[01/08, 20:40] +91 94955 57148: *🔱🔥ആരൊക്കെയാണ് പഞ്ചകന്യകമാർ എന്നറിയപ്പെട്ടിരുന്നത് ?🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
“അഹല്യ ദ്രൗപദി സീത താര മണ്ഡോദരി തഥാ
പഞ്ചകന്യാ സ്മരേ നിത്യം മഹാപാതക നാശനം”
അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നീ സ്ത്രീജനങ്ങൾ പഞ്ച കന്യകമാരാണന്നു പറയുന്നു. ഇവരെല്ലാവരും വിവാഹിതരും ഇവർക്കു മക്കളും ഉണ്ട്. പക്ഷെ തങ്ങൾക്കു കിട്ടിയ വരപ്രസാദം ഇവരെ നിത്യ കന്യകമാരാക്കുന്നു. ചില ഹൈന്ദവപുരാണങ്ങളിൽ സീതയ്ക്കു പകരം കുന്തിയെയാണ് പഞ്ചകന്യകമാരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അഹല്യ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 |
മഹാതപസ്വിയായ ഗൗതമ മഹർഷിയുടെ പത്നിയാണ് അഹല്യ. രാമായണത്തിലും മഹാഭാരതത്തിലും ഇതര പുരാണങ്ങളിലും അഹല്യയ്ക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ക്ഷത്രിയകുലത്തിൽ ജനിച്ചെങ്കിലും ആശ്രമത്തിൽ ഒരു മഹർഷിയുടെ പത്നിയായി അഹല്യയ്ക്ക് കഴിയേണ്ടി വന്നു. സുന്ദരിമാരിൽ സുന്ദരിയായി അഹല്യയെ പുരാണങ്ങൾ വർണ്ണിച്ചിരിക്കുന്നു. പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വ മഹാരാജാവിന്റെ പുത്രിയായിരുന്നു അഹല്യ. തപസ്വിയായിരുന്ന ഗൗതമ മഹർഷിക്ക് വിവാഹം ചെയ്തു കൊടുത്തു. ഗൗതമമുനിക്ക് അഹല്യയിൽ ജനിച്ച പുത്രനായിരുന്നു വൈദേഹ രാജ്യത്തിന്റെ കുലഗുരുവായിരുന്ന ശതാനന്ദൻ അരുണപുത്രന്മാരും കിഷ്കിന്ധാപതികളുമായ ബാലിയേയും, സുഗ്രീവനേയും വളർത്തിയത് അഹല്യയായിരുന്നു. പല കൃതികളിലും അഹല്യാ ദേവേന്ദ്ര കഥ വളരെ വിസ്തരിച്ചു തന്നെ പ്രതിപാദിക്കുന്നുണ്ട്. വാല്മീകിയുടേയും, തുഞ്ചത്ത് രാമാനുജന്റെയും അദ്ധ്യാത്മ രാമായണത്തിൽ അഹല്യാമോക്ഷത്തിൽ ഈ കഥ വിവരിക്കുന്നുണ്ട്. സുന്ദരിയായിരുന്ന അഹല്യാദേവിയെ സ്വന്തമാക്കാൻ ഇന്ദ്രൻ ശ്രമിക്കുകയും അതിനെതുടർന്ന് ഇന്ദ്രനേയും അഹല്യയേയും ഗൗതമ മഹർഷി ശപിക്കുകയും ചെയ്തു. ഗൗതമ മഹർഷി ദേവേന്ദ്രനെ സഹസ്രഭഗനായും, അഹല്യയെ ശിലയായുമാണ് ശപിച്ചത്. ശാപമോക്ഷത്തിനായി അഹല്യ ത്രേതായുഗം വരെ കാത്തിരിക്കുകയും ശ്രീരാമ പാദ-സ്പർശനത്തിൽ ശാപമോക്ഷം ലഭിക്കുകയും ചെയ്തു.
ദ്രൗപദി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
വ്യാസ മഹാഭാരതത്തിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രീ കഥാപാത്രമാണ് ദ്രൗപദി. പാണ്ഡവ പത്നിയും കുരുക്ഷേത്ര യുദ്ധാനന്തരം ചന്ദ്രവംശത്തിലെ മഹാറാണിയുമായിരുന്നു ദ്രൗപദി. പാഞ്ചാല രാജാവായ ദ്രുപദന്റെ പുത്രിയായതിനാൽ പാഞ്ചാലിയെന്ന പേരിലും അറിയപ്പെട്ടു. ദ്രൗപദിക്ക് പല പൂർവജന്മങ്ങൾ ഉണ്ടായിരുന്നതായി പുരാണങ്ങൾ പരാമർശിക്കുന്നുണ്ട്. മായാസീത, സ്വർഗലക്ഷ്മി, നാളായണി എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ദ്രൗപദിയ്ക്ക് പൂർവ്വജന്മ സുകൃതമായി ശ്രീപരമേശ്വരന്റെ വരപ്രസാദത്താൽ നിത്യയൗവനം ലഭിച്ചു. പാഞ്ചാല രാജാവായ ദ്രുപദൻ തന്നെ യുദ്ധത്തിൽ തോൽപ്പിച്ച അർജ്ജുനനു വിവാഹം ചെയ്തു കൊടുക്കാനായി തപസ്സനുഷ്ഠിച്ച് യഞ്ജം നടത്തി, അതിൽ ജനിച്ച പുത്രിയാണ് ദ്രൗപദി. ദ്രൗപദിയെകൂടാതെ ഒരു പുത്രൻ (ധ്രുഷ്ടദ്യുമ്നൻ) കൂടി യഞ്ജ ഫലമായി ദ്രുപദനു ലഭിച്ചു. പൂർവ്വജന്മ കാരണത്താൽ ദ്രൗപദി പാണ്ഡവർ അഞ്ചുപേരെയും വിവാഹം കഴിക്കുകയും അവരിൽ അഞ്ചുപേരിലും ഒരോ പുത്രന്മാർ വീതം ദ്രൗപദിക്ക് ഉണ്ടാവുകയും ചെയ്തു. പ്രതിവിന്ധ്യൻ (യുധിഷ്ഠിരൻ)
ശുതസോമൻ (ഭീമസേനൻ)
ശ്രുതകീർത്തി (അർജ്ജുനൻ)
ശതാനികൻ (നകുലൻ)
ശ്രുതകർമ്മാവ് (സഹദേവൻ).
വിവാഹനന്തരം പാണ്ഡവരെ ഒരിക്കൽ പോലും പിരിയാതെയിരുന്ന ഒരുഭാര്യ ദ്രൗപദിയാണ്. പാണ്ഡവർ വനവാസം നടത്തിയ അവസരങ്ങളിൽ ദ്രൗപദി കൂടെയുണ്ടായിരുന്നു. പാണ്ഡവരുടെ അവസാനകാലത്ത് സന്യാസം സ്വീകരിച്ച് കൊട്ടാരം വിട്ടിറങ്ങുമ്പോൾ ദ്രൗപദിയും കൂടെ അനുഗമിക്കുകയും ഹിമാലയത്തിൽവെച്ച് ദ്രൗപദി മരണപെടുകയും ചെയ്തു.
സീത
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അയോദ്ധ്യയിലെ മഹാരാജാവായ ശ്രീരാമൻറെ ധർമ്മപത്നിയായിരുന്നു സീത. ഭാരതത്തിലെ ഇതിഹാസങ്ങളിൽ ഒന്നായ രാമായണത്തിലെ നായികയാണ് ഇവർ. മിഥിലിയിലെ രാജാവായ ജനകൻ നിലമുഴുമ്പോൾ കിട്ടിയതിനാൽ സീത എന്നുപേരിട്ടു. ഐതിഹ്യപ്രകാരം ഭൂമീദേവിയുടെ മകളാണ് ജനകമഹാരാജാവിനു നിലമുഴുമ്പോൾ ലഭിച്ചത്. വിദേഹ രാജകുമാരിയായതിനാൽ വൈദേഹിയെന്നും, ജനകന്റെ വളർത്തു പുത്രിയായതിനാൽ ജാനകിയെന്നും, മിഥിലാപുരിയിലെ രാജകുമാരിയായതിനാൽ മൈഥിലിയെന്നും സീതയ്ക്കു പേരുണ്ട്. പിതാവ് ദശരഥന്റെ നിർദ്ദേശത്താൽ രാമൻ പതിനാലു വർഷത്തെ വനവാസത്തിനു പോകുമ്പോൾ സീതയും അനുഗമിച്ചിരുന്നു. വനത്തിൽ പഞ്ചവടിയെന്ന സ്ഥലത്ത് താമസിക്കുമ്പോൾ ലങ്കാധിപതിയായ രാവണൻ സീതയെ കൊണ്ടുപോകുകയും തുടർന്നുണ്ടായ യുദ്ധത്തിൽ രാമൻ രാവണനെ വധിക്കുകയും ചെയ്യുന്നു. രാമ-രാവണ യുദ്ധാനന്തരം സീതാ-രാമന്മാർ അയോദ്ധ്യയിൽ മടങ്ങിയെത്തി രാമൻ അയോദ്ധ്യാധിപതിയായി രാജാഭിഷേകം ചെയ്തു രാജഭാരമേറ്റു. പക്ഷെ പ്രജാതാല്പര്യം മുൻനിർത്തി രാമൻ സീതയെ കാട്ടിൽ ഉപേക്ഷിക്കുകയും പിന്നീട് അയോദ്ധ്യയിലേക്ക് കൂട്ടികൊണ്ടുവരുകയും ചെയ്തു. പക്ഷെ സീതാ തന്റെ മാതാവായ ഭൂമിദേവിയെ പ്രാർത്ഥിക്കുകയും ഭൂമി പിളർന്ന് അതിനുള്ളിലേക്ക് അപ്രത്യക്ഷയാവുകയും ചെയ്തു. രാമനിൽ സീതയ്ക്ക് ജനിച്ച ഇരട്ടകുട്ടികളാണ് ലവനും, കുശനും.
താര
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കിഷ്കിന്ധാധിപതിയായ ബാലിയുടെ പത്നിയാണ് താര, വാനര രാജ്ഞിയായ താരയെക്കുറിച്ച് രാമായണത്തിൽ കിഷ്കിന്ധാകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പരാമർശിച്ചിട്ടുണ്ട്. വാനര രാജാവായ ബാലിയിൽ താരയ്ക്കു ജനിച്ച പുത്രനാണ് അംഗദൻ. വാസുകിയുടെ തലഭാഗം ഒറ്റക്ക് പിടിച്ച് ബാലി മന്ദരപർവ്വതത്തെ ഉപയോഗിച്ച് പാലാഴി മഥനം നടത്തിയവസരത്തിൽ പാലാഴിയിൽനിന്നും ഉയർന്നു വന്നതാണ് താര. മറ്റുദേവന്മാർ പിന്മാറിയ ആ അവസരം ബാലിക്കു പ്രയോജനപ്പെട്ടു, സുന്ദരിയായ താരയെ ബാലി വിവാഹം ചെയ്തു. ബാലിയുടെ മരണശേഷം താര സുഗ്രീവന്റെ പത്നിയായി. താരയെ വിവേകമതിയും അനുനയ പാടവമുള്ളവളുമായാണ് രാമായണത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സുഗ്രീവനോട് ഏറ്റുമുട്ടാൻ പോയ ബാലിയെ യുക്തിവാദംകൊണ്ട് താര പിന്തിരിപ്പിക്കുവാൻ ശ്രമിച്ചതായി രാമായണത്തിൽ കാണുന്നു. സീതാന്വേഷണത്തിനു താമസം നേരിടുന്നതിൽ കുപിതനായി സുഗ്രീവനെ ശകാരിക്കാനെത്തിയ ലക്ഷ്മണനെ ശാന്തനാക്കിയതും താരയാണ്.
മണ്ഡോദരി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ലങ്കാധിപതിയായിരുന്ന രാവണന്റെ ധർമ്മപത്നിയാണ് മണ്ഡോദരി. അസുരന്മാരുടെ ശില്പിയായ മയന്റെ വളർത്തു പുത്രി. പൂർവ്വജന്മത്തിൽ മധുര എന്ന ശിവഭക്തയായിരുന്നു മണ്ഡോദരി. സോമവാരവ്രതം നോക്കി ശിവപൂജചെയ്തെങ്കിലും വിധിഹിതത്താൽ മധുര പാർവ്വതി ശാപത്തിനിരയായി. ശാപഫലത്താൽ മണ്ടൂകമായി (തവള) പന്ത്രണ്ട് വർഷം ഒരു പൊട്ടക്കിണറ്റിൽ കിടന്നു. ശ്രീപരമേശ്വരന്റെ അനുഗ്രഹത്താൽ പന്ത്രണ്ടു വർഷങ്ങൾക്കുശേഷം തവളയ്ക്കു ശാപമോക്ഷം ലഭിച്ച് ഒരു പെൺകുഞ്ഞായി, കൂടാതെ ശ്രീമഹാദേവന്റെ വരപ്രസാദത്താൻ നിത്യകന്യകയുമായി. പൊട്ടകിണറ്റിൽ നിന്നും ഈ പെൺകുഞ്ഞിനെ മയനും ഹേമയും എടുത്തു വളർത്തി. മണ്ഡൂകം പെൺകുഞ്ഞായി മാറിയതിനാൽ മണ്ഡോദരിയെന്നു പേരിട്ടു വിളിച്ചു. അതിസുന്ദരിയായ മണ്ഡോദരിയെ ലങ്കാധിപതി രാവണൻ വിവാഹം ചെയ്തു. സീതാന്വേഷണാർത്ഥം ലങ്കയിൽ എത്തിയ ഹനുമാൻ ആദ്യമായി സുന്ദരിയായ മണ്ഡോദരിയെ കാണാൻ ഇടയായപ്പോൾ സീതയാണെന്നു തെറ്റിധരിച്ചതായി വാല്മീകി രാമായണത്തിൽ പറയുന്നുണ്ട്. രാവണനിൽ മണ്ഡോദരിയ്ക്കു ഇന്ദ്രജിത്ത്, അതികായകൻ, അക്ഷകുമാരൻ എന്നിങ്ങനെ മൂന്നു പുത്രന്മാരുണ്ട്.
കുന്തി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ചന്ദ്രവംശത്തിലെ പാണ്ഡു മഹാരാജാവിന്റെ പത്നിയാണ് കുന്തി. പഞ്ചപാണ്ഡവരിലെ ആദ്യ മൂന്ന് പേരുടെ അമ്മയുമാണിവർ. യാദവകുലത്തിലെ ശൂരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ് വാസുദേവരുടെ സഹോദരിയുമാണ്. ശരിക്കുള്ള പേർ പൃഥ എന്നാണ്. ശൂരസേനൻ മക്കളില്ലാതിരുന്ന തന്റെ സുഹൃത്ത് കുന്തിഭോജന് ദത്തുപുത്രിയായി നൽകി. കുന്തീഭോജന്റെ പുത്രിയായതിനാലാണ് കുന്തിയെന്നറിയപ്പെട്ടത്. ചെറുപ്പമായിരുന്നപ്പോൾ ദുർവാസാവ് മഹർഷി കുന്തിക്ക് ദേവതകളെ പ്രസാദിപ്പിക്കുന്നതിലൂടെ പുത്രസമ്പാദ്യം കൈവരിക്കുന്നതിനുള്ള വരം നൽകി. ഈ വരത്തിൽ വിശ്വാസം വരാതെ പരീക്ഷണാർഥം കുന്തി സൂര്യഭഗവാനെ വിളിച്ചു. തൽഫലമായാണ് കർണ്ണൻ ജനിച്ചത്. അവിവാഹിതയായ കുമാരിക്ക് പുത്രൻ ജനിച്ചാൽ ഉണ്ടാവുന്ന ദുരന്തം മുന്നിൽ കണ്ട് കുന്തി കർണ്ണനെ ഒരു കുട്ടയിലാക്കി നദിയിൽ ഉപേക്ഷിച്ചു. പിന്നീട് ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ വിവാഹം കഴിച്ചു. പാണ്ഡുവിന് ശാപം നിമിത്തം മക്കളുണ്ടാവാതായപ്പോൾ പാണ്ഡുവിന്റെ അനുവാദത്തോടെ തനിക്കു ലഭിച്ച വരം ഉപയോഗിച്ച് കുന്തി യമൻ, ഇന്ദ്രൻ, വായു ദേവന്മാരെ പ്രാപിച്ച് യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ എന്നിവർക്ക് ജന്മം നൽകി.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿.
[01/08, 20:40] +91 94955 57148: *🔱🔥വാല്‌മീകി🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
ഭാരതീയ ഇതിഹാസമായ രാമായണത്തിന്റെ കർത്താവാണ് പുരാതന ഭാരതീയ ഋഷിയായ വാല്മീകി. ആദ്ധ്യാത്മികഗ്രന്ഥമായ യോഗവാസിഷ്ഠവും അദ്ദേഹത്തിന്റെ കൃതിയാണത്രെ. ആദി കവി എന്നും അദ്ദേഹം അറിയപ്പെടുന്നു. നല്ലൊരു മനുഷ്യനാകാനുള്ള ആഗ്രഹം തന്റെ ജിവിതത്തിൽ വന്ന സമയം വരെ അദ്ദേഹം ഒരു കവർച്ചക്കാരനായിരുന്നു. പിൽക്കാലത്തെ ഉദാത്തമായ കവികളിൽ അദ്ദേഹം ആദ്യത്തെ യഥാർത്ഥ കവി അഥവാ ആദി കവി എന്നു വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൃതിക്ക് പുതുമയും സാഹിത്യ പരമായ ഗുണമേന്മയും ഉണ്ടായിരുന്നു. വനവാസകാലം ശ്രീരാമനു ഒട്ടേറെ ഋഷീശ്വരന്മാരെ കണ്ടുമുട്ടാനുള്ള അവസരം കൂടിയായിത്തീര്‍ന്നു. ലോകമംഗളത്തിനുവേണ്ടി സര്‍വസംഗപരിത്യാഗികളായി തപസനുഷ്‌ഠിക്കുന്നവരാണ് മഹര്‍ഷിമാര്‍. സത്യം സാക്ഷാത്‌കരിച്ചയാള്‍ എന്നതാണ് ഋഷി എന്ന വാക്കിനര്‍ഥം. സത്യമെന്നാല്‍ മൂന്നുകാലത്തിലും ഒരു മാറ്റവും കൂടാതെ നിലനില്‍ക്കുന്ന പരമതത്വമാണ്. അതായത് ബ്രഹ്‌മം. സത്യം ബൃഹദാകാരം (പ്രപഞ്ച രൂപം) ധരിച്ചതത്രേ ബ്രഹ്‌മം. ദേവന്മാര്‍ക്കുപോലും ആരാധ്യരായ മഹര്‍ഷിമാരുടെ സഹവാസവും ഉപദേശങ്ങളും സകലര്‍ക്കും ശ്രേയസ്‌കരംതന്നെ. ഭരദ്വാജന്‍, ശരഭങ്‌ഗന്‍, അത്രി, സുതീക്ഷ്‌ണന്‍, വാല്‌മീകി, അഗസ്‌ത്യന്‍ മുതലായ മഹര്‍ഷിമാരുടെ ആശ്രമങ്ങളാണ് ശ്രീരാമന്‍ മുഖ്യമായും സന്ദര്‍ശിച്ചത്. ഇക്കൂട്ടത്തില്‍ വാല്‌മീകി മഹര്‍ഷിയുടെ ജീവചരിത്രം പ്രത്യേകം പഠിക്കേണ്ടതാണ്. രത്നാകരന്‍ എന്നതാണ് പൂര്‍വാശ്രമത്തില്‍ വാല്‌മീകിയുടെ പേര്. നീചമാര്‍ഗത്തില്‍ ചരിക്കുന്ന കാട്ടാളനായിരുന്നു അന്നദ്ദേഹം. സത്യധര്‍മ്മാദികള്‍ വെടിഞ്ഞ് ബ്രഹ്‌മകര്‍മ്മങ്ങള്‍ മറന്ന് ശുദ്രാചാരങ്ങളില്‍ മുഴുകിക്കഴിയുകയായിരുന്നു അയാള്‍. ലോകസമാധാനം ഭഞ്‌ജിക്കുന്നവരാണു ശുദ്രന്മാര്‍. കൊന്നും വെന്നും നേടുന്ന സുഖമത്രേ പരമസുഖം എന്ന് ഇക്കൂട്ടര്‍ കരുതുന്നു. കൊള്ളയും കൊലയും നിരപരാധികളെ ഹിംസിക്കുകയുമൊക്കെ ചെയ്യാന്‍ ഇവര്‍ക്ക് യാതൊരു അറപ്പുമില്ല. രത്നാകരന്‍ ഇങ്ങനെ ജീവിച്ചുപോരവെ, ഒരിക്കല്‍ സപ്‌തര്‍ഷികള്‍ അയാളുടെ മുന്നില്‍വന്നുപെട്ടു. മരീചി, അത്രി, അംഗിരസ്, പുലവാന്‍, പുലസ്‌ത്യന്‍, ക്രിതു, വസിഷ്‌ഠന്‍ ഈ ഏഴുപേരാണ് സപ്‌തര്‍ഷികള്‍ എന്നറിയപ്പെടുന്നവര്‍. ആക്രമണോത്സുകനായെത്തിയ കാട്ടാളനില്‍ മാനസികമായ പരിവര്‍ത്തനമുണ്ടാക്കാന്‍ സപ്‌തര്‍ഷികള്‍ക്കുകഴിഞ്ഞു. സാധുക്കളായ തങ്ങളെ എന്തിനു ഉപദ്രവിക്കുന്നുവെന്ന് അവര്‍ അയാളോടു ചോദിച്ചു. ഭാര്യയെയും മക്കളെയും പോറ്റാനുളള തത്രപ്പാട് എന്നായിരുന്നു രത്നാകരന്റെ മറുപടി. അപ്പോള്‍ അയാളുടെ ഘോരപ്രവൃത്തിയുടെ പരിണതഫലം മഹര്‍ഷിമാര്‍ അയാള്‍ക്കു ബോധ്യപ്പെടുത്തിക്കൊടുത്തു.
ഏതു പ്രവൃത്തിക്കും പ്രതിപ്രവര്‍ത്തനമുണ്ട്. അതാണ് കര്‍മ്മഫലം. സത്‌കര്‍മ്മത്തിനു പുണ്യവും ദുഷ്‌കര്‍മ്മത്തിനു പാപവുമാണ് അനുഭവിക്കേണ്ടിവരുക. ഏതൊരാളും സ്വന്തം കര്‍മ്മഫലം സ്വയം അനുഭവിക്കുകയേയുള്ളൂ. ഒരാളും മറ്റൊരാളുടെ പാപം പങ്കിട്ടെടുക്കാന്‍ ഒരിക്കലും തയാറാവുകയില്ല. അത് എത്രപ്രിയപ്പെട്ടവരായാലും എന്തൊക്കെ പ്രയോജനം നേടിയവരായാലും ശരി. അതിനാല്‍ ഏവരും അവരവരുടെ സദ്‌ഗതിക്കുവേണ്ട പ്രവൃത്തികളാണു ചെയ്യേണ്ടത്. ഈ സത്യം ഗ്രഹിച്ച രത്നാകരന്‍ ദുര്‍മാര്‍ഗത്തില്‍നിന്നും പിന്തിരിയാന്‍ ഉടന്‍ സന്നദ്ധനായി. അനീതി, അക്രമം തുടങ്ങിയ അധര്‍മ്മകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും മനസിലാക്കേണ്ട വിലപ്പെട്ട പാഠമാണിത്. ഇത് ഉള്‍ക്കൊളളാനായാല്‍ തെറ്റു ചെയ്യാന്‍ ഒരാള്‍ പോലും ഒരുമ്പെടുകയില്ല, എന്നുമാത്രമല്ല, ശ്രേയികരമായ പ്രവൃത്തികള്‍ മാത്രം ചെയ്യാന്‍ തയാറാവുകയും ചെയ്യും.
ഇങ്ങനെ ഉത്‌കൃഷ്‌ടമായ ഒരു ജീവിതചര്യയാണ് മുനിമാര്‍ തുടര്‍ന്നു രത്നാകരന് ഉപദേശിച്ചുകൊടുത്തത്. ലോകസംഗ്രഹത്തിനായി ജീവിതം സമര്‍പ്പിച്ച മഹാത്മാക്കളുടെ കര്‍ത്തവ്യമാണത്. എത്ര നിഷ്‌ഠൂരമായ പാപകര്‍മ്മം ചെയ്‌തവനാണെങ്കിലും ആരെല്ലാം ഉപേക്ഷിച്ച് സത്യമാര്‍ഗത്തില്‍ ജീവിക്കാന്‍ ഒരാള്‍ സന്നദ്ധനായാല്‍, ലോകരക്ഷകന്മാര്‍ അയാളെ കൈവെടിയുകയില്ല. കാരണം, ഏത് പുണ്യശാലിക്കും മോശം ഭൂതകാലം ഉണ്ടായിരിക്കുമെന്നതുപോലെ, എത്രവലിയ പാപിക്കും ഉജ്‌ജ്വലമായ ഭാവിക്ക് അര്‍ഹതയുണ്ട്. ശിഷ്‌ടജീവിതം ശോഭനമാക്കാന്‍ ആ വ്യക്‌തിമാത്രം തീരുമാനിച്ചാല്‍ മതി. ഇതിന്റെ അടിസ്‌ഥാനത്തില്‍ സപ്‌തര്‍ഷികള്‍ രത്നാകരനു രാമനാമജപത്തിനുള്ള ഒരു ഉപായം ഉപദേശിച്ചുകൊടുത്തു. രാമനാമം ജപിച്ച് ഈശ്വര സാക്ഷാത്‌കാരം നേടി കവിയും ഋഷിയുമായി പുനര്‍ജനിച്ചു രത്നാകരന്‍. പിന്നീട് അദ്ദേഹം വാല്‌മീകി എന്നു അറിയപ്പെട്ടു. യഥാര്‍ഥത്തിലിത് ഒരു ആയുഷ്‌കാലത്തുതന്നെ പലജന്മങ്ങള്‍ സാധ്യമാണെന്നതിന്റെ പ്രതീകാത്മകമായ ആവിഷ്‌കരണമാണ്. ജീവിതത്തിന്റെ ഏത് ഘട്ടത്തിലുംവച്ച് ഏതൊരാള്‍ക്കും കൂടുതല്‍ ഉത്‌കൃഷ്‌ട വ്യക്‌തിയായി പുനര്‍ജനിക്കാന്‍ കഴിയും. ഈ സത്യത്തിന്റെ പ്രഘോഷണമാണ് വാല്‍മീകിയുടെ ജീവചരിത്രം.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
[01/08, 20:40] +91 94955 57148: *🔱🔥ശിവന്‍ പാര്‍വ്വതിയോട് പറഞ്ഞുകൊടുത്ത അത്ഭുതകരമായ രഹസ്യങ്ങൾ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
ശിവന്‍ പല അവസരങ്ങളിലായി
പാര്‍വ്വതീദേവിക്ക് പല പാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്. ശിവന്‍റെ അനുശാസനങ്ങള്‍ സാധാരണ മനുഷ്യജീവിതത്തിലും കുടുംബത്തിലും വിവാഹജീവിതത്തിലുമെല്ലാം വളരെ വിലയേറിയ ഉപദേശങ്ങളാണ്. ശിവന്‍ പാര്‍വ്വതിയോട് പങ്കുവെച്ച വിലയേറിയ രഹസ്യങ്ങള്‍ ഏതൊരു മനുഷ്യനും ആവശ്യവും, തെറ്റാതെ പിന്‍തുടരേണ്ടതുമായവയാണ്. എന്തൊക്കെയാണ് ആ 5 രഹസ്യങ്ങള്‍? നമുക്ക് നോക്കാം. ആരാണ് ശിവന്‍? ശിവനില്‍ നിന്നാണ് എല്ലാ സൃഷ്ടികളും ഉണ്ടായിരിക്കുന്നത്. എല്ലാം തിരിച്ച് പോകുന്നതും ശിവനിലേക്ക് തന്നെയാണ്. ശിവന് അസ്ഥിത്വമില്ല. ശിവന്‍ വെളിച്ചമാണ്, ഇരുട്ടുമാണ്. ഒരേസമയം രൂപിയും അരൂപിയുമാണ്. സകലചരാചരങ്ങളെയും ആവാഹിച്ച മനുഷ്യരൂപമാണ് ശിവന്‍. ശക്തിയുടെ കരുത്തിന്‍റെ ഉറവിടം.. ശിവന്‍ ഒരേസമയം ശക്തിയുടെ ഒരു ഭാഗവുമാണ് ശക്തിയുമാണ്. ആരാണ് പാര്‍വ്വതി? പാര്‍വ്വതി ശക്തിയാണ്. ജീവദായിനിയാണ്. പാര്‍വ്വതീദേവിയില്ലെങ്കില്‍ ലോകം തന്നെ ഇല്ല. ശിവനിലെ ഇരുട്ടിന് വെളിച്ചവും അനന്തതയ്ക്ക് അതിരും നല്‍കുന്ന, ശിവന്‍റെ കരുത്തിന്‍റെ ഉറവിടം. ശിവന്‍ സത്വമാണെങ്കില്‍ ശക്തി രാജസ്സാണ്. ശിവന്‍റെ ആലസ്യം അകറ്റി ഉത്തേജനം നല്‍കുന്നവള്‍, ശിവന് പൂര്‍ണ്ണതയേകുന്നവള്‍, ശക്തി.. അവള്‍ ഒരേസമയം ശിവന്‍റെ ഒരു ഭാഗവുമാണ് ശിവനുമാണ്! ശിവനും പാര്‍വ്വതിയും ശിവന്‍ പരമപുരുഷനും പാര്‍വ്വതി പരമസ്ത്രീയുമാകുന്നു. ശിവനില്ലെങ്കില്‍ പാര്‍വ്വതിയും പാര്‍വ്വതി ഇല്ലെങ്കില്‍ ശിവനും ജീവനറ്റ വെറും ശവത്തിന് സമമാകുന്നു. ശിവന്‍റെ ആദ്യഭാര്യയായ സതിയുടെ പുനര്‍ജ്ജന്മമാണ് പാര്‍വ്വതി. എന്നാല്‍ സതിക്ക് ഇല്ലാതിരുന്ന ഗുണങ്ങളും കൂടി ചേര്‍ന്ന് ജന്മം കൊണ്ടതാണ് പാര്‍വ്വതി. ശിവന്‍റെ ശക്തിയാണ് പാര്‍വ്വതി. അവര്‍ ഒന്നാണ്. ശിവനാണ് ശക്തി.. ശക്തിയാണ് ശിവന്‍. ശിവപാര്‍വ്വതി വിവാഹം ശിവപുരാണം അനുസരിച്ച് സതിയുടെ പുനര്‍ജ്ജന്മമാണ് പാര്‍വ്വതി. മഹാരാജാവ് ഹിമവാനും റാണി മൈനയ്ക്കും ജനിച്ച പാര്‍വ്വതി കുട്ടിയായിരിക്കുമ്പോള്‍ തന്നെ ശിവന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവളായിരുന്നു. അവളുടെ ജനനസമയത്ത് മഹര്‍ഷി നാരദന്‍ പ്രവചിച്ചത്, എന്തൊക്കെ സംഭവിച്ചാലും ശരി, ഇവള്‍ ശിവനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്നാണ്. അവള്‍ വളര്‍ന്നപ്പോള്‍, അവളുടെ ശിവനോടുള്ള പ്രേമം അതിരുകളില്ലാതെ വളര്‍ന്നു. വര്‍ഷങ്ങള്‍ നീണ്ട തപസ്സും പ്രയാസങ്ങളും കടന്ന് അവസാനം ശിവനും പാര്‍വ്വതിയും തങ്ങളുടെ ദൈവീക വിവാഹത്തിനായി ഒരുമിച്ചു. ഏറ്റവും വലിയ ധര്‍മ്മവും ഏറ്റവും വലിയ തെറ്റും ഒരു മനുഷ്യന് ചെയ്യാവുന്ന ഏറ്റവും വലിയ ധര്‍മ്മവും ഏറ്റവും വലിയ തെറ്റും ഏതൊക്കെയെന്ന് പാര്‍വ്വതീദേവി ശിവനോട് ചോദിച്ചു. ശിവന്‍ ഒരു സംസ്കൃത ശ്ലോകത്തിലൂടെയാണ് അതിന് ഉത്തരം നല്‍കിയത്. ആദരണീയനും സത്യസന്ധനുമാകുക എന്നതാണ് ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ ധര്‍മ്മവും ശ്രേഷ്ഠതയും. എന്നാല്‍ ഏറ്റവും വലിയ തെറ്റ് അല്ലെങ്കില്‍ പാപം എന്നത് അസത്യം പറയുകയും അതിന് കൂട്ടുനില്‍ക്കുകയും ചെയ്യുക എന്നതാണ്. സത്യസന്ധവും ശരിയുമായിട്ടുള്ള കാര്യങ്ങളില്‍ മാത്രമേ ഒരു മനുഷ്യന്‍ ഇടപെടാന്‍ പാടുകയുള്ളൂ. അല്ലാതെ, അധാര്‍മ്മിക പ്രവര്‍ത്തികളില്‍ ഒരിക്കലും ഏര്‍പ്പെടുവാന്‍ പാടുള്ളതല്ല. നിങ്ങള്‍ നിങ്ങളുടെ തന്നെ സാക്ഷിയാകുക ശിവന്‍ പാര്‍വ്വതിയോട് പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട സദ്ഗുണങ്ങളില്‍ രണ്ടാമത്തേത് എന്തെന്നാല്‍, ഒരാള്‍ ശ്രദ്ധയോടെ പിന്‍തുടരേണ്ട ഒരു കാര്യമാണ് സ്വയം വിലയിരുത്തുക എന്നത്. സ്വന്തം പ്രവര്‍ത്തികളെ കുറിച്ച് പരിശോധിക്കുകയും അവയുടെ ദൃക്സാക്ഷിയുമാകുക. ഇത് ഹീനവും സദാചാരവിരുദ്ധവുമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ അകറ്റി നിര്‍ത്തുവാന്‍ സഹായിക്കും. ഈ മൂന്ന് കാര്യങ്ങളില്‍ ഒരിക്കലും നിങ്ങള്‍ ഉള്‍പ്പെടരുത് ശിവന്‍ പാര്‍വ്വതിയോട് പറഞ്ഞത് പ്രകാരം, മനുഷ്യര്‍ ഒരിക്കലും വാക്കുകളിലൂടെയോ, പ്രവര്‍ത്തികളിലൂടെയോ, ചിന്തകളിലൂടെയോ മറ്റുള്ളവരെ നോവിക്കുകയോ പാപം ചെയ്യുകയോ അരുത്. താന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം താന്‍ തന്നെ അനുഭവിക്കേണ്ടി വരും എന്ന സത്യം മനസ്സിലാക്കണം. അതിനാല്‍, തന്‍റെ ജീവിതത്തെയും ചെയ്യുന്ന കര്‍മ്മങ്ങളെയും കുറിച്ച് നാം എപ്പോഴും ബോധവാന്മാരായിരിക്കണം. ഒരേയൊരു വിജയമന്ത്രമേയുള്ളൂ ബന്ധങ്ങളാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം. അതിരുകവിഞ്ഞ ബന്ധങ്ങളും സ്നേഹപ്രകടനങ്ങളും നിഷ്ക്രിയതയിലേക്ക് നയിക്കുന്നു. അത് വിജയത്തിന് തടസ്സം സൃഷ്ടിക്കുന്നു. നിങ്ങള്‍ അമിതമായ അടുപ്പങ്ങളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ ജീവിത വിജയത്തെ തടുത്ത് നിര്‍ത്തുവാന്‍ ഒന്നിനും സാധിക്കുകയില്ല. ശിവ വചനം അനുസരിച്ച് എല്ലാത്തില്‍ നിന്നും വേര്‍പ്പെട്ടു നില്‍ക്കുവാനായിട്ടുള്ള ഒരേയൊരു വഴി എന്നത് നിങ്ങളുടെ മനസ്സിനെ അതിനായി പ്രാപ്തമാക്കുക എന്നതാണ്. മനുഷ്യജീവിതം എന്നത് നശ്വരമാണെന്ന സത്യം മനസ്സിലാക്കുക. ഒരു അത്ഭുതകരമായ കാര്യം മൃഗതൃഷ്ണ അഥവാ വികാരപ്രലോഭനങ്ങള്‍ ആണ് എല്ലാ ബുദ്ധിമുട്ടുകള്‍ക്കും കാരണം എന്നാണ് ശിവന്‍ പാര്‍വ്വതിയോട് പറഞ്ഞിട്ടുള്ളത്. ഒന്നില്‍ നിന്ന് മറ്റൊന്നിന്‍റെ പുറകെ ആര്‍ത്തിയോടെ ഓടുന്ന മനുഷ്യന്‍ അതിന് പകരം ധ്യാനം ശീലിച്ച് ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്ത് മോക്ഷപ്രാപ്തിക്കായി പ്രയത്നിക്കുകയാണ് വേണ്ടത്.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
[01/08, 20:40] +91 94955 57148: *🔱🔥അയോധ്യ മുതല്‍ ലങ്ക വരെ...🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
ഭാഗം - 06
കിഷ്‌കിന്ധ
🎀══★══ॐ══☆══ॐ══★══🎀
ഉത്തര കര്‍ണ്ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ തുംഗഭദ്രാനദി തീരത്തെ അനൈഗുന്ധി എന്നു പറഞ്ഞാല്‍ അധികമാരും അറിയണമെന്നില്ല. നദിയുടെ മറുതീരത്തെ ബല്ലാരിയെകുറിച്ചും ഹംപിയെകുറിച്ചും കേള്‍ക്കാത്തവരും കാണില്ല. അനൈഗുന്ധി അറിയില്ലങ്കിലും കിഷ്‌കിന്ധ, ഋശ്യമൂകാചലം, ബാലികേറാമല എന്നൊക്കെ അറിയാത്തവരുമില്ല. ത്രേതായുഗത്തില്‍ ബാലിയും സുഗ്രീവനും ഒക്കെ ഭരിച്ച കിഷ്‌കിന്ധയാണ് അനൈഗുന്ധി. ഇവിടുത്തെ ഋശ്യമൂകാചലം എന്ന ബാലികേറാമലയും രാമലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്ന ചിന്താമണി ഗുഹയുമൊക്കെ ഇതിഹാസവും ചരിത്രവുമുണര്‍ത്തുന്ന കാഴ്ചകളാണ്. ശ്രീരാമ-ഹനുമാന്‍ സംഗമവും, ബാലി സുഗ്രീവ യുദ്ധവും, ബാലി വധവും, സുഗ്രീവന്റെ കിരീടധാരണവും, ഹനുമാന്റെ ലങ്കാ യാത്രയും, സേതു ബന്ധനം തുടങ്ങാന്‍ മഴമാറി മാനം തെളിയും വരെയുള്ള രാമലക്ഷ്മണന്മാരുടെ കാത്തിരിപ്പും ഒക്കെ ചേര്‍ന്ന് സംഭവ ബഹുലമായ ഐതിഹ്യത്തിനു പശ്ചാത്തലമൊരുക്കിയ പ്രദേശങ്ങള്‍.
നോക്കെത്താ ദൂരത്തോളും പടര്‍ന്ന പൂന്തോട്ടങ്ങളും നെല്‍പാടങ്ങളും കടന്നു വേണം അനൈഗുന്ധിയിലെത്താന്‍. വിശാലതയില്‍ അങ്ങിങ്ങ് പാറക്കുന്നുകള്‍. ചെറുതും വലുതുമായ കുന്നുകളില്‍ മണ്ണിന്റെ അംശമേയില്ല പാറക്കല്ലുകള്‍ മാത്രം. സുഗ്രീവന്റെ വാനരപ്പട സേതുബന്ധനത്തിനുശേഷം ഉപേക്ഷിച്ചതാണിവ എന്ന വിശ്വാസം ഉറപ്പിക്കുന്ന കാഴ്ച. തലങ്ങും വിലങ്ങും ഓടിക്കളിക്കുന്ന കുരങ്ങന്മാര്‍ വാനരരാജ്യമെന്നതിന് അടിവരയിടും.
മലകളാല്‍ മറഞ്ഞുകിടക്കുന്ന താഴ് വാരത്തിലാണ് പമ്പ സരോവര്‍ തടാകം. പൂക്കള്‍ പൂവിടുന്ന സമയത്ത് വളരെ സുന്ദരമാണ് ഇവിടം. തടാകം മുഴുവന്‍ താമര വിരിഞ്ഞു നില്‍ക്കും. തടാകക്കരയില്‍ ലക്ഷ്മിക്ഷേത്രവും ശിവക്ഷേത്രവുമുണ്ട്. സമീപത്തെ മാവിന്‍ ചുവട്ടില്‍ ചെറിയ ഗണേശ ക്ഷേത്രവും. ശബരിയുമായി ബന്ധപ്പെട്ട സ്ഥലമാണിത്. മാതംഗ മഹര്‍ഷിയുടെ ശിഷ്യയായിരുന്നു ശബരി. രാമഭക്തയായ ശബരി ശ്രീരാമനെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചു. കഴിയുമെന്ന് വിശ്വസിച്ചു. മാതംഗ മഹര്‍ഷി മരിച്ച ശേഷവും രാമനെ കാണാന്‍ കഴിയുമെന്ന ആഗ്രഹവുമായി. ശബരി ആശ്രമത്തില്‍ തുടര്‍ന്നു. ഒട്ടേറെ വര്‍ഷങ്ങള്‍ കടന്നുപോയി. ശബരി ഒരു വൃദ്ധയായി മാറി. സീതയെ അന്വേഷിച്ച് അലഞ്ഞ രാമലക്ഷമണന്മാര്‍ ശബരി ആശ്രമത്തിലെത്തി. ഇരുവര്‍ക്കും ശബരി ഭഷണം വിളമ്പി. ശബരിയുടെ ഭക്തി ചൈതന്യത്തിനു മുന്നില്‍ കുമ്പിട്ട രാമലക്ഷമണന്മാര്‍ ശബരിയെ സാഷ്ഠാംഗം പ്രണമിച്ചു. സീതയുടെ തട്ടിക്കൊണ്ടുപോകല്‍ സംഭവം വിവരിച്ചു. പമ്പ തടാകത്തിന് തെക്ക് വസിക്കുന്ന ഹനുമാന്റേയും സുഗ്രീവയും സഹായം തേടാന്‍ ശബരി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മാതംഗ തടാകത്തില്‍ ശ്രീരാമന്‍ കുളിക്കാനിറങ്ങി. തടാകത്തിലും തടാകക്കരയിലും ധാരാളം പാറക്കല്ലുകള്‍ കാണാം.
കിഷ്‌കിന്ധയുടെ സര്‍വസൈന്യാധിപനായ ഹനുമാന്റെ ജന്മസ്ഥലമായ ''ആഞ്ജനേയാ ഹില്‍'' തുംഗഭദ്രയ്ക്കുമപ്പുറം തലയുയര്‍ത്തി നില്‍ക്കുന്നു. ഭീമാകാരമായ പാറക്കല്ലുകളാല്‍ രുപംകൊണ്ട ഈ മലമുകളിലാണ് ആഞ്ജനേയാ ക്ഷേത്രം. ഹനുമാന്റെ അമ്മയായ അഞ്ജനാ ദേവി താമസിച്ചിരുന്നത് ഇവിടെയെന്ന് ഐതിഹ്യം. 575 പടവുകള്‍ താണ്ടി വേണം ക്ഷേത്രത്തിലെത്താന്‍. അതിമനോഹരമാണ് ഇവിടെനിന്നുള്ള അസ്തമയക്കാഴ്ച. രാവണന്‍ അപഹരിച്ച സീതയെ തേടിയലഞ്ഞ രാമലക്ഷ്മണന്മാര്‍ ഇവിടെ വച്ചാണ് ഹനുമാനെ കണ്ടു മുട്ടുന്നത്. തുടര്‍ന്ന് ഹനുമാന്‍ രാമലക്ഷ്മണന്മാരെ കിഷ്‌കിന്ധയിലെ രാജാവായിരുന്ന സുഗ്രീവന്റെയടുത്തെത്തിക്കുന്നു. അപഹരിച്ചു കൊണ്ടുപോകുന്നതിനിടയില്‍ സീതാദേവി പുഷ്പക വിമാനത്തില്‍ നിന്നും താഴേക്കിട്ടുകൊടുത്ത ആഭരണങ്ങള്‍ സുഗ്രീവന്‍ സൂക്ഷിച്ചു വെച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹയും ഇവിടെ കാണാന്‍ കഴിയും.
ധാരാളം വാതിലുകളുള്ള കോട്ട പഴമയുടെ വിസ്മൃതിയും പേറി നില്‍ക്കുന്നു. കോട്ടയുടെ പ്രവേശന കവാടത്തില്‍ ദുര്‍ഗാ ക്ഷേത്രം. ക്ഷേത്രാങ്കണത്തിലുള്ള മരത്തില്‍ പുടവ കെട്ടിത്തൂക്കി മനസ്സിരുത്തി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹം സഫലീകരിക്കുമെന്നാണ് വിശ്വാസം. ഒരു ഗണേശ ഗുഹാക്ഷേത്രമുണ്ട്. യുദ്ധങ്ങള്‍ക്കും മുന്‍പ് വിജയനഗര രാജാക്കന്മാര്‍ ദുര്‍ഗ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പമ്പ സരോവറില്‍ കുളിച്ച് ശ്രീ ലക്ഷ്മി ക്ഷേത്രവും ദര്‍ശിച്ചായിരുന്നു യുദ്ധത്തിനു പുറപ്പെടുക.
ഋശ്യമൂകാചലം മലയിലേക്കുള്ള യാത്ര വിഷമമേറിയതാണ്. പാറക്കല്ലുകള്‍ ചവിട്ടിക്കറുന്ന യാത്ര ബാലികേറാമല എന്ന പേരിനെ അര്‍ത്ഥവത്താക്കുന്നു. കുന്നിന്‍ മുകളില്‍ ആകാശം മുട്ടെ നില്‍ക്കുന്ന പാറകള്‍ക്കിടയില്‍ വലിയൊരു ഗുഹ. ഇതായിരുന്നുവത്രെ ബാലിയുടെ വാസസ്ഥലം. രാമലക്ഷ്മണന്മാരുടെ പാദസ്പര്‍ശമേറ്റ ചിന്താമണി ഗുഹയാണ് മറ്റൊരു കാഴ്ച. രാമ ലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്നതും സുഗ്രീവനുമായി ബാലിക്കെതിരെ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞിരുന്നതും ഇവിടെയായിരുന്നു. ആലോചനായോഗങ്ങള്‍ക്കായി കൂടിയിരുന്നതിനാലാണ് ചിന്താമണിയെന്ന പേര് വന്നത്. ചരിത്രം, ഗ്രാമഭംഗി, വയലുകള്‍, പുരാണങ്ങള്‍, മലകള്‍ തുടങ്ങിയവയെല്ലാം അപൂര്‍വ്വമായി ഒത്തു കൂടുന്ന ഇടമാണ് അനൈഗുന്ധി. ശിലായുഗത്തിലെ ചിത്രങ്ങളും ഇന്നും ഇവിടെ വ്യക്തമായി കാണാം.
തുംഗഭദ്രാനദിയുടെ മറുകരയിലാണ് യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം തേടിയ ഹമ്പി. ഭൂതകാലപ്രൗഢി ഓരോ തുണ്ടുസ്ഥലത്തും കരുതിവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുതം. ചരിത്രവും യാഥാര്‍ഥ്യവും മിത്തും പുരാണങ്ങളും ഇഴചേര്‍ന്നുപിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ സൃഷ്ടിക്കുന്ന അത്യത്ഭുങ്ങളുടെ താഴ്വര. അനേകായിരം പേരുടെ ചോരയും നീരും കൊണ്ട് കാലം ചരിത്രമെഴുതിയ നദീതടം, കൃഷ്ണ തുംഗഭദ്രാ നദിക്കരയില്‍ പടുത്തുയര്‍ത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പുകള്‍പെറ്റ തലസ്ഥാനം. ഫലിതവിദ്വാനായ തെനാലിരാമന്റെ വികടഭാഷ്യം കേട്ട് കോരിത്തരിച്ച മലമടക്കുകളുടെ സ്വന്തം നഗരി. മുസ്ലീം ഭരണാധികാരികളായ ഡെക്കാന്‍ സുല്‍ത്താനൈറ്റുകളുടെ ആക്രമണത്തില്‍ അടിതെറ്റി തുംഗഭദ്രനദിയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ മഹാസംസ്‌കാരത്തിന്റെ ചുടലപ്പറമ്പ്. അവശിഷ്ടങ്ങളുടെ മഹാനഗരം.
ദക്ഷപുത്രിയായ സതീ ദേവിയുടെ മരണം കോപാന്ധനാക്കിയ പരമശിവന്‍ അതി കഠിനമായ തപസ്സാരംഭിച്ചത് ഹമ്പിയില്‍ സ്ഥിതി ചെയ്യുന്ന ഹേമകുടാ കുന്നിലായിരുന്നു എന്ന് ഐതിഹ്യം. തപമിളക്കാന്‍ ചെന്ന കാമദേവനെ തൃക്കണ്ണാല്‍ ഭസ്മമാക്കിയതും, തുടര്‍ന്ന് പമ്പാ ദേവിയില്‍ അനുരക്തനായ പരമശിവന്‍ ദേവിയെ വിവാഹം ചെയ്ത് പമ്പാപതിയായതും ഇവിടെ വെച്ചായിരുന്നു.
ഇന്നും തീര്‍ഥാടകരായും കാഴ്ചക്കാരായും ഹമ്പിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഹേമകുടയുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന വിരൂപാക്ഷ ക്ഷേത്രം. വിരൂപാക്ഷന്‍ എന്ന പേരിനെ അന്വര്‍ഥമാക്കിക്കൊണ്ട് ഇവിടത്തെ ശിവ പ്രതിഷ്ഠ കാമനെ ഭസ്മീകരിക്കാന്‍ തൃക്കണ്ണ് തുറന്നു നില്‍ക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കല്ലില്‍ കൊത്തിയ അപൂര്‍വ ശില്‍പ്പങ്ങള്‍ ഇവിടെ കാണാം. 150 അടി ഉയരം വരുന്ന രണ്ട് വലിയ ഗോപുരങ്ങള്‍ ഇതിന്റെ പ്രൗഢി കൂട്ടുന്നു. പതിനൊന്നു നിലകളുള്ള ഗോപുരങ്ങള്‍ 'ബിസ്തപയ്യ ഗോപുരങ്ങള്‍' എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രഗോപുരത്തിന്റെ പ്രതിബിംബം ഉള്‍ച്ചുവരില്‍ പതിക്കുന്ന പിന്‍ഹോള്‍ ക്യാമറ വിരൂപാക്ഷ ക്ഷേത്രത്തിന്റെ ആകര്‍ഷണമാണ്.
ഒരിക്കല്‍ തുംഗഭദ്രയുടെ തീരങ്ങളില്‍ നായാട്ടിനിറങ്ങിയ ഹക്കയും ബുക്കയും അവിശ്വസനീയമായ കാഴ്ചകാണുന്നു. ശക്തിക്കും ശൗര്യത്തിനും പേരുകേട്ട വേട്ടപ്പട്ടികള്‍ ഓടിച്ച കാട്ടുമുയല്‍, പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ തിരിഞ്ഞ് വേട്ടനായ്ക്കളെ പേടിപ്പിച്ചോടിക്കുന്നു. അത്ഭുത പരതന്ത്രരായ സഹോദരന്മാര്‍ രാജഗുരുവായ വേദാരണ്യയെ ഇക്കാര്യമറിയിച്ചു. ഒട്ടു നേരത്തെ ധ്യാനത്തിനു ശേഷം വേദാരണ്യസവിശേഷമായ ഈ ഭൂപ്രദേശം രാജ്യത്തിന്റെ ആസ്ഥാനമാക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങിനെ ഒരു ഭാഗം തുംഗഭദ്രാ നദിയും മറ്റു മൂന്നു ഭാഗങ്ങള്‍ വന്‍ മലനിരകളാലും ചുറ്റപ്പെട്ട ഹമ്പി കേന്ദ്രീകരിച്ച് ഹക്കയും ബുക്കയും തങ്ങളുടെ ജൈത്രയാത്രയുടെ ആരംഭം കുറിച്ചു.വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രം തുടങ്ങുയായിരുന്നു അവിടെ.
എവിടെ തിരിഞ്ഞാലും പാറക്കൂട്ടങ്ങളാണ്. ഇപ്പോള്‍ ഉരുണ്ടു വീഴുമെന്ന് തോന്നിപ്പിക്കുന്ന ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങള്‍. ഒപ്പം മനോഹരങ്ങളായ കൊത്തു പണികളാല്‍ കടഞ്ഞെടുത്ത കോട്ടകളും, ക്ഷേത്രങ്ങളും, ശില്പങ്ങളും, ജല സംഭരണികളും, കൊട്ടാരങ്ങളും. ഹമ്പിയെ ലോകാത്ഭുതങ്ങളില്‍ ഒന്നാക്കി മാറ്റുന്നു.
കലാചാതുരില്‍ കൊത്തിവെച്ച മഹാകാവ്യമാണ് ഇവിടത്തെ ഹസാരെ രാമക്ഷേത്രം. രാമായണത്തിലെ കഥാ സന്ദര്‍ഭങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ കല്ലില്‍ കൊത്തിവച്ചിരിക്കുന്നു. ശ്രീരാമന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ശില്‍പ്പഭാഷ്യം ഇവിടത്തെ ചുവരുകളില്‍ വായിച്ചെടുക്കാം. ചിലഭാഗങ്ങളില്‍ ഭാഗവത സന്ദര്‍ഭങ്ങളും കൊത്തിയിട്ടുണ്ട്. ഹസാരെ രാമക്ഷേത്രത്തിനു തൊട്ടു മുന്നിലാണ് പാന്‍സൂപ്പാരി ബസാര്‍. വിജയനഗര സാമ്രാജ്യത്തിലെ ഒരു വ്യാപാര താവളമായിരുന്നു ഇത്. തകര്‍ന്നു കിടക്കുന്ന ചുവരുകളുടെയും തൂണുകളുടെയും അവശിഷ്ടങ്ങളും രണ്ടു മൂന്ന് അരയാലും മാത്രമേ ഇപ്പോള്‍ ഇവിടെയുള്ളൂ.
നന്ദിയുടെ കൂറ്റന്‍ ഒറ്റക്കല്‍ പ്രതിമ, വരാഹക്ഷേത്രം, കൃഷ്ണക്ഷേത്രം, ഗജാലമണ്ഡപം, കൊട്ടാരക്കെട്ടുകളുടെ അവശിഷ്ടങ്ങള്‍, കാവല്‍മാടങ്ങള്‍, പൊതുകുളങ്ങള്‍, പട്ടാഭിരാമ ക്ഷേത്രം, സരസ്വതീ ക്ഷേത്രം, കല്‍ക്കെട്ടുകളുടേയും മണ്ഡപങ്ങളുടെയും അസ്തിവാരങ്ങള്‍... ആധുനിക കിഷ്‌കിന്ധയിലെ കാഴ്ച നീളുന്നതാണ്.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
[01/08, 20:40] +91 94955 57148: *🔱🔥ലക്ഷ്മണോപദേശം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
കുടുംബജീവിതത്തിൽ സംഭവിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെ എങ്ങനെ സമചിത്തതയോടെ നേരിടണമെന്ന് അധ്യാത്മ രാമായണത്തിൽ ശ്രീരാമൻ വ്യത്യസ്ത സന്ദർഭങ്ങളിലായി നൽകുന്ന ഉപദേശങ്ങളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ധർമവും നിയമവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ധർമത്തെയാണോ പാലിക്കേണ്ടത്, അതല്ല നിയമത്തെയാണോ എന്ന സംശയം അയോധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശത്തിൽ ശ്രീരാമൻ ദൂരീകരിക്കുന്നുണ്ട്.
ശ്രീരാമന് യുവരാജപദവി നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ ലക്ഷ്മണൻ ക്രോധാവേശനായി പരിസരബോധം മറന്ന് ശ്രീരാമന്റെ മുമ്പിൽ രൂക്ഷമായി പ്രതികരിച്ചു. ലക്ഷ്മണന്റെ പ്രതികരണം ക്ഷമയോടെ ശ്രദ്ധിച്ച ശ്രീരാമൻ അനുജനെ ക്രോധവികാരത്തിൽനിന്ന് ഉപദേശംനൽകി മോചിതനാക്കി സാന്ത്വനപ്പെടുത്തിയ രീതി എഴുത്തച്ഛൻ മനോഹരമായി അയോധ്യാകാണ്ഡത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വത്സ! സൗമിത്രേ! കുമാരാ! നീ കേൾക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ
(അയോധ്യാകാണ്ഡം 1061-62)
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷ ധാന്യധനാദിയും
സത്യമെന്നാകിലേ തൽപ്രയാസം തവ
യുക്തമതല്ലായ്കിലെന്തതിനാൽ ഫലം
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്ടമാമായുസ്സു മോർക്ക നീ
(അയോധ്യാകാണ്ഡം 1073-74)
ക്ഷുഭിതനായി സംസാരിച്ച ലക്ഷ്മണനെ പുഞ്ചിരിയോടെ ശ്രീരാമൻ ആലിംഗനംചെയ്തു. ലക്ഷ്മണന്റെ ക്രോധം ശമിപ്പിക്കാൻ ലക്ഷ്മണനെ അഭിസംബോധനചെയ്തത് വത്സാ, സൗമിത്രേ, കുമാര എന്നീ മൂന്ന് വാക്കുകൾ പ്രയോഗിച്ചാണ്. വത്സാ എന്നാൽ മോനേ എന്നാണർഥം. വാത്സല്യത്തിന്റെ അക്ഷരരൂപമാണ് മോനേ എന്ന പദം. രണ്ടാമതായി വിളിച്ചത് സൗമിത്രേ, അതായത് പണ്ഡിതയായ സുമിത്രയുടെ മകനേ എന്നാണ്. കുമാരാ എന്ന് ശ്രീരാമൻ ലക്ഷ്മണനെ വിളിക്കാനുള്ള കാരണം കൗമാരപ്രായത്തെ ഓർമിപ്പിക്കാനാണ്. പക്വതയില്ലായ്മ കൗമാരപ്രായത്തിന്റെ പ്രത്യേകതയാണല്ലോ. ഈ മൂന്ന് ശബ്ദപ്രയോഗത്തിലൂടെ ക്രോധവികാരത്തെ മാറ്റി സാധാരണ മാനസികാവസ്ഥയിലേക്ക് ലക്ഷ്മണനെ ശ്രീരാമൻ തിരിച്ചുകൊണ്ടുവന്നു. ക്രോധാവസ്ഥയിലിരിക്കുമ്പോൾ ആരും ആരെയും ഉപദേശിക്കരുതെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്.
ലക്ഷ്മണന്റെ കഴിവിനെ പ്രകീർത്തിച്ചതിനുശേഷം ശ്രീരാമൻ സഹോദരന്റെ അപക്വവും അധാർമികവുമായ തീരുമാനത്തെ പുനഃപരിശോധിക്കാനായി ഉപദേശിച്ചു. ഇവിടെ ശ്രീരാമൻ ലക്ഷ്മണനോട് അർഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്ന ഒരു സത്യമുണ്ട്. രാജപദവിയെക്കാളും ധർമപരിപാലനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന സത്യം. മനുഷ്യജീവിതത്തിന്റെ ക്ഷണികാവസ്ഥയെക്കുറിച്ചാണ് ശ്രീരാമൻ പിന്നീട് ലക്ഷ്മണനെ ഉപദേശിച്ചത്. മിന്നൽപ്പിണരെന്നപോലെ ക്ഷണനേരംകൊണ്ട് ഇല്ലാതാകുന്നതാണ് ഭോഗസുഖങ്ങളെല്ലാം. മാത്രമല്ല, മനുഷ്യായുസ്സ് ഓരോ നിമിഷവും കുറയുകയാണ് ചെയ്യുന്നത്. ദേഹാഭിമാനംകൊണ്ടാണ് ക്രോധമുണ്ടാകുന്നത്. ജീവിതവിജയത്തിനും മോക്ഷപ്രാപ്തിക്കും ക്രോധം തടസ്സമാണ്. അധ്യാത്മരാമായണത്തിലെ ലക്ഷ്മണോപദേശം മാനവരാശിയുടെ ക്ഷേമത്തിനുവേണ്ടിയാണ് ശ്രീരാമൻ ഉപദേശിച്ചത്.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
[01/08, 20:40] +91 94955 57148: *🔱🔥ശാന്ത🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
ദശരഥമഹാരാജാവിന്‍റെ ആദ്യഭാര്യയായ കൌസല്യയില്‍ ജനിച്ച പുത്രിയാണ് ശാന്ത. പുത്രിയുടെ ജനനത്തിനു ശേഷം ഏറെക്കാലം അവര്‍ക്ക് കുട്ടികളുണ്ടായില്ല. അങ്ങനെയിരിക്കെ ദശരഥന്‍റെ പ്രിയസുഹൃത്തായ അംഗരാജാവ് ലോമപാദന്‍ അയോദ്ധ്യ സന്ദര്‍ശിച്ചു.
