Tuesday, January 31, 2023

ഹരേ കൃഷ്ണ *ജയ ഏകാദശി( ഭൈമി ഏകാദശി )* *മാഘമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ജയ ( ഭൈമി ) ഏകാദശിയുടെ മാഹാത്മ്യങ്ങൾ ഭവിഷ്യോത്തരപുരാണത്തിൽ വിവരിച്ചിരിക്കുന്നു* *ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ഭഗവാൻ കൃഷ്ണനോട് ഇപ്രകാരം ആരാഞ്ഞു . "അല്ലയോ ഭഗവാനേ , അല്ലയോ ആദിമപുരുഷാ , ജഗന്നാഥാ , അങ്ങ് വിയർപ്പിൽ നിന്ന് ഉൽഭവിക്കുന്നവയും വിത്തിൽ നിന്ന് ഉത്ഭവിക്കുന്നവയും , മുട്ടയിൽ നിന്ന് ഉത്ഭവിക്കുന്നവയും , ഭ്രൂണത്തിൽ നിന്ന് ഉത്ഭവിക്കുന്നവയുമായ നാല് വിധത്തിലുള്ള ജീവി വിഭാഗങ്ങളുടെയും ആദിമ കാരണഭൂതനാണ്. സ്രഷ്ടാവും സംരക്ഷകനും സംഹാരകനും അങ്ങ് തന്നെയാണ്. മാഘമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയുടെ മാഹാത്മ്യങ്ങൾ വിവരിച്ചാലും. ഈ ഏകാദശി എപ്രകാരമാണ് അനുഷ്ഠിക്കേണ്ടത് എന്നും മംഗളകരമായ ഈ ഏകാദശിയുടെ ആരാധനാമൂർത്തി ആരെന്നും പറഞ്ഞുതന്നാലും*" *ഭഗവാൻ കൃഷ്ണൻ മറുപടിയോതി* *അല്ലയോ നൃപോത്തമാ , ഈ ഏകാദശി ജയ ഏകാദശി എന്ന് അറിയപ്പെടുന്നു. ഈ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ ഒരുവന്റെ എല്ലാ പാപങ്ങളും അപ്രത്യക്ഷമാകുന്നു. ഈ ഏകാദശി അനുഷ്ഠിക്കുന്ന ഒരുവന് ഒരിക്കലും പ്രേത ശരീരം സ്വീകരിക്കേണ്ടി വരികയില്ല. അല്ലയോ രാജൻ , മുക്തി പ്രദാനം ചെയ്യുന്നതിലും പാപങ്ങളെ ഉന്മൂലനം ചെയ്യുന്നതിലും ഈ ഏകാദശിക്ക് തുല്യമായി മറ്റൊന്നില്ല . അല്ലയോ സിംഹ തുല്യനായ രാജാവേ, മുൻപ് ഞാൻ പത്മപുരാണത്തിൽ വിവരിച്ചിട്ടുള്ള ഈ ഏകാദശിയുടെ മഹാത്മ്യം വീണ്ടും വിവരിക്കാം . ഈ ഏകാദശി ശ്രദ്ധയോടും ശുഷ്കാന്തിയോടെ കൂടി അനുഷ്ഠിക്കേണ്ടതാണ്. അല്ലയോ പാണ്ഡവാ , ഈ ഏകാദശിയുമായി ബന്ധപ്പെട്ട അദ്ഭുതകരമായ ഒരു പൗരാണിക സംഭവം ഞാൻ വിവരിക്കാം. അങ്ങ് ശ്രദ്ധിച്ചുകേൾക്കുക* *ഒരുപാട് കാലത്തിന് മുമ്പ് ദേവേന്ദ്രൻ സ്വർഗ്ഗലോകം ആണ്ട് കൊണ്ടിരിക്കെ ദേവന്മാരെല്ലാം എല്ലാവിധത്തിലും സന്തുഷ്ടരും സംതൃപ്തരുമായി ജീവിച്ചു കൊണ്ടിരുന്നു. വിടർന്ന പാരിജാത പുഷ്പങ്ങളുടെ നറും സുഗന്ധം നിറഞ്ഞൊഴുകിരുന്ന നന്ദനവനത്തിൽ, ഇന്ദ്രൻ അമൃതപാനം ചെയ്തുകൊണ്ട് അൻപത് ദശലക്ഷത്തോളം അപ്സരസ്സുകളുമായി ഗാനാലാപനവും നൃത്തവും ആസ്വദിച്ചു കൊണ്ടിരുന്നു* *പുഷ്പദന്തൻ എന്ന ഗന്ധർവ്വനാൽ നേതൃത്വം നൽകപ്പെട്ട ആ സംഗീത സഭയിൽ അനേകം ഗന്ധർവന്മാർ ഗാനങ്ങൾ ആലപിച്ചു കൊണ്ടിരുന്നു. ഇന്ദ്ര ദേവന്റെ സദസ്സിലെ ആസ്ഥാന ഗായകനായ ചിത്രസേനൻ എന്ന ഗന്ധർവ്വൻ തന്റെ പത്നി മാലിനിയോടും പുത്രൻ മാല്യവാനോടുമൊപ്പം അവിടെ സന്നിഹിതനായിരുന്നു . പുഷ്പാവതി എന്ന് പേരായ ഒരു അപ്സരസ് മാല്യവാന്റെ സൗന്ദര്യത്തിൽ ആകൃഷ്ടയായി . മാര ശരങ്ങളാൽ പീഡിതയായ അവൾ തന്റെ അംഗവിക്ഷേപങ്ങളാലും കടക്കൺകടാക്ഷങ്ങളാലും മാല്യവാനെ വശപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. മാല്യവാനും അവളുടെ ആകാര സൗകുമാര്യത്തിലും പുരികക്കൊടികളുടെ ചലനത്തിലും ആകൃഷ്ടനായി* *അല്ലയോ രാജാവേ , പുഷ്പാവതിയുടെ അനിതരസാധാരണവും വിശിഷ്ടവുമായ സൗന്ദര്യത്തെപ്പറ്റി കേൾക്കുക. അവളുടെ മനോഹരമായ കരങ്ങൾ പട്ടുപോലെ മൃദുലമായിരുന്നു.അവളുടെ വദനം മുഴുതിങ്കൾ മാനത്തുദിച്ചത് പോലെ മനോഹരമായിരുന്നു. പത്മദളങ്ങൾക്ക് സമാനമായ അവളുടെ നീണ്ട നയനങ്ങൾ മനോഹരമായ കാതുകൾ വരേക്കും നീണ്ടതായിരുന്നു. കർണ്ണങ്ങൾ ഭംഗിയുള്ള ലോലാക്കുകളാൽ അലംകൃതമായിരുന്നു . മൂന്ന് രേഖകളുള്ള അവളുടെ കണ്ഠം വെൺശംഖിന്റെ ഭംഗിയെ വെല്ലുന്നതായിരുന്നു.അരക്കെട്ട് ഒതുങ്ങിയതും, ഇടുപ്പ് വിടർന്നതുമായിരുന്നു. തുടകൾ വാഴത്തടിക്കൊത്തതായിരുന്നു. ഉയർന്ന മാറിടം അവൾ നവ യൗവ്വനത്തിന്റെ തുടക്കത്തിലാണെന്ന് വിളിച്ചോതിയിരുന്നു.പുതുതായി വിടർന്ന ചെന്താമര പോലെ മനോഹരമായിരുന്നു അവളുടെ പാദങ്ങൾ . ഈ ആകാരഭംഗി ആഡംബരങ്ങളായ വസ്ത്രങ്ങളാലും ആഭരണങ്ങളാലും അലങ്കരിക്കപ്പെട്ടിരുന്നു.മാല്യവാൻ അവളുടെ അഭൗമ സൗന്ദര്യത്തിൽ മയങ്ങിപ്പോയി* *ഇന്ദ്രനെ പ്രീതിപ്പെടുത്തുവാനായി മാല്യവാനും പുഷ്പാവതിയും ഗാനമാലപിക്കാനും നൃത്തമാടാനും ആരംഭിച്ചു . എന്നാൽ പരസ്പരം ആകൃഷ്ടരായതിനാൽ അവർക്ക് അത് ഭംഗിയായി നിർവഹിക്കാൻ സാധിച്ചില്ല. അതിനാൽ സംഗീത സദസ്സിന്റെ ഒഴുക്കിനെ അത് സാരമായി ബാധിച്ചു. സംഗീത സദസ്സിലെ ഈ താളപ്പിഴകൾ ശ്രദ്ധിച്ച ഇന്ദ്രൻ ഇരുവരുടെയും മാനസികാവസ്ഥ മനസ്സിലാക്കി . സംഗീത നൃത്തങ്ങളിലുള്ള തുടർച്ചയായ താളപ്പിഴകൾ തന്നെ അവഹേളിക്കുന്നതിന് തുല്യമായി കണക്കാക്കിയ ഇന്ദ്രൻ അവരെ ഇപ്രകാരം ശപിച്ചു. " വിഡ്ഢികളെ !! കാമത്തിന് വശപ്പെട്ടുകൊണ്ട് സ്വന്തമായ സ്വപ്നലോകത്തിൽ വിഹരിക്കുന്ന നിങ്ങൾ എനിക്കായി ഗാനമാലപിക്കുന്ന തായി അഭിനയിക്കുകയാണ്. ഇത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാൽ ഞാൻ ശപിക്കുന്നു.നിങ്ങൾ പിശാചുകളായിത്തീരട്ടെ . ഭൂമിയിൽ പിറന്ന് പിശാചിന്റെ ശരീരത്തിൽ പതി പത്നിമാർ ആയിത്തീർന്ന് നിങ്ങൾ ചെയ്ത കർമ്മത്തിന്റെ ഫലം അനുഭവിക്കുക* *ഇന്ദ്ര ശാപത്താൽ പിശാചിന്റെ ശരീരം ലഭിച്ച മാല്യവാനും പുഷ്പാവതിയും ഹിമാലയത്തിലെ ഒരു ഗുഹയിൽ യാതനാഭരിതമായ ജീവിതം കഴിച്ചുകൂട്ടി. പിശാചിന്റെ ശരീരം ലഭിച്ചതിനാൽ അവർ അതീവ ദുഖിതരായിത്തീർന്നു. ഗന്ധം , സ്പർശം, നിദ്ര എന്നിവയിൽ നിന്നും അവർക്ക് സുഖം ലഭിച്ചിരുന്നില്ല. ഹിമാലയത്തിന്റെ ഉയരങ്ങളിൽ ലക്ഷ്യമില്ലാതെ അങ്ങുമിങ്ങും അലഞ്ഞിരുന്ന അവരുടെ ദുരിതങ്ങൾ അനുനിമിഷം വർദ്ധിച്ചുകൊണ്ടേയിരുന്നു . തുടർച്ചയായ ഹിമപാതത്തിലും തീവ്രമായ തണുപ്പിലും അവരുടെ പല്ലുകൾ നിരന്തരം കൂട്ടിയിടിച്ചു കൊണ്ടിരുന്നു. അതികഠിനമായ ആ തണുപ്പിൽ നിദ്രാ സുഖവും അവർക്ക് ലഭിച്ചിരുന്നില്ല . ഇപ്രകാരം അലഞ്ഞു കൊണ്ടിരുന്ന അവർ ഒരിടത്തിരുന്ന് കൊണ്ട് ആത്മാവലോകനം ചെയ്യുവാൻ തുടങ്ങി.പിശാചിന്റെ രൂപത്തിലുള്ള മാല്യവാൻ പിശാചിനിയുടെ രൂപത്തിലുള്ള പുഷ്പാവതിയോട് ഇപ്രകാരം പറഞ്ഞു. " കഷ്ടം !!! എന്ത് നീച പ്രവർത്തിയുടെ ഫലമായാണ് യാതനാപൂർണ്ണമായ പിശാചിൻറെ ശരീരം നമുക്ക് ലഭിച്ചത് . അതീവ ദുഃഖിതരായ അവർ പശ്ചാത്താപത്താൽ നീറി കൊണ്ടിരുന്നു. ആ ദിവസം മുഴുവനും പിശാചിന്റേയും പിശാചിനിയുടെയും രൂപത്തിലുള്ള മാല്യവാനും പുഷ്പാവതിയും ആഹാരമൊന്നും കഴിക്കാതെ തങ്ങൾ ചെയ്ത പ്രവർത്തികൾ ഓർത്തു നിരന്തരം പശ്ചാത്തപിച്ചു കൊണ്ടിരുന്നു. യദൃച്ഛയാ ആ ദിവസം മാഘമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന മംഗള ദായകമായ ജയ ഏകാദശിയായിരുന്നു. വിശപ്പിനാലും ദാഹത്തിനാലും പരീക്ഷണരായിരുന്നെങ്കിലും ഒരു ജീവിയെ പോലും അവർ അന്നേദിവസം വധിച്ചില്ല .കിഴങ്ങുകളോ, പഴങ്ങളോ , ജലമോ പോലും അവർ അന്നേദിവസം ആഹരിച്ചില്ല. അല്ലയോ രാജാവേ ഇപ്രകാരം ആ ദമ്പതികൾ ഒരാൽ വൃക്ഷത്തിന്റെ താഴെ അതീവ ദുഃഖിതരായിരിക്കവേ, സൂര്യൻ അസ്തമിക്കാൻ തുടങ്ങി . മരം കോച്ചുന്ന തണുപ്പിനാലും മനസ്സിനെ ദുഃഖകരമായ ചിന്തകൾ അലട്ടുന്ന തിനാലും ഇരുവരും ആ രാത്രി ഉറങ്ങിയതുമില്ല .മനസ്സ് അസ്വസ്ഥമായിരുന്നതിനാൽ ഇന്ദ്രിയ ആസ്വാദനത്തിനുള്ള ഒരു ചിന്തപോലും അവരുടെ ഹൃദയത്തിൽ ഉദിച്ചില്ല* *അല്ലയോ പുരുഷകേസരി , ഇപ്രകാരം അവരറിയാതെത്തന്നെ ജയ ഏകാദശി വ്രതമനുഷ്ഠിച്ചു. അതിനാൽ നേടിയ പുണ്യഫലത്താൽ അടുത്ത ദിവസം സൂര്യനുദിച്ചപ്പോൾ അവർക്ക് പിശാചിന്റെ രൂപത്തിൽ നിന്നും മോചനം ലഭിച്ചു. വീണ്ടും പൂർവ്വ രൂപം അവർക്ക് പ്രാപ്തമായി.ആശ്ചര്യത്താൽ പരസ്പരം നോക്കിനിൽക്കെ , ഒരു സ്വർഗ്ഗീയ വിമാനം അവിടെ ആഗതമാവുകയും , സ്വർഗ്ഗവാസികൾ പാടിപ്പുകഴ്ത്തി കൊണ്ടിരിക്കെ, ആ വിമാനത്തിൽ കയറി അവർ സ്വർഗ്ഗത്തിലേക്ക് യാത്രയാവുകയും ചെയ്തു* *ഇന്ദ്ര ലോകത്തിന്റെ തലസ്ഥാനനഗരിയായ അമരാവതിയിൽ എത്തിയ ഉടൻ തന്നെ അവർ ഇരുവരും തങ്ങളുടെ യജമാനനായ ഇന്ദ്രദേവന്റെ സമീപം ചെന്നു സാദരം പ്രണാമങ്ങൾ അർപ്പിച്ചു. പിശാചിന്റെ രൂപം വെടിഞ്ഞ് യഥാർത്ഥ രൂപം കൈക്കൊണ്ട മാല്യവാനേയും പുഷ്പാവതിയേയും കണ്ട ഇന്ദ്രൻ അത്ഭുതപരതന്ത്രനായി. ഇന്ദ്രദേവൻ അവരോട് ആരാഞ്ഞു . " എന്ത് അതിശയകരമായ പുണ്യപ്രവർത്തി മൂലമാണ് ഇത്രയും വേഗം ഈ പിശാചിന്റെ രൂപം വെടിഞ്ഞ് യഥാർത്ഥ രൂപം പ്രാപ്തമാക്കാൻ നിങ്ങളെ സഹായിച്ചത്? എൻറെ ഘോരമായ ഈ ശാപത്തിൽ നിന്ന് നിങ്ങളെ മോചിപ്പിച്ചതാരാണ് ?" മാല്യവാൻ മറുപടിയോതി "അല്ലയോ പ്രഭോ, പരമ പുരുഷനായ ഭഗവാൻ ശ്രീകൃഷ്ണന്റെ കാരുണ്യത്താലും ജയ ഏകാദശി വ്രതത്തിന്റെ പ്രഭാവത്താലും ഞങ്ങൾ യാതനാ പൂർണമായ ഈ പിശാചിന്റെ ശരീരത്തിൽ നിന്നും മുക്തരായി. അല്ലയോ പ്രഭോ , അജ്ഞാത സുകൃതിയാൽ , അറിയാതെയാണെങ്കിൽ പോലും ഞങ്ങൾ ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രിയങ്കരമായ ഏകാദശി വ്രതമനുഷ്ഠിച്ചു. അതിനാൽ പൂർവ രൂപവും സ്ഥാനവും ഞങ്ങൾക്ക് തിരികെ ലഭിച്ചു ." മാല്യവാന്റെ മറുപടി ശ്രവിച്ച ഇന്ദ്രദേവൻ പറഞ്ഞു . "ഏകാദശി അനുഷ്ഠിച്ചതിലൂടെ ഭഗവാൻ വിഷ്ണുവിന് ഭക്തിയുത സേവനം ചെയ്തതിനാൽ നിങ്ങൾ പരിശുദ്ധികരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ എനിക്കും ആരാധ്യരാണ്. ഭഗവാൻ വിഷ്ണുവിന് ഭക്തിയുത സേവനമനുഷ്ഠിക്കുന്ന വ്യക്തികൾ ആരായാലും, അവരെ ഞാൻ ബഹുമാനിക്കുന്നു* *അതിനാൽ അല്ലയോ യുധിഷ്ഠിരാ , ഒരുവൻ തീർച്ചയായും ഏകാദശീവ്രതം അനുഷ്ഠിക്കേണ്ടതാണ്. ജയ ഏകാദശിയുടെ വ്രതാനുഷ്ഠാനം ഒരുവന്റെ ബ്രഹ്മഹത്യാപാപം പോലും ദൂരീകരിക്കുന്നു. ദാനധർമ്മങ്ങൾ ചെയ്യുന്നതിലൂടെയും യജ്ഞങ്ങൾ അനുഷ്ഠിക്കുന്നതിലൂടെയും തീർഥ സ്ഥലങ്ങൾ ദർശിക്കുന്നതിലൂടെയും ലഭിക്കുന്ന പുണ്യം, ഒരുവന് ഈ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ ലഭിക്കുന്നു. വിശ്വാസത്തോടെയും ഭക്തിയോടെയും ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഒരുവൻ സദാ വൈകുണ്ഠത്തിൽ വസിക്കുന്നു* *ഏകാദശിയുടെ മഹാത്മ്യത്തെ ശ്രവിക്കുന്ന ഒരുവൻ അഗ്നി സോമ യജ്ഞം അനുഷ്ഠിച്ചതിന്റെ ഫലം നേടുന്നു* *ഹരേ കൃഷ്ണ*🙏🙇‍♂️

Saturday, January 28, 2023

