Sunday, December 12, 2021

ഏകാത്മതാമന്ത്രം"_*

⛳⛳⛳⛳⛳⛳⛳

യംവൈദികാഃമന്ത്രദൃശഃപുരാണാഃ


ഇന്ദ്രംയമംമാതരിശ്വാനമാഹുഃ

വേദാന്തിനോനിര്‍വചനീയമേകം

യംബ്രഹ്മശബ്ദേനവിനിര്‍ദിശന്തി


ശൈവായമീശംശിവഇത്യവോചന്‍

യംവൈഷ്ണവാവിഷ്ണുരിതിസ്തുവന്തി

ബുദ്ധസ്തഥാര്‍ഹന്നിതിബൌദ്ധജൈനാഃ

സത്ശ്രീഅകാലേതിചസിക്ഖസന്തഃ


ശാസ്തേതികേചിത്പ്രകൃതികുമാരഃ

സ്വാമീതിമാതേതിപിതേതിഭക്ത്യാ

യംപ്രാര്‍ത്ഥയന്തേജഗദീശിതാരം

സഏകഏവപ്രഭുരദ്വിതീയഃ


ഓംശാന്തിഃ   ശാന്തിഃ   ശാന്തിഃ

__________________________


അര്‍ത്ഥം:

മന്ത്രദ്രിഷ്ടാക്കളായ പണ്ടത്തെ വൈദികന്മാര്‍, ഇന്ദ്രന്‍, യമന്‍, മാതരിശ്വാന്‍ എന്നും, വേദാന്തികള്‍ അനിര്‍വചനീയമായ ബ്രഹ്മമെന്നും വിളിക്കുന്നത്‌ ആരെയാണോ;


ശൈവന്മാര്‍ ശിവനെയും വൈഷ്ണവര്‍ വിഷ്ണുവെന്നും ബൌദ്ധന്മാര്‍ ബുദ്ധനെന്നും ജൈനന്മാര്‍ അര്‍ഹന്‍ എന്നും സിക്കുകാര്‍ സത്ശ്രീഅകാല്‍ എന്നും സ്തുതിക്കുന്നത് ആരെയാണോ;


ചിലര്‍ ശാസ്താവെന്നും മറ്റുചിലര്‍ കുമാരനെന്നും ഇനിയുംചിലര്‍ ഭക്തിയോടെ സ്വമിയെന്നും പിതാവെന്നും മാതാവെന്നും പ്രാര്‍ത്ഥിക്കുന്നത് ആരെയാണോ; ആ ജഗദീശ്വരന്‍ ഒന്നുതന്നെയാണ്; രണ്ടാമതോന്നില്ലാത്ത പരമാത്മാവ് തന്നെയാണ് .

നമസ്തേ 🙏🏻.. സംഘത്തിന്റെ സമന്വയ ബൈഠക് കളിൽ പ്രാർത്ഥന ഈ മന്ത്രം ആണ് . ആയതിനാൽ എല്ലാവരും ഇതു പഠിച്ചു വച്ചാൽ നന്നായിരുന്നു 🙏🏻🙏🏻🙏🏻

Saturday, December 04, 2021

 According to psychologists, there are four types of intelligence:* 


1) Intelligence Quotient (IQ)

2) Emotional  Quotient (EQ)

3) Social Quotient (SQ)

4) Adversity Quotient (AQ)


1. Intelligence Quotient (IQ): this is the measure of your comprehension ability- to solve maths; memorize things and recall subject matters.


2. Emotional Quotient (EQ): this is the measure of your ability to maintain peace with others; keep to time; be responsible; be honest; respect boundaries; be humble, genuine and considerate.


3. Social Quotient (SQ): 

This is the measure of your ability  to build a network of friends and maintain it over a long period of time.


People that have higher EQ and SQ tend to go farther in life than those with high IQ but low EQ and SQ. Most schools capitalize in improving IQ level while EQ and SQ are played down.


A man of high IQ can end up being employed by a man of high EQ and SQ even though he has an average IQ.


Your EQ represents your character; your SQ represents your charisma. Give in to habits that will improve these three Qs but more especially your EQ and SQ.


EQ and SQ make one manage better than the other. 


Pls don't teach children only to have higher IQ , but also to have higher EQ and SQ.


Now there is a 4th one :

A new paradigm


4. The Adversity Quotient (AQ): 

The measure of your ability to  go through a rough patch in life and come out without losing your mind.


AQ determines who will give up in face of troubles and may abandon their families. 

In the current context of Corona, many professionally successful people are going thru bouts of Depression. Because they haven't seen and thus are unprepared for Adversity.


To parents:

Expose children to other areas of life than academic. They should adore manual work, sport and art .


Develop their EQ, SQ and AQ. They should become multifaceted human beings able to do things independently of the parents.


*Finally, do not prepare the road for the children. Prepare the children for the road.*

 *അഗ്നിപുരാണം*

🍒🍒🍒🍒🍒🍒


വേദങ്ങളില്‍ പ്രതിപാദിക്കപ്പെ ടുന്ന ഒരു മുഖ്യദേവന്‍. ഇന്ദ്രന്‍ കഴിഞ്ഞ് അടുത്തസ്ഥാനം അഗ്നിക്കാണ്. അഷ്ടദിക്പാല കരില്‍ ഒരാളായ അഗ്നി തെ.കി. ദിക്കിന്റെ ആധിപത്യം വഹിക്കുന്നു.


