Saturday, August 15, 2020

*മായ* 🕉🕉🕉🕉🕉🕉🕉🕉🕉🕉 സ്വാമിമാരൊക്കെ പറയത്തില്ലേ--എല്ലാം മായയാണെന്ന് എന്താണ് മായ? മക്കള്‍ മായാ ജാലം എന്നു കേട്ടിട്ടില്ലേ. ഒരിടത്ത്-അങ്ങു വടക്കെങ്ങാണ്ട്-ഒരു നമ്പീശനുണ്ടായിരുന്നു. പേരു മറന്നു പോയി. വല്ല്യ ഇന്ദ്രജാലക്കാരനായിരുന്നു. ഒരു കുഴപ്പം മാത്രം. രണ്ട് കാലേലും മലപോലെ മന്ത്. പക്ഷേ പ്രസിദ്ധനാണ്. ഒരു ശിവരാത്രിദിവസം. അമ്മ വിളിച്ചു പറഞ്ഞു--മോനേ ഇന്ന് ഉറക്കം ഇളയ്ക്കാന്‍ നിന്റെ എന്തെങ്കിലും ഒരു സൂത്രം കാണിക്ക്. ദേ അയലത്തുകാരെല്ലാം വന്നിട്ടുണ്ട്. ഓ വയ്യമ്മേ. ഞാനിവിടെങ്ങാനും ഒന്നു കിടക്കട്ടെ--എന്നു പറഞ്ഞു കൊണ്ട് നമ്പീശന്‍ കിടക്കാന്‍ പോയി. അതാ ആകാശത്തു നിന്നും ഒരു എഴുത്ത്--ഒരു ചരടില്‍ കെട്ടി മുകളില്‍നിന്നും വന്നതാണ്. ആരോ അതെടുത്ത് വായിച്ചു. നമ്പീശനുള്ളതാണ്. ഇന്ദ്രന്റെയാണ് കായിതം. ഏതിന്ദ്രന്‍ ‍--കിട്ടുവാണ്. ദേവേന്ദ്രന്‍ ‍--അല്ലാതേതിന്ദ്രന്‍ ‍. ദേവലോകത്ത് ദെവാസുര യുദ്ധം. നമ്പീശന്‍ ഉടന്‍ എത്തണം. ഇതാണ്ആജ്ഞ. അങ്ങനെ തന്നെ വേണം--ആതിരയുടെ സന്തോഷം--ആ അമ്മ പറഞ്ഞാ കേക്കാഞ്ഞിട്ടാ. നമ്പീശന്‍ വളരെ വൈമനസ്യത്തോടെ എഴുനേറ്റു--ഉടന്‍ ഒരു നൂലേണി- ആകശത്തില്‍ നിന്നും വന്നു. അതില്‍ കയറി നമ്പീശന്‍ പോയി. സൂക്ഷിക്കണേ മോനേ--അമ്മ വിളിച്ചുപറഞ്ഞു. യുദ്ധത്തിന്റെ ആരവം. പെരുമ്പറശബ്ദം-ശംഖനാദം--ആള്‍ക്കാരുടെ അലര്‍ച്ച--അങ്ങിനെയിരുന്നപ്പോള്‍ ആരുടേയോ ഒരു തല വന്നു മുറ്റത്തുവീണു. രക്തം അവിടെ വ്യാപിച്ചു--അതാ കൈകാലുകള്‍--തലകള്‍--യുദ്ധം പൊടി പൊടിക്കുകയാണ്--മുറ്റം മുഴുവന്‍ രക്തം തളം കെട്ടിക്കിടക്കുന്നു. ശിവരാത്രിക്കാര്‍ സംഭ്രമത്തോടെ കാഴ്ച കാണുകയാണ്. അയ്യോ-അതെന്താണ്--ഒരു മന്തുകാല്‍--അതാ മറ്റേക്കാലും--പുറകേ നമ്പീശന്റെ തലയും--അമ്മ ബോധം കെട്ടുവീണു. ആള്‍ക്കാര്‍താങ്ങി എടുത്തു മുഖത്തു വെള്ളം തളീച്ചു. എന്റെ മോനേ എന്നു പറഞ്ഞ് അവര്‍ കണ്ണു തുറന്നു--നോക്കിയത്--നമ്പീശന്റെ മുഖത്തേക്ക്- നീ--നീ അവര്‍ വാക്കുകള്‍ക്കു പരതി. അതേ അമ്മേ ഞാന്‍ തന്നെ. ആവതില്ലാത്തോരൊന്നും ഈ ഇന്ദ്രജാലം കാണരുത്. നമ്പീശന്‍ പറഞ്ഞു. അപ്പം അതു സൂത്രമായിരുന്നോ--ആതിരയ്ക്കുസംശയം https://chat.whatsapp.com/JHHUHIYeYTq5rixUmlW1Pv അതേ മോളേ--ഇതുപോലാ നമ്മള്‍ ഈ കാണുന്നതെല്ലാം ശരിക്കുള്ളതല്ല. ഉദാഹരണത്തിന് വെള്ളം എടുക്കാം. കുടിക്കാം--കുളിക്കാം--ചെടിനനയ്ക്കാം--പക്ഷെ അത് ശരിക്കും എന്താണ്? വൈദ്യുതി കടത്തിവിട്ടാല്‍ രണ്ടു വാതകങ്ങളാകും--ഹൈഡ്രജനും, ഓക്സിജനും--വെറുതേ ചൂടാക്കിയാലോ ആവിയാകും--ഇനി തണുപ്പിച്ചാലോ--ഐസുകട്ടയാകും--വെള്ളമാണെന്നു പറഞ്ഞ സാധനം. ഇതുപോലാണ് പ്രപഞ്ചത്തിലേ എല്ലാം--ഇതാണ് ബ്രഹ്മസ്സത്യം--ജഗന്‍ മിഥ്യ എന്നു ശങ്കരാചാര്യര്‍ പറഞ്ഞത്. അതു പഴഞ്ചനാണെന്നു പറയുന്നവര്‍ക്ക് “ മാറ്റര്‍ ക്യാന്‍ നൈതര്‍ ബി ക്രിയേറ്റഡ്- നോര്‍ ബി ഡിസ്റ്റ്റോയ്ഡ്”( പുതിയ വസ്തുക്കള്‍ ഉണ്ടാക്കാനോ-ഉള്ളത് ഇല്ലാതാക്കാനോ കഴിയില്ല) എന്ന തത്വം മോഡേണ്‍ സയന്‍സിന്റേതാണേ-- അറിയില്ല-അഥവാ-മനസ്സിലായില്ല എന്നു ധരിച്ചാല്‍ മതി. ആകെ ഒരു വസ്തുവേ ഉള്ളു. അതു പലരൂപത്തില്‍ കാണുന്നു--ഇതാണ് അപ്പൂപ്പനറിയാവുന്ന മായ. അപ്പൂപ്പാ ഈ മായയേക്കുറിച്ച് പറഞ്ഞത് അങ്ങോട്ടു ശരിക്കു മനസ്സിലായില്ല. രാം കുട്ടനാണ്. പറഞ്ഞ ഈ എനിക്കുതന്നെ മുഴുവനങ്ങോട്ടു മനസ്സിലായില്ല. അതുകൊണ്ട് നീ വിഷമിക്കണ്ടാ. ആട്ടെ എന്താ നിന്റെ സംശയം. ശരിക്കും പറഞ്ഞാല്‍ എന്റെ സംശയം എന്താണെന്നാണ് എന്റെ സംശയം. ബ്രഹ്മ സ്സത്യം എന്നു പറഞ്ഞതില്‍ എന്താണു സത്യം? മിഥ്യ-മായയാണെന്നു മനസ്സിലായി. ങാ- പറയാം. ഈ സത്യവും, മിഥ്യയും ഇരട്ടസ്സഹോദരങ്ങളാണ്. കണ്ടാല്‍ ഒരു പോലിരിക്കും. സ്വഭാ‍വം വിപരീതവും. മിഥ്യ എന്നു വച്ചാല്‍--കള്ളം, നുണ എന്നൊക്കെ അര്‍ത്ഥമുണ്ട്. ഇവരേ തമ്മില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ ഒരു വഴിയേ ഉള്ളൂ. സത്യം വെള്ളക്കുപ്പായമേ ഇടൂ. മിത്ഥ്യ നിറപ്പകിട്ടുള്ള വസ്ത്രങ്ങളും. ഇവരുടെ സ്വഭാവ വിശേഷം കൊണ്ട്, സത്യത്തിന് സമൂഹത്തില്‍ വിലയും, മിഥ്യയ്ക്ക് പുച്ഛവും ലഭിച്ചു. മിഥ്യയ്ക്ക് അസൂയ. എങ്ങിനെ എങ്കിലും ഇവനേ പറ്റിക്കണം എന്നായി വിചാരം. അങ്ങനെ ഇരിക്കെ ഒരിക്കല്‍ രണ്ടു പേരും കൂടി കുളിക്കാന്‍ പോയി. നദിയിലിറങ്ങി കുളിച്ചിട്ട് മിഥ്യ പെട്ടെന്ന് കയറി സത്യത്തിന്റെ വേഷം--കുളിക്കാന്‍ നേരമഴിച്ചുവച്ചത്--എടുത്തണിഞ്ഞ് സ്ഥലം വിട്ടു. പാവം സത്യം-കുളിച്ചു കേറിയപ്പോള്‍ തുണിയില്ല. മിഥ്യയുടെവേഷം ഇടാന്‍ പറ്റുമോ! ഇപ്പോഴും തുണി യില്ലാതെ ഒളിച്ചു നടപ്പാണ്. ഉജാലയിട്ടു വെളുപ്പിച്ച വേഷവും ധരിച്ച് നുണ-സത്യത്തിന്റെ സ്ഥാനത്തും. നഗ്നനായി വെളിയിലിറങ്ങാന്‍ വയ്യാതായ സത്യത്തിന് ഇരിക്കാന്‍ സത്യസ്വരൂപന്‍ ഒരു സ്ഥലം കല്പിച്ചു. ജീവജാലങ്ങളുടെ ഉള്ളില്‍. കണ്ടു പിടിക്കണമെങ്കില്‍ അകത്തേക്കു നോക്കണം. സത്യം ഒളിവിലായതോടുകൂടി പിന്നെ കള്ളത്തിന്റെ ഭരണമായി. ഈ കാണുന്നതെല്ലാം സത്യമെന്ന് ആളുകള്‍ വിശ്വസിച്ചു. നിനക്കറിയാമോ--പണ്ട് ഹിരണ്യാക്ഷനേ കൊന്ന് ഭൂമിയേ വീണ്ടെടുത്ത ശേഷം മഹാവിഷ്ണു, കുറേ നാള്‍ പന്നിയായി ഒന്നു ജീവിച്ചുകളയാമെന്ന് തീരുമാനിച്ചു. മന്വന്തരങ്ങള്‍ കഴിഞ്ഞിട്ടും വൈകുണ്ഠം കാലി. ലൊകത്തിലെ ക്രമസമാധാ‍ന പാലനത്തിനുള്ള ആഭ്യന്തരമന്ത്രിയല്ലേ മഹാവിഷ്ണു. ഇന്ദ്രനാണെങ്കില്‍ എന്നും പ്രശ്നം. പുള്ളി ഓടി ബ്രഹ്മാവിനേയും, മഹാദേവനേയും ഒക്കെ കണ്ട് പരാതി ബോധിപ്പിച്ചു. കണ്ടു പിടിക്കാന്‍ ഏകംഗക്കമ്മിഷനായി നാരദരേ നിയോഗിച്ചു. നാരദര്‍ ഭൂമിയില്‍ മുഴുവന്‍ അന്വേഷിച്ചു. ഒടുവില്‍ ഒരു അഴുക്കു ചാലില്‍ ആയിരക്കണക്കിന് ഭാര്യാ-പുത്രാദികളുമായി കക്ഷിയേ കണ്ടു പിടിച്ചു. എത്ര നിര്‍ബ്ബന്ധിച്ചിട്ടും ഈ സുഖ സൌകര്യങ്ങള്‍ വിട്ട് താനെങ്ങോട്ടും ഇല്ലെന്ന് കക്ഷി തീര്‍ത്തു പറഞ്ഞു. നാരദര്‍ വീണ്ടും നിര്‍ബ്ബന്ധിച്ചപ്പോള്‍--ഹിരണ്യാക്ഷനേ ഓടിച്ചപോലെ ഒറ്റ പാച്ചില്‍. നാരദര്‍ ജീവനും കൊണ്ട് ഓടി--ആപോക്കില്‍ പാ‍വത്തിന്റെ തബുരുവും പോയെന്നാ കേഴ്.വി അത്ര ശക്തമാമോനെ ഈ മായാ ബന്ധം. അവസാനം വിഷ്ണുവിനേ രക്ഷിക്കാന്‍ സംഹാരരുദ്രനു തന്നെ വരേണ്ടി വന്നു. അദ്ദേഹം തന്റെ ശൂലം കൊണ്ട് ആ പന്നിയുടെ മസ്തകം പിളര്‍ന്നാണ് വിഷ്ണുവിനേ മോചിപ്പിച്ചത്. ഇതാണ് മായാബന്ധത്തില്‍ പെട്ടവരുടെ കഥ. വല്ലോം പുടികിട്ടിയോ? ഇല്ലെങ്കില്‍ അവനവൻ്റെ അകത്തേക്കു നോക്ക് കടപ്പാട്🙏 *🕉ശ്രീപള്ളിയറേശ്വരിശരണം* *☆☆☆☆ദേവസേനാപതി☆☆☆☆* 🦚🦚🦚🦚🦚🦚🦚🦚🦚🦚 *☆☆வெற்றிவேல்வீரவேல்☆☆*

No comments: