Friday, December 12, 2025

കർമ്മഫലം അനുഭവിച്ചേ ഒക്കൂ... ചെയ്തുകൂട്ടിയ മഹാപരാധങ്ങളിൽ പശ്ചാത്തപിക്കുന്നവർക്ക് ഭഗവാൻ സമാധാനം നൽകും. സ്വധർമ്മം ഉപേക്ഷിക്കരുത്; ഉപേക്ഷിക്കുന്നുവെങ്കിൽ അത് ഉന്നതമായ ആദ്ധ്യാത്മസാധനയ്ക്കും ശുദ്ധഭക്തിക്കുംവേണ്ടി മാത്രമായിരിക്കണം. സർവ്വധർമ്മാൻ പരിത്യജ്യ മാമേകം ശരണം വ്രജ അഹം ത്വാ സർവ്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ താഴെയുള്ളത് മറ്റൊരിടത്തുനിന്നും കോപ്പി ചെയ്തതാണ്.... ഇവിടെ ഇത് പറയണമെന്നു തോന്നി, പറഞ്ഞു. //കര്‍മ്മഫലം ... കള്ള് ചെത്തി നടന്നവർ കോടീശ്വരന്മാരും അറിവും സമ്പത്തും ഉള്ളവരെ പാതയോരത്തും തള്ളുന്ന തത്ത്വശാസ്ത്രം.....കമ്യൂണിസം.... 14 ഏക്കറിലെ നാലുെകട്ടും 45 പറ നിലവുമുണ്ടായിരുന്നു രാമൻ നമ്പൂതിരിയുടെ ഇല്ലത്ത്. പെരുമ്പാവൂരിലെ ട്രാവൻകൂർ റയോൺസിൽ ജോലിയുമുണ്ടായിരുന്നു. ഇടതുപക്ഷ തൊഴിലാളി സംഘടനയിൽ പ്രവർത്തിച്ച് ഇ.എം.എസ്. അടക്കമുള്ളവരുടെ ഉറ്റമിത്രവുമായി. ഇതെല്ലാം പ്രതാപമുണ്ടായിരുന്ന കാലത്തെ കാര്യങ്ങൾ. ഇപ്പോൾ തൃശ്ശൂരിലെ മറ്റം വാകയിലാണ് നമ്പൂതിരിയുടെ താമസം. ദാനംകിട്ടിയ 15 സെന്റിൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ വാതിൽ പോലുമില്ലാത്ത ഒറ്റമുറിക്കൂരയിൽ. കൂത്താട്ടുകുളം തിരുമാറാടി മണ്ണത്തൂർകര തത്തമംഗലത്ത് മനയിൽനിന്ന് വാകയിലേക്കുള്ള യാത്ര സംഭവബഹുലം. നമ്പൂതിരി കുടുംബങ്ങളിൽ നിലവിളക്കിനുപകരം മെഴുകുതിരി കത്തിക്കാൻ ആഹ്വാനംചെയ്ത് ചെറുപ്പത്തിൽത്തന്നെ നോട്ടപ്പുള്ളിയായി. ക്ഷേത്രങ്ങളിൽനിന്ന് വിഗ്രഹങ്ങൾ എടുത്ത് തൂക്കിവിറ്റ് തുക പാവങ്ങൾക്ക് നൽകണമെന്ന ആഹ്വാനം രാമൻ നമ്പൂതിരിയെ ജയിലിൽവരെയെത്തിച്ചു. ഒരു ക്ഷേത്രത്തിൽനിന്ന് വിഗ്രഹം കാണാതായ കേസിലായിരുന്നു ഇത്. പിന്നീട് കോടതി കുറ്റവിമുക്തനാക്കി. ഇതോടെ ട്രാവൻകൂർ റയോൺസിലെ ജോലിയും പോയി. ഇല്ലവുമായി ബന്ധമില്ലാതെ നാടുചുറ്റി നടന്നു ഏറെക്കാലം. തിരിച്ചെത്തിയപ്പോൾ ഇല്ലവും പറമ്പും വിറ്റതായി കണ്ടെത്തി. ഉപജീവനത്തിനായി ശാന്തിക്കാരനായി ക്ഷേത്രങ്ങളിൽ. ഒന്നല്ല, 52 ക്ഷേത്രങ്ങളിൽ പൂജാരിയായിരുന്നു രാമൻ നമ്പൂതിരി. പ്രാർഥനയ്ക്കെത്തുന്നവർ ക്ഷേത്രത്തിൽ നേർച്ചയിടുന്നതിന് എതിരായിരുന്നു രാമൻ നമ്പൂതിരി. അതോടെ ക്ഷേത്രങ്ങളിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. പൂജാരിയായിരുന്ന കാലത്ത് ക്ഷേത്രങ്ങളിലായിരുന്നു താമസം. പിന്നീട് താമസത്തിനിടം ഇല്ലാതായപ്പോഴാണ് അയ്യംകുളങ്ങര ക്ഷേത്രത്തിന്റെ പാട്ടഭൂമിയിൽനിന്ന് 15 സെന്റ് ദാനമായി കിട്ടിയത്. കൈയിലുണ്ടായിരുന്ന പണംകൊണ്ട് കുടിൽ കെട്ടി. ഭാര്യ രാധാദേവി അന്തർജനവും കൂടെയുണ്ട്. ഈ കുടിലിലിരുന്ന് രണ്ടു പുസ്തകങ്ങളെഴുതിയിട്ടുണ്ട് രാമൻ നമ്പൂതിരി. തത്തമംഗലത്ത് മനയും ഭാരതീയ ആത്മീയ വിദ്യാക്ഷേത്രവും അഷ്ടശ്വൈര്യ ദേവസാന്നിദ്ധ്യവും എന്ന ഗ്രന്ഥം 200 പേജിലേറെയുണ്ട്. ക്ഷേത്രവും ക്ഷേത്രേശനും എന്ന പുസ്തകം ബ്രാഹ്മണരുടെ കർമങ്ങളെപ്പറ്റിയാണ്. വിശ്വരൂപ ദർശനം എന്ന കവിതാ സി.ഡി.യും പുറത്തിറക്കി. ദാനംകിട്ടിയ രണ്ട് വിഗ്രഹങ്ങളുണ്ട് രാമൻ നന്പൂതിരിയുടെ പക്കൽ. വീട് പണിയണം. അതിനോടു ചേർന്ന് വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കണം. 71-െലത്തിയ രാമൻ നമ്പൂതിരിയുടെ ആഗ്രഹമിതു മാത്രം.... അവസാനകാലം ഹൈന്ദവീയത്തിലെത്തിച്ചു...

No comments: