിച്ചിരിക്കുന്നത്. ജഗദ് ഗുരു ആദിശങ്കരാചാര്യസ്വാമികളുടെ ഭാഷ്യം ബ്രഹ്മസൂത്ര പഠനത്തെ സുഗമവും കേമവുമാക്കി മാറ്റുന്നു.
 വേദവ്യാസമഹര്‍ഷി എന്തുകൊണ്ടാണ് ബ്രഹ്മസൂത്രമെഴുതാന്‍ കാരണം എന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരം ഇങ്ങനെയാകും.
ഉപനിഷത്തിന്റെ അഥവാ വേദാന്തത്തിന്റെ സാരത്തെ പകര്‍ന്ന് നല്‍കുക. വേദാന്ത ആശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുക. ഉപനിഷദ് ഗ്രന്ഥങ്ങളിലെ വൈരുധ്യങ്ങളെ പരിഹരിക്കുക. മറ്റ് ചിന്താപദ്ധതികളുടെ വാദമുഖങ്ങള്‍ക്ക് മറുപടി നല്‍കുക. വേദാന്തേതര ആശയങ്ങളെ ശക്തിയുക്തം എതിര്‍ത്ത് പരാജയപ്പെടുത്തുക തുടങ്ങിയവയാണ് ബ്രഹ്മസൂത്ര രചനയ്ക്ക് കാരണമായത്.
വളരെ വലിയ ആശയങ്ങളേയും തത്വത്തേയും പകര്‍ന്നു നല്‍കുന്ന കൊച്ചു വാക്യങ്ങളാണ് സൂത്രങ്ങള്‍.
സൂത്രം എന്നതിന്റെ നിര്‍വചനം ഇപ്രകാരമാണ് -
അല്‍പ്പാക്ഷരമസന്ദിഗ്ധം
സാരവത് വിശ്വതോമുഖം
അസ്‌തോഭമനവദ്യം ച
സൂത്രം സൂത്രവിദോവിദുഃ
വളരെ കുറച്ച് വാക്കുകള്‍ കൊണ്ട് വളരെ വ്യക്തമായി സാരമായത് മാത്രം,  വിവിധ കാഴ്ചപ്പാടുകളെ പരിഗണിച്ച് അനാവശ്യമായവയെ പറയാതെ, ആവശ്യമുള്ളത് വിട്ടുകളയാതെ രചിക്കുന്നതാണ് സൂത്രം. അനാവശ്യമായ ഒരു വാക്കോ അക്ഷരമോ സൂത്രത്തില്‍ ഉണ്ടാകില്ല. ഒരു അക്ഷരം ലാഭിക്കാനായാല്‍ ഒരു മകന്‍ ഉണ്ടായ പോലുള്ള നേട്ടമാണ് സൂത്രകാരന്. അത്രയ്ക്ക് കണിശതയോടെയാണ് സൂത്രരചന നടത്തുന്നത്.
 സൂത്രം എന്നാല്‍ ചരട് എന്നര്‍ഥം. ഉപനിഷദ് വാക്യങ്ങളാകുന്ന കുസുമങ്ങളെ നന്നായി കോര്‍ത്തിണക്കിയ ഒന്നാന്തരം വാടാമാലയാണ് ബ്രഹ്മസൂത്രം. വേദാന്തത്തിലെ ഓരോ ആശയവും അത്രയേറെ കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് ബ്രഹ്മസൂത്രമെന്ന വാങ്മനോഹര ഹാരത്തില്‍ കൊരുത്തിട്ടുള്ളത്.
സൂത്രങ്ങള്‍ പലവിധത്തിലുണ്ടെങ്കിലും ഉത്തരമീമാംസയുമായി ബന്ധപ്പെട്ടതാണ് നാം വിചാരം ചെയ്യാന്‍ പോകുന്ന ബ്രഹ്മസൂത്രം.
കുരു കർമൈവ തസ്മാത് 'ത്വം പൂർവ്വൈ: പൂർവ്വതരം കൃതം...
ഒന്നും പ്രവർത്തിക്കാതെ ഇരിയ്ക്കുവാൻ ആർക്കെങ്കിലും കഴിയുമോ?  ഇല്ല തന്നെ. നാം എല്ലാ തരത്തിലും പ്രവൃത്തി നിരതരാണ് മറ്റൊരു തരത്തിൽ  പറഞ്ഞാൽ കർമ്മബദ്ധരാണ് ' എന്തിനാണ് പ്രവൃത്തി അഥവാ കാർമ്മം - ശ്രീ ശങ്കരാചാര്യർ പറയുന്നു " ചിത്തസ്യ ശുദ്ധയേ കർമ്മ നഹി വസ്തൂപലബ്ധയേ " [വിവേക ചൂഡാമണി ] മനസിന്റെ പരിപാകത്തിനാണ് കർമ്മം സത്യബോധത്തിനല്ല. എങ്ങനെയാണ് മനസ് പരിപാകപ്പെടുന്നത് ? അനുഭവങ്ങളുടെ തീച്ചൂളയിൽ പല വട്ടം ഉരുകി കണ്ണീരിന്റെ വെള്ളത്തിൽ കഴുകിയെടുത്ത പൊന്നാകണം മനസ് . ആ മനസിനേ സത്യം കാണാൻ കഴിയൂ ബ്രഹ്മാവ് മുതൽ അണുക്കൾ വരെ ഉള്ള എല്ലാവരും കർമ്മബദ്ധർ തന്നെ. എന്നാൽ മനുഷ്യൻ കർമ്മബദ്ധൻ മാത്രമല്ല ആസക്ത കർമ്മിയുമാണ്. കർമ്മയോഗം പറയുന്നു - പ്രവൃത്തി നിരതനാകുമ്പോൾ തന്നെ പ്രവൃത്തി വിരതനാകുന്ന ഒരു തരം അവസ്ഥയാണത് ജനക രാജർഷിയെ പറ്റി ഒരു കഥ പറയാറുണ്ട് ആദ്ധ്യാത്മിക ചർച്ചകൾക്ക് പേരുകേട്ടതാണ് ജനകരാജാവിന്റെ സദസ് .ഒരിക്കൽ വേദാന്ത ചർച്ച നടക്കുകയാണ് അല്പം അകലെ നദീതീരത്തുള്ള ജനകന്റെ യാഗശാലയിൽ. സത്യബ്രഹ്മത്തെ പറ്റി ജഗത്തിന്റെ മിഥ്യയെ പറ്റി പൊടിപൊടിച്ച ചർച്ച! അപ്പോൾ ദൂരെ മിഥിലാ നഗരം കത്തുന്നതായി അവർ കണ്ടു സ്വത്തുക്കൾ നശിക്കുന്നത് കണ്ട അവർ വേഗം കിട്ടാവുന്നത് രക്ഷിക്കാനായി ഓടി
ആ യാഗശാലയിൽ ജഗന്മിഥ്യാത്വം അനുഭവിച്ച് ഒരാൾ മാത്രമുണ്ട് ബാക്കി! ജനകൻ !! അദ്ദേഹം ചിന്തിച്ചത് ഇങ്ങനെയാണ് "മിഥിലായാം പ്രദീപ്തായാം ന മേ ദഹതി കിഞ്ചന " സാക്ഷാത് ആത്മസ്വരൂപനായ എനിക്ക് മിഥില കത്തിയെരിഞ്ഞാലും ഒന്നും സംഭവിക്കില്ല
ഇന്നത്തെ ചിന്തയിൽ ഇത് ഒരു നെഗറ്റീവ് സന്ദേശമുല്ല എന്ന് തോന്നാം പക്ഷെ ജനകൻ കർമ്മനിരതൻ തന്നെ ആയിരുന്നു' ഇതിന് ഉത്തരം ഭഗവത് ഗീത തന്നെ പറയുന്നു  - °കർമ്മണൈവ ഹി സം സിദ്ധി മാസ്ഥിതാ: ജനകാദയ: " പ്രവൃത്തിയിൽ നിരതനാക്കുമ്പോൾ തന്നെ biased [ സ്വപക്ഷവാദി] ആകാതെ  നില കൊള്ളുക. ഈ മാനേജ്മെന്റ് ടെക്നിക് ആണ് കർമ്മയോഗം.  അല്ലാതെ ഒന്നും ചെയ്യാതിരിക്കലല്ല. ഉള്ളൂർ പറയുന്നതിങ്ങനെ-
തന്നാൽ കരേറേണ്ട വരെത്രയോ പേർ
താഴത്തു പാഴ്ചേറിലമർന്നിരിക്കേ
താനൊറ്റയിൽ ബ്രഹ്മപദം കൊതിക്കും
തപോ നിധിയ്ക്കെന്തൊരു ചാരിതാർത്ഥ്യം?
സത്യം സന്യാസമെന്നത് സമൂഹത്തിൽ നിന്നുള്ള ഒളിചോട്ടമല്ല സമൂഹത്തിലെ പല വിധമായ കർമ്മങ്ങളിൽ ഏർപ്പെടുമ്പോൾ തന്നെ അതിൽ ഒരു നിസംഗത്വം പുലർത്തുക പ്രവൃത്തി ആത്മാർത്ഥമാകുന്നത് കാണാം
പ്രവൃത്തി നിരതമായ ഒരു " ഗുരുവാസര' മാകട്ടെ എന്ന് ആശംസിക്കുന്നു
പ്രപഞ്ചത്തിൽ എണ്ണമറ്റ ജീവജാലങ്ങളുണ്ട്. അവയുടെ പ്രവർത്തനരീതികൾ വ്യത്യസ്തമാണ്. ഒരേ വർഗ്ഗത്തിലുള്ള ജീവികൾക്കിടയിൽ തന്നെ എത്ര എത്ര അവസ്ഥാന്തരങ്ങൾ, ഇതിനെല്ലാമുള്ള കാരണങ്ങൾ എന്താണ്? ജീവൻ, മനസ്സ്, ആത്മാവ്, ഈ അവസ്ഥകൾ ഓരോ ജീവിക്കും വ്യത്യസ്തരീതിയിലാണ്. ജീവൻ ശരീരതോടും, മനസ്സ് ആത്മാവിനോടും ബന്ധപെട്ടിരിക്കുന്നു. മനസ്സിന്റ പ്രവർത്തനo ആത്മാവിന്റെ നിയന്ത്രണത്തിലാണ്. ആത്മാവ് പലജന്മങ്ങലൂടെ  കർമ്മ ശേഷിക്കനുസരിച് നിലകൊള്ളുന്നു. ഇതാണ് ജീവ രഹസ്യം. സത്വ രജ തമോ ഗുണങ്ങളുടെ ആവീർഭാവവും മേൽ പറഞ്ഞ വിധത്തിൽ ഉണ്ടായതാണ്.
വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-99

കൗസല്ല്യയുടെ അന്തപുരത്തിൽ ചെന്നു ഭരതൻ. ഭരതനെ കണ്ട് കൗസല്ല്യ പറഞ്ഞു നീ വന്നുവല്ലേ, ഞാൻ അറിഞ്ഞു. നിന്റെ മാതാവ് അതിക്രൂരമായ കാര്യങ്ങൾ ചെയ്ത് വലിയ പ്രയാസങ്ങളൊന്നും ഇല്ലാതെ നിനക്ക് രാജ്യാധികാരം വാങ്ങി തന്നല്ലോ. നന്നായി വരട്ടെ. സുഖമായിരിക്കു.

ഇതം തേ രാജ്യ കാമസ്യ
ഇതിൽപ്പരം ഒരു നികൃഷ്ടമായ അപമാനകരമായ വാക്ക് ഭരതനെ വിളിക്കാനില്ല, രാജ്യകാമൻ.

ഇത് കേട്ട് ഹൃദയം വിങ്ങി നിൽക്കുന്ന ഭരതന് വ്രണത്തിൽ സൂചി കുത്തുന്ന പോലെയുള്ള വേദനയാണ് അനുഭവപ്പെട്ടത്. ഒരു സർഗ്ഗം മുഴുവനും ഭരതന്റെ ആ വേദനയാണ് എഴുതിയിരിക്കുന്നത്. എന്നെ കാരണമാണ് ജ്യേഷ്ഠൻ വനവാസത്തിന് പോയതെങ്കിൽ ഈ ലോകത്തിലുള്ള സകല പാപങ്ങളും എന്റെ മേൽ വീഴട്ടെ എന്ന് ഭരതൻ വിലപിക്കുന്നു.

കൃത ശാസ്ത്രാനുകാ ബുദ്ധിഹി
മാ ഭൂതസ്യ കഥാചന
സത്യസന്ധാ സദാം ശ്രേഷ്ഠാം
യസ്യാര്യോനുമതേ ഗതഹ
പ്രൈശം പാപ്യാതി സാമ്യാതു
സൂര്യം ച പ്രതി മേഘതു
ഹന്തു പാദേനഗാ സുക്താം
യസ്യാര്യോനുമതേ ഗതഹ
ധർമ്മ ശാസ്ത്രത്തിൽ ഓരോ പാപത്തിനും വിധിച്ചിരിക്കുന്ന ഗതി, അതെല്ലാം എന്റെ മേൽ വന്ന് വീഴട്ടെ, ഞാനാണ് ജ്യേഷ്ഠന് ഈ ഗതി വരുത്തിയതെങ്കിൽ എന്ന് ഭരതൻ പറയുന്നു.

കൗസല്ല്യ ഭരതനെ സന്ദേഹപ്പെട്ടതിൽ ദു:ഖിക്കുന്നു. മതി മകനെ ഒരു ദു:ഖം തന്നെ താങ്ങാനാകുന്നില്ല. രാമൻ വനത്തിൽ പോയി എന്നതിനേക്കാൾ നിന്നെ ഞാൻ സംശയിച്ചു എന്നതാണ് വലിയ പാപം. ഇരുപത്തിയേഴ് ശ്ലോകങ്ങൾ ഭരതൻ ഓരോ പാപത്തെ എണ്ണി പറഞ്ഞ് വിധിയെ ആവാഹിച്ച് തനിക്ക് മേൽ വീഴ്ത്തുന്നു. ഇത് കേട്ട് കൗസല്ല്യ ഇതിൽ കൂടുതൽ എന്നെ ദു:ഖിപ്പിക്കരുത് ഭരതാ ഞാൻ നിന്നോട് അപരാധമാണ് ചെയ്തതെന്ന് പറഞ്ഞ് ആശ്ലേഷിക്കുന്നു.

വസിഷ്ഠ മഹർഷി ദശരഥന്റെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിക്കാനായി ഭരതനെ സമീപിക്കുന്നു. ഭരതൻ പറഞ്ഞു എന്റെ പിതാവ് കൈകേയി മാതാവിനൊപ്പം എന്നേയും ഉപേക്ഷിച്ചു പോയല്ലോ. മകന്റെ സ്ഥാനം നഷ്ടപ്പെട്ട ഞാനെങ്ങനെ അന്ത്യ സംസ്കാരങ്ങൾ ചെയ്യും. ഭരതനെ വസിഷ്ഠർ സമാധാനിപ്പിച്ചു.

രാത്രി സ്വന്തം മുറിയിൽ ഉറങ്ങുന്നതിന് മുൻമ്പായി കരയുന്നു ഭരതൻ.
മന്ഥര പ്രഭവ തീവ്രഹാം
കൈകേയി ഗ്രാഹ സങ്കുലഹ
വരദാനം മയോക്ഷോഭ്യോ
അമജയത് ശോക സാഗരഹ
മന്ഥരയിൽ നിന്ന് ഉണ്ടായി, കൈകേയി എന്ന തിമിംഗലവും മറ്റുമുള്ള വരദാനമാകുന്ന ശോക കടലിൽ ഞാൻ മുങ്ങി കിടക്കുന്നു. പ്രഭാതത്തിൽ ഒരു രാജാവിനെ ഉണർത്തുന്ന പോലെ സേവകർ വന്ന് ഉണർത്തി ഭരതനെ. രാജാ എന്ന് സംബോധന ചെയ്തു. ഇത് കേട്ട് കിടക്കയിൽ ഇരുന്നു കൊണ്ട് തന്നെ ഭരതൻ ഉച്ചത്തിൽ പറയുന്നു ഞാൻ രാജാവല്ല .😔എന്നെ ഇനി മേൽ അങ്ങനെ വിളിക്കരുത്. ഇപ്പോൾ തന്നെ രാമനെ തിരികെ കൊണ്ടു വരണം അതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ചെയ്യുന്നു.
വലിയ അക്ഷൗഹിണി സൈന്യം ,ചതുരംഗ പടയും, ജനങ്ങളും രാമനെ തിരികെ കൊണ്ടു വരാനായി പുറപ്പെട്ടു. പോകുന്ന വഴിയെല്ലാം കിണറ് കുത്തി, കുളം വെട്ടി, മാർഗ്ഗം തെളിച്ച് ജനങ്ങളും ഋഷികളും ഭരതന്റെ കൂടെ ചേർന്ന് യാത്രയായി.

Nochurji 🙏 🙏
Malini dipu 

Wednesday, January 30, 2019

അവിദ്യയുടെ തലങ്ങൾ
*********************
അജ്ഞാനത്തിന്‌ എഴ്‍ ഭൂമികകളുണ്ട്‍.
ബീജജാഗ്രത്ത്, ജാഗ്രത്ത്‍, മഹാജാഗ്രത്ത്‍, ജാഗ്രത്‍സ്വപ്നം, സ്വപ്നം, സ്വപ്നജാഗ്രത്ത്‍, സുഷുപ്തി എന്നിവയാണ്‌ അജ്ഞാനത്തിന്റെ ഏഴ്‌ തലങ്ങള്‍.
പരിശുദ്ധ ചിത്തത്തില്‍നിന്നും പ്രതിബിംബലക്ഷണമായ യാതൊരു ചൈതന്യം ജാഗ്രത്തിന്റെ ബീജരൂപമായും ഭവിഷ്യല്‍ക്കാലത്തില്‍ ചിത്തജീവനാദികള്‍ക്കും അവയുടെ അര്‍ത്ഥത്തിനും പാത്രീഭൂതമായതും ഉത്ഭവിക്കുന്നുവോ അത്‍ ബീജജാഗ്രത്താകുന്നു. ജീവന്റെ നൂതന അവസ്ഥയാണിത്‍. ഇതിനെയാണ്‌ ബീജജാഗ്രത്ത്‍ എന്ന്‍ പറയുന്നത്‍.
പരമാത്മബിംബത്തില്‍നിന്നും അഭിനവമായുണ്ടായ ഈ ബീജജാഗ്രത്തിന്‌ പൂര്‍വ്വാനുഭവസംസ്‍കാരങ്ങള്‍ ഇല്ലായ്‍കകൊണ്ട്‍ ഞാന്‍ അവന്‍ ഇവന്‍ എന്റേത് നിന്റേത്‍ എന്ന നൂതനമായുണ്ടായ പ്രത്യയം ജാഗ്രത്താകുന്നു.
ഏത്‌ തലത്തിലാണോ ഈ ദ്വൈതം ഉത്ഭവിക്കുന്നത്‌ ആ തലത്തെ ജാഗ്രത്തെന്ന്‌ പറയും.
ഈ വിഷയത്തില്‍ ജന്മാന്തരപ്രചോദിതമായ താണ്‌ മഹാജാഗ്രത്ത്‍.
അഭ്യാസത്താല്‍ ദ്ര്‌ഡപ്പെട്ടതോ അല്ലാത്തതോ ആയി വിഷയസ്വരൂപമായ ജാഗ്രത്തിലെ മനോരാജ്യം ജാഗ്രത്‍സ്വപ്‍നം.
നിദ്രയില്‍ ഞാനെന്തൊക്കെയോ കണ്ടു, അത്‍ ഇപ്രകാരമാണ്‌ എന്നെല്ലാം ഉണര്‍ന്നിരിക്കുമ്പോള്‍ ഓര്‍മ്മവരുന്നത്‍ സ്വപ്‍നം.
ഒരു വസ്തു വളരെ നാള്‍ കാണാതിരുന്ന്‍ പിന്നീട്‍ കാണുമ്പോള്‍ സ്വരൂപജ്ഞാനം സ്പഷ്ടമാകാതെ ഓര്‍ത്തോര്‍ത്തിരിക്കുക, സ്വപ്നംപോലെ ജാഗ്രത്തില്‍ത്തന്നെ സ്‍ഫുരിക്കുന്ന തലം, അതിനെ സ്വപ്നജാഗ്രത്ത്‍ എന്ന്‍ പറയും.
പണ്ടെപ്പോഴോ കണ്ട ഒരു ദ്ര്‌ശ്യം വളരെ കാലത്തിനുശേഷം വീണ്ടും കാണുമ്പോള്‍, "ഇത്‍ ഞാന്‍ പണ്ടെവിടെയോ കണ്ടിട്ടുണ്ടല്ലോ" എന്ന്‍ തോന്നുകയും ആ സന്ദര്‍ഭത്തെ ഓര്‍ക്കാന്‍വേണ്ടി ഭൂതത്തിലേക്ക്‍ ഒര്‍മ്മയെ കൊണ്ടുപോകുന്നു.
ജാഗ്രത്‍ സ്വപ്‍ന അവസ്ഥകളുടെ ഭാവിദു:ഖാനുഭവത്തിന്റെ വാസനകളോടുകൂടിയ യാതൊരു ജഡാവസ്ഥയെ ജീവന്‍ സ്വീകരിക്കുന്നുവോ, അതിന്‌ സുഷുപ്തി എന്ന്‍ പറയും. ഈ അവസ്ഥയില്‍ സര്‌വജഗത്തുക്കളും അന്ധമായ തമസ്സില്‍ മറഞ്ഞുപോകുന്നു.
sathi Niraj
വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-98

വിഭീഷണ ശരണാഗതിയിൽ രാമൻ സുഗ്രീവനോട് പറയുന്നുണ്ട് ഭരതനെ പോലെ ഒരനുജൻ ഇനി ഉണ്ടാവുകയില്ല.
ശരീരം വിടുമ്പോൾ എന്നെ പിതാവ് അന്വേഷിച്ചിരുന്നുവോ? ഭരതൻ കൈകേയിയോട് ചോദിച്ചു. കൈകേയിക്ക് പറയാൻ സാധിക്കുമോ സത്യത്തിൽ എന്താണ് ദശരഥൻ ഭരതനെ കുറിച്ച് പറഞ്ഞതെന്ന്.
രാമേതി രാജാ വിലപൻ
ഹാ സീതേ ലക്ഷ്മണേതി ച
സമഹാത്മാ പരം ലോകം
ഗതോം മതിമതാന് വരഹ
രാമാ, ലക്ഷ്മണാ , സീതേ എന്ന് വിളിച്ചാണ് ശരീരം വെടിഞ്ഞത്. ഈ ജനങ്ങൾ രാമനും ലക്ഷ്മണനും സീതയും വനത്തിൽ പോയി തിരികെ വരുന്നത് കാണാൻ ഭാഗ്യമുള്ളവരാണല്ലോ . എനിക്ക് മാത്രം അതിനു ഭാഗ്യമില്ലാതെയായല്ലോ എന്ന് പറഞ്ഞാണ് ശരീരം വിട്ടത്.

അപ്പോഴാണ് ഭരതന് മറ്റൊരു ഞെട്ടൽ ഉണ്ടായത്. രാമൻ ജ്യേഷ്ഠൻ ഇവിടെയില്ലേ! എവിടെ പോയി.
ക്വചേതാനിം സധർമ്മാത്മാ
കൗസല്യാനന്ദ വർദ്ധനഹ
ലക്ഷ്മണേന സഹ ഭ്രാത്രാ
സീതയാച സമാഗത:

ഇത് കേട്ടതും കൈകേയി, ഭൂതോ പഹദചിത്തയായവൾ ഒന്നും മറച്ചു വയ്ക്കാതെ നടന്നതെല്ലാം പറഞ്ഞു. ഒരു സാധാരണ സ്ത്രീയുടെ തലത്തിൽ അല്ലല്ലോ കൈകേയി ചിന്തിക്കുന്നത്. ഞാനാണ് വരമായി നിന്നെ രാജാവാക്കണം എന്നാവശ്യപ്പെട്ടത്. ഞാനാണ് രാമനെ കാട്ടിലേയ്ക്ക് അയക്കാൻ ആവശ്യപ്പെട്ടത്. അത് ഇങ്ങനെയൊക്കെ പരിണമിച്ചു.

ഇതെല്ലാം കേട്ട് ഭരതന് ശോകമെല്ലാം കോ പമായി മാറി. വ്രണത്തിൽ ചാമ്പലിട്ട പോലെ ഓരോന്ന് ചെയ്തു വച്ചല്ലോ മാതാവെ.
ദു:ഖേമേ ദു:ഖ മകരോഹോ
വ്രണേ ക്ഷാര മിവാദ്ധതാഹ
പിതാവിനെ പ്രേതവും, ഭ്രാതാവിനെ താപസനുമാക്കി ഓടിച്ചു വിട്ടല്ലോ മാതാവേ നിങ്ങൾ. കോപം കൊണ്ട് വിറക്കുന്നു ഭരതൻ. നിങ്ങളേയും നാടു കടത്തും ഞാൻ. ഇന്ന് മുതൽ നിങ്ങളെന്റെ മാതാവുമല്ല നിങ്ങൾ ധർമ്മിഷ്ഠനായ അശ്വപതിയുടെ പുത്രിയുമല്ല.

രാജ്യാത് ഭ്രംശസ്വ കൈകേയി
നതു കാമം കരിഷ്യാമി
തവാഹം പാപ നിശ്ചയേ
നിങ്ങൾ മഹാപാപിയാണ്. നിങ്ങളുടെ ആഗ്രഹം ഞാൻ നടത്തി തരില്ല. ഇത്രയും വലിയ ദു:ഖം നിങ്ങളെനിക്ക്  തന്നുവല്ലോ. എന്റെ ജീവിതമേ ഇതോടെ തീർന്നിരിക്കുന്നു. ഈ രാജ്യം വിട്ട് പോകണം നിങ്ങൾ. ധർമ്മത്തെ നിങ്ങൾ കൈവിട്ട നിമിഷം പിതാവും നിങ്ങളെ ഉപേക്ഷിച്ചു, ഇപ്പോൾ ഞാനും ഉപേക്ഷിക്കുന്നു. അഗ്നിം പ്രവിശ്യ ,തീയിൽ ചാടു. ദണ്ഡകാരണ്യത്തിൽ പോകു എന്നൊക്കെ കോപത്താൽ ഭരതൻ കൈകേയിയോട് പറഞ്ഞു. ഇത്രയും ക്രൂരത ചെയ്തല്ലോ എന്ന് തപിച്ച് ഭരതൻ കൗസല്ല്യ മാതാവിന്റെ അരമനയിലേയ്ക്ക് പോയി. കൈകേയിയും പതുക്കെ ആവേശിച്ച പോലെയുള്ള ഭാവം മാറി സ്തംഭിച്ചു നിന്നു.

