BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Tuesday, November 17, 2020
🌀🔥എന്താണ് യാമങ്ങൾ?🔥🌀
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]
സരസ്വതീയാമം എന്ന് കേൾക്കാത്തവരുണ്ടാകില്ല.
സരസ്വതീയാമത്തിന്റെ മറ്റൊരു പേരാണ് ബ്രാഹ്മ മുഹൂർത്തം. നമ്മുടെ കവികളും എഴുത്തുകാരുമൊക്കെ ധാരാളമായി വർണ്ണിച്ചെഴുതിയിട്ടുള്ളത് കൊണ്ട് സരസ്വതീയാമത്തേയും ബ്രാഹ്മ മുഹൂർത്തത്തേയും ഒക്കെ പറ്റി കേൾക്കാത്തവരുണ്ടാകില്ല
എന്നാൽ ഇതല്ലാതെ വേറേയും യാമങ്ങളുണ്ട്. അവയെ ചുരുക്കത്തിൽ ഒന്ന് പരിചയപ്പെടാം.
ഏഴരനാഴിക സമയമാണ് ഒരു യാമം അതായത് മൂന്നുമണിക്കൂർ ആദ്യത്തെ യാമം തുടങ്ങുന്നത് പുലർച്ചെ ഏകദേശം 3 മണിക്കാണ്.
3 മുതൽ 6 വരെയാണ് സരസ്വതീയാമം
കാലദേശങ്ങൾക്കനുസരിച്ച് ഉദയ സമയം മാറുന്നതനുസരിച്ച് യാമം തുടങ്ങുന്ന സമയത്തിന് മാറ്റമുണ്ടാകും
3 മണിക്കൂർ ദൈർഘ്യമുള്ള 8 യാമങ്ങൾ ചേർന്നതാണ് ഒരു ദിവസം. 8 യാമങ്ങൾ അഷ്ട ലക്ഷിമാരുടെ ആവാസ സമയമായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്
ആദ്യം വിദ്യാലക്ഷ്മിയുടെ യാമമാണ് വിദ്യാലക്ഷ്മിയെ ആണ് സരസ്വതി എന്ന് പറയുന്നത്. അതിനാൽ സരസ്വതീയാമം എന്ന് ആദ്യയാമത്തെ പറയുന്നു.
സരസ്വതീ യാമം 3AM മുതൽ 6AM
ധനലക്ഷ്മി യാമം 6AM മുതൽ 9AM
ആദിലക്ഷ്മി യാമം 9AM മുതൽ 12PM
ധാന്യലക്ഷ്മീ യാമം 12PM മുതൽ 3PM
ഗജ ലക്ഷ്മി യാമം 3PM മുതൽ 6PM
സന്താന ലക്ഷ്മി യാമം 6PM മുതൽ 9PM
വീര ലക്ഷ്മീ യാമം 9PM മുതൽ 12AM
വിജയലക്ഷ്മീ യാമം 12AM മുതൽ 3AM
സരസ്വതിയാമം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
മനസ്സ് ഏറ്റവും ശാന്തവും ഏകാഗ്രവുമായിരിക്കുന്നത് ബ്രാഹ്മമുഹൂർത്തത്തിലാണ്. രാത്രിയുടെ നാലാം യാമത്തിൽതന്നെ നാം നിദ്ര വിട്ട് എഴുന്നേൽക്കണം. സൂര്യോദയത്തിനു മൂന്നു മണിക്കൂർ മുമ്പാണ് ബ്രാഹ്മമുഹൂർത്തം ആരംഭിക്കുന്നത്. സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പു വരെ ബ്രാഹ്മമുഹൂർത്തം ഉണ്ട്. രാത്രിയുടെ അന്ത്യയാമം. (ഏഴരനാഴികകൂടിയ സമയമാണ് ഒരു യാമം) പ്രഭാതക്കാലം. ‘സരസ്വതിയാമം’ എന്നു പറയും.
ഈ സമയം ബ്രഹ്മാവ് ഉണർന്നിരിക്കുന്നതിനാൽ ധർമപത്നിയായ സരസ്വതീദേവിയും ഉണർന്നിരിക്കും. അതിനാൽ ഈ സമയത്ത് ഉണരുന്നത് ഐശ്വര്യകരമാണ്. ഈ യാമത്തെ സരസ്വതിയാമം എന്നും പറയുന്നു. സരസ്വതി വിദ്യാദേവതയാണ്. ഈ സമയത്ത് എഴുന്നേറ്റു പഠിച്ചാൽ കാര്യങ്ങൾ വളരെ വേഗം മനസ്സിലാക്കാൻ കഴിയുമെന്ന് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
രാത്രിയിലെ 4 യാമങ്ങൾ മറ്റു പേരുകളിലും അറിയപ്പെടുന്നു അവ പാർവതീയാമം, ദുർഗായാമം, ഭദ്രകാളീയാമം, സാരസ്വതീയാമം. ഒരു യാമം 3 മണിക്കൂർ.
സൂര്യൻ അസ്തമിക്കുന്ന സമയം 6PM മുതൽ 9PM വരെ പാർവതിയാമം
9PM മുതൽ 12AM വരെ ദുർഗാ യാമം
12AM മുതൽ 3AM വരെ ഭദ്രകാളീയാമം
3AM മുതൽ 6AM വരെ സരസ്വതീയാമം
ഭദ്രകാളീ യാമത്തിനു മുൻപ് ഉറങ്ങണം - അതായതു 12AM നു മുൻപേ ഉറങ്ങണം. സരസ്വതീ യാമം ഉണർന്നു ഇരിക്കണം. അതായതു 3AM കഴിഞ്ഞാൽ ഉണർന്നു ഇരിക്കാൻ നല്ലതു. സൂര്യോദയത്തിനു മുൻപേ ഉണരണം (ഉദയ അസ്തമന സമയത്തിനു അനുസരിച്ചു ഇത് മാറും. ഉദയം 6AM അസ്തമനം 6PM എന്ന രീതിയിൽ ആണ് ഉദാഹരണം) ഭദ്രകാളീ യാമത്തിൽ തന്ത്ര ഉപാസകർക്ക് മാത്രം ഉണർന്നു ഇരിക്കാം)
✿❁══❁★🔥🚩🔥★❁══❁✿
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
✿═══❁★☬ॐ☬★❁═══✿
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏
☬ॐ❁══✿🔥🚩🔥✿══❁ॐ☬
✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©
║▌█║▌█║▌█|█║█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿
Monday, November 16, 2020
നമ്മുടെ മനസ്സ് ഏതെങ്കിലും ഒരു വിഷയത്തില്‍ പൂര്‍ണ്ണമായി കേന്ദ്രീകരിക്കുമ്പോള്‍ നമ്മുടെ മറ്റു ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം നാം അറിയാറില്ല. കാണാനും കേള്‍ക്കാനും അറിയാനും ഒക്കെ മനസ്സ് വേണം. നമ്മുടെ എല്ലാ ചിന്തകളും ഗ്രഹിക്കലും മറ്റും നടക്കുന്നത് മനസ്സ് മുഖേനയാണ്.
നാം ഗാഢമായി ഉറങ്ങുമ്പോള്‍ മറ്റൊന്നും അറിയുന്നില്ല, കാണുന്നില്ല, കേള്‍ക്കുന്നില്ല, ആഗ്രഹിക്കുന്നില്ല, കാമക്രോധാദികളുമില്ല. അതായത്, ഗാഢനിദ്രയില്‍ നമ്മുടെ മനസ്സ് പ്രവര്‍ത്തിക്കുന്നില്ല എന്നുപറയാം. ഉറക്കം എഴുന്നേറ്റു കഴിഞ്ഞിട്ട് നാം പറയുന്നു "ഉറക്കം സുഖമായിരുന്നു" എന്ന്. മനസ്സ് ഉറങ്ങിയിട്ടും നാം സുഖമായിരുന്നത് എങ്ങനെ? ആരാണ് സുഖമായി ഇരുന്നത്? മനസ്സാണോ? അല്ല. കാരണം മനസ്സുറങ്ങിയിട്ടും ഞാന്‍ ഉണ്ടായിരുന്നു. ആ "ഞാന്‍" ആണ് അറിയുന്നത് സുഖമായി ഉറങ്ങി എന്ന്. ആരാണീ സുഖമായുറങ്ങിയ "ഞാന്‍"?
ഞാന്‍ ഉണ്ട് എന്ന അഖണ്ഡമായ ബോധം അഥവാ പ്രജ്ഞ എന്ന് ഭാരതീയ തത്ത്വചിന്തകര്‍ ഇതിനെ പറയുന്നു. ആ ബോധത്തെയാണ് ബ്രഹ്മം എന്നും ശിവം എന്നും ഈശ്വരന് എന്നും അറിയപ്പെടുന്നത്. അതാണ് അവനവന്റെ ഉള്ളിലിരിക്കുന്ന ഉണ്മ അഥവാ പരമസത്യം അഥവാ പൊരുള്‍.
ആ ഉണ്മയില് മനസ്സു മുഖാന്തിരം പലതരം രൂപങ്ങളും നാമങ്ങളും ചിന്തകളും സങ്കല്‍പ്പങ്ങളും ഒക്കെ ആരോപിക്കപ്പെടുമ്പോള്‍ നാം കാണുന്ന, "ജീവിക്കുന്ന" ഈ ലോകമായി. അതിനെയാണ് "മായ" എന്ന് പറയപ്പെടുന്നത്. കാരണം മനസ്സിലൂടെയാണല്ലോ ഈ ലോകം നമുക്ക് അനുഭവപ്പെടുന്നത്. അതായത്, മനസ്സാണ് ഈ മായാലോകം നമുക്കുവേണ്ടി സൃഷ്ടിക്കുന്നത്. മനസ്സാണ് മായ. മായയാണ് മനസ്സ്. മറ്റൊരു മായാലോകം ഇല്ല.
അഖണ്ഡബോധം അഥവാ പരിശുദ്ധമായ ഉണ്മ ആധാരമാക്കിയാണ് മനസ്സ് അഥവാ മായ പ്രവര്‍ത്തിക്കുന്നത് എന്നുവരുന്നു. മനസ്സ് കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് മനസ്സിന് ആധാരമായ പ്രജ്ഞയെയാണ്. അങ്ങനെ അഖണ്ഡബോധം സര്‍വ്വാധാരമാകുന്നു.
അമ്മ, അച്ഛന്, സഹോദരി, സഹോദരന്, ഭാര്യ, ഭര്‍ത്താവ്, മകള്‍, മകന്, നമുക്ക് അറിയപ്പെടുന്ന ഈ പ്രപഞ്ചം, എന്നിങ്ങനെയുള്ള ‘സങ്കല്പങ്ങള്’ എല്ലാം തന്നെ നമ്മുടെ മനസ്സിലാനല്ലോ ഉണ്ടാവുന്നത്. ഗാഢനിദ്രയില്‍ ഇവരാരുംതന്നെ ഉള്ളതായി നാം അറിയുന്നില്ലല്ലോ. അതായത്, ഇവരൊക്കെയുണ്ട് എന്നത് നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണ്, അതിനാലാണ് ഈ ബന്ധങ്ങളൊക്കെ വെറും മായയാണ് എന്നൊക്കെ നാം പറഞ്ഞു കേട്ടിട്ടുള്ളത്.
ജീവിത പ്രാരാബ്ധങ്ങളില്‍ പെട്ടുഴലുന്ന നാമെല്ലാം ഉറങ്ങാന്‍ കിടക്കുമ്പോള്‍പ്പോലും പലതരം ചിന്തകള്‍ നമ്മെ അലട്ടിക്കൊണ്ടിരിക്കും. ഉറങ്ങുമ്പോഴോ, ഓരോരോ സ്വപ്നങ്ങള്‍ നമ്മെ കീഴടക്കുന്നു. ഗാഢനിദ്ര ലഭിക്കുന്നത് അപൂര്‍വമായിട്ടാണ്. ഒരു ക്ഷേത്രത്തിലോ അതുമായി ബന്ധപ്പെട്ട മറ്റു ചടങ്ങുകളിലോ മറ്റോ പങ്കെടുത്ത്, മറ്റുള്ളവര്‍ക്ക് അന്നദാനവും മറ്റും നടത്തി, എല്ലാവരെയും സന്തോഷത്തോടെ മടക്കിയയച്ച്, രാത്രി ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ ‘സുഖമായ ഉറക്കം’ ലഭിക്കാറുണ്ട്, അല്ലേ?
അതുപോലെ, മറ്റുള്ള മനുഷ്യര്‍ക്ക് സഹായസഹകരണങ്ങള്‍ പ്രദാനം ചെയ്തു കഴിയുമ്പോള്‍ ശാന്തി അനുഭവപ്പെടാറുണ്ട്. നമുക്ക് ഒരു ലോട്ടറിയടിച്ചാല്‍ വര്‍ദ്ധിച്ച സന്തോഷം അനുഭവപ്പെടും, പക്ഷെ അതിനെ ശാന്തി എന്നു പറയാന്‍ കഴിയില്ല. സന്തോഷം അനുഭവപ്പെടുന്നത് മനസ്സിനും, ശാന്തി അനുഭവപ്പെടുന്നത് മനസ്സിനപ്പുറം നമ്മുടെ ബോധത്തിലുമാണ് എന്നു കരുതാം. അതായത്, ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ശാന്തി ലഭിക്കുന്നു.
ജാഗ്രത് (ഉണര്‍ന്നിരിക്കുന്ന അവസ്ഥ), സ്വപ്നം, സുഷുപ്തി (ഉറങ്ങുന്ന അവസ്ഥ) എന്നിങ്ങനെ മൂന്നു അവസ്ഥകള്‍ (അവസ്ഥാത്രയങ്ങള്‍) ഉണ്ട്.
ജാഗ്രത് അവസ്ഥയില്‍ മനസ്സ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. സ്വപ്നാവസ്ഥയിലും മനസ്സു ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്. സുഷുപ്തി അഥവാ ഗാഢനിദ്രയില്‍ മനസ്സ് പ്രവര്‍ത്തിക്കുന്നില്ല, അതിനാല്‍ നമുക്ക് ശാന്തി അനുഭവപ്പെടുന്നു. സുഷുപ്തിയില്‍ അനുഭവിക്കുന്ന ശാന്തി ജാഗ്രത് അവസ്ഥയിലും എല്ലായ്പ്പോഴും അനുഭവിക്കാന്‍ കഴിഞ്ഞാല്‍ അതുതന്നെ മോക്ഷം അഥവാ ജീവന്മുക്തി. ഈ അവസ്ഥയില്‍ നാം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും മനസ്സ് ഈശ്വരനില്‍ ലയിച്ച്, ശാന്തി ലഭിക്കുന്നു. ഇത്തരമൊരു അവസ്ഥ സംജാതമാക്കാനുള്ള ഈശ്വരാര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് "ആത്മവിദ്യ" എന്നു പറയപ്പെടുന്നത്. ഞാന്‍ എന്ന അഖന്ധബോധം ആണ് ഉണ്മയായ സന്മയായ ഈശ്വരന് എന്ന ഉറച്ച അറിവാണ് ഈശ്വരാര്‍പ്പണം അഥവാ ഭക്തി.
തത്ത്വം (തത് + ത്വം) മനസ്സിലാക്കിയിട്ട്, ക്ഷേത്രങ്ങളിലും മറ്റും പ്രാര്‍ത്ഥിക്കുക. അപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് തന്നിലെ ഈശ്വരചൈതന്യത്തോട് തന്നെയാണ് എന്ന് അറിഞ്ഞു പ്രാര്‍ത്ഥിക്കാന്‍ കഴിയും.
പലരും ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലും പോയി നമ്മുടെ പല ആവശ്യങ്ങളും നിരത്താറുണ്ട്, പരാതി പറയാറുണ്ട്, അപേക്ഷിക്കാറുണ്ട്, യാചിക്കാറുണ്ട്. അല്ലേ?
താങ്കള്‍ തികഞ്ഞ ഒരു ഈശ്വരവിശ്വാസിയാണെങ്കില്‍ ഈശ്വരനോട് യാചിക്കരുത്. വിഗ്രഹത്തില്‍ ആരോപിക്കപ്പെട്ട ബ്രഹ്മവും ഞാനും ഒന്നാണെന്നും ആ അഖണ്ഡബോധത്തെയാണ് വണങ്ങുന്നതെന്നും ചിന്തിച്ചുറയ്ക്കണം. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആധാരമായ ഈശ്വരനോട് അതിനാല്‍ നിങ്ങള്‍ ഓരോന്ന് ആവശ്യപ്പെടുന്നതുപോലും ഈശ്വരനിന്ദയാണ്, ഈശ്വരാവഹേളനമാണ്.! മനസ്സിനെ നിയന്ത്രിച്ചു ശാന്തിയായി ഇരിക്കുക എന്നതാണ് ഈശ്വരനില്‍ ലയിക്കുക എന്നതത്രേ.
അല്ലാതെ നമ്മുടെ മനസ്സിന്റെ ഇഷ്ടാനുസരണം എല്ലാ ആഗ്രഹവും നിവൃത്തിച്ചു തരുന്ന ഒരു വസ്തുവല്ല ഈശ്വരന്. എന്നും ഈശ്വര ഭക്തനായി ശാന്തി അനുഭവിക്കാനുള്ള അവസ്ഥ എന്നുമുണ്ടാകേണമേ എന്നു പ്രാര്‍ത്ഥിക്കാം.
ഒന്നാലോചിച്ചാല്‍, പ്രാര്‍ത്ഥിക്കുക എന്നുപറയുമ്പോള്‍ ആ പ്രാര്‍ത്ഥന "കേള്‍ക്കുന്നത്" നമ്മുടെ മനസ്സാണ്. മനസ്സിനെ ആധാരം നമ്മുടെ പ്രജ്ഞ അഥവാ ഈശ്വരന് ആണ്.
"ഞാന്‍ എന്നും ഈശ്വര ഭക്തിയുള്ളവനായിരിക്കണം", "സത്യമേ പറയൂ, ധര്‍മ്മം മാത്രമേ പ്രവര്‍ത്തിക്കൂ", "സഹജീവികളോട് കരുണ കാണിക്കും" എന്നൊക്കെ ദിവസേന 3 നേരമോ നിസ്കാരം പോലെ 5 നേരമോ കഴിയുമെങ്കില്‍ എല്ലായ്പ്പോഴുമോ നാം പ്രാര്‍ത്ഥിച്ചാല്‍, ആ പ്രാര്‍ത്ഥനകള്‍ നമ്മുടെ മനസ്സില്‍ പതിയുന്നു. വളരെ ഉറച്ച ഒരു പാറക്കല്ലില്‍ ഒരു പ്രത്യേക ഭാഗത്ത് നിത്യേന ഒരു വര വരച്ചാല്‍, കാലം കഴിയുമ്പോള്‍ അവിടെ മായ്ക്കാന്‍ കഴിയാത്ത ഒരു അടയാളമായി നിലനില്ക്കും. അതുപോലെ, ദിവസേന സത്യം, ധര്‍മ്മം, നന്മ എന്നിവയെക്കുറിച്ച് നാം ഈശ്വരനോട് പ്രാര്‍ത്ഥിച്ചാല്‍, സ്വയം ചിന്തിച്ചുറപ്പിച്ചാല്‍, നാം അറിയാതെതന്നെ നമ്മുടെ മനസ്സ് അത് ഉള്‍ക്കൊള്ളുകയും ആ ഗുണഗണങ്ങളെല്ലാം നമ്മുടെ ഓരോ പ്രവര്‍ത്തിയിലും പ്രതിഫലിക്കുകയും ചെയ്യും. മനസ്സാണല്ലോ പ്രവര്‍ത്തികാരകന്‍. അതിനാല്‍ നിത്യവും പ്രാര്‍ത്ഥന ചെയ്ത് നമ്മുടെ മനസ്സിനെ ശ്രേയസ്സിന്റെ പാതയിലേയ്ക്കു ഉയര്‍ത്തിക്കൊണ്ട് വരിക.
എനിക്ക് സ്വത്ത് വേണം, വലിയൊരു വീട് വേണം, തുടങ്ങിയ ആഗ്രഹങ്ങള്‍ മാത്രമാണ് നമ്മുടെ ഈശ്വരപ്രാര്‍ത്ഥനയെങ്കില്‍, നമ്മുടെ മനസ്സും എപ്പോഴും അങ്ങനെ മാത്രമേ ചിന്തിക്കൂ. ആ മനസ്സ് പ്രേയസ്സിന്റെ പാതയില്‍ സഞ്ചരിച്ചു ശാന്തി നഷ്ടപ്പെട്ടു നട്ടംതിരിയുന്നു.
എല്ലാവരും പറയാറുണ്ട്, ജീവിതത്തില്‍ കര്‍മ്മഫലം അനുഭവിച്ചേ തീരൂ എന്ന്. അങ്ങനെയാണെങ്കില്‍, അത് അനുഭവിക്കാന്‍ നാം മടി കാണിക്കുന്നതെന്തിന്? കുറെ നാള് നല്ല ഒരു തടവുകാരനെപ്പോലെ സന്തോഷത്തോടെ എല്ലാ ശിക്ഷയും അനുഭവിച്ചാല്‍, ചിലപ്പോള്‍ നേരത്തെ തന്നെ സ്വതന്ത്രമാക്കിയേക്കും, അല്ലേ? അവനവന്റെ യുക്തിയും ബുദ്ധിയും നേരായ മാര്‍ഗ്ഗത്തിലൂടെ, ധര്‍മ്മം മുന്‍നിര്‍ത്തി നന്മക്കായി പ്രയോജനപ്പെടുത്തിയാല്‍, പിന്നെ ഈശ്വരാനുഗ്രഹം ഉണ്ടാകുമല്ലോ. അപ്പോള്‍, നാം ചെയ്യേണ്ടതായ കര്‍മ്മങ്ങള്‍ അര്‍പ്പണബുദ്ധിയോടെ ചെയ്താല്‍ മാത്രം മതി, മറ്റൊന്നിനും വേണ്ടി ആഗ്രഹിക്കേണ്ട.
നമ്മുടെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ (ബൈ പാസ്സ്) ഈശ്വരനോട് സഹായം ചോദിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? നമ്മുടെ പ്രശ്നങ്ങള്‍ തരണം ചെയ്യാനുള്ള മനശ്ശക്തി തരൂ എന്ന് പ്രര്‍ത്തിക്കുന്നതല്ലേ നല്ലത്? അങ്ങനെയാകുമ്പോള്‍ കര്‍മ്മ ഫലങ്ങള്‍ അനുഭവിച്ചു തീര്‍ക്കാനും, അതെ സമയം ശാന്തി കണ്ടെത്താനും കഴിയും.
ഭക്തന് എന്നാല്‍ യാചകന് എന്നല്ല അര്‍ഥം. "എനിക്ക് പണം തരണേ" "ശത്രുവിനെ നശിപ്പിക്കണേ" എന്നൊക്കെ പ്രാര്‍ത്ഥിക്കുന്നതുപോലെയൊരു നീചപ്രവൃത്തി വേറെയുണ്ടോ? നാം ഓരോരുത്തരും ഈശ്വരചൈതന്യമാണെന്നിരിക്കെ, ഇങ്ങനെ യാചകന്റെ വേഷം കെട്ടേണ്ടതുണ്ടോ? ഞാന്‍ എന്ന ഈശ്വരചൈതന്യത്തില്‍, നന്മയില്, ധര്‍മ്മത്തില്‍, സത്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുള്ളവന് കറകളഞ്ഞ ഭക്തിയൊഴിഞ്ഞു മറ്റൊന്നും ആഗ്രഹിക്കുന്നില്ല.
