BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Monday, August 21, 2023
#നിവേദ്യ_സമയത്ത്_ഭക്തർ എന്തിന് ക്ഷേത്രത്തിന് പുറത്തിറങ്ങുന്നു ?
🙏🌷🙏🌷🙏🌷🙏🌷🙏
"നേദ്യദ്രവ്യം ശ്രീകോവിലിൽ പ്രതിഷ്ഠാ മൂർത്തിക്കു മുൻപിൽ സമർപ്പിക്കുന്നതിന് മുൻപ് പൂജാരി "നേദ്യം " എന്ന് ഉറക്കെ വിളിച്ചറിയിക്കുകയും, ഇത് കേൾക്കുമ്പോൾ ഭക്തർ നാലമ്പലത്തിനു പുറത്തിറങ്ങി നിൽക്കുകയും ചെയ്യുന്നു....
നേദ്യ സമയത്തും, ശീവേലി സമയത്തും ഭക്തർ ഇപ്രകാരം പുറത്തിറങ്ങി നിൽക്കാറുണ്ട്...
നിവേദ്യം കൊണ്ടുചെന്ന് ദേവ ബിംബത്തിനു മുന്നിൽ വെച്ച് ദേവനെ/ദേവിയെ ഭുജിപ്പിക്കുന്നു.....
നാലു വിധ വിഭവങ്ങളും..,ആറ് രസങ്ങളോടും കൂടിയ നിവേദ്യം ദേവന് സന്തോഷവും,സംതൃപ്തിയും ഉണ്ടാകും വിധം സമർപ്പിക്കുന്നു...
ആറു രസം ഉണ്ടായിരിക്കണം എന്ന് തത്വം പറയുന്നു...
എങ്കിലും പ്രധാനമായുള്ളത് മധുര രസമാണ്...
മധുര രസം സകല രസങ്ങളുടെയും പ്രതിനിധി ആണ് .....
നിവേദ്യം സമർപ്പിക്കുന്ന സമയത്ത് തിടപ്പള്ളിയ്ക്കും, ശ്രീകോവിലിനും ഇടയ്ക്കു കൂടി ആരും നടക്കാൻ പാടില്ല....
കാരണം ഭഗവാന്റെ നാവ് ( രസന) ശ്രീകോവിലിൽ നിന്നും തിടപ്പള്ളിയിലെ നിവേദ്യത്തിലേക്ക് നീണ്ടു കിടക്കുന്നതായാണ് സങ്കൽപ്പം
ആയതിനാൽ അത് മറികടക്കാൻ പാടില്ല....
#
ശിവക്ഷേത്രത്തിലെ നിവേദ്യസമയത്ത് പുറത്തിറങ്ങി നിൽകുന്നതിന് മാറ്റരു കാരണം കൂടിയുണ്ട്......
ശിവഭഗവാൻ എപ്പോഴും അപസ്മാരം എന്ന ഭൂതത്തെ, വലതു കാൽപാദത്തിനു ചുവട്ടിൽ ചവിട്ടി അമർത്തി വെച്ചിരിക്കുന്നതായാണ് സങ്കൽപ്പം .....
നടരാജനൃത്തം നോക്കിയാൽ ഈ ഭൂതത്തെ കാണാം...
ഈ ഭൂതം സ്വതന്ത്രമാക്കപ്പെടുന്നത് നിവേദ്യസമയത്ത് മാത്രമാണ്...
അപ്പോൾ ഈ ഭൂതത്തിന്റെ ബാധ ഏൽക്കാതിരിക്കാൻ കൂടിയാണ് നിവേദ്യസമയത്ത് ഭക്തർ പുറത്തിറങ്ങി നിൽക്കുന്നത്.....
ഈ സമയത്ത് ശിവക്ഷേത്രത്തത്തിന്റെ നേർ നടയിൽ നിന്നു തൊഴാനും പാടില്ല...
കാരണം സ്വതന്ത്രമാക്കപ്പെടുന്ന ഭൂതം ഓവിലൂടെയും.., നേർനടയിലൂടെയും പുറത്തിറങ്ങാൻ ശ്രമിക്കും എന്ന് കരുതപ്പെടുന്നു......
നിവേദ്യം തയ്യാറാകുമ്പോൾ നിവേദ്യ വസ്തുവിന്റെ ഗന്ധം മൂക്കിലൂടെ അനുഭവേദ്യമാകാതിരിക്കാൻ,നിവേദ്യം തയ്യാറാക്കുന്ന ആൾ വായ് മൂടിക്കെട്ടി നിവേദ്യം തയ്യാറാകുന്ന രീതി ആദ്യകാലത്തുണ്ടായിരുന്നു......
ഇടതു കൈപ്പടം, വലതുകൈ മുട്ടിൽ സ്പർശിച്ച് ആദരപൂർവ്വമാണ് ചട്ടുകം കൊണ്ട് നിവേദ്യം ഇളക്കി പാകം ചെയ്യേണ്ടത്...
ഗ്യാസിൽ നിവേദ്യം പാകം ചെയ്യുന്നത് ആചാര നിക്ഷേധമാണ്
🌷നിവേദ്യമുദ്ര🌷
*******************
ഇടതുകൈ വിരലുകൾ നിവർത്തിപ്പിടിച്ച്.., പെരുവിരൽ ഹൃദയത്തിൽ ചേർത്തു പിടിക്കുന്നതാണ് നിവേദ്യമുദ്ര എന്ന് ഒരഭിപ്രായം.......
ഇടതു കൈവിരലുകൾ മടക്കി പെരുവിരൽ നെഞ്ചോടു ചേർത്തു വയ്ക്കുന്നതാണ് നിവേദ്യമുദ്ര എന്ന് മറ്റൊരു അഭിപ്രായവും ഉണ്ട്.......
പ്രതിഷ്ഠാകർത്തിയുടെ വലതുഭാഗത്തും, ഇടതുഭാഗത്തും നിവേദ്യം വയ്ക്കാം...
എന്നാൽ മുന്നിലും ,പിന്നിലും പാടില്ല..
പ്രത്യേകിച്ച് ശ്രീകോവിൽ അല്ലാതെ വെളിയിൽ പത്മമിട്ട് പൂജ നടത്തുമ്പോൾ ഈ തത്വം കർശനമായി പാലിക്കണം......
നിവേദ്യത്തെ അമൃതായി സങ്കൽപ്പിച്ചു വേണം സമർപ്പിക്കാൻ. നിവേദ്യം ഒരിക്കലും നേരിട്ട് ദേവൻ സ്വികരിക്കുന്നില്ല...
അഗ്നി സംശുദ്ധി ചെയ്ത ശേഷമേ സ്വികരിക്കു...
ആയതിനാൽ മന്ത്രങ്ങളും,
നിവേദ്യ വസ്തുക്കളും അഗ്നിപത്നിയായ
സ്വാഹദേവിയുടെ കയ്യിൽ കൊടുക്കുന്നു സ്വാഹാദേവി അതിനെ ഭർത്താവായ അഗ്നിയെ ഏൽപ്പിക്കുന്നു...
അഗ്നി അതിനെ സംശുദ്ധി ചെയ്ത (അഗ്നിശുദ്ധി ) ദേവനു നൽകുന്നു....
ആയതിനാൽ ആണ് നിവേദ്യ മന്ത്രത്തിന്റെ എല്ലാം ഒടുവിൽ " സ്വാഹ " എന്നു ചേർക്കുന്നത്...
ഉദ: പ്രാണായ സ്വഹാ,
അപാ നായ സ്വാഹാ. ..
🙏
Sunday, August 20, 2023
എന്തൊരു കഷ്ടം ആണ് മനുഷ്യരുടെ കാര്യം... നിങ്ങൾ എന്തിനും ഏതിനും അലയുന്നു.. നിങ്ങൾക്ക് സന്തോഷം വേണം.. സമാധാനം വേണം.. ഐശ്വര്യം വേണം.. നല്ല ആരോഗ്യത്തോടെ ജീവിക്കണം.. ഇതെല്ലാം എങ്ങനെ നേടാനാവുമെന്ന് അന്വേഷിച്ചു കാലം കഴിക്കുന്നു.. പലരും പല ഉപദേശങ്ങളും നൽകും നിങ്ങൾ അതെല്ലാം പരീക്ഷിക്കും.. എന്നിട്ടും ഒരു പ്രയോജനവുമില്ല...
നിങ്ങൾക്ക് അറിയില്ല നിങ്ങളെ.. നിങ്ങൾക്കുള്ള അപൂർവ്വ ശക്തി വിശേഷങ്ങളെ....നിങ്ങളുടെ മനസ്സിന്റെ അത്ഭുതം നിറഞ്ഞ ശക്തിയെ.. നിങ്ങളുടെ ഇന്ത്രിയങ്ങൾ നിങ്ങളിൽ കാണിക്കുന്ന ശക്തിവിശേഷങ്ങളെ...നിങ്ങൾ നിങ്ങൾക്കുള്ളിലെ ശക്തിയെ ഉണർത്തൂ.. മനസ്സിനെ നിങ്ങളുടെ അധീനതയിൽ കൊണ്ട് വരൂ.. ഒരു അനുസരണയുള്ള കുട്ടിയെപോലെ മനസ്സിനെ മാറ്റിയെടുക്കൂ.. നിങ്ങൾക്കുള്ളിലെ കുണ്ഡലിനീ ശക്തിയെ ഉണർത്തൂ... അതിനയുള്ള മാർഗങ്ങൾ തേടൂ. ധ്യാനത്തിലൂടെയും യോഗയിലൂടെയും നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും അനുസരണയുള്ള കുട്ടിയെപ്പോലെ മാറ്റിയെടുക്കൂ... യോഗമാർഗ്ഗങ്ങൾ ഗുരുവിലൂടെ അഭ്യസിച്ചുകൊണ്ട് നിങ്ങൾ തന്നെ നിങ്ങളുടെ അത്ഭുതം നിറഞ്ഞ ശക്തികൾ പുറത്തെടുക്കൂ...
മനസ്സ് നിർമ്മലം എങ്കിലേ ഇതെല്ലാം സാധ്യമാവൂ... ചിന്തകൾ തിന്മയുടെ വശങ്ങളിലേക്ക് നീങ്ങിയാൽ ഒന്നും സാധ്യമാവില്ല.. അതിനാണ് ആദ്യമേ ഈശ്വര വിശ്വാസം നേടുന്നത്.. ചിന്തകൾ സന്മാർഗ്ഗത്തിലൂടെ സഞ്ചരിക്കേണം.. മനസ്സിൽ സ്നേഹം ഉണരേണം..ഈശ്വരൻ സർവ്വ കഴിവും നമുക്ക് നൽകിയിട്ടുണ്ട്.. നാം അതെങ്ങനെ ഉപയോഗ്യമാക്കേണം എന്നു പഠിക്കേണ്ടതുണ്ട്... അതിനുള്ള മാർഗങ്ങൾ ഈശ്വരൻ തന്നെ നമുക്ക് കാണിച്ചു തരും.. പക്ഷെ അതിനയുള്ള പടിവാതിലിൽ നാം കൊട്ടുക തന്നെ വേണം...
നാം ദുർമാർഗ്ഗങ്ങളെ തേടുന്ന നേരം കൊണ്ട് സന്മാർഗ്ഗങ്ങളിലേക്ക് ചുവടുവെക്കേണം നമുക്കുള്ളിലെ ശക്തിവിശേഷങ്ങളെ ഉണർത്തി ജീവിതം തന്നെ സന്തോഷം നിറഞ്ഞതാക്കി മാറ്റണം.. ആ വഴികളിലേക്ക് നാംഎത്തിപ്പെടേണമെങ്കിൽ ഈശ്വര കൃപ നാം നേടിയെടുത്തെ മതിയാവൂ... ഈശ്വരൻ സന്മാർഗ്ഗങ്ങൾ കാണിച്ചുതരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.. എല്ലാവർക്കും ശുഭദിനം 🙏
Saturday, August 19, 2023
ഗണപതി ഭഗവാൻ കുബേരൻ്റെ അഹങ്കാരം അടക്കിയ കഥ.
*കുബേരന്റെ അഹങ്കാരവും ഗണപതിയുടെ വിശപ്പും ശമിച്ചതെങ്ങനെ?*
(ഒരു കഥ അതിൽ ഒര് തത്ത്വമുണ്ട് മനസിലാക്കാൻ )
അഹങ്കാരിയായിരുന്നു കുബേര മഹാരാജാവ്. മറ്റുള്ളവരെ പരിഹസിക്കുന്നതില്‍ അയാള്‍ ഒരു പിശുക്കും വരുത്തിയിരുന്നില്ല. എന്നു മാത്രമല്ല, കിട്ടുന്ന അവസരങ്ങളില്‍ മറ്റുള്ളവരെ തരംതാഴ്ത്തി സംസാരിക്കാനും പ്രവര്‍ത്തിക്കാനും സമര്‍ഥനുമായിരുന്നു.