Nochurji 🙏 🙏
*സൂര്യനമസ്കാരം*

*നിത്യവും സൂര്യനമസ്കാരം ഒരു ശീലമാക്കുക*


*ധ്യാനശ്ലോകം*


*ധ്യേയ സദാ സവിതൃ മണ്ഡല മദ്ധ്യവർത്തീ*
*നാരായണ സരസിജാസന സന്നിവിഷ്ട്ട*
*കേയൂരവാൻ മകരകുണ്ഡലവാൻ കിരീടി* *ഹാരീഹിരണ്മയവപുർധൃതശംഖചക്ര*

*അര്‍ത്ഥം  :-*


*കിരണങളുതിരുന്ന ഹിരന്മയശരീരത്തില്‍ മകരകുണ്ഡലങളും കിരീടവും മാലകളും അണിഞ്ഞ് ശംഖചക്രങള്‍ധരിച്ച് സവിതൃമണ്ഡലത്തില്‍ മധ്യത്തില്‍എപ്പോഴും പത്മാസനസ്ഥനായിരിക്കുന്ന നാരായണന്‍ സദാ ആരാധ്യനാകുന്നു*

*സൂര്യനമസ്കാരമന്ത്രം*


*1. ഓം മിത്രായ നമഃ*
*2. ഓം രവയേ നമഃ*
*3. ഓം സൂര്യായ നമഃ*
*4. ഓം ഭാനവേ നമഃ*
*5. ഓം ഖഗായ നമഃ*
*6. ഓം പൂഷ്ണേ നമഃ*
*7. ഓം ഹിരണ്യഗര്‍ഭായ നമഃ*
*8. ഓം മരീചയേ നമഃ*
*9. ഓം ആദിത്യായ നമഃ*
*10. ഓം സവിത്രേ നമഃ*
*11. ഓം അര്‍ക്കായ നമഃ*
*12. ഓം ഭാസ്കരായ നമഃ*
*13. ഓം ശ്രീ സവിതൃസൂര്യനാരായണായ നമഃ*

*ഫലശ്രുതി*


*ആദിത്യസ്യ നമസ്കാരാന്‍*
*യേ കുര്‍വ്വന്തി ദിനേ ദിനേ*
*ആയുര്‍പ്രജ്ഞാ ബലം വീര്യം*
*തേജസ്ത്വേഷാം ച ജായതേ*

*അര്‍ത്ഥം  :-*

*ദിവസേന സൂര്യനമസ്കാരം ചെയ്യുന്നവര്‍ക്കെല്ലാം ആയുസ്,  പ്രജ്ഞ , ബലം,  വീര്യം,  തേജസ്  എന്നിവ  ഉണ്ടാകുന്നു*

*പഠിക്കുവാനും ക്രമപ്രകാരം ഓര്‍മ്മിക്കുവാനും സഹായിക്കുന്ന ഒറ്റ മന്തം*


*ഓം മിത്രരവിസൂര്യഭാനുഖഗപൂഷ്ണ*
*ഹിരണ്യഗര്‍ഭ മരീചാദിത്യ,*
*സവിത്രര്‍ക്ക ഭാസ്കരേഭ്യോ നമഃ*
*ഓം ശ്രീ സവിതൃസൂര്യനാരായണായ നമഃ*

*സൂര്യന്‍റെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയില്‍ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വര്‍ദ്ധിച്ചുവരികയാണ്. വേദകാലം മുതല്‍ ഭാരതീയര്‍ തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം.*

*ശ്വാസക്രമം*


*സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ പൂരകം ,വിടുന്നതിനെ രേചകം,അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ കുംഭകം എന്നിങ്ങനെ പറയുന്നു.സ്ഥിതി 1-ല്‍ പൂരകം,2-ല്‍ രേചകം,3-ല്‍ പൂരകം,4-ല്‍ രേചകം,5-ല്‍ കുംഭകം,6-ല്‍ പൂരകം,7-ല്‍ രേചകം,8-ല്‍ പൂരകം,9-ല്‍ രേചകം,10-ല്‍ കുംഭകം. കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം എന്നും പറയുന്നു.5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.*

*ഐതിഹ്യം*


*ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യന്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നു. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ്‍ ഹിന്ദുമതവിശ്വാസം[അവലംബം ആവശ്യമാണ്]. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങള്‍ക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികള്‍ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും നിത്യാചാരങ്ങള്‍ക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.*

*ശാസ്ത്രീയം*


*സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢതയും ആരോഗ്യവും ലഭിക്കുന്നതിനാല്‍ രോഗാണുക്കളുടെ ആക്രമണവും കുറയുന്നു.*

*തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്*

*സൂര്യ നമസ്കാരം <> കുറ്റമറ്റ ദഹനവ്യവസ്ഥ (Digestive System)*


               *വായും, വയറും, കരളും, പിത്താശയവും, പക്വാശയവും, കുടലുകളും, ആഗ്നേയ-ഗ്രന്ഥിയും, (pancreas) ഉൾപ്പെടുന്ന ദഹനവ്യവസ്ഥയുടെ പ്രവർത്തനം കുറ്റമറ്റതാക്കുന്നു. വിശപ്പും ദീപനവും പാചനവും മെച്ചപ്പെടുന്നു.*

*സൂര്യ നമസ്കാരം <>    ഹോർമോണുകളുടെ നല്ല പ്രവർത്തനം (Endocrine system)*


              *ശരീരത്തിലെ എല്ലാ ഹോർമോണുകളുടെയും പ്രവർത്തനം നേരെയാക്കുന്നു. കഴുത്ത് ഭാഗം വലിയുകയും വളയുകയും അമരുകയും ചെയ്യുന്നതുകൊണ്ടു എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന തൈറോയിഡ്-ഗ്രന്ഥി പ്രത്യേകിച്ചും പ്രവർത്തനോന്മുഖമാവുന്നു*

*സൂര്യ നമസ്കാരം <> ശരീര മാലിന്യ വിസർജ്ജനം (Excretory system)*


              *മല-മൂത്ര-വിയർപ്പുകൾ  വേണ്ടവിധം  പുറം തള്ളപ്പെടുന്നതു കൂടാതെ, ശ്വാസകോശത്തിൽ വളരെയധികം വായു നിറഞ്ഞു ഒഴിയുന്നതുകൊണ്ടു രക്തത്തിൽ ഒക്സിജൻ കൂടുതലായി ലയിക്കുകയും ശരീര മാലിന്യങ്ങൾ ഉഛ്വാസ വായുവിലൂടെ ഏറ്റവും അധികം   പുറത്താകുകയും ചെയ്യുന്നു (Respiratory System). ഇക്കാരണത്താൽ വിയർപ്പിന്റെ ദുർഗ്ഗന്ധം ഇല്ലാതാകുന്നു.*

*സൂര്യ നമസ്കാരം <> പ്രഭാ വലയം (Aura)*


              *ശരീരത്തിലുള്ള പ്രധാന നാഡികളായ 'ഇഡ', 'പിംഗള' എന്നിവയെ ക്രമപ്പെടുത്തി വ്യക്തികളിലുള്ള സ്ത്രീ-പുരുഷ-സ്വഭാവ-അംശങ്ങളെ ക്രമീകരിക്കുന്നു. നട്ടെല്ലിന്റെ    അടിയറ്റത്തുള്ള  മൂലാധാരം (root) മുതൽ ഉച്ചിയിലുള്ള സഹസ്രാരം (crown) വരെയുള്ള നാഡീ-മർമ്മ-കേന്ദ്രങ്ങളായ ആധാരങ്ങളുടെ (chakraas) പ്രവർത്തനം ക്രമപ്പെടുത്തി സൂക്ഷ്മ ശരീരത്തെ ഓജസ്സുറ്റതാക്കുന്നു. ശാരീരിക- മാനസിക- ആരോഗ്യം സമ്പൂർണ്ണമാക്കുന്നു*

*സൂര്യ നമസ്കാരം <> മഹനീയമായ വ്യക്തിത്വം:*


               *സദാ  ആനന്ദ ചിത്തരായി  ജീവിക്കുവനാവശ്യമായ മനോബലം ലഭിക്കും. ആത്മ ധൈര്യം, ശുഭാപ്തിവിശ്വാസം എന്നിവ വർദ്ധിക്കും.      വിഷാദ രോഗം, മാനസ്സിക സമ്മർദ്ദം, മനോവിഷമം, ഉന്മേഷക്കുറവു, മറവി, വേവലാതി മുതലായവ ഒഴിഞ്ഞു മനസ്സ് ശാന്തമാകുകയും  മഹനീയമായ ഒരു വ്യക്തിത്വത്തിനു  ഉടമ യാകുകയും ചെയ്യുന്നു.* 

*സൂര്യ നമസ്കാരം <> മൃതസഞ്ജീവനി*


            *സൂര്യ നമസ്കാരം മുടക്കം വരുത്താതെ ആചരിച്ചു വന്നാൽ ഒരാൾക്ക്, ഏറ്റവും നല്ല ആരോഗ്യം, എപ്പോഴും ഉന്മേഷം, എല്ലാറ്റിനും കാര്യശേഷി, ദീർഘായുസ്സ്  എന്നിവ നല്കുന്ന ഒരു മൃതസഞ്ജീവനിയായി അനുഭവപ്പെടും.*

*സൂര്യ നമസ്കാരം <> രോഗപ്രതിരോധശേഷി (Immune System)*


              *രോഗ പ്രതിരോധശേഷി പതിന്മടങ്ങ്‌ വർധിപ്പിക്കുന്നു. ജീവിത ശൈലീ രോഗങ്ങളായ ABCD (ആസ്ത്മ BP,കൊളസ്ട്രോൾ/ക്യാൻസർ, ഡയബെറ്റീസ്) തുടങ്ങിയവയെ ദൂരീകരിക്കുന്നു; കാലാവസ്ഥാ-ജന്യ വ്യാധികളെ ചെറുക്കുന്നു. നട്ടെല്ല് ശക്തിപ്പെടുന്നത് തന്നെ  കിഡ്നിത്തകരാറുകൾ ഉൾപ്പെടെയുള്ള അനേക രോഗങ്ങൾക്കും അസുഖങ്ങൾക്കും ലളിതവും ഫലപ്രദവുമായ പരിഹാരമാണ്. എല്ലാ അസ്ഥി സന്ധികളെയും ശാസ്ത്രീയമായി പ്രവർത്തിപ്പിക്കുന്നതു കൊണ്ടു സന്ധി വേദന, നീര്, കഴപ്പ്, തേയ്മാനം , മറ്റു വാത രോഗങ്ങൾ എന്നിവ മാറ്റാൻ കഴിയും.*

*സൂര്യ നമസ്കാരം <> ജനറൽ ടോണിക് *


              *ഒരു ജനറൽ ടോണിക്കായി പ്രയോജനപ്പെടുന്നു . അത് കൈകാലുകൾ പുഷ്ടിപ്പെടുത്തുന്നു, നട്ടെല്ലിനു ശക്തിയും അയവും നല്കുന്നു. നെഞ്ചിനു വികാസമുണ്ടാക്കുന്നു, അരക്കെട്ടിനു അയവു തരുന്നു. അസ്ഥി വ്യവസ്ഥ യ്ക്കെന്നപോലെ (skeletal system) മാംസപേശികൾക്കും (MuscularSystem) ശരീര സന്ധികൾക്കും അസ്ഥി-തന്തുക്കൾക്കും (ligaments) ബലവും വലിവും നല്കുന്നു  ഹൃദയം, ശ്വാസകോശം, ആമാശയം, കുടൽ  തുടങ്ങിയ എല്ലാ ഉൾ-അവയവ- പ്രവർത്തനങ്ങളേയും മെച്ചപ്പെടുത്തുന്നു*

*സൂര്യ നമസ്കാരം <>  സൌന്ദര്യം*


              *യുവത്വവും ആരോഗ്യവും പ്രായം ഏറിയാൽ പോലും നില നിർത്തും. രക്ത സഞ്ചാരം കൂടുന്നത് കൊണ്ടു മുഖ പ്രസാദം മങ്ങാതെ നില്ക്കും. ചർമ്മം തുടുത്ത് മിനുസപ്പെടും. പ്രായമോ, ജരയോ കയറില്ല . A twenty five face on a seventy five body. *
*സൂര്യ നമസ്കാരം വേഗത്തിൽ ചെയ്താൽ പൊണ്ണത്തടി കുറയും; ആഹാരം നിയന്ത്രിച്ചു കുറക്കുന്നതിനേക്കാൾ പെട്ടെന്നു തടികുറയും.* *ഉദരത്തിലും, കുട വയറിലും, ഇടുപ്പിലും, തുടയിലും, കഴുത്തിലും, താടിയിലുമുള്ള  അമിത കൊഴുപ്പ് ഒഴിഞ്ഞു മാറും. വയർ ഒതുങ്ങി  ആലിലയോ, സിക്സ് പായ്ക്കോ  ആവാൻ സഹായിക്കും. ശരീരത്തിനു നല്ല വഴക്കവും ചൊടിയും  ഉണ്ടാകും.*

*സൂര്യ നമസ്കാരം <> സുകേശം*


              *കഴുത്തിനുള്ള  വ്യായാമം, തലയിലേയ്ക്കുള്ള രക്തസഞ്ചാരം വർദ്ധിപ്പിക്കുകയും, തലയോട്ടിക്കും മുടിക്കും മറ്റും  അധിക പോഷണം ലഭ്യമാക്കുകയും ചെയ്യും.  തന്മൂലം മുടികൊഴിച്ചിൽ, കഷണ്ടി,  നര  എന്നിവ വരാതിരിക്കും.*

*സൂര്യ നമസ്കാരം <> പൊക്കം*


              *മുടക്കം കൂടാതെ ശരിയായി  ചെയ്താൽ, നട്ടെല്ലിലെ കശേരുക്കൾക്കു വലിവുണ്ടാകുകയും പൊക്കം കൂടി വരുകയും ചെയ്യും.*