പരമപുരുഷന്റെ മുഖത്തു നിന്ന് അഗ്നി ജനിച്ചു എന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്. മനുവിന്റെ അഭിപ്രായത്തില്‍, അഗ്നിയുണ്ടായത് ജലത്തില്‍ നിന്നാണ്. വായുവില്‍നിന്നാ ണ് എന്നു വേദാന്തസൂത്രങ്ങ ളില്‍ പറയുന്നു. അംഗിരസ്സി ന്റെ പുത്രന്‍, ശാണ്ഡില്യമഹര്‍ ഷിയുടെ പൗത്രന്‍, ബ്രഹ്മാവി ന്റെ ജ്യേഷ്ഠപുത്രന്‍ എന്നെ ല്ലാം അഗ്നിയെക്കുറിച്ച് വേദപുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. അഗ്നിയെ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് പ്രൊമിഥിയസ് കടത്തിക്കൊണ്ടുപോന്നെന്നും തന്‍മൂലം അദ്ദേഹം ദൈവ ത്തിന്റെ (സിയൂസ്) കോപത്തി നു പാത്രീഭൂതനായെന്നും ഗ്രീക്കുപുരാണത്തില്‍ പറയുന്നു.


'അഗ്നിമീളേ പുരോഹിതം' എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തില്‍ 200-ല്‍പ്പരം സൂക്തങ്ങള്‍ കൊണ്ട് അഗ്നിയുടെ മഹിമ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. പ്രായശ്ചിത്തഹോമങ്ങളില്‍ ചെയ്യപ്പെടുന്ന അഗ്നിസ്തുതി മന്ത്രങ്ങളിലും അഗ്നിയെ സ്തുതിക്കുന്നു.


'മന്ത്രഹീനം ക്രിയാഹീനം


ഭക്തിഹീനം ഹുതാശയ


യദ്ഹുതം തുമയാദേവ


പരിപൂര്‍ണം തദസ്തുമേ'


മന്ത്രത്തിലൊ, ക്രിയയിലൊ, ഭക്തിയിലൊ വല്ല കുറവും ഹോമിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയെല്ലാം പൊറുത്ത് ആ കര്‍മത്തെ സഫലമാക്കിത്ത രേണമേ എന്നാണ് അഗ്നിയോടു ഇവിടെ പ്രാര്‍ഥിക്കുന്നത്. സായണഭാഷ്യത്തില്‍ അഗ്നിയെ പരബ്രഹ്മമെന്ന അര്‍ഥത്തില്‍ വ്യാഖ്യാനിച്ചിട്ടു ണ്ട്. ദേവന്‍മാരുടെ സന്ദേശ ഹരന്‍, യാഗാംശങ്ങളെ ദേവന്‍മാര്‍ക്ക് എത്തിച്ചു കൊടുക്കുന്നവന്‍, ദേവന്‍മാരുടെ മുഖം എന്നെല്ലാം വര്‍ണിതനായിരി ക്കുന്ന അഗ്നി സാരാംശത്തില്‍ ഒരു ഗൃഹദേവതയാണ്. അഗ്നി ജലത്തെ ഉത്പാദിപ്പിക്കുന്നു എന്ന് ഉപനിഷത്തുകള്‍ ഘോഷിച്ചിരിക്കുന്നു. വാക്കായി പരിണമിച്ചത് അഗ്നിയുടെ സൂക്ഷ്മഘടകമാ ണ്. ആടിന്റെവലത്തെ ചെവിയിലും ബ്രാഹ്മണന്റെ വലത്തെ കൈയിലും ദര്‍ഭപ്പുല്ലിലും ജലത്തിലും അഗ്നി അധിവസിക്കുന്നു ണ്ടെന്നാണ് വിശ്വാസം. അരണി കടഞ്ഞെടുത്താണ് യാഗത്തിനുവേണ്ടിയുള്ള അഗ്നി ഉണ്ടാക്കിയിരുന്നത്. ഇതു പഞ്ചഭൂതങ്ങളില്‍ ഒന്നായും കരുതപ്പെടുന്നു. തീപ്പൊരിയും തീയും തമ്മിലുള്ള ബന്ധം ജീവബ്രഹ്മബന്ധത്തെ ഉദാഹരിക്കുവാന്‍ വേദാന്തികള്‍ സ്വീകരിച്ചിട്ടുണ്ട്.


അഗ്നികള്‍. അഗ്നി ആദിയില്‍ ഒന്നുമാത്രമായിരുന്നു. പിന്നീട് ത്രിത്വം (ത്രേത) എന്ന അവസ്ഥയെ പ്രാപിച്ചു. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, ദാക്ഷിണാത്യന്‍ എന്നിങ്ങനെ ഉദ്ദിഷ്ട കര്‍മഭേദമനുസരിച്ച് മൂന്ന് അഗ്നികളെക്കുറിച്ചു പ്രസ്താവമുണ്ട്. കര്‍മപരിസമാപ്തിയില്‍ മറ്റു അഗ്നികളെ ഗാര്‍ഹപത്യനില്‍ സമാഹരിച്ച് ഏകീഭവിപ്പിക്കുന്നു. ഗാര്‍ഹപത്യനില്‍നിന്ന് ആഹവനീയാഗ്നിയെ സമ്പാദിച്ചു ദേവതോദ്ദേശ്യകമായ കര്‍മത്തിന് ആധാരമാക്കുന്നു. തെ. ഭാഗത്തു പ്രതിഷ്ഠിക്കുന്ന ദാക്ഷിണാത്യന്‍ ആഭിചാരകര്‍മത്തിനുവേണ്ടിയുള്ളതാണ്. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, ദക്ഷിണന്‍, സഭ്യന്‍, ആവസ്ഥ്യന്‍, ഔപാസനന്‍ എന്നിങ്ങനെ അഗ്നി ആറാണെന്ന് പറയപ്പെടുന്നുണ്ട്. മൂന്ന് അഗ്നിരൂപണങ്ങള്‍ വേദത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയിലുള്ള സാധാരണമായ അഗ്നി, അന്തരീക്ഷത്തിലെ മിന്നല്‍, ആകാശത്തിലെ സൂര്യന്‍ എന്നിവയാണ് ആ മൂന്നു രൂപങ്ങള്‍. സ്വാഹയാണ് അഗ്നിയുടെ ഭാര്യ. അവര്‍ക്ക് പാവകന്‍, പവമാനന്‍, ശുചി എന്നിങ്ങനെ മൂന്നു പുത്രന്‍മാരും ഓരോരുത്തരിലും 15 വീതം പൗത്രന്‍മാരും ഉണ്ടായി. അങ്ങനെ അഗ്നിയും പുത്രപൌത്രന്‍മാരും ചേര്‍ന്ന് ആകെ അഗ്നികള്‍ 49 ആണെന്ന് ഭാഗവതപുരാണം പ്രസ്താവിക്കുന്നു.


പുരാണങ്ങളില്‍ പല സ്ഥലത്തായി അഗ്നിദേവന്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മഹാഭാരതത്തിലെ ഖാണ്ഡവദാഹം കഥ പ്രസിദ്ധമാണ്. പ്രീതനായ അഗ്നി വരുണനില്‍നിന്നു ഗാണ്ഡീവം വില്ല് വാങ്ങി അര്‍ജുനനു കൊടുത്തനുഗ്രഹിക്കുന്നുണ്ട്. പ്രാവിന്റെ വേഷമെടുത്ത് ശിബിചക്രവര്‍ത്തിയെ പരീക്ഷിക്കാന്‍ ചെന്നത് അഗ്നിയായിരുന്നു. ഗൌതമശാപംകൊണ്ട് നിര്‍വൃഷണനായിത്തീര്‍ന്ന ഇന്ദ്രന് ആടിന്റെ വൃഷണം നല്കിച്ചതും അഗ്നിയായിരുന്നു. സുബ്രഹ്മണ്യ ജനനത്തിനു ഹേതുഭൂതമായ ശിവബീജം എടുത്തുകൊണ്ടുപോയി അഗ്നി ഗംഗയെ ഏല്പിച്ചു. അഗ്നിദേവന്റെ അനുഗ്രഹത്താലാണ് നളന്‍ നല്ല പാചകക്കാരനായിത്തീര്‍ന്നത്. പരശുരാമന്‍ കാര്‍ത്തവീര്യാര്‍ജുനന്റെ കൈകള്‍ വെട്ടിയ സംഭവത്തിലും ബൃഹസ്പതിയും വരുണനും തമ്മിലുള്ള കലഹം അവസാനിപ്പിച്ചതിലും ഉത്തങ്കനെ ഗുരുദക്ഷിണ യഥാസമയം കൊണ്ടു ചെന്നെത്തിക്കുന്നതിനു ശക്തനാക്കിയതിലും അഗ്നിക്ക് മര്‍മപ്രധാനമായ പങ്കുണ്ട്. ജ്വാലാമയികളായ ഏഴുജിഹ്വകള്‍ അഗ്നിക്കുണ്ട്. അഗ്നിദേവന്റെ രഥചക്രങ്ങളില്‍ ഏഴു വായുക്കള്‍ അധിവസിക്കുന്നു. കുതിരകളുടെ നിറം ചുവപ്പാണ്. ആട് അഗ്നിയുടെ മറ്റൊരു വാഹനമാണെന്നും പറയാറുണ്ട്.