ഈശ്വരന് എന്നാല്‍ മനസ്സിന്റെ വിക്ഷേപങ്ങളൊന്നുമില്ലാത്ത ശാന്തി എന്ന അവസ്ഥ എന്ന് കരുതാം. അല്ലാതെ നാം ചോദിക്കുമ്പോള്‍ ഓരോരോ വസ്തുക്കള്‍ തരുന്ന അദ്ഭുതവിളക്കുള്ള അലാവുദീനോ അക്ഷയപാത്രത്തിനുടമയോ അല്ല ഈശ്വരന്. അതിനാല്‍ സര്‍വ്വവ്യാപിയും സര്‍വ്വാധാരവും സര്‍വ്വജ്ഞവുമായ ഈശ്വരനോട് കൈക്കൂലി കൊടുത്ത്, യാചിച്ച്, ഈശ്വരനെ അധിക്ഷേപിക്കരുതേ! അങ്ങനെ ചെയ്യുന്നത് നന്മയിലൂന്നിയ ആത്മവിശ്വാസം (അഹങ്കാരമല്ല) നഷ്ടപ്പെടുത്താനിടവരും.
നേരത്തെ ചര്‍ച്ച ചെയ്തതുപോലെ, മനസ്സ് ഉപാധിയാക്കിയാണ് നാം ഈ ലോകത്തെ അറിയുന്നതും ജീവിക്കുന്നതും. ഇത്തരത്തിലുള്ള മനസ്സിനെ കുറേശ്ശെ വിചാരത്തിലൂടെ, വിചിന്തനത്തിലൂടെ നിയന്ത്രിച്ച്, അങ്ങനെ ഇന്ദ്രിയങ്ങളെ വരുതിയിലാക്കി (ഇന്ദ്രിയനിഗ്രഹണം നടത്തി) മനസ്സിനെ അതിജീവിച്ചു ജാഗ്രത് അവസ്ഥയിലും ശാന്തി നേടുക എന്നതാണ് ആത്മസാക്ഷാത്കാരം.
മനസ്സിനെ അന്തസ്സത്തയില്‍ യോജിപ്പിക്കുക, ലയിപ്പിക്കുക എന്നതാണ് യോഗം, അല്ലാതെ ആകാരവടിവിനുവേണ്ടി നടത്തുന്ന കസര്‍ത്തല്ല. യോഗസാധന അനുഷ്ഠിക്കുന്നവര്‍ക്ക് കരഗതമാകുന്ന ഒരവസ്ഥയാണ് അഷ്ടസിദ്ധികള്‍ എന്ന് പറയപ്പെടുന്നു. ചിലരോഗങ്ങള് മാറ്റുന്നതിനോ, കാഠിന്യം കുറയ്ക്കുന്നതിനോ ചില അദ്ഭുതപ്രവര്‍ത്തികള്‍ പ്രദര്‍ശിപ്പിക്കുന്നതിനോ ഒക്കെ ഇത് പ്രയോജനപ്പെടും. എന്നിരുന്നാലും, എപ്പോഴും ശാന്തിയായി ഇരിക്കുക എന്ന അവസ്ഥ - സാക്ഷാത്കാരം - ആവില്ല. ഇത്തരത്തില്‍ സിദ്ധികളില്‍ ഭ്രമിച്ചു അഹങ്കാരം വര്‍ദ്ധിച്ച് ശാന്തിയില്ലാതാവാന്‍ സാധ്യത കൂടുതലാണ്. അതായത് ഒരാളുടെ അത്ഭുതപ്രവര്‍ത്തികള്‍ അല്ല ഈശ്വരസാക്ഷാത്കാരത്തിന്റെ അളവുകോല്‍ എന്ന് മനസ്സിലാക്കുക.
യോഗസാധനകളില്‍ കൂടി മുന്നേറുമ്പോള്‍ പൂരക രേചക കുംഭകങ്ങള്‍ വഴി പ്രാണനും മനസ്സിനും അടക്കം ഉണ്ടാകുന്നു എന്നത്രേ. സാധന ചെയ്യാത്ത അവസരങ്ങളില്‍ മനസ്സ് പല സ്ഥലങ്ങളിലായി പിന്നെയും വ്യാപരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അടിസ്ഥാന തത്ത്വജ്ഞാനത്തോടെ യോഗസാധന നടത്തുമ്പോള്‍ അഹങ്കാരത്തിനും സിദ്ധികള്‍ക്കും പ്രാധാന്യം ഇല്ലാതാകുന്നു. നിത്യമായ ജാഗ്രത് ശാന്തിയിലേക്കുള്ള ഒരു ഉത്തേജകമായി യോഗസാധനകള്‍ വര്‍ത്തിക്കുന്നു.
മനസ്സാക്ഷി
നാം ഇടയ്ക്കിടെ ഉപയോഗിക്കുന്ന ഒരു വാക്കാണ് "മനസ്സാക്ഷി". ഇത്രയും നേരം ‘മനസ്സ്’ എന്നതിനെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചു. ഇനി, എന്താണ് മനസ്സാക്ഷി?
സാക്ഷി എന്ന പദം സത്യത്തിന്റെ വശത്ത് നിലകൊള്ളുന്നു, അല്ലേ? കോടതിയില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സാക്ഷികളെ ഉപയോഗിക്കാറുണ്ട്. (സാക്ഷി സത്യം മാത്രമേ പറയൂ എന്ന് തല്ക്കാലം നമുക്ക് വിശ്വസിക്കാം.) അപ്പോള്‍ എന്താണീ മനസ്സാക്ഷി?
മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായിരിക്കുന്നത് എന്താണോ അതാണ് മനസ്സാക്ഷി. മനസ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വശത്തുനിന്ന് വീക്ഷിച്ചു നമ്മോടുതന്നെ അഭിപ്രായം പറയുന്നു; ചിലപ്പോള്‍ നാം അത് കേള്‍ക്കുന്നു, അനുസരിക്കുന്നു, സമാധാനം അനുഭവിക്കുന്നു. ചിലപ്പോള്‍ നാം ആ അഭിപ്രായം കേള്‍ക്കാന്‍ കഴിയാറില്ല, പിന്നീട് കുറ്റബോധം തോന്നുന്നു. ചിലപ്പോള്‍ മനസ്സാക്ഷിയുടെ അഭിപ്രായം കേള്‍ക്കുന്നു, എന്നാല്‍ അതനുസരിക്കാതെ പിന്നീട് മാനസികവ്യഥ അനുഭവിക്കുന്നു.
നാം നേരത്തെ ചര്‍ച്ച ചെയ്ത അഖന്ധബോധം അഥവാ ശുദ്ധബോധം അഥവാ ആത്മബോധം അഥവാ പ്രജ്ഞ അഥവാ ഈശ്വരനാണ് മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമായിരിക്കുന്നത് എന്ന് കരുതാം. അങ്ങനെയാവുമ്പോള്‍ ആ ഈശ്വരനാണ് നമ്മുടെ മനോവൃത്തികള്ക്ക് സാക്ഷി, അതായത്, ഈശ്വരനാണ് മനസ്സാക്ഷി, അഥവാ മനസ്സാക്ഷിയാണ് ഈശ്വരന്. അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ?
നാം കൂടുതല്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും - നാം ഓരോരോ പ്രവൃത്തി ചെയ്യുമ്പോഴും "അത് ചെയ്യാം", "അത് ചെയ്യരുത്" എന്ന് എവിടെ നിന്നോ ആരോ വിളിച്ചു പറയുന്നതുപോലെ മനസ്സില്‍ അറിയാം. ചില ദിവസങ്ങളില്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മനസ്സില്‍ തോന്നും ‘എന്തോ എടുക്കാന്‍ മറന്നു പോയി’ എന്ന്. പക്ഷെ എന്താണെന്ന് അപ്പോള്‍ ഓര്‍മ്മ വരില്ല. കുറച്ചു കഴിഞ്ഞിട്ട് തനിയെ ബോധ്യമാകുകയും ചെയ്യും. നാം മനസ്സിന്റെ വിക്ഷോഭങ്ങള്‍ക്ക് അടിമയാണെങ്കില്‍, മനസ്സാക്ഷി പറയുന്നത് കേള്‍ക്കില്ല, അതനുസരിച്ച് പ്രവര്‍ത്തിക്കുകയുമില്ല. ആത്യന്തികമായ പരമസത്യത്തിന്റെ, ഈശ്വരന്റെ, ഇടപെടലുകളെ അങ്ങനെ നാം തിരസ്കരിച്ച് ആത്മവഞ്ചനയ്ക്ക്, ഈശ്വരനിന്ദയ്ക്ക്, പാത്രമാകുന്നു.
അങ്ങനെ മനസ്സാക്ഷിയെ (ഈശ്വരനെ) മുന്‍നിര്‍ത്തി ജീവിക്കുന്നത് തന്നെയാണ് യഥാര്‍ത്ഥഭക്തി. അങ്ങനെ നമ്മുടെ എല്ലാ പ്രവര്‍ത്തനവും മനസ്സാക്ഷിയെ മുന്‍നിര്‍ത്തിയാവുമ്പോള്‍ അതുതന്നെയാണ് പൂര്‍ണ്ണമായ ഈശ്വരാര്‍പ്പണം. ആ അവസ്ഥയില്‍ ഞാന്‍ എന്ന ഭാവം (അഹംഭാവം) അല്ല പ്രവര്‍ത്തിക്കുന്നത്, ഈശ്വരനാണ്. അങ്ങനെ ചെയ്യുന്ന പ്രവൃത്തികളാണ് നിഷ്കാമകര്‍മ്മം. ഓരോ പ്രവൃത്തിയില്‍ ഈശ്വരന് അഥവാ മനസാക്ഷിയുടെ അഭിപ്രായം അറിഞ്ഞു ചെയ്യുന്നതിനാല്‍, അതായത് വിവേകം പൂര്‍ണ്ണമായി ഉപയോഗിക്കുന്നതിനാല്‍, പ്രവൃത്തി ചെയ്യുന്നത് ശരീരം ആണെങ്കിലും ചെയ്യിപ്പിക്കുന്നത് മനസ്സാക്ഷി അഥവാ ഈശ്വരന് ആണെന്നുവരുന്നു. അതിനാല്‍ ഞാന്‍ ചെയ്യുന്നു എന്ന കര്‍ത്തൃത്വവുമില്ല, ഞാന്‍ അനുഭവിക്കുന്നു എന്ന ഭോക്തൃത്വവുമില്ല. എല്ലാ പ്രവൃത്തിയും ഈശ്വര പ്രേരിതം മാത്രം. അപ്പോള്‍ ഈശ്വരന് മാത്രമേയുള്ളൂ, ഈ ശരീരവുമില്ല, ഈ മായാപ്രപഞ്ചവുമില്ല.
നാം കേള്‍ക്കുന്നതും വായിക്കുന്നതുമായ തത്ത്വങ്ങളെ വിചിന്തനം ചെയ്യുക അല്ലെങ്കില്‍ മനനം ചെയ്യുക വഴി നമ്മുടെ മനസ്സില്‍ ചിന്തകള്‍ ഉറയ്ക്കുകയും ആ വിഷയത്തില്‍ ശ്രദ്ധയോടെ ധ്യാനിച്ചു സാക്ഷാത്കരിക്കുകയും ചെയ്യാമെന്ന് പറയപ്പെടുന്നു.