*സൂര്യ നമസ്കാരം <> സ്ത്രീ ജീവിത സാഫല്യം / നവ യൌവ്വനം (Reproductive system)*


              *സ്ത്രീകൾക്ക് അണ്ഡാശയം, ഗർഭാശയം എന്നിവ മെച്ചപ്പെടുന്നതു കൊണ്ട്, ആർത്തവത്തകരാരുകളോ, മാസമുറ-വേദനയോ വരില്ല.*  *അങ്ങനെ വേദനയില്ലാത്ത മാസമുറ , മനംപിരട്ടലും, ഛർദ്ദിയും ഇല്ലാത്ത ഗർഭാരംഭം, ഭാരബോധവും ആലസ്യവും ഇല്ലാത്ത  ഗർഭകാലം, പ്രശ്നങ്ങളില്ലാത്ത സുഖപ്രസവം,  ആരോഗ്യമുള്ള സൽസന്താനം, ഗുണമേറിയ മുലപ്പാൽ മുതലായവ സ്ത്രീകൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളാണു.*
*സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗികത്തകരാറുകളോ ബലഹീനതയോ ഉണ്ടാവുകയില്ല.  ദാമ്പത്യ ജീവിതം    ഭദ്രമാകും*

*സൂര്യ നമസ്കാരം <> സജീവ നാഡീ വ്യവസ്ഥ ( Nervous System)*

              *പുതിയ  കോശങ്ങൾ സൃഷ്ടിച്ചു  മസ്തിഷ്ക്കത്തെ    പ്രബലപ്പെടുത്തുന്നു. നട്ടെല്ലിലെ സുഷുമ്ന, നാഭി പ്രദേശത്തെ നാഡീകേന്ദ്രമായ മണിപൂരകചക്രം  എന്നിവയുടെ  പ്രവർത്തനം  ഉത്തേജിതമാകുന്നു.* *തത്ഫലമായി ഉന്നതമായ പ്രതിഭാ-ധനം, ഏകാഗ്രത, ബുദ്ധിശക്തി, ഓർമ്മശക്തി, ധാരണാ ശേഷി  ഇവ  വർദ്ധിക്കുന്നു. *
*മസ്തിഷ്ക്ക-രക്ത-സ്രാവം , പക്ഷാഘാതം എന്നിവയെ ചെറുക്കാൻ സാധിക്കും.  മറവി രോഗമുണ്ടാക്കുന്ന രാസ ഘടകങ്ങളെ  സൂര്യ നമസ്ക്കാരം പുറം തള്ളും*

*സൂര്യ നമസ്കാരം <> പ്രബല ഹൃദയം: ( Cardiovascular System)*


             *ഹൃദയത്തിന്റെയും രക്ത ധമനികളുടെയും പേശികൾ ശക്തിപ്പെടുത്തുന്നു. രക്ത സഞ്ചാരം വർദ്ധിപ്പിക്കുന്നു.*  *ശരീരത്തിന്റെ  എല്ലാ കോശങ്ങളിലും   വായുവും ഊർജ്ജവും പോഷണവും   എത്തുന്നു.     അവ  ആരോഗ്യത്തോടെ പ്രവർത്തിക്കുന്നു.*

Tuesday, January 29, 2019

ഒരിക്കൽ ഒരു രത്നവ്യാപാരി നമ്മുടെ കോഴിക്കോട്ട് ഉണ്ടായിരുന്നു. അയാൾക്ക് ഭാര്യ ഇല്ല, മക്കളില്ല,ബന്ധുക്കൾ ആരും ഇല്ല. പക്ഷേ, അയാൾക്ക് വിശ്വസ്ഥനായ ഒരു servant ഉണ്ടായിരുന്നു. എന്തിനും അയാൾ മതി. അത്രയ്ക്ക് വിശ്വസ്ഥൻ . രത്നവ്യാപാരി അയാൾ മരിക്കുന്നതിന് (മരിക്കുന്ന സമയത്ത്)മുൻപ് 30 കോടി രൂപയും സ്ഥാവരജംഗമ സ്വത്തുക്കളും ഈ servant ന്റെ പേരിൽ എഴുതി വച്ചു. ഈ servant ന് സ്വപ്നം കാണാൻ പറ്റുമോ ഇത്രയും പണം. ഇതു പോലെ ഒരാള് തന്നിൽ പ്രീതനായി ക്കഴിഞ്ഞാൽ എന്തു വേണമെങ്കിലും കൊടുക്കും. ഇതു പോലെ, ഭഗവാൻ പ്രീതനായാൽ, ഭഗവാനേ , എന്റെ ക്ലേശങ്ങൾ ഒക്കെ ,മാറ്റുവാൻ അങ്ങേക്ക് ഒരു പ്രയാസവും ഇല്ല .എന്റെ പ്രശ്നങ്ങൾ എല്ലാം അങ്ങേയേ സംബന്ധിച്ചിടത്തോളം വെറും നിസ്സാരമാണ്. ഭഗവാന്റെ കാരുണ്യം കിട്ടിയാൽ ,എല്ലാം ശുഭം. എത്രയോ ആളുകൾ അങ്ങേയെ ഭജിച്ച് "ശോകാഭിരഹിതാ" ശോകത്തിൽ നിന്നും മുക്തരായിട്ട്, ഭഗവത് ഭക്തന്മാരായി തീർന്ന്, സുഖത്തെ പ്രാപിച്ചിട്ടില്ലെ. ഭട്ടതിരിപ്പാട്, ഒരു വലിയ പരമ്പരേയാണ് കാണുന്നത്. അവരിൽ പലരേയും ഒരു പക്ഷേ ഭട്ടതിരിപ്പാട് അറിയുമായിരിക്കും. ശ്രീരാമകൃഷ്ണദേവൻ throat ൽ cancer കൊണ്ട് തൊണ്ട പഴുത്ത ആളാണ്. ഭക്തിയുടെ മൂർദ്ധന്യാവസ്ഥയിൽ cancer ന്റെ ഒരു വേദനയും അറിഞ്ഞിരുന്നില്ല എന്ന് ഉള്ളത് സത്യമാണ്. അതുപോലെ തന്നെ രമണമഹർഷി രണ്ടു പേർക്കും ഒരു വ്യത്യാസവും ഇല്ല. ഇതു പോലെ പല മഹാത്മക്കളും മുക്തരായതുപോലെ, എന്റെ ക്ലേശങ്ങളും തീർക്കാൻ അങ്ങേക്ക് ഒരു പ്രയാസവും ഇല്ല.  ഭട്ടതിരിപ്പാട് തന്റെ രോഗ ക്ലേശങ്ങൾ തീർത്തു തരുവാൻ കരുണയുണ്ടാകണമേ എന്ന പ്രാർത്ഥന ഇതിലും ധ്വനിപ്പിച്ചിരിക്കുന്നു.🙏

ഉത്തമ ഭക്തിയെപ്പറ്റി ഭട്ടതിരിപ്പാട് പറയുന്നുണ്ട് എന്താണ് ഉത്തമ ഭക്തി.

"മനസ്സ് എന്നിൽ ഏകാഗ്രമാക്കി നിത്യസ്ഥിരതയോടും, ഉത്തമ ശ്രദ്ധയോടും കൂടി എന്നെ ഉപാസിക്കുന്നവരാരോ അവർ എന്റെ ഉത്തമ ഭക്തന്മാരും ഉത്തമ യോഗികളും ആകുന്നു. യാവചിലർ, സർവ്വേന്ദ്രീയങ്ങളേയും  കീഴടക്കി, സർവ്വത്ര സമബുദ്ധികളും , സർവ്വ ഭൂതങ്ങളുടെയും ഹിതത്തിൽ, തത്പരന്മാരുമായി, വാക്കിന് വിഷയമല്ലാത്തതും, അവ്യക്തവും, സർവ്വഗതവും, ചിന്താതീതവും, നിർവ്വികാരവും, അമലവും, നിത്യവുമായ നിർവിശേഷ (ബ്രഹ്മ) ത്തെ ഉപാസിക്കുന്നുവോ അവൻ എന്നെതന്നെയാണ് പ്രാപിക്കുന്നത്. എന്നാൽ, അവ്യക്തത്തെ ഉപാസിക്കുന്നവർക്ക് ക്ലേശം അധികമാണ്. എന്തെന്നാൽ , ദേഹാഭിമാനി ഉള്ളവർക്ക് അവ്യക്തമായ ഗതി പണിപ്പെട്ടേ പ്രാപിക്കുവാൻ സാധ്യമാകൂ. ആവിധമല്ലാതെ സർവ്വകർമ്മങ്ങളും എന്നിൽ സമർപ്പിച്ച്, എന്നെ തന്നെ ശരണമാക്കി , എന്നെ ഒഴിച്ച് മറ്റൊന്നിലും താത്പര്യം വയ്ക്കാതെ, എന്നെ തന്നെ ധ്യാനിച്ചു കൊണ്ട് ഉപാസിക്കുന്നവർ ആരോ , അവരുടെ മനസ്സ് എന്നിൽ മുഴുകിയിരിക്കുന്നതു കൊണ്ട് , ഞാൻ അവരെ ജനന മരണ പ്രവാഹ സമുദ്രത്തിൽ നിന്നും കാലതാമസം കൂടാതെ കരകയറ്റും".         ( ഭഗവത് ഗീത .12.17)

ഭക്തിയേപ്പറ്റി, നാരദമഹർഷി, ദക്ഷ പുത്രന്മാർക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.
ശ്രീമദ് ഭാഗവതം.   സ്കന്ധം 6 , അഞ്ചാം അദ്ധ്യായത്തിൽ. ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.🙏
*ശ്രീമദ് ഭാഗവതം 46*

അപി മേ ഭഗവാൻ പ്രീത: കൃഷ്ണ:   പാണ്ഡുസുതപ്രിയ:
പൈതൃഷ്വസേയ പ്രീത്യർത്ഥം തദ് ഗ്രോത്രസ്യാത്തബന്ധവ:
അന്യഥാ തേ അവ്യക്തഗതേ: ദർശനം ന: കഥം നൃണാം.

കൃഷ്ണ ദർശനം ഉണ്ടായിട്ടില്ലെങ്കിൽ  അങ്ങയുടെ ദർശനം എനിക്ക്  എങ്ങനെ കിട്ടും. അതുകൊണ്ട് പറയൂ.

യത് ശ്രോതവ്യം അഥോ ജപ്യം യത് കർത്തവ്യം നൃഭി: പ്രഭോ
സ്മർത്തവ്യം ഭജനീയം വാ ബ്രൂഹി യദ്വാ വിപര്യയം.

പാരമാർത്ഥികമായി ഞാൻ എന്താണ് ചെയ്യേണ്ടത് എന്താണ് ജപിക്കേണ്ടത്  എന്താണ് ധ്യാനിക്കേണ്ടത് ഇന്നേക്ക് ഏഴാം ദിവസം മരണം. എന്ത് ചെയ്തിട്ട് എന്തു പ്രയോജനം. എനിക്ക് മാർഗ്ഗം കാണിച്ചു തരിക. അവിടുന്ന് കുറച്ച് നേരം പോലും ഗൃഹസ്ഥന്മാരുടെ വീട്ടിൽ ഇരിക്കില്ല്യ. അങ്ങനെയുള്ള അവിടുന്ന് എന്റെ വീട്ടിലേക്ക് എഴുന്നള്ളിയിരിക്കുന്നു.

ആചാര്യസ്വാമികൾ വിവേകചൂഡാമണിയിൽ പറയുന്നു. മനുഷ്യത്വം, മനുഷ്യത്വം ണ്ടാവുക, മുമുക്ഷത്വം മോക്ഷത്തിനായുള്ള ഇച്ഛ,  മഹാ പുരുഷസംശ്രയം. സ്വയം ജീവന്മുക്തനായ ഒരു മഹാപുരുഷന്റെ സംശ്രയം. പരീക്ഷിത്തിന് ഈ മൂന്നും സാധിച്ചിരിക്കുണു. അതുകൊണ്ട് ഭഗവൻ, അവിടുന്ന് എനിക്ക് വഴി കാണിച്ചു തരണം എന്ന് പറഞ്ഞു.

വരീയാൻ ഏഷതേ തേ പ്രശ്ന: കൃതോ ലോകഹിതം നൃപ
ആത്മവിത്സമ്മത: പുംസാം ശ്രോതവ്യാദിഷു യ: പര:

ഹേ രാജൻ, ആദ്യമായി അങ്ങയുടെ ചോദ്യത്തിന് എന്റെ ആശീർവാദം. ലോകത്തിൽ ഇങ്ങനെ ചോദിക്കുന്നത് എത്ര പേരുണ്ട്. ബ്രഹ്മവിദ്യയെ ചോദിക്കുന്നവർ ആരുണ്ട്. ഭഗവദ്സാക്ഷാത്കാരം ചോദിക്കുന്നവർ ആരുണ്ട്.

രാമകൃഷ്ണപരമഹംസർ കരയുമായിരുന്നു. ഈ ലൗകികന്മാരുടെ ചോദ്യം ഒക്കെ കേട്ട് എനിക്ക് മടുത്തു. ഭഗവദ്സാക്ഷാത്കാരത്തിന് വേണ്ടി ആഗ്രഹിക്കുന്നവരില്ലേ ഇവിടെ.

വരീയാനേഷ തേ പ്രശ്ന: കൃതോ ലോക ഹിതം നൃപ.

നമ്മൾ ഇവിടെ വന്നിരിക്കണത് തന്നെ ഭഗവാനെ അറിയാനാണ്. പക്ഷേ വന്നപ്പോ മറന്നു പോയി. എല്ലാവരും നിസ്വാർത്ഥന്മാരാണേ. അവരവരുടെ കാര്യം വിട്ടിട്ടാ നടക്കണത്. ഭാഗവതം കേൾക്കാ എന്നൊക്കെ വെച്ചാൽ ചിലരുടെ ധാരണ ഈ പറയണ ആൾക്ക്  അവര്  എന്തോ ഉപകാരം ചെയ്തൂന്നാണ്. ചിലരൊക്കെ വന്നു പറയും.ക്ഷമിക്കണട്ടോ വരാൻ പറ്റിയില്ല. ഓഫീസിൽ ഒരേ ജോലി.