സന്താനങ്ങള്‍ ഇല്ലാത്തതിനാല്‍ ശാന്തയെ ദത്തുപുത്രിയായി തരണമെന്ന് ലോമപാദന്‍ അഭ്യര്‍ത്ഥിക്കുന്നു. ദശരഥന്‍ സന്തോഷത്തോടെ മകളെ ലോമപാദനു ദത്തു നല്‍കുന്നു.
കുറച്ചു കാലത്തിനുശേഷം ലോമപാദരാജാവിന്‍റെ അംഗരാജ്യത്തില്‍ മഴയില്ലാതെ പ്രജകളും രാജാവും ഒരേപോലെ വിഷമിക്കുകയായിരുന്നു. മഴ ലഭിക്കാനായി രാജാവ് ബ്രാഹ്മണരെയും പണ്ഡിതന്മാരെയും വിളിച്ചു കൂട്ടി. സ്ത്രീകളെ കണ്ടിട്ടില്ലാത്ത തപസ്വിയായ ഒരു പുരുഷനെക്കൊണ്ട് യാഗം നടത്തിയാല്‍ ഇതിനൊരു പരിഹാരമാകും എന്ന അഭിപ്രായം ആ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞു. അതിനു പറ്റിയ ആള്‍ വിഭാണ്ഡക പുത്രനായ ഋശ്യശൃംഗനാണെന്ന്‍ ലോമപാദന്‍ മനസ്സിലാക്കി.
ഉഗ്രതപസ്വിയായ വിഭാണ്ഡകന് ഒരു മാന്‍പേടയിലുണ്ടായ പുത്രനാണ് ഋശ്യശൃംഗന്‍. ജനിക്കുമ്പോള്‍ തന്നെ കൊമ്പുണ്ടായിരുന്ന ആ ബാലന്‍ പിതാവിനെയല്ലാതെ ഒരു മനുഷ്യനെയും യുവാവാകുന്നതുവരെ വരെ കണ്ടിരുന്നില്ല.. പിതാവിനോടൊപ്പം പൂജയും ഭക്തിയുമായി സന്യാസിയെ പോലെ കഴിഞ്ഞിരുന്ന ഋശ്യശൃംഗന്‍ സ്ത്രീകളെകുറിച്ച് കേട്ടിട്ടുപോലുമിലായിരുന്നു.
സ്ത്രീയെകുറിച്ച് കേള്‍ക്കുകയോ അറിയുകയോ ചെയ്യാത്ത ഒരാളെ കൊണ്ടു യാഗം ചെയ്യിച്ചാല്‍ മാത്രമേ മഴ ലഭിക്കൂ. മഴ പെയ്യാന്‍ യാഗം നടത്താനായി ലോമപാദന്‍ ദേവദാസിയായ മാലിനിയേയും മകള്‍ വൈശാലിയേയും ഋഷ്യശൃംഗനെ ആകര്‍ഷിച്ചു കൊണ്ടുവരാന്‍ ശട്ടംകെട്ടി കാട്ടിലേയ്ക്ക് പറഞ്ഞയക്കുന്നു. വളരെ തന്ത്രപരമായി വിഭാണ്ഡകമഹര്‍ഷി അറിയാതെ ഋഷ്യശൃംഗനുമായി ഇടപഴകിയ വൈശാലി മുനികുമാരനെ വശീകരിച്ചു കൊണ്ട് അംഗരാജ്യത്ത് കൊണ്ടുവരുന്നു, യാഗം നടത്തിക്കൊടുക്കുന്നു. യാഗം അവസാനിക്കുന്നതോടെ അവിടെ മഴ ലഭിക്കുകയും അതില്‍ പ്രസന്നനായ ലോമപാദന്‍ തന്‍റെ ദത്തുപുത്രിയായ ശാന്തയെ അദ്ദേഹത്തിനു വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. ഒരു പുത്രന്‍ ജനിച്ച ശേഷം പിതാവിന്‍റെ ആജ്ഞ അനുസരിച്ച് ഋശ്യശൃംഗന്‍ വനത്തിലേയ്ക്ക് തിരിച്ചു പോവുകയും ചെയ്തു.
ഏകപുത്രിയെ മറ്റൊരാള്‍ക്ക് ദാനം ചെയ്ത് സന്താനങ്ങളില്ലാതെ ഭാര്യമാരോടൊപ്പം ദശരഥന്‍ ദുഃഖിച്ചുകൊണ്ടിരിക്കുന്ന കാഴ്ച എഴുത്തച്ഛന്‍ വിവരിക്കുന്നുണ്ട്:
”വന്ദനം ചെയ്തു ചോദിച്ചീടിനാനെന്തു നല്ലൂ
നന്ദനന്മാരുണ്ടാവാനെന്നരുള്‍ ചെയ്തീടണം.”
പുത്രലാഭത്തിനു വേണ്ടി ദശരഥന്‍ കൈകേയിയെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. എന്നിട്ടും സന്താനഭാഗ്യം ലഭിക്കാതെ നിരാശനായ രാജാവ് സുമിത്രയെ വിവാഹം ചെയ്തു. കാലം ഏറെ കഴിഞ്ഞെങ്കിലും ദശരഥ മഹാരാജാവിനു മക്കളില്ലാതെ ഏറെ വിഷമം തോന്നി. രാജ്യഭരണം മന്ത്രിമാരെ ഏല്‍പ്പിച്ചു അദ്ദേഹം മഹാവിഷ്ണുവിനെ നിത്യഭജനം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ വസിഷ്ഠ മഹര്‍ഷിയുടെ ഉപദേശത്തോട് കൂടി ഒരു പുത്രകാമേഷ്ടിയാഗം നടത്താന്‍ നിശ്ചയിച്ചു. ഋശ്യശൃംഗ മഹര്‍ഷിയായിരുന്നു ആ യാഗത്തിന്‍റെ പ്രധാനിയായിരുന്നത്. പുത്രകാമേഷ്ടി യാഗത്തിലെ യാഗാഗ്നിയില്‍ നിന്നും ഉയര്‍ന്നു വന്ന അമൃതമയമായ പായസം മഹര്‍ഷി നിര്‍ദ്ദേശിച്ച രീതിയില്‍ തന്‍റെ മൂന്നു ഭാര്യമാര്‍ക്കും പങ്കിട്ടു കൊടുത്താണ് രാമലക്ഷ്മണഭരതശത്രുഘ്നന്മാരുടെ ജനനം എന്ന് രാമായണകഥ…
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
[01/08, 20:40] +91 94955 57148: *🔱🔥തത്ത്വഭേദങ്ങള്‍🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
പ്രപഞ്ചത്തിന്റെ നിലനില്പിനാധാരമായ അടിസ്ഥാന തത്ത്വങ്ങള്‍. ഭാരതീയ ദാര്‍ശനികന്മാര്‍ ഇത് പല രീതിയില്‍ വ്യവച്ഛേദിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ശാസ്ത്ര വിശാരദന്മാര്‍ തത്ത്വങ്ങളുടെ സംഖ്യയെപ്പറ്റി പര്യാലോചിക്കുമ്പോള്‍ പല ഭേദങ്ങളും കണ്ടെത്തുന്നു. തത്ത്വസംഖ്യകളിലെ ഇത്തരത്തിലുള്ള ഭേദങ്ങള്‍ ഭാഗവതം ഏകാദശസ്കന്ധത്തിലെ ഇരുപത്തിരണ്ടാം അധ്യായത്തില്‍ ഉദ്ധവര്‍ ഭഗവാനോട് ചോദിക്കുന്ന രൂപത്തില്‍ വര്‍ണിച്ചു കാണുന്നു. തത്ത്വങ്ങള്‍ ഇരുപത്തിയഞ്ചാണെന്നും അറുപതാണെന്നും ഇരുപത്താറാണെന്നും അതല്ല, തൊണ്ണൂറ്റാറാണെന്നും പല തരത്തില്‍ സങ്കല്പനം നടത്തിയിരിക്കുന്നതിന്റെ രഹസ്യമെന്താണെന്നറിയുന്നതിനായിരുന്നു തന്റെ ചോദ്യങ്ങളിലൂടെ ഉദ്ധവര്‍ ഉദ്യമിച്ചത്. തത്ത്വഭേദങ്ങള്‍ എല്ലാ ഉദ്യമങ്ങളും മായയാല്‍ സന്നിവേശിച്ചിട്ടുള്ളതാണെന്നും ഓരോ വ്യക്തിയും ഭേദബുദ്ധിയോടെ എങ്ങനെ സങ്കല്പിക്കുന്നുവോ അപ്രകാരത്തില്‍ ഗണിക്കുന്നുവെന്നേയുള്ളുവെന്നും സംഖ്യാഭേദം സാങ്കല്പികമാകയാല്‍ സംശയത്തിനവകാശമില്ലെന്നും ഭഗവാന്‍ മറുപടി നല്കി ഉദ്ധവരുടെ ജിജ്ഞാസ ശമിപ്പിച്ചു.
ജ്ഞാനേന്ദ്രിയങ്ങളും (മൂക്ക്, നാക്ക്, കണ്ണ്, ത്വക്ക്, ചെവി) കര്‍മേന്ദ്രിയങ്ങളും [വാക്ക്, പാണി, പാദം, പായു (ഗുദം), ഉപസ്ഥം (ഗുഹ്യ പ്രദേശം)] മനസ്സും ഒത്തുചേരുന്നതോടെ തത്ത്വങ്ങള്‍ ഏകാദശ (പതിനൊന്ന്)ങ്ങളായിത്തീരുന്നു.
ജ്ഞാനേന്ദ്രിയ പഞ്ചകം, കര്‍മേന്ദ്രിയ പഞ്ചകം, ജ്ഞാനേന്ദ്രിയ വിഷയങ്ങളായ രൂപരസഗന്ധസ്പര്‍ശശബ്ദങ്ങള്‍, പഞ്ചപ്രാണങ്ങള്‍ (പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ച് പ്രാണന്‍മാര്‍)
പഞ്ചഭൂതങ്ങള്‍ (ഭൂമി, ജലം, തേജസ്സ്, വായു, ആകാശം) എന്നിവ ചേരുമ്പോള്‍ തത്ത്വങ്ങള്‍ 25 ആകുന്നു എന്ന് ഒരു വിഭാഗം വേദാന്തികള്‍ അഭിപ്രായപ്പെടുന്നു.
മുമ്പ് സൂചിപ്പിച്ച 25 തത്ത്വങ്ങളോടൊത്ത് ഷഡാധാരങ്ങള്‍
(മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവ) കൂടി ചേരുമ്പോള്‍ തത്ത്വഭേദങ്ങള്‍ 31 ആയി വികസിക്കുന്നു എന്ന് വേറൊരു വിഭാഗം പണ്ഡിതന്മാര്‍ വാദിക്കുന്നു.
ഈ മുപ്പത്തിഒന്നിന് പുറമേ വചനം, ദാനം, ഗമനം, വിസര്‍ജനം, ആനന്ദം എന്നീ അഞ്ച് കര്‍മേന്ദ്രിയ വിഷയങ്ങള്‍ കൂടി ഒരുമിച്ച് തത്ത്വഭേദങ്ങള്‍ 36. ആയിത്തീരുന്നു എന്ന് മൂന്നാമതൊരു സംഘം ജ്ഞാനസിദ്ധന്മാര്‍ അനുമാനിക്കുന്നു.
ഹരിനാമകീര്‍ത്തനത്തിലെ-
'ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെണ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപിരണ്ടൊന്നുതത്ത്വമതില്‍
മേവുന്ന നാഥ ഹരിനാരായണായനമഃ'
എന്ന 25-ാമത്തെ ശ്ലോകത്തിലൂടെ തത്ത്വഭേദങ്ങള്‍ 96 എണ്ണമുണ്ടെന്നും ഇവ മായാവിഭ്രമം മൂലമാണുണ്ടാകുന്നതെന്നും പരംപൊരുള്‍ സച്ചിദാനന്ദരൂപമായ പരമാത്മാവ് മാത്രമാണെന്നും വ്യക്തമാക്കിയിരിക്കുന്നു. ഈ ശ്ലോകത്തില്‍ വിവരിക്കുന്ന പ്രകാരം ഐയ്യഞ്ചും ഇരുപത്തിയഞ്ചും; ഉടന്‍ അഞ്ചും-പിന്നെ ഒരു അഞ്ചും; അയ്യാറും-അഞ്ചും ആറും ചേര്‍ന്ന് പതിനൊന്നും; ഉടനെട്ടും-കൂടെ ഒരു എട്ടും; അവ്വണ്ണമെട്ടും-അതുപോലെ വീണ്ടുമൊരു എട്ടും; എണ് മൂന്നും-ഇരുപത്തിനാലും; അഥ ഏഴും-അതിനുശേഷം ഏഴും; ചൊവ്വോടെ ഒരഞ്ചും-വേണ്ടപോലെ പിന്നെയും ഒരഞ്ചും; രണ്ട് ഒന്നും-പിന്നെ രണ്ടും ഒന്നും-മൂന്നും ആകുമ്പോള്‍ 96 തത്ത്വഭേദങ്ങളുണ്ടാകുന്നു. ഇവയില്‍ നിറഞ്ഞു വര്‍ത്തിക്കുന്ന നാഥനായ ഹരിനാരായണന് നമസ്കാരം പറഞ്ഞുകൊണ്ടാണ് ഇതു രചിച്ച ദാര്‍ശനിക കവി ശ്ലോകം അവസാനിപ്പിക്കുന്നത്.
ഇവിടെ ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചമ ഹാഭൂതങ്ങള്‍; മൂക്ക്, നാക്ക് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങള്‍; വാക്ക്, പാണി പാദാദികളായ കര്‍മേന്ദ്രിയങ്ങള്‍; വചനം, ആദാനം, യാനം, വിസര്‍ജനം, ആനന്ദനം എന്നീ കര്‍മേന്ദ്രിയ വിഷയങ്ങള്‍; പ്രാണാപാനാദികളായ പഞ്ചപ്രാണനുകള്‍ (ഐയ്യഞ്ചും അഞ്ചും 25+5=30), നാഗന്‍, കൂര്‍മന്‍, ദേവദത്തന്‍, ധനഞ്ജയന്‍, കൃകലന്‍ എന്നീ ഉപപ്രാണന്‍മാര്‍; മൂലാധാരം, സ്വാധിഷ്ഠാനം തുടങ്ങിയ ഷഡാധാരങ്ങള്‍ എന്നിവയെയാണ് അയ്യാറും (5 + 6 = 11) എന്ന ഹരിനാമ ശ്ളോകത്തില്‍ നിഗ്രഹണം ചെയ്തിട്ടുള്ളത്.
രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം എന്നീ അഷ്ടരാഗാദികളാണ് ഉടനെട്ടും(8) എന്ന പ്രയോഗത്തില്‍ സൂചിതമാകുന്നത്. മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെ നാല് അന്തഃകരണങ്ങളും; സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം എന്ന നാല് അന്തഃകരണവൃത്തികളുമാണ് (8) 'അവ്വണ്ണമെട്ടും' എന്ന പ്രയോഗം കൊണ്ടര്‍ഥമാക്കുന്നത്. ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികളും; അഗ്നിമണ്ഡലം, അര്‍ക്കമണ്ഡലം, ചന്ദ്രമണ്ഡലം എന്ന മൂന്ന് മണ്ഡലങ്ങളും; അര്‍ഥേഷണ, ദാരേഷണ, പുത്രേഷണ എന്ന ഏഷണത്രയവും; ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളും; സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ദേഹങ്ങളും; വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ എന്നീ മൂന്ന് ദേഹനാഥന്‍മാരും കൂടി ചേരുമ്പോള്‍ 24 തത്ത്വഭേദങ്ങള്‍ രൂപംകൊള്ളുന്നതിനെയാണ് 'എണ്മൂന്ന്' (8 x 3 = 24) എന്ന പ്രയോഗത്തിലൂടെ ഉദ്ഘോഷിച്ചിരിക്കുന്നത്.
ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്ന സപ്തധാതുക്കളും; അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാ നമയം, ആനന്ദമയം എന്ന പേരുകളാലറിയപ്പെടുന്ന പഞ്ചകോശങ്ങളും; ആധ്യാത്മികം, ആധിഭൌതികം, ആധിദൈവികം എന്നിങ്ങനെയുള്ള താപത്രയവും സംഗമിക്കുന്നതിലൂടെ തത്ത്വഭേദങ്ങള്‍ 96 എണ്ണമാകുന്നു എന്ന് ഹരിനാമകീര്‍ത്തനാചാര്യന്‍ വ്യക്തമാക്കിയിരിക്കുന്നു.
അഖണ്ഡജ്ഞാനസ്വരൂപനും സച്ചിദാനന്ദാവസ്ഥിതനുമായ പരമാത്മാവിലാണ് മായാസ്പന്ദനംമൂലം തത്ത്വഭേദങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നത്. തത്ത്വങ്ങളില്‍ പ്രതിബിംബിച്ച് അവയുമായി താദാത്മ്യം പ്രാപിച്ച് ജീവന്‍ നിലനില്ക്കുന്നു. ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയാണെന്ന സത്യം അറിയുന്നതിനുള്ള അറിവ് കതിരിട്ടുയരുന്നതോടെ തത്ത്വങ്ങളെപ്പറ്റിയുള്ള ഭേദഭാവങ്ങള്‍ അവസാനിക്കുന്നു എന്ന് വേദാന്തദര്‍ശനം ഉദ്ബോധിപ്പിക്കുന്നു. ഒരേ കാരണവസ്തുവിനെ പലതായി കാണുന്നതാണ് തത്ത്വസംഖ്യ 96 ആയി വിവരിക്കാന്‍ കാരണമാകുന്നതെന്ന് ഭഗവദ്ഗീതയില്‍ അനുശാസിച്ചിരിക്കുന്നതിന്റെ പൊരുളും ഇതുതന്നെയാണ്.
'യദാ ഭൂതപൃഥഗ്ഭാവമേകസ്ഥമനുപശ്യതി
തത ഏവ ച വിസ്താരം ബ്രഹ്മ സമ്പദ്യതേ തദാ'
(ഗീത-1330)
(വിവിധ പ്രാപഞ്ചികഘടകങ്ങളില്‍ വെവ്വേറെ നില്ക്കുന്നതു പോലെ കാണപ്പെടുന്ന സത്യം ഒരാള്‍ തന്നില്‍ കാണുമ്പോള്‍ അത് ജഗദ്വ്യാപിയായി വളര്‍ന്നു വികസിക്കും). ഈശാവാസ്യാദി ഉപനിഷദ് കൃതികളിലും ബ്രഹ്മസൂത്രം, വിവേകചൂഡാമണി തുടങ്ങിയ വേദാന്ത ഗ്രന്ഥങ്ങളിലും തത്ത്വഭേദങ്ങളെല്ലാം പരമാത്മാവ് തന്നെയാണെന്ന് സയുക്തികം സ്ഥാപിച്ചിട്ടുള്ളതിന്റെ ശാശ്വത പശ്ചാത്തലം ഈ സത്യദര്‍ശനം തന്നെയാണ്.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
[01/08, 20:40] +91 94955 57148: *🔱🔥ശ്രീകൃഷ്ണനാകുന്ന രക്ഷാകവചം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
അസുരക്ഷിതമായ ഭൂമിയിൽ തന്റെ പുത്രൻ പിറവിയെടുത്തപ്പോൾ തന്നെ സൂര്യദേവൻ അവന് ഒരു ദിവ്യ കവചം നൽകി. കർണന്റെ കവചം തന്റെ പുത്രനായ അർജുനന് ഭീഷണിയാണെന്ന് വന്നപ്പോൾ ഇന്ദ്രൻ ആ കവചം ഇല്ലാതാക്കി. "സ്വചന്ദമൃത്യുവായി ഭവിക്കട്ടെ " എന്ന് പുത്രനെ അനുഗ്രഹിച്ച ശന്തനു മഹാരാജാവ് ഭീഷ്മരുടെ പ്രാണന് ദിവ്യകവചം ചമച്ചു. അന്തമായ പാതിവ്രത്യബോധം നിമിത്തം സ്വയം അന്ധത്വം വരിച്ചു കഴിഞ്ഞ ഗാന്ധാരി സ്വന്തം പുത്രമ് ജീവൻമരണ പോരാട്ടത്തിനിറങ്ങുന്നുവെന്നറിഞ്ഞു ഒരിക്കൽ തുറന്ന കണ്ണുകളിലൂടെ ദുര്യോധനന്റെ ശരീരത്തിലേക്ക് തന്റെ സഞ്ചിതശക്തി സന്നിവേശിപ്പിച്ചു. ഭാഗികമായാണെങ്കിലും മാതാവിൽ നിന്ന് ദുര്യോധനനു രക്ഷാകവചം ലഭിച്ചു. അന്നും ഇന്നും മക്കൾക്ക് രക്ഷാകവചം തീർത്തു കൊടുക്കുവാൻ മാതാപിതാക്കൾ തങ്ങലാകും വിധം യത്നിക്കുന്നു.
നാം പലരാൽ സംരക്ഷിക്കപെടുന്നവരാണ്. എന്നാൽ ലഭ്യമായി കൊണ്ടിരിക്കുന്ന സംരക്ഷണതെ പറ്റി പലപ്പോഴും നമ്മൾ ബോധാവാനമാരല്ല. അർജുനന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഒരു ദിവ്യ ശിരോരത്നത്താൽ ശോഭിതനായിരുന്ന ഗുരുപുത്രനായ അശ്വഥാമാവിനെ എളുപ്പത്തിൽ തോല്‍പ്പിക്കാൻ കഴിയില്ലെന്ന് അർജുനന് അറിയാമായിരുന്നു. എന്നാൽ പല പ്രഗൽഭരുമായും ഏറ്റുമുട്ടുമ്പോൾ എവിടുന്നോക്കെയോ തനിക്ക് പരിരക്ഷ കിട്ടികൊണ്ടിരിക്കുന്നതായി അർജുനന് അനുഭവപ്പെട്ടു. അഗ്നിതേജസ്സുള്ള ഒരു പുരുഷൻ ശൂലവും പേറിക്കൊണ്ട് തനിക്കായി ശത്രുക്കളെ നേരിടുന്നതും ആ തേജസ്വിയുടെ കരങ്ങൾക്കൊണ്ട് പലരും വധിക്കപെടുന്നതും കണ്ടു.. പക്ഷെ അത്തരത്തിൽ വധിക്കപ്പെട്ടവർ " അര്‍ജുനന്റെ കരങ്ങളാൽ വീരഗതി പ്രാപിച്ചവർ " എന്ന് ഉത്ഘോഷിക്കപ്പെട്ടു. ആരോ ചെയ്ത വീരക്രിത്യങ്ങളുടെ പേരിൽ തനിക്ക് ഖ്യാതി ലഭിക്കുന്നുവെന്നത് അർജുനനെ ചിന്താകുഴപ്പത്തിലാക്കി. തുടർന്ന്‍ ഭഗവാൻ വ്യാസൻ അർജുനന്റെ മുന്‍പാകെ പ്രത്യക്ഷപ്പെട്ടു കാര്യങ്ങൾ വിശദീകരിച്ചു. തന്റെ മുന്നിൽ അഗ്നി പോലെ പടർന്നു നിന്നിരുന്ന വീര പുരുഷൻ സാക്ഷാൽ ശ്രീപരമേശ്വരനായിരുന്നുവെന്നു അർജുനന് ബോധ്യപ്പെട്ടു. തനിക്ക് കിട്ടികൊണ്ടിരുന്ന ദിവ്യപരിരക്ഷയുടെ മഹത്വം അർജുനൻ തിരിച്ചറിഞ്ഞു. ഇത്തരം അനുഭവങ്ങൾ പിന്നീടും അർജുനനുണ്ടായി.
അർജുനന്റെ ശിരസ്സ് ലക്ഷ്യമാക്കി വന്ന നാഗാസ്ത്രത്തിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കുവാനായി ശ്രീകൃഷ്ണൻ തേർതട്ട് പെട്ടെന്ന് ചിവിട്ടി താഴ്ത്തി. അർജുനന്റെ ശിരസ്സിനു പകരം കിരീടം നാഗാസ്ത്രത്തിനു ഇരയായി. കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനെട്ടാം ദിവസം ദുര്യോധനനെ വീഴ്ത്തി വിജയശ്രീലാളിതരായ പാണ്ഡവർ തങ്ങളുടെ ശിബിരത്തിലേക്ക് മടങ്ങി. അർജുനന്റെ രഥം നയിച്ച് പാണ്ഡവശിബിരത്തിലെത്തിയ ശ്രീകൃഷ്ണൻ അര്‍ജുനനോട് ഗാണ്ടീവവും ആവനാഴിയും എടുത് കൊണ്ട് എത്രയും പെട്ടെന്ന് ഇറങ്ങി മാറുവാൻ നിര്‍ദ്ദേശിച്ചു. അനാവശ്യമായ ധൃതി കാട്ടുന്നതെന്തിനെന്നു ശങ്കിച്ചെങ്കിലും അർജുനൻ ശ്രീകൃഷ്ണനെ അനുസരിച്ചു. അർജുനൻ ഇറങ്ങിയതിനു ശേഷം ശ്രീകൃഷ്ണൻ രഥത്തിൽ നിന്ന് ഇറങ്ങി മാറിയതും ആ രഥം കുതിരകൾ സഹിതം കത്തി ചാമ്പലായി. പരിഭ്രമിച്ചു നിന്ന അർജുനനെ സാന്ത്വനിപ്പിച്ചു കൊണ്ട് ശ്രീകൃഷ്ണൻ പറഞ്ഞു : "വാസ്തവത്തിൽ ഈ രഥം മുന്‍പ് തന്നെ നശിച്ചു കഴിഞ്ഞതാണ്. ഇത് വരെ എന്റെ സാന്നിധ്യം ഒഴിയാതിരുന്നത് കൊണ്ടാണ് അത് കത്തിയമരാതിരുന്നത് ".
താൻ സഞ്ചരിച്ചിരുന്നത് ഒരു മായാ രഥത്തിലായിരുന്നുവെന്നും ശ്രീകൃഷ്ണൻ തന്റെ ദിവ്യരക്ഷാകവചമാണെന്നും അർജുനന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. രാത്രിയിൽ വിജയാഘോഷം നടത്താൻ മുതിർന്ന പാണ്ഡവരെ അതിൽ നിന്ന് പിന്തിരിപ്പിച്ച ശ്രീകൃഷ്ണൻ അവരെ ഇരുളിന്റെ മറവിൽ ഓഘവതി എന്ന നദിയുടെ തീരത്ത് എത്തിച്ചു. ആ രാത്രി പാണ്ഡവശിബരം അശ്വഥാമാവിന്റെ പ്രതികാരാഗ്നിയിൽ വെന്തുവെന്നീരായി. നടുക്കുന്ന ആ ദൃശ്യം കാണും വരെ പാണ്ടവർക്ക് ശ്രീകൃഷ്ണന്റെ നടപടികളിൽ അമർഷവും നീരസവും നിരാശയും ഉണ്ടായിരുന്നു. ഐതിഹാസികമായ കുരുക്ഷേത്ര യുദ്ധത്തിൽ വിജയിച്ചിട്ടു വിജയോന്മാധം പ്രകടിപ്പിക്കാൻ അനുവദിക്കാമ് മോണം ആച്ചരിപ്പിച്ചു ഇരുട്ടിൽ തപ്പിതടഞ്ഞ് തങ്ങളെ ഓഘവതീ തീരത്ത് എത്തിച്ച ശ്രീകൃഷ്ണൻ ദിവ്യചക്ഷുസുള്ള തങ്ങളുടെ ദിവ്യകവചം തന്നെയാണെന്ന് പാണ്ഡവർ അനുഭവിച്ചറിഞ്ഞു..
നന്മനിറഞ്ഞ മനസ്സുള്ളവരൊക്കെ ഈശ്വരന്റെ ദിവ്യമായ പരിരക്ഷക്ക് അർഹരാണ്. അരൂപിയായ ഈശ്വരന്റെ അദൃശ്യകരങ്ങൾ നാം അറിയാതെ തന്നെ നമ്മെ സംരക്ഷിക്കുന്നു. ഋജുവായ മനസ്സുള്ളവരെ അദ്ദേഹം ശരിയായ ദിശയിലേക്ക് നയിക്കുന്നു. പാലാഴി പോലെ ശുദ്ധിയുള്ള മനസ്സിന്റെ നിർമലമായ ഉള്ളറകളിൽ നിന്നും ശംഖനാദം പോലെ ഭഗവാന്റെ വചനാമൃതം പ്രവഹിക്കുന്നു. അതിനെ നമുക്ക് ധിക്കരിക്കാതിരിക്കാം. ദിവ്യരക്ഷാകവചതിനുള്ളിൽ വിശ്വാസത്തോടെ പ്രവേശിക്കാം..
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
[01/08, 20:40] +91 94955 57148: *🎼വിവേകചൂഡാമണിയില്‍ നിന്നും*
അധമമായ അഹങ്കാരവുമായി അൽപമെങ്കിലും ബന്ധമുള്ള കാലത്തോളം മുക്തിയുടെ വാർത്തപോലും കേൾക്കാനാവില്ല.
നമ്മുടെ ഇന്നത്തെ അവസ്ഥയിൽനിന്ന് തികച്ചും വിലക്ഷണമാണ് മുക്തി. മനസ്സിൽ മറ്റു വല്ല സങ്കല്പവുമുള്ള കാലത്തോളം മുക്തി സാദ്ധ്യമല്ല. ഇതരചിന്തകൾക്കിടകൊടുക്കാതെ പൂർണ്ണമനസ്സാലേ പ്രയത്നിക്കയാണെങ്കിൽ മുക്തി ലഭിക്കും. മനസ്സ് പൂർണ്ണമായും അങ്ങോട്ട് തിരിയാതെ അത് നേടാനാവില്ല.
