ഏകാത്മതാമന്ത്രം"_*
⛳⛳⛳⛳⛳⛳⛳
യംവൈദികാഃമന്ത്രദൃശഃപുരാണാഃ
ഇന്ദ്രംയമംമാതരിശ്വാനമാഹുഃ
വേദാന്തിനോനിര്‍വചനീയമേകം
യംബ്രഹ്മശബ്ദേനവിനിര്‍ദിശന്തി
ശൈവായമീശംശിവഇത്യവോചന്‍
യംവൈഷ്ണവാവിഷ്ണുരിതിസ്തുവന്തി
ബുദ്ധസ്തഥാര്‍ഹന്നിതിബൌദ്ധജൈനാഃ
സത്ശ്രീഅകാലേതിചസിക്ഖസന്തഃ
ശാസ്തേതികേചിത്പ്രകൃതികുമാരഃ
സ്വാമീതിമാതേതിപിതേതിഭക്ത്യാ
യംപ്രാര്‍ത്ഥയന്തേജഗദീശിതാരം
സഏകഏവപ്രഭുരദ്വിതീയഃ
ഓംശാന്തിഃ ശാന്തിഃ ശാന്തിഃ
__________________________
അര്‍ത്ഥം:
മന്ത്രദ്രിഷ്ടാക്കളായ പണ്ടത്തെ വൈദികന്മാര്‍, ഇന്ദ്രന്‍, യമന്‍, മാതരിശ്വാന്‍ എന്നും, വേദാന്തികള്‍ അനിര്‍വചനീയമായ ബ്രഹ്മമെന്നും വിളിക്കുന്നത് ആരെയാണോ;
ശൈവന്മാര്‍ ശിവനെയും വൈഷ്ണവര്‍ വിഷ്ണുവെന്നും ബൌദ്ധന്മാര്‍ ബുദ്ധനെന്നും ജൈനന്മാര്‍ അര്‍ഹന്‍ എന്നും സിക്കുകാര്‍ സത്ശ്രീഅകാല്‍ എന്നും സ്തുതിക്കുന്നത് ആരെയാണോ;
ചിലര്‍ ശാസ്താവെന്നും മറ്റുചിലര്‍ കുമാരനെന്നും ഇനിയുംചിലര്‍ ഭക്തിയോടെ സ്വമിയെന്നും പിതാവെന്നും മാതാവെന്നും പ്രാര്‍ത്ഥിക്കുന്നത് ആരെയാണോ; ആ ജഗദീശ്വരന്‍ ഒന്നുതന്നെയാണ്; രണ്ടാമതോന്നില്ലാത്ത പരമാത്മാവ് തന്നെയാണ് .
നമസ്തേ 🙏🏻.. സംഘത്തിന്റെ സമന്വയ ബൈഠക് കളിൽ പ്രാർത്ഥന ഈ മന്ത്രം ആണ് . ആയതിനാൽ എല്ലാവരും ഇതു പഠിച്ചു വച്ചാൽ നന്നായിരുന്നു 🙏🏻🙏🏻🙏🏻
No comments:
Post a Comment