അതെ.. പഴയതിനെ തള്ളിക്കളയുകയും പുതിയതിനെ സ്വീകരിക്കുകയും ചെയ്യുമ്പോൾ നാം ഓർക്കേണം നമുക്കുള്ള നേട്ടങ്ങളും കോട്ടങ്ങളും..കാലങ്ങൾ മാറുന്നതിനു അനുസരിച്ചു മനുഷ്യനും മാറുന്നു.. ഭൗതീകമായ സുഖസൗകര്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.. ഇന്ന് കാണുന്നതൊന്നും പഴയ കാലങ്ങളിൽ ഉണ്ടായിരുന്നില്ല ... ഇന്ന് നമുക്ക് വേണ്ടതായ സൗകര്യങ്ങൾ നാം നേടിയെടുത്തു വരും തലമുറകൾ ഇതിലും മെച്ചമായത് നേടിയെടുക്കും എന്നതും സത്യം തന്നെ.. എല്ലാം നമ്മുടെ ഭൗതീകമായ സൗകര്യത്തിന് തന്നെ..
പക്ഷേ നമുക്ക് നേടിയെടുത്തതിനെക്കാൾ വിലപ്പെട്ട പലതും നഷ്ട്ടമായിട്ടുണ്ടോ എന്ന് ചിന്തിക്കേണം.. ഇന്ന് ഉള്ള പോലെ ആർഭാടമായ വീടുകൾ ഉണ്ടായിരുന്നില്ല.. വീട്ടു ഉപകരണങ്ങൾ ഉണ്ടായിരുന്നില്ല.. ആശുപത്രികൾ സുഖസൗകര്യം ഉള്ള സ്കൂളുകൾ.. വാഹനം. ഗ്യാസ്.. ഫോണുകൾ.. തുടങ്ങി ഇന്ന് നാം ഉപയോഗിക്കുന്ന ഒന്നും..പക്ഷേ അന്ന് ഒന്നുണ്ടായിരുന്നു.. മനസമാധാനം.. സന്തോഷം.. ആനന്ദം.. അത് ഇന്ന് ഉണ്ടോ.. കുടുംബം അതൊരു സ്വർഗ്ഗം തന്നെ ആയിരുന്നു.. എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ കഴിഞ്ഞു അല്ലലില്ല അലച്ചിൽ ഇല്ല കിട്ടുന്നതിൽ സംതൃപ്തി..വിരളമായ ദുർവിധികൾ ഉണ്ടായിരുന്നെങ്കിൽ പോലും.. എത്ര കഷ്ട്ടങ്ങൾ ഉണ്ടെങ്കിൽ പോലും താങ്ങും തണലുമായി വലിയൊരു രക്തബന്ധങ്ങൾ തന്നെ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ..
ഇന്ന് ഒന്ന് പൊട്ടിക്കരഞ്ഞാൽ ആരുണ്ട് ആശ്വാസം പകരാൻ.. സമാധാനം ഇന്ന് ആർക്കുണ്ട്.. സംഘർഷം ഇല്ലാത്ത ആരുണ്ട്.. ഓരോ ദിവസവും ഓരോ പ്രശ്നങ്ങൾ.. തമ്മിൽ തമ്മിലുള്ള ബന്ധങ്ങൾ പോലും നാടകങ്ങൾ..എല്ലാവർക്കും സ്വന്തം കാര്യം.. അതാണ് വലുത്.. നീയോ ഞാനോ എന്ന മനോഭാവം.. മറ്റുള്ളവരുടെ അധഃപതനം കൂടി സന്തോഷമായി കാണുന്നവർ തന്നെ ധാരാളം.. എല്ലാം അഭിനയം തന്നെ.. മനസ്സിലെ ദുഃഖം ഒളിപ്പിച്ചു വെച്ചു മുഖത്ത് ചായമിട്ട് അഭിനയിക്കുന്ന ജീവിതം..അതേപോലെ തന്നെ മറ്റെല്ലാം തന്നെ...
നാം നേടി അത് സത്യം തന്നെ.. പക്ഷേ നാം അകന്നു... ഈശ്വരനിൽ നിന്നും നാം അകന്നുകൊണ്ടേയിരിക്കുന്നു... തിന്മയിലേക്ക് അടുത്ത