*മരണാനന്തരക്രിയയ്ക്ക് പ്രഥമസ്ഥാനം പുത്രന് കല്പിച്ചിരിക്കുന്നു. എന്തുകൊണ്ട്?* *മരണാനന്തരക്രിയയ്ക്ക് പ്രഥമസ്ഥാനം പുത്രന് തന്നെ കല്പിച്ചിരിക്കുകയാണ്.* *പുത്രപദത്തിന്‍റെ അര്‍ത്ഥകല്പനയില്‍ "പും നാമനരകാല്‍ത്രായതെ ഇതി പുത്രഃ". 'പും ' എന്ന് പേരായ നരകത്തില്‍ നിന്നും പിതാവിനെ ക്രിയാദികളാല്‍ ത്രാണനം ചെയ്യുന്നത്കൊണ്ടാണ് പുത്രന്‍ എന്ന പേരിനര്‍ഹാനായത്.* *കുലാചാരപ്രകാരമുള്ള വിവാഹത്തില്‍ ദമ്പതികളായവര്‍ വളരെ സന്തോഷത്തോടുകൂടി ബന്ധിക്കുന്ന സംയോഗത്തില്‍ ഉത്ഭുതമാകുന്ന ആദിമ സന്താനത്തിന് ആത്മീയബന്ധം കൂടുതല്‍ ഉണ്ടാകുമെന്ന ആശയമാണ് ആ പുത്രന്‍ ചെയ്യുന്ന പിതൃകര്‍മ്മത്തിന് പ്രാബല്യവും പിതൃതൃപ്തിയും ഏറിയിരിക്കുമെന്ന് പറയുവാന്‍ കാരണം. മറ്റു പുത്രന്മാര്‍ക്കും* *പിതൃക്രിയചെയ്യാം. പുത്രന്‍ - പുത്രന്‍റെ പുത്രന്‍ - പ്രൌത്രന്‍, സഹോദരന്‍, സഹോദരസന്താനം, സന്താനങ്ങളില്ലെങ്കില്‍ ഭാര്യയ്ക്കും കര്‍മ്മം ചെയ്യുവാനധികാരമുണ്ടെന്ന് പ്രമാണങ്ങള്‍ കാണുന്നു.* *🔥സനാതന ധര്‍മത്തില്‍ എന്ത് കൊണ്ടു ശവ ശരീരം ദഹിപ്പിക്കുന്നു ?🔥* *മറ്റു എല്ലാ മതസ്ഥരും ശവ ശരീരം മണ്ണില്‍ കുഴിച്ചു മൂടുന്നു . എന്നാല്‍ ഹിന്ദു മതം മാത്രം വ്യത്യസ്തമായി ശവ ശരീരത്തെ ചാമ്പല്‍ ആക്കി പുണ്യ നദികളില്‍ ഒഴുക്കുന്നു ഇതിന് പിന്നില്‍ ഉള്ള തത്വം ?* *ഇതിനുള്ള ഉത്തരം പറയുന്നതിന് മുന്പ് നമ്മള്‍ ആദ്യം ഹിന്ദു മതത്തില്‍ ശരീരത്തിനു ഉള്ള പ്രാധാന്യം എന്ത് എന്ന് മനസ്സിലാക്കണം. ഏതൊരു മനുഷ്യനും ഏറ്റവും സ്നേഹിക്കുന്ന വസ്തുവാണ് സ്വന്തം ശരീരം . ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും ശരീരത്തിന് തന്നെ . കൌമാരം ആകുന്നതോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും സ്വന്തം ശരീരത്തിലേയ്ക്ക് ശ്രദ്ധ വച്ച് തുടങ്ങുന്നു . ശരീരം മുഴുവന്‍ സ്വന്തമായ ഭാവന ഉപയോഗിച്ചും , പലരേയും അനുകരിച്ചും പല* *രീതിയില്‍ അലങ്കരിക്കുന്നു. എന്നാല്‍ ആരും തന്നെ തന്‍റെ ഭഗവത് സ്വരൂപമായ ആത്മാവിനെ അലങ്കരിക്കാന്‍ മെനക്കെടുന്നില്ല* . *നാം എല്ലാം എത്ര അഹങ്കാരത്തോടെയാണ് നാം നമ്മുടെ ശരീരത്തിനെ കാണുന്നത് ? നീ ചെറിയവന്‍ .. ഞാന്‍ പോക്കമുള്ളവന്‍. നീ മെലിഞ്ഞവള്‍, ഞാന്‍ സുന്ദരി . എന്നാല്‍ സത്യം എന്താണ് ? ഇത്ര വൃത്തികെട്ട ഒരു വസ്തു ഈ ഭൂമിയില്‍ ഉണ്ടോ ? ശരീരത്തെ പോലെ ?* *നവദ്വാരത്തിലൂടെയും മലം വമിക്കുന്ന വ്യക്തികളാണ് സ്വന്തം ശരീരത്തെ ഓര്‍ത്തു അഭിമാനിക്കുന്നത്. 2* *കണ്ണ് , 2 ചെവി , മൂക്ക് , വായ , മൂത്ര ദ്വാരം , മലദ്വാരം, ത്വക്ക് .. ഇവയില്‍ എല്ലാം നമ്മള്‍ മലം വമിക്കുന്നു . കണ്ണിലെ പീള അല്ലെങ്കില്‍ പഴുപ്പ് , ചെവിക്കായം ,* *തുപ്പല്‍ ,മൂക്കിള , വിയര്‍പ്പ് , മലം , മൂത്രം ഇവയെല്ലാം 24 മണിക്കൂറും വമിച്ചു കൊണ്ടിരിക്കുന്ന ഒരു ദുര്‍ഗന്ധ പേടകം ആണ് നമ്മുടെ ശരീരം .ആ ശരീരത്തിനെ ആണ് നമ്മള്‍ അമൂല്യമായി കരുതി അഭിമാനിക്കുന്നത്* *ആത്മാവിനെ അലങ്കരിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ആണ് "പ്രേമം" എന്ന് സനാതന ധര്‍മം പറയുന്നു . വെറും പ്രേമം അല്ല, നിഷ്കാമമായ പ്രേമം . അത് ആര്‍ക്ക് ഉണ്ടാകുന്നു, അവര്‍ ആണ് ആത്മസ്വരൂപികള്‍ . സാധാരണ മനുഷ്യര്‍ക്ക്‌ ഉണ്ടാകുന്ന എല്ലാ പ്രേമങ്ങളും കാമ്യ പ്രേമങ്ങള്‍ ആണ് അവര്‍ ദൈവത്തോടും കാമ്യ പ്രേമം ശീലിക്കുന്നു . ഉദാഹരണത്തിന് , ഞാന്‍ പരീക്ഷ പാസായാല്‍ 3 തേങ്ങ ഉടയ്ക്കാം എന്നത് കാമ്യ പ്രേമം ആണ് ഇതല്ലാതെ നിഷ്കാമ ഭക്തിയോടെ ഭഗവാനെ ഉപാസിക്കുന്നവര്‍ക്ക് മാത്രം ഉള്ളതാണ് ആത്മാലങ്കാരം.* *വിശ്വസുന്ദരി മത്സരങ്ങളും ഫാഷന്‍ ഷോ കളും ഭാരതീയം അല്ല എന്ന് പറയുന്നതിന്റെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടികാണുമല്ലോ . അവയില്‍ പലതും ശരീരത്തിനോ അല്ലെങ്കില്‍ അതിന്‍റെ അലങ്കാരത്തിനോ പ്രാധാന്യം കൊടുക്കുന്നവയാണ് . എന്നാല്‍ ഭാരതീയ കലകള്‍ ആകട്ടെ പൂര്‍ണമായും ആത്മ* *സാക്ഷല്‍കാരത്തിനുള്ള ഭക്തി രസ പ്രധാനമായതാണ്* *മനുഷ്യരുടെ പുറം മോടിക്കും , മേക്കപ്പ്‌ നും , തലയില്‍ ഡൈ അടിക്കുന്നതിനും ഭാരതത്തിലെ ഒരു പ്രമുഖ സന്യാസി പറഞ്ഞ ഒരു ഉദാഹരണം പ്രസിദ്ധമാണ്* *ഒരിക്കല്‍ ഒരു വ്യവസായി പുതിയ കാര്‍ വാങ്ങുവാനായി തന്‍റെ പഴയ കാര്‍ വില്‍ക്കാന്‍ തീര്‍മാനിച്ചു. അതിനായി അദ്ദേഹം ഒരു കാര്‍ ഡീലറെ സമീപിച്ചു. വിരുതനായ ഡീലര്‍ ആ കാറിന്റെ ഓഡോമീറ്റര്‍ കുറച്ചു , നല്ല പെയിന്റ് അടിച്ചു തരാം അപ്പോള്‍ നല്ല വില കിട്ടും എന്ന് വ്യവസായിയോട് പറഞ്ഞു* . *വ്യവസായിയും സമ്മതിച്ചു. എന്നാല്‍ പെയിന്റ് അടി കഴിഞ്ഞതോടെ വ്യവസായി പറഞ്ഞു ഇനി എന്തിനാ ഞാന്‍ പുതിയ കാര്‍ വാങ്ങുന്നത് . എനിക്ക് ഇതു തന്നെ മതി എന്ന് . ഓഡോമീറ്റര്‍ മാറ്റിയത് കൊണ്ടോ പെയിന്റ് അടിച്ചത് കൊണ്ടോ കാര്‍ പുതിയതാവുമെന്നു വിശ്വസിച്ച വ്യവസായിയെ പോലെ ആണ് നമ്മള്‍ എല്ലാവരും പുറംമോടി കണ്ടു മയങ്ങുന്നത്‌* *ഒരു കൊച്ചുകുട്ടി ഒരു ഫോട്ടോയും ആയി മുത്തച്ഛന്റെ അടുത്ത് വരുന്നു . കുട്ടി ചോദിക്കുന്നു* *" ഈ ഫോട്ടോയില്‍ ആരാ മുത്തച്ചാ "* *മുത്തച്ഛന്‍ പറയുന്നു : " ഇതു ഞാന്‍ തന്നെയാ മോനേ "* *കുട്ടി : " പക്ഷെ ഇതിന് മുത്തച്ഛനെ പോലെ വെളുത്തമുടിയോ ചുളിഞ്ഞ തൊലിയോ ഇല്ലല്ലോ പിന്നെ എങ്ങനെയാണ് മുത്തച്ഛന്‍ ആകുക ?"* *മുത്തച്ഛന്‍ : അതിന് ഇതു എന്റെ ചെറുപ്പത്തിലെ ഫോട്ടോ അല്ലെ , അന്നത്തെ ശരീരം അല്ല എനിക്ക് ഇപ്പോള്‍ പക്ഷെ ഇതു ഞാന്‍ തന്നെ* *ഇതില്‍ നിന്നു നമുക്കു ഒന്നു മനസ്സിലാക്കാം , ശരീരം എന്നത് " ഞാന്‍ " അല്ല . ആത്മാവ് മാത്രമാണ് " ഞാന്‍ " ആ ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ ശരീരം കുഴിച്ചിടുന്നതിലും അവിടെ പേരു എഴുതി വയ്ക്കുന്നതിലും എന്ത് അര്‍ത്ഥം ആണ് ഉള്ളത് ?* *ആത്മാവിനെ ദൈവത്തില്‍ അര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ശരീരം പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ അഗ്നിയില്‍ ശുദ്ധികരിച്ചു സായൂജ്യം അടയുക എന്നതാണ് ഓരോ മനുഷ്യന്റെയും കടമ* *വീട്ടില്‍ അസ്ഥിത്തറ കെട്ടുക , വിളക്ക് വയ്ക്കുക, വീട്ടില്‍ മരിച്ച ആളുടെ ഫോട്ടോ വയ്ച്ച് മാല ഇട്ടു വിളക്ക് കൊളുത്തുക ഇവയൊന്നും സനാതന ധര്‍മം അനുശാസിക്കുന്നില്ല .* 🙏
രഥ സപ്തമി 2023 - ജനുവരി 28, (ശനി) രഥ സപ്തമി അല്ലെങ്കിൽ സപ്തമി തിഥി ഭഗവാൻ സൂര്യന് (സൂര്യദേവൻ) സമർപ്പിച്ചിരിക്കുന്നു. ഇതിനെ മാഘ സപ്തമി എന്നും വിളിക്കുന്നു. ഈ പ്രത്യേക ദിവസത്തിൽ സൂര്യൻ പ്രപഞ്ചത്തിന് മുഴുവൻ പ്രകാശം നൽകുന്ന പ്രക്രിയ ആരംഭിച്ചുവെന്നും ഈ ദിവസം സൂര്യന്റെ ജനനത്തീയതി എന്നും ആളുകൾ വിശ്വസിക്കുന്നു. ഈ ദിവസം സൂര്യ ജയന്തി എന്നും അറിയപ്പെടുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്,  നിങ്ങൾ ചെയ്ത എല്ലാ പാപങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും പുറത്തുവരാനുള്ള ഏറ്റവും നല്ല മാർഗമാണ് ഈ ദിവസം. ഏഴ് തരത്തിലുള്ള പാപങ്ങൾ ഉണ്ടെന്നാണ് പൊതുവെയുള്ള വിശ്വാസം. അവയിലൊന്ന് 'അറിഞ്ഞുകൊണ്ട് ചെയ്ത പാപങ്ങൾ' എന്ന് അറിയപ്പെടുന്നു, അതിൽ വ്യക്തിക്ക് പാപത്തെക്കുറിച്ച് അറിയാം അല്ലെങ്കിൽ അവൻ അത് ഉദ്ദേശ്യത്തോടെ ചെയ്യുന്നു. മറ്റൊരു പാപം അറിയാതെ ചെയ്യുന്നു, അതിൽ വ്യക്തി അറിയാതെ പാപം ചെയ്യുന്നു. മറ്റൊരു തരത്തിലുള്ള പാപം മനസ്സിലൂടെയാണ്, അതിൽ വ്യക്തിയുടെ മനസ്സിൽ വളരെ മോശമായ ചിന്തകളുണ്ട്. 'പാപത്താൽ' എന്നത് വ്യക്തി മോശമായ വാക്കുകൾ പറയുന്ന മറ്റൊരു തരമാണ്. ആറാമത്തെ ഇനം 'ശരീരപാപങ്ങളാൽ', ആ വ്യക്തി മറ്റൊരാളോട് എന്തെങ്കിലും കഠിനമായി ചെയ്തുകൊണ്ട് പാപം ചെയ്യുന്നു. കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപത്തിന് ചിലപ്പോൾ ഒരു വ്യക്തി ഉത്തരവാദിയാകുന്നു, ഇത് ഏഴാമത്തെ പാപമാണ്. രഥ സപ്തമിയുടെ ആചാരങ്ങൾ രഥസപ്തമി നാളിൽ സൂര്യൻ ഉദിക്കുന്നതിന് മുമ്പ് കുളിക്കണം. രഥ സപ്തമിയിലെ സ്നാനം പ്രധാന ആചാരങ്ങളിൽ ഒന്നാണ്, ഇത് സൂര്യോദയ സമയത്ത് മാത്രം ചെയ്യണമെന്ന് ഉപദേശിക്കുന്നു. നാലുതരം ഘടികളിലൂടെയാണ് അരുണോദയ സമയം വിജയിക്കുന്നത്. സൂര്യൻ ഉദിക്കുന്നതിന് 24 മിനിറ്റ് മുമ്പാണ് ഘടിയുടെ ദൈർഘ്യം എന്ന് നമ്മൾ കരുതിയാൽ ഇന്ത്യയിലെ സ്ഥലങ്ങളുടെ അരമണിക്കൂറാണ് ഈ ഘടി. ഈ ദിവസം സൂര്യൻ ഉദിക്കുന്നതിന് മുമ്പ് നിങ്ങൾ കുളിച്ചാൽ നിങ്ങൾക്ക് ആരോഗ്യവും ഐശ്വര്യവും നിലനിർത്താനും എല്ലാ രോഗങ്ങളിൽ നിന്നും മുക്തി നേടാനും കഴിയുമെന്നാണ് വിശ്വാസം. നിങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യം ലഭിക്കുമെന്നതിനാൽ, ഈ രഥ സപ്തമി ദിനത്തെ ആരോഗ്യ സപ്തമി എന്നും വിളിക്കുന്നു. വീട്ടിൽ കുളിക്കുന്നതിനേക്കാൾ നല്ലത് നദിയിലോ കനാലിലോ കുളിക്കുകയാണെങ്കിൽ. അങ്ങനെ ചെയ്യണമെങ്കിൽ ഈ അരുണോദയ കാലത്ത് കുളിക്കുകയും ഈ കുളി കഴിഞ്ഞ് സൂര്യോദയസമയത്ത് സൂര്യഭഗവാനെ പ്രാർത്ഥിക്കുകയും സൂര്യന് അർദ്ധദാനവും നൽകുകയും വേണം. ഈ അർധ്യാദാനത്തിൽ, കലശം എന്ന പേരിലുള്ള ഒരു ചെറിയ പാത്രം ഉപയോഗിച്ച് സൂര്യന് വളരെ സാവധാനത്തിൽ വെള്ളം സമർപ്പിക്കണം. അതിനുശേഷം ശുദ്ധമായ നെയ്യ് കൊണ്ട് വിളക്കുകൾ തെളിക്കുകയും നിങ്ങളുടെ പ്രാർത്ഥനകളും നടത്തുകയും വേണം. ഈ ദിവസം അചല സപ്തമി എന്നും അറിയപ്പെടുന്നു. രഥം എന്നാൽ സൂര്യൻ പോകുന്ന രഥം എന്നാണ്.🙏
നല്ല കുട്ടികൾ ജനിക്കാൻ (nirmalanandam.wordpress) പ്രയോജനത്തെ യാഥാർത്ഥ്യമായിക്കണ്ട്‌ കോശങ്ങളെ ആ രീതിയിൽ ശരിയാക്കിയെടുക്കുന്നതും, പ്രിയാപ്രിയങ്ങളുടെ തലങ്ങളിൽ നിഷ്പ്രയോജനമായതി നെ പ്രയോജനമാണെന്ന്‌ വ്യാഖ്യാനിക്കുകയും ഒപ്പം, പ്രയോജനദീക്ഷയുള്ളതി നെ നിഷ്പ്രയോജനമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ്‌ സംസ്കൃതിയു ടെ ച്യുതി- നേരത്തെ പഠിപ്പിച്ചത്‌ ജനിതകത്തിന്റെ സ്മരണകൊണ്ട്‌ ഉണരുമ്പോഴാണ്‌, പഠിപ്പിക്കാതെതന്നെ പലതും പഠിച്ചവനായിത്തീരുന്നത്‌. എന്നാൽ ജനിത ക സ്മരണ ഉണരാത്തവ എത്ര പഠിച്ചാലും പഠിക്കാത്തവനായിത്തീരുകയും ചെ യ്യും; അപ്പോൾ യാഥാർത്ഥ്യം മനസ്സിലാക്കാതെ വരും. അതുകൊണ്ടാണ്‌ പറഞ്ഞത്‌, ലോകത്തൊരിക്കലും ശാസ്ത്രസത്യങ്ങൾ നിലനിന്നുപോരുന്നത്‌ സാർവ്വലൗകീകമായി പൊതുജനം പൂർണ്ണമായും മനസ്സിലാക്കിയിട്ടും അറിഞ്ഞിട്ടുമല്ലെ ന്ന്‌; അറിഞ്ഞാൽ അവയുടെയൊക്കെ ചമൽക്കാരം നഷ്ടമാകുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യുമെന്ന്‌- ചമൽക്കാരജന്യമായ അംശമില്ലാതെ ഒരറിവും ഒരനുഷ്ഠാനവും നിലനിൽക്കുകയില്ല. ഈയൊരർത്ഥത്തിൽ, നമ്മുടെ കോശങ്ങ ളി ൽ സംഭവിക്കുന്ന ചമൽക്കാരമാണ്‌ അറിവ്‌; ആ അറിവ്‌ കേവലമാണ്‌; അത്‌ സ്വ യം നമ്മെ ബോധ്യപ്പെടുത്തുന്ന അറിവാണ്‌; അത്‌ ഗുരുക്കന്മാർക്ക്‌ ഉണ്ടാക്കിത്തരാൻ പറ്റില്ല. അതുകൊണ്ട്‌ നാം മനസ്സിലാക്കണം, പഠിക്കുന്നവനല്ല അറിവിനാണ്‌ ചമൽക്കാരം വേണ്ടത്‌; ചമൽക്കാരം പഠിപ്പിക്കുന്നവനാകുമ്പോൾ അറിവിന്റെ ചമ ൽക്കാരം നമുക്ക്‌ ബോധ്യപ്പെടാതെ പോകും; പാരമ്പര്യജ്ഞാനം ഇല്ലാത്തവൻ പഠിപ്പിക്കാനൊരുങ്ങുമ്പോഴാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ദാമ്പത്യജീവിതത്തിൽ ഭാര്യയ്ക്ക്‌ ഭർത്താവിനെ വിശ്വാസം വരുന്നതും ഭർത്താവിന്‌ ഭാര്യയിൽ വിശ്വാസം വരുന്നതും, ആ വിശ്വാസങ്ങളിൽ തുടരുന്നതുകൊണ്ടാണ്‌; ജീവിതം ആനന്ദപ്രദമാകുന്നത്‌ ഈ കോശസംസ്ക്കരണം കൊണ്ടുതന്നെയാണ്‌. ഈ സംസ്ക്കരണപ്രക്രിയ ഗർഭാധാനസംസ്ക്കാരം മുതൽ അമ്പത്തിയാറ്‌ ദിവസം; എട്ട്‌ ആഴ്ച്ചകളിലാണ്‌ ഒരു കുട്ടിയിൽ സംഭവിക്കുന്നത്‌. മറ്റൊരർത്ഥത്തിൽ, ഈ സംസ്ക്കരണപ്രക്രിയ ഓരോരുത്തരിലും നടക്കുന്നത്‌, അവ ന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ്‌- പിന്നെ എങ്ങനെയാണ്‌ ഈ സംസ്‌ ക്കാരമുണ്ടാകുന്നത്‌? പുതിയ പരിഷ്ക്കാരികളായവർ ഇതേക്കുറിച്ച്‌ ആലോചിച്ചാലല്ലേ, അവർക്ക്‌ ഉത്തരം ലഭിക്കുകയുള്ളു? ഇന്നത്തെ പുരുഷനും സ്ത്രീയും സ ർവ്വതന്ത്രസ്വതന്ത്രരാണെന്ന്‌ പറയുന്നു- ഒരു വാക്കുകൊണ്ടോ, നോട്ടംകൊണ്ടോ പരസ്പരം ഇഷ്ടത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു; സ്വാത ന്ത്ര്യം നഷ്ടപ്പെടുമെന്ന്‌ പരസ്പരം കണ്ടെത്തി തൽക്കാലം കുട്ടികൾ വേണ്ടെന്ന്‌ തീരുമാനിക്കുന്നു. അങ്ങനെ മാസങ്ങളും വർഷങ്ങളും കടന്നുപോയി. ഇതിനിടയി ൽ ഉത്തമദമ്പതിക്രിയകളും ബീജങ്ങളും എത്രയോ പാഴായി. ഒടുവിൽ ഒരു കുട്ടിയുണ്ടാകണമെന്ന്‌ ആഗ്രഹിച്ചാൽതന്നെ, ഉത്തമനായൊരു സന്താനലപ്തിക്കുവേ ണ്ടി; ഉത്തമസങ്കൽപങ്ങളോടെ ദമ്പതിക്രിയയിൽ ഏർപ്പെടുമോ? അവിടെയാണ്‌ കുട്ടിയുടെ സംസ്ക്കരണപ്രക്രിയ പ്രസക്തമാകുന്നത്‌; അപ്പോഴാണ്‌ അതിനെക്കുറിച്ചുള്ള അറിവുകൾ സമ്പാദിക്കാൻ ഒരുവൻ ശ്രമിക്കുക- ഒന്ന്‌, തന്റെ ബീജം പൂ ർണ്ണതയുള്ളതായിരിക്കണം. രണ്ട്‌, പൂർണ്ണതകൈവരിച്ച ബീജങ്ങൾ; നൂറോ നൂറ്റിപ്പത്തോ ദശലക്ഷം ബീജാണുക്കളിൽ നിന്നാണ്‌ ഒന്നുമാത്രമാണ്‌ മാതൃകാപുത്രനായി ജനിക്കുന്നതെന്ന അറിവ്‌. ഇത്രയും സങ്കൽപങ്ങളെങ്കിലും തലച്ചോറിലുണ്ടാകുമ്പോൾ; ആ സങ്കൽപം കാമമായും, ആ കാമം കർമ്മമായും ആ കർമ്മത്തിന്‌ അനുഗുണമായ പചനാഗ്നി കത്തുകയും ചെയ്യുമ്പോൾ അത്‌ കോശകോശാന്തരവ്യാപാരത്തിന്റെ ഉപാപചയത്തെ നടത്തുമ്പോൾ- ഹ്യൂമൻ മെറ്റബോളി സം രസത്തെ ദഹിപ്പിച്ച്‌ രക്തമായും രക്തത്തെ ദഹിപ്പിച്ച്‌ മാംസമായും, മാംസ ത്തെ ദഹിപ്പിച്ച്‌ മേദസ്സായും, മേദസ്സിനെ ദഹിപ്പിച്ച്‌ അസ്ഥിയായും, അസ്ഥിയെ ദ ഹിപ്പിച്ച്‌ മജ്ജയായും മജ്ജയെ ദഹിപ്പിച്ച്‌ ശുക്ളമായും രൂപാന്തരപ്പെടുമ്പോൾ; മറുവശത്ത്‌ അങ്ങനെയൊക്കെതന്നെ അണ്ഡമായും രൂപാന്തരപ്പെടുന്ന പ്രക്രിയയാ ണ്‌ സംഭവിക്കുന്നത്‌. അപ്പോൾ ആ പ്രക്രിയയിലൂടെ കാമം കർമ്മമായും, ആ അ ഗ്നി ജലത്തെയൊക്കെ സ്വീകരിച്ച്‌; ആ പചനപാചനങ്ങളിലൂടെയെല്ലാം കടന്നാണ്‌ ബീജം അവിടെയെത്തുന്നത്‌. ഇതൊക്കെ സംഭവിക്കുന്നത്‌ ഒരു സങ്കൽപത്താലുമാണ്‌. എന്നിട്ടും ഈയൊരു പ്രക്രിയയെ, കേവലമൊരു ശാരീരിരബന്ധത്തിന്റെ കേവലസുഖം മാത്രമായി പരിഗണിക്കാൻ എങ്ങനെ കഴിയുന്നു? ബീജത്തിനും മജ്ജക്കും അസ്ഥിക്കും മേദസ്സിനും മാംസത്തിനും രക്തത്തിനും രസത്തിനും യാതൊരു പ്രാധാന്യവും കൽപിക്കാതെ എങ്ങനെ, ഈ കർമ്മത്തെ യാന്ത്രികസുഖമെന്ന്‌ പറയാനാകുന്നു? കേവലസുഖസങ്കൽപംകൊണ്ടുമാത്രമാണ്‌ സ്ത്രീ യും പുരുഷനും ഈ ലോകത്തേക്ക്‌ ഓടികൂടുന്നത്‌- കടിക്കാൻ ഓടി അടുക്കുന്ന ഒരു പട്ടി. കടിയിൽ നിന്ന്‌ തൽക്കാലം രക്ഷപ്പെടാൻ ഉണങ്ങിയ ഒരു എല്ലിൻകഷ്‌ ണം ഇട്ടുകൊടുത്തു. ഒരു സങ്കൽപത്താൽ, ആ എല്ല്‌ കടിക്കുകയും കുടയുക യും എടുത്തോടുകയും അതിന്മേൽ മലർന്നും കമിഴ്ന്നുമൊക്കെ കടിക്കുമ്പോൾ, അതിന്റെ മോണപൊട്ടി ചോരയൊഴുകി; സ്വന്തം ചോര രുചിച്ച്‌ ശാന്തനാകുന്ന പ ട്ടി കരുതും, അത്‌ എല്ല്‌ തന്നതാണെന്ന്‌; ആ വ്യാമോഹത്താൽ പട്ടി വീണ്ടും എ ല്ലുകടിക്കും. ഇങ്ങനെയല്ലാതെ, ഉത്തമസന്താനത്തിനുള്ള ഉദാത്ത സങ്കൽപങ്ങളോടെ ഉള്ളതായിരിക്കണം ദമ്പതിക്രിയ; എങ്കിലേ, ഉത്തമസന്താനങ്ങൾ ഉണ്ടാകൂ. ആധുനികന്റെ ദമ്പതിക്രിയയും വിവാഹവുമൊന്നും പ്രജാതന്തുവിനുവേണ്ടിയല്ലാതായിരിക്കുന്നു; പ്രജാതന്തുവിനുവേണ്ടി വിവാഹം കഴിക്കുമ്പോഴാണ്‌ അത്‌ സംസ്ക്കാരത്തിലൂടെയുള്ളതാകുന്നത്‌. ഇന്നുള്ളവർ വിവാഹത്തെക്കുറിച്ചും സ ന്താനത്തെക്കുറിച്ചും ആഗ്രഹിക്കുന്നതുതന്നെ, തന്റെ വാർദ്ധക്യകാല സംരക്ഷണവും തന്റെ സ്വത്തുസംരക്ഷണവും ഓർത്തിട്ടാണ്‌. എന്നാൽ പൂർവ്വികർ ദമ്പതിക്രിയയിൽ ഏർപ്പെട്ടത്‌ ഇതിനുവേണ്ടിയായിരുന്നില്ല; പ്രജയ്ക്കുവേണ്ടിയായിരുന്നു. `ജായാമേസ്യാതഥ പ്രജാം`- `പ്രജായേയ`- എനിക്ക്‌ കുട്ടിവേണം; അതിനൊരു `ജായ`യെ വേണം; എന്നെ ജനിപ്പിക്കാനാണ്‌ ഇവിടെ ജായയെ വേണ്ടിവരുന്നത്‌; നിന്നിൽ ഞാനാണ്‌ പുനർജനിക്കുന്നത്‌; എന്റെ കർമ്മങ്ങൾ നടപ്പാക്കാ ൻ; ഞാൻ സങ്കൽപ്പിക്കുന്നതിന്‌ നാളെ ബലമുണ്ടാകാനാണ്‌ ഞാൻ എന്നെ പുന ർജനിപ്പിക്കുന്നത്‌; അതിനാണ്‌ ഞാൻ വിവാഹം കഴിച്ചത്‌- അതിനുള്ള തപസ്സും, അതിനുള്ള സൗകുമാര്യതയും, അത്‌ ഉൾക്കൊള്ളാനുള്ള ഗൗരവവും നിനക്കുള്ളതുകൊണ്ടാണ്‌ ഞാൻ നിന്നെ വിവാഹം കഴിക്കുന്നത്‌. ഇതാണ്‌ പൂർവ്വികരുടെ വി വാഹമെന്ന സംസ്ക്കാരം; ഇതിനുവേണ്ടിയാണ്‌ ഇത്രയും വിവാഹപൂർവ്വസംസ്‌ ക്കാരകർമ്മങ്ങളിലൂടെ പോകുന്നത്‌. കാരണം വിവാഹം പാരമ്പര്യത്തിലൂടെ പോ കുന്നതാണ്‌- എന്റെ അച്ഛനും അപ്പൂപ്പനുമൊക്കെ എന്നിൽ അർപ്പിച്ച പാരമ്പര്യകർമ്മങ്ങളിലൂടെ, അവരുടെ ജ്ഞാനത്തെയും പാരമ്പര്യത്തെയും നഷ്ടപ്പെടാ തെ എന്നിലൂടെ; എന്റെ പുത്രനിലൂടെ പരമ്പരയാ അനശ്വരമായി മുന്നോട്ടുകൊ ണ്ടുപോകാനാണ്‌, ഞാൻ നിന്നെ വിവാഹം കഴിയ്ക്കുന്നത്‌- ഇതാണ്‌ വിവാഹസംസ്ക്കാരത്തിന്റെ ഐതിഹ്യം. പ്രജാതന്തുവിനെ പ്രജാ എന്നുപറയുന്നത്‌ പ്രകർഷേണ `ജായ`യായതുകൊണ്ടാണ്‌. പ്രജ- നല്ലതുപോലെ ജനിച്ചവർ; സന്താനം എന്നുപറയും. `തനുവിസ്‌ താരേ കരണേ ച സമ്യക്‌ തനുവിസ്താരേ കരണേ ച`- സന്താനം എന്റെ തനു- ശരീരം. എന്റെ സൂക്ഷ്മകാരണശരീരങ്ങളെ എന്റെ ശരീരത്തിലിരുന്ന്‌ വിസ്തരിപ്പിക്കുന്നവൻ. ഈ ജീവിതംകൊണ്ട്‌ സാധിക്കാതിരുന്ന എന്റെ സങ്കൽപങ്ങൾ അ ത്രയും, ഒരുവനെ സങ്കൽപിച്ച്‌ ഏൽപിച്ച്‌ മരിക്കാൻ; അതിനുവേണ്ടി എന്നെ ജനിപ്പിക്കാൻ കൊള്ളാവുന്ന ഒരുവളെ സ്വീകരിക്കുന്നതാണ്‌ വിവാഹം. ഇങ്ങനെയൊ രു അറിവോടുകൂടിയാണ്‌ പൂർവ്വികർ വിവാഹസംസ്ക്കാരത്തെ അനുഷ്ഠിച്ചത്‌; ഈയൊരു സങ്കൽപമില്ലെങ്കിൽ വിവാഹം കഴിക്കണമെന്നില്ലെന്നും അവർ പഠിപ്പിച്ചു- ആ സങ്കൽപമില്ലെങ്കിൽ വിവാഹം കഴിച്ചിട്ടുകാര്യമില്ലെന്ന്‌ അവർക്കറിയാം; കേവലമായ കാമപൂരണത്തിനുവേണ്ടി വിവാഹം കഴിച്ചാൽ സംതൃപ്തിയൊ, ആ നന്ദമോ ഉണ്ടാവില്ലെന്നും അവർക്കറിയാം. ഈയൊരു ഉദാത്ത സങ്കൽപമില്ലാതെ; അതിന്റെ സംസ്ക്കാരമില്ലാതെ നടക്കുന്നതാണ്‌ ഇന്നു നടക്കുന്ന എല്ലാ വിവാഹവും. വിവാഹസംസ്ക്കാരമില്ലാതെ കാമസംതൃപ്തിക്കുവേണ്ടിമാത്രം വിവാഹം ക ഴിക്കുമ്പോഴാണ്‌ ആധുനികന്റെ വിവാഹബന്ധങ്ങൾ അത്രയും ശിഥിലമാകുന്നത്‌; വിവാഹത്തിന്റെ അടിസ്ഥാനംതന്നെ കാമമാണെന്നാണ്‌ ആധുനിക പഠനം. കാ മം സദാ നിലനിൽക്കുന്നതാണോ; സ്ത്രീക്കും പുരുഷനും ഓരേപോലെ കാമം സദാ നിലനിൽക്കുമോ? ഭാര്യയായിരിക്കുന്ന സ്ത്രീക്ക്‌ കാമനതോന്നുമ്പോൾ, കൂ ടെയുള്ള ഭർത്താവിന്‌ അപ്പോൾ തോന്നണമെന്നില്ല; ഭർത്താവിനുതോന്നുമ്പോൾ ഭാര്യയ്ക്കുതോന്നണമെന്നില്ല; രണ്ടുപേർക്കും തോന്നിയാൽതന്നെ, കാലം അനുകൂലമാകണമെന്നില്ല; രണ്ടുപേർക്കുതോന്നുകയും കാലം അനുകൂലവുമായാൽ, ദേശം അനുകൂലമാകണമെന്നില്ല. അപ്പോൾ കാമനയാണ്‌ അവരെ കുടുംബമായി നിലനിർത്തുന്നത്‌ എന്ന്‌ പറയാനാവില്ല; അത്‌ കാമത്തിൽ അങ്കിതമല്ല- കാമ ത്തെ പഠിക്കാൻ ശ്രമിച്ചാൽ അറിയാം, കാമം അബോധാർജ്ജിതമാണെന്ന്‌. പൂർ വ്വാർജിതമായ കാമമാകട്ടെ, അതിന്റെ പൂർണ്ണതയ്ക്കുവേണ്ടിയുള്ള സ്വതന്ത്രരംഗവേദികൾ നിങ്ങളുടെ സാമൂഹികവ്യവസ്ഥകളും നിയമവ്യവസ്ഥകളും നിങ്ങളുടെതന്നെ ജീവിത ചക്രവാളങ്ങളും അനുവദിക്കുന്നുമില്ല- എവിടെവെച്ചും, എപ്പോ ൾവേണമെങ്കിലും, സ്ത്രീയും പുരുഷനും പരസ്പരം കണ്ടുമുട്ടാം; ആശയവിനിമയം നടത്താം. അപ്പോഴൊക്കെ `ഫെമിനിൻ` എന്നൊരു സ്രവം സ്ത്രീയിലും പൗരുഷത്തിന്റെയൊരു സ്രവം പുരുഷനിലും സംജാതമാകുകയും അവ രണ്ടും അന്തരീക്ഷത്തിൽ ആഗിരണം ചെയ്യാൻ തുടങ്ങുകയും ചെയ്യും; ഇരുവരും അറിയാതെ; അബോധമായി നടക്കുന്ന പ്രക്രിയയാണിത്‌; അതിനാലാണ്‌ സ്ത്രീയി ലും പുരുഷനിലും പരസ്പരം ചേരാനുള്ള സങ്കൽപമുണരുന്നത്‌- സങ്കൽപം ഉ ണ്ടായത്‌ കർമ്മമായി പരിണമിച്ചാൽമാത്രമേ അവിടെ സംതൃപ്തിയുള്ളു. ഇതാ ണ്‌ ഇതിന്റെ പ്രക്രിയയെങ്കിൽ, അവിടെ സാമാജിക അനുമതികളും സാമാജികമര്യാദകളും എതിരായി വരുമ്പോൾ സംതൃപ്തിയോടെ ജീവിക്കാമെന്ന്‌ വ്യാമോഹിക്കാമോ? കാമത്തിൽ പൂർണ്ണ സംതൃപ്തി അസാദ്ധ്യമാണ്‌. എന്നാൽ ഈ രം ഗത്താണ്‌ ആധുനിക കമ്പോളം, കോടികളുടെ ഗവേഷണങ്ങളും സാങ്കേതികവിദ്യകളുടെ കണ്ടെത്തലുകളും നടത്തിക്കൊണ്ടിരിക്കുന്നത്‌- ഇവിടെയാണ്‌ പൂർവ്വികർ ചൂണ്ടിക്കാണിച്ച വൈകാരിക സാക്ഷരതയുടെ പ്രസക്തി; വൈകാരിക സാ ക്ഷരത കുട്ടിക്കാലം മുതൽ ആർജ്ജിക്കണം. അങ്ങനെ വളരുന്നവന്റെ ജീവിത വും വിവാഹജീവിതവും പ്രജാതന്തുവിനുവേണ്ടിയുള്ളതായി മാറും. ആ സംസ്‌ ക്കാരത്തിലാണ്‌, തന്നെ ജനിപ്പിക്കുന്നതിനാണ്‌ വിവാഹമെന്ന്‌ തിരിച്ചറിയുവാനാകുക; അവന്‌ സായൂജ്യത്തിന്റെ സന്തതസങ്കൽപങ്ങളിലേക്ക്‌ ഉയരാനാകുക- മാ താപിതാക്കൾ തപസ്സുള്ളവരും മക്കൾ പാരമ്പര്യമുള്ളവരുമാണെങ്കിൽ, ക്ഷണനേ രംകൊണ്ട്‌ ഈ സംസ്ക്കാരകർമ്മലോകത്തേയ്ക്ക്‌ എത്താനാകും; അതാണ്‌ സനാതനമായിരിക്കുന്നത്‌. മാതൃഭാവങ്ങളിൽനിന്നാണ്‌ നമ്മുടെ കണ്ണും രക്തവും മാംസവും ഹൃദയവും രൂപപ്പെടുന്നത്‌; എല്ല്‌, തലമുടി ഇതൊക്കെ രൂപപ്പെട്ടുവരുന്നത്‌ പിതൃഭാവങ്ങളിൽ നിന്നാണ്‌. ഇന്ന്‌ ഹൃദയരോഗങ്ങൾ വർദ്ധിച്ചുവരുന്നത്‌ ഈയൊരു അർത്ഥതലങ്ങളിൽ പരിശോധിക്കാവുന്നതാണ്‌; പഴയകാലങ്ങളിൽ ഹൃദ്രോഗം ഇല്ലാതിരുന്നെങ്കി ൽ അത്‌ മാതാക്കളുടെ തപസ്സുകൊണ്ടാണ്‌. അപ്പോൾ നമ്മുടെ ഓരോ അവയവത്തിനും ഓരോ രോഗം വരുന്നതിന്‌ കാരണം മാതാപിതാക്കളുടെ തപസ്സില്ലായ്മയിൽ നിന്നാണെന്ന്‌ മനസ്സിലാക്കണം- എന്റെ കർമ്മങ്ങൾ പൂർത്തിയാകുന്നത്‌ അവരുടെ തപസ്സുകൊണ്ടാണെന്നാണ്‌ പൂർവ്വിക ദർശനം; അതാണ്‌ പ്രജാതന്തു എന്ന സങ്കൽപം. അത്‌ ഉൾക്കൊള്ളുന്നതിലേക്ക്‌ സ്ത്രീ ഉയരുമ്പോഴാണ്‌, സ്ത്രീ പുരുഷബന്ധം ചാരുവാകുന്നത്‌; മാത്രമല്ല അതാണ്‌ `ജായ`; പിതാവിനെതന്നെയാണ്‌ അവൾ ജനിപ്പിക്കുന്നത്‌- ജായ= ജനിപ്പിക്കുന്നവൾ. അതുകൊണ്ട്‌ മക്കളു ടെ മുമ്പിൽവെച്ച്‌ ഭാര്യയെ അമ്മയെന്നേ ഭർത്താവ്‌ സംബോധന ചെയ്യാവൂയെന്ന്‌ പൂർവ്വികർ പറയുമായിരുന്നു; എടീ, പോടി എന്നൊക്കെ വിളിച്ചേയ്ക്കരുത്‌; വിളിച്ചാൽ അവനോളം നീചനില്ലെന്ന്‌ അവർ പറയും. കാരണം അച്ഛന്റെ വാക്കുകൾ കേട്ടുശീലിച്ച മക്കൾ അമ്മയെ എടീ, പോടി എന്നുതന്നെവിളിക്കും. അങ്ങനെ സംഭവിക്കുമ്പോൾ മക്കൾ ശാപഗ്രസ്ഥരായിത്തീരുമെന്നാണ്‌ പൂർവ്വികർ വിശ്വസിച്ചിരുന്നത്‌. “ഉപാധ്യായൻ ദശാചാര്യഃ ആചാര്യാണാം ശതംപിതാ സഹസ്രം തു പിതൃൻ മാതാഗൗരവേണാതിരിച്യതേ”- ഉപാധ്യായന്റെ പത്തുമടങ്ങ്‌ ഗൗരവം ആചാര്യനും നൂറുമടങ്ങ്‌ അച്ഛന്റെ ഗൗരവത്തിനുണ്ട്‌. എന്നാൽ ആയിരം അച്ഛന്റെ ഗൗരവം ഒരമ്മയ്ക്കുണ്ട്‌. ആചാര്യനേക്കാൾ ഉയരത്തിലാണ്‌ പിതാവ്‌. അതുകൊ ണ്ട്‌ ആചാര്യന്മാരുമായി ശാസ്ത്ര ചർച്ചകൾ നടക്കുമ്പോൾ പിതാവിനെ അവഗണിക്കുകയോ, വെറുക്കാൻ പാകത്തിൽ സംസാരിക്കുകയോ അരുത്‌; ആചാര്യന്മാരെ വീട്ടിലേക്ക്‌ സ്വീകരിക്കുമ്പോൾ ഇതോർക്കണം. അച്ഛൻ ദുഷ്ടനായിരി