Tuesday, January 25, 2022

 "ബ്രഹ്മസത്യം ജഗന്മിഥ്യ ജീവോ ബ്രഹ്മൈവ നാ പര" എന്നതാണ്  ശങ്കരവേദാന്തത്തിന്റെ

അടിസ്ഥാനപ്രമാണങ്ങൾ.

ബ്രഹ്മം സത്യമാവുന്നു;ജഗത്ത്  മിഥ്യയാണ് ; ജീവാത്മാവ് ബ്രഹ്മംതന്നെ.സത്യമെന്നാൽ സ്വരൂപത്തിൽനിന്നും

ഒരിയ്ക്കലും മാറ്റമില്ലാത്തത് എന്നർത്ഥം

ലോകത്തിലെ സകല ചരാചരങ്ങളും പരിവർത്തനവിധേയമാണ് അക്കാരണത്താൽ ജഗത്ത് മിഥ്യയാകുന്നു. 

ജീവാത്മാവ് യഥാര്‍ത്ഥത്തില്‍ പരമാത്മാവുതന്നെയാണ്.

      വാസ്തവത്തിൽ ആത്മാവ് ഒരു പദാർത്ഥമല്ല. അതിനു രൂപ ഭേദങ്ങൾ സംഭവിയ്ക്കുന്നുമില്ല മനോബുദ്ധിശരീരങ്ങളാണ് നാമെന്ന അന്ധവും ഭ്രാന്തിജനകവുമായ തെററിദ്ധാരണ അജ്ഞാന (മായ) യില്‍ നിന്നും ഉണ്ടാകുന്നതാണ്. ബ്രഹ്മ ജ്ഞാനംകൊണ്ടേ മായയെ തരണംചെയ്യാൻ സാധിയ്ക്കു.

ജ്ഞാനം മാത്രമാണ് മോക്ഷസാധനം.

ബ്രഹ്മ ജ്ഞാനത്തിനുളള വഴികളാണ് നാം തേടേണ്ടത്. 

ഗംഗയിലോ സമദ്രത്തിലോ സ്നാനംചെയ്ത് അനേകകോടി പുണ്യകർമ്മങ്ങളും

ദാനധർമ്മങ്ങളും അനുഷ്ടിച്ചാലും ശരി, ജ്ഞാനലബ്ധികൂടാതെ മോക്ഷം സുകരമല്ല.

കർമ്മംകൊണ്ട് മോക്ഷം സാദ്ധ്യമല്ലെന്ന് ശ്രീശങ്കരൻ വ്യക്തമാക്കിയീട്ടുണ്ട്.

അനിത്യമായകർമ്മത്തിന്

എങ്ങനെ നിത്യഫലങ്ങുളുളവാക്കാൻ സാധിക്കും?

ആത്മജ്ഞാനിയ്ക്ക് കർമ്മമില്ലെന്നും

അദ്ദേഹം പ്രസ്താവിയ്ക്കുന്നു.

വേദപ്രതിപാതിതമായ പ്രവൃത്തി, നിവൃത്തി എന്നീ മാർഗ്ഗങ്ങളിൽ രണ്ടാമത്തെ താണ് പൂര്‍ണതനേടാനുളള

മാർഗ്ഗമായി ശ്രീശങ്കരന്‍ 

കാണുന്നത്. 

    മോക്ഷേച്ഛ ഉണ്ടാകുന്നതുവരെ കർമ്മങ്ങൾ  അനുഷ്ഠിയ്ക്കുന്നതിൽ തെറ്റില്ല. എന്നാല്‍ കർമ്മമാർഗ്ഗം മോക്ഷത്തിന്സഹായകമല്ലെന്നും നാം ധരിക്കണം

ആഗ്രഹങ്ങൾ വിചാരങ്ങളെ സൃഷ്ടിയ്ക്കുന്നുവെന്നും

വിചാരങ്ങളാണ് നമ്മെ കർമ്മപന്ഥാവിലേയ്ക്ക് തളളിവിടുന്നതെന്നും നമുക്കറിയാം.

മനസ്സുംബുദ്ധിയും തെളിയുന്തോറുംകർമ്മത്തിനുളള ആഗ്രഹം താനെ നിലച്ചുപേവും;.വിവേകത്തിന്റെ വെളിച്ചം പ്രത്യക്ഷപ്പെടും. വിവേകം വർദ്ധിയ്ക്കുമ്പോൾ ശാശ്വതശാന്തിയുടെ അനുഭവം സിദ്ധമാവും.

   ശാശ്വതശാന്തി ലഭിച്ചവൻ ജീവന്‍ന്മുക്തനും സർവ്വതന്ത്രസ്വതന്ത്രനുമായിത്തീരുന്നു.

മർത്ത്യലോകത്തിൽ അവൻ അമർത്ത്യനായിജീവിയ്ക്കും.

തന്നില്‍ കുടികൊളളുന്ന ബ്രഹ്മത്തിൻറെ അനുഭൂതിയുണ്ടായ ഒരു ജ്ഞാനി, ദുഃഖമെന്തെന്ന്പിന്നെ അറിയുകയെ ചെയ്യുന്നില്ല.

അവിടെ എല്ലാ ബന്ധങ്ങളും ബന്ധനങ്ങളും അവസാനിയ്ക്കുന്നു.

              ശങ്കര

വേദാന്തപ്രകാരം ബ്രഹ്മവും ആത്മാവും

ഒന്നുതന്നെയാണ്.

ശ്രീശങ്കരൻ സത്യത്തെ പാരമാർത്ഥികമെന്നും

വ്യാവഹാരികമെന്നും

രണ്ടായിതരംതിരിച്ചിരിയ്ക്കുന്നു. ബ്രഹ്മംഅദ്വൈയിതവും

ബന്ധരഹിതവുമാണെന്നത് പരമസത്യം. എന്നാല്‍

വ്യാവഹാരികദൃഷ്ടിയിൽ

ബ്രഹ്മം ദൈവമായുംലോകകാരണമായുംകാണപ്പെടുന്നത്

"മായ"കൊണ്ടാണ്.അദ്വൈദസങ്കൽപ്പത്തിൽ ദൈവത്തിന്നു സ്ഥാനം നൽകിയീട്ടുണ്ട്. ഈ പ്രപഞ്ചത്തിനാധാരമായ ദൈവവും നമ്മളില്‍ അടങ്ങിയീട്ടുളള ചൈതന്യവുംഒന്നാണെന്നാണ് ശങ്കരമതം .

ബ്രഹ്മജ്ഞാനംസിദ്ധിയ്ക്കുമ്പോൾ കർത്തവ്യബോധങ്ങൾ നശിയ്ക്കും.ആത്മാവ് സച്ചിദാനന്തത്തിൽ ലയിയ്ക്കും; ജീവിതത്തിന്ന് അർത്ഥവും വ്യാപ്തിയുമുണ്ടാവും; ആത്മാവിന് അമരത്വം കൈവരും.

No comments: