ശബ്ദബ്രഹ്മാത്മകമാണു പ്രപഞ്ചം. "ശബ്ദബ്രഹ്മേതി ശബ്ദാവഗമ്യർത്ഥം വിദുർ ബുധാ: (പ്രപഞ്ചസാരം 1-13) ഈ ശ്ബ്ദബ്രഹ്മം സ്ഫുരിയ്ക്കുമ്പോൾ (ധാരണ -ബോധം- ) ജഗത് സൃഷ്ടി നടക്കുന്നു. ആ ശബ്ദമാകട്ടെ വിശ്വസൃഷ്ടിയ്ക്കാധാരമായ പഞ്ചതന്മാത്രകളിൽ ആദ്യത്തേതുമാണു. " ശബ്ദസ്പർശ്ശരൂപരസഗന്ധാ.." (ഋഗ്വേദം 2- 15 ) ആഹത ശബ്ദം (കേൾക്കാൻ പറ്റുന്നത് ) അനാഹതശബ്ദം (കേൾക്കാൻ പറ്റാത്തത് ) എന്നിങ്ങനെ രണ്ടവസ്ഥകളാണുള്ളത്. "അവ്യക്താദന്തരിദിത വിഭേദഗഹനാത്മകം
മഹന്നാമ ഭവേത്തത്വം മഹതോ അഹംകൃതിസ്ഥതാ ,ഭൂതാതിക വൈകാരിക തൈജസ...." (പ്രപഞ്ചസാരം 1-12 ).
മഹന്നാമ ഭവേത്തത്വം മഹതോ അഹംകൃതിസ്ഥതാ ,ഭൂതാതിക വൈകാരിക തൈജസ...." (പ്രപഞ്ചസാരം 1-12 ).
ശ്രീ സി രാധാകൃഷ്ണൻ ആവിഷ്കരിച്ചിരിയ്ക്കുന്ന സ്ഥല കേന്ദ്രീകൃത (space ) പ്രപഞ്ചസിദ്ധാന്തം വാസ്തവത്തിൽ പുതുമയുള്ളതല്ല. ഹെർമ്മൻ ബോണ്ടി,തോമസ് ഗോൾഡ്,ഫ്രെഡ് ഗോയൽ എന്നിവർ ആവിഷ്കരിച്ച 'സ്ഥിരസ്ഥിതി സിദ്ധാന്ത ത്തിന്റെ ' അടുത്തു നിൽക്കുന്നതാണു സ്പേസ് തിയറിയും. മഹാവിസ്ഫോടനാസിദ്ധാത്തത്തെ ഈ മൂവരും നിഷേധിയ്ക്കുന്നു.ആദിയോ അന്തമോ ഇല്ലാത്ത സമയ സങ്കൽപ്പവും, ദ്രവ്യം എന്ന അവസ്ഥ് ഹൈഡ്രജൻ തന്മാത്രകളായി നിരന്തരം രൂപം കൊള്ളുകയും അവ സൃഷ്ടിയ്ക്കുന്ന താരാപഥങ്ങൾ വേർ പെട്ട് ദൃശ്യപരിധി കടന്നു പോകുന്നതായും ആ സമയങ്ങളിൽ പുതിയവ രൂപം കൊണ്ട് പ്രപഞ്ചത്തിന്റെ രൂപം എക്കാലവും ഒരുപോലെ നിൽക്കുന്നതായും ഈ പറഞ്ഞ മൂവരും സിദ്ധാന്തിയ്ക്കുന്നു. ആദിയും അന്തവുമില്ലാത്തതുകൊണ്ട് ശൂന്യതയും ഇല്ല. "പൂർണ്ണമദ പൂർണ്ണമിദം.." (ശാന്തിപാഠം ) "നാ സതോ വിദ്യതേ ഭാവോ.." (ഭ- ഗീത 2-16 ) എന്നതും കൂടി ഇതിനോട് ചേർത്തു വായിക്കേണ്ടതാണു. (sudheesh namboodiri)