ക്കാം; നീചനായിരിക്കാം. പക്ഷെ അച്ഛനെ അനുസരിക്കുമ്പോൾ കിട്ടുന്ന അറിവ്‌, ആയിരം ഗ്രന്ഥങ്ങളിൽ നിന്നോ, ആയിരം ആചാര്യന്മാരിൽ നിന്നോ കിട്ടില്ല; ആ ചാര്യനിൽ നിന്ന്‌ അറിവ്‌ കിട്ടുന്നതുപോലും അച്ഛനെ അനുസരിക്കുന്നതിന്റെ ചമ ൽക്കാരത്തിൽ നിന്നായിരിക്കുമെന്നാണ്‌ പൂർവ്വികർ വിശ്വസിച്ചത്‌. അതുകൊണ്ട്‌ അച്ഛനെ അനുസരിക്കണം; മക്കൾക്ക്‌ ഉയർന്നുപോകാനുളള പടവുകൾ ഓരോന്നിലും അച്ഛന്റെ ഇംഗിതമുണ്ടെന്ന്‌ അറിയണം. അറിവില്ലാത്തവനാണ്‌; നീചനാണ്‌ പിതാവെങ്കിലും അയാൾ ജനിച്ചതും സങ്ക ൽപംകൊണ്ടാണ്‌. അറിവില്ലാത്തവനെപോലെ പെരുമാറുകയും നീചനെപോലെ കഷ്ടപ്പെടുത്തുകയും ചെയ്യുമ്പോഴും, അതിനുള്ളിലെല്ലാം ഒരു സ്നേഹത്തിന്റെ; ഒരു പ്രിയത്തിന്റെ; ഒരു സങ്കൽപത്തിന്റെ ഇഷ്ടം ഒളിഞ്ഞിരിപ്പുണ്ടാകും. അത്‌ മ ക്കൾ തിരിച്ചറിയുന്നത്‌ പിതാവിന്റെ മരണശേഷമായിരിക്കുമെന്നുമാത്രം- അപ്പോഴാണ്‌ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ അവനോട്‌ പറയുക, `നിന്നെക്കുറിച്ച്‌ നിന്റെയച്ഛന്‌ വലിയ സങ്കൽപങ്ങളുണ്ടായിരുന്നുവെന്ന്‌; സ്നേഹമായിരുന്നുവെന്ന്‌`. പിതാവ്‌ മരിക്കുന്നതിനുമുമ്പേ ഇതൊക്കെ മക്കളെ അറിയിക്കാമായിരുന്നില്ലേയെന്ന്‌ ചോദിച്ചാൽ, അപ്പോൾ പറഞ്ഞാൽ മക്കൾക്ക്‌ മനസ്സിലാകില്ലെന്നാണ്‌ ഉത്തരം- അതുകൊണ്ടാണ്‌ മരണശേഷം പലപിതാക്കളും മക്കളുടെ മനസ്സുകളി ൽ അവരുടെ മരണംവരെ ജീവിച്ചിരിക്കുന്നത്‌. അപ്പോൾ പിതാവ്‌ ആചാര്യന്റെ നൂറുമടങ്ങ്‌ ഗൗരവമുള്ളവനാണ്‌; ആയിരം പിതാക്കളുടെ ഗൗരവമാണ്‌ ഒരു അമ്മയ്ക്ക്‌. അതുകൊണ്ട്‌ മക്കൾ അമ്മയോട്‌ ഒരിക്കലും എതിരുപറയരുത്‌; അച്ഛനോട്‌ പറഞ്ഞുപോയാൽതന്നെ, അമ്മയോട്‌ പറഞ്ഞുപോകരുതെന്ന്‌ പൂർവ്വികർ ഉറപ്പിച്ചുപറഞ്ഞത്‌ അതുകൊണ്ടാണ്‌. പക്ഷെ നല്ല അമ്മയാണ്‌ ഒരുവളെങ്കിൽ, അവൾ അച്ഛനോട്‌ എതിരിടാൻ ഒരിക്കലും മക്കളെ സമ്മതിക്കുകയുമില്ല- പിതാവിനേക്കാ ൾ ആയിരം മടങ്ങ്‌ ഗൗരവമാണ്‌ അപ്പോൾ അമ്മയ്ക്കുണ്ടാകുന്നത്‌. എന്നാൽ അ ന്നത്തെ പിതാക്കളാണ്‌ അമ്മയേക്കാൾ മക്കൾക്ക്‌ സ്നേഹമുള്ളവൻ; വിലയുള്ളവൻ; ഗൗരവം. ഇന്ന്‌ പിതാവിനേക്കാൾ സ്നഹമുള്ളവൻ ആചാര്യനാണ്‌; ആചാര്യനേക്കാൾ ഗൗരവം ഓതിക്കോനാണ്‌. ഇങ്ങനെ ഇന്ന്‌ തലകീഴായി സംഭവിക്കാ ൻ കാരണം സംസ്കൃതിയുടെ കീഴ്മേൽ മറിയൽകൊണ്ടാണ്‌. പഴയകാലത്ത്‌ അ മ്മയോളം സത്യങ്ങൾ അറിയുന്നവരായി വേറെ ആരുമില്ല. അതുകൊണ്ടാണ്‌ അ റിവില്ലാത്ത അച്ഛനെ സിദ്ധനാക്കിയേ, അച്ഛന്റെ കണ്ടുപിടുത്തംപോലെ അമ്മ ഓ രോന്നും പറയും- സ്ത്രീമനസ്സിന്റെ സങ്കൽപലക്ഷണം അവർണ്ണനീയമാണ്‌. പു രുഷനാണ്‌ പുറത്തുപോയി വരുന്നത്‌; സ്ത്രീ അടുക്കളയിലാണ്‌. പക്ഷെ, അവൻ അറിഞ്ഞതിനേക്കാൾ അവൾക്ക്‌ സങ്കൽപത്തിലറിയാം. അതുകൊണ്ടാണ്‌ അവ ൻവന്ന്‌ ഓരോന്നു പറയുമ്പോൾ അവൾ അതിനേക്കാൾ അറിയുന്നതുപോലെ, അവനോട്‌ ഓരോ ചോദ്യം ചോദിക്കുന്നത്‌; പിന്നെയവൻ ഒളിച്ചുവെച്ചകാര്യം വരെ പറയാൻ നിർബന്ധിതനാകുകയും ചെയ്യും- വീട്ടിൽ ഉത്തമയായൊരു സ്ത്രീ ഉ ണ്ടെങ്കിൽ, അവിടത്തെ ഒരു പുരുഷനും ഒരു കുട്ടിയും തെറ്റുകാരായി മാറില്ല. കാ രണം അവളുടെ കണ്ണുകളും മനസ്സും എപ്പോഴും പിന്നാലെ നിഴൽപോലെ ഉ ണ്ടെന്ന്‌ അവർക്കും തോന്നും. അതുകൊണ്ട്‌ അവർക്കെന്നും അവളെ ഭയമുണ്ടാ കും; അതുകൊണ്ട്‌ അവൾക്കൊരിക്കലും അവരെ ഭയപ്പെടുത്തേണ്ടിയും വരില്ല; സ്നേഹിച്ചാൽ മാത്രം മതി- ഇത്‌ അമ്മയുടെ ആന്തരികദൃഷ്ടിയുടെ കഴിവാണ്‌; അന്തർമുഖചോദനയുടെ കഴിവാണ്‌. അതുകൊണ്ടാണ്‌ പറഞ്ഞത്‌, മാതാവിനുമേൽ ആരുമില്ലെന്ന്‌; മാതാവിനെ തെരഞ്ഞെടുത്തത്‌ തന്നെ ജനിപ്പിക്കുവാനാണ്‌ എന്നുപറഞ്ഞത്‌ ഈയൊരു അർത്ഥതലത്തിലാണ്‌- അതിനാണ്‌, തന്നെ ജനിപ്പിക്കാൻ പാകമാക്കുന്നതിന്‌ അവളെ ഗർഭാധാനം എന്ന സംസ്ക്കാരകർമ്മത്തിലേ ക്ക്‌ ഞാൻ കൊണ്ടുപോകുന്നത്‌; അതിനുവേണ്ടി രൂപപ്പെടുത്തിയെടുക്കാനാണ്‌ വിവാഹപൂർവ്വകർമ്മങ്ങൾ മുഴുവനും- ഉദകശാന്തിമുതൽ പാണിഗ്രഹണവും പ്ര യാണവും ഗൃഹപ്രവേശനവും നാഗബലിയുംവരെയുള്ള കർമ്മങ്ങൾ; ഇതിൽ പ്രയാണവും ഗൃഹപ്രവേശനവും നാഗബലിയും നമുക്ക്‌ ഇനിയും കാണാനുണ്ട്‌. ഗൃഹപ്രവേശനം കഴിഞ്ഞ്‌ നാലാംദിവസം നടക്കുന്ന നാഗബലി, അത്‌ കാമസങ്കൽപങ്ങളുടെ ബലികൂടിയാണ്‌. `വിവാഹസ്യ നിവർത്തിസ്തു`- വിവാഹത്തി ന്റെ നിവർത്തിക്കായിക്കൊണ്ട്‌, `ചതുർദ്ധേഹനി രാത്രിഷുതാസൃനാഗബലിഃക്കാ ര്യോ വിപ്രാശീർവാചനം തഥാ`- നാഗബലിക്കുമുമ്പാണ്‌ ഗൃഹപ്രവേശനം; സമന്ത്രകം, അംങ്കുരാരോപണം, വാങ്ങ്നിയമം, നക്ഷത്രദർശനം ഒക്കെയായിട്ടാണ്‌ ഗൃ ഹപ്രവേശനം നടക്കുക; ഗൃഹപ്രവേശനത്തിനായിക്കൊണ്ടുള്ളതാണ്‌, പ്രയാ ണം, രഥം, ഗജം, അശ്വം, വിമാനം എന്നിവയൊക്കെ പ്രയാണത്തിൽ അവനവ ന്റെ നിലയ്ക്കനുസരിച്ചാകാം. ഇതേക്കുറിച്ച്‌ `അഗ്നിവേശസംഹിത`യും മറ്റ്‌ ഗൃഹ്യസൂത്രവുമൊക്കെ വളരെ ഗംഭീരമായി വർണ്ണിച്ചിട്ടുണ്ട്‌. അഗ്നി അനുനയനം, അംഗാധ്വഹനം, രഥാരോപണം, മാർഗൗപധ്യാനുമന്ത്രണം ഇവയൊക്കെയായി ജനപദങ്ങളിലൂടെ ശ്രദ്ധേയമായി നടക്കുന്ന പ്രക്രിയയാണ്‌ പ്രയാണം- പ്രയാണത്തിൽ നഗരപ്രദക്ഷിണമൊക്കെ വെച്ചിരിക്കുന്നത്‌ ഒരു ചികിത്സാരീതിയായിട്ടാണെന്ന്‌ `അഥർവ്വം` വായിച്ചാൽ മനസ്സിലാകും. വിവാഹം രണ്ടുദേശത്തുള്ളവർ തമ്മിലു ള്ള ചേർച്ചയാണ്‌. അപ്പോൾ ഒരു ദേശത്തുള്ള അണുകങ്ങളും മറ്റൊരു ദേശത്തു ള്ള അണുകങ്ങളും തമ്മിലുള്ള ചേർച്ചകൂടിയാണത്‌. നഗരപ്രദക്ഷിണവേളകളിൽ അണുകങ്ങളിങ്ങനെ സംക്രമിക്കുമ്പോൾ, അതിന്റെ `മുട്ടേഷനി`ൽ ആരോഗ്യത്തിന്റെ പുതിയൊരു രൂപമുണ്ടാകും; ഇതാണ്‌ നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ `അഥർവ്വം` മുന്നോട്ട്‌ വെച്ച കാഴ്ച്ചപ്പാട്‌; അതുകൊണ്ടാണ്‌ പ്രയാണമെന്ന സംസ്ക്കാരത്തിൽ ഇത്‌ വളരെ പ്രധാനപ്പെട്ടൊരു അനുഷ്ഠാനമായി മാറിയത്‌; അതിൽ പദ്യാധ്യാനുമന്ത്രണം ശക്തമായി വന്നത്‌- ദ്വര്യദക്ഷിണയും പ്രായശ്ചിത്തവും ബ്രാഹ്മണഭോജനവുമൊക്കെ കഴിഞ്ഞാണ്‌ ഗൃഹപ്രവേശനം; സമന്ത്രകം, അംഗൂരാരോപണം, നക്ഷത്രദർശനമൊക്കെ കഴിഞ്ഞ്‌ നാലാം ദിവസമാണ്‌ നാഗബലി. വിവാഹപൂർവ്വ സംസ്ക്കാരകർമ്മങ്ങളൊക്കെ കഴിഞ്ഞ്‌; `ജായാവതി`കൾ സ്വ ച്ഛന്ദരായി; സന്തുഷ്ടരായി കഴിഞ്ഞ്‌; പരസ്പരം അറിഞ്ഞുകഴിഞ്ഞ്‌; വിധിയാംവ ണ്ണം അറിഞ്ഞുകഴിഞ്ഞാണ്‌ `ഗർഭാധാനം` എന്ന സംസ്ക്കാരകർമ്മം നടക്കേണ്ടത്‌. വധൂവരന്മാർ പരസ്പരം സ്നേഹംകൊണ്ടും, പരിലാളനകൊണ്ടും പരസ്പരവിശ്വാസംകൊണ്ടും പരിണമിച്ചുകഴിഞ്ഞാണ്‌- തന്റെ മാതാവാകാൻ; തന്നെ ജ നിപ്പിക്കാൻ ഇവൾ യോഗ്യയാണെന്ന്‌ മനസ്സിലാക്കുമ്പോഴാണ്‌ അവൻ ശാന്തനാ യി ഗർഭാധാനത്തിനുള്ള ഹോമാദികൾ നടത്തുന്നത്‌; വിധിയാംവണ്ണം നടത്തുന്ന ആ ആധാനകർമ്മത്തിൽ നിന്നാണ്‌ പുത്രനുണ്ടാകുന്നത്‌. ഓരോരുത്തരുടേയും അറിവനുസരിച്ച്‌ സംഹിതകളോ, ഉപനിഷത്തുകളോ, ബ്രാഹ്മണങ്ങളോ, ആരണ്യകങ്ങളോ പാഠം ചെയ്യാം. ഗർഭകാലം മുഴുവൻ അവരുടെ സംഭാഷണങ്ങൾ സർവ്വദാ രമ്യവും സുഖാവഹവുമായിരിക്കണം; ചുറ്റുപാടുകൾ സംഘർഷപൂരിതമാകാതെ നോക്കണം- വീട്ടിൽ സംഘർഷാവസ്ഥയുണ്ടാകുമ്പോൾ; മാരകരോഗം പിടിപെട്ട്‌ വീട്ടിലുള്ളവരെ പരിചരിക്കുകയും അവരോടൊപ്പം ഇടപഴകേണ്ടിവരികയും ചെയ്യേണ്ടുന്ന വേളകളിൽ ഗർഭാധാനം അരുത്‌; നേരത്തെ സൂചിപ്പിച്ച `ബോൺസായി` ചെടികളും ഭ്രമിപ്പിക്കുന്ന മോഡേൺ ചിത്രങ്ങളും- ഹിംസാത്മകവും വൈകൃതങ്ങളുമടങ്ങിയ സിനിമകളും സീരിയലുകളുമൊന്നും കാണരുത്‌- ഭാര്യയും ഭർത്താവും കാണരുത്‌; ഗർഭിണി തീരേ കാണരുത്‌. ആഹാരം കഴിയ്‌ ക്കുമ്പോൾ പ്രത്യേകശ്രദ്ധവേണം- തന്റെ ഗോത്രത്തിനും തന്റെ കുടുംബത്തി നും സാത്മ്യംവന്ന ആഹാരം മാത്രമേ കഴിയ്ക്കാവൂ; ഫാസ്റ്റ്‌ ഫുഡുകളും ബേക്കറിസാധനങ്ങളും കഴിയ്ക്കുകയേ അരുത്‌. ഗർഭിണിക്ക്‌ രണ്ട്‌ ഹൃദയമാണ്‌; രണ്ട്‌ ഹൃദയമാണ്‌ ഗർഭാധാനകാലത്ത്‌ ഒരു സ്ത്രീ പ്രവർത്തിപ്പിക്കുന്നത്‌. അപ്പോൾ വാക്കിനും പ്രവർത്തിക്കുമൊക്കെ വലിയ പ്രാധാന്യമുണ്ട്‌- പരുഷമുള്ള വാക്കിൽ അകത്തുള്ളതിന്റെ ഹൃദയം പോകാതെ നോക്കണം; വാക്കും ആഹാരവും ശ്രദ്ധിച്ചില്ലെങ്കിൽ അകത്തുള്ളത്‌ പുറത്തെത്തുന്നത്‌ തുളയുള്ള ഹൃദയഭിത്തികളോടെയാകും. ഈയൊരു സംസ്ക്കാരമില്ലാതെപോയതുകൊണ്ടാണ്‌ ഇന്നത്തെ അമ്മമാർ, ഹൃദയരോഗിയായ മകനെയുമെടു ത്ത്‌ ആശുപത്രിയിൽ ക്യൂ നിൽക്കേണ്ടിവരുന്നത്‌. ഈയൊരു അവസ്ഥ വരാതിരിക്കണമെങ്കിൽ, ഇതൊക്കെ പാലിച്ചേപറ്റൂ. ഗർഭാധാനകാലത്ത്‌, ജീവന്റെ തുടിപ്പുകൾ എവിടെയും അവളായി മുറിയാനിടയാകരുത്‌; എവിടെയെങ്കിലും മുറിയപ്പെട്ടാൽ, തന്റെ അകത്തുള്ളവന്റെ കോ ശങ്ങൾ അതേറ്റുവാങ്ങും- ഭാരതീയ ചിന്തയുടെ സമുജ്ജ്വലങ്ങളായ ഒരറിവാണിത്‌. അതുകൊണ്ടാണ്‌ പഴയ അമ്മമാരൊന്നും, ഗർഭിണിയായ മകളെകൊണ്ട്‌ ചക്ക, കുമ്പളങ്ങ തുടങ്ങിയവയൊക്കെ മുറിക്കാൻ അനുവദിക്കാതിരുന്നത്‌. കാര ണം ചക്കയിലൂടെ കത്തി കടന്നുപോകുമ്പോൾ ചക്കക്കുരു മുറിയും; മുറിഞ്ഞ കുരു കാണുമ്പോൾ, കുട്ടിയിൽ അതിന്റെ ആന്ദോളനമുണ്ടാകും; അവന്റെ കോ ശങ്ങളിൽ അത്‌ നിഴലിക്കും; അവനിൽ വൈകല്യമുണ്ടാകും. ഇതുപോലെത്തന്നെയാണ്‌ ഹിംസാത്മകമായ സിനിമയും സീരിയലുകളും കാണുമ്പോഴും അ തുപോലുള്ളവ വായിക്കുമ്പോഴും സംഭവിക്കുന്നത്‌. ഇതൊക്കെ അനുഭവിക്കുമ്പോൾ മൂന്നുതരം പ്രക്രിയകളിലൂടെയാണ്‌ ഗർഭിണിയും കുട്ടിയും കടന്നുപോകുന്നത്‌- ഹിംസാത്മകമായ ഒരു രംഗം കാണുമ്പോൾ അത്‌ തലച്ചോറിലൊരു മാറ്റം വരുത്തുകയും പിനിയൽ ഗ്രന്ഥികളിലും പിറ്റ്യൂറ്ററികളിലും അഡ്രീനലി ലും തൈറോയിഡിലുമൊക്കെ മാറ്റമുണ്ടാക്കുകയും മാറിമറിയുകയുമൊക്കെ ചെയ്യും. കോശവാർദ്ധക്യത്തെ നിയന്ത്രിക്കുന്നത്‌ പിനിയൽ ഗ്രന്ഥികളാണ്‌. ഈയൊരു ഗ്രന്ഥിയിൽ ഒരു സ്രവം രൂപാന്തരപ്പെടുമ്പോൾ, കഴിക്കുന്ന ആഹാരവും സൂക്ഷ്മാഹാരവും `എൻസൈമറ്റിക്‌ അപ്രോച്ചിൽ`എൻസൈമുകളെ മാ റ്റി മറിക്കും. അത്‌ പ്രാണനിലയിൽ മാറ്റമുണ്ടാക്കുകയും `നൈസന്റ്‌ ഓക്സിജ നെ ഉൽപാദിപ്പിക്കുകയും ചെയ്യും- ഒന്ന്‌, പിനിയൽഗ്രന്ഥിയിലെ മാറ്റം. രണ്ട്‌, പി റ്റ്യൂറ്ററി, അഡ്രീനൽ, തൈറോയിഡ്‌ തലങ്ങളിൽ വരുന്ന മാറ്റം; അത്‌ ഡക്റ്റ്ലസ്‌ ഹോർമോണുകളെയാണ്‌ ഉൽപാദിപ്പിക്കുന്നത്‌; അത്‌ അനിയന്ത്രിതമായ ലോകങ്ങളിലേക്ക്‌ നിമിഷാർദ്ധംകൊണ്ട്‌ കൊണ്ടുപോകുന്നതാണ്‌. മൂന്ന്‌, പ്രാണനിൽ വരുന്ന ആവൃതിയാണ്‌. ഈയൊരു പ്രക്രിയയെ നന്നായി അറിയുന്നതുകൊണ്ടാ ണ്‌ പൂർവ്വികർ ആഹാരം കഴിക്കുമ്പോൾ, അത്‌ അമൃതമാണെന്ന്‌ സങ്കൽപിച്ചുകൊണ്ട്‌ കഴിച്ചത്‌- ഉദകം നൽകി അന്നത്തെ അമൃതാക്കും. `അമൃതോപസ്തരണമസ്തു അമൃതംമേ അസ്തു`- അമൃതമാക്കിയ അന്നംകൊണ്ട്‌ പ്രാണനായി അഹൂതിയാണ്‌ പണ്ടുള്ളവർ ചെയ്തത്‌; `ഓം പ്രാണായ സ്വാഹ` എന്നു തുടങ്ങി `ഓം ഉദാനായ സ്വാഹ` വരെയുള്ള പ്രാണനായിക്കൊണ്ടാണ്‌ അഹൂതി. കാരണം അത്‌ കഴിക്കുന്നതാണ്‌; അന്നമാണ്‌; അത്‌ അമൃതായിരിക്കണം; പ്രാണന്റെ അ ഹൂതിക്കായി കഴിക്കണം എന്നതായിരുന്നു പൂർവ്വിക കൽപന. അതുകൊണ്ട്‌ ഒ രു കുട്ടിയെ വേണമെന്ന്‌ ആഗ്രഹിക്കുന്നവർ അന്നത്തെ നിന്ദിച്ച്‌ കഴിയ്ക്കരുത്‌; ആ അന്നമാണ്‌ പ്രജയായി പരിണമിക്കുന്നത്‌.

