BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, June 27, 2021
സ്ത്രീധനത്തിന് സമാന്തരമായി ‘കന്യാശുൽക്കം’ എന്നോരു സമ്പ്രദായം ഭാരതത്തിൽ നിലവിലിരുന്നു. പുരുഷനോ വീട്ടുകാരോ സന്തോഷപൂർവ്വം സ്ത്രീക്ക് നല്കുന്ന സ്വത്തായിരുന്നു കന്യാശുല്ക്കം. കാലക്രമേണ ഈ ആചാരം മറഞ്ഞു പോകുകയും സ്ത്രീധന സമ്പ്രദായം മാത്രം ശക്തി പ്രാപിക്കുകയും ചെയ്തു.സ്ത്രീധന സമ്പ്രദായത്തെക്കുറിച്ച് സനാതന ധർമ്മം പറയുന്നത്:
ഉത്തമം സ്വാര്‍ജിതം വിത്തം,
മധ്യമം പിതുരാര്‍ജിതം
അധമം മാതുലാര്‍ജിതം വിത്തം
സ്ത്രീ വിത്തം അധമാധാമം.സ്വന്തമായി സമ്പാദിക്കുന്ന പണം ഏറ്റവും ഉത്തമം, പാരമ്പര്യമായി കിട്ടുന്നത് (പിതാവില്‍ നിന്ന്) മദ്ധ്യമം, മാതുലന്മാരില്‍ (അമ്മാവന്മാരില്‍) നിന്ന് ലഭിക്കുന്നത് അധമവും, അധമാധമം (ഏറ്റവും മോശമായിട്ടുള്ളത്) ആയിട്ടുള്ളത് സ്ത്രീധനവും ആണ്.സ്ത്രീധനം കൊണ്ട് ജീവിതം കെട്ടിപ്പടുക്കുന്ന പുരുഷനെ വിലകുറച്ച് കാണുന്ന രീതി വ്യക്തമാണ്. സ്ത്രീയുടെ കുടുബാംഗങ്ങൾ സസന്തോഷം സ്ത്രീക്ക് നല്കിയിരുന്ന സമ്മാനമായിരുന്നു സ്ത്രീ ധനം. ഇതിന്റെ കൈകർത്താക്കൾ സ്ത്രീകൾ മാത്രമായിരുന്നു. സ്ത്രീധന വിഷയത്തിൽ ബലപ്രയോഗം നിഷിദ്ധമായിരുന്നു.ബ്രിട്ടീഷ് നിയമങ്ങൾ സ്വത്തവകാശങ്ങൾ സ്ത്രീകളിൽ നിന്നെടുത്തു മാറ്റിയതോടെയാണ് സ്ത്രീധന മരണങ്ങൾ തുടങ്ങിയതെന്ന് വീണഓൾഡെൻ ബർഗ് തന്റെ Dowry murder എന്ന പുസ്തകത്തിലൂടെയും, രാജീവ് മൽഹോത്ര, അരവിന്ദൻ നീലകണ്ഠൻ എന്നിവർ Breaking India എന്ന പുസ്തകത്തിലൂടെയും വ്യക്തമാക്കുന്നുണ്ട്.യൂറോപ്യൻ ചരിത്രത്തിലുടനീളം സ്ത്രീധനസമ്പ്രദായം ആചരിച്ചു പോന്നിരുന്നു.
തങ്ങളുടെ സാംസ്കാരികമായ പോരായ്മകളെ മറച്ചു വെക്കുവാൻ ബ്രിട്ടിഷുകാർ ഭാരതത്തിലെ ജാതി വ്യവസ്ഥയെയാണ് കൂട്ട്പിടിച്ചത്. സ്ത്രീകളിൽ നിന്നും സ്വത്തവകാശം ഇല്ലാതായതോടെ അവർ ചൂഷണങ്ങൾക്ക് ഇരയാകുകയും ദ്രോഹിക്കപ്പെടുകയുംചെയ്തു.ഇന്ന് കാണുന്ന ഓരോ സ്ത്രീധന മരണവും കൊളോണിയൽ ഭരണത്തിന്റെ ബാക്കി പത്രങ്ങളാണ്.
ഇന്ന് ഭാര്യയെ സുഹൃത്തായി കാണണം എന്ന് പറഞ്ഞു നടക്കുന്ന ആധുനികതയുടെ വക്താക്കൾ വേദ മന്ത്രങ്ങളിലോന്നായ പാണിഗ്രഹണ മന്ത്രം എന്ത് പറയുന്നു എന്ന് കൂടി അറിയേണ്ടതാണ്.“എന്നോടൊപ്പം നീ ഏഴു പദം നടന്നു. ഇനി നീ എന്റെ സുഹൃത്തായിരിക്കുക. ഞാനും നിന്റെ സുഹൃത്തായി മാറിയിരിക്കുന്നു. ഈ സൗഹൃദം ഞാന്‍ ഒരിക്കലും നശിപ്പിക്കില്ല. നീയും നശിപ്പിക്കരുത്. നമുക്ക് ഒരു പോലെ ചിന്തിക്കാം, പ്രവര്‍ത്തിക്കാം. പരസ്പര സ്നേഹത്തോട് കൂടിയ ഒരു ജീവിതം നമുക്ക് അനുഷ്ടിക്കാം"
Subscribe to:
Post Comments (Atom)
No comments:
Post a Comment