ഓം തത് സത്.
കടപ്പാട്
Sunday, November 15, 2020
വൈദ്യുത ബൾബ്
വൈദ്യുത ബൾബ് കണ്ടുപിടിച്ചത് ആരാണെന്ന് ചോദിച്ചാൽ തോമസ് അൽവാ എഡിസൺ എന്നാവും മറുപടി. എന്നാൽ ഈ ബഹുമതിക്ക് എഡിസൺ അർഹനാണെന്ന് പറയാൻ കഴിയില്ല. ശാസ്ത്രചരിത്രത്തിലെ വലിയൊരു മോഷണത്തിന്റെ കഥയാണ് വൈദ്യുത ബൾബിന് പറയാനുള്ളത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോസഫ് സ്വാൻ ആണ് ആദ്യമായി വൈദ്യുത ബൾബ് നിർമിച്ചത്. ഈ ബൾബിൽ ചില പരിഷ്ക്കാരങ്ങൾ വരുത്തുകയായിരുന്നു എഡിസൺ. ഇങ്ങനെ പരിഷ്്ക്കാരം വരുത്തിയ ഉൽപന്നത്തിന്റെ അമേരിക്കൻ പേറ്റന്റ് ആണ് എഡിസൺ എടുത്തത്. തുടർന്ന് എഡിസൺ അമേരിക്കയിൻ വൈദ്യുത ബൾബ് കണ്ടുപിടിച്ചത് എന്ന ധാരണ പരന്നു. ഇതേസമയം തന്നെ ജോസഫ് സ്വാൻ ഇംഗ്ലണ്ടിലും താൻ കണ്ടുപിടിച്ച വൈദ്യുത ബൾബിൽ പരിഷ്ക്കാരങ്ങൾ വരുത്തി വിൽപന നടത്തിയിരുന്നു. കോടതി നടപടികൾ ഭയന്ന് എഡിസൺ ഇംഗ്ലണ്ടിലെത്തുകയും ജോസഫ് സ്വാനിനെ സ്വാധീനിച്ച് സംയുക്തമായി ഇംഗ്ലണ്ടിൽ ഒരു ബൾബ് നിർമാണക്കമ്പനി തുടങ്ങുകയും ചെയ്തു. ഇതിന് പ്രത്യുപകാരമായി അമേരിക്കയിൽ ബൾബ് വിൽപന നടത്തുന്നതിന് എഡിസന് അനുവാദം നൽകുകയും ചെയ്തു. എഡിസന്റെ പ്രശസ്തി കാരണം വൈദ്യുത ബൾബിന്റെ ഉപജ്ഞാതാവായി എഡിസൺ അറിയപ്പെട്ടത് ചരിത്രം.
ടെലഫോൺ
ടെലഫോൺ കണ്ടുപിടിച്ചത് അലക്സാണ്ടർ ഗ്രഹാംബെൽ ആണെന്നാണ് നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്.
1876 ൽ തന്റെ കണ്ടുപിടിത്തത്തിന് അദ്ദേഹം പേറ്റന്റ് നേടുകയുമുണ്ടായി. എന്നാൽ 2002 ൽ അമേരിക്കൻ കോൺഗ്രസ് ടെലിഫോണിന്റെ കണ്ടുപിടിത്തത്തിനുള്ള അവകാശം ഗ്രഹാം ബെല്ലിനല്ല എന്ന് പ്രസ്താവിച്ചു. ഇറ്റലിക്കാരനായ ഒരു ദരിദ്രനായ ശാസ്ത്രജ്ഞൻ അന്റോണിയോ മിയൂച്ചിയാണ് ടെലിഫോൺ കണ്ടുപിടിച്ചത്. ഗ്രഹാംബെൽ ടെലിഫോൺ കണ്ടുപിടുത്തത്തിന്റെ പേറ്റന്റ് സ്വന്തമാക്കുന്നതിന് പതിനാറ് വർഷം മുൻപുതന്നെ മിയൂച്ചി തന്റെ കണ്ടുപിടത്തത്തിന്റെ ഡെമോൺസ്ട്രേഷൻ നടത്തിയിരുന്നു. ടെലിട്രോഫോണോ എന്നായിരുന്നു മിയൂച്ചി തന്റെ കണ്ടുപിടത്തത്തിന് നൽകിയ പേര്. 1872 ൽ മിയൂച്ചി തന്റെ ഉൽപന്നം വെസ്റ്റേൺ യൂണിയൻ ടെലഗ്രാഫ് കമ്പനിക്ക് അയച്ചുകൊടുക്കുകയും കൂടുതൽ ഉൽപാദിപ്പിച്ച് മാർക്കറ്റിൽ ലഭ്യമാക്കാൻ നിർദേശിക്കുക യും ചെയ്തു. എന്നാൽ കമ്പനി ഇക്കാര്യത്തിൽ താത്പര്യം കാണിച്ചില്ല. രണ്ടുവർഷത്തിനുശേഷം മിയൂച്ചി തന്റെ ഉൽപന്നത്തിന്റെ പ്രോട്ടോടൈപ്പ് തിരികെ ആവശ്യപ്പെട്ടെങ്കിലും അത് നഷ്ടപ്പെട്ടു എന്ന മറുപടിയാണ് കമ്പനി നൽകിയത്. മിയൂച്ചിയൂടെ ലാബിൽ സഹപ്രവർത്തകനായിരുന്ന ഗ്രഹാംബെൽ വെസ്റ്റേൺ യൂണിയൻ ടെലഗ്രാഫ് കമ്പനിയുമായി ധാരണയിലെത്തുകയും ടെലിഫോണിന്റെ പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്തു. തന്റെ ഉൽപന്നത്തിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടി മിയൂച്ചി കോടതി വ്യവഹാരങ്ങൾ ആരംഭിച്ചെങ്കിലും കേസിന്റെ വിധി വരുന്നതിനുമുൻപേ അദ്ദേഹം മരണപ്പെട്ടതുകൊണ്ട് ടെലിഫോൺ ഗ്രഹാംബെല്ലിന്റെ സ്വന്തമായി.
റേഡിയോ
റേഡിയോ പ്രക്ഷേപണവുമായി ബന്ധപ്പെട്ടു നടത്തിയ ഗവേഷണങ്ങൾക്ക് നൊബേൽ പുരസ്ക്കാരം ലഭിച്ച ശാസ്ത്രജ്ഞനാണ് ഗ്വിൽജെൽമോ മാർക്കോണി. എന്നാൽ വർഷങ്ങൾക്കു മുമ്പുതന്നെ ഈ കണ്ടുപിടുത്തത്തിന് നിരവധി പേറ്റന്റ് അപേക്ഷകൾ സമർപ്പിച്ച ശാസ്ത്രജ്ഞനാണ് നിക്കോള ടെസ്ല. ടെസ്ലയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാർക്കോണി റേഡിയോ പ്രക്ഷേപണം നടത്തിയത്. തുടർന്ന് മൂന്ന് വർഷത്തിനുശേഷം മാർക്കോണി റേഡിയോ പ്രക്ഷേപണത്തിന് അമേരിക്കയിൽ പേറ്റന്റിന് അപേക്ഷിച്ചു. എന്നാൽ അദ്ദേഹത്തിന്റെ അപേക്ഷകൾ തള്ളപ്പെടുകയാണുണ്ടായത്. റേഡിയോ പ്രക്ഷേപണവുമായി ബന്ധപ്പെട്ട് പതിനേഴിലധികം അപേക്ഷകൾ ഇതിനകം നിക്കോള ടെസ്ലയുടേതായി ലഭിച്ചതായിരുന്നു കാരണം. എന്നാൽ മാർക്കോണി തന്റെ പരിശ്രമം തുടർന്നു. കോടീശ്വരൻമാരായ നിക്ഷേപകരുടെ പിൻതുണയും മാർക്കോണിക്കുണ്ടായിരുന്നു. ഇവരുടെ സമ്മർദത്തെത്തുടർന്ന് 1904 ൽ റേഡിയോ പ്രക്ഷേപണത്തിന്റെ ഉടമസ്ഥാവകാശം അമേരിക്കൻ പേറ്റന്റ് ഓഫീസ് മാർക്കോണിക്ക് നൽകുകയായിരുന്നു. 1943 ൽ തന്റെ മരണം വരെ കേസ് നടത്തിയെങ്കിലും ടെസ്ലയ്ക്ക് വിജയിക്കാൻ കഴിഞ്ഞില്ല.
Same way സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആധുനിക റേഡിയോ, സോണിക് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ വലിയ സംഭാവനകള്‍ ബോസ് നല്‍കിയിട്ടുണ്ട്. ബോട്ടണിയിലും അദ്ദേഹത്തിന് ഗ്രാഹ്യമുണ്ടായിരുന്നു. റിമോട്ട് വയര്‍ലെസ് സിഗ്നലിംഗ് ആണ് ബോസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ച മേഖല. ഇതില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ വലുതാണ്.
ലേസർ
ഗോർഡൻ ഗൂൾഡ് എന്ന ബിരുദ വിദ്യാത്ഥിയുടെ പേരാണ് ഇന്ന് ലേസറിന്റെ പേരിനൊപ്പം ചേർത്തുവായിക്കുന്നത്. എന്നാൽ ഈ അവകാശം നേടിയെടുക്കാൻ ഗൂൾഡ് നീണ്ട മുപ്പത് വർഷം നിയമ പോരാട്ടം നടത്തിയിട്ടുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയായിരിക്കെ തന്റെ ഫിസിക്സ് പ്രൊഫസറായ ചാൾസ് ടൗൺസുമായി ഗൂൾഡ് നിരവധി ചർച്ചകൾ നടത്തിയിരുന്നു. എങ്ങനെ ലേസർ നിർമിക്കാം എന്നതായിരുന്നു ചർച്ചാവിഷയം. ലേസർ എന്ന പേരും ഗൂൾഡിന്റെ സംഭാവനയാണ്. തന്റെ കണ്ടെത്തലുകൾ ഗൂൾഡ് ഒരു നോട്ടുബുക്കിൽ കുറിച്ചുവച്ചിരുന്നു. പക്ഷെ രണ്ടുവർഷത്തിനു ശേഷം പ്രൊഫസർ ടൗൺസ് ലേസറിന്റെ പേറ്റന്റ് കരസ്ഥമാക്കി. ഗൂൾഡ് നിയമ പോരാട്ടത്തിന് തയ്യാറായി. ഒടുവിൽ 30 വർഷത്തെ നിയമ യുദ്ധങ്ങൾക്കുശേഷം 1988 ൽ ഗൂൾഡിന് ലേസറിന്റെ പേറ്റന്റ് ലഭിച്ചു. ലോകത്തിൽ എവിടെയെങ്കിലും ആരെങ്കിലും ലേസർ നിർമിക്കുന്നതിന് ഗൂൾഡിന് റോയൽറ്റി കൊടുക്കണമെന്നും കോടതി വിധിച്ചു.
ദൂരദർശിനി
ഗലീലിയോയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തമായി അറിയപ്പെടുന്നത് ദൂരദർശിനിയാണ്. പക്ഷെ ഗലീലിയോ അല്ല ദൂരദർശിനി കണ്ടുപിടിച്ചത്. ഡച്ച് കണ്ണട നിർമാതാവായ ഹാൻസ് ലെപ്പർഷേ ആണ് 1608 ൽ ആദ്യമായി ദൂരദർശിനി നിർമിച്ചതും അതിന്റെ പേറ്റന്റിന് അപേക്ഷ നൽകിയതും. എന്നാൽ അദ്ദേഹത്തിന് ദൂരദർശിനിയുടെ പേറ്റന്റ് ലഭിച്ചില്ല. ഒരു വർഷത്തിനകം ലെപ്പർഷേയുടെ ദൂരദർശിനിയിൽ പരിഷ്ക്കാരങ്ങൾ വരുത്തി ഗലീലിയോ ഇറ്റലിയിൽ അവതരിപ്പിച്ചു. ദൂരദർശിനിയുടെ ശേഷി വർധിപ്പിക്കുകയും അതിനെ വാനനിരീക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്തത് ഗലീലിയോ ആണ്. അതെന്തായാലും ദൂരദർശിനിയുടെ പേറ്റന്റ് ഗലീലിയോയ്ക്കാണ് ലഭിച്ചത്.