Friday, January 27, 2023

പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്‌. നമുക്കിടയില്‍ പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മില്‍ പലര്‍ക്കും അറിയില്ല. സത്യത്തില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്ത്തുക്കളെ കുറിച്ച് നാം ഓരോരുത്തരും അറിയേണ് ടതുണ്ട്. അത് ഒരുപക്ഷെ പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ് ചുരുക്കാന്‍ നമ്മെ സഹായിക്കും. എന്താണ് പഞ്ചസാര..? , കരിമ്പില്‍ നിന്നും ജൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചൈയ്ത് വെളുപ്പ്‌ നിറമാക്കി 23 തരം കെമിക്കല്‍ ചേര്‍ത്ത് പൂര്‍ണ്ണ രാസ പതാര്‍ത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര. ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം... പ്രിസര്‍വേറ്റര്‍ ആയും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാരയില്‍ സ്റ്റാര്‍ച്ച് മാത്രമേ ഉള്ളൂ. ഇത് ആമാശയത്തില്‍ എത്തിയാല്‍ ദഹനം എളുപ്പത്തില്‍ നടക്കുകയില്ല. കരിമ്പ്‌ ജൂസില്‍ നിന്നും നീക്കം ചെയ്ത വസ്തുക്കളായ കാത്സ്യം, ഫോസ്ഫറസ്, മിനറലുകള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ദഹനം നടക്കുകയുള്ളൂ. ഇവ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍ ശരീരം പഞ്ചസാരയെ ദഹിപ്പിക്കാനായി വളരെ ക്ലേശിച്ച് നമ്മുടെ ശരീരത്തില്‍ നിന്നും തന്നെ കാത്സ്യവും ഫോസ്ഫറസും മറ്റു മിനറലുകളും എടുത്ത് ആമാശയത്തിലെത്തിച്ചു ദഹനം നടത്തും. എവിടെനിന്നാണ് ഇവയെല്ലാം ശരീരം എടുക്കുക...? പല്ലില്‍ നിന്നും എല്ലുകളില്‍ നിന്നും ഞരമ്പുകളില്‍ നിന്നുമാണ് ഇവയെല്ലാം എടുക്കുന്നത്. ചുരുക്കത്തില്‍ പഞ്ചസാര നന്നായി ഉപയോഗിക്കുന്ന ഒരാളുടെ പല്ല് , എല്ല് , ഞരമ്പുകള്‍ എന്നിവ പെട്ടെന്ന് ക്ഷയിക്കുന്നു. പഞ്ചസാരയില്‍ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാല്‍ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ ശ്രിഷ്ട്ടിക്കുക്കുന്നു. ഇതിനെല്ലാം പുറമേ പഞ്ചസാരയില്‍ ചേര്‍ക്കുന്ന 23 - ഓളം കെമിക്കലുകളുടെ അംശങ്ങള്‍ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങള്‍ വേറെ. ഈ രാസവസ്ത്തുക്കള്‍ നമ്മുടെ ഉള്ളില്‍ ചെന്നാല്‍ കിഡ്നി വിചാരിച്ചാല്‍ പോലും ഇവ പുറം തള്ളാന്‍ കഴിയില്ല. അങ്ങിനെ ഈ വിഷങ്ങളെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും. അതിനു സാധിക്കുന്നില്ലെങ്കില്‍ ഇവയെല്ലാം കൂടി കരളില്‍ ഒതുക്കി നിറുത്തും. ഈ പ്രക്രിയ പല പ്രാവശ്യം തുടരുമ്പോള്‍ കരള്‍ ക്ഷീണിക്കും. അങ്ങിനെ കരളിനാവശ്യമായ വസ്ത്തുക്കള്‍ കിട്ടുമ്പോഴും അനുയോജ്യമായ അവസരം വരുമ്പോഴും ദുഷിച്ച പിത്ത നീരിലൂടെ ഈ മാലിന്യങ്ങളെ മുഴുവന്‍ പുറം തള്ളും. ഈ പുറം തള്ളലാണ് മഞ്ഞപ്പിത്തമായി മാറുന്നത്. ഇതിനു പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന രാസവസ്ത്തുക്കള്‍ ആണ്. കിഡ്നിയും കരളും പുറം തള്ളാത്ത ചില രാസവസ്ത്തുക്കള്‍ അടിഞ്ഞു കൂടുമ്പോള്‍ ശരീരം അവയെ ത്വക്കിലേക്ക് മാറ്റുന്നു. തൊലിയിലൂടെ ശരീരം ഈ മാലിന്യങ്ങളെ പുറം തള്ളാന്‍ ശ്രമിക്കുന്നു. മാലിന്യങ്ങളെ പുറം തള്ളുന്ന ജോലിയല്ല തൊലിയുടെത് . തൊലിയിലൂടെയുള്ള ഈ മാലിന്യ വിസര്‍ജ്ജനമാണ് സകല ത്വക്ക് രോഗങ്ങളും നമുക്ക് സമ്മാനിക്കുന്നത്.... ഇങ്ങിനെയൊക്കെ ആണെങ്കിലും പഞ്ചസാര ഒറ്റയടിക്ക് നമുക്ക് നിറുത്തുവാന്‍ സാധിക്കില്ല. എന്നാലും നമുക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കും അതിനു നാം ശ്രമിക്കണം. ഇല്ലെങ്കില്‍ നാം ദുഖിക്കേണ്ടി വരും....സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട....!
🙏🕉️🌹🕉️🌸🕉️🌺🙏 *ഗീതാധർമ്മ പ്രദീപിക* (സദ്ഗുരുനാഥൻ ) 🙏🕉️🌹🕉️🌸🕉️🌺 *VI.ഗീതാശാസ്ത്രം* - *പരമപുരുഷാർത്ഥ* *സാധകം* *ഗീത മോക്ഷദ്വാരം* *തുറന്നു കൊടുക്കുന്നു* ശ്രീ ഭഗവാൻ പാടിയ മധുരഗീതമാണ് ശ്രീമദ് ഭഗവദ്ഗീത. സാഹിത്യ ത്തെ അപേക്ഷിച്ചു സം ഗീതം കൂടുതൽ ആസ്വാ ദ്യമായിരിക്കുന്നതു പോ ലെ ഗീതയാകുന്ന പ്രേമ സംഗീതവും കൂടുതൽ ആസ്വാദ്യമായിരിക്കുന്നു. പരിപാവനമായ ഗീത നമ്മുടെ ഹൃദയത്തെ വേഗത്തിൽ സ്പർശി ക്കുന്നു. മനസ്സിനെ നിർ മ്മലമാക്കുന്നു. നമ്മുടെ നിശ്ചയങ്ങളെ പൂർണ്ണ മാക്കുന്നു. ഈശ്വരന്റെ പാദാരവിന്ദങ്ങളിലേക്കു ള്ള തീർത്ഥയാത്ര സുഗ മമാക്കുന്നു. ഉപനിഷത് എന്നു കൂടി പേരുള്ള ഗീത ഉപനിഷത്തുകൾ പിഴിഞ്ഞെടുത്തു കാച്ചി ക്കുറുക്കിയ രസമാകു ന്നു.എല്ലാ ഉപനിഷത്തു കളും ചേർന്നുള്ള പശു വിൽ നിന്നും, ഗോപാല നന്ദനനായ ഭഗവാൻ ശ്രീ കൃഷ്ണൻ അർജ്ജുന നെന്ന പശുക്കുട്ടിയെ കറന്നെടുത്ത നറും പാ ലാണ് മഹത്തായ ഗീതാ മൃതം. ആ അമൃതം പാനം ചെയ്യുവാൻ ഭാഗ്യ മുണ്ടാകുന്ന സുകൃതിക ളെ പറ്റി പിന്നെന്താണ് പറയാനുള്ളത്? വിഷ യങ്ങളാകുന്ന വിഷം കുടിച്ചു മരിക്കാതെ, ഗീതയാകുന്ന അമൃതം കുടിച്ച് അമൃതത്വമാകു ന്ന മോക്ഷമാണ് നാം നേടേണ്ടത്.പാപത്തിന്റെ ശമ്പളം മരണമാ ണെന്ന് ക്രിസ്തു ദേവൻ അരുളി ചെയ്തിട്ടുണ്ട്. അതിനാൽ പാപ ചിന്ത കളിൽ നിന്നും മനസ്സി നെ അകറ്റി ഈശ്വരനു മായി ചേർത്താൽ മരണത്തെ ജയിച്ച് മോക്ഷപുരിയിലെത്തി സുഖമനുഭവിക്കാൻ കഴിയും. മോക്ഷദ്വാര ത്തിന്റെ താക്കോൽ ഗീത എല്ലാവർക്കും സ്വന്തമാക്കി കൊടുത്തിരിക്കുന്നു. *ഉപനിഷത്തുകളെക്കാൾ ഉപരിയാണ്* *ഗീതയുടെ സ്ഥാനം* ഗീത ഉപനിഷത്താണെ ന്ന് പറയുന്നുണ്ടെങ്കിലും, ഉപനിഷത്തിനേക്കാൾ ശ്രേഷ്ഠമായ സ്ഥാനമാ ണ് മഹാത്മാക്കൾ ഗീത യ്ക്ക് കല്പിച്ചിട്ടുള്ളത്. എന്തെന്നാൽ ഉപനിഷ ത്തുകളെക്കാൾ വളരെ ചുരുങ്ങിയ വാക്കുകളി ൽ, കൂടുതൽ വിശദമാ യി ബ്രഹ്മതത്ത്വത്തെ ഗീത പ്രതിപാദിക്കുന്നു. ഉപനിഷത്തുകൾ പഠി ക്കുന്നതിന് അധികാ രിഭേദം ഉള്ളപ്പോൾ, ഗീത പഠിക്കുന്നതിന് ലോക വ്യവഹാരങ്ങളിൽ മുഴു കി ദുഃഖമനുഭവിക്കുന്ന ഋജുബുദ്ധികളായ എല്ലാ മനുഷ്യരും അധികാരി കളാണ്. ഉപനിഷത് പഠ നത്തിന് പ്രവൃത്തി മാർ ഗ്ഗം ഉപേക്ഷിച്ച് നിവൃത്തി മാർഗ്ഗം സ്വീകരിക്കണം. എന്നാൽ പ്രവൃത്തികളെ ഈശ്വരാർപ്പണമാക്കാൻ മാത്രമേ ഗീത ഉപദേ ശിക്കുന്നുള്ളു.കർമ്മ ത്യാഗമല്ല, കർമ്മഫല ത്യാഗമാണ് ഗീത ആവ ശ്യപ്പെടുന്നത്. "യോഗം" അഥവാ ഈശ്വരനുമായി ചേർ ന്നുള്ള ജീവിതമാണ് ഗീത നിർദ്ദേശിക്കുന്നത്. ഈശ്വരാർപ്പിതമായ, അഥവാ യോഗനിഷ്ഠ മായ ജീവിതം ഒരു പർവ്വ തത്തിനു സമാനമാകു ന്നു. അതിന്റെ അടിത്ത ട്ട് നിഷ്കാമകർമ്മമാകു ന്ന പ്രവൃത്തിയും, മുകൾ ത്തട്ട് കർമ്മങ്ങൾ ഒടു ങ്ങിയ ശാന്തിയാകുന്ന നിവൃത്തിയുമാണ്. അടി ത്തട്ടിൽ നാം അനുഷ്ഠി ക്കുന്ന കർമ്മങ്ങൾക്ക നുസൃതമായി നമുക്ക് മുകൾത്തട്ടിൽ ചെന്നു ചേരാൻ സാധിക്കും. ഉപ നിഷത്തിന്റെ വഴിയിൽ പ്രവേശിക്കുന്നതിന് പ്ര ത്യേക യോഗ്യതകൾ ആവശ്യമാണ്.എന്നാൽ ഗീതയാകുന്ന പ്രേമസം ഗീതം എല്ലാവരെയും ആകർഷിക്കുകയും, മാടി വിളിക്കുകയും ചെയ്യുന്നു. യോഗ്യത യില്ലാത്തവരെക്കൂടി എളുപ്പത്തിൽ യോഗ്യത യുള്ളവരാക്കുകയും, ഉപനിഷത്തിന്റെ വഴിയി ലൂടെ എത്തിച്ചേരുന്ന സ്ഥലത്തേക്ക് അവർ ക്കും പ്രവേശനം നൽകു കയുമാണ് ഗീത ചെയ്യു ന്നത്. അതിനാൽ ഗീത യുടെ സ്ഥാനം ഉപനിഷ ത്തുകളെക്കാൾ ശ്രേ ഷ്ഠമാണെന്നുള്ളത് നിരാക്ഷേപമായ സത്യമാകുന്നു.
സംസ്കൃതവും പാണിനിയും .... മൃതഭാഷയായ സംസ്കൃതത്തിന് പാണിനി പതഞ്ജലിയെന്ന രണ്ടു മൂന്നു പേരിൽ കൂടുതലായിട്ട് എന്താണ് പറയാനുള്ളതെന്ന് ഒരു ചർച്ചയിൽ ചോദിച്ചത് കണ്ടു... ഇതിനുത്തരമായി മൃതഭാഷയെന്നു പറയുന്ന സംസ്കൃത ഭാഷയിലെന്താണ് എന്ന് ഞാൻ പറയാൻ ശ്രമിച്ചാൽ ഏകദേശം ഒരുകോടിയിലധികം ഗ്രന്ഥങ്ങളുടെ പേരുകളും, അൻപത് ലക്ഷത്തിലധികം വരുന്ന പ്രധാനപ്പെട്ട ആചാര്യന്മാരുടെ പേരും ഇവിടെ കോപി ചെയ്യേണ്ടി വരും. കാരണം ഇതെല്ലാം എഴുതിയിരിക്കുന്നത് വ്യാകരണമെന്ന ഒരേ ഒരു ആധാരത്തിലാണ്. അതുകൊണ്ട് അതു വായിക്കുവാൻ ഏറ്റവും കുറഞ്ഞത് എൻ സി സി അഥവാ മാനുസ്ക്രിപ്റ്റ് കാറ്റലോഗ് ഇരുപതിലധികം വോളിയം ആയി ഇറക്കിയിരിക്കുന്നത് ചെന്നൈ കാമ്പസിൽ നിന്ന് മേടിച്ചാൽ മതി. പക്ഷെ, ഇവിടെ സംസ്കൃത വ്യാകരണ വിദ്യാർഥിയെന്ന നിലയിൽ, ഭാരതത്തിലെ വൈയ്യാകരണന്മാരിൽ കുറച്ച് പേരെ മനസ്സിലാക്കുവാൻ ഞാൻ സഹായിക്കാം.. ആദ്യമേ തന്നെ മനസ്സിലാക്കേണ്ടത് ഭാരതത്തിലെ ആദ്യത്തെ വൈയ്യാകരണനല്ല പാണിനി. അതിനുമുൻപും ഇവിടെ സംസ്കൃത വ്യാകരണത്തിൽ ആചാര്യന്മാരുണ്ടായിരുന്നു. പാണിനി വ്യാകരണത്തിന് മുൻപ് എണ്പത്തിയഞ്ച് വൈയാകരണന്മാരുടെ പേരുകൾ യുധിഷ്ഠിര മീമാംസകൻ തന്റെ വ്യാകരണ ശാസ്ത്രത്തിന്റെ ഇതിഹാസത്തിൽ പറയുന്നുണ്ട്. അഷ്ടാധ്യായിയിൽ മാത്രം പാണിനി ഗാർഗ്യൻ, ഗാലവൻ, സ്ഫോടായനൻ, ശാകടായനൻ, ശാകല്യൻ, ആപിശലി എന്നിങ്ങനെ ആചാര്യന്മാരെ ഉദ്ധരിച്ചിട്ടുണ്ട്... അതുകൊണ്ട് തന്നെ പാണിനിക്കു മുന്പു തന്നെ ആചാര്യന്മാരുണ്ടായിരുന്നു എന്നതിൽ തർക്കമില്ല.. ഐന്ദ്രവ്യാകരണം , ചാന്ദ്രവ്യാകരണം, കാതന്ത്രവ്യാകരണം, ജൈനേന്ദ്രവ്യാകരണം, സാരസ്വത വ്യാകരണം, ശാകടായന വ്യാകരണം, മുഗ്ധബോധവ്യാകരണം, കൌമാരവ്യാകരണം, പാണിനി വ്യാകരണം ഇവയാണ് നാം ഇന്നു കുറച്ചെങ്കിലും കേട്ടു പരിചയമുണ്ടാകുക. പാണിനിയ്കു ശേഷവും വ്യാകരണത്തിൽ അനേകം ആചാര്യന്മാരുണ്ടായിട്ടുണ്ട്.. പാണിനിക്ക് പൂർവവർത്തി അതായത് മുൻപുണ്ടായിരുന്നവരിൽ ബ്രഹ്മാ, ബൃഹസ്പതി, ഇന്ദ്രൻ, ശിവൻ, വായുഃ ഭാരദ്വാജൻ, ഭാഗുരി വൈാഘ്രപദ്യൻ, പൌഷ്കരസാദി, ചാരായണൻ, കാശകൃത്സ്നൻ, ശന്തനു, മാധ്യന്ദിനി, രൌഢി, ശൌനകി, ഗൌതമ എന്നിവരെ പ്രധാനികളായി പറയുന്നു, ഇനി അഷ്ടാധ്യായിക്കു മാത്രം വൃത്തിയെഴുതിവരെ നോക്കിയാൽ, ശ്വോഭൂതിഃ വ്യാഡിഃ, ദേവനന്ദീ, ചുല്ലിഭട്ടി, നിർലുരഃ, ജയന്തഭട്ടൻ, മേത്രൈയരക്ഷിതൻ, അന്നംഭട്ടൻ, ഭട്ടോജിദീക്ഷിതൻ, അപ്പയ്യദീക്ഷിതൻ, ജയാദിത്യവാമനൻ എന്നിവർ പെടും. രൂപാവതാരം, പ്രക്രിയാരത്നം, രൂപമാലാ, പ്രക്രിയാ കൌമുദീ, പ്രകാശം, പ്രക്രിയാ പ്രദീപം, തത്ത്വചന്ദ്രം സിദ്ധാന്തകൌമുദീ, പ്രൌഢമനോരമാ, തത്ത്വകൌമുദീ രത്നാകരം, ബൃഹത്- ലഘു ശബ്ദേന്ദുശേഖരം, പ്രദീപം, ദീപികാ, ബാലമനോരമാ, വൈയാകരണ ഭൂഷണസാരം, പദമഞ്ജരീ, അനുന്യാസം പ്രക്രിയാ മഞ്ജരീ, കാശികാ വിവരണ പഞ്ജികാ ഇവയെല്ലാം പ്രധാന വ്യാകരണ ഗ്രന്ഥങ്ങളാണ്. ഇത് ഗ്രന്ഥങ്ങളാണെങ്കിൽ എഴുതാനാചാര്യന്മാരും വേണമല്ലോ... ഇതിൽ വ്യാകരണത്തിലെ സൂത്രക്രമത്തെ ആധാരമാക്കി പറയുന്ന ഗ്രന്ഥമാണ് കാശികാ. പ്രക്രിയാനുസാരിയാണ് വൈയാകരണ സിദ്ധാന്തകൌമുദീ. ഇതിൽ കാശികയെ ആധാരമാക്കി നോക്കിയാൽ മൈത്രേയ രക്ഷിതന്റെ തന്ത്രപ്രദീപം നരപതി മഹാമിശ്രന്റെ വ്യാകരണപ്രകാശം, മല്ലിനാഥന്റെ ന്യാസോദ്യാതം ഇവയാണ് പ്രസിദ്ധമായത്. ഇതുകൂടാതെ ഇന്ദുമിത്രന്റെ അനുന്യാസം മഹാന്യാസം വിദ്യാസാഗരമുനിയുടെ പ്രക്രിയാ മഞ്ജരീ, ഹരിദത്ത മിശ്രന്റെ പദമഞ്ജരി രംഗനാഥയജ്വന്റെ മഞ്ജരീ മകരന്ദം ജയശങ്കര ലാലത്രിപാഠിയുടെ ഭാവബോധിനീ നന്ദമിശ്രന്റെ തന്ത്രപ്രദീപോദ്യോതനം രത്നമതിയുടെ അമരടീകാസർവസ്വം പുണ്ഡരീക്ഷാ വിദ്യാസാഗരന്റെ ന്യാസടീകാ മഹാന്യാസകാരന്റെ മഹാന്യാസകാരം ഹരിദത്തമിശ്രന്റെ മഹാപദമഞ്ജരീ തുടങ്ങി അനേകം ഗ്രന്ഥങ്ങളുണ്ട്. ഇനി നമുക്ക് വ്യാകരണത്തിന്റെ പ്രവക്താക്കളെ ആധാരമാക്കി നോക്കാം.. സംസ്കൃത വ്യാകരണത്തിന്റെ ആദ്യ പ്രവക്താവാണ് ബ്രഹ്മാ എന്ന് ഋത് തന്ത്രാദി ഗ്രന്ഥങ്ങളെ നോക്കിയാൽ അറിയാനാകും. അതേ കാരണം കൊണ്ടാണ് ബ്രഹ്മാ ബൃഹസ്പതയേ പ്രോവാച ബൃഹസ്പതിരിന്ദ്രായ ഇന്ദ്രോ ഭാരദ്വാജാ എന്നു പറയുന്നത്. വ്യാകരണത്തിന്റെ രണ്ടാമത്തെ പ്രവക്താവാണ് ബൃഹസ്പതി. തൈത്തിരീയസംഹിതയിൽ, വാഗ്വൈ പരാച്യവ്യാകൃതാവദത്. തേ ദേവാ ഇന്ദ്രമബ്രുവൻ എന്ന് പറയുന്നത് ഇതെ വ്യാകരണ വിധാനമാണ്. വ്യാകരണത്തിന് രണ്ട് സംപ്രദായമുണ്ട് മാഹേശ്വരവും ഐന്ദ്രസംപ്രദായവും, ഇതിൽ ഐന്ദ്രസംപ്രദായത്തില് ഇന്ദ്രനാണ് ആദ്യപ്രവക്താവ് . നാലാമത്തെ വ്യാകരണപ്രവക്താവ് വായുവാണ്. തുടര്ന്ന് ഭാരദ്വാജൻ, ഭാഗുരി, പൌഷ്കരസാദി, ചാരായണ, കാശകൃത്സ്ന, ശന്തനു, വൈയാഘ്രപദ്യ, ഗാര്ഗ്യ (നിരുക്തപ്രാതിശാഖ്യം നോക്കിയാൽ പാണിനിയേക്കാൾ പ്രാചീനനാണ്, നിരുക്തത്തിൽ പോലും ഗാര്ഗ്യന്റെ ഉല്ലേഖം ഉണ്ട് അതുകൊണ്ട് യാസ്കനേക്കാൾ പൂർവമാണ്), ഗാലവ, ശാകല്യ, മഹേശ്വര, മാധ്യന്ദിനി, ഗൌതമ, ആപിശലി, കാശ്യപ, ചാക്രവര്മണ, ശാകടായന, വ്യാഡി, സേനക, സ്ഫോടായന, പാണിനി എന്നിങ്ങനെ ആചാര്യന്മാരുടെ നിരയാണ്. ഇനി വ്യാകരണ ഗ്രന്ഥങ്ങളെയും ആചാര്യന്മാരേയും കൂടി നോക്കാം... കാത്യായന- വാർതിക സൂത്രം പതഞ്ജലി-മഹാഭാഷ്യം ശർവർമ- കാതന്ത്രം ചന്ദ്രഗോമി- ചാന്ദ്രവ്യാകരണം ഭര്തൃഹരി- മഹാഭാഷ്യദീപികാ, വാക്യപദീയം- സ്വോപജ്ഞടീകാ- ശതകത്രയം. ദേവനന്ദീ അഥവാ ജിനേദ്രൻ- ജൈനേന്ദ്രവ്യാകരണം വാമന- വിശ്രാന്ത വിദ്യാധരവ്യാകരണം വാമന ജയാദിത്യ -കാശികാ വൃത്തി ഭട്ട അകലങ്ക- മഞ്ജരീ മകരന്ദ ടീകാ പാല്യകീർത്തി അഥവാ ശാകടായന-ശാകടായനവ്യാകരണം-അമോഘവൃത്തിടീകാ ഭോജദേവൻ- സരസ്വതീ കണ്ഠാഭരണ ദയാപാലമുനി- രൂപസിദ്ധി ആചാര്യബുദ്ധിസാഗര സൂരി- ബുദ്ധിസാഗര കൈയട- മഹാഭാഷ്യ പ്രദീപടീകാ ഭദ്രേശ്വര സൂരി – ദീപകവ്യാകരണം പുരുഷോത്തമ- അഷ്ടാധ്യായീ ഭാഷാവൃത്തി ധര്മകീര്തി – രൂപാവതാര വർധമാന- ഗണരത്നമഹോദധി ഹേമചന്ദ്രസൂരി- സിദ്ധഹൈമ ശബ്ദാനുശാസനം, സ്വോപജ്ഞടീകാ, മധ്യാ, ബൃഹതീ വൃത്തിത്രയം ക്രമദീശ്വര- സംക്ഷിപ്തസാര നരേന്ദ്രാചാര്യ- സാരസ്വതവ്യാകരണ അഭയചന്ദ്രാചാര്യ – പ്രക്രിയാ സംഗ്രഹ ( ശാകടായന വ്യാകരണം ആധാരമായി). ബോപദേവ – മുഗ്ധബോധവ്യാകരണം, കവികല്പധ്രുമ ധാതുപാഠ ശ്രീരാമചന്ദ്രാചാര്യ – പ്രക്രിയാ കൌമുദീ ഭട്ടോജിദീക്ഷിത- വൈയാകരണ സിദ്ധാന്തകൌമുദീ ജ്ഞാനേന്ദ്രസരസ്വതീ – തത്ത്വബോധിനീ ടീകാ വൈയാകരണ സിദ്ധാന്തകൌമുദീ മഹാമഹോപാധ്യാ അന്നംഭട്ട- പാണിനീയ മിതാക്ഷരാ നാരായണഭട്ട- പ്രക്രിയാസർവസ്വം ( കേരളത്തിലെയാണ്) വരദരാജൻ- മധ്യസിദ്ധാന്തകൌമുദീ, ലഘുസിദ്ധാന്തകൌമുദീ പണ്ഡിത കൌണ്ഡഭട്ട- വൈയാകരണ ഭൂഷണം നാഗേശഭട്ട- മഹാഭാഷ്യപ്രദീപ ഉദ്യോതടീകാ വാസുദേവ വാജപേയ – ബാലമനോരമാ ടീകാ രാാമാശ്രമ- സിദ്ധാന്തചന്ദ്രികാ ടീകാ വൈദ്യനാഥ പായഗുണ്ഡ- മഹാഭാഷ്യ പ്രദീപോദ്യത ഛായാ വ്യാഖ്യാ മഹർഷി ദയാനന്ദസരസ്വതീ – അഷ്ടാധ്യായീ ഭാഷ്യ ഇത് എഴുതിയിരിക്കുന്നത് വ്യാകരണത്തിലെ പ്രധാന ഗ്രന്ഥങ്ങളെ ആധാരമാക്കി മാത്രമുള്ള വിവരണമാണ്.. വ്യാകരണമെന്നാൽ പാണിനിയും പതഞ്ജലിയും മാത്രമല്ല.. വൈയാകരണന്മാർ മുനിത്രയത്തെ നമസ്കരിക്കുന്നു എന്നതിൽ സംശയമില്ല.. പക്ഷെ അവരെഴുതിയ ഗ്രന്ഥങ്ങളു മാത്രമാണ് വൈയാകരണന്മാരു പഠിക്കുന്നത് എന്ന് വിചാരിച്ച് ഭാരതത്തിൽ അവരല്ലാതെ എന്താണ് ഉള്ളതെന്ന് ആരെങ്കിലും ചോദിച്ചാൽ അവരോട് എനിക്ക് പറയാൻ ഉള്ളത് എന്റെ ഗുരുനാഥന്റെ വാക്കുകളാണ്. ഏത് വിഷയത്തേയും പറയുന്നതിന് മുൻപ് ആ വിഷയത്തെ അറിഞ്ഞു മാത്രം പറയുക.. തനിക്ക് അറിയാത്ത വിഷയം സംസാരിക്കാതെ ഇരിക്കുക.. അത്രയുമെങ്കിലും ലോകത്തിന് ഗുണം ചെയ്യുവാൻ ശ്രമിക്കുക...🙏 ✍️അഭിനവ ബാലാനന്ദഭൈരവ 🔥🔥 ശാരദാ പ്രതിഷ്ഠാനം 🔥🔥