അഗ്നിസംരക്ഷണം. അഗ്നിയെ കെടാതെ സൂക്ഷിക്കുക എന്നതു ഭാരതീയരുടെ ഇടയില്‍ മാത്രമല്ല മറ്റു രാജ്യക്കാരുടെ ഇടയിലും പതിവായിരുന്നു. അഗ്നിയുണ്ടാക്കുന്ന വിദ്യ ഓരോ രാജ്യത്ത് ഓരോ കാലത്ത് ഓരോ വിധത്തിലായിരുന്നു; എങ്കിലും രണ്ടാമതുണ്ടാക്കുകയെന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും താത്പര്യം ഉണ്ടായിരുന്നതിനാല്‍, ഒരിക്കല്‍ ഉണ്ടാക്കിയ അഗ്നിയെ സംരക്ഷിക്കുന്നതില്‍ എല്ലാവരും ശ്രദ്ധിച്ചുവന്നു. സമൂഹത്തിന്റെ ഈ ആവശ്യത്തെ മതത്തിന്റെ പരിവേഷം അണിയിക്കുകയാണു പല രാജ്യങ്ങളും ചെയ്തത്. ടാസ്മേനിയ, കൊറിയ എന്നീ ദേശങ്ങളിലെ ജനങ്ങള്‍ ഒരിക്കലും ഗൃഹത്തിലെ അഗ്നി കെടാന്‍ സമ്മതിക്കാറില്ല. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ അഗ്നിസംരക്ഷണം ഒരു മതാചാരംപോലെ അനുഷ്ഠിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍ രാജ്യക്കാര്‍ പോകുന്നിടത്തെല്ലാം സ്വന്തം അഗ്നി കൊണ്ടുപോയിരുന്നതായി രേഖകളുണ്ട്. പുതിയ ഗൃഹങ്ങളിലേക്ക് മാറിപ്പാര്‍ക്കുമ്പോള്‍ "മുത്തച്ഛനു സ്വാഗതം എന്നുച്ചരിച്ചുകൊണ്ടാണത്രെ റഷ്യയിലെ ഗ്രാമീണര്‍ അഗ്നിയെ കൊണ്ടുപോയിരുന്നത്. ശുദ്ധമായ അഗ്നിയെ അശ്രദ്ധമൂലം കെട്ടുപോകാന്‍ ഇടയാക്കിയ സ്ത്രീകള്‍ക്ക് വധശിക്ഷപോലും റോമാക്കാര്‍ നല്കിയിരുന്നതായി പറയപ്പെടുന്നു. അഗ്നിയെ ഒരു ദേവനായി കരുതി ആദരിച്ചിരുന്ന സമ്പ്രദായം ഭാരതത്തില്‍ മാത്രമല്ല ഇതരരാജ്യങ്ങളിലും അതിപ്രാചീന കാലത്തുതന്നെ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാന്‍ തെളിവുകളുണ്ട്.


യാഗദീക്ഷിതന്‍മാര്‍ അഗ്നിഹോത്രം മുതല്‍ അശ്വമേധംവരെയുള്ള കര്‍മങ്ങളെ പല ദേവതകളെയും ഉദ്ദേശിച്ച് അഗ്നിമുഖാന്തിരം ചെയ്തുവരുന്നു. ചുരുക്കത്തില്‍ വര്‍ണാശ്രമികളുടെ ഗര്‍ഭാധാനം മുതല്‍ മരണംവരെയുള്ള മതാനുഷ്ഠാനപരമായ ജീവിതം അഗ്നിസാക്ഷികമായിട്ടാണ് നയിക്കപ്പെടുന്നത്. (നോ: അഗ്നിസാക്ഷികം). ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷവും അന്തിമദേഹസംസ്കാരം അഗ്നിയില്‍തന്നെ നടത്തുന്നു. ശൈവം, ശാക്തം, കൗമാരം, ഗാണപത്യം, വൈഷ്ണവം, സൗരം എന്നീ ആറുവിധം ദേവാരാധനാസമ്പ്രദായങ്ങളില്‍ നിരതരായ ഹിന്ദുക്കള്‍ അതാതു ദേവതകളെ ഉപാസിക്കുന്നത് അഗ്നിമുഖേനയാണ്. ഇതരരാജ്യക്കാര്‍ക്കും ഇപ്രകാരം ചില അനുഷ്ഠാനങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു.


അഗ്നിപൂജ. അഗ്നിയെ ഇഷ്ടദേവതയായി കരുതി ചെയ്യുന്ന പൂജ. മറ്റു ദേവന്‍മാരെ ഉദ്ദേശിച്ച് അഗ്നിയില്‍ ചെയ്യുന്ന പൂജയില്‍നിന്ന് ഇത് വ്യത്യസ്തമാണ്. അഗ്നി സ്പര്‍ശിക്കുന്നതെന്തും പരിശുദ്ധമായിത്തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. പാവകന്‍ മുതലായ പേരുകള്‍ ഈ ആശയത്തെ ഉള്‍ക്കൊള്ളുന്നു. വിവാഹാവസരങ്ങളില്‍ അഗ്നിയെ പൂജിക്കുക പതിവാണ്. മൃതശരീരത്തെ ദഹിപ്പിക്കുന്നതിനുവേണ്ടി അഗ്നിയെ ശ്മശാനത്തിലേക്ക് എടുത്തു കൊണ്ടുപോകുന്നു. സൂക്ഷ്മശരീരം ധൂമത്തിലൂടെ ഉയര്‍ന്നു സ്വര്‍ഗത്തിലെത്തുന്നു. തീയില്‍ തുപ്പുന്നതു നിഷിദ്ധമായ കര്‍മമായി പറഞ്ഞിട്ടുണ്ട്. ഭൂതപ്രേതാദിബാധകളില്‍ നിന്ന് മനുഷ്യരെയും ദേവന്‍മാരെയും രക്ഷിക്കുന്നത് അഗ്നിദേവനാണ്. പ്രണയികള്‍ ഇഷ്ടകാര്യസിദ്ധിക്ക് മാധ്യസ്ഥം വഹിക്കുവാന്‍ അഗ്നിദേവനോട് അപേക്ഷിക്കാറുണ്ടത്രെ. സ്ത്രീകള്‍ അഗ്നിയുടെ സ്വത്താണെന്ന് പറയപ്പെടുന്നു. ഓജസ്സു വര്‍ധിപ്പിക്കുവാന്‍ പുരുഷന്‍മാര്‍ അഗ്നിയെ ഉപാസിക്കുന്നു.


