Wednesday, February 28, 2018

കുത്തിയോട്ടം
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല, താലപ്പൊലി എന്നിവ പോലെ വളരെ പ്രധാന വഴിപാടാണ് ആൺകുട്ടികളുടെ കുത്തിയോട്ടം. ഇതിൽ പതിമൂന്ന് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുവാൻ കഴിയുന്നത്. കാപ്പുകെട്ടി രണ്ടു ദിവസത്തിനു ശേഷമാണ് കുത്തിയോട്ടവ്രതം തുടങ്ങുന്നത്. മഹിഷാസുരനെ വധിച്ച യുദ്ധത്തിൽ ദേവിയുടെ മുറിവേറ്റ് ഭടൻമാരാണ് കുത്തിയോട്ടക്കാർ എന്നതാണ് സങ്കല്പം. കാപ്പ് കെട്ടി മൂന്നാം നാൾ മുതൽ വ്രതം ആരംഭിക്കുന്നു. മേൽശാന്തിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങിയാണ് വ്രതത്തിൻറെ തുടക്കം. വ്രതം തുടങ്ങിയാൽ അന്ന് മുതൽ പൊങ്കാല ദിവസം വരെ കുട്ടികൾ ക്ഷേത്രത്തിലാണ് കഴിയുന്നത്. അതിരാവിലെ 4:30 ന് ഉണർന്ന് കുളിച്ച് ഈറനണിഞ്ഞ് ദേവീചിന്തയോടെ ഏഴു ദിവസം കൊണ്ട് 1008 തവണ പ്രദക്ഷിണം വയ്ക്കുന്നു. എല്ലാ വ്രതങ്ങളും പോലെ മൽസ്യ-മാംസാദികൾ കൂടാതെ ചായ, കാപ്പി എന്നിവയും കുത്തിയോട്ട ബാലന്മാർക്ക് നൽകാറില്ല. രാവിലെ കഞ്ഞി, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ, രാത്രിയിൽ അവിലും പഴവും കരിക്കിൻ വെള്ളവുമാണ് വ്രതക്കാരുടെ ഭക്ഷണക്രമം. പൊങ്കാല കഴിയുന്നതുവരെ വീട്ടിൽ നിന്നോ മറ്റ് സ്ഥലങ്ങളിൽ നിന്നോ വ്രതക്കാർക്ക് ഒന്നും തന്നെ നൽകില്ല. മാത്രവുമല്ല അവരെ തൊടാൻ പോലും ആർക്കും അവകാവും ഊണ്ടായിരിക്കുന്നതല്ല. പൊങ്കാല ദിവസം നൈവേദ്യം കഴിയുന്നതോട് കൂടി ദേവിയുടെ മുൻപിൽ വച്ച് എല്ലാവരുടേയും വാരിയെല്ലിനു താഴെ ചൂരൽ കുത്തുന്നു. വെള്ളിയിൽ തീർത്ത നൂലുകളാണ് ചൂരലായി ഉപയോഗിക്കുന്നത്. അതിനുശേഷം നല്ലതുപോലെ അണിയിച്ചൊരുക്കി മാതാപിതാക്കളുടെ കൂടെ എഴുനള്ളത്തിന് അകമ്പടിക്കായി വിടുന്നു...wiki

"ഭഗവദ്പ്രാതഃസ്മരണസ്തോത്രം"

"ഭഗവദ്പ്രാതഃസ്മരണസ്തോത്രം"
ഭഗവദ്പ്രാതഃസ്മരണസ്തോത്രം
പ്രാതസ്മരാമി ഹ്രിദി സംസ്ഫുരദാത്മതത്വം
സച്ചില്‍സുഖം പരമഹംസഗതിം തുരീയം
യല്‍ സ്വപ്നജാഗരസുഷുപ്തിമവൈതി നിത്യം
തദ് ബ്രഹ്മ നിഷ്കളമഹം ന ച ഭൂതസംഘഃ
പ്രാതര്‍ഭജാമി ച മനോവചസാമഗമ്യം
വാചോ വിഭാന്തി നിഖിലായദനുഗ്രഹേണ
യം നേതിനേതി വചനൈര്‍ന്നിഗമാ അവോചു-
സ്തം ദേവദേവമജമച്യുതമീശമഗ്ര്യം
പ്രാതര്‍ന്നമാമി തമസഃ പരമര്‍ക്കവര്‍ണ്ണം
പൂര്‍ണ്ണം സനാതനപദം പുരുഷോത്തമാഖ്യം
യസ്മിന്നിദം ജഗദശേഷമശേഷഭൂതൌ
രജ്ജ്വാം ഭുജംഗമ ഇവ പ്രതിഭാസിതം വൈ
ശ്ലോകത്രയമിദം പുണ്യം ലോകത്രയവിഭൂഷണം
പ്രാതഃകാലേ പഠേദ്യസ്തു സ ഗച്ഛേല്‍ പരമംപദം.

പ്രാതസ്മരാമി (ക: ? ആര് ? - 'അഹം' സ്മരാമി)
കിം ? എന്ത് സ്മരിക്കുന്നു ?
ഹൃദി സംസ്ഫുരത് ആത്മതത്വം
(ഹൃദയത്തിൽ നല്ലപോലെ സ്ഫുരിക്കുന്ന ആത്മതത്വം)
സത്-ചിത്-സുഖം
(സച്ചിദാനന്ദം)
പരമഹംസഗതിം തുരീയം
(പരമഹംസന്മാരുടെ ലക്ഷ്യമായ തുരീയം .. 3 അവസ്ഥകൾക്കും അപ്പുറത്തുള്ള തുരീയം)
യത് സ്വപ്ന-ജാഗര-സുഷുപ്തിമവൈതി
(ജാഗ്രത്-സ്വപ്ന-സുഷുപ്തി അവസ്ഥകൾക്ക് അപ്പുറത്തുള്ളത്)
നിത്യം
(ശാശ്വതമായത്; എന്നും ഉള്ളതായ)
തദ് ബ്രഹ്മ നിഷ്കളം
(ആ നിഷ്കളമായ ബ്രഹ്മം)
അഹം ന ച ഭൂതസംഘഃ
(ഞാൻ ഭൂതസമുച്ചയവുമല്ല. ഭൂതമെന്നാൽ ഭൂജാതനായത്;.
ഞാൻ എന്നും ഉള്ളആത്മാവാണ്. ജനിച്ചുമാരിക്കുന്നശരീരമല്ല.)

മനോവചസാം അഗമ്യം
(മനസ്സിനും വാക്കുകൾക്കും എത്തുവാൻ കഴിയാത്ത)
വാചോ വിഭാന്തി നിഖില യത് അനുഗ്രഹേണ
(വാക്കുകൾ പ്രകാശിക്കുന്നത് ആരുടെ അനുഗ്രഹം കൊണ്ടാണോ)
യം നേതി-നേതി വചനൈര്‍ന്നിഗമാ അവോചു:
(ന ഇതി ന ഇതി = ഇതല്ല, ഇതല്ല എന്ന് 'യാതൊരുവനെ' വേദങ്ങളിൽ നിർവചിക്കുന്നുവൊ)
ദേവദേവം അജം അച്യുതം ഈശം അഗ്ര്യം
(ദേവന്മാരുടെ ദേവനും ജനനമരണാദികൾ ഇല്ലാത്തവനും ച്യുതിസംഭവിക്കാത്തവനും ഈശനും ആദിയിലേയുള്ളവനും)
പ്രാത: ഭജാമി ച (പ്രാത:കാലത്ത് ഞാൻ ഭജിക്കുന്നു.)

തമസഃ പരമർക്കവർണ്ണം
(തമസ്സിന് അതീതവും അർക്കനെപ്പോലെ (സൂര്യനെപ്പോലെ) ശോഭിക്കുന്നതും)
പൂർണ്ണം സനാതനപദം പുരുഷോത്തമാഖ്യം
(പൂർണ്ണവും പുരുഷോത്തമനുമായ സനാതനപദം)
രജ്ജ്വാം ഭുജംഗം ഇവ പ്രതിഭാസിതം വൈ.
(കയറിൽ പാമ്പ് ഉണ്ടെന്നു തോന്നുന്നപോലെ (പ്രതിഭാസിക്കുന്നു)
യസ്മിൻ ഇദം ജഗത് അശേഷം അശേഷ-ഭൂതൌ
(യാതൊന്നിൽ ഈ ജഗത് മുഴുവനും, സകലസൃഷ്ടികളേയും)
പ്രാത: നമാമി
(പ്രാത:കാലത്ത് ഞാൻ നമിക്കുന്നു.)

ശ്ലോക-ത്രയം ഇദം പുണ്യം ലോകത്രയ-വിഭൂഷണം
(മൂന്നു ലോകങ്ങൾക്കും പുണ്യവും വിഭൂഷണമായതുമായ ഈ മൂന്നു ശ്ലോകങ്ങൾ)
പ്രാതഃകാലേ പഠേത് യ: തു ഗച്ഛെത് പരമംപദം
(പ്രാതഃകാലത്തിൽ പഠിച്ചാൽ പരമപദം പ്രാപിക്കും.)
കാഞ്ചി കാമകോടി പീഠത്തിന്‍റെ 69-ാമത്തെ മഠാധിപതിയാണ് സ്വാമി ജയേന്ദ്ര സരസ്വതി. 1954ൽ സ്വാമി ജയേന്ദ്രസരസ്വതിയെ പിന്‍ഗാമിയായി ചന്ദ്രശേഖര സരസ്വതി നിയോഗിച്ചു. നാൽപത് വ‍ർഷം കാഞ്ചി മഠത്തിന്‍റെ ഇളയ മഠാധിപതിയായിരുന്നു. 1994 ൽ അദ്ദേഹത്തിന്‍റെ മരണശേഷം കാഞ്ചി മഠാധിപതിയായി.
1935 ജൂലൈ 18നാണ് സുബ്രഹ്മണ്യനെന്ന ജയേന്ദ്രസരസ്വതിയുടെ ജനനം. 19-ാം വയസ്സിൽ വേദാധ്യയനം കഴിഞ്ഞു സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചു. 1954 മാർച്ച് 22നാണ് ഗുരുവിൽനിന്നു ജയേന്ദ്രസരസ്വതി മന്ത്രദീക്ഷ സ്വീകരിച്ചത്. ആദിശങ്കരനുശേഷം ആദ്യമായി കൈലാസവും മാനസസരോവറും സന്ദർശിച്ച കാഞ്ചി മഠാധിപതിയാണ് ജയേന്ദ്രസരസ്വതി. 1970ൽ കാഞ്ചീപുരത്തുനിന്ന് കാൽനടയായി നേപ്പാൾ വരെ പോയി.
കാലടിയിലെ കീർത്തി സ് തംഭം, അലഹാബാദിലെ ആദിശങ്കര വിമാനമണ്ഡപം, കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്ര ഗോപുരം, കാഞ്ചി വരദരാജസ്വാമി ക്ഷേത്രത്തിലെ പഴയ തേര് പുതുക്കൽ, ഏനത്തൂരിൽ അറുപതടി ഉയരമുള്ള ശങ്കരപ്രതിമ, ഗുരു ചന്ദ്രശേഖരസരസ്വതിയുടെ പേരിലുള്ള വിശ്വമഹാവിദ്യാലയമെന്ന ഡീംഡ് സർവകലാശാല, കോയമ്പത്തൂരിലെയും ഗുവാഹത്തിയിലെയും ശങ്കര നേത്രചികിത്സാലയങ്ങൾ നസ് റേത്ത് പേട്ടിൽ ജയേന്ദ്രസരസ്വതി ആയുർവേദ കോളജ്, ഗുവാഹത്തിയിലെ തിരുപ്പതി ബാലാജി ക്ഷേത്രം ഇവയൊക്കെ സ്വാമിയുടെ നേട്ടങ്ങളാണ്.
2005ൽ കാഞ്ചി മഠത്തിന്‍റെ ഓഡിറ്ററായിരുന്ന ശങ്കരരാമന്‍റെ വധവുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, 2013ൽ പുതുച്ചേരിയിലെ പ്രത്യേക വിചാരണ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ഔന്നിത്യമാർന്ന ആത്മീയ ജീവിതം നയിച്ചതിനൊപ്പം സാമൂഹ്യ പരിഷ്ക്കർത്താവായി വിളങ്ങുകയും ചെയ്തു സ്വാമി ജയേന്ദ്ര സരസ്വതി. അതിനാൽ തന്നെ, ഈ വിട വാങ്ങൽ നികത്താനാകാത്ത നഷ്ടം തന്നെ.
 മുതിര്‍ന്ന പൗരന്മാര്‍ക്ക്  സുരക്ഷയ്ക്കായി പോലീസിനെ വേഗത്തില്‍ ബന്ധപ്പെടാന്‍  ഹോട്ട് ലൈന്‍ സംവിധാനം സ്റ്റേഷനുകളില്‍ ആരംഭിക്കണമെന്ന്  സംസ്ഥാന പോലീസ് മേധാവി  ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാലാ  സ്റ്റേഷനില്‍ ബി എസ് എന്‍ എല്‍ സഹകരണത്തോടെ ഹോട്ട് ലൈന്‍  ആരംഭിച്ചിരുന്നു. ഇത് ഏറെ ഗുണകരമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് മറ്റ് സ്ഥലങ്ങളിലും ഇത് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 
ഫോണ്‍നമ്പര്‍ ഡയല്‍ ചെയ്യാതെതന്നെ ലാന്‍ഡ് ഫോണിലെ റീസീവര്‍ പത്ത് സെക്കന്റ് നേരം എടുത്തുമാറ്റിയാല്‍  ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേയ്ക്ക് സ്വമേധയാ  കോള്‍ ലഭിക്കത്തക്കവിധമാണ് ഹോട്ട് ലൈന്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.  സാധാരണ ഒരു ലോക്കല്‍ കോളിന് ചിലവാകുന്ന തുക മാത്രമേ ഇത്തരത്തിലുള്ള ഹോട്ട് ലൈന്‍ സേവനത്തിനും ഈടാക്കുന്നുള്ളൂ 
''സ്ത്രീ ധന നാസ്തീക വൈരി ചരിത്രം ന ശ്രവണീയം''
ഭക്തിയില്‍ മുഴുകി തന്നെത്തന്നെ ഭഗവാനിലേക്കു സമര്‍പ്പിക്കുന്ന ഭക്തന്‍ സ്ത്രീകളെക്കുറിച്ചോ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചോ നിരീശ്വരവാദികളെക്കുറിച്ചോ ശത്രുക്കളെക്കുറിച്ചോ ഉള്ളതായ യാതൊരു വാര്‍ത്തകൡലും ശ്രദ്ധചെലുത്തരുത്. അതിലൊന്നും ഭക്തന് താല്‍പര്യമുണ്ടാകരുത്.
ലോകവ്യവഹാരത്തില്‍ ഏര്‍പ്പെടുമ്പോള്‍ പലതരക്കാരുമായും ഇടപെടേണ്ടിവരും. ഇവരില്‍ ചിലര്‍ നിരീശ്വരവാദികളായിരിക്കാം. ചിലര്‍ പരദൂഷണക്കാരായിരിക്കാം. ചിലര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരാകാം. മറ്റു ചിലര്‍ അത്യാഗ്രഹികളാകാം. വേറെ ചിലര്‍ ലൈംഗികവാസനകള്‍ കൂടുതലുള്ളവരാകാം. അങ്ങനെയുള്ളവരെയെല്ലാം അവഗണിക്കുക ലോകവ്യവഹാരത്തില്‍, ലൗകിക കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പ്രയാസകരമായിരിക്കാം. ലൗകികതയെ മുഴുവന്‍ അവഗണിക്കാന്‍ പറ്റാതെ വരുമ്പോള്‍ ഇവരേയും അവഗണിക്കാനാവില്ല. അപ്പോള്‍ ചെയ്യാവുന്നത് ഇത്രമാത്രമാണ്- ഇവരുടെ ചിന്താഗതികളെ അവഗണിക്കുക. ആ ചിന്താഗതികളിലൊന്നിനും നമ്മുടെ മനസില്‍ സ്വാധീനം ചെലുത്താനാവാത്തവിധം ദേവതയില്‍ നമ്മുടെ മനസ്സ് കേന്ദ്രീകരിക്കുക. ഇവരുടെ വാസനകളൊന്നും നമ്മെ സ്വാധീനിക്കരുത്. പുതിയ വാസനാബീജം നമ്മളിലുണ്ടാക്കാന്‍ അനുവദിക്കരുത്.
ഭക്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, വറുത്ത വിത്തുകള്‍ വീണ്ടും മുളയ്ക്കാത്തതുപോലെ വാസനകളില്‍നിന്നും നമ്മുടെ മനസ്സ് മോചിതമായിട്ടുണ്ടാകും.
അല്ലാത്തപക്ഷം പലതും മനസ്സിനെ ദുര്‍ബലമാക്കും. വിഷയങ്ങളിലേക്ക് മനസ്സിനെ വലിച്ചിഴച്ചേക്കും. ലൈംഗികവാസനയുള്ള ചിലരെ ദര്‍ശിച്ചപ്പോഴാണ് അജാമിളന്റെ മനസ്സ് ഇളക്കിയത്. എന്നാല്‍ ജന്മാന്തരവാസന ഭക്തിയില്‍ അധിഷ്ഠിതമായതിനാല്‍ കാലങ്ങള്‍ക്കുശേഷമെങ്കിലും ആ മനസ്സിനെ ഭക്തിയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ അജാമിളനു കഴിഞ്ഞു.
എല്ലാം തന്റേതാക്കാനുള്ള ശ്രമത്തില്‍ ഹിരണ്യാക്ഷന്‍ മനസ്സിനെ കൈവിട്ടു. വിഷ്ണുവിനോടുള്ള ശത്രുത ഹിരണ്യകശിപുവിനേയും ചഞ്ചലനാക്കി. ശിശുപാലനും പറ്റിയത് അതുതന്നെയാണ്- ഭഗവാനോടുള്ള ശത്രുത.
കിംവദന്തികളാലും ചിലരുടെ സല്‍കാരത്താലും മനസ്സിനെ വഴിയില്‍ നഷ്ടപ്പെട്ടതാണ് ശല്യരുടെ അനുഭവം. ശല്യരുടെ ദുഷിപ്പ് കര്‍ണ്ണനേയും തളര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ കര്‍ണ്ണന്റെ വീര്യത്തെ പുകഴ്ത്തിക്കൊണ്ടാണ് ശ്രീകൃഷ്ണന്‍ അര്‍ജുനന്റെ വീര്യം വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ കര്‍ണ്ണനോടുള്ള ശത്രുത അര്‍ജുനന്റെ ഭക്തമനസ്സിനെ തളര്‍ത്താത്ത വിധം ശ്രീകൃഷ്ണന്‍ ശ്രദ്ധിച്ചിരുന്നു.
തന്നേയും സീതയേയും അപമാനിച്ചുകൊണ്ടുള്ള ചില പരദൂഷണക്കാരുടെ കിംവദന്തി ഒരു ഘട്ടത്തില്‍   ശ്രീരാമനെപ്പോലും തളര്‍ത്തി. എന്നാല്‍ സീതാപരിത്യാഗച്ചുമതല ലക്ഷ്മണനെ ഏല്‍പ്പിച്ചതുവഴിയും ലക്ഷ്മണന്‍ വാത്മീകി ആശ്രമ പരിസരത്തില്‍ സീതയെ എത്തിച്ചതുവഴിയും മഹത്തായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശ്രീരാമനു കഴിഞ്ഞു. സന്താനങ്ങളായ ലവകുശന്മാര്‍ക്ക് ഭക്തശ്രേഷ്ഠനായ വാത്മീകിയുടെ ശിക്ഷണം ലഭ്യമാക്കാന്‍ ഇതുവഴി സാധ്യമായി.
ജൈനദർശനമനുസരിച്ച് ശരീരം, വാക്ക്, മനസ്സ് എന്നിവ വഴിയുള്ള പ്രവൃത്തികൾ കൊണ്ട് കർമ്മം എന്ന സാങ്കേതിക സംജ്ഞയുള്ള ഒരുതരം സൂക്ഷ്മദ്രവ്യം ഉത്പാദിപ്പിക്കപ്പെടുന്നു.
കര്‍മ്മങ്ങളെ നാലായി തരംതിരിച്ചിരിക്കുന്നു. ശുക്ലം, കൃഷ്ണം, ശുക്ലകൃഷ്ണം, അശുക്ലകൃഷ്ണം എന്നിവയാണവ. നല്ലത്, ചീത്ത, നല്ലതും ചീത്തയും ഇടകലര്‍ന്നത്, രണ്ടുമല്ലാത്തത് എന്നും പറയാം. അഹങ്കാരത്യാഗം, സംന്യാസം, ധ്യാനം മുതലായ ഫലേച്ഛ കൂടാതെയുള്ള പ്രവൃത്തികള്‍ ഈ നാലാമത്തേതില്‍ പെടും. കര്‍മ്മങ്ങളെ ഈ നാലാമത്തേ രീതിയില്‍ മാത്രം ചെയ്യാനുള്ള സ്വയംനിയന്ത്രണം കൈവന്ന ഒരാളിന് പിന്നെ സഞ്ചിതകര്‍മ്മം ഉണ്ടാകുന്നില്ല. അയാള്‍ക്ക് പ്രാരബ്ധകര്‍മ്മം അനുഭവിച്ചു തീര്‍ത്താല്‍ മാത്രം മതിയാകും. ഈ കാലയളവില്‍ അയാള്‍ക്ക് തത്വജ്ഞാനം കൂടി ഉണ്ടായാല്‍ സഞ്ചിതകര്‍മ്മങ്ങളെല്ലാം നശിക്കുകയും അശുക്ല കൃഷ്ണകര്‍മ്മങ്ങള്‍ മാത്രം ചെയ്യുന്നതിനാല്‍ പുതിയകര്‍മ്മഫലം ഉണ്ടാകാതെയുമിരിക്കും. ശേഷിച്ച പ്രാരബ്ധകര്‍മ്മങ്ങള്‍ കൂടി അനുഭവിച്ചുതീര്‍ത്താല്‍ പിന്നെ അയാള്‍ക്ക് സംസാരചക്രത്തില്‍ നിന്നും പൂര്‍ണ്ണമുക്തിയായി.
ജൈനദര്‍ശനമനുസരിച്ച്, ശരീരം, വാക്ക്, മനസ്സ് എന്നിവ വഴിയുള്ള പ്രവൃത്തികള്‍ കൊണ്ട് കര്‍മ്മം എന്ന സാങ്കേതിക സംജ്ഞയുള്ള ഒരുതരം സൂക്ഷ്മദ്രവ്യം ഉത്പാദിപ്പിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ മോഹങ്ങള്‍ ഒരുതരം പശപോലെ ഈ കര്‍മ്മദ്രവ്യത്തെ ആകര്‍ഷിക്കുകയും ആ ദ്രവ്യം ആത്മാവില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു. അനന്തജന്മങ്ങളിലൂടെ ഇങ്ങനെ ആത്മാവിനുചുറ്റുമായി ഒട്ടിപ്പിടിച്ച സഞ്ചിത കര്‍മ്മദ്രവ്യത്തെ കര്‍മ്മശരീരം എന്നു വിളിക്കുന്നു. ഈ കര്‍മ്മദ്രവ്യം ക്രമേണ പാകമാകുമ്പോള്‍ വ്യക്തി തത്ഫലമായ സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നു. ഇത്തരത്തില്‍ ചില കര്‍മ്മദ്രവ്യം അനുഭവത്തിലൂടെ ഒഴിഞ്ഞു പോയാലും തുടരെ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനാല്‍ സുഖദു:ഖങ്ങള്‍ അനുഭവിച്ചുകൊണ്ടേയിരിക്കും. ഈ ഒട്ടിപ്പിടിച്ചിരിക്കുന്ന കര്‍മ്മദ്രവ്യം ലെശ്യം എന്നുപറയുന്ന വെളുപ്പ്, കറുപ്പ്  എന്നിങ്ങനെയുള്ള നിറഭേദങ്ങള്‍ ആത്മാവിലുണ്ടാക്കുന്നു. ആ നിറഭേദങ്ങള്‍ ആത്മാവിന്റെ ലക്ഷണത്തെ സൂചിപ്പിക്കുന്നു. യോഗദര്‍ശനത്തിലെ ശുക്ലകൃഷ്ണകര്‍മ്മങ്ങള്‍ എന്ന ആശയം ഈ ജൈനകാഴ്ച്ചപ്പാടില്‍ നിന്നും സ്വീകരിച്ചതാകാമെന്നു ദാസ്ഗുപ്ത അനുമാനിക്കുന്നു.
  എപ്പോഴാണോ ഒരു വ്യക്തി മോഹങ്ങളില്‍ നിന്നും നിശ്ശേഷം അകലുകയും സദാചാര നിയമങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്നത്, അപ്പോള്‍ അയാളുടെ കര്‍മ്മഫലം ക്ഷണനേരത്തേക്കുമാത്രം ഉണ്ടായി നിലനിന്ന് നശിക്കുന്നു. ആ യതിവര്യന്‍ മുമ്പുചെയ്ത കര്‍മ്മങ്ങളുടെ ഫലങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അനുഭവിച്ച് തീരുന്നു. ധ്യാനം, പഞ്ചമഹാവ്രതങ്ങളുടെ കൃത്യമായ ആചരണം എന്നിവ കൊണ്ട്  പുതിയകര്‍മ്മം ഉണ്ടാകുന്നില്ല. അങ്ങനെ എല്ലാ കര്‍മ്മങ്ങളും നിശ്ശേഷം തീരുമ്പോള്‍  ആ വ്യക്തിയുടെ ലൗകികജീവിതത്തിനും അന്ത്യമാകും. ധ്യാനത്തിന്റെ ആ അവസാനപദത്തില്‍, എല്ലാ കര്‍മ്മങ്ങളുമൊടുങ്ങി, പ്രവൃത്തികളെല്ലാം നിലച്ച്, ആ ആത്മാവ് ദേഹം ഉപേക്ഷിച്ച്, പ്രപഞ്ചത്തിന്റെ ഏറ്റവും മുകളില്‍ ഇത്തരത്തിലുള്ള മുക്തന്മാര്‍ എന്നന്നേക്കുമായി വസിക്കുന്ന ഇടത്തില്‍ എത്തിച്ചേരുന്നു.