ഒരിക്കല്‍ കുബേരന് പരമശിവനെ കാണാന്‍ കൈലാസത്തിലെത്തി. ഒരു വലിയ പഴക്കുലയുമായിട്ടായിരുന്നു കുബേരന് എത്തിയത്. പഴക്കുല കണ്ടതും ബാലനായ ഗണപതി ഓടിയെത്തി. എന്നിട്ട് അതുമായി അവിടെനിന്നും സ്ഥലംവിട്ടു.
അതുകണ്ട് കുബേരന് പറഞ്ഞു.കഷ്ടം! ഈ ഗണപതി ഒരു കൊതിയനാണല്ലോ. എല്ലാവരുംകൂടി ഒരു ദിവസം എന്റെ കൊട്ടാരത്തിലേക്ക് വരൂ... ഞാന്‍ ഉഗ്രനൊരു സദ്യ തരാം. ഇവന്റെ വയറും നിറയ്ക്കാം... കുബേരന്റെ ക്ഷണം പരമശിവന് സ്വീകരിച്ചു.
അടുത്തദിവസം പരമേശ്വരനും പാര്‍വതിയും മക്കളായ സുബ്രഹ്മണ്യനും ഗണപതിയും കൂടി കുബേരന്റെ കൊട്ടാരത്തിലെത്തി. കുബേരനും കുടുംബവും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. വരൂ.. നമുക്ക് വല്ലതും കഴിച്ചശേഷം സംസാരിക്കാം.
കുബേരന് അവരെ ഭക്ഷണത്തിന് ക്ഷണിച്ചു. ആദ്യം കുട്ടികള്‍ക്ക് കൊടുക്കൂ. അവര്‍ കഴിച്ചശേഷം ഞങ്ങള്‍ കഴിച്ചോളാം. പരമേശ്വരന് പറഞ്ഞു. അങ്ങനെ ഗണപതിക്കും സുബ്രഹ്മണ്യനും കുബേരന് നേരിട്ട് ഭക്ഷണം വിളമ്ബി. നിമിഷനേരംകൊണ്ട് ഗണപതി പാത്രങ്ങളെല്ലാം കാലിയാക്കി.
അതുകണ്ട് കുബേരന് അത്ഭുതപ്പെട്ടു. ഹോ.. എന്തൊരു കൊതിയാണിവന്.. കുബേരന് വീണ്ടും ഭക്ഷണവുമായെത്തി. അതെല്ലാം ഗണപതിക്കുതന്നെ നല്കി. അതും അവന് ക്ഷണനേരംകൊണ്ട് തീര്‍ത്തു. വീണ്ടും വീണ്ടും പാത്രങ്ങളില്‍ വിഭവങ്ങള്‍ നിരന്നു. അപ്പോള്‍ത്തന്നെ അതെല്ലാം ഗണപതി തീര്‍ത്തുകൊണ്ടുമിരുന്നു.
അങ്ങനെ സദ്യയ്ക്കായി ഒരുക്കിയ ഭക്ഷണമെല്ലാം തീര്‍ന്നു. എന്നിട്ടും ഗണപതിയുടെ വിശപ്പടങ്ങിയില്ല. അതോടെ ഗണപതിയ്ക്കു ദേഷ്യമായി. അവിടെയുണ്ടായിരുന്ന പാത്രങ്ങള്‍ ഓരോന്നായി കക്ഷി അകത്താക്കാന്‍ തുടങ്ങി. വൈകാതെ പാത്രങ്ങളും തീര്‍ന്നു. പിന്നീട് എനിക്ക് വിശക്കുന്നേ..
എന്നുപറഞ്ഞ് കുബേരന്റെ പിന്നാലെ ഓടാന്‍ തുടങ്ങി. പേടിച്ചുപോയ കുബേരന് പരശ്വേരന്റെ കാല്ക്കല് വീണു. ഭഗവാനേ.. അടിയനോട് പൊറുക്കണം. എങ്ങനെയെങ്കിലും അടിയനെ രക്ഷിക്കണം.. ഉടന്‍ പാര്‍വതി കുറച്ചു മലരും അവലും ശർക്കരയും തേങ്ങയും എടുത്ത് ഗണപതിക്കു നല്കി.
അതു കഴിച്ചതോടെ ഗണപതിയുടെ വിശപ്പു മാറി. ആ നിമിഷം കുബേരന്റെ സര്‍വഅഹങ്കാരവും അസ്തമിച്ചു. കുബേരനെ അനുഗ്രഹിച്ചശേഷം പരമേശ്വരനും കുടുംബവും മടങ്ങി.