Monday, January 16, 2023

മലയാളത്തില്‍ ഇന്ന് 'ഋഷികവി' എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ അത് മഹാകവി അക്കിത്തത്തെയാണ്. മന്ത്രദ്രഷ്ടാവാണ് ഋഷി. ഋഷിഛന്ദോദേവതമാരുടെ ഐക്യംകൊണ്ട് വാക്കിനെ മന്ത്രമാക്കുന്ന കവിത്വവും വാക്കില്‍നിന്നു വെളിച്ചത്തെ മാത്രം കണ്ടെത്തുന്ന ഋഷിത്വവും ഒരാളിലൊരുമിച്ചതിന്റെ പുണ്യമാണ് അക്കിത്തം. പുരസ്കാരങ്ങൾ നമിച്ചുനിൽക്കുന്ന കാവ്യദർശനം... കാലത്തെ കവിഞ്ഞുനിൽക്കുന്ന കാവ്യസംസ്കാരമാണ് അക്കിത്തം. കണ്ണീരും ചിരിയും ഒരേ സത്യബോധത്തിന്റെ സ്നേഹാനുഭവമാണെന്നറിഞ്ഞ മനുഷ്യാദ്വൈതം അക്കിത്തം നമ്മുടെ കാലത്തിനു നൽകി... അക്കിത്തം രൂപപ്പെട്ട കാലഘട്ടം കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും ഉന്നതമായ മാനവിക വികാസത്തിന്റെ ചരിത്രഘട്ടമായിരുന്നു. 'ഇവിടെ മനുഷ്യനാണ് സത്യം' എന്ന് തിരിച്ചറിഞ്ഞുകൊണ്ട് മനുഷ്യത്വത്തിനെതിരായ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിത്തെറിപ്പിക്കാനുഴറുകയായിരുന്നു അന്നത്തെ യുവാക്കളായ സാംസ്കാരിക പ്രവർത്തകർ. അക്കിത്തം അവർക്കൊപ്പമായിരുന്നു. ആഢ്യത്വവും ജന്മിത്വവുമുണ്ടായിരുന്ന ഒരു വൈദിക ബ്രാഹ്മണ കുടുംബത്തിൽ യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ നടുക്ക് ജനിച്ചുവളർന്നിട്ടും ഒരു നിർണായക ചരിത്രഘട്ടത്തിൽ താനുൾപ്പെട്ട സമുദായത്തെ അടിമുടി ഉടച്ചുതകർത്ത വിസ്ഫോടനാത്മകമായ ഒരു വിപ്ലവത്തിന്റെ ഭാഗമായി നിന്നവനാണ് ഈ ഉണ്ണിനമ്പൂതിരി. അന്ന് വി.ടി.യായിരുന്നു അക്കിത്തത്തിന്റെ ഗുരു. ബ്രഹ്മസ്വവും ദേവസ്വവും സംബന്ധവ്യവസ്ഥിതിയും തൊട്ട് കടവല്ലൂർ അന്യോന്യം വരെ കടപുഴകി വീണ ആ കൊടുങ്കാറ്റിലാണ് അഗ്നിഹോത്രമുപേക്ഷിച്ച് അനാഥ ജനസഞ്ചയത്തിൽ അണിചേരുന്ന യോഗക്ഷേമത്തിന്റെ സാമൂഹ്യപാഠം അക്കിത്തം പഠിച്ചത്. നമ്പൂതിരി മനുഷ്യനായ ചരിത്രത്തിന്റെ ഭാഗമാണത്. അക്കാലത്തെ സ്വതന്ത്ര ചിന്താശാലികളായ മൗലിക പ്രതിഭകളുമായുള്ള നിരന്തര സമ്പർക്കം ലോകരാഷ്ട്രീയ പൊതുബോധമണ്ഡലത്തെ ആഴത്തിലുൾക്കൊള്ളാൻ അക്കിത്തത്തെ പ്രാപ്തനാക്കി. എം. ഗോവിന്ദനിലൂടെ 'റാഡിക്കൽ ഹ്യുമാനിസ'ത്തിന്റെ ആധുനികവും ഉന്നതവുമായ നവമാനവ ബോധത്തിലേക്ക് വളർന്നു. അതോടൊപ്പം ഇവരിലാർക്കുമില്ലാത്ത വിധത്തിൽ ചിരാർജിതമായിരുന്ന ഇന്ത്യൻ ആത്മീയതയുടെ വെളിച്ചം കൈവിടാതിരിക്കുകയും ചെയ്തു. അതുകൊണ്ടൊക്കെത്തന്നെയാവണം കമ്യൂണിസത്തിന്റെ മാനവ സമത്വ ദർശനങ്ങളെ സ്വീകരിച്ചുകൊണ്ടുതന്നെ അതിന്റെ പ്രയോഗങ്ങളിൽ കലർന്നുപോയ ഹിംസാത്മകതയെ തുറന്നെതിർക്കാൻ 1952-ൽത്തന്നെ അക്കിത്തം ധൈര്യം കാണിച്ചത്. 20-ാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതി ഒരേസമയം 'രണദിവെ' തിസീസ്സിന്റെ ഹിംസാത്മക ക്രൗര്യത്തെ നേരിടുകയും കമ്യൂണിസ്റ്റ് മൂല്യബോധത്തിന്റെ മനുഷ്യസ്നേഹത്തെ മുറുകെപ്പിടിക്കുകയും ചെയ്തു. ഇങ്ങനെ സാമ്യവാദത്തിൽ നിന്ന് സർവഭൂതഹൃദയത്വത്തിലേക്ക് വളർന്ന അപാരമായൊരു സ്നേഹയാത്രയായി അക്കിത്തത്തിന്റെ കാവ്യദർശനം.
*🪷🪔മകര ചൊവ്വ🪔🪷* *🔥ജനുവരി 17, 2023.🔥* *ചൊവ്വയുടെ ഉച്ചക്ഷേത്രമാണ് മകരം* *അതായത് ചൊവ്വ ബലവാനാകുന്ന രാശി.* *അതു കൊണ്ട് പ്രത്യേകിച്ചും മകരമാസത്തിലെ ആദ്യ ചൊവ്വ കേരളീയർ ആചരിക്കുന്നു. ചൊവ്വയുടെ അധിദേവതകൾ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളീയുമാണ്. യുഗ്മരാശി ഭദ്രകാളിയേയും ഓജ രാശി സുബ്രഹ്മണ്യനേയും ചൊവ്വയാൽ ചിന്തിക്കപ്പെടുന്നു.* *യുഗ്മരാശിയായ മകരം ഭദ്രകാളീ പ്രീതിക്കാണ് പ്രാധാന്യമുള്ള കാലം.* *ഭദ്രകാളീക്ഷേത്രങ്ങളില്‍ ദേവിയുടെ കളം വരച്ച് പൂജനടത്തുകയും, ക്ഷേത്രം തന്ത്രി വന്ന് നവകം മുതലായവ ഭഗവതിയ്ക്ക് ആടിചൈതന്യത്തെ ശക്തിപ്പെടുത്തുകയുംചെയ്യുന്നു.* *കേരളത്തിലും ബംഗാളിലും ശിവപുത്രിയും ദാരിക നാശിനിയുമായ കാളിയേയും മറ്റു ചിലയിടത്ത് ഗൗരിയുടെ അംശമായ പാർവ്വതിയെത്തന്നെ കാളിയായും ആരാധിക്കുന്നു. പ്രാചീന കാലം മുതൽ തന്നെ കേരളത്തിലാകമാനം കാവുകളിൽ പര ദേവതയും കുലദേവതയായും ആഭിചാര മാരണ രോഗ ദാരിദ്ര നാശത്തിനും ദേശ സംരക്ഷണത്തിനുമായി കാവിലമ്മയായി ആരാധിച്ചിരുന്ന ആരാധിക്കുന്ന അമ്മദൈവ സങ്കല്പമാന്ന കാളി.* *കാളിയും സരസ്വതിയും ഒന്നു തന്നെ എന്ന് തന്ത്രം.* *ദശമഹാവിദ്യകളിൽെപ്പട്ട മന്ത്രമൂർത്തിയാണ് കാളീദേവി.* *കവിതിലകനായ കാളിദാസന്റെ കഥയും കൊടുങ്ങലൂരമ്മയുടെ ദാസനായ കൊടുങ്ങല്ലൂർ തമ്പുരാന്റെ പാണ്ഡിത്യവും കാളീദേവി സരസ്വതി തന്നെ എന്നതിന് തെളിവാണ്. "ഭദ്രം കരോതി ഇതിഭദ്രകാളി."* *മംഗളത്തെ ചെയ്യുന്ന മംഗള സ്വരൂപിണിയാണ് കാളിയമ്മ.* *ജാതക പ്രകാരം യുഗ്മരാശികളായ ഇടവം കർക്കിടകം കന്നി വൃശ്ചികം മകരം മീനം ഇവയിൽ ചൊവ്വ നില്ക്കുന്നവർ നിത്യവും പ്രത്യേകിച്ച് ചൊവ്വ ദശാ കാലത്തും ഭദ്രകാളിയെ ഭജിക്കണം.* *മകര ചൊവ്വക്ക് ഭദ്രകാളീക്ഷേത്ര ദർശനം അതിമധുര പായസ നിവേദ്യം ഇവ നടത്തുന്നത് ചൊവ്വ ദോഷത്തിന് പരിഹാരമാണ്.* *ചൊവ്വ ലഗ്നം നാല് അഞ്ച് ഒൻപത് ഇവകളിലുള്ളവർ സൗമ്യമൂർത്തിയായ ഭദ്രകാളിയെ ഭജിക്കുന്നതുത്തമം. രണ്ട് ഏഴ് പത്ത് പതിനൊന്ന് ഇവകളിൽ ചൊവ്വ നിൽക്കുന്നവർ സുമുഖി കാളി അല്ലെങ്കിൽ അഞ്ജലചല നിഭാ എന്ന ധ്യാനത്തിലുള്ള ഭഗവതിയെ ഭജിക്കുന്നതു നന്നായിരിക്കും. 3) 6) 8, ഇവയിലുള്ളവർ കൊടുങ്കാളികരിങ്കാളി.* *കാളീം മേഘ സമപ്രഭാം ഇത്യാദികളേയും തമോഗുണാധിക്യമുള്ള പ്രതിഷ്ഠാ മൂർത്തി കളേയും ഭജിക്കുന്നതുത്തമം.* *എന്നാൽ ഏതു തരക്കാർക്കും പൊതുവായി കാളീം മേഘ സമപ്രഭാം എന്ന ധ്യാന സങ്കല്ല പ്രതിഷ്ഠയെ ആരാധിക്കാം.* *ഇതിലുള്ള ബുദ്ധിമുട്ട് കണ്ട് പരിഭ്രമിക്കേണ്ട. തികഞ്ഞ ഭക്തി വിശ്വാസത്തോടെ സൗകര്യമുള്ള ഭദ്രകാളിയെ ആരാധിച്ചാലും മതി. ഭക്തി വിശ്വാസാദികൾക്കാണ് പ്രധാന്യം. പൊതുവെ ഒരു നിയമം പറഞ്ഞു എന്നേ ഉള്ളൂ.* *സ്ത്രീണാം നിന്ദാം പ്രഹരം ച* *കൗടില്യം വാ അപ്രിയംവചi* *ആത്മനോഹിത മന്വിച്ഛൻ* *കാളീ ഭക്തോ വിവർജ്ജയേൽ* *അഭിവൃദ്ധിയെ ആഗ്രഹിക്കുന്ന കാളീ ഭക്തൻ സ്ത്രീകളെ നിന്ദിക്കാനോ ഉപദ്രവിക്കാനോ അവരോട് കളവ് പറയുകയോ അഹിതം പറയുകയോപാടില്ല ഭദ്രകാളീകോപമായിരിക്കും ഇല്ലങ്കിൽ ഫലം പക്ഷ ബലമില്ലാത്ത ചന്ദ്രൻ ജാതകത്തിലുള്ളവരും കാളിയെ ഭജിക്കണം നക്ഷത്ര ദിനം ചൊവ്വാഴ്ച തിങ്കൾ അമാവാസി ഇ തൊക്കെ വിശേഷമാണ്.* *പ്രത്യേകിച്ചും മകരത്തിലെ ആദ്യചൊവ്വ.* *കാർത്തിക ഉത്രം ഉത്രാടം അശ്വതി മകം മൂലം പൂയം അനിഴം ഉത്രട്ടാതി ഇവർക്ക് ചൊവ്വ അശുഭകാരനാണ് ഇവർ നിത്യേന ഭദ്രകാളീ ഭജനം വേണം ഭരണി പൂരാടം പൂരം ആയില്യം കേട്ട രേവതി പുണർതം വിശാഖം പുരുരുട്ടാതി ഇവർ ചന്ദ്രന് പക്ഷ ബലമില്ലാത്ത സമയത്താണ് ജനിച്ചതെങ്കിൽ പതിവായി ഭജിക്കണം.* *(കടപ്പാട്)* 🌺🌸🌺🌸🌺🌺🌸🌺🌸🌺 *കാണുക, കേൾക്കുക, വായിക്കുക. അറിവ് പകർന്നു നൽകുക.* 🌺🌸🌺🌸🌺🌺🌸🌺🌸🌺 🕉️🛕🪷🪔 🕉️🪔🪷🛕🕉️
അങ്ങിനെ ഞാനും മാളികപ്പുറം കണ്ടു .... എന്നാൽ , ഇത് ആ ചിത്രത്തെ കുറിച്ചുള്ള ഒരു ആസ്വാദനം മാത്രമാണ് ... എന്തെങ്കിലും പറയുന്നതിന് മുൻപ് എനിക്ക്, മാളികപ്പുറമായി 'കൺകുളിരായി' വന്ന ദേവനന്ദയെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല . ഏതു ദോഷൈകദൃക്കിനും ആ കുഞ്ഞിന്റെ മുഖത്ത് മാറിമാറി വരുന്ന 'മിന്നായങ്ങൾ' കണ്ടാൽ ആരാധനയോടെ നോക്കി ഇരിക്കാനേ കഴിയു . എന്തിനേറെ പറയുന്നു , കുറച്ചു കഴിയുമ്പോൾ ഒരു ക്യാമറക്കും കൂട്ടാളികൾക്കും മദ്ധ്യേ നിന്നാണോ ഈ കുട്ടി അഭിനയിച്ചത് എന്നു തോന്നാം , അത്രയ്ക്ക് സ്വാഭാവികമാണ് ആ പ്രകടനം . ദേശീയ തലത്തിൽ ദേവനന്ദ അംഗീകരിക്കപ്പെടും എന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു . അവളുടെ ഭാഷയിൽ പറഞ്ഞാൽ "ഉണ്ണിച്ചേട്ടനും അഭിച്ചേട്ടനും വിഷ്‌ണു ചേട്ടനുമൊക്കെ " അവൾക്കു സഹായകമായി എന്നതിനെ ഞാൻ ഒട്ടും കുറച്ചു കാണുന്നില്ല . എന്നാൽ 'അതുക്കും മേലെ ' എന്തോ ഒന്ന് ദേവാനന്ദക്ക് സ്വന്തമായിട്ടുണ്ട് . അച്ഛനമ്മമാർ ആ മിടുക്കിയെ കണ്ണുപെടാതിരിക്കാനുള്ള എന്തെങ്കിലും ഉപാധികൾ കണ്ടെത്തണമെന്ന് ഞാൻ എടുത്തു പറയുന്നു .... WELL CAST , HALF DONE എന്ന് പറയാറുണ്ട് . ഈ ചിത്രത്തിന് ഒരു CASTING DIRECTOR ഉണ്ടെങ്കിൽ എന്റെ പ്രത്യേക അഭിനന്ദനങ്ങൾ ! ഉണ്ണി മുകുന്ദന്റെ ഓജസ്സും തേജസ്സും ഒരു അയ്യപ്പ സാന്നിധ്യം ഉണ്ടാക്കി എന്നത് നിസ്സാരമായി കാണാൻ പറ്റില്ല .അയ്യപ്പനും മാളിക്കപ്പുറവും കൂടി ഒത്തു ചേർന്നപ്പോൾ 'വെട്ടും കുത്തും ആക്രോശങ്ങളും കോടതിയുമൊന്നുമില്ലാത്ത ഒരു സ്വാതിക് ഭക്ഷണം കഴിച്ച സുഖം കാണികൾക്ക് .... എനിയ്ക്കു എടുത്തു പറയേണ്ട ഒന്ന് കൂടിയുണ്ട് ...കുറെ കാലമായി ഒരു തരം ശ്മശാന മൂകത തളം കെട്ടിക്കിടന്ന തിയേറ്ററിന്റെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചു ...ഞാൻ ഇന്നലെ കാണുമ്പോഴും ഏതാണ്ട് നിറഞ്ഞ സദസ്സായിരുന്നു .അതാകട്ടെ കുറെ കാലമായി കാണാതിരുന്ന 'ഫാമിലി ആഡിയൻസ് ' പേരക്കുട്ടികളുടെ കൈയും പിടിച്ചു കയറിവരുന്നവരെ കണ്ടപ്പോൾ അയ്യപ്പനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞതു പോലെ തന്നെ നിറഞ്ഞു . കുംബസദസ്സുകൾ കൊണ്ട് തിയേറ്ററുകൾ നിറയണം എന്നാഗ്രഹിക്കുന്ന ‌ ആളാണ് ഞാനും . എന്തെന്നാൽ ,സിനിമ മൊബൈലിൽ കാണാനുള്ളതല്ല .മറിച്ചു ഒരുമിച്ചിരുന്നു തിയേറ്ററിൽ കാണാനുള്ളതാണ് . അതിനു ഒരു ഗംഭീരമായ തുടക്കം കുറിച്ച കാര്യത്തിൽ മാളികപ്പുറം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇക്കഴിഞ്ഞ ദുബായ് യാത്രയിൽ നിർമ്മാതാവ് വേണുവിനെ കണ്ടപ്പോൾ മാളികപ്പുറം ചർച്ചയായി .കഥ കേട്ടതും ഒരു സംശയവുമില്ലാതെ മുന്നോട്ടു പോകാൻ തീരുമാനിച്ചതാണത്രേ ! എന്നാൽ ഇത്ര ഒരു വിജയം മനസ്സിൽ കണ്ടിരുന്നോ എന്ന് വേണു തന്നെ പറയട്ടെ .. ഈ ചിത്രത്തിന്റെ എല്ലാ ശില്പികൾക്കും ഞാൻ ഒരു ' BIG SALUTE ' നൽകുന്നു ... എന്നാലും, ദേവാനന്ദക്കു അല്ല പ്രിയപ്പെട്ട "കല്ലു"വിനു വേണ്ടി ഒന്ന് കൂടി ഈ ചിത്രം കണ്ടാലോ എന്നൊരു തോന്നൽ ...... അതാണ് ഈ ചിത്രത്തിന്റെ വിജയവും ! ഒരു സോഷ്യൽ മീഡിയാ 'പരത്തി പറച്ചിലുകളും ' ഇല്ലാതെ വമ്പൻ പടങ്ങളെ (മലയാളവും തമിഴും) സധൈര്യം നേരിട്ട്. വിജയക്കൊടി പാറിച്ച 'മാളികപ്പുറം ' തന്നെയാണ് എന്റെ നോട്ടത്തിൽ SUPER STAR ' അല്ലെങ്കിൽ.... " MEGASTAR !!' that's ALL your honour ! വാൽക്കഷണം അടുത്ത ചിത്രത്തിൽ ഉണ്ണി മുകുന്ദൻ "ഗന്ധർവ്വൻ " ആകുമെന്ന് വാർത്തകൾ ! ഒരു കാര്യം പറയാതെ വയ്യ ... തിയേറ്ററുകളിലെ പരിതാപകരമായ അവസ്ഥക്ക് ഒരു മോചനം കിട്ടാൻ അയ്യപ്പനെ ആശ്രയിക്കേണ്ടി വന്നു എന്നത് സത്യം ... ഇതൊരു ശീലമായാൽ ദൈവങ്ങൾ നിരനിരയായി ഉണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ ... ശിവൻ , ഗണപതി അങ്ങിനെ പോകുന്നു പട്ടിക .. നമുക്ക് കാത്തിരിക്കാം ... #malayalamcinema #Malikappuram #balachandramenon #actor #director

Friday, January 13, 2023

പുരുഷനും സ്ത്രീയും പരസ്പരം ആകർഷിക്കപ്പെട്ട് ജീവിതം അധപതിക്കാതിരിക്കാൻ സത്സംഗം എന്ന ഔഷധം മാത്രമേ ഉള്ളൂ എന്ന് കപില ഭഗവാൻ അമ്മയായ ദേവഹൂതിയെ ഉപദേശിക്കുന്നു. (ഭാഗവതം).