സരതുഷ്ടമതത്തിലും അഗ്നിയെ ദേവനായിക്കരുതി ആരാധിച്ചുവരുന്നുണ്ട്. മൃതശരീരത്തെ ദഹിപ്പിക്കുന്നതിന് അഗ്നിയെ ഉപയോഗിക്കുന്നതില്‍ ആ മതക്കാര്‍ തികച്ചും ഭിന്നാഭിപ്രായക്കാരാണ്. സ്വര്‍ഗത്തിലെ വെളിച്ചത്തി ന്റെ ഭൂമിയിലുള്ള രൂപമായിട്ടാണ് അവര്‍ അഗ്നിയെ കരുതുന്നത്. സര്‍വജന്തുക്കളുടെയും ജീവന്‍ അഗ്നിയാണ്. അഹുരമസ്ദയുടെ പുത്രനാണ് അഗ്നി. മൃത ശരീരമോ ചാണകമോ അഗ്നിയില്‍ നിക്ഷേപിക്കുന്ന തു മരണശിക്ഷ വിധിക്കത്ത ക്കവണ്ണം വലിയ പാപമായി സരതുഷ്ട്രന്‍മാര്‍ കരുതുന്നു. എന്നാല്‍ അവരുടെ അഗ്നി സ്തുതികള്‍ക്കു ഹിന്ദുക്ക ളുടെ അഗ്നിപൂജയോടു സാദൃശ്യമുണ്ട്....🙏

 അറുപത്തിനാല്ഗ്രാമങ്ങൾ

(കേരള ചരിത്രം)

:പരശുരാമൻ മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത ഭൂമിയാണ് കേരളമെന്നും ആ ഭൂമിയെ അറുപത്തിനാല് ഗ്രാമങ്ങളായി ഭാഗിച്ച് ബ്രാഹ്മണർക്ക് ദാനം നല്കിയെന്നുമാണ് ഐതീഹ്യകഥ, എന്നാൽ ചരിത്രപരമായി പറയുമ്പോൾ കൊടും കാടായിരുന്ന ഈ മലനാടിനെ പരശുരാമനും ശിഷ്യരും കൂടികാട് വെട്ടിതെളിച്ച് ജനവാസ യോഗ്യമാക്കി, പരശു എന്നാൽ മഴു, മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്ന് കേരളത്തെ സൃഷ്ടിച്ചു എന്ന് പറയുന്നത് കാവ്യാത്മകമാണ്, കൊടും കാടിനെയും കവി ഭാഷയിൽ സമുദ്രം എന്ന് പറയാറുണ്ട്, അങ്ങനെ കൊടും കാടായ ഭൂമിയെ മഴുവിനാൽ വെട്ടിതെളിച്ച്  വീണ്ടെടുത്ത പരശുരാമൻ അന്യദേശങ്ങളിൽ നിന്ന് ജനങ്ങളെ ഇവിടെ കൊണ്ട് വന്ന് കുടിയിരുത്തുകയും ഗ്രാമങ്ങളും ക്ഷേത്രങ്ങളും സ്ഥാപിക്കുകയും ചെയ്തുവെന്ന് പറയാം, പരശുരാമനാൽ വീണ്ടെടുക്കപ്പെട്ട കേരള ഭൂമിയെ പരശുരാമ ക്ഷേത്രമെന്നും പറയുന്നു, കേരളോല്പത്തിയിലും ഇത് പരാമർശിക്കുന്നു, കേരളോല്പത്തി കഥകൾ പ്രകാരം കേരളം പഴയ തുളുനാട് കൂടി ഉൾപ്പെടുന്ന ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള ഭൂപ്രദേശമാണ്, ഗോകർണ്ണം മുതൽ കന്യാകുമാരി വരെയാണ് അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളായി ഭാഗിച്ചത്.ഇതിൽ മുപ്പത്തിരണ്ട് ഗ്രാമങ്ങൾ ആധുനിക കേരളത്തിൽ ഉൾപ്പെടുന്നു, ബാക്കി മുപ്പത്തിരണ്ട് ഗ്രാമങ്ങൾ ഇന്നത്തെ കർണാടക സംസ്ഥാനത്തിലുമാണ്, എന്നാൽ യഥാർത്ഥ ചരിത്രതെളിവുകളുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ AD ഏഴാം നൂറ്റാണ്ടോടു കൂടി സംഘടിതമായ ബ്രാഹ്മണ കുടിയേറ്റം 8,9 നൂറ്റാണ്ടുകളോടു കൂടി 64 ഗ്രാമങ്ങൾ സ്ഥാപിച്ചതായി കരുതുന്നു, ആധുനിക ചരിത്രകാരൻമാർ കേരളത്തിലെ മുപ്പത്തിരണ്ട് ബ്രാഹ്മണ ഗ്രാമങ്ങളിൽ നിന്നും ഗ്രാമ ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന രേഖപ്പെടുത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ ചരിത്രം ശരിവെക്കുന്നു, എന്നാൽ എവിടെ നിന്നാണ് ബ്രാഹ്മണ കുടിയേറ്റം ഉണ്ടായത് എന്ന് ചരിത്രകാരൻമാർക്കിടയിലും നമ്പുതിരിമാർക്കിടയിലും തർക്ക വിഷയമാണ്, ആന്ധ്രാപ്രദേശിലെ കൃഷ്ണാനദി തീരം, ഗോദാവരി തീരം, കർണാടകത്തിലെ കുടക് ദേശം വഴി, തഞ്ചാവൂർ വഴി പാലക്കാടൻ ചുരമിറങ്ങി വന്നു എന്ന വാദങ്ങൾ, ഗുജറാത്തിലെ സൗരാഷ്ട്രയിൽ നിന്നും കുടിയേറി എന്ന വാദങളും നിലനില്ക്കുന്നുണ്ട്, ഐതീഹ്യത്തിൽ പരശുരാമൻ ആഡ്രയിലെ ബ്രാഹ്മണരെ ഇവിടെ കൊണ്ട് വന്ന് കുടിയിരുത്തിയതായി പറയുന്നു, എന്നാൽ ചരിത്രകാരൻമാർ കൂടുതൽ ആധികാരികമായി പറയുന്നത് സൗരാഷ്ട്രയിൽ നിന്നുള്ള കുടിയേറ്റം ആണ്.കാരണം അറുപത്തിനാല് ഗ്രാമങ്ങളിൽ അധികവും കടൽക്കര, സമതല പ്രദേശമാണ്, അതുവഴിയുള്ള സഞ്ചാര പാത എളുപ്പവുമാണ്,ആന്ധ്രാ , തമിഴ്കുടിയേറ്റമായിരുന്നെങ്കിൽ അധികവും മലയോര മേഖല ആയിരുന്നേനെ, മാത്രമല്ല അത് പ്രയാസകരവുമാണ്, 