കടപ്പാട്
Friday, August 18, 2023
ധർമ്മം എന്നാൽ എന്താണ്🙏*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്താണ് ധർമ്മം എന്ന വാക്കിനെകൊണ്ട് ഉദ്ദേശിക്കുന്നത്.. അല്ലെങ്കിൽ എന്താണ് ധർമ്മം..
🌹സനാതന ധർമ്മം🌹
സനാതനം (സന + അതനോതി), അതായത് അനശ്വരത നേടാൻ നിന്നെ പ്രാപ്തനാക്കുന്നത്. ‘സനാതനോഃ നിത്യനൂതനഃ’, ഇതിന്റര്‍ഥം ഏതാണോ അനശ്വരം ആയിരിക്കുന്നത്, നശിക്കാത്തത്, ആദിയില്ലാത്തതും ഇപ്പോഴും പുതുമയോടെ ഇരിക്കുന്നു. അതാണ് സനാതനം.
🌹വേദധർമ്മം🌹
വേദം എന്നാൽ ജ്ഞാനം/ അറിവ്. അറിവിന്റെ വിഷയം അല്ലെങ്കിൽ ജ്ഞാനം നേടാനുള്ള ഉപാധി. ഇവിടെ ജ്ഞാനം എന്ന പദം ആത്മാവിനെ കുറിച്ചുള്ള അറിവ്, ഈശ്വര സാക്ഷാത്കാരം, ആത്മീയ അനുഭൂതി എന്നീ സന്ദർഭങ്ങൾക്കുള്ളതാണ്.
🌹ഹിന്ദുധർമ്മം🌹
മേരുതന്ത്രം എന്ന പുണ്യഗ്രന്ഥത്തിൽ ഹിന്ദു എന്ന പദത്തെ ഇപ്രകാരം വ്യാഖ്യാനിച്ചിരിക്കുന്നു,‘ഹീനാന് ഗുണാന് ദൂഷയതി ഇതി ഹിന്ദു‘ അതായത് എന്താണോ പ്രാകൃതമായ താഴ്ന്ന നിലയിലുള്ള രജ, തമഗുണങ്ങളെ നശിപ്പിക്കുന്നത് അത് ഹിന്ദു. ആരാണോ ഹീനമായ രജതമോഗൂണങ്ങളെയും അതിന്റെ ഫലമായുള്ള ചിന്ത, വാക്ക്, പ്രവർത്തി എന്നീ നിലകളിലുള്ള ഹീനമായ പ്രവർത്തികളെയും മാറ്റി, സത്വഗുണ പ്രധാനമായ കാര്യങ്ങളിൽ മുഴുകിയതിനാൽ ജീവിതത്തിന്റെ സാരം ഈശ്വരഭക്തിയാണെന്ന് കരുതി ദൈവത്തെ തേടുകയും, കർമ്മയോഗത്തിൽ ഉറച്ച്നിന്ന് സമൂഹത്തെ നയിക്കുകയും ചെയ്യുന്നവരെ ഹിന്ദു എന്ന് വിളിക്കുന്നു. അതിനാൽ ഹിന്ദു എന്നത് ഒരു മനോഭാവമാണ്...
ഹിന്ദുധർമ്മം ദർശിപ്പിക്കുന്ന ആത്മീയതയുടെ ഒരേയൊരു ശാശ്വതമായ ലക്ഷ്യം എന്തെന്നാൽ വ്യക്തിയിൽ ഈശ്വരനെ കാണിക്കുക എന്നതിൽ കവിഞ്ഞ് ഈശ്വരതത്ത്വത്തെ പ്രകടിപ്പിക്കുക എന്നതാണ്...
ഹിന്ദുധർമ്മം എല്ലാവരേയും സ്നേഹിക്കാൻ പഠിപ്പിക്കുകയും അങ്ങേയറ്റത്തെ ചിന്താസ്വാതത്യ്രം നല്‍കുകയും ചെയ്യുന്നു. ഹിന്ദു ധർമ്മത്തിന്റെ പ്രാധാന്യം താഴെപറയുന്നു.
ഈശ്വര ചരണങ്ങളിൽ നിരന്തരമായി സമർപ്പിച്ചുകൊണ്ടുള്ള അതിരുകളില്ലാത്ത സ്നേഹവും ഭക്തിയും ഹിന്ദുവിന്റെ ഹിന്ദുത്വത്തിന്റെ അടയാളമാണ്. ഈ ഭൂമുഖത്ത് മറ്റ് തത്ത്വസംഹിതകൾ ഒന്നും തന്നെ ഇല്ലാതിരുന്നപ്പോഴും ഹിന്ദുധർമ്മം നിലനിന്നിരുന്നു. വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത ആശയസംഹിതകൾ വന്നപ്പോഴും ഹിന്ദുധർമ്മം നിലനില്‍ക്കുന്നുണ്ട്. മറ്റ് എല്ലാ ആശയ സംഹിതകളും ഇല്ലാതായാലും ഹിന്ദുധർമ്മം നിലനില്ക്കുക തന്നെ ചെയ്യും. അതിനാൽ ഹിന്ദുധർമ്മം ഒരു ആശയസംഹിതയല്ല.
ഹിന്ദുത്വം (സാധകന്റെ ഗുണങ്ങൾ) ഒരു വ്യക്തിയുടെ സ്ഥിര സ്വഭാവമാണ്. അതിനാൽ ഏതൊരു വ്യക്തി ഈ ഗുണവിശേഷങ്ങൾ സ്വായത്തമാക്കിയില്ലെങ്കിൽ മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ആയ ഈശ്വര സാക്ഷാത്കാരം ഒരിക്കലും സാധ്യമാകില്ല. ഈ ലോകത്തിലെ മൊത്തം മാനവരാശി സന്തുഷ്ടമായിരിക്കണമെങ്കിൽ, അവർ ഹിന്ദു ധർമ്മാചാരികളുടെ പാദങ്ങളിൽ വീണ് ജ്ഞാനം നേടണം. എന്നാൽ മാത്രമേ ശാശ്വത സന്തോഷം പ്രാപ്തമാകൂ എന്ന് മനുസ്മൃതിയിൽ പറയുന്നു...
🌹 ചൈതന്യ ധർമ്മം🌹
ഹിന്ദുത്വം ചൈതന്യത്തിന്റെ സിദ്ധാന്തമാണ്. ചൈതന്യം സൃഷ്ടിയെ നിലനിർത്തുന്നു. അതിനാൽ ഹിന്ദുധര്‍മം ‘ചൈതന്യ ധർമ്മം’ എന്നും അറിയപ്പെടുന്നു.
🌹. ഈശ്വര ധർമ്മം🌹
ധർമ്മം ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ടതിനാൽ ഇതിനെ ഈശ്വര ധർമ്മം എന്നും വിളിക്കുന്നു.
🌹 മാനവധർമ്മം🌹
മാനവൻ സനാതനനാണ്, അതായത് പൌരാണികം. അതിനാൽ ധർമ്മത്തെ മാനവധർമ്മം എന്നും വിളിക്കുന്നു. ഇപ്രകാരം പറഞ്ഞുവെങ്കിലും മനുഷ്യൻമാർക്ക് മാത്രമല്ല സകല സൃഷ്ടികൾക്കും ഇതിൽ ഈ വ്യാഖ്യാനമനുസരിച്ച് പരിഗണന നൽക്കുന്നു.
🌹വിശ്വധർമ്മം🌹
മനുഷ്യജന്മം സര്‍വ്വവ്യാപിയായ ഈശ്വരന്റെ സാക്ഷാത്കാരത്തിന് വേണ്ടിയുള്ളതിനാൽ ധർമ്മത്തെ വിശ്വധർമ്മം എന്ന് അഭിസംബോധന ചെയ്യുന്നു....
മനുഷ്യൻ സനാതനനാണെങ്കിൽ അവന്റെ തൊട്ടുമുൻപുള്ള ജന്മത്തെക്കുറിച്ചുപോലും അവന് യാതൊരു പ്രജ്ഞയുമില്ലാത്തതെന്തുകൊണ്ട്? വാദത്തിനുവേണ്ടി അവൻ ഈശ്വരനിലുണ്ടെന്നുപറയാം. എന്നാൽ ഭഗവാൻ ഇവിടെവന്നപ്പോൾ തന്റെ പൂർവ്വ ജന്മങ്ങളെക്കുറിച്ച് വ്യക്തമായ പ്രജ്ഞയുണ്ടായിരുന്നുവല്ലോ. അതുകൊണ്ട് ഈശ്വരനോടൊപ്പം മനുഷ്യനും സനാതനനാണെന്ന് പ്രജ്ഞയുള്ളവർ ആരും അംഗീകരിക്കുന്നില്ല.. 🙏
Subscribe to:
Posts (Atom)