Friday, January 06, 2023

ഈശാവാസ്യോപനിഷത്തിലെ ആദ്യത്തെ ഈ മന്ത്രമെങ്കിലും കേട്ടിട്ടില്ലാത്ത ഭാരതീയര്‍ ചുരുക്കമായിരിക്കും. ഉപനിഷത്തുകള്‍ സാധാരണഗതിയില്‍ വേദസംഹിതയുടെ അന്ത്യത്തില്‍, ആരണ്യകത്തിന്‍റെ ഒടുവിലത്തെ ഖണ്ഡമായിട്ടാണ് പിറന്നുവീഴുന്നത്. ചിലത് വേദസംഹിതകള്‍ക്ക് അടുത്ത ഖണ്ഡമായ ബ്രാഹ്മണങ്ങളുടെ അന്ത്യത്തിലാണ് ഉടലെടുക്കുന്നത്. എന്നാല്‍ ഈശാവാസ്യം വേദസംഹിതയുടെ നേരിട്ടുള്ള അവസാനത്തെ ഖണ്ഡമാണ്. യാജ്ഞവല്‍ക്യന്‍റെ പേരോട് ബന്ധപ്പെട്ട ശുക്ലയജൂര്‍ വേദത്തിന്‍റെ വാജസനേയി ശാഖയിലെ കാണ്വപാഠത്തിന്‍റെ നാല്‍പ്പത് അദ്ധ്യായങ്ങളില്‍ അവസാനത്തെ അദ്ധ്യായമാണ് ഈശാവാസ്യോപനിഷത്ത്. കര്‍മ്മങ്ങളെയെല്ലാം പൂര്‍ണ്ണമായും മാറ്റിനിര്‍ത്തി, ബ്രഹ്മവിദ്യ അഥവാ ആത്മവിദ്യ മാത്രം പ്രതിപാദിക്കുന്ന ഒരു ജ്ഞാനകാണ്ഡമായി പ്രത്യേക ശോഭയോടെ ഇതു പരിലസിക്കുന്നു. വേദാന്തചിന്തയുടെ ഉന്നത മണ്ഡലത്തിലെ ഉജ്ജ്വലമായ കെടാവിളക്കാണ് ഈ ഉപനിഷത്ത്. ഇത് വേദത്തില്‍ നിന്ന് നേരിട്ട് ഉത്ഭവിക്കുന്നതുകൊണ്ട് ഇതിനെ സംഹിതോപനിഷത്ത് എന്നും വാജസനേയി ഉപനിഷത്ത് എന്നും പറയാറുണ്ട്. ഈശാവാസ്യോപനിഷത്തും ബൃഹദാരണ്യകോപനിഷത്തും ആത്യന്തികമായി യജൂര്‍വേദത്തില്‍ നിന്ന് ഉത്ഭവിക്കുന്നതുകൊണ്ട് ഈശത്തിലെ പല മന്ത്രങ്ങളും ബൃഹദാരണ്യകോ പനിഷത്തിലും ആവര്‍ത്തിക്കപ്പെടുന്നു. ഈശാവാസ്യമിദം സര്‍വ്വം യത്കിഞ്ച ജഗത്യാം ജഗത് തേന ത്യക്തേന ഭുഞ്ജീഥാഃ മാ ഗൃധഃ കസ്യസ്വിദ്ധനം ഈ മന്ത്രത്തിന്‍റെ ഉള്ളടക്കത്തെപ്പറ്റി വളരെ ലളിതവും മനോഹരവുമായ രീതിയില്‍, അതുള്‍ക്കൊള്ളുന്ന ആശയഗാംഭീര്യത്തിന് ഒട്ടും കുറവു വരുത്താതെ, അര്‍ത്ഥം പറയാവുന്നതാണ്. ഉപനിഷദ് ഋഷി ഏത് അര്‍ത്ഥ മായിരിക്കും ഉദ്ദേശിച്ചതെന്ന് പറയുക ബുദ്ധിമുട്ടാണെങ്കിലും ശിഷ്യന്മാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കുവാന്‍ പറ്റിയ ലളിതരീതിയിലായിരിക്കാം പറഞ്ഞുകൊടുത്തത്. ഇദം സര്‍വ്വം ഈശാവാസ്യം = ഈ പ്രപഞ്ചം മുഴുവന്‍ ഈശന്‍റെ താമസ സ്ഥലമാണ്; ജഗത്യാം യത്കിഞ്ച ജ ഗത് = ചലനാത്മകമായ ഈ ജഗ ത്തില്‍ അതേ സ്വഭാവത്തോടുകൂടിയ വിവിധ വസ്തുസഞ്ചയങ്ങള്‍ എന്തൊ ക്കെ ഉണ്ടോ, അവയെല്ലാം ഈശന്‍റെ വാസസ്ഥലമാണ്; തേന ത്യക്തേന ഭുഞ്ജീഥാഃ = അതുകൊണ്ട് ത്യാഗ മ നോഭാവത്തോടെ നീ അനുഭവിക്കുക; കസ്യ സ്വിദ്ധനം മാ ഗൃധഃ = ആരുടേ യും ധനം ആഗ്രഹിക്കരുത്. ഈ രീതിയില്‍ ലളിതമായി അര്‍ത്ഥം പറയാവുന്ന ഈ മന്ത്രത്തിന് ആദിശങ്കരന്‍ തുടങ്ങി നിരവധി ഭാരതീയാചാര്യന്മാരും നിരവധി പാശ്ചാത്യപണ്ഡിതന്മാരും ഭാഷ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍, ഇതിലേക്കു ആദ്യമായി കടന്നു ചെല്ലുന്നവര്‍ക്ക് താത്ക്കാലികമായി ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുന്നു. ഈ പ്രപഞ്ചം മുഴുവന്‍ എന്നുവെച്ചാല്‍ എപ്പോഴും വികസിച്ച് ചലനാത്മക പ്രക്രിയയോട് കൂടി നിലനില്‍ക്കുന്ന ബ്രഹ്മാണ്ഡം അഥവാ യൂണിവേഴ്സ് എന്ന വ്യാപ്തിവരെ ഉള്‍ക്കൊള്ള ണമെന്നാണ് പണ്ഡിതമതം. ചലനാത്മകമായ ഈ ജഗത്തില്‍ അഥവാ നമ്മുടെ സൗരയൂഥത്തില്‍ അടങ്ങുന്ന ഭൂമിയും, ചലനാത്മക സ്വഭാവത്തോടുകൂടി അറിയപ്പെട്ട ഗ്രഹങ്ങളും, അവയെല്ലാം ഉള്‍ക്കൊള്ളുന്ന ദ്രവ്യോര്‍ജ്ജ സ്വരൂപങ്ങളിലുള്ള വിവിധ വസ്തുസഞ്ചയങ്ങള്‍ എന്തൊക്കെയുണ്ടോ അവയും ഈശന്‍റെ വാസസ്ഥലമായി എടുക്കണമെന്നും ഋഷി ഉറപ്പി ച്ചുല്‍ഘോഷിക്കുകയാണ്. യോ ദേവോ അഗ്നൌ യോ അപ്സു യോ വിശ്വം ഭൂവനം ആവിവേശ യ ഓഷധീഷു യോ വനസ്പതീഷു തസ്മൈ ദേവായ നമോ നമഃ ശ്വേതാശ്വേതരം 2.17 മുന്‍പറഞ്ഞ എല്ലാ വസ്തുതകളും ഈ ശ്വേതാശ്വേതരമന്ത്രത്തില്‍ ഉള്‍ക്കൊള്ളുന്നു. ഇതുവരെയുള്ള വസ്തുതകളില്‍ ഭാഷ്യകാരന്മാരില്‍ അഭിപ്രായവ്യത്യാസം വരുന്നില്ല. എന്നാല്‍ വാസ്യം എന്ന വാക്കിന്‍റെ പൊരുള്‍ എന്തെന്നുള്ള വ്യാഖ്യാനത്തിലാണ് ആ ദിശങ്കരന്‍ തന്‍റെ പാണ്ഡിത്യത്തിന്‍റെ ഭാണ്ഡം മുഴുവന്‍ തുറന്ന് കാണിക്കുന്നത്. വാസ്യം എന്നതിനു അര്‍ത്ഥം പറയുന്നതിനു മുമ്പ് ആചാര്യ സ്വാമി, വാസ്യം എന്ന വാക്കില്‍ അടങ്ങിയിരിക്കുന്നത് വസു ധാതുവാണെന്നും 'വ സ് ആച്ഛാദനെ' അതായത് മറക്കുക, 'വസ്നിവസനെ ' അതായത് താമസിക്കുക, 'വസ് ഗന്ധനെ' അതായത് ഗന്ധമുളവാക്കുക എന്നീ മൂന്ന് തര ത്തില്‍ അര്‍ത്ഥം പറയണമെന്ന് വിശദമാക്കുന്നു. എങ്കിലും വസ് ആച്ഛാദനെ എന്നുള്ളതിലാണ് തന്‍റെ ചാതുരി മുഴുവന്‍ ആചാര്യപാദര്‍ കാണിച്ചിരിക്കുന്നത്. സര്‍വ്വം ചരാചരം ആഛാദ നീ യം സ്വേന പരമാത്മനാ (എല്ലാ ച രാചരങ്ങളും പരമാത്മാവിനാല്‍ അഥ വാ ഈശനാല്‍ ആഛാദനം ചെയ്യപ്പെ ട്ടിരിക്കുന്നു അഥവാ മറയ്ക്കപ്പെട്ടിരി ക്കുന്നു) എന്ന് അദ്ദേഹം വ്യാഖ്യാനി ച്ചിരിക്കുന്നു. ബ്രഹ്മത്തെ അപേക്ഷിച്ച് ജഗത്ത് മിഥ്യയാണെന്ന് സ്ഥാപിക്കുവാനാണ് ഈ അര്‍ത്ഥം ആചാര്യന്‍ കൊ ണ്ടു വന്നിട്ടുള്ളത്. അദ്വൈതയുക്തിയനുസരിച്ച് ആ ച്ഛാദനം ചെയ്യുന്നത്, അഥവാ മറയ്ക്കുന്നത്, മിഥ്യയും ആഛാദനം ചെയ്യപ്പെടുന്നത് സത്യവുമായിരിക്കേണ്ടതാണ്. ആചാര്യസ്വാമികളുടെ അനര്‍ഗളമായ സംബന്ധഭാഷ്യത്തില്‍ ഈശന്‍ ജഗത്തിനെ ആഛാദനം ചെയ്യുന്നുവെന്ന് സംശയലേശമെന്യേ പ്രഖ്യാപിക്കു മ്പോള്‍ ഈശന്‍ മിഥ്യയും ജഗത്ത് സ ത്യവുമെന്ന യുക്തിയ്ക്കു നിരക്കാത്ത ഒരര്‍ത്ഥമല്ലേ കിട്ടുക എന്ന് നാം സം ശയിച്ചു പോകുന്നു. മറ്റൊരുദാഹരണം കൂടി -വസു ഗന്ധനെ എന്ന അര്‍ത്ഥത്തില്‍ ആചാര്യന്‍ വ്യാഖ്യാനം കൊണ്ടു വരുന്നു. ചന്ദനത്തിന്‍റെ പുറഭാഗത്തും ചന്ദനം അരയ്ക്കുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളത്തിലും ദുര്‍ഗന്ധം ഉണ്ടായാലും സ്വന്തം സുഗന്ധം കൊണ്ട് ആ ദുര്‍ഗന്ധത്തെ ആവരണം ചെയ്ത് അന്തരീക്ഷത്തെ ചന്ദനം സുഗന്ധപൂരിതമാക്കുന്നതുപോലെ പരമമായ സത്യം ചലനാത്മസ്വഭാവ ത്തോടുകൂടിയ ജഗത്തിനെ ആവരണം ചെയ്ത് മറച്ചിരിക്കുന്നു. ജഗത്തിനെ ആച്ഛാദനം ചെയ്യുന്നു എന്നു പറഞ്ഞാലും ജഗത്തില്‍ നിവസിക്കുന്നു എന്നുപറഞ്ഞാലും ഈ ജഗത്ത് മുഴുവന്‍ ബ്രഹ്മമയം ആണ് . അല്ലെങ്കില്‍ ഈ ജഗത്തില്‍ ഈശ്വരന്‍ നിറഞ്ഞു നില്‍ക്കുന്നു എന്നര്‍ത്ഥമെടുത്താല്‍ തര്‍ക്കത്തിന് വഴിയുണ്ടാവുകയില്ലല്ലോ. ഈ പശ്ചാത്തലം മുഴുവന്‍ മനസ്സിലാക്കിയാണ് ശ്രീനാരായണ ഗു രുദേവന്‍ ഈശാവാസ്യോപനിഷത്തിനു ഭാഷ്യമൊരുക്കിയിട്ടുള്ളത്. പദാനുപദം തര്‍ജ്ജമ ചെയ്യുകവഴി ആ മന്ത്രങ്ങളുടെ അഗാധതയിലേക്കു അദ്ദേഹം ഇറങ്ങി ചെല്ലുകയും ചെയ്തിരിക്കുന്നു. ആദ്യ മന്ത്രത്തിലെ ആവാസ്യം എന്നതിനെക്കുറിച്ചുള്ള വിവിധ തലങ്ങളിലുള്ള അര്‍ത്ഥബാഹുല്യങ്ങ ളെ എല്ലാം ഒതുക്കി ഈശന്‍ ജഗത്തില്‍ ആവസിക്കുന്നു എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂ. 'ഈശന്‍ ജഗത്തിലെല്ലാം ആവസിക്കുന്നതുകൊണ്ട്' ജഗത്ത് മുഴുവന്‍ ഈശ്വരമയം തന്നെ എന്ന അര്‍ത്ഥ മാണ് ഗുരുദേവന്‍ നല്കുന്നത്. മുണ്ഡകോപനിഷത്തിലെ പ്രസി ദ്ധമന്ത്രത്തിന്‍റെ പൊരുളും ഗുരുദേവ ന്‍റെ ഈ വരിയില്‍ അടങ്ങിയിരിക്കുന്നതായി തോന്നും. ബ്രഹ്മൈ വേദമമൃതം പുരസ്താദ് ബ്രഹ്മ പശ്ചാത് ബ്രഹ്മദക്ഷിണശ്ചോത്ത- രേണ അധശ്ചോര്‍ധ്വം ച പ്രസൃതം ബ്രഹ്മൈ വേദം വിശ്വമിദം വരിഷ്ടം (മുണ്ഡകം 2-2-12) മുമ്പില്‍ നാശമില്ലാത്ത ഈശന്‍ തന്നെ. പിന്നിലും ഈശന്‍. തെക്കും വടക്കും താഴെയും മുകളിലും ഈശന്‍. ഈ വിശ്വമെല്ലാം ഈശമയമാകുന്നു. ബൈബിളിലും ഈ തത്ത്വത്തിന്‍റെ പ്രതിധ്വനികള്‍ അലതല്ലുന്നത് കാണാം. 'IF I ASCENDED TO HEAVEN, YOU ARE THERE, O GOD IF I DESCENDED TO THE NETHER WORLD THERE TOO YOU ARE PRESENT, IF I FLEW OF BEYONd THE EAST OR WEST STILL YOU ARE THERE, O GOD' (PSALM - 139- THE EARTH IS LORD'S. PSALM -24. ത്യാഗമനോഭാവത്തോടുകൂടി അനുഭവിക്കുക. ശ്രീനാരായണഗുരുദേവന്‍ കൊടുത്തിരിക്കുന്ന തര്‍ജ്ജമ ഇപ്രകാരമാണ്- 'നീ ചരിക്കമുക്തനായ്' എന്നുവെച്ചാല്‍, കര്‍മ്മലേപം ഇല്ലാതെ കര്‍മ്മം ചെയ്തുകൊണ്ട് മുക്തനായി ഈ ജഗത്തില്‍ ചരിക്കുക. വളരെ അര്‍ത്ഥവത്തായ രീതിയിലാണ് ഇതിനെ ഗുരു വ്യാഖ്യാനിച്ചിരിക്കുന്നത്. ദര്‍ശനമാലയില്‍ ഗുരു അവതരിപ്പിക്കുന്ന ഒരു പൊരുള്‍ ഇവിടെ തികച്ചും യോജിച്ചു നില്‍ക്കുന്നു. ദഗ്ധ്വാ ജ്ഞാനാഗ്നിനാ സര്‍വ- മുദ്ദിശ്യ ജഗതാം ഹിതം കരോതി വിധിവത് കര്‍മ ബ്രഹ്മവിദ് ബ്രഹ്മണി സ്ഥിതഃ ബ്രഹ്മത്തില്‍ നില ഉറപ്പിച്ച് ജ്ഞാനമാകുന്ന അഗ്നി കൊണ്ട് ലൗകിക ബന്ധങ്ങളെ മുഴുവന്‍ നശിപ്പിച്ച് വിധിയനുസരിച്ചുള്ള കര്‍മ്മങ്ങളനുഷ്ഠിക്കുകയെന്ന് സാരം. ഇതേ ആശയം തന്നെയാണ് മുക്തന്‍ എന്ന പദത്തിന് ഗുരുദേവന്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥത്തിലുള്ളതെന്ന് ഇവിടെ സ്പഷ്ടമാ ണല്ലോ. ലോകഹിതം ലക്ഷ്യമാക്കി വിധിപ്രകാരം കര്‍മ്മം അനുഷ്ഠിക്കുന്നു എന്ന ഈ ശ്ലോകത്തിലെ അര്‍ത്ഥമാണ് 'ചരിക്ക മുക്തനായ്' എന്ന ഭാഷ്യത്തിലും പ്രതിഫലിക്കുന്നത്. ആചാര്യസ്വാമികളുടെ പരിശ്രമം മിഥ്യയായ ജഗത്തിനെ പൂര്‍ണ്ണമായി ഉപേക്ഷിച്ച് സത്യത്തെ രക്ഷിക്കുക എന്നുള്ളതാണ്. എന്നാല്‍ ഈ ഉപനിഷത്തിന്‍റെ ലക്ഷ്യം ബ്രഹ്മത്തെയും ജഗത്തിനെയും സംയോജിപ്പിക്കുക എന്നതാണ്. തേന ത്യക്തേന എന്ന തിന് തസ്മാത് ത്യക്തേന എന്നന്വയിച്ച ആചാര്യസ്വാമികള്‍ സന്താന സമ്പത്തു സ്വര്‍ഗാദിലോകങ്ങള്‍ ഏഷണാത്രയ സന്ന്യാസം വഴി ഉപേക്ഷിച്ച്, പ്രപഞ്ചം സത്യമാണെന്ന ബോധം നശിപ്പിച്ച്, ആ ത്മസ്വരൂപത്തെ അഥവാ ബ്രഹ്മത്തെ സംരക്ഷിക്കുക എന്നാണ് വ്യാഖ്യാനി ക്കുന്നത്. ഒരു തരത്തിലുള്ള കര്‍മ്മാനു ഷ്ഠാനങ്ങളും പാടില്ല എന്നും ആദിശ ങ്കരന്‍ നിഷ്കര്‍ഷിക്കുന്നു. ഇത്തരത്തി ലുള്ള സര്‍വ്വധര്‍മ്മ സംന്യാസത്തിലൂടെ മാത്രമേ ജ്ഞാനതൃഷ്ണ തൃപ്തിപ്പെടു കയുള്ളൂ എന്ന നിഷ്കര്‍ഷയാണ് ഈ വാദത്തില്‍ തെളിയുന്നത്. മാധ്വാചാര്യന്‍ തേന ത്യക്തേ ന ഭുഞ്ജീഥാഃ എന്നത് അവനാല്‍ അനുഗ്രഹപൂര്‍ണ്ണം തന്നത് മാത്രം അ നുഭവിക്കുക എന്നാണ് വ്യാഖ്യാനി ക്കുന്നത്. 'തേന' എന്നതിന് ആചാര്യ സ്വാമികള്‍ തസ്മാത് ത്യക്തേന എന്ന രീതിയിലാണ് അര്‍ത്ഥം പറയുന്നത്. ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍, അദ്വൈത സംരക്ഷണത്തിന് വേണ്ടി ഇത്രയധികം ദൂരം സഞ്ചരിക്കേണ്ട കാര്യം ആചാര്യസ്വാമികള്‍ക്കു വേണോ എന്ന സംശയം പ്രകടിപ്പിക്കുന്നു. എല്ലാം ഈശ്വരന്‍റെ കാല്‍ക്കല്‍ സമര്‍പ്പിക്കുക. ഗീതയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആസക്തി പരിത്യജിച്ച്, അഥവാ എല്ലാം ഈശ്വരന്‍റെ കാല്‍ക്കല്‍ സമര്‍പ്പിച്ച്, കര്‍മ്മവീഥിയില്‍ മുഴുകി ജീവിതം താണ്ടുക. പിന്നീടും അര്‍ത്ഥം മുഴുവന്‍ തന്‍റെ ശി ഷ്യന്മാര്‍ക്കു നല്‍കിയോ എന്നു സം ശയിച്ചുകൊണ്ട് ഋഷി ഒന്നുകൂടി പ റഞ്ഞു നിര്‍ത്തുകയാണ്. മാ ഗൃധഃ കസ്യ സ്വിദ്ധനം ഇതോടു കൂടി അര്‍ത്ഥം പൂര്‍ ണ്ണമായിരിക്കുന്നു എന്നുകരുതി ഋഷി ആദ്യ മന്ത്രം അവസാനിപ്പിക്കുന്നു. വളരെ ലളിതമായി ഈ മന്ത്ര ത്തിന്‍റെ സന്ദേശം ശ്രീനാരാ യണഗുരുദേവന്‍ ഇങ്ങനെ പര്യ വസാനിപ്പിക്കുന്നു- ആശിക്കരു താരുടേയും ധനം. ഈ പരിഭാഷയിലെ ലാളിത്യം ആഴമേറിയ ഗഹനതയില്‍ നിന്നാണ് രൂ പം കൊണ്ടിട്ടുള്ളത്. ഉപനിഷദ് വിദ്യ യാകെ സ്വാംശീകരിച്ച ഒരു ഗുരുവിന ല്ലാതെ ഇത്രയേറെ ഹൃദ്യമായ ലാളി ത്യത്തോടെ ശുദ്ധ മലയാളത്തില്‍ ഇതാവിഷ്കരിക്കുക സാധ്യവുമല്ല. ആ സ്വാംശീകരണത്തിന്‍റെ മുദ്രകള്‍ ബ്രഹ്മ വിദ്യാപഞ്ചകം എന്ന കൃതിയിലുടനീളം കലര്‍ന്നിരിക്കുന്നു. അതിലെ ജ്ഞാനവും അനുഭൂതി ജന്യമായ വിവേകവും ശ്രീനാരായണഗുരുവില്‍ ആനന്ദകരമായി സമ്മേളിച്ചിരുന്നു. അതുകൊണ്ടാണ് അനന്തതയുടെ വിഹായസ്സില്‍ മറ്റു ലോകഗുരുക്കന്മാരെപ്പോലെ ഗുരുദേവന്‍ നിത്യകാന്തി ചൊരിയുന്ന ഭാസുരനക്ഷത്രമായി പ്രശോഭിക്കുന്നത്. sivagirimutt@gmail.com കടപ്പാട്
മുദ്രകൾ. ഋഷിമാര്‍ - വേദങ്ങള്‍ - മന്ത്രങ്ങള്‍ ''മന്ത്രപ്രയോഗത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത് ധ്യാനമാണ്. ധ്യാന ത്തിലൂടെയും സ്തുതിഗീതങ്ങളിലൂടെയും നാം സമര്‍പ്പിക്കുന്ന അപേക്ഷകളാണ് മന്ത്രമൂര്‍ത്തിയെ പ്രസാദിപ്പിക്കുന്നത്.'' അനേകം ഋഷീശ്വരന്മാര്‍ക്ക് ജന്മമേകിയ പുണ്യപുരാതന ഭൂമിയാണ് നമ്മുടെ ഭാരതം. എല്ലാ വിഭാഗത്തിലും പിറന്നിട്ടുള്ള ഋഷിമാര്‍ ഭാരതത്തില്‍ വസിച്ചിരുന്നു. ഇവര്‍ ഏകദേശം 48,000 വരുമത്രേ? ദേവര്‍ഷി, ബ്രഹ്മര്‍ഷി, രാജവര്‍ഷി എന്നിങ്ങനെ ഋഷിമാര്‍ മൂന്നുപ്രകാരമാണ്. ഋഷിഗോത്രങ്ങള്‍ പത്താണ്. ഇവയെല്ലാം ദക്ഷിണഭാരതത്തില്‍ പ്രചരിപ്പിച്ചത് ശ്രീ. പരശുരാമനാണ്. മേല്‍പ്പറഞ്ഞ ഋഷീശ്വരന്മാര്‍ ഉപദേശിച്ച് സാര്‍വ്വത്രികമായി പ്രചാരത്തിലിരിക്കുന്ന മന്ത്ര, യന്ത്ര, തന്ത്രപ്രയോഗങ്ങള്‍, മനുഷ്യര്‍ക്ക് ത്രികാലജ്ഞാനം നേടുന്നതിനും അഷ്‌ടൈശ്വര്യങ്ങള്‍ ആര്‍ജ്ജിക്കുന്നതിനും ഉപയുക്തമാണ്. യഥാര്‍ത്ഥ ഋഷിമാര്‍ 'ഋ' എന്ന അക്ഷരത്തിനര്‍ത്ഥം 'ശംബ്ദം' എന്നാണ് അഗ്നിപുരാണത്തില്‍ പറഞ്ഞിരിക്കുന്നത്, ഈ മൂല ശബ്ദത്തില്‍ നിന്നാണ് 'ഋഷി' എന്ന പദം ആവിര്‍ഭവിച്ചത്. ആര്‍ഷഭാരതത്തില്‍ ശബ്ദം തന്നെ ഋഷിമാരുടെ സ്വരധാരയാണ്. ഋഷിമാര്‍ക്ക് തന്റെ ആന്തരിക പ്രചോദനത്തിന്റേയും അന്തര്‍മുഖ വീക്ഷണത്തിന്റേയും ജ്ഞാനപ്രകാശത്തിന്റേയും അവസരങ്ങളില്‍ ഹൃദയത്തിലും ബുദ്ധിയിലും ദര്‍ശിക്കുവാന്‍ സാധിച്ചവയാണ് 'വേദങ്ങളും മന്ത്രങ്ങളും. ലിപി (ലേഖനവിദ്യ) കണ്ടെത്തുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍ വേദശാസ്ത്രാദികള്‍ ഋഷിമാരുടെ മുഖ തേജസ്സില്‍നിന്ന് ശബ്ദമായി നിര്‍ഗളിച്ചതാണ്. ''ഊര്‍ദ്ധ രേതാസ് തപസ്യോഗഃ നിയതാശീച സംയമി ശാപാനുഗ്രഹയോഃ ശക്തഃ സത്യസന്‌ധോ ഭവേ ദൃഷ്ടി.'' അര്‍ത്ഥം: വിഷയവിരക്തിയോടും, തപശ്ചര്യകളോടും നിയന്ത്രിക്കപ്പെട്ട ബുഭുക്ഷയോടും (വിശപ്പ്, ദാഹം നിയന്ത്രിക്കപ്പെട്ട) ധ്യാനത്തില്‍ സ്വയം ലയിക്കാനുള്ള കഴിവുകളോടും, ശപിക്കുന്നതിനും, അനുഗ്രഹിക്കുന്നതിനുള്ള ശക്തികളോടും, സത്യസന്ധതയോടും കൂടിയുള്ളവനാണ് യഥാര്‍ത്ഥ ഋഷി. അഗ്നിയില്‍ ആഹൂതിയാവാത്ത വസ്തുക്കള്‍ വളരെ ചുരുക്കമാണ്. അതുപോലെ നാമജപങ്ങളാലും മന്ത്രസാധനകളാലും കീര്‍ത്തനാലാപനങ്ങളാലും ഹൃദയവിശുദ്ധിയോടുകൂടിയുള്ള പ്രാര്‍ത്ഥനകളാലും ഇഷ്ടദേവതാമൂര്‍ത്തികളുടെ അനുഗ്രഹങ്ങള്‍ക്ക് പണ്ഡിതപാമരഭേദമന്യേ പാത്രിഭൂതരാകാന്‍ കഴിയുമെന്നാണ് ഋഷീശ്വരന്മാര്‍ പ്രസ്താവിച്ചിരിക്കുന്നത്. മന്ത്രപ്രയോഗത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത് 'ധ്യാന'മാണ്. ധ്യാനത്തിലൂടെയും സ്തുതിഗീതങ്ങളിലൂടെയും നാം സമര്‍പ്പിക്കുന്ന അപേക്ഷകളാണ് മന്ത്രമൂര്‍ത്തിയെ പ്രസാദിപ്പിക്കുന്നത്.പണ്ടുകാലത്ത് ഋഷീശ്വരന്മാര്‍ പാലിച്ചിരുന്ന ഏകാഗ്രത, ഇന്ദ്രിയനിഗ്രഹം, നിഷ്ഠകള്‍ എല്ലാം ഇക്കാലത്തുള്ളവര്‍ക്ക് ഉണ്ടാകണമെന്നില്ല. ഋഷിമാര്‍ക്ക് സേവാമൂര്‍ത്തിയുടെ വിഗ്രഹങ്ങള്‍ തങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് മന്ത്രോച്ചാരണത്തിലൂടെ ധ്യാനിക്കാനുള്ള സിദ്ധിവൈഭവമുണ്ടായിരുന്നു. എന്നാല്‍ ഇക്കാലത്ത് വിഗ്രഹം കൂടാതെ മൂര്‍ത്തിയെ സങ്കല്പിച്ച് മന്ത്രം ജപിച്ച് ധ്യാനിക്കാന്‍ ചിലര്‍ക്കെങ്കിലും കഴിയാതെ പോകുന്നുണ്ട്. ഇന്നത്തെ യാന്ത്രികയുഗത്തിലെ തിരക്കും, തിടുക്കവും ഇതിന് ആക്കം കൂട്ടുന്നു. ഈശ്വരവിഗ്രഹം മുന്നിലുള്ളപ്പോള്‍ പ്രയാസംകൂടാതെ മൂര്‍ത്തിയെ എപ്പോഴും പ്രത്യക്ഷമായി കാണാവുന്നതും, സവിധത്തിലിരുന്ന് ആരാധന, അഭിഷേകം, നിവേദ്യം, പുഷ്പാജ്ഞലി മുതലായവകൊണ്ട് ദേവനെ പ്രീതിപ്പെടുത്താവുന്നതാണ്. മന്ത്രശാസ്ത്രം: ഇക്കാലത്ത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ശാസ്ത്രമാണിത്. ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ചിന്തനംകൊണ്ടും മനനംകൊണ്ടും സാധകനായ വ്യക്തിക്ക് അഭീഷ്ടലാഭം നല്‍കുന്ന ധ്വനിവിശേഷത്തെ മന്ത്രം എന്നു പറയുന്നു. 'മനനാത് മന്ത്ര' എന്ന് 'യാസ്‌ക' മഹര്‍ഷീ പറയുന്നു. മന്ത്രവിദ്യ ഒരുമഹാസാഗരമാണ്. ശാരദാതിലകം, പ്രപഞ്ചസാരം, തന്ത്രസമുച്ചയം, പ്രയോഗമജ്ഞരി, മന്ത്രമഹോദനി, മന്ത്രമഹാര്‍ണ്ണവം മുതലായവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. മന്ത്രശാസ്ത്രം ഗുരുമുഖത്തുനിന്ന് അഭ്യസിച്ചാലേ അപ്രമാദിയും സംപൂര്‍ണ്ണവുമാകുകയുള്ളൂ. ദുര്‍ബുദ്ധികള്‍ ഉപയോഗിക്കാതിരിക്കാന്‍ ആചാര്യന്മാര്‍ മന്ത്രശാസ്ത്രത്തെ അതിഗോപ്യമായി സൂക്ഷിക്കുകയും, ശിഷ്യന്മാരെ തെരഞ്ഞെടുത്ത് ഉപദേശിക്കയും ചെയ്തുവന്നു. എന്നാല്‍ ആയതിന് ഉദ്ദേശിച്ച ഫലസിദ്ധികൈവന്നില്ല. അര്‍ഹതയുള്ളവര്‍ക്ക് പഠിക്കാന്‍ കഴിയാതെപോയി. ദുര്‍ബുദ്ധികള്‍ നാമമാത്രമായി പഠിച്ച് ആവോളം ദുരുപയോഗം ചെയ്യുകയും ചെയ്തു. ജിജ്ഞാസുക്കള്‍ക്ക് 'മന്ത്രദീക്ഷ' നല്‍കാന്‍ കഴിവുള്ള ഗുരുക്കന്മാര്‍ വിരളമായി. ഈ സാഹചര്യത്തില്‍ മന്ത്രശാസ്ത്രം നാമമാത്രമായി നിലനില്‍ക്കുന്നത് ക്ഷേത്ര പൂജാവിധിയുമായി ബന്ധപ്പെട്ടാണ്. ക്ഷേത്രവിശ്വാസികള്‍ ഇന്ന് കൂടിക്കൊണ്ടിരിക്കുന്നു. ഒപ്പം ഈ രംഗത്തേക്കുള്ള കപടമാന്ത്രികന്മാരുടെ കടന്നുകയറ്റം ഈ ശാസ്ത്രത്തിന്റെ സല്‍പ്പേരിന് കളങ്കത്തിനും, ഒപ്പം പഴിക്കും കാരണമായി. മന്ത്രം നാദബ്രഹ്മത്തിന്റെ സ്വരൂപമാണ്. ഋഷികള്‍ നിരന്തരം സാധനയിലൂടെ പ്രത്യക്ഷീകരിച്ച അദൃശ്യദേവതാ ശക്തിയെ ബീജാക്ഷരങ്ങളില്‍ക്കൂടി മന്ത്രത്തിന് രൂപം നല്‍കി. മന്ത്രങ്ങള്‍ ലോകോപകാരത്തിനുദ്ദേശിച്ചുള്ളവയാണ്. ചില സന്ദര്‍ഭങ്ങളില്‍ മന്ത്രപ്രയോഗങ്ങള്‍ ഫലിക്കാതെ പോകുന്നത് മന്ത്രങ്ങളുടെ ശക്തിക്കുറവു കൊണ്ടല്ല, മറിച്ച് അവ ശരിയായി പ്രയോഗിക്കാന്‍ കഴിയാതെ പോകുന്നതിനാലാണ്. മന്ത്രധ്വനി: 'മന്ത്രധ്വനി' പ്രധാനമാണ്. അതിനാല്‍ ധ്വനിക്കുള്ള അപരിമേയ ശക്തിയെല്ലാം തന്നെ മന്ത്രവും അതുള്‍കൊള്ളുന്ന ശബ്ദവേഗാതിഗാമികളും ഉള്‍ക്കൊള്ളുന്നു. വിമാനങ്ങളുടെ വേഗതയില്‍നിന്ന് ഉല്‍പ്പന്നമാകുന്ന ധ്വനി, കെട്ടിടങ്ങളെ തകര്‍ക്കുന്നു. ബോംബുകള്‍ പൊട്ടുന്ന ശബ്ദത്തിന്റെ ആഘാതങ്ങള്‍ ദൂരെയുള്ള കെട്ടിടങ്ങളിലും വിള്ളല്‍ വീഴ്ത്തുന്നു. ഇത് പ്രചണ്ഡ ധ്വനിയുടെ പ്രഭാവമെങ്കില്‍ 'മൃദുമധുരധ്വനി' അസാദ്ധ്യരോഗങ്ങളെ സുഖപ്പെടുത്തുന്നു. അക്രമാസക്തമായി വരുന്ന മനോരോഗിയെ സാന്ത്വനപ്പെടുത്തുന്നു. ആകര്‍ഷിക്കാനും, വികര്‍ഷിക്കാനും, സൃഷ്ടിക്കാനും, സംഹരിക്കാനുമുള്ള 'ധ്വനി'യുടെ സംഭരണികളാണ് മന്ത്രങ്ങള്‍. പ്രകൃതിയില്‍ അന്തര്‍ലീനമായിട്ടുള്ള പ്രഭാവശാലികളായ ധ്വനികളെ ഇണക്കി ചേര്‍ത്താണ് ഋഷികള്‍ മന്ത്രരചന നിര്‍വ്വഹിച്ചത്. പ്രകൃതി, ശക്തി, ശബ്ദബ്രഹ്മം. ആ ബ്രഹ്മത്തിന്റെ ചാലകവും, വാഹകവുമായ മാദ്ധ്യമമാണ് അക്ഷരം. ഓരോ അക്ഷരത്തിലും അടങ്ങിയിരിക്കുന്ന ശക്തിവിശേഷങ്ങള്‍ അക്ഷരദേവത, അക്ഷരസ്വരൂപം, നക്ഷത്രങ്ങള്‍, പഞ്ചഭൂത തത്ത്വങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അത്ഭുതകരമായ വിവരങ്ങള്‍ ശ്രീ ശങ്കരാചാര്യനാല്‍ വിരചിതമായ 'പ്രപഞ്ചസാര'ത്തിലും സനല്‍ 'കുമാരസംഹിത', 'ശാരദാതിലകത്തി'ലും ലഭ്യമാണ്. മുദ്ര: മന്ത്രപൂജയില്‍ മുദ്രയ്ക്ക് മുഖ്യസ്ഥാനമുണ്ട്. 'മുദ്ര' എന്ന വാക്ക് ദേവന്മാരെ സന്തോഷിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് വിവക്ഷിക്കുന്നത്. 'മുദ്രകള്‍' 108 ആണെങ്കിലും അതില്‍ 55 എണ്ണമാണ് പ്രധാനമായി കരുതുന്നത്. സ്ത്രീകള്‍ക്ക് 'മന്ത്രസാധന' പാടില്ലെന്ന തെറ്റായ ഒരു ധാരണ സമൂഹത്തിലുണ്ട്. 'ഗൗതമീയ' തന്ത്രത്തില്‍ സ്ത്രീകള്‍ക്ക് 'മന്ത്രദീക്ഷ' നല്‍കാമെന്ന് പറയുന്നുണ്ട്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സുഖം ഉണ്ടാകുമാറാകട്ടെ! എന്നായിരുന്നു നമ്മുടെ ഋഷീശ്വരന്മാരുടെ അനുഗൃഹാശിസുകള്‍. എന്നാല്‍ ഇതിന് വിപരീതമായി ഒരു വിഭാഗം വരേണ്യന്മാര്‍ വേദോപനിഷത്തുക്കളും മന്ത്ര, തന്ത്ര ശാസ്ത്രങ്ങളും തങ്ങളുടെ സ്വകാര്യ സ്വത്തെന്നപോലെ കൈയടക്കിവച്ചു. പക്ഷേ, കാലവ്യതിയാനത്തില്‍ മറ്റു മതവിഭാഗത്തിനും താഴ്ന്നവരായ് കണ്ടിരുന്ന ഹിന്ദുജനതയ്ക്കും അവയെല്ലാം പഠിക്കാനും അവയുടെ നിഗൂഢതകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാനും യഥാവിധി ഉപയോഗിക്കാനുമുള്ള സുവര്‍ണ്ണാവസരം ലഭിച്ചു. ജന്മംകൊണ്ട് ചെയ്യുന്ന കര്‍മ്മങ്ങളുടെ പരിണിതഫലമാണ് ഒരാള്‍ക്ക് വര്‍ണ്ണ വ്യത്യാസമുണ്ടാക്കുന്നത്. കടപ്പാട്