പുരാണ ഇതിഹാസങ്ങളിലും കേരളത്തെ കുറിച്ചുള്ള പരാമർശങ്ങൾ കാണാൻ കഴിയും, ആദികാവ്യമായരാമായണത്തിലെ കിഷ്കിന്ധാകാണ്ഡം നാല്പത്തിയൊന്നാം സർഗത്തിൽ കേരളത്തെ കുറിച്ച് പരാമർശമുണ്ട്' തെക്കെ ദിക്കിലേക്ക് പോകുന്ന വാനരൻമാരോട് സുഗ്രീവൻ അവിടത്തെ രാജ്യങ്ങളെ കുറിച്ച് പറയുമ്പോൾ "നദീം ഗോദാവരീം ചൈവ 'സർവ മേവാനർവശ്യത' തഥൈവആന്ധ്രാൻ ച 'പൗഡ്രംൻ ച ചോളാൻ പാണ്ഡ്യാൻ കേരളാൻ " എന്നാണ് പറയുന്നത്, മഹാഭാരതത്തിലെ ആദിപർവം, സഭാപർവം, വനപർവം, ദ്രോണപർവം തുടങ്ങിയ വിവിധ അധ്യായങ്ങളിലും കേരളത്തെ പറ്റി പരാമർശമുണ്ട്, ഭാഗവത പുരാണത്തിൽ 'രുക്മണി സ്വയംവരത്തിൽ പങ്കെടുക്കാനായി തെക്കെ ദിക്കിൽ നിന്നും ചോളനും പാണ്ഡ്യനും കേരളനും (ചേരനും) വിദർഭ രാജധാനിയിൽ സന്നിഹിതരായിരിക്കുന്നതായി പറയന്നു, കൂടതെ പതിനെട്ടു പുരാണങ്ങളിൽപ്പെട്ടെ ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെ പറ്റി പരാമർശമുണ്ട്, അത്രത്തോളം കാലപഴക്കം ഉണ്ട് കേരളത്തിൻ്റെ സാമൂഹിക ചരിത്രത്തിന്, ഒന്നാം ചേരസാമ്രാജ്യകാലത്താണ് മഹാഭാരത യുദ്ധം നടന്നതെന്ന് കരുതപ്പെടുന്നു,ചേരമാൻ ഉതിയൻ എന്ന ആദ്യ ചേരരാജാവ് മഹാഭാരത യുദ്ധത്തിൽ പാണ്ഡവരെ സഹായിക്കാനായി കേരളത്തിൽ നിന്ന് സൈന്യത്തെ വിട്ട് കൊടുത്തതായും പറയപ്പെടുന്നു, മറ്റൊരു കഥയുള്ളത് കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുത്ത ക്ംരവർക്കും പാണ്ഡവർക്കും ഭക്ഷണം നല്കിയതായും അങ്ങനെ 'ചേരമാൻ ഉതിയന് 'പെരുഞ്ചോറ്റുതിയൻ' എന്ന വിശേഷണം ലഭിച്ചതെന്നും പറയപ്പെടുന്നു, പെരുഞ്ചോറ്റു സദ്യ നടത്തിയതായി സംഘകാല തമിഴ് കൃതിയായ 'അകനാനൂരിൽ ' പ്രസ്താവിച്ചിരിക്കുന്നു, രണ്ടാം ചേരസാമ്രാജ്യകാലത്താണ് ബ്രാഹ്മണ കുടിയേറ്റവും അറുപത്തിനാല് ഗ്രാമ സ്ഥാപനവും ഉണ്ടാകുന്നത്,


ബ്രാഹ്മണ ഗ്രാമ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രധാന ചരിത്രരേഖകളിൽ ഒന്ന് തിരുവട്ടൂർ ലിഖിതമാണ്, തളിപ്പറമ്പിനടുത്ത് തിരുവട്ടൂർ ശിവക്ഷേത്രത്തിലെ സോപാനപടിയുടെ ഇരുവശത്താണ് ഈ ശിലാലിഖിതം ഉള്ളത്, ഈ ശിലാശാസനം പത്താം ശതകത്തിലേതാണ്, "മധ്യകേരളത്തിലെ വൈക്കം, ഇരിങ്ങാലക്കുട, പെരുവനം തുടങ്ങിയ ബ്രാഹ്മണ ഗ്രാമങ്ങളിൽ നിന്ന് 24 ബ്രാഹ്മണരെ കൊണ്ട് വന്ന് ഇവിടെ കുടിയിരുത്തിയതായി ഇതിൽ പറയുന്നു ", ബ്രാഹ്മണ ഗ്രാമ സ്ഥാപനത്തെ കുറിച്ചുള്ള പ്രധാന ചരിത്രരേഖയാണിത്, പുതിയ ബ്രാഹ്മണ ഗ്രാമങ്ങൾ നിലവിൽ വരുന്ന രീതിയെ കുറിച്ച് ഈ ലിഖിതത്തിൽ നിന്ന് മനസിലാക്കാം, ലിഖിതത്തിൻ്റെ ആദ്യഭാഗം നഷ്ടപ്പെട്ട് പോയിട്ടുള്ളതിനാൽ ആരാണ് ഗ്രാമം സ്ഥാപിച്ചത് എന്നോ കൃത്യമായ കാലം ഏതൊന്നോ അറിയാൻ കഴിയില്ല, ഈ ശിലാശാസനത്തിൽ രാമൻ ചേമാനി എന്ന മൂഷികവംശ രാജാവിനെ കുറിച്ച് പരാമർശമുണ്ട്,


AD 1100 ന് ശേഷം അതായത് പെരുമാക്കാൻ മാരുടെ ഭരണത്തിന് ശേഷം പൂർണ്ണമായി ബ്രാഹ്മണ മേധാവിത്വം നിലവിൽ വരുകയും അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു എന്ന് കണക്കാക്കാം,, അങ്ങനെ ഭൂമിയും ക്ഷേത്ര വകകൾ ദേവസ്വം എന്ന പേരിലും ബ്രാഹ്മണരുടെ ആധിപത്യത്തിൽ വരികയും, പുതിയ നിയമ സംഹിതകൾ ഉണ്ടാക്കുകയും ചെയ്തു. ജാതി വ്യവസ്ഥകൾ നിർണയിക്കപ്പെടുകയും ചെയ്തു, കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ ഗ്രാമമായി പരിഗണിക്കുന്ന പെരുംഞ്ചെല്ലൂരിനെ (തളിപ്പറമ്പ്)യാഗഭൂമിയായി സംഘകാല തമിഴ് കൃതിയായ 'അകനാനൂറിൽ 'പരാമർശിക്കുന്നുണ്ട്, 

അറുപത്തിനാല് ഗ്രാമങ്ങളെ പറ്റി ഐതീഹ്യങ്ങളും ചരിത്രങ്ങളും ഇങ്ങനെ വാദപ്രതിവാദതർക്കങ്ങളായി ചരിത്രകാരൻ മാർക്കിടയിൽനിലനില്ക്കുന്നു, അതിനെ എല്ലാം മാറ്റി നിർത്തി കൊണ്ട് നമുക്ക് ആ പ്രാചീന ഗ്രാമങ്ങൾ ഏതൊക്കെയെന്ന് അറിയാൻ ശ്രമിക്കാം, പലർക്കും അത് അറിയില്ല. ചിലത്കേട്ടിട്ടുണ്ടാകാം.എന്നാൽ അറുപത്തിനാല് ഗ്രാമപേരും നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്, പൗരാണിക കേരളത്തിലെ ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള ആ പ്രാചീന ബ്രാഹ്മണ ഗ്രാമങ്ങളുടെ പേര് പുതിയ തലമുറയുടെ അറിവിലേക്കായി പങ്ക് വെയ്ക്കുന്നു,

1) ഗോകർണം

2) ഗോമടം

3) കാരാവള്ളി

4) കല്ലൂർ

5) എപ്പാത്തൂർ

6) ചെപ്പാനൂർ (ചെമ്പന്നൂർ)

7) കാടലൂർ

8 ) കല്ലന്നൂർ

9 ) ആര്യഞ്ചെറ(കാര്യച്ചിറ)

10) വാര്യഞ്ചെറ(വൈയ്യർച്ചിറ)

11 ) തൃക്കണ്ണി (തൃക്കാണി)

12 ) തൃക്കട്ട (തൃത്താടം)

13 ) തൃക്കൺ പാലം

14) തൃച്ചോല (തൃച്ചമ്പേരൂർ)

15) കൊല്ലൂർ

16) കോമളം (കോമലം)

17 ) വെള്ളാര

18) വെങ്ങാട്

19) പെൻകരം (പെവെത്തട്)

20) ചൊങ്ങൊട് ( ചെങ്ങോടം)

21 ) കോടീശ്വരം (കോഡടീശ്വരം)

22) മഞ്ചേശ്വരം (മഞ്ചീശ്വരം)

23) ഉടുപ്പ് ( ഉടുപ്പി)

24)ശങ്കരനാരായണം

25) കോട്ട (കൊട്ടം)

26) ശ്രിവല്ലി

27) മൊറ

28) പഞ്ച

29 ) പിട്ടല (ഇട്ടലി)

30 ) കുമാരമംഗലം

31) അനന്തപുരം

32) കഞ്ചുപുരം (കർണ്ണപുരം)

( ഈ 32 ഗ്രാമങ്ങൾ ഇന്ന് കർണാടകത്തിലാണ് )

33) പയ്യന്നൂർ

34) കരിക്കാട്

35 ) പെരുഞ്ചെല്ലൂർ (തളിപറമ്പ്)

36 ) ഈശാനമംഗലം

37) ആലത്തൂർ

38) കരിങ്കോളം (കരിത്തൊളം )

39) ശുകപുരം ( പന്നിയൂർ, മാണിയൂർ)

40) ചൊവ്വരം

41) ശിവപുരം (തൃശ്ശിവപേരൂർ, തൃശൂർ)

42) പെരുമനം (പെരുവനം)

43) ഇരിങ്ങാണിക്കുടം (ഇരിഞ്ഞാലക്കുട)

44) പറപ്പൂർ (പറവൂർ)

45 ) ഐരാണിക്കുളം

46) മൂഷികക്കുടം (മൂഴിക്കുളം)

47 ) അടവൂർ (അടപ്പൂർ)

48) ചെങ്ങനാട് (ചെങ്ങമനാട്)

49) ഉളിയന്നൂർ

50 ) കലുതനാട് ( കഴുതനാട്)

51) കുഴയൂർ (കളപ്പൂർ)

52 ) ഇളിഭിയം (ഇളിഭ്യം)

53) ചമ്മുന്ദ ( ചെമ്മണ്ട)

54) ആവട്ടിപ്പുത്തൂർ (ആവട്ടത്തൂർ)

55) കാടക്കറുക (കാടമറുക് ,കാടമുറി)

56) കിടങ്ങൂർ

57) കാരനെല്ലൂർ (കുമാരനെല്ലൂർ)

58) കവിയൂർ

59) ഏറ്റുമാണിയൂർ (ഏറ്റുമാനൂർ)

60 ) നിമ്മണ്ണ ( നിൽമണ്ണ)

61) അൻമണി ( വെൺമണി)

62 ) അൻമലം (ആറൻമുള )

63) തിരുവില്ലായി (തിരുവല്ല)

64 ) ചെങ്ങണിയൂർ (ചെങ്ങന്നൂർ)

 (കേരളത്തെ അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളായി ഭാഗിച്ച് ബ്രാഹ്മണർ ആ ഗ്രാമങ്ങളിൽ ആധിപത്യവും അധികാരവും സ്ഥാപിച്ചതിനെ പറ്റിയും ഗ്രാമങ്ങളുടെ പേരും വിവരിക്കുന്നതാണ് ഈ ലേഖനം ,അല്ലാതെ കേരളത്തിലെ ആദിമ മനുഷ്യരെ പറ്റിയോ. കേരളത്തിൽ മനുഷ്യരുടെ ഉത്ഭവത്തെ പറ്റിയോ അല്ല ലേഖനം, തെറ്റിദ്ധാരണകൾ വേണ്ട, ബ്രാഹ്മണ ഗ്രാമ സ്ഥാപനത്തെ കുറിച്ച് മാത്രമാണ് പോസ്റ്റ്, )

(അനീഷ് PG, ചാലക്കുടി)

Friday, December 03, 2021

 വയസ്സാകുമ്പോൾ വ്യാധി വരുന്നത് ഭഗവാന്റെ ഒരു അനുഗ്രഹം ആണ്. വ്യാധി കൂടുമ്പോൾ സ്വയമായും ബന്ധുക്കളും വിചാരിക്കും കിടന്ന് കഷ്ടപെടാതെ മരിച്ചാൽ മതിയെന്നു. അങ്ങനെ മരണം ആഗ്രഹിക്കുന്ന ഒരു അവസ്‌ഥ എല്ലാവർക്കും വരും.