Sunday, August 09, 2020

ലക്ഷ്മണ രേഖ

പല രാമായണത്തിലും രാമകഥ പല വിധത്തിലാണ് നിബന്ധിച്ചിട്ടുള്ളത്. പ്രധാന കഥയിൽ തന്നെ പല വ്യത്യാസങ്ങളും കാണുന്നുണ്ടെങ്കിലും അന്ത:സ്വത്തയ്ക്ക് മാറ്റമില്ലാതെത്തന്നെ ഓരോ മഹാത്മാക്കളും രാമായണത്തെ അറ്റം വരെ കൊണ്ടുപോയിട്ടുണ്ട്. ലക്ഷ്മണൻ ആശ്രമത്തിന് ചുറ്റും തൻ്റെ അമ്പിൻ്റെ മുനകൊണ്ട് ഒരു രേഖ വരക്കുന്ന ചിത്രമൊന്നും എവിടെയും കണ്ടിട്ടില്ല . രാമചരിത മാനസം എന്ന തുളസീദാസക്ര്‌തമായ രാമായണത്തിൽ ലങ്കാകാണ്ഡം എന്ന കാണ്ഡത്തിൽ ബാലീ പുത്രനായ അംഗദൻ ലങ്കയിൽ വരുന്നതും രാവണൻ അടക്കം എല്ലാവരും ഭയഭീതി തരാവുന്ന രംഗവും, എല്ലാം സവിസ്തരം അതീവ ഭംഗിയോടെ വരച്ചുവെച്ചിട്ടുണ്ട്. അംഗദൻ തിരിച്ചുപോയ ശേഷം രാവണ സമക്ഷത്തിലെത്തിയ മണ്ഡോദരി രാവണനോട് പറയുന്നു --- രാമനുമായി ശത്രുത വേണ്ട , യുദ്ധത്തിന് തുനിയണ്ട , അംഗദൻ എന്ന വെറുമൊരു ദൂതൻ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത് - ലക്ഷ്മണൻ വരച്ച ആ ഒരു രേഖ പോലും ലംഘിക്കാൻ കഴിയാത്ത നിങ്ങളാണോ രാമനുമായി വൈരം വെക്കുന്നത് തുടങ്ങി മണ്ഡോദരിയുടെ സാരോപദേശങ്ങൾ കരഞ്ഞ് പറഞ്ഞ് വർണ്ണിക്കുന്നുണ്ട്. അതിലെ രണ്ട് വരി ഇതാ : कंत समुझि मन तजहु कुमतिही सोह न समर तुमहि रघुपतिही रामानुज लघु २ेख खचाई सोउ नहिं नाघेहु असि मनुसाई രാമാനുജ് ലഘു രേഖ് ഖചായീ - രാമാനുജ് = രാമൻ്റെ അനുജൻ ലഘു - ചെറുതായൊരു രേഖ് - രേഖ - വര ഖചായീ - വലിച്ചു രാമൻ്റെ അനുജൻ ഒരു വര വരച്ചു, അതുപോലും ഉല്ലംഘിക്കാൻ കഴിയാത്ത നിങ്ങൾ ആണോ കുമനസുമായി നടക്കുന്നത് .. അത് ത്യജിക്കൂ = ഇത്യാദി കുറേ പറയുന്നുണ്ട് ' ഇതാണ് ലക്ഷമണ രേഖയ്ക്കുള്ള പ്രമാണം' പലപ്പോഴായി ഈ ഗ്രൂപ്പിലും മറ്റ് പല ഗ്രൂപ്പുകളിലും പലരും എഴുതിയിട്ടുള്ളതാണ് ഈ ഒരു രേഖയെ കുറിച്ച്. സംശയത്തിനുള്ള നിവാരണമായെന്ന് കരുതട്ടെ !! വിജയൻ

No comments: