*ഓം ശ്രീരാമചന്ദ്രായ നമഃ
രാമായണം
*ബാല കാണ്ഡം ( ആദി കാണ്ഡം )*
*ഭാഗം 1*
♀️♀️♀️
ത്രേതായുഗത്തിൽ ഭാരതവർഷത്തിൽ, ദശരഥൻ എന്ന പേരായ ഒരു രാജാവുണ്ടായിരുന്നു. സൂര്യവംശത്തിൽ ജനിച്ച അദ്ദേഹത്തിന്റെ അച്ഛന്റെ പേര് അജൻ എന്നായിരുന്നു.. പിതാമഹന്റേത് രഘു വെന്നും ആയിരുന്നു. രഘു പലതു കൊണ്ടും പ്രശസ്തനായ രാജാവായിരുന്നതിനാൽ അദ്ദേഹത്തിന്റെ കാലശേഷം അവരുടെ വംശത്തിന് രഘുവംശം എന്ന പേരും സിദ്ധിച്ചു.*
*ദശരഥൻ സത്‌സ്വഭാവിയും ധർമ്മിഷ്ഠനും പ്രജാതല്പരനുമായ ഒരു ഭരണ തന്ത്രജ്ഞനുമായിരുന്നു. മക്കളെ ശ്രദ്ധിച്ചു കേൾക്കു ! അദ്ദേഹത്തിന്റെ രാജധാനി സരയൂ നദീ തീരത്ത് അയോധ്യ നഗരത്തിലായിരുന്നു. ഈ അയോധ്യാ നഗരത്തിന് ചുററും വൻമതിലുകളും കൂറ്റൻ ഗോപുരങ്ങളും കെട്ടിപ്പൊക്കിയിട്ടുണ്ട് തങ്കത്താഴികക്കുടങ്ങളോട് കൂടിയഈ ഗോപുരങ്ങളിൽ ആയുധങ്ങളോട് കൂടിയ കാവൽ ഭടന്മാർ സദാ ജാഗ്രത പാലിക്കുന്നുമുണ്ട്.*
*ദശരഥന്റെ നൂതനായുധങ്ങളിൽ ഒന്നാണത്രെ "ശതഘ്നി". ഒരൊറ്റ എയ്യലിൽ നൂറമ്പുകളയച്ച് നൂറാക്രമികളെ ഒപ്പം വകവരുത്താൻ കഴിയുള്ള ഒരായുധമായിരുന്നു ശതഘ്നി. ഒരദ്ഭുത ആയുധംതന്നെയല്ലേ മക്കളെ !അദ്ദേഹം രാജ്യ പരിപാലനം പോലെ തന്നെ, ജനങ്ങൾക്ക് വേണ്ടി ആഭ്യന്തര കാര്യങ്ങളിലും ശ്രദ്ധ ചെലുത്തിയിരുന്നു*
*നഗരത്തിന്റെ മദ്ധ്യഭാഗത്തായിരുന്നു രാജകീയകൊട്ടാരം. തന്റെ പുരോഹിതന്മാരോടും മന്ത്രിമാരോടും ആലോചിച്ച് രാജാവ് രാജ്യ ഭരിച്ചു വന്നു. രാജാവിന് രാഷ്ട്ര തന്ത്രജ്ഞരും വിദ്യാസമ്പന്നരുമായഎട്ട് മന്ത്രിമാർ ഉണ്ടായിരുന്നു. പുരോഹിതനാണങ്കിലോ ! ലോക വന്ദ്യനും അഗാധപണ്ഡിതനുമായ വസിഷ്ഠമുനി ആയിരുന്നു. രാജാവ് പ്രജകളെ മക്കളെപ്പോലെയും പ്രജകൾ രാജാവിനെ അച്ഛനെപ്പോലെയും കരുതി സംതൃപ്തിയോടെ നാൾ കഴിച്ചു .*
*രാജാവിന് കൗസല്യ, കൈകേയി, സുമിത്ര എന്ന് പേരോടു കൂടിയ മൂന്ന് . പത്നിമാരുണ്ടായിരുന്നു. എന്നാലും "സന്താനമില്ലാത്തതിൽ"രാജാവ്. ദുഃഖിതനായിരുന്നു. താൻ മരിച്ചാൽ ഈ രാജകുടുംബത്തിന്റെയും രാജ്യത്തിന്റെയും ഗതി എന്താകും ? തന്റെ ശേഷക്രിയ ചെയ്ത പിതൃ പ്രീതി വരുത്താൻ ആരുണ്ട്?ഇങ്ങനെയുള്ള ചിന്ത രാജാവിനെ അലട്ടിയിരുന്നു. മനസ്സിന് ചിന്തയിൽ നിന്നും ശാന്തി കിട്ടാനായി മൃഗയാ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു.*
*അങ്ങനെ ഒരു ദിവസം വേട്ടയ്ക്ക് പോയി . ഒരു വൻ കാട്ടിലെത്തിയപ്പോൾ എവിടെയോ ഒരു കാട്ടാന തുമ്പിക്കൈയ്യിൽ വെള്ളം നിറക്കുന്നതു പോലെ ഒരു ശബ്ദം . ആനയുടെ കഥ കഴിക്കാൻ തീരുമാനിച്ചു.* *എന്നാൽ ആനയെ കാണാനില്ല. അതിനാൽ രാജാവ് അവിടെ നിന്ന് കൊണ്ട് തന്നെ വില്ല് കുലച്ചു ശ്രദ്ധിക്കു : ദശരഥന് ആശ്ചര്യകരമായ ഒരസ്ത്രവിദ്യ വശമായിരുന്നു. ലക്ഷ്യത്തെ നേരിൽ കാണാതെ തന്നെ ശബ്ദം കേട്ടിട്ട് എയ്തു* *കൊള്ളിക്കാം. "ശബ്ദഭേരി" എന്നാണ് ഈ അസ്ത്രത്തിന്റെ പേര്. അദ്ദേഹം ഈ അസ്ത്രം എടുത്ത് വില്ലിൽ തൊടുത്ത് വിട്ടു.*
*'ഏ' എന്താണ് കേൾക്കുന്നത് ? അയ്യോ കുഞ്ഞിന്റെ കരച്ചിലോ ? അബദ്ധമായോ ഭഗവാനേ !മഹാരാജാവ്*
*തളർന്നു പോയി. എങ്കിലും ഒരൊറ്റശ്വാസത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് ഓടി. അവിടെ കണ്ടത് എന്താണ് ?*
C&p
No comments:
Post a Comment