BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, December 14, 2025
മേൽപ്പുത്തൂർ നാരായണ ഭട്ടതിരിയും ചെമ്പകശ്ശേരി രാജാവും:-
ഭട്ടതിരിയുടെ പ്രധാനമായ പുരസ്കർത്തൃത്വത്തിനുള്ള ഭാഗ്യം സിദ്ധിച്ചതു ‘പൂരാടം പിറന്ന പുരുഷൻ’ എന്ന പേരിൽ പ്രസിദ്ധനായ അന്നത്തെ ചെമ്പകശ്ശേരി രാജാവിനായിരുന്നു. ആ മഹാൻ, 741-ാമാണ്ടു് മേടമാസത്തിൽ ജനിച്ചു. 798-ാമാണ്ടു് ധനുമാസം 2-ാംനു മരിച്ചു. അദ്ദേഹം ചെമ്പകശ്ശേരിരാജ്യം ഭരിക്കുവാൻ ആരംഭിച്ചതു് എന്നാണെന്നു നിശ്ചയമില്ല. എന്നാൽ സ്വയം ഗ്രന്ഥകാരനും കവികൾക്കും പണ്ഡിതന്മാർക്കും കല്പവൃക്ഷവുമായിരുന്നതിനുംപുറമേ ശ്രീകൃഷ്ണഭഗവാന്റെ പരമഭക്തനും, ഭാരതം, ഭാഗവതം എന്നീ മഹാഗ്രന്ഥങ്ങളിൽ അത്യധികം അഭിരുചിയും നിഷ്ണാതതയുമുള്ള ഒരു പുരുഷപുംഗവനുമായിരുന്നു എന്നുള്ളതിനു പല തെളിവുകളുമുണ്ടു്. ഏതോ ഒരു ദിവ്യനായ സന്യാസിയിൽനിന്നു് അദ്ദേഹത്തിനു ബാല്യത്തിൽത്തന്നെ ഒരു മഹോപദേശവും സിദ്ധിച്ചിരുന്നു. ഈ വസ്തുതകളിൽ പലതും ഭട്ടതിരിയുടെ പ്രക്രിയാസർവസ്വത്തിൽ ആരംഭത്തിലുള്ള താഴെക്കാണുന്ന ശ്ലോകങ്ങളിൽനിന്നു വ്യക്തീഭവിക്കുന്നു:
“തിഷ്ഠത്യേവാനിലോഽപി പ്രചലതി ഗിരിര
പ്യാജ്ഞയാ യസ്യ രാജ്യേ;
ശത്രോസ്സർവാഭിസാരേ സതി രചയതി യ
സ്തസ്യ സർവാപഹാരം;
സോഽയം നിശ്ശേഷശാസ്ത്രശ്രുതിനിവഹകലാ
നാടകേഷ്വദ്വിതീയോ
ഭാതി ശ്രീദേവനാരായണധരണിപതി
ർമ്മഗ്നചേതാ മുകുന്ദേ.
യോ വൃന്ദാവനവാസിനോ നിയമിനസ്സാക്ഷാൽകൃതാധോക്ഷജാദ്
ദുഷ്പ്രാപം ഖലു നാരദാദു് ധ്രുവ ഇവ പ്രാപോപദേശം പരം,
യസ്യാപാസ്തസമസ്തവസ്തുകുതുകം കൃഷ്ണാവലോകോത്സവ
ക്രീഡാകൗതുകി മാനസം വിജയതേ സോയം മഹാത്മാ നൃപഃ.”
ദേവനാരായണൻ എന്നതു ചെമ്പകശ്ശേരി രാജാക്കന്മാരുടെ മാറാപ്പേരാണു്. പൂരാടംതിരുനാൾ ഒരു കഷണ്ടിക്കാരനായിരുന്നു എന്നും, ഭട്ടതിരിയെ ആദ്യമായി കണ്ടപ്പോൾ ആളറിയാതെ ‘കൂട്ടിവായിക്കാനറിയാമോ’ എന്നു ചോദിച്ചതിനു് അറിയാമെന്നു ഭട്ടതിരി പറഞ്ഞു എന്നും, അടുത്ത ദിവസം പതിവായി മഹാഭാരതം വായിച്ചുവന്ന നീലകണ്ഠദീക്ഷിതർക്കുപകരം ആ ഇതിഹാസം വായിക്കുവാൻ നിയുക്തനായെന്നും, ആ അവസരത്തിൽ സന്ദർഭാനുഗുണമായി കർണ്ണപർവ്വത്തിൽ
“ഭീമസേനഭയത്രസ്താ ദുര്യോധനവരൂഥിനീ
ശിഖാ ഖർവാടകസ്യേവ കർണ്ണമൂലമുപാശ്രിതാ”
എന്നൊരു ശ്ലോകം സ്വയം ഉണ്ടാക്കിച്ചൊല്ലുകയും രാജാവു് അന്ധാളിച്ചു് അതു മൂലത്തിലുള്ളതാണോ എന്നു ചോദിച്ചതിനു ‘കൂട്ടിവായിച്ച’താണെന്നു സമാധാനം പറയുകയും ചെയ്തു എന്നും ആശ്ചര്യഭരിതനായ ശ്രോതാവു് ‘അങ്ങാണോ മേല്പുത്തൂർ’ എന്നു് ഉടൻ തന്നെ പ്രശ്നം ചെയ്തുവെന്നുമുള്ള ഐതിഹ്യം വിശ്വാസ്യം തന്നെ. ഭട്ടതിരി അപ്പോൾ നിർമ്മിച്ചു ചൊല്ലിയതാണു്
“അവ്യഞ്ജനസ്താർക്ഷ്യകേതുര്യത്പദം ഘടയിഷ്യതി
തത്തേ ഭവതു കല്പാന്തം ദേവനാരായണ! പ്രഭോ!”
എന്ന മംഗലാശംസാശ്ലോകം. ‘താർക്ഷ്യകേതുഃ’ എന്ന പദത്തിൽനിന്നു വ്യഞ്ജനാക്ഷരങ്ങൾ തള്ളിയാൽ അവശേഷിക്കുന്നതു് ആയുഃ എന്ന പദമാണെന്നു പറയേണ്ടതില്ലല്ലോ. മഹാകവി അദ്ദേഹത്തെപ്പറ്റി രചിച്ചിട്ടുള്ള വേറേ ചില പദ്യങ്ങൾ കൂടി ഉദ്ധരിക്കുന്നു:
“ബ്രഹ്മക്ഷേത്രം കിലേദം മഹിതജനപദം
വിപ്രസംരക്ഷ്യമേവ
വ്യാതേനേ ജാമദഗ്ന്യസ്തദിദമൃഷിവര
സ്യാനുസന്ധായ ഭാവം
യസ്സ്വേനൈവേദമുർവീവലയമവികലം
ത്രായതേ, സോയമിന്ധേ
ശൂരാണാം താപസാനാമപി പരമപദേ
ദേവനാരായണോദ്യ.
ഗോത്രാഭ്യുദ്ധരണോദ്ധ്യുരസ്യ മഹതാ ചക്രേണ കൃത്തദ്വിഷോ
ലക്ഷ്മീം ഭൂമിമപി പ്രിയാം കലയതഃ സ്ഥാസ്നോർദ്വിജേന്ദ്രോപരി
ഭൂയശ്ശൂരകുലൈകഭൂഷണമണേർദ്ദേവേന നാരായണേ
നൈക്യം നിശ്ചിതമേവ നിശ്ചലധൃതേ! തേ ദേവനാരായണ.
കസ്യൈവം വിദിതം കലാവിലസിതം? കോന്യോബുധാനന്ദഭൂഃ?
കോ വാ വിഷ്ണുപദം സദൈവ ഭജതേ താരാനുസാരീ സ്വയം?
തസ്മാദത്ര ഭവന്തമേവ ഭുവനേ രാജാനമീക്ഷാമഹേ;
സ ത്വം കൈരവമാനനീയമഹിമാ ഹേ ദേവനാരായണ.
സംരുദ്ധേ ദേവനാരായണനൃപ, ഭവതാ
നാസ്തികാനാം പ്രചാരേ
ത്വത്സേനാ ഹന്ത ചാർവാകവദയി പരലോ
കോദയം ഖണ്ഡയന്തി
കാന്താരേ വൈരിണസ്തേ ക്ഷപണകജനവൽ
സപ്തഭംഗീം ഭജന്തേ
തേഷാം രാജ്യേ ച ഹീഹീ സുഗതമത ഇവ
ശ്രൂയതേ ശൂന്യവാദഃ.
സംഗ്രാമേ ദേവനാരായണധരണിപതേ!
നാമമാത്രാദമിത്രാ
വിത്രസ്താ വിദ്രവന്തശ്ശിവശിവ വിപിനേ
ക്വാപി ഗുഢം നിലീനാഃ
തത്രാമീ ദേവ നാരായണ ജയ ഭഗവ
ന്നിത്യുഷീണാമുദീർണ്ണാൻ
വർണ്ണാനാകർണ്ണയന്തശ്ചകിതമത ഇതഃ
കേവലം വ്യാവലന്തേ.”
ആ തമ്പുരാന്റെ ഗുണങ്ങളാൽ ആകൃഷ്ടനാകുകനിമിത്തമാണു് താൻ അദ്ദേഹത്തിന്റെ സന്നിധിയിൽ ചെന്നുചേർന്നതു് എന്നു ഭട്ടതിരി പ്രക്രിയാസർവസ്വത്തിൽ തുറന്നുപറയുന്നുണ്ടു്. 791 മകരം 2-ാം നുയാണു് മഹാകവി സർവസ്വം ആരംഭിച്ചതു്. അറുപതു ദിവസംകൊണ്ടു് ആ മഹത്തായ ശാസ്ത്രഗ്രന്ഥം പൂർത്തിയാക്കി മീനം 3-ാംനു- സമർപ്പിച്ചു. അക്കാലത്തെ ഭാരതീയ വൈയാകരണന്മാരിൽ അഗ്രഗണ്യനായ ഭട്ടോജിദീക്ഷിതർ അതിലെ
“രാസവിലാസവിലോലം ഭജത മുരാരേർമ്മനോരമം രൂപം,
പ്രകൃതിഷു യൽ പ്രത്യയവൽ പ്രത്യേകം ഗോപികാസുസമ്മിളിതം”
എന്ന വന്ദനശ്ലോകത്തിന്റെ പൂർവാർദ്ധം കേട്ടപ്പോൾ “ഈ വിടൻ എങ്ങനെ വൈയാകരണനാകും?” എന്നോർത്തു നെറ്റി ചുളിക്കുകയും ഉത്തരാർദ്ധം കേട്ടപ്പോൾ തന്റെ പ്രഥമാഭിപ്രായത്തിൽ ലജ്ജിച്ചു് അദ്ദേഹത്തെ തല കുലുക്കി ശ്ലാഘിക്കുകയും ചെയ്തതായി ഐതിഹ്യം ഘോഷിക്കുന്നു. ഭട്ടതിരി അമ്പലപ്പുഴവെച്ചാണു് ധാതുകാവ്യവും നിർമ്മിച്ചതു്. പാഞ്ചാലീസ്വയംവരം മുതലായ ചില ചമ്പുക്കളും മാനമേയോദയം എന്ന ന്യായഗ്രന്ഥത്തിലെ ‘മാന’ഭാഗവും നിർമ്മിച്ചതും അവിടെവെച്ചു തന്നെയാണു്. ഭട്ടതിരി അമ്പലപ്പുഴയിൽ താമസിക്കുമ്പോൾ ഒരു വിദേശപണ്ഡിതൻ മഹാരാജാവിനെ സന്ദർശിക്കുവാൻ അവിടെ ചെല്ലുകയും ഇപ്പോൾ മുഖം കാണിക്കാൻ സമയമാണോ എന്നു തന്നോടു ചോദിച്ചതിനു മറുപടിയായി അദ്ദേഹം
“ശ്രൂയതേ നീലകണ്ഠോക്തീ രാജഹംസശ്ച മോദതേ
കഃ കാല ഇതി നോ ജാനേ വാർഷികശ്ശാരദോപി വാ”
എന്നൊരു ശ്ലോകം പെട്ടെന്നു നിർമ്മിച്ചു ചൊല്ലുകയും അതു കേട്ടു് ആ പണ്ഡിതൻ “നീർതാനാ മേല്പുത്തൂർ” എന്നു ചോദിക്കുകയും ചെയ്തതായി പുരാവിത്തുകൾ പറയുന്നു. 796-ൽ തന്റെ ഗുരുനാഥനായ അച്യുതപ്പിഷാരടിയുടെ അന്ത്യകാലത്തിൽ ഭട്ടതിരി തൃക്കണ്ടിയൂരിൽ ചെന്നു് അദ്ദേഹത്തെ വീണ്ടും ശുശ്രൂഷിക്കുകയും പിഷാരടി ആസന്നമരണനായി ശിംഗഭൂപന്റെ രസാർണ്ണവസുധാകരമെന്ന അലങ്കാരഗ്രന്ഥത്തിലുള്ള
“കായേ സീദതി കണ്ഠരോധിനി കഫേ കുണ്ഠേ ച വാണീപഥേ
ജിഹ്മായാം ദൃശി ജീവിതേ ജിഗമിഷൗ ശ്വാസേ ശനൈശ്ശാമ്യതി
ആഗത്യ സ്വയമേവ നഃ കരുണയാ കാത്യായനീകാമുകഃ
കർണ്ണേ വർണ്ണയതാദു് ഭവാർണ്ണവഭയാദുത്താരകം താരകം.”
എന്ന പദ്യത്തിലെ ഉത്താരകം എന്ന പദംവരെ ഉച്ചരിക്കുകയും പിന്നീടു ശരീരസാദം നിമിത്തം വിരമിക്കവേ ഭട്ടതിരി ‘താരകം’ എന്ന പദം ചൊല്ലി തദ്ദ്വാരാ സ്വഗുരുവിനു പ്രാണോൽക്രാന്തിഘട്ടത്തിൽ താരകോപദേശം ചെയ്തു ചരിതാർത്ഥനാവുകയും ചെയ്തു. ‘ഹേ ശബ്ദാഗമ’ എന്ന ചരമശ്ലോകം ഞാൻ അന്യത്ര ഉദ്ധരിച്ചിട്ടുണ്ടു്.
Saturday, December 13, 2025
ജ്ഞാനേശ്വരനും എരുമയും തമ്മിൽ ബന്ധപ്പെട്ട ഒരു പ്രസിദ്ധമായ കഥയുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ മഹാരാഷ്ട്രയിലെ വിശുദ്ധനായിരുന്ന സന്ത് ജ്ഞാനേശ്വറുടെ (Dnyaneshwar) ആത്മീയ ശക്തിയെ കാണിക്കുന്ന ഒരു കഥയാണിത്.
കഥയുടെ സംഗ്രഹം
ഒരു ദിവസം, ജ്ഞാനേശ്വർ തന്റെ സഹോദരങ്ങളോടൊപ്പം പൈത്താനിലെ (Paithan) ബ്രാഹ്മണ സദസ്സിൽ എത്തിച്ചേർന്നു. വേദങ്ങൾ പഠിക്കാനും പഠിപ്പിക്കാനുമുള്ള അവകാശം ബ്രാഹ്മണർക്ക് മാത്രമാണെന്ന് വിശ്വസിച്ചിരുന്ന ചില യാഥാസ്ഥിതിക ബ്രാഹ്മണർ ജ്ഞാനേശ്വരന്റെ ദിവ്യത്വത്തെ ചോദ്യം ചെയ്തു.
അവർ ജ്ഞാനേശ്വരനോട് പറഞ്ഞു, "നിങ്ങൾക്കും ഈ വഴിയിൽ നിൽക്കുന്ന എരുമയ്ക്കും തമ്മിൽ വ്യത്യാസമില്ലെങ്കിൽ, ഈ എരുമ വേദങ്ങൾ ചൊല്ലട്ടെ".
ഈ വെല്ലുവിളി കേട്ട ജ്ഞാനേശ്വർ ഒട്ടും കോപിക്കാതെ, ശാന്തനായി ആ എരുമയുടെ അരികിലേക്ക് ചെന്ന്, അതിന്റെ തലയിൽ കൈവെച്ച് വേദങ്ങൾ ചൊല്ലാൻ ആവശ്യപ്പെട്ടു. അത്ഭുതകരമെന്നു പറയട്ടെ, ആ എരുമ വ്യക്തമായ ഉച്ചാരണത്തോടെ ഋഗ്വേദവും മറ്റ് മൂന്ന് വേദങ്ങളും ചൊല്ലാൻ തുടങ്ങി.
ഈ അമാനുഷിക ദൃശ്യം കണ്ട് സദസ്സിലുള്ള ബ്രാഹ്മണരെല്ലാം സ്തംഭിച്ചുപോയി. ജ്ഞാനേശ്വരന്റെ അപാരമായ ആത്മീയ ശക്തിയും, എല്ലാ ജീവജാലങ്ങളിലും ദൈവത്തെ കാണാനുള്ള അദ്ദേഹത്തിന്റെ കഴിവും അവർക്ക് ബോധ്യമായി.
ഈ കഥ, ജാതി വ്യവസ്ഥയെയും വിവേചനങ്ങളെയും മറികടന്ന്, ഭക്തിയും ആത്മീയതയും എല്ലാവർക്കും പ്രാപ്യമാണെന്ന സന്ദേശമാണ് നൽകുന്നത്.
Sant Dnyaneshwar's Divine Grace in Reciting Vedas through a Bull ...
Friday, December 12, 2025
കർമ്മഫലം അനുഭവിച്ചേ ഒക്കൂ... ചെയ്തുകൂട്ടിയ മഹാപരാധങ്ങളിൽ പശ്ചാത്തപിക്കുന്നവർക്ക് ഭഗവാൻ സമാധാനം നൽകും.
സ്വധർമ്മം ഉപേക്ഷിക്കരുത്; ഉപേക്ഷിക്കുന്നുവെങ്കിൽ അത് ഉന്നതമായ ആദ്ധ്യാത്മസാധനയ്ക്കും ശുദ്ധഭക്തിക്കുംവേണ്ടി മാത്രമായിരിക്കണം.
സർവ്വധർമ്മാൻ പരിത്യജ്യ
മാമേകം ശരണം വ്രജ
അഹം ത്വാ സർവ്വപാപേഭ്യോ
മോക്ഷയിഷ്യാമി മാ ശുചഃ
താഴെയുള്ളത് മറ്റൊരിടത്തുനിന്നും കോപ്പി ചെയ്തതാണ്.... ഇവിടെ ഇത് പറയണമെന്നു തോന്നി, പറഞ്ഞു.
//കര്‍മ്മഫലം ...
കള്ള് ചെത്തി നടന്നവർ കോടീശ്വരന്മാരും
അറിവും സമ്പത്തും ഉള്ളവരെ പാതയോരത്തും തള്ളുന്ന തത്ത്വശാസ്ത്രം.....കമ്യൂണിസം....
14 ഏക്കറിലെ നാലുെകട്ടും 45 പറ നിലവുമുണ്ടായിരുന്നു രാമൻ നമ്പൂതിരിയുടെ ഇല്ലത്ത്. പെരുമ്പാവൂരിലെ ട്രാവൻകൂർ റയോൺസിൽ ജോലിയുമുണ്ടായിരുന്നു. ഇടതുപക്ഷ തൊഴിലാളി സംഘടനയിൽ പ്രവർത്തിച്ച് ഇ.എം.എസ്. അടക്കമുള്ളവരുടെ ഉറ്റമിത്രവുമായി. ഇതെല്ലാം പ്രതാപമുണ്ടായിരുന്ന കാലത്തെ കാര്യങ്ങൾ. ഇപ്പോൾ തൃശ്ശൂരിലെ മറ്റം വാകയിലാണ് നമ്പൂതിരിയുടെ താമസം. ദാനംകിട്ടിയ 15 സെന്റിൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ വാതിൽ പോലുമില്ലാത്ത ഒറ്റമുറിക്കൂരയിൽ.
കൂത്താട്ടുകുളം തിരുമാറാടി മണ്ണത്തൂർകര തത്തമംഗലത്ത് മനയിൽനിന്ന് വാകയിലേക്കുള്ള യാത്ര സംഭവബഹുലം. നമ്പൂതിരി കുടുംബങ്ങളിൽ നിലവിളക്കിനുപകരം മെഴുകുതിരി കത്തിക്കാൻ ആഹ്വാനംചെയ്ത് ചെറുപ്പത്തിൽത്തന്നെ നോട്ടപ്പുള്ളിയായി. ക്ഷേത്രങ്ങളിൽനിന്ന് വിഗ്രഹങ്ങൾ എടുത്ത് തൂക്കിവിറ്റ് തുക പാവങ്ങൾക്ക് നൽകണമെന്ന ആഹ്വാനം രാമൻ നമ്പൂതിരിയെ ജയിലിൽവരെയെത്തിച്ചു. ഒരു ക്ഷേത്രത്തിൽനിന്ന് വിഗ്രഹം കാണാതായ കേസിലായിരുന്നു ഇത്. പിന്നീട് കോടതി കുറ്റവിമുക്തനാക്കി. ഇതോടെ ട്രാവൻകൂർ റയോൺസിലെ ജോലിയും പോയി. ഇല്ലവുമായി ബന്ധമില്ലാതെ നാടുചുറ്റി നടന്നു ഏറെക്കാലം. തിരിച്ചെത്തിയപ്പോൾ ഇല്ലവും പറമ്പും വിറ്റതായി കണ്ടെത്തി.
ഉപജീവനത്തിനായി ശാന്തിക്കാരനായി ക്ഷേത്രങ്ങളിൽ. ഒന്നല്ല, 52 ക്ഷേത്രങ്ങളിൽ പൂജാരിയായിരുന്നു രാമൻ നമ്പൂതിരി. പ്രാർഥനയ്ക്കെത്തുന്നവർ ക്ഷേത്രത്തിൽ നേർച്ചയിടുന്നതിന് എതിരായിരുന്നു രാമൻ നമ്പൂതിരി. അതോടെ ക്ഷേത്രങ്ങളിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. പൂജാരിയായിരുന്ന കാലത്ത് ക്ഷേത്രങ്ങളിലായിരുന്നു താമസം. പിന്നീട് താമസത്തിനിടം ഇല്ലാതായപ്പോഴാണ് അയ്യംകുളങ്ങര ക്ഷേത്രത്തിന്റെ പാട്ടഭൂമിയിൽനിന്ന് 15 സെന്റ് ദാനമായി കിട്ടിയത്. കൈയിലുണ്ടായിരുന്ന പണംകൊണ്ട് കുടിൽ കെട്ടി.
ഭാര്യ രാധാദേവി അന്തർജനവും കൂടെയുണ്ട്.
ഈ കുടിലിലിരുന്ന് രണ്ടു പുസ്തകങ്ങളെഴുതിയിട്ടുണ്ട് രാമൻ നമ്പൂതിരി. തത്തമംഗലത്ത് മനയും ഭാരതീയ ആത്മീയ വിദ്യാക്ഷേത്രവും അഷ്ടശ്വൈര്യ ദേവസാന്നിദ്ധ്യവും എന്ന ഗ്രന്ഥം 200 പേജിലേറെയുണ്ട്. ക്ഷേത്രവും ക്ഷേത്രേശനും എന്ന പുസ്തകം ബ്രാഹ്മണരുടെ കർമങ്ങളെപ്പറ്റിയാണ്. വിശ്വരൂപ ദർശനം എന്ന കവിതാ സി.ഡി.യും പുറത്തിറക്കി.
ദാനംകിട്ടിയ രണ്ട് വിഗ്രഹങ്ങളുണ്ട് രാമൻ നന്പൂതിരിയുടെ പക്കൽ. വീട് പണിയണം. അതിനോടു ചേർന്ന് വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കണം. 71-െലത്തിയ രാമൻ നമ്പൂതിരിയുടെ ആഗ്രഹമിതു മാത്രം....
അവസാനകാലം ഹൈന്ദവീയത്തിലെത്തിച്ചു...
ആര്യാംബ എന്ന അമ്മയും ശങ്കരാചാര്യർ എന്ന മകനും
🕉️
നാളെ പുലര്‍ച്ചെ ശങ്കരന്‍ പോവുകയാണ്.
അവന്റെ മുറിയില്‍ ഇപ്പോഴും വെളിച്ചമുണ്ട്. ഏകയായ സ്വന്തം മാതാവിനെ ഉപേക്ഷിച്ചു, സന്യാസത്തിന്റെ പടവുകള്‍ കയറാന്‍, നാട് വിട്ടു പോകുന്നതിന്റെ തലേ ദിവസവും ഓലകളുടെ നടുവിലാണോ എട്ടു വയസ്സുകാരനായ തന്റെ മകൻ അതോ ഓര്‍മ്മകളുടെ ഗ്രന്ഥപ്പുരയിലോ ?
ആര്യാംബ ജനാല തുറന്നു.
സാഗരം പോലെ നീണ്ടു കിടക്കുന്ന പാട ശേഖരങ്ങൾ. ദൂരെ തുരുത്ത് പോലെ ചെറു വെളിച്ചങ്ങളുമായി കാലടി ഗ്രാമം. നെല്‍ വയലുകളുടെ മീതെ ചെറു നീല നക്ഷത്രങ്ങള്‍ പോലെ മിന്നാ മിന്നികള്‍ പാറി നടക്കുന്നു.
കുഞ്ഞു ശങ്കരനെ തോളില്‍ ഇട്ടു കൊണ്ട് ഭര്‍ത്താവു ശിവഗുരു നെൽക്കതിരുകളുടെ മുകളില്‍ ഒളിച്ചിരിക്കുന്ന മിന്നാമിന്നികളെ പറത്തി രസിപ്പിചിരുന്നത് ആര്യാംബ ഓർമ്മിച്ചു.
ഏറെ നാള്‍ വടക്കുംനാഥന് മുന്നില്‍ പ്രാര്‍ത്ഥിച്ചാണ് തങ്ങള്‍ക്കു ഒരു മകന്‍ പിറന്നത്. ശങ്കരന് രണ്ടു വയസ്സുള്ളപ്പോള്‍ ശിവഗുരു മരിച്ചു. മരിക്കുന്നതിനു മുൻപ് പറഞ്ഞു അന്ന് നാല്പത്തിയെട്ട് ദിവസം നോയമ്പു നോറ്റതിന്റെ അവസാന നാള്‍ ദക്ഷിണാമൂര്‍ത്തിയെ സ്വപ്നത്തില്‍ ദര്‍ശിച്ച കാര്യം.
അസാമാന്യ പ്രതിഭാശാലിയായ ഒരു മകന്‍, ചുരുങ്ങിയ ആയുസ്സിനുള്ളില്‍ അവനു ചെയ്തു തീര്‍ക്കേണ്ട ഒരു വലിയ ദൗത്യം… വേദങ്ങളുടെ വീണ്ടെടുപ്പ്…
ആ വാക്കുകള്‍ സത്യമാവുകയാണോ..?
ഉള്ളില്‍ ഒരു സങ്കടത്തിര ഉയരുന്നു.
ശങ്കരാ പോകല്ലേ, അമ്മയെ തനിച്ചാക്കല്ലേ ..എത്ര പ്രാവശ്യം അവനു മുന്നില്‍ കരഞ്ഞു പറഞ്ഞു. അവനും കരഞ്ഞു.
ഓര്‍മ്മകള്‍ മിന്നാമിന്നികളെ പോലെ ഓടി മറയുന്നു. അവനെ വയറ്റില്‍ ചുമന്നു നടന്ന നാളുകള്‍, മച്ചി എന്ന് വിളിച്ച ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മുന്നില്‍ തല ഉയര്ത്തി പിടിച്ചു താന്‍ നിന്നു.
അവനെ മുലയൂട്ടി ഉറക്കി.. താരാട്ട് പാട്ടുകളായി ലക്ഷ്മിസ്തുതികള്‍ ചൊല്ലിക്കൊടുത്തുത്. അവന്റെ കുഞ്ഞു കൈ പിടിച്ചു പാട വരമ്പിലൂടെ, വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നടന്നു പോയത്, ഗ്രന്ഥപ്പുരയിലെ ഓലക്കെട്ടുകള്‍ ഓരോന്നായി അവന്‍ പഠിച്ചെടുക്കുന്നത്, ഒടുവില്‍ കഴിഞ്ഞവര്‍ഷം അവന്റെ ഉപനയനം നടത്തിയത്…
“എന്തൊരു തേജസ്സാണ് അവന്റെ മുഖത്ത് “
കാണുന്നവര്‍ പറയുന്നതു കേൾക്കുമ്പോള്‍ അവനെ ചേര്‍ത്ത് പിടിക്കും… നഷ്ടപെടാന്‍ പോകുന്ന ഒരു രത്നമാണ് തന്റെ മകന്‍ എന്ന് ആരോ പറയും പോലെ.. അവനെ ആർക്കും വിട്ടു കൊടുക്കാന്‍ മനസ്സില്ലായിരുന്നു.. ഏതൊരു അമ്മക്കാണ് അതിനു മനസ്സുണ്ടാകുക.
പുലര്‍ച്ചെ അമ്പലത്തില്‍ പോയതിനു ശേഷം ശങ്കരന്‍ ഭിക്ഷക്ക് പോകും. സന്യാസമാണ് തന്റെ വഴി എന്നവന്‍ തീരുമാനിച്ചത് പോലെ.
ആരുമില്ലാത്ത വിധവയായ ജ്ഞാനാംബാളിന്റെ വീട്ടില്‍ അവന്‍ ഭിക്ഷക്കു ചെന്നതും, ദരിദ്രയായ അവര്‍ ഒരു നെല്ലിക്ക മാത്രം കൊടുത്തുവെന്നും, അപ്പോള്‍ അവന്‍ ലക്ഷ്മിസ്തുതി ചൊല്ലിയെന്നും, ഇല്ലമാകെ കനക നെല്ലിക്കകള്‍ പൊഴിഞ്ഞുവെന്നും അമ്പലത്തിലെ പൂജാരി ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു അറിഞ്ഞു.
’കനകധാര’ എന്ന ലക്ഷ്മിസ്തുതി തന്റെ മകന്‍ ചൊല്ലുന്നത് കേട്ട് ദേവി ഇറങ്ങി വന്നു കാണണം.
അമ്മയും മകനും അതെക്കുറിച്ച് പരസ്പരം സംസാരിച്ചില്ല.
സംസാരം ഒടുവില്‍ സന്യാസം എന്ന അവന്റെ ആഗ്രഹത്തില്‍ ചെന്നെത്തി നില്ക്കും എന്ന് അറിയാവുന്നത് കൊണ്ട്.
താന്‍ ഒരിക്കലും അവന്‍ സന്യസിക്കാന്‍ പോകാന്‍ സമ്മതിക്കയില്ല എന്ന് ശങ്കരന് അറിയാമായിരുന്നു. ഒടുവില്‍ ഇന്നലെ, കുളിക്കാനായി ആറ്റിലേക്ക് പോകുന്ന വഴി താന്‍ അവനോടു പറഞ്ഞു.അവന്റെ കല്യാണം. അതാണ് ഇനി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.
അവന്‍ ഒന്നും പറഞ്ഞില്ല. അവന്റെ നിശബ്ദതയുടെ കാരണം തനിക്ക് അറിയാമായിരുന്നു.
അലക്കുന്നതിനിടയില്‍ അവന്റെ നിലവിളി കേട്ടാണ് തല ഉയര്‍ത്തി നോക്കിയത്. വെള്ളത്തിനു നടുവില്‍ പിടക്കുന്ന തന്റെ മകന്‍. മുതലയുടെ ശല്യം ഉള്ളത് കൊണ്ട് ദൂരേക്ക് നീന്താന്‍ പോകരുതെന്ന് അവനോടു പറഞ്ഞിട്ടുള്ളതാണ്..
എന്നിട്ടും എന്തിനു അവന്‍ അനുസരണക്കേട് കാട്ടി?
കാലില്‍ പിടി മുറുക്കിയിരിക്കുകയാണ് മുതല.
ആര്യാംബ ചങ്ക് പൊട്ടി നിലവിളിച്ചു.
“ശങ്കരാ…മകനേ..”
“അമ്മെ, ഞാന്‍ ഇപ്പോള്‍ മരിക്കും.
മരിക്കുന്നതിനു മുന്പ് ഞാന്‍ ഒരു സന്യാസിയായി മരിക്കട്ടെ… ആപത് സന്യാസം സ്വീകരിച്ചു ഞാന്‍ മരിക്കട്ടെ.. എന്നെ അനുവദിക്കൂ..”
ചിന്തിക്കാന്‍ നേരമില്ലായിരുന്നു.
അങ്ങിനെയാകട്ടെ എന്ന് താന്‍ പറഞ്ഞതും, മുതല പിടിവിട്ടു മറഞ്ഞതും ഒരുമിച്ചായിരുന്നു. വേദപ്പൊരുളായ ദക്ഷിണാമൂര്‍ത്തീ അവിടുന്നാണോ എന്റെ മകനെ കൊണ്ട് പോകാന്‍ മുതലയായി വന്നത് ?
ബന്ധങ്ങളുടെ ജീവിത സാഗരത്തില്‍ അവനെ പിടി വിടാതെ പിടിച്ചിരിക്കുന്ന മുതല അവന്റെ അമ്മയാണെന്ന് അവിടുന്ന് അറിഞ്ഞുവോ ?
തിരികെ കരയിലേക്ക് നീന്തിവന്നു കയറിയ മകന്റെ മുഖത്ത് ഒരു തേജസ് വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. ഒരു സന്യാസിയുടെ തേജസ്.
അപ്പോള്‍ പൊട്ടിക്കരഞ്ഞത്, സന്തോഷം കൊണ്ടാണോ ദുഃഖം കൊണ്ടാണോ ? തന്റെ കാലില്‍ കെട്ടിപ്പിടിച്ചു അവന്‍ കരഞ്ഞു….. i താനും...
“ശങ്കരാ മകനെ, നീ പോയാല്‍ ഞാന്‍ തനിച്ചാവും.. പോകരുതേ.. ഞാന്‍ മരിക്കുന്ന നേരത്ത്, എന്റെ കൂടെയിരിക്കാന്‍, എന്റെ ശേഷക്രിയകള്‍ ചെയ്യാന്‍ ചെയ്യാന്‍ എനിക്ക് വേറെ ആരുണ്ട്?”
“അമ്മയെ വിട്ടു പോകുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണോ? ചങ്ക് പൊടിയുന്നത് പോലെ എനിക്ക് തോന്നുന്നു… ദക്ഷിണാമൂര്ത്തിയുടെ അനുഗ്രഹത്താല്‍ അമ്മ എപ്പോള്‍ നിനച്ചാലും ഞാന്‍ അമ്മയുടെ അരികിലെത്തും അമ്മെ.. ”തന്റെ കാല്‍ ചുവട്ടില്‍ കെട്ടി പിടിച്ചു മുഖത്തേക്ക് നോക്കി ശങ്കരന്‍ പറഞ്ഞു.
യോഗവിദ്യയുടെ തേജസ് നിറഞ്ഞ അവന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാര ധാരയായി ഒഴുകി.
അപ്പോള്‍ തീരുമാനിച്ചതാണ്. ഇനി കരയില്ല. സന്തോഷത്തോടെ താന്‍ അവനെ യാത്രയാക്കും.
കോഴി കൂവുന്നു. അവനു പോകാന്‍ നേരമായിരിക്കുന്നു.
പൂജാ മുറിയില്‍ നിന്ന് പുറത്തു വന്ന ശങ്കരന്‍ അമ്മയുടെ കാലില്‍ വീണു നമസ്ക്കരിച്ചു. ആര്യാംബ അവനെ എഴുന്നേല്പ്പിച്ചു.
പുറത്തു ഇരുട്ട് മാറിയിട്ടില്ല. കുഞ്ഞുങ്ങൾക്കു വേണ്ടി ഇര തേടി കൂട് വിട്ടു ദൂരേക്ക് പറക്കാന്‍ ഒരുങ്ങുന്ന കിളികളുടെ ചെറു ശബ്ദങ്ങള്‍. ആര്യാംബ പാനീസ് വിളക്ക് ഉയര്‍ത്തി പിടിച്ചു. ഈ ഇരുട്ടില്‍ അവനു അല്പം വെളിച്ചം കൂടി കിട്ടട്ടെ.
“ശ്രദ്ധിച്ചു പോകണേ മകനെ ശങ്കരാ..”
എന്നും അവന്‍ പുലര്‍ച്ചെ പോകുമ്പോള്‍ പറയുന്നതു പോലെ ഇപ്രാവശ്യവും അവര്‍ പറഞ്ഞു. മുറ്റത്ത് നിന്ന് നടകള്‍ ഇറങ്ങി ശങ്കരന്‍ നടന്നു തുടങ്ങി. തിരിഞ്ഞു നോക്കാതെ നേര്‍ത്ത ഇരുട്ടില്‍, പാതയുടെ അറ്റത്ത്, ഒരു പൊട്ടു പോലെ മകന്‍ തന്റെ ജീവിത്തില്‍ നിന്ന് മറയുന്നത് ആര്യാംബ നോക്കി നിന്നു
ഇനി എന്നാണ് അവനെ കാണുക?
തിരിഞ്ഞു നോക്കാതെ നടന്ന ശങ്കരന്‍ ഇല്ലം വിട്ടു ദൂരെ ആയപ്പോള്‍ ഒരു നിമിഷം നിന്നു. പിന്നെ ഏങ്ങലടിച്ചു കരഞ്ഞു.
അമ്മേ… മാപ്പ്…
കൊടിയ പട്ടിണിയിൽ, ഏകാന്തതയില്‍, തന്റെ അമ്മയെ ഉപേക്ഷിച്ചു താന്‍ പോവുകയാണ്.
പൊരുള്‍ തേടാന്‍. ഉള്ളില്‍ ഉറങ്ങുന്ന ശ്വാസം പ്രപഞ്ചസൃഷ്ടാവിന്റെ തന്നെയാണെന്ന സത്യം തെളിയിക്കാന്‍.. അത് ലോകത്തെ അറിയിക്കാന്‍. എന്നായിരിക്കും താന്‍ ഇനി വരുക?അതോ ഇനി തിരിച്ചു വരികയില്ലേ ?
ഓര്‍മ്മപെടുത്തല്‍ പോലെ ശംഖുനാദം കേള്‍ക്കുന്നു. ദക്ഷിണാമൂര്‍ത്തിയുടെ ക്ഷേത്രനട തുറന്നിരിക്കുന്നു. ലോകബന്ധങ്ങള്‍ ഉപേക്ഷിച്ചു തന്റെ ദൗത്യം സ്വീകരിക്കാന്‍ അവിടുന്ന് പറയുന്നത് പോലെ.
ശങ്കരന്‍ ക്ഷേത്രദിശ നോക്കി തൊഴുതു. യാത്ര തുടര്‍ന്നു.
അതൊരു യാത്ര തന്നെയായിരുന്നു. ഭാരത ദിഗ്വിജയം. ദിനങ്ങൾ അതിവേഗം വര്‍ഷങ്ങളായി.
ആര്യാംബ എന്നും അവനെക്കാത്തു ഉമ്മറപ്പടിയില്‍ പാതയുടെ അറ്റത്തേക്ക് നോക്കി ഇരിക്കും.. പാടവരമ്പിലൂടെ ഒറ്റക്ക് നടക്കുമ്പോള്‍, രോഗ ദുരിതത്തിലും പട്ടിണിയിലും വേദന അനുഭവിക്കുമ്പോള്‍, ചുവന്ന വെളിച്ചത്തില്‍ ഓരോ സന്ധ്യയും മുങ്ങി മറയുമ്പോള്‍, നീണ്ടു നേര്‍ത്ത ചുവന്നവര പോലെയുള്ള ചക്രവാളത്തിലൂടെ കിളികള്‍ കൂട്ടിലേക്ക് തിരികെ പറക്കുന്നത് കാണുമ്പോള്‍ ഒക്കെ അവര്‍ മകനെകുറിച്ച് ഓര്‍മ്മിച്ചു. അവനെ കാണുവാനുള്ള തീവ്രമായ അഭിലാഷം പൊന്തി വരുന്നത് അവര്‍ കണ്ണുനീര് കൊണ്ട് മൂടി വച്ചു. ഇല്ല. അവന്റെ ദൗത്യം അവന്‍ പൂര്‍ത്തിയാക്കട്ടെ. ഈ അമ്മ അതിനു ഒരു തടസ്സം ആവാന്‍ പാടില്ല.
ഒരു മുതലയെ പോലെ ഇനി അവനെ പിന്നോട്ട് വലിക്കാന്‍ പാടില്ല. എട്ടു വര്‍ഷത്തെ അവന്റെ ഓര്‍മ്മകള്‍ മതി തനിക്ക്. മകനെകുറിച്ചുള്ള വാര്‍ത്തകള്‍ അവരുടെ ചെവിയില്‍ എത്തുന്നുണ്ടായിരുന്നു.
“ശങ്കരന്‍ ദക്ഷിണാമൂര്‍ത്തിയുടെ അവതാരം തന്നെയാണ് എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. അദ്വൈത സിദ്ധാന്തം ഭാരതം കീഴടക്കിയിരിക്കുന്നു. എത്രയോ ശ്ലോകങ്ങളാണ് അദ്ദേഹം ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ എഴുതി കൂട്ടിയിരിക്കുന്നത്. എല്ലാം അമ്മയുടെ ഭാഗ്യം.”
ഒരിക്കല്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴാന്‍ ചെന്നപ്പോള്‍ സഞ്ചാരിയായ ഒരു ഭിക്ഷു പറഞ്ഞു. അത് കേട്ടപ്പോള്‍ അഭിമാനം കൊണ്ട് ആര്യാംബയുടെ കണ്ണ് നിറഞ്ഞു. ഇരുപത് വര്‍ഷങ്ങള്‍. എത്ര പെട്ടെന്നാണ് സമയം കഴിഞ്ഞു പോകുന്നത്. കാലം ആര്യംബയെ രോഗിയാക്കി. തുറന്നു കിടന്ന മുറിയുടെ വാതിലിലൂടെ, പുറത്തെ സന്ധ്യയിലേക്ക് ആര്യാംബ നോക്കി കിടന്നു.
ഇനി വയ്യ. അവസാന നിമിഷങ്ങളില്‍ താന്‍ എത്തിയിരിക്കുന്നു. കണ്ണിലൂടെ മരണവേദന ചാലിട്ടൊഴുകി.
“ശങ്കരാ..മകനേ…”. മകനേ കാണാൻ ആ നെഞ്ചു വെന്തു.
ശൃoഗേരിയിലെ മഠത്തില്‍ പൂജ കഴിഞ്ഞു ശങ്കരന്‍ എഴുന്നേല്ക്കുകയായിരുന്നു... അപ്പോഴാണ് ഉള്ളില്‍ ആ വിളി മുഴങ്ങുന്നത്.
“ശങ്കരാ..മകനേ…”
അമ്മ…
ഒരു നിമിഷം ഇരുപതുവര്‍ഷം മുൻപത്തെ പുലരിയില്‍ തന്നെ യാത്രയാക്കി ഇല്ലത്തിന്റെ ഉമ്മറത്ത് നോക്കി നിന്ന ആ രൂപം ഉള്ളില്‍ തെളിയുന്നു. എന്നും തനിച്ചാവുമ്പോള്‍ ഉള്ളില്‍ തെളിയുന്ന രൂപം. ആഹാരം കഴിക്കുമ്പോള്‍ ഓര്‍ക്കും..
അമ്മ എങ്ങനെയാണു കഴിയുന്നത് ? അമ്മക്ക് അസുഖം വരാറുണ്ടോ ?
അമ്മ തനിച്ചിരുന്നു കരയുന്നതു എത്ര പ്രാവശ്യം സ്വപ്നം കണ്ടിരിക്കുന്നു..
എല്ലാം ഇട്ടെറിഞ്ഞു തിരികെ പോകാന്‍ പല പ്രാവശ്യം തുടങ്ങിയതാണ്. പക്ഷെ…
ആദ്യമായാണ് അമ്മ തന്നെ വിളിക്കുന്നത്.. കൊല്ലങ്ങള്‍ക്ക് ശേഷം ..
ദക്ഷിണാമൂര്‍ത്തീ എന്നെ അമ്മയുടെ അരികില്‍ എത്തിച്ചാലും..
“അമ്മേ..”
ആര്യാംബ കണ്ണുകള്‍ ഉയര്ത്തി. വാതില്ക്കല്‍ ഒരു തേജസ്വിയായ യുവാവ് നില്ക്കുന്നു.
ശങ്കരന്‍.
ഇരുപതു വർഷം മുന്‍പത്തെ കൊച്ചു ബാലനല്ല. ആചാര്യനായി മാറിയ തന്റെ മകന്‍. മരണ സമയത്ത് തന്റെ അരികില്‍ എത്താം എന്ന വാക്ക് അവന്‍ പാലിച്ചിരിക്കുന്നു.
കണ്ണുനീരിലൂടെ ശങ്കരന്‍ അമ്മയെ വീണ്ടും കണ്ടു. ഇരുപതു വർഷം മുൻപത്തെ ആരോഗ്യവതിയായ അമ്മയല്ല, മെലിഞ്ഞു ശോഷിച്ച ഒരു വൃദ്ധ രൂപം. ശങ്കരന്‍ അമ്മയുടെ കട്ടിലിനരികില്‍ മുട്ട് കുത്തി , ചുളിവുകള്‍ വീണ ആ കൈകള്‍ നെഞ്ചോട് ചേര്‍ത്തു.
“ശങ്കരാ..മകനെ..” ആര്യാംബ വിളിച്ചു.
മാപ്പ് തരൂ എന്ന് ഒരു കടല്‍ ശങ്കരന്റെ ഉള്ളില്‍ നിലവിളിച്ചു .
“അമ്മേ, അമ്മ ഒന്‍പതു മാസം എന്നെ അമ്മയുടെ ഉദരത്തില്‍ വഹിച്ചു. ആ സമയം ഞാനമ്മയുടെ വയറ്റിൽ ചവിട്ടിയിരുന്നോ അമ്മേ ശിശുവായിരുന്നപ്പോൾ എന്റെ മല മൂത്രങ്ങള്‍ അമ്മയുടെ ശയ്യയായി മാറ്റിയിരുന്നോ അമ്മേ അതിനു പകരം ഞാന്‍ അമ്മക്ക് എന്താണ് തന്നത്?
എന്നെ ഗുരുകുലത്തിലേക്കയച്ചു പഠിപ്പിച്ചു, എന്നെ ലാളിച്ചു, എനിക്ക് ആഹാരം തന്നു, ഞാന്‍ കരഞ്ഞപ്പോള്‍ എന്റെ ഒപ്പം കരഞ്ഞു, ചിരിച്ചപ്പോള്‍ എന്റെ ഒപ്പം കളിച്ചു എന്റെ കൂട്ടുകാരിയായി, രോഗം വന്നപ്പോള്‍ ഉറക്കമിളച്ചു എന്നെ പരിചരിച്ചു. അതിനു പകരം ഞാന്‍ എന്താണ് അമ്മക്ക് തന്നത് ?
ഒടുവില്‍ കൊടിയ വേദനയില്‍ എന്നെ സന്യാസത്തിനു അയച്ചു. സര്‍വ്വ ദൈവങ്ങളെയും വിളിച്ചു അമ്മ എനിക്ക് വേണ്ടി കരഞ്ഞു. ഞാന്‍ പോയി വര്‍ഷങ്ങള്‍ അമ്മയെ തനിച്ചാക്കി.. ഒടുവില്‍ അമ്മക്ക് മരണ നേരം ഒരു തുള്ളി വെള്ളം തരാന്‍, കാതില്‍ രാമ നാമം ഓതാന്‍, മരണയാത്രയില്‍ അമ്മക്കു കൂട്ടിരിക്കാന്‍, വൈകിയാണെങ്കിലും ഞാന്‍ എത്തിയിരിക്കുന്നു. ഞാന്‍ മാപ്പ് അര്‍ഹിക്കുന്നില്ല.”
ശങ്കരന്‍ വിമ്മി വിമ്മി കരഞ്ഞു കൊണ്ട് അമ്മയുടെ പാദങ്ങളില്‍ ചുംബിച്ചു.
“നീ വാക്ക് പാലിച്ചുവല്ലോ. അത് മതി. ശങ്കരാ എനിക്ക് നീ ഒരു ശ്ലോകം ചൊല്ലി തരൂ… അത് കേട്ട് ഞാന്‍ പോകട്ടെ …” ആര്യാംബ മകന്റെ ശിരസ്സില്‍ തടവിക്കൊണ്ട് പറഞ്ഞു.
അമ്മയെ യാത്രയാക്കാന്‍ സമയമായിരിക്കുന്നു. |
തന്റെ ജീവിതം കൊണ്ട് ഒരിക്കലും കടം വീട്ടാന്‍ കഴിയാത്ത അമ്മക്ക് വേണ്ടി ശങ്കരന്‍ ഉള്ളു നൊന്തു ശ്രീ മഹാ വിഷ്ണുവിനെ സ്മരിച്ചു. മോക്ഷപ്രാപ്തിക്കു വേണ്ടി.
മുറിയില്‍ ഒരു അലൌകിക പ്രഭ നിറഞ്ഞു. ആര്യാംബയുടെ ശിരസ്സിനു മുകളില്‍ കൈകളില്‍ ഗദയും ചക്രവും ധരിച്ചു മഹാവിഷ്ണു പ്രത്യക്ഷപെട്ടു.
വിശ്വരൂപം ദര്‍ശിച്ചു കൊണ്ട് അമ്മക്ക് വേണ്ടി, അമ്മയുടെ മുന്നില്‍ കൈകള്‍ കൂപ്പി ശങ്കരന്‍ ആ ശ്ലോകം ചൊല്ലി .
“നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണു..
നമസ്തേ നമസ്തേ ഗദാ ചക്രപാണേ
നമസ്തേ നമസ്തേ പ്രപന്നാർത്ഥിഹാരിന്‍
സമസ്താപരാധം ക്ഷമാസ്വാകിലേശാ..
മുഖേ മന്ദഹാസം നഖേ ചന്ദ്രഹാസം
കരേ ചാരുചക്രം സുരേഷാഭിവന്ദ്യം
ഭുജംഗേ ശയാനം ഭജേ പദ്മനാഭം …”
ആര്യാംബയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അമ്മയുടെ ആത്മാവ് മോക്ഷത്തിലേക്ക് മടങ്ങുന്നത് കണ്ടു ശങ്കരന്‍ ആ കണ്ണുകള്‍ തഴുകിയടച്ചു.
നാരദ പുരാണം.
(നാരദ പുരാണം എന്നും അറിയപ്പെടുന്നു) പൂർവ്വഭാഗത്തിന്റെ ആദ്യ 41 അധ്യായങ്ങളിലെ ബൃഹന്നാരാദിയ പുരാണത്തിന്റെ ശൈലി പിന്തുടരുന്നു, എന്നാൽ ആദ്യ ഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും ബാക്കി ഭാഗങ്ങൾ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാനകോശമാണ്. ആറ് വേദാംഗങ്ങൾ, മോക്ഷം, ധർമ്മം, അധ്യാത്മജ്ഞാനം (സന്യാസ ജീവിതം), പശുപത തത്ത്വചിന്ത, ഗണപതിയെ ആരാധിക്കുന്ന രീതികളുള്ള ഒരു ലൗകിക ഗൈഡ്, വിഷ്ണുവിന്റെ വിവിധ അവതാരങ്ങൾ (മഹാവിഷ്ണു, നൃസിംഹം, ഹയഗ്രീവ, രാമൻ, കൃഷ്ണൻ), ലക്ഷ്മണൻ, ഹനുമാൻ, ദേവി, മഹാലക്ഷ്മി തുടങ്ങിയ ദേവതകൾ, ശിവൻ തുടങ്ങിയ വിഷയങ്ങൾ വിജ്ഞാനകോശ വിഭാഗങ്ങൾ ചർച്ച ചെയ്യുന്നു. ഈ വാചകം രാധയെ എല്ലാ ഹിന്ദു ദേവതകളായും ആത്മാവും സ്നേഹവും പ്രകടമാകുന്നവളായി മഹത്വപ്പെടുത്തുന്നു.
ഈ വാചകത്തിലെ വിവരണവും സ്തുതിഗീതങ്ങളും വ്യത്യസ്ത പാരമ്പര്യങ്ങളിൽ മാത്രമല്ല, മറ്റ് പാരമ്പര്യങ്ങളിലും പരിമിതമാണ്. ഉദാഹരണത്തിന്, 1.2-ാം അദ്ധ്യായം ബുദ്ധനെ പ്രകീർത്തിക്കുന്നു. ബുദ്ധനെ പരാമർശിക്കാതെ ബുദ്ധമതത്തെ അവഹേളിക്കുന്ന കൂർമ്മ പുരാണവുമായി ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു, എന്നാൽ അഗ്നി പുരാണത്തിലെ 49-ാം അദ്ധ്യായം, ശിവ പുരാണത്തിലെ 2.5.16-ാം അദ്ധ്യായം, മത്സ്യ പുരാണത്തിലെ 54-ാം അദ്ധ്യായം, വിവിധ ചെറിയ പുരാണങ്ങൾ തുടങ്ങിയ മറ്റ് പ്രധാന പുരാണങ്ങളിലെ ബുദ്ധനെ സ്തുതിക്കുന്നതിന് സമാനമാണ് ഇത്.
പൂർവ്വഭാഗത്തിലെ 92 മുതൽ 109 വരെയുള്ള അധ്യായങ്ങൾ 18 പ്രധാന പുരാണങ്ങളെ സംഗ്രഹിക്കുന്നതിൽ ശ്രദ്ധേയമാണ്, ഓരോന്നിനും ഒരു മുഴുവൻ അദ്ധ്യായം സമർപ്പിച്ചിരിക്കുന്നു. താരതമ്യ പഠനങ്ങളിൽ ഇത് ഒരു പ്രധാന മാനദണ്ഡമാണ്, കൂടാതെ നാരദ പുരാണത്തിന്റെ രചനയ്ക്ക് ശേഷം പുരാണങ്ങൾ പരിഷ്കരിച്ചു എന്നതിന്റെ തെളിവായും, കാരണം ഈ 18 അധ്യായങ്ങളിലെ സംഗ്രഹം പ്രധാന പുരാണങ്ങളുടെ നിലവിലുള്ള കൈയെഴുത്തുപ്രതികളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഉത്തരഭാഗത്തിലെ ശ്ലോകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് വിഷയങ്ങളിൽ സസ്യജന്തുജാലങ്ങൾ, ഭക്ഷണം, സംഗീതം, നൃത്തം, വസ്ത്രധാരണം, ആഭരണങ്ങൾ, ആയുധങ്ങൾ, യുദ്ധത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ എന്നിവ ഉൾപ്പെടുന്നു.
രുക്മാംഗദ എന്ന രാജാവിന്റെ ഇതിഹാസമായ രുക്മാംഗദചരിതവും നാരദപുരാണത്തിൽ അടങ്ങിയിരിക്കുന്നു, വിഷ്ണുവിലുള്ള വിശ്വാസം മോഹിനി (വിഷ്ണുവിന്റെ സ്ത്രീ അവതാരം) ആവർത്തിച്ച് പരീക്ഷിക്കുന്നു, അത് ഇന്ത്യൻ സംസ്കാരത്തിൽ നാടകങ്ങളുടെയും നൃത്തകലകളുടെയും വിഷയമായി മാറി. രുക്മാംഗദചരിതത്തിനുശേഷം, ഈ വാചകം പ്രധാനമായും ഭൂമിശാസ്ത്രപരമായ മഹാത്മ്യങ്ങളുടെയോ യാത്രാ ഗൈഡുകളുടെയോ സമാഹാരമാണ്, ഹരിദ്വാറിൽ നിന്ന് ആരംഭിച്ച് ബനാറസ് (കാശി) വഴി ബംഗാൾ വരെയും ബീഹാറിലെയും നേപ്പാളിലെയും ഗയ പോലുള്ള സമീപ പ്രദേശങ്ങളിലേക്കും തീർത്ഥാടനം നടത്തുക.
ഈശാവാസ്യോപനിഷത്ത്
ദശോപനിഷത്തുകളില്‍ പ്രഥമഗണനീയമായ ഒരു ഉപനിഷത്ത്. 200-ല്‍പ്പരം ഉപനിഷത്തുകള്‍ ഇന്ന് പ്രകാശിതങ്ങളായിട്ടുണ്ടെങ്കിലും അവയില്‍ 108 ഉപനിഷത്തുകള്‍ക്കാണ് പ്രാമുഖ്യം കല്‌പിച്ചിട്ടുള്ളത്. ഇവയില്‍ത്തന്നെ ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ പത്ത് ഉപനിഷത്തുകള്‍ക്കാണ് ആചാര്യന്മാര്‍ പരമപ്രാമാണ്യം കൊടുത്തുകാണുന്നത്. ഇവയില്‍ പ്രധാനം ഈശാവാസ്യോപനിഷത്ത് ആണ്; കാരണം ഇതുമാത്രം വേദസംഹിതയില്‍പ്പെട്ടതും മറ്റുള്ളവ ബ്രാഹ്മണങ്ങളില്‍ ഉള്‍പ്പെട്ടവയും ആണ്. ബ്രാഹ്മണങ്ങളെക്കാള്‍ പ്രാമാണ്യം സംഹിതകള്‍ക്കു കൂടുമെന്ന് ശ്രീസായണാചാര്യര്‍ തൈത്തിരീയ സംഹിതാഭാഷ്യത്തില്‍ പ്രസ്‌താവിച്ചിട്ടുണ്ട്.
ഇന്ന് ദശോപനിഷത്തുകള്‍ എന്ന പേരില്‍ സുപ്രസിദ്ധമായിത്തീര്‍ന്നിട്ടുള്ള ഉപനിഷത്തുകളില്‍ കാണ്വസംഹിതയില്‍പ്പെട്ടതും പതിനെട്ടു മന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഈശാവാസ്യോപനിഷത്തിന് പ്രചുരപ്രചാരം സിദ്ധിച്ചിട്ടുണ്ട്.
ശ്രീ ശങ്കരാചാര്യരും മറ്റനവധി പണ്ഡിതന്മാരും ഇതിന് ഭാഷ്യങ്ങളും ടീകകളും രചിച്ചിട്ടുണ്ട്.
"ഈശാവാസ്യമിദം സര്‍വം' എന്നു തുടങ്ങുന്നതുകൊണ്ട് കാലക്രമത്തില്‍ ഈ ഉപനിഷത്തിന് ഈശാവാസ്യോപനിഷത്ത് എന്ന് പേരു ലഭിച്ചു. ഈശോപനിഷത്ത് എന്നും ചുരുക്കിപ്പറയാറുണ്ട്. വാജസ്‌നേയ സംഹിതോപനിഷത്തെന്നാണ് ഇതിന്റെ പൂര്‍ണമായ നാമം. വാജസ്‌നേയന്‍ എന്നു പേരുള്ള യാജ്ഞവല്‌ക്യമഹര്‍ഷി ആവിഷ്‌കരിച്ചു പ്രചരിപ്പിച്ച ശുക്ലയജുര്‍വേദ സംഹിതയുടെ അന്തിമഭാഗമായതുകൊണ്ടാണ് ഈ പേര് ലഭിച്ചത്.
ഈശോപനിഷത്ത് ദശോപനിഷത്തുകളില്‍ മന്ത്രസംഖ്യകൊണ്ട് ഏറ്റവും ചെറുതാണെങ്കിലും ആശയഗാംഭീര്യം കൊണ്ടു മഹത്ത്വമേറിയതും എല്ലാ ഉപനിഷത്തുകളുടെയും സാരം ഉള്‍ക്കൊള്ളുന്നതും ആണ്. ചരാചരരൂപത്തില്‍ കാണുന്ന ഈ പ്രപഞ്ചം മുഴുവന്‍ ഈശ്വരഭാവനയാല്‍ നിറയ്‌ക്കേണ്ടതാണെന്നും അതിനുവേണ്ടി രാഗദ്വേഷാദികളെ ഉപേക്ഷിച്ച് ത്യാഗപൂര്‍ണമായ ജീവിതം നയിച്ച് ആത്മാവിനെ രക്ഷിക്കേണ്ടതാണെന്നും ധനമെല്ലാം ഈശ്വരന്റേതായതുകൊണ്ട് അഹന്തയും മമതയും വര്‍ധിപ്പിച്ച് ധനത്തില്‍ തന്റേതെന്നും അന്യന്റേതെന്നും ഉള്ള ബുദ്ധി വളര്‍ത്തി അന്യന്റേതില്‍ കൊതി ഉണ്ടാകാന്‍ പാടില്ല എന്നും ഒന്നാമത്തെ മന്ത്രത്തില്‍ ഉപദേശിക്കുന്നു. ബ്രഹ്മനിഷ്‌ഠനായി ജീവന്‍മുക്തിയും നിഷ്‌കാമകര്‍മവും ഉപാസനയും ചെയ്‌താല്‍ ക്രമമുക്തി സിദ്ധിക്കും എന്ന് ഈ ഉപനിഷത്തില്‍ വ്യക്തമായി ഉപദേശിക്കുന്നുണ്ട്.
(ശ്രീ വിദ്യാനന്ദതീര്‍ഥപാദര്‍)
ഈശ്വരന്‍
അമൂര്‍ത്ത പ്രപഞ്ചസത്യത്തിന്റെ മൂര്‍ത്തീകൃത സങ്കല്‌പം. ഈശന്‍, ഭഗവാന്‍ എന്നീ പേരുകളിലും വ്യവഹരിക്കപ്പെടുന്നു. പ്രകൃതിയുടെ വിവിധ ശക്തികളെ ദേവന്മാരായിക്കരുതി ആരാധിച്ചിരുന്ന പ്രാചീനാര്യസമ്പ്രദായത്തില്‍ നിന്നു പരിണമിച്ചാണ് ഈശ്വരന്‍ എന്ന ഭാവന രൂപമെടുത്തിട്ടുള്ളത്.
പ്രകൃതിയുടെ അദ്‌ഭുതവും അനവദ്യവുമായ സൗന്ദര്യത്തിന്റെയും സമൃദ്ധിയുടെയും മധ്യത്തില്‍ ജീവിച്ച പ്രാചീന ആര്യജനതയ്‌ക്ക് ഭൗതികജീവിതത്തിലെ സംഘര്‍ഷം താരതമ്യേന ലഘുവായിരുന്നതിനാല്‍ തങ്ങളുടെ ചിന്താമണ്ഡലത്തെ അനവസാനമായി വിസ്‌തൃതമാക്കുവാന്‍ അവസരം ലഭിച്ചു. ചുറ്റുമുള്ള പ്രകൃതിയോട് വൈകാരികവും ആധ്യാത്മികവുമായ ഒരു സമീപനശൈലി സ്വീകരിക്കുകയായിരുന്നു അതിന്റെ അനന്തരഫലം. ആ വഴിക്ക് പ്രാഗ്‌വേദകാലത്തുതന്നെ പ്രകൃതിയിലുള്ള വസ്‌തുക്കളെ ഏതോ ഒരു അതിഭൗതികശക്തിയുടെ പ്രതീകങ്ങളായും വ്യഞ്‌ജകങ്ങളായും പരിഗണിക്കുവാനും അവര്‍ ശ്രമിച്ചു; എന്നു മാത്രമല്ല അവയ്‌ക്കു രൂപങ്ങളും ഭാവങ്ങളും കല്‌പിച്ചുകൊടുക്കുകയും ചെയ്‌തു. ഈ പ്രക്രിയയുടെ ഫലമായി പ്രാഗ്‌വേദകാലത്തുതന്നെ രൂപംകൊണ്ട ദേവതകളാണ് മിത്രന്‍, വരുണന്‍, ദ്യോവ്, പൃഥിവി, അഗ്നി മുതലായവര്‍. ചിലപ്പോള്‍ സരളവും മറ്റു ചിലപ്പോള്‍ സങ്കീര്‍ണവുമായ കര്‍മാനുഷ്‌ഠാനങ്ങള്‍കൊണ്ട് ആ ദേവതകളെ പ്രീണിപ്പിക്കുന്ന സമ്പ്രദായവും അവര്‍തന്നെ തുടങ്ങിവച്ചു.
