Saturday, October 22, 2016

നമ്മുടെ ആവശ്യങ്ങള്‍ എപ്പോഴെങ്കിലും സാധിച്ച്‌ ഈശ്വരന്‍ തന്നില്ലെങ്കില്‍ അത്‌ നമ്മുടെ നന്മയ്‌ക്കും പ്രയോജനത്തിനും വേണ്ടിയാണെന്ന ബോധം നമുക്കണ്ടാകണം.
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തല്‍ക്കാലം നടന്നില്ലെങ്കിലും പിന്നീട്‌ ഫലവത്തായ വലിയ അനുഗ്രഹമായിരിക്കും നമുക്ക്‌ നല്‍കുന്നത്‌. ഇക്കാര്യം പലപ്പോഴും മനുഷ്യര്‍ വിസ്‌മരിച്ചുപോകുന്നു.
മനുഷ്യന്‌ സൃഷ്‌ടിക്കാന്‍ കഴിയുന്ന ഏറ്റവും ശക്‌തിയുള്ള ഊര്‍ജാവസ്‌ഥയാണ്‌ പ്രാര്‍ത്ഥന. പ്രപഞ്ചത്തിന്റെ ആകര്‍ഷണംപോലെ യാഥാര്‍ത്ഥ്യമാണ്‌ ആ ശക്‌തി.
ഒരു രോഗചികിത്സയും ഫലിക്കാത്ത അവസ്‌ഥയില്‍ പ്രാര്‍ത്ഥനയുടെ ദിവ്യശക്‌തിയാല്‍ രോഗത്തില്‍നിന്നും ശോകത്തില്‍നിന്നും മുക്‌തി നേടിയവരുണ്ടെന്ന്‌ ഡോക്‌ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നമ്മിലെ പരിമിതശക്‌തിയെ പരിപോഷിപ്പിക്കയാണ്‌ പ്രാര്‍ത്ഥനയിലൂടെ ചെയ്യുന്നത്‌.
മനുഷ്യര്‍ സോളാര്‍ എനര്‍ജിയും കാറ്റിന്റെ ശക്‌തിയും മറ്റും ഉപയുക്‌തമാക്കുമ്പോള്‍, ഈശ്വരന്റെ ദിവ്യശക്‌തിയില്‍നിന്ന്‌ ലഭ്യമാക്കാവുന്ന ശക്‌തിയെ മനുഷ്യര്‍ വിസ്‌മരിക്കുന്നു.
'പ്രാര്‍ത്ഥന' എന്നാല്‍ 'പ്രകര്‍ഷേണയുള്ള അര്‍ഥനം' അഥവാ ഈശ്വരന്‌ മുമ്പാകെയുള്ള അപേക്ഷ. ഈശ്വരന്റെ മുമ്പില്‍ അഭിലാഷ പൂര്‍ത്തീകരണത്തിന്നായി ഓരോരോ ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം പ്രതിഫലവും നിശ്‌ചയിക്കുന്നു. ആവശ്യങ്ങള്‍ അഥവാ ആഗ്രഹങ്ങള്‍ നൂറുശതമാനം സാധിച്ചുകിട്ടുമ്പോള്‍ ഈശ്വരന്‍ നല്ലവനും ശക്‌തനുമായി അംഗീകരിക്കപ്പെടുന്നു.
കാര്യം നടന്നില്ലെങ്കില്‍ ഈശ്വരന്‍ അശക്‌തനും തല്‍പരനല്ലാത്തവനുമായി വിധിക്കപ്പെടുന്നു. ഇതിനര്‍ത്ഥം, ഉദ്ദിഷ്‌ടകാര്യത്തിന്‌ ഈശ്വരനെ ഉപയോഗപ്പെടുത്തുന്നുവെന്നാണ്‌. നമ്മുടെ ആവശ്യങ്ങള്‍ യഥാസമയം നിറവേറ്റിയിട്ടില്ലെങ്കില്‍ പ്രാര്‍ത്ഥന വ്യര്‍ത്ഥമാണെന്ന്‌ കരുതി അതില്‍നിന്ന്‌ പിന്‍മാറരുത്‌.
ദൈവം നമ്മെക്കാള്‍ ഉന്നതനും നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ ശക്‌തിയുള്ളവനുമാണെന്ന്‌ നമുക്ക്‌ വിശ്വാസമുണ്ടെങ്കില്‍ നമ്മെക്കാള്‍ ഉന്നതമായ ദര്‍ശനവും അവിടത്തേക്ക്‌ ഉണ്ടെന്ന്‌ കരുതുകയാണ്‌ വേണ്ടത്‌.
നമ്മുടെ ആവശ്യങ്ങള്‍ എപ്പോഴെങ്കിലും സാധിച്ച്‌ ഈശ്വരന്‍ തന്നില്ലെങ്കില്‍ അത്‌ നമ്മുടെ നന്മയ്‌ക്കും പ്രയോജനത്തിനും വേണ്ടിയാണെന്ന ബോധം നമുക്കണ്ടാകണം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തല്‍ക്കാലം നടന്നില്ലെങ്കിലും പിന്നീട്‌ ഫലവത്തായ വലിയ അനുഗ്രഹമായിരിക്കും നമുക്ക്‌ നല്‍കുന്നത്‌. ഇക്കാര്യം പലപ്പോഴും മനുഷ്യര്‍ വിസ്‌മരിച്ചുപോകുന്നു.
പ്രാര്‍ത്ഥനകൊണ്ട്‌ സംപ്രാപ്യമാക്കേണ്ടത്‌ മനഃസമാധാനവും സംതൃപ്‌തിയുമാണ്‌. മറിച്ച്‌ ആഗ്രഹപൂര്‍ത്തീകരണമാണ്‌ ഏക ലക്ഷ്യമെങ്കില്‍ നമുക്കൊരിക്കലും ശാന്തിയും സമാധാനവും ലഭിക്കില്ല. കാരണം നമ്മുടെ ആഗ്രഹങ്ങള്‍ക്ക്‌ അളവില്ലെന്നതു തന്നെ.
ആത്മാവിന്‍റെ ആന്തര പൂജ
ആന്തര ധ്യാനത്തില്‍ വിഷയീ ഭൂതന്‍ ജീവാത്മാവ് തന്നെ .നില്‍ക്കുക ,ഇരിക്കുക ,നടക്കുക ,തൊടുക ,ഭുജിക്കുക .....ഇത്യാദി വ്യപരങ്ങളോടു കൂടി ശരീരത്തില്‍ സ്ഥിതി ചെയ്യുന്ന ജീവനെ ശിവന്‍ ആയി ധ്യാനിക്കുക .ബെഹിര്മുഖ ചിത്ത വൃത്തി പ്രവാഹം ത്തിനു വിഷയമായ ഘതാദിയില്‍ പ്രതി ബിംബിക്കുന്ന ആത്മ ചൈതന്യത്തിന്റെ അനുസന്ധാനം ആകുന്ന സ്നാനത്തില്‍ വിശുദ്ധന്‍ ആയി മന ശക്തിയെ പ്രവര്‍ത്തിപ്പിച്ചു പ്രാണ-അപാന മദ്ധ്യത്തില്‍ ഉദയം ചെയ്തും കണ്ഠം താലു ഇവയുടെ മദ്ധ്യവര്‍ത്തി ആയും ഭ്രൂ മദ്ധ്യത്തില്‍നാസാഗ്രത്ത്തിലും ഉപാസ്യം ആയും 96 തത്വങ്ങളുടെ അഗ്ര കോടിയില്‍ അഭിലസിച്ചും ഭയ -ദുഖാദികളെ അതിക്രമിച്ചും വിളങ്ങുന ജ്ഞാന വിഗ്രഹത്തെ നിര്‍ഗള ധ്യാന രൂപേണ പൂജിക്കണം .ഹസ്ത -പാദ സര്‍വ അവയവങ്ങളിലും ചൈതന്യം വ്യാപിച് സ്വദേഹത്തില്‍ വര്‍ത്തിക്കുന്ന ചിദാഭാസനെ തന്നെ ദേവന്‍ ആയി ഭാവിച്ചു പുജിക്കനം..
ബാഹ്യ ഇന്ദ്രിയങ്ങളുടെ വിഭിന്ന ശക്തികള്‍ ഭര്‍ത്താവിനെ സേവിക്കുന്ന സ്ത്രീയെ പോലെ സങ്കല്പിക്കനം . മൂന്നു ലോകങ്ങളെയും അറിയിക്കുന്ന മനസ്സ് ദ്വാര പാലകന്‍ ആണ് .ചിന്ത ദ്വാര പാലിക .വസ്തു ജ്ഞാനങ്ങള്‍ ഭൂഷണങ്ങള്‍ .കര്‍മേന്ദ്രിയങ്ങള്‍ വെളിയില്‍ കടക്കുവാന്‍ ഉള്ള വാതിലുകള്‍ .ഇങ്ങനെ "ഞാന്‍ " സര്‍വ പൂജിതന്‍ ആയി അദ്വിതീയം ആയി വിളങ്ങുന്നു .ഈ ആത്മാവ് സംപൂര്ണന്‍ ആയി ,സ്വയം പ്രകാശിച്ചു സര്‍വ പ്രാണികളിലും പ്രകാശിച്ച് നില്‍ക്കുന്നു .
ആത്മാവിനെ മേല്‍പ്രകാരം ധ്യാനിച്ചാല്‍ /ആന്തരികം ആയി പൂജിച്ചാല്‍ ജീവന്‍ മുക്ത അവസ്ഥയെ പ്രാപിക്കാം
രാമ ഗീത. govindan namboori
ബുദ്ധനും ഒരു സംഘം ഭിക്ഷുക്കളും ഗ്രാമപാതയിലൂടെ നടന്നുപോകുമ്പോൾ ഒരാൾ ബുദ്ധനു നേരെ ഏറ്റവും അശ്ലീലമായ വാക്കുകൾ തുരുതുരാ വർഷിച്ചു. ബുദ്ധൻ ഒന്നുമറിയാത്തവനെപ്പോലെ യാത്ര തുടർന്നു.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വഴിയിൽ നേരത്തെ കേട്ട വാക്കുകൾ ബുദ്ധൻ്റെ മനസ്സിൽ എന്തു പ്രതികാരമാണുണ്ടാക്കിയതെന്ന് ജിജ്ഞാസുവായ ശിഷ്യൻ ഗുരുവിനോടാരാഞ്ഞു.
ബുദ്ധൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
" ഒരു കഥ കേൾക്കണോ? വഴിയിലൂടെ ഒറ്റക്ക് നടന്നു പോകുന്ന ഒരാളുടെ അടുത്തേക്ക് മറ്റൊരാൾ ഓടി വന്ന് ഒരു പൊതി വെച്ചു നീട്ടി. വൃത്തിയുള്ള പൊതിക്കകത്ത് കെട്ടുനാറുന്ന മലിന വസ്തുക്കളും അഴുകിയ പദാർത്ഥങ്ങളുമാണുള്ളത്. വഴിപോക്കൻ അതു വാങ്ങാതെ നടന്നു പോയി. അപ്പോൾ ആ പൊതി ആരുടെ കയ്യിലാണുണ്ടാവുക?"
ശിഷ്യൻ പറഞ്ഞു.
" അതു കൊണ്ടുവന്ന ആളുടെ കയ്യിൽത്തന്നെ "
" ശരി" ബുദ്ധൻ തുടർന്നു ചോദിച്ചു.
"അങ്ങനെയാണെങ്കിൽ ഒരാൾ നിങ്ങളെ ചീത്ത വിളിച്ചാലും നിങ്ങൾ നിങ്ങളുടെ മനസ്സിലേക്കെടുക്കുന്നില്ലെങ്കിൽ അതെവിടുണ്ടാകും?"
" അതു പറഞ്ഞ ആളുടെ കയ്യിൽത്തന്നെ!"
ബുദ്ധൻ പുഞ്ചിരിച്ചു.
ശിഷ്യനും !
എല്ലാ പൊതികളും കൈയിൽത്തന്നെയിരിക്കട്ടെ! ദുർഗന്ധം വമിക്കുന്നത് തന്നിൽ നിന്നാണെന്നു തിരിച്ചറിയുന്ന തിരിച്ചറിവിൻ്റെ ഒരു കാലം വരട്ടെ!
മരണം ഒരു തുടര്‍പ്രതിഭാസമാണ്
~~~~~~~~~~~~~~~~~~~~~~~~~~~~~~
നചികേതസ്സ് മുതല്‍ രമണമഹര്‍ഷി വരെ ആ സത്യത്തെ അന്വേഷിച്ചു അറിയപ്പെട്ടവരായിരുന്നു. നചികേതസ്സ് മരണ ദേവനുമായി സംവാദം നടത്തിയെങ്കില്‍ രമണമഹഋഷി മരണത്തിനെ ഓരോ അണുവിലും ഉള്‍ക്കൊണ്ട്‌ അതിനെ അനുഭവിച്ചു ജയിച്ചവനായിരുന്നു .മരണം എന്ന അവസ്ഥയെപ്പറ്റി സിദ്ധാര്‍ഥന്‍ ചിന്തിച്ചിരുന്നില്ലായെങ്കില്‍ ബുദ്ധനായിത്തീരുമായിരുന്നില്ല. ലോകത്തില്‍ ഇത്രയും മതങ്ങളും(അഭിപ്രായങ്ങളും),ദൈവങ്ങളും ഉണ്ടാകുമായിരുന്നില്ല.ആ മരണത്തിനു ജനനം തന്നെയുണ്ടാകുമായിരുന്നില്ല. ദക്ഷസംഹിതയ്ക്കും , മനുസ്മൃതിയ്ക്കും മരണത്തിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല. .ചണ്ടാലനായാലും, ചക്രവര്‍ത്തിയായാലും മരണം എല്ലാവര്‍ക്കും ഒരു പോലെ. മരണത്തിനു ലിംഗ ,ജാതി,മത,ജീവ,ദേശ,കാല ഭേദമില്ല.പ്രകൃതിയുടെ നിയമസംഹിതയില്‍ മരണം അനിവാര്യമാണ്. എന്തുകൊണ്ടെന്നാല്‍ പരിണാമപ്രക്രിയയില്‍ മരണം ഒരു തുടര്‍പ്രതിഭാസമാണ്.പുഴുവിന്റെ ആത്മാവ് തന്റെ ശരീരത്തെ നഷ്ടപ്പെടുത്തി വേറൊരു ഉയര്‍ന്ന ശരീരത്തെ എടുക്കുന്നു.ഇങ്ങനെ കോടാനുകോടി ജീവജാലങ്ങള്‍ പരിണാമപ്രക്രിയയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.എന്നാല്‍ മനുഷ്യന്‍ മാത്രം എന്തേ തന്നെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല!.(ഈ പ്രക്രിയയില്‍ ജഡവസ്തുവില്‍ നിന്നും ജീവവസ്തുവിലെയ്ക്കും,ജീവവസ്തുവില്‍ നിന്നും മനോവസ്തുവിലെയ്ക്കും മനോവസ്തുവില്‍ നിന്നും ബോധവസ്തുവിലെയ്ക്കുമുള്ള പ്രയാണത്തില്‍ ആത്യന്തികമായി മനുഷ്യന്‍ തന്നെ നഷ്ടപ്പെടുത്തി പൂര്‍ണ്ണത(ഈശ്വത്വം) കൈവരിക്കേണ്ടതായുണ്ട്. അത് തന്നെയാണ് ഈശ്വരേച്ഛയും.)Rajeev
 ഭാരതീയ ഋഷികൾ ആ കാലഘട്ടത്തിലെ ശാസ്ത്രീയ ജ്ഞാനമുള്ള മഹാത്മാക്കൾ ആയിരുന്നു. അവർ ശാസ്ത്രത്തിന്റെ മറുകര കണ്ടെത്തിയവരുമായിരുന്നു. ശാസ്ത്രദ്രഷ്ടാക്കൾ മിക്കവരും പ്രകൃതിയെ അതിക്രമിച്ചിരിക്കുന്ന മൂലപദാർത്ഥത്തെ പ്രകൃതിയുടെയും ഉല്പത്തിസ്ഥിതിലയത്തിന് അധിഷ്ഠാനമായ നിർവ്വികാരസനാതനവസ്തുവിനെ- സാക്ഷാത്തായി അറിഞ്ഞവരാണെന്നു അവരുടെ ശാസ്ത്രങ്ങളിൽ നിന്നറിവാൻ കഴിയുന്നില്ല. പ്രാകൃതപദാർത്ഥങ്ങളെ സാമാന്യമായറിഞ്ഞതുകൊണ്ടുതന്നെ അവർ തൃപ്തന്മാരായിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. 
ഭാരതീയരായ ഋഷീശ്വരന്മാരാകട്ടെ, വികാരത്തിനധീനമായ പ്രകൃതിയെ അറിഞ്ഞതുകൊണ്ട്‌ സന്തുഷ്ടന്മാരാകാതെ, പ്രകൃതിക്കു അധിഷ്ഠാനമായും, വികാരത്തിനധീനമാകാതേയും സർവ്വപ്രാകൃതവസ്തുക്കളേയും അധിവസിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും അവയുടെ വികാരത്തോടു സംബന്ധപ്പെടാതെ നിത്യമായും നിർവ്വികാരമായും സർവ്വത്ര സമാനമായും സർവ്വാധിഷ്ഠാനമായുമിരിക്കുന്ന ചിദ് വസ്തുവിനെ നേരിട്ടറിഞ്ഞനുഭവപ്പെട്ടതിനുശേഷം മാത്രമേ, അവരുടെ അന്വേഷണബുദ്ധിക്കു ശാന്തി സിദ്ധിച്ചിട്ടുള്ളു.
സാഹിത്യകേസരി പണ്ഡിറ്റ് പി.ഗോപാലാൻ നായർ.
ലളിതാ സഹസ്രനാമം
ന്യൂറോണും മന്ത്രങ്ങളും
🌻തലച്ചോറിലെ ന്യൂറോണുകളിൽ ഏക! രേഖാ ഭാവത്തിലുള്ള (unilinear coding) സംയമനം നടക്കാൻ ഉതകുന്ന ശബ്ദത്രാസകമാണ് ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങൾ എന്ന് NeuroLinguistics-ൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചിട്ടുണ്ട്.
🌿ഈ മന്ത്രങ്ങൾ ദീർഘങ്ങളും പ്രത്യേക ഘടനയുള്ളവയുമാണ്.
🌿ജർമ്മനിയിലുള്ള ചെറിയ ചെറിയ കൂട്ടായ്മകളിലെ അംഗങ്ങൾ ഒത്തുകൂടി നിലവിളക്ക് കൊളുത്തി വെച്ച് ലളിതാസഹസ്രനാമ മന്ത്രങ്ങൾ ജപിക്കുന്ന കാഴ്ച നമുക്ക് അവിടെ ചെന്നാൽ കാണാൻ കഴിയും.
🌿സംസ്കൃതത്തിലുള്ള ഈ മന്ത്രങ്ങളുടെ തർജ്ജമ (translation) അല്ല, ലിപ്യന്തരം (transliteration) ചെയ്തതിന്റെ ഓരോ കോപ്പിയുമായാണ് അവർ ചമ്രം പടിഞ്ഞിരുന്ന് ജപിക്കുന്നത്.
🌿ഓർമ്മക്കുറവ്, അൾഷൈമേഴ്സ് രോഗം തുടങ്ങിയ മഹാവിപത്തുക്കളിൽ നിന്നും മോചനം ലഭിക്കാനുള്ള Neurolinguistic programme ആയിട്ടാണ് ഈ കൂട്ടായ്മ യോഗങ്ങൾ സംഘടിക്കപ്പെട്ടിരിക്കുന്നത്.
🌿മന്ത്രങ്ങൾ ഉച്ചരിക്കുന്ന ആളിൽ മാത്രമല്ല ശ്രോതാവിലും സദ്ഭാവനാ തരംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്നു.
🌿തലച്ചോറ്റൽ ഇവ ആൽഫാ തരംഗങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്ന് ഡൽഹിയിലെ Difence Institute of Physiology and Allied Science നടത്തിയ ഗവേഷണങ്ങളിൽ തെളിയുന്നു.
🌿മനുഷ്യ മസ്തിഷ്കത്തിൽ ഒരു വൈദ്യുതകാന്തിക മണ്ഡലം (elctromagnetic field) ഉണ്ടെന്നുള്ളത് ഒരു ശാസ്ത്ര സത്യമാണ്.
🌿പരിമിതമായി മാത്രം ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈ വൈദ്യുതിയെ electro encephalograph ഉപയോഗിച്ച് അളക്കാൻ കഴിയും.
🌿ഈ വൈദ്യുതിയുടെ വിപുലീകൃത രൂപം (amplified form) ശാസ്ത്രജ്ഞൻമാർ ഒരു ഗ്രാഫിൽ ചിത്രീകരിക്കുന്നു. ഇവയ്ക്ക് പേര് Brain wave graphs എന്നാണ്.
🌿ഈ തരംഗങ്ങൾ നാലുതരത്തിലുണ്ട്.
ആൽഫാ, ബീറ്റാ, ഡെൽറ്റാ, തീറ്റാ. ഇതിൽ ഏറ്റവും ഊർജ്ജസ്വലതയുള്ളതും വേഗത കൂടിയതുമായ തരംഗം തീറ്റ യാണ്.
🌿മന്ത്ര സ്പന്ദനം കൊണ്ട് തലച്ചോറിലെ ഈ തരംഗങ്ങളെ ചലനോൻമുഖമാക്കുന്നു. ഈ Brain waves നെ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന് ഒരു കാലത്ത് ശാസ്ത്രജ്ഞർ സ്വപ്നത്തിൽ പോലും വിഭാവനം ചെയ്തിട്ടില്ലായിരുന്നു.
🌿മനുഷ്യന് ആദ്ധ്യാത്മിക സാധനകളിലൂടെ ഈ തരംഗങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഇന്ന് ശാസ്ത്രലോകം കണ്ടു പിടിച്ചിരിക്കുന്നു.🙏
ശ്രീമദ് ഭാഗവതം-പ്രഥമസ്കന്ധം-അദ്ധ്യായം-അഞ്ച്; ശ്ലോകം-2 മുതൽ 32 
നാരദർ പറഞ്ഞു
ഹേ മഹാഭാഗ്യശാലിയായ വ്യാസമുനേ! അങ്ങയുടെ ദേഹാഭിമാനിയും ചിത്താഭിമാനിയുമായ ആത്മാവ്-ജീവാത്മാവ്-ദേഹത്തോടും മനസ്സോടും കൂടെ വേണ്ടതുപോലെ സന്തോഷിച്ചിരിക്കുന്നുവോ?

അറിയേണ്ടതായ സകലവും അങ്ങ് നന്നായി അറിഞ്ഞിരിക്കുന്നു. അതിന്റെ ലക്ഷണമായിട്ട് ധർമ്മാദി സകലപുരുഷാർത്ഥങ്ങളുടെ തത്ത്വങ്ങൾകൊണ്ട് നിറഞ്ഞതും ഏറ്റവും മഹത്തും ആശ്ചര്യകരവുമായ ഭാരതത്തെ അങ്ങ് നിർമ്മിച്ചില്ലയോ; എതു കാലത്തും നശിക്കാത്ത നിത്യമായിരിക്കുന്ന പരബ്രഹ്മം യാതൊന്നോ അതും അങ്ങയാൽ വിചാരിക്കപ്പെടുകയും പ്രാപിക്കപ്പെടുകയും ചെയ്തു. ഹേ പ്രഭോ! ഇത്രയെല്ലാം സാധിച്ചിട്ടും ചെയ്യേണ്ടതിനെ ചെയ്തുതീർക്കാത്തവനെന്ന മട്ടിൽ ആത്മാവിനെക്കുറിച്ച് ക്ളേശിക്കുന്നുവല്ലോ, ഇതിനെന്തു കാരണം?
വ്യാസർ പറഞ്ഞു 
ഹേ നാരദമുനേ! അങ്ങ് പറഞ്ഞതെല്ലാം എനിക്കുണ്ട്. എങ്കിലും മനസ്സിനേയും ശരീരത്തേയും അഭിമാനിച്ചിരിക്കുന്ന എന്റെ ആത്മാവു സന്തോഷിക്കുന്നില്ല. ഹേ മുനേ! ബ്രഹ്മാവിന്റെ പുത്രനും അതിഗംഭീരമായ അറിവുള്ളവനുമായ അങ്ങയോട് എന്റെ അസന്തോഷത്തിന് അസ്പഷ്ടമായിരിക്കുന്ന കാരണം എന്താണെന്ന് ഞാൻ ചോദിച്ചുകൊള്ളുന്നു. എനിക്കുള്ള ന്യൂനതയുടെ കാരണമെന്താണെന്നു ആലോചിച്ചു പറയണമേ.
നാരദമുനിയുടെ വിമർശനവും പരിഹാരമാർഗവും
പ്രദമസ്കന്ധം അദ്ധ്യായം 5 ശ്ലോകം 8 മുതൽ 22 വരെ.
ശ്രീമദ് ഭാഗവതം-പ്രഥമസ്കന്ധം-അദ്ധ്യായം-ഏഴ്; ശ്ലോകം-3 മുതൽ 6 വരെ. 
ശ്രീ നാരദമഹർഷി പോയതിൽപിന്നെ വ്യാസർ ശരീരശുദ്ധി ചെയ്തശേഷം മനസ്സിനെ അടക്കി ധ്യാനത്തിലിരുന്നു.
ഭക്തിയോഗത്താൽ കാമരാഗാദിദോഷങ്ങൾ നീങ്ങി പരിശുദ്ധമായി ഇളക്കമില്ലാത്ത ചിത്തം നിലച്ചപ്പോൾ ആദ്യം അതിൽ പ്രകാശിച്ചുകൊണ്ടിരുന്ന പുരുഷനേയും പിന്നെ അവനെ ആശ്രയിച്ചുകൊണ്ടിരിക്കുന്ന മായയേയും കണ്ടു.
സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളേയും അതിക്രമിച്ചിരിക്കുന്ന ജീവൻ പരമാത്മാവുതന്നെയാകുന്നുവെങ്കിലും ഈശ്വരനെ ആശ്രയിച്ചിരിക്കുന്ന മായയുടെ ആവരണശക്തിയാൽ മറയ്ക്കപ്പെട്ടവനായപ്പോൾ സ്വരൂപത്തെ അറിയാത്തവനായിട്ട് ത്രിഗുണങ്ങളുടെ സ്വരൂപത്തോടുകൂടിയവനാണ് താൻ എന്നു തെറ്റായിട്ടു ധരിക്കുന്നു. ഇതിനു മോഹമെന്നു പേർ. ഇതു നിമിത്തം (വാസ്തവത്തിൽ കർത്താവ്, ഭോക്താവ് എന്ന സ്ഥിതിയില്ലാതിരിക്കെ) ഞാൻ കർത്താവ്, ഗുണദോഷങ്ങളെ അനുഭവിക്കുന്നവൻ എന്നീവിധം ഭാവനകൾ നിമിത്തമുണ്ടാകുന്ന അനർത്ഥത്തെ പ്രാപിക്കുന്നതിനേയും വ്യാസർ സാക്ഷാത്തായി കണ്ടറിഞ്ഞു. 
അനർത്ഥങ്ങളെ നശിപ്പിക്കുന്ന ഭക്തിയോഗത്തെയും കണ്ടു. ഇവയെല്ലാം ഹൃദയകമലത്തിൽ കണ്ടറിഞ്ഞ വ്യാസർ ഈവിധം അറിയാതെ സംസാരത്തിൽ കിടന്ന് വലയുന്ന ജനങ്ങൾക്ക്‌ വേണ്ടി ഭാഗവതത്തെ നിർമ്മിച്ചു.
ശുഭ ചിന്ത --ബി പോസിറ്റിവ്[+]
സമയം ലഭിക്കുമ്പോഴെല്ലാം നിങ്ങള്‍ നിങ്ങളുടെ മനസ്സിനോട്‌ സംസാരിക്കുക. ഇത്‌ നിങ്ങളെ തെറ്റും ശരിയും മനസ്സിലാക്കാനും ആത്മവിശ്വാസം ഉണ്ടാകുവാനും സഹായിക്കും. മനസ്സിലെ വേണ്ടാത്ത ചിന്തകളെ അകറ്റിനിര്‍ത്തുക. മനസ്സിനെ ശുഭാപ്‌തിവിശ്വാസംകൊണ്ട്‌ നിയന്ത്രിക്കാന്‍ ശ്രമിക്കുക.
നമ്മുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും നമ്മുടെ തന്നെ ചിന്തകളുടെ പ്രതിഫലനമാണ്‌. നമ്മുടെ ചിന്തകള്‍ക്കനുസരിച്ച്‌ നമുക്കുചുറ്റും ഒരു ആകര്‍ഷണവലയം രൂപപ്പെടുകയും അതിനനുസരിച്ച്‌ നമ്മുടെ ജീവിതത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നതും വരാനിരിക്കുന്നതുമായ സംഭവങ്ങള്‍ നിശ്‌ചയിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ജീവിതവിജയത്തിന്‌ ഈശ്വരവിശ്വാസവും മനഃശുദ്ധിയും വികസിപ്പിച്ചെടുക്കേണ്ടത്‌ അനിവാര്യമാണ്‌.
ഈ ലോകം ഭരിക്കുന്നത്‌ രണ്ടു ശക്‌തികളാണ്‌. ഒന്ന്‌ മായയും മറ്റൊന്ന്‌ ഈശ്വരനും. മായ നിങ്ങളെ ഈശ്വരനോടു അടുപ്പിക്കാത്തവിധം പലതരം ചിന്തകള്‍ക്കധീനമാക്കുകയും അതിന്റെ പ്രതിഫലനമായി നിങ്ങള്‍ ഈശ്വരവിശ്വാസം ഇല്ലാത്തവരാകുകയും ചെയ്യുന്നു.
നിങ്ങളുടെ ചിന്തകളുടെ പ്രതിഫലനമായിട്ട്‌ പ്രവൃത്തിയും പ്രവൃത്തിയുടെ പ്രതിഫലനമായിട്ട്‌ നിങ്ങളുടെ ഭാവിജീവിതവും നിര്‍ണ്ണയിക്കപ്പെടുന്നു.
ആയതിനാല്‍ മനഃശുദ്ധി വളര്‍ത്തിയെടുക്കേണ്ടത്‌ അത്യാവശ്യമാണ്‌. നമ്മള്‍ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല മനഃശുദ്ധി കൈവരിക്കുക. അതിന്‌ അല്‌പം പ്രയത്നം വേണ്ടിവരും. വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ കഴിവതും ആരെയും വേദനിപ്പിക്കാതിരിക്കുക. വാക്കും പ്രവൃത്തിയും രണ്ടും ഹിംസ തന്നെയാണ്‌.
നിങ്ങള്‍ക്ക്‌ ഭാവിയില്‍ ആരാകണമെന്നും മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും നിങ്ങള്‍ നിങ്ങളുടെ മനസ്സിനോടുതന്നെ ചോദിക്കുക. ഒരുതവണകൊണ്ട്‌ ഉത്തരം കിട്ടിയില്ലെങ്കില്‍ നിരാശരാകരുത്‌. ആവര്‍ത്തിച്ചു ചോദിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്‌ ഒരു ഉത്തരം തീര്‍ച്ചയായും ലഭിക്കും.
അതിനനുസരിച്ച്‌ നിങ്ങളുടെ ചിന്തകളും പ്രവൃത്തിയും നിങ്ങളുടെ ഓരോ ചലനവും രൂപപ്പെടുത്തിയെടുക്കുക. മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ വീക്ഷിക്കണമെന്നനുസരിച്ച്‌ ഒരു വ്യക്‌തിത്വം വികസിപ്പിച്ചെടുക്കുക.
ഇതിനെല്ലാമുപരി ഈശ്വരവിശ്വാസവും പ്രാര്‍ത്ഥനയും അനിവാര്യമാണ്‌. അതു നിങ്ങളെ നിങ്ങളുടെ ലക്ഷ്യസ്‌ഥാനത്തിലെത്തിക്കും. ദിവസവും മനഃശുദ്ധിക്കും പ്രാര്‍ത്ഥനയ്‌ക്കും വേണ്ടി അല്‌പസമയം നീക്കിവയ്‌ക്കുക.
ഇതെല്ലാം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ നിങ്ങളറിയാതെ പ്രകൃതിതന്നെ നിങ്ങളെ നിങ്ങളുടെ ലക്ഷ്യസ്‌ഥാനത്തിലെത്തിക്കും.
ഇത്‌ ഒരു 'യൂണിവേഴ്‌സല്‍ ലോ' ആണ്‌. നിങ്ങള്‍ എന്ത്‌ പ്രകൃതിക്ക്‌ കൊടുക്കുന്നുവോ (നിങ്ങളുടെ ചിന്തകളും പ്രവൃത്തിയും) അതിന്റെ പ്രതിഫലം നിങ്ങള്‍ക്ക്‌ ലഭിക്കും.
സമയം ലഭിക്കുമ്പോഴെല്ലാം നിങ്ങള്‍ നിങ്ങളുടെ മനസ്സിനോട്‌ സംസാരിക്കുക. ഇത്‌ നിങ്ങളെ തെറ്റും ശരിയും മനസ്സിലാക്കാനും ആത്മവിശ്വാസം ഉണ്ടാകുവാനും സഹായിക്കും. മനസ്സിലെ വേണ്ടാത്ത ചിന്തകളെ അകറ്റിനിര്‍ത്തുക. മനസ്സിനെ ശുഭാപ്‌തിവിശ്വാസംകൊണ്ട്‌ നിയന്ത്രിക്കാന്‍ ശ്രമിക്കുക.
മനഃശുദ്ധീകരണം വഴി നിങ്ങള്‍ നിങ്ങളുടെ തന്നെ മനസ്സില്‍ 'ഒരു വിളക്കു' തെളിയിക്കുകയാണ്‌ ചെയ്യുന്നത്‌. അതു നിങ്ങളുടെ 'ഞാന്‍' എന്ന ഭാവം (അഹങ്കാരം) ച്‌ഛേദിക്കുകയും ഈശ്വരനെ അവിടേക്ക്‌ ക്ഷണിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ചിന്തകളിലും പ്രവൃത്തികളിലും 'ഈശ്വരാധീനം' കൈവരികയും ചെയ്യുന്നു.
ആരെങ്കിലും നിങ്ങളെപ്പറ്റി തെറ്റുപറയുകയോ, കുറ്റം പറയുകയോ ചെയ്‌താല്‍ നിരാശരാകരുത്‌. കാരണം നിങ്ങളെ ഈ ലോകത്ത്‌ മറ്റെല്ലാവരെക്കാളും അറിയാവുന്നത്‌ നിങ്ങള്‍ക്ക്‌ തന്നെയാണ്‌. അതിനാല്‍ അവര്‍ പറയുന്നതുപോലെയല്ല; നിങ്ങള്‍ നിങ്ങളാണെന്ന്‌ മനസ്സിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക. ഇതു നിങ്ങളുടെ മനസ്സിനെ ആത്മവിശ്വാസമുള്ളതും ധൈര്യമുള്ളതും (മറ്റുള്ളവരെ ധൈര്യമായി നേരിടാന്‍) ആക്കിത്തീര്‍ക്കുകയും ചെയ്യും.