ഗ്രഹണത്തിൽനിന്ന് മുക്തനായ ചന്ദ്രനെപ്പോലെ അഹങ്കാരത്തിൽനിന്നു മുക്തനായ സാധകൻ വിമലവും സദാനന്ദവും സ്വയം പ്രഭയുമായ സ്വരൂപത്തെ പ്രാപിക്കുന്നു.
അഹങ്കാരത്തിൽനിന്നും വിമുക്തനായ സാധകൻ തന്റെ യഥാർത്ഥസ്വരൂപമായ ആത്മാവിനെ സാക്ഷാത്കരിക്കുന്നു. രാഹുവിന്റെ ദൃഷ്ടാന്തത്തോടെയുള്ള ആശയത്തിന്റെ ലക്ഷ്യാർത്ഥത്തെ ശ്രീശങ്കരൻ നമ്മെ ഓർമ്മിപ്പിക്കുകയാണ്.
ശരീരവും അതുമായുള്ള തന്മയീഭാവവും രാഹുചന്ദ്രനെയെന്നപോലെ പരമാത്മാവിനെ മറച്ചുകളയുന്നു. ഈ താദാത്മ്യഭാവം നീക്കിയാൽ ഗ്രഹണവിമുക്തനായ ചന്ദ്രനെപ്പോലെ പരമാത്മാവ് സ്വമഹിമയിൽ വിരാജിക്കുന്നതായനുഭവപ്പെടും.
അജ്ഞാനതമസ്സിനാൽ മോഹിതമായ ബുദ്ധിയിൽനിന്നുണ്ടാവുന്നതും 'ഞാൻ ഇന്നയാളാണ്' എന്ന് ദേഹാഭിമാനരൂപത്തിൽ പ്രതീതമാകുന്നതുമായ അഹങ്കാരത്തിന്റെ സമ്പൂർണ്ണനാശത്തിൽ ബ്രഹ്മാത്മഭാവം തടസ്സമറ്റതായിത്തീരുന്നു.
അവിദ്യാബാധനിമിത്തം വിമൂഢമായിത്തീർന്ന ബുദ്ധിയുടെ ബലവത്തായ ഭാവനയിൽനിന്നാണ് 'ദേഹമാണ് ഞാനെന്ന' തന്മയീഭാവം കൊള്ളുന്നത്. സത്യത്തെ കാണാൻ കഴിയാത്ത മൂഢബുദ്ധി മിഥ്യയായ അഹങ്കാരത്തിന് ജന്മമേകുന്നു. ഈ അഹങ്കാരത്തെ ഒട്ടും ബാക്കിവെക്കാതെ നശിപ്പിക്കേണ്ടതാണ്.
അഹങ്കാരം നിശ്ശേഷം നീങ്ങിയാൽ താൻ ആത്മാവാണെന്നും ആത്മാവുതന്നെ സർവ്വവ്യാപിയായ ബ്രഹ്മമെന്നും സാധകൻ അനുഭവരൂപേണ അറിയുന്നു. ജീവപരയോരൈക്യഭാവം, ബ്രഹ്മാത്മ ഭാവം പ്രതിബന്ധശൂന്യമായി ഭവിക്കുന്നു.
അഹങ്കാരം നിലനിൽക്കുന്ന കാലത്തോളം ദ്വൈതപ്രതീതിയും സംസാരദുരിതങ്ങളും അനുഭവപ്പെടും. അഹങ്കാരം നശിക്കുമ്പോൾ സംസാരവും നശിക്കുന്നു. അപ്പോൾ, തമസ്സിന്റെ (അവിദ്യയുടെ) ആവരണം നീങ്ങുമ്പോൾ, സിദ്ധിക്കുന്ന അനുഭവൈകവേദ്യമായ ബ്രഹ്മാത്മഭാവം വാക്കിനും മനസ്സിനും അതീതമത്രെ. എല്ലാ ഇന്ദ്രിയ അനുഭവങ്ങളെക്കാളും കൂടുതൽ യാഥാർത്ഥ്യമുള്ളതായി അപ്പോൾ നമുക്ക് അനുഭവപ്പെടും.
(സ്വാമി ചിന്മയാനന്ദ)
[01/08, 20:40] +91 94955 57148: *🔱🔥വസിഷ്ഠൻ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
സപ്തർഷികളിൽ ഒരാളാണ് വസിഷ്ഠൻ അഥവാ വസിഷ്ഠ മഹർഷി. ബ്രഹ്മാവിന്റെ മാനസപുത്രനാണ് വസിഷ്ഠൻ. എന്ത് ചോദിച്ചാലും തരുന്ന പശുവായ കാമധേനുവും അതിന്റെ കുട്ടിയായ നന്ദിനിയും വസിഷ്ഠന്റെ സ്വന്തമായിരുന്നു.
വസിഷ്ഠന്റെ ഭാര്യ അരുന്ധതിയാണ്.
ഋഗ്വേദത്തിന്റെ ഏഴാം മണ്ഢലം എഴുതിയത് വസിഷ്ഠനാണ്
സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠന്‍ എല്ലാം കൊണ്ടും ശ്രദ്ധേയനാണ്. ബ്രഹ്മപുത്രനാകയാല്‍ ബ്രഹ്മതേജസ്വിയാണെന്ന കാര്യം അനുക്തസിദ്ധം. ഇദ്ദേഹത്തിനു മൂന്നു ജന്മമുണ്ടായിരുന്നതായി പുരാണപ്രോക്തമായ പ്രസിദ്ധി വേറെയും.
ജനങ്ങള്‍ യഥാക്രമം താഴെ വിവരിക്കുന്നു...
സ്പ്തര്‍ഷികളെക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍ വസിഷ്ഠന്‍ ബ്രഹ്മാവിന്റെ മാനസപുത്രന്മാരില്‍ ഒരുവനാണെന്നു പറഞ്ഞിരുന്നുവല്ലൊ. അതാണ് ഒന്നാം ജന്മം. മഹാഭാരതത്തില്‍ ഇക്കാര്യം പ്രസ്താവിക്കുന്നുണ്ട്.
ഉത്സംഗത്തില്‍ നിന്നു നാരദനും, യജ്ഞ വേളയില്‍ അംഗുഷ്ഠത്തില്‍ നിന്നു ദക്ഷനും സ്വയംഭൂവായി. പ്രാണനില്‍ നിന്നു വസിഷ്‌ടോല്‍പത്തി. ദൃഗു ത്വക്കില്‍ നിന്ന്; കരത്തില്‍ നിന്നു ക്രതുവും ജാതനായി. (ദ്രോണപര്‍വ്വം 44,8) ഈ ജന്മത്തില്‍ മുനിപത്‌നിയാകാന്‍ ഭാഗ്യം സിദ്ധിച്ചത് അരുദ്ധതിക്കാണ്.
അതിനോടു ബന്ധപ്പെടുത്തിയും ഒരു ഐതിഹ്യമുണ്ട്. അത് ഇപ്രകാരമാണ്.
പൂര്‍വ്വജന്മത്തില്‍ അവള്‍ സന്ധ്യയായിരുന്നു; ബ്രഹ്മാവിന്റെ വികാരത്തില്‍ നിന്നാണു ജനനം. ജനിച്ചപ്പോള്‍ തന്നെ അലൗകിക തേജസ്സുള്ള യുവതിയായി വളര്‍ന്നു. ആ അഭൗമ തേജ: പുഞ്ജത്തില്‍ പ്രജാപതികള്‍ മയങ്ങിവശായി, ബ്രഹ്മാവിനും ലേശമൊരഭിനിവേശം ജനിച്ചു. ഇതുകണ്ട ശിവന്‍ ബ്രഹ്മാവിനെ പുച്ഛിച്ചു സംസാരിച്ചു. സന്ധ്യയും ലജ്ജിച്ചു തലകുനിച്ചു. എല്ലാവരും തല്‍സ്ഥാനങ്ങളിലേക്കു പോയിട്ടും സന്ധ്യ വളരെ അസ്വസ്ഥയായി ജന്മത്തെ പഴിച്ചു. താന്‍മൂലം സ്വന്തം അച്ഛനും സഹോദരങ്ങളും (പ്രജാപതികള്‍) കാമപീഡിതരായി. താനും അവരെ കാമിച്ചു. ജനിച്ച ക്ഷണത്തില്‍ യുവതിയായിത്തീര്‍ന്ന താന്‍ തന്നെ എല്ലാ തെറ്റിനും പ്രായശ്ചിത്തം ചെയ്തുകൊള്ളാമെന്ന ദൃഢനിശ്ചയം ചെയ്തു. മരത്താലെ വന്ന പാപം മരത്താലെ എന്ന മട്ടില്‍ താന്‍മൂലം വന്ന ക്ഷതി താന്‍തന്നെ പരിഹരിച്ചുകൊള്ളാം, ഈ ശരീരം അഗ്നിക്കിരയാക്കുക തന്നെ കരണീയം. ഈ ചിന്തയോടെ ചന്ദ്രഭാഗാ എന്ന മലയില്‍ പോയി തപസ്സു തുടങ്ങി. വിവരമറിഞ്ഞ ബ്രഹ്മാവ് വസിഷ്ഠനെ അങ്ങോട്ടയച്ചു. വസിഷ്ഠന്‍ ഒരു വടുവിന്റെ വേഷത്തില്‍ ചെന്ന് തപോനുഷ്ഠാനത്തിന്റെ ചര്‍ച്ചകള്‍ അവള്‍ക്കുപദേശിച്ചു കൊടുത്തു.
അതിനുശേഷം വിഷ്ണുപ്രസാദത്തിനായി സന്ധ്യ ഉഗ്രതപസ്സാരംഭിച്ചു. അത് ത്രിലോകങ്ങളിലും സംസാരവിഷയമായി. വൈകാതെ മഹാവിഷ്ണു ഗരുഡാരൂഢനായി പ്രത്യക്ഷപ്പെട്ടു. സന്ധ്യ, തന്റെ ആഗ്രഹം ഇപ്രകാരം അറിയിച്ചു.
“മേലില്‍ ഉത്ഭവ സമയത്ത് പ്രാണികള്‍ക്ക് കാമവികാരം ഉണ്ടാകരുത്. അത് മുതിര്‍ന്നതിനുശേഷമേ ആകാവൂ. കൂടാതെ ഞാന്‍ പതിവ്രതയാണെന്നും മൂന്നുലോകങ്ങളിലും കേളിപ്പെടട്ടെ. മേലില്‍ ജന്മമുണ്ടെങ്കില്‍ അന്നും ഭര്‍ത്താവിനോടു മാത്രമേ കാമവികാരമുണ്ടാകാവൂ. ആരെങ്കിലും ദുഷ്ടലാക്കോടെ എന്നെ നോക്കിയാല്‍ അവര്‍ രണ്ടും കെട്ട നപുംസകങ്ങളായിത്തീരട്ടെ.”
മഹാവിഷ്ണു സമ്മതം നല്‍കിയെന്നതിനു സൂചനയായി സന്ധ്യയെ മൃദുവായി സ്പര്‍ശിച്ചു. സന്ധ്യ യാഗശാലയിലേക്കു നടന്നു. ആരുടെയും ദൃഷ്ടിയില്‍പെടാതെ അഗ്നികുണ്ഡത്തിലേക്കിറങ്ങി; കരിഞ്ഞു ഭസ്മമായി. പക്ഷേ, അഗ്നിദേവന്‍ വിഷ്ണുവിന്റെ ആജ്ഞനയനുസരിച്ച് അവളെ സൂര്യനില്‍ സ്ഥാപിച്ചു. സൂര്യനാകട്ടെ, സന്ധ്യ രണ്ടു ഭാഗമാക്കി തന്റെ രഥത്തില്‍ വച്ചു അതില്‍ ഊര്‍ദ്ധ്വഭാഗം(മുകള്‍) അഹോരാത്രങ്ങളുടെ മധ്യേ പ്രാത: സന്ധ്യയായും അധോഭാഗം സായം സന്ധ്യയുമായിത്തീര്‍ന്നു. അഭ്ഭുതമെന്നു പറയട്ടെ, യജ്ഞാവസാനം അഗ്നികുണ്ഡത്തില്‍ നിന്ന് തീനാളം പോലെ ഒരു ബാലിക ഉയര്‍ന്നുവന്നു. മേധാതിഥി ആ ബാലികയെ എടുത്തുയര്‍ത്തി 'അരുന്ധതി' എന്നു പേരിട്ടു. ഒരു കാരണവശാലും ധര്‍മ്മത്തെ രോധിക്കുകയില്ല എന്ന അര്‍ത്ഥത്തില്‍ അവള്‍ ത്രിലോകങ്ങളിലും അരുദ്ധതി എന്നു പ്രസിദ്ധയായിത്തീര്‍ന്നു.
മേധാതിഥിയുടെ ആശ്രമത്തില്‍ ക്രമേണ അവള്‍ വളര്‍ന്നു വന്നു. അരുദ്ധതിയുടെ ക്രീഡാസ്ഥാനമായിരുന്ന ചന്ദ്രഭാഗാ പുണ്യതീര്‍ത്ഥത്തിന് ഇപ്പോഴും അരുദ്ധതീതീര്‍ത്ഥമെന്നാണ് പറയുന്നത്.
അവള്‍ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ ഒരു ദിവസം കുളികഴിഞ്ഞ് നദീതീരത്ത് കളിച്ചുകൊണ്ടിരുന്ന അരുദ്ധതിയെ ബ്രഹ്മാവു കാണാനിടയായി. അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് അവളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ സാവിത്രിയുടെയും ബഹുലയുടെയും പക്കലയച്ചു.(സൂര്യന്റെ ഭാര്യ സാവിത്രി) അവരൊടൊപ്പം സരസ്വതി, ദ്രുപദ, ഗായത്രി, ബഹുല മുതലായ അപ്‌സരസ്സുകളുടെ കീഴില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആയിടയ്ക്ക് യാദൃശ്ചികമായി വസിഷ്ഠന്‍ അരുദ്ധതിയെ കാണാനിടയായി. അഭൗമസൗന്ദര്യത്തില്‍ വിലയം പ്രാപിച്ചുനില്‍ക്കുന്ന അരുദ്ധതി പ്രഥമദര്‍ശനത്തില്‍ത്തന്നെ വസിഷ്ഠന്റെ പ്രണയത്തിനു പാത്രമായി. അരുന്ധതിയും വസിഷ്ഠനെ വരനായി ലഭിക്കാന്‍ ഇച്ഛിച്ചു. സാവിത്രി അതിനെ അനുകൂലിച്ചു. ദേവകളുടെ സാന്നിധ്യത്തില്‍ ആ വിവാഹം നടന്നു. അവര്‍ക്ക് ഏഴു പുത്രന്മാര്‍ ജനിച്ചു. അവരെല്ലാം ബ്രഹ്മര്‍ഷികളാകയും ചെയ്തു.
വസിഷ്ഠന്‍ , അരുന്ധതി എന്നീ നാമങ്ങളെ അവരവര്‍ തന്നെ നിര്‍വ്വചിക്കുന്നതിപ്രകാരമാണ്:-
രണ്ടു കാരണങ്ങളാലാണ് ഞാന്‍ വസിഷ്ഠന്‍ എന്നറിയപ്പെടുന്നത്. ഒന്ന്, ഞാന്‍ അതിശയേന വസുമാനാണ്.(വായു, ഭൂമി മുതലായ വസുക്കളെന്നു ശ്രുതികള്‍ ഘോഷിക്കുന്നു.(അഷ്ടവസുക്കള്‍ ഓര്‍മ്മിക്കുക) അണിമ, ഗരിമ, ആദിയായ വസുക്കളെ ഞാന്‍ സ്വാധീനത്തില്‍ നിര്‍ത്തിയിരിക്കുന്നതിനാല്‍ വസിഷ്ഠനായി. മാത്രമല്ല, ഗൃസ്ഥാശ്രമികളില്‍ ശ്രേഷ്ഠനായതുകൊണ്ടും ഞാന്‍ വസിഷ്ഠനായി.
അരുന്ധതി പറയുന്നു-
ഞാന്‍ പര്‍വ്വതങ്ങളെയും സ്വര്‍ഗ്ഗത്തെയും ഭൂമിയെയും അധിഷ്ഠാനം ചെയ്യുന്നത് ഭര്‍ത്താവിനെ അധിഷ്ഠാനം ചെയ്തശേഷം മാത്രമാണ്.(അധിഷ്ഠാനമെന്നാല്‍ സ്ഥാനമുറപ്പിക്കുക) ഭര്‍ത്താവു തന്നെയാണ് എനിക്ക് മുഖ്യ അധിഷ്ഠാനം അഥവാ ആശ്രയം; ഭര്‍ത്തൃമനസ്സിനെ അനുരോധിക്കയും ചെയ്യുന്നു. ആകയാല്‍ എന്നെ അരുന്ധതിയെന്നറിയുക.
പാതിവ്രത്യനിഷ്ഠയിലുള്ള അരുദ്ധതിയുടെ മഹത്ത്വം തെളിയിക്കുന്ന ഒരു കഥ കാലിക പുരാണത്തില്‍ ഇപ്രകാരം കാണുന്നു.
ഒരിക്കല്‍ ഫലമൂലങ്ങള്‍ ശേഖരിക്കാനായി സപ്തര്‍ഷികള്‍ അരുന്ധതിയോടൊപ്പം വനത്തിലേക്കുപോയി. അനാവൃഷ്ടി കാരണം ഭൂമി ഉണങ്ങിവരണ്ട സമയം അരുന്ധതിയെ വനത്തിലാക്കിയിട്ട് ഋഷികള്‍ ഹിമാലയത്തിലേക്കു തിരിച്ചു. അവര്‍ വരാന്‍ വൈകിയതിനാല്‍ അരുന്ധതി തപസ്സാരംഭിച്ചു. ശിവന്‍ ബ്രാഹ്മണ വേഷത്തില്‍ അരുന്ധതിയെ സമീപിച്ച് ഭിക്ഷചോദിച്ചു. അപ്പോള്‍ അരുദ്ധതിയുടെ മറുപടി-
ഇവിടെ (ഇ)ലന്തക്കായ്കളൊഴികെ മറ്റൊന്നുമില്ല. എന്നാല്‍ അവ പാകം ചെയ്യാന്‍ ബ്രാഹ്മണന്‍ നിര്‍ദ്ദേശിച്ചു.
അരുന്ധതി കായ്കളെടുത്ത് അടുപ്പത്തുവച്ചു പാകം ചെയ്യാന്‍ തുടങ്ങി. ബ്രാഹ്മണന്‍ പറഞ്ഞ കഥകള്‍ കേട്ടിരുന്നപ്പോള്‍ പന്ത്രണ്ടു വര്‍ഷം കടന്നു പോയതറിഞ്ഞില്ല. അപ്പോഴേക്കും സപ്തര്‍ഷികള്‍ ഹിമായത്തില്‍ നിന്നും മടങ്ങി വന്നു. ശിവന്‍ സ്വന്തംരൂപം ധരിച്ച് ഋഷികളോട് ഇപ്രകാരം പറഞ്ഞു-
നിങ്ങള്‍ ഹിമാലയത്തില്‍ വച്ചു സമ്പാദിച്ചതിനേക്കാള്‍ എത്രയോ ഇരിട്ട താപഫലം ആശ്രമത്തിലിരുന്നുകൊണ്ട് ഈ സാധ്വി സമ്പാദിച്ചു എന്നിട്ട് അരുന്ധതിയോടായി എന്തു വരമാണ് വേണ്ടതെന്ന് അന്വേഷിച്ചു.
ഈ സ്ഥലം 'ബദരവചനം' എന്ന പേരില്‍ ഒരു പുണ്യ സ്ഥലമായി പ്രസിദ്ധമാകണമെന്ന് അവള്‍ അപേക്ഷിച്ചു. ശിവന്‍ അതനുവദിച്ചു. ഇപ്പോഴും ഒരു പുണ്യസ്ഥാനമായി അതു പരിഗണിക്കപ്പെടുന്നു.
ദക്ഷയാഗത്തില്‍ അനേകം ദേവകള്‍ ഹജരായവരില്‍ വസിഷ്ഠനും ഉള്‍പ്പെടുന്നു. അരുദ്ധതിയും പ്രിയതമനെ അനുഗമിച്ച് ആകാശമാര്‍ഗ്ഗത്തില്‍ പ്രവേശിച്ച് രണ്ടു നക്ഷത്രങ്ങളായി പ്രശോഭിക്കുന്നു.
വസിഷ്ഠന് രണ്ടും മൂന്നും ജന്മമുള്ളതായി ആദ്യം സൂചിപ്പിച്ചുവല്ലൊ. ജന്മത്തിലേതിനേക്കാള്‍ സംഭവ ബഹുലങ്ങളായിരുന്നു അവയെന്നു കാണാം. രണ്ടാം ജന്മം ദക്ഷന്റെ അഗ്നികുണ്ഢത്തില്‍ നിന്നു തന്നെയാണ്.
മൂന്നാം ജന്മം മിത്രാ-വരുണന്മാരുടെ പുത്രനായിട്ടാണ്; കുടത്തില്‍ നിന്നാണ്, അഗസ്ത്യന്റെ സഹോദരനായി പിറവിയെടുത്തത്.
വിശ്വാമിത്രനുമായി ഇദ്ദേഹം ആജീവനാന്തം ശത്രുതയിലായിരുന്നുവെന്ന വസ്തുത പ്രസിദ്ധമാണല്ലൊ.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
[01/08, 20:40] +91 94955 57148: 🌷🌷🌷🌷🌷🌷🌷🌷🌷🌷
_*ശ്രീമദ് ഭാഗവതം വിചിന്തനം*_
🌷🌷🌷🌷🌷🌷🌷🌷🌷🌷
*ഭാഗം : 50*
_അതുമാത്രമല്ല, ത്രിമൂർത്തികളിൽ ഒരുവനായ അവിടുത്തെക്ക് രുദ്ര ഭാഗം വെച്ച് അങ്ങയെ സ്വീകരിക്കുക എന്നതും വിധി പ്രകാരം നടത്തിയ യജഞത്തിലെ രുദ്ര ഭാഗം സ്വീകരിച്ച് യജഞഫലത്തെ നൽകുക എന്നതും ലോക സമ്പ്രതായമാണല്ലോ. ആയതിനാൽ ഇവിടെ എന്നല്ല ലോകത്തിൽ എവിടെ നടക്കുന്ന യജഞമായാലും അതിൽ ചെല്ലാനുള്ള അധികാരവും അവിടുത്തെക്കുണ്ട്. അവിടുത്തെ അനുഗ്രഹം ഇല്ലാതെ ഒരു യജ്ഞവും പൂർണമാകുന്നില്ലല്ലോ. ഇങ്ങിനെയുള്ള യാഗങളിൽ പങ്കെടുക്കുക എന്നത് അങക്ക് സർവ്വ സാധാരണ വിഷയമായിരിക്കാം പക്ഷെ എനിക്ക് അസുലഭമായതാണ്. ആയതിനാൽ നമുക്ക് എത്രയും വേഗം തയ്യാറായി പിതൃ ഗൃഹത്തിലേക്ക് പ്രസ്ഥാനം ചെയ്യാം. സതീദേവി ഇപ്രകാരം പറഞ്ഞത് കേട്ട് ഭഗവാൻ മറുപടി പറയുന്നു :-_
_സതീദേവിയുടെ വാക്കുകളെ കേട്ട മഹാദേവൻ, ദേവസദസ്സിൽ വെച്ച് ദക്ഷൻ പറഞ്ഞ വാക്കുകൾ സ്മരിച്ചു കൊണ്ട് സതിദേവിയോട് പറയുന്നു:-_
_ദേവി പറഞ്ഞ കാര്യങ്ങളൊക്കെ ശരിതന്നെയാണ്. പിതൃ ഗൃഹത്തിലേക്ക് പോകാനും അവിടെ നടക്കുന്ന വിശേഷങ്ങളിൽ പങ്കുചേരാനും പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ല. പക്ഷേ കരുതി കൂട്ടി നിന്ദിക്കാനായ് ആണ് ഇത് ചെയ്യുന്നത് എങ്കിൽ അതിൽ പോകാതിരിക്കുന്നതാണ് ഉചിതം. കാരണം അത് മാനഹാനിക്കും പിന്നീട് അതിന്മൂലം വരുന്ന ദുഃഖങ്ങൾക്കും കാരണമായി ഭവിക്കും. പിതാവായ ദക്ഷൻ ഈ യാഗം നടത്തുന്നതിന്റെ പിന്നിലുള്ള ഉദ്ദേശം ഇവിടെ സൂചിപ്പിച്ചു. സത്തുക്കളായ ജനങ്ങൾക്ക് ഉണ്ടാകുന്ന ആറ് വിശേഷ ഗുണങളാണ് അവരെ സമാജത്തിൽ ശ്രേഷ്ഠന്മാർ അല്ലെങ്കിൽ പ്രജാപതികൾ ആക്കുന്നത്. ഈ ആറ് ഗുണങളും ദക്ഷന് ഉണ്ടായിരുന്നു. അതിനാലാണ് ബ്രഹ്മാവ് ദക്ഷന് പ്രജാപതി സ്ഥാനം കൊടുത്തത്. പക്ഷേ "ഞാൻ " എന്നും "എന്റെത്" എന്നുമുള്ള അഹംങ്കരാവും അഭിമാനവും നിമിത്തം ഉണ്ടാകുന്ന ഭേദ ബുദ്ധി തന്നെ അവന്റെ സർവ്വ നാശത്തിനും ഹേതുവായ് ഭവിക്കുന്നു. ഈ ആറ് ഗുണങളും ദക്ഷന് ദോഷമായി ഭവിച്ചു എന്നും ആയതിനാൽ നാമും ഇവയിൽ വീഴരുത് എന്നും കാണിക്കാനായി ചതുർത്ഥ സ്കന്ധത്തിൽ രണ്ട് മുതൽ ഏഴുവരെയുള്ള ആറ് അദ്ധ്യായത്തിൽ ആയി ദക്ഷചരിതം വിവരിക്കുന്നു._
( തുടരും... )
🌷🌷🌷🌷🌷🌷🌷🌷🌷🌷
[01/08, 20:40] +91 94955 57148: *🔱🔥ഭക്തനായ ഭരതന്‍🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
ശ്രീരാമദേവന്‍ കാട്ടിലേക്ക് യാത്രയായ ശേഷം അയോദ്ധ്യയിലേക്ക് യാത്രതിരിച്ച സുമന്ത്രരേ കുറിച്ചും, നഗരവാസികളെ കുറിച്ചും ഇതിനു മുമ്പ് ഞാന്‍ സൂചിപ്പിച്ചിരുന്നു...
അയോദ്ധ്യയിലെത്തിയ സുമന്ത്രര്‍ ആദ്യം ചെന്നത്, കൈകേയിയുടെ അന്തപുരത്തില്‍ വിഷമിച്ച് തളര്‍ന്ന് കിടക്കുന്ന ദശരഥ മഹാരാജാവിനടുത്തായിരുന്നു. പുത്രവിയോഗത്താല്‍ ദുഃഖിതനായ ദശരഥന്‍, രാമഭഗവാനെ വനത്തിലാക്കി തിരിച്ച് വന്ന സുമന്ത്രരോട് തന്നെ രാമമാതാവായ കൌസല്യയുടെ അന്തപുരത്തിലെത്തിക്കാന്‍ പറയുന്നു.എന്നാല്‍ അവിടെ മഹാരാജാവിനെ എതിരേറ്റത് കൌസല്യാദേവിയുടെ കുറ്റപ്പെടുത്തലുകളായിരുന്നു. മകനെ പിരിഞ്ഞ അമ്മയുടെ രോദനങ്ങള്‍ കേട്ടപ്പോള്‍ ദശരഥന്‍ കൌസല്യയോട് ഒരു കഥ പറഞ്ഞു..
ഒരു പഴയ നായാട്ടിന്‍റെ കഥ..
ശ്രീരാമഭഗവാന്‍ കാട്ടില്‍ പോയതില്‍ ദുഃഖിച്ചിരിക്കുന്ന കൌസല്യാദേവിയെ സന്തോഷിപ്പിക്കാന്‍ ദശരഥ മഹാരാജാവ്, താന്‍ പണ്ട് നായാട്ടിനു പോയ വീരചരിതങ്ങള്‍ പറയാന്‍ പോകുകയാണെന്ന് നിങ്ങള്‍ കരുതിയോ?
എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി!!
ഈ നായാട്ടിന്‍റെ കഥ, ഒരു ശാപത്തിന്‍റെ കൂടി കഥയാണ്..
പുത്രവിയോഗ ദുഃഖത്താല്‍ മരിക്കട്ടെ എന്ന് മഹാരാജാവിനെ ശപിച്ച ഒരു പിതാവിന്‍റെ കഥയാണ്..
അതേ, ഇതൊരു കദന കഥയാണ്..
ദശരഥ മഹാരാജാവിന്‍റെ ചെറുപ്പകാലം..
വനങ്ങളില്‍ നായാട്ടിനു പോകുക അദ്ദേഹത്തിനു ഹരമായിരുന്നു. അങ്ങനെ ഒരു നായാട്ട് സമയത്ത് ആന തുമ്പിക്കൈയ്യില്‍ വെള്ളമെടുക്കുന്ന ശബ്ദം കേട്ട്, ആ ഭാഗത്തേക്ക് അദ്ദേഹം ഒരു അമ്പെയ്തു. ആന ചരിഞ്ഞു എന്ന സന്ദേശം പ്രതീക്ഷിച്ച അദ്ദേഹം ഒരു മനുഷ്യന്‍റെ രോദനമാണ് കേട്ടത്. അവിടേക്ക് ചെന്ന മഹാരാജാവ് കണ്ടത് അമ്പേറ്റ് പ്രാണഭയത്താല്‍ പിടയുന്ന ഒരു ബാലനെയാണ്...
ആന തുമ്പിക്കൈയ്യില്‍ വെള്ളമെടുത്തതല്ലെന്നും, ആ കുമാരന്‍ കുടത്തില്‍ വെള്ളം നിറച്ച ശബ്ദമായിരുന്നു കേട്ടതെന്നും മനസിലായ മഹാരാജാവ് ആത്മാര്‍ത്ഥമായി പറഞ്ഞു:
"ക്ഷമിക്കണം, ആള് മാറി പോയി"
'വല്ലതും പറ്റിയോ' എന്ന് കൂടി ചോദിക്കാഞ്ഞത് ഭാഗ്യം!!
അന്ധരും, താപസരുമായ മാതാപിതാക്കള്‍ക്ക് വെള്ളമെടുക്കാന്‍ വന്ന ഒരു വൈശ്യകുമാരനായിരുന്നു അത്. അറിയാതെ പറ്റിയ അപരാധത്തിനു മഹാരാജാവ് സോറി പറഞ്ഞപ്പോള്‍, 'ഇറ്റ്സ് ആള്‍ റൈറ്റ്' എന്ന് വരവ് വച്ചിട്ട്, തന്‍റെ മരണവാര്‍ത്ത മാതാപിതാക്കളെ അറിയിക്കാനും, അവര്‍ക്ക് വെള്ളം കൊണ്ട് കൊടുക്കാനുമുള്ള ചുമതല ദശരഥനു കൈമാറി ആ കുമാരന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി.
മകന്‍റെ മരണ വാര്‍ത്തയും അതിനു പിന്നിലെ കഥയും ദശരഥനില്‍ നിന്നും അറിഞ്ഞ ആ മാതാപിതാക്കള്‍, മകന്‍റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു. ആത്മഹൂതിക്ക് മുമ്പ് രാജാവിനെ അവര്‍ ശപിക്കുകയും ചെയ്തു, പുത്രദുഃഖത്താല്‍ മരിക്കട്ടേ എന്ന്.
ആ ശാപം ഫലിച്ചു..
നാല് മക്കളും അടുത്തില്ലാരുന്ന ആ വേളയില്‍, കൌസല്യാദേവിയോട് ഈ ശാപ കഥ പറഞ്ഞിട്ട്, മഹാരാജാവ് നാട് നീങ്ങി.
ദശരഥന്‍റെ മരണവാര്‍ത്ത അറിഞ്ഞ വസിഷ്ഠന്‍, കേകേയ രാജ്യത്തിലായിരുന്ന ഭരതശത്രുഘനന്‍മാരെ തിരിച്ച് വിളിക്കുന്നു.അയോദ്ധ്യയിലെത്തിയ ഭരതന്‍, സത്യാവസ്ഥയറിഞ്ഞ് കൈകേയിയോട് രൂക്ഷമായി പെരുമാറുകയും, കൌസല്യയോട് മാപ്പിരക്കുകയും ചെയ്യുന്നു.അതിനു ശേഷം ഭരതന്‍ ദശരഥ മഹാരാജാവിന്‍റെ സംസ്ക്കാരകര്‍മ്മം നടത്തുന്നു..
പിറ്റേന്ന് തന്നെ അയോദ്ധ്യാവാസികളേയും കൂട്ടി ഭരതന്‍ യാത്രയായി..
എന്തിനാണെന്നല്ലേ?
രാമഭഗവാനെ തിരികെ കൊണ്ട് വരാന്‍..
രാജ്യവും ഭരണവും ആ കരങ്ങളില്‍ ഏല്‍പ്പിക്കാന്‍..
അയോദ്ധ്യയില്‍ നിന്നുമുള്ള ഭരതന്‍റെ വരവ് രാമനോട് യുദ്ധത്തിനാണെന്ന് ഗുഹന്‍ തെറ്റിദ്ധരിച്ചെങ്കിലും, സത്യം അറിഞ്ഞ് സഹായിക്കാന്‍ തയ്യാറായി.അങ്ങനെ ഗുഹന്‍റെ സഹായത്തോടെ അവര്‍ ഭരദ്വാജ മുനിയുടെ ആശ്രമത്തിലെത്തി. അന്നവിടെ താമസിച്ചു, പിറ്റേന്ന് വാല്മീകി തയ്യാറാക്കിയ ചിത്രകൂടത്തിലുള്ള രാമന്‍റെ ശാലയില്‍ അവര്‍ ഹാജരായി.
അയോദ്ധ്യയില്‍ നിന്ന് വന്ന അവരില്‍ നിന്നും ദശരഥ വിയോഗം അറിഞ്ഞ രാമലക്ഷ്മണന്‍മാരും, സീതാദേവിയും ദുഃഖിതരാവുന്നു. വസിഷ്ഠമുനി അവരെ ആശ്വസിപ്പിക്കുകയും, ഉദകക്രിയകള്‍ ചെയ്യിക്കുകയും ചെയ്യുന്നു.അതിനു ശേഷം ഭരതന്‍ തന്‍റെ ആഗമനോദ്ദേശം പറഞ്ഞു..
എന്നാല്‍ ശ്രീരാമഭഗവാനു ഒരേ ഒരു നിലപാടേ ഉണ്ടായിരുന്നുള്ളു..
ഭരതനു രാജ്യം, തനിക്ക് കാനനം!!
രാമന്‍റെ ജന്മലക്ഷ്യം അറിയാവുന്ന വസിഷ്ഠമുനി ഭരതനെ ഉപദേശിക്കുകയും, രാമദേവന്‍ വനവാസത്തിനു പോകേണ്ട ആവശ്യകത ബോധിപ്പിക്കുകയും ചെയ്തു.സത്യം മനസിലായ ഭരതന്‍, രാമദേവന്‍റെ പാദുകം സിംഹാസനത്തില്‍ വച്ച് പൂജിക്കുന്നതിനും, അതിനെ മുന്‍ നിര്‍ത്തി ഭരണം നടത്തുന്നതിനുമായി ഇങ്ങനെ അപേക്ഷിക്കുന്നു:
"പാദുകാം ദേഹി രാജേന്ദ്ര! രാജ്യായതേ
പാദബുദ്ധ്യാ മമ സേവിച്ച് കൊള്ളുവാന്‍
യാവത്തവാഗമനം ദേവദേവ! മേ
താവദേവാനാരതം ഭജിച്ചീടുവന്‍"
രാമദേവന്‍ സമ്മതിക്കുകയും, പാദുകം കൈമാറുകയും ചെയ്തു. തിരിച്ച് പോകുന്നതിനു മുമ്പ് ഭരതന്‍ പറഞ്ഞു:
"പതിനാലു സംവത്സരം തികയുന്നതിനു അടുത്ത നാള്‍ രാമദേവന്‍ തിരിച്ച് വന്നില്ലെങ്കില്‍, ഞാന്‍ അഗ്നി കൂട്ടി ആത്മഹൂതി ചെയ്യും"
തിരിച്ച് വരാമെന്ന് രാമന്‍ വാക്ക് കൊടുത്തു, അങ്ങനെ ഭരതന്‍ യാത്രയായി.ഭരതന്‍ പോയതോട് കൂടി, ഇനിയും അവിടെ താമസിച്ചാല്‍ അയോദ്ധ്യാവാസികള്‍ ഇടക്കിടെ വരുമെന്ന് അറിയാവുന്ന രാമദേവന്‍, സീതയേയും ലക്ഷ്മണനെയും കൂട്ടി മഹാരണ്യത്തിലേക്ക് യാത്രയാകാന്‍ തയ്യാറായി. അങ്ങനെ പോകുന്ന വഴിയില്‍ അത്രിയാശ്രമത്തില്‍ പ്രവേശിക്കുകയും, അന്നേ ദിവസം അത്രിമുനിയുടെയും, അദ്ദേഹത്തിന്‍റെ ഭാര്യ അനസൂയയുടെയും ആതിഥ്യത്തില്‍ ആ ആശ്രമത്തില്‍ താമസിക്കുകയും ചെയ്തു.
ഇതാണ് ശരിക്കും സംഭവിച്ചത്...
അല്ലാതെ രാമദേവന്‍റെ കൈയ്യില്‍ ബാക്കി ആകെ ഉണ്ടായിരുന്ന പാദുകം വരെ ഭരതന്‍ വാങ്ങി കൊണ്ട് പോയെന്നും, പോകുന്നതിനു മുമ്പ് ഭീക്ഷണിപ്പെടുത്തി എന്നും, ചിത്രകൂടത്തില്‍ നിന്നും അതിഭയങ്കരമായ വനത്തിലേക്ക് പറഞ്ഞയച്ചെന്നുമുള്ള കെട്ട് കഥകള്‍ക്ക് രാമായണത്തില്‍ ഒരു സ്ഥാനവുമില്ല.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
[01/08, 20:40] +91 94955 57148: *ഉദ്ധവ ഗീതം*
കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ് വളർന്നത്. ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.
മഹാഭാരത യുദ്ധം കഴിഞ്ഞിട്ട് അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.
ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.
"പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.
അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും.
അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ."
ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.
ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.
ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.
"പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.
മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?"
ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.
"ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ ഭഗവത് ഗീത എന്ന് അറിയപ്പെടും.
അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ ഉദ്ധവ ഗീത എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.
ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക."
ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.
"കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?"
മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.
"സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്."
ഉദ്ധവർ: "കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.
അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.
അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.
ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.
അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?
എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?
അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.
അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.
അതും കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ അങ്ങേക്ക് രക്ഷിക്കാമായിരുന്നു.
ചൂതുകളി നടക്കുന്ന രാജസഭയുടെ വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.
ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ (എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.
അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.
ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.
അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?
അങ്ങ് എന്താണ് സംരക്ഷിച്ചത്?
അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?
ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?"
കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ കൃഷ്ണന്റെ ഉത്തമഭക്തനായ ഉദ്ധവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.
നമുക്കെല്ലാവർക്കും വേണ്ടിയാണ് ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.
ഉദ്ധവരുടെ ഈ ചോദ്യങ്ങൾ കേട്ട് ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു.
"പ്രിയമുള്ള ഉദ്ധവാ, വിവേകമുള്ളവർ (ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ) വിജയിക്കുമെന്നതാണ് ഈ ലോക നിയമം.
ചൂതുകളിയുടെ കാര്യത്തിൽ ദുര്യോധനൻ വിവേകം കാണിച്ചപ്പോൾ ധർമ്മപുത്രർ വിവേകമില്ലാത്ത പെരുമാറി. അങ്ങനെയാണ് ധർമ്മപുത്രർ ചൂതിൽ തോറ്റത്."
ഉദ്ധവർക്ക് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. ഉദ്ധവരുടെ ഭാവം കണ്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ തുടർന്നു.
"ദുര്യോധനന്റെ കയ്യിൽ വാതുവയ്ക്കാൻ വേണ്ടുവോളം ധനവും, സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിലും, ചൂതുകളിയിൽ ദുര്യോധനൻ സമർഥനായിരുന്നില്ല.
അതുകൊണ്ടു തന്നെ, ദുര്യോധനൻ, തന്റെ മാതുലനനും ചൂതിൽ വിരുതനുമായ ശകുനിയെ കളിക്കാനിരുത്തുകയും, വാതുവയ്ക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.
സ്വന്തം കഴിവും കഴിവുകേടും മനസിലാക്കുകയും അതനുസ്സരിച്ചു പ്രവർത്തിക്കുകയും ചെയ്യുക - ഇതാണ് വിവേകം.
ഇപ്രകാരം തന്നെ യുധിഷ്ഠിരനും വിവേകപൂർവം ചിന്തിക്കാമായിരുന്നു. അയാൾക്ക് പകരം അയാളുടെ മച്ചുനനായ ഞാൻ ശകുനിയോട് ചൂത്കളിക്കുമെന്ന് പറയാമായിരുന്നു.
ഉദ്ധവാ, ഞാനും ശകുനിയും നേരിട്ട് ചൂതുകളിച്ചിരുന്നെങ്കിൽ, ആര് ജയിക്കുമായിരുന്നു?
ഞാൻ പറയുന്ന സംഖ്യകൾ ശകുനിയുടെ പകിടയിൽ തെളിയുമോ, അതോ ശകുനി പറയുന്ന സംഖ്യകൾ ഞാൻ ഉരുട്ടുന്ന പകിടയിൽ തെളിയുമോ?
അതുപോട്ടെ, കള്ളനായ ശകുനിയോട് ചൂതുകളിക്കാൻ എന്നെ ഇരുത്തണമെന്നു യുധിഷ്ഠിരൻ ചിന്തിച്ചില്ലായെന്ന കാര്യം ഞാൻ ക്ഷമിക്കാം. എന്നാൽ വിവേകശൂന്യനായിത്തീർന്ന യുധിഷ്ഠിരൻ മറ്റൊരു തെറ്റും കൂടി ചെയ്തു.
അയാൾ, ഞാൻ ചൂതുകളി നടക്കുന്ന സഭയിൽ കടന്നുവരരുതേ എന്ന് പ്രാര്ഥിക്കുകകൂടി ചെയ്തു. അയാളുടെ ഭാഗ്യഹീനത കാരണമാണ് ചൂതുകളിയിൽ അടിക്കടി തോല്കുന്നതെന്നത് ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു.
യുധിഷ്ഠിരൻ സ്വന്തം പ്രാർത്ഥനകൊണ്ട് എന്നെ ആ സഭയുടെ കവാടത്തിനുവെളിയിൽ കെട്ടിയിട്ടു, അതുകാരണം സഭയ്ക്കുള്ളിൽ കടക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.
ആരെങ്കിലും ഒരാൾ ഞാൻ സഭയ്ക്കുള്ളിലേക്കു വരണമേ എന്ന് പ്രാർത്ഥിക്കുമെന്ന് പ്രതീക്ഷിച്ചു രാജസഭാ കവാടത്തിനു പുറത്തു ഞാൻ കാത്തുനിന്നു.
ഭീമനും, അർജുനനും, നകുലനും, സഹദേവനും എന്നെപ്പറ്റി മറന്നു. പകരം അവർ ദുര്യോധനനെ ശപിക്കുകയും സ്വന്തം ദൗർഭാഗ്യത്തെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.
പാണ്ഡവർ കളിയിൽ പൂർണമായി പരാജയപ്പെട്ട ശേഷം, ദുര്യോധനന്റെ ആജ്ഞ അനുസരിച്ചു ദുശ്ശാസനൻ ദ്രൗപദിയെ മുടിയിൽ പിടിച്ചു വലിച്ചിഴച്ചപ്പോൾ പോലും അവൾ എന്നെ വിളിച്ചില്ല.
ദുശ്ശാസനന്റെ പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ സഭയിലുള്ളവരോട് സ്വയം വാദിച്ചു ജയിക്കാനാണ് അവൾ ശ്രമിച്ചത് . അപ്പോഴും അവൾ എന്നെ വിളിച്ചതേയില്ല.
അവസാനം ദുശ്ശാസനൻ അവളെ വിവസ്ത്രയാക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് അവൾക്കു ബുദ്ധിയുദിച്ചത്. അവൾ സ്വന്തം കഴിവിലുള്ള അമിത വിശ്വാസം ഉപേക്ഷിച്ചു - കൃഷ്ണാ, കൃഷ്ണാ അഭയം തരണേ എന്ന് ഉറക്കെ എന്നെ വിളിച്ചു പ്രാർത്ഥിച്ചു.
അതുവരെ സഭയിൽ കടക്കരുതേ എന്ന പ്രാർത്ഥനയാൽ തളച്ചു കിടക്കപ്പെട്ടിരുന്ന എനിക്ക് അപ്പോഴേ സഭയിൽ പ്രവേശിക്കാനും ദ്രൗപദിയുടെ അഭിമാനം രക്ഷിക്കാനും ഉള്ള അവസരം കിട്ടിയുള്ളൂ.
എന്നെ വിളിച്ച ഉടനെ ഞാൻ സഭയിൽ എത്തി, ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു.
ഇതിൽ കൂടുതൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?"
കൃഷ്ണൻ ഈ ചോദ്യത്തിൽ തന്റെ മറുപടി അവസാനിപ്പിച്ചു.
"നല്ല വിശദീകരണം കണ്ണാ. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സിലായി. എങ്കിലും എന്റെ സംശയങ്ങൾ പൂർണ്ണമായി തീർന്നില്ല. ഞാൻ മറ്റൊന്ന് കൂടി ചോദിക്കട്ടെ?" ഉദ്ധവർ ചോദിച്ചു.
ആവട്ടെ എന്ന് കൃഷ്ണൻ സമ്മതവും നൽകി.
"ഇപ്പോൾ പറഞ്ഞത് ശരിയാണെങ്കിൽ, അങ്ങയെ വിളിച്ചാൽ മാത്രമേ അങ്ങ് വരികയുള്ളു എന്നാണോ അങ്ങ് പറഞ്ഞതിന്റെ അർഥം?
ആപത്തിൽ പെടുന്നവരെ രക്ഷിക്കാനും ധർമ്മം സംരക്ഷിക്കുവാനുമായി വിളിക്കാതെതന്നെ അങ്ങ് വരികയില്ലേ?" ഉദ്ധവർ ചോദിച്ചു.
ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.
“ഉദ്ധവാ, ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമ്മത്തെ ആശ്രയിച്ചാണ് നടക്കുന്നത്.
ഓരോരുത്തരുടെയും കർമ്മം ഞാനല്ല നിശ്ചയിക്കുന്നത്. ഒരാളുടെയും കർമ്മത്തിൽ ഞാൻ ഇടപെടാറുമില്ല.
ഞാൻ വെറും സാക്ഷി മാത്രം. ഞാൻ നിന്നോടൊപ്പം അടുത്തു നിന്നുകൊണ്ട് എന്തൊക്കെ നടക്കുന്നുവോ അവയൊക്കെ നിരീക്ഷിക്കുന്നു. അതാണ് എന്റെ ധർമ്മം."
ഇതു കേട്ട് ഉദ്ധവർ ഇങ്ങനെ പറഞ്ഞു.
"ശരി കൃഷ്ണാ, കൊള്ളാം.
അങ്ങനെയാണെങ്കിൽ, അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപ കർമങ്ങളും നിരീക്ഷിക്കുന്നു; ഞങ്ങൾ കൂടുതൽ കൂടുതൽ പാപങ്ങൾ ചെയ്യുമ്പോൾ അങ്ങ് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.
അങ്ങനെ ഞങ്ങളെ കൊണ്ട് കൂടുതൽ തിന്മകൾ ചെയ്യിച്ച്, ഞങ്ങൾ കൂടുതൽ പാപഭാരം ഏറ്റി കഷ്ടത അനുഭവിക്കട്ടെ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?"
ഇതു കേട്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു.
"ഉദ്ധവാ, അങ്ങയുടെ വാക്കുകളിൽ അടങ്ങിയിട്ടുള്ള, ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കൂ.
ഞാൻ എപ്പോഴും സർവം സാക്ഷിയായി തന്റെ കൂടെയുണ്ട് എന്ന് ഓരോനിമിഷവും അറിയുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിന് എങ്ങനെ തെറ്റുകളോ തിന്മയോ ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരാളിന് ഒരിക്കലും അധർമ്മം ചെയ്യുവാൻ കഴിയുകയില്ല.
എന്നാൽ പലരും ഈ പരമാർത്ഥം മറക്കുകയും, എന്റെ അറിവില്ലാതെ അവർക്കു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുകയും ചെയ്യുന്നു.
അങ്ങനെ ചിന്തിക്കുമ്പോഴാണ് വിവേകശൂന്യതയും തെറ്റുകളും തിന്മയും സംഭവിക്കുന്നത്.
ഞാൻ അറിയാതെ ചൂതുകളിക്കാൻ കഴിയും എന്ന് വിചാരിച്ചതാണ് യുധിഷ്ഠിരൻറെ ബുദ്ധിശൂന്യത.
ഞാൻ എല്ലാവരോടൊപ്പവും സാക്ഷിയായി എപ്പോഴും ഉണ്ടാവും എന്ന് ധർമ്മപുത്രർ അറിഞ്ഞിരുന്നുവെങ്കിൽ ചൂതുകളിയുടെ ഫലം വേറൊന്നാവുമായിരുന്നില്ലേ?"
കൃഷ്ണന്റെ മാസ്മരികമായ ഈ വിശദീകരണം കേട്ടു വാക്കുകൾ കിട്ടാതെ ഭക്തിയിൽ മുഴുകി ഉദ്ധവർ നിന്നുപോയി.
അവസാനം, ഉദ്ധവർ പറഞ്ഞു "കേശവാ, എന്തൊരു ആഴമുള്ള തത്വം, എന്തൊരു വലിയ സത്യം."
പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.
ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യം എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?
ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?
ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്‍ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.
കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.
ഇതിൽ നിന്നും നമ്മൾ അറിയേണ്ടത്, പരമമായ ആ ശക്തി, അല്ലെങ്കിൽ ആ സർവം സാക്ഷി നമ്മോടോപ്പം എപ്പോഴും ഉണ്ട് എന്നതാണ്. നമ്മൾ നമ്മുടെ അഹംബോധം വെടിഞ്ഞു ആ പരമബോധത്തിൽ ലയിച്ചാൽ മതി.
അങ്ങനെ നമ്മൾ നമ്മുടെ പരമമായ സ്വത്വം തിരിച്ചറിയുക - ആ കറയില്ലാത്ത സ്നേഹവും ആ പരമമായ ആനന്ദവും.
ഈശ്വരൻ നമ്മുടെ ഉള്ളിൽ എല്ലായിപ്പോഴും ഉണ്ടെന്നറിയുക - നമ്മൾ നന്മചെയ്യുമ്പോഴും, തിന്മചെയ്യുമ്പോഴും....
[01/08, 20:40] +91 94955 57148: *🔱🔥അഹല്യ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
പുരൂവംശത്തിലെ പ്രസിദ്ധനായ പഞ്ചാശ്വമഹാരാജാവിന്റെ പുത്രിയായിരുന്നു അഹല്യ. മഹാ തപസ്വിയായിരുന്ന ഗൗതമ മഹർഷിക്ക് വിവാഹം ചെയ്തു കൊടുത്തു. ഗൗതമമുനിക്ക് അഹല്യയിൽ ജനിച്ച പുത്രനായിരുന്നു വൈദേഹ രാജ്യത്തിന്റെ കുലഗുരുവായിരുന്ന ശതാനന്ദൻ.
രാമായണത്തിലെ കിഷ്കിന്ധാ പതികളായിരുന്ന ബാലിയേയും, സുഗ്രീവനേയും വളർത്തിയത് അഹല്യയായിരുന്നു.
ഉത്തര രാമായണത്തിൽ ഇതിനെ പ്രതിപാദിക്കുന്ന ഒരു കഥ പറയുന്നുണ്ട്.
ഒരിക്കൽ സൂര്യന്റെ തേരാളിയായ അരുണൻ ഒരു സുന്ദരിയായ ദേവസ്ത്രീയായി ദേവലോകം സന്ദർശിക്കുകയും, തുടർന്ന് ദേവേന്ദ്രനിൽ ഒരു പുത്രനെ സമ്പാദിക്കുകയും ചെയ്തുവത്രേ. അരുണനു ദേവേന്ദ്രനിൽ ഉണ്ടായ പുത്രനാണ് ബാലി. പിതാവ് : ദേവേന്ദ്രനും, മാതാവ്: അരുണനും. ദേവലോകത്തു നിന്നും വരാൻ താമസിച്ചതിന്റെ കാരണം സൂര്യന് വിശദീകരിക്കുകയും, തുടർന്ന് സൂര്യനിലും അരുണനു ഒരു പുത്രനെ കൂടി ലഭിച്ചു. സൂര്യനിൽ നിന്നും അരുണനുണ്ടായ പുത്രനാണ് സുഗ്രീവൻ. ഈ രണ്ടു പുത്രന്മാരേയും മാതാവായ അരുണൻ മക്കളില്ലാത്ത അഹല്യാദേവിക്ക് സമ്മാനിക്കുകയും അരുണൻ സൂര്യനിലേക്ക് തിരിച്ചു പോകുകയും ചെയ്തു. അഹല്യയുടെ പുത്രനായ ശതാനന്ദൻ അതിനോടകം സന്യാസം സ്വീകരിച്ച് മാതാപിതാക്കളെ വിട്ട് പോയിരുന്നു. അരുണന് ഇവരെ കൂടാതെ രണ്ടു പുത്രന്മാർ കൂടിയുണ്ട്, അവരാണ് സമ്പാതിയും, ജടായുവും.
ബാല്യകാലത്ത് മനുഷരൂപമായിരുന്ന ബാലി-സുഗ്രീവന്മാരെ വാനരരൂപികളാക്കി ശപിച്ചത് ഗൗതമ മഹർഷിയായിരുന്നു. പുത്രന്മാരെ കിട്ടിയതു മുതൽ ഭർതൃ ശ്രുശ്രൂഷകൾ മറന്നു പോയ അഹല്യ, പലപ്പോഴും ഗൗതമ മഹർഷിയുടെ നിത്യനിദാനങ്ങൾ പലതും ചെയ്യാൻ കൂട്ടാക്കാതെ മുടക്കുകയും, പുത്ര ശുശ്രൂഷയിൽ മാത്രം മുഴുകിയിരുന്നിരുന്നു. ഇത് സഹിക്കാവയ്യാതെ വന്നപ്പോൾ ഗൗതമമുനി ബാലി-സുഗ്രീവന്മാരെ കുരങ്ങന്മാരായി പോകട്ടെയെന്നു ശപിക്കുകയും, തുടർന്ന് ജാംബവാൻ ഇവരെ ഗൗതമാശ്രമത്തിൽ നിന്നും കിഷ്കിന്ധയിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്തു.
പല കൃതികളിലും അഹല്യാ-ദേവേന്ദ്ര കഥ വളരെ വിസ്തരിച്ചു തന്നെ പ്രതിപാദിക്കുന്നുണ്ട്. തുഞ്ചത്ത് രാമാനുജന്റെ അദ്ധ്യാത്മരാമായണത്തിൽ അഹല്യാമോക്ഷത്തിൽ ഈ കഥ പറയുന്നു. അതിസുന്ദരിയായിരുന്ന അഹല്യാദേവിയെ കാണാൻ പലപ്പോഴും ദേവേന്ദ്രൻ ആശ്രമത്തിൽ വരാറുണ്ടായിരുന്നു. പുത്രനെ കാണാനെന്നുള്ള പേരിൽ ദേവേന്ദ്രന്റെ സന്ദർശനത്തിൽ സംശയാതീനനായുന്നു മഹർഷി. ഒരിക്കൽ രാത്രിയിൽ അക്കാലത്ത് ഇന്ദ്രൻ വന്ന് നേരം വെളുക്കാറായി എന്നസൂത്രത്തിൽ ഗൗതമനെ ആശ്രമത്തിൽ നിന്നകറ്റുകയും അതിനുശേഷം അഹല്യയുടെ അടുത്ത് ഗൗതമ രൂപത്തിൽ എത്തികയും ചെയ്തു. ഗംഗാനദിയിൽ സ്നാനം ചെയ്യാൻ ചെന്ന മുനി, നിശ്ചലമായി (ഉറങ്ങുന്നു വെന്നു സങ്കല്പം) ഒഴുകുന്ന ഗംഗാനദിയെ കണ്ട്, തനിക്കു സമയം തെറ്റിപ്പോയി എന്നു മനസ്സിലാക്കിയ മുനി തിരിച്ചുവന്നപ്പോൾ, നടന്ന സംഗതികൾ ഗ്രഹിച്ച് ശാപശക്തിയാൽ ഇന്ദ്രനേയും അഹല്യയേയും ശപിച്ചു.
ഗൗതമ മഹർഷി ദേവേന്ദ്രനെ സഹസ്രഭഗനായും, അഹല്യയെ ശിലയായും ശപിച്ചു. ദേവന്മാരുടെ അപേക്ഷയനുസരിച്ച് ദേവേന്ദ്രനെ പിന്നീട് സഹസ്രാക്ഷനായി മാറ്റി, ശാപമോക്ഷത്തിനായി ത്രിമൂർത്തീമാരെ തപസ്സു ചെയ്ത് പൂർണ്ണ ശാപമോക്ഷം വരാൻ അനുഗ്രഹിക്കുകയും ചെയ്തു. അഹല്യക്ക് ത്രേതായുഗം വരെ കാത്തിരിക്കാനും ത്രേതായുഗത്തിൽ മഹാവിഷ്ണുവിന്റെ പാദ-സ്പർശനത്തിൽ ശാപമോക്ഷം ലഭിക്കുമെന്നും അനുഗ്രഹിക്കുകനുണ്ടായി. ഇത് നടക്കുന്നത് കൃതയുഗത്തിലായിരുന്നു.
അഹല്യാമോക്ഷത്തെ പറ്റി അദ്ധ്യാത്മരാമായണത്തിൽ ബാലകാണ്ഡത്തിലും, വാല്മീകി രാമായണത്തിൽ അയോദ്ധ്യാകാണ്ഡത്തിലും വിസ്തരിക്കുന്നുണ്ട്. വിശ്വാമിത്രന്റെ യാഗരക്ഷയ്ക്കായി ദശരഥാനുവാദത്തോടെ വിശ്വാമിത്രനൊരുമിച്ച് യാത്രതിരിച്ച രാമ-ലക്ഷ്മണന്മാർ യാഗരക്ഷക്കു ശേഷം വൈദേഹ രാജ്യത്തേക്കു പോകുകയും ജനകരാജധാനിയിലേക്കുള്ള വഴിയിൽ ശിലാരൂപിണിയായ അഹല്യയെ വിശ്വാമിത്രൻ അവർക്കു കാണിച്ചുകൊടുക്കുന്നതും, രാമപാദ സ്പർശം കൊണ്ട് അവൾക്കു ശാപമോചനം സിദ്ധിക്കുകയും ചെയ്തുവത്രെ.
വാല്മീകി രാമായണത്തിലാണ് ആദ്യമായി ഇന്ദ്ര-അഹല്യാ രഹസ്യബന്ധവും അഹല്യാശാപവും മോക്ഷവും പരാമർശിച്ചിരിക്കുന്നത്. എന്നാൽ, വാല്മീകി രാമായണത്തിലെ അഹല്യ, ഗൗതമരൂപിയായ ഇന്ദ്രനെ തിരിച്ചറിയുകയും, സ്വമനസാ ഇന്ദ്രനെ അനുവദിക്കുകയും ചെയ്യുന്നു. തന്റെ ആഗ്രഹം സഫലീകരിച്ച ഇന്ദ്രനോട് തിരിച്ച് മടങ്ങുവാനും തന്നെയും ദേവദേവനേയും ഗൗതമകോപത്തിൽ നിന്ന് സംരക്ഷിക്കുവാനും അഹല്യ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ഗൗതമൻ, തന്റെ വേഷധാരിയായ ഇന്ദ്രനെ ആശ്രമത്തിൽ കാണുകയും, സംഗതികൾ മനസ്സിലാക്കുകയും ചെയ്യുന്നു. തുടർന്ന് അഹല്യയെയും ഇന്ദ്രനെയും ശപിക്കുന്നു. ഗൗതമൻ, ഇന്ദ്രന് വൃഷണങ്ങൾ നഷ്ടമാകട്ടെ എന്നു ശപിക്കുന്നു. തുടർന്ന് അഹല്യ ആയിരമാണ്ടുകൾ അദൃശ്യയായി വായുപാനം മാത്രം നടത്തി ആശ്രമപരിസ്സരത്തിൽ കഴിയട്ടെ എന്നും ശപിക്കുന്നു.
എന്നാൽ, ത്രേതായുഗത്തിൽ രാമൻ ആശ്രമം സന്ദർശിക്കുന്ന സമയേ അഹല്യ ശാപമുക്തയാകുമെന്നും ഗൗതമൻ ഉറപ്പ് നൽകി. തുടർന്ന്, ആശ്രമം വിട്ട് ഗൗതമൻ ഹിമാലയത്തിലേക്ക് തപസ്സിനു ഗമിച്ചു. തത്സമയം, ദേവന്മാർ ഇന്ദ്രന് മേഷവൃഷണങ്ങൾ വച്ചു പിടിപ്പിക്കുന്നതായും വാല്മീകിരാമായണത്തിൽ കാണുന്നു.
പിന്നീട് ആശ്രമസമീപം വിശ്വാമിത്രൻ, രാമനോട് അഹല്യയെ തത്സ്ഥിതിയിൽ നിന്നും മോചിപ്പിക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് രാമലക്ഷ്മണന്മാർ ആശ്രമം പ്രവേശിക്കുമ്പോൾ തപഃശക്തിയാൽ ജ്വലിക്കുകയും മേഘാവൃതനായ സൂര്യനെപ്പോലെ ലോകത്തിന് അദൃശ്യയുമായ അഹല്യയ്ക്ക് ശാപമുക്തി ലഭിക്കുകയും പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു. ദൃശ്യയായ അഹല്യയെ രാമൻ, വിശ്വാമിത്രവചനപ്രകാരം, പരിശുദ്ധയായി വാഴ്ത്തുന്നു. തുടർന്ന് രാമൻ, അഹല്യയുടെ കാൽ തൊട്ടു വന്ദിക്കുകയും, അഹല്യയുടെ സത്കാരം സ്വീകരിക്കുകയും ചെയ്യുന്നു.
അഹല്യ എന്ന വാക്ക് അ + ഹല്യ എന്നാണ് മനസ്സിലാക്കേണ്ടത്. ഹലം എന്നാൽ കലപ്പ. ഹല്യ എന്നാൽ കലപ്പ ചെന്നത് / ചെല്ലുന്നത്; അഹല്യ എന്നാൽ കലപ്പ ചെല്ലാത്തത് / ചെല്ലാൻ സാധിക്കാത്തത്. ഇത് അഹല്യമായ മൃതഭൂമിക്കുള്ള പേർ ആയിരുന്നിരിക്കണം. മൃതമായ ഭൂമിയെ തന്റെ അമൃതുതുല്യമായ മഴ കൊണ്ട് ജീവിപ്പിക്കുന്ന പർജ്ജന്യ ദേവനായ ഇന്ദ്രനായിരുന്നിരിക്കണം പിൽക്കാലത്തെ കെട്ടുകഥകളിലും ഐതിഹ്യങ്ങളിലും പരിഹസിക്കപ്പെട്ടത്. ഇത് ഭിൽ ഗോത്രവർഗ്ഗക്കാരുടെ രാമായണത്തിലും കാണാം. രവീന്ദ്രനാഥ് ടാഗോർ ഉൾപ്പെടെ ധാരാളം പേർ ഈ സിദ്ധാന്തത്തെ അനുകൂലിക്കുന്നു.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
[01/08, 20:40] +91 94955 57148: *🔱🔥ഹനുമാൻ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
സപ്തചിരംജീവികളിൽ ഒരാളുമാണ് ഹനുമാൻ. രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.
അഞ്ജന എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തേ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.
കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സംപ്രീതനായ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം.
ഹനുമാന് പുത്രനോ❓
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ബെയ്റ്റ് ദ്വാരകയില്‍ പുത്ര സമേതനായ ഹനുമാന്‍ സ്വാമിയുടെ ക്ഷേത്രം ഉള്ളതായി കേട്ടിട്ടുണ്ടോ❓
ബ്രഹ്മചാരിയായ ഹനുമാന്‍ജിക്ക് എങ്ങനെ ആണ് മകന്‍ ഉണ്ടാവുക❓
രാമ രാവണ യുദ്ധത്തിനിടയില്‍ രാവണന്റെ അര്‍ദ്ധ സഹോദരന്മാരായ അഹി രാവണനും മഹി രാവണനും ചേര്‍ന്ന് രാമ ലക്ഷ്മനന്മാരെ പാതാള ലോകത്തേക്ക് തട്ടിക്കൊണ്ടു പോയി നര ബലിയാക്കാന്‍ ശ്രമിച്ചുവെന്ന ഒരു കഥയുണ്ട്.
മായാവികളും മഹാ പരാക്രമികളുമായ ആ രണ്ടു രാകഹസന്മാരെയും ഹനുമാന്‍ വധിക്കുന്നതായാണ് കഥ.
അതിനായി പാതാള ലോകതെതുന്ന ഹനുമാന്‍ സ്വാമിയെ അവിടുത്തെ കാവല്‍ക്കാരനായ ഒരു വാനരന്‍ തടയുന്നു. തന്റെ ബാലത്തിനോപ്പം നില്‍ക്കുന്ന ഈ വാനരന്‍ ആര് എന്ന് ഹനുമാന്‍ സ്വാമി അത്ഭുതപ്പെട്ടു. അപ്പോള്‍ താന്‍ ആരെയാണ് തടഞ്ഞിരിക്കുന്നത് എന്നറിയാതെ അഭിമാനത്തോടെ ആ വാനരന്‍ പറയുന്നത്, "ഞാന്‍ മകരധ്വജന്‍ സാക്ഷാല്‍ ഹനുമാന്‍ സ്വാമിയുടെ പുത്രന്‍" എന്ന്. അതെങ്ങനെ സംഭവിക്കും എന്ന് ആരാഞ്ഞ സ്വാമിയോട് മകരധ്വജന്‍ പറയുന്നു, "ലങ്കാ ദഹനത്തിന് ശേഷം വാലിലെ തീ കെടുത്താന്‍ കടലില്‍ മുക്കുന്നതിനിടയില്‍ നെറ്റിത്തടത്തില്‍ നിന്ന് ഒരു വിയര്‍പ്പു തുള്ളി കടലില്‍ പതിച്ചു. അത് അങ്ങനെ തന്നെ ഒരു മുതല (മകര മത്സ്യം) കഴിച്ചു.. ആ മുതല ഗര്‍ഭിണി ആയി. അങ്ങനെ പിറന്നവന്‍ ആകയാല്‍ ഞാന്‍ മകരധ്വജന്‍. പിതാവാണ് എന്ന് ബോധ്യപ്പെട്ടിട്ടും കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്ന് പിന്തിരിയാത്ത മകരധ്വജനുമായി ഘോര യുദ്ധം നടത്തേണ്ടി വന്നു ഹനുമാന്‍ജിക്ക്.
രണ്ടു പേരെയും ഒരേ ഗര്‍ഭഗൃഹത്തില്‍ പ്രതിഷ്ടിച്ചിട്ടുള്ള ക്ഷേത്രം ബെയ്റ്റ് ദ്വാരികയില്‍ ഉള്ള അനേകം ക്ഷേത്രങ്ങളില്‍ ഒന്നാണ്.
ചിരംജീവിയായ ഹനുമാൻ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
രാമന്‍റെ പ്രിയ തോഴന്‍ ഹനുമാന്‍െറ മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും നമ്മള്‍ കേട്ടിട്ടുണ്ടോ. പഴം കഥകളിലും എെത്യഹ്യങ്ങളിലും ഇൗ വിവരങ്ങള്‍ കാണുന്നില്ല. ഹനുമാന്‍ ഇന്നും ജീവിക്കുന്നു. സത്യമോ, മിഥ്യയോ എന്തായാലും ഹനുമാന്‍ ജീവിക്കുന്നു. അവതാരങ്ങള്‍ യുഗങ്ങളിലൂടെ എന്നും ജീവിക്കുന്നു
രാമനാമം ഭക്തരുടെ ചുണ്ടുകളിലും, രാമകഥകള്‍ തലമുറകളായി പകര്‍ന്നു നല്‍കുന്നതിനാല്‍ ഹനുമാന്‍ ജനമനസുകളില്‍ ജീവിക്കുന്നു. ഹനുമാന്‍ രൂപം കാവി വസ്ത്രം ധരിച്ച് രാമായണം വായിക്കുന്ന ഒരു ഫോട്ടോ പ്രസിദ്ധമാണ്. 1988 ല്‍ ഏതോ അജഞാതന്‍ അടുത്ത ചിത്രമാണിത്. ഹനുമാന്‍ തന്നെയെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഹനുമാന്‍െറ ഭീമമായ കാല്‍പാദങ്ങള്‍ ദൃശ്യമായ മലനിരകള്‍ ഭൂമിയിലുണ്ട്. ഇൗ വാനര ദൈവം കടന്നുപോയ ഇടങ്ങളാണെന്ന് കരുതപ്പെടുന്നു.
രാമായണ കഥകള്‍ സംഭവിച്ചത് ത്രേതയുഗത്തിലാണ്. മഹാഭാരതം ദ്വാപരയുഗത്തിലും. കലിയുഗത്തിലും ഹനുമാന്‍ ഉണ്ടാകും. കാലാന്തരത്തിലൂടെ അദ്ദേഹം സഞ്ചരിക്കുന്നു. നിരവധി സന്യാസികളും , ആധ്യാത്മിക പണ്ഡിതരും ഹനുമാനെ കണ്ടതായി അവകാശപ്പെടുന്നുണ്ട്. ഏ.ഡി. 13 നൂറ്റാംണ്ടില്‍ മാധാവാചാര്യയ്ക്ക് ദര്‍ശനം നല്‍കിയതായി പറയുന്നു. 1600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദി രാമായണം എഴുതാന്‍ തുളസിദാസിന് പ്രചോദനമായത് ഹനുമാന്‍ ആയിരുന്നു. സ്വാമി രാമദാസ്, രാഘവേന്ദ്ര സ്വാമി, സായി ബാബ എന്നിവര്‍ക്ക ഹനുമാന്‍ ദര്‍ശനെ ലഭിച്ചതായി പറയുന്നു.
സത്യത്തില്‍ ഹനുമാന്‍ കുടിയിരിക്കുന്നത് ഗന്ധമാദനത്തിലാണ്. തമിഴ്നാട്ടിലെ രാമേശ്വരത്തിനടുത്താണ് ഇൗ പ്രദേശം.
ഹനുമാന് ശ്രീരാമന്റെ അനുഗ്രഹം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
വാനരന്മാരെ സീതാന്വേഷണത്തിന് നിയോഗിക്കാന്‍ ശ്രീരാമന്‍ ആവശ്യപ്പെട്ടു. ഉടനെ സുഗ്രീവന്‍ ഉത്തരവ് നല്‍കി. ഓരോ ദിക്കിലേക്കും നൂറായിരം കപിവീരന്മാര്‍ സീതതെ തിരഞ്ഞുപോകണം. ദക്ഷിണദിക്കിലേക്ക് പോകുന്നവരുടെ നായകന്‍ അംഗദനായിരിക്കും. ബ്രഹ്മാവിന്റെ പുത്രനായ ജാംബവാന്‍, അഗ്നിയുടെ പുത്രനായ നീലന്‍, വായുപുത്രനായ ഹനുമാന്‍ എന്നിവരെക്കൂടാതെ മൈന്ദന്‍, വിവിദന്‍, തുംഗന്‍, സുഷേണന്‍, ശരഭന്‍. ഇവര്‍ കൂടെപ്പോകണം. സുഹോത്രന്‍, ഉല്‍ക്കാമുഖന്‍, ശരാരി, ഗവയന്‍, ഗവാക്ഷന്‍, അനംഗന്‍, ഗന്ധമാദനന്‍ തുടങ്ങിയവരെ ദക്ഷിണക്കിക്കിലേയ്ക്ക് അയയ്ക്കുന്നു. മുപ്പതുനാളിനകത്ത് ജാനകിയെ കണ്ടുപിടിച്ച് മടങ്ങിയെത്തണം. അതില്‍ ഒരുദിവസം അധികമെടുത്താല്‍ എന്നില്‍നിന്നും നിങ്ങള്‍ എല്ലാവരും പ്രാണാന്തദണ്ഡം (മരണശിക്ഷ) അനുഭവിക്കേണ്ടിവരും. ഇതാണ് ശരിക്കും സുഗ്രീവാജ്ഞ.
അംഗദന് സുഗ്രീവന്‍ അവര്‍ സഞ്ചരിക്കേണ്ട വഴികളും രാജ്യങ്ങളും വിശദമായി പറഞ്ഞുകൊടുക്കുന്നു. ധാരാളം കൊടുമുടികളുള്ള വിന്ധ്യപര്‍വതം, മനോഹരമായ നര്‍മ്മദാനദി, ഗോദാവരി, കൃഷ്ണ, വരദ എന്നീ നദികളും മേഖലം, ഉല്‍കലം, അശ്വവന്തി എന്നീ ദേശങ്ങളും കടന്ന് ദശവര്‍ണം എന്ന നഗരം, വിദര്‍ഭം, ഋഷീകം, മാഷികം എന്നീ രാജ്യങ്ങളിലും സീതയെ തിരക്കണം. കൂടാതെ മത്സ്യം, കലിംഗം കൗശികം, ആന്ധ്രം, പുണ്ഡ്രം, ചോളം, പാണ്ഡ്യം, കേരളം മുതലായ രാജ്യങ്ങളിലും പോയി തിരയണം. പിന്നെ കാവേരി, താമ്രപര്‍ണിനദികളും മലയപര്‍വതവും കടക്കണം. സമുദ്രതീരത്തെത്തിയാല്‍ മഹേന്ദ്രപര്‍വതം കാണാം. കാട്ടിലും മേട്ടിലും പര്‍വതത്തിലും ഗുഹയിലുമെല്ലാം സീതയെ തെരയാന്‍ പറയുന്നു.
കപികള്‍ യാത്ര പുറപ്പെടാറായപ്പോള്‍ ശ്രീരാമന്‍ ഹനുമാനെ അടുത്തുവിളിച്ചു പറഞ്ഞു. ” നിന്നില്‍ എനിക്കു പ്രത്യേക വിശ്വാസം തോന്നുന്നു. ഇത് എന്റെ നാമാക്ഷരം കൊത്തിയ മോതിരമാണ്. പരിചയപ്പെടുത്തുന്നതിന് നീ ഇത് ജാനകിയുടെ കൈയില്‍ കൊടുക്കണം. ഹേ, കപിശ്രേഷ്ഠാ, നിന്റെ ബുദ്ധി, ബലം എന്നിവ ഞാന്‍ നന്നായി അറിയുന്നു. എന്റെ കാര്യത്തില്‍ നിനക്കുള്ള ശുഷ്‌കാന്തിയും ഭക്തിയും മറ്റാര്‍ക്കുമില്ല എന്നും എനിക്കറിയാം.
ആനന്ദരാമായണത്തില്‍ ശ്രീരാമന്‍ ഹനുമാന് ഈ സന്ദര്‍ഭത്തില്‍ മന്ത്രോപദേശംകൂടി നല്‍കുന്നു. തന്റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാനെന്നറിയാമായിരുന്ന രാമന്‍ പുറപ്പെടാന്‍ നേരത്ത് ഹനുമാന്റെ ചെവയില്‍ രഹസ്യമായി താരകന്ത്രം ഉപദേശിക്കുന്നു. ” ഓം ശ്രീരാം ജയ് രാം ജയ്ജയ് രാം” ഈ മന്ത്രം ജപിച്ചോളൂ. നിനക്കെല്ലാം സാധിക്കും എന്നനുഗ്രഹിച്ചു. ശ്രീരാമന്റെ വിരലില്‍ കിടന്ന നാമങ്കിതമായ മുദ്രമോതിരം മാരുതി ഭവ്യതയോടെ രണ്ടു കൈകള്‍ കൊണ്ടും ഏറ്റുവാങ്ങി കണ്ണില്‍ വച്ചിട്ട് ശിരസില്‍ തന്നെ സൂക്ഷിച്ചു വയ്ക്കുകയാണ് ചെയ്തത്. എല്ലാവരും ഉടനടി യാത്രയായി. ആത്മാന്വേഷണത്തിന് ഇറങ്ങിത്തിരിക്കുന്ന ലക്ഷംപേരില്‍ ഭക്തിയും ശ്രദ്ധയുമുള്ള ഒരാളേ കാണുകയുള്ളൂവെന്നും അയാള്‍മാത്രമേ ലക്ഷ്യം പ്രാപിക്കുകയുള്ളൂവെന്നും ഈ സംഭവം സൂചിപ്പിക്കുന്നു.
വട മാലയോ വട പത്രമലയോ❓
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ആഞ്ജനേയ സ്വാമിക്ക് വട മാല വഴിപാട് ചില ക്ഷേത്രങ്ങളിൽ ബോർഡിൽ എഴുതി വെച്ചതായി കണ്ടിട്ടുണ്ട്. എന്നാൽ ഹനുമാനും വടയും തമ്മിൽ എന്താണ് ബന്ധം? ഈ വഴിപാട് എങ്ങിനെയാണ് വന്നത്? നീ ഏത് രൂപത്തിൽ എന്നെ കാണുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന തത്വ പ്രകാരം എന്ത് വഴിപാടായാലും കുഴപ്പമില്ല. പക്ഷെ എന്തിനും ഒരു യുക്തി വേണമല്ലോ!
ഹനുമാൻ ഒരു യോഗിയാണ്. ഏറെ സമയവും തപസ്സ് ചെയ്യുന്ന പ്രകൃതം. അപ്പോൾ പ്രകൃതിയിൽ നിന്നും ഊർജ്ജത്തെ സ്വീകരിച്ച് ജീവൻ നിലനിർത്തുവാനുള്ള യോഗവിദ്യ അറിയാം. അല്ലാത്ത ചില സന്ദർഭങ്ങളിൽ പഴവും തേനും കിഴങ്ങും ആണ് ഭക്ഷണം കാരണം ഹനുമാൻ വനവാസിയാണ്. അപ്പോൾ വട എന്ന പലഹാരം പ്രകൃതിദത്തമല്ല. മാത്രമല്ല വടകൾ തന്നെ പലതരം ഉണ്ട്. അതിൽ ഉഴുന്നുവട തന്നെ മാലയാക്കാൻ കാരണം❓ അറിവില്ലായ്മ എന്നേ പറയാനുള്ളൂ.
ഹനുമാനെ വായുപുത്രൻ എന്നാണ് പറയുന്നത്. ഏറ്റവും കൂടുതൽ പ്രാണവായു പുറത്തേക്ക് വിടുന്നത് വടവൃക്ഷമാണ്. അതായത് പേരാല് സംസ്കൃതത്തിൽ ഇതിനെ ന്യ ഗ്രോധം എന്നും പറയും. അപ്പോൾ സദാസമയവും പിതാവിന്റെ സാന്നിദ്ധ്യം അനുഭവിക്കുക എന്ന ചിന്തയുടെ പ്രതീകമായി വട പത്ര മാല കഴുത്തിൽ അണിയുക ഹനുമാന്റെ ശീലമായിരുന്നെന്ന് മുമ്പ് എവിടെയോ വായിച്ചതായി ഓർക്കുന്നു. ഒരു പക്ഷെ ഈ കാരണത്താലായിരിക്കാം ആഞ്ജനേയ സ്വാമിക്ക് വട പത്ര മാല വഴിപാടായി നിശ്ചയിച്ചത്. പിന്നെ അതെങ്ങിനെ വട മാലയായി എന്നത് ആഞ്ജനേയ സ്വാമിക്ക് മാത്രമേ അറിയൂ.
പാദങ്ങളിൽ തുളസി ഇലകൾ വേണ്ട...
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഹനുമാനെ തൊഴുത് പ്രാര്‍ത്ഥിക്കുമ്പോൾ ചില ഭക്തർ അദ്ദേഹ ത്തിന്റെ പാദങ്ങളിൽ തുളസി ഇലകൾ സമർപ്പിക്കാറുണ്ട്. ഇത് വളരെ അധമമായ പ്രവർത്തിയാണ്. കാരണം തുളസി ലക്ഷ്മീ വാസമുളള ദൈവീകസസ്യമാണ്. ലക്ഷ്മീദേവിയെ സീതാദേവി ക്ക് സമമായി കരുതുന്നയാളാണ് ഹനുമാൻ. അതുകൊണ്ട് തുള സിയെ അദ്ദേഹത്തിന്റെ പാദങ്ങളിൽ സമർപ്പിക്കരുത്. തുളസി മാലയാക്കി വേണം ഹനുമാന് സമർപ്പിക്കാൻ.
ഹനുമാൻ തത്ത്വം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
നമ്മുടേത് കുരങ്ങു മനസ്സാണ്. സാധാരണ കുരങ്ങൻമാർ ഒരു കൊമ്പിൽ നിന്ന് അടുത്ത കൊമ്പിലേക്കാണ് ചാടുന്നത്. എന്നാൽ മനുഷ്യമനസ്സ് ഈ നിമിഷം ഇവിടെയാണെങ്കിൽ അടുത്ത നിമിഷം അമേരിക്കയിലായിരിക്കും. ഇത്തരം കുരങ്ങു മനസ്സിനെ ഒരിടത്തു നിർത്തി നമ്മളിലേക്ക് തിരികെ കൊണ്ടുവരുന്ന ക്രിയയാണ് സനാതന ധർമ്മത്തിലെ ആരാധനാക്രമങ്ങൾ.
സദാ സമയം ഹനുമാൻ രാമനാമം ഉരുവിട്ടു കൊണ്ടിരിന്നു. ആരിലും ഹനുമാൻ ദർശിച്ചിരുന്നത് ശ്രീരാമനെ മാത്രമായിരുന്നു. ഹനുമാനെ പോലെ നിഷ്ഠയോടുകൂടിയ ഭക്തിയുണ്ടെങ്കിൽ, സദാ ഭഗവദ് നാമം ജപിക്കുവാൻ തയ്യാറാണെങ്കിൽ ഈശ്വര പദവിയിലേക്കു പോലും ഉയരുവാൻ കഴിയും എന്നാണ് ഹനുമാന്റെ കഥ നമ്മെ പഠിപ്പിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാത്ത കുരങ്ങു മനസ്സിനെ വരുതിയിൽ കൊണ്ടുവരാനുള്ള എളുപ്പമാർഗ്ഗം സദാ നാമജപമാണെന്ന് ഇതിലൂടെ വെളിവാകുന്നു.
ഹനുമദ് ജയന്തി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ശ്രീരാമ ഭക്തനായ ഹനുമാന്‍റെ ജന്മദിനമാണ് ഹനുമദ് ജയന്തിയായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്. ഭഗവാന്‍ ശിവന്‍റെ അവതാരമാണ് ഹനുമാന്‍.ചൈത്ര ശുക്ല പക്ഷ പൗര്‍ണ്ണമി ദിനത്തിലാണ് ഹനുമാന്‍ ജനിച്ചതെന്നാണ് വിശ്വാസം. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ആണ് സാധാരണയായി ഈ ദിവസം വരാറുള്ളത്. ഈ ദിവസത്തില്‍ ഭക്തര്‍ ഹനുമദ് പ്രീതിക്കുവേണ്ടി വൃതം നോറ്റ് രാമനാമ ജപവുമായി കഴിയുന്നു.വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാന്‍. അതുകൊണ്ടുതന്നെ ഹനുമാന്‍റെ പ്രീതിക്കുവേണ്ടി ശ്രീരാമചന്ദ്രനെ ഈ ദിവസം ഭജിക്കുന്നത് ഏറ്റവും ഉത്തമമാണ്. മികവുറ്റ സംഗീതജ്ഞന്‍ കൂടിയാണ് ചിരംജീവിയായ ഹനുമാന്‍.
ഹനുമത് മന്ത്രം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
“ഓം നമോ ഹനുമതേ
ജ്ഞാനായ ദക്ഷായ ഹം
ഹനുമതേ വേദശാസ്ത്രേ
വിശാരദായ വേദാന്ത മാര്‍ഗായ
സര്‍വ്വസാക്ഷി ഭൂതായ
സത്യായ ആനന്ദായ
സാമഘോഷായ രാമപ്രിയായ
സര്‍വ്വലോകൈക വന്ദ്യായ ശ്രീം നമ:”
ജപസംഖ്യ : 48
രാവിലെയും വൈകിട്ടും 18 ദിവസം തുടര്‍ച്ചയായി ജപിക്കുക. മത്സര സ്വഭാവമുള്ള പരീക്ഷകളില്‍ വിജയിക്കുവാനും ഓര്‍മശക്തി വര്‍ധിക്കാനും പഠിച്ചത് ഓര്‍മയില്‍ നില്‍ക്കാനും വേണ്ടത് തക്ക സമയത്ത് മനസ്സില്‍ തോന്നിക്കുവാനും ഇത്രയും ഫലപ്രദമായ മറ്റൊരു ഉപാസനയില്ല. ബുധനാഴ്ച ജപം തുടങ്ങാന്‍ ഉത്തമം.
ഹനുമദ് സ്തോത്രം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
സര്‍വ്വാരീഷ്ഠ നിവാരകം ശുഭകരം
പിംഗാക്ഷ മക്ഷാപഹം
സീതാന്വേഷ തത്പരം കപിവരം
കൊടീന്‍ദു സൂര്യപ്രഭം
ലങ്കാദ്വീപഭയങ്കരം സകലദം
സുഗ്രീവസമ്മാനിതം
ദേവേന്ദ്രാദി സമസ്ത ദേവവിനുതം
കാകുന്‍സ്ഥദൂതം ഭജേ
ഖ്യാത: ശ്രീരാമ ദൂത: പവനതനുഭവ:
പിങ്ഗളാക്ഷ ശിഖാവാന്‍
സീതാശോകാപഹാരീ ദശ മുഖവിജയീ
ലക്ഷ്മണ പ്രാണ ദാതാ
ആ നേതാ ഭേഷ ജാദ്രേ: ലവണ ജലനിധേ:
ലംഘനെ ദീക്ഷിതോ യ:
വീര: ശ്രീമാന്‍ ഹനുമാന്‍ മമ മനസി വസന്
കാര്യസിദ്ധിം തനോതു
മനോജവം മാരൂത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശിരസാ നമാമി
ബുദ്ധിര്‍ ബലം യശോധൈര്യം
നിര്‍ഭയത്വമ രോഗതാ
അജാട്യം വാക്ക് പടുത്വം ച
ഹനു മത് സ്മരണാദ് ഭാവത്
ഹനുമത് പഞ്ചരത്നം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛം
സീതാപതിദൂതാദ്യം വാതാത്മാജമദ്യ ഭാവയേ ഹൃദ്യം
തരുണാരുണമുഖകമലം കരുണാരസപൂരപൂരിതാപാങ്ഗം
സഞ്ജീവനമാശാസേ മഞ്ജുള മഹിമാനമഞ്ജനാഭാഗ്യം
ശംബരവൈരിശരാതിഗമംബുജദള വിപുലലോചനോദാരം
കംബുഗളമനിലദിഷ്ടം ബിംബ ജ്വലിതോഷ്ഠമേകമവലംബേ
ദൂരികൃത സീതാര്‍ത്തിഃ പ്രകടീകൃതരാമവൈഭവസ്ഫൂര്‍ത്തിഃ
ദാരിതദശമുഖ കീര്‍ത്തിഃ പുരതോ മമ ഭാതു ഹനുമതോമൂര്‍ത്തിഃ
വാനരനികരാദ്ധ്യക്ഷം ദാനവകുല കുമുദരവികരസദൃശം
ദീനജനാവനദീക്ഷം പാവനതപഃ പാകപുഞ്ജമദ്രാക്ഷം
ഏതത് പവനസുതസ്യ സ്തോത്രം യഃ പഠതി പഞ്ചരത്നാഖ്യം
ചിരമിഹ നിഖിലാന്‍ ഭോഗാന്‍ മുക്ത്വാ ശ്രീരാമ ഭക്തിഭാഗ് ഭവതി
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
[01/08, 20:40] +91 94955 57148: *🔱🔥ബാലി🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
ഇന്ദ്രന്റെ മകനും സുഗ്രീവന്റെ ജ്യേഷ്ഠനുമായിരുന്ന ബാലി കിഷ്കിന്ധയിലെ രാജാവായിരുന്നു. വിഷ്ണുവിന്റെ അവതാരമായ രാമൻ ഒളിയമ്പെയ്താണ് ബാലിയെ വധിച്ചത്. ബാലിയെ ചതിയിൽ പെടുത്തി രാമനെക്കൊണ്ട് സുഗ്രീവൻ വധിപ്പിച്ചുവെന്നാണ് കഥ.
ബാലിക്ക് എതിരെ യുദ്ധം ചെയ്യാൻ വരുന്ന ശത്രുവിന്റെ പകുതി ശക്തി കൂടി ലഭിക്കും എന്നൊരു വരം കിട്ടിയിട്ടുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ബാലിയെ യുദ്ധത്തിൽ കീഴ്പെടുത്തുവാൻ കഴിയുമായിരുന്നില്ല. ഒരിക്കൽ ബാലി ശിവപൂജ ചെയ്തു കൊണ്ടിരിക്കുമ്പോൾ രാവണൻ ബാലിയെ യുദ്ധത്തിനായി വെല്ലുവിളിച്ചു. രാവണന്റെ പകുതി ശക്തികൂടി ലഭിച്ച ബാലി രാവണനെ വാലിൽ ചുറ്റിയെടുത്ത് ലോകം മുഴുവൻ സഞ്ചരിച്ചു.
ഒരിക്കൽ ബാലി, മായാവി എന്ന രാക്ഷസനുമായി യുദ്ധം ചെയ്യാൻ രാക്ഷസന്റെ ഗുഹയിലേക്ക് കയറിപ്പോകുമ്പോൾ ഗുഹാകവാടം ബന്ധിക്കാൻ സുഗ്രീവനോട് ആവശ്യപ്പെട്ടു. എന്നാൽ രാക്ഷസന്റെ മായയാൽ തെറ്റിദ്ധരിക്കപ്പെട്ട് ബാലി മരിച്ചു എന്നു കരുതി സുഗ്രീവൻ ഗുഹാകവാടം തുറക്കാതെ തിരികെ പോയി. സ്വയം ഗുഹാ കവാടം തുറന്ന് പുറത്തു വന്ന ബാലി സുഗ്രീവനെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കി, സുഗ്രീവന്റെ ഭാര്യയായ രൂമയെ സ്വന്തമാക്കി.
ബാലി വളരെ നല്ല രാജാവായിരുന്നുവെങ്കിലും തന്റെ അനുജനായ സുഗ്രീവൻ അബദ്ധത്തിൽ ചെയ്തു പോയ തെറ്റ് ക്ഷമിക്കാൻ തയ്യാറായില്ല.
രാവണൻ തട്ടിക്കൊണ്ടുപോയ സീതയെഅന്വേഷിക്കുന്ന സമയത്ത്, ശ്രീരാമൻ സുഗ്രീവനുമായി സീതാന്വേഷണത്തിനുവേണ്ടി സഖ്യത്തിലേർപ്പെട്ടു. ബാലിയെ നിഗ്രഹിച്ച് സുഗ്രീവനെ കിഷ്കിന്ധയിലെ രാജാവാക്കുക എന്നതായിരുന്നു സീതാന്വേഷണത്തിനു സുഗ്രീവൻ വെച്ച നിബന്ധന. അതംഗീകരിച്ച രാമൻ, സുഗ്രീവനോട് ബാലിയെ യുദ്ധം ചെയ്യാൻ വെല്ലുവിളിക്കാൻ ആവശ്യപ്പെടുകയും, നേരിട്ട് യുദ്ധം ചെയ്യാൻ പറ്റാത്തതു കൊണ്ട് മരത്തിനു പിന്നിൽനിന്നും അമ്പെയ്തു ബാലിയെ വധിക്കാം എന്നറിയിക്കുകയും ചെയ്തു. രൂപസാദൃശ്യമുള്ള സഹോദരങ്ങളിൽ നിന്നും മാലയണിഞ്ഞ സുഗ്രീവനെ ശ്രീരാമൻ തിരിച്ചരിയുകയും ബാലിയെ ഒളിയമ്പെയ്തു വധിക്കുകയും ചെയ്തു.
അമ്പേറ്റ് നിലത്തുവീണ ബാലി താൻ ചെയ്ത തെറ്റുകൾ എന്താണെന്നു ശ്രീരാമനോടു ചോദിക്കുകയും അതിനുത്തരമായി സഹോദരനെ മകനായി കാണണമെന്നും അവന്റെ ഭാര്യയെ സ്വന്തമാക്കിയത് പൊറുക്കാനാകാത്ത തെറ്റാണെന്നും മറുപടികൊടുത്തു. ശേഷം തന്റെ വിശ്വരൂപം കാട്ടി ബാലിക്ക് മോക്ഷം കൊടുത്തു.
ബാലിയെ ശ്രീരാമന്‍ ഒളിയമ്പെയ്തു കൊന്നത് ഉചിതമാണോ?
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
സുഗ്രീവനെ ബാലി വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണ്. ഋഷ്യമൂകാചലത്തില്‍ നിന്നും സുഗ്രീവനു താഴെ ഇറങ്ങുവാന്‍ സാധ്യമല്ല. വാസ്തവത്തില്‍ അതിനുതക്കവണ്ണം സുഗ്രീവന്‍ തെറ്റു ചെയ്തിട്ടുമില്ല. ഒരു തെറ്റിദ്ധാരണയില്‍നിന്നുണ്ടായ വിരോധമാണ് ശത്രുതയ്ക്ക് ഹേതു. ഒരുപക്ഷേ, ദേഷ്യംകൊണ്ട് തല്ക്കാലം വിരോധം തോന്നിയെങ്കിലും ക്രമേണ സത്യാവസ്ഥമനസ്സിലാക്കി ബാലിക്ക് സുഗ്രീവന്റെ തെറ്റു പൊറുക്കാമായിരുന്നു. പക്ഷെ ബാലി അത്തരക്കാരനല്ല. അഹങ്കാരിയും വൈരാഗ്യബുദ്ധിയുമാണ്. അതിനാല്‍ ഇവരിലൊരാള്‍ക്ക് മാത്രമെ സ്വതന്ത്രമായി ജീവിച്ചിരിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ അവസരത്തില്‍ ശ്രീരാമന്‍ ആരുടെ പക്ഷമാണ് ചേരേണ്ടത്?
ബാലിയോട് സഖ്യം ചെയ്യുന്നതായിരുന്നു ശ്രീരാമന് നല്ലത്. പക്ഷെ, ശ്രീരാമന്‍ തന്റെ സ്വാര്‍ത്ഥമായ നന്മയെയല്ല മുന്‍നിര്‍ത്തിയത്. ആദര്‍ശത്തെയാണ്. സുഗ്രീവനാണ് ഇവിടെ ആര്‍ത്തന്‍. ദുഃഖം അനുഭവിക്കുന്നവന്‍. അതിനാല്‍ സുഗ്രീവനാണു സഹായത്തിനര്‍ഹതയുള്ളവന്‍. മാത്രമല്ല ബാലി ജീവിച്ചിരുന്നാല്‍ അയാള്‍ അക്രമസ്വഭാവമുള്ളവനാകകൊണ്ട് മേലിലും മറ്റുള്ളവര്‍ക്ക് അകാരണമായി ദുഃഖമുണ്ടാകുവാനിടയുണ്ട്. അതുകൊണ്ട് ധര്‍മമനുസരിച്ച് ശ്രീരാമന് സുഗ്രീവനെ സഹായിക്കുകയേ നിര്‍വാഹമുള്ളൂ. ബാലിയെ നേരിട്ടു കൊല്ലാന്‍ സാധ്യമല്ല. കാരണം ബാലിയുടെ വരബലം അതാണ്. അതിനാല്‍ ഒളിഞ്ഞുനിന്നു തന്നെ അതു ചെയ്യുകയേ നിവര്‍ത്തിയുള്ളൂ. ആധുനിക രാജനീതിയും ദുര്‍ബലരെ സഹായിക്കുക എന്ന ഈ ധര്‍മത്തെതന്നെയാണ് പിന്തുടരുന്നത് എന്ന് കാണാം. ദുര്‍ബലരെ അക്രമികളില്‍ നിന്നും രക്ഷിക്കുക എന്ന് എന്നത്തെയും രാജധര്‍മ്മമാണ്.
രാജധര്‍മ്മമനുസരിച്ച് രാജാവിന് സ്വന്തമായ ഒരു വ്യക്തിത്വമില്ല. രാജാവ് പ്രജകളുടെ പ്രതിനിധിയാണ്.
ഒന്നുകൂടി വിശദമായി പറഞ്ഞാല്‍...
ബാലി സത്യത്തിലും ധര്‍മത്തിലും വിശ്വസിക്കാത്ത രാജാവണ്.സുഗ്രീവന്‍ തന്നോട് അപരാധം ചെയേ്താ എന്ന് അദ്ദേഹം വിചാരണ ചെയ്തുനോക്കിയില്ല. പൊടുന്നനേ, പുറത്താക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പത്‌നിയെ കൂടെ വിട്ടുകൊടുത്തതുമില്ല.സുഗ്രീവപത്‌നിയായ രുമയെ ബാലി ഗ്രഹിച്ചു. ഇത് ആതതായിത്വമാണ്.ആതതായികളൊ വിചാരണ ചെയ്യാതെ, കണ്ടിടത്തുവെച്ചു വധിക്കാന്‍ രാമന് ദണ്ഡനാധികാരമുണ്ട്. രാമന്‍ ഏഷ്യയിലെ പല രാജ്യങ്ങളില്‍ നിന്നും കപ്പം വാങ്ങിക്കുന്ന അധീശരാജാവാണ്. സാമന്ത രാജാക്കന്മാരുടെ ധര്‍മലംഘനങ്ങളില്‍ രാമന് ഇടപെടാം. ആതതായികളുടെ ദുഷ്‌ക്കര്‍മങ്ങളില്‍ വിശേഷിച്ചും. രാമന്‍ അപ്പോഴും ചക്രവര്‍ത്തിതന്നെയാണ്. ഭരതന്‍ അദ്ദേഹത്തിന്റെ പ്രതിനിധി മാത്രം.
സഹോദരഭാര്യയെ മകളെപ്പോലെയും അമ്മയെപ്പോലെയും കരുതണം. ബാലി അങ്ങനെ കരുതിയില്ല.അതുകൊണ്ട് ബാലിയെ വധിച്ചു. വധം അതീവ ധാര്‍മികം. ഒളിച്ചുനിന്ന് കൊന്നതോ? ശത്രു അന്ത്യന്ത ബലവാന്‍. ഇന്ദ്രാദി ദേവന്മാരുടെയും ബ്രഹ്മാവിന്റെയും വരത്തിന്റെ ബലം. പിന്നെ കൈയിലൊരു രാസായുധവും; തന്റെ മുൻപിൽ വന്നു യുദ്ധം ചെയ്യുന്നവരുടെ പകുതി ശക്തി തനിക്ക് വന്നു ചേരുമെന്ന് വരം ലഭിച്ചവനാണ്. . തുല്യ യോദ്ധാക്കള്‍ പോരാടുക എന്നത് യുദ്ധ ധര്‍മം. ഒളിച്ചുനിന്ന് അമ്പെയ്തുകൊന്നു. രാമന് അതില്‍ ഒരു ആശങ്കയുമില്ലായിരുന്നു. ആശങ്ക നമുക്കാണ്. ചിന്തയില്‍ പക്ഷവാതം ബാധിച്ചവര്‍ക്ക്, സുഗ്രീവന്‍ സീതയെ അന്വേഷിച്ചു കണ്ടുപിടിച്ചു കൊടുക്കുമെന്ന് വിചാരിച്ചിട്ടല്ല ഈവധം. ഭഗവാന്‍ ശബരിയെ ചെന്നുകണ്ടത് അവര്‍ സീതയെ തേടിക്കൊടുക്കുമെന്ന് മോഹിച്ചിട്ടല്ലല്ലോ.....
ബാലിയെ നിഗ്രഹിക്കേണ്ടി വന്നത് അവരുടെ കർമ്മഫലം കൊണ്ട് കൂടിയാണ്. ഭഗവാന്റെ വാക്കുകൾ കേട്ട ബാലിയുടെ താമസഭാവം അകന്നുവെന്നും ഭക്തിയോടെ നമസ്കരിച്ച് ക്ഷമ ചോദിച്ചതും ഭഗവാനെ സ്തുതിച്ചതും രാമായണത്തിൽ കാണാം. യോഗീന്ദ്രന്മാർക്കു പോലും ദർശനം ലഭിക്കുവാൻ എളുപ്പമല്ല എന്നിരിക്കെ, ഭഗവാനെ കണ്ടു കൊണ്ട്ഭഗവാന്റെ കൈകൾ കൊണ്ട്, ഭഗവാന്റെ നാമം അവസാന സമയത്ത് ജപിച്ചും കൊണ്ട്, ശരീരം വെടിയാൻ കഴിഞ്ഞ ബാലിക്ക് മോക്ഷമാണ് ലഭിച്ചത്.
ഇതിഹാസത്തിനു വിരുദ്ധമായി ചിന്തിക്കുകയെന്നത് അല്പപ്രാണികളുടെ സ്വഭാവമാണ്...
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
[01/08, 20:40] +91 94955 57148: *🎼വിവേകചൂഡാമണിയില്‍ നിന്നും*
*🎼അഹന്താനിന്ദ*
മനുഷ്യന് സംസാരഹേതുക്കളായ വേറെയും പ്രതിബന്ധങ്ങളുണ്ട്. അതിൽ ആദ്യത്തേത് അഹങ്കാരമാകുന്നു.
അനാത്മവസ്തുക്കളായ ശരീരാദ്യുപാധികളെ ആത്മാവെന്നു കരുതുന്നതുമാത്രമല്ല ആത്മസാക്ഷാത്കാരത്തിന് പ്രതിബന്ധം. മനസ്സിൽ വിക്ഷേപം സൃഷ്ടിച്ച് ദ്വൈതപ്രതീതി ഉളവാക്കുന്ന കാമാദി വികാരങ്ങളാണ് മറ്റു പ്രതിബന്ധങ്ങൾ കാമം ക്രോധം ലോഭം മോഹം മദം മാത്സര്യം എന്നീ വികാരങ്ങൾ മനുഷ്യന് കൂടുതൽ കൂടുതൽ ദുഃഖങ്ങൾക്ക് വഴിവയ്ക്കുന്നു.
ഇവ ജനനമരണ
പ്രവാഹരൂപമായ സംസാരത്തിൽ മനുഷ്യനെ ദൃഢമായി ബന്ധിക്കുന്നു.
അജ്ഞാനം അതായത് സത്യത്തെ അറിയായ്കയാണ് ഇതിന്റെ മൂലകാരണം. അജ്ഞാനത്തിന്റെ ആദ്യത്തെ വികാരമത്രെ അഹന്ത -- ഞാൻ എന്ന ഭാവം അഹംഭാവമില്ലായിരുന്നുവെങ്കിൽ ഒരു ദുഃഖവുമുണ്ടാകുമായിരുന്നില്ല ഞാനില്ലെങ്കിൽ മറ്റൊന്നുമില്ല. ഞാനുള്ള കാലത്തോളം നാനാത്വം നിലനിൽക്കുന്നു. ഈ അഹങ്കാരമാണ് അവിദ്യയിൽനിന്നുണ്ടായ ആദ്യത്തെ കാര്യം.
ശരീരത്തിലൂടെയും മനസ്സിലൂടെയും അവിദ്യ പ്രകടമാവുമ്പോൾ ഉണ്ടായിത്തീരുന്ന ഒരു പ്രതിഭാസമാണ് അഹംഭാവം. അതുകൊണ്ടാണ് അഹംഭാവം നീക്കണമെന്ന് ആവർത്തിച്ചുപദേശിക്കുന്നത് -അഹംഭാവം നീങ്ങിയാൽ സാധകൻ തന്റെ വാസനാബന്ധനത്തിൽനിന്ന് മുക്തനാവുന്നു. അയാളിൽ കർമ്മ ഫലം അവശേഷിക്കുന്നില്ല. കർതൃത്വഭോക്തൃത്വാഭിമാനിയായ ഒരു വ്യക്തിത്വം ഉണ്ടെങ്കിലേ കർമ്മഫലം (വാസന) തങ്ങി നിൽക്കുകയുള്ളൂ. കർതൃത്വഭോക്തൃത്വാഭിമാനിയായ അഹന്ത ഇല്ലെങ്കിൽ ബന്ധനം എവിടെ എങ്ങനെയുണ്ടാവും?
ആര് കർമ്മം ചെയ്തു? ആരതിന്റെ ഫലം അനുഭവിക്കുന്നു?
ഞാനൊരു കൊലപാതകം നടത്തിയെന്നിരിക്കട്ടെ. അറസ്റ്റുവാറണ്ടുമായി പോലീസ് എന്റെ വീട്ടിലെത്തുന്നു. എന്നാൽ ഇന്നലെ രാത്രി ഞാൻ മരിച്ചുപോയി എന്നിരിക്കട്ടെ. പോലീസ് ആരെ അറസ്റ്റ് ചെയ്യും? ഞാൻ ചെയ്ത കൊലക്കുറ്റത്തിന് എന്നെ തൂക്കി ക്കൊല്ലണം എന്നതു ശരിതന്നെ. എന്നാൽ ഞാൻ മരിച്ചുകഴിഞ്ഞ സ്ഥിതിക്ക് നിയമത്തിന് എന്തുചെയ്യാൻ കഴിയും? പോലീസിന് ആ വാറണ്ടിന്മേൽ ഏറിയാൽ ഇങ്ങനെ ഒരു കുറിപ്പെഴുതാം. കൊലപ്പുള്ളി മരിച്ചു. അതിനാൽ ഫയൽ അവസാനിപ്പിക്കുന്നു. അതുപോലെ, അഹന്തയില്ലെങ്കിൽ കർമ്മഫലത്തിന് എന്തു ചെയ്യാൻ കഴിയും? അനുഭവിച്ചുകഴിഞ്ഞിട്ടില്ലാത്ത വാസനകളൊക്കെയും ജ്ഞാനാഗ്നിയിൽ ഭസ്മമായിത്തീരുന്നു എന്ന് വേദാന്തം ഘോഷിക്കുന്നു.
കർമ്മഫലം = വാസന. അഹങ്കാരത്തിലൂടെ മാത്രമേ വാസന പ്രകടമാവൂ. അഹങ്കാരം നീങ്ങിയാൽ വാസനയ്ക്കു പ്രകടമാവാൻ പറ്റില്ല.
(സ്വാമി ചിന്മയാനന്ദ)
[01/08, 20:40] +91 94955 57148: *🌹രാമോ വിഗ്രവാൻ ധർമ്മ🌹*
രാമൻ ധർമ്മവിഗ്രഹമാണെന്നുള്ള വാൽമീകി വാക്യത്തെ മനസിലാക്കാൻ സാധിക്കണമെങ്കിൽ ധർമ്മത്തിന്റെ മുഖ്യ - ഗൗണ - വൈയക്തിക- സാമൂഹിക വകഭേദങ്ങളെ വ്യക്തമായി നിരൂപിക്കാൻ കഴിയണം.
അതായത് രാമായണം വേദത്തിലെ 'ധർമ്മം ചര, എന്ന ഉപദേശത്തിന്റെ വിശദീകരണമാണ്. സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം 'ധർമ്മം ചര, എന്ന വാക്യം കേട്ടതുകൊണ്ട് മാത്രം ധർമ്മാചാരണം സംഭവിച്ചുകൊള്ളണമെന്നില്ല. പ്രതിസന്ധികളും പരീക്ഷണങ്ങളും നിറഞ്ഞതാണ് ധർമ്മാചരണമെന്നതുകൊണ്ട് തന്നെ വ്യക്തമായ ദൃഷ്ടാന്തങ്ങളോടെ അവതരിപ്പിക്കേണ്ടതും വിശദീകരിക്കേണ്ടതും ആവശ്യമാണ്.
ധർമ്മാചരണത്തിൽ രാമൻ മുഖ്യധർമ്മവും ഗൗണ ധർമ്മവും തിരിച്ചറിഞ്ഞ് ഇവ തമ്മിൽ വൈരുദ്ധ്യം വരുന്നിടത്തെല്ലാം ഗൗണ ധർമ്മമെന്ന മുഖ്യമല്ലാത്തതിനെ തള്ളി മുഖ്യധർമ്മത്തെ അനുഷ്ഠിക്കുന്നത് കാണാം, അതിനെത്ര ദുഃഖം വന്നാലും ശരി. പുത്രനായ രാമൻ പിതൃവാക്യം അനുസരിച്ചു, രാജാവല്ലാതിരുന്ന രാമൻ പ്രജകളുടെ വാക്ക് നിരസിച്ചു. രാജാവായ രാമൻ തന്റേതിനെ പോലും പ്രജകൾക്ക് വേണ്ടി പരിത്യജിച്ചു. ഭാര്യയെ സംരക്ഷിക്കാൻ ഭർത്താവായ രാമൻ ആശ്രാന്ത പരിശ്രമം ചെയ്തു. ദുഷ്ട നിഗ്രഹത്തിന് വേണ്ടി ഗുരുക്കൻമാരുടെ അനുമതി തേടി.തന്നെ സമാശ്രയിച്ചവരെ കൂടെ നിർത്താൻ മറ്റു കൂട്ടുകാരുടെ അനുമതി തേടി രാമൻ, രാവണനിഗ്രഹത്തിലൂടെ രാജാവായ വിഭീഷണന് രാജ്യം നേടികൊടുക്കുകയാണ് രാമൻ ചെയ്തത്. സ്വന്തം ദുഃഖം മറന്ന് കൊണ്ടു കൂടി പരദു:ഖമകറ്റാൻ പരിശ്രമിച്ചതാണ് രാമന്റെ ചരിതം. ആവശ്യമായ മൈത്രിയെ സൂക്ഷിക്കുവാൻ ചെയ്ത പ്രതിജ്ഞ നിറവേറ്റിയ രാമൻ, സ്വന്തം ഭാര്യയെ രാവണൻ അപഹരിച്ചപ്പോൾ ഒരു കുട്ടിയെ പോലെ പൊട്ടിക്കരയുന്ന കാഴ്ച നമ്മളിൽ ഹൃദയമുള്ളവരിൽ ദു:ഖം ജനിപ്പിക്കാതിരിക്കില്ല. കർമഫല നിശ്ചയത്തെ അവഗണിക്കാൻ കഴിയില്ലെന്ന ദൃഢത നമുക്ക് രാമചരിതം തരുന്നു. ഇങ്ങനെ രാമായണമുടനീളം പരിശോധിച്ചാൽ സ്വധർമ്മം എത്ര ക്ലേശമാണെങ്കിലും അനുഷ്ഠിക്കുന്നതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തമായി രാമനെ മുൻപിൽ വെച്ചു തരികയാണ് വാൽമീകി ചെയ്യുന്നത്. അതിലൂടെ നമ്മുടെ ജീവിതത്തിലും ധർമ്മാചരണത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നു.
ഈ ശ്രീരാമചന്ദ്ര പ്രഭുവിനെക്കുറിച്ച് നേരനുഭവമുള്ള മാരീചൻ രാവണനോട് പറയുന്ന വാക്യമാണ് 👍🏾" രാമോ വിഗ്രഹവാൻ ധർമ്മ: സാധു: സത്യപരാക്രമ: രാജാ സർവ്വസ്യ ലോകസ്യ ദേവാനാം ഇവ ദാനവ: " എന്നത് - രാമൻ ധർമ്മമൂർത്തിയാണ്, ചെയ്യേണ്ടത് ചെയ്യേണ്ടപ്പോൾ ചെയ്യേണ്ട പോലെ ചെയ്യുന്നവനാണ്, (സാധു:) സത്യപരാക്രമിയാണ്, ദേവൻമാർക്ക് ഇന്ദ്രനെന്ന പോലെ സർവമനുഷ്യരുടെയും രാജാവാണ്. ....അത്കൊണ്ട് രാവണാ! ഞാൻ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. പ്രിയം പറയാൻ ഞാനില്ല, ഹിതം സീതാദേവിയെ മോഹിക്കാതിരിക്കുന്നതാണ് എന്ന മാരീചവാക്യം ചെവി കൊള്ളാതിരുന്ന രാവണന് സർവാനർത്ഥവും വന്നു ചേർന്നു.
ഓരോ ഹിന്ദുവിന്റെയുള്ളിലും രാമൻ ധർമ്മ വിഗ്രഹമായി ജ്വലിക്കട്ടെ. രാമമാർഗത്തിൽ ലക്ഷ്യ പൂർത്തിക്കായി മുന്നിട്ടിറങ്ങിയ ധീര - വീര-ഭക്ത-ഹനുമത് ഭാവങ്ങളായിത്തീരാൻ നമുക്ക് കഴിയട്ടെ..
സർവസംഗപരിത്യാഗഗുരു പരമ്പരയുടെ ആശീർവാദം ധർമ്മിഷ്ഠരിൽ സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ..
സ്വാമി ഹംസാനന്ദപുരി.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
[01/08, 20:40] +91 94955 57148: *🔱🔥ലളിതാ സഹസ്രനാമത്തിന്റെ പ്രാധാന്യം:🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
പല ബീജമന്ത്രങ്ങളും ചൊല്ലണമെങ്കിൽ ഗുരുവിന്റെ ഉപദേശവും, സാധന ചെയ്യണമെങ്കിൽ ഗുരുവിന്റെ മേൽനോട്ടവും വേണമെന്നാണ് പറയുക. ആ ഭാഗ്യം ലഭിക്കുന്നവർ വളരെ കുറവാണ്. ലഭിച്ചാൽ തന്നെ ഉപദേശം കിട്ടിയ മന്ത്രം ജപിച്ചു സിദ്ധി വരുത്താനുള്ള ക്ഷമയുള്ളവർ അതിലും കുറവ്. അതുകൊണ്ട് സാധാരണക്കാരന് ചൊല്ലാൻ പാകത്തിന് ബീജമന്ത്രങ്ങൾ ഉൾക്കൊള്ളുന്ന ധാരാളം മന്ത്രങ്ങളും സ്തോത്രങ്ങളുമുണ്ട്.
ദേവിയെ ആരാധിക്കാന്‍ ഏറ്റവും നല്ല മന്ത്രങ്ങളിൽ ലളിതാ സഹസ്രനാമമാണ് ആദ്യത്തേത്. 32 അക്ഷരങ്ങളില്‍ കൂടുതല്‍ അക്ഷരങ്ങളുള്ള മന്ത്രമായതുകൊണ്ട് മാലമന്ത്രം എന്ന് ഇതറിയപ്പെടുന്നു. സകല ബീജമന്ത്രങ്ങളും ഷോഡശാക്ഷരീ മന്ത്രവും സഹസ്രനാമത്തിൽ അന്തർല്ലീനമാണ്. സഹസ്രനാമം തുടങ്ങുന്നത് തന്നെ "ശ്രീമാതാ ശ്രീമഹാരാജ്ഞി ശ്രീമദ് സിംഹാസനേശ്വരി " എന്നല്ലേ? ആദ്യവരിയിൽ തന്നെ മഹാലക്ഷ്മീ ബീജമായ "ശ്രീം" മൂന്നു തവണ ചൊല്ലിക്കഴിഞ്ഞു. "ക്രോധാകാരാങ്കുശോജ്വലാ" എന്നു ചൊല്ലുമ്പോൾ മഹാകാളീ ബീജമായ "ക്രോം" ആയി. "രാഗസ്വരൂപ" എന്നതിൽ മായാബീജമായ "ഹ്രീം" ഉണ്ട്. "ശ്രീപദാമ്ബുജാ" എന്നതിൽ വീണ്ടും ശ്രീം വന്നു. "ഹ്രീംകാരി, ഹ്രീമതി" എന്നു ചൊല്ലുമ്പോൾ ഹ്രീം രണ്ടു തവണയായി. അതുകൊണ്ട് , സഹസ്രനാമം ബീജമന്ത്രാക്ഷരങ്ങളുടെ മുത്തുകൾ കോർത്ത ശക്തിയുള്ള മാലാമന്ത്രമാണ്. അതുകൊണ്ട് ലളിതാ സഹസ്രനാമം ചൊല്ലുമ്പോൾ ഈണത്തിൽ ചൊല്ലരുത്. രാഗമോ താളമോ ഉപയോഗിക്കരുത് എന്ന് പ്രത്യേക നിഷ്കർഷയുണ്ട്.
ലളിതാ സഹസ്രനാമത്തിന്റെ അവതാരികയില്‍ ഡോ. ബി.സി. ബാലകൃഷ്ണന്‍ പറയുന്നത് ഇങ്ങനെയാണ്: "മൂന്ന്‍ എകാക്ഷരീ മന്ത്രങ്ങളും 72 ദ്വ്യക്ഷരീ മന്ത്രങ്ങളും 139 ത്ര്യക്ഷരീ മന്ത്രങ്ങളും 281 ചതുരക്ഷരീ മന്ത്രങ്ങളും 120 പഞ്ചാക്ഷരീ മന്ത്രങ്ങളും 58 ഷഡക്ഷരീ മന്ത്രങ്ങളും 2 സപ്താക്ഷരീ മന്ത്രങ്ങളും 240 അഷ്ടാക്ഷരീ മന്ത്രങ്ങളും 7 ദാശാക്ഷരീ മന്ത്രങ്ങളും 3 എകാഡശാക്ഷരീ മന്ത്രങ്ങളും 3 ദ്വാദശാക്ഷരീ മന്ത്രങ്ങളും 72 ഷോഡശാക്ഷരീ മന്ത്രങ്ങളും കൊണ്ടാണ് വാഗ്ദേവതകള്‍ ദേവിയുടെ ആയിരം നാമങ്ങള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്." അത്രയും മന്ത്രനിബദ്ധമാണ് ലളിതാസഹസ്രനാമം. വേറെ എന്തു മന്ത്രോപദേശമാണ് നമുക്കു വേണ്ടത്! ശ്രീവിദ്യാ മന്ത്രത്തിന്റെയും ശ്രീചക്രത്തിന്റെയും ശ്രീവിദ്യാ ദേവിയുടെയും ഐക്യമാണ് ലളിതാ സഹസ്രനാമം.
താന്ത്രിക ആരാധനയിലെ സകല രീതികളെക്കുറിച്ചും ലളിതാ സഹസ്രനാമത്തില്‍ പറയുന്നുണ്ട്. സമയചാരതല്പര എന്നതില്‍ സമയാചാരത്തെക്കുറിച്ചും കൌളമാര്‍ഗ്ഗതല്‍പ്പരസേവിതാ എന്നതില്‍ കൌള മാര്‍ഗ്ഗത്തെക്കുറിച്ചും പറയുന്നു. വാമമാര്‍ഗ്ഗവും ദക്ഷിണമാര്‍ഗ്ഗവും ഒരേ പ്രാധാന്യത്തോടെ കാണുന്നതാണ് ഈ മന്ത്രം. വാഗ്ദേവതകളാണ് സഹസ്രനാമത്തിന്റെ ഋഷിമാര്‍. ഒരു നാമം പോലും ആവര്‍ത്തിക്കുന്നില്ല എന്നതും മറ്റു സഹസ്രനാമങ്ങളില്‍ നിന്നു വ്യതസ്തമായി നാമങ്ങളെ കൂട്ടിച്ചേര്‍ത്തു ഛന്ദസ്സ് ശരിയാക്കാന്‍ 'അഥ', 'അപി' 'ച' തുടങ്ങിയവ ഒന്നും ചേര്‍ക്കാതെ സൌപര്‍ണ്ണികയുടെ ഒഴുക്കുപോലെ സുവ്യക്ത മധുരമായിട്ടാണ് ലളിതാ സഹസ്രനാമം രചിക്കപ്പെട്ടിരിക്കുന്നത്.
