BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, December 07, 2025
മഹാഭാരതയുദ്ധം അവസാനിക്കാറായ സമയം. അവസാനത്തെ പോരാട്ടത്തിനായി ദുര്യോധനൻ തന്റെ പ്രധാന എതിരാളിയായ ഭീമനുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നു. ധർമ്മബോധമുള്ള ഒരു ക്ഷത്രിയൻ നേരിട്ടുള്ള യുദ്ധത്തിൽ വിജയിക്കുമെന്ന് വിശ്വസിച്ചു, ദ്വൈപായന തടാകത്തിൽ ഒളിച്ചിരുന്ന ദുര്യോധനൻ പുറത്തുവന്നു.
ശക്തിയുടെ പ്രതീകമായ ഗദകൾ ആകാശത്ത് തീജ്വാലകൾ പോലെ കറങ്ങി. ഭീമൻ മല്ലയുദ്ധത്തിൽ ദുര്യോധനനെക്കാൾ കേമനായിരുന്നുവെങ്കിലും, ദുര്യോധനൻ കഠിനമായി പോരാടി. യുദ്ധം മുന്നോട്ട് പോകുമ്പോൾ ഭീമന് വിജയം അപ്രാപ്യമാണെന്ന് തോന്നി. ഇവിടെയാണ്, ധർമ്മരക്ഷകനായ കൃഷ്ണൻ ഇടപെടുന്നത്.
ഒരു ധർമ്മത്തിനെതിരായി തോന്നാവുന്ന ഒരു യുദ്ധനിയമം കൃഷ്ണൻ ഭീമനെ ഓർമ്മിപ്പിച്ചു,മുൻപ് ഭീമൻ ചെയ്ത ശപഥം! ദുര്യോധനന്റെ തുടയെല്ലുകൾ തകർക്കുമെന്ന ആ പ്രതിജ്ഞ.
ഭീമൻ തന്റെ ഗദയെടുത്ത്, യുദ്ധനിയമങ്ങൾ ലംഘിച്ചുകൊണ്ട് ദുര്യോധനന്റെ തുടയെല്ലുകൾ തകർത്തു. നിരായുധനായി, മണ്ണിൽ ചോരയിൽ കുളിച്ചു വീണ ദുര്യോധനൻ, വേദനയോടെ ആകാശത്തേക്ക് നോക്കി അലറി:
"കൃഷ്ണാ! ഇതല്ല ക്ഷത്രിയധർമ്മം! യുദ്ധനിയമങ്ങൾ ലംഘിച്ച്, നിരായുധനായ എന്നെ ആക്രമിക്കാൻ പ്രേരിപ്പിച്ചത് എന്തിനാണ്? ഇതാണോ നീ പ്രസംഗിക്കുന്ന ധർമ്മം?"
ദുര്യോധനന്റെ ഈ ചോദ്യം കേട്ടപ്പോൾ, യുദ്ധഭൂമിയിൽ ഒരു നിമിഷം നിശബ്ദത പരന്നു. ഭഗവാൻ കൃഷ്ണൻ ശാന്തനായി,മറുപടി നൽകി.
ദുര്യോധനാ, നീയിപ്പോൾ വേദനയിൽ കിടന്ന് 'ധർമ്മം' എന്ന വാക്ക് ഉച്ചരിക്കുന്നുണ്ടല്ലോ? എന്നാൽ നീ മനസ്സിലാക്കുക: ധർമ്മം എന്നത് ഒരു ദിവസം മാത്രം പാലിക്കേണ്ട നിയമമല്ല. അത് നിന്റെ ജീവിതത്തിലെ ഓരോ ശ്വാസത്തിലും കർമ്മത്തിലും ഉണ്ടാകേണ്ട ഒന്നാണ്."
നീ രാജസഭയിൽ വെച്ച് നിസ്സഹായയായി നിന്ന ദ്രൗപദിയുടെ വസ്ത്രം ഉരിയുവാൻ ശ്രമിച്ചപ്പോൾ, നിന്റെ ഈ 'ക്ഷത്രിയധർമ്മം' എവിടെയായിരുന്നു? മഹാരഥനായ കർണ്ണൻ രഥചക്രം പുതഞ്ഞ് നിരായുധനായപ്പോൾ നീയും നിന്റെ സഹോദരങ്ങളും ചേർന്ന് അവനെ വധിച്ചില്ലേ? ബാലനായ അഭിമന്യുവിനെ വളഞ്ഞ് നിരായുധനാക്കി കൊലപ്പെടുത്തിയപ്പോൾ, നീ ധർമ്മത്തെക്കുറിച്ച് ചിന്തിച്ചില്ലല്ലോ."
ചൂതുകളിയിലൂടെ ചതിച്ച് പാണ്ഡവരുടെ രാജ്യവും സമ്പത്തും കവർന്നപ്പോൾ, നീ ഏത് നീതിയാണ് പാലിച്ചത്?"
ഓർമ്മിക്കുക, ദുര്യോധനാ! നീയിപ്പോൾ അനുഭവിക്കുന്നത് ഇന്നത്തെ അധർമ്മത്തിന്റെ ഫലമല്ല. നീ ജീവിതകാലം മുഴുവൻ ചെയ്ത പാപങ്ങളുടെ ഫലമാണ്. കാലം നിനക്കായി എഴുതിയ വിധിന്യായം. നീതിയുടെപരമമായ തത്വം
നിരായുധനായ ഒരുവനെ കൊല്ലുന്നത് അധർമ്മമാണ്. എന്നാൽ, അധർമ്മം പ്രവർത്തിച്ച ഒരാൾക്ക് അവസാനം ലഭിക്കുന്ന ശിക്ഷ, അത് നീതിയുടെ പരമമായ തത്വമാണ്.
നാം ചെയ്യുന്ന ഓരോ കർമ്മവും, അത് ധർമ്മമായാലും അധർമ്മമായാലും, കാലം അതിന്റെ കണക്ക് രേഖപ്പെടുത്തുന്നു.
ഒരാൾ ജീവിതത്തിൽ വലിയ തെറ്റുകൾ ചെയ്യുമ്പോൾ, ആ തെറ്റുകൾ അവനെ തിരികെ വന്ന് വേട്ടയാടും. അപ്പോൾ, തനിക്കു ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പരാതിപ്പെടാൻ അയാൾക്ക് അവകാശമില്ല.
ദുര്യോധനന്റെ അന്ത്യം, ഒരു 'ചൂതുകളിക്കാരന്റെ' അവസാനമാണ്. അവൻ ധാർമ്മികമായ നിയമങ്ങൾ ലംഘിച്ച് നേടിയതെല്ലാം, നിയമങ്ങൾ ലംഘിച്ചുകൊണ്ട് തന്നെ അവനിൽ നിന്ന് തിരികെ എടുക്കപ്പെട്ടു. ഇത് ഈ ലോകത്തിന്റെ കർമ്മനിയമമാണ്.
ഇത് മനസ്സിലാക്കുക: നിങ്ങളുടെ ജീവിതം തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ കോടതി.
വിധികർത്താവ്, നിങ്ങളുടെകർമ്മങ്ങൾ നോക്കി നിങ്ങളുടെ ഉള്ളിൽ തന്നെ നിശബ്ദനായി, മാർക്കിട്ടു കോണ്ടിരിക്കുന്നു നിങ്ങളുടെ കർമ്മങ്ങൾധർമ്മത്തിന്റെ പാതയിലാകട്ടെ
🙏ശുഭ ദിനം🙏
Subscribe to:
Post Comments (Atom)
No comments:
Post a Comment