ആയതിനാല്‍ മനോനിയന്ത്രണവും ഈശ്വരവിശ്വാസവുമുണ്ടെങ്കില്‍ ജീവിതവിജയം സുനിശ്‌ചിതം
ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം ഇങ്ങനെ വേദങ്ങള്‍ നാലാണ്‌. വ്യാസമഹര്‍ഷി ഈ നാലുശാഖകളും ചിട്ടപ്പെടുത്തി തന്റെ നാലു ശിഷ്യന്‍മാരെ പഠിപ്പിച്ചു. പെയിലന്‍ ഋഗ്വേദത്തിന്റേയും വൈശമ്പായന്‍ യജുര്‍വേദത്തിന്‍രേയും ജൈമിനി സാമവേദത്തിന്റേയും സുമന്തു അഥര്‍വ്വവേദത്തിന്റേയും ആചാര്യന്‍മാരായി.വേദത്തിന്‌ കര്‍മ്മകാണ്ഡം എന്നും ജ്ഞാനകാണ്ഡം എന്നും രണ്ടു ഭാഗങ്ങള്‍ ഉണ്ട്‌. യജ്ഞങ്ങളുടെ നടത്തിപ്പിനെ ഉദ്ദേശിച്ചുള്ളതാണ്‌ കര്‍മ്മകാണ്ഡം. ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ആണ്‌ കര്‍മ്മകാണ്ഡത്തിലുള്ളത്‌. ജ്ഞാനകാണ്ഡത്തില്‍ ഉപനിഷത്തുകള്‍ പ്രത്യക്ഷപ്പെടുന്നു. നാലു വേദങ്ങള്‍ക്കുംകൂടി ആയിരത്തി ഒരുനൂറ്റി ഇരുപത്തിയേഴ്‌ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം ഇങ്ങനെ വേദങ്ങള്‍ നാലാണ്‌. വ്യാസമഹര്‍ഷി ഈ നാലുശാഖകളും ചിട്ടപ്പെടുത്തി തന്റെ നാലു ശിഷ്യന്‍മാരെ പഠിപ്പിച്ചു. പെയിലന്‍ ഋഗ്വേദത്തിന്റേയും വൈശമ്പായന്‍ യജുര്‍വേദത്തിന്‍രേയും ജൈമിനി സാമവേദത്തിന്റേയും സുമന്തു അഥര്‍വ്വവേദത്തിന്റേയും ആചാര്യന്‍മാരായി.വേദത്തിന്‌ കര്‍മ്മകാണ്ഡം എന്നും ജ്ഞാനകാണ്ഡം എന്നും രണ്ടു ഭാഗങ്ങള്‍ ഉണ്ട്‌. യജ്ഞങ്ങളുടെ നടത്തിപ്പിനെ ഉദ്ദേശിച്ചുള്ളതാണ്‌ കര്‍മ്മകാണ്ഡം. ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ആണ്‌ കര്‍മ്മകാണ്ഡത്തിലുള്ളത്‌. ജ്ഞാനകാണ്ഡത്തില്‍ ഉപനിഷത്തുകള്‍ പ്രത്യക്ഷപ്പെടുന്നു. നാലു വേദങ്ങള്‍ക്കുംകൂടി ആയിരത്തി ഒരുനൂറ്റി ഇരുപത്തിയേഴ്‌ ശാഖകള്‍ ഉണ്ട്‌. ഓരോ ശാഖക്കും ഓരോ ഉപനിഷത്ത്‌ എന്ന ക്രമത്തില്‍ നോക്കിയാല്‍ ആയിരത്തി ഒരുനൂറ്റി എണ്‍പത്‌ ഉപനിഷത്തുകള്‍ കാണേണ്ടതാണ്‌. എന്നാല്‍ ഇരുന്നൂറ്‌ എണ്ണത്തെപ്പറ്റിയേ ഇന്നറിവുള്ളൂ. അതില്‍ പതിനൊന്നെണ്ണമേ ഇന്ന്‌ പ്രചാരത്തിലുള്ളൂ. ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചുള്ള ദശോപനിഷത്തുകള്‍ ഇവയാണ്‌.
ഈശ കേന കാ പ്രശ്നം
മുണ്ഡ മാണ്ഡുക്യ തിത്തിരാ
ഐതരേയം ച ഛന്ദോഗ്യം
ബൃഹദാരണ്യകം തഥാ
ഈശോപനിഷത്ത്‌, കേനോപനിഷത്ത്‌, കറോപനിഷത്ത്‌, പ്രശ്നോപനിഷത്ത്‌, മുണ്ഡകോപനിഷത്ത്‌, മാണ്ഡുക്യോപനിഷത്ത്‌, ഐതരേയോപനിഷത്ത്‌, തൈത്തിരീയോപനിഷത്ത്‌ കൂടാതെ പതിനൊന്നാമതായി ശ്വേതാശ്വതരോപനിഷത്ത്‌.
ഉപനിഷത്തുകളാണ്‌ ഹിന്ദുവിന്റെ പ്രമാണഗ്രന്ഥങ്ങള്‍. ഉപനിഷത്തുകള്‍ ഉയര്‍ത്തുന്ന തത്വശാസ്ത്രം ആണ്‌ ഹിന്ദുമതത്തെ താങ്ങി നിര്‍ത്തുന്നത്‌. പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസ്മി, അയം ആത്മാ ബ്രഹ്മ; തത്ത്വമസി; ഈ നാലു മഹാവാക്യങ്ങളില്‍ ഉപനിഷത്തിന്റെ താല്‍പ്പര്യം ഉള്‍ക്കൊണ്ടു നില്‍ക്കുന്നു. ഈശ്വരസങ്കല്‍പ്പത്തെക്കുറിച്ച്‌ ഉപനിഷത്തുകള്‍ വെളിവാക്കുന്ന പരമസത്യം ഇന്ന്‌ ശാസ്ത്രത്തിനുപോലും നിഷേധിക്കാന്‍ കഴിയാത്തത്ര ഉന്നതങ്ങളില്‍ നിലകൊള്ളുന്നു. വേദത്തിന്റെ ഒടുവില്‍ രൂപം കൊണ്ടതുകൊണ്ട്‌ ഉപനിഷത്തുകളെ “വേദാന്തം’ എന്നു വിളിക്കുന്നു.
പദ്യങ്ങള്‍ മാത്രം ഉള്ള ഋഗ്വേദം, മുക്കാല്‍ ഭാഗം ഗദ്യങ്ങളോടുകൂടിയ യജുര്‍വേദം, നീട്ടിനീട്ടി പാടുന്ന വേദപദ്യങ്ങളുടെ സമാഹാരം സാമവേദം, മനുഷ്യകാര്യം ഉള്‍ക്കൊള്ളുന്ന അഥര്‍വ്വവേദം, ദേവതകളെ സ്തുതിക്കുന്ന മന്ത്രങ്ങളാണ്‌ വേദപ്രതിപാദ്യം. ദേവതാരാധനാരൂപങ്ങളായ കര്‍മ്മങ്ങളാണ്‌ യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍. വേദങ്ങള്‍ പഠിക്കുന്നതിനും യാഗാദികര്‍മ്മങ്ങള്‍ തെറ്റുകൂടാതെ ചെയ്യുന്നതിനും ആറു ശാസ്ത്രങ്ങള്‍ ഉണ്ട്‌. ഇതിനെ ‘വേദാംഗം’ എന്നു പറയും.
(1) വേദങ്ങളിലെ അക്ഷര ഉച്ചരാമത്തെ പഠിക്കാനുള്ള ശാസ്ത്രം ‘ശിക്ഷ’.
(2) വേദപദങ്ങളിലെ പ്രകൃതിപ്രത്യയങ്ങളെ വേര്‍തിരിച്ച്‌ അര്‍ത്ഥം പഠിക്കുന്ന ശാസ്ത്രം ‘വ്യാകരണം’.
(3) ഋഗ്വേദപദ്യങ്ങളിലെ വൃത്തത്തെക്കുറിച്ച്‌ പഠിപ്പിക്കുന്ന ശാസ്ത്രം ‘ഛന്ദശ്ശാസ്ത്രം’.
(4) അഗ്നി, ആദിത്യന്‍, മുദ്രന്‍ തുടങ്ങിയ നാമപദങ്ങളുടെ ധാത്വര്‍ത്ഥം വിവരിച്ചു തരുന്ന ശാസ്ത്രം ‘നിരുക്തക്തം.
(5) യാഗാദികര്‍മ്മങ്ങള്‍ ചെയ്യുന്നതിനു വിധിച്ചിട്ടുള്ളല തിഥി – നക്ഷത്രാദികളുടെ അറിവുതരുന്ന ശാസ്ത്രം ‘ജ്യോതിഷം’.
(6) യാഗാദികര്‍മ്മങ്ങള്‍ ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ ഉപദേശിച്ചു തരുന്ന ശാസ്ത്രം ‘കല്‍പം’. (തുടരും) ഉണ്ട്‌. ഓരോ ശാഖക്കും ഓരോ ഉപനിഷത്ത്‌ എന്ന ക്രമത്തില്‍ നോക്കിയാല്‍ ആയിരത്തി ഒരുനൂറ്റി എണ്‍പത്‌ ഉപനിഷത്തുകള്‍ കാണേണ്ടതാണ്‌. എന്നാല്‍ ഇരുന്നൂറ്‌ എണ്ണത്തെപ്പറ്റിയേ ഇന്നറിവുള്ളൂ. അതില്‍ പതിനൊന്നെണ്ണമേ ഇന്ന്‌ പ്രചാരത്തിലുള്ളൂ. ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചുള്ള ദശോപനിഷത്തുകള്‍ ഇവയാണ്‌.
ഈശ കേന കാ പ്രശ്നം
മുണ്ഡ മാണ്ഡുക്യ തിത്തിരാ
ഐതരേയം ച ഛന്ദോഗ്യം
ബൃഹദാരണ്യകം തഥാ
ഈശോപനിഷത്ത്‌, കേനോപനിഷത്ത്‌, കറോപനിഷത്ത്‌, പ്രശ്നോപനിഷത്ത്‌, മുണ്ഡകോപനിഷത്ത്‌, മാണ്ഡുക്യോപനിഷത്ത്‌, ഐതരേയോപനിഷത്ത്‌, തൈത്തിരീയോപനിഷത്ത്‌ കൂടാതെ പതിനൊന്നാമതായി ശ്വേതാശ്വതരോപനിഷത്ത്‌.
ഉപനിഷത്തുകളാണ്‌ ഹിന്ദുമതത്തിന്റെ പ്രമാണഗ്രന്ഥങ്ങള്‍. ഉപനിഷത്തുകള്‍ ഉയര്‍ത്തുന്ന തത്വശാസ്ത്രം ആണ്‌ ഹൈന്ദവആചാരങ്ങളെ താങ്ങി നിര്‍ത്തുന്നത്‌. പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസ്മി, അയം ആത്മാ ബ്രഹ്മ; തത്ത്വമസി; ഈ നാലു മഹാവാക്യങ്ങളില്‍ ഉപനിഷത്തിന്റെ താല്‍പ്പര്യം നിറഞ്ഞു നില്‍ക്കുന്നു.പ്രപഞ്ചസങ്കല്‍പ്പത്തെക്കുറിച്ച്‌ ഉപനിഷത്തുകള്‍ വെളിവാക്കുന്ന പരമസത്യം ഇന്ന്‌ ശാസ്ത്രത്തിനുപോലും നിഷേധിക്കാന്‍ കഴിയാത്തത്ര ഉന്നതങ്ങളില്‍ നിലകൊള്ളുന്നു. വേദത്തിന്റെ ഒടുവില്‍ രൂപം കൊണ്ടതുകൊണ്ടുംവേദസാരം ഉൾകൊള്ളുന്നതുകൊണ്ടും ഉപനിഷത്തുകളെ “വേദാന്തം’ എന്നു വിളിക്കുന്നു.
പദ്യങ്ങള്‍ മാത്രം ഉള്ള ഋഗ്വേദം, മുക്കാല്‍ ഭാഗം ഗദ്യങ്ങളോടുകൂടിയ യജുര്‍വേദം, നീട്ടിനീട്ടി പാടുന്ന വേദപദ്യങ്ങളുടെ സമാഹാരം സാമവേദം, മനുഷ്യകാര്യം ഉള്‍ക്കൊള്ളുന്ന അഥര്‍വ്വവേദം, ദേവതകളെ സ്തുതിക്കുന്ന മന്ത്രങ്ങളാണ്‌ വേദപ്രതിപാദ്യം. ദേവതാരാധനാരൂപങ്ങളായ കര്‍മ്മങ്ങളാണ്‌ യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍. വേദങ്ങള്‍ പഠിക്കുന്നതിനും യാഗാദികര്‍മ്മങ്ങള്‍ തെറ്റുകൂടാതെ ചെയ്യുന്നതിനും ആറു ശാസ്ത്രങ്ങള്‍ ഉണ്ട്‌. ഇതിനെ ‘വേദാംഗം’ എന്നു പറയും.
(1) വേദങ്ങളിലെ അക്ഷര ഉച്ചരാമത്തെ പഠിക്കാനുള്ള ശാസ്ത്രം ‘ശിക്ഷ’.
(2) വേദപദങ്ങളിലെ പ്രകൃതിപ്രത്യയങ്ങളെ വേര്‍തിരിച്ച്‌ അര്‍ത്ഥം പഠിക്കുന്ന ശാസ്ത്രം ‘വ്യാകരണം’.
(3) ഋഗ്വേദപദ്യങ്ങളിലെ വൃത്തത്തെക്കുറിച്ച്‌ പഠിപ്പിക്കുന്ന ശാസ്ത്രം ‘ഛന്ദശ്ശാസ്ത്രം’.
(4) അഗ്നി, ആദിത്യന്‍, മുദ്രന്‍ തുടങ്ങിയ നാമപദങ്ങളുടെ ധാത്വര്‍ത്ഥം വിവരിച്ചു തരുന്ന ശാസ്ത്രം ‘നിരുക്തക്തം.
(5) യാഗാദികര്‍മ്മങ്ങള്‍ ചെയ്യുന്നതിനു വിധിച്ചിട്ടുള്ളല തിഥി – നക്ഷത്രാദികളുടെ അറിവുതരുന്ന ശാസ്ത്രം ‘ജ്യോതിഷം’.
(6) യാഗാദികര്‍മ്മങ്ങള്‍ ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ ഉപദേശിച്ചു തരുന്ന ശാസ്ത്രം ‘കല്‍പം’.
ഇന്നു രാജാവിന്റെ അവസാനത്തെ ദിവസമാണ്. നാളെ നേരം പുലരുമ്പോള്‍, പ്രത്യേകമായി തയ്യാര്‍ ചെയ്ത തോണിയില്‍ രാജാവിനെ കയറ്റി ദൂരെയുള്ള ആ ദ്വീപില്‍ കൊണ്ടു ചെന്ന് ഇറക്കിവിടും. വന്യമ്രുഗങ്ങള്‍ സ്വര്യവിഹാരം ചെയ്യുന്ന ആ കൊടും കാട്ടില്‍ ചെന്നവര്‍ ആരും ഇതുവരെ തിരുച്ചു വന്നിട്ടില്ല.
വിചിത്രമായ ആചാരം ആയിരുന്നു ആ രാജ്യത്ത് നിലനിന്നിരുന്നത്. ഓരോ വര്‍ഷവും ആ വര്‍ഷത്തേക്കുള്ള രാജാവിനെ തിരഞ്ഞെടുക്കും. എല്ലാ സുഖ സൌകര്യങ്ങളോടും അധികാരത്തോടും കൂടി ഒരു വര്‍ഷം കൊട്ടാരത്തില്‍ വാഴും! ഒരോ മാസവും ഒരു വന്‍‌തുക പ്രതിഫലമായി ലഭിക്കുകയും ചെയ്യും.സുഖലോലുപന്മാരായ രാജാക്കന്മാര്‍ നാളെയെക്കുറിച്ച് വിചാരം ഇല്ലാതെ അധികാരം ലഭിച്ചു കഴിയുമ്പോള്‍ എല്ലാം മറന്ന് രാജ്യംഭരിക്കും. പക്ഷെ, ഒരു വര്‍ഷം തികയുന്ന ദിവസം രാജാവിനെ പടയാളികള്‍ ചേര്‍ന്ന്, പ്രത്യേകമായി തയ്യാര്‍ ചെയ്ത തോണിയില്‍ കയറ്റി, ദൂരെയുള്ള ഏകാന്ത ദ്വീപില്‍ കൊണ്ടു ചെന്നു ഇറക്കി വിടും! രാജാവ് പത്ത് അടി വയ്യ്ക്കുന്നതിനു മുന്‍പേ, മ്രുഗങ്ങള്‍ക്ക് ഈരയാകും.അതാണ് പതിവ്. പടയാളി‍കള്‍ തിരിച്ചു വരുമ്പോഴേക്കും പുതിയ രാജാവ് രാജ്യ ഭാരം ഏറ്റെടുക്കനുള്ള ആഘോഷങ്ങള്‍ പൂര്‍ത്തിയായിട്ട് ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ രാജാവിന്റെ ഊഴം ഇന്നു തീരുകയാണ്. പക്ഷേ, ഇത്തവണ പതിനു വിപരീതമായി,പുതിയതായി രാജ്യം ഭാരം ഏല്‍ക്കുവാന്‍ ആരും തയ്യാറായി മുന്പോട്ടു വന്നിട്ടില്ല.വിളമ്പരം ചെയ്തിട്ട് പല ദിവസങ്ങളായി.
അവസാനം ഒരു സാധുവായ മനുഷ്യന്‍ സമ്മതം അറിയിച്ചു.
കൊട്ടാരത്തില്‍ സന്തോഷം അലതല്ലി.കിരീട ധാരണത്തിനുള്ള ഒരുക്കങ്ങള്‍ല്‍ ആരംഭിച്ചു.
പതിവു പോലെ, മുന്‍‌രാജാവിനെ കയറ്റിയ തോണി കണ്ണീരോടെ കൊട്ടാരം വിട്ടു.അന്തപ്പുരത്തില്‍ നിന്നും അലമുറ ഉയര്‍ന്നു.
അങ്ങനെ പുതിയ രാജാവ് ഭരണം ആരഭിച്ചു.
പക്ഷേ, വള്രെ കരുതലോടെയാണ് രാജാവ് ഭരണം നടത്തിയത്.
ആദ്യ മാസം തന്നെ, രാജ്യത്തെഏറ്റവും നല്ല വേട്ടക്കാരെ വരുത്തി. ഒരുകൂട്ടം ആയുധ ധാരികളായ പടയാളികളും കൂടെ അവരെ, ആ ഏകാന്ത ദ്ദ്വീപിലേക്ക് അയച്ചു. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ മ്രുഗങ്ങളെയും കൊന്നു കളയുവാന്‍ ഒരു കല്‍പ്പനയും പുറപ്പെടുവിച്ചു.
അടുത്തമാസം രാജ്യത്തെ ഏറ്റവും നല്ല മരംവെട്ടു കാരെ ആ ദ്വീപിലേക്ക് അയച്ചു. വനം മുഴുവന്‍ വെട്ടിക്കളഞ്ഞ് അവര്‍ തിരിച്ച് എത്തി.
അടുത്തമാസം, രാജ്യത്തെ, ഏറ്റവും നല്ല ശില്പികളെ വരുത്തി. ആ ഏകന്ത ദ്വീപില്‍ മനോഹരമായ ഒരു കൊട്ടാരവും, അനേക രമ്യ ഹര്‍മ്മ്യങ്ങളും, രാജ വീഥികളും പണിയുവാന്‍ കല്‍പ്പിച്ചു..
പിന്നിട്, പൂന്തോട്ടം നിര്‍മ്മിക്കുന്ന പ്രതിഭാധനന്മാരുടെ ഊഴമായിരുന്നു.
അഞ്ചു മാസം കഴിഞ്ഞപ്പോഴേക്കും ആ ഭീതിജനകമായിരുന്ന ഏകാന്ത ദ്വീപ് ഒരു മനോഹര ഉദ്യാനം ആയി ത്തീര്‍ന്നു.
ആ രാജ്യത്തെ ഏറ്റവും നല്ല ഒരു കൂട്ടം ആളുകളെ രാജാവ് ഇതിനകം തിരഞ്ഞെടുത്തിരുന്നു.
അവരെ സൌകര്യങ്ങളോടും കൂടി ആ ദ്വീപില്‍ കൊണ്ടു ചെന്നു അവര്‍ക്ക് അവിടുത്തെ പൌരത്വവും കൊടുത്തു.
തുടര്‍ന്നുള്ള മാസങ്ങളിലെ രാജാവിന്റെ പ്രതിഫലം മുഴുവന്‍ ആ ദേശത്ത് നിക്ഷേപിച്ചു.
എട്ടു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും, ആ ബുദ്ധിമാനായ രാജാവു പറഞ്ഞു, “ഞാന്‍ എന്റെ രാജ്യ ഭാരം ഒഴിയുവാന്‍ ഇപ്പോഴേ തയ്യാര്‍ ആണ്, എന്നെ നിങ്ങള്‍ ആ ദ്വീപില്‍ കൊണ്ടുപോയി ആക്കുന്നതില്‍ സന്തോഷമേയുള്ളൂ”
പക്ഷേ, ജനങ്ങളുടെ നിര്‍ബന്ധം മൂലം രാജാവു ഒരു വര്‍ഷംതികച്ചു.
രാജാവിനെ കൊണ്ടുപോകുവാനുള്ള തോണി ഒരുങ്ങി.
അന്നു വരെയും, എല്ല രാജക്കന്മാരും നിലവിളിച്ചു കൊണ്ട് മാത്രമേ തോണിയിലേക്കു കയറിയിട്ടുള്ളൂ, എന്നാല്‍ ഇത് ആദ്യമായി, പുഞ്ച്ചിരിയോടെ രാജാവ് ആ വഞ്ചിയില്‍ കയറി.
രാജാവിന്റെ മനസ്സുനിറയെ ആ അക്കരത്തെ ദേശമായിരുന്നു,
അവിടുത്തെ മനോഹര ദൃശ്യം കാണുവാന്‍ കണ്ണുകള്‍ വിടര്‍ന്നു.
അവിടുത്തെ ശ്രേഷ്റ്റന്‍ മാരുമായി ഒരുമിച്ചു ജീവിക്കാന്‍ ഉള്ളം കൊതിച്ചു.
സ്നേഹിതാ, ഒരു ദിവസം നിന്നെയും ഒരു കറുത്ത പെട്ടിയിലാക്കി, ബന്ധുക്കള്‍ ചുവന്നു കോണ്ട് പോകും. അന്നു വീട്ടില്‍ നിന്നു നിലവിളി ഉയരും.
വിശാലമായ ഈ ലോകത്തു നിന്നും ഇടുങ്ങിയ കുഴിയില്‍ ഇറക്കി വച്ചിട്ട് അവരെല്ലാം തിരിച്ചുപോകും.
അക്കരെ ദേശത്തെക്കുറിച്ച് നിനക്ക് ഒരു പ്രത്യാശ ഉണ്ടോ?? അവീടെ നിനക്ക് എന്തെങ്കിലും നിക്ഷേപം ഉണ്ടോ?
അതോ സുഖ ലോലുപന്മാരായ ആ രാജാക്കന്മാരെപ്പോലെ, ബുദ്ധിഹീനമായി നാളുകള്‍ കഴിക്കുകയാണോ?
(പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയും ഇരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചു കൊള്ളുവിന്‍-

അരയാലില.

അരയാലില..!
-------------------
കുട്ടിക്കാലത്ത്‌ അമ്പലത്തില്‍ പോകുമ്പോള്‍ കുണുങ്ങിയാടുന്ന ആലിലകളെ നോക്കിനിന്നിട്ടുണ്ട്...ഒരു കടങ്കഥയും ഓര്‍മ്മവരുന്നു...ഒരമ്മ പെറ്റ മക്കളൊക്കെ വിറച്ചുവിറച്ച്... :)
തണല്‍ വിരിച്ച് പടന്നു പന്തലിച്ചു നില്‍ക്കുന്ന അമ്പലമുറ്റത്തെ അരയാല്‍. കുണുങ്ങിയാടുന്ന ശിഖരങ്ങളില്‍ തട്ടി വീഴുന്ന ഓംകാര മന്ത്രങ്ങളുടെ ധ്വനിയില്‍ വിറകൊള്ളുന്ന അരയാലിലകള്‍ 
ചില്ലകള്‍ക്കിടയില്‍ ആലിന്‍പഴങ്ങള്‍ തിന്നാനെത്തുന്ന ചെറുകിളികള്‍
ഏറെ കാലം കഴിഞ്ഞ് വീണ്ടും അവിടെ ചെല്ലുമ്പോഴും ചിരിച്ചു നില്‍ക്കുന്ന അരയാല്‍ത്തറ. സിമന്റുതേച്ച്‌ അല്‍പ്പം പൊക്കിയ ഒരു തറയുണ്ടാക്കിയിരിക്കുന്നു; വേറെ മാറ്റമില്ല.എന്തൊരു ചന്തം. അതിന്‍റെ ഇലകള്‍ എന്നെ മാടി വിളിക്കും പോലെ . നനുത്ത കാറ്റേറ്റിരിക്കുമ്പോള്‍ കലപില ശബ്ദത്തോടെ ആലിന്‍പഴങ്ങള്‍ക്കായി ചെറുകിളികള്‍ വരവായി .
ക്ഷേത്രപരിസരങ്ങളില്‍ ആലുകള്‍ക്ക് ഒരു ദിവ്യപരിവേഷമുണ്ട്‌. ഉറപ്പുള്ള തായ്‌ത്തടിയില്‍ ചാരിയിരിക്കുമ്പോള്‍ തന്നെ നവോന്മേഷം ഉടലെടുക്കുന്നു
വൃക്ഷങ്ങളുടെ രാജാവാവാണവന്‍ . കിഴക്കന്‍ ഹിമാലയവും തെക്കു കിഴക്കന്‍ ഏഷ്യയുമാണ്‌ ഈ ദൈവ വൃക്ഷത്തിന്റെ ജന്മദേശമത്രെ. ബുദ്ധമതക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും ഒരുപോലെവിശുദ്ധവൃക്ഷമാണിത്‌.
നീലഗിരിയിലെ ബഡഗ വര്‍ഗക്കാരും അരയാലിനെ ആരാധിക്കുന്നു. ബോധ്‌ഗയയിലെ അരയാലിന്റെ ചുവട്ടില്‍വച്ചാണ്‌ സിദ്ധാര്‍ത്ഥന്‌ ജ്ഞാനോദയമുണ്ടായതെന്ന്‌ വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടു ഇത്‌ ബോധിവൃക്ഷവുമായി.
ഇലകൊഴിയുംവൃക്ഷമാണ്‌ അരയാല്‍. മിന്നല്‍പ്പിണരുകള്‍ പിടിച്ചെടുത്ത്‌ സ്വയം ദഹിക്കാതെ ഭൂമിയിലെത്തിക്കാനുള്ള ശക്‌തിവിശേഷം അരയാലിന്റെ തടിക്കുണ്ടെന്നാണ്‌ പ്രാചീനകാലം മുതല്‌ക്കുള്ള വിശ്വാസം. അതിനാലാവാം ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവയുടെ സമീപം ഈ മരം നട്ടുവളര്‍ത്തുന്നത്‌.
പക്ഷെ, തടിക്ക്‌ സാമാന്യം ദൃഢതയുണ്ടെങ്കിലും ഈടും ഉറപ്പും വളരെ കുറവാണ്‌. ഇതിന്‌ ഔഷധഗുണമുണ്ടെന്നും പറയുന്നു. തൊലിക്കും ഇലയ്‌ക്കും ഔഷധഗുണമുണ്ട്‌. തൈരും എണ്ണയും അരയാലിലയില്‍ ഒഴിച്ചു ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദനയ്‌ക്ക്‌ ശമനം കിട്ടും. ഉഷ്‌ണപ്പുണ്ണ്‌ കഴുകാന്‍ അരയാല്‍തൊലിയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിക്കാറുണ്ട്‌.
ഹൃദയാകൃതിയിലുള്ള അരയാലിലയില്‍ കൃഷ്‌ണന്‍ കാല്‍വിരല്‍ കുടിച്ചു കിടക്കുന്ന രംഗം, ഹൈന്ദവപുരാണങ്ങളിലുണ്ട്‌. ഇതും
ഈ വൃക്ഷത്തിനു ദൈവീകപരിവേഷം നല്‍കിയിരിക്കുന്നു.
ഓക്‌സിജന്‍ ഉത്‌പാദനത്തില്‍ ഇത്രയും മുന്നിട്ടു നില്‍ക്കുന്ന വൃക്ഷം വേറെയുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടു കൂടിയായിരിക്കാം അരയാല്‍ പ്രദക്ഷിണം ശ്രേഷ്‌ഠമാണെന്ന വിശ്വാസത്തിനു പിന്നില്‍...
ഋതുക്കള്‍ ഏറെ കടന്നുപോയിട്ടും പോറലേല്‍പ്പിക്കാതെ, അരയാലുകള്‍ ദിവ്യസ്ന്ഹത്തിന്‍റെ ത്യാഗ മാനോഭാവത്തോടെ ലോകത്തെ മുഴുവന്‍ പ്രണയിച്ചു കൊണ്ട് സ്നേഹത്തോടെ ഇന്നും മാടി വിളിച്ചുകൊണ്ടിരിക്കുന്നു.
നിര്‍മ്മല അകവൂര്‍
വിഗ്രഹങ്ങളെ അലങ്കരിക്കാമോ
ഈശ്വരന്, പ്രത്യേകിച്ച് ഒരു അലങ്കാരത്തിന്റെയും ആവശ്യമില്ല. അവിടന്ന് സൗന്ദര്യത്തിന്റെ സ്വരൂപമാണ്. പൊന്നുംകുടത്തിന് സ്വര്‍ണ്ണപ്പൊട്ടിന്റെ ആവശ്യമില്ല. എന്നാല്‍, വിഗ്രഹത്തെ അലങ്കരിക്കുന്നതും ആ സുന്ദരരൂപം ദര്‍ശിക്കുന്നതും മനസ്സിനു കുളിര്‍മ നല്‍കുന്നു. അവിടെ നല്ല അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. മനുഷ്യമനസ്സുകളില്‍ ഭക്തിദാഹം വളര്‍ത്താന്‍ ഇങ്ങനെയുള്ള അലങ്കാരങ്ങള്‍ സഹായിക്കുന്നു. വാസ്തവത്തില്‍, ഈ അലങ്കാരങ്ങള്‍ ഒന്നും കൂടാതെ തന്നെ സൗന്ദര്യത്തിന്റെ സാരസര്‍വ്വസ്വമാണ് ഈശ്വരന്‍. ഈശ്വരന്‍ സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയാകയാല്‍ ആ ഈശ്വരനെ ഏറ്റവും സുന്ദരനായിക്കാണാന്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്? ഭഗവാന്‍ നിറ‍ഞ്ഞചൈതന്യമാണ്. യാചകന്റെ ഭാവത്തിലായാലും രാജാവിന്റെ ഭാവത്തിലായാലും ഭഗവാന്‍ പൂര്‍ണ്ണനാണ്. നമ്മുടെ സന്തോഷത്തിന് വേണ്ടി, നമ്മുടെ ഭാവന യ്ക്കനുസരിച്ച് ഭഗവദ് വിഗ്രഹത്തെ അലങ്കരിക്കുന്നു എന്നുമാത്രം
സാധാരണക്കാരുടെ സങ്കല്പങ്ങളില്‍ ഒതുങ്ങുന്ന ആളാവും ഈശ്വരന്‍. ഈശ്വരന് യാതൊന്നിന്റെയും കുറവില്ല. അവിടുന്ന് എല്ലാമാണ്. നമ്മള്‍ അവിടത്തെ അലങ്കരിച്ചാലും ഇല്ലെങ്കിലും അവിടത്തേക്ക് വ്യത്യാസമില്ല.യഥാര്‍ഥത്തില്‍ ഭക്തന്മാര്‍ സമര്‍പ്പിക്കുന്ന വിലകൂടിയ വസ്തുക്കളൊന്നും ഭഗവാനെ ബാധിക്കുന്നില്ല. കേവലം അലങ്കാരങ്ങള്‍ മാത്രമാണ്.സര്‍വ്വതും ഈശ്വരന്റെ നിയന്ത്രണത്തിലാണ് എന്ന് നമ്മള്‍ ഓര്‍മിക്കണം. അവിടുന്ന് ഏതു രൂപത്തിലായാലും ഇതിനു മാറ്റമില്ല.
ഈശ്വരന്‍ അവതാരമെടുക്കുമ്പോഴും മറ്റും എന്താണ് സംഭവിക്കുന്നത്? ആ അവതാരങ്ങള്‍ മനുഷ്യരെപ്പോലെ പെരുമാറുന്നു. അത് ലോകത്തിന് മാതൃകയാക്കാന്‍ വേണ്ടിയാണ്. അല്ലാതെ ഭഗവാനെ അതൊന്നും ബാധിക്കുന്നില്ല.പക്ഷേ, ഭഗവദ്‍വിഗ്രഹങ്ങളെ അലങ്കരിക്കുന്ന ഭക്തന് കൂടുതല്‍ ഏകാഗ്രതയുണ്ടാവുന്നു. കൂടുതല്‍ ഈശ്വരനിലേക്ക് അടുക്കാന്‍ സാധാരണക്കാര്‍ കണ്ടെത്തുന്ന മാര്‍ഗമാണ് ഭഗവദ്‍വിഗ്രഹത്തിന് നല്‍കുന്ന അലങ്കാരങ്ങള്‍. വിഗ്രത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിലൂടെ കൂടുതല്‍ ഭഗവാനിലേക്ക് അടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മനുഷ്യമനസ്സില്‍ ഭക്തി ഭാവം വളര്‍ത്താന്‍ ഇങ്ങനെയുള്ള അലങ്കാരങ്ങള്‍ സഹായിക്കുമെങ്കില്‍ അവ നല്ലതാണ്.
ഹരി ഓം

Saturday, October 08, 2016

പിണ്ഡാണ്ഡം, ബ്രഹ്മാണ്ഡം – ആഭ്യന്തരം, ബാഹ്യം – എന്നിങ്ങനെ രണ്ടു പദങ്ങളുണ്ട്. ഇവ രണ്ടില്‍നിന്നും അനുഭവദ്വാരാ നമുക്കു ജ്ഞാനം ലഭിക്കുന്നു. ആഭ്യന്തരാനുഭൂതികളില്‍നിന്നു സമാര്‍ജ്ജിക്കപ്പെട്ട ജ്ഞാനം മനശ്ശാസ്ത്രം, തത്ത്വശാസ്ത്രം, മതം എന്നിവയാണ്. ബാഹ്യാനുഭൂതികളില്‍നിന്നു പ്രകൃതി ശാസ്ത്രങ്ങളും ഊനമറ്റ സത്യം ഈ രണ്ടു മണ്ഡലങ്ങളിലെയും അനുഭൂതികളോടു പൊരുത്തപ്പെട്ടിരിക്കണം. പിണ്ഡാണ്ഡജ്ഞാനം ബ്രഹ്മാണ്ഡജ്ഞാനത്തിനും ബ്രഹ്മാണ്ഡജ്ഞാനം പിണ്ഡാണ്ഡജ്ഞാനത്തിനു തുണയാകണം. പ്രകൃതിവിജ്ഞാനം ആന്തരവിജ്ഞാനത്തെ സാധൂകരിക്കുന്നതും ആന്തരവിജ്ഞാനം പ്രകൃതിവിജ്ഞാനത്തിനു ഉപോല്‍ബലകവുമാകണം. എങ്കിലും, പൊതുവെ പറയുമ്പോള്‍, ഈ സത്യങ്ങള്‍ പലതും പരസ്പരസംഘട്ടനത്തിലാണെന്നു കാണാം. ലോകചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ ആന്തരവിജ്ഞാനികള്‍ പ്രബലരാകുകയും ബാഹ്യവിജ്ഞാനികളോടു പോരാടുകയും ചെയ്യുന്നു.
ആധുനികകാലത്തു ബാഹ്യവിജ്ഞാനികള്‍, പ്രകൃതിശാസ്ത്രജ്ഞന്‍മാര്‍, പ്രബലരായിരിക്കുന്നു. മനഃശാസ്ത്രജ്ഞന്‍മാരുടെയും തത്ത്വശാസ്ത്രജ്ഞന്‍മാരുടെയും ഒട്ടധികം അവകാശവാദങ്ങളെ അവര്‍ അടിപെടുത്തിയിരിക്കയാണ്. എന്റെ അറിവെത്തുന്നിടത്തോളം, മനോവിജ്ഞാനത്തിന്റെ സത്യവും സാരവുമായ ഭാഗങ്ങള്‍ ആധുനികപ്രകൃതിവിജ്ഞാനത്തിന്റെ കാതലായ ഭാഗങ്ങളോടു പരിപൂര്‍ണ്ണമായും പൊരുത്തപ്പെടുന്നുണ്ട്. എല്ലാ കാര്യത്തിലും ഒരുപോലെ മഹത്ത്വമാര്‍ജ്ജിക്കുവാനുള്ള യോഗം ഒരു വ്യക്തിക്കും നല്‍കപ്പെട്ടിട്ടില്ല: എല്ലാ വിജ്ഞാനമണ്ഡലങ്ങളിലും തുല്യമായ പര്യവേക്ഷണചാതുര്യം നേടാന്‍ ഒരു മനുഷ്യവര്‍ഗ്ഗത്തേയോ ജനസമുദായത്തെയോ നിയതി അനുവദിച്ചിട്ടില്ല. ആധുനികയൂറോപ്യന്‍ ജനതകള്‍ ബാഹ്യവിജ്ഞാനം സംബന്ധിച്ച പര്യവേക്ഷണത്തില്‍ അതിപ്രബലരായിട്ടുണ്ട്. മനുഷ്യന്റെ ആന്തരപ്രകൃതിയെസ്സംബന്ധിച്ച പഠനത്തില്‍ അവര്‍ അത്രതന്നെ സമര്‍ത്ഥരല്ല. നേരെമറിച്ച്, പൗരസ്ത്യര്‍ ബാഹ്യപ്രകൃതിയെസ്സംബന്ധിച്ചു പര്യവേക്ഷണത്തില്‍ അത്ര ബലവാന്‍മാരല്ലെങ്കിലും ആന്തരപര്യവേക്ഷണത്തില്‍ തുലോം പ്രബലരാണ്. അതിനാല്‍, പൗരസ്ത്യപ്രകൃതിശാസ്ത്രങ്ങളും മറ്റും പാശ്ചാത്യപ്രകൃതിശാസ്ത്രങ്ങളുമായി പൊരുത്തത്തിലല്ലെന്നു കാണുന്നു. അതുപോലെ, പാശ്ചാത്യമനോവിജ്ഞാനം പൗരസ്ത്യമനോവിജ്ഞാനവുമായും പൊരുത്തപ്പെടില്ല. പൗരസ്ത്യപ്രകൃതിശാസ്ത്രജ്ഞരെ പാശ്ചാത്യപ്രകൃതിശാസ്ത്രജ്ഞര്‍ തോല്പിച്ചോടിച്ചിരിക്കുന്നു. അതോടൊപ്പം ഓരോ കൂട്ടരും സത്യത്തിനുമേല്‍ ഉറച്ചുനില്‍ക്കുന്നതായി അവകാശപ്പെടുകയും ചെയ്യുന്നു. എന്നാല്‍ യഥാര്‍ത്ഥസത്യം, മുമ്പുപ്രസ്താവിച്ചതുപോലെ, ഏതു വിജ്ഞാനമണ്ഡലത്തില്‍ പെട്ടതായാലും അതിനുതന്നെ വിരുദ്ധമായി ഭവിക്കുകയില്ല. ആന്തരസത്യങ്ങള്‍ ബാഹ്യസത്യങ്ങളുമായി സമന്വയിക്കുന്നുണ്ട്.
ആധുനികജ്യോതിഃശാസ്ത്രജ്ഞരും ഊര്‍ജ്ജതന്ത്രജ്ഞരും മറ്റും ഉന്നയിച്ചിട്ടുള്ള പ്രപഞ്ചതത്ത്വസിദ്ധാന്തങ്ങള്‍ നമുക്കറിയാം. ഈ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ എത്രയും ദയനീയമായി യൂറോപ്പില്‍ ഈശ്വരവിജ്ഞാനത്തിന്റെ അടി മാന്തുന്നതും അതിന്റെ ശക്തിദുര്‍ഗ്ഗത്തെ തകര്‍ക്കുന്ന ബോംബുകളായിത്തീരുന്നതും അതേസമയം നമുക്കറിയാം. ഈ ശസ്ര്തീയപര്യവേക്ഷണങ്ങളെ തടഞ്ഞുവെയ്ക്കുവാന്‍ മതശാസ്ത്രകാരന്‍മാര്‍ എല്ലാ കാലത്തും ശ്രമിച്ചിരുന്നതും നമുക്കറിവുള്ളതാണ്.
പ്രപഞ്ചവിജ്ഞാനവും അതിനോടു ബന്ധപ്പെട്ട വിഷയങ്ങളും സംബന്ധിച്ച് പൗരസ്ത്യര്‍ കണ്ടെത്തിയ മനഃശാസ്ത്രാശയങ്ങളെ ഇവിടെ ചുരുക്കത്തില്‍ പരാമര്‍ശിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. പ്രകൃതിശാസ്ത്രങ്ങളിലെ പുതുപുത്തന്‍ കണ്ടുപിടിത്തങ്ങളുമായി അവ എത്ര അദ്ഭുതകരമാംവണ്ണം പൊരുത്തപ്പെടുന്നുവെന്നു നിങ്ങള്‍ക്കപ്പോള്‍ കാണാം. പൊരുത്തക്കേടു കാണുന്നിടങ്ങളില്‍ ആധുനികശാസ്ത്രത്തിന്നാണ് പോരായ്മ പറ്റിയിട്ടുള്ളത്. പൗരസ്ത്യാശയങ്ങള്‍ക്കല്ല എന്നും കാണാം. നാമെല്ലാം ‘നേച്ചര്‍’ ആണഛസ്ഫസ്പന്‍ാഇഎന്ന പദം ഉപയോഗിക്കാറുണ്ട്. പുരാതനസാംഖ്യദാശനികന്‍മാര്‍ അതിനു രണ്ടു പേരു കൊടുത്തു. ഒന്ന്, പ്രകൃതി; ഇത് (ഇംഗ്ലീഷിലെ) നേച്ചറില്‍നിന്നു വളരെ വ്യത്യസ്തമല്ല: മറ്റേത്, കുറേക്കൂടി ശാസ്ത്രീയമായ അവ്യക്തം: പരമാണുക്കള്‍, കണങ്ങള്‍, ഊര്‍ജ്ജം, മനസ്സ്, വിചാരം, ബുദ്ധി മുതലായ സകലതും അതില്‍നിന്നുളവാകുന്നു. ഭാരതത്തിലെ ദാര്‍ശനികരും തത്ത്വശാസ്ത്രജ്ഞരും സഹസ്രാബ്ദങ്ങള്‍ക്കുമുമ്പേ മനസ്സു ജഡമാണെന്നു പ്രസ്താവിച്ചിരുന്നു എന്നുള്ളത് വിസ്മയകരമാണ്.
ശരീരം പോലെ മനസ്സും പ്രകൃതിജന്യമാണെന്നു കാണിക്കാനല്ലാതെ മറ്റൊന്നിനുമല്ലല്ലോ നമ്മുടെ ഇന്നത്തെ ഭൗതികവാദികള്‍ ശ്രമിക്കുന്നത്. വിചാരത്തിന്റെ സ്ഥിതിയും അതുതന്നെ. ബുദ്ധിയുടെയും മറിച്ചല്ലെന്നു അചിരേണ നമുക്കു കാണാം. അവ്യക്തം അഥവാ അവ്യാകൃതം എന്നു വിളിക്കപ്പെടുന്ന ആ പ്രകൃതിയില്‍നിന്നത്രേ ഇവയുടെയെല്ലാം ഉല്പത്തി. സത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ മൂന്നു ശക്തികളുടെ (ത്രിഗുണങ്ങളുടെ) സാമ്യാവസ്ഥയെന്നാണ് അതിനു സാംഖ്യന്‍മാര്‍ നല്‍കിയ ലക്ഷണം. തമസ്സെന്ന ഏറ്റവും താഴ്ന്നതരം ശക്തി ആകര്‍ഷണമാണ്. അല്പംകൂടി ഉയര്‍ന്ന രജോഗുണത്തിന്റെ ലക്ഷണം വികര്‍ഷണം, എല്ലാറ്റിലും മീതെയായ സത്വം ആദ്യത്തെ രണ്ടിന്റെയും സാമ്യ(പ്രസന്ന)ാവസ്ഥയും ആകര്‍ഷണവികര്‍ഷണങ്ങളെ സത്വം നിയന്ത്രിച്ചു നിര്‍ത്തുമ്പോള്‍ സൃഷ്ടിയില്ല, ഒരു ചലനവും ലോകത്തിലില്ല. ഗുണങ്ങളുടെ ഈ ബലതുല്യത ഇല്ലാതാകുമ്പോള്‍, പ്രകൃതിയിലെ സാമ്യാവസ്ഥ ഭഞ്ജിക്കപ്പെടുന്നു: ഒരു ശക്തി മറ്റുള്ളവയെ അപേക്ഷിച്ചു പ്രബലമാകുന്നു. ചലനം ആരംഭിക്കുന്നു. സൃഷ്ടി തുടങ്ങുന്നു. ഈ പരിപാടി ചക്രരൂപത്തില്‍ ക്‌നുപ്തകാലം ഇടവിട്ട്, ആവര്‍ത്തിക്കുന്നു. അതായത്, സന്തുലിതാവസ്ഥയുടെ ഭഞ്ജനകാലത്ത് ത്രിഗുണങ്ങള്‍ പല പ്രകാരത്തില്‍ സമ്മേളിച്ചും പുനഃസമ്മേളിച്ചും സമസ്തവും അഭിവ്യക്തമാകുന്നു. അതോടൊപ്പം എല്ലാ വസ്തുക്കള്‍ക്കും, പ്രാരംഭത്തിലെ സാമ്യാവസ്ഥയിലേക്കു മടങ്ങിപ്പോകാനുള്ള ഒരു പ്രവണതയുണ്ട്. പ്രകൃതിയുടെ എല്ലാ അഭിവ്യക്തിയും അന്തര്‍ദ്ധാനം ചെയ്യുന്ന കാലം ഒരിക്കല്‍ വരികയും ചെയ്യുന്നു. വീണ്ടും ഒരു ക്‌നുപ്തകാലം കഴിയുമ്പോള്‍ സാമ്യാവസ്ഥ ഭഞ്ജിക്കപ്പെടുന്നു, ഒക്കെ ആവിര്‍ഭവിക്കുന്നു. അനന്തരം സകലതും ക്രമേണ വീണ്ടും വിലയിക്കുന്നു – ജലോര്‍മ്മികളെക്കണക്ക്.
എല്ലാ ചലനങ്ങളേയും, ഈ ജഗത്തിലുള്ള സകല വസ്തുക്കളേയും ഇടവിട്ടു ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരിക്കുന്ന തരംഗങ്ങളോടുപമിക്കാം. ചില തത്ത്വചിന്തകന്‍മാരുടെ മതം ഒരു കുപ്തകാലത്തേയ്ക്കു ഈ സമസ്തജഗത്തും പ്രലയിക്കുന്നുവെന്നാണ്. മറ്റു ചിലരുടെ അഭിപ്രായമാകട്ടെ ലോകവ്യൂഹങ്ങളില്‍മാത്രമേ ഇതു സംഭവിക്കുന്നുള്ളൂവെന്നാണ്. അതായത്, ഒരു ലോകവ്യൂഹം – ഉദാഹരണത്തിനു നമ്മുടെ ഈ സൗരവ്യൂഹം – ക്രമേണ വിലയിച്ച് അവ്യാകൃതമാകുമ്പോള്‍ മറ്റു ലക്ഷോപലക്ഷം ലോകവ്യൂഹങ്ങള്‍ നേരെമറിച്ച് ആവിര്‍ഭവിക്കുകയാവും. ജഗത്തിലാകെ ഏകസമയത്തല്ല ഈ ലയനപ്രക്രിയ നടക്കുന്നതെന്നും, നാനാഭാഗങ്ങളില്‍ നാനാപരിണാമങ്ങളാണ് സംഭവിച്ചുവരുന്നതെന്നുമുള്ള രണ്ടാമത്തെ അഭിപ്രായമാണ് എനിക്കു കൂടുതല്‍ സ്വീകാര്യമായി തോന്നുന്നത്. അതെങ്ങനെയായാലും, ഈ തത്ത്വം അഭംഗുരമായി ശേഷിക്കുന്നു; നാം കാണുന്നതെല്ലാം, അതായത് പ്രകൃതി മുഴുവന്‍, ഇടവിട്ടുള്ള ഉയര്‍ച്ചയിലും താഴ്ചയിലും കൂടി കടന്നുപോകുന്നു. താഴ്ച, സന്തുലിതാവസ്ഥയിലേക്കുള്ള മടക്കം, പരിപൂര്‍ണ്ണസാമ്യാവസ്ഥ, പ്രളയം – ഇതാണ് ഒരു കാല്പത്തിന്റെ അന്ത്യം. പ്രളയപ്രഭവങ്ങളെ ഭാരതത്തിലെ പൗരാണികന്‍മാര്‍ ഈശ്വരന്റെ ഉച്ഛ്വാസനിശ്വാസങ്ങളോടുപമിച്ചിട്ടുണ്ട്: ഈശ്വരന്‍ ജഗത്തിനെ നിശ്വസിക്കുന്നു. അതു വീണ്ടും അവനില്‍ത്തന്നെ വിലയിക്കുന്നു എന്നാണ് ഭാവന. ജഗത്തു ശാന്തമാകുമ്പോള്‍ അതിനെന്തു സംഭവിക്കുന്നു? അത് അപ്പോഴും അവിടെയുണ്ട്: സൂക്ഷ്മരൂപത്തില്‍, അഥവാ സാംഖ്യദര്‍ശനത്തില്‍ പറയുംപോലെ കാരണരൂപത്തില്‍, ആണെന്നു മാത്രം. എങ്കിലും ദേശകാലനിമിത്തങ്ങളില്‍നിന്നു വിമുക്തമാകുന്നില്ല: ആ ഉപാധികള്‍ അവിടെയുണ്ട്, അത്യന്തം സൂക്ഷ്മരൂപത്തില്‍, ജഗത്താകെ ചുരുങ്ങിച്ചെറുതാകാന്‍ തുടങ്ങുന്നുവെന്നും: അങ്ങനെ നാമെല്ലാം കേവലം അണുപ്രായമായെന്നും വന്നാലും ആ മാറ്റം നമുക്കനുഭവപ്പെടില്ല. കാരണം, നമ്മുടെ കൂടെയുള്ള സമസ്തവസ്തുക്കളും ഒപ്പം ചുരുങ്ങിച്ചെറുതാകും. ഇങ്ങനെ സമസ്തവും സങ്കോചിക്കുന്നു: വീണ്ടും വികസിക്കുന്നു. കാരണം കാര്യത്തെ ആവിഷ്‌കരിക്കുന്നു: ഈ ഗതി ഇങ്ങനെ തുടുന്നു.
ആധുനികകാലത്ത് നാം മാറ്റര്‍ എന്നു പറയുന്നതിനു പുരാതനമനഃശാസ്ത്രജ്ഞന്‍മാര്‍ ‘ഭൂതങ്ങള്‍’ എന്നാണ് പേര്‍ കൊടുത്തത്. അവരുടെ മതമനുസരിച്ച് ഒരു നിത്യവസ്തു (ഭൂതം) ഉണ്ട്, ആകാശം, മറ്റു ഭൂതങ്ങളെല്ലാം ഈ ഒന്നില്‍നിന്നുണ്ടാകുന്നു. ആധുനികശാസ്ത്രജ്ഞന്‍മാരുടെ ഈതര്‍ എന്ന ആശയത്തോടു തികച്ചല്ലെങ്കിലും ഏറെക്കുറെ സദൃശമാണ് ഈ ആകാശം. ഇതിനോടൊപ്പം ‘പ്രാണന്‍’ എന്ന ആദ്യശക്തിയുമുണ്ട്. പ്രാണനും ആകാശവും തമ്മില്‍ സമ്മേളിച്ചും പുനഃസമ്മേളിച്ചുമാണ് മറ്റു ഭൂതങ്ങളുണ്ടാകുന്നത്. പിന്നീട് കല്പാവസാനത്തില്‍ എല്ലാം അടങ്ങി വീണ്ടും ആകാശവും പ്രാണനുമായിത്തീരുന്നു. മനുഷ്യലിഖിതങ്ങളില്‍ പ്രാചീനതമമായ ഋഗ്വേദത്തില്‍ സൃഷ്ടിയെ വിവരിക്കുന്ന ഒരു മനോഹരഭാഗമുണ്ട്: അത് അത്യന്തം കാവ്യാത്മകവുമാണ് – ‘സത്തോ അസത്തോ ഇല്ലാതെ തമസ്സു തമസ്സില്‍ ഉരുണ്ടുകൊണ്ടിരുന്നപ്പോള്‍ എന്തുണ്ടായിരുന്നു?’ ‘അതു നിഷ്പന്ദം വര്‍ത്തിച്ചു’ എന്ന് ഉത്തരവും അവിടെ നല്‍കപ്പെട്ടിട്ടുണ്ട്. പ്രാണന്‍ അപ്പോഴുണ്ടായിരുന്നു; പക്ഷേ അതു നിഷ്പന്ദം വര്‍ത്തിച്ചു. ‘ആനീദവാതം’ എന്നാല്‍ നിഷ്പന്ദമായിരുന്നു എന്നര്‍ത്ഥം. സ്പന്ദം നിലച്ചിരുന്നു. അനന്തരം, ഒരു നീണ്ട കാലത്തിനുശേഷം, കല്പാരംഭത്തില്‍ ആനീദവാതം സ്പന്ദിച്ചുതുടങ്ങുന്നു: പ്രാണന്‍ ആകാശത്തിന്‍മേല്‍ തുടരെ പ്രഹരമേല്പിക്കുന്നു. പരമാണുക്കള്‍ ഘനീഭവിക്കുന്നു. അതോടൊപ്പം വിഭിന്നഭൂതങ്ങള്‍ രൂപംകൊള്ളുകയായി. സാധാരണമായി, ഈ വസ്തുതകള്‍ക്കൊക്കെ വളരെ വിചിത്രമായ ഭാഷാന്തരങ്ങള്‍ കാണാറുണ്ട്. ആശയാനുവാദത്തിനുവേണ്ടി ആളുകള്‍ തത്ത്വശാസ്ത്രജ്ഞന്‍മാരെയോ വ്യാഖ്യാതാക്കളെയോ സമീപിക്കാറില്ല. അവ സ്വയം മനസ്സിലാക്കാനുള്ള തലച്ചോറും അവര്‍ക്കില്ല. വല്ല മന്ദബുദ്ധിയും സംസ്‌കൃതത്തിലെ മൂന്നക്ഷരം പഠിച്ചിട്ട് ഒരു ഗ്രന്ഥം മുഴുവന്‍ ഭാഷാന്തരം ചെയ്യുന്നു. ഭൂതങ്ങള്‍ക്ക് അത്തരക്കാരുടെ പരിഭാഷ കാറ്റ്, തീയ് എന്നൊക്കെയാണ്. അവര്‍ വ്യാഖ്യാതാക്കളെ സമീപിച്ചിരുന്നെങ്കില്‍ ‘കാറ്റെ’ന്നും ‘തീയെ’ന്നും മറ്റുമല്ല അവയുടെ അര്‍ത്ഥമെന്നു മനസ്സിലായേനെ.
പ്രാണന്റെ തുടരെയുള്ള ആഘാതമേല്‍ക്കുന്ന ആകാശം വായുവിനെ അഥവാ സ്പന്ദത്തെ ഉണ്ടാക്കുന്നു. ഈ വായു പിന്നെയും സ്പന്ദിക്കുന്നു. സ്പന്ദത്തിനു ശീഘ്രത കൂടുമ്പോള്‍ അതില്‍നിന്നു ഘര്‍ഷണഫലമായി താപം (തേജസ്സ്) ഉണ്ടാകുന്നു. ഈ താപം ദ്രവീഭാവത്തില്‍ അവസാനിച്ച് അപ് (ദ്രവ്യം) ഉണ്ടാകുന്നു. ദ്രവം ഘനപദാര്‍ത്ഥമായിത്തീരുന്നു. ആദ്യം ആകാശവും പിന്നീട് ചലനവും ഉണ്ടായിരുന്നു: പിന്നീടു താപവും അനന്തരം ദ്രവവുമുണ്ടായി; ഒടുവില്‍ ദ്രവം ഘനീഭവിച്ചു സ്ഥൂലപദാര്‍ത്ഥമുണ്ടായി. പിന്നീടിതെല്ലാം പ്രതിലോമക്രത്തില്‍ മൂലകാരണത്തിലേക്കു നിവര്‍ത്തിക്കുന്നു. ഘനപദാര്‍ത്ഥം ദ്രവീഭവിക്കുന്നു. അനന്തരം താപരാശിയായി മാറുന്നു. പിന്നീടു പതുക്കെ ചലനമായിത്തീരുന്നു. ആ ചലനം നിലച്ച് നിശ്ചലാവസ്ഥ വരുന്നതോടെ ആ കല്പം അവസാനിക്കുന്നു. അതു വീണ്ടും പ്രവൃദ്ധമാകുന്നു, പിന്നെയും ആകാശരൂപത്തില്‍ ലയം പ്രാപിക്കുന്നു. ആകാശത്തിന്റെ തുണ കൂടാതെ പ്രാണന് തനിച്ചു പ്രവര്‍ത്തനശേഷിയില്ല. ചലനത്തിന്റെയോ വിചാരത്തിന്റെയോ രൂപത്തില്‍ വേദ്യമാകുന്നതെല്ലാം പ്രാണപരിണാമമാണ്, ദ്രവ്യത്തിന്റെ രൂപത്തില്‍ – മൂര്‍ത്തമോ പ്രതിരോധമാത്രമോ ആയി – വേദ്യമാകുന്നതെല്ലാം ആകാശപരിണാമവും. അധിഷ്ഠാനമില്ലാതെ പ്രാണനു സ്വയം വര്‍ത്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിവില്ല. കേവലപ്രാണനായിരിക്കുമ്പോള്‍, അത് ആകാശത്തില്‍ത്തന്നെ വര്‍ത്തിക്കുന്നു. അതു വസ്ത്വാകര്‍ഷണം മുതലായ പ്രകൃതിശക്തികളായി മാറുമ്പോള്‍ അതിനു ദ്രവ്യം കൂടിയേ തീരൂ. ദ്രവ്യത്തില്‍നിന്നു വേര്‍പെട്ട് ഊര്‍ജ്ജത്തേയോ ഊര്‍ജ്ജത്തില്‍നിന്നു വേര്‍പെട്ടു ദ്രവ്യത്തേയോ നിങ്ങള്‍ ഒരിക്കലും കണ്ടെത്തില്ല. നാം ശക്തിയെന്നും ദ്രവ്യമെന്നും പറയുന്നത്, അതിസൂക്ഷ്മാവസ്ഥയില്‍ പ്രാണനെന്നും ആകാശമെന്നും അറിയപ്പെടുന്ന അതേ വസ്തുക്കളുടെ സ്ഥൂലപ്രകാശനങ്ങളെയാണ്. പ്രാണന്‍ മനുഷ്യജീവനില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നതായി വിചാരിച്ചുപോകരുത്. അതുപോലെ അത് ആത്മാവുമായി അഭിന്നമാണെന്നും ധരിക്കരുത് അങ്ങനെ, ജഗദുദയവിലയങ്ങള്‍ നിരന്തരം തുടരുന്നു. സൃഷ്ടിക്കു ഒരു ആദിയോ അന്തമോ ഉണ്ടാവാന്‍ വയ്യ: അതൊരു നിത്യപ്രയാണമാണ്.
ഈ പുരാതനമനഃശ്ശാസ്ത്രജ്ഞന്‍മാരുടെ മറ്റൊരു നിലപാടു പ്രസ്താവിക്കാം. സകലസ്ഥൂലവസ്തുക്കളും സൂക്ഷ്മവസ്തുക്കളുടെ കാര്യമാണ്. സ്ഥൂലമായ ഏതു വസ്തുവും തന്‍മാത്ര (ഭൂതസൂക്ഷ്മ)കള്‍ എന്നു പേരുള്ള സൂക്ഷ്മവസ്തുക്കള്‍ ചേര്‍ന്നുണ്ടായതാണ്. എനിക്ക് ഒരു പൂവിന്റെ മണം അനുഭവപ്പെടുന്നു. അതിന്, എന്റെ മൂക്കിന് വല്ലൊരു വസ്തുവുമായി സമ്പര്‍ക്കമുണ്ടാകണം. പുഷ്പം സമീപത്തുണ്ട്: പക്ഷേ, അതെന്റെ അടുത്തേയ്ക്കു നീങ്ങുന്നതായി കാണുന്നില്ല. എന്റെ അടുത്തേയ്ക്കു വരുന്നതും എന്റെ ഘ്രാണേന്ദ്രിയവുമായി ചേരുന്നതും തന്മാത്രകള്‍. പുഷ്പത്തിന്റെ നേര്‍ത്ത അംശങ്ങള്‍, മാത്രം, ചൂട്, വെളിച്ചം മുതലായ എല്ലാ വസ്തുക്കളെസ്സംബന്ധിച്ചും ഇതുപോലെതന്നെ. ഈ തന്‍മാത്രകളെ വീണ്ടും പരമാണുക്കളായി വിഭജിക്കാം. പല ദാര്‍ശനികന്‍മാരും പലതരത്തിലുള്ള വാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇവയെല്ലാം വാദങ്ങള്‍ മാത്രമാണെന്നു നമുക്കറിയുകയും ചെയ്യാം. നമ്മുടെ ആവശ്യത്തിനു സ്ഥൂലങ്ങള്‍ സകലവും അത്യന്തസൂക്ഷ്മങ്ങളായ വസ്തുക്കള്‍ ചേര്‍ന്നതാണെന്നുള്ള അറിവു മതിയാകും. ആദ്യം നമുക്കു ബാഹ്യമായി സ്പര്‍ശിക്കാവുന്ന സ്ഥൂലവസ്തുക്കള്‍ അനുഭവപ്പെടുന്നു. കണ്ണ്, ചെവി, മൂക്ക് ഈ അവയവങ്ങളുമായി സന്നികര്‍ഷമുള്ള ഭൂതസൂക്ഷ്മങ്ങള്‍ പിന്നീടാണ് വരുന്നത്. ‘ഈതര്‍’ ആാസ്ഫുാന്‍ഇ തരംഗങ്ങള്‍ എന്റെ നേത്രങ്ങളെ സ്പര്‍ശിക്കുന്നു: എനിക്കവയെ കാണാന്‍ വയ്യ: എങ്കിലും എനിക്കു വെളിച്ചം കാണാറാകണമെങ്കില്‍, അവ എന്റെ കണ്ണുകളില്‍ വന്നു തട്ടണമെന്നു എനിക്കറിയാം.
ഇതാ കണ്ണ്; എന്നാല്‍ അതു കാണുന്നില്ല. തലച്ചോറിലെ നാഡീകേന്ദ്രം എടുത്തുമാറ്റി എന്നു വിചാരിക്കുക: കണ്ണ് അവിടെ ഉണ്ടായിരിക്കും. ബാഹ്യലോകത്തിന്റെ ചിത്രം നേത്രപടലത്തില്‍ പൂര്‍ണ്ണമായി പതിയുകയും ചെയ്യും: എന്നാലും ഒന്നും കാണില്ല. അതിനാല്‍ കണ്ണല്ല ദര്‍ശനേന്ദ്രിയം: അതു രണ്ടാംകിട ഉപകരണംമാത്രം. ദര്‍ശനേന്ദ്രിയം മസ്തിഷ്‌കത്തിലെ നാഡീകേന്ദ്രമാണ്. അതുപോലെ, നാസികയും ഒരുപകരണം: അതിന്റെ പിന്നില്‍ ഇന്ദ്രിയം വേറെയുണ്ട്. ഈ കണ്ണും മറ്റും ബാഹ്യകാരണങ്ങള്‍മാത്രം. ഇന്ദ്രിയങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഉപലബ്ധിസ്ഥാനങ്ങള്‍. പ്രത്യക്ഷജ്ഞാനമുണ്ടാകുവാന്‍ മനസ്സിനെ ഇന്ദ്രിയത്തോടു യോജിപ്പിക്കണം. നാം പഠനത്തില്‍ മുഴുകിയിരിക്കുന്ന അവസരത്തില്‍ നാഴികമണി അടിക്കുന്ന ശബ്ദം കേള്‍ക്കായ്ക ഒരു സാധാരണാനുഭവമാണല്ലോ. എന്തുകൊണ്ട്? കാതു തുറന്നിരുന്നു, അവയുടെ ശബ്ദം തലച്ചോറിലെത്തി: എന്നിട്ടും മനസ്സ് ശ്രവണേന്ദ്രിയത്തോടു ചേരാഞ്ഞതുകാരണം ശബ്ദം കേട്ടില്ല.
കണ്ണ്, ചെവി മുതലായ ഓരോ ഉപകരണത്തിനും തലച്ചോറില്‍ ഓരോ ഇന്ദ്രിയമുണ്ട്. എല്ലാ കരണങ്ങള്‍ക്കുംകൂടി ഒരിന്ദ്രിയമായിരുന്നെങ്കില്‍, മനസ്സ് അതിനോടു ചേര്‍ന്നാല്‍ എല്ലാം ഒരേ സമയം പ്രവൃത്തമായേനെ. എന്നാല്‍ നാഴികമണിയുടെ സംഗതിയില്‍ നാം കണ്ടതുപോലെ, ഇതപ്രകാരമല്ല. എല്ലാ കരണങ്ങള്‍ക്കുംകൂടി ഒരിന്ദ്രിയം മാത്രമായിരുന്നെങ്കില്‍ മനസ്സ് ഒരേ സമയത്തു കാണുകയും കേള്‍ക്കുകയും ചെയ്യും: ഒരേ സമയത്തു കാണുക, കേള്‍ക്കുക, മണക്കുക ഇവയെല്ലാം ചെയ്യും’ ഇവയെല്ലാം ഒരുമിച്ചു ചെയ്യാതിരിക്കാന്‍ അതിനു കഴിയില്ല. അതിനാല്‍ ഓരോ അവയവത്തിനും പ്രത്യേകം കേന്ദ്രമുണ്ടായിരിക്കുക ആവശ്യമാണ്. ആധുനികശരീരശാസ്ത്രം ഈ വസ്തുതയെ അനുകൂലിക്കുന്നു. കാണുകയും കേള്‍ക്കുകയും ഒരുമിച്ചാകാമെന്നതു ശരിതന്നെ: പക്ഷേ, ഇതു സാദ്ധ്യമാകുന്നത് മനസ്സു ഭാഗികമായി രണ്ടു കേന്ദ്രത്തോടും ചേരുന്നതുകൊണ്ടാണ്. ഇന്ദ്രിയങ്ങള്‍ എന്തു വസ്തുവിനെക്കൊണ്ടാണ് നിര്‍മ്മിച്ചത്? കണ്ണ്, മൂക്ക്, ചെവി മുതലായ ബാഹ്യകരണങ്ങള്‍ സ്ഥൂലദ്രവ്യനിര്‍മ്മിതമാണെന്നു നമുക്കറിയാം. ഇന്ദ്രിയങ്ങളും ദ്രവ്യനിര്‍മ്മിതങ്ങളാണ്. സ്ഥൂലദ്രവ്യനിര്‍മ്മിതമായ ശരീരം പ്രാണനെ പലതരം സ്ഥൂലശക്തികളായി മാറ്റിയെടുക്കുംപോലെ, ആകാശം, വായു, തേജസ്സ് ആദിയായ സൂക്ഷ്മദ്രവ്യങ്ങളാല്‍ നിര്‍മ്മിതമായ അന്തരിന്ദ്രയങ്ങള്‍ പ്രാണനെ ജ്ഞാനാര്‍ജ്ജനത്തിനുതകുന്ന സൂക്ഷ്മശക്തികളായി മാറ്റിയെടുക്കുന്നു. ഇന്ദ്രിയങ്ങള്‍, പ്രാണധര്‍മ്മങ്ങള്‍, മനസ്സ്, ബുദ്ധി ഇവയുടെ സംഘാതത്തിനു സൂക്ഷ്മശരീരം അല്ലെങ്കില്‍ ലിംഗശരീരം എന്നു പറയുന്നു. ലിംഗശരീരത്തിനു ഒരു വാസ്തവാകാരമുണ്ട്, എന്തെന്നാല്‍ ദ്രവ്യമയമായ ഏതിനും ആകാരമുണ്ടാകണം.
വൃത്തിരൂപത്തിലുള്ള അതായത് സ്പന്ദിക്കുന്ന അഥവാ അശാന്താവസ്ഥയിലായ ചിത്തത്തെ മനസ്സെന്നു പറയുന്നു. തടാകത്തിലേക്കു കല്ലെറിഞ്ഞാല്‍ ആദ്യം സ്പന്ദവും പിന്നീട് പ്രതിസ്പന്ദവും ഉണ്ടാകും. ഒരു നിമിഷനേരത്തേക്കു വെള്ളം സ്പന്ദിക്കും: പിന്നീട് കല്ലിന്‍മേല്‍ അതിന്റെ പ്രതിസ്പന്ദമുണ്ടാകും. അതുപോലെ, ചിത്തത്തില്‍ ഒരു സംവേദനമുണ്ടായാല്‍ ആദ്യം അതല്പം സ്പന്ദിക്കും: അതിനെ മനസ്സെന്നു പറയുന്നു. മനസ്സ് ആ സംവേദനത്തെ കുറേക്കൂടി ഉള്ളിലേക്കെടുത്തു ‘ബുദ്ധി’ എന്ന വിവേചനശക്തിയുടെ മുമ്പാകെ വെയ്ക്കുന്നു. അതു പ്രതിസ്പന്ദിക്കുന്നു. ബുദ്ധിയുടെ പിന്നിലാണ്, ‘ഞാനുണ്ട്’ എന്നു പറയുന്ന ‘അഹങ്കാരം’ അഹങ്കാരത്തിനു പിന്നില്‍ ‘മഹത്തത്ത്വം’ പ്രകൃതിയുടെ ഉത്തമസദ്ഭാവം നിലകൊള്ളുന്നു. ഇവയിലോരോന്നും അതിന്റെ മുമ്പുള്ളതിന്റെ കാര്യമത്രേ. തടാകത്തിന്റെ സംഗതിയില്‍, അതിനേല്‍ക്കുന്ന ഓരോ ആഘാതവും ബാഹ്യലോകത്തുനിന്നു വരുന്നതാണ്. എന്നാല്‍ മനസ്സിന്റെ സംഗതിയില്‍ ആഘാതം പുറത്തുനിന്നോ അകത്തുനിന്നോ ഉണ്ടാവാം. മഹത്തത്ത്വത്തിനു പിന്നില്‍ ശുദ്ധനും പൂര്‍ണ്ണനുമായ മനുഷ്യാത്മാവ് അഥവാ ‘പുരുഷന്‍’ വര്‍ത്തിക്കുന്നു. അവന്‍ മാത്രമത്രേ ദ്രഷ്ടാവ്’ ഈ പരിണാമങ്ങളെല്ലാം അവനുവേണ്ടിയാണുതാനും.
പുരുഷന്‍ ഈ മാറ്റങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുന്നു. അവന്‍ അശുദ്ധനല്ല. എന്നാല്‍ വേദാന്തികള്‍ പറയുന്ന അദ്ധ്യാസം ഹേതുവായി – പ്രതിബിംബനംകൊണ്ടു ഉപഹിതമായിട്ട് – അവന്‍ അശുദ്ധനെന്നു തോന്നിക്കുന്നു. സ്ഫടികത്തിനു മുമ്പില്‍ ചുവന്നതോ നീലയോ ആയ പുഷ്പം വെച്ചാല്‍ സ്പടികത്തിനു കാഴ്ചയില്‍ വരുന്ന വ്യത്യാസംപോലെയാണത്. നിറം അതില്‍ പ്രതിബിംബിക്കുന്നു, എന്നാല്‍ സ്പടികം സ്വതവേ നിര്‍മ്മലമാണ്. അനേകം ആത്മാക്കളുണ്ടെന്നും ഓരോന്നും ശുദ്ധവും പൂര്‍ണ്ണവുമാണെന്നും നാമിവിടെ തല്‍ക്കാലം സ്വീകരിക്കുകയാണ്. സ്ഥൂലസൂക്ഷ്മങ്ങളായ അനേകതരം ദ്രവ്യങ്ങള്‍ ആത്മാവില്‍ അദ്ധ്യസ്തങ്ങളായിട്ട് അതിനെ വര്‍ണ്ണശബളമാക്കുന്നു. പ്രകൃതി എന്തിനിതെല്ലാം ചെയ്യുന്നു? ആത്മാവിന്റെ വികാസത്തിനുവേണ്ടിയത്രേ പ്രകൃതി ഈ പരിണാമങ്ങളില്‍ക്കൂടെയെല്ലാം കടന്നു പോകുന്നത്. ഈ സൃഷ്ടിയെല്ലാം ആത്മാവിന്റെ ഹിതത്തിനാണ്. അതു സ്വതന്ത്രമാകാന്‍ ജഗത്തെന്ന ഈ ബൃഹദ്ഗ്രന്ഥം വായിക്കാനായി മനുഷ്യന്റെ മുമ്പില്‍ മലര്‍ത്തിവെച്ചിരിക്കുന്നു. (അതു വായിച്ച്) ഒടുവില്‍,താന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണെന്ന് അവന്‍ കണ്ടുപിടിക്കയും ചെയ്യുന്നു.
ഈ സന്ദര്‍ഭത്തില്‍ നിങ്ങളോടൊന്നു പറഞ്ഞുകൊള്ളട്ടെ; ഞങ്ങളുടെ ഏറ്റവും മുന്തിയ മനഃശാസ്ത്രജ്ഞരില്‍ ചിലര്‍, നിങ്ങള്‍ വിശ്വസിക്കുന്ന ആ അര്‍ത്ഥത്തില്‍ ഈശ്വരനില്‍ വിശ്വസിക്കുന്നവരല്ല. ഞങ്ങളുടെ മനശ്ശാസ്ത്രത്തിന്റെ പിതാവായ കപിലന്‍ ഈശ്വരന്റെ ഉണ്മയെ നിഷേധിക്കുന്നു. ഈശ്വരന്‍ എന്നൊരാളുടെ ആവശ്യം തീരെയില്ലെന്നാണ് അദ്ദേഹത്തിന്റെ മതം; സൃഷ്ടി മുഴുവന്‍ നടത്തുന്നതിനു പ്രകൃതി താനേ മതി. അദ്ദേഹം പ്രസിദ്ധമായ രചനാവാദത്തിന്റെ ഉച്ചിയിലിടിക്കുകയുണ്ടായി: ഇതിനേക്കാള്‍ ബാലിശമായ ഒരു വാദം ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. എന്നാല്‍ ഒരു സവിശേഷമട്ടിലുള്ള ഈശ്വരനെ അദ്ദേഹം അംഗീകരിക്കുന്നുണ്ട്. നാമെല്ലാം മുക്തരാവാന്‍ യത്‌നിച്ചുകൊണ്ടിരിക്കയാണ്. നാം സ്വതന്ത്രരാവുന്നതോടെ പ്രകൃതിയില്‍ ലയിച്ചമട്ടാവാം. പിന്നീട് അടുത്ത കല്പാരംഭത്തില്‍ പുനരാവിഭര്‍ഭവിച്ചു കല്പാധിപനായി വാഴാന്‍ നമുക്കു സാധിക്കും. സര്‍വ്വജ്ഞരായും സര്‍വ്വശക്തരായുമാണ് നാം പുനരാവിര്‍ഭവിക്കുക. ആ അര്‍ത്ഥത്തില്‍ നമ്മെ ഈശ്വരന്‍മാരെന്നു പറയാം. നിങ്ങള്‍ക്കും എനിക്കും ഏറ്റവും എളിയ ജീവികള്‍ക്കുപോലും വിവിധകല്പങ്ങളില്‍ ഈശ്വരന്‍മാരായി വാഴാം. അത്തരം ഒരീശ്വരന്‍ നിത്യനാവില്ലെന്നു അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍, അനന്തകാലത്തേക്കും സര്‍വ്വശക്തിയോടെ വാഴുന്ന ഒരു നിത്യേശ്വരന്‍ ഉണ്ടാവുക സാദ്ധ്യമല്ല. അത്തരമൊരീശ്വരനെ ഭാവന ചെയ്യുന്ന പക്ഷം, ഈ പ്രയാസം നേരിടും: ആ ഈശ്വരന്‍ ബദ്ധനോ മുക്തനോ ആകണം. തികച്ചും സ്വതന്ത്രനായ ഒരീശ്വരന്‍ സൃഷ്ടിക്കയില്ല. അവന് അതിന്റെ ആവശ്യമില്ല. അവന്‍ ബദ്ധനാണെങ്കിലും സൃഷ്ടി നടത്തില്ല: കാരണം, കഴിവില്ല, ശക്തിയില്ല. രണ്ടായാലും, സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ഒരു നിത്യനിയാമകന്‍ ഉണ്ടാവാന്‍ നിവൃത്തിയില്ല. ഞങ്ങളുടെ മതഗ്രന്ഥങ്ങളില്‍ എവിടെയെല്ലാം ഈശ്വരനെന്ന പദം ഉപയോഗിച്ചിട്ടുണ്ടോ അവിടെയെല്ലാം സ്വതന്ത്രരായ മനുഷ്യരെയാണുദ്ദേശിച്ചിട്ടുള്ളത് എന്നത്രേ അദ്ദേഹം പറയുന്നത്.
കപിലന്‍ എല്ലാ ആത്മാക്കളുടെയും ഏകത്വത്തില്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ അപഗ്രഥനം, അതു ചെന്നെത്തുന്നിടത്തോളം, കേവലം അദ്ഭുതമെന്നേ പറയാവൂ. ഭാരതീയതത്ത്വചിന്തയുടെ പിതാവാണദ്ദേഹം. ബുദ്ധമതവും മറ്റു ദര്‍ശനങ്ങളും അദ്ദേഹത്തിന്റെ ചിന്തയോടു കടപ്പെട്ടിരിക്കുന്നു.
അദ്ദേഹത്തിന്റെ മനഃശാസ്ത്രമനുസരിച്ച്, എല്ലാ ആത്മാക്കള്‍ക്കും താന്താങ്ങളുടെ സ്വാതന്ത്ര്യവും ജന്മാവകാശങ്ങളായ സര്‍വ്വജ്ഞത്വവും സര്‍വ്വശക്തിത്വവും വീണ്ടെടുക്കാം. എന്നാല്‍ ഒരു ചോദ്യം ഉദിക്കുന്നു: എവിടെയാണീ ബന്ധനം? കപിലന്‍ പറയുന്നു, അത് അനാദിയാണെന്ന്. എന്നാല്‍, അതിന് ആദിയില്ലെങ്കില്‍ അവസാനവും അരുതല്ലോ: നാം ഒരിക്കലും സ്വതന്ത്രരാവുകയുമില്ല. ബന്ധം അനാദിയാണെങ്കിലും അത് ആത്മാവിനെപ്പോലെ സദൈകരൂപമല്ല എന്നാണദ്ദേഹം പറയുന്നത്. മറ്റുവിധത്തില്‍ പറഞ്ഞാല്‍,ബന്ധഹേതുവായ പ്രകൃതി അനാദ്യന്തമാണെങ്കിലും, ആത്മാവ് എപ്രകാരം അനാദ്യന്തമോ അപ്രകാരമല്ല. എന്തെന്നാല്‍ പ്രകൃതിക്കു വ്യക്തിത്വമില്ല. പ്രതിനിമിഷം വെള്ളം മാറിക്കൊണ്ടിരിക്കുന്ന നദിപോലെയാണ് പ്രകൃതി. വെള്ളത്തിന്റെ ആകത്തുകയാണ് നദി. എന്നാല്‍ അത് എപ്പോഴും ഒരേ വസ്തുവല്ല. പ്രകൃതിയിലുള്ള ഏതു വസ്തുവും പ്രത്യക്ഷണപരിണാമിയാണ്. എന്നാല്‍ ആത്മാവ് സദാ നിര്‍വികാരം. അങ്ങനെ, പ്രകൃതി സദാ മാറിക്കൊണ്ടിരിക്കകാരണം, അതിന്റെ ബന്ധനത്തില്‍നിന്നു പുറത്തു കടക്കാന്‍ ആത്മാവിനു സാധിക്കും.
ഏതു വിധമാണോ ജഗത്തിന്റെ ഒരംശം നിര്‍മ്മിച്ചിരിക്കുന്നത് അതേവിധമാണ് ജഗത്താകെയും നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍, എനിക്ക് ഒരു മനസ്സുള്ളതുപോലെ, ഒരു വിശ്വമനസ്സുമുണ്ട്. വ്യഷ്ടിയിലെങ്ങനെയോ അങ്ങനെ സമഷ്ടിയിലും. ജഗത്തിനാകെക്കൂടി ഒരു സ്ഥൂലശരീരമുണ്ട്. അതിന്റെ പിന്നില്‍ സമഷ്ടിസൂക്ഷ്മശരീരം: അതിന്റെ പിന്നില്‍ സമഷ്ടിമനസ്സ്: അതിന്റെ പിന്നില്‍ സമഷ്ടി-അഹങ്കാരം: അതിന്റെ പിന്നില്‍ സമഷ്ടിമഹത്തത്ത്വം-ഇതാണ് ക്രമം. ഇതു മുഴുവനും പ്രകൃതിയില്‍: പ്രകൃതിക്കു പുറത്തല്ല: എല്ലാം പ്രകൃതിയുടെ പരിണാമം.
നമുക്കു മാതാപിതാക്കളില്‍നിന്നാര്‍ജ്ജിക്കുന്ന സ്ഥൂലശരീരവും നമ്മുടെ അന്തഃകണവുമുണ്ട്. തീവ്രമായ പാരമ്പര്യവാദമനുസരിച്ച്, എന്റെ ശരീരം എന്റെ മാതാപിതാക്കളുടെ ശരീരങ്ങളുടെ ഒരംശവും, എന്റെ അന്തഃകരണപദാര്‍ത്ഥം മാതാപിതാക്കളുടെ അന്തഃകരണപദാര്‍ത്ഥങ്ങളുടെ ഒരംശവുമാണ്. മാതാപിതാക്കളില്‍നിന്നു ലഭിച്ച അല്പമായ അന്തഃകരണാശംത്തെ ജഗദന്തഃകരണത്തില്‍നിന്ന് ആവര്‍ജ്ജിക്കുന്ന പദാര്‍ത്ഥങ്ങളെക്കൊണ്ട് നമുക്കു പോഷിപ്പിക്കാം. ജഗത്തില്‍ മഹത്തിന്റെ (ബുദ്ധിയുടെ)അനന്തമായ ഒരു കലവറയുണ്ട്. അതില്‍നിന്നു നമ്മുടെ ആവശ്യംപോലെ നമുക്കുള്‍ക്കൊള്ളാം. ജഗത്തില്‍ മാനസികശക്തികളുടെ ഒരു അനന്തകോശമുണ്ട്. അതില്‍ നിന്നു നാം നിത്യവും ആവര്‍ജ്ജിച്ചുകൊണ്ടിരിക്കയാണ്. എന്നാല്‍ ബീജം മാതാപിതാക്കളില്‍നിന്നാണ് വരേണ്ടത്. പുനര്‍ജ്ജന്മത്തോടു ചേര്‍ന്ന പാരമ്പര്യമാണ് ഞങ്ങളുടെ സിദ്ധാന്തം. പാരമ്പര്യനിയമമനുസരിച്ച്, പുനര്‍ജന്മമെടുക്കുന്ന ജീവനു മനുഷ്യശരീരാരംഭകങ്ങളായ പദാര്‍ത്ഥങ്ങളാണ് മാതാപിതാക്കളില്‍നിന്നു ലഭിക്കുന്നത്.
ഈ ലോകമുള്ളത് ‘ഞാന്‍’ ഉള്ളതുകൊണ്ടാണെന്നും, ഞാനില്ലെങ്കില്‍ ഈ ലോകമില്ലെന്നും ചില യൂറോപ്യന്‍തത്ത്വശാസ്ത്രജ്ഞന്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചിലപ്പോള്‍ അത് ഇങ്ങനെയാണ് പറയുക: ലോകത്തിലുള്ളവരെല്ലാം മരിച്ചു, പിന്നെ മനുഷ്യരോ പ്രത്യക്ഷജ്ഞാനത്തിനു കഴിവും ബുദ്ധിയുമുള്ള ജന്തുക്കളോ ഒന്നും ശേഷിക്കുന്നില്ല എന്നു വിചാരിച്ചാല്‍ പ്രകൃതിയുടെ ഈ അഭിസ്ഫുരങ്ങളെല്ലാം അന്തര്‍ദ്ധാനം ചെയ്യും. ഈ യൂറോപ്യന്‍തത്ത്വചിന്തകന്‍മാര്‍ ഈ തത്ത്വം അറിഞ്ഞെങ്കിലും അതിന്റെ മനശ്ശാസ്ത്രം അറിഞ്ഞില്ല. ആധുനിക തത്ത്വശാസ്ത്രത്തിനു അതിന്റെ ഒരു ഈഷദ്ദര്‍ശനമേ കിട്ടിയുള്ളൂ. സാംഖ്യദൃഷ്ട്യാ നോക്കുമ്പോള്‍, അത് എളുപ്പം മനസ്സിലാകും. സാംഖ്യദര്‍ശനമനുസരിച്ച്, എന്റെ മനസ്സിന്റെ ഒരംശംകൂടി കലരാത്ത ഒരു വസ്തുവും ഉണ്ടാവാന്‍ വയ്യ. ഈ മേശയെ അതിന്റെ തനിസ്വരൂപത്തില്‍ എനിക്കറിയാന്‍ കഴിവില്ല. അതില്‍നിന്നുള്ള ഒരു സംവേദനം ആദ്യം എന്റെ കണ്ണിലും പിന്നെ ദര്‍ശനേന്ദ്രിയത്തിലും പിന്നെ മനസ്സിലും എത്തുന്നു. മനസ്സു പ്രതിസ്ഫുരിക്കുന്നു. മനസ്സിന്റെ ഈ പ്രതിസ്ഫുരണത്തെയാണ് ഞാന്‍ ‘മേശ’ എന്നു പറയുന്നത്. തടാകത്തിലേക്കു കല്ലെറിയുംപോലെതന്നെയാണിത്. തടാകം കല്ലിലേക്കു ഒരല അയയ്ക്കുന്നു. ഈ അലയാണ് നാം അറിയുന്നത്. ബാഹ്യലോകത്തുള്ളതെന്താണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. ഞാനതറിയാന്‍ ശ്രമിക്കുമ്പോള്‍, അതു ഞാന്‍ നല്‍കുന്ന സാധനമായിത്തീരേണ്ടിവരുന്നു. ഞാന്‍, എന്റെ സ്വന്തം മനസ്സുകൊണ്ടു എന്റെ കണ്ണിനുള്ള വിഷയം ചമച്ചിരിക്കുന്നു. എന്തോ ഒന്നു പുറത്തുണ്ട്. അതൊരു സന്ദര്‍ഭം, സൂചനമാത്രം: ആ സൂചനയിന്‍മേല്‍ ഞാന്‍ എന്റെ മനസ്സിനെ ന്യസിക്കുന്നു: അതു ഞാന്‍ കാണുന്ന രൂപം കൈക്കൊള്ളുകയും ചെയ്യുന്നു. നാമെല്ലാവരും ഒരേ രൂപത്തില്‍ കാണുന്നതെന്തുകൊണ്ട്? ഒരുപോലെയുള്ള മനസ്സോടുകൂടിയവര്‍ വസ്തുക്കളെ ഒരുപോലെ കാണുന്നു: അങ്ങനെയല്ലാത്തവര്‍ ഒരുപോലെ കാണുന്നുമില്ല.