ശുകാചാര്യർ തന്നെ പറയണു
സഹസ്രശ: ശ്രോതവ്യാ: സന്തി
ആയിരക്കണക്കിന് കാര്യങ്ങൾ കേൾക്കാനുണ്ടത്രേ അവർക്ക്.

എന്തൊക്കെ ചെയ്യാനുണ്ട് എന്തൊക്കെ അറിയാനുണ്ട് ലോകത്തില്. അതിനിടയിൽ ഇതിനൊക്കെ ഇപ്പൊ എവിടെയാ സമയം എന്ന്.

അപശ്യതാം ആത്മതത്വം ഗൃഹേഷു ഗൃഹമേധിനാം.
ഗൃഹസ്ഥാശ്രമത്തിൽ പിടിച്ചിട്ട് ആത്മതത്വസാക്ഷാത്ക്കാരം എന്നുള്ളത് അങ്ങട് മറന്നും കളഞ്ഞു.

എന്നിട്ടോ പല കാര്യങ്ങളും കേൾക്കണം. അവരുടെ മകൾക്ക് കല്യാണം ആയോ. കുട്ടി പിറന്നോ പല തിരക്കുകൾ. അതിന്റെ നടുവിൽ ഗീത എവിടെ വായിക്കും ഭാഗവതം എവിടെ വായിക്കും ആത്മവിചാരം എവിടെ ചെയ്യും. ജപം എവിടെ ചെയ്യും. അവനവന് ഹിതം ചെയ്യാൻ എവിടെ സമയം.
രമണഭഗവാന്റെ കൂടെ രാമചന്ദ്രയ്യ എന്നൊരു ഭക്തുൻ സഹായി ആയി അദ്ദേഹത്തിന്റെ നിഴല് പോലെ കൂടെ നടക്കും.ഒരിക്കൽ  രമണഭഗവാന്റെ മുമ്പില് ധ്യാനിച്ചു കൊണ്ടിരുന്ന ഒരാൾ ദിവസവും വന്നിരുന്ന് ഉറങ്ങും. പിന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞും ഉറങ്ങും. ഊണ് കഴിഞ്ഞാൽ പിന്നേയും ഉറങ്ങും. അപ്പോ ആരോ രാമചന്ദ്രയ്യയോട് ഇക്കാര്യം പറഞ്ഞിട്ട് മഹർഷിയോട് ചെന്ന് ഇക്കാര്യം പറയാൻ പറഞ്ഞു. ഭഗവാനേ, ഒരു ഭക്തൻ ധ്യാനിക്കുന്ന സമയം ഒക്കെ ഉറങ്ങി വീഴുന്നു എന്ന് പറഞ്ഞു. അപ്പോ രമണഭഗവാൻ രാമചന്ദയ്യയോട്
താൻ ഇവിടെ എന്തിന്  വന്നു എന്ന കാര്യം മറന്നുപോയിട്ട്  വേറെ പലതും ശ്രദ്ധിക്കുന്നു എന്നാണ് പറഞ്ഞത്.  ഇതാണ് ശുകബ്രഹ്മമഹർഷിയും സൂചിപ്പിച്ചത്.

അപശ്യതാം ആത്മതത്വം ശ്രോതവ്യാദി സഹസ്രശ:

എന്നാലോ ജീവിക്കാൻ സമയണ്ടോ.

നിദ്രയാ ഹ്രിയതേ നക്തം.

ഒരു നൂറുവർഷം എടുത്താൽ പോലും അതിൽ ഒരു അമ്പതു വർഷം ഉറങ്ങി പോകും. ചെറിയ കുട്ടി ആയിരിക്കുമ്പോ ഒരു ഏട്ട് വയസ്സ് വരെ ഏകദേശം ഇരുപത് മണിക്കുറ് ഉറങ്ങും. വലുതാകുന്തോറും കുറച്ച് കുറഞ്ഞു വരും. എന്നാലും ധാരാളം ഉറങ്ങും. യൗവ്വനത്തിൽ പകൽസമയം വയറ്റുപ്പിഴപ്പിനുള്ള ഓട്ടം. അതിനുമേലെ കുടുംബം പ്രശ്നങ്ങൾ വിഷമങ്ങൾ അതൊക്കെ ണ്ട്. ഇതിന്റെ ഒക്കെ നടുവില് ആല്പം സമയം കിട്ടിയാൽ അത് ഭഗവാന് കൊടുക്കാൻ എവിടെയാ മനസ്സ്. അതുകൊണ്ട് ഹേ രാജൻ,

തസ്മാദ് ഭാരത! സർവ്വാത്മാ ഭഗവാൻ ഈശ്വരോ ഹരി:
ശ്രോതവ്യ: കീർത്തീതവ്യശ്ച സ്മർത്തവ്യശ്ചേച്ഛതാ അഭയം.

ഭയം ഇല്ലാത്ത ആ നിർവ്വാണപദത്തിനെ പ്രാപിക്കണമെന്ന് ആഗ്രഹം ഉള്ളവർ ഭഗവാനെ കേൾക്കണം ഭഗവാനെ സ്മരിക്കണം ഭഗവാനെ ധ്യാനിക്കണം നാമസങ്കീർത്തനം ചെയ്യണം. എന്തു സാധന വേണമെങ്കിലും ചെയ്തു കൊള്ളൂ. പക്ഷേ ഒരു ക്ഷണം കൊണ്ട് ഭഗവാനെ കിട്ടും ഖട്വാംഗന് കിട്ടിയ പോലെ. അതുകൊണ്ട് ഏഴു ദിവസേ ഉള്ളൂ എന്ന് പേടിക്കണ്ടാ.ഏഴ് ദിവസം ധാരാളം ആണ്. ശുകമഹർഷി പരീക്ഷിത്തിന് യോഗസാധനകളെ ഒക്കെ പറഞ്ഞു കൊടുത്തു. അത് നമുക്ക് വേണ്ടി ആണ്.
ഭഗവാന്റെ സ്ഥൂലമായ വിരാട്  രൂപത്തിനെ ധ്യാനിക്കാനും ഒക്കെ പറഞ്ഞു. ഇതൊക്കെ കഴിഞ്ഞിട്ട് ചതുശ്ലോകീ ഭാഗവതം എന്ന ബ്രഹ്മവിദ്യയെയും ഉപദേശിച്ചു.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi Prasad 

Monday, January 28, 2019

എത്രയധികം ധനം സമ്പാദിച്ചുകൂട്ടിയാലും സജ്ജനങ്ങൾ അത്യാവശ്യത്തിനായി യാചിച്ചാൽപ്പോലും സ്വല്പമെങ്കിലും അതിൽ നിന്ന് ചില ദുഷ്ടന്മാർ കൊടുക്കുന്നില്ല. എത്രതന്നെ സമ്പന്നനായാലും മരിക്കുമ്പോൾ ഒരു ഉടുതുണി പോലും അവന് പരലോകത്തേക്ക് കൊണ്ടുപോകാൻ സാദ്ധ്യമല്ല.ചിലർ ചെയ്തു പോയ തെറ്റിനേപ്പറ്റി ലവലേശം പോലും പശ്ചാത്താപം തോന്നാത്തവരാണ്. അവർ വിശ്വാസവഞ്ചന ചെയ്വാൻ മടിക്കുന്നില്ല.
      അത്രയധികം സമ്പാദിച്ചു വച്ചവനെക്കൊണ്ട് മറ്റൊരാൾക്ക് യാതൊരു ഉപകാരവുമില്ല. കാരണം ഇരന്നാൽപ്പോലും അവൻ മറ്റൊരുവനെ സഹായിക്കുകയില്ല. ഇത്രയൊക്കെ സമ്പാദിച്ചുകൂട്ടിയവൻ, മരിച്ചു പോകുമ്പോൾ ഒന്നും പരലോകത്തേക്ക് കൊണ്ടു പോകുന്നില്ലല്ലോ എന്ന സത്യം അറിയുന്നില്ല.
*ശ്രീമദ് ഭാഗവതം 45*

ശുകാചാര്യർ എങ്ങനെയാ ഇരിക്കുന്നത്
പൂർണ്ണസമുദ്രം പോലെ,

പ്രശാന്തമാസീനമകുണ്ഠമേധസം
മുനിം നൃപോ ഭാഗവതോ അഭ്യുപേത്യ
പ്രണമ്യ മൂർധ്നാവഹിത: കൃതാജ്ഞലി:
നത്വാ ഗിരാ സൂനൃതയാ അന്വപൃച്ഛത്.

ശുകാചാര്യരുടെ പേര് പറഞ്ഞില്ല്യ സൂത മഹാമുനി. സൂതരുടെ ഗുരു ആണേ. ബഹുമാനാധിക്യം കൊണ്ട് ചിലപ്പോ ഗുരുക്കന്മാരുടെ പേര് പറയില്ല്യ.  ശ്രീശുകാചാര്യർ വരുമ്പോ സൂതൻ അവിടെ ഇരിക്കണ്ട്. ഈ ഭാഗവതം പറയുന്ന സൂതരും പരീക്ഷിത്തിന് കഥ കേൾക്കാനായി ശുകബ്രഹ്മ മഹർഷി ഇരിക്കുന്ന സ്ഥലത്ത് ഇരിപ്പുണ്ട്. ശുകബ്രഹ്മമഹർഷി കഥ മുഴുവൻ പറഞ്ഞിട്ട് അവസാനം പറയണു ഈ സൂതൻ ഉണ്ടല്ലോ ഇയാള് പറയും. ഇനി ശൗനകാദികൾക്ക് ഭാഗവതം പറഞ്ഞു കൊടുക്കും എന്ന് പറയണ്ട് ശുകബ്രഹ്മമഹർഷി. അപ്പോ അവിടെ സൂതൻ ഇരിക്കുന്നു. സൂതൻ കണ്ടതാണ് പറയണത്. അദ്ദേഹം(ശ്രീ ശുകബ്രഹ്മ മഹർഷി ) അവിടെ വന്നു. ഋഷികളുടെ നടുവില് ഇരുന്നു. ഋഷികളൊക്കെ എഴുന്നേറ്റു നമസ്ക്കരിച്ചു. നക്ഷത്രങ്ങളുടെ നടുവിൽ പൂർണചന്ദ്രൻ ഇരിക്കുന്നത് പോലെ ഇരുന്നു .

പ്രശാന്തമാസീനമകുണ്ഠമേധസം

ആ തേജസ്സിന് യാതൊരു തടസ്സവും ഇല്ല്യ. അത്തരം ദിവ്യതേജസ്സോടുകൂടി ഇരിക്കുന്ന മുനിയുടെ മുമ്പിൽ രാജാവ്  നിന്നു. ശുകാചാര്യരുടെ പാദം തൊട്ടു പരീക്ഷിത്ത്. അതോട് കൂടി പരീക്ഷിത്തിന്റെ ടൈട്ടിൽ മാറി. സൂതൻ പറയണു. എപ്പോ ശ്രീശുകമഹർഷിയുടെ പാദം സ്പർശിച്ചുവോ,

ഭാഗവതോ അഭ്യുപേത്യ

ഭാഗവതൻ. പരീക്ഷിത്ത് മഹാരാജാവല്ല. പരീക്ഷിത്ത് ഭാഗവതൻ. കേവലം ക്ഷത്രിയനായ ഭരണാധികാരി അല്ല.

മുനിം നൃപോ ഭാഗവതോ അഭ്യുപേത്യ

എന്റെ സദ്ഗുരുവായ ശ്രീശുകമഹർഷിയുടെ പാദസ്പർശം ഏറ്റതോടെ പരീക്ഷിത്ത് മഹാരാജാവ് പരമഭാഗവതരായ രാജഋഷി ആയിട്ട് തീർന്നു.

പ്രണമ്യ മൂർധ്നാവഹിത: കൃതാജ്ഞലി:
നത്വാ ഗിരാ സൂനൃതയാ അന്വപൃച്ഛത്.

പരീക്ഷിത്ത് അദ്ദേഹത്തെ നമസ്കരിച്ച് കൊണ്ട് പറഞ്ഞു. പ്രഭോ ഞാൻ എന്തു ഭാഗ്യം ചെയ്തു?

അഹോ അദ്യ വയം ബ്രഹ്മൻ സത് സേവ്യാ: ക്ഷത്രബന്ധവ:
കൃപയാ അതിഥി രൂപേണ ഭവദ്ഭി: തീർത്ഥകാ: കൃതാ:

ക്ഷത്രിയൻ എന്ന് പറയാൻ എനിക്ക് യോഗ്യത ഇല്ല്യ. ക്ഷത്രബന്ധു. അങ്ങനെ ഉണ്ടായിരിന്നിട്ടും,

ഭവദ്ഭി: തീർത്ഥകാ: കൃതാ

അവിടുത്തെ ദർശനം കൊണ്ട് തന്നെ ഞാൻ തീർത്ഥീഭൂതനായി തീർന്നിരിക്കണു. ചിത്തം ശുദ്ധമായിരിക്കുന്നു. ആരെയാണോ സ്മരിക്കുന്നമാത്രയിൽ തന്നെ ചിത്തം ശുദ്ധമാകുന്നത് അങ്ങനെയുള്ള ആളെ അടുത്ത് കിട്ടുക അടുത്ത് ഇരിക്കുക, തൊടുക

ഏഷാം സംസ്മരണാത് പുംസാം സദ്യ: ശുദ്ധ്യന്തി വൈ ഗൃഹാ:
കിം പുന: ദർശന സ്പർശ പാദ ശൗചാ ആസനാദിഭി:

ഹേ മഹായോഗിൻ,

അത: പൃശ്ചാമി സംസിദ്ധിം.