ഒരു തട്ടത്തില്‍ ചുവന്ന പട്ടു വച്ച് അതില്‍ നിലവിളക്കു വച്ചു കൊളുത്തി ലളിതാ സഹസ്രനാമം ചൊല്ലി ചുവന്ന പൂക്കള്‍ അര്‍ച്ചിച്ചാല്‍ അതു സമ്പൂര്‍ണ്ണ ശ്രീചക്രപൂജയുടെ ഫലം ചെയ്യും എന്നു പറയപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്കു വിദ്യയും എല്ലാവര്‍ക്കും ഐശ്വര്യവും തരുന്നതാണ് ഈ ഉപാസന. ശ്രീമാതാ എന്നു തുടങ്ങി ലളിതാംബികാ എന്ന് അവസാനിക്കുന്നതുവരെ ഒരൊറ്റ മന്ത്രമായതുകൊണ്ട് ലളിതാ സഹസ്രനാമം ചൊല്ലുമ്പോള്‍ ഇടയ്ക്കു നിര്‍ത്താന്‍ പാടില്ല.അര്‍ത്ഥം കഴിയുന്നത്ര മനസ്സിലാക്കി ശ്രദ്ധയോടെ ചൊല്ലണം. ലളിതാ സഹസ്രനാമം വ്യാഖ്യാനം പഠിച്ചാല്‍ തന്ത്രശാസ്ത്രത്തത്തെക്കുറിച്ച് നല്ലൊരു അവഗാഹമുണ്ടാവും.
ലളിതാസഹസ്രനാമം ചൊല്ലുന്നവരുടെ മഹാത്മ്യങ്ങള്‍ ഏറെയാണ്. അവനെതിരെ ആഭിചാരം ചെയ്യുന്നവനെ പ്രത്യംഗിരാ ദേവി നശിപ്പിക്കുമത്രേ. ആറുമാസം സഹസ്രനാമം പാരായണം ചെയ്യുന്നവരുടെ ഭവനത്തില്‍ മഹാലക്ഷ്മി സ്ഥിരമായി വസിക്കും. ശ്രീവിദ്യാമന്ത്രമറിയാത്ത ബ്രാഹ്മണന്‍ പശുതുല്യനാണത്രേ.വെള്ളിയാഴ്ചകളില്‍ സഹസ്രനാമം ചെല്ലുന്നത് സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണമാകും. ഒരു പോസ്റ്റില്‍ എഴുതാന്‍ കഴിയുന്നതില്‍ അപ്പുറമാണ് ലളിതാ സഹസ്രനാമം ജപിക്കുന്നവരുടെ ഫലശ്രുതി. ഈ സഹസ്രനാമം ചൊല്ലാന്‍ കഴിയുന്നത് ജന്മാന്തരസുകൃതം കൊണ്ടു മാത്രമാണ്.
പക്ഷേ, ശ്രീവിദ്യാ ദേവിയെ അറിയാത്തവന്, ശ്രീവിദ്യാ ജ്ഞാനമില്ലാത്തവന് സഹസ്രനാമം ഉപദേശിക്കരുത് എന്നും അങ്ങനെ ചെയ്‌താല്‍ വാഗ്ദേവിമാരുടെ കോപത്തിന് ഇരയാകും എന്നു കൂടി പറയുന്നുണ്ട്. കഴിഞ്ഞ നാലു പോസ്റ്റുകളില്‍ കൂടി ശ്രീവിദ്യാ മന്ത്രത്തെക്കുറിച്ചും ഷോഡശാക്ഷരീ മന്ത്രത്തെയും കുറിച്ച് ചര്‍ച്ച ചെയ്തത് ഈ മഹാസ്തോത്രം മനസ്സിലാക്കി എല്ലാവര്‍ക്കും ചൊല്ലാന്‍ വേണ്ടിയാണ്. കുറേപ്പേര്‍ക്കെങ്കിലും കുറച്ചെങ്കിലും തന്ത്രശാസ്ത്രവും ശ്രീവിദ്യാ ഉപാസനയും എന്താണെന്നറിഞ്ഞ് ദേവിയെ ഉപാസിക്കാന്‍ സഹായിചിട്ടുണ്ടാവും എന്നു കരുതട്ടെ.
എല്ലാവര്‍ക്കും ശ്രീ മഹാദേവിയുടെ അനുഗ്രഹങ്ങളുണ്ടാവട്ടെ. ഹരിഃ ഓം
Swami Bhaskarananda Saraswathy
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
[01/08, 20:40] +91 94955 57148: *🔱🔥അയോധ്യ മുതല്‍ ലങ്ക വരെ...🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
ഭാഗം - 07
രാമേശ്വരം
🎀══★══ॐ══☆══ॐ══★══🎀
ലങ്കാദഹനത്തിനു ശേഷം തിരിച്ചെത്തിയ ഹനുമാന്‍ ലങ്കയിലെ കാര്യങ്ങള്‍ വിവരിച്ചു. ഹനുമാന്‍ പറഞ്ഞതു കേട്ട രാമന്‍ സുഗ്രീവനോടു പറഞ്ഞു.' സുഗ്രീവ, സൈന്യത്തോടു പുറപ്പെടാന്‍ പറയൂ. ഇത് വിജയ മുഹൂര്‍ത്തമാണ്. ഈ സമയത്ത് പുറപ്പെട്ട് രാവണനേയും ലങ്കാ നഗരിയേയും നിശേഷം നശിപ്പിച്ച് സീതയെ വീണ്ടുകൊണ്ടുവരും'. രാമ വാക്കുകള്‍ കേട്ട ഉടന്‍ വാനരസൈന്യം പുറപ്പെട്ടു. ഭൂമി മുഴുവന്‍ നിറഞ്ഞുകൊണ്ട് യാത്രചെയ്തു. വാലുകളെ ചലിപ്പിച്ചുകൊണ്ടും വൃക്ഷങ്ങളെ പിഴുതെറിഞ്ഞുകൊണ്ടും പര്‍വതങ്ങള്‍ കയറിക്കടന്നുകൊണ്ടും അവര്‍ വായുവേഗത്തില്‍ സഞ്ചരിച്ചു. വിശ്രമമില്ലാതെ യാത്രചെയ്ത്, പലപല വനങ്ങളും സഹ്യം, മലയം എന്നീ പര്‍വതങ്ങളും കടന്ന്, അവസാനം തെക്കേ സമുദ്രതീരത്തെത്തി.'
ഇന്നത്തെ രാമേശ്വരമായിരുന്നു ആ തീരം. വരുണ ദേവനെ പ്രീതിപ്പെടുത്തിയ രാമന്‍, സുഗ്രീവന്റെ സമ്മതത്തോടെ സേതു ബന്ധിക്കാന്‍ നളനോട് നിര്‍ദ്ദേശിച്ചു. സേതു ബന്ധനത്തിനു മുന്‍പ് രാമന്‍ സമുദ്രക്കരയില്‍ ശിവനെ രാമേശ്വരനായി പ്രതിഷ്ഠിച്ച് പൂജിച്ചു. ''ഇവിടെ സേതുബന്ധന തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത് രാമേശ്വരനെ ദര്‍ശിക്കുകയും അതിനുശേഷം കാശിയില്‍ ചെന്ന് വിശ്വനാഥനെ ദര്‍ശിക്കുകയും ചെയ്യുക. അവിടെനിന്ന് ഗംഗാജലം കൊണ്ടുവന്ന് രാമേശ്വരന് അഭിഷേകം ചെയ്യുക. ശേഷം ഇവിടെ സമുദ്രസ്നാനം ചെയ്യുന്നവന്‍ സകലപാപങ്ങളും തീര്‍ന്ന് മുക്തനാകും. സംശയമില്ല'
രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആത്മീയത കൂടുതല്‍ തുളുമ്പുന്ന സ്ഥലം രാമേശ്വരമാണ്. രാമന്‍ ഈശ്വരനായി ഇരിക്കുന്ന ഇടം. ക്ഷേത്രങ്ങളും തീര്‍ത്ഥക്കുളങ്ങളും എണ്ണമറ്റ ശിവ- വിഷ്ണു ക്ഷേത്രങ്ങളും രാമേശ്വരത്തിന്റെ സവിശേഷതയാണ്. മോക്ഷം തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ രാമേശ്വരം സന്ദര്‍ശിക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും രാമേശ്വരത്തെ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്തുക എന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. രാമേശ്വരത്ത് അറുപത്തിനാലോളം തീര്‍ത്ഥക്കുളങ്ങളുണ്ട്. ഇവയില്‍ 24 എണ്ണം വളരെയധികം പ്രാധാന്യം ഉള്ളവയും. ഈ കുളങ്ങളില്‍ മുങ്ങി കുളിക്കുന്നത് പാപങ്ങളില്‍ നിന്ന് മുക്തി നല്‍കുമെന്നാണ് വിശ്വാസം. പാപങ്ങളില്‍ നിന്ന് മോചനം നേടിയാല്‍ മാത്രമേ മോക്ഷം ലഭിക്കൂ. അതുകൊണ്ട് തന്നെ ഈ കുളങ്ങളില്‍ മുങ്ങാതെ തീര്‍ത്ഥാടനം പൂര്‍ത്തിയാകില്ല.
രാമേശ്വര എന്ന വാക്കിന്റെ അര്‍ത്ഥം രാമന്റെ ഈശ്വരന്‍ എന്നാണ്. രാമനാഥസ്വാമി ക്ഷേത്രം തന്നെ പ്രധാന ആകര്‍ഷകം. രാമേശ്വരത്ത് രാമന്‍ തന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്തതു. രാവണനെ വധിച്ചതില്‍ അദ്ദേഹത്തിന് അതിയായ ദുഖം ഉണ്ടായിരുന്നു. ഇതാണ് പ്രായശ്ചിത്തം ചെയ്യാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് വലിയ ശിവലിംഗം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ഹിമാലയത്തില്‍ നിന്ന് കൊണ്ടു വരാന്‍ ഹനുമാനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് കാലതാമസം നേരിട്ടു. ഇതിനിടെ സീത ഒരു ശിവലിംഗം നിര്‍മ്മിച്ചു. രാമനാഥസ്വാമി ക്ഷേത്രത്തില്‍ ഇന്ന് കാണപ്പെടുന്ന ശിവലിംഗം സീതാദേവി നിര്‍മ്മിച്ചതാണ് . ഭാരതത്തില്‍ വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങള്‍. ഇവയില്‍ രാമേശ്വരം മാത്രമാണ് ശിവപ്രതിഷ്ഠയുള്ളക്ഷേത്രം. പന്ത്രണ്ട് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നാണീ ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീര്‍ഘമായ പ്രദക്ഷിണ ഇടവഴികള്‍ ദൈര്‍ഘ്യത്താല്‍ കീര്‍ത്തികേട്ടതും.
രാമനാഥ സ്വാമി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രസിദ്ധ തീര്‍ഥമാണ് ലക്ഷ്മണ തീര്‍ഥ. തന്റെ തെറ്റുകള്‍ ക്ഷമിക്കപ്പെടുവാനായി ലക്ഷ്മണന്‍ ശിവലിംഗം സ്ഥാപിച്ച് പ്രാര്‍ത്ഥിച്ച സ്ഥലത്താണ് ഈ തീര്‍ഥം. അഗ്നി തീര്‍ഥത്തില്‍ നിന്നും ഒന്നര കിലോമീറ്ററും രാമേശ്വരം ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരു കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഇതിനടുത്തുതന്നെ രാമ തീര്‍ത്ഥവും സീതാ തീര്‍ത്ഥവും ഉണ്ട്. രാമേശ്വരത്തു നിന്നും ധനുഷ്‌കോടിയിലേക്കുള്ള പാതയില്‍ 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു തീര്‍ഥാടന കേന്ദ്രമാണ് ജഡാ തീര്‍ഥം. രാവണനെ വധിച്ചതിനു ശേഷം രാമനും ലക്ഷണമനും ഇവിടെ എത്തി തങ്ങളുടെ ജട ഇവിടെ കഴുകി എന്നതാണ് ഈ തീര്‍ഥത്തിന്റെ ഐതിഹ്യം. രാമേശ്വരത്തെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് വില്ലൂണ്ടി തീര്‍ഥം. സീതാ ദേവിക്ക് ദാഹിച്ചപ്പോള്‍ രാമന്‍ വില്ലു കുലച്ചെന്നും അത് ചെന്നു തറച്ച സ്ഥലത്തു നിന്നും വെള്ളം ഉറവയായി ഒഴുകുവാന്‍ തുടങ്ങിയെന്നുമാണ് ഐതിഹ്യം.
രാമനാഥസ്വാമി ക്ഷേത്രത്തിന്റെ എതിര്‍ഭാഗത്താണ് അഗ്നി തീര്‍ഥം. രാവണനെ കൊന്നതിനു ശേഷം രാമന്‍ ഇവിടെ എത്തി കുളിച്ചു എന്നാണ് വിശ്വാസം. എത്ര വലിയ പാപം ചെയ്താലും ഇവിടെ എത്തി സ്നാനം ചെയ്താല്‍ എല്ലാ കറകളില്‍ നിന്നും മോചിതരാകുമെന്നും ചിതാഭസ്മം ഇവിടുത്തെ തീര്‍ഥത്തില്‍ ഒഴുക്കിയാല്‍ ആത്മാവിന് ശാന്തി ലഭിക്കും എന്നും ഒരു വിശ്വാസമുണ്ട്.
മറ്റൊരു പുണ്യ തീര്‍ഥമാണ് ധനുഷ്‌കോടി തീര്‍ഥ. രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ലങ്കയിലേക്ക് പോകുന്നതിനായി വാനരപ്പട പാലം നിര്‍മ്മിച്ചത്
രാമേശ്വരം ക്ഷേത്രത്തില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഗന്ധമാദനപര്‍വതം സ്ഥിതിചെയ്യുന്നു. രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഈ സ്ഥലത്തു നിന്നാണ് ഹനുമാന്‍ ലങ്കയിലേക്ക് ചാടാന്‍ തയ്യാറെടുത്തത്. ഇവിടെ മണ്‍തിട്ടയുടെ മുകളില്‍ തളത്തോടുകൂടിയ മണ്ഡപം നിര്‍മിച്ചിരിക്കുന്നു. മണ്ഡപത്തില്‍ ശ്രീരാമന്റെ പാദങ്ങള്‍ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാല്‍ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം. ഗോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തില്‍നിന്ന് ഏഴുകിലോമീറ്റര്‍ അകലെ ധനുഷ്‌കോടിയിലേക്കുള്ള മാര്‍ഗ്ഗമധ്യേയാണ്. ഇവിടെയാണ് വിഭീഷണന്‍ ശ്രീരാമനെ ആശ്രയം പാപിച്ചതും ലക്ഷ്മണന്‍ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതും. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. ഗോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തില്‍ രാമലിംഗപ്രതിഷ്ഠോത്സവം.
രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പഞ്ചമുഖം ഹനുമാന്‍ ക്ഷേത്രം പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. തന്റെ അഞ്ചു മുഖങ്ങളും ഹനുമാന്‍ ഇവിടെ വെച്ചാണ് വെളിപ്പെടുത്തിയത്. നരസിംഹ, ആദിവരാഹ, ഗരുഡ, ഹയാഗ്രിവ, ഹനുമാന്‍ എന്നീ അഞ്ച് മുഖങ്ങളാണ് ഹനുമാന്റെ ഇവിടുത്തെ രൂപത്തില്‍ കാണുവാന്‍ സാധിക്കുക. 1964 ല്‍ രാമേശ്വരത്തെ കൊടുങ്കാറ്റിനു ശേഷം ക്ഷേത്രത്തില്‍ രാമന്റെയും സീതയുടെയും പ്രതിഷ്ഠകളും സ്ഥാപിച്ചിട്ടുണ്ട്.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്ലുകള്‍ ഇവിടെ കാണാം. രാമസേതുനിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണ്.
തിരുപുല്ലാണി വിഷ്ണുക്ഷേത്രമാണ് പ്രധാന ആകര്‍ഷണം. ഈ സ്ഥലത്ത് ശ്രീരാമന്‍ ദര്‍ഭപ്പുല്ലില്‍ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണന്‍ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാല്‍ കോപിഷ്ടനായ ശ്രീരാമന്‍ വരുണന്റെ അഹങ്കാരശമനം നടത്തിയതായുമാണ് ഐതിഹ്യം. ദേവിപട്ടണം ദേവീക്ഷേത്രമാണ് മറ്റൊരു പുണ്യസ്ഥലം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒന്‍പത് ശിലകള്‍ ശ്രീരാമന്‍ ഇവിടെ കടലോരത്ത് സ്ഥാപിച്ചു.
രാമേശ്വരം ദ്വീപിലുള്ള ധനുഷ്‌കോടി മത്സ്യബന്ധനത്തുറമുഖമാണ് മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മസ്ഥലം. രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിന് ഇടയില്‍ സ്ഥിതിചെയ്യുന്ന പാക് കടലിടുക്കിന് കുറുകെ നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പന്‍ പാലം രാജ്യത്തെ എന്‍ജിനിയറിംഗ് വിസ്മയങ്ങളില്‍ ഒന്നാണ്.
രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരത്തിനു പുറമെ തമിഴ് നാട്ടില്‍ തൃച്ചിനാപ്പള്ളി, തഞ്ചാവൂര്‍, നാഗപട്ടണം, തിരുവയ്യൂര്‍, പുതുക്കോട്, എന്നീ ജില്ലകളിലും ശ്രീരാമ വനയാത്രയുടെ ശേഷിപ്പുകളുണ്ട്.
തഞ്ചാവൂരിലെ 108 ശിവലിംഗ ക്ഷേത്രം ശ്രാരാമന്‍ നിര്‍മ്മിച്ചതാണ്. ഖരന്‍, ദുശ്ശാസനന്‍, തൃശ്ശിരസ് എന്നിവരെ വധിച്ച ശേഷം രാമന്‍ ഇവിടെ പാപ പരിഹാര്‍ത്ഥം ശിവ പൂജ നടത്തി എന്നു സങ്കലപം. ഇവിടുത്തെ കോദണ്ഡ രാമ ക്ഷേത്രവും രാമായണ ബന്ധിതമാണ്. ശ്രീരാമന്‍ ദശരഥന് ശ്രാദ്ധ ചടങ്ങുകള്‍ നടത്തി എന്നു കരുതുന്ന സ്ഥലമാണ് തിരുവയ്യൂരിലെ ഗയ കരയി. അവിടെ പുരാതന ശിവ ക്ഷേത്രാണുള്ളത്. സമീപത്തു തന്നെ രാമ സ്വാമി ക്ഷേത്രവും ഉണ്ട്.
ശിരാമന്‍ ശിവ പൂജയ്ക്കായി എത്തി എന്നു കരുതുന്ന ക്ഷേത്രമാണ് നാഗപട്ടണത്തെ വേദരായനേശ്വര്‍ ക്ഷേത്രം. ശിവന്‍ ഡംബുരി കൊട്ടി വേദങ്ങള്‍ ഉരുവിട്ടത് അവിടെ എന്നതാണ് സങ്കല്പം. ശ്രീരാമന്‍ അയോധ്യയിലേക്ക് ചിറ കെട്ടാന്‍ ആദ്യം തീരുമാനിച്ചു എന്നു കരുതുന്ന കോടികരയും നാഗപട്ടണത്താണ്. അവിടെ വനത്തില്‍ രാമപാദം എന്ന കരുതുന്ന കാല്‍ അടയാളം ഉണ്ട്.
കല്ല്യാണരാമ ക്ഷേത്രം പുതുക്കോട് ജില്ലയിലാണ്. സീതാ സ്വയംവരം നേരില്‍ കാണാന്‍ കഴിയാഞ്ഞതിന്റെ ദുഖം ഋഷിമാര്‍ പറഞ്ഞപ്പോള്‍ അവര്‍ക്കായി സ്വയംവരത്തിന്റെ രംഗങ്ങള്‍ കൊത്തി വെച്ചു. ഇതിനടുത്തു തന്നെ ശ്രീരാമന്‍ പൂജചെയ്ത ശിവക്ഷേത്രവും ഉണ്ട്....
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
[01/08, 20:40] +91 94955 57148: *_രാമന്റെ ഗുണങ്ങൾ_*
വാല്മീകിയോട് നാരദൻ രാമന്റെ 66 ഗുണങ്ങൾ വർണ്ണിക്കുന്നു. അവ താഴെ കൊടുക്കുന്നു.
1. നിയതാത്മാവ് (സ്വയം നിയന്ത്രിക്കാൻ കഴിവുള്ളവൻ).
2. മഹാവീര്യൻ.
3. ദ്യുതിമാൻ (കാന്തിയുള്ളവൻ).
4. ധൃതിമാൻ (ദൃഢനിശ്ചയമുള്ളവൻ).
5. വശി (എല്ലാവരെയും വശത്താക്കിയവൻ).
6. ബുദ്ധിമാൻ.
7. നീതിമാൻ.
8. കംബുഗ്രീവൻ (ശംഖുപോലുള്ള കണ്ഠമുള്ളവൻ.
9. മഹാഹനു (വലിയ താടിയുള്ളവൻ).
10. മഹോരസ്കൻ - വിശാലമായ മാറുള്ളവൻ.
11. മഹേഷ്വാസ: (വമ്പിച്ച വില്ലാളി).
12. ഗൂഢശത്രുരരിംദമ: ശത്രുദമനൻ.
13. ആജാനബാഹു
14. സുശിരാ: അഴകാർന്ന ശിരസ്സോടുകൂടിയവൻ.
15. സുലലാട: അഴകാർന്ന നെറ്റിത്തടത്തോടു കൂടിയവൻ.
16. സുവിക്രമൻ - ഭംഗിയായ കാൽവയ്പോടെ നടക്കുന്നവൻ.
17. സമ: ഒത്ത ഉയരമുള്ളവനും
18. സമവിഭക്താംഗ: അനുപാതമൊത്ത അംഗങ്ങളോടുകൂടിയവൻ.
19. സ്നിഗ്ദ്ധവർണ: അഴകാർന്ന നിറമുള്ളവൻ.
20. പ്രതാപവാൻ.
21. പീനവക്ഷ: തടിച്ച മാറുള്ളവൻ.
22. വിശാലാക്ഷൻ - വിശാലനേത്രൻ.
23. ലക്ഷ്മീവാൻ - ശോഭയുള്ളവൻ.
24. ശുഭലക്ഷണ: ശുഭമായ ലക്ഷണങ്ങളോടുകൂടിയവൻ.
25. ധർമ്മജ്ഞൻ.
26. സത്യസന്ധൻ.
27. പ്രാണികളുടെ നന്മയിൽ താല്പര്യമുള്ളവൻ.
28. യശസ്വീ-
29. ജ്ഞാനസമ്പന്ന:
30. ശുചി: പരിശുദ്ധി.
31. വശ്യ: തന്നെ പ്രാപിച്ചവർക്ക് വശപ്പെട്ടവൻ.
32. സമാധിമാൻ: ആശ്രിത രക്ഷകൻ.
33. പ്രജാപതിസമൻ -ബ്രഹ്മാവിന് തുല്യനായവൻ.
34. ശ്രീമാൻ - ശ്രീയോടു കൂടിയവൻ.
35. ധാതാ.
36. രിപുനിഷൂദന: ശത്രുഞ്ജയൻ.
37. ജീവിസമൂഹത്തിന്റെ രക്ഷകൻ.
38. ധർമ്മസ്യ പരിരക്ഷിതാ: ധർമ്മത്തെ വേണ്ട പോലെ പരിരക്ഷിക്കുന്നവൻ.
39. തന്റെ ധർമ്മത്തിനു രക്ഷകൻ.
40. സ്വജനങ്ങളെ രക്ഷിക്കുന്നവൻ.
41. വേദവേദാംഗ തത്ത്വജ്ഞേൻ :- വേദവേദാംഗങ്ങളുടെ തത്ത്വത്തെ അറിയുന്നവൻ.
42. ധനുർവേദത്തിൽ നല്ലതു പോലെ നിശ്ചയമുള്ളവൻ.
43. സർവ ശാസ്ത്രാർത്ഥ തത്ത്വജ്ഞൻ: സർവ്വ ശാസ്ത്രങ്ങളുടേയും പൊരുളറിഞ്ഞവൻ.
-- സ്മൃതിമാൻ - ഓർമ്മശക്തിയുള്ളവൻ.
44. പ്രതിഭാനവാൻ - പ്രതിഭയുള്ളവൻ.
45. സർവലോകപ്രിയൻ.
46. സാധു - നല്ലവൻ
47. അധീനാത്മ: ഉന്നത മന:ശക്തിയോടുകൂടിയവൻ.
48. വിചക്ഷണ: അതിസമർത്ഥൻ.
49. സമുദ്രം നദികൾക്കെന്ന പോലെ സത്തുക്കൾക്ക് സദാ പ്രാപിക്കപ്പെട്ടവൻ.
50. ആര്യ: ആദ്യൻ.
51. സർവ്വസമ: സർവ്വതിലും സമഭാവനയുള്ളവൻ.
52. ഏകപ്രിയദർശന: എപ്പോഴും പ്രിയമായ നോട്ടത്തോടുകൂടിയവൻ
53. സർവഗുണോപേത: സമസ്ത സദ്ഗുണങ്ങളോടുകൂടിയവൻ.
54. കൗസല്യാനന്ദ വർദ്ധന: കൗസല്യയുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നവൻ.
55. ഗാംഭീര്യത്തിൽ സമുദ്രം പോലെയുള്ളവൻ
56. ധൈര്യത്തിൽ ഹിമാലയം പോലെയുള്ളവൻ
57. പരാക്രമത്തിൽ വിഷ്ണുവിന് സമാനൻ.
58. സോമവത് പ്രിയദർശന: ചന്ദ്രനെപ്പോലെ പ്രിയമായ രൂപത്തിൽ കാണപ്പെടുന്നവൻ.
59. ക്രോധത്തിൽ പ്രളയകാലാഗ്നിക്കു തുല്യൻ.
60. ക്ഷമയിൽ ഭൂമിക്കു തുല്യൻ.
61. കൊടുക്കുന്നതിൽ കുബേരന് സമൻ.
62. സത്യം പറയുന്നതിൽ മറ്റൊരു ധർമ്മദേവതെയെപ്പോലെയുള്ളവൻ.
63. പിഴവില്ലാത്ത പരാക്രമങ്ങളോടുകൂടിയവൻ.
64. ഉത്കൃഷ്ട ഗുണങ്ങളോടുകൂടിയവൻ.
65. ജനങ്ങളുടെ നന്മകളോട് ഇണങ്ങിയവൻ
66. പ്രിയൻ
"പൂർവ്വം രാമ തപോവനാദി ഗമനം ഹത്വാമൃഗം കാഞ്ചനം വൈദേഹീഹരണം ജടായു മരണം സുഗ്രീവ സംഭാഷണം ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂണ്ണ രാമായണം."
[01/08, 20:40] +91 94955 57148: *🔱🔥ഇത് ഒരു ഭക്തന്റെ കഥ അതെ ഭക്തനെ സ്നേഹിച്ച ഭാഗവാന്റെയും...🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
തൃച്ചംബരം എന്ന മലബാറിലെ ശ്രീകൃഷ്ണ അമ്പലം വളരെ പ്രസിദ്ധമാണ് . വലിയ അമ്പലവും അനേകം ഭക്തരും വരുന്ന അമ്പലം അവിടെ അമ്പല മതിലകത്ത് ഒരു അത്ഭുത ഇലഞ്ഞി ഉണ്ട് . സാധാരണ കാണുന്നവര്‍ക്ക് അതൊരു സാധാരണ ഇലഞ്ഞി . എന്നാല്‍ ആ ഇലഞ്ഞിക്കു ഒരു പ്രത്യേകത ഉണ്ട് . അത് ഒരിക്കലും കായ്ക്കാറില്ല . അതെ എല്ലാ ഇലഞ്ഞിക്കും കായ ഉണ്ടാകും . എന്നാല്‍ ഇത് അങ്ങനെ അല്ല . അത് അങ്ങനെ വരാന്‍ ഒരു കഥ ഉണ്ട് . ഒരു ഭക്തന്റെയും ഭക്തനെ വേദനപ്പിച്ച ഇലഞ്ഞി പിന്നെ കായ്ക്കാത്തതിന്റെയും ...
ഒരിക്കല്‍ തീര്‍ത്തും വൃദ്ധനായ കടുത്ത കുഷ്ഠ രോഗിയായ ഭക്തന്‍ അമ്പലത്തില്‍ വന്നു പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞു തീരെ നടക്കാന്‍ വയ്യാത്ത ഭക്തന്‍ അവിടെ ഉണ്ടായിരുന്ന ഇലഞ്ഞി മരം ചുവട്ടില്‍ ഇരുന്നു . അപ്പോള്‍ അതാ അനേകം ഇലഞ്ഞി കായ് ഒന്നിച്ചു വീഴുന്നു . വ്രണങ്ങളിലാണ് കൂടുതൽ കായും വന്നു വീണത്. ആ വൃദ്ധന്‍ വേദന കൊണ്ട് പുളഞ്ഞു . പെട്ടെന്ന് അവിടുന്ന് മാറുവാനും പറ്റിയില്ല . അമ്പലമുറ്റത്തു വേദന കൊണ്ട് പുളഞ്ഞ ഭക്തന്റെ വേദന ഭഗവാന് സഹിച്ചില്ല എന്ന് തന്നെ വേണം കരുതാൻ . പിന്നെ ആ ഇലഞ്ഞി കായ്ച്ചിട്ടില്ല . ഒരിക്കലും ... തന്റെ വൃദ്ധനായ ഭക്തനെ വേദനിപ്പിച്ച ഇലഞ്ഞിയുടെ കാ പിന്നെ അവിടെ ഉണ്ടാകണ്ട എന്ന് ഭഗവാന്‍ തീരുമാനിച്ചു എന്ന് ഭക്ത മതം . എന്തൊക്കെ ആയാലും ആ ഇലഞ്ഞിയിൽ ഇന്നും പൂവ് ഉണ്ടാകും പക്ഷെ കായ ഇല്ലാതെ .. ഒരു അത്ഭുതം ആയി അവിടെ നില്‍ക്കുന്നു ... ഭഗവാന് തന്റെ ഭക്തന്‍ കഴിഞ്ഞേ എന്തും ഉള്ളൂ എന്നതിന്റെ ഏറ്റവും വലിയ ഒരു ജീവിക്കുന്ന ഉദാഹരണം ആണ് ഇത് . ഉള്ളു തുറന്നു വിളിച്ചാല്‍ ഒരു ഭക്തനെയും കൈവിടില്ല ഭഗവാന്‍ ....
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
No comments:
Post a Comment