ആത്മാവും പ്രകൃതിയും ഈശ്വരനും – വിവേകാനന്ദസാഹിത്യസര്‍വ്വസ്വം.sreyas
പാ‍ര്‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം
അദ്വൈതാമൃതവര്‍ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം
അംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ ഭവേദ്വേഷിണീം
ഭഗവാന്‍ നാരായണന്‍ സ്വയം അര്‍ജുനനോടുപദേശിച്ചതും, പൗരാണികമുനിയായ വേദവ്യാസ മഹര്‍ഷി മഹാഭാരതത്തിന്റെ മദ്ധ്യത്തില്‍ കോര്‍ത്തതും, അദ്വൈതമാകുന്ന അമൃതം വര്‍ഷിക്കുന്നതും, പതിനെട്ട് അദ്ധ്യായങ്ങളോടുകൂടിയതും ഭഗവതിയുമായ ശ്രീമദ് ഭഗവദ്ഗീതേ, അമ്മേ, ഞാന്‍ സംസാരനാശിനിയായ അവിടുത്തെ അനുസ്മരിക്കുന്നു.
നമോഽസ്തുതേ വ്യാസ വിശാലബുദ്ധേ
ഫുല്ലാരവിന്ദായതപത്രനേത്ര
യേന ത്വയാ ഭാരതതൈലപൂ‍ര്‍ണ്ണഃ
പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ
മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനമയമായ ദീപം ജ്വലിപ്പിച്ച് ലോകത്തിനു വെളിച്ചം പകര്‍ന്നവനും, വിടര്‍ന്ന താമരപ്പൂവിന്റെ ഇതളുകള്‍ പോലുള്ള കണ്ണുകളുള്ളവനും, വിശാലബുദ്ധിയുമായ വേദവ്യാസമഹര്‍ഷിയ്ക്ക് നമസ്കാരം.
പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ
ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ
ശരണാര്‍ഥികളുടെ അഭിലാഷങ്ങളെയെല്ലാം നിറവേറ്റുന്നവനും, ചമ്മട്ടിയും കോലും കൈയ്യിലേന്തിയവനും, ജ്ഞാനമുദ്ര പിടിച്ചവനും ഗീതാമൃതം കറന്നവനുമായ ഭഗവാന്‍ ശ്രീകൃഷ്ണനു നമസ്കാരം.
സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്
എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവുമാണെന്നു കരുതിയാല്‍ അത് ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു.
വസുദേവസുതം ദേവം കംസചാണൂരമ‍ര്‍ദ്ദനം
ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും
വസുദേവന്റെ പുത്രനും, കംസചാണൂരന്മാരെ വധിച്ചവനും, ദേവകിയ്ക്ക് പരമാനന്ദം നല്കുന്നവനും, ജഗദ്ഗുരുവുമായ ഭഗവാന്‍ ശ്രീകൃഷ്ണനെ ഞാന്‍ വന്ദിക്കുന്നു.
ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോത്പലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ ക‍ര്‍ണ്ണേന വേലാകുലാ
അശ്വത്ഥാമവിക‍ര്‍ണ്ണ ഘോരമകരാ ദുര്യോധനാവ‍ര്‍ത്തിനീ
സോത്തീ‍ര്‍ണ്ണാ ഖലു പാണ്ഡവൈ രണനദീ കൈവ‍ര്‍ത്തകഃ കേശവഃ
ഭീഷ്മന്‍, ദ്രോണന്‍ എന്ന രണ്ടു കരകളും, ജയദ്രഥനാകുന്ന ജലവും, ഗാന്ധാരനെന്ന കറുത്ത പാറയും, ശല്യനെന്ന മുതലയും, കൃപനെന്ന ഒഴുക്കും, കര്‍ണ്ണനെന്ന വേലിയേറ്റവും, അശ്വത്ഥാമാവ്, വികര്‍ണ്ണന്‍ എന്നീ ഭയങ്കരസ്രാവുകളും, ദുര്യോധനന്‍ എന്ന ചുഴിയും കൊണ്ട് ഇറങ്ങാന്‍ വയ്യാത്ത പടക്കളമാകുന്ന പെരുംപുഴ, കടത്തുകാരനായ ഭഗവാന്റെ കനിവുമാത്രംകൊണ്ട് ആ പാണ്ഡവന്മാര്‍ കടന്നു കര പറ്റി.
പാരാശര്യവചഃ സരോജമമലം ഗീതാ‍ര്‍ഥഗന്ധോത്കടം
നാനാഖ്യാനകകേസരം ഹരികഥാസംബോധനാബോധിതം
ലോകേ സജ്ജനഷട്പദൈരഹരഹഃ പേപീയമാനം മുദാ
ഭൂയാദ്ഭാരതപങ്കജം കലിമലപ്രധ്വംസി നഃ ശ്രേയസേ
പരാശരമഹര്‍ഷിയുടെ പുത്രനായ വ്യാസന്റെ വാക്കുകളാകുന്ന നിര്‍മ്മലമായ സരസ്സിലുണ്ടായതും, ഗീതയുടെ പൊരുളാകുന്ന സുഗന്ധം പരത്തുന്നതും, പലവിധത്തിലുള്ള ആഖ്യാനങ്ങളാകുന്ന അല്ലികളുള്ളതും, ശ്രീകൃഷ്ണന്റെ കഥകളെ നന്നായി ബോധിപ്പിച്ച് വിടര്ന്നു നില്ക്കുന്നതും, ലോകത്തിലെ സജ്ജനങ്ങളാകുന്ന വണ്ടുകള്‍ ദിവസവും വന്നു തേന്‍ കുടിക്കുന്നതും, മഹാഭാരതമാകുന്ന താമരപ്പൂവ് നമ്മുടെ കലിമലത്തെയകറ്റുന്നതാകട്ടെ.
മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം
ആരുടെ കൃപയാലാണോ മൂകന്‍ വാഗ്മിയാകുന്നതു, മുടന്തന്‍ മല കയറുന്നതും, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന്‍ വന്ദിക്കുന്നു.
നമ്മുടെ ശരീരം ഒരു രാജ്യത്തോട് തുല്യമാണ്. കിരീടമുള്ളവനാണ് രാജാവ്. രാജാവിനെയാണ് ആളുകള്‍. ബഹുമാനിക്കുന്നത് അധികാരവും ചെങ്കോലും കിരീടവും നഷ്ടപ്പെട്ടവനെ ആരും രാജാവായി കരുതുകയില്ല. അതുപോലെയാണ് ആരോഗ്യമുള്ളവന്റെ കല്പനകളെ ശരീരം അനുസരിക്കുന്നത്.
ആരോഗ്യമുള്ള കാലത്ത് മനസ്സിന്റെ നിര്‍ദേശം, തലച്ചോറിന്റെ നിര്‍ദേശം, ഒക്കെ ശരീരം അനുസരിക്കും. കൈ പൊക്കൂ, കാല്‍ ചലിപ്പിക്കൂ, പാട്ട് പാടൂ എന്നൊക്കെപ്പറഞ്ഞാല്‍ കൈയും കാലും വായും ഇതെല്ലാം അനുസരിക്കും. എന്നാല്‍ ആരോഗ്യമില്ലാതെ രോഗിയായി കിടക്കുന്ന ഒരാള്‍ എന്ത് ആഗ്രഹിച്ചാലും ശരീരം അനുസരിക്കില്ല. ആരോഗ്യം ഇല്ലാത്തപ്പോള്‍ കൈ പൊക്കാന്‍ പറഞ്ഞാല്‍ കൈ തിരിച്ചു പറയും, അടങ്ങിക്കിടക്കൂ എന്ന്. ഇതു പോലെ കാലും തലയും ഒക്കെ അനുസരണക്കേട് കാട്ടും. മാത്രമല്ല അനുസരണക്കേടിന് ഒപ്പം അവര്‍ പറയും:’നിനക്ക് ആരോഗ്യമുണ്ടാ യിരുന്നപ്പോള്‍, കിരീടമുണ്ടായിരുന്നപ്പോള്‍ നിന്റെ കല്പ്പനകള്‍ ഞങ്ങള്‍ അനുസരിച്ചു. സ്വന്തം ശരീരത്തിലെ അവയവങ്ങള്‍ പോലും ആനാരോഗ്യകാലത്ത് നമ്മെ അനുസരിക്കില്ല. നമ്മള്‍ പറയുന്നത് കാലും കൈയ്യും മുട്ടും ഒന്നും കേള്‍ക്കില്ല, അനുസരിക്കില്ല. ഓടാനും ചാടാനും പറ്റില്ല. ഇഷ്ടത്തിനു ചവച്ചുകഴിക്കാന്‍ പോലും സാധിക്കില്ല. ചെവിയും കണ്ണും പണിമുടക്കും.അപ്പോള്‍ പ്രജകള്‍ കൈയൊഴിഞ്ഞ രാജാവായി മാറും,
നമ്മള്‍. അതുകൊണ്ട് നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഇതാണ്. ആരോഗ്യമുള്ള കാലത്ത് വിവേകത്തോടെ, ബുദ്ധിയോടെ, പെരുമാറണം. മറ്റുള്ളവരെ കരുണയോടെ കരുതണം. മറ്റുള്ളവര്‍ക്ക് വേദനകള്‍ മാത്രം നല്കിയതിനു ശേഷം ഈശ്വരസന്നിധിയില്‍ച്ചെന്ന് നമ്മുടെ സങ്കടങ്ങള്‍ പറഞ്ഞാന്‍ അതിനു ഫലം ഉണ്ടാവില്ല. കാരുണ്യം നിറഞ്ഞ മനസ്സുകളിലാണ് ഈശ്വര കടാക്ഷം ഉണ്ടാവുക. കരുണവളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ നല്ലകാലത്താണ്. അങ്ങനെ വളര്‍ത്തിയെടുക്കുന്ന സദ്ഗുണങ്ങള്‍ ആപദ്ഘട്ടത്തില്‍ നമുക്കു ഗുണം ചെയ്യും.
ഹരി ഓം. savithri elayath

Wednesday, October 05, 2016

മായാമൂഢരും അഹങ്കാരികളും സുരപാനം കൊണ്ട് തലക്ക് വെളിവില്ലാതായവരുമായ യാദവകുലം മുച്ചൂടും മുടിയേണ്ടത് തന്നെയാണ്. അല്ലെങ്കില്‍ മുടിക്കേണ്ടത് തന്നെയാണ്. അതും ധര്‍മ്മസംസ്ഥാപനത്തിന്റെ ഭാഗം തന്നെ. അതും അവതാരോദ്ദേശം തന്നെയാണ്.
ദ്വാരകയിലെ അശുഭലക്ഷണങ്ങള്‍ കണ്ട് തന്റെ അന്തര്‍ദ്ധാന കാലമായെന്ന് നിശ്ചയിച്ച ഭഗവാന്‍ സ്ത്രീകളെയും കുട്ടികളെയും മറ്റും ശംഖോദ്ധാരം എന്ന തീര്‍ത്ഥസ്ഥലത്തേക്ക് അയച്ചു.
മദിരാമത്തരായ യാദവരുടെ അന്തച്ഛിദ്രം കണ്ട കണ്ണനാകട്ടെ അകലെ ഒരാല്‍ച്ചുവട്ടില്‍ മാറിയിരുന്നു. ഇടത്തെ കാല്‍ വലത്തേ തുടയില്‍ കയറ്റിവച്ചായിരുന്നു ഇരിപ്പ്. മാനിന്റെ മുഖം പോലെയിരിക്കുന്ന ഭഗവച്ചരണം കണ്ടിട്ട് മൃഗമാണെന്ന ശങ്കയാല്‍ ജരയെന്നു പേരായ ഒരു വേടന്‍ ആ പാദം ലക്ഷ്യമാക്കി അമ്പയച്ചു.
മാനിനെ തേടി ഓടിവന്ന വേടന്‍ കണ്ടത് കാല്‍പ്പാദത്തില്‍ അമ്പ് കൊണ്ട ചതുര്‍ബാഹുവായ ഭാഗവാനെയാണ്. മാപ്പപേക്ഷിച്ചു കേണു നമസ്കരിച്ച അവനോടു ഭഗവാന്‍ പറഞ്ഞത് ഇപ്രകാരമാണ്.
‘ഹേ ജരെ, ഭയം വേണ്ട, എഴുന്നേല്‍ക്കുക. എന്റെ സങ്കല്‍പ്പം അനുസരിച്ചാണ് നീ ഈ കൃത്യം ചെയ്തത്. അതിനാല്‍ സുകൃതികളുടെ പദമായ സ്വര്‍ഗ്ഗം ഞാന്‍ നിനക്ക് അനുവദിച്ചിരിക്കുന്നു’.
എന്റെ സങ്കല്‍പ്പം അനുസരിച്ചാണ് എന്ന സൂചനക്ക് ഒരു വിശേഷാര്‍ത്ഥം ഉണ്ട്. ശ്രീരാമന്റെ ഒളിയമ്പേറ്റു മരിച്ച ബാലി പുനര്‍ജ്ജന്മം എടുത്ത് വേടനായി വന്നിരിക്കുന്നു ഇവിടെ, ഭഗവാന്‍ തന്നെയായ ശ്രീകൃഷ്ണനെ ഒളിഞ്ഞു നിന്ന് അമ്പെയ്യാനായി. ഇതൊരു നിയോഗമാണ്.
നീ ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ കാട്ടാളനായി പൂര്‍വ്വവിരോധം കാരണം എന്റെ കാലിനു മുറിവേല്‍പ്പിക്കും എന്നും അത് എന്റെ സ്വധാമപ്രാപ്തിക്ക് കാരണമാകും എന്നും ശ്രീരാമന്‍ അമ്പേറ്റ ബാലിയോട് പറഞ്ഞതായി ആനന്ദരാമായണത്തില്‍ പറയുന്നുണ്ട്.
കര്‍മ്മഫലം ജന്മജന്മാന്തരങ്ങളില്‍ ആയാലും അനുഭവിച്ചേ തീരൂ എന്ന് ഭഗവാന്‍ സ്വചര്യകൊണ്ട് ലോകത്തെ പഠിപ്പിക്കുന്നു
ഹരേ കൃഷ്ണ. savithri

Tuesday, October 04, 2016

*കൂശ്മാണ്ഡാ ദേവീ* :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ നാലാമത്തെ / ഭാവമാണ് കൂശ്മാണ്ഡാ. നവരാത്രിയില്‍ നാലാം ദിവസമായ ചതുര്‍ഥിക്കു ദുര്‍ഗ്ഗാ ദേവിയെ കൂശ്മാണ്ഡാ ഭാവത്തില്‍ ആരാധിക്കുന്നു.
ദേവിയുടെ ഒരു ചെറു പുഞ്ചിരിയില്‍ നിന്നും അണ്ഡാകൃതിയില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതിനാല്‍ ദേവി കൂശ്മാണ്ഡാ എന്നറിയപ്പെടുന്നു. കൂശ്മാണ്ഡാ ദേവീ ആദിശക്തി എന്നും അറിയപ്പെടുന്നു. എട്ടു കൈകള്‍ ഉള്ളതിനാല്‍ ദേവി അഷ്ടഭുജ എന്നും അറിയപ്പെടുന്നു.
സുര്യമണ്ഡല മദ്ധ്യത്തിലാണ് ദേവി വസിക്കുന്നത്. സുര്യമണ്ഡല മദ്ധ്യത്തില്‍ നിലകൊള്ളാന്‍ കഴിയുന്ന ഒരേയൊരു ശക്തി കൂശ്മാണ്ഡാ ആണെന്നു പറയപ്പെടുന്നു. ദേവിയുടെ ശരീരം സൂര്യനെപ്പോലെ പ്രകാശപൂരിതമാണ്.
ഉപാസകര്‍ക്ക് എല്ലാവിധ സിദ്ധികളും ഐശ്വര്യവും ദേവി നല്‍കുന്നു. ദേവി തന്‍റെ കയ്യിലിരിക്കുന്ന അക്ഷമാലയാല്‍ എട്ടു സിദ്ധികളും ഒന്‍പതു നിധികളും ഭക്തര്‍ക്ക്‌ നല്‍കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
കൂശ്മാണ്ഡാ ദേവീ അനാഹത ചക്രത്തെ പ്രതിനിധീകരിക്കുന്നു. ശിവ പ്രാപ്തിക്കായി നവരാത്രി നാലാം ദിവസം ചതുര്‍ഥിക്കു കൂശ്മാണ്ഡാ ദേവിയെ അനാഹത ചക്രത്തില്‍ ധ്യാനിക്കുന്നു.
നവരാത്രിയിലെ ചതുര്‍ഥിക്കു കൂശ്മാണ്ഡാ ദേവിയെ ആരാധിച്ചാല്‍ ആയുസ്സും, ആരോഗ്യവും, സുപ്രസിദ്ധിയും ലഭിക്കും എന്ന് പറയപ്പെടുന്നു.
ജപിക്കേണ്ട മന്ത്രം:-
സുരാസമ്പൂർണക |ലശം രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപത്മാഭ്യാം കുശ്മാണ്ഡാ ശുഭദാസ്തു മേ.
savithri elayath