പാരമാർത്ഥികമായ സംസിദ്ധിയെ ആഗ്രഹിച്ചു കൊണ്ട് ഞാനിപ്പോൾ ചോദിക്കാണ്. ശുകാചാര്യരെ ഒരു വിശേഷണം കൊണ്ട് വിശേഷിപ്പിക്കുകയാണ്.

യോഗിനാം പരമം ഗുരും
യോഗികൾക്ക് പരമഗുരു.
അങ്ങനെ ഉള്ള അവിടുത്തെ എനിക്ക് മുമ്പില് കിട്ടിയിരിക്കുന്നു. എനിക്ക് ഒരു കാര്യം മനസ്സിലായി. കൃഷ്ണനെ എന്റെ  അമ്മയുടെ ഗർഭത്തിൽ വെച്ച് കണ്ടത് വൃഥാവായില്ല്യ. ഗർഭത്തിൽ വെച്ച് കൃഷ്ണ ദർശനം കിട്ടിയതിന്റെ ഫലം  ആണ് ശുകബ്രഹ്മ ദർശനം. ഭാഗവതം പഠിച്ചിട്ട് കൃഷ്ണ ദർശനം അല്ല. കൃഷ്ണ ദർശനം ഉണ്ടായിട്ടുണ്ടെങ്കിൽ ഭാഗവതശ്രവണം കിട്ടും.
ശ്രീനൊച്ചൂർജി
 *തുടരും. ..*
വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-96

ഗുരു വിളിക്കുന്നു എന്ന് മാത്രം പറഞ്ഞാൽ മതി ഭരതനോട് എന്ന് ദൂതർക്ക് നിർദ്ദേശം നല്കി കേകേയ ദേശത്തേയ്ക്കയച്ചു. എന്നാൽ ഭരതനോ സ്വപ്നം കണ്ടിരിക്കുന്നു. നിർമ്മലമായ മനസ്സിൽ എവിടെയോ നടക്കുന്ന കാര്യങ്ങൾ ചിലപ്പോൾ പ്രതിഫലിക്കാറില്ലേ അതുപോലെ. ഭരതന്റെ തോഴർ പലതും പറഞ്ഞ് ഭരതനെ ഉത്സാഹിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഭരതൻ ശോകമൂകനായി ഇരുന്നു.

എന്താണ് കാര്യം എന്നന്വേഷിച്ചപ്പോൾ ഭരതൻ പറഞ്ഞു സ്വപ്നത്തിൽ പിതാവിനെ ദർശിച്ചു.
സ്വപ്നേ പിതര മദ്രാക്ഷം
മലിനം മുക്തമൂർദ്ധജം
പദന്തം അദ്രി ശിഖരാത്
കലുഷേ ഗോമയേ ഹൃദേ
അഴുക്കു പുരണ്ട ഉടൽ, മുടിയെല്ലാം വിരിച്ചിട്ട് മലയുടെ മുകളിൽ നിന്ന് വീഴുന്നതായി സ്വപ്നം കണ്ടു. എണ്ണ തൊട്ടിയിൽ കിടത്തിയിരിക്കുന്നതായി കണ്ടു. സത്യത്തിൽ ഭരതൻ വരുന്നതു വരെ ശരീരം ചീയാതിരിക്കാൻ എണ്ണ തൊട്ടിയിൽ ഇട്ട് വച്ചിരിക്കയാണ്. മരണാനന്തര കാര്യങ്ങൾ നിർവ്വഹിക്കണമല്ലോ.ഭരതൻ തുടർന്നു പിതാവ് എള്ള് കഴിക്കുന്നതായി കണ്ടു. ഇങ്ങനെയൊക്കെ തോഴരോട് സ്വപ്നം വിവരിച്ചു കൊണ്ടിരിക്കെ അഞ്ച് ദൂതർ അവിടേയ്ക്ക് ആഗതരായി.

ദൂതരെ കണ്ടപ്പോൾ ഭരതന് നെഞ്ച് തുടിച്ചു. അവരോട് പിതാവിനെ കുറിച്ച് ചോദിച്ചു. രാമനെ കുറിച്ച് ചോദിച്ചു. കൗസല്ല്യയ്ക്കും സുമിത്രയ്ക്കും സുഖമല്ലേ എന്നന്വേഷിച്ചു. അവസാനം കൈകേയിയെ കുറിച്ച് ചോദിക്കുന്നതിങ്ങനെ
ആത്മകാമ സദാ ചണ്ഡീ
ക്രോധനാ പ്രാജ്ഞ മാനിനി
അരോഗിനേ ചാപിനേ മാതാ
കൈകേയി കിം ഉവാചഹ
സ്വാർത്ഥയായ ,തൻ കാര്യത്തിനായി എന്തും ചെയ്യുന്ന, കോപക്കാരിയായ ,എന്നാൽ ഞാൻ വലിയ ബുദ്ധി ശാലി എന്ന് കരുതുന്ന എന്റെ മാതാവ് കൈകേയി എന്തു പറഞ്ഞു. ഈ സ്വഭാവ സവിശേഷതകൾ എല്ലാം കൈകേയിക്ക് എപ്പോഴും ഉണ്ടായിരുന്നതാണ് എന്ന് ഭരതന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം.

ദൂതൻ പറയുന്നു എല്ലാവരും സുഖമായിരിക്കുന്നു. കുശല പ്രശ്നങ്ങൾ ആരായുന്നതിനായി ഞങ്ങളെ അയച്ചതാണ്. വസിഷ്ഠ മഹർഷി അയോദ്ധ്യയിലേയ്ക്ക് വിളിച്ചിരിക്കുന്നു. അദ്ദേഹം ഈ സമ്മാനങ്ങൾ കൊടുത്തു വിട്ടു. ഇത്രയും പറഞ്ഞ് ദൂതർ നിർത്തി. സമയമില്ല വേഗം യാത്രയാകണം. രഥം സജ്ജമാക്കിയിരിക്കുന്നു.

ഭരതന് ഇതൊന്നും കേട്ടിട്ട് സമാധാനമായില്ല. വേഗം രഥത്തിലേറി യുധാചിത്തിനോട് വിട പറഞ്ഞ് യാത്രയായി.
അയോദ്ധ്യാപുരി തീർത്തും ശൂന്യവും ,ശോകവും,മൂകവുമായിരിക്കുന്നു. സാരഥിയോട് ഭരതൻ ചോദിച്ചു എന്താണ് ആരേയും ചിരിച്ച് കാണാത്തത് .എവിടേയും ഉത്സവമോ സന്തോഷത്തിന്റെ ഒരു കണികയും കാണുന്നില്ലല്ലോ. തീർത്ഥയാത്രയ്ക്ക് പോകുന്ന പദയാത്രക്കാരെയോ, തപസ്വികളേയോ കാണുന്നില്ല. അയോദ്ധ്യാ പുരി ഒരു കാടുപോലെയിരിക്കുന്നു. അരണ്യഭൂദേവ നഗരി സാരഥേ പ്രതിപാദിമാം.

Nochurji 🙏🙏
Malini dipu 

Sunday, January 27, 2019

*അഭിജിത് മുഹൂർത്തം*
🔅🔅🔅🔅🔅🔅🔅🔅🔅


            *രാഹുകാലം, ഗുളികകാലം, തിഥി, നാൾ ദിന ദോഷങ്ങൾ ഇവ നോക്കാതെ ഏതുകാര്യത്തിനും സൗകര്യപ്പെടുത്താവുന്ന നല്ല സമയമാണ് പകൽ പന്ത്രണ്ടുമണി സമയം.  ഈ  മധ്യാഹ്നമുഹൂർത്തം അഭിജിത് മുഹൂർത്തം എന്നറിയപ്പെടുന്നു  ഇതിന്  ജ്യോത്സന്റെ  അഭിപ്രായം തേടേണ്ടതില്ല.*

കടപ്പാട്  :
ഉദ്ധവ ഗീത.
ശ്രീകൃഷ്ണഭഗവാൻ തന്റെ അവതാരോദ്ദേശ്യമെല്ലാം തീർത്ത് സ്വർഗ്ഗാരോഹണാസന്നനായതറിഞ്ഞ് ശ്രേഷ്ഠങ്ങളിൽ ശ്രേഷ്ഠമായ അറിവിന്റെ അക്ഷയ ഖനി തന്റെ ശിഷ്യനായ ഉദ്ധവന്റെ മുന്നിൽ തുറന്നു കൊടുത്തത് ഉദ്ധവനുമാത്രമായിരുന്നില്ല, മറിച്ച് കലികാല ദുരിതത്തിൽ നിന്നും കരകയറുവാൻ ആഗ്രഹിക്കുന്ന മാനവരാശിക്കു മുഴുവനായിട്ടു കൊടുത്ത വരദാനമായിരുന്നു. ഭാഗവതം ഏകാദശസ്കന്ധം 7  മുതൽ 29 വരെ അധ്യായങ്ങളലിൽ പറയുന്നു .
 നാം ആരാണെന്നു തിരിച്ചറിയുന്ന നിമിഷം തന്നെ നാം യഥാർത്ഥമനുഷ്യനായി മാറുകയാണ്. ഭൗതികങ്ങളും നശ്വരങ്ങളുമായ സുഖമല്ല മറിച്ച് അനശ്വരവും അതുല്യവുമായ ആത്മസുഖമാണ് നേടേന്റത്. അങ്ങനെയുള്ള അതിശ്രേഷ്ഠ ഗ്രന്ഥങ്ങളെടുത്തു വെച്ച് ഭൗതിക ആഗ്രഹ നിവാരണത്തിനായി ദൈവത്തിനു വേണ്ടി വായിക്കുന്നതിൽ എന്തർത്ഥമാണുള്ളത്?. 
എന്താണ് യഥാർത്ഥ ജ്ഞാനം എന്നും അതെവിടെ നിന്നു കിട്ടും എന്നും ഏതു ഗുരുവാണ് അതിനു ശ്രേഷ്ഠൻ എന്നുമൊക്കെയുള്ള സംശയ നിവാരണമാണ് ജഗത് ഗുരു ശ്രീകൃഷ്ണഭഗവാൻ ഉദ്ദവനു പറഞ്ഞു കൊടുക്കുന്നത്. നാരദ മഹർഷിയുടെ സംശയങ്ങളും അതിനുള്ള മറുപടിയും നിമിയും നവയോഗികളുമായുള്ള സംവാദത്തെ ഉദ്ധരിച്ചാണ് പഠിപ്പിക്കുന്നത്.
ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ അവതാര ഉദ്ദെശ്യമെല്ലാം തീർത്ത് ഭൂഭാരവും തീർത്ത് വൈകുണ്ഠത്തിലേയ്ക്ക് തിരിച്ചു പോകാൻ സമയമായെന്നു നാരദർ പറയുകയും ഭഗവാൻ അതു സമ്മതിക്കുകയും ചെയ്യുന്നു. ഇതു കേട്ട ഉദ്ദവൻ തന്നെക്കൂടി കൊണ്ടു പോകുമോ എന്നാണ് ചോദിക്കുന്നത്. അതിനു ശ്രീകൃഷ്ണൻ പറയുന്ന മറുപടിയോടു കൂടിയാണ് സംവാദം തുടങ്ങുന്നത്. ഈ സകല പ്രപഞ്ചവും ദേഹവും എല്ലാം ഒന്നാണെന്നും അതെല്ലാം ഭഗവാന്റെ മായയാലുള്ള തോന്നൽ മാത്രമാണെന്നും അതു കൊണ്ട് സുഖവും ദു:ഖവും, ചൂടും തണുപ്പും, കയ്പ്പും മധുരവും .... അങ്ങനെയുള്ള ദ്വന്ദങ്ങളെയെല്ലാം അതിജീവിച്ച് പ്രപഞ്ചത്തിലെ സകല ചരാചരങ്ങളേയും സമബുദ്ധിയിൽ ഒന്നു പോലെ കാണ്ട് മായയെ അതിജ്ജീവിച്ച ബുദ്ധിയോടെ സഞ്ചരിക്കുവാനാണ് പറഞ്ഞു കൊടുക്കുന്നത്.
എന്നാൽ മായ എന്തെന്നും അതിനെ അതിജീവിക്കേണ്ടതെങ്ങനെ എന്നും ... അനേകം സംശങ്ങളുടെ ഭാണ്ഡമാണ് ഉദ്ധവൻ ഭഗവാന്റെ മുന്നിൽ തുറന്നു വെയ്ക്കുന്നത്. അതിനെല്ലാം വളരെ ലളിതമായ ഉദാഹരണ സഹിതം ഉത്തരങ്ങൾ പറയുമ്പോൾ മാനവരാശിയുടെ മുഴുവൻ സംശയ നിവാരണമാണ് ശരിയ്ക്കും നടന്നതെന്നുള്ള സത്യം ഇന്നും നിത്യ ഹരിതമായി നാം ഇന്ന് അതിനെപ്പറ്റി പറയുന്ന ഈ അവസരത്തിൽപ്പോലും അംഗീകരിക്കാതെ വയ്യ....
വിഷ്ണു സഹസ്രനാമം.
മഹാഭാരതത്തിലെ അനുശാസന പര്‍വം എന്ന അധ്യായത്തില്‍ നിന്നുമാണ് 1000 നാമങ്ങൾ എടുത്തിരിക്കുന്നത്. വിഷ്ണു സഹസ്രനാമം ഭീഷ്മപിതാമഹൻ അത്യന്തം കരുണയോടെ വാസുദേവനെ മനസ്സിൽ ധ്യാനിച്ച് ശരശയ്യയിൽ കിടന്നു ധര്മപുത്രർക്ക് ഉപദേശിച്ചതാണ് ശ്രീ വിഷ്ണു സഹസ്രനാമം . 
വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-95