വിൻഡ്ഷീൽഡ് വൈപ്പർ
ഒരു കണ്ടുപിടുത്തം കാരണം തന്റെ ജോലി നഷ്ടപ്പെടുകയും വിവാഹ ബന്ധം തകരുകയും ഒടുവിൽ മാനസികരോഗിയാവുകയും ചെയ്ത ഹതഭാഗ്യനാണ് റോബർട്ട് കയേൺസ്. വാഹനങ്ങളുടെ വിൻഡ്ഷീൽഡ് വൈപ്പർ കണ്ടുപിടിച്ചയാളാണ് ഈ നിർഭാഗ്യവാൻ. തന്റെ കണ്ടുപിടുത്തത്തിന്റെ ഉടമസ്ഥാവകാശത്തിനായി അദ്ദേഹത്തിന് കേസ് നടത്തേണ്ടി വന്നത് മൂന്ന് ഭീമൻ വാഹന നിർമാതാക്കളുമായാണ്. ഫോർഡ്, ജനറൽ മോട്ടോർസ്, ക്രൈസ്ലർ എന്നീ വാഹനനിർമാതാക്കളുമായി കേസ് നടത്തേണ്ടിവന്നതാണ് കയേൺസിന്റെ ജീവിതം ദുരന്തത്തിൽ കലാശിക്കാൻ കാരണം. കയോൺസ് വിൻഡ് ഷീൽഡ് വൈപ്പറുകൾ നി ർമിച്ചെങ്കിലും അദ്ദേഹത്തിന്റെ അനുവാദമില്ലാതെ തന്നെ മേൽപറഞ്ഞ വാഹന നിർമാതാക്കൾ കയോൺസിന്റെ ഉൽപന്നം തങ്ങളുടെ വാഹനങ്ങളിൽ ഉപയോഗിക്കാനാരംഭിച്ചു. 30ൽ പരം പേറ്റന്റ് അപേക്ഷകൾ അദ്ദേഹം സമർപ്പിച്ചുവെങ്കിലും ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല. നീണ്ട 20 വർഷം നിയമ പോരാട്ടം നടത്തിയെങ്കിലും തന്റെ ഉൽപന്നത്തിന്റെ ഉടമസ്ഥാവകാശം കയേൺസിന് ലഭിച്ചില്ല. ജീവിതം താറുമാറായതുതന്നെ ഫലം.
പേപ്പർ ബാഗ് മെഷിൻ
19-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ ഇൻവെന്റായിരുന്നു മാർഗരറ്റ് നൈറ്റ്. ഒരു പേപ്പർ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് പേപ്പർ ബാഗുകൾ നിർമിക്കുന്ന ആശയം മാർഗരറ്റിന് ഉണ്ടായത്. ഇതിനായി ഒരു യന്ത്രം മാർഗരറ്റ് രൂപകൽപന ചെയ്തു. ഈ ഉപകരണത്തിൽ പരിഷ്ക്കാരങ്ങൾ വരുത്തുന്നതിനിടെ ചാൾസ് അനൻ എന്ന മെക്കാനിസ്റ്റ് മാർഗരറ്റിന്റെ യന്ത്രത്തിന്റെ പ്രോട്ടോടൈപ്പ് മോഷ്ടിക്കുകയും പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്തു. നിരവധി വർഷങ്ങളുടെ നി യമ പോരാട്ടങ്ങൾക്കൊടുവിലാണ് പേപ്പർ ബാഗ് നിർമിക്കുന്ന യന്ത്രത്തിന്റെ ഉടമസ്ഥാവകാശം മാർഗരറ്റ് നൈറ്റിന് ലഭിച്ചത്. ഇന്ന് പേപ്പർ ഇൻഡസ്ട്രിയിൽ മാർഗരറ്റിന്റെ കണ്ടുപിടിത്തത്തിന് വളരെ പ്രസക്തിയും പ്രാധാന്യവുമുണ്ട്.
സോക്കറ്റ് റേഞ്ച് കണ്ടുപിടിച്ച പീറ്റർ റോബർട്ടിനും കലനയന്ത്രം കണ്ടുപിടച്ച ലെബ്നിസിനും അതുപോലെ നിരവധി ശാസ്ത്രജ്ഞർക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തോമസ് എഡിസണും നിക്കോള ടെസ്ല യും തമ്മിലുള്ള തർക്കം ചരിത്ര പ്രസിദ്ധമാണ്. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ച റുഡോൾഫ് ഡീസലിന്റെയും റബ്ബർ വൾക്കനൈസേഷൻ കണ്ടു പിടിച്ച ഗുഡ് ഇയറിന്റെയും ദുരന്തം ശാസ്ത്രചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ്.
copy
Monday, November 09, 2020
നവംബർ 11 ബുധനാഴ്ച രാമ ഏകാദശി അനുഷ്ഠിക്കൂ 1000 അശ്വമേധ യജ്ഞം നടത്തുന്നതിനേക്കാൾ കൂടുതൽ ഫലം
കാർത്തിക മാസത്തിൽ കൃഷ്ണപക്ഷത്തിന്റെ പതിനൊന്നാം ദിവസം രാമ ഏകാദശി വരുന്നു. ദീപാവലി ഉത്സവത്തിന് നാല് ദിവസം മുമ്പാണ് രാമ ഏകാദശി ആചരിക്കുന്നത്. ഇതിനെ 'രംഭ ഏകാദശി' അല്ലെങ്കിൽ 'കാർത്തിക കൃഷ്ണ ഏകാദശി' എന്നും വിളിക്കുന്നു.
രാമ ഏകാദശിയുടെ പ്രാധാന്യം
ഹിന്ദു മതഗ്രന്ഥമായ 'ബ്രഹ്മ-വൈവർത്ത പുരാണം' അനുസരിച്ച്, രാമ ഏകാദശി ആചരിക്കുന്നവൻ എല്ലാ പാപങ്ങളിൽ നിന്നും മോചിതനാകുമെന്ന് വിശ്വസിക്കപ്പെടുന്നു.രാമ ഏകാദശിയുടെ മഹത്വം കേൾക്കുന്ന ഒരാൾ രക്ഷ പ്രാപിക്കുകയും വിഷ്ണുവിന്റെ പരമമായ വാസസ്ഥലത്ത് എത്തിച്ചേരുകയും ചെയ്യും. 100 രാജസൂയ യാഗം അല്ലെങ്കിൽ 1000 അശ്വമേധ യജ്ഞം നടത്തുന്നതിനേക്കാൾ കൂടുതലാണ് രാമ ഏകാദശി ആചരിക്കുന്നതിന്റെ പ്രയോജനങ്ങൾ. വിഷ്ണുവിനെ ഭക്തിയോടെ ആരാധിക്കുന്നതിലൂടെ വ്യക്തി എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അപാരമായ വിജയം കൈവരിക്കും.
ലക്ഷ്മി ദേവിയുടെ മറ്റൊരു പേരാണ് 'രാമ'. അതിനാൽ, അഭിവൃദ്ധി, ആരോഗ്യം, സന്തോഷം എന്നിവയുടെ അനുഗ്രഹം തേടാൻ ഭക്തർ വിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയോട് പ്രാർത്ഥിക്കുന്നു..
രാമ ഏകാദശി ഐതിഹ്യം
പുരാതന കാലത്ത് മുജുകുന്ദൻ എന്ന രാജാവുണ്ടായിരുന്നു. അദ്ദേഹം വളരെ മാന്യനും ദയയും വിശുദ്ധനുമായിരുന്നു. ഏകാദശികളുടെ വ്രതത്തിൽ അദ്ദേഹത്തിന് വലിയ വിശ്വാസമുണ്ടായിരുന്നു. ഓരോ ഏകാദശിക്കും വേണ്ടി അദ്ദേഹം ഉപവസിക്കാറുണ്ടായിരുന്നു, തന്റെ രാജ്യത്തിലെ ജനങ്ങളിലും ഇതേ നിയമം പ്രയോഗിച്ചിരുന്നു.അദ്ദേഹത്തിന് ചന്ദ്രഭാഗ എന്നൊരു മകളുണ്ടായിരുന്നു, അവർക്ക് രാമ ഏകാദശി വ്രതത്തിലും വലിയ വിശ്വാസമുണ്ടായിരുന്നു. ചന്ദ്രസേന രാജാവിന്റെ മകൻ ശോഭനെ വിവാഹം കഴിച്ചു. ഏകാദശി വന്നപ്പോൾ ശോഭൻ മറ്റുള്ളവരെപ്പോലെ നോമ്പ് നിർവഹിച്ചു. എന്നാൽ ബലഹീനതയും വിശപ്പും കാരണം അദ്ദേഹം അകാലമരണം മരിച്ചു. ഇത് ചന്ദ്രഭാഗയെയും രാജാവിനെയും രാജ്ഞിയെയും നിരാശപ്പെടുത്തി. മറുവശത്ത്, ശോഭൻ നോമ്പുകാലത്തിന്റെ സ്വാധീനത്തിൽ നിന്ന് മന്ദരചൽ പർവതത്തിലെ ദേവ-നഗരിയിലേക്ക് പോയി, അവിടെ അദ്ദേഹത്തെ നിംപുകൾ (അപ്സരേ) സേവിച്ചു.
ഒരു ദിവസം മുജുമുകുന്ദൻ രാജാവ് മന്ദരചൽ പർവതത്തിൽ എത്തി അവിടെ മരുമകനെ കണ്ടു. വീട്ടിൽ വന്ന് മകളോട് എല്ലാം പറഞ്ഞു. ഇതുകേട്ട അവൾ ഭർത്താവിന്റെ അടുത്തേക്ക് പോയി. അവിടെ ഇരുവരും സന്തോഷത്തോടെ ജീവിച്ചു.
വ്രതം
വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം
അതായത് എല്ലാ വ്രതങ്ങളിലും വച്ച് മുഖ്യമായത് ഏകാദശിവ്രതം എന്നാണ് പ്രമാണം... .. ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.
ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു.
സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു. ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.
സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.
ഏകാദശി, സർവ്വപാപങ്ങളിൽനിന്നും മോചനവും വൈകുണ്ഠപ്രാപ്തിയും ഫലം. ഈ ഏകാദശിവ്രതംകൊണ്ട് അപാരമായിരിക്കുന്ന പാപങ്ങള്‍ ദുരീകരിക്കും. നിർജല ഏകാദശി വ്യതം നോൽക്കുമ്പോൾ ജലം, ഫലങ്ങൾ, അന്നം (ഭക്ഷണം)എല്ലാം പൂർണ്ണമായി ഉപേക്ഷിച്ച് ഉപവാസം അനുഷ്ഠിക്കുകയാണെങ്കിൽ എല്ലാ കഷ്ടതകളും, കടങ്ങളും, പാപങ്ങളും തീരും. . ഏകാദശി വ്രതാനുഷ്ഠാനം ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു.
ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം..
വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും. കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരം മാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. അഥവാ പൂർണ്ണ ഉപവാസം സാദ്ധ്യമല്ലെങ്കിൽ പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ഉപവസിക്കുക. ദിവസം മുഴുവൻ ഭക്ഷണം ഉപേക്ഷിക്കാൻ കഴിയാത്തവർ രാവിലെ കുളിച്ച് വിഷ്ണു വിഗ്രഹത്തിലോ ഫോട്ടോയിലോ 108 തുളസിയിലയെടുത്ത് വിഷ്ണു ഗായത്രി മന്ത്രം ചൊല്ലി ഓരോ തുളസിയില വീതം വിഷ്ണു പാദത്തിങ്കൽ അർപ്പിക്കുക.
ദ്വാദശി കഴിയുന്നതിനുമുന്പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം.... വിഷ്ണുഭഗവാൻെറ കൃപാകടാക്ഷം ലഭ്യമാകുന്നതിനു ഏവരും ഏകാദശി വൃതം അനുഷ്ഠിക്കുക. ഇതിലൂടെ ലക്ഷ്മീദേവിയുടെ കൃപാകടാക്ഷത്തിനും യോഗ്യരായി .
kalakaumidi
Friday, November 06, 2020
*മാണ്ഡൂക്യോപനിഷത്ത്*
വേദങ്ങളുടെ ജ്ഞാനകാണ്ഡത്തെ പ്രതിനിധാനം ചെയ്യുന്ന രചനകളായ ഉപനിഷത്തുകളിൽ ഏറ്റവും ചെറിയതാണ് മാണ്ഡൂക്യോപനിഷത്ത്. 12 സൂക്തങ്ങൾ മാത്രമുള്ള മാണ്ഡൂക്യം ഉപനിഷത്തുക്കളിൽ പലതുകൊണ്ടും ശ്രദ്ധേയമാണ്. ഹിന്ദുമതത്തിലെ ആധികാരിക രചനകളിൽ ഒന്നായി ദ്വൈതികളും അദ്വൈതികളും ഇതിനെ മാനിക്കുന്നു. ഹിന്ദുമതം എന്താണെന്ന് ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമായി മാണ്ഡൂക്യോപനിഷത്തിനെ പരിഗണിക്കുന്നു. അഥർവ വേദത്തിൽപ്പെട്ടതാണ് മാണ്ഡൂക്യോപനിഷത്ത്. ആത്മീയ ചിഹ്നമായ ഓംകാരത്തിന്റെ വിശദീകരണമായാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ശ്ലോകരൂപത്തിൽ 12 മന്ത്രങ്ങളാണ് ഈ ഉപനിഷത്തിൽ ഉള്ളത്. ഈ ഉപനിഷത്തിൻറെ പ്രാധാന്യം കോണ്ടായിരിക്കാം ശങ്കരാചാര്യർ പ്രത്യേകമായി മംഗളശ്ലോകങ്ങളും പ്രമാണശ്ലോകങ്ങളും രചിച്ചത് എന്നു കരുതുന്നു. ഗൌഡപാദരുടെ കാരികക്കും ശങ്കരാചാര്യർ ഭാഷ്യം രചിച്ചിട്ടുണ്ട്.
മിക്ക മതങ്ങളും പ്രപഞ്ചം ഒരു ഈശ്വര സൃഷ്ടിയാണെന്ന് അഭിപ്രായപ്പെടുമ്പോൾ അതിനു കടക വിരുദ്ധമായി ശൂന്യതയിൽ നിന്ന് ഒന്നും ഉത്ഭവിക്കുന്നില്ല എന്ന ഉത്തരമാണ് മാണ്ഡൂക്യത്തിൻറെ ആദ്യത്തെ സൂക്തം തരുന്നത്. ഈശ്വരൻ ഒരാഗ്രവും ഇല്ലാത്തവനായിരിക്കുന്നുവെങ്കിൽ സൃഷ്ടിയുടെ ആവശ്യമില്ല എന്ന ഗൌഡപാദർ തൻറെ കാരികയിൽ വിശര്ദീകരണം നൽകുന്നുണ്ട്. ഉപനിഷത്തുകളുടെ ആകെ എണ്ണം എത്രെയെന്ന് തീർച്ചപ്പെടുത്താനായിട്ടില്ല. 1180 ഉണ്ടെന്ന് ചിലർ കരുതുന്നു. ഇതിൽത്തന്നെ 108 എന്ന് മറ്റൊരു കണക്കുമുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട പത്തെണ്ണം ദശോപനിഷത്തുക്കൾ എന്ന പേരിൽ അറിയപ്പെടുന്നു. ഇവയിൽ ഏറെ പ്രധാന്യമുള്ളതാണ് മാണ്ഡൂക്യോപനിഷത്ത്. എന്നാൽ ദശോപനിഷത്തുകളിൽ ഏറ്റവും പഴക്കം കുറഞ്ഞതായാണ് ഇത് പൊതുവേ കണക്കാക്കപ്പെടുന്നത്.
മണ്ഡൂകം എന്ന വാക്കിന് തവള എന്നർത്ഥം. തവളയും ഉപനിഷത്തും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല. മറ്റു ഉപനിഷത്തുകൾ വിശദവും ചിലപ്പോൾ സരളവുമായ ഭാഷയിലൂടെ വിദ്യാർത്ഥിക്ക് ഉപദേശം നൽകുമ്പോൾ മാണ്ഡൂക്യം ഹ്രസ്വമായ പന്ത്രണ്ടു സൂക്തങ്ങളിലൂടെ കാര്യമാത്രപ്രസക്തമായ സന്ദേശം നൽകുന്നു. അരോചകമായെങ്കിലും അറുത്തു മുറിച്ച് 'സത്യം' പറയുന്ന രീതിയാണ് മാണ്ഡൂക്യത്തിന്റേതെന്നു ഇതുകൊണ്ടാകണം ഹ്രസ്വവും അതിപ്രധാനവുമായ ഈ ഉപനിഷത്ത് തവളയുടെ പേരിൽ അറിയപ്പെടുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന പേമാരിക്കുള്ള മുന്നറിയിപ്പ് തവള കരഞ്ഞു നൽകുന്നതു പോലെ മാണ്ഡൂക്യമെഴുതിയ മുനി അരോചകമെങ്കിലും ചടുലമായ വാക്കുകളിലൂടെ ലോകനൻമയെ കരുതി ഉപദേശം നൽകുന്നു എന്നും ചിലർ വാദിക്കുന്നു. മാണ്ഡൂകൻ എന്ന വൈദികമഹർഷിയുടെ പേരുമായും ഇതിനെ ബന്ധപ്പെടുത്താറുണ്ട്.
ദശോപനിത്തുകൾ പഠിക്കുവാനാകാത്ത പക്ഷം ചുരുങ്ങുയത് മാണ്ഡൂക്യമെങ്കിലും പഠിക്കണം എന്നൊരു അപ്രതിമപ്രശസ്തി ഇതിന് കൈവന്നിട്ടുണ്ട്. ഈ ഉപനിഷത്തിൻറെ പ്രാധാന്യം കൊണ്ടാവണം ശങ്കരാചാര്യർ പ്രത്യേകമായി മഗളശ്ലോകങ്ങളും പ്രമാണശ്ലോകങ്ങളും രചിച്ചതെന്ന് ചിലർ കരുതുന്നു. അതേ സമയം ഉപനിഷത്തുകളിൽ വെച്ച് ഏറ്റവും ഗഹനമായത് മാണ്ഡൂക്യമാണു താനും. അഥവാ മാണ്ഡൂക്യഭാഷ മനസ്സിലാകണമെന്നുണ്ടെങ്കിൽ മറ്റ് ഏതെങ്കിലും ഒന്നു രണ്ട് ഉപനിഷത്തുകളുടെ പഠനം അനിവാര്യമാകുന്നു. ഈ ഗഹനത കണക്കിലെടുത്താണ്, ഗൗഡപാദർ മാണ്ഡൂക്യത്തിനെ ഒരു കാരിക എഴുതിയത്. പഠിക്കുവാനുള്ള എളുപ്പത്തിന് സാധാരണ മാണ്ഡൂക്യകാരികയാണ് ആശ്രയിക്കപ്പെടുന്നത്. ഇതിൽ നാല് അദ്ധ്യായങ്ങളുണ്ട്. ആദ്യത്തെ അദ്ധ്യായം ആഗമ പ്രകരണം എന്നറിയപ്പെടുന്നു. ഇത് ഉപനിഷത്തിനോട് ചേർത്താണ് വായിക്കുന്നത്. ബാക്കി മൂന്നും സ്വതന്ത്രമായി അദ്വൈത പ്രകരണം, വൈതഥ്യപ്രകരണം, അലാതശാന്തി എന്നീ പേരുകളിൽ അറിയപ്പെടുന്നു. താരതമ്യേന ആധുനികരചനയായി കരുതപ്പെടുന്നതെങ്കിലും 108 ഉപനിഷത്തുകളിൽ ഒന്നായി എണ്ണപ്പെടുന്ന മുക്തികോപനിഷത്തിൽ ശ്രീരാമൻ ഹനുമാന് നൽകുന്ന ഉപദേശം മാണ്ഡൂക്യത്തിൻറെ പ്രാധാന്യം എടുത്തുകാട്ടുന്നു. മാണ്ഡൂക്യം മനസ്സിലായില്ലെങ്കിൽ ദശോപനിഷത്തുക്കളിലെ ബാക്കി ഉപനിഷത്തുക്കളും പഠിക്കണം എന്നിട്ടും മനസ്സിലായില്ലെങ്കിൽ 108 എണ്ണവും പഠിക്കണെമെന്നതായിരുന്നു ആ ഉപദേശത്തിൻറെ സാരം.
ശാന്തിപാഠം
🔱🕉️🌼🕉️🌼🔱
ഏത് വേദത്തിൽപെട്ടതാണോ ഉപനിഷത്ത് ആ വേദത്തിലെ പ്രാർത്ഥനയോടെയായിരിക്കും അത് സാധാരണ തുടങ്ങുക. അഥർവവേദത്തിൻറെ ഭാഗമായതിനാൽ അഥർവ വേദത്തിലെ പ്രാർത്ഥനയാണിതിൽ ഗുരുവും ശിഷ്യനും ഒന്നിച്ച് ചേർന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ധ്യയനം ആരംഭിക്കുന്നത്. പ്രാർത്ഥനയ്ക്കു ശേഷം ഓം ശാന്തിഃ എന്ന് മൂന്ന് തവണ ചൊല്ലുന്നതും പതിവാണ്. ഇത് ആദി ദൈവികവും ആദി ഭൌതികവും ആധ്യാത്മികവും ആയ ശാന്തിയെ ഉദ്ദേശിച്ചാണ്.
“ഓം ഭദ്രം കർണേഭി ശൃണുയാമ ദേവാഃ
......ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഒന്നാം സൂക്തം
🔱🕉️🌼🕉️🌼🔱
“ഓമിത്യേദാക്ഷരമിദം സർവം തസ്യോപ വ്യാഖ്യാനം
ഭൂതം ഭവത് ഭവിഷ്യദിതി സർവമോംകാരമേവ
യച്ചാന്യത് ത്രികാലാതീതം തദപ്യോംകാരമേവ”
ഓം എന്ന 'അക്ഷരം' (നാശമില്ലാത്തത്) ആണ് ഈ കാണുന്നതെല്ലാം. അതിന്റെ വ്യഖ്യാനം ഇങ്ങനെയാണ്. ഭൂതം, ഭവത്(വർത്തമാനം, ഭവിഷ്യം(ഭാവി) ഇത് സർവവും ഓംകാരം മാത്രമാണ്. മൂന്നു കാലങ്ങൾക്കും അപ്പുറത്ത് എന്തെങ്കിലുമുണ്ടോ അതും ഓംകാരം മാത്രമാണ്. മാണ്ഡൂക്യത്തിന്റെ ഭാഷയുടെ കടുപ്പം ഒന്നാമത്തെ ശ്ലോകത്തിൽ നിന്നു തന്നെ നമുക്കു മനസ്സിലാക്കാവുന്നതാണ്.