വേദകാലമായപ്പോള്‍ പ്രാഗ്‌വേദകാലദേവതകള്‍ക്കെല്ലാം അദ്‌ഭുതകരമായ ഒരു ഉന്നതസ്ഥിതി കൈവന്നു. ഈ ദേവന്മാരുടെ വൈഭവങ്ങള്‍, കൃത്യങ്ങള്‍, നിഗ്രഹാനുഗ്രഹശക്തികള്‍ എന്നിവയെക്കുറിച്ചു ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസങ്ങള്‍ക്ക് ദാര്‍ഢ്യം ലഭിച്ചു എന്നു സാരം. മാത്രമല്ല വൈദികകാലത്തെ ഋഷിപ്രതിമന്മാരായ ചിന്തകന്മാര്‍ക്ക് ദ്യോവിന്റെയും പൃഥിവിയുടെയും ആന്തരാര്‍ഥത്തെക്കുറിച്ചു മനനം ചെയ്‌ത് ഈ ദേവന്മാരെയെല്ലാം അതിശയിക്കുന്ന, കൂടുതല്‍ ഗഹനമായ ഒരു തത്ത്വത്തെക്കുറിച്ചുകൂടി സങ്കല്‌പിക്കാന്‍ സാധിച്ചു. അവര്‍ അതിനെ അദിതി എന്നും എല്ലാ ദേവന്മാരെയും അദിതിയുടെ മക്കളാണെന്ന വിവക്ഷയില്‍ ആദിത്യന്മാര്‍ എന്നും വ്യവഹരിക്കുവാന്‍ തുടങ്ങി. അഖണ്ഡം, അവ്യയം എന്നീ അര്‍ഥങ്ങളുള്ള അദിതിശബ്‌ദമുപയോഗിച്ച് അങ്ങനെ ആര്യന്മാര്‍ അനാദിയും അനിര്‍വചനീയവും അനന്തവുമായ പ്രപഞ്ചതത്ത്വത്തിന് ആദ്യമായി നാമകരണം ചെയ്‌തു. നിരുക്തകാരനായ യാസ്‌കന്‍ (ബി.സി. 300-200) അദിതിയെ ദേവമാതാവായി പ്രതിപാദിച്ചിട്ടുണ്ട്. വേദകാല-ഋഷിമാര്‍ക്ക് വിവിധ ശക്തികളുടെ വിലാസരംഗമായ പ്രകൃതിയെ നിയന്ത്രിക്കുന്ന സര്‍വാതിശായിയായ ഒരു അഖണ്ഡ തത്ത്വത്തെക്കുറിച്ച് സുനിശ്ചിതമായ ധാരണയുണ്ടായിരുന്നു എന്നാണ് ഇതില്‍ നിന്നു തെളിയുന്നത്. ഈശ്വരന്‍ എന്ന സങ്കല്‌പത്തിന്റെ മുന്നോടിയായി ഇതിനെ കരുതാം. ഋഗ്വേദത്തില്‍ അദിതിദേവതയെപ്പറ്റി അത്രയധികം സൂക്തങ്ങളില്ലെങ്കിലും അദിതി, ആദിത്യന്‍ എന്നീ ശബ്‌ദപ്രയോഗങ്ങള്‍ക്കു പ്രാചുര്യമുണ്ട്.
""സ്വര്‍ഗം അദിതി. അന്തരീക്ഷം അദിതി.
അമ്മ അദിതി. അച്ഛന്‍ അദിതി. മകന്‍
അദിതി. എല്ലാ ദേവകളും അദിതി.
പഞ്ചജനങ്ങള്‍ അദിതി. ജനിച്ചതെല്ലാം
അദിതി. ജനിക്കാന്‍ പോകുന്നതും അദിതി''
ഋഗ്വേദത്തില്‍ ഒന്നാം മണ്ഡലത്തിലെ 89-ാം സൂക്തത്തില്‍ 10-ാമത്തെ മന്ത്രമായ ഇതില്‍ നിന്ന് അദിതിസങ്കല്‌പത്തിന്റെ വിവക്ഷിതവ്യാപ്‌തി അഭ്യൂഹിക്കാവുന്നതാണ്. ഈ ആശയത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് പുരാണകര്‍ത്താക്കന്മാര്‍ ദേവന്മാരുടെ ഉദ്‌ഭവത്തെയും മറ്റും പറ്റി രസകരങ്ങളായ പല കഥകളും പില്‌ക്കാലത്തു കെട്ടിച്ചമച്ചിട്ടുണ്ട്. ഋഗ്വേദഋഷികള്‍ ക്രമേണ പ്രപഞ്ചത്തെ ദ്യുലോകം, ഭുവര്‍ലോകം (അന്തരീക്ഷം), ഭൂലോകം എന്നിങ്ങനെ മൂന്നു മണ്ഡലങ്ങളായി വിഭജിക്കുകയും സൂര്യന്‍, ഇന്ദ്രന്‍ (ചിലപ്പോള്‍ വായു), അഗ്നി എന്നിവരെ ക്രമത്തില്‍ ഇവയുടെ അധിദേവതകളായി വാഴ്‌ത്തുകയും ചെയ്‌തു. അങ്ങനെ പ്രധാനദേവതകള്‍ മൂന്നായി. വിവിധ പ്രകൃതിശക്തികളെ കണക്കിലെടുത്ത് ഇവയുടെ എച്ചം പിന്നീട് 33 ആയി. വസുക്കള്‍ 8, രുദ്രന്മാര്‍ 11, ആദിത്യന്മാര്‍ 12, ദ്യോവ്, പൃഥിവി എന്നിങ്ങനെ (ശതപഥ ബ്രാഹ്മണം IV-5.7.2). ഋഗ്വേദത്തില്‍ ഒരിടത്ത് ഈ സംഖ്യ 3339 ആയിത്തീര്‍ന്നു.
""ആയിരം മൂന്നു, മൂന്നു നൂര്‍, മുപ്പത്തി-
യൊമ്പതുമുമ്പര്‍ പൂജിച്ചിതഗ്നിയെ
നെയ്യു തൂകിനാര്‍: ദര്‍ഭ തൂര്‍ത്തുവിരി
ച്ചങ്ങിരുത്തിനാരീ, ഹോമകാരനെ'' ( III-9, 9)
ഈ മൂവായിരത്തിലധികം ദേവന്മാരെക്കൊണ്ട് മുപ്പത്തിമൂന്നു ദേവന്മാരുടെ പ്രഭാവത്തെയാണു പ്രകീര്‍ത്തിക്കുന്നത് എന്ന് സായണന്‍ തന്റെ വ്യാഖ്യാനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഖ്യയാണ് പിന്നീടു വികസിച്ച് മുപ്പത്തിമൂന്നുകോടിയായത്. പ്രകൃതിയുടെയും മനുഷ്യജീവിതത്തിന്റെയും പലതരത്തിലുള്ള വശങ്ങളെയും വെണ്ണേറെ കണക്കാക്കി വെണ്ണേറെ പേര്‍ കൊടുത്തു വ്യവഹരിക്കാന്‍ ഉദ്ദേശിച്ചതിന്റെ ഫലമായിട്ടാണ് അവിശ്വസനീയമായ വിധം ദേവതാസംഖ്യ വര്‍ധിച്ചിട്ടുള്ളത്. എങ്കിലും ഒന്നു തന്നെയാണ് മൂന്നായി, മുപ്പത്തിമൂന്നായി, മൂണ്ണായിരത്തിമുന്നൂറ്റിമുപ്പത്തൊമ്പതായി, മുപ്പത്തിമൂന്നുകോടിയായി പരിണമിച്ചിട്ടുള്ളത് എന്ന ആന്തരതത്ത്വം വേദകാലഋഷികളും വേദവ്യാഖ്യാതാക്കളും ഒരിക്കലും വിസ്‌മരിച്ചിട്ടില്ല.
എക്കാലത്തും മനുഷ്യസമുദായത്തിലെ അംഗങ്ങള്‍ ഒരേ ബൗദ്ധിക നിലവാരത്തില്‍പ്പെട്ടവരല്ല. ചിലര്‍ അതിബുദ്ധിമാന്മാരും അതിപ്രതിഭാശാലികളുമാണെങ്കില്‍ ഭൂരിപക്ഷം ജനങ്ങളും മന്ദപ്രജ്ഞന്മാരായിരിക്കും. ഈ ഭൂരിപക്ഷം ജനങ്ങള്‍ പ്രതിഭാസമ്പന്നമായ ന്യൂനപക്ഷത്തിന്റെ ആദര്‍ശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമനുസരിച്ചു ജീവിതം നയിക്കുന്നവരാണ്.
""യദ് യദാചരതി ശ്രഷ്‌ഠഃ
തത്തദേവേതരേ ജനാഃ'' (ഭ.ഗീ. III-21)
എന്ന പ്രമാണം എന്നും അര്‍ഥവത്താണ്. ഋഗ്വേദ സംഹിതകള്‍ പല കാലങ്ങളിലായി വളര്‍ന്നു രൂപം കൊണ്ടവയാകയാലും അവയിലെ സൂക്തങ്ങളുടെ കര്‍ത്താക്കന്മാര്‍ അനേകം ഋഷികളാകയാലും ഓരോ ഋഷിയും അവരവരുടെ രുചിഭേദമനുസരിച്ചുള്ള ദേവതകള്‍ക്കു പ്രാമുഖ്യവും പ്രാമാണ്യവും നല്‌കിയതിനാലും ഇഷ്‌ടദേവത എന്ന ഒരു ശൈലി ജനങ്ങള്‍ക്കിടയില്‍ പ്രചരിതമായി. ഋഗ്വേദദേവതകളില്‍ പലരും പലരുടെയും ഇഷ്‌ടദേവതക ളായും ആ ഇഷ്‌ടദേവതകള്‍ അതതു ജനങ്ങളുടെ ദൃഷ്‌ടിയില്‍ സര്‍വേശ്വരന്മാരായും പരിണമിച്ചു. ഇങ്ങനെയുണ്ടായ പല സര്‍വേശ്വരന്മാരുടെയും സങ്കല്‌പങ്ങളെ സമന്വയിപ്പിക്കുന്നതിനുള്ള പ്രക്രിയയും ഋഗ്വേദകാലത്തു നടന്നിട്ടുള്ളതായി താഴെപ്പറയുന്ന സൂക്തത്തില്‍ നിന്നു മനസ്സിലാക്കാം.
""ആദിത്യനെ ഇന്ദ്രനെന്നും മിത്രനെന്നും വരുണനെ
ന്നും അഗ്നിയെന്നും പറയുന്നു. വാനത്തു വടിവില്‍
പറക്കുന്ന ഗരുഡനും അദ്ദേഹം തന്നെ.മേധാവികള്‍
ഒന്നിനെ പലതായിപ്പറകയാണ്. വൈദ്യുതാഗ്നി,
യമന്‍, വായു എന്നിവരും അദ്ദേഹമത്ര''
(E. th. I-164, 46)
ഈ മന്ത്രത്തില്‍ ആത്യന്തികമായ പ്രപഞ്ചതത്ത്വം ബ്രഹ്മതത്ത്വമായും (സത്തായും) പരമാത്മാവായും സമന്വയിക്കപ്പെട്ടിരുന്നു. മനുഷ്യാത്മാവിന്റെയും-ദേവന്മാരുടെയും പരമാത്മാവിന്റെയും ഏകത്വം ഇവിടെ സൂചിതമായിട്ടുണ്ടെന്ന് സായണന്‍ അഭിപ്രായപ്പെടുന്നുണ്ട്. വൈദിക-ഋഷികള്‍ തങ്ങളുടെ അഭൗതിക പ്രപഞ്ചരഹസ്യാന്വേഷണത്തിനിടയില്‍ ഈ ദൃശ്യപ്രപഞ്ചത്തിന്റെ സ്രഷ്‌ടാവായി ഒരു ശക്തിയെ കണ്ടെത്തിയത് മറ്റൊരു പ്രധാന സംഭവമാണ്. പ്രപഞ്ചസൃഷ്‌ടി എന്ന ആശയമുദിച്ചതോടുകൂടി സൃഷ്‌ടികര്‍ത്താവായി ഒരു പ്രപഞ്ച മനസ്‌തത്ത്വത്തെ (ഹിരണ്യ ഗര്‍ഭനെ, വിശ്വകര്‍മാവിനെ) അവര്‍ സങ്കല്‌പിച്ചു. അത്രയുമായപ്പോള്‍ പ്രപഞ്ചത്തിന്റെ നിമിത്തകാരണവും ഉപാദാനകാരണവും തമ്മില്‍ ഒരിടയ്‌ക്ക് ആശയസംഘട്ടനമുണ്ടായതായി ഋഗ്വേദത്തില്‍ തെളിവുകളുണ്ട്. ഈ രണ്ടാശയങ്ങളും വിശദമാക്കുന്ന സൂക്തങ്ങള്‍ താഴെ കൊടുക്കുന്നു:
"തന്തിരുവടി നമ്മുടെ അച്ഛനാണ്; രക്ഷിതാവാണ്. വിധാ
താവായ തന്തിരുവടിക്കറിയാം തേജഃസ്ഥാനങ്ങളും സര്‍വഭുവനങ്ങളും. തന്തിരുവടി ഏകനായിത്തന്നെ ദേവന്മാര്‍ക്കു പേരിട്ടു. തന്തിരുവടിയെ മറ്റുഭൂതങ്ങള്‍ ചോദിക്കുന്നു. (X-83, 3).
"വിശ്വദര്‍ശിയായ വിശ്വകര്‍മാവ് മഹത്ത്വത്താല്‍ ഭൂമിയെ നിര്‍മിച്ചു; ദ്യോവിനെയും സൃഷ്‌ടിച്ചുവല്ലോ. അതിന് എന്താണടിസ്ഥാനം ? എന്തൊരു വസ്‌തുകൊണ്ടുണ്ടാക്കി ? എങ്ങനെ ഉണ്ടായി ?'
"എല്ലാടത്തും കച്ചും എല്ലാടത്തും മുഖവും എല്ലാടത്തുംകയ്യും എല്ലാടത്തും കാലുമുള്ള ഏകനായ ദേവന്‍ കൈകള്‍ കൊണ്ട് (ദ്യോവിനെ) പരത്തി, കാലുകള്‍കൊണ്ട് ഭൂവിനെ സൃഷ്‌ടിച്ചു'.
"വാനൂഴികളെ യാതൊന്നില്‍നിന്നു പണിതുവോ ആ കാടേതായിരിക്കും ? ആ മരം എന്തായിരിക്കും ? ബുദ്ധിമാന്മാരേ, ഇതു മനസ്സുകൊണ്ടു ചോദിക്കുവിന്‍, ഭുവനങ്ങളെ താങ്ങിക്കൊണ്ട് എവിടെ വാണരുളുന്നു എന്നും ?' (X-82, 2,3,4).
ഇപ്രകാരം ഋഗ്വേദവും മറ്റു വേദങ്ങളും അവയുടെ വ്യാഖ്യാനങ്ങളായ ബ്രാഹ്മണങ്ങളും പരിശോധിച്ചാല്‍ വേദകാലചിന്തകന്മാര്‍ പ്രപഞ്ചരഹസ്യത്തെ മൂന്നു വിധത്തില്‍ ഉദ്‌ഘാടനം ചെയ്യുന്നതിനു പരിശ്രമിച്ചതായി തെളിയുന്നുണ്ട്-ദൈവശാസ്‌ത്രപരം, അധ്യാത്മപരം, മനശ്ശാസ്‌ത്രപരം എന്നിങ്ങനെ. ഗാഢമായ ഭക്തിയുടെയും സഹജാവബോധ(intuition)ത്തിന്റെയും ഫലമായി അവര്‍ക്ക് സര്‍വാന്തര്യാമിയും സര്‍വശക്തനുമായ ഒരു പരമതത്ത്വത്തെ സര്‍വത്തിനും അധിഷ്‌ഠാനമായി സങ്കല്‌പിക്കുവാന്‍ സാധിച്ചു എന്നതാണ് അതിപ്രധാനമായ സംഗതി. പ്രപഞ്ചം തന്നെ ആ ശക്തിയുടെ സ്വരൂപമെന്ന നിലയില്‍, അതിന് പരമപുരുഷന്‍ എന്ന സംജ്ഞയും അവര്‍ നല്‌കിയിട്ടുണ്ട്.
"ആയിരം തലയും ആയിരം കച്ചും ആയിരം കാലുമുള്ള ആ പുരുഷന്‍ ബ്രഹ്മാണ്ഡമാകെ ചൂഴ്‌ന്ന് പത്തുവിരല്‍ കവിഞ്ഞു നില്‍ക്കുന്നു.
ആ പുരുഷന്‍ തന്നെയാണ് ഉള്ളതും ഉണ്ടാകാന്‍ പോകുന്നതുമായ ജഗത്തൊക്കെ. അമൃതത്വത്തിന്റെ ഉടയവനുമാകുന്നു. അന്നത്തിന്നായി വെളിപ്പെടുന്ന അദ്ദേഹം.'
"അത്രയ്‌ക്കുണ്ട് പുരുഷന്റെ മഹത്ത്വം. എന്നാല്‍ അതിലും മീതെയാണ് അദ്ദേഹം. ഈ ഭുവനമെല്ലാം അദ്ദേഹത്തിന്റെ കാലംശം മാത്രമാണ്. അദ്ദേഹത്തിന്റെ മുക്കാലംശം ദ്യോവിങ്കലാകുന്നു' (X-90, 1,2,3).
ഈ ഉദ്ധൃതഭാഗങ്ങളില്‍നിന്ന് നാമരൂപാത്മകമായ ഈശ്വരാംശം പ്രപഞ്ചവും അഭൗതികമായ ഈശ്വരാംശം സര്‍വവ്യാപിയും സര്‍വാതിശായിയുമാണെന്ന് അവര്‍ സിദ്ധാന്തിക്കുന്നതായി പരിഗണിക്കാം.
വൈദികസാഹിത്യത്തിന്റെ അന്ത്യദശയിലെ കൃതികളായ ഉപനിഷത്തുക്കളില്‍ ക്രിയാകാണ്ഡാതീതമായ കാര്യങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രാമുഖ്യം വന്നതോടുകൂടി ഈശ്വരസങ്കല്‌പത്തിന് ദാര്‍ശനികമായ ഒരു പരിവേഷം വന്നുചേര്‍ന്നു. അമൂര്‍ത്തമായ പ്രപഞ്ചതത്ത്വം ബ്രഹ്മമെന്നും, സമൂര്‍ത്തമായത് ഈശ്വരനാണെന്നും, ഈശ്വരന്റെ ക്രിയാശക്തി മായയെന്നും വ്യവഹരിക്കപ്പെടുവാന്‍ തുടങ്ങി. ഈ മായാസങ്കല്‌പത്തിനു പിന്നില്‍ ഭാരതത്തിലെ പ്രാഗ്-ആര്യ സംസ്‌കാരത്തിന്റെ സംഭാവനയുമുള്ളതായി വിചാരിക്കണം. എന്തുകൊണ്ടെന്നാല്‍ പ്രപഞ്ചത്തിന്റെ അധിദേവതയായി ഒരു ദേവിയെക്കുറിച്ച്-ശക്തിയെക്കുറിച്ചുള്ള ഭാവന ആര്യാഗമനത്തിനുമുമ്പുതന്നെ ഭാരതത്തില്‍ നിലവിലുണ്ടായിരുന്നു. ഈ ഭാവനയില്‍ കൗതുകാവിഷ്‌ടരായ വേദകാലഋഷികള്‍ അതിനെ സ്വാംശീകരിക്കാന്‍ മടിച്ചില്ല. അതിന്റെ ഫലമായി ഋഗ്വേദത്തില്‍ ദേവീസൂക്തം സ്ഥലം പിടിച്ചു:
"ഞാന്‍ രുദ്രരായും വസുക്കളായും സഞ്ചരിക്കുന്നു. ഞാന്‍ ആദിത്യരായും വിശ്വദേവതകളായും സഞ്ചരിക്കുന്നു. മിത്രാവരുണരിരുവരെ ഞാന്‍ വഹിക്കുന്നു. ഞാന്‍ ഇന്ദ്രാഗ്നികളെയും ഞാന്‍ അശ്വിനികളിരുവരെയും വഹിക്കുന്നു...'
"ഞാന്‍ രാജ്ഞിയാണ്. ധനം കിട്ടിക്കുന്നവളാണ്. അറിഞ്ഞവളാണ്. യജ്ഞാര്‍ഹരില്‍ മുഖ്യയുമാണ്. ബഹുരൂപവും സത്തുക്കളില്‍ ഉള്‍പ്പുക്കവളുമായ ആ എന്നെത്തന്നെയാണ് ബഹുപ്രദേശങ്ങളില്‍ ദേവന്മാര്‍ അനുഷ്‌ഠിച്ചു പോരുന്നത്.'
"ഭക്ഷിക്കുന്നതെന്നെക്കൊണ്ട്; കാണുന്നതെന്നെക്കൊണ്ട്. ശ്വസിക്കുന്നതെന്നെക്കൊണ്ട്; ശബ്‌ദം കേള്‍ക്കുന്നതെന്നെക്കൊണ്ട്. ആ എന്നെ അറിയാത്തവര്‍ നശിച്ചുപോകും...'
"...ദേവകളാലും മനുഷ്യരാലും സേവിക്കപ്പെട്ട വസ്‌തുവായ ഞാന്‍ എനിക്ക് ആരിലാരില്‍ ഇച്ഛതോന്നുന്നുവോ അവനെയവനെ ഉയര്‍ത്തും, അവനെ ബ്രഹ്മാവാക്കും, ഋഷിയാക്കും, സുപ്രജ്ഞനാക്കും.'
"ഞാനാണ് രുദ്രന് ബ്രഹ്മദ്വേഷിയായ ഹിംസകനെ (ത്രിപുരാസുരനെ) കൊല്ലാന്‍ വില്ലു കുലച്ചത്. ഞാനാണ് ആളുകള്‍ക്കു വേണ്ടി യുദ്ധം ചെയ്യുന്നത്. ഞാനാണ് വാനൂഴികളുടെ ഉള്ളിലിരിക്കുന്നത്.' (X-125)
പരമാത്മാവായ ഈശ്വരന് ശക്തിസ്വരൂപിണിയായ ദേവിയുടെ സഹായം കൂടാതെ സൃഷ്‌ടിസ്ഥിതിസംഹാരങ്ങള്‍ സാധ്യമല്ല എന്ന ആശയം ഈ ദേവീസൂക്തത്തില്‍ പ്രസ്‌പഷ്‌ടമാണ്. സൃഷ്‌ടിക്കുമ്പോള്‍ ഈശ്വരനില്‍ വാഗ് ശക്തിയും രക്ഷിക്കുമ്പോള്‍ ലക്ഷ്‌മിയും സംഹരിക്കുമ്പോള്‍ ദുര്‍ഗയും അധികാരം ചെലുത്തുന്നു. ശക്തി ഈശ്വരിയാണ്; എല്ലാ ജീവത്സത്തയുടെയും ഉത്‌പത്തിസ്ഥാനവും ആധാരവും അന്തിമമായ പ്രാപ്യസ്ഥാനവുമാണ്. ഈ ഐശ്വര്യശക്തിയാണ് ഉപനിഷത്‌സാരഭൂതമായ ഭഗവദ്‌ഗീതയിലും അദ്വൈതദര്‍ശനത്തിലും മായ എന്ന പേരില്‍ പിന്നീടു വ്യവഹൃതമായത്. അങ്ങനെ ഈശ്വരന്‍ മായയോടു കൂടിയവനായി-മായിയായി.
""മായാം തു പ്രകൃതിം വിദ്യാത്
മായിനം തു മഹേശ്വരം.''
ഭഗവദ്‌ഗീതയില്‍ ഉപനിഷത്‌പ്രതിപാദിതമായ പ്രപഞ്ചതത്ത്വത്തെ പല വിധത്തിലും പ്രതിപാദിച്ചിട്ടുണ്ട്-ചിലപ്പോള്‍ നിര്‍ഗുണന്‍, നിരാകാരന്‍ എന്ന നിലയില്‍, മറ്റു ചിലപ്പോള്‍ സഗുണന്‍, നിരാകരന്‍ എന്ന നിലയില്‍, വേറെ ചിലപ്പോള്‍ സഗുണന്‍, സാകാരന്‍ എന്ന നിലയില്‍. ഈശ്വരന്‍ സഗുണനാണ്, നിര്‍ഗുണനാണ്, രണ്ടിലും കവിഞ്ഞ ഒരു അനിര്‍വചനീയ തത്ത്വമാണ് എന്നുള്ള സങ്കല്‌പങ്ങളെല്ലാം ഗീതയില്‍ പലേടങ്ങളിലായി വര്‍ണിച്ചിരിക്കുന്നു. ഉപനിഷത്തുക്കളില്‍ ഘോഷിക്കപ്പെടുന്ന അനാദ്യന്തവും അവ്യവച്ഛേദ്യവും തന്മൂലം അനിര്‍വചനീയവുമായ നിര്‍ഗുണബ്രഹ്മം ഗീതയ്‌ക്കും തികച്ചും സമ്മതമാണെങ്കിലും ഈദൃശ പ്രതിപാദനത്തിന് അതില്‍ പ്രമാണ്യമുണ്ടെങ്കിലും, ഭൂരിപക്ഷം ജനങ്ങള്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ സഗുണബ്രഹ്മത്തെ അവതരിപ്പിക്കുവാനും പ്രചരിപ്പിക്കുവാനുമാണ് അതു കൂടുതല്‍ പ്രയത്‌നിച്ചിട്ടുള്ളത്. സഗുണമെന്നതുകൊണ്ട് കേവലം സാകാരമെന്നല്ല, നിരാകാരസഗുണമായ പ്രപഞ്ചസത്യത്തെയാണ് വിവക്ഷിക്കുന്നത്. ഈ തത്ത്വത്തെ ഗീത ഈശ്വരശബ്‌ദം കൊണ്ടു വ്യവഹരിക്കുന്നു. അറിവ്, ഇച്ഛ, പ്രമം തുടങ്ങിയ എല്ലാ മനുഷ്യഗുണങ്ങളും ഈശ്വരനില്‍ ആരോപിക്കപ്പെടുന്നുണ്ട്. എങ്കിലും മനുഷ്യന്റെ പരിമിതികളൊന്നുമില്ലാത്ത ഒന്നാണ് ഗീതയിലെ ഈശ്വരന്‍. ഉദാഹരണമായി മനുഷ്യന്‍ ജ്ഞാനമുള്ളവനാണ്; പക്ഷേ ഈശ്വരന്‍ സര്‍വജ്ഞനാണ്. നിര്‍ഗുണ നിരാകാരമായ പ്രപഞ്ചതത്ത്വം സാമാന്യമനുഷ്യന്റെ ഭാവനയ്‌ക്ക് അതീതമാകയാല്‍ അത് ഉള്‍ക്കൊള്ളുവാനോ, വ്യവച്ഛേദിച്ചു പറയുവാനോ ഭാവിക്കുമ്പോള്‍ അവന്റേതായ പരിമിതികള്‍ അതില്‍ ആരോപിക്കുക എന്നത് സ്വാഭാവികം മാത്രമാണ്; അങ്ങനെ അത് സഗുണമായ തത്ത്വമായി-ഈശ്വരനായി പ്രതിപാദിക്കപ്പെടുകയും ചെയ്യുന്നു. സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്‍ എന്ന സങ്കല്‌പം ഇപ്രകാരം പരിണമിച്ചുണ്ടായതാണ്. മനുഷ്യനിലെ "അഹം' എന്ന ബോധം നിലനില്‌ക്കുന്നിടത്തോളം ആത്മാവ്, പ്രകൃതി, ഈശ്വരന്‍ എന്നീ മൂന്നു തത്ത്വങ്ങള്‍ വേറെ വേറെയായി ഉണ്ടായിരിക്കുമെങ്കിലും ഈ മൂന്നും നിര്‍ഗുണബ്രഹ്മത്തിന്റെ പ്രാതിഭാസികമായ മൂന്നു ഭാവങ്ങള്‍ മാത്രമാണ്. "അഹം' വിലയിക്കുന്നതോടുകൂടി ഈ മൂന്നും മാഞ്ഞുപോവുകയും ഒരേ ഒരു നിര്‍ഗുണതത്ത്വമായിത്തീരുകയും ചെയ്യുന്നു. ജ്ഞാനമാത്രാത്മകമായ ബ്രഹ്മതത്ത്വം അപ്പോള്‍ അനുഭൂതിവിഷയമാകുന്നതാണ്. ആകയാല്‍ നിര്‍ഗുണവും സഗുണവും, നിരാകാരവും സാകാരവും, നിരുപാധികവും സോപാധികവുമായ സങ്കല്‌പങ്ങള്‍ ഒരേ തത്ത്വത്തെക്കുറിച്ചുള്ള രണ്ടു സങ്കല്‌പങ്ങള്‍ മാത്രമാണെന്നു വന്നു ചേരുന്നു. തീയിനെയും അതിന്റെ ദാഹകശക്തിയെയും വേര്‍തിരിച്ചു കാണുവാനോ പറയുവാനോ ശക്യമല്ലാത്തതുപോലെ ബ്രഹ്മ-ഈശ്വരഭാവനകള്‍ പരസ്‌പരാഭിന്നങ്ങളാണ്. നിഷ്‌ക്രിയഭാവത്തിലുള്ള ബ്രഹ്മം സക്രിയഭാവത്തില്‍ പ്രപഞ്ചത്തിന്റെ സൃഷ്‌ടിസ്ഥിതിസംഹാരകാരകന്‍ ആയും, അച്ഛന്‍, അമ്മ, സഖാവ്, പ്രഭു, ആശ്രയം, നിലയം, രക്ഷാസങ്കേതം, ലക്ഷ്യം എന്നിങ്ങനെ എല്ലാമായും സങ്കല്‌പിക്കപ്പെട്ടിരിക്കുകയാണ്. ഈശ്വരന്‍ അവ്യക്തമൂര്‍ത്തിയായ ബ്രഹ്മമായി പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്നു.
""മയാ തതമിദം സര്‍വം
ജഗദവ്യക്തമൂര്‍ത്തിനാ
മത്‌സ്ഥാനി സര്‍വഭൂതാനി
നചാഹം തേഷ്വവസ്ഥിതഃ.
ഈശ്വരഃസര്‍വഭൂതാനാം
ഹൃദ്ദേശേളര്‍ജുന തിഷ്‌ഠതി
ഭ്രാമയന്‍ സര്‍വഭൂതാനി
യന്ത്രാരൂഢാനി മായയാ.''
""മത്തഃ പരതരം നാന്യത്
കിഞ്ചിദസ്‌തി ധനഞ്‌ജയ!
മയി സര്‍വമിദം പ്രാതം
സൂത്ര മണിഗണാ ഇവ.'' (ഭഗവദ്‌ഗീത)
സര്‍വാതിശായിയും സര്‍വന്തര്യാമിയുമായ ഈശ്വരന്‍ ജഗത്തിന്റെ നിമിത്തകാരണം മാത്രമല്ല ഉപാദാനകാരണവുമാണെന്നുള്ള ആശയത്തിന് ഇപ്രകാരം ദൃഢത കൈവരികയും അതുവഴി ഓരോ പദാര്‍ഥവും അതിന്റെ സാരാംശവും ഈശ്വരനല്ലാതെ മറ്റൊന്നുമല്ലെന്നു പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്‌തു. എല്ലാ ഭൂതങ്ങളും ഈശ്വരനില്‍ സ്ഥിതി ചെയ്യുന്നു., എന്നാല്‍ ഈശ്വരന്‍ ഒന്നിലുമില്ല മുതലായ വാദമുഖങ്ങള്‍ക്കെല്ലാം ആധാരം ഈശ്വരനെക്കുറിച്ചുള്ള ഈ നവീന ഭാവനകളാണ്. സകലാശ്രയമായ ഈശ്വരനെ സര്‍വാത്മനാ ശരണീകരിക്കുന്നവന് മായാകാര്യതിരോഹിതമായ ഈ ദിവ്യരഹസ്യം ഈശ്വരാനുഗ്രഹത്താല്‍ ഉദ്‌ഘാടിതമാവുകയും അനുഭവൈകവേദ്യമാവുകയും ചെയ്യുന്നു എന്നു ഭഗവദ്‌ഗീത സമര്‍ഥിക്കുന്നു.
പ്രപഞ്ചം ഈശ്വരന്റെ തന്നെ ഒരു പ്രത്യക്ഷ രൂപമാകയാല്‍ അതിലെ വസ്‌തുക്കളെല്ലാം തത്‌പ്രതീകങ്ങളാണ്. ഏതിനെ വേണമെങ്കിലും ധ്യാനവിഷയമാക്കാം. എങ്കിലും ഐശ്വര്യമായ അംശത്തിന് വസ്‌തുവിന്റെ നിലയനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടായിരിക്കും. ഓരോ മണല്‍ത്തരിയിലും തൃണാങ്കുരത്തിലും സമുന്നതവൃക്ഷത്തിലും പക്ഷിയിലും മറ്റു തിര്യക്കുകളിലും മനുഷ്യനിലും ഈശ്വരാംശമുണ്ടെങ്കിലും താരതമ്യേന അതു കൂടുതലായിട്ടുള്ളത് മനുഷ്യനിലാണ്. ഈശ്വരന്റെ സൃഷ്‌ടിക്രമത്തിലാണ് അതിനുള്ള കാരണം തേടേണ്ടത്.
""സൃഷ്‌ട്വാ പുരാ ഹി ഭഗവാനജയാത്മശക്ത്യാ
വൃക്ഷാന്‍ സരിസൃപപശൂന്‍ ഖഗദംശമത്സ്യാന്‍
തൈസ്‌തൈരതുഷ്‌ടഹൃദയഃ പുരുഷം വിധായ
ബ്രഹ്മാവലോകനിപുണം മുദമാപ ദേവഃ''
മത്സ്യവൃക്ഷപക്ഷിമൃഗാദികളെ സൃഷ്‌ടിച്ച് അവയില്‍ തൃപ്‌തി തോന്നാത്ത ദേവന്‍ (ഈശ്വരന്റെ പര്യായം) ബ്രഹ്മവാലോകനിപുണനായ മനുഷ്യനെ ചമച്ച് സന്തുഷ്‌ടനായി എന്നര്‍ഥം. ഭാഗവതത്തില്‍ പ്രസ്‌തുതാശയം ഇപ്രകാരം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യനില്‍ മൃഗാപേക്ഷയാ ഈശ്വരാംശം കൂടാമെങ്കില്‍ ഒരു ഉത്‌കൃഷ്‌ട മനുഷ്യനില്‍ അതിനു പിന്നെയും ആധിക്യമുണ്ടാകാന്‍ വഴിയുണ്ട്. അങ്ങനെയാണ് അസാധാരണ വൈഭവശാലികളായ രാമ, കൃഷ്‌ണാദികളില്‍ അവതാരബുദ്ധിയുണ്ടാകുവാനും ഈശ്വരന്‍ മനുഷ്യസമൂഹത്തെ ഉദ്ധരിക്കുന്നതിന് പലപ്പോഴും മനുഷ്യനായി അവതരിക്കുന്നു എന്ന ചിന്താഗതി ഉടലെടുക്കുവാനും ഇടയായത്. മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം,വാമനന്‍, പരശുരാമന്‍, ബലരാമന്‍, കല്‌ക്കി എന്നിവര്‍ അംശാവതാരങ്ങളായും രാമ, കൃഷ്‌ണന്‍മാര്‍ പൂര്‍ണാവതാരങ്ങളായും വ്യാഖ്യാനിക്കപ്പെടുന്നത് ഇവരുടെ ഭൂലോകജീവിതത്തെയും സിദ്ധിയെയും വൈഭവത്തെയും കര്‍മമഹിമയെയും നിര്‍ണയിച്ചുകൊണ്ടാണ്. രാമ, കൃഷ്‌ണാവതാരങ്ങളെ സംബന്ധിച്ചിടത്തോളം അവതാരവും അവതാരിയും തമ്മിലുള്ള ഭേദഭാവനയില്ല. അവരെ ഹിന്ദുമതവിശ്വാസികള്‍ സാക്ഷാത് ഈശ്വരനായും പരബ്രഹ്മത്തിന്റെ- നിര്‍ഗുണബ്രഹ്മത്തിന്റെ-സഗുണരൂപമായും കാണുന്നുണ്ട്. കാര്യവിവേചനമില്ലാത്തവര്‍ അവതാരത്തെ അവമതിക്കുന്നു എന്ന് ഗീതയില്‍ ഒരിടത്ത് കൃഷ്‌ണന്‍ പറയുന്നു.
""അവജാനന്തി മാം മൂഢാഃ
മാനുഷീം തനുമാശ്രിതം,
പരം ഭാവമജാനന്തോ
മമ ഭൂതമഹേശ്വരം.''
ഈശ്വരന്റെ വിഭൂതികളെപ്പറ്റിയും അവതാരങ്ങളെപ്പറ്റിയും അവതാരമാഹാത്മ്യത്തെപ്പറ്റിയും ഗീതയില്‍ പ്രത്യേകം വര്‍ണിച്ചിട്ടുണ്ട്. ഈ ചിന്താഗതി ഗീതയില്‍ നിന്നു ബഹുജനങ്ങളിലേക്കു സംക്രമിച്ചതു കൊണ്ടാണ്, വാല്‌മീകി പുരുഷോത്തമനായി മാത്രം അവതരിപ്പിച്ച രാമനെ മതവിശ്വാസികള്‍ ഈശ്വരനായി ആരാധിക്കുവാന്‍ തുടങ്ങിയത്. ഈ അവതാരഭാവം മനുഷ്യരാശിക്കിടയില്‍ ഉദയം ചെയ്‌തിട്ടുള്ള മറ്റു മഹാപുരുഷന്മാരിലും ആരോപിക്കുക എന്ന ഒരു സ്വഭാവം തന്നെ ഈ ഗീതാസിദ്ധാന്തം ഇവിടെ പ്രചരിച്ചതുകൊണ്ടാണ്.
ഷഡ്‌ദര്‍ശനങ്ങളില്‍വച്ച് പ്രഥമസ്ഥാനം നല്‌കപ്പെടാവുന്ന സാംഖ്യത്തില്‍ പ്രപഞ്ചം സത്വ രജസ് തമോഗുണാത്മകമാണെന്നു വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ഈ സിദ്ധാന്തത്തെ സ്വാംശീകരിച്ച് പുരാണകര്‍ത്താക്കളും മറ്റും ഈശ്വരനിലും ത്രിഗുണാത്മകത്വം കാണുന്നതിനുള്ള കൗതുകം പ്രദര്‍ശിപ്പിച്ചിട്ടുള്ളതുമൂലം രജഃപ്രധാനനായ ബ്രഹ്മാവ്, സത്വപ്രധാനനായ വിഷ്‌ണു, തമഃപ്രധാനനായ രുദ്രന്‍ എന്നിങ്ങനെ ത്രിമൂര്‍ത്തിസങ്കല്‌പം പ്രചരിച്ചു. ഇപ്രകാരം പ്രാഗ്-ആര്യസംസ്‌കാരത്തിന്റെയും ആര്യസംസ്‌കാരത്തിന്റെയും ഭാഗങ്ങള്‍ ഉള്‍ക്കൊണ്ടു വളര്‍ന്ന ഉദാത്തമായ ഒരു സങ്കല്‌പമാണ് ഈശ്വരന്‍. ഒന്നു മുതല്‍ മുപ്പത്തിമൂന്നുകോടി വരെയും മുപ്പത്തിമൂന്നുകോടി മുതല്‍ ഒന്നു വരെയും വൈദിക-പൗരാണിക സാഹിത്യങ്ങളില്‍ പരാമൃഷ്‌ടമായ പ്രപഞ്ചതത്ത്വം ഒന്നുതന്നെയായി സമന്വയിപ്പിക്കുന്നതിലും ഹിന്ദുമതാചാര്യന്മാര്‍ പരിശ്രമിക്കുകയും ഭിന്നരുചികളായ ജനങ്ങളെ പ്രീണിപ്പിക്കുന്നതിലും ഈശ്വരോപാസനോന്മുഖരാക്കുന്നതിലും വിജയിക്കുകയും ചെയ്‌തിട്ടുണ്ട്. ഭഗവാന്‍ എന്ന പദം ഈശ്വരന്റെ പര്യായമായി ഉപയോഗിക്കുന്നു.
""ഐശ്വര്യസ്യ സമഗ്രസ്യ
വീരസ്യ യശസഃ ശ്രിയഃ
ജ്ഞാനവൈരാഗ്യയോശ്ചൈവ
ഷച്ചാം ഭഗ ഇതീരണാ.''
"ഭഗഃ അസ്യാസ്‌തി ഇതി ഭഗവാന്‍.'
ഭഗമുള്ളവന്‍ ഭഗവാന്‍ എന്നര്‍ഥം. ഈശ്വരനില്‍ ആരോപിക്കപ്പെട്ടിട്ടുള്ള സമഗ്ര ഗുണഗ്രാമവും ഇതില്‍ ഒതുങ്ങിയിട്ടുണ്ട്. ഈശന്‍ എന്നതിന് ഈശ്വരന്‍ (നിയന്താവ്) എന്ന പദത്തിന്റെ അര്‍ഥം തന്നെയാണുള്ളത് . പ്രപഞ്ചതത്ത്വത്തിനു നല്‌കിയിട്ടുള്ള ഈശ്വരശബ്‌ദം ശിവന്റെ പര്യായമായും പ്രയോഗിക്കപ്പെടുന്നു. പ്രാഗ്-ആര്യസംസ്‌കാരത്തിന്റെ സംഭാവനയായ ശിവ-ശക്തി സങ്കല്‌പത്തിന്റെ സ്വാധീനത ഇതില്‍ തെളിഞ്ഞുകാണുന്നു. ഭാരതത്തില്‍ത്തന്നെ താമസിച്ചിരുന്ന പ്രാഗ്-ആര്യവര്‍ഗത്തിന്റെ മാത്രമല്ല, ഇറാനിയന്‍ ജനതയുടെയും ബുദ്ധമതത്തിന്റെയും മറ്റും ആശയങ്ങളും ഈശ്വരതത്ത്വപരിണാമ നദീപ്രവാഹത്തില്‍ പോഷകനദികളായി കലര്‍ന്നിരിക്കുവാന്‍ സാധ്യതയുണ്ട് എന്ന കാര്യവും നിഷേധിക്കത്തക്കതല്ല.
പ്രാചീനതകൊണ്ടു പ്രഥമസ്ഥാനം കല്‌പിച്ചുകൊടുക്കാവുന്നതും ഷഡ്‌ദര്‍ശനങ്ങളിലൊന്നുമായ സാംഖ്യം നിരീശ്വരമെന്നും സേശ്വരമെന്നും രണ്ടായിട്ടുണ്ട്. പ്രകൃതി (അതതിലുള്ള സ്വാഭാവിക ശക്തി) ആണ് സകലതും നടത്തുന്നതെന്നും പുരുഷന്‍ സാക്ഷി മാത്രമായി പ്രകൃതിയില്‍ ലയിച്ചു നില്‌ക്കുന്നതേയുള്ളു എന്നുമുള്ള തത്ത്വത്തെ കാണിച്ച് പ്രകൃതി-പുരുഷവിവേകത്തെ ജ്ഞാനസാധകമായി ഉപദേശിക്കുന്ന നിരീശ്വരസാംഖ്യത്തില്‍ ജ്ഞാനസ്വരൂപനും പ്രമാതാവുമായ പുരുഷനാണ് പരമമായ തത്ത്വം. ഈ പുരുഷന്‍ അവര്‍ക്കു പ്രതിശരീരഭിന്നനുമാണ്. എന്നാല്‍ സേശ്വരസാംഖ്യക്കാര്‍ ഈ പുരുഷനെക്കാള്‍ പരനായ ഒരു ഈശ്വരനെ സങ്കല്‌പിക്കുന്നുണ്ട്. ക്ലേശ-കര്‍മവിപാക-ആശയങ്ങള്‍ ഇല്ലാത്ത പരമപുരുഷനായിട്ടാണ് അവര്‍ അതിനെ പ്രകീര്‍ത്തിച്ചിട്ടുള്ളത്. സേശ്വരസാംഖ്യം ഷഡ്‌ദര്‍ശനങ്ങളില്‍ മറ്റൊന്നായ യോഗം ആണ്. ഇച്ഛാജ്ഞാനക്രിയാ ശക്തികളോടുകൂടിയ ചേതനന്‍ (പ്രപഞ്ച ചാലകന്‍) ആണ് വൈശേഷികദര്‍ശനത്തില്‍ പ്രതിപാദിതനായ, സര്‍വജ്ഞാദി ഗുണപൂര്‍ണനായ ഈശ്വരന്‍. കര്‍മകാണ്ഡമായ പൂര്‍വമീമാംസയില്‍ കര്‍മത്തിനു സര്‍വപ്രാധാന്യം നല്‌കുന്നതിനായി ഒരുതരം നിരീശ്വരവാദംവരെ തദുപജ്ഞാതാവു കടന്നുചെല്ലുന്നുണ്ട്. ഉത്തരമീമാംസയിലാകട്ടെ ആദ്യത്തെ നാലധ്യായം സഗുണനായ ഈശ്വരനെക്കുറിച്ചും ബാക്കി ഭാഗങ്ങള്‍ നിര്‍ഗുണബ്രഹ്മത്തെക്കുറിച്ചും പ്രധാനമായി ചര്‍ച്ചചെയ്‌തിരിക്കുന്നു. ബഹുദേവതാസങ്കല്‌പം എങ്ങനെ ഏകേശ്വരസങ്കല്‌പം വരെ എത്തിച്ചേര്‍ന്നു എന്ന് അന്യത്ര വിസ്‌തരിച്ചിട്ടുണ്ട്. നോ. അദ്വൈതം, അല്ലാഹു, അവതാരങ്ങള്‍, ആരാധന, ഇതിഹാസപുരാണങ്ങള്‍, ഇന്‍കാ, ഇസ്‌ലാം മതം, ഉപനിഷത്തുകള്‍, കണ്‍ഫ്യൂഷ്യസ്, ക്രിസ്‌തുമതം, ജൈനമതം, ദൈവം, ന്യായം, ബുദ്ധമതം, മധ്വന്‍ (ദ്വൈതം), യോഗം, രാമാനുജന്‍ (വിശിഷ്‌ടാദ്വൈതം), വേദങ്ങള്‍, വൈശേഷികം, സരതൂഷ്‌ട്രമതം, സാംഖ്യം, സിക്കുമതം, സൂഫിസം, ഹിന്ദുമതം
കഠോപനിഷത്ത്
ഒരു പ്രമുഖ ഉപനിഷത്ത്. അഥര്‍വവേദീയമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. വല്ലികളായി വിഭജിച്ചിരിക്കുന്നതുകൊണ്ടും "സഹനാവവതു' എന്നു ശാന്തിപാഠം ഉള്ളതുകൊണ്ടും ഇത് കൃഷ്‌ണയജുര്‍വേദീയമായ ഒരു ഉപനിഷത്താണെന്നും പണ്ഡിതാഭിപ്രായമുണ്ട്. സാമാന്യം ദീര്‍ഘമായ ഈ ഉപനിഷത്തിനു മൂന്നു ഖണ്ഡങ്ങള്‍ വീതമുള്ള രണ്ടധ്യായങ്ങളുണ്ട്.
യജ്ഞഫലം ലഭിക്കണമെന്ന അഭിവാഞ്‌ഛയോടെ നചികേതസ്സിന്റെ അച്ഛനായ ഉദ്ദാലകന്‍ വിശ്വജിത്ത് എന്ന മഹത്തായ യാഗം നടത്തി. അതില്‍ അദ്ദേഹം തന്റെ സര്‍വസ്വവും ബ്രാഹ്മണര്‍ക്കു ദാനം ചെയ്‌തു. ദക്ഷിണ നല്‌കുവാനായി കൊണ്ടുവന്ന പശുക്കളെ കണ്ടപ്പോള്‍ പുത്രനായ നചികേതസ്സ് ചിന്താക്രാന്തനായി. ജരാജീര്‍ണങ്ങളായ പശുക്കളെ ദാനം ചെയ്യുന്നതുകൊണ്ട് ദാതാവിന് നരകമാണല്ലോ ലഭിക്കുന്നത് എന്ന് അവന്‍ ചിന്തിച്ചു. സ്വപിതാവിനോട്, തന്നെ ആര്‍ക്കാണു നല്‌കുന്നത് എന്ന് അവന്‍ ചോദിച്ചു. പിതാവ് മറുപടി പറയാത്തതിനാല്‍ രണ്ടാമതും മൂന്നാമതും നചികേതസ്സ് അതേ ചോദ്യം ആവര്‍ത്തിച്ചു. "നിന്നെ ഞാന്‍ മൃത്യുവിനാണ് കൊടുക്കുവാന്‍ പോകുന്നത്' എന്നു കോപത്തോടെ ഉദ്ദാലകന്‍ മറുപടി പറഞ്ഞു. ഒരിക്കലും അധമമായി പെരുമാറിയിട്ടില്ലാത്ത തന്നെ മൃത്യുവിനു നല്‌കുന്നതിലുള്ള അസാംഗത്യത്തെക്കുറിച്ചു ചിന്തിച്ച നചികേതസ്സ് യമരാജന്റെ സമീപത്തുപോകാന്‍ തന്നെ ചിന്തിച്ചുറച്ചു. വിളംബംവിനാ ആ ബാലന്‍ യമപുരിയിലെത്തിച്ചേര്‍ന്നു. അപ്പോള്‍ യമന്‍ സ്വഭവനത്തിലില്ലായിരുന്നു. അദ്ദേഹം മടങ്ങിയെത്തിയപ്പോള്‍ സാക്ഷാല്‍ അഗ്‌നി തന്നെ തേജോരൂപനായ ബ്രാഹ്മണാതിഥിയുടെ രൂപത്തില്‍ എത്തിയിരിക്കുകയാണെന്നു പത്‌നി അറിയിച്ചു. യമരാജന്‍ അര്‍ഘ്യപാദ്യങ്ങളുമായി നചികേതസ്സിന്റെ സമീപമെത്തി. ക്ഷുധാര്‍ത്തനായി തന്റെ ഗൃഹത്തില്‍ മൂന്നുനാള്‍ വസിച്ചതിനുപകരം മൂന്നു വരങ്ങള്‍ ചോദിച്ചുകൊള്ളുവാന്‍ അദ്ദേഹം നചികേതസ്സിനോടു പറഞ്ഞു. "പിതാവ് തന്നോടു ശാന്തഌം സന്തുഷ്ടഌം തന്നെക്കുറിച്ചു ദുഃഖമില്ലാത്തവഌം ആയിത്തീരണമെന്നും യമലോകത്തുനിന്നു തിരിച്ചുപോയാല്‍ തന്നോടു സ്‌നേഹമസൃണമായി പെരുമാറണമെന്നുമായിരുന്നു നചികേതസ്സ് ചോദിച്ച ഒന്നാമത്തെ വരം. ശ്രദ്ധാലുവും ജിജ്ഞാസുവുമായ തനിക്കു സ്വര്‍ഗവാസികള്‍ അമൃതത്വം അനുഭവിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞുതരണമെന്നായിരുന്നു രണ്ടാമത്തെ വരം. ഇതുകേട്ട യമധര്‍മരാജാവ് നചികേതസ്സിന് അഗ്‌നിവിദ്യ ഉപദേശിച്ചുകൊടുത്തു. നചികേതസ്സ് അത് ഹൃദിസ്ഥമാക്കി. "മരണാനന്തരം ആത്മാവുണ്ടോ? അതോ ഇല്ലയോ? അതിനെ സംബന്ധിച്ചു ഭിന്നാഭിപ്രായമാണുള്ളത്. ആകയാല്‍ ഇക്കാര്യം തനിക്കു മനസ്സിലാകത്തക്കവണ്ണം പറഞ്ഞുതരണം' എന്നതായിരുന്നു മൂന്നാമത്തെ ആവശ്യം. ദേവന്മാര്‍ക്കുപോലും സംശയമുള്ള ഈ വിഷയം അതിസൂക്ഷ്‌മമാകയാല്‍ മറ്റൊരു വരം ചോദിച്ചുകൊള്ളുവാന്‍ യമന്‍ അഭ്യര്‍ഥിച്ചുവെങ്കിലും നചികേതസ്സ് അതിന് വഴിപ്പെട്ടില്ല. ഗത്യന്തരമില്ലാതെ യമധര്‍മന്‍ നചികേതസ്സിനു ബ്രഹ്മവിദ്യ ഉപദേശിച്ചുകൊടുത്തു. "ഓം' എന്നത് പരമപദത്തിന്റെ ഏകാക്ഷരമാണ്. അതുതന്നെയാണ് അക്ഷരബ്രഹ്മം; പരബ്രഹ്മം. ഈ അക്ഷരബ്രഹ്മത്തെ സാക്ഷാത്‌കരിച്ചതിനുശേഷം എന്തുതന്നെ ആഗ്രഹിച്ചാലും അതു ലഭ്യമാകുന്നു. ആത്മാവ് ജനിക്കുന്നില്ല; മരിക്കുന്നുമില്ല. അത് നിത്യമാണ്. അത് ആരും സൃഷ്ടിച്ചതല്ല. ജന്മരഹിതവും നിത്യവും ശാശ്വതവും സനാതനവുമാണ്. ശരീരം നശിച്ചാലും ആത്മാവിനു നാശമില്ല എന്നിങ്ങനെ യമന്‍ ഉപദേശിച്ചു. ആത്മസ്വരൂപം, ആത്മപ്രാപ്‌തിക്കുള്ള മാര്‍ഗം, ബ്രഹ്മജ്ഞാനഫലം എന്നിവയാണ് കഠോപനിഷത്തിലെ മുഖ്യപ്രതിപാദ്യം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ശ്രയസ്സെന്നും പ്രയസ്സെന്നും രണ്ടു ലക്ഷ്യങ്ങളാണ് ജീവിതത്തിനുള്ളത്. ശ്രയസ്സ് എന്ന പ്രഥമലക്ഷ്യം മനുഷ്യനെ ശാശ്വതസുഖത്തിലേക്ക് നയിക്കുന്നു. പ്രയസ്സെന്ന ദ്വിതീയലക്ഷ്യം അവനെ ഭൗതികസുഖത്തിലേക്ക് ആനയിക്കുന്നു. ഭൗതികലോകമല്ലാതെമറ്റൊന്നുമില്ലെന്നു വിശ്വസിക്കുന്നവര്‍ ജനിമൃതിചക്രത്തിന്റെ ഭ്രമണത്തില്‍പ്പെട്ടുഴലുന്നു. പരമസത്യത്തെ അറിയുന്നവര്‍ വികാരങ്ങള്‍ക്ക് അതീതരാണ്. ആത്മതത്ത്വത്തെ അറിയാന്‍ "ഓം'കാരത്തെ മനനം ചെയ്യണം. ആത്മാവിന്റേതിനു സമാനമായ പ്രകാശം പരത്തുവാന്‍ സൂര്യനോ, ചന്ദ്രനോ, നക്ഷത്രങ്ങള്‍ക്കോ, അഗ്‌നിക്കോ കഴിയുന്നില്ല. അവയ്‌ക്കെല്ലാം പ്രകാശം ലഭിക്കുന്നതു സ്വയം പ്രകാശസ്വരൂപനായ ആത്മാവില്‍ നിന്നാണ്. കഠത്തിലെ ചില മന്ത്രങ്ങള്‍ അതേപടിയും ചിലപ്പോള്‍ ഈഷദ്‌ഭേദത്തോടുകൂടിയും ശ്വേതാശ്വേതരത്തിലും മുണ്ഡകത്തിലും ആവര്‍ത്തിച്ചു പറഞ്ഞു കാണുന്നു.
"നായമാത്മാ പ്രവചനേന ലഭ്യോ
ന മേധയാ ന ബഹുനാ ശ്രുതേന
യമേവൈഷ വൃണുതേ തേന ലഭ്യ
സ്‌തസ്യൈഷ ആത്മാ വിവൃണുതേ തഌം സ്വാം.
(കഠം II-. 23; മുണ്ഡകം II. 3)
അണോരണീയാന്‍ മഹതോ മഹീയാന്‍
ആത്മാസ്യ ജന്തോര്‍ന്നിഹിതോഗുഹായാം
തമക്രതുഃ പശ്യതി വീതശോകോ
ധാതുഃപ്രസാദാന്‌മഹിമാനമാത്‌മനഃ
(കഠം II. 20)
അണോരണീയാന്‍ മഹതോ മഹീയാന്‍
നാത്‌മാ ഗുഹായാം നിഹിതോസ്യ ജന്തോഃ
തമക്രതുഃ പശ്യതി വീതശോകോ
ധാതുഃ പ്രസാദാന്മഹിമാനമീശം.'
(ശ്വേത III. 20)
സര്‍വോപനിഷത്‌സാരസര്‍വസ്വമായ ഭഗവദ്‌ഗീതയില്‍ കഠോപനിഷത്തിലെ ചില മന്ത്രങ്ങള്‍ ഈഷദ്‌ഭേദത്തോടെ സ്വീകരിച്ചിരിക്കുന്നു.
"ന ജായതേ മ്രിയതേ വാ വിപശ്ചി
ന്നായം കുതശ്ചിന്ന ബഭൂവ കശ്ചിത്
അജോ നിത്യഃ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ.'
(കഠം II. 18)
"ഹന്താ ചേന്‌മന്യതേ ഹന്തും
ഹതശ്ചേന്‌മന്യതേ ഹതം
ഉഭൗ തൗ ന വിജാനീതോ
നായം ഹന്തി ന ഹന്യതേ.'
(കഠം II. 19)
ഈ മന്ത്രങ്ങളെ ഗീതയിലെ താഴെ പറയുന്ന ശ്ലോകങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഈ ആശയം സ്‌പഷ്‌ടമാകും.
"ന ജായതേ മ്രിയതേ വാ കദാചി
ന്നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യഃ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ'.
(ഗീത II. 20)
"യ ഏനം വേത്തി ഹന്താരം
യശ്ചൈനം മന്യതേ ഹതം
ഉഭൗ തൗ ന വിജാനീതോ
നായം ഹന്തി ന ഹന്യതേ.'
(ഗീത II. 19)
ഉപനിഷത്തുകളില്‍ ഏറ്റവും കൂടുതല്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുള്ളതും കഠത്തിനാണ്. കാഠകോപനിഷത്തെന്നും ഇതിനു സംജ്ഞയുള്ളതായിക്കാണുന്നു.
Sunday, December 07, 2025
ശുകരഹസ്യോപനിഷത്
പ്രജ്ഞാനാദിമഹാവാക്യരഹസ്യാദികലേവരം .
വികലേവരകൈവല്യം ത്രിപാദ്രാമമഹം ഭജേ ..
ഓം സഹ നാവവതു .. സഹ നൗ ഭുനക്തു .. സഹ വീര്യം കരവാവഹൈ ..
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
അഥാതോ രഹസ്യോപനിഷദം വ്യാഖ്യാസ്യാമോ ദേവർഷയോ
ബ്രഹ്മാണം സമ്പൂജ്യ പ്രണിപത്യ പപ്രച്ഛുർഭഗവന്നസ്മാകം
രഹസ്യോപനിഷദം ബ്രൂഹീതി . സോഽബ്രവീത് .
പുരാ വ്യാസോ മഹാതേജാഃ സർവവേദതപോനിധിഃ .
പ്രണിപത്യ ശിവം സാംബം കൃതാഞ്ജലിരുവാച ഹ .. 1..
ശ്രീവേദവ്യാസ ഉവാച .
ദേവദേവ മഹാപ്രാജ്ഞ പാശച്ഛേദദൃഢവ്രത .
ശുകസ്യ മമ പുത്രസ്യ വേദസംസ്കാരകർമണി .. 2..
ബ്രഹ്മോപദേശകാലോഽയമിദാനീം സമുപസ്ഥിതഃ .
ബ്രഹ്മോപദേശഃ കർതവ്യോ ഭവതാദ്യ ജഗദ്ഗുരോ .. 3..
ഈശ്വര ഉവാച .
മയോപദിഷ്ടേ കൈവല്യേ സാക്ഷാദ്ബ്രഹ്മണി ശാശ്വതേ .
വിഹായ പുത്രോ നിർവേദാത്പ്രകാശം യാസ്യതി സ്വയം .. 4..
ശ്രീവേദവ്യാസ ഉവാച .
യഥാ തഥാ വാ ഭവതു ഹ്യുപനായനകർമണി .
ഉപദിഷ്ടേ മമ സുതേ ബ്രഹ്മണി ത്വത്പ്രസാദതഃ .. 5..
സർവജ്ഞോ ഭവതു ക്ഷിപ്രം മമ പുത്രോ മഹേശ്വര .
തവ പ്രസാദസമ്പന്നോ ലഭേന്മുക്തിം ചതുർവിധാം .. 6..
തച്ഛൃത്വാ വ്യാസവചനം സർവദേവർഷിസംസദി .
ഉപദേഷ്ടും സ്ഥിതഃ ശംഭുഃ സാംബോ ദിവ്യാസനേ മുദാ .. 7..
കൃതകൃത്യഃ ശുകസ്തത്ര സമാഗത്യ സുഭക്തിമാൻ .
തസ്മാത്സ പ്രണവം ലബ്ധ്വാ പുനരിത്യബ്രവീച്ഛിവം .. 8..
ശ്രീശുക ഉവാച .
ദേവാദിദേവ സർവജ്ഞ സച്ചിദാനന്ദ ലക്ഷണ .
ഉമാരമണ ഭൂതേശ പ്രസീദ കരുണാനിധേ .. 9..
ഉപദിഷ്ടം പരബ്രഹ്മ പ്രണവാന്തർഗതം പരം .
തത്ത്വമസ്യാദിവാക്യാനാം പ്രജ്ഞാദീനാം വിശേഷതഃ .. 10..
ശ്രോതുമിച്ഛാമി തത്ത്വേന ഷഡംഗാനി യഥാക്രമം .
വക്തവ്യാനി രഹസ്യാനി കൃപയാദ്യ സദാശിവ .. 11..
ശ്രീസദാശിവ ഉവാച .
സാധു സാധു മഹാപ്രാജ്ഞ ശുക ജ്ഞാനനിധേ മുനേ .
പ്രഷ്ടവ്യം തു ത്വയാ പൃഷ്ടം രഹസ്യം വേദഗർഭിതം .. 12..
രഹസ്യോപനിഷന്നാമ്നാ സഷഡംഗമിഹോച്യതേ .
യസ്യ വിജ്ഞാനമാത്രേണ മോക്ഷഃ സാക്ഷാന്ന സംശയഃ .. 13..
അംഗഹീനാനി വാക്യാനി ഗുരുർനോപദിശേത്പുനഃ .
സഷഡംഗാന്യുപദിശേന്മഹാവാക്യാനി കൃത്സ്നശഃ .. 14..
ചതുർണാമപി വേദാനാം യഥോപനിഷദഃ ശിരഃ .
ഇയം രഹസ്യോപനിഷത്തഥോപനിഷദാം ശിരഃ .. 15..
രഹസ്യോപനിഷദ്ബ്രഹ്മ ധ്യാതം യേന വിപശ്ചിതാ .
തീർഥൈർമന്ത്രൈഃ ശ്രുതൈർജപ്യൈസ്തസ്യ കിം പുണ്യഹേതുഭിഃ .. 16..
വാക്യാർഥസ്യ വിചാരേണ യദാപ്നോതി ശരച്ഛതം .
ഏകവാരജപേനൈവ ഋഷ്യാദിധ്യാനതശ്ച യത് .. 17..
ഓം അസ്യ ശ്രീമഹാവാക്യമഹാമന്ത്രസ്യ ഹംസ ഋഷിഃ .
അവ്യക്തഗായത്രീ ഛന്ദഃ . പരമഹംസോ ദേവതാ .
ഹം ബീജം . സഃ ശക്തിഃ . സോഽഹം കീലകം .
മമ പരമഹംസപ്രീത്യർഥേ മഹാവാക്യജപേ വിനിയോഗഃ .
സത്യം ജ്ഞാനമനന്തം ബ്രഹ്മ അംഗുഷ്ഠാഭ്യാം നമഃ .
നിത്യാനന്ദോ ബ്രഹ്മ തർജനീഭ്യാം സ്വാഹാ .
നിത്യാനന്ദമയം ബ്രഹ്മ മധ്യമാഭ്യാം വഷട് .
യോ വൈ ഭൂമാ അനാമികാഭ്യാം ഹും .
യോ വൈ ഭൂമാദിപതിഃ കനിഷ്ഠികാഭ്യാം വൗഷട് .
ഏകമേവാദ്വിതീയം ബ്രഹ്മ കരതലകരപൃഷ്ഠാഭ്യാം ഫട് ..
സത്യം ജ്ഞാനമനന്തം ബ്രഹ്മ ഹൃദയായ നമഃ .
നിത്യാനന്ദോ ബ്രഹ്മ ശിരസേ സ്വാഹാ .
നിത്യാനന്ദമയം ബ്രഹ്മ ശിഖായൈ വഷട് .
യോ വൈ ഭൂമാ കവചായ ഹും .
യോ വൈ ഭൂമാധിപതിഃ നേത്രത്രയായ വൗഷട് .
ഏകമേവാദ്വിതീയം ബ്രഹ്മ അസ്ത്രായ ഫട് .
ഭൂർഭുവഃസുവരോമിതി ദിഗ്ബന്ധഃ .
ധ്യാനം .
നിത്യാനന്ദം പരമസുഖദം കേവലം ജ്ഞാനമൂർതിം
വിശ്വാതീതം ഗഗനസദൃശം തത്ത്വമസ്യാദിലക്ഷ്യം ..
ഏകം നിത്യം വിമലമചലം സർവധീസാക്ഷിഭൂതം
ഭാവാതീതം ത്രിഗുണരഹിതം സദ്ഗുരും തം നമാമി .. 1..
അഥ മഹാവാക്യാനി ചത്വാരി . യഥാ .
ഓം പ്രജ്ഞാനം ബ്രഹ്മ .. 1..
ഓം അഹം ബ്രഹ്മാസ്മി .. 2..
ഓം തത്ത്വമസി .. 3..
ഓം അയമാത്മാ ബ്രഹ്മ .. 4..
തത്ത്വമസീത്യഭേദവാചകമിദം യേ ജപന്തി
തേ ശിവസ്സായുജ്യമുക്തിഭാജോ ഭവന്തി ..
തത്പദമഹാമ്ന്ത്രസ്യ . പരമഹംസഃ ഋഷിഃ .
അവ്യക്തഗായത്രീ ഛന്ദഃ . പരമഹംസോ ദേവതാ .
ഹം ബീജം . സഃ ശക്തിഃ . സോഽഹം കീലകം .
മമ സായുജ്യമുക്ത്യർഥേ ജപേ വിനിയോഗഃ .
തത്പുരുഷായ അംഗുഷ്ഠാഭ്യാം നമഃ .
ഈശാനായ തർജനീഭ്യാം സ്വാഹാ .
അഘോരായ മധ്യമാഭ്യാം വഷട്
സദ്യോജാതായ അനാമികാഭ്യാം ഹും .
വാമദേവായ കനിഷ്ഠികാഭ്യാം വൗഷട് .
തത്പുരുഷേശാനാഘോരസദ്യോജാതവാമദേവേഭ്യോ
നമഃ കരതലകരപൃഷ്ഠാഭ്യാം ഫട് .
ഏവം ഹൃദയാദിന്യാസഃ .
ഭൂർഭുവഃസുവരോമിതി ദിഗ്ബന്ധഃ ..
ധ്യാനം .
ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യാദിതീതം
ശുദ്ധം ബുദ്ധം മുക്തമപ്യവ്യയം ച .
സത്യം ജ്ഞാനം സച്ചിദാനന്ദരൂപം
ധ്യായേദേവം തന്മഹോഭ്രാജമാനം ..
ത്വമ്പദ മഹാമന്ത്രസ്യ വിഷ്ണുരൃഷിഃ .
ഗായത്രീ ഛന്ദഃ . പരമാത്മാ ദേവതാ .
ഐം ബീജം . ക്ലീം ശക്തിഃ . സൗഃ കീലകം .
മമ മുക്ത്യർഥേ ജപേ വിനിയോഗഃ .
വാസുദേവായ അംഗുഷ്ഠാഭ്യാം നമഃ .
സങ്കർഷണായ തർജനീഭ്യാം സ്വാഹാ .
പ്രദ്യുമ്നായ മധ്യമാഭ്യാം വഷട് .
അനിരുദ്ധായ അനാമികാഭ്യാം ഹും .
വാസുദേവായ കനിഷ്ഠികാഭ്യാം വൗഷട് .
വാസുദേവസങ്കർഷണപ്രദ്യുമ്നാനിരുദ്ധേഭ്യഃ
കരതലകരപൃഷ്ഠാഭ്യാം ഫട് .
ഏവം ഹൃദയാദിന്യാസഃ .
ഭൂർഭുവഃസുവരോമിതി ദിഗ്ബന്ധഃ ..
ധ്യാനം ..
ജീവത്വം സർവഭൂതാനാം സർവത്രാഖണ്ഡവിഗ്രഹം .
ചിത്താഹങ്കാരയന്താരം ജീവാഖ്യം ത്വമ്പദം ഭജേ .
അസിപദമഹാമന്ത്രസ്യ മന ഋഷിഃ .
ഗായത്രീ ഛന്ദഃ . അർധനാരീശ്വരോ ദേവതാ .
അവ്യക്താദിർബീജം . നൃസിംഹഃ ശക്തിഃ .
പരമാത്മാ കീലകം . ജീവബ്രഹ്മൈക്യാർഥേ ജപേ വിനിയോഗഃ .
പൃഥ്വീദ്വ്യണുകായ അംഗുഷ്ഠാഭ്യാം നമഃ .
അബ്ദ്വ്യണുകായ തർജനീഭ്യാം സ്വാഹാ .
തേജോദ്വ്യണുകായ മധ്യമാഭ്യാം വഷട് .
വായുദ്വ്യണുകായ അനാമികാഭ്യം ഹും .
ആകാശദ്വ്യണുകായ കനിഷ്ഠികാഭ്യാം വൗഷട് .
പൃഥിവ്യപ്തേജോവായ്വാകാശദ്വ്യണുകേഭ്യഃ
കരതലകരപൃഷ്ഠാഭ്യാം ഫട് .
ഭൂർഭുവഃസുവരോമിതി ദിഗ്ബന്ധഃ ..
ധ്യാനം ..
ജീവോ ബ്രഹ്മേതി വാക്യാർഥം യാവദസ്തി മനഃസ്ഥിതിഃ .
ഐക്യം തത്ത്വം ലയേ കുർവന്ധ്യായേദസിപദം സദാ ..
ഏവം മഹാവാക്യഷഡംഗാന്യുക്താനി ..
അഥ രഹസ്യോപനിഷദ്വിഭാഗശോ വാക്യാർഥശ്ലോകാഃ പ്രോച്യന്തേ ..
യേനേക്ഷതേ ശൃണോതീദം ജിഘ്രതി വ്യാകരോതി ച .
സ്വാദ്വസ്വാദു വിജാനാതി തത്പ്രജ്ഞാനമുദീരിതം .. 1..
ചതുർമുഖേന്ദ്രദേവേഷു മനുഷ്യാശ്വഗവാദിഷു .
ചൈതന്യമേകം ബ്രഹ്മാതഃ പ്രജ്ഞാനം ബ്രഹ്മ മയ്യപി .. 2..
പരിപൂർണഃ പരാത്മാസ്മിന്ദേഹേ വിദ്യാധികാരിണി .
ബുദ്ധേഃ സാക്ഷിതയാ സ്ഥിത്വാ സ്ഫുരന്നഹമിതീര്യതേ .. 3..
സ്വതഃ പൂർണഃ പരാത്മാത്ര ബ്രഹ്മശബ്ദേന വർണിതഃ .
അസ്മീത്യൈക്യപരാമർശസ്തേന ബ്രഹ്മ ഭവാമ്യഹം .. 4..
ഏകമേവാദ്വിതീയം സന്നാമരൂപവിവർജിതം .
സൃഷ്ടേഃ പുരാധുനാപ്യസ്യ താദൃക്ത്വം തദിതീര്യതേ .. 5..
ശ്രോതുർദേഹേന്ദ്രിയാതീതം വസ്ത്വത്ര ത്വമ്പദേരിതം .
ഏകതാ ഗ്രാഹ്യതേഽസീതി തദൈക്യമനുഭൂയതാം .. 6..
സ്വപ്രകാശാപരോക്ഷത്വമയമിത്യുക്തിതോ മതം .
അഹങ്കാരാദിദേഹാന്തം പ്രത്യഗാത്മേതി ഗീയതേ .. 7..
ദൃശ്യമാനസ്യ സർവസ്യ ജഗതസ്തത്ത്വമീര്യതേ .
ബ്രഹ്മശബ്ദേന തദ്ബ്രഹ്മ സ്വപ്രകാശാത്മരൂപകം .. 8..
അനാത്മദൃഷ്ടേരവിവേകനിദ്രാ-
മഹം മമ സ്വപ്നഗതിം ഗതോഽഹം .
സ്വരൂപസൂര്യേഽഭ്യുദിതേ സ്ഫുടോക്തേ-
ർഗുരോർമഹാവാക്യപദൈഃ പ്രബുദ്ധഃ .. 9..
വാച്യം ലക്ഷ്യമിതി ദ്വിധാർഥസരണീവാച്യസ്യ ഹി ത്വമ്പദേ
വാച്യം ഭൗതികമിന്ദ്രിയാദിരപി യല്ലക്ഷ്യം ത്വമർഥശ്ച സഃ .
വാച്യം തത്പദമീശതാകൃതമതിർലക്ഷ്യം തു സച്ചിത്സുഖാ-
നന്ദബ്രഹ്മതദർഥ ഏഷ ച തയോരൈക്യം ത്വസീദം പദം .. 10..
ത്വമിതി തദിതി കാര്യേ കാരണേ സത്യുപാധൗ
ദ്വിതയമിതരഥൈകം സച്ചിദാനന്ദരൂപം .
ഉഭയവചനഹേതു ദേശകാലൗ ച ഹിത്വാ
ജഗതി ഭവതി സോയം ദേവദത്തോ യഥൈകഃ .. 11..
കാര്യോപാദിരയം ജീവഃ കാരണോപാദിരീശ്വരഃ .
കാര്യകാരണതാം ഹിത്വാ പൂർണബോധോഽവശിഷ്യതേ .. 12..
ശ്രവണം തു ഗുരോഃ പൂർവം മനനം തദനന്തരം .
നിദിധ്യാസനമിത്യേതത്പൂർണബോധസ്യ കാരണം .. 13..
അന്യവിദ്യാപരിജ്ഞാനമവശ്യം നശ്വരം ഭവേത് .
ബ്രഹ്മവിദ്യാപരിജ്ഞാനം ബ്രഹ്മപ്രാപ്തികരം സ്ഥിതം .. 14..
മഹാവാക്യാന്യുപദിശേത്സഷഡംഗാനി ദേശികഃ .
കേവലം ന ഹി വാക്യാനി ബ്രഹ്മണോ വചനം യഥാ , , 15..
ഈശ്വര ഉവാച .
ഏവമുക്ത്വാ മുനിശ്രേഷ്ഠ രഹസ്യോപനിഷച്ഛുക .
മയാ പിത്രാനുനീതേന വ്യാസേന ബ്രഹ്മവാദിനാ .. 16..
തതോ ബ്രഹ്മോപദിഷ്ടം വൈ സച്ചിദാനന്ദലക്ഷണം .
ജീവന്മുക്തഃ സദാ ധ്യായന്നിത്യസ്ത്വം വിഹരിഷ്യസി .. 17..
യോ വേദാദൗ സ്വരഃ പ്രോക്തോ വേദാന്തേ ച പ്രതിഷ്ഠിതഃ .
തസ്യ പ്രകൃതിലീനസ്യ യഃ പരഃ സ മഹേശ്വരഃ .. 18..
ഉപദിഷ്ടഃ ശിവേനേതി ജഗത്തന്മയതാം ഗതഃ .
ഉത്ഥായ പ്രണിപത്യേശം ത്യക്താശേഷരിഗ്രഹഃ .. 19..
പരബ്രഹ്മപയോരാശൗ പ്ലവന്നിവ യയൗ തദാ .
പ്രവ്രജന്തം തമാലോക്യ കൃഷ്ണദ്വൈപായനോ മുനിഃ .. 20..
അനുവ്രജന്നാജുഹാവ പുത്രവിശ്ലേഷകാതരഃ .
പ്രതിനേദുസ്തദാ സർവേ ജഗത്സ്ഥാവരജംഗമാഃ .. 21..
തച്ഛൃത്വാ സകലാകാരം വ്യാസഃ സത്യവതീസുതഃ .
പുത്രേണ സഹിതഃ പ്രീത്യാ പരാനന്ദമുപേയിവാൻ .. 22..
യോ രഹസ്യോപനിഷദമധീതേ ഗുർവനുഗ്രഹാത് .
സർവപാപവിനിർമുക്തഃ സാക്ഷാത്കൈവല്യമശ്നുതേ
സാക്ഷാത്കൈവല്യമശ്നുത ഇത്യുപനിഷത് ..
ഓം സഹ നാവവതു .. സഹ നൗ ഭുനക്തു .. സഹ വീര്യം കരവാവഹൈ ..
തേജസ്വിനാധീതമസ്തു മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
.. ഇതി ശുകരഹസ്യോപനിഷത്സമാപ്താ ..
ധന്വന്തരിയിലെ ഒരു വിദ്യാർത്ഥി ആയുർവേദത്തിന്റെ (പുരാതന ഇന്ത്യൻ വൈദ്യശാസ്ത്രം) മുഴുവൻ കോഴ്‌സും പൂർത്തിയാക്കിയ ശേഷം തന്റെ ഗുരുവിനെ സമീപിച്ച് ചോദിച്ചു: "ഹേ ഭഗവാൻ, ദയവായി ഇപ്പോൾ ആരോഗ്യത്തിന്റെ രഹസ്യം എനിക്ക് പറഞ്ഞുതരൂ."
ധന്വന്തരി മറുപടി പറഞ്ഞു: "ഈ ബീജശക്തി തീർച്ചയായും ആത്മാവാണ്. ആരോഗ്യത്തിന്റെ രഹസ്യം ഈ ജീവശക്തിയെ സംരക്ഷിക്കുന്നതിലാണ്. ഈ ജീവശക്തി പാഴാക്കുന്നവന് ശാരീരികവും മാനസികവും ധാർമ്മികവും ആത്മീയവുമായ വികസനം ഉണ്ടാകില്ല."
വീര്യം (ബീജശക്തി) ചലനത്തിലുള്ള ദൈവമാണ്. വീര്യം ചലനാത്മകമായ ഇച്ഛാശക്തിയാണ്. വീര്യം ആത്മാവിന്റെ ശക്തിയാണ്. വീര്യം ജീവൻ, ചിന്ത, ബുദ്ധി, ബോധം എന്നിവയുടെ സത്തയാണ്. ഇത് എപ്പോഴും ഓർമ്മിക്കുക.
നിങ്ങളുടെ ജീവനെ താങ്ങിനിർത്തുന്ന, പ്രാണന്റെ പ്രാണനായ, നിങ്ങളുടെ തിളങ്ങുന്ന കണ്ണുകളിൽ തിളങ്ങുന്ന, നിങ്ങളുടെ തിളങ്ങുന്ന കവിളുകളിൽ തിളങ്ങുന്ന വീര്യം എന്ന ജീവശക്തി നിങ്ങൾക്ക് ഒരു വലിയ നിധിയാണ്. അത് രക്തത്തിന്റെ സത്തയാണ്.
ഭക്ഷണത്തിൽ നിന്നാണ് കോശജ്വസ്തു ഉണ്ടാകുന്നത്; കോശജ്വസ്തുവിൽ നിന്ന് രക്തം വരുന്നു; രക്തത്തിൽ നിന്ന് മാംസം വരുന്നു; മാംസത്തിൽ നിന്ന് കൊഴുപ്പ് വരുന്നു; കൊഴുപ്പിൽ നിന്ന് മജ്ജ വരുന്നു; മജ്ജയിൽ നിന്ന് ശുക്ലം വരുന്നു. ശുക്ലം അവസാനത്തെ സത്തയാണ്. അത് സത്തകളുടെ സത്തയാണ്.
കരിമ്പിൽ പഞ്ചസാരയും പാലിൽ വെണ്ണയും വ്യാപിച്ചിരിക്കുന്നതുപോലെ, ശുക്ലം ശരീരം മുഴുവൻ വ്യാപിക്കുന്നു. ശരീരത്തിലുടനീളം ഇത് സൂക്ഷ്മ രൂപത്തിൽ നിലനിൽക്കുന്നു. ലൈംഗിക ഇച്ഛയുടെയും ലൈംഗിക ഉത്തേജനത്തിന്റെയും സ്വാധീനത്തിൽ ലൈംഗികാവയവങ്ങളിൽ ഇത് പിൻവലിക്കപ്പെടുകയും സ്ഥൂല രൂപത്തിൽ വികസിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ലൈംഗിക ആവേശവും അതിന്റെ ദോഷകരമായ പരിണതഫലങ്ങളും
ഒരു മനുഷ്യൻ വികാരത്താൽ ഉത്തേജിതനാകുമ്പോൾ, പ്രാണൻ ചലിക്കുന്നു. ജീവൽ വായു അഥവാ പ്രാണൻ ആന്തരിക സ്രവം അല്ലെങ്കിൽ ശുക്ലത്തെ ചലിപ്പിക്കുന്നു. ബീജം ചലിക്കപ്പെടുന്നു. മേഘങ്ങൾ മഴവെള്ളത്തിലേക്ക് പൊട്ടിത്തെറിക്കുന്നതുപോലെ; വീശുന്ന കാറ്റിന്റെ ശക്തിയാൽ മരത്തിന്റെ പഴങ്ങളും പൂക്കളും ഇലകളും താഴേക്ക് വീഴുന്നതുപോലെ അത് താഴേക്ക് വീഴുന്നു.
വീര്യം നഷ്ടപ്പെട്ടുകഴിഞ്ഞാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുക. പ്രാണൻ അസ്ഥിരമാകുന്നു. അത് അസ്വസ്ഥമാകുന്നു. ശരീരവും മനസ്സും ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ വിസമ്മതിക്കുന്നു. ശാരീരികവും മാനസികവുമായ അലസത അനുഭവപ്പെടുന്നു. ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നു. ഊർജ്ജനഷ്ടം പരിഹരിക്കാൻ നിങ്ങൾ പാൽ, പഴങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ ആശ്രയിക്കേണ്ടതുണ്ട്. ഓർമ്മക്കുറവ്, അകാല വാർദ്ധക്യം, ബലഹീനത, വിവിധതരം നേത്രരോഗങ്ങൾ, നാഡീ രോഗങ്ങൾ എന്നിവ ഈ സുപ്രധാന ദ്രാവകത്തിന്റെ കനത്ത നഷ്ടത്തിന് കാരണമാകുന്നു.
ബീജം കൂടുതലായി നഷ്ടപ്പെട്ടവർ പെട്ടെന്ന് പ്രകോപിതരാകും. പെട്ടെന്ന് മനസ്സിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടും. ചെറിയ കാര്യങ്ങൾ അവരെ അസ്വസ്ഥരാക്കും. ബ്രഹ്മചര്യ വ്രതം പാലിക്കാത്തവർ കോപത്തിന്റെയും അലസതയുടെയും ഭയത്തിന്റെയും അടിമകളാകുന്നു. നിങ്ങളുടെ ഇന്ദ്രിയങ്ങളെ നിയന്ത്രണത്തിലാക്കിയില്ലെങ്കിൽ, കുട്ടികൾ പോലും ചെയ്യാൻ ധൈര്യപ്പെടാത്ത മണ്ടത്തരങ്ങൾ ചെയ്യാൻ നിങ്ങൾ തുനിയും.
തന്റെ ആത്മപ്രശംസ ബുദ്ധിശക്തിയുള്ള മനുഷ്യൻ പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. മൃഗങ്ങൾക്ക് പോലും മനുഷ്യരേക്കാൾ ആത്മനിയന്ത്രണമുണ്ട്. ആസക്തിയിലൂടെ സ്വയം വളരെയധികം അധഃപതിച്ചിരിക്കുന്നത് മനുഷ്യൻ എന്ന് വിളിക്കപ്പെടുന്നവൻ മാത്രമാണ്. ലൈംഗിക ആവേശത്തിന്റെ ചൂടിൽ, അവൻ അതേ നീചമായ പ്രവൃത്തി വീണ്ടും വീണ്ടും ആവർത്തിക്കുന്നു. അവന് ആത്മനിയന്ത്രണമില്ല. അവൻ അഭിനിവേശത്തിന്റെ തികഞ്ഞ അടിമയാണ്. അവൻ അഭിനിവേശത്തിന്റെ കൈകളിലെ ഒരു പാവയാണ്. മുയലുകളെപ്പോലെ അവൻ ജനിപ്പിക്കുകയും എണ്ണമറ്റ കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്നു, അങ്ങനെ ലോകത്തിലെ യാചകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. സിംഹങ്ങൾക്കും ആനകൾക്കും കാളകൾക്കും മറ്റ് ശക്തരായ മൃഗങ്ങൾക്കും പുരുഷന്മാരേക്കാൾ മികച്ച ആത്മനിയന്ത്രണമുണ്ട്. സിംഹങ്ങൾ വർഷത്തിലൊരിക്കൽ മാത്രമേ സഹവസിക്കുകയുള്ളൂ. ഗർഭധാരണത്തിനുശേഷം, കുഞ്ഞുങ്ങൾ മുലകുടി മാറുന്നതുവരെയും അവ സ്വയം ആരോഗ്യവാനും ശക്തനുമാകുന്നതുവരെയും പെൺ മൃഗങ്ങൾ ഒരിക്കലും ആൺ മൃഗത്തെ തങ്ങളെ സമീപിക്കാൻ അനുവദിക്കില്ല. മനുഷ്യൻ പ്രകൃതി നിയമങ്ങൾ ലംഘിക്കുക മാത്രമാണ് ചെയ്യുന്നത്, തൽഫലമായി എണ്ണമറ്റ രോഗങ്ങൾ ബാധിക്കുന്നു. ഈ കാര്യത്തിൽ അവൻ മൃഗങ്ങളേക്കാൾ വളരെ താഴ്ന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുന്നു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്ത്രീ ശരീരത്തെ ക്ഷീണിപ്പിക്കുന്നതും പുരുഷനെപ്പോലെ അവരുടെ ഓജസ്സിനെ ചോർത്തുന്നതുമാണ്. ഇത് സൃഷ്ടിക്കുന്ന നാഡീ പിരിമുറുക്കം വളരെ വലുതാണ്. കൂടുതൽ ലോലവും ശക്തവുമായതിനാൽ സ്ത്രീ ശരീരത്തെ പലപ്പോഴും പുരുഷ ശരീരത്തേക്കാൾ കൂടുതൽ ബാധിക്കുന്നു.
ബ്രഹ്മചര്യത്തിന്റെ ആവശ്യകത
ഇക്കാലത്ത് നമ്മൾ എന്താണ് കാണുന്നത്? ആൺകുട്ടികളും പെൺകുട്ടികളും, പുരുഷന്മാരും സ്ത്രീകളും അശുദ്ധമായ ചിന്തകളുടെയും, കാമമോഹങ്ങളുടെയും, ചെറിയ ഇന്ദ്രിയസുഖങ്ങളുടെയും സമുദ്രത്തിൽ മുങ്ങിത്താഴുന്നു. ഇത് തീർച്ചയായും വളരെ ദുഃഖകരമാണ്. ആൺകുട്ടികളുടെ ചില കഥകൾ കേൾക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. നിരവധി കോളേജ് ആൺകുട്ടികൾ എന്റെ അടുത്ത് വന്ന് അവരുടെ ദയനീയമായ ജീവിതങ്ങൾ വ്യക്തിപരമായി വിവരിച്ചിട്ടുണ്ട്. ലൈംഗിക ആവേശവും കാമ ലഹരിയും കാരണം അവരുടെ വിവേചന ശക്തി നഷ്ടപ്പെട്ടു. ഒരു ചെറിയ, താൽക്കാലിക ഇന്ദ്രിയസുഖത്തിനായി നിരവധി ആഴ്ചകളും മാസങ്ങളും എടുത്ത ഊർജ്ജം നിങ്ങൾ എന്തിനാണ് നഷ്ടപ്പെടുത്തുന്നത്?
പഴയകാലത്ത് ഗുരുകുലത്തിലെ (ഇന്ത്യയിലെ പുരാതന വിദ്യാഭ്യാസ സമ്പ്രദായം) ആൺകുട്ടികൾ ആരോഗ്യവാന്മാരും ശക്തരുമായിരുന്നു. ഇന്ന് ആധുനിക സ്കൂളുകളിലും കോളേജുകളിലും യഥാർത്ഥ ധാർമ്മിക സംസ്കാരമില്ല. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന് സമൂലവും സമൂലവുമായ മാറ്റം ആവശ്യമാണ്. ആധുനിക നാഗരികത നമ്മുടെ ആൺകുട്ടികളെയും പെൺകുട്ടികളെയും ദുർബലപ്പെടുത്തിയിരിക്കുന്നു. അവർ കൃത്രിമ ജീവിതം നയിക്കുന്നു. കുട്ടികൾ കുട്ടികളെ ജനിപ്പിക്കുന്നു. വംശീയ അധഃപതനമുണ്ട്. പുരുഷന്മാരും സ്ത്രീകളും, ആൺകുട്ടികളും പെൺകുട്ടികളും, ബ്രഹ്മചര്യം അല്ലെങ്കിൽ ബ്രഹ്മചര്യ പ്രതിജ്ഞ പാലിക്കാൻ പരമാവധി ശ്രമിച്ചില്ലെങ്കിൽ ശക്തരും ആരോഗ്യവാന്മാരുമായിരിക്കുക അസാധ്യമാണ്.
ശുദ്ധവായു, ശുദ്ധജലം, ആരോഗ്യകരമായ ഭക്ഷണം, ശാരീരിക വ്യായാമം, ടെന്നീസ് പോലുള്ള ഔട്ട്ഡോർ ഗെയിമുകൾ - ഇവയെല്ലാം നല്ല ആരോഗ്യം, ശക്തി, ഉയർന്ന നിലവാരത്തിലുള്ള ഊർജ്ജസ്വലത, ഓജസ്സ് എന്നിവ നിലനിർത്താൻ സഹായിക്കുന്നു. ആരോഗ്യവും ശക്തിയും നേടാൻ തീർച്ചയായും നിരവധി മാർഗങ്ങളുണ്ട്. ഈ വഴികൾ നിസ്സംശയമായും അനിവാര്യമാണ്. എന്നാൽ, ബ്രഹ്മചര്യമാണ് ഏറ്റവും പ്രധാനം. യഥാർത്ഥ പുരുഷത്വം നിലനിർത്തുന്ന ഒരേയൊരു പ്രത്യേകത അതാണ്.
ബ്രഹ്മചര്യ പരിശീലനത്തിന്റെ പ്രയോജനങ്ങൾ
ബ്രഹ്മചര്യത്തിന്റെ ആചാരം അപകടമോ രോഗമോ ഉണ്ടാക്കുന്നില്ല, അല്ലെങ്കിൽ പാശ്ചാത്യ മനഃശാസ്ത്രജ്ഞർ തെറ്റായി ആരോപിക്കുന്ന വിവിധതരം 'സങ്കീർണ്ണത' പോലുള്ള അനഭിലഷണീയ ഫലങ്ങൾ ഉണ്ടാക്കുന്നില്ല. അവർക്ക് ഈ വിഷയത്തെക്കുറിച്ച് പ്രായോഗിക പരിജ്ഞാനമില്ല. തൃപ്തികരമല്ലാത്ത ലൈംഗിക ഊർജ്ജം സ്പർശന ഭയം പോലുള്ള വിവിധ രൂപത്തിലുള്ള 'സങ്കീർണ്ണത'കൾ സ്വീകരിക്കുന്നു എന്ന തെറ്റായതും അടിസ്ഥാനരഹിതവുമായ ഒരു ഭാവന അവർക്കുണ്ട്. മറ്റ് ചില കാരണങ്ങളാൽ ഈ സങ്കീർണ്ണത സംഭവിക്കുന്നു. അമിതമായ അസൂയ, വെറുപ്പ്, കോപം, ഉത്കണ്ഠ, വിഷാദം എന്നിവ മൂലമുണ്ടാകുന്ന ഒരു രോഗാതുരമായ മാനസികാവസ്ഥയാണിത്.
നേരെമറിച്ച്, അല്പം ആത്മനിയന്ത്രണമോ അല്പം ആത്മനിയന്ത്രണമോ പോലും ഒരു ഉത്തമ 'പിക്ക്-മീ-അപ്പ്' ആണ്. ഇത് ആന്തരിക ശക്തിയും മനസ്സമാധാനവും നൽകുന്നു. ഇത് മനസ്സിനെയും നാഡികളെയും ഉത്തേജിപ്പിക്കുന്നു. ഇത് ശാരീരികവും മാനസികവുമായ ഊർജ്ജം സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് ഓർമ്മശക്തി, ഇച്ഛാശക്തി, തലച്ചോറിന്റെ ശക്തി എന്നിവ വർദ്ധിപ്പിക്കുന്നു. ഇത് വളരെയധികം ശക്തി, ഓജസ്സ്, ഓജസ്സ് എന്നിവ നൽകുന്നു. ഇത് ശരീരഘടനയെയോ ഘടനയെയോ പുതുക്കിപ്പണിയുന്നു, കോശങ്ങളെയും കലകളെയും പുനർനിർമ്മിക്കുന്നു, ദഹനത്തെ ഊർജ്ജസ്വലമാക്കുന്നു, ജീവിതത്തിലെ ദൈനംദിന പോരാട്ടത്തിലെ ബുദ്ധിമുട്ടുകളെ നേരിടാനുള്ള ശക്തി നൽകുന്നു. ലൈംഗിക ഊർജ്ജത്തിൽ പൂർണ്ണ നിയന്ത്രണം ഉള്ള ഒരാൾക്ക് മറ്റൊരു മാർഗത്തിലൂടെയും ലഭിക്കാത്ത ശക്തി ലഭിക്കും.
ഒരു പുരുഷൻ തന്റെ ഗൃഹസ്ഥ ജീവിതത്തിലും ബ്രഹ്മചര്യ ജീവിതം നയിക്കുകയും, സന്താനലബ്ധിക്കുവേണ്ടി ഇടയ്ക്കിടെ ഇണചേരൽ നടത്തുകയും ചെയ്താൽ, അയാൾക്ക് ആരോഗ്യമുള്ള, ബുദ്ധിമാനായ, ശക്തനായ, സുന്ദരനായ, ആത്മത്യാഗിയായ കുട്ടികളെ ജനിപ്പിക്കാൻ കഴിയും. പുരാതന ഇന്ത്യയിലെ സന്യാസിമാരും രക്ഷകരും വിവാഹിതരായപ്പോൾ, ഈ മികച്ച നിയമം വളരെ ശ്രദ്ധാപൂർവ്വം പാലിച്ചിരുന്നു, കൂടാതെ ഒരു ഗൃഹസ്ഥനായിരിക്കുമ്പോൾ പോലും ഒരു ബ്രഹ്മചാരിയുടെ ജീവിതം എങ്ങനെ നയിക്കാമെന്ന് മാതൃകയായി പഠിപ്പിക്കുകയും പരിശീലിക്കുകയും ചെയ്തിരുന്നു.
ഒരു യഥാർത്ഥ ബ്രഹ്മചാരിക്ക് അപാരമായ ഊർജ്ജം, വ്യക്തമായ തലച്ചോറ്, ഭീമാകാരമായ ഇച്ഛാശക്തി, ധീരമായ ധാരണ, നിലനിർത്തൽ മെമ്മറി, നല്ല വിചാര ശക്തി (അന്വേഷണ ശക്തി) എന്നിവ ഉണ്ടെന്ന് ആവർത്തിക്കേണ്ടതാണ്. സ്വാമി ദയാനന്ദ ഒരു മഹാരാജാവിന്റെ (മഹാനായ രാജാവ്) വണ്ടി നിർത്തി. അദ്ദേഹം കൈകൾ കൊണ്ട് വാൾ ഒടിച്ചു. ഇത് അദ്ദേഹത്തിന്റെ ബ്രഹ്മചര്യത്തിന്റെ ശക്തി മൂലമാണ്. എല്ലാ ആത്മീയ നേതാക്കളും യഥാർത്ഥ ബ്രഹ്മചാരികളായിരുന്നു. യേശു, ശങ്കരൻ, ജ്ഞാന ദേവൻ, സമർത്ഥ രാംദാസ് എന്നിവരെല്ലാം ബ്രഹ്മചാരികളായിരുന്നു.
ശരിയായ ഭക്ഷണക്രമത്തിന്റെ പ്രാധാന്യം
ബ്രഹ്മചര്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. തലച്ചോറിൽ വ്യത്യസ്ത ഭാഗങ്ങളാണുള്ളത്, ഓരോ ഭക്ഷണവും ഓരോ ഭാഗത്തിലും പൊതു വ്യവസ്ഥയിലും അതിന്റേതായ സ്വാധീനം ചെലുത്തുന്നു. കുരുവിയുടെ ഒരു മിഠായി കാമഭ്രാന്തി ഉണ്ടാക്കുന്നു. ഇത് പ്രത്യുത്പാദന അവയവങ്ങളെ നേരിട്ട് ഉത്തേജിപ്പിക്കുന്നു. വെളുത്തുള്ളി, ഉള്ളി, മാംസം, മത്സ്യം, മുട്ട എന്നിവ അഭിനിവേശത്തെ ഉത്തേജിപ്പിക്കുന്നു.
ഭക്ഷണത്തിൽ ശരിയായ ശ്രദ്ധ നൽകുക. ഭക്ഷണത്തിൽ മിതത്വം പാലിക്കുക. പാൽ, പഴങ്ങൾ, ഗോതമ്പ് തുടങ്ങിയ സാത്വിക (ശുദ്ധമായ) ഭക്ഷണം കഴിക്കുക. ഇടയ്ക്കിടെയുള്ള ഉപവാസം അഭിനിവേശം നിയന്ത്രിക്കുന്നു, വികാരങ്ങളെ ശാന്തമാക്കുന്നു, ഇന്ദ്രിയങ്ങളെ (ഇന്ദ്രിയങ്ങളെ) നിയന്ത്രിക്കുന്നു, ബ്രഹ്മചര്യ പരിശീലനത്തിന് സഹായിക്കുന്നു.
സിദ്ധാന്തവും പ്രയോഗവും
ബ്രഹ്മചര്യത്തെക്കുറിച്ച് ആളുകൾ സംസാരിക്കാറുണ്ട്; എന്നാൽ പ്രായോഗികബുദ്ധിയുള്ള പുരുഷന്മാർ വളരെ അപൂർവമാണ്, വാസ്തവത്തിൽ. ആത്മസംയമനമുള്ള ജീവിതം വാസ്തവത്തിൽ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്.
കടുവയെയോ സിംഹത്തെയോ ആനയെയോ മെരുക്കാൻ എളുപ്പമാണ്. മൂർഖനുമായി കളിക്കാൻ എളുപ്പമാണ്. തീയുടെ മുകളിലൂടെ നടക്കുന്നത് എളുപ്പമാണ്. ഹിമാലയത്തെ വേരോടെ പിഴുതെറിയാൻ എളുപ്പമാണ്. യുദ്ധക്കളത്തിൽ വിജയം നേടുന്നത് എളുപ്പമാണ്. പക്ഷേ, കാമത്തെ ഇല്ലാതാക്കാൻ പ്രയാസമാണ്.
എന്നിരുന്നാലും, നിങ്ങൾ അൽപ്പം പോലും നിരാശപ്പെടേണ്ടതില്ല. ദൈവത്തിലും അവന്റെ നാമത്തിലും അവന്റെ കൃപയിലും വിശ്വസിക്കുക. അവനിൽ വിശ്വാസമുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും വിജയിക്കും. വെറും മനുഷ്യ പ്രയത്നം മാത്രം പോരാ. ദൈവകൃപ ആവശ്യമാണ്. കർത്താവിന്റെ കൃപകൊണ്ടല്ലാതെ മനസ്സിൽ നിന്ന് കാമത്തെ പൂർണ്ണമായും പിഴുതെറിയാൻ കഴിയില്ല. സ്വയം സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നു.
ആത്മീയ സാധനയുടെ അഭാവമാണ് എല്ലാ ലൈംഗിക ആകർഷണങ്ങൾക്കും പ്രധാന കാരണം. ഇന്ദ്രിയങ്ങളിൽ നിന്നുള്ള സൈദ്ധാന്തിക വിട്ടുനിൽക്കൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകില്ല. സാമൂഹിക ജീവിതത്തിലെ എല്ലാ ഔപചാരികതകളും നിങ്ങൾ നിഷ്കരുണം ഒഴിവാക്കി ഒരു ഭക്തിയുള്ള ജീവിതം നയിക്കണം. ആന്തരിക താഴ്ന്ന പ്രവണതകളോടുള്ള അയവ് നിങ്ങളെ കഷ്ടപ്പാടിന്റെ മേഖലയിലേക്ക് തള്ളിവിടും. ഈ കാര്യത്തിൽ ഒഴികഴിവ് പ്രയോജനപ്പെടില്ല. ആത്മീയതയുടെ ഉദാത്തമായ ജീവിതത്തിനായുള്ള നിങ്ങളുടെ ലക്ഷ്യത്തിൽ നിങ്ങൾ ആത്മാർത്ഥതയുള്ളവരായിരിക്കണം. പകുതി മനസ്സില്ലായ്മ നിങ്ങളെ നിങ്ങളുടെ പഴയ ദുരിതാവസ്ഥയിൽ തന്നെ ഉപേക്ഷിക്കും.
ബ്രഹ്മചര്യത്തിൽ എങ്ങനെ സ്ഥിരതാമസമാക്കാം
എതിർലിംഗക്കാരെക്കുറിച്ച് ചിന്തിക്കരുത്. എതിർലിംഗക്കാരെ നോക്കരുത്. എതിർലിംഗക്കാരെ നോക്കുന്നത് അവരോട് സംസാരിക്കാനുള്ള ആഗ്രഹം ജനിപ്പിക്കും. സംസാരിക്കുന്നത് അവരെ സ്പർശിക്കാനുള്ള ആഗ്രഹം ജനിപ്പിക്കും. ഒടുവിൽ നിങ്ങൾക്ക് അശുദ്ധമായ ഒരു മനസ്സുണ്ടാകും, അത് ഒരു ഇരയായി മാറും. അതിനാൽ എതിർലിംഗക്കാരെ ഒരിക്കലും നോക്കരുത്. അവരുമായി ഒരിക്കലും അടുത്ത് സംസാരിക്കരുത്. അവരുമായി പരിചയപ്പെടരുത്.
ആ നോട്ടം തികച്ചും പവിത്രവും നിർമ്മലവുമായിരിക്കണം. കർത്താവായ യേശു പറയുന്നു: "നിങ്ങൾക്ക് കാമഭ്രാന്തമായ നോട്ടമുണ്ടെങ്കിൽ, നിങ്ങൾ ഇതിനകം ഹൃദയത്തിൽ വ്യഭിചാരം ചെയ്തിട്ടുണ്ട്." കാമഭ്രാന്തമായ നോട്ടം, കാമഭ്രാന്തമായ ചിന്ത, നനഞ്ഞ സ്വപ്നങ്ങൾ എന്നിവയെല്ലാം ബ്രഹ്മചര്യത്തിലെ പരാജയങ്ങളോ തകർച്ചകളോ ആണ്. നിങ്ങളുടെ നോട്ടത്തിൽ പവിത്രത പുലർത്തുക. നിങ്ങളുടെ സംസാരത്തിൽ പവിത്രത പുലർത്തുക. എല്ലാ സ്ത്രീകളിലും അമ്മയെ കാണുക. ഉദാത്തവും ദിവ്യവുമായ ചിന്തകൾ വളർത്തിയെടുക്കുക. കർത്താവിന്റെ നാമം ചൊല്ലുകയും പതിവായി ധ്യാനിക്കുകയും ചെയ്യുക. നിങ്ങൾ ബ്രഹ്മചര്യത്തിൽ സ്ഥിരപ്പെടും.
ബ്രഹ്മചര്യ പരിശീലനത്തിൽ നാല് പ്രക്രിയകളുണ്ട്. ആദ്യം ലൈംഗിക പ്രേരണയും ലൈംഗിക വാസനയും (ലൈംഗിക ആഗ്രഹം) നിയന്ത്രിക്കുക . തുടർന്ന് ലൈംഗിക ഊർജ്ജ സംരക്ഷണം പരിശീലിക്കുക. ഊർജ്ജം ചോർന്നൊലിക്കുന്ന എല്ലാ ദ്വാരങ്ങളും അടയ്ക്കുക. തുടർന്ന് ജപം , കീർത്തനം , നിസ്വാർത്ഥ സേവനം, പ്രാണായാമം (ശ്വാസനിയന്ത്രണ പരിശീലനം), പഠനം, ജാഗ്രത, ആത്മ വിശകലനം, ആത്മപരിശോധന, വിചാരം എന്നിവയിലൂടെ സംരക്ഷിത ഊർജ്ജത്തെ ശരിയായ ആത്മീയ മാർഗങ്ങളിലേക്ക് തിരിച്ചുവിടുക . തുടർന്ന് ലൈംഗിക ഊർജ്ജത്തിന്റെ പരിവർത്തനമോ സപ്ലിമേഷനോ നടത്തുക. നിരന്തരമായ ധ്യാനത്തിലൂടെയോ ബ്രഹ്മചിന്തനത്തിലൂടെയോ (ദൈവസ്മരണ) അതിനെ ഓജസ് (ആത്മീയ ഊർജ്ജം) അല്ലെങ്കിൽ ബ്രഹ്മ-തേജസ് (ആത്മീയ പ്രഭാവലയം) ആക്കി മാറ്റുക.
യോഗശാസ്ത്രമനുസരിച്ച്, ബീജം മുഴുവൻ ശരീരത്തിലും സൂക്ഷ്മമായ രൂപത്തിൽ നിലനിൽക്കുന്നു. ശരീരത്തിലെ എല്ലാ കോശങ്ങളിലും ഇത് സൂക്ഷ്മമായ അവസ്ഥയിലാണ് കാണപ്പെടുന്നത്. ലൈംഗിക ഇച്ഛയുടെയും ലൈംഗിക ഉത്തേജനത്തിന്റെയും സ്വാധീനത്തിൽ ലൈംഗികാവയവത്തിൽ ഇത് പിൻവലിക്കപ്പെടുകയും സ്ഥൂല രൂപത്തിലേക്ക് വികസിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഒരു ഊർദ്ധ്വരേത യോഗി (ആത്മീയ ഊർജ്ജമാക്കി മാറ്റിയ ശേഷം തലച്ചോറിൽ ശുക്ല ഊർജ്ജം സംഭരിച്ചിരിക്കുന്ന ഒരാൾ) ബീജത്തെ ഓജസാക്കി മാറ്റുക മാത്രമല്ല, ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയിലെ വിശുദ്ധിയിലൂടെ, സ്രവകോശങ്ങൾ അല്ലെങ്കിൽ വൃഷണങ്ങൾ അല്ലെങ്കിൽ വിത്തുകൾ വഴി ബീജത്തിന്റെ രൂപീകരണം തന്നെ പരിശോധിക്കുകയും ചെയ്യുന്നു. ഇത് ഒരു വലിയ രഹസ്യമാണ്. ഒരു ഊർദ്ധ്വരേത യോഗിയിൽ പോലും ബീജത്തിന്റെ രൂപീകരണം നിരന്തരം നടക്കുന്നുണ്ടെന്നും ദ്രാവകം രക്തത്തിലേക്ക് വീണ്ടും ആഗിരണം ചെയ്യപ്പെടുന്നുവെന്നും അലോപ്പതികൾ വിശ്വസിക്കുന്നു. ഇതൊരു തെറ്റാണ്. ആന്തരിക യോഗ രഹസ്യങ്ങളും നിഗൂഢതകളും അവർക്ക് മനസ്സിലാകുന്നില്ല. അവർ ഇരുട്ടിലാണ്. അവരുടെ ദൃഷ്ടി അല്ലെങ്കിൽ ദർശനം പ്രപഞ്ചത്തിലെ സ്ഥൂല കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. യോഗി യോഗ ചക്സു അല്ലെങ്കിൽ ആന്തരിക ജ്ഞാനദർശനം വഴി വസ്തുക്കളുടെ സൂക്ഷ്മമായ മറഞ്ഞിരിക്കുന്ന സ്വഭാവത്തിലേക്ക് തുളച്ചുകയറുന്നു. ബീജത്തിന്റെ ജ്യോതിഷ സ്വഭാവത്തിന്മേൽ യോഗിക്ക് നിയന്ത്രണം ലഭിക്കുകയും അതുവഴി ദ്രാവകം തന്നെ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.
പ്രതികരണത്തിന്റെ അപകടം
പ്രതികരണശേഷിയെക്കുറിച്ച് നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം. നിങ്ങൾ എപ്പോഴും ജാഗ്രതയും ശ്രദ്ധയും പുലർത്തിയില്ലെങ്കിൽ, കുറച്ച് മാസങ്ങളോ ഒന്നോ രണ്ടോ വർഷമോ നിയന്ത്രിക്കപ്പെടുന്ന ഇന്ദ്രിയങ്ങൾ മത്സരബുദ്ധിയുള്ളതായി മാറുന്നു. അവസരങ്ങൾ വരുമ്പോൾ അവ നിങ്ങളെ എതിർക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. ഒന്നോ രണ്ടോ വർഷം ബ്രഹ്മചര്യം പാലിക്കുന്ന ചിലർ കൂടുതൽ വികാരാധീനരാകുകയും ഒടുവിൽ ഊർജ്ജം ഗണ്യമായി പാഴാക്കുകയും ചെയ്യുന്നു. ചിലർ തിരുത്താൻ കഴിയാത്തവരായി മാറുന്നു, ധാർമ്മിക തകർച്ചയും.
ഭക്ഷണക്രമത്തിൽ അൽപ്പം ക്രമീകരണം വരുത്തി, പ്രാണായാമം പരിശീലിച്ചു, അൽപ്പം ജപം ചെയ്തു, ഇനി ഒന്നും ചെയ്യാനില്ല എന്ന മിഥ്യാധാരണയിൽ നിങ്ങൾ കഷ്ടപ്പെടരുത്. പ്രലോഭനം ഏത് നിമിഷവും നിങ്ങളെ കീഴടക്കിയേക്കാം. നിത്യ ജാഗ്രതയും കർശനമായ സാധനയും വളരെ അത്യാവശ്യമാണ്.
മാസങ്ങളോ വർഷങ്ങളോ നിങ്ങൾക്ക് ഇണചേരൽ നിർത്താൻ കഴിഞ്ഞേക്കും, പക്ഷേ എതിർലിംഗത്തിലുള്ളവരോട് ലൈംഗികാഭിലാഷമോ ആകർഷണമോ ഉണ്ടാകരുത്.
പ്രലോഭനങ്ങൾക്കും രോഗങ്ങൾക്കും ഇടയിലും മാനസിക ബ്രഹ്മചര്യാവസ്ഥ നിലനിർത്തണം. അപ്പോൾ മാത്രമേ നിങ്ങൾ സുരക്ഷിതരാകൂ. രോഗാവസ്ഥയിലും ഇന്ദ്രിയങ്ങളുമായി സമ്പർക്കം വരുമ്പോഴും ഇന്ദ്രിയങ്ങൾ കലാപം ആരംഭിക്കും.
പരിമിതമായ പരിശ്രമം കൊണ്ട് നിങ്ങൾക്ക് പൂർണ്ണ ബ്രഹ്മചര്യം നേടാൻ കഴിയില്ല. ശക്തനായ ഒരു ശത്രുവിനെ കൊല്ലാൻ ഒരു മെഷീൻ ഗൺ ആവശ്യമായിരിക്കുന്നതുപോലെ, ഈ ശക്തനായ ശത്രുവായ കാമത്തെ ഉന്മൂലനം ചെയ്യാൻ സ്ഥിരവും കഠിനവും ശക്തവുമായ സാധന ആവശ്യമാണ്. ബ്രഹ്മചര്യത്തിലെ നിങ്ങളുടെ ചെറിയ നേട്ടത്തിൽ നിങ്ങൾ അഭിമാനത്താൽ വീർപ്പുമുട്ടരുത്. നിങ്ങൾ പരീക്ഷിക്കപ്പെട്ടാൽ, നിങ്ങൾ നിരാശാജനകമായി പരാജയപ്പെടും. നിങ്ങളുടെ പോരായ്മകളെക്കുറിച്ച് നിങ്ങൾ എപ്പോഴും ബോധവാന്മാരായിരിക്കണം, അവയിൽ നിന്ന് മുക്തി നേടാൻ നിങ്ങൾ നിരന്തരം പരിശ്രമിക്കണം. ഏറ്റവും ഉയർന്ന ശ്രമം ആവശ്യമാണ്. അപ്പോൾ ഈ ദിശയിൽ നിങ്ങൾക്ക് ആത്മാഭിമാന വിജയം ലഭിക്കും.
Swami Sivananda
ബ്രാഹ്മമുഹൂർത്തത്തിലുണർന്നും
ഉദയാർക്ക ബ്രഹ്മബീജം വിടർത്തും
സഹസ്രദളങ്ങളിൽ
സാന്ദ്രഗധീരമാം ഗായത്രി പകർന്നും
ഓം തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോന പ്രചോദയാ..ത്
സാന്ദ്രഗധീരമാം ഗായത്രി പകർന്നും
ശ്രീപത്മനാഭനെ നിത്യവും സേവിക്കും
പത്മതീർത്ഥമേ..നമസ്കാരം
നിനക്കാ..യിരം നമസ്കാരം..
സപ്തസ്വരങ്ങളും സപ്തവർണങ്ങളും
ശിൽപകലാസിദ്ധി വൈഭവവും
തത്തിക്കളിക്കുമീ ഗോപു!രനടയിൽ
വന്നെത്തുമ്പൊഴേക്കും ഹാ! കൊടിയേറ്റം
അൽപശി പൈങ്കുനി ഉത്സവമോ
അന!ന്തശയനാ നിൻ അനുഗ്രഹമോ..
നമ്മാൾവാറുടെ തിരുവാ!യ്മൊഴിയും
നാദശ്രീ സ്വരിക്കുന്ന മുറജപവും..
ഓംകാരമായ് ഹരിചന്ദനഗന്ധമായ്
ഓളം തുളുമ്പുമീ! സന്നിധിയിൽ
മോഹം പാടാൻ നിന്നപദാനം
ഭോഗീന്ദ്രശായിനം എന്ന ഗാനം..
മോഹം പാടാൻ നി!ന്നപദാനം
ശ്രീപത്മനാഭനെ നമസ്കാരം.....
(ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി)
മഹാഭാരതയുദ്ധം അവസാനിക്കാറായ സമയം. അവസാനത്തെ പോരാട്ടത്തിനായി ദുര്യോധനൻ തന്റെ പ്രധാന എതിരാളിയായ ഭീമനുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നു. ധർമ്മബോധമുള്ള ഒരു ക്ഷത്രിയൻ നേരിട്ടുള്ള യുദ്ധത്തിൽ വിജയിക്കുമെന്ന് വിശ്വസിച്ചു, ദ്വൈപായന തടാകത്തിൽ ഒളിച്ചിരുന്ന ദുര്യോധനൻ പുറത്തുവന്നു.
ശക്തിയുടെ പ്രതീകമായ ഗദകൾ ആകാശത്ത് തീജ്വാലകൾ പോലെ കറങ്ങി. ഭീമൻ മല്ലയുദ്ധത്തിൽ ദുര്യോധനനെക്കാൾ കേമനായിരുന്നുവെങ്കിലും, ദുര്യോധനൻ കഠിനമായി പോരാടി. യുദ്ധം മുന്നോട്ട് പോകുമ്പോൾ ഭീമന് വിജയം അപ്രാപ്യമാണെന്ന് തോന്നി. ഇവിടെയാണ്, ധർമ്മരക്ഷകനായ കൃഷ്ണൻ ഇടപെടുന്നത്.
ഒരു ധർമ്മത്തിനെതിരായി തോന്നാവുന്ന ഒരു യുദ്ധനിയമം കൃഷ്ണൻ ഭീമനെ ഓർമ്മിപ്പിച്ചു,മുൻപ് ഭീമൻ ചെയ്ത ശപഥം! ദുര്യോധനന്റെ തുടയെല്ലുകൾ തകർക്കുമെന്ന ആ പ്രതിജ്ഞ.
ഭീമൻ തന്റെ ഗദയെടുത്ത്, യുദ്ധനിയമങ്ങൾ ലംഘിച്ചുകൊണ്ട് ദുര്യോധനന്റെ തുടയെല്ലുകൾ തകർത്തു. നിരായുധനായി, മണ്ണിൽ ചോരയിൽ കുളിച്ചു വീണ ദുര്യോധനൻ, വേദനയോടെ ആകാശത്തേക്ക് നോക്കി അലറി:
"കൃഷ്ണാ! ഇതല്ല ക്ഷത്രിയധർമ്മം! യുദ്ധനിയമങ്ങൾ ലംഘിച്ച്, നിരായുധനായ എന്നെ ആക്രമിക്കാൻ പ്രേരിപ്പിച്ചത് എന്തിനാണ്? ഇതാണോ നീ പ്രസംഗിക്കുന്ന ധർമ്മം?"
ദുര്യോധനന്റെ ഈ ചോദ്യം കേട്ടപ്പോൾ, യുദ്ധഭൂമിയിൽ ഒരു നിമിഷം നിശബ്ദത പരന്നു. ഭഗവാൻ കൃഷ്ണൻ ശാന്തനായി,മറുപടി നൽകി.
ദുര്യോധനാ, നീയിപ്പോൾ വേദനയിൽ കിടന്ന് 'ധർമ്മം' എന്ന വാക്ക് ഉച്ചരിക്കുന്നുണ്ടല്ലോ? എന്നാൽ നീ മനസ്സിലാക്കുക: ധർമ്മം എന്നത് ഒരു ദിവസം മാത്രം പാലിക്കേണ്ട നിയമമല്ല. അത് നിന്റെ ജീവിതത്തിലെ ഓരോ ശ്വാസത്തിലും കർമ്മത്തിലും ഉണ്ടാകേണ്ട ഒന്നാണ്."
നീ രാജസഭയിൽ വെച്ച് നിസ്സഹായയായി നിന്ന ദ്രൗപദിയുടെ വസ്ത്രം ഉരിയുവാൻ ശ്രമിച്ചപ്പോൾ, നിന്റെ ഈ 'ക്ഷത്രിയധർമ്മം' എവിടെയായിരുന്നു? മഹാരഥനായ കർണ്ണൻ രഥചക്രം പുതഞ്ഞ് നിരായുധനായപ്പോൾ നീയും നിന്റെ സഹോദരങ്ങളും ചേർന്ന് അവനെ വധിച്ചില്ലേ? ബാലനായ അഭിമന്യുവിനെ വളഞ്ഞ് നിരായുധനാക്കി കൊലപ്പെടുത്തിയപ്പോൾ, നീ ധർമ്മത്തെക്കുറിച്ച് ചിന്തിച്ചില്ലല്ലോ."
ചൂതുകളിയിലൂടെ ചതിച്ച് പാണ്ഡവരുടെ രാജ്യവും സമ്പത്തും കവർന്നപ്പോൾ, നീ ഏത് നീതിയാണ് പാലിച്ചത്?"
ഓർമ്മിക്കുക, ദുര്യോധനാ! നീയിപ്പോൾ അനുഭവിക്കുന്നത് ഇന്നത്തെ അധർമ്മത്തിന്റെ ഫലമല്ല. നീ ജീവിതകാലം മുഴുവൻ ചെയ്ത പാപങ്ങളുടെ ഫലമാണ്. കാലം നിനക്കായി എഴുതിയ വിധിന്യായം. നീതിയുടെപരമമായ തത്വം
നിരായുധനായ ഒരുവനെ കൊല്ലുന്നത് അധർമ്മമാണ്. എന്നാൽ, അധർമ്മം പ്രവർത്തിച്ച ഒരാൾക്ക് അവസാനം ലഭിക്കുന്ന ശിക്ഷ, അത് നീതിയുടെ പരമമായ തത്വമാണ്.
നാം ചെയ്യുന്ന ഓരോ കർമ്മവും, അത് ധർമ്മമായാലും അധർമ്മമായാലും, കാലം അതിന്റെ കണക്ക് രേഖപ്പെടുത്തുന്നു.
ഒരാൾ ജീവിതത്തിൽ വലിയ തെറ്റുകൾ ചെയ്യുമ്പോൾ, ആ തെറ്റുകൾ അവനെ തിരികെ വന്ന് വേട്ടയാടും. അപ്പോൾ, തനിക്കു ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പരാതിപ്പെടാൻ അയാൾക്ക് അവകാശമില്ല.
ദുര്യോധനന്റെ അന്ത്യം, ഒരു 'ചൂതുകളിക്കാരന്റെ' അവസാനമാണ്. അവൻ ധാർമ്മികമായ നിയമങ്ങൾ ലംഘിച്ച് നേടിയതെല്ലാം, നിയമങ്ങൾ ലംഘിച്ചുകൊണ്ട് തന്നെ അവനിൽ നിന്ന് തിരികെ എടുക്കപ്പെട്ടു. ഇത് ഈ ലോകത്തിന്റെ കർമ്മനിയമമാണ്.
ഇത് മനസ്സിലാക്കുക: നിങ്ങളുടെ ജീവിതം തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ കോടതി.
വിധികർത്താവ്, നിങ്ങളുടെകർമ്മങ്ങൾ നോക്കി നിങ്ങളുടെ ഉള്ളിൽ തന്നെ നിശബ്ദനായി, മാർക്കിട്ടു കോണ്ടിരിക്കുന്നു നിങ്ങളുടെ കർമ്മങ്ങൾധർമ്മത്തിന്റെ പാതയിലാകട്ടെ
🙏ശുഭ ദിനം🙏
അക്ഷരങ്ങളും ശബ്ദങ്ങളും
അക്ഷരം
എന്താണ് അക്ഷരം.?
നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ തന്നെ ഉച്ചരിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ശബ്ദ ഘടകമാണ് അക്ഷരം.
ഉദാഹരണം : ക , പ , മ
ഇത്തരം അക്ഷരങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്നതാണല്ലോ വാക്കുകള്‍..
മലയാളത്തില്‍ 51 അക്ഷരങ്ങള്‍ ഉണ്ട്
15 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളും ചേര്‍ത്താണ് 51 അക്ഷരങ്ങള്‍.
എന്താണ് സ്വരാക്ഷരങ്ങള്‍ ?
അ, ആ, ഇ , ഈ മുതല്‍ അം ,അഃ വരെയുള്ള 15 അക്ഷരങ്ങള്‍ ആണ് സ്വരാക്ഷരങ്ങള്‍ .
ഇതില്‍ 'അ' മുതല്‍ 'ഋ' വരെയുള്ള അക്ഷരങ്ങള്‍ സമാനാക്ഷരങ്ങള്‍ എന്നു അറിയപ്പെടുന്നു . ഇത് 7 എണ്ണം ഉണ്ട് . ' എ ' മുതല്‍ 'ഔ'വരെയുള്ളവ സന്ധ്യക്ഷരങ്ങള്‍ എന്നും അറിയപ്പെടുന്നു. ഇത് 6 എണ്ണം ഉണ്ട്. അം ,അഃ എന്നിവയും ചേര്‍ത്ത് ആകെ 15 എണ്ണം.
ഇനി വ്യഞ്ജനാക്ഷരങ്ങള്‍ എന്താണെന്ന് നോക്കാം .
ക മുതല്‍ റ വരെയുള്ള 36 അക്ഷരങ്ങള്‍ ആണ് വ്യഞ്ജനാക്ഷരങ്ങള്‍.
കുട്ടിക്കാലത്ത് ക, ച, ട, ത, പ എന്ന് പഠിച്ചത് ഓര്‍ക്കുന്നുണ്ടോ.?
അതായത്
ക, ഖ, ഗ ,ഘ , ങ = ഈ നിരയിലുള്ള അക്ഷരങ്ങള്‍ ക വര്‍ഗ്ഗം എന്നറിയപ്പെടുന്നു
ച,ഛ,ജ,ഝ,ഞ = ച വര്‍ഗ്ഗം
ട , ഠ, ഡ, ഢ, ണ = ട വര്‍ഗ്ഗം
ത, ഥ, ദ, ധ ,ന = ത വര്‍ഗ്ഗം
പ , ഫ , ബ ,ഭ, മ = പ വര്‍ഗ്ഗം
അങ്ങനെ 25 അക്ഷരങ്ങള്‍ ഉണ്ട്. ഈ 25 അക്ഷരങ്ങള്‍ വര്‍ഗ്ഗാക്ഷരങ്ങള്‍ എന്ന് അറിയപ്പെടുന്നു .
ശേഷിക്കുന്ന 11 അക്ഷരങ്ങളില്‍
യ, ര, ല , വ,ള ,ഴ , റ എന്നീ 7 അക്ഷരങ്ങള്‍ മധ്യമങ്ങള്‍ എന്നും
ശ, ഷ ,സ എന്നീ അക്ഷരങ്ങള്‍ ഊഷ്മാക്കള്‍ എന്നും
ഹ - ഘോഷി എന്നും അറിയപ്പെടുന്നു.
ഇനി ഉച്ചാരണ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി അക്ഷരങ്ങളെ താഴെ പറയും വിധം 7 ആയി തരം തിരിച്ചിട്ടുണ്ട്.
1.കണ്ഠ്യം - തൊണ്ട ഉപയോഗിച്ച് ഉച്ചരിക്കുന്നവ
ഉദാ : അ, ആ, ക വര്‍ഗ്ഗം, ഹ
2. താലവ്യം - അണ്ണാക്ക് ഉപയോഗിച്ച് -
ഉദാ : ഇ, ഈ, ച വര്‍ഗ്ഗം, യ, ശ
3.ഓഷ്ഠ്യം - ചുണ്ട് ഉപയോഗിച്-
ഉദാ : ഉ, ഊ, പ വര്‍ഗ്ഗം, വ
4.മൂർദ്ധന്യം - മൂര്‍ദ്ധാവ് ഉപയോഗിച്ച് -
ഉദാ : ഋ, ട വര്‍ഗ്ഗം, ര, ഷ, ള,ഴ ,റ
5.ദന്ത്യം - പല്ല് ഉപയോഗിച്ച് -
ഉദാ : ത വര്‍ഗ്ഗം, സ
6.വർത്സ്യം- മൂര്‍ദ്ധന്യത്തിനും ദന്ത്യത്തിനും ഇടയിലുള്ള ഭാഗത്ത് നാവ് തട്ടി ഉച്ചരിക്കുന്നവ -
ഉദാ : ല, റ്റ, ന
7.കണ്ഠോഷ്ഠ്യം - എ .ഏ . ഐ
കണ്ഠ താലവ്യം - ഒ, ഓ,ഔ
ബീജാക്ഷര മഹാമന്ത്രങ്ങൾ🔥
❇❇❇❇❇❇❇
ബീജാക്ഷര മന്ത്രങ്ങൾ വളരെ ശക്തി ഉള്ള താണ്.
ചെടികൾ വിത്തിൽ നിന്നും മുളച്ചു വരുന്നതു പോലെ എല്ലാ ദേവതകൾക്കും ബീജ മന്ത്രങ്ങൾ ഉണ്ട് ബീജ മന്ത്ര ജപത്തിലൂടെയും ധ്യാന രീതിയിലൂടെയും ദേവതാ പ്രസാദം ലഭിക്കുന്നു
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵
❇ ഹ്രീം 💥 ദേവീ ബീജം മായാ ബീജം
❇ ഐം 💥 സരസ്വതി ബീജം പരാശക്തി ബീജം തുളസി ദേവി ബീജം
❇ ശ്രീം 💥 ലക്ഷ്മിദേവി ബീജം
❇ ക്ലീം 💥 ശ്രീകൃഷ്ണബീജം
കാളി ദേവി ബീജം
കാമദേവ ബീജം
❇ ക്രീം 💥 ശ്രീകാളി ദേവി ബീജം
❇ ഹ്രൌo 💥 ശിവബീജം
❇ സം 💥 സരസ്വതിദേവി ബീജം
❇ദും 💥 ശ്രീ ദുർഗാ ദേവി ബീജം
❇ഗും 💥 ശ്രീ ഗുരു ബീജം
❇ ഗ്ലൌo 💥 ഭൂമി ബീജം
❇ഗം 💥 ശ്രീ ഗണപതി ബീജം
❇ ശ്രീം ഗം 💥 ലക്ഷ്മി ഗണപതി ബീജം
❇ ഹ്രീം ഗം 💥 ശക്തി ഗണപതി ബീജം
❇ ഗ്ലൌo ഗം 💥 ഭൂമി ഗണപതി ബീജം
❇ ക്ലീം ഗം 💥 കാമ ഗണപതി ബീജം
❇ധം ഗം 💥 വീര ഗണപതി ബീജം
❇ ഹും 💥 ചണ്ഡികാ ബീജം
❇ലം 💥 ഇന്ദ്രദേവ ബീജം
❇രം 💥 അഗ്നി ദേവബീജം
❇വം 💥 വരുണ ദേവ ബീജം
❇യം 💥 വായു ദേവ ബീജം
❇ ആം 💥 ബ്രഹ്മബീജം
❇ ഹൂം 💥 വരാഹ ബീജം
❇ ഘ്രൂം 💥 ശാസ്താ ബീജം
❇ ധൂം 💥 ശ്രീ ധൂമാവതി ബീജം
❇ഹ്ലീം 💥 ശ്രീ ബഗലാമുഖി ബീജം
❇ സ്ത്രീം 💥 ശ്രീ താരാ ദേവി ബീജം
❇ത്രീം 💥 ശ്രീ താരാ ദേവി ബീജം
❇ ഹ്രീം 💥 ശ്രീ ഭുവനേശ്വരി ബീജം
ഈ ലോകത്തിലെ സൃഷ്ടികളെയെല്ലാം നാം തിരിച്ചറിയുന്നത് നാമ – രൂപങ്ങളിലൂടെ ആണ്. ഒരു വസ്തുവിനെ കാണുമ്പോള്‍ നാം അതിന്റെ രൂപം ശ്രദ്ധിക്കും. അതിനു മറ്റുള്ളവയുമായുള്ള വ്യത്യാസം നോക്കി വെക്കും. രണ്ടാം തവണ കാണുമ്പോള്‍ ആ പ്രത്യേകതകള്‍ തിരിച്ചറിയും. മറ്റുള്ളവര്‍ക്ക് അതിനെ പറ്റി അറിവ് നല്‍കാന്‍ അതിന് ഒരു പേരും കൊടുക്കും. പേരും രൂപവും അതായത് നാമ – രൂപങ്ങള്‍ ഇല്ലാതെ സൃഷ്ടിയെ മനസ്സിലാക്കാനൊക്കില്ല. നാം ഈ സംസാരബന്ധത്തില്‍ ഒതുങ്ങി നില്ക്കുന്നതും ഇതിനാല്‍ തന്നെ. ഇതു രണ്ടുമില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ? ഒരു കുട്ടി നിലത്തുവീഴുന്നു. അവന് എഴുന്നേല്‍ക്കണമെങ്കിലും അതേ ഭൂമിയുടെ സഹായം വേണം. കൈകുത്തിയാണ് എഴുന്നേല്‍ക്കുന്നത്. പേരുള്ള, രൂപമുള്ള വസ്തുക്കള്‍ മനുഷ്യനെ അതുമായി ബന്ധിപ്പിക്കുന്നു. അതില്‍ നിന്ന് മോചിപ്പിക്കാനും നാമ – രൂപങ്ങളെ ഉപയോഗപ്പെടുത്താം. നമ്മുടെ സ്വഭാവ- പ്രകൃതികളെ അനുസരിച്ച് ഒരു രൂപത്തെ ധ്യാനിക്കുകയും ഒരു നാമം അഥവാ മന്ത്രം ജപിക്കുകയും ചെയ്യുമ്പോള്‍ അത് മുമ്പ് ബന്ധിച്ച അതേ നാമരൂപങ്ങളുടെ മോചനത്തിനായും തീരും. സര്‍വ്വര്‍ക്കും ഗുണകരമാണ് ഈ മന്ത്ര യോഗം.
പരമാത്മാവില്‍ നിന്ന് ഭാവവും ഭാവത്തില്‍ നിന്ന് സൃഷ്ടിയും അതില്‍ നിന്ന് വൈവിധ്യ പൂര്‍ണ്ണമായ നാമരൂപത്തിലുള്ള പ്രപഞ്ചവുമുണ്ടായി എന്ന സിദ്ധാന്തം ഇവിടെ ഓര്‍ക്കണം. ഇതിന്റെ തിരിച്ചുള്ള വഴിയാണ് മന്ത്ര യോഗം. നാമരൂപങ്ങള്‍ ബന്ധനം സൃഷ്ടിക്കുമെങ്കില്‍, നാമ – രൂപങ്ങളായ മന്ത്ര – ദേവതകളിലൂടെ ആരംഭിച്ച് അതിന്റെ പിന്നിലുള്ള ഭാവത്തിലേക്കും അതിലൂടെ പരമാത്മാവിലേക്കും എത്തിച്ചേരാമെന്നുള്ളതാണ് മന്ത്ര യോഗത്തിന്റെ വഴി.
പ്രകൃതിയില്‍ മാറ്റങ്ങള്‍ വന്ന് സൃഷ്ടി – സ്ഥിതി – സംഹാരാദി ശക്തികളായി ബ്രഹ്‌മാ- വിഷ്ണു – മഹേശ്വരന്‍മാരും പ്രകൃതിയിലെ വിവിധ ശക്തികളായ ദേവതകളും അവയ്‌ക്കെല്ലാം ബീജ മന്ത്രങ്ങളുമുണ്ടായി. പഞ്ചഭൂതങ്ങളായ ഭൂമി – ജലം – അഗ്‌നി – വായു – ആകാശം എന്നിവയ്ക്ക് യഥാക്രമം ലം – വം – രം – യം – ഹം എന്നിവ ബീജ മന്ത്രങ്ങളാണ്. ഷഡ് ചക്രങ്ങളില്‍ ഭൂമിയുടെ സ്ഥാനമായ മൂലാധാരത്തില്‍ ലം എന്ന ഭൂമിയുടെ ബീജമന്ത്രം അങ്കിതമായിരിക്കു ന്നു. സ്വാധിഷ്ഠാനത്തില്‍ ജലതത്വത്തിന്റെ ബീജ മന്ത്രമായ വം അങ്കിതമായിരിക്കുന്നു. ഇതുപോലെ മറ്റു ചക്രങ്ങളിലും. ബീജം ശരിയായ സാഹചര്യത്തില്‍ മുളയ്ക്കുകയും വളരുകയും കായ്ഫലം തരികയും ചെയ്യും. അതുപോലെ ദേവതയുടെ ബീജ മന്ത്രങ്ങള്‍ ജപത്തിന്റെ ഫലമായി, ദേവതയായി പ്രത്യക്ഷപ്പെട്ട് ഇഷ്ട വരങ്ങള്‍ പ്രദാനം ചെയ്യും. അതു തന്നെ കാലക്രമത്തില്‍ മോക്ഷത്തിനായും ഭവിക്കും. മന്ത്രങ്ങള്‍ സൗരമെന്നും (സൂര്യന്‍) സൗമ്യമെന്നും (സോമന്‍ അഥവാ ചന്ദ്രന്‍) രണ്ടു തരമുണ്ട്. ആദ്യത്തേത്, അതായത് സൗര മന്ത്രങ്ങള്‍ പും മന്ത്രങ്ങള്‍ അഥവാ പുല്ലിംഗ മന്ത്രങ്ങളാണ്. സൗമ്യം സ്ത്രീലിംഗവും. അവയെ മന്ത്രം എന്നതിനു പകരം വിദ്യ എന്നും വിളിക്കും. ശ്രീവിദ്യ തന്നെ ഉദാഹരണം. ഹും, ഫട് എന്നിവയില്‍ അവസാനിക്കുന്നവ പുല്ലിംഗത്തില്‍ പെടുമെങ്കില്‍ ഥം, സ്വാഹാ എന്നിവ സ്ത്രീലിംഗ വിഭാഗമാണ്. നമ:യില്‍ അവസാനിക്കുന്നവ നപുംസക വിഭാഗത്തിലും പെടുമത്രെ. ശാരദാതിലകമെന്ന തന്ത്ര ഗ്രന്ഥത്തിന് രാഘവ ഭട്ട എഴുതിയ വ്യാഖ്യാനത്തില്‍ വഷട്, ഫട് എന്നിവ പുരുഷനും സ്വാഹാ, വൗഷട് എന്നിവ സ്ത്രീയും ഹ്രീം, നമ: എന്നിവ നപുംസകവുമെന്ന് തിരിച്ചിരിക്കുന്നു.
പൂജയുടെയും, പാരായണത്തിന്റെയും, സ്‌തോത്രങ്ങളുടെയും, ഹോമങ്ങളുടെയും, ധാരണ – ധ്യാന- സമാധികളുടെയും മന്ത്ര ജപത്തിന്റെയും ഉദ്ദേശ്യം വ്യത്യസ്തമല്ല. എന്നാല്‍ മന്ത്ര യോഗത്തില്‍ സാധകന്റെ സാധനാ ശക്തിക്കൊപ്പം മന്ത്രശക്തി കൂടി പ്രവര്‍ത്തിക്കും എന്ന വിശേഷമുണ്ട്. ബീജ മന്ത്രങ്ങളും, പൗരാണികമായ മന്ത്രങ്ങളും, വേദ മന്ത്രങ്ങളും ഉണ്ട്. മനനാല്‍ ത്രായതേ എന്നാണ് മന്ത്രത്തിന്റെ പ്രാധാന്യം. മന്ത്രത്തെ മനനം ചെയ്യുമ്പോള്‍ അത് സാധകനെ ത്രാണനം ചെയ്യും; രക്ഷിക്കും. തജ്ജപ: തദര്‍ഥ ഭാവനം എന്ന പാതഞ്ജല സൂത്രം മന്ത്ര യോഗത്തിന്റെ ബീജം തന്നെയാണ്. പ്രണവ ജപവും പ്രണവത്തിന്റെ, ഓങ്കാരത്തിന്റെ അര്‍ത്ഥ ചിന്തയുമാണ് ഇവിടെ സൂചിപ്പിച്ചതെങ്കിലും ജപയോഗത്തിന്റെ അഥവാ മന്ത്ര യോഗത്തിന്റെ താല്പര്യം കൂടിയാണത്.
ആകാശത്തിന്റെ ഗുണമാണ് ശബ്ദം. എന്നാല്‍ ശൂന്യാകാശത്തിന് പുറത്ത് വായുവിന്റെ ചലനം കൊണ്ടാണ് ശബ്ദമുണ്ടാകുന്നത്. ജീവ ശരീരത്തില്‍ പ്രാണന്റെ ചലനത്താലാണ് (ശ്വാസോ ച്ഛ്വാസം) ശബ്ദമുണ്ടാകുന്നത്. മൂലാധാരത്തിലാണ് ശബ്ദത്തിന്റെ തുടക്കം. കുണ്ഡലിനീ ശക്തി തന്നെ ആധാരം. അത് ശബ്ദത്തിന്റെ അതി സൂക്ഷ്മ രൂപമാണ്. പരാ എന്നാണ് ഇതിനു പേര്. അത് ഹൃദയസ്ഥാനത്തെത്തുമ്പോള്‍ സൂക്ഷ്മത കുറയും. പശ്യന്തി എന്നാണ് അപ്പോള്‍ അതിനു പേര്. അത് ബുദ്ധിയുമായി ചേരുമ്പോള്‍ മധ്യമ എന്നറിയപ്പെടുന്നു. നാലാമത്തെ ഘട്ടമാണ് വൈഖരി എന്ന സ്ഥൂലരൂപം. അക്ഷരങ്ങള്‍ അക്ഷരമായ ബ്രഹ്‌മത്തെ പ്രതിനിധീകരിക്കുന്ന യന്ത്രങ്ങളാണ്, രൂപങ്ങളാണ്. കുണ്ഡലിനിയാണ് വിവിധ മന്ത്രങ്ങളെ പ്രതിനിധീകരിച്ച് വിവിധ ദേവതകളായി പ്രത്യക്ഷപ്പെടുന്നത്. സാധകന്‍ മന്ത്രശക്തിയെ ഉണര്‍ത്തുമ്പോള്‍ അതിന്റെ അധിഷ്ഠാനദേവത പ്രത്യക്ഷമാവും. മന്ത്രസിദ്ധി പൂര്‍ണമാവുമ്പോള്‍ സച്ചിദാനന്ദരൂപമായ പരദേവത തന്നെ പ്രത്യക്ഷമാവും. അതു തന്നെ കൈവല്യത്തിന്റെ പടിവാതില്‍.
നാഋഗ്വേദ വിനീതസ്യ
നായജുർവേദ ധാരിണഃ,
'നാസാമ വേദ വിദൂഷഃ
ശക്യം ഏവം വിഭാഷിതും
(രാമായണം 4.3.28).
വാല്മീകിയുടെ വാക്കുകൾ ഇതാണ്: "ഋഗ്വേദം, യജുർവേദം, സാമവേദം എന്നിവയിൽ പ്രാവീണ്യമില്ലാത്ത ഒരാൾക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയില്ല." ഹനുമാൻ പ്രഭാഷണം നടത്തിയില്ലല്ലോ. അവർ ആരൊക്കെയാണെന്നും എവിടെ നിന്നാണ് വന്നത്, അവരുടെ ദൗത്യം എന്താണെന്നും മറ്റും-ചില പൊതുവായ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ട് അദ്ദേഹം കുറച്ച് വാക്കുകൾ മാത്രം സംസാരിച്ചു. പക്ഷേ, ആ സാധാരണ കാര്യങ്ങൾ അത്തരം തിരഞ്ഞെടുത്ത വാക്കുകളിലൂടെയും വാചകങ്ങളിലൂടെയും പ്രകടിപ്പിക്കപ്പെട്ടു, ഈ മനുഷ്യൻ്റെ മൂല്യം രാമന് അറിയാമായിരുന്നു. അങ്ങനെ പോകുന്നു കഥ. രാമനും ലക്ഷ്മണനും പ്രശസ്തരായതിനാൽ അവരെ സുഗ്രീവൻ്റെ കൊട്ടാരത്തിൽ അവതരിപ്പിച്ചു. പിന്നെ ഹനുമാന് ഒരു പങ്കും ഇല്ലാത്ത പല സംഭവങ്ങളും നടന്നു.
അകവൂര്‍ ചാത്തന്‍
വരരുചി എന്ന ബ്രാഹ്മണന് ചണ്ഡാലിയില്‍ ജനിച്ച പന്ത്രണ്ടു സന്താനങ്ങളില്‍ ഒരാള്‍.
'മേഷ (ള) ത്തോളഗ്നിഹോത്രീരജകനുളിയനൂര്‍-
ത്തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതലമരുവും
നായര്‍ കാരയ്ക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയതിരുവര-
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂര്‍-
ചാത്തനും പാക്കനാരും'
'പറച്ചി(യി) പെറ്റ പന്തിരുകുല'ത്തെപ്പറ്റിയുള്ള ഐതിഹ്യപ്രകാരം ചാത്തന്‍ ചൊവ്വരയ്ക്കടുത്തുള്ള അകവൂര്‍ മനയ്ക്കലെ ഭൃത്യനായി കാലയാപനം ചെയ്തിരുന്നു. അന്നത്തെ അച്ഛന്‍ നമ്പൂതിരിപ്പാട്, അഗമ്യയായ ഒരു സ്ത്രീയെ പ്രാപിച്ചതിന്റെ പാപം പരിഹരിക്കാന്‍ തീര്‍ഥസ്നാനത്തിനു പുറപ്പെട്ടു. നമ്പൂതിരി ആടിയ തീര്‍ഥങ്ങളിലൊന്നിലും ചാത്തന്‍ കുളിക്കാന്‍ കൂട്ടാക്കാതെ താന്‍ കയ്യിലെടുത്തിരുന്ന ഒരു കയ്പന്‍ചുരയ്ക്ക വെള്ളത്തില്‍ മുക്കിയെടുക്കുകമാത്രം ചെയ്തു. പാപം പരിഹൃതമായെന്ന വിശ്വാസത്തോടെ മടങ്ങിയെത്തിയ നമ്പൂതിരി ഒരു ദിവസം ചാത്തന്റെ ചുരയ്ക്ക നുറുക്കിയിട്ടുണ്ടാക്കിയ കറി കൂട്ടിയിട്ട് കയ്ക്കുന്നെന്നു പരാതിപ്പെട്ടു. കറിക്കു ചേര്‍ത്തത് തീര്‍ഥങ്ങളില്‍ മുക്കിയെടുത്ത ചുരയ്ക്കയുടെ കഷണങ്ങളാണെന്നും അത് കയ്ക്കുന്നെങ്കില്‍ 'തിരുമനസ്സി'ലെ പാപങ്ങള്‍ തീര്‍ഥസ്നാനംകൊണ്ടു തീര്‍ന്നിട്ടില്ലെന്നും ചാത്തന്‍ സമാധാനം പറഞ്ഞു. നമ്പൂതിരിപ്പാട് ലജ്ജിതനായി. പാപമോചനത്തിന് പശ്ചാത്താപവും മനശ്ശുദ്ധിയുമാണ് വേണ്ടതെന്നും അവ കൂടാതെയുള്ള തീര്‍ഥസ്നാനാദികള്‍ കൊണ്ട് ഫലമില്ലെന്നും അദ്ദേഹം ചാത്തനില്‍നിന്നു പഠിച്ചു.
ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോള്‍ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ തേവാരം കഴിച്ച് പരബ്രഹ്മധ്യാനനിരതനായി വര്‍ത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തന്‍ ചോദിച്ചതിന് "നമ്മുടെ മാടന്‍പോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തന്‍ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടന്‍പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നും മറ്റൊരു കഥയുണ്ട്. അവസാനകാലത്ത് ചാത്തന്‍ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നില്‍ ചേര്‍ന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തുവെന്നാണ് ഐതിഹ്യം
വെജിറ്റേറിയൻ /നോൺ വെജിറ്റേറിയൻ
വെജിറ്റേറിയൻ ആയാലും നോൺ വെജിറ്റേറിയൻ ആയാലും
കഴിക്കുന്ന ആഹാരം സമീകൃതമാണോ എന്നതാണ് ഇവിടെ വിസ്മരിക്കപ്പെടുന്ന ചോദ്യം.
ചോദിക്കുമ്പോൾ
വെജിറ്റേറിയൻ ആണ് കഴിക്കുന്നത് എന്നാണ് പലരും പറയാറുള്ളതെങ്കിലും,
പച്ചക്കറികളും പഴവർഗങ്ങളും പയർ വർഗ്ഗങ്ങളും ഒക്കെ സമീകൃതമായി മിക്കവാറും പേർ ഉപയോഗപ്പെടുത്താറില്ല.
ഇത്തിരി ചോറ് അല്ലെങ്കിൽ കഞ്ഞി,
മോര്, പുളിവെള്ളം എന്തെങ്കിലും തോരൻ എന്നതിലേക്ക്
വെജിറ്റേറിയൻ ഭക്ഷണത്തെ ചുരുക്കുന്നവരാണ് കൂടുതലും..
എല്ലാദിവസവും ഏതെങ്കിലും രീതിയിൽ ഒരു പ്രോട്ടീൻ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് മിക്ക വെജിറ്റേറിയൻകാരും അത്ര ബോധവാന്മാരല്ല.
പ്രോട്ടീൻ തീരെ കഴിക്കുന്നില്ല എന്ന് പറയാൻ പറ്റില്ല.
എല്ലാ വെജിറ്റേറിയൻകാരും മിക്ക ദിവസവും കഴിക്കുന്ന പ്രോട്ടീൻ ഉഴുന്നാണ്.
ദോശയുടെയും ഇഡ്ഡലിലയുടെയും രൂപത്തിലാണ് അത് കഴിക്കുന്നത് എന്ന് മാത്രം.
ആയുർവേദ രീതിയിൽ ചിന്തിക്കുമ്പോൾ എന്നും ഉപയോഗിക്കാൻ പാടില്ലാത്ത മാംസ്യ വർഗ്ഗമാണ് ഉഴുന്ന്.
അത് അരി കൂടി ചേർന്ന് രാവിലെയും വൈകിട്ടും ഒക്കെ ഉപയോഗിക്കുമ്പോൾ അത്ര ആരോഗ്യകരമല്ല.
രാവിലെയും രാത്രിയും ദോശയും ഇഡ്ഡലിയും ഒക്കെ ആവർത്തിച്ചു കഴിക്കുന്ന ധാരാളം പേരുണ്ട്.
മറിച്ച്,
എല്ലാദിവസവും കഴിക്കാൻ ആയുർവേദം നിർദ്ദേശിക്കുന്ന പയർ വർഗ്ഗം ചെറുപയറാണ്.
ഏറ്റവും ദഹിക്കാൻ എളുപ്പമുള്ളതും ഉയർന്ന പ്രോട്ടീൻ മൂല്യം ഉള്ളതുമായ ഒന്നുകൂടിയാണ് ചെറുപയർ. ഏത് സാഹചര്യത്തിലും ഉപയോഗിക്കാവുന്ന ഒരു വിഭവം കൂടിയാണിത്.
ഒരു ദിവസം ചെറുപയർ, അടുത്തദിവസം, കടല വൻപയർ മുതിര സോയാബീൻ കൂണ് എന്നിങ്ങനെ ഓരോ ദിവസവും
പ്രോട്ടീനുകളെ കൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു മെനു ഉൾപ്പെടുത്തിയില്ലെങ്കിൽ വെജിറ്റേറിയൻകാരുടെ മസിൽ മാസിനെയും പ്രോട്ടീൻ ഇൻഡക്സിനെയും അത് പ്രതികൂലമായി ബാധിക്കും.
മുതിര ചൂടായതുകൊണ്ട് തന്നെ തണുപ്പുകാലത്ത് നന്നായിട്ട് ഉപയോഗിക്കാം.
ചൂടുകാലത്ത് ഉപയോഗിക്കുമ്പോൾ വാഴയുടെ ഉണ്ണിത്തണ്ട് പോലെയുള്ളവ ചേർത്ത് ഉണ്ടാക്കിയാൽ ചൂട് കുറയ്ക്കാം.
വെജിറ്റേറിയൻ ഭക്ഷണക്കാരിൽ പ്രോട്ടീന്റെ കുറവ് വല്ലാതെ വരുമ്പോഴാണ്, പ്രതിരോധശക്തി കുറയുന്നതും
ക്ഷീണവും മുടികൊഴിയുന്നതും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.
അതുപോലെ ഭക്ഷണക്കാർ ഇലക്കറികൾ വേണ്ടത്ര ഉപയോഗിക്കാറില്ല
എന്നത് യാഥാർത്ഥ്യമാണ്.
ഇലക്കറികൾ ചീര മുരിങ്ങ എന്നിവ ഉപയോഗിക്കുമ്പോൾ തന്നെ മോര് ചേർത്ത് കഴിക്കുമ്പോൾ ഇരുമ്പിന്റെ ആഗിരണക്ഷമത കൂടും.
ചെറുനാരങ്ങ മോര് നെല്ലിക്ക എന്നിവയോട് പച്ചക്കറികൾ ചേർത്ത് കഴിക്കുമ്പോൾ
ഇരുമ്പ് കൂടുതൽ ശരീരത്തിലേക്ക് സ്വീകരിക്കപ്പെടും.
പറഞ്ഞുവന്നത് പേരിന് വെജിറ്റേറിയൻ ആയിട്ട് കാര്യമില്ല,
വെജിറ്റേറിയൻ ഭക്ഷണം തന്നെ പലതരത്തിലുള്ള വിഭവങ്ങൾ ഉൾപ്പെടുത്തി സമീകരിക്കുമ്പോൾ മാത്രമേ അത് ആരോഗ്യ പൂർണമാവുകയുള്ളൂ എന്നുള്ളതാണ്.
സ്ഥിരമായി മോരും ചോറും പപ്പടവും കഴിച്ചത് കൊണ്ട് കാര്യമില്ല എന്ന് ചുരുക്കം.
വെജിറ്റേറിയൻസിന് മാത്രമല്ല കേരളത്തിലെ മാംസ പ്രിയർക്കും
ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.
എല്ലാദിവസവും ഭക്ഷണത്തിൽ ആകാവുന്നത്ര പ്രോട്ടീൻ വേണമെന്ന
നവ ആരോഗ്യ സ്വാധീനക്കാരുടെ ആഹ്വാനം കൂടി ആയതോടെ, മാംസ ഭക്ഷണക്കാരിലെ പ്രശ്നങ്ങളും കൂടിയിട്ടുണ്ട്.
ഏറ്റവും എളുപ്പം ദഹിക്കാവുന്ന ഒരു
പ്രോട്ടീൻ നിശ്ചിത അളവിൽ കഴിക്കുക എന്നതിനപ്പുറം,
കഴിയാവുന്നത്ര പ്രോട്ടീൻ എങ്ങനെയെങ്കിലും കുത്തി കയറ്റുക എന്ന രീതിയിലേക്ക് മാറിയതാണ് ആരോഗ്യത്തെ ഗുരുതരമായി ബാധിച്ച കാര്യം.
നമ്മൾ കഴിക്കുന്ന ഏത് ഭക്ഷണവും അത് പ്രോട്ടീൻ ആയാലും ശരി കൃത്യമായി ദഹിക്കുകയും ആഗിരണം
ചെയ്യുകയും വേണം.
നമ്മുടെ ദഹന ശക്തിക്ക് പറ്റാവുന്ന പ്രോട്ടീൻ മാത്രമേ കഴിക്കാവൂ.
ഫാറ്റി ലിവറും വയറിലെ പുണ്ണും പുളിച്ചുതികട്ടലും മലബന്ധവും ഗ്യാസും ഒന്നും അനുഭവപ്പെടാത്ത എത്ര മലയാളികൾ ഉണ്ട് നമ്മുടെ നാട്ടിൽ..
ഈ പറഞ്ഞവർ തന്നെയാണ് പ്രോട്ടീൻ വേണമെന്ന ആഹ്വാനത്തിൽ മയങ്ങി,
വയറിനു പിടിക്കാത്ത എണ്ണമറ്റ മാംസ വിഭവങ്ങൾ
പല രീതിയിൽ കഴിച്ചുകൂട്ടുന്നത്.
ഇങ്ങനെ ദഹന പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർ
ആവശ്യത്തിലധികം അളവിൽ പ്രോട്ടീൻ കഴിക്കുമ്പോൾ അത് യൂറിക്കാസിഡ് ലേക്ക് നയിക്കും.
പതിയെ അത് കിഡ്നി പ്രശ്നങ്ങൾ ഉണ്ടാക്കും. കരളിനേ കൂടുതൽ കുഴപ്പത്തിലാക്കും.
മലബന്ധം കൂട്ടും.
ദീർഘകാലം മലബന്ധം നിന്നാൽ അത് കുടലിലെ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും..
നമ്മുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പ്രോട്ടീൻ വേണമെന്ന കാര്യം ശരിയാണ്. പക്ഷേ അത് എളുപ്പത്തിൽ ദഹിക്കുന്നതും ആരോഗ്യകരമായ രീതിയിൽ ആഗിരണം ചെയ്യാനുള്ള സാഹചര്യം ഉള്ള അത്രയും
അളവിൽ മാത്രം കഴിച്ചാൽ മതി.
അതിലപ്പുറമുള്ള എല്ലാ പ്രോട്ടീൻ ഭക്ഷണങ്ങളും അനാരോഗ്യം ഉണ്ടാക്കും.
ഫാറ്റി ലിവറും
ഉയർന്ന യൂറിക് ആസിഡ് പ്രശ്നവും
ഉള്ള ഒരാൾ പ്രോട്ടീൻ വേണമെന്ന വീഡിയോ കണ്ടു ദിവസവും രണ്ടു മുട്ട എടുത്ത് കുഴപ്പത്തിലായി
വന്നത് ഓർക്കുന്നു..
ഏതെങ്കിലും തരത്തിലുള്ള ഒരു ഭക്ഷണരീതിയെ ഉദാത്തവൽക്കരിക്കുകയും അതിനോട് മാനിയ കാണിക്കുകയും ചെയ്യുന്നതാണ് മലയാളിയുടെ ആരോഗ്യപ്രശ്നത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം
എന്ന് തോന്നാറുണ്ട്.
മിതമായ രീതിയിൽ അരി ഭക്ഷണം ക്രമീകരിച്ച്,
ഇലക്കറികളും നാരുകൾ അടങ്ങിയ പച്ചക്കറികളും ആവശ്യത്തിന് പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തി പയർ ആവശ്യത്തിനുള്ള അളവിൽ മാത്രം ഉൾപ്പെടുത്തി പോകുക എന്നുള്ളതാണ് ആരോഗ്യകരം.
ഏതെങ്കിലും രീതിയിലുള്ള സാലഡുകൾ കഴിക്കാൻ കൂടി ശ്രദ്ധിച്ചാൽ മാത്രമേ ദഹനം എളുപ്പമാവു.
സമീകൃത ആഹാരം എന്ന നിലയ്ക്ക് നമുക്ക് കൊഴുപ്പുകളും അന്നജവും പ്രോട്ടീനും വൈറ്റമിൻസും എല്ലാം വേണം..
ഇതിൽ ഏതെങ്കിലും ഒന്നിനെ ഒഴിവാക്കി ഏതെങ്കിലും ഒന്നിനെ ഗ്ലോറിഫൈ ചെയ്തതുകൊണ്ട് ദോഷമേ ഉണ്ടാവു..
ഇവയെല്ലാം ശരിയായ അനുപാതത്തിൽ ക്രമീകരിക്കുക എന്നതാണ്
ഭക്ഷണത്തിലെ ആരോഗ്യകരമായ ഏക യുക്തി..
അത് ഏറ്റവും ശാസ്ത്രീയമായും കലാത്മകമായും ആവിഷ്കരിച്ച് തീൻമേശയിൽ കൊണ്ടുവന്നാൽ വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനും ആവശ്യമുള്ളതെല്ലാം അവിടെ നിന്ന് തന്നെ കിട്ടും..
വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ എന്തും ആയിക്കോട്ടെ
നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് സമീകൃത ആഹാരത്തിനാണ്..
Forwarded
ശ്രീമദ് ഭാഗവതം ഈശ്വരനെക്കുറിച്ചുളള വെറുമൊരു ഗ്രന്ഥമല്ല. മറിച്ച് ഈശ്വരദര്‍ശനം തന്നെയാണ്. ശ്രീമദ് ഭാഗവതം ആത്മീയവീര്യത്തിന്റെ പരകോടിയത്രെ. പന്ത്രണ്ടദ്ധ്യായങ്ങളും ശ്ലോകങ്ങളും കൂടി ഭാഗവതം നമുക്ക് നല്‍കുന്നുത് ഒരു ആത്മീയ വിശ്വവിജ്ഞാനകോശമാണ്. ഇതിലെ ശ്ലോകങ്ങളോരോന്നും യോഗാത്മകവും ദര്‍ശനപരവുമായ ഹര്‍ഷോന്‍മാദത്തെ പ്രദാനം ചെയ്യുന്നു. വിശ്വസൃഷ്ടിയുടെ വിവരണത്തില്‍ തുടങ്ങി മാനവകുലത്തിന്റെ ഉത്ഭവവും അതിന്റെ ദിവ്യതയിലേയ്ക്കുളള വികാസപരിണാമവുമെല്ലാം ഇതിലുണ്ട്.
ദിവ്യപ്രവചനങ്ങളുടെ ഒരു കലവറ തന്നെയാണ് ഭാഗവതം. ശ്രീരാമനും ശ്രീകൃഷ്ണനും ഭാരതീയ പാരമ്പര്യത്തിന്റെ അവതാരശക്തികളത്രെ. ശ്രീരാമന്‍ ധര്‍മ്മനിഷ്ഠയുടെ വീരനായകനാണെങ്കില്‍ ശ്രീകൃഷ്ണന്‍ യോഗധര്‍മ്മത്തിന്റെ പുരാതനാവതാരമാകുന്നു. ശ്രീകൃഷ്ണനെയാണീ സ്വര്‍ഗ്ഗീയഗാനത്തില്‍ ആരാധിച്ചിരിക്കുന്നുത്. ഭാഗവതം മാനവകുലത്തിന്റെ തന്നെ വേദപുസ്തകമത്രെ.
മൈത്രേയ മുതല്‍ ശുകന്‍ വരെ ഇത് വിജ്ഞാനഭണ്ഡാകാരത്തെ അളന്ന് മാനവതയുടെ അന്തഃസത്തയായ ദിവ്യതയുടെ സ്ഫുരണങ്ങള്‍ ജ്വലിപ്പിക്കുന്നു. . ഈശ്വരബോധമുളള മഹാത്മാക്കളുടെ വാക്കുകള്‍ ആത്മബോധമുളള വിവരണങ്ങളിലൂടെ മനുഷ്യമനസ്സിന് ശാന്തിയും ആനന്ദവും പ്രദാനം ചെയ്യുന്നു. മാനസിക ക്ഷോഭങ്ങളാലും ആസക്തികളാലും കലുഷമായി കഷ്ടപ്പെടുന്ന മനുഷ്യഹൃദയത്തിന് ആശ്വാസം നല്‍കുന്നു.
ഭഗവാന്‍ വിഷ്ണുവിന്റെ സമ്പൂര്‍ണ്ണാവതാരമായി ശ്രീകൃഷ്ണനെ ആരാധിച്ചു വരുന്നു. അദ്ദേഹത്തിന്റെ നിഗൂഢലീലകള്‍ അഹങ്കാരോന്‍മുഖമായ ആസുരികശക്തികളെ നശിപ്പിച്ച് വേദനനിറഞ്ഞ മനുഷ്യ ഹൃദയത്തിന് മോചനമേകുന്നു. ദൈവീകത എന്ന പരമലക്ഷ്യത്തിലേക്കുളള പാതയില്‍ ദുഷ്ടതയുടെ ശക്തികളെ വേരോടെ പിഴുതെറിഞ്ഞ് ദിവ്യധര്‍മ്മം പുനഃസ്ഥാപിച്ച് ആത്മാവിന് സദ്ഗതി നല്‍കുന്നുത് അവിടുത്തെ ദിവ്യകൃപയൊന്നുമാത്രമാണ്. പത്താമദ്ധ്യായത്തില്‍ വിവരിച്ചിട്ടുളള ശ്രീകൃഷ്ണാവതാരകഥകളും ലീലകളും വായിച്ചാല്‍ മറ്റ് അവതാരങ്ങള്‍ ശ്രീകൃഷ്ണാവതാരത്തിനുളള ആമുഖങ്ങളായേ തോന്നുകയുളളു. അത്രമാത്രം ആകര്‍ഷകമാണ് ദശമസ്കന്ദം. മഹത്തായ ഭാഗവതത്തിന്റെ സാരസത്ത, ആകര്‍ഷണീയത നിറഞ്ഞ വ്യാഖ്യാനത്തിലൂടെ നല്ല ഒഴുക്കുളള തര്‍ജ്ജമയിലൂടെ ശ്ലോകങ്ങളും രത്നങ്ങളുടെ തിളക്കമേതും നഷ്ടംവരാതെ സ്വാമികള്‍ വിവരിച്ചു തന്നിരിക്കുന്നു.
ഗോപികാഗീതം പോലെ കൃഷ്ണ ഭക്തന്റെ മനസ്സുരുക്കുന്നുതായി മറ്റൊന്നുമില്ല. കൃഷ്ണാവബോധത്തിന്റെ തീവ്രാഹ്ലാദവും ഹര്‍ഷോന്‍മാദവും ഇതില്‍ പ്രകടമത്രെ. ഗോപികമാര്‍ അവരുടെ ലൈംഗീകതയെല്ലാം മറന്ന് ആത്മാവില്‍ ദിവ്യതയുമായി സംയോജിക്കുന്നു. ചേതോഹരമായ രാസലീലയില്‍ മധുരോന്‍മത്തരായ അവര്‍ സ്വന്തം വ്യക്തിത്വം മറക്കുന്നു. ഈ കന്യകമാര്‍ കൃഷ്ണനെ ഗ്രഹിച്ചറിഞ്ഞ് സകല ചരാചരങ്ങളുടേയും പ്രണയിതാവായ കൃഷ്ണപ്രേമത്തില്‍ ജീവിച്ചു. ശ്രീകൃഷ്ണന്റെ ഓടക്കുഴല്‍ നാദം അവരുടെ ആത്മാവില്‍ അനുരണനങ്ങളുണ്ടാക്കി. ഹൃദയത്തില്‍ ത്രസനമുണ്ടാക്കി. അവരുടെ ഉളളുണര്‍ത്തി. തീര്‍ച്ചയായും ഭാഗവതപഠനവും ഇതെല്ലാം നമ്മളിലുമുളവാക്കും.
ഭാഗവതം എന്നാല്‍ ഭഗവാനെക്കുറിച്ചുളള ഗ്രന്ഥം. പുരാതന സാഹിത്യങ്ങളും വച്ച് ഭാഗവതം അത്യുന്നതമാണെന്ന് ഭാരതത്തിലെ സംസ്കൃത പണ്ഡിതന്‍മാര്‍ പോലും കണക്കാക്കി വരുന്നു. അതിലെ സന്ദേശം ശ്രേഷ്ഠമത്രെ. ഭാഗവതത്തിനെ അതിനര്‍ഹിക്കുന്ന ബഹുമാനത്തോടെ പഠിക്കുന്നുവര്‍ക്ക് അതില്‍ ശാസ്ത്രീയവും അതീന്ദ്രിയവും തത്വശാസ്ത്രപരവുമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും കൂടാതെ സാമൂഹികവും രാഷ്ട്രീയവുമായ വിവരങ്ങളും ലഭിക്കുന്നു. വ്യാജവും കപടവുമായ ഭക്തിയോടെ ഭാഗവതത്തെ പൂജിച്ചതുകൊണ്ടുമാത്രം അതിലെ എടുത്താലൊതുങ്ങാത്ത വിജ്ഞാനത്തിന്റെ ഖനി ലഭ്യമാവുന്നതല്ല. ജ്യോതിശാസ്ത്രപരമായ സംഭവങ്ങള്‍ വളരെ വിശദമായിത്തന്നെ ഭാഗവതത്തില്‍ വിവരിച്ചിട്ടുണ്ട്. ആണവായുധങ്ങളടക്കം വളരെ ആധുനീകമായ തരത്തിലുളള ആയുധങ്ങളെയും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ജനിതകശാസ്ത്രത്തിന്റെ അത്ഭുതങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നുതു കാണുമ്പോള്‍ ആധുനീക ശാസ്ത്രീയ നോവലുകളേക്കാള്‍ അവ വളരെ മുന്നിലാണെന്ന് കാണാം. ബഹിരാകാശയാത്രയും ഭാഗവതത്തില്‍ ഉണ്ട്. കൃഷ്ണനെപ്പറ്റിയുളള കഥയാണ് ഇതിലെ മുഖ്യവിഷയം. കൃഷ്ണന്റെ ജീവിതവും ക്രിസ്തുവിന്റെ ജീവിതവും തമ്മിലുളള സാദൃശ്യം ആകസ്മികമെന്ന് പറയാവുന്നത്ര ചെറുതല്ല. സാഹിത്യചോരണമാണെന്നും കരുതുക വയ്യ. ഇരുപതാം നൂറ്റാണ്ടിലേയും ഇരുപത്തൊന്നാം നൂറ്റാണ്ടിലേയും നാഗരീകതകളെപ്പറ്റി പ്രവാചകസ്വഭാവത്തിലെഴുതിയ പ്രവചനങ്ങളും ഭാഗവതത്തില്‍ കാണാം.
ധര്‍മ്മനിഷ്ഠ, ഉചിതമായ പെരുമാറ്റ ചട്ടങ്ങള്‍ എന്നിവയെ മൈത്രേയനും നാരദമുനിയും വിവരിച്ചിട്ടുണ്ട്. കപിലന്‍ ജഡഭരതന്‍ തുടങ്ങിയ മഹാത്മാക്കള്‍ സാംഖ്യവും യോഗവും പഠിപ്പിച്ചു. സൃഷ്ടിയെക്കുറിച്ചുളള രഹസ്യങ്ങള്‍ സൃഷ്ടാവ് സ്വയവും ഇതിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഭഗവല്‍ഭക്തിയെക്കുറിച്ചുളള ആവേശപൂര്‍ണ്ണമായ കഥകള്‍ ഭക്ത്തോത്തമരായ അംബരീക്ഷന്‍, സുദാമാവ് (കുചേലന്‍), ധ്രുവന്‍, പ്രഹ്ലാദന്‍, ഗജേന്ദ്രന്‍ എന്നിവരിലൂടെ നാം മനസ്സിലാക്കുന്നു. ഭഗവാന്‍ കൃഷ്ണന്റെ ജീവചരിത്രത്തിനു മാത്രമായി വലിയൊരു ഭാഗം തന്നെയുണ്ട്. അത് ഗ്രന്ഥത്തിന്റെ കിരീടചൂഡാമണിയായി വിരാജിക്കുന്നു.
ഭഗവദ് ഭക്തിയാണ് ഭാഗവതത്തിന്റെ മുഖ്യോദ്ദേശം. എന്നാല്‍ ഇത് അന്ധമായ ഭക്തിയല്ല. വാസ്തവത്തില്‍ മഹല്‍ഭക്തന്‍മാരുടെ അഭിപ്രായത്തില്‍ വളരെ വ്യക്തമായ ജ്ഞാനത്തോട് കൂടിയല്ലാതെ ഒരുവന് ഹൃദയം തുറന്ന് സ്നേഹിക്കുക സാദ്ധ്യമല്ല. അതിനാലാണ് ഭഗവല്‍പ്രേമമുണ്ടാകുവാന്‍ ആദ്യമായി ജ്ഞാനമുണ്ടാകണം എന്നവര്‍ പ്രഖ്യാപിച്ചിട്ടുളളത്. അതിനാല്‍ ഭഗവാന്റെ സ്വഭാവത്തെപ്പറ്റി ഇതില്‍ വളരെ വിശദമായിത്തന്നെ വിവരിച്ചിട്ടുണ്ട്.
ഭഗവാനെപ്പറ്റിയുളള ശുദ്ധസൈദ്ധാന്തികമായ വിവരം കൊണ്ടു പ്രയോജനമില്ല. അതുപോലെ ഈശ്വര പ്രേമം വെറും പ്രേമമോ വികാരദൗര്‍ബല്യമോ അല്ല. സൃഷ്ടിയെപ്പറ്റിയുളള സത്യത്തെ മുഖാമുഖം ദര്‍ശിക്കുന്നവരുടെ ഹൃദയത്തില്‍ അയത്നലളിതമായി വളരുന്ന പ്രേമമാണ് ഭക്തി. എത്ര വിശദമായിട്ടാണ് ഇതില്‍ സൃഷ്ടിയെപ്പറ്റി വിവരിച്ചിട്ടുളളത്? എത്ര വിശാലമാണീ വിശ്വം. അതില്‍ തുലോം ശുഷ്ക്കമാണ് ഭൂമി. സമയം എത്ര അളവറ്റതാണ്? അതുമായി താരതമ്യം ചെയ്യുമ്പോള്‍ എത്ര ക്ഷണികമാണ് ഒരുവന്റെ ജീവിതകാലം. പ്രതാപികളായ ദേവന്‍മാരെക്കുറിച്ചും അത്രതന്നെ പ്രതാപശാലികളായ അസുരന്‍മാരെക്കുറിച്ചും നമുക്കിതില്‍ വായിക്കാം. അവര്‍ ഭൂമി മാത്രമല്ല മറ്റ് ഗ്രഹങ്ങളിലും അവരുടെ സ്വാധീനം ചെലുത്തിയിരുന്നു. അവര്‍ അമരത്വം ആഗ്രഹിച്ച് അതിനായി ശ്രമിച്ചു വിജയിച്ച് ദീര്‍ഘകാലം ജീവിച്ചിരുന്നു. മനുഷ്യജീവിതം നൂറുകൊല്ലമുണ്ടെങ്കില്‍ പോലും ആ പ്രതാപികളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ വെറുമൊരു നിമിഷം പോലെ തോന്നുന്നു. വാസ്തവത്തില്‍ മനുഷ്യജീവിതത്തിനു നല്‍കിയിട്ടുളള ആദരവിന് അര്‍ഹതയുണ്ടോ എന്ന സംശയം തോന്നുന്നു. ഈ സന്ദേശം ഹൃദയത്തിലെത്തുമ്പോള്‍ അഹങ്കാരപരമായ ജിവിതത്തിന് അര്‍ത്ഥമില്ലാതാകുന്നു. അങ്ങിനെയുണ്ടാകുന്ന ശൂന്യതയില്‍ ഭഗവല്‍ഭക്തി നിറയുന്നു.
ഈശ്വരപ്രേമമെന്നാല്‍ ജീവിതത്തോടും ലോകത്തോടും വെറുപ്പുളവായി ലോകത്തുനിന്നും ഒളിക്കുക എന്നതാണെങ്കില്‍ ഈ ശാസ്ത്രപഠനം കൊണ്ട് യാതൊരു പ്രയോജനവുമില്ല. പ്രാകൃതമായ സ്വഭാവവൈകൃതം മാത്രമേ അവശേഷിക്കൂ. കാരണം ഈശ്വരന്‍ തന്നെയാണെല്ലാം. സര്‍വ്വം ബ്രഹ്മമയം എന്നത് തത്വശാസ്ത്രപരമായല്ല ഉണ്മയിലും അങ്ങിനെയത്രെ. ഈശ്വരന്‍ എല്ലാറ്റിലും സ്ഥിതിചെയ്യുകയല്ല ഈശ്വരന്‍ വിശ്വത്തിലെ എല്ലാമായി പ്രത്യക്ഷമാവുകയുമല്ല. ഈശ്വരന്‍ മാത്രമേയുളളു. ഈശ്വരന്‍, ഭഗവാന്‍ എന്നെല്ലാം നാം പറയുന്നതുകൊണ്ട് വേദശാസ്ത്രങ്ങള്‍ പ്രഖ്യാപിക്കുന്നുത് ആദിയില്‍ ആ ഭഗവാന്‍ കാരണമാണ് സൃഷ്ടികള്‍ മുഴുവനും സാധുതയുളള ഉണ്മയായി വിളങ്ങുന്നത് എന്നാണ്.
അഹങ്കാരപരമായ വ്യക്തിത്വം ഇല്ലാതാവുമ്പോള്‍ ഈശ്വരസാക്ഷാത്ക്കാരം ലഭിക്കുന്നു. ഈ കീഴടങ്ങല്‍പ്രേമംകൊണ്ടോ ഭയംകൊണ്ടോ വെറുപ്പുകൊണ്ടോ വിജ്ഞാനംകൊണ്ടോ ആകാം. അദ്ദേഹം മാത്രമേയുളളു. അഹങ്കാരവും അദ്ദേഹത്തിന്റെ സൃഷ്ടിയുടെ ഭാഗമത്രെ. വാസ്തവത്തില്‍ അത് ഉണ്മയായ ഒരു വസ്തുവത്രെ. എന്നാല്‍ അത് അതിരുകടക്കുമ്പോള്‍ മതിഭ്രമമുണ്ടാകുന്നു. വയറ്റില്‍ ആഹാരവും ശ്വാസകോശത്തില്‍ വായുവും പോകുന്നുത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ എന്തുണ്ടാകുമെന്ന് നമുക്കറിയാം.
അതിനാല്‍ സകലതും ഈശ്വരനായിരിക്കുകയും എല്ലാവിധ മാനസീക സംഘട്ടനങ്ങളും ഉണ്ടാവുന്നത് അഹങ്കാരപരമായ ചിന്താക്കുഴപ്പങ്ങള്‍ കൊണ്ടായിരിക്കുകയും കൊണ്ട് ദേവന്‍മാരും മനുഷ്യരും ഉപമനുഷ്യരും തന്നില്‍ വാസ്തവത്തില്‍ വ്യത്യാസമൊന്നുമില്ല. എല്ലാവര്‍ക്കും ചിന്താക്കുഴപ്പത്തിലാണ്ടുവീഴാനുളള സാദ്ധ്യതയും അതുപോലെതന്നെ മോക്ഷത്തിനുളള അവസരവും ഒരുപോലെയാണ്. ഭഗവദ്‌പാര്‍ഷദന്‍മാര്‍ പോലും പതനത്തിനു വിധേയരാവുമ്പോള്‍ മൃഗമായ ഗജേന്ദ്രനും രാക്ഷസകുലത്തില്‍പ്പെട്ട സ്ത്രീപുരുഷന്‍മാര്‍ക്കും ക്ഷണനേരംകൊണ്ട് മോക്ഷം ലഭിച്ചതായി ശ്രീകൃഷ്ണകഥയില്‍ കാണാം. സൃഷ്ടികളെ തന്നില്‍ തരംതിരിച്ചിരിക്കുന്നുത് ത്രിഗുണസ്വഭാവമനുസരിച്ചാണെങ്കിലും യഥാര്‍ത്ഥ്യത്തിലുളള ഉണ്മയുടെ അടിസ്ഥാനത്തില്‍ അവ തന്നില്‍ വൈരുദ്ധ്യമേതുമില്ല.
വിശ്വത്തിന്റെ രൂപപരിണാമം ഒരുവന്‍ മനസ്സിലാക്കേണ്ടതുണ്ട്. ദ്രവ്യപ്രപഞ്ചത്തിന്റെ വികാസം നിയതമായ സംഭവങ്ങളുടെ തുടര്‍ച്ചയായി വിശദീകരിക്കാവുന്നതാണ്. ഭഗവാനായ ആ ഒന്നില്‍ സ്വയം സത്വം (ബോധം), രജസ് (ശക്തി), തമസ് (ദ്രവ്യത) എന്നിവ അന്തര്‍ലീനമായിരുന്നു. കാലമെന്ന പ്രേരകശക്തി ഉപയോഗിച്ച് ഇവയിലെ സമതുലിതാവസ്ഥക്ക് ഭംഗം വരുത്താന്‍ ഭഗവാന്‍ തീരുമാനിച്ചു. ഈ മൂന്നും കൂടിക്കലര്‍ന്ന് ആദ്യത്തെ പ്രപഞ്ചധാതുതത്വം ഉണ്ടായി അല്ലെങ്കില്‍ ഉണ്ടാക്കി. ഈ സമതുലിതഭഞ്ജനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു പക്ഷേ ഇപ്പോഴും തുടരുന്നു. അങ്ങിനെ തുടര്‍ച്ചയായി ധാതുക്കള്‍ മറ്റുളളവയോടു ചേര്‍ന്ന് കുരേക്കൂടി സങ്കീര്‍ണ്ണങ്ങളായ ധാതുക്കളും തത്വങ്ങളും ഉളവായി.
സൃഷ്ടിക്കപ്പെട്ട വിശ്വത്തിലെ എല്ലാറ്റിലും ഈ ത്രിഗുണങ്ങളുടെ സ്വഭാവങ്ങള്‍ ഉണ്ട്. ദേവന്‍മാരും മനുഷ്യരും അസുരന്‍മാരുമെല്ലാം ഇതില്‍പ്പെടുഢ. അവരുടെ ഉഢതിയിലും താഴ്ചയിലും കാലം സര്‍വശക്തനായി വര്‍ത്തിക്കുന്നു. ഈശ്വരന്‍ മാത്രമേ എല്ലാറ്റിലും ഉണ്മയായിട്ടുളളു. ഈശ്വരന്‍ കാലമാണ്. ദുഷ്ടതയുടെ ഉയര്‍ച്ച കാണുന്നത് ചില കാലഘട്ടത്തില്‍ മാത്രമാണ്. കാലത്താല്‍ നിയന്ത്രിക്കപ്പെട്ട് വിരോധാഭാസമെന്ന് തോന്നുമെങ്കിലും സംരക്ഷിക്കപ്പെട്ട് കാലത്തിന്റെ നിശ്ചയങ്ങളനുസരിച്ചാണവയുടെഗതിവിഗതികള്‍. ചിലസമയം ദുഷ്ടതയും അധര്‍മ്മവും ഉയര്‍ച്ചയിലായിരിക്കും. അപ്പോള്‍ ഭഗവാന്‍ സ്വയം ദേവതകളോട് കാലം അവര്‍ക്കനുകൂലമാവുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കും. ഇത് കാണുന്നവന്‍ യാതൊരു തിന്‍മയും അതില്‍ കാണുകയില്ല.
ഇഹലോകവാസമെന്ന നിഴല്‍നാടകം അതിന്റെ എല്ലാവിധ വൃത്തികേടുകളും സംഘട്ടനങ്ങളുമടക്കം നയിക്കുന്നുവരെ അതില്‍നിന്നു പിന്തിരിപ്പിച്ച് അനശ്വരമായ ഈശ്വരതയിലേക്ക് നയിക്കുകയാണ് ഭാഗവതത്തിന്റെ ഉദ്ദേശം. അതിനാല്‍ ചരിത്രപരമായി ഇതിലെ സംഘട്ടനങ്ങള്‍ പുരാതന ചരിത്രത്തെ കുറിക്കുന്നുവതന്നെയാണെങ്കില്‍പ്പോലും അതില്‍ പ്രതിപാദിച്ച വ്യക്തികള്‍ ജീവിച്ചിരുഢവരാണെങ്കിലും ഈ ഗ്രന്ഥത്തില്‍ അവരുടെ കൃത്യമായ വ്യക്തിത്വം മൂടിവച്ചിട്ടുളളതായി കാണാം. കാരണം ആ ചരിത്രപുരുഷന്‍മാരുടെ പാരമ്പര്യത്തിലുളളവര്‍ ഇപ്പോള്‍ അതോര്‍മ്മിച്ച് ശത്രുത ഉണ്ടാക്കാതിരിക്കണമല്ലോ. സന്ദേശമാണ് പ്രധാനം. അവരുടെ പേരുകളോ രാഷ്ട്രീയവ്യക്തിത്വമോ അല്ല തന്നെ.
ഞങ്ങള്‍ ധ്യാനിക്കുന്നു. എല്ലാ നിലനില്‍ക്കുന്ന വസ്തുക്കളിലും സത്തയായിരിക്കുകയും ആ സത്തയില്‍ നിന്ന് വ്യതിരിക്തമായി നില്‍ക്കുകയും ചെയ്യുന്നു അത്. സ്വയംപ്രഭവും ആത്മബോധസ്വരൂപവും ബ്രഹ്മാവിന് സങ്കല്‍പ്പമാത്രേണ വേദമോതിക്കൊടുത്തതുമായ ആ പരംപൊരുളിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. മഹര്‍ഷികള്‍ക്കുപോലും അത്ഭുതമൊടുങ്ങാത്തതും സൃഷ്ടിമുഴുവന്‍ ഉണ്മയെന്നു തോന്നിപ്പിക്കുന്ന പ്രഭാവമുളളതുമായ ആ ഭഗവാന്റെ പ്രഭകൊണ്ട് മായാമോഹമില്ലാതാവുന്നു. അങ്ങിനെയുളള ഭഗവാനെ ഞങ്ങള്‍ ധ്യാനിക്കുന്നു.
വ്യാസവിരചിതമായ ഈ മഹത്തരമായ ഭാഗവതം ആഗ്രഹസംബന്ധിയായ കളളത്തരങ്ങളുടെ നിഴലേല്‍ക്കാത്ത പരമധര്‍മ്മത്തെപ്പറ്റി പഠിപ്പിക്കുന്നു. കളങ്കമേശാത്ത മഹാത്മാക്കള്‍ക്ക് മാത്രം പ്രാപ്യമായ പരമസത്യത്തെ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ശാരീരികമോ മാനസീകമോ ആത്മീയമോ ആയ ത്രിവിധ ദുഃഖങ്ങളുടെയും സ്വയംകൃതമോ പ്രകൃതിമൂലമോ മറ്റു ജീവികള്‍ മൂലമോ ഉണ്ടാകുന്നു വേദനകളുടെയും വേരറുത്ത് പരമാനന്ദത്തെ പ്രദാനം ചെയ്യാന്‍ കഴിവുളളതത്രെ ആ ഉണ്മ. ഈ ഗ്രന്ഥത്തെ മനസ്സിലാക്കാന്‍
ഉള്‍ക്കടമായ ആഗ്രഹമുളളവര്‍ക്ക് ഭഗവാനെ സാക്ഷാത്കരിക്കാന്‍ കഴിയും.
ശുകമുനി തന്നെ വിട്ടുപോയപ്പോള്‍ അഛനായ വ്യാസന്‍ സ്നേഹത്തോടെ മകനേ എന്ന വിളിച്ചു പിറകേ ചെന്നു. സകലതിന്റെയും ഏകത്വം ശുകമുനി സാക്ഷാത്കരിച്ചിരുന്നതുകൊണ്ട് വ്യാസന്റെ വിളികേട്ട് പ്രതികരിച്ചത് വൃക്ഷങ്ങളായിരുന്നു. വിശ്വബോധത്തിനുടമയായ ശുകമുനിയെ ഞാന്‍ നമസ്ക്കരിക്കുന്നു.
നരനാരായണന്‍മാരെ നമസ്ക്കരിച്ച് സരസ്വതിയേയും വ്യാസനേയും നമസ്ക്കരിച്ചതിനു ശേഷമാണ് ഭക്തന്മാർ ഭാഗവതം വായിക്കേണ്ടത്.
in:sent pkrandcompany@gmail.com. Press Tab to insert.
മഹാഭാരത യുദ്ധം കഴിഞ്ഞു ശ്രീകൃഷ്ണൻ തിരിച്ചു ദ്വാരകയിലെയ്ക്ക് പോകും വഴിയെ പഴയ സുഹൃത്തായ ഉതംഗ മഹർഷിയെ കണ്ടു.
പിരിയാൻ നേരം അദ്ദേഹത്തിനു എന്തെങ്കിലും വരം നൽകാൻ കൃഷ്ണൻ തീരുമാനിച്ചു.
പക്ഷെ കൃഷ്ണന്റെ വിശ്വരൂപം തന്നെ കണ്ട ഉതംഗ മഹർഷിക്ക് വേറെ ഒരു വരവും വേണ്ട എന്ന് പറഞ്ഞു.
അവസാനം ഭഗവാന്റെ നിർബന്ധത്തിനു വഴങ്ങി എപ്പോഴൊക്കെ തനിക്കു ദാഹിക്കുന്നുവോ അപ്പോഴൊക്കെ കുടിക്കാനാവശ്യമായ ജലം ലഭിക്കണം എന്നാ വരം ആവശ്യപ്പെട്ടു.
അങ്ങനെയാവട്ടെ എന്ന് കൃഷ്ണൻ അനുഗ്രഹിച്ചു.
ഒരു ദിനം ഉതംഗ മഹർഷിക്ക് യാത്രയ്ക്കിടയിൽ വനത്തിനു നടുവിൽ വച്ചു ദാഹം തോന്നി.
അദ്ദേഹം തനിക്കു കൃഷ്ണനിൽ നിന്ന് ലഭിച്ച വരത്തെ കുറിച്ചു ആലോചിച്ചു.
അപ്പോൾ ഒരു കാട്ടാളൻ അത് വഴി വരുന്നത് കണ്ടു.
കീറിയ, മുഷിഞ്ഞ വസ്ത്രവും, കൂടെ അഞ്ചു വേട്ട നായ്ക്കളും ഉണ്ടായിരുന്ന അയാളുടെ ചുമലിൽ തുകൽസഞ്ചി തൂക്കിയിട്ടിരുന്നു..
ഉതംഗമഹാര്ഷിയെ കണ്ട കാട്ടാളൻ ചിരിച്ചു കൊണ്ട് "അങ്ങയെ കണ്ടിട്ട് ദാഹം കൊണ്ട് തളർന്നത് പോലെയുണ്ടല്ലോ, ഇതാ ജലം കുടിച്ചാലും" എന്ന് പറഞ്ഞു തന്റെ തുകൽ സഞ്ചിയിലെ ജലം വാഗ്ദാനം ചെയ്തു.
പക്ഷെ യാതൊരു വൃത്തിയും ഇല്ലാത്ത ഈ കാട്ടാളന്റെ വേഷവും സഞ്ചിയും ഒക്കെ കണ്ടു അതൊക്കെ ഇഷ്ടപ്പെടാതിരുന്ന ഉതംഗ മഹർഷി പറഞ്ഞു "സുഹൃത്തേ നന്ദി, പക്ഷെ എനിക്ക് വേണ്ട".
എന്നിട്ട് മനസ്സില് സങ്കടത്തോടെ കരുതി.. "കൃഷ്ണാ നീ എനിക്ക് തന്ന വരം എവിടെപ്പോയി?"
കാട്ടാളൻ വീണ്ടും വീണ്ടും ജലം കുടിക്കാൻ ഉതംഗനെ നിർബന്ധിച്ചു,
പക്ഷെ മഹർഷി വെള്ളം വേണ്ട എന്ന് നിഷേധിച്ചു കൊണ്ടേയിരുന്നു.
അവസാനം കാട്ടാളൻ അപ്രത്യക്ഷനായി.
അപ്പോഴാണ് ഉതംഗ മഹര്ഷിക്ക് ഇത് ഒരു സാധാരണ മനുഷ്യൻ ആയിരുന്നില്ല എന്ന് മനസ്സിലായത്.
ആകെ വിഷമത്തിലായ അദ്ദേഹത്തിന്റെ മുന്നിൽ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടു.
അദ്ദേഹത്തോട് ഉതംഗമുനി ചോദിച്ചു, "കൃഷ്ണാ, ഇതെന്തു പരീക്ഷണമാണ്... ഒരു വൃത്തിയുമില്ലാത്ത കാട്ടാളന്റെ കൈവശമാണോ ജലം കൊടുത്തയക്കുന്നത് ?."
കൃഷ്ണൻ ദുഖത്തോടെ പറഞ്ഞു
"ഉതംഗാ, അങ്ങയ്ക്ക് ദാഹിച്ചപ്പോൾ ഇന്ദ്രനോട് അമൃത് തന്നെ തരാൻ ആണ് ഞാൻ ആവശ്യപ്പെട്ടത്.
എന്നാൽ ഒരു സാധാരണ മനുഷ്യൻ അമൃത് കുടിച്ചു അമരൻ ആവുന്നത് ഇഷ്ടമില്ലാതിരുന്ന ഇന്ദ്രൻ അതിനു തയാറായില്ല.
അവസാനം എന്റെ നിര്ബന്ധം കാരണം, ഒരു നിബന്ധന ഇന്ദ്രൻ മുന്നോട്ടു വച്ചു...
ഒരു കാട്ടാളന്റെ രൂപത്തിൽ പോയി മാത്രമേ താൻ ഉതംഗനു അമൃതം കൊടുക്കൂ എന്നായിരുന്നു ആ നിബന്ധന.
അങ്ങ് യഥാർത്ഥ ജ്ഞാനം നേടിയതിനാൽ ഈ പരീക്ഷണം ജയിക്കും എന്നും കാട്ടാളന്റെ വേഷത്തിൽ വന്ന ഇന്ദ്രനിൽ നിന്നും അമൃത് കുടിക്കുമെന്നും വിശ്വസിച്ചു ഞാൻ അത് സമ്മതിച്ചു.
പക്ഷെ ഇതാ നിന്റെ മനസ്സിലെ ഭേദഭാവം കാരണം ഇന്ദ്രന്റെ മുന്നില് ഞാനും തോറ്റു പോയിരിക്കുന്നു."
ഇത് കേട്ട ഉതംഗമഹർഷിക്കു തന്റെ തെറ്റ് മനസ്സിലായി....
യഥാർത്ഥജ്ഞാനം തനിക്കു ഇത് വരെ ലഭിച്ചിട്ടില്ല എന്ന് തന്നെ മനസ്സിലാക്കിക്കാൻ വേണ്ടി കൃഷ്ണൻ തന്നെ നടത്തിയ ഒരു പരീക്ഷണം ആണ് എന്ന് അദ്ദേഹത്തിനു ബോധ്യമായി.
ഒരാളുടെ മതമോ കുലമോ വസ്ത്രമോ ഒന്നും അല്ല പ്രധാനം എന്നും, എല്ലാവരും തുല്യരാണ് എന്നും ഉള്ള കാര്യം ഉതംഗൻ മറന്നു പോയിരുന്നു.
കാട്ടാളനിലും ഉള്ളത് ഒരേ ഈശ്വരൻ തന്നെയാണ് എന്ന് ഉതംഗമുനിക്ക് കൃഷ്ണൻ മനസ്സിലാക്കി കൊടുത്തു.
in:sent pkrandcompany@gmail.com. Press Tab to insert.
Subscribe to:
Comments (Atom)