ചക്ഷുത്വാം നാ പശ്യാമി
സ്മൃതിർ  മമ വിലുപ്ത്യതേ
എനിക്ക് നിന്നെ കാണാൻ സാധിക്കുന്നില്ലല്ലോ കൗസല്ല്യേ. ഒന്നും ഓർമ്മയിൽ വരുന്നില്ല.
ദൂതാ വൈവ സദസ്യേത്
കൗസല്ല്യേ ത്വര യന്തിമാം
യമദൂതർ എല്ലാം മുന്നിൽ വന്ന് നിൽക്കുന്നു.
ഹാ രാഘവ മഹാബാഹോ
ഹാ മമ ആയാസനാശനാം
ഹാ പിതൃ പ്രിയ മേ നാഥ
ഹാ മമ അസിഗത സുത
ഹാ കൗസല്ല്യേ ന പശ്യാമി
ഹാ സുമിത്രേ തപസ്വിനി
ഹാ നൃശംസേ മമ അമിത്രേ കൈകേയി കുല പാംസിനി
ഇതി മാതുഷ്യ രാമസ്യ
സുമിത്രായാശ സന്നിധൗ
രാജാ ദശരഥ ശോചൻ
ജീവിതാന്തം ഉപാഗമത്
തഥാതു ദീന കദയൻ നരാധിപ:
പ്രിയസ്യ പുത്രസ്യ വിവാസനാതുരഹ
ഗദേർദ്ദ രാത്രേ ഭ്രിശ ദു:ഖ പീഡിത ഹ
തദാ ജഹു പ്രാണം ഉദാര ദർശനഹ

എല്ലാവരും ഉറങ്ങി പോയി .പ്രഭാതത്തിൽ രാജാവിനെ ഉണർത്താൻ വാദ്യഘോഷങ്ങൾ വന്നു. ഉത്തിഷ്ഠ രാജൻ.രാജാവ് എഴുന്നേൽക്കുന്നില്ല. കൗസല്ല്യയും സുമിത്രയും വന്നു വിളിച്ചു എഴുന്നേറ്റില്ല. വൈദ്യൻ വന്നു പരിശോധിച്ചു. ദശരഥൻ രാത്രിയിലെ പ്രാണൻ വെടിഞ്ഞു എന്ന് മനസ്സിലാക്കി. അരമനയിലാകെ ശോകം നിറഞ്ഞു. എല്ലാവരും കരഞ്ഞു. വസിഷ്ഠനും മറ്റു മഹർഷിമാരും വന്നു. രാജ്ഞികളെല്ലാം കരയുന്നു. ഇനി ചെയ്യേണ്ട കാര്യങ്ങളെല്ലാം നോക്കണം. ഭരതനെ വിളിച്ചു കൊണ്ടു വരണം.

അഞ്ച് ദൂതരെ കേകേയ ദേശത്തേയ്ക്ക് അയക്കുന്നു ഭരതനെ കൂട്ടി കൊണ്ടു വരുന്നതിനായി. അവർക്കു നൽകിയ നിർദ്ദേശം നടന്ന കാര്യങ്ങൾ ഒന്നും ഭരതനെ വരുന്ന വഴി അറിയിക്കരുത്. രാമൻ സീതാ ലക്ഷ്മണ സമേതം വനവാസത്തിന് പോയതും. ദശരഥൻ പ്രാണൻ വെടിഞ്ഞതും ഒന്നും തന്നെ അറിയിക്കാതെ ഭരതനെ കൂട്ടികൊണ്ടു വരണം. അതിനാൽ സാധാരണ പോലെ സാധന സാമഗ്രികളുമായി വേണം ദൂതർ പോകാനെന്ന്.

Nochurji 🙏 🙏
Malini dipu 
അങ്ങേയിലുള്ള ഭക്തിയാകട്ടേ, കർമ്മയോഗത്തേയും, ജ്ഞാനയോഗത്തേക്കാളും ഉത്കൃഷ്ടമാകുന്നു. ഭഗവദ് കഥാമൃത പ്രവാഹത്തിൽ മുഴുകുക നിമിത്തം സ്വയം സിദ്ധിയെ പ്രാപിക്കുന്നു.

ഭഗവത് കഥകൾ കേൾക്കുന്നവർ വീണ്ടും വീണ്ടും ആ കഥാ ശ്രവണ ത്തിൽ തന്നെ ലൗകീക വിഷയങ്ങളിൽ നിന്നും വിരക്തരാകുന്നു. അനന്തരം ചിത്ത ശുദ്ധിയുണ്ടായി ഭക്തി താനേ ഉണ്ടാകുന്നു. ദേഹാഭിമാനം വെടിഞ്ഞ് ബ്രഹ്മജ്ഞാനിയായി മുക്തിയെ പ്രാപിക്കുന്നു. അങ്ങനെ പെട്ടെന്ന് ഫലസിദ്ധി കൈവരുന്നു. അല്ലയോ, ഗുരുവായൂരപ്പാ!
അങ്ങേയുടെ തൃപ്പാദങ്ങളിലുള്ള, പ്രേമാതിശയമാകുന്ന രസം കൊണ്ട് മനസ്സലിയുക, എന്ന ഭക്തിയെ തന്നെ എനിക്ക് വേഗത്തിൽ പ്രദാനം ചെയ്യേണമേ!

ശ്രീരാമകൃഷ്ണദേവൻ പറയുന്നു.
ഏതെങ്കിലും തരം ഭക്തി കൊണ്ടൊന്നും ഈശ്വരനെ കിട്ടുകയില്ല. പ്രേമഭക്തി കൂടാതെ ഈശ്വര ലാഭം ഉണ്ടാകില്ല. പ്രേമഭക്തിയുടെ വേറൊരു പേരാണ് രാഗഭക്തി .പ്രേമയും, അനുരാഗവും കൂടാതെ ഭഗവാനെ ലഭിക്കുകയില്ല. ഈശ്വരനിൽ സ്നേഹം വേണം.
"വൈധീഭക്തി" എന്ന വെറൊരുതരം ഭക്തി ഉണ്ട്.
ഇത്ര ജപിക്കണം, ഉപവാസമിരിക്കണം, തീർത്ഥാടനംചെയ്യണം, ഇത്ര എല്ലാം ഉപചാരങ്ങൾ കൊണ്ട് പൂജ ചെയ്യണം, എത്ര ബലിദാനം ചെയ്യണം, ഇവയെല്ലാം വൈധീകഭക്തിയാണ്.🙏
സംസാര വാസന തീർത്തും കളഞ്ഞ് മനസ്സ് സമ്പൂർണ്ണം ഈശ്വരനിൽ സമർപ്പിച്ചാൽ അദ്ദേഹത്തെ ലഭിക്കും.🙏

തമേവാത്മാനമാത്മസ്ഥം
സർവ്വഭൂതേഷ്വവസ്ഥിതം
പൂജയദ്ധ്വം ഗൃണന്തശ്ച
ധ്യായന്ത ശ്ചാസ കൃദ്ധരിം

തന്നിലും സർവ്വ ചരാങ്ങളിലും ജീവാത്മാവായും, സർവ്വാന്തര്യാമിയായും വസിക്കുന്ന ആ ശ്രീഹരിയെ കുറിച്ചു തന്നെ കീർത്തിക്കുകയും ധ്യാനിക്കുകയും ചെയ്തു കൊണ്ട് പൂജിക്കുവിൻ🙏
വാക്കിന്റെ ദേവത അഗ്നിയാണ്. അഗ്നിക്ക് രണ്ടു ഗുണങ്ങളാണുള്ളത്, പ്രകാശവും ചൂടും.  നമ്മുടെ വാക്കിനും അതുപോലെ രണ്ടു ഗുണങ്ങള്‍ ഉണ്ടായിരിക്കണം. കേള്‍ക്കുന്നവര്‍ക്ക് അത് അറിവും സന്തോഷവും പകരുന്നതാകണം.  എന്നാല്‍, ഈവിധം നല്ല കാര്യങ്ങള്‍ പറയുന്നവര്‍ ചുരുക്കമാണ്.
നമ്മളില്‍ പലരുടേയും വാക്ക് നനഞ്ഞ വിറകുപോലെയോ വാഴപ്പിണ്ടിപോലെയോ ആണ്. അതില്‍നിന്നു പുക മാത്രമേ ഉണ്ടാകൂ. ചിലര്‍ക്കു സ്വയം പുകഴ്ത്താനാണ്, ആത്മപ്രശംസ ചെയ്യാനാണ് ഇഷ്ടം. മറ്റുചിലര്‍ക്ക് അന്യരെ നിന്ദിക്കാനും പരിഹസിക്കാനുമാണ് താല്‍പര്യം. അത്തരം വാക്കുകള്‍ പരസ്പരം വിദ്വേഷവും വൈരവും വളര്‍ത്തുന്നൂ.
മഹാഭാരത യുദ്ധത്തില്‍ അര്‍ജുനനും കര്‍ണനും തമ്മില്‍ യുദ്ധം നടന്ന ആദ്യദിവസം കര്‍ണനെ കൊല്ലാന്‍ അര്‍ജുനനു സാധിച്ചില്ല. അന്നു വൈകുന്നേരം യുധിഷ്ഠിരന്‍ അര്‍ജുനനോടു പറഞ്ഞു. ''കര്‍ണനെ കൊല്ലുമെന്ന് നീ വീരവാദം മുഴക്കിയിരുന്നല്ലോ. എന്നിട്ടിപ്പോള്‍ എന്തു പറ്റി? കര്‍ണനെ കൊല്ലാന്‍ സാധിക്കാത്ത സ്ഥിതിക്ക് ഇനിയും നിനക്ക് എന്തിനാണീ ഗാണ്ഡീവം? അതു വലിച്ചെറിഞ്ഞേക്കൂ.'' അതുകേട്ട് അര്‍ജുനന്‍ ദേഷ്യം കൊണ്ടു തിളച്ചു മറിഞ്ഞു. അര്‍ജുനന് ഒരു പ്രതിജ്ഞയുണ്ട്, ഗാണ്ഡീവത്തെ ആരെങ്കിലും നിന്ദിച്ചാല്‍  അങ്ങനെ ചെയ്യുന്നവരെ കൊല്ലുമെന്ന്.
ഗാണ്ഡീവത്തെ നിന്ദിച്ചതു കേട്ടയുടനെ അര്‍ജുനന്‍ പെട്ടെന്ന് വാളൂരി  യുധിഷ്ഠിരനെ കൊല്ലാനായി അടുത്തു. അപ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തടുത്തു. ഭഗവാന്‍ പറഞ്ഞു. ''അര്‍ജുനാ, നില്‍ക്കൂ. ഗാണ്ഡീവത്തെ നിന്ദിച്ചവനെ വധിക്കുമെന്നു നീ പ്രതിജ്ഞചെയ്തു എന്നത് സത്യം തന്നെയാണ്. എന്നാല്‍ അതിന് യുധിഷ്ഠിരനെ കൊല്ലണമെന്നില്ല. മറ്റൊരു രീതിയില്‍ ആ പ്രതിജ്ഞ നിറവേറ്റാം.'' അതു കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. ഭഗവാന്‍ തുടര്‍ന്നു. ''യുധിഷ്ഠിരന്‍ നിന്റെ ജ്യേഷ്ഠനാണ്. ജ്യേഷ്ഠനെ നിന്ദിക്കുന്നത് വധിക്കുന്നതിനു സമമാണ്. അതുകൊണ്ട്  യുധിഷ്ഠിരനെ നീ നിന്ദിക്കുക. അപ്പോള്‍ നിന്റെ പ്രതിജ്ഞ പാ
ലിച്ചതിനു തുല്യമാകുകയും ചെയ്യും.'' അതുകേട്ട് അര്‍ജുനന്‍ എല്ലാം മറന്ന് യുധിഷ്ഠിരനെ കഠിനമായി നിന്ദിച്ചു. കുറച്ചു കഴിഞ്ഞാണ് അര്‍ജുനന് സ്ഥലകാലബോധം വന്നത്. ''പിതൃതുല്യം ബഹുമാനിച്ചിരുന്ന ജ്യേഷ്ഠനെ ഞാന്‍ കഠിനമായി  നിന്ദിച്ചല്ലോ. ഈ കൊടും പാപത്തിന് ആത്മഹത്യയല്ലാതെ മറ്റെന്തു പ്രായശ്ചിത്തമാണുള്ളത്?'' ഇങ്ങനെ ചിന്തിച്ച് അര്‍ജുനന്‍ ആത്മഹത്യ ചെയ്യാന്‍ ഉറച്ചു. അതിനായി തീ കൂട്ടി അതില്‍ ചാടാന്‍ ഒരുമ്പെട്ടു. അപ്പോഴും ഭഗവാന്‍ അര്‍ജുനനെ തടഞ്ഞു.  ഭഗവാന്‍ പറഞ്ഞു, ''അര്‍ജുനാ, ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. മറ്റൊരു മാര്‍ഗമുണ്ട്.
സ്വയം പ്രശംസിക്കുക. ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണ്.'' ഇതുകേട്ട് അര്‍ജുനന്‍ തന്നെത്തന്നെ വാനോളം പുകഴ്ത്തി. അങ്ങനെ വലിയൊരു ദുരന്തം ഒഴിവായി. അന്യരെ നിന്ദിക്കുകയും, സ്വയം പ്രശംസിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ എത്രമാത്രം അധഃപതിക്കുന്നുവെന്ന സത്യമാണ് ഈ കഥയില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്. ആത്മവിശ്വാസം കൊള്ളാം. എന്നാല്‍ ഞാന്‍ എല്ലാം ചെയ്തു. എന്റെ കഴിവുകൊണ്ടാണ് വിജയിച്ചത് എന്നു കരുതുന്നത് അബദ്ധമാണ്. സ്വയം പ്രശംസിക്കുമ്പോള്‍ മറ്റുള്ളവരുടെ കണ്ണില്‍ നമ്മള്‍ പരിഹാസപാത്രമായിത്തീരുന്നു. അതുകൊണ്ടാണ് ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണ് എന്നു പറയുന്നത്. 
അടുത്ത ശ്വാസംപോലും നമ്മുടെ കൈയിലല്ല. ''ഞാന്‍ ഇതാ വരുന്നു'' എന്നു പറഞ്ഞ് അടുത്ത ചുവടു വെക്കുമ്പോഴേക്കും പറയുന്ന ആള്‍ മറിഞ്ഞുവീണ് മരിച്ചുപോകാം. എല്ലാം ചെയ്യുന്നതു ഞാന്‍ ആണെന്നു പറയുന്നവര്‍ക്ക് സ്വന്തം ശ്വാസം നിലയ്ക്കുന്നത് തടുക്കാന്‍ കഴിയുമോ? പരമാത്മാവിന്റെ ശക്തികൊണ്ടാണ് എല്ലാം നടക്കുന്നത്. ആ ഒരു വിശ്വാസവും തിരിച്ചറിവും നമുക്കുണ്ടായിരിക്കണം. ''ഞാന്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ലോകം മുഴുവന്‍ നശിക്കും'' എന്ന് അഹങ്കരിക്കുന്നവരുണ്ട്. എന്നാല്‍ ബട്ടണമര്‍ത്താനും നമ്മുടെ കൈ പൊക്കാനും
ശക്തി വേണ്ടേ? ആ ശക്തി എവിടെ നിന്നു വരുന്നു? ആ ശക്തിയുടെ സഹായമില്ലാതെ ഒരു വിരല്‍പോലും ചലിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല. നാം ചിന്തിക്കുന്നതും, പ്രവര്‍ത്തിക്കുന്നതുമെല്ലാം ഈശ്വരന്റെ ശക്തി കൊണ്ടാണെന്ന സത്യം നമ്മള്‍ സദാ ഓര്‍മിക്കണം. 
നമ്മള്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ എത്രമാത്രം ശ്രദ്ധിക്കണമെന്ന സന്ദേശംകൂടി ഭഗവാന്റെ ഉപദേശത്തിലുണ്ട്. വാക്കുകള്‍കൊണ്ട് ഒരാളെ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യാം. വാക്കുകള്‍കൊണ്ട് ദുഃഖിതനു ആശ്വാസം ഏകാനും തളര്‍ന്നവന് ശക്തിപകരാനുംസാധിക്കും. മന്ഥരയുടെ വാക്കുകളാണ് കൈകേയിയെ ഏറ്റവും അധമമായ മാനസികതലത്തിലേക്കു താഴ്ത്തിയത്. അതേസമയം, ഭഗവാന്റെ വാക്കുകള്‍ അര്‍ജുനന് ശരിയായ ഉള്‍ക്കാഴ്ച്ചയും ഉണര്‍വും പകര്‍ന്നു.
അതുപോലെ ജാംബവാന്റെ വാക്കുകള്‍ക്ക് ഹനുമാനില്‍ ഉറങ്ങിക്കിടന്ന പൗരുഷത്തെയും വീര്യത്തെയും ഉണര്‍ത്താന്‍ കഴിഞ്ഞു. നമ്മുടെ വാക്കുകള്‍ മറ്റുള്ളവര്‍ക്കു ഹിതവും പ്രിയവും ചെയ്യുന്നതാകണം. സന്ദര്‍ഭവും സാഹചര്യവും മനസ്സിലാക്കിയായിരിക്കണം. നമ്മുടെ വാക്കുകള്‍. ആരോടു പറയുന്നു, എപ്പോള്‍ പറയുന്നു, എന്തിനു പറയുന്നു, എങ്ങനെ പറയുന്നു ഇതിലെല്ലാം ശ്രദ്ധവെക്കണം. അങ്ങനെയായാല്‍ നമുക്കും ലോകത്തിനും വാക്കുകള്‍ പ്രയോജനകരമാകും. സ്‌നേഹവും വിവേകവും ഒത്തിണങ്ങിയ വാക്കുകള്‍ അമൃതസമാനം തന്നെയാണ്. 
മാതാ അമൃതാനന്ദമയി
നിത്യോ നിത്യാനാം ചേതന ശ്ചേതനാനാം
ഏകോ ബഹൂനാം യോ വിദധാതി കമാന്‍
തത് കാരണം സാംഖ്യയോഗാധിഗമ്യം
ജ്ഞാത്വാ ദേവം മുച്യതേ സര്‍വപാശൈഃ
നിത്യങ്ങളില്‍ വെച്ച് നിത്യനായും ചൈതന്യമുള്ളവയില്‍ വെച്ച് ചൈതന്യമായും വിവിധ വസ്തുക്കളില്‍ ഏകനായും കുടിയിരിക്കുന്നു പരമാത്മാവ്. ജീവികളുടെ എല്ലാ ആഗ്രഹങ്ങളേയും സാധിപ്പിക്കുന്ന ആ കാരണ തത്വത്തെ സാംഖ്യയോഗ സാധനകളെ കൊണ്ട് നേടാം. ആ ദേവനെ അറിഞ്ഞാല്‍ എല്ലാ തരത്തിലുള്ള അവിദ്യാ ബന്ധനങ്ങളില്‍ നിന്നും മുക്തനായിത്തീരും.
 നിത്യവസ്തുക്കളെന്നാല്‍ ജീവന്മാര്‍ എന്നറിയണം. എല്ലാ ജീവന്മാരും പ്രളയകാലത്ത് പരമാത്മാവില്‍ ലയിക്കുന്നതിനാല്‍ പരമാത്മാവ് മാത്രമാണ് നിത്യവസ്തു. എല്ലാ വസ്തുക്കളുടെയും ചൈതന്യമായി വിളങ്ങുന്നത് ഒരേ ഒരു ആത്മചൈതന്യമാണ്. ഏകനായ ആ പരമാത്മാവാണ് അനേകമായിരിക്കുന്ന സകല വസ്തുക്കളിലുമിരിക്കുന്നത്. ജീവികള്‍ക്ക് അവരുടെ കര്‍മങ്ങള്‍ക്കനുസരിച്ച് ഫലത്തെ നല്‍കുന്നതും അത് തന്നെ. എല്ലാത്തിനും കാരണമായ ആ തത്വത്തെ സാംഖ്യം, യോഗം മുതലായവയാല്‍ അറിയണം. ആ ദേവനെ അറിഞ്ഞാല്‍, ആത്മസാക്ഷാത്കാരം നേടിയാല്‍ പിന്നെ ഒരു തരത്തിലുള്ള ബന്ധനവും ഉണ്ടാകില്ല. ജ്ഞാനം വരുമ്പോള്‍ അജ്ഞാനവും അതുമായി ബന്ധപ്പെട്ട എല്ലാ കെട്ടുപാടുകളും താനേ അഴിഞ്ഞു വീഴും.
ഈ മന്ത്രത്തിന്റെ ആദ്യ പകുതി കഠോപനിഷത്തിലുണ്ട്.
ന തത്ര സൂര്യോ ഭാതി ന ചന്ദ്ര താരകം
നേമാ വിദ്യുതോ ഭാന്തി കുതോളയഗ്‌നിഃ
തമേവ ഭാന്തമനുഭാതി സര്‍വം
തസ്യ ഭാസാ സര്‍വമിദം വിഭാതി
അവിടെ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ മിന്നലോ പ്രകാശിക്കുന്നില്ല. പിന്നെ ഈ അഗ്നിയുടെ കാര്യം പറയാനുണ്ടോ? സ്വയം പ്രകാശിക്കുന്ന അതിനെ അനുസരിച്ചാണ് എല്ലാം പ്രകാശിക്കുന്നത്. അതിന്റെ പ്രകാശത്താല്‍ ഇതെല്ലാം നന്നായി തെളിഞ്ഞ് പ്രകാശിക്കുന്നു.
തത്ര എന്ന പദം ബ്രഹ്മത്തെയാണ് വിവക്ഷിക്കുന്നത്. ബ്രഹ്മത്തെ പ്രകാശിപ്പിക്കാന്‍ സൂര്യന്‍ മുതലായ ഒരു ജ്യോതിസ്വരൂപങ്ങള്‍ക്കുമാകില്ല. ബ്രഹ്മപ്രകാശത്തിന് മുന്നില്‍ ഇവയുടെ പ്രകാശം ഒന്നുമല്ല. ഇവിടെ പ്രകാശമെന്നതിനെ ഭൗതികമായ പ്രകാശം എന്ന് കരുതേണ്ട.
സൂര്യനേയും ചന്ദ്രനേയുമൊക്കെ പ്രതീകമായി പറഞ്ഞിരിക്കുകയാണ്. ജ്ഞാനസ്വരൂപനായ ബ്രഹ്മത്തെ ഭൗതികമായ ജ്ഞാനം കൊണ്ടറിയാനാകില്ല. ബ്രഹ്മതേജസ്സിന് മുന്നില്‍ മറ്റ് തേജസ്സുകളെല്ലാം നിഷ്പ്രഭമാണ്. സ്വരൂപജ്ഞാനമായ അത് ആത്മസൂര്യനാണ്. അതിനെ ആശ്രയിച്ചാണ് ലോകത്തെ എല്ലാ പ്രകാശവും. എല്ലാ പ്രകാശ സ്രോതസ്സുകളുടേയും പ്രഭവകേന്ദ്രമാണത്.
ആ പ്രകാശമാണ് നമ്മുടെ ഉള്ളിലും പുറത്തും നിറഞ്ഞ് നില്‍ക്കുന്നത്. ദീപം കാണിക്കുന്നത് പോലും ആ ചൈതന്യത്തെ സ്മരിക്കാനാണ്. ദീപാരാധന, മംഗളആരതി സമയങ്ങളില്‍ ഈ മന്ത്രം ജപിക്കാറുണ്ട്.
സ്വയം പ്രകാശമായ പരബ്രഹ്മത്തെ നമുക്ക് അറിയാവുന്ന പ്രകാശങ്ങളോട് തുലനപ്പെടുത്തി പറയുമ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും. സൂര്യപ്രകാശത്തിന് മുന്നില്‍ തീയും വൈദ്യുത വിളക്കുകളുമൊക്കെ ഒന്നുമില്ലാതിരിക്കുന്നത് നമ്മള്‍ക്ക് അനുഭവമാണ്. ഇതേ അവസ്ഥയാണ് ബ്രഹ്മത്തിന് അഥവാ ആത്മ ജ്യോതിസ്സിന് മുന്നില്‍ എല്ലാ ജ്യോതിസ്സുകള്‍ക്കും.ഈ മന്ത്രം ഇതേപടി കഠോപനിഷത്തിലും കാണാം.
മനുഷ്യജീവിതം അതിന്റെ വൈഭവത്തില്‍ അധിഷ്ഠിതമാണ്. പഞ്ചഭൂതങ്ങളൊഴികെ നമ്മുടെ ജീവിതത്തില്‍ എല്ലാം മനുഷ്യനിര്‍മിതംതന്നെ. വീട്, തെരുവ്, കെട്ടിടം, സാങ്കേതിക വിദ്യ, സൗകര്യങ്ങള്‍, എല്ലാംതന്നെ മനുഷ്യനുണ്ടാക്കിയതാണല്ലോ. ഇപ്പോഴത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം മുമ്പത്തേക്കാള്‍ വളരെ കൂടുതലാണ്, പകര്‍ച്ചവ്യാധികള്‍ കുറവും. അറിവുപോലെ ആയുസ്സും കൂടിവരുന്നു.
ജീവിതത്തിലെ സകലതും നമ്മുടെ ഇഷ്ടത്തിനൊത്തതോ, നിയന്ത്രണത്തിന് അധീനമോ ആണെന്ന് ഇതിനര്‍ഥമില്ല. ഈശ്വരപ്രഭാവം നിലകൊള്ളുന്നുണ്ട്. അതു മനുഷ്യനൈപു
ണ്യത്തിനു മങ്ങലേല്‍പിക്കുന്നില്ലെന്നു മാത്രമല്ല, അതിനെ ഉത്തേജിപ്പിക്കുകയും സഫലമാക്കുകയുമാണ് ചെയ്യുന്നത്. രണ്ടിന്റേയും സാമഞ്ജസ്യത്താലാണ് ജീവിതം ഭദ്രമായി മുന്നോട്ടു നീങ്ങേണ്ടത്.
നമുക്കു പരിമിതികളുണ്ട,്  ഈശ്വരേച്ഛയ്ക്കതില്ല.  അതില്‍ പലതും എന്നും പ്രവചനാതീതമായി നിലനില്‍ക്കും. എല്ലാം മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നുവെന്ന് ഇതിനര്‍ഥമില്ല. നമുക്കു വേണ്ടത് ആലോചിച്ചു നിശ്ചയിച്ച് അതിനായി അധ്വാനിക്കണം. വിവേകോചിതമായ ഇത്തരം പ്രയത്‌നത്തെ സഹായിക്കാനാണ് നമ്മുടെ അധ്യാത്മശാസ്ത്രങ്ങള്‍.
പ്രേയസ്സിനേയും ശ്രേയസ്സിനേയുംകുറിച്ച് ശാസ്ത്രങ്ങള്‍ ശക്തമായി പറയുന്നതങ്ങനെയാണ്. താല്‍കാലിക മെച്ചങ്ങളാണ് പ്രേയസ്സ്. ആത്യന്തികമേന്മയാണ് ശ്രേയസ്സ്. ഇതു രണ്ടും തിരിച്ചറിഞ്ഞേ മതിയാകൂ.