ബൗദ്ധദര്‍ശനവും ഈ കര്‍മ്മസിദ്ധാന്തം സംബന്ധിച്ച് ചില വ്യത്യസ്ത ഉള്‍ക്കാഴ്;കള്‍ മുന്നോട്ടു വെക്കുന്നുണ്ട്. അവയെപ്പറ്റി  ബൗദ്ധദര്‍ശനത്തെ വിവരിക്കുമ്പോള്‍ നമുക്കു മനസ്സിലാക്കാം. 
 മോക്ഷസിദ്ധാന്തം- സുഖദുഖങ്ങള്‍ പങ്കിടുന്നതില്‍ വ്യക്തികള്‍ക്കിടയില്‍ കാണുന്ന ഭിന്നാനുഭവങ്ങളുടെ കാരണം (കര്‍മ്മഫലം), വ്യക്തികളുടെ കര്‍മ്മങ്ങളും ഈ ലോകത്തു നടക്കുന്ന സംഭവങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന അജ്ഞേയമായ ഒരു അതീന്ദ്രിയ സത്ത (അപൂര്‍വം അഥവാ അദൃഷ്ടം) യാല്‍ ഉണ്ടാകുന്ന അനാദിയായ ജന്മപുനര്‍ജന്മചക്രം എന്നീ തത്ത്വങ്ങളില്‍ ദര്‍ശനങ്ങള്‍ തമ്മിലുള്ള അഭിപ്രായൈക്യം നാം കണ്ടു. ഇവയില്‍ മാത്രമല്ല, ഈ അനാദിയായ അനുഭവ പരമ്പരയ്ക്ക് ഒരു അവസാനം ഉണ്ട് എന്ന നിലപാടിലും ഇവ തമ്മില്‍ യോജിക്കുന്നു. ഈ അന്ത്യം തേടേണ്ടത് ഏതോ വിദൂരഭാവികാലത്തിലോ, മുകളിലെങ്ങോ ഉള്ളതായി കരുതുന്ന വിദൂരരാജ്യത്തോ അല്ല, മറിച്ച് നമ്മുടെ ~ഓരോരുത്തരുടേയും ഉള്ളില്‍ത്തന്നെയാണ്. കര്‍മ്മമാണ് നമ്മെ ഈ അനന്തചക്രത്തിലേക്കു നയിക്കുന്നത്. കര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വികാരങ്ങള്‍, ചിന്തകള്‍, മോഹങ്ങള്‍ എന്നിവയെ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ സുഖിക്കുകയോ, ദു:ഖിക്കുകയോ, പ്രവര്‍ത്തിക്കുകയോ, പുനര്‍ജനിക്കുകയോ ചെയ്യാത്ത കര്‍മ്മരഹിതനായ ആത്മതത്ത്വത്തെ നമ്മുടെ ഒരോരുത്തരുടെയും ഉള്ളില്‍ കാണാന്‍ കഴിയും.
അവസാനമില്ലാത്ത ഈ ലോകജീവിതത്തിന്റെ തിക്കും തിരക്കും അനുഭവിച്ചു മടുത്ത ഇന്ത്യക്കാര്‍ ഇതിന് എവിടെങ്കിലും സമാധാനം നിറഞ്ഞ ഒരു അവസാനം കണ്ടെത്താന്‍ കഴിയും എന്ന് ആഗ്രഹിച്ചു, കരുതി. അന്വേഷണത്തിനൊടുവില്‍ അവരെല്ലാവരും തന്നെ ആത്മാവ് എന്ന സത്തയില്‍ എത്തിച്ചേര്‍ന്നു എന്ന് ദാസ്ഗുപ്ത അനുമാനിക്കുന്നു. പ്രവൃത്തി, വികാരം, ചിന്തകള്‍ എന്നിവയില്‍ നിന്നും മുക്തനായ ഒരു ആത്മാവിനെ ഏതെങ്കിലും തലത്തില്‍ സാക്ഷാത്കരിക്കാന്‍ കഴിയും എന്ന വിശ്വാസം അവരെ ആത്മാവും ഈ പ്രപഞ്ചത്തിന്റെ ഘടകങ്ങളുമായുള്ള ബന്ധം കേവലം ബാഹ്യമോ, കൃത്രിമമോ, മിഥ്യ തന്നെയോ ആണെന്ന നിഗമനത്തിലെത്തിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ദാസ്ഗുപ്ത തുടരുന്നു- ആത്മാവ് അതിന്റെ യഥാര്‍ത്ഥമായ അവസ്ഥയില്‍ നമ്മുടെ സാധാരണജീവിതത്തിന്റെ അഴുക്കുകള്‍ പുരളാത്തതാണ്. അനാദിയായ കര്‍മ്മചക്രത്തില്‍ നിന്നും പകര്‍ന്നു കിട്ടിയ അജ്ഞാനവും മോഹവും വഴിയാണ് അത് മലിനമായത്. ഈ അതീന്ദ്രിയാവസ്ഥയുടെ സാക്ഷാത്കാരമാണ് കര്‍മ്മം മൂലം ഉളവായ അനന്തമായ ജന്മപുനര്‍ജന്മ•ചക്രത്തിന്റെ അന്തിമലക്ഷ്യവും നേട്ടവും. ബൗദ്ധദാര്‍ശനികര്‍ ആത്മാവിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നില്ല. എങ്കിലും, കര്‍മ്മപ്രക്രിയയുടെ ഒടുക്കത്തെ സാക്ഷാത്കാരം നിര്‍വാണം എന്ന അന്തിമ വിലയത്തിലാണ് എന്നു തിരിച്ചറിഞ്ഞിരുന്നു.
(തുടരും..)...vamanan.
മൂന്നാം അനുവാകം- സംഹിതോപനിഷത്ത്
സഹ നൗ യശഃ സഹ നൗ ബ്രഹ്മവര്‍ച്ചസം
അഥാതഃ സംഹിതായാ ഉപനിഷദം വ്യാഖ്യാസ്യാമഃ
പഞ്ചസ്വധികരണേഷു അധിലോകം
അധിജൗഷമധി വിദ്യമധിപ്രജമധ്യാത്മം
താ മഹാസംഹിതാ ഇത്യാചക്ഷതേ
നമുക്ക് രണ്ടുപേര്‍ക്കും ഒരുമിച്ച് കീര്‍ത്തിയുണ്ടാകട്ടെ. നമുക്ക് രണ്ടുപേര്‍ക്കും ഒരുമിച്ച് ബ്രഹ്മതേജസ്സും ഉണ്ടാകട്ടെ. ശിക്ഷാപഠനത്തിനുശേഷം സംഹിതാ ഉപനിഷത്തിനെ വ്യാഖ്യാനിക്കാന്‍ പോകുന്നു. ലോകത്തെ സംബന്ധിച്ച അധിലോകം. ജ്യോതിസ്സിനെപ്പറ്റിയുള്ള അധിജ്യൗതിഷം വിദ്യയെപ്പറ്റി അധിവിദ്യം പ്രജയെക്കുറിച്ച് അധിപ്രജം ആത്മാവിനെ സംബന്ധിച്ച് അധ്യാത്മം എന്നിങ്ങനെ അഞ്ച് അധികരണങ്ങളെയാണ് പറയുന്നത്. ഈ അഞ്ചുവിഷയങ്ങളിലുള്ള ഉപനിഷത്തുകളെ മഹാസംഹിതകള്‍ എന്നു അറിവുള്ളവര്‍ പറയുന്നു.
ശിഷ്യന്റെ പ്രാര്‍ത്ഥനയാണ് ഇവിടെ. വര്‍ണ്ണങ്ങള്‍  തമ്മിലുള്ള അടുപ്പം സംബന്ധിച്ചതായ ഉപാസനം അഥവാ സംഹിതോപനിഷത്തിനെ പറയാന്‍ തുടങ്ങുന്നു. സംഹിത മുതലായ ഉപനിഷത്തുക്കളെ അറിയുന്നതുകൊണ്ട് വേണ്ടത്ര യശസ്സും ബ്രഹ്മതേജസ്സും തനിക്കും ആചാര്യനും ഒരുമിച്ചു ഉണ്ടാകട്ടെ എന്നാണ് ശിഷ്യന്റെ പ്രാര്‍ത്ഥന. ഗുരു ഇതെല്ലാം നേടിയതിനാല്‍ അദ്ദേഹത്തിന് പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ല. ശിക്ഷ അധ്യയന സമയത്ത് ശിഷ്യന്റെ മനസ്സ് ഗ്രന്ഥപാദത്തിലാകും പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുക. അതിനെ അര്‍ത്ഥജ്ഞാന വിഷയത്തില്‍ പ്രവേശിപ്പിക്കാന്‍ പ്രയാസമാണ്. അതിനാലാണ് സംഹിതാവിഷയമായ ദര്‍ശനത്തെ പറയുന്നത്. വര്‍ണ്ണങ്ങള്‍ തമ്മിലുള്ള അടുപ്പം കാണിക്കുന്ന സംഹിതയ്ക്ക് വ്യാകരണത്തിലുള്ള സവിശേഷതയെ പരിഗണിച്ചാണ് മഹാസംഹിതകള്‍ എന്നുവിളിച്ചത്. വേദ പാഠം  ചൊല്ലുമ്പോള്‍ അക്ഷരങ്ങള്‍ തമ്മിലുള്ള അടുപ്പവും ചേര്‍ച്ചയും നല്ലപോലെ ശ്രദ്ധിക്കണം. അതിന് അര്‍ത്ഥത്തെപ്പറ്റി ആലോചിക്കണം. ഇങ്ങനെ ചൊല്ലുമ്പോഴേ സ്വരം മുതലായവ ശരിയാകൂ. അര്‍ത്ഥജ്ഞാനത്തിലേക്ക് ക്രമത്തില്‍ ശിഷ്യനെ നയിക്കുകയാണ്   സംഹിതയുടെ ലക്ഷ്യം. ഇത് എളുപ്പം സാധിക്കാനായി അഞ്ചുകാര്യങ്ങള്‍ ഉദാഹരണമാക്കി സംഹിതാദര്‍ശനത്തെ ഉപാസിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ശിഷ്യന്റെ ബുദ്ധിയെ സ്ഥൂലത്തില്‍നിന്നും സൂക്ഷ്മത്തിലേക്ക് നയിക്കലാണ്. ഭൂമിയും ആകാശവും അടങ്ങുന്ന അധിലോകം. ജ്യോതിസ്സിനെപ്പറ്റി അധിജ്യൗതിഷം, വിദ്യയെപ്പറ്റി അധിവിദ്യം, പ്രജയെപ്പറ്റി അധിപ്രജം. ആത്മാവ് അഥവാ ദേഹത്തെപ്പറ്റി അധ്യാത്മം എന്നിവയെക്കുറിച്ചാണ് സംഹിതാ ഉപനിഷത്തില്‍ പറയുന്നത്. ഈ മഹാസംഹിതകളാണ് മഹത്തായ  വിഷയങ്ങളുടെ സംഗയോഗത്തെക്കുറിച്ചായതിനാലാണ് ഈ വിശേഷണം.
അഥാധിലോകം പൃഥിവീ പൂര്‍വരൂപം ദ്യൗരുത്തരരൂപം
ആകാശഃ സന്ധിഃ വായുസന്ധാനം ഇത്യധിലോകം.
ആദ്യം അധിലോകത്തെപ്പറ്റി പറയുന്നു. ഭൂമിയാണ്  പൂര്‍വ്വരൂപം അഥവാ ആദ്യത്തെ വര്‍ണ്ണം. സ്വര്‍ഗ്ഗലോകം പിന്നത്തെ വര്‍ണ്ണം ആകാശം ഇവ തമ്മിലുള്ള ചേര്‍ച്ചയായ സന്ധി വായുവാണ്. കൂട്ടിച്ചേര്‍ക്കുന്ന സന്ധാനം ഇതിനെയെല്ലാം കൂട്ടി അധിലോകം എന്നുപറയുന്നു. ലോകത്തെ സംബന്ധിച്ച ദര്‍ശനമാണിത്. ആകാശം എന്നതുകൊണ്ട് അന്തരീക്ഷലോകമാണ് ഉദ്ദേശിക്കുന്നത്. ഭൂമിയും സ്വര്‍ഗ്ഗവും ചേരുന്ന ഇടമാണ് ആകാശം. ജഗത് പ്രാണനായ വായു സന്ധിചേര്‍ക്കാനുള്ള സാധനമാണ്. 
അഥ ശബ്ദത്തിന് ഇവിടെ എല്ലായിടത്തും ദര്‍ശനങ്ങള്‍ പറഞ്ഞമുറയ്ക്ക് എന്ന അര്‍ത്ഥമാണ്.
അഥാധിജ്യൗതിഷം അഗ്നിഃ പൂര്‍വരൂപം 
ആദിത്യഃ  ഉത്തരരൂപം
ആപഃ സന്ധിഃ വൈദ്യുതഃ സന്ധാനം ഇത്യധിജ്യൗതിഷം
ഇനി ജ്യോതിസ്സിനെ സംബന്ധിച്ച ദര്‍ശനത്തെ പറയുന്നു. ആഗ്നിയാണ്  പൂര്‍വ്വരൂപം അഥവാ ആദ്യത്തെ വര്‍ണ്ണം. സൂര്യന്‍ അടുത്ത വര്‍ണ്ണം. ജലമാണ് സന്ധി. മിന്നല്‍ ആണ് സന്ധാനം അഥവാ കൂട്ടിച്ചേര്‍ക്കുന്നത്. ഇതാണ് അധിജ്യൗതിഷം ജ്യോതിസ്സുകളെ സംബന്ധിച്ച ഇതില്‍ പൃഥിവി, ആദിത്യന്‍, ആപാഃ, വൈദ്യുത എന്നിവ ക്രമത്തില്‍ പൂര്‍വ്വ ഉത്തരരൂപങ്ങളേയും സന്ധിയേയും സന്ധാനത്തേയും കുറിക്കുന്നു.
അഥാധിവിദ്യം ആചാര്യപൂര്‍വ്വരൂപം 
അന്തേവാസ്യുത്തരരൂപം
വിദ്യാ സന്ധിഃ പ്രവചനം സന്ധാനം ഇത്യധിവിദ്യം.
അടുത്തത് വിദ്യയെ സംബന്ധിച്ച ദര്‍ശനമാണ.് ആചാര്യനാണ് പൂര്‍വരൂപം അഥവാ ആദ്യ വര്‍ണ്ണം. അന്തേവാസികളുടെ ശിഷ്യനാണ് അടുത്ത വര്‍ണ്ണം. വിദ്യയാണ് സന്ധി. പഠിപ്പിക്കല്‍ അഥവാ പ്രവചനമാണ് കൂട്ടിച്ചേര്‍ക്കുന്ന സന്ധാനം. പഠിപ്പിച്ചുകൊടുക്കുക എന്നതിലൂടെ കൂട്ടിച്ചേര്‍ക്കലിലൂടെ വിദ്യകൊണ്ട് ആചാര്യനേയും ശിഷ്യനേയും ഒരുമിപ്പിക്കുന്നു.
അഥാധിപ്രജം  മാതാപൂര്‍വരൂപം പിതോത്തരരൂപം
പ്രജാസന്ധിഃ പ്രജനനം സന്ധാനം ഇത്യധിപ്രജം
പിന്നീട് പ്രജയെ സംബന്ധിച്ച ദര്‍ശനമായ അധിപ്രജനെ പറയുന്നു. അമ്മയാണ് ആദ്യ വര്‍ണ്ണം അച്ഛന്‍ ഉത്തര വര്‍ണ്ണം. പ്രജയാണ് സന്ധി. ജനിപ്പിക്കലാണ് കൂട്ടിച്ചേര്‍ക്കല്‍. ഇങ്ങനെയുള്ളതാണ് അധിപ്രജം. സന്താന ഉല്‍പ്പാദത്തിലൂടെയാണ് മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.
അഥാധ്യാത്മം അധരാഹനുഃ പൂര്‍വ്വരൂപം 
ഉത്തരാഹനുരുത്തരരൂപം 
വാക് സന്ധിഃ ജിഹ്വാ സന്ധാനം ഇത്യധ്യാത്മം
ഇനി ആത്മാവിനെ അഥവാ ശരീരത്തെ സംബന്ധിച്ച ആധ്യാത്മത്തെ പറയുന്നു. താഴെയുള്ള താടിയെല്ല് ആദ്യ വര്‍ണ്ണം. മുകളിലെ താടിയെല്ല് പിന്നത്തെ വര്‍ണ്ണം. വാക്ക് സന്ധിയാണ്. നാവ് (വാഗിന്ദ്രിയം) ആണ് കൂട്ടിച്ചേര്‍ക്കുന്നത്. ഇതാണ് ദേഹസംബന്ധിയായ അധ്യാത്മം.
ഇതീമാ മഹാ സംഹിതാഃ യ ഏവമേതാ 
മഹാസംഹിതാ
വ്യാഖ്യാതാ  വേദ സന്ധീയതേ 
പ്രജയാ പശ്ചഭിഃ ബ്രഹ്മവര്‍ച്ച-
സേനാന്നാദ്യേന സുവര്‍ഗ്ഗ്യേണ ലോകേന
ഈ പറഞ്ഞവയാണ് മഹാസംഹിതകള്‍. ഇങ്ങനെ വിവരിച്ച മഹാസംഹിതകളെ അറിയുന്നവന്‍ പ്രജയോടും പശുക്കളോടും ബ്രഹ്മതേജസ്സോടും അന്നം മുതലായവയോടും സ്വര്‍ഗ്ഗലോകത്തോടും ചേരുന്നു. ഇവിടെ അറിയുക എന്നാല്‍ ഉപാസിക്കുക എന്ന അര്‍ത്ഥമെടുക്കണം. ഇവയിലെല്ലാം വ്യത്യസ്തങ്ങളായവയെ ഒന്നിച്ച് ചേര്‍ന്ന് ഉപാസിക്കാനാണ് പറഞ്ഞിരിക്കുന്നത്. പരമ ഉപാസനയായ ആത്മോപാസനയ്ക്ക് അധികാരിയല്ലാത്തവര്‍ക്കാണ് ഇത്തരം ഉപാസന. അവര്‍ക്ക് അതിനനുസരിച്ചുള്ള  സ്വര്‍ഗം മുതലായ ഫലത്തേയും വ്യക്തമാക്കി.
ബഹുജനങ്ങളുടെ കൂട്ടായ്മയില്‍, മോക്ഷം ആഗ്രഹിക്കുന്നവര്‍ ഒരിക്കലും പങ്കെടുക്കരുത്; പങ്കെടുക്കണം എന്ന് തോന്നാന്‍പോലും പാടില്ല. ഒരിക്കലെങ്കിലും അവയില്‍പ്പെട്ടുപോയാല്‍ നമുക്ക് ലേശമെങ്കിലും ജ്ഞാനമോ, ഭക്തിയോ ഉണ്ടെങ്കില്‍ അത് നശിച്ചുപോകും.
മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്. ആരോടെങ്കിലും സംസാരിച്ചും പ്രവര്‍ത്തിച്ചും കഴിയണമെന്ന് തോന്നുകയാണങ്കില്‍ ഭക്തന്മാരും ഭഗവത്തത്വജ്ഞാനികളുമായി കൂടിച്ചേരുകയാണ് വേണ്ടത്. ഉത്തമ ഭക്തന്മാരെ ക്ഷണിച്ചുവരുത്തി, സജ്ജന സദസ്സുകളില്‍, ഭഗവാനെപ്പറ്റി പ്രഭാഷണം നടത്താം. അതു ശ്രദ്ധയോടെ, വിനയത്തോടെ ശ്രവിക്കുക. അങ്ങനെ നമുക്ക് ഭക്തി വളര്‍ത്താം. ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമായ ശ്രീകപില മഹായോഗി, ദുഷ്ടന്മാരും വിഷയലമ്പടന്മാരുമായ ജനങ്ങളുമായുള്ള കൂട്ടായ്മ-ദുസ്സംഗം-തീരെ ഒഴിവാക്കണമെന്നും അതിനുള്ള എളുപ്പവഴി ഭഗവദ് ഭക്തന്മാരായ സജ്ജനങ്ങളുമായി കൂടുകയാണെന്നും അമ്മയ്ക്ക് ഉപദേശം നല്‍കുന്നു- മാത്രമല്ല സജ്ജന സംഗത്തിന്റെ ലക്ഷ്യവും പറയുന്നു.
സതാം പ്രസംഗാന്മമവീര്യസം വിഭോ,
ഭവന്തിഹൃത് കര്‍ണരസായനാ കഥാ
തജ്ജോഷണാദാശ്വപവര്‍ഗവര്‍ത്മനി
ശ്രദ്ധാരതിര്‍ഭക്തിരനുക്രമിഷ്യതി ( ഭാഗവതം.3-25-25)
 (=''സതാം പ്രസംഗാത്''- സജ്ജനങ്ങളുമായി നിരന്തരം കൂടിച്ചേരുകയും സംസാരിക്കുകയും ചെയ്താല്‍ ''ഹൃത്കര്‍ണരസായനാഃ കഥാ ഭവന്തി'' അവരുടെ മുഖത്തില്‍ നിന്ന് ഹൃദയത്തിനും ചെവിക്കും രസായനം പോലെ ആസ്വാദ്യമായ എന്റെ ലീലകള്‍ കേള്‍ക്കാന്‍ സാധിക്കും. ആ കഥാമൃതം പാനം ചെയ്താല്‍ എന്റെ ഗുണഗണങ്ങളും തത്വങ്ങളും മനസ്സിലാക്കാന്‍ കഴിയും.  അങ്ങനെ കേട്ടുകൊണ്ടിരുന്നാല്‍ മോക്ഷമാര്‍ഗ്ഗത്തിന്റെ വഴിയായ ഭക്തിയോഗത്തില്‍ ശ്രദ്ധയുണ്ടാവും. അതായത് വിശ്വാസം ദൃഢമാവും. പിന്നെ ക്രമേണ ഭജനത്തില്‍ ആനന്ദം തോന്നിത്തുടങ്ങും. പിന്നെ ഉത്തമാവസ്ഥയായ പ്രേമലക്ഷണയായ ഭക്തിയില്‍ ഭഗവാനെ ഭജിക്കാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ എത്തിച്ചേരും.) (13-11)
ക്ഷേത്രത്തില്‍ പൂജാ പുഷ്പങ്ങളുടെ ചെടികള്‍ കൂടാതെ ആല്‍മരവും വേപ്പും നട്ടുവളര്‍ത്തുന്ന പതിവുണ്ട്. ആല്‍മരത്തിലെ ഇലകളുടെയും ഇലഞെട്ടിന്റെയും പ്രത്യേക ഘടന പ്രകാരം അതിന് വായുവിനെ സദാ ചലനാത്മകമാക്കുവാന്‍ സാധിക്കുന്നു. ആല്‍മരത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ഗുണവിശേഷം അതിന് നേരിയ തോതില്‍ ഓസോണ്‍ ഉണ്ടാക്കുവാന്‍ കഴിയുന്നുണ്ടെന്നതാണ്. കൂടിയ അളവില്‍ ഓസോണ്‍ വിഷവാതകമാണെങ്കിലും കുറഞ്ഞ അളവില്‍ വായു ശുദ്ധീകരിക്കുവാനും, ശ്വാസകോശങ്ങളിലെ അണുക്കളെ നശിപ്പിക്കുവാനും അതിനു കഴിയും. ഓസോണിന് വായുവിനേക്കാള്‍ സാന്ദ്രത കൂടുതലുള്ളതുകൊണ്ട് ആല്‍മരത്തിന്റെ ചുവട്ടില്‍ തന്നെ അത് തങ്ങിനില്‍ക്കുന്നു. ആല്‍മര പ്രദക്ഷിണം വെക്കുന്ന വ്യക്തിക്ക് ശ്വസിക്കുമ്പോള്‍ ഈ വാതകത്തിന്റെ ഗുണഫലം സിദ്ധിക്കുന്നു. ഉച്ചക്കുശേഷം സാധാരണഗതിയില്‍ അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതിനാല്‍ വായു ചലനാത്മകമാവുകയും കാറ്റിന്റെ വേഗം കൂടുകയും ചെയ്യുമ്പോല്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഓസോണ്‍ ഇല്ലാതാകുന്നു. അതിനാല്‍ ഉച്ചക്കുശേഷം ആല്‍മര പ്രദക്ഷിണം പതിവില്ല. അതിനാല്‍ ആല്‍മര പ്രദക്ഷിണം ആരോഗ്യപരമായി (ശ്വാസോച്ഛ്വാസത്തിന്) ഉത്തമമാണ്. പ്രദക്ഷിണത്തിലൂടെയുള്ള ശരീരവ്യായാമം രക്തചംക്രമണത്തേയും സഹായിക്കുന്നു. ആല്‍ത്തറയില്‍നിന്ന് സൂര്യനമസ്‌കാരം ചെയ്യുന്നത് അത്യുത്തമവുമാണ്.
ക്ഷേത്രക്കുളം: ക്ഷേത്രങ്ങളുടെ പരിസരങ്ങളിലുള്ള വീടുകളിലെ കിണറുകള്‍ക്ക് ഒരു വന്‍ ജലസംഭരണിപോലെ (റിസര്‍വോയര്‍) ക്ഷേത്രക്കുളം വര്‍ത്തിക്കുന്നു. ഇതിനാല്‍ ചുറ്റുമുള്ള പുരയിടങ്ങളിലെ വൃക്ഷലതാദികള്‍ക്കും പ്രയോജനമുണ്ട്. ചെറിയ തോതിലാണെങ്കിലും ക്ഷേത്രക്കുളം സമീപ പ്രദേശങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് നിജപ്പെടുത്തുന്നു. കൂടാതെ രാത്രിയിലും പകലും വ്യത്യസ്ത ദിശയില്‍ വായു പ്രവാഹം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ക്ഷേത്രക്കുളത്തിന് വളരെയേറെ പ്രയോജനങ്ങളുള്ളതിനാല്‍ പരിസ്ഥിതി പരിപാലനത്തില്‍ ഗവേഷണം നടത്തുന്ന യുഎന്‍ഒയുടെ വകുപ്പ്, ക്ഷേത്രക്കുളങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ കുളങ്ങളെ നിലനിര്‍ത്തുവാനും കുളത്തിലെ ജലശുദ്ധീകരണം നിര്‍ബന്ധമാക്കുവാനുമായി അനേകം ആചാരങ്ങള്‍ പതിവുണ്ട്. മത്സ്യമൂട്ട് (മീനൂട്ട്) അവഭൃഥസ്‌നാനം, ആറാട്ടുകുളി, ക്ഷേത്രക്കുള പൂജ, സമൂഹസ്‌നാനം, ജലശുദ്ധീകരണം തുടങ്ങിയ ആചാരങ്ങളും ഈ ക്ഷേത്രക്കുളത്തിന്റെ സാമൂഹ്യ ആവശ്യം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കാലാകാലങ്ങളില്‍ അടിഞ്ഞുകൂടുന്ന ചെളി നീക്കം ചെയ്ത് ശുദ്ധീകരിച്ചതിനുശേഷമേ പ്രതിവര്‍ഷം കുളത്തില്‍ ആറാട്ട് പതിവുള്ളൂ, എന്നത് ജലശുദ്ധീകരണം നിര്‍ബന്ധമാക്കുവാനുള്ള ഒരു പന്ഥാവാണ്.
ക്ഷേത്രക്കാവ്: ക്ഷേത്രങ്ങളില്‍ വിവിധയിനം വൃക്ഷങ്ങളും സര്‍പ്പ വിഗ്രഹങ്ങളും വച്ച് പൂജിക്കപ്പെടുന്ന ഒരു മൈക്രോഫോറസ്റ്റ് ആണ് ക്ഷേത്രത്തിലെ കാവ്. പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ക്ക് അദ്ഭുതമായിരുന്നു നമ്മുടെ സര്‍പ്പക്കാവുകള്‍. സമീപപ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിന് കാലാവസ്ഥ, ദിനാന്തരീക്ഷ സ്ഥിതി, മണ്ണിന്റെ ഗുണം, ജലസമ്പത്ത് എന്നിവയുടെ നന്മയ്ക്ക് ഈ ക്ഷേത്രക്കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ലോക പ്രസിദ്ധ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. കേരളത്തിലെ സര്‍പ്പക്കാവുകളെക്കുറിച്ച് ഗവേഷണം നടത്തിയ രണ്ടു ശാസ്ത്രജ്ഞന്മാരെയും യുഎന്‍ഒ പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ ഉദ്യോഗം നല്‍കി ആദരിക്കുകയുണ്ടായി. ഇതേ അന്താരാഷ്ട്ര ഏജന്‍സിയാണ് കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന സര്‍പ്പക്കാവുകളെയും സംരക്ഷിക്കാന്‍ ആറ് കോടി രൂപ ധനസഹായം നല്‍കിയത്. ഈ സര്‍പ്പക്കാവുകള്‍ ഓരോ ഗ്രാമാന്തരീക്ഷത്തേയും അനുനിമിഷം പരിപോഷിപ്പിക്കുന്നു. ആധുനികശാസ്ത്രം അംഗീകരിച്ച ഉജ്ജ്വലപുരാതന ശാസ്ത്രമാണിത്.
ബലിക്കല്ല്: ആത്മീയതയുടെയോ, ഭൗതികതയുടേയോ, ശാസ്ത്രീയതയുടെയോ വിശകലനത്തിലൂടെ ഉത്തരം ഇനിയും കണ്ടുപിടിക്കേണ്ടതായ ഒരു പ്രതിഭാസമാണ് ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍. മനുഷ്യശരീരത്തിനു ചുറ്റും ഒരു തേജോമയദേഹം ഉണ്ടെന്നും അത് മനുഷ്യന്റെ കൊറോണ പോലെയാണെന്നും പൂര്‍വ്വികര്‍ പറഞ്ഞു പോന്നത്- ശരിയാണെന്ന് കിര്‍ല്യണ്‍ ഫോട്ടോഗ്രാഫി തെളിയിച്ചിരിക്കുന്നു. നമ്മുടെ ക്ഷേത്രത്തിനു ചുറ്റും 'ഇത്തരം ചൈതന്യബിന്ദുക്കളും രേഖകളും കേന്ദ്രഭാഗങ്ങളും ഉള്ളതായി തച്ചുശാസ്ത്രം വിവരിക്കുന്നുണ്ട്. പഞ്ചഭൂതങ്ങളില്‍ പൃഥ്വിയും, ആപസ്സുമായി, വര്‍ത്തിക്കുന്നതാണ് ഈ തേജോബിന്ദുക്കള്‍. പഞ്ചഭൂതഭാഗമായ കല്ലായതുകൊണ്ടായിരിക്കാം ഇത് ഭൂതക്കല്ല്, ബലിക്കല്ല് എന്നറിയപ്പെടുന്നത്. ഈ തേജോബിന്ദുക്കളെക്കുറിച്ച് കൂടുതലറിയുവാന്‍ ആധുനികശാസ്ത്രം ഇനിയും വളരേണ്ടിയിരിക്കുന്നു എന്നുതോന്നുന്നു. ക്ഷേത്രത്തിനു ചുറ്റും കൊടിമരത്തെ വലയം ചെയ്തും ഈ ബലിക്കല്ലുകളുണ്ട്. ഇവയ്ക്ക് അഷ്ടദിക് പാലകന്മാരുമായും ക്ഷേത്രത്തിലെ പ്രധാന വിഗ്രഹമായും ബന്ധമുണ്ട്. ശ്രീഭൂതബലി (ലോപിച്ച് 'ശീവേലി'യായി) എന്നത് ക്ഷേത്രത്തിന് ചുറ്റുമുള്ള ബലിക്കല്ലിന് ചെയ്യുന്ന ആരാധനയാണ്. ഓരോ ബലിക്കല്ലിലും പുഷ്പവും ജലവും ചന്ദനവും തൂവുമ്പോഴും പ്രത്യേക ക്ഷേത്രവാദ്യങ്ങള്‍, പ്രത്യേക താളത്തിലാവണം ശബ്ദിപ്പിക്കേണ്ടത്. ഇതിന്റെയെല്ലാം ശാസ്ത്രീയവശങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. 
ക്ഷേത്രഗോപുരം: ക്ഷേത്രത്തിന്റെ ഓരോ ഭാഗവും മേല്‍ക്കൂരയും പിരമിഡുകളുടെയും കോണുകളുടെയും ആകൃതിയിലായിരിക്കും. ഇതിന് അടുത്തകാലം വരെ ക്ഷേത്ര തച്ചുശാസ്ത്രത്തിന്റെ മഹത്വമല്ലാതെ മറ്റ് ഒരു മഹത്വവും ഉണ്ടെന്ന് കരുതിയിരുന്നില്ല. മോസ്‌കോ വിശ്വവിദ്യാലയമുള്‍പ്പെടെ അനവധി ഗവേഷണ കേന്ദ്രങ്ങളില്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളില്‍നിന്നും വ്യക്തമാകുന്ന ശാസ്ത്രീയ വസ്തുതകള്‍ അദ്ഭുതകരമാണ്. അന്തരീക്ഷത്തിലുള്ള ഇലക്‌ട്രോമാഗ്നറ്റിക് തരംഗങ്ങളേയും ഊര്‍ജതരംഗങ്ങളേയും ഈ പിരമിഡുകള്‍ ഉള്‍വശത്തെ പ്രത്യേക ബിന്ദുവിലേക്ക് കേന്ദ്രീകരിപ്പിക്കുന്നു. ശ്രീകോവിലിന്റെ കോണീയ ഉപരിതലം ഇത്തരത്തില്‍ വിഗ്രഹത്തിലേക്ക് ഈ തേജോമയമായ ഇലക്‌ട്രോമാഗ്നറ്റിക് തരംഗങ്ങളെ കേന്ദ്രീകരിപ്പിക്കുന്നു. പ്രദക്ഷിണ വഴിയിലെയും ഗോപുരത്തിലെയും ഘടനയിലൂടെ ഈ ഊര്‍ജ്ജതരംഗങ്ങള്‍ ഭക്തന്മാരിലും കേന്ദ്രീകരിപ്പിക്കാവുന്നതാണ്. നടപ്പുര, നടപ്പന്തല്‍, വലിയമ്പലം, കൂത്തമ്പലം, ആനപ്പന്തല്‍ എന്നിവയെല്ലാം പിരമിഡുകളുടെ ആകൃതിയിലാണ്. പിരമിഡുകളുടെ ആകൃതിയിലുള്ളതും കോണാകൃതിയിലുള്ളതുമായ വലിയ പാത്രങ്ങളില്‍ കായ്കറികളും ഫലങ്ങളും അനേകദിവസം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. ഈ ആകൃതിയിലുള്ള ഭവനത്തില്‍ മാനസിക വിഭ്രാന്തിയുള്ളവനേയും ക്ഷീണിതനേയും  വിശ്രമിക്കാനനുവദിക്കുകയോ ചികിത്സിക്കുകയോ ചെയ്താല്‍ രോഗം/ക്ഷീണം എളുപ്പത്തില്‍ ഭേദമാകുന്നതായും കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ഭൗതീക പ്രാധാന്യം ക്ഷേത്രത്തിന്റെ തച്ചുശാസ്ത്രത്തില്‍ തന്നെയുണ്ട്.
കൊടിമരം: ഓരോ ഗ്രാമത്തിന്റെയും കേന്ദ്രബിന്ദു ക്ഷേത്രമായിരുന്ന കാലത്ത്  ഈ സ്ഥാനം നിര്‍ണയിക്കുകയും അറിയിക്കുകയും ചെയ്യുന്നതിന്റെ ചിഹ്നമായിരുന്നു കൊടിമരം. ഗ്രാമജനങ്ങളുടെ വിജയത്തിന്റെയും സന്തുഷ്ടിയുടെയും ലക്ഷണമായിട്ടാണ് കൊടിമരത്തെ കരുതിയിരുന്നത്. ഭൗതികമായി നോക്കിയാല്‍ മിന്നലില്‍ നിന്ന് ഗ്രാമത്തെ പൂര്‍ണമായും രക്ഷിക്കുവാന്‍ പോലും ഇതിന് സാധിക്കുന്നുണ്ടത്രെ. അജ്ഞാതങ്ങളായ ഏറെ മഹത്വം ഇനിയുമുണ്ടാകാം!.
janmabhumi
One who has realized the Self or truth concerning Absolute Reality, the Vedas (Karma Kanda) are of no use because he is already in possession of the highest knowledge of the Self. This however does not imply ridiculing or ignoring the Karma Kanda of the Vedas. They are certainly a useful means for achieving the goal by the aspirants who just started their spiritual journey and serve the purpose of the unenlightened. Through the performance of the works prescribed by the Vedas one becomes fit for the path of knowledge.

All the transient pleasures derived from the proper performance of rituals enjoined in the Karma Kanda of the Vedas are comprehended in the Infinite Bliss of Self Knowledge as the utility of a reservoir in a place having floods. All kinds of limited bliss are included in the Infinite Bliss. A knower of the Self does not need t o follow the Vedic injunctions.
ബ്രഹ്‌മൈവേദമമൃതം 
പുരസ്താദ്
ബ്രഹ്മ പശ്ചാദ്ബ്രമ ഭക്ഷണതശ്ചോത്തരേണ
അധ ശ്വേര്‍ദ്ധ്വം ച പ്രസൃതം
ബ്രഹ്മൈവേദം വിശ്വമിദം വരിഷ്ഠം
  മുന്നിലും പിന്നിലും വലത്തും ഇടത്തും താഴേയും മുകളിലുമെല്ലാം നാശമില്ലാത്ത ബ്രഹ്മമാണ്. ഈ വിശ്വം മുഴുവന്‍ ബ്രഹ്മമാണ്. ഏറ്റവും ശ്രേഷ്ഠമായതും ബ്രഹ്മം തന്നെയാണ്.
   ബ്രഹ്മം മാത്രമാണ് സത്യമായത്. നാമരൂപങ്ങളായിരിക്കുന്നതെല്ലാം അസത്യമാണ്. അറിവില്ലായ്മ കാരണമാണ് പലതായി കാണുന്നത്. അറിവില്ലായ്മ നീങ്ങുമ്പോള്‍ ശരിയായ ബ്രഹ്മജ്ഞാനം നേടും. സ്വര്‍ണ്ണാഭരണങ്ങളില്‍ സ്വര്‍ണ്ണം മാത്രമാണ് സത്യം. ആഭരണങ്ങളുടെ രൂപവും പേരും വാസ്തവമല്ല.
ന തത്ര സൂര്യോ ഭാതി
 ന ചന്ദ്ര താരകം
നേമാ വിദ്യുതോ ഭാന്തി  
 കുതോയമഗ്‌നി:
തമേവ ഭാന്തമനുഭാതി സര്‍വ്വം 
തസ്യ ഭാസാ സര്‍വ്വമിദം 
വിഭാതി
അവിടെ ആത്മാവില്‍ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ പ്രകാശിക്കുന്നില്ല. ഇടിമിന്നല്‍ പ്രകാശിക്കുന്നില്ല. അഗ്‌നിയുടെ കാര്യം പറയേണ്ടതില്ല. അതിന്റെ പ്രകാശമാണ് എല്ലാറ്റിന്റെയും പ്രകാശമായി മാറുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും അഗ്‌നിയ്ക്കുമെല്ലാം ജ്യോതിസ്സിനെ കൊടുക്കുന്നത് ഈ ഒരേ ഒരു പ്രഭവകേന്ദ്രം തന്നെ. അതിന്റെ വെളിച്ചത്തിനു മുന്നില്‍ മറ്റു വെട്ടങ്ങള്‍ ഒന്നുമല്ല. ആ വെളിച്ചമില്ലായിരുന്നുവെങ്കില്‍ ഇവയൊന്നും പ്രകാശിക്കുമായിരുന്നില്ല. ആത്മ ജ്യോതിസ്സിന്റെ സാന്നിദ്ധ്യമുള്ളതുകൊണ്ട് മാത്രമാണ് എല്ലാ വെളിച്ചത്തേയും നാം അറിയുന്നത്.  നമ്മുടെ കണ്ണിലൂടെ ആത്മജ്യോതിസ്സ് പ്രസരിക്കുമ്പോള്‍ എല്ലാ പ്രകാശത്തേയും തിരിച്ചറിയുന്നു.
  'അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിനു കണ്ണു മനമാകുന്ന കണ്ണതിനു കണ്ണായ് നിന്ന പൊരുള്‍..' എന്ന് എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനത്തില്‍ പറയുന്നു.
സത്യമേവ ജയതേനാനൃതം
സത്യേന പന്ഥാ വിതതോ ദേവയാനഃ
യേനാ ക്രമന്തി ഋഷേയാ ഹ്യാപ്തകാമാഃ
യത്ര തത് സത്യസ്യ പരമം നിധാനം
സത്യം തന്നെ ജയിക്കുന്നു. അസത്യം ജയിക്കുന്നില്ല. സത്യത്താല്‍ ദേവയാനമെന്ന വഴി വിസ്തീര്‍ണമായിരിക്കുന്നു. അതിലൂടെയാണ് ആഗ്രഹങ്ങളെല്ലാം നേടിയ (അടങ്ങിയ) ഋഷിമാര്‍ സഞ്ചരിക്കുന്നത്, എത്തിച്ചേരുന്നത്. ആസ്ഥാനം സത്യത്തിന്റെ പരമമായ നിധിയാകുന്നു.
ആത്മദര്‍ശനത്തിനുള്ള സാധനങ്ങളില്‍ സത്യമാണ് ഏറ്റവും പ്രധാനമായത് എന്ന് ഇവിടെ വ്യക്തമാക്കുന്നു. സത്യം പാലിക്കുന്നവര്‍ക്കുമാത്രമേ ശരിയായ വിജയമുള്ളൂ. അനൃതം അഥവാ അസത്യത്തിന് ജയവുമില്ല നിലനില്‍പ്പുമില്ല. സത്യവാദികള്‍ക്കാണ് ജയം. അസത്യവാദികള്‍ക്ക് ഒരിക്കലും ജയമുണ്ടാകുകയില്ല. ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളില്‍ മാറാതെ നില്‍ക്കുന്നതാണ് സത്യം. ഇന്നലെയും ഇന്നും നാളേയും അതിന് യാതൊരു മാറ്റവുമില്ല. അസത്യം എന്നും മാറി മറഞ്ഞുകൊണ്ടിരിക്കും. സത്യം എന്നതിന്റെ ഏറ്റവും വലിയ അര്‍ത്ഥം ബ്രഹ്മം എന്നുതന്നെയാണ്. സത്യത്തെ മുറുകെ പിടിച്ചവര്‍ക്കു മാത്രമേ ദേവയാന മാര്‍ഗ്ഗത്തിലൂടെ പോയി ഋഷികള്‍ എത്തിച്ചേര്‍ന്ന പരമസത്യത്തെ പ്രാപിക്കാനും കഴിയൂ. മാര്‍ഗ്ഗവും ലക്ഷ്യവും സത്യം തന്നെയാണ്, അല്ലാതെ മറ്റൊന്നല്ല.
തപസ്സാല്‍ ബ്രഹ്മത്തെ അറിയുക, തപം തന്നെ ബ്രഹ്മം” എന്നു തൈത്തിരിയോപനിഷത്ത്‌. തപമാണതിന്റെ സ്വരൂപം. അത്‌ ജ്ഞാനമയം. അവിടെ സൂര്യ, ചന്ദ്ര നക്ഷത്രാദികളോ മിന്നലോ തീയോ പ്രകാശിക്കുന്നില്ല. സ്വസ്വരൂപത്തില്‍ നിന്നാണവയ്ക്കും പ്രകാശം ലഭിക്കുന്നത്‌
സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം അസ്മദാചാര്യപര്യന്താം വന്ദേ ഗുരു പരമ്പരാം....
അങ്ങയുടെ പാദ കമലങ്ങളില്‍ ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നു....!
പരമ പൂജനീയ കാഞ്ചി കാമകോടി പീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ, ശ്രീമദ് ജയേന്ദ്ര സരസ്വതി സ്വാമി തൃപ്പാദങ്ങൾ ശരീരം വെടിഞ്ഞു.
റയിൽവേ ഉദ്യോഗസ്‌ഥനായിരുന്ന മഹാദേവയ്യരുടെ മകനായി 1935 ജൂലൈ 18നാണ്ന്ന ജനനം സുബ്രഹ്‌മണ്യനെന്നായിരുന്നു പൂര്വാശ്രമ നാമം. വേദാധ്യയനം കഴിഞ്ഞു 19-ാം വയസ്സിൽ സുബ്രഹ്‌മണ്യൻ ജയേന്ദ്ര സരസ്വതിയായി സന്യാസ ജീവിതത്തിലേക്കു കാൽവച്ചു. 1954 മാർച്ച് 22നാണ് ആദിശങ്കരൻ ഭാരതപര്യടനം കഴിഞ്ഞു വന്നു വിശ്രമിച്ച കാഞ്ചിയിലെ മുക്‌തിമണ്ഡപത്തിൽ ഗുരുവിൽനിന്നു സ്വാമികൾ ദീക്ഷ സ്വീകരിച്ചത്.
ഗുരു ചന്ദ്രശേഖരസരസ്വതിയുടെ പേരിലുള്ള വിശ്വമഹാവിദ്യാലയമെന്ന കൽപിത സർവകലാശാല, കോയമ്പത്തൂരിലെയും ഗുവാഹത്തിയിലെയും ശങ്കര നേത്രചികിത്സാലയങ്ങൾ, നസ്‌റേത്ത്‌പേട്ടിൽ ജയേന്ദ്രസരസ്വതി ആയുർവേദ കോളജ്, തുടങ്ങി അനേകം സ്ഥാപനങ്ങളും കാലടിയിലെ കീർത്തിസ്‌തംഭം, അലഹാബാദിലെ ആദിശങ്കര വിമാനമണ്ഡപം, കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്ര ഗോപുരം, കാഞ്ചി വരദരാജസ്വാമി ക്ഷേത്രത്തിലെ പഴയ തേരുപുതുക്കൽ, ഏനത്തൂരിൽ അറുപതടി ഉയരമുള്ള ശങ്കരപ്രതിമ, ഗുവാഹത്തിയിലെ തിരുപ്പതി ബാലാജി ക്ഷേത്രം മുതലായവയും സ്വാമികളുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമാണ്. ഹൈന്ദവ ഏകീകരണത്തിനും, ദീനജനോദ്ധാരണത്തിനും സംപൂജ്യ സ്വാമി തൃപ്പാദങ്ങൾ വഹിച്ച പങ്ക് എളുതല്ല.
ആദിശങ്കരനുശേഷം ആദ്യമായി കൈലാസവും മാനസസരോവറും സന്ദർശിച്ച കാഞ്ചി മഠാധിപതിയാണു സ്വാമികൾ. 1970ൽ കാഞ്ചീപുരത്തുനിന്നു നടന്നു നേപ്പാൾവരെ പോയി.
സ്വാമികളുടെ ശ്രീ ചരണങ്ങളിൽ ശതകോടി പ്രണാമങ്ങൾ
ഭദ്രകാളി
അതിപ്രാചീനകാലംമുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജനിച്ചവളാണെന്നും ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടുകഥകള്‍ പ്രചാരത്തിലുണ്ട്.
ജ്വാലാകരാളമത്യുഗ്രമശേഷാ സുരസുദനം ത്രിശൂലം പാതു നോ ഭീതേര്‍ ഭദ്രകാളി നമോസ്തുതേ
എന്ന ശ്ലോകത്തില്‍ ദുര്‍ഗ്ഗയുടെ ഭയാനക ഭാവത്തെ ഭദ്രകാളിയായി സങ്കല്‍പിച്ചിരിക്കുന്നു.ഈ കാളി ദുര്‍ഗ്ഗയുടെ അഥവാ പാര്‍വതിയുടെ രൂപമാണ്. ശിവപ്രിയയാണ് ഈ കാളി. ശംഭുസ്ഥാ എന്നാരംഭിക്കുന്ന ധ്യാനത്തില്‍ ശിവ എന്നു സൂചിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. മാര്‍ക്കണ്ഡേയപുരാണത്തിലെ ഭദ്രോല്‍പത്തി പ്രകരണത്തില്‍ ശിവപുത്രിയായ ഭദ്രകാളിയുടെ അവതാരവും മാഹാത്മ്യവും വര്‍ണ്ണിക്കുന്നുണ്ട്. ബ്രഹ്മാവില്‍നിന്നും വരസിദ്ധികള്‍ നേടിയ ദാരികാസുരന്‍ ത്രിലോകങ്ങളും കീഴടക്കി. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, സ്‌കന്ദന്‍, ഇന്ദ്രന്‍, യമന്‍ ആദിയായവര്‍ക്കൊന്നും ദാരികനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അവസാനം ശ്രീപരമേശ്വരന്‍ ലോകസംരക്ഷണാര്‍ത്ഥം തന്റെ തിലോചനം തുറന്നു. അതില്‍നിന്നും അന്നുവരെ പ്രപഞ്ചം ദര്‍ശിച്ചിട്ടില്ലാത്ത വിധത്തില്‍ ഭീകരവും രൗദ്രവുമായ ഭാവത്തോടുകൂടിയ ഭദ്രകാളി ഉടലെടുത്തു. ഇത് ശിവപുത്രിയാണ്. ഈ കാളി ദാരികനെ നിഗ്രഹിക്കുകയും ചെയ്തു.
കാളിയെ പൊതുവെ കോപമൂര്‍ത്തിയായിട്ടാണ് കേരളത്തില്‍ സങ്കല്‍പിച്ചുപോരുന്നത്. സമരേഷുദുര്‍ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള്‍ ഇതിനു കാരണമാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിയുമായാണ് ഭദ്രകാളി. പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയുമാണ് ഭദ്രകാളിയെന്ന് ഒരു പാശ്ചാത്യ പണ്ഡിതന്‍ സൂചിപ്പിച്ചിട്ടുണ്ട്.
കാളിയും സരസ്വതിയും ഒന്നുതന്നെ എന്നുകരുതുന്നവരുണ്ട്. കാളിക്ക് പത്തുരൂപങ്ങളുണ്ട്. ദശവിദ്യ എന്നാണ് ഇവ അറിയപ്പെടുന്നത്. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍. കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാളീവിഗ്രഹങ്ങള്‍ക്ക് പല രൂപകല്പനകളുമുണ്ട്.
വാള്‍, പരിച, കപാലം, ദാരികശിരസ്സ്, വെണ്മഴു, ഡമരു, ശൂലം, കയറ്, തോട്ടി, ഉലക്ക, തലയോട്, മണി, സര്‍പ്പം, ശംഖ്, അമ്പ്, , കുന്തം, ചക്രം തുടങ്ങിയവയാണ് ഭദ്രകാളിയുടെ കൈകളില്‍ കാണപ്പെടുന്നത്. നാല്, എട്ട്, പതിനാറ് എന്നിങ്ങനെ അറുപത്തിനാല് കൈകളുള്ള കാളീസങ്കല്പങ്ങള്‍ വരെയുണ്ട്. ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപഭാവസങ്കല്‍പങ്ങളും കാളിക്കുണ്ട്.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് കേരളത്തില്‍ ഏറ്റവും വലിയ ഭദ്രകാളി വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്.
Llഭദ്രകാളീ പ്രീതിക്കുവേണ്ടി പുരാതനകാലം മുതല്‍ പാട്ട്, ഉത്സവം, വേല, താലപ്പൊലി, കളിയാട്ടം തുടങ്ങിയവ നടന്നുവരുന്നു. പാട്ടുല്‍സവമാണ് ഭദ്രകാളിക്ക് മുഖ്യം. കുത്തിയോട്ടപാട്ടുകളും പാനത്തോറ്റങ്ങളും ഉള്‍പ്പെടുന്ന ദേവീസ്തുതികള്‍ ഭഗവതിപ്പാട്ടുകള്‍ എന്നാണ് അറിയപ്പെടുന്നത്. അതിമധുരമുള്ള കടുംപായസവും തിരളിയും കാളിയുടെ പ്രിയ നൈവേദ്യങ്ങളാണ്. അരത്തം പൂജിച്ച് കുരുതി, നിണകുരുതി, രക്തപുഷ്പാഞ്ജലി, ചാന്താട്ടം തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. കുരുതിക്ക് വറപൊടിയും പൊതിച്ച കരിക്കും വെറ്റിലപാക്കും നിര്‍ബന്ധമാണ്. ചെത്തിപ്പൂവും, ചെന്താമരപ്പൂവും ഉള്‍പ്പെടുന്ന ചുവന്ന ഉത്തമപുഷ്പങ്ങള്‍ ദേവീപൂജയ്ക്ക് ഉത്തമമായി കരുതപ്പെടുന്നു

Tuesday, February 27, 2018

സ്വാമി അദ്ധ്യാത്മാനന്ദ
ലക്ഷ്യവിചാരം 21

ചിന്താശേഷിയും, ഭാവനാ സാമര്‍ത്ഥ്യവും  കായികക്കരുത്തും ഉള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍  രണ്ടു വസ്തുതകളുണ്ട്.  ഒന്നുങ്കില്‍  ബോധ്യപ്പെട്ടിട്ടുള്ള നിസ്സഹായതയുടേയും, നിസ്സാരതയുടേയും,  പരിമിതികളുടേയും സങ്കടങ്ങളില്‍ നിരാശരായി കഴിഞ്ഞുകൂടാം. യഥാകാലം മരണത്തിന് വിധേയരാവാം. ഇതിനിടയില്‍ ഇടക്കിടെ ലഭിക്കുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ ആശ്വാസം കണ്ടെത്താം. അതിലേറെ വന്നുചേരുന്ന സങ്കടങ്ങളില്‍ വിലപിക്കാം, നിരാശയുടെ നെടുവീര്‍പ്പിടാം. മറ്റൊന്നുള്ളത് തന്റെ ചിന്താശേഷിയേയും അന്വേഷണ ഔത്സുക്യത്തേയും (ജിജ്ഞാസ) പ്രയോജനപ്പെടുത്തിക്കൊണ്ട് എല്ലാ പരിമിതികളേയും അതിക്രമിച്ച് മുന്നേറുന്നതിനെക്കുറിച്ച് ചിന്തിക്കാം, ഉത്സാഹിക്കാം. ഇതില്‍ രണ്ടാമത്തെ സാധ്യതയെയാണ് നമ്മുടെ ഋഷീശ്വരന്മാര്‍ പ്രാബല്യത്തില്‍ വരുത്തിയത്. 
ഋഷിജനം അവരെ വേട്ടയാടിയിരുന്ന അസൗകര്യങ്ങളേയും, അസംതൃപ്തികളേയും, സങ്കടങ്ങളേയും, അസ്വാതന്ത്ര്യങ്ങളേയും, ചോദ്യം ചെയ്യാന്‍ തയ്യാറായി. അങ്ങനെയാണവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ സുപ്രഭാതം ഉദിച്ചുകിട്ടിയത്, അനാവരണം ചെയ്തു കിട്ടിയത്.  അതിന്റെ നിര്‍വൃതിയില്‍ 'ഞാന്‍ ബ്രഹ്മമാണ്, ഞാന്‍ സച്ചിദാനന്ദ സ്വരൂപമാണ് ' എന്ന് അവര്‍ തിരിച്ചറിഞ്ഞു.  ഒപ്പം അനുഭൂതി ഉണര്‍ത്തിയ അനുകമ്പയുടെ നിറവില്‍ ബോധ്യമായ വസ്തുതകള്‍ മറ്റുള്ളവര്‍ക്കായി  പങ്കുവെക്കുകയും ചെയ്തു.  ഈ പങ്കുവെക്കലാണ് വാമൊഴിയായി (ശ്രുതി പാരമ്പര്യം)  ഉപനിഷത്തുകളിലൂടെ സംവദിച്ചത്. ഇതുതന്നെ ഇതിഹാസപുരാണങ്ങളിലൂടെ സ്മൃതി പാരമ്പര്യമായി അവതരിപ്പിച്ചു. ഇത് സാദരം ശ്രദ്ധിച്ച് നമുക്ക് മുന്നിലുള്ള രണ്ട് സാദ്ധ്യതകളെ കുറിച്ച് ആലോചിക്കാം. ഞാനൊരു നിസ്സാര, നിസ്സഹായ  ജീവിയാണോ? എങ്ങനെയൊക്കെയോ ജീവിച്ച് മരിച്ചു പോവാനാണോ എന്റെ വിധി? ഇതിനിടക്ക്  ലഭിക്കുന്ന കൊച്ചുകൊച്ചു സന്തോഷങ്ങള്‍ക്കും, സുഖങ്ങള്‍ക്കും മധ്യേ  അതിലേറെ ദുഃഖത്തെ സ്വാഗതം ചെയ്യേണ്ടുന്ന ദുരവസ്ഥയും നമുക്കുണ്ട്.
നമ്മെ അലോസരപ്പെടുത്തുന്ന സ്വാതന്ത്ര്യ ചോദനയെ പരിഗണിക്കുന്നതാണ് രണ്ടാമത്തെ പാത. ഈ വിഷയത്തില്‍ വേണ്ടതൊക്കെ ഋഷീശ്വരന്മാര്‍ നമുക്ക്  പറഞ്ഞു തന്നിട്ടുണ്ട്. അതനുസരിച്ച് സച്ചിദാനന്ദ സ്വരൂപിയായ 'ഞാന്‍' പ്രസ്തുത ജ്ഞാന നിഷ്ഠക്ക് എന്റെ അസ്തിത്വത്തെ വിളംബരം ചെയ്യുന്ന സമീപനം പുലര്‍ത്തേണ്ടതുണ്ട്.
നിഹിതമായ ഉണ്‍മയുടെ ബഹുമുഖ സാധ്യതകള്‍ ലോകഹിതം ലക്ഷ്യമാക്കിയും,  ഈശ്വരാര്‍പ്പണമായിട്ടും  ആവിഷ്‌കരിക്കണം. ഒപ്പം സദ്ഗുരുക്കന്മാരില്‍ നിന്ന് ശാസ്ത്ര ശ്രവണവും പഠനവും, ഞാന്‍ സച്ചിദാനന്ദ സ്വരൂപിയാണ് എന്ന ധ്യാനവും നടക്കണം.  സച്ചിദാനന്ദ തത്വം കര്‍മ്മങ്ങള്‍ കൊണ്ട് നേടിയെടുക്കേണ്ട ഒന്നല്ല. അറിഞ്ഞുറയ്‌ക്കേണ്ട വാസ്തവമാണെന്നും ആവര്‍ത്തിച്ചോര്‍ക്കണം. 
ഏകമായ ബ്രഹ്മ തത്വമാണ് പലതായിത്തീര്‍ന്ന് സൃഷ്ടമായ എല്ലാറ്റിലും അനുപ്രവേശനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് എന്നില്‍ സ്പന്ദിക്കുന്ന ഉണ്‍മയാണ് ഏവരിലും ആത്മസത്തയായി പരിലസിക്കുന്നത് എന്ന ബോധ്യം നമുക്ക് സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതിനുതകുന്ന തരത്തില്‍ ആത്മസത്തയുടെ  സാന്നിദ്ധ്യം അറിയിക്കുന്ന വിഷയത്തില്‍ നമ്മുടെ കര്‍മ്മങ്ങള്‍ സര്‍ഗ്ഗാത്മകവും, നിര്‍മ്മാണാത്മകവും ആവേണ്ടതുണ്ട്. സങ്കുചിത സ്വാര്‍ത്ഥം കൊണ്ട് ലോകോപദ്രവകരമോ, നശീകരണാത്മകമോ ആയിക്കൂടാ. 
ഒരു പഴയ കെട്ടിടം പുതുക്കി പണിയുന്നേടത്ത് ആവശ്യമായ കെട്ടിടം തകര്‍ക്കല്‍ നിര്‍മ്മാണാത്മകവും, ദൂരക്കാഴ്ചയുള്ളതും  ആയതിനാല്‍ അനുവദനീയമാണ്. മറ്റുള്ളവരോടുള്ള സ്‌നേഹവും, മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാനുള്ള സന്മനസ്സുമാവണം സകല കര്‍മ്മങ്ങള്‍ക്കും പിറകിലെ പ്രചോദനം. 
അടുത്തത് ചിത് സ്വരൂപ സംബന്ധിയായ അന്വേഷണത്തിന്റേയും സാക്ഷാത്കാരത്തിന്റേയും സാധന ചിന്താ വിധേയമാക്കാം. ഞാനാരാണെന്ന അന്വേഷണത്തിന് ജാഗ്രത് സ്വപ്‌ന സുഷുപ്ത്യവസ്ഥകളെ അറിയുന്ന ബോധമാണെന്ന ഉത്തരം കണ്ടെത്താന്‍ സഹായകമായ ജ്ഞാനാഭ്യാസം നടത്തണം. ഏതേതിടങ്ങളില്‍ നാം വ്യവഹരിക്കുമ്പോഴും അവിടെയൊക്കെ അവരവരെ അറിയിക്കാനും, അവിടെ പ്രസക്തമായ വസ്തുതകളെ അറിയാനും, അറിയിക്കാനും സാധനയെന്ന നിലയില്‍ ഉദ്യമിക്കാം. 
രണ്ടാം അനുവാകം

ഓം ശീക്ഷാം വ്യാഖ്യാസ്യാമഃ  
വര്‍ണഃ സ്വരഃ  മാത്രാ ബലം 
സാമ സന്താനഃ ഇത്യുക്തഃ 
ശീക്ഷാധ്യായഃ  

അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതിനുള്ള ശാസ്ത്രമായ ശീക്ഷയെ വ്യാഖ്യാനിക്കുന്നു. വര്‍ണ്ണം, സ്വരം, മാത്രാ, ബലം, സാമം, സന്താനം എന്നിങ്ങനെയുള്ള ശിക്ഷയുടെ അദ്ധ്യായത്തെ പറയുന്നു.
 ഉപനിഷത്തുകളുടെ പ്രാധാന്യം കണക്കിലെടുത്ത് പഠിക്കുന്നവര്‍ക്ക് വേദാന്ത പഠനത്തില്‍േ വേണ്ടത്ര ശ്രദ്ധയുണ്ടാകാന്‍ വേണ്ടിയാണ് ശിക്ഷയെപ്പറ്റി ആദ്യം പറയുന്നത്. ഉപനിഷത്ത് മന്ത്രങ്ങള്‍ ചൊല്ലുന്നതിലും അര്‍ത്ഥം മനസ്സിലാക്കുന്നതിലോ ഉദാസീനതയോ അശ്രദ്ധയോ ഉണ്ടാകാന്‍ പാടില്ല എന്ന് കരുതിയാണിത്.  വേദാംഗങ്ങളില്‍ ആദ്യത്തേതാണ് ഉച്ചാരണ ശാസ്ത്രമായ ശിക്ഷ.
   ശിക്ഷ എന്നതിനെയാണ് ഇവിടെ ശീക്ഷാം എന്നു പറഞ്ഞത്. ഇത് ദീര്‍ഘ ഛാന്ദസ പ്രയോഗമാണ്. ശിക്ഷാ ശാസ്ത്രത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഈ അനുവാകത്തില്‍ വിവരിക്കുന്നു. 
അകാരം മുതല്‍ക്കുള്ള സ്വരാക്ഷരങ്ങളെയാണ് വര്‍ണ്ണം എന്നു പറയുന്നത്. ഉദാത്തം, അനുദാത്തം, സ്വരിതം എന്നിങ്ങനെയുള്ളതാണ് സ്വരം. സ്വരങ്ങളുടെ ഉച്ചാരണത്തിലുള്ള ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ച് ഇവയെ ക്രമപ്പെടുത്തിയിരിക്കുന്നു.
 ഹ്രസ്വം, ദീര്‍ഘം, പ്ലുതം എന്നിവ മാത്രകളെ അനുസരിച്ച് കണക്കാക്കുന്നു. മാത്രാ എന്നാല്‍ ഓരോന്നും ഉച്ചരിക്കാനെടുക്കുന്ന സമയത്തെ കുറിക്കുന്നു. ഓരോ അക്ഷരത്തേയും വ്യക്തമായും ദൃഢമായും ഉച്ചരിക്കേണ്ടതുണ്ട്.  ഇതിന് വേണ്ട പ്രയത്‌നത്തെയാണ് ബലം എന്നു പറയുന്നത്. കണ്ഠം,താലു (അണ്ണാക്ക്) തുടങ്ങിയ സ്ഥാനങ്ങളില്‍ ശബ്ദം തട്ടി പുറത്തു വരുമ്പോഴാണ് അവ വേണ്ടവിധത്തില്‍ പ്രകടമാകുന്നത്. അതിന് അകത്തും പുറത്തും വേണ്ടതായ പ്രയത്‌നം വേണം 'ബല ' ത്തിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. സ്വരങ്ങളെ ക്രമപ്പെടുത്താനുള്ള നിയമങ്ങളെപ്പറ്റി സാമം വ്യക്തമാക്കുന്നു. തുടര്‍ച്ചയായി ഉച്ചരിക്കേണ്ട സ്വരങ്ങളുടെ  ക്രമമാണ് സന്താനം. ഇതിനെ സംഹിത എന്നും വിളിക്കുന്നു.
വേദമന്ത്രജപത്തില്‍ ഇവയെല്ലാം വളരെ ശ്രദ്ധിക്കണം. ഉച്ചാരണത്തിലും പ്രയോഗത്തിലും പല പിഴവുകളും പറ്റാന്‍ ഇടയുണ്ട്. അതുകൊണ്ട് അര്‍ത്ഥം തന്നെ മാറിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ ശിക്ഷ വളരെ പ്രധാനപ്പെട്ടതാണ്.
 കണ്ഠം, താലു, മൂര്‍ദ്ധാവ്, ദന്തം, ഓഷ്ടം, നാസിക എന്നിവയാണ് വര്‍ണ്ണസ്ഥാനങ്ങള്‍ . പ്രയത്‌നത്തെ ആഭ്യന്തരമെന്നും ബാഹ്യമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. സ്പൃഷ്ടം, ഈഷത് സ്പൃഷ്ടം, വിവൃതം, ഈഷദ് വിവൃതം, സംവൃതം എന്നിവയാണ് ആഭ്യന്തര യത്‌നം. വിവാരം, സംവാരം, ശ്വാസം, നാദം ,ഘോഷം, അഘോഷം, അല്‍പപ്രാണം, മഹാപ്രാണം, ഉദാത്തം, അനുദാത്തം, സ്വരിതം എന്നിങ്ങനെ 11 തരത്തിലാണ് ബാഹ്യ പ്രയത്‌നം.
അസക്തി: പുത്രന്മാര്‍, ഭാര്യ, ഗൃഹം മുതലായ ലൗകിക സുഖ സാധനങ്ങളില്‍-അത്യന്ത സ്‌നേഹം ഇല്ലാതിരിക്കുക എന്നതാണ് അസക്തി.
 അനഭിഷ്വംഗ:- പുത്രന്മാര്‍, ഭാര്യ, ഗൃഹം, ബന്ധുക്കള്‍, നാട്ടുകാര്‍ മുതലായവര്‍ എന്റെ സ്വന്തമാണ് എന്ന ഭാവം ഇല്ലാതെയും ശത്രുത ഇല്ലാതെയും ഇരിക്കുക.
നിത്യം സമചിത്തത്വം
ഇഷ്ടപ്പെട്ട വസ്തുക്കളോ, ആളുകളോ അടുത്തുവന്നാല്‍ സന്തോഷമുണ്ടാകും. ഇഷ്ടമില്ലാത്ത വസ്തുക്കളോ ആളുകളോ വന്നുചേര്‍ന്നാല്‍ നമുക്ക് സങ്കടവും ഉണ്ടാകും. ഇത്തരം സന്തോഷവും സങ്കടവും ഒരിക്കലും ഇല്ലാതിരിക്കുക. എപ്പോഴും സമത്വഭാവന നിലനിര്‍ത്തുകയാണ് വേണ്ടത്. ഗൃഹത്തോടും ഭാര്യാ പുത്രാദികളോടും വിരക്തിയുണ്ടാവണം എന്നു പറയുമ്പോള്‍, അവരോട് ക്രൂരമായും തീക്ഷ്ണമായും പെരുമാറണം എന്ന്  വ്യാഖ്യാനിക്കരുത്. അവരോടുള്ള സ്‌നേഹം ആദ്ധ്യാത്മിക പുരോഗതിക്ക് തടസ്സമായിത്തീരുകയാണെങ്കില്‍ ആ സ്‌നേഹം ഉപേക്ഷിക്കണം എന്നാണ്. ഒരു ഉത്തമഭക്തന് ഗൃഹാന്തരീക്ഷം, ഭഗവന്നാമം ജപിച്ചും കീര്‍ത്തിച്ചും ഭഗവാനെ പൂജിച്ചും ഭക്തി ചര്‍ച്ചകള്‍ ചെയ്തും അനുകൂലമാക്കാന്‍ കഴിയും. ഭാര്യാപുത്രാദികളെ ഭഗവദ്ഭജനത്താല്‍ പങ്കാളികളാക്കാന്‍ കഴിയും.
മയി അനന്യയോഗേന ഭക്തിഃ
സര്‍വേശ്വരനും സര്‍വാത്മാവും ഭഗവാനുമായ എന്നില്‍- ഈ കൃഷ്ണനില്‍- ഭക്തിയുണ്ടാവണം. അതായത് സ്‌നേഹമുണ്ടാവണം. ആ സ്‌നേഹം എങ്ങനെയുള്ളതായിരിക്കണം?
''അനന്യയോഗേനഃ'' എന്താണ് ആ വാക്കിന്റെ അര്‍ത്ഥം? ശ്രീശങ്കരാചാര്യര്‍ വിവരിക്കുന്നത് നാം പ്രത്യേകം ശ്രദ്ധിക്കണം.
''അപൃഥക് സമാധിനാ- ന അന്യഃ ഭഗവതോ വാസുദേവാല്‍ പരഃ അസ്തി (ഭഗവാനായ വസുദേവ പുത്രനില്‍നിന്ന് ഉത്കൃഷ്ടനായിട്ടോ, വേറിട്ടോ ഒരു ദേവനും ഇല്ല)
(''അതഃ സ ഏവ നോ ഗതിഃ'' (അതിനാല്‍ ആ ഭഗവാന്‍ തന്നെയാണ് നമുക്ക് ശരണം'')
''ഇതി ഏവം നിശ്ചിതാ ബുദ്ധിഃ'' (ഇപ്രകാരം തന്നെ തീരുമാനമെടുത്ത ബുദ്ധി) അനന്യയോഗഃ (അതാണ് അനന്യയോഗം- ആ ബുദ്ധിയോടെ ഭജിക്കുക, സേവിക്കുക. മാത്രമല്ല, ആ ഭക്തി.)
''അവ്യഭിചാരിണീ-യാവണം
ഒരിക്കലും ലക്ഷ്യം ഭഗവാനില്‍നിന്ന് മാറി, സ്വര്‍ഗാദി ദിവ്യസുഖങ്ങളോ ലൗകിക സുഖങ്ങളോ ആകരുത്. ഇത്തരത്തിലുള്ള ഭക്തിയാണ് നാം വളര്‍ത്തേണ്ടത്.
വിവിക്ത ദേശസേവിത്വം
ഭഗവാനില്‍ അന്യയോഗയുക്തവും അവ്യഭിചാരിണിയുമായ ഭക്തി വളരണമെങ്കില്‍ ഭക്തന്‍ താമസിക്കുന്ന ദേശം, പരിശുദ്ധവും പരിസരം ഭഗവദ് ഭജനത്തിന് സഹായകവും ആയിരിക്കണം. വൃന്ദാവനം പോലെ ഭഗവാനുമായി ബന്ധപ്പെട്ട വനങ്ങള്‍, കാളിന്ദി നദിപോലെ പരിപാവനമായ നദികളുടെ തീരങ്ങള്‍, ഗോവര്‍ധനം പോലെയുള്ള പര്‍വതങ്ങള്‍, മഥുര, ദ്വാരകപോലെയുള്ള ക്ഷേത്ര പരിസരങ്ങള്‍- ഇവയായിരിക്കണം. ശ്മശാനംപോലെയുള്ള അശുദ്ധമായ സ്ഥലങ്ങള്‍, വ്യാഘ്രം സിംഹം മുതലായ ക്രൂരജന്തുക്കളുടെ ശല്യം ഉള്ള വനങ്ങള്‍, ബഹുജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങള്‍ മുതലായവ ഒഴിവാക്കുക തന്നെ വേണം.
ശ്രീബുദ്ധന്‍, ശ്രീശങ്കരാചാര്യര്‍, ശ്രീചൈതന്യ മഹാപ്രഭു, ശ്രീരാമകൃഷ്ണ പരമഹംസന്‍ മുതലായ ജ്ഞാനികളും ഭക്തന്മാരും തങ്ങളുടെ യോഗാനുഷ്ഠാനങ്ങള്‍ക്ക് തിരഞ്ഞെടുത്തതും മേല്‍പ്പറഞ്ഞവിധം, ഭഗവച്ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന സ്ഥലങ്ങളാണ്. അവരെത്തന്നെയാണ് നമ്മളും മാതൃകകളായി സ്വീകരിക്കേണ്ടത്.
kanapram
ചാര്‍വാക സിദ്ധാന്തം ഒഴികെ മറ്റെല്ലാ ദര്‍ശനങ്ങളും ചില പ്രധാനകാര്യങ്ങളില്‍ ഏകാഭിപ്രായം പുലര്‍ത്തുന്നുണ്ട്. പാശ്ചാത്യചിന്തകരെപ്പോലെ അമൂര്‍ത്തങ്ങളായ ആശയങ്ങളില്‍ അഭിരമിക്കാനുള്ള മനുഷ്യസഹജമായ താല്‍പ്പര്യമല്ല; മറിച്ച് ജീവിതത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള അന്തര്‍ദാഹമാണ് ഹിന്ദുദാര്‍ശനികരുടെ പിന്നിലെ പ്രേരകശക്തിയായത് എന്നു നാം കണ്ടു. മറ്റു പല കാര്യങ്ങളിലും വളരെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഈ ദര്‍ശനങ്ങളില്‍ കാണപ്പെടുന്നതെങ്കിലും ഈ പൊതുലക്ഷ്യം നേടാന്‍ അവശ്യം പാലിക്കേണ്ട തത്വങ്ങള്‍, നിയമങ്ങള്‍, നിബന്ധനകള്‍, ചര്യകള്‍ തുടങ്ങിയവയില്‍ അതിശയകരമായ യോജിപ്പു ഇവയില്‍ കാണാം. അവയില്‍ ചിലത് നമുക്കു പരിശോധിക്കാം.
ആത്മതത്വം- ആത്മാവ്, പുരുഷന്‍, ജീവന്‍ എന്നിങ്ങനെ പലതരത്തില്‍ പറയുന്ന ഒരു നിത്യസത്തയെ ദര്‍ശനങ്ങളെല്ലാം തന്നെ അംഗീകരിക്കുന്നുണ്ട്. ചാര്‍വാകനും ജനനം മുതല്‍ മരണം വരെ നിലനില്‍ക്കുന്ന ഞാന്‍ എന്ന ബോധകേന്ദ്രത്തെ അംഗീകരിക്കാതെ നിര്‍വാഹമില്ലല്ലോ. ബൗദ്ധദര്‍ശനം സ്ഥിരമായ ആത്മതത്വത്തെ നിരാകരിക്കുന്നു. ആ ആത്മാവിന്റെ സ്വരൂപം സംബന്ധിച്ച് ദാര്‍ശനികര്‍ക്ക് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ന്യായദര്‍ശനം അതിനെ നിര്‍ഗുണവും നിര്‍വിശേഷവും അചേതനവും ആയ ഒന്നായി കരുതുന്നു. സാംഖ്യന്മാര്‍ അതിനെ കേവലബോധമായി കാണുന്നു. വേദാന്തികളാകട്ടെ, സച്ചിദാനന്ദസ്വരൂപമായി അതിനെ നിര്‍വചിക്കുന്നു. എങ്കിലും ഇത് ശുദ്ധവും, നിര്‍മ്മലവും കര്‍മ്മത്തിലൂടെയും മറ്റും ഉണ്ടാകുന്ന കറപുരളാത്തതുമാണെന്ന് ഇവരെല്ലാം സമ്മതിക്കുന്നു. കര്‍മ്മസിദ്ധാന്തവും പുനര്‍ജന്മവും - ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തിക്ക് ഒരു ഫലം ഉണ്ടെന്നും അത് സൂക്ഷ്മരൂപത്തില്‍ നിലനില്‍ക്കുമെന്നും ആ പ്രവൃത്തിയുടെ നന്മതിന്മകളനുസരിച്ച് ഭാവിയില്‍ ആ വ്യക്തിക്ക് സുഖവും ദു:ഖവും നല്‍കാന്‍ അതിനു കഴിയുമെന്നുമുള്ള സിദ്ധാന്തത്തിലും ദര്‍ശനങ്ങളില്‍ ഏകാഭിപ്രായം കാണാം. ഈ ജന്മത്തില്‍ ആ കര്‍മ്മഫലം അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉചിതമായ മറ്റൊരു ജന്മമെടുത്ത് അത് അനുഭവിച്ചു തീര്‍ക്കും. 
മന്ത്രങ്ങള്‍ കൃത്യമായ സ്വരത്തില്‍ ചൊല്ലി എല്ലാ ചടങ്ങുകളും ചെറിയ കാര്യത്തില്‍പോലും ഒട്ടും പിഴയ്ക്കാതെ വിധിപ്രകാരം അനുഷ്ഠിച്ചു നടത്തുന്ന യാഗം, ഇന്ദ്രജാലം പോലെ ഉടനെയോ, അല്ലെങ്കില്‍ മറ്റൊരു സമയത്തോ, ഉദ്ദിഷ്ടഫലം തരുമെന്നാണ് വൈദികവിശ്വാസം. കര്‍മ്മസിദ്ധാന്തത്തിന്റെ തുടക്കം ഇതില്‍ നിന്നാകാമെന്നു ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. സാധാരണ ജീവിതത്തില്‍ കാര്യകാരണയുക്തി അനുസരിച്ച് ഒരു പ്രവൃത്തിക്ക് ഒരു ഫലം ഉണ്ടാകം എന്നത് നമുക്ക് എല്ലാം അനുഭവവേദ്യമാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി, അതീതമായി, മേല്‍പ്പറഞ്ഞ തരത്തിലുള്ള വൈദികമന്ത്രപ്രയോഗങ്ങള്‍ പ്രത്യക്ഷ കാര്യകാരണബന്ധം കൂടാതെ തന്നെ ഭാവിയില്‍ ചില ഫലങ്ങള്‍ നല്‍കും എന്നാണ് വൈദികസിദ്ധാന്തം.
യാഗം ചെയ്താല്‍ ആ പ്രവൃത്തി അദൃഷ്ടം (അപ്രത്യക്ഷം) എന്നും അപൂര്‍വം (മുമ്പില്ലാത്തത്) എന്നും വിളിക്കുന്ന ഒരു അതീന്ദ്രിയ സത്തയെ ഉല്‍പാദിപ്പിക്കുന്നു. ആ സത്തയാണ് ഉദ്ദിഷ്ടഫലത്തെ അത്ഭുതകരമായ തരത്തില്‍ പിന്നീട് തരുന്നത്. ആ സത്ത എങ്ങനെയാണ് ഫലം തരുന്നതെന്ന് നമുക്ക് അജ്ഞാതമാണ്. ദുഷ്‌കര്‍മ്മം ചെയ്യുന്നവന് അന്യലോകത്ത് ദുരിതമനുഭവിക്കേണ്ടി വരുമെന്നും സത്കര്‍മ്മിക്ക് ഇഹലോകത്ത് ഭൗതികസുഖം ആസ്വദിക്കാന്‍ കഴിയുമെന്നും വേദസംഹിതകളില്‍ പറയുന്നു. ഈ ആശയങ്ങള്‍ വേദത്തിലെ ഋതം എന്ന ഉല്ലംഘിക്കാന്‍ പാടില്ലാത്ത പ്രപഞ്ചവ്യവസ്ഥയുടെ താളമെന്ന സങ്കല്‍പ്പവുമായി ബന്ധപ്പെട്ടതാകാമെന്ന് ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കുന്നു. ഉപനിഷത്തില്‍, നല്ലതും ചീത്തയുമായ പ്രവൃത്തിക്കൊത്ത് നല്ലതും ചീത്തയുമായ ജന്മങ്ങളും ഉണ്ടാകും എന്ന തരത്തില്‍, പരാമര്‍ശിക്കപ്പെടുന്ന, എന്നാല്‍ വലിയ ഊന്നല്‍ അവിടെ കൊടുത്തിട്ടില്ലാത്തതുമായ, ആ കര്‍മ്മസിദ്ധാന്തത്തിന്റെ വേരുകള്‍ മേല്‍പ്പറഞ്ഞ വൈദിക ആശയങ്ങളിലാകാമെന്ന് ദാസ്ഗുപ്ത അനുമാനിക്കുന്നു.
കര്‍മ്മസിദ്ധാന്തവുമായി ബന്ധപ്പെട്ട് ആസ്തിക ദര്‍ശനങ്ങളിലെ മറ്റ് ആശയങ്ങളും ഏതൊക്കെ എന്നു നോക്കാം. മേല്‍പ്പറഞ്ഞ അദൃഷ്ടം ഫലം തരണമെങ്കില്‍ അത് പാകമാകണം. അതിന് സമയം (കാലം) ആവശ്യമാണ്. അതിനു ശേഷമേ പ്രവൃത്തിക്കനുസരിച്ച് നല്ലതോ ചീത്തയോ ആയ ഫലം, ആ പ്രവൃത്തിയുടെ അപൂര്‍വം, ആ വ്യക്തിക്ക് നല്‍കൂ. ഒരു ജന്മത്തിലെ സദസത് പ്രവൃത്തികളുടെ അദൃഷ്ടങ്ങള്‍ പലപ്പോഴും സഞ്ചിത (ഒരുമിച്ച് ചേര്‍ന്ന്) ങ്ങളായിട്ട് ആകും അവയുടെ ഫലങ്ങള്‍ അനുഭവിക്കാന്‍ പറ്റിയ ഒരു അടുത്ത ജന്മം ആ വ്യക്തിക്കായി രൂപപ്പെടുന്നത്. വളരെ തീവ്രതയാര്‍ന്ന പ്രവൃത്തികളുടെ ഫലങ്ങള്‍ ഈ ജന്മത്തില്‍ത്തന്നെ അനുഭവിച്ചേക്കാം. ഇങ്ങനെ സഞ്ചിതങ്ങളായ അപൂര്‍വങ്ങള്‍ പക്വമായാല്‍ ആ വ്യക്തി ഫലാനുഭവത്തിന് ഏറ്റവും അനുയോജ്യമായ ഒരു ജന്മം എടുക്കുന്നു. ഒരു ആടിന്റെ ജീവിതമാണ് ഏറ്റവും അനുയോജ്യമെങ്കില്‍ ആ വ്യക്തി ആടായിട്ടു ജന്മമെടുക്കും എന്നാണ് ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നത്.
  ഈ പ്രപഞ്ചപ്രക്രിയ ഒരു പ്രത്യേക കാലത്തു തുടങ്ങി എന്നു പറയാന്‍ കഴിയാത്തതുകൊണ്ട് ഒരു വ്യക്തിയുടെ കര്‍മ്മങ്ങളും അവയുടെ ഫലങ്ങളും എന്നുതൊട്ടെന്നും നിശ്ചയിക്കാന്‍ കഴിയുന്നില്ല. പലതരത്തിലുള്ള അനന്തങ്ങളായ ജീവിതങ്ങള്‍ ഒരു വ്യക്തി ജീവിച്ചുകഴിഞ്ഞിട്ടുണ്ടാകണം. അവയ്ക്കനുസൃതമായ അനന്തസംസ്‌കാര (വാസന) ങ്ങള്‍ അയാളിലുണ്ടാകും. ആ വാസനകളുടെ ഏതെങ്കിലും ഒരു കൂട്ട് (കറിയുടെ കൂട്ടനുസരിച്ച് സ്വാദെന്ന പോലെ) അനുസരിച്ചുള്ള ഗുണദോഷസമ്മിശ്രമായ ഫലാനുഭവത്തിനുതകുന്ന ഏതെങ്കിലുമൊരു ജീവിയുടെ ശരീരവും ജീവിതസാഹചര്യവും അടുത്ത ജന്മം അയാള്‍ക്കു കിട്ടുന്നു. ആയുസ്സും ഈ ഫലാനുഭവത്തിനു വേണ്ടത്രയുമായിരിക്കും. പക്വമായ കര്‍മ്മഫലങ്ങള്‍ അനുഭവിച്ചേ തീരൂ. അവയെ തടുക്കാനാവില്ല. അതാതു ദര്‍ശനം നിര്‍വചിക്കുന്ന തരത്തിലുള്ള ജ്ഞാനം ആര്‍ജിച്ചു കഴിഞ്ഞാല്‍ മറ്റു കര്‍മ്മഫലങ്ങളെല്ലാം തന്മൂലം ഇല്ലാതെയാകും. അത്തരം മുക്തനും പ്രാരബ്ധ കര്‍മ്മഫലം അനുഭവിച്ചു തന്നെ തീര്‍ക്കണം.
vamanan
ബൃഹദാരണ്യ കോ പനിഷത്തിൽ എന്തു പറയുന്നു എന്ന് നോക്കാം

അദ്ധ്യായം 6 ബ്രാഹ്മണം - 4 മന്ത്രം - 18

അഥയാ ഇച്ഛേത്  ദുഹിതാ മേപണ്ഡിതാ ജായേതേ, സർവ്വമായുരായാദിതാ തിലൗദനം പാചയിത്വാ സർപിഷ്മന്തശ്നിയതാം, ഈശ്വരോ ജനയിയവൈ.
               അർത്ഥം
പണ്ഡിതയായ പുത്രി ഉണ്ടാകണമെന്നും അവൾ നൂറ് കൊല്ലം ജീവിക്കണമെന്നും ആഗ്രഹിക്കുന്നു വെന്നാൽ എള്ളോട് കൂടി അരി വേവിച്ച് നെയ്യും ചേർത്ത് രണ്ടു പേരും ഭക്ഷിക്കണം .എന്നാൽ അവരതിന് ശക്തരാകും.

പുത്രൻ പ്രശ്നവിദ്വാനം വിദ്വദത് സദസ്സിൽ നിർഭയം പ്രവേശിക്കാൻ ധൈര്യമുള്ളവനും ശ്രവണ സുഭഗ നുമായ വാക്ക് പറയുന്നവനും ആയിരിക്കണമെന്നാഗ്രഹമുള്ളവർ എല്ലാ വേദങ്ങളും സ്വാധ്യായം ചെയ്യുകയും നൂറ് വയസ്സുവരെ ജീവിച്ചിരിക്കുകയും ചെയ്താൽ അവനും ഭാര്യയും ഔഷധങ്ങളുടെ കഴമ്പും അരിയും പാകം ചെയ്ത് അതിൽ നെയ്യ് ചേർത്ത് ഭക്ഷിക്കണം. ഇങ്ങനെ ചെയ്താൽ മേൽ പറഞ്ഞ യോഗ്യത ചേർന്ന പുത്രന് ജന്മം കൊടുക്കാൻ സാധിക്കും. ഋഷഭഗ മെന്ന ഔഷധമാണ് ഉപയോഗിക്കേണ്ടത്.

ശ്രദ്ധിക്കുക
ഋഷഭഗം  എന്ന ഔഷധം ഋഷഭം എന്നാൽ കാള അപ്പോൾ ഋഷഭഗം കാളയി റച്ചി എങ്ങിനെയുണ്ട് ഈ നരാധമൻമാരുടെ വ്യാഖ്യാനം?

16-19 എന്നീ മന്ത്രങ്ങളും ഇയാളുടെ വീഡിയോ വാക്കുകളും തമ്മിൽ പുല കുളി ബന്ധം പോലുമില്ല. 
വേദാന്തത്തിന്റെ ആവശ്യകത!!!

വേദാന്തം---വേദത്തിന്റെ  അഥവാ ജ്ഞാനത്തിന്റെ അവസാനം  എന്നർത്ഥം  അവസാനം മനസ്സിലാകുന്നത് ഒന്ന് മാത്രമേ ഉള്ളൂ. എന്നാണ് .അ. ത് തന്നെ  യാണ്  രണ്ടല്ലാത്തത് എന്ന അർത്ഥം വരുന്ന അദ്വൈതം.
            പക്ഷെ ഭൗതിക ജീവിതം ദ്വൈത ബദ്ധമാണ്. ഇവിടെ ഞാൻ എന്നും ,നീ എന്നും എന്റെ എന്നും നിന്റെ എന്നുമുള്ള അർത്ഥ സംപൂർണ്ണമായ വാക്കുകൾ ജീവിത വ്യവഹാരത്തിന് അത്യാവശ്യമാണ്. അതായത് ഞാൻ മാത്രമേ ഉള്ളൂ എന്ന സത്യം അംഗീകരിക്കുകയും ഭൗതികവ്യവഹാരത്തിൽ അന്യത്വം എന്നിൽ തന്നെ ആരോപിച്ച് കഴിയുകയും വേണം. കുറച്ചു പ്രയാസമുള്ള കാര്യമാണ്.
     എന്നാൽ ഭൗതിക ജീവിതത്തിൽ ആവശ്യ'മില്ലാത്ത ഈ അദ്വൈതം എന്തിന് വെറുതെ പ്രസംഗിച്ചു നടക്കുന്നു? എന്ന ചോദ്യം ഉയരാം. എന്നാൽ ഭൗതിക ജീവിതത്തിൽ ഏറ്റവും ആവശ്യമുള്ള ഒന്നാണ് അദ്വൈതം എന്ന് തെളിയിക്കാം. കാമ ക്രോധങ്ങളെ ത്യജിക്കാൻ വേദാന്തം അഥവാ അദ്വൈതം വലിയ ഒരു സഹായമാണ്. എങ്ങിനെ?

1. നാം നടന്നു പോകുന്നു നേരെ എതിരിൽ ഒരാൾ വരുന്നു അയാൾ നമ്മുടെ ദേഹത്ത് ശക്തിയായി മുട്ടി കടന്നു പോകുന്നു. നമുക്ക് ദേഷ്യം വരുന്നു. അപ്പോൾ അന്തരംഗ ത്തിൽ ഇരുന്ന് ആ ജ്ഞാനസ്വ
രൂപൻ ഉപദേശിക്കുന്നു. ആ കടന്നു പോയവൻ നീ തന്നെ മറ്റൊരു ശരീരത്തിൽ ഇരിക്കുന്നതാണ്. അപ്പോൾ നീ നിന്നോട് തന്നെയല്ലേ ദേഷ്യപ്പെടുന്നത്? ഈ ചിന്ത നമ്മുടെ ക്രോധത്തെ കുറയ്ക്കുന്നു. ഈ അവസ്ഥ തുടർന്നാൽ നമുക്ക് ക്രോധ മേ ഉണ്ടാകില്ല

2. ഒരാൾ ധനികൻ വില കൂടിയ വീടും വാഹനവും സുന്ദരിയായ ഭാര്യയുമായി സൂഖമായി കഴിയുന്നു. അയാളാണ് എങ്കിൽ തന്നേക്കാൾ യോഗ്യത കുറഞ്ഞ വനും എന്ന് ഞാൻ ധരിക്കുകയും ചെയ്യുന്നു. അസൂയ ഉടലെടുക്കുന്നു. ജ്ഞാനസ്വരൂപൻ ഉള്ളിലിരുന്നു മന്ത്രിക്കുന്നു. അയാൾ എന്ന് പറയുന്നതും നീ തന്നെ മറ്റൊരു ശരീരത്തിൽ ഇരിക്കുന്നതല്ലേ? സത്യത്തിൽ നീ തന്നെയല്ലേ വില കൂടിയ കാറും വീടും സുന്ദരിയായ ഭാര്യയേയും ഒക്കെ അനുഭവിക്കുന്നത്? നീ അഥവാ ഞാൻ മാത്രമല്ലേ ഉള്ളു? അപ്പോൾ നീ അസൂയപ്പെടുന്നത് നിന്നോട് തന്നെയല്ലേ? ഇതിൽപരം വിഡ്ഢിത്തം വേറെ ഉണ്ടോ? അതോടെ എന്റെ അസൂയയ്ക്കും കുറവ് വരുന്നു. ഈ ചിന്ത ശീലമായാൽ കാമം ക്രോധം അസൂയ  ദർപ്പം  മുതലായവ ഒഴിഞ്ഞ് സാത്വികഭാവം മാത്രമുള്ള മനുഷ്യനായി ഞാൻ മാറുന്നു. ഒരു യഥാർത്ഥ ബ്രാഹ്മണനാകുന്നു.   'ചിന്തിക്കുക.
എന്റെ ഒരു സുഹൃത്ത് എന്നോട് ഒരു ചോദ്യം ചോദിച്ചു. മറുപടി പറയാൻ കഴിയാതെ ഞാനും എന്റെ മറ്റു കൂട്ടുകാരും വിഷമിച്ചു നിന്നു. ചോദ്യം ഇതാണ്?
***** എല്ലാ ഇടത്തും നിങ്ങളുടെ ഈശ്വരൻ ഉണ്ടെങ്കിൽ പിന്നെ എങ്ങിനെയാണ് നിങ്ങൾ മലമൂത്ര വിസർജ്ജനം നടത്തുന്നത്? എങ്ങിനെയാണ് കക്കൂസ് നിർമ്മിക്കുന്നത്? '********
         സാർ ഇതിന് മറുപടി തരണം!
++++++++++++++++++++++++++++++++++++++++++++++++++++++++മറുപടി
      എന്താണ് ഈശ്വരസങ്കൽപ്പത്തെ പറ്റി ഭാരതീയ സനാതനധർമ്മം പറയുന്നത് എന്ന് മനസ്സിലാക്കാത്തവരാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുക.   *** എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നത് ഞാൻ തന്നെ. സർവ്വ ഭൂതങ്ങളിലും തിളങ്ങി നിൽക്കുന്നതും ഞാൻ തന്നെ! കാരണം ഞാൻ മാത്രമെ ഉള്ളൂ.***
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഉദാഹരണം. പകൽസമയത്ത് സൂര്യന്റെ സാന്നിദ്ധ്യം നമുക്ക് അനുഭവപ്പെടുന്നു.എല്ലാ ചരാചരങ്ങളിലും തിളങ്ങുന്നത് ആ സൂര്യരശ്മി തന്നെ കാരണം ഭൂമിയെ സംബന്ധിച്ച് സൂര്യൻ ഒന്നേ ഉള്ളൂ! അപ്പോൾ എല്ലായിടത്തും ആ സൂര്യകിരണം തന്നെ.! പക്ഷേ അതിനർത്ഥം എല്ലായിടത്തും സൂര്യൻ ഇരിക്കൂന്നു എന്നാണോ? സൂര്യൻ എത്രയോ അകലെ അത് ഒന്നേ ഉള്ളുതാനും ആ ഒന്നിന്റെ സാന്നിദ്ധ്യം പകൽ സമയത്ത് എല്ലാ യിടത്തും ഉണ്ട് താനും .ആ സൂര്യനാണെങ്കിൽ ചരാചരങ്ങളിൽ നിന്ന് ഏറെ അകലേയുമാണ്. അതേ പോലെ ഞാൻ ഏകനാണ്.അഥവാ ഞാൻ മാത്രമാണ് .ആ എന്റെ സാന്നിദ്ധ്യമാണ് .സർവ്വ ചരാ  ചരങ്ങളുടേയും ഭാസിന് കാരണം.എന്ന് വെച്ച് അവ ഓരോന്നിലും പ്രത്യേകം പ്രത്യേകമായി ഞാൻ ഇരിക്കുന്നില്ല കാരണം ഞാൻ ഒന്നെ ഉള്ളു.എന്നാൽ എന്റെ ചൈതന്യം സർവ്വ ഭൂതങ്ങളിലും തിളങ്ങുന്നു.
           മാലിന്യം കെട്ടിനിൽക്കുന്ന ജലത്തിൽ സൂര്യന്റെയോ ചന്ദ്രന്റേയോ പ്രതിബിംബം ഉണ്ട് എന്ന് കരുതി ആ മാലിന്യം സൂര്യനേയും ചന്ദ്രനേയും ബാധിക്കുന്നുണ്ടോ?അതേ പോലെ സർവ്വ ചരാചരങ്ങളിലും ഈശ്വരൻ വിളങ്ങുന്നു എന്ന് കരുതി ആ ചരാചരങ്ങളുടെ മാലിന്യം ഈശ്വരനെ ബാധിക്കുന്നില്ല

2. ഇനി മറ്റൊരു വശം--മലം ഉള്ളതാണ് മാലിന്യം. അത് മനുഷ്യന്റെ വിസർജ്ജന വസ്തു മാത്രമല്ല. അന്തരീക്ഷമലിനീകരണം , ശബ്ദ മലിനീകരണം എന്നൊക്കെ പറയുംപോൾ അത് മനുഷ്യന്റെ മലം നിമിത്തമാണോ? പഴയ ഒരു കണക്ക് ഉണ്ട്  17 ലക്ഷം തരത്തിലുള്ള ജീവികളും 4 ലക്ഷം തരത്തിലുള്ള സസ്യങ്ങളും ഈ ഭൂമിയിൽ ഉണ്ടത്രേ ! അവയിൽ ഒന്ന് മാത്രമാണ് മനുഷ്യൻ ബാക്കി ബഹു ഭൂരിപക്ഷം ജീവികളും വേറെ ഉണ്ട്. അവയ്ക്കൊക്കെ മലവും ഉണ്ട്.അതൊന്നും നമ്മൾ കാര്യമാക്കുന്നില്ല. പല്ലിയുടെ കാഷ്ഠം വലിയ അറപ്പ്  ഉളവാക്കുന്നില്ല. എലിക്കാഷ്ഠം.  വീടുകളിൽ ധാരാളം കാണാം. പ്രാവുകളുടെ കാഷ്ഠം അമ്പലങ്ങളിൽ പോലും കാണാം അതിനൊന്നും കൊടുക്കാത്ത അറപ്പ് മനുഷ്യവിസർജ്യത്തിന് നാം കൊടുക്കുന്നു അതിന് കാരണം അതിന്റെ ദുർഗന്ധവും രൂപവും ആണ്. ഇത് നാം ചുമന്ന് മാന്യനായി നടക്കുന്നു. പ രിധിയിൽ കൂടുതൽ ആകുമ്പോഴാണ് അത് പുറത്തേക്ക് കളയുവാള്ള ബുദ്ധിയുടെ നിർദ്ദേശം ശരീരത്തിന് ലഭിക്കുന്നത്. അങ്ങിനെയാണ് വിസർജ്ജനം നടക്കുന്നത്.     അതായത് നമ്മുടെ ഓരോരുത്തരുടേയും ശരീരം ഒരു കണക്കിൽ കക്കൂസ്തന്നെയാണ്.കാരണം മലവും ചുമന്നാണല്ലോ നടപ്പ്? പക്ഷേ അത് നമ്മുടെ വ്യവഹാരത്തേയോ ജീവിതത്തേയോ ബാധിക്കുന്നുണ്ടോ? ഇല്ല ! നമ്മുടെ ഉള്ളിൽ മാലിന്യം ഉണ്ടെന്ന് കരുതി അത് നമ്മളെ ബാധിക്കുന്നില്ല! ദേവാലയത്തിൽ പോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോളും നമ്മൾ അതും ചുമന്നാണ് നടക്കുന്നത് എന്ന് മറക്കരുത്.  ചിന്തിക്കുക ..tuvvur krisnakumar