രണ്ടാം സൂക്തം
🔱🕉️🌼🕉️🌼🔱
“സർവം ഹ്യേതത് ബ്രഹ്മായമാത്മാ ബ്രഹ്മസോ ƒ
യമാത്മാ ചതുഷ്പാത്”
സർവവും ആ ബ്രഹ്മമാണ്, ഈ ആത്മാവ് ബ്രഹ്മം തന്നെ, ആത്മാവിന് നാലു പാദങ്ങളുണ്ട്. ഒന്നും രണ്ടും ശ്ളോകങ്ങൾ ചേർത്ത് വായിക്കുമ്പോൾ സർവവും ഓംകാരമാണ്, സർവവും ബ്രഹ്മവുമാണ്, ഈ അത്മാവു തന്നെയാണ് ബ്രഹ്മം എന്നു കാണാം. അഥവാ ഓം = ബ്രഹ്മം = ആത്മാവ്. ഈ അത്മാവിന് നാലു പാദങ്ങളുമുണ്ട്.
അതായത് അത്മാവ് എന്നു പറയുന്നത് ഞാൻ എന്ന എന്നെയാണ്. അഥവാ ദേഹമെന്ന എനിക്കുമപ്പുറം, മറ്റുള്ളവർ ചാർത്തിത്തന്ന വിശേഷണങ്ങൾക്കുമപ്പുറം, ജൻമ വാസനകൾക്കും ആർജ്ജിച്ച വാസനകൾക്കുമെല്ലാമപ്പുറം, എത്രത്തോളം ഉള്ളിണ്റ്റെയുള്ളിലേക്കു പോകാൻ കഴിയുമോ അത്രത്തോളം ചെന്നാൽ ഞാൻ എന്ന് ഞാൻ ആരെ ഉദ്ദേശിക്കുന്നുവോ അതേ ഞാൻ. ഈ ആത്മാവിന് നാലു പാദങ്ങളുമുണ്ട്; എട്ടുകാലിക്ക് എട്ടു കാലുകളുണ്ട് എന്ന് പറയുന്ന വാച്യാർത്ഥത്തിലല്ല എന്നു മാത്രം. അ. ഉ, മ എന്നീ അക്ഷരങ്ങൾ ചേർന്നതാണ് ഓം എന്ന അക്ഷരം.
ഇവിടെ മൂന്നായി പിരിഞ്ഞു എന്നു പറയുന്നതിന് വ്യാഖാനം പല വിധത്തിൽ നൽകാൻ കഴിയും. ഇവിടെ മാണ്ഡൂക്യത്തിലെ മേൽപ്പറഞ്ഞ നാലു പാദങ്ങളിൽ ആദ്യത്തെ മൂന്നു പാദങ്ങളായി ഇതിനെ വ്യഖാനിക്കുന്നു.
മൂന്നാം സൂക്തം
🔱🌼🕉️🌼🕉️🔱
“ജാഗരിതസ്ഥാനോ ബഹിപ്രജ്നഃ സപ്താംഗ
ഏകോനവിംശതിമുഖഃ സ്ഥൂലഭുക് വൈശ്വാനരഃ പ്രഥമഃ പാദഃ”
ഉണർന്നിരിക്കുന്ന അവസ്ഥയാണ് ഒന്നാം പാദം. ഏഴ് അംഗങ്ങളും പത്തൊൻപത് മുഖങ്ങളും ഉള്ള ഇതിണ്റ്റെ സാങ്കേതിക നാമം ജാഗ്രത് എന്നാണ്.പ്രഭാമണ്ഡലവും സൂര്യനും പഞ്ചഭൂതങ്ങളും ചേർന്നതാണ് ഏഴ് അംഗങ്ങൾ. കൂടുതൽ വ്യക്തവും സമഗ്രവും ആയ വിശദീകരണം ഛാന്ദോഗ്യോപനിഷത്ത് നൽകുന്നുണ്ട്. പഞ്ച ജ്നാനേന്ദ്രിയങ്ങൾ, പഞ്ച കർമേന്ദ്രിയങ്ങൾ, പഞ്ച പ്രാണൻമാർ, മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം ഇവയാണ് പത്തൊമ്പത് മുഖങ്ങൾ. ജാഗ്രത് അവസ്ഥയിലുള്ള ജീവനെ വ്യഷ്ടിയിൽ വിശ്വൻ എന്നും സമഷ്ടിയിൽ വിരാട് എന്നും പറയുന്നു. ബഹിപ്രജ്നതയും (പുറത്തേക്കുള്ള ബോധത്തോടെ) ബാഹ്യ ലോക ഭോഗവും (പുറത്തുള്ള വസ്തുക്കളെ ഭുജിക്കുക) എന്നിവയും ഇതിണ്റ്റെ മുഖ മുദ്രയാണ്.
നാലാം സൂക്തം
🔱🕉️🌼🕉️🌼🔱
“സ്വപ്ന സ്ഥാനഃ അന്തഃപ്രജ്നഃ സപ്താംഗ
ഏകോനവിംശതിമുഖഃ പ്രവിവിക്തഭുക് തൈജസോ ദ്വിതീയഃ പാദഃ”
സ്വപ്ന്നാവസ്ഥയാണ് രണ്ടാം പാദം. സാങ്കേതിക നാമം വ്യഷ്ടിയിൽ തൈജസൻ, സമഷ്ടിയിൽ ഹിരണ്യഗർഭൻ. അന്തപ്രജ്നനാണ് തൈജസൻ, അതായത് ബോധം ഉള്ളിലാണ്, പുറത്തുള്ള വസ്തുക്കളിൽ നിന്നും പ്രജ്ന ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നു എന്നു ചുരുക്കം. ഇതിനും നേരത്തേ പറഞ്ഞതുപോലെ ഏഴ് അംഗങ്ങളും പത്തൊമ്പത് മുഖങ്ങളും ഉണ്ട്. സ്വന്തം സൃഷ്ടിയെ സ്വയം ഭുജിക്കുന്നയാളാണ് തൈജസൻ. അതുകൊണ്ട് പ്രവിവിക്ത ഭുക് (പ്രകർഷേണ വിവിക്തങ്ങളായ വസ്തുക്കളെ ഭുജിക്കുന്നു) എന്നു പറയുന്നു.
അഞ്ചാം സൂക്തം
🔱🕉️🌼🕉️🌼🔱
“യത്ര സുപ്തോ ന കഞ്ചന കാമം കാമയതേ
ന കഞ്ചന സ്വപ്നം പശ്യതി തത് സുഷുപ്തം
സുഷുപ്ത സ്ഥാന ഏകീ ഭൂതഃ പ്രജ്നാനഘന
ഏവാനന്ദമയോ ഹ്യാനന്ദഭുക് ചേതോമുഖഃ പ്രാജ്നസ്തൃതീയ പാദഃ”
മൂന്നാമത്തെ പാദം സുഖ സുഷുപ്തിയാണ്. വ്യഷ്ടിയിൽ ഇതിനെ പ്രാജ്നനെന്നും സമഷ്ടിയിൽ ഇതിനെ ഈശ്വരൻ എന്നും പറയുന്നു. സുഖ സുഷുപ്തിയിലുള്ളവൻ യാതൊരു വിധത്തിലുള്ള ആഗ്രഹങ്ങളും കാണിക്കുന്നില്ല. ഒട്ടും സ്വപ്നവും കാണുന്നില്ല. ഏകീ ഭൂതനായി ഘനീഭവിച്ച പ്രജ്നയോടെ ആനന്ദമയനായി ചേതോമുഖനായി ആനന്ദത്തെ ഭുജിക്കുന്നു.
ആറാം സൂക്തം
🔱🕉️🌼🕉️🌼🔱
“ഏഷ സാർവേശ്വര ഏഷ സർവജ്ന ഏഷ അന്തര്യാമ്യേഷ
യോനിഃ സർവസ്യ പ്രഭവാപ്യയൌ ഹിഭൂതാനാം”
ഇതാണു സർവേശ്വരൻ ഇതാണ് എല്ലാം അറിയുന്നവൻ, ഇതാണ് അന്തര്യാമി (ഉള്ളിലിരിക്കുന്നവൻ), എല്ലാറ്റിണ്റ്റേയും ഉത്ഭവസ്ഥാനം, എല്ലാറ്റിണ്റ്റേയും ആരംഭവും അവസാനവും ഇതിൽ നിന്നുമാണ്.
ഓം എന്ന അക്ഷരത്തെ മൂന്നായി പിരിച്ചെഴുതിയാൽ കിട്ടുന്ന മൂന്ന് അക്ഷരങ്ങൾ യഥാക്രമം മേൽപ്പറഞ്ഞ മൂന്ന് പാദങ്ങളെ പ്രതിനിധീകരിക്കുന്നു. കുറെയേറെ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച് വിശദീകരിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ ആദ്യത്തെ ആറു മന്ത്രങ്ങളിലും നാം നിത്യവും അനുഭവിക്കുന്ന ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളുടെ വിവരണം മാത്രമാണുള്ളത്. ജീവൻ ഈ മൂന്ന് അവസ്ഥകളിലൂടെ മാറി മാറി കടന്നു പോകുന്നു. ഇതിലുമപ്പുറം എന്തെങ്കിലും ഉണ്ടോ അതാണ് ഓംകാരത്തിണ്റ്റെ പൊരുൾ. ഓംകാരമായ പൊരുൾ മൂന്നായ് പിരിഞ്ഞു എന്ന് തുഞ്ചത്തെഴുത്തച്ഛൻ പറയുന്നത് ഇതേ മൂന്ന് അവസ്ത്ഥകളെ ഉദ്ദേശിച്ചാണ്.
ത്രിപുരങ്ങളിൽ വസിക്കുന്ന അസുരനെക്കുറിച്ച് പുരാണത്തിൽ പരാമർശിക്കുന്നുണ്ട്. ഈ അസുരൻ മൂന്ന് പുരങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഒരു സമയം വസിക്കുന്നു. ഏതു നേരം ഏതു പുരത്തിൽ ഈ അസുരൻ വസിക്കുന്നു എന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ട് മൂന്ന് പുരങ്ങളും ഒരേ സമയം നശിപ്പിക്കുന്നതിലൂടെ മാത്രമേ ഈ അസുരനേയും നിഗ്രഹിക്കാനുമാകൂ. ത്രിപുരങ്ങൾ നമ്മുടെ ജാഗ്രത് സ്വപ്നം സുഷുപ്തി എന്നീ മൂന്ന് അവസ്തകളാണ്. അസുരൻ എന്നിലെ ഞാനെന്ന ഭാവമാണ്. അഹം = ഞാൻ . അഥവാ അഹംകാരം. അതുകൊണ്ടാണ് തുഞ്ചത്തെഴുത്തച്ഛൻ ഓംകാര മായ പൊരുൾ മൂന്നായി പിരിഞ്ഞുടനെ യാങ്കാരമായി (അഹംകാരമായി) എന്ന് എഴുതിയിരിക്കുന്നത്. ഇനി പറയുന്നതാണ് ഓംകാരത്തിണ്റ്റെ പൊരുൾ.
ഏഴാം സൂക്തം
🔱🕉️🌼🕉️🌼🔱
“ന അന്തഃ പ്രജ്നം ന ബഹിഃ പ്രജ്നം നോഭയതഃപ്രജ്നം
ന പ്രജ്നാനഘനം ന പ്രജ്നം നാപ്രജ്നം
അദൃഷ്ടമവ്യവഹാര്യമഗ്രാഹ്യമലക്ഷണമചിന്ത്യം
അവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോപശമം
ശാന്തം ശിവമദ്വൈതം ചതുർഥം മന്യന്തേ സ ആത്മാ സ വിജ്നേയഃ”
ന അന്തഃപ്രജ്നം - ഉള്ളിലേക്കുള്ള ബോധത്തോടെ (സ്വപ്നാവസ്ഥ) അല്ല. (ബഹി പ്രജ്നം) പുറത്തേക്കുള്ള ബോധത്തോടെ അല്ല, (ന ഉഭയ പ്രജ്നം) രണ്ടും ചേർന്ന ബോധത്തോടേയുമല്ല. പ്രജ്ന ഘനീഭവിച്ചതുമല്ല, വെറും ബോധവുമല്ല, അബോധവുമല്ല(ന അപ്രജ്നം) . അദൃഷ്ടം: ദൃഷ്ടിഗോചരമല്ലാത്തത് - വേദാന്തത്തിണ്റ്റെ ഭാഷയിൽ ഒരു ഇന്ദ്രിയത്തിനും ഗോചരമല്ലാത്തത്. അവ്യവഹാര്യം: വ്യവഹരിക്കാനാകാത്തത് അഗ്രാഹ്യം : ബുദ്ധിക്ക് ഗ്രഹിക്കാനാകാത്തത്. അലക്ഷണം: ലക്ഷണങ്ങളൊന്നുമില്ലാത്തത് അചിന്ത്യം: ചിന്തിച്ചുറപ്പിക്കുവാനാകാത്തത് അവ്യപദേശ്യം: നിർവചിച്ച് പറയുവാനാകാത്തത് ഏകാത്മപ്രത്യയസാരം: കേവലം തന്റെ തന്നെ ബോധം സാരമായിട്ടുള്ളത്. പ്രപഞ്ചോപശമം: ലോകം ഉപശമിക്കുന്നത്. (അവസാനിക്കുന്നത്) ശാന്തം, ശിവം - മംഗളദായകം അദ്വൈതം - രണ്ടാമതൊന്നില്ലാത്തത് ചതുർത്ഥം - നാലാമത്തെ പാദം. ഇതിനെ ആത്മാവെന്നറിയുക ഇതിനെയാണ് സാക്ഷാത്കരിക്കേണ്ടതെന്നറിയുക. വേദാന്തം പറയുന്നത് ഈശനം ചെയ്യാൻ ഒരു ലോകം ഉള്ളിടത്തോളം കാലമേ ഈശ്വരനുണ്ടാവുകയുള്ളൂ എന്നാണ്. ഇവിടെ നാലാം പാദത്തിൽ നമ്മൾ ഇന്നേവരെ അറിഞ്ഞിട്ടുള്ള എല്ലാറ്റിനേയും അതിക്രമിച്ചിരിക്കുന്നു. ഇതുതന്നെയാണ് തത്ത്വമസിയിലെ തത്.
ഇത് പൂർണ്ണമാണ് , ഇത് സത്യവുമാണ്, സജാതീയമോ (of the same species) വിജാതീയമോ (of another species) സ്വഗതമോ (Within oneself) ആയ ഭേദഭാവങ്ങളില്ലാത്തതാണ് പൂർണ്ണം. മൂന്നുകാലങ്ങളിലും മാറാതെ നിൽക്കുന്നതാണ് സത്യം. അതുകൊണ്ടു തന്നെ അതു കാലാതീതമാണ്. കാലത്തിന് അതീതമായതിന് എല്ലാറ്റിന്റേയും ആരംഭവും അവസാനവും അറിയുവാനും സാധിക്കും.
ഞാൻ, ഈ ലോകം,സൃഷ്ടികർത്താവായ ഈശ്വരൻ എന്നിങ്ങനെയുള്ള വേർതിരിവ് ദ്വൈതം എന്ന് അറിയപ്പെടുന്നു. അതായത് ഒന്നിൽ കൂടുതൽ ഉണ്ട് അഥവാ രണ്ട് ഉണ്ട്. അദ്വൈതത്തിൽ രണ്ടാമതായി ഒന്നില്ല. ഒന്നു മാത്രമേയുള്ളൂ. ആ ഒന്നാണ് ഞാൻ. അതു തന്നെയാണ് ഈശ്വരൻ, അതു തന്നെയാണ് തത്ത്വം (തത് + ത്വം = അത് നീ) ഉപദേശിച്ചു തന്ന ഗുരു, അതെഴുതിയ വേദപുസ്തകം. ഈ തിരിച്ചറിവ് ഉണ്ടാകുന്നതിനെ ആത്മസാക്ഷാർകാരം എന്നു പറയുന്നു. അവിടെ ഞാനും ഈശ്വരനും ഈശ്വരൻ സൃഷ്ടിച്ച ഈ ലോകവും എല്ലാം ഒന്നായി മാറുന്നു.
എട്ടാം സൂക്തം
🔱🕉️🌼🕉️🌼🔱
എട്ടാമത്തെ സൂക്തം മുതൽ ആത്മാവിന്റെ പാദങ്ങളേയും ഓംകാരത്തെ പിരിച്ചെഴുതുമ്പോൾ കിട്ടുന്ന മൂന്ന് മാത്രകളേയും തമ്മിൽ ബന്ധിപ്പിച്ചു തുടങ്ങുന്നു.
“സോയമാത്മാ ആദ്യാക്ഷരം ഓംകാരോധിമാത്രം
പാദാ മാത്രാ മാത്രാശ്ച പാദാ അകാര ഉകാര മകാര ഇതി”
ഇപ്പറഞ്ഞ ആത്മാവ് ഓം എന്ന അക്ഷരത്തെ പ്രതിനിധാനം ചെയ്യുന്നു. മുകളിൽ വിശദീകരിച്ച ആത്മാവിന്റെ നാലു പാദങ്ങളൂം ഓം എന്ന അക്ഷരത്തിന്റെ മാത്രകളൂം സമാനമാണ്. അക്ഷരത്തിന്റെ മാത്രകൾ അ ഉ മ ഇന്നിവയാണ്.
ഒൻപതാം സൂക്തം
🔱🕉️🌼🕉️🌼🔱
“ജാഗരിതസ്താനോ വൈശ്വാനരോകാരഃ പ്രഥമ മാത്രാ,
ആപ്തേരാദിമത്വാദ്വാപ്നോതി ഹ വൈ സർവാൻ കാമാനാദിശ്ച ഭവതി യ ഏവം വേദ.”
ജാഗരിത സ്ഥാനിയായ വൈശ്വാനരൻ അകാരത്തെ പ്രതിനിധാനം ചെയ്യുന്നു. അ ആദ്യാക്ഷരമാണ്, എല്ലാം ഇതിലടങ്ങുന്നു. കാരണം ഇതാണ് ആദ്യത്തേത്. ഇതിനെ അറിയുന്നവൻ സർവ കാമനകൾക്കും അധിപനും ഒന്നാമനും ആകുന്നു.
പത്താം സൂക്തം
🔱🕉️🌼🕉️🌼🔱
“സ്വപ്നസ്താനസ്തൈജസ ഉകരോ ദ്വിതീയ മാത്രോത്കർഷാദ്
ഉഭയത്വാദ്വോത്കർഷതി ഹ വൈ ജ്നാന-സന്തതിം,
സമാനശ്ച ഭവതി, നാസ്യാബ്രഹ്മവിത് കുലെ ഭവതി യ ഏവം വേദ”
സ്വപ്ന സ്ഥാനിയായ തൈജസൻ ഉകാരത്തെ പ്രതിനിധാനം ചെയ്യുന്നു. ഉ ഉത്കർഷമായതാണ്, രണ്ടിണ്റ്റേയും ഗുണങ്ങളും ഇതിൽ അടങ്ങുന്നു. ഇതറിയുന്നവൻ സമാനനായി ഭവിക്കുന്നു. അവണ്റ്റെ (ശിഷ്യ)കുലത്തിൽ ബ്രഹ്മത്തെ അറിയാത്തവനായി ആരും ഉണ്ടാകില്ല.
പതിനൊന്നാം സൂക്തം
🔱🕉️🌼🕉️🌼🔱
“സുഷുപ്തസ്താനാഃ പ്രാജ്നോ മകാരസ്തൃതീയ മാത്ര
മിതേരപീതേർ വാ, മിനോതി ഹ വാ ഇദം സർവമപീതിശ്ച ഭവതി യ ഏവം വേദ”
സുഷുപ്തസ്ഥനിയായ പ്രാജ്നൻ മകാരത്തെ പ്രതിനിധീകരിക്കുന്നു. മ മിതിയെ (അളവ്) സൂചിപ്പിക്കുന്നു. അതിലേക്ക് എല്ലാം ലയിക്കുന്നു. ഇതറിയുന്നവൻ എല്ലാം അളക്കുന്നു എല്ലാം ആയിത്തീരുകയും ചെയ്യുന്നു.
പന്ത്രണ്ടാം സൂക്തം
🔱🕉️🌼🕉️🌼🔱
“അമാത്രശ്ചതുർഥോ അവ്യവഹാര്യഃ പ്രപഞ്ചോപശമഃ
ശിവോദ്വൈത ഏവമോംകാര ആത്മൈവ, സംവിശത്യാത്മാനാത്മാനം
യ ഏവം വേദ, യ ഏവം വേദ.”
നാലാമത്തെ പാദത്തിന് മാത്രയില്ല. ശബ്ദമില്ലാത്ത, ഉച്ചരിക്കാനാകാത്ത അവ്യവാരിയായ, പ്രപഞ്ചം ഉപശമിക്കുന്നതായ ഏകമായ രണ്ടാമതൊന്നില്ലാത്തതായ നിശ്ശബ്ദമാത്ര നാലാമത്തെ പാദത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത് അറിയുന്നവനിലെ ഞാൻ അറിയേണ്ട എന്നിലേക്ക് വിലയിക്കുന്നു.
നിശ്ശബ്ദ മാത്രക്ക് ഒരു പ്രാധാന്യം കൂടിയുണ്ട്. ഓംകാരം തുടർച്ചയായി ഉച്ചരിക്കുമ്പോൽ രണ്ട് ഓംകാരങ്ങൾക്കിടയിൽ വരുന്നതാണ് ഈ നിശ്ശബ്ദമാത്ര. നിശ്ശബ്ദതയിൽ നിന്ന് ഓംകാരം ആവിർഭവിക്കുന്നു. ഓംകാരം ഉരുവിടുമ്പോളും അതിനു പുറകിൽ ഈ നിശ്ശബ്ദത ഉണ്ട്, പക്ഷെ ഓംകാരനാദം നിശ്ശബ്ദതയെ മറച്ചിരിക്കുന്നു. ഓംകാരം അവസാനം നിശ്ശബ്ദതയിലേക്ക് തന്നെ ലയിക്കുന്നു. ഇപ്രകാരം തന്നെയാണ് ജീവനും, പക്ഷെ ത്രിപുരങ്ങളിൽ വസിക്കുന്ന അസുരനെപ്പോലെ ഉണർന്നും, സ്വപ്നം കണ്ടും, ഉറങ്ങിയും മാത്രം ജീവിക്കുന്നു. അതിനാധാരമായിരിക്കുന്ന നാലാമത്തെ പാദത്തിലേക്ക് ഒരിക്കലും കടക്കുന്നുമില്ല. നാലാം പാദമാണ് തുരീയം. ഈ നാലാമത്തെ പാദത്തിലേക്ക് കടക്കാനാണ് ഇവിടെ ഋഷി ഉപദേശിക്കുന്നത്.
🌺🌺🌺 BGG 🌺🌺🌺
Subscribe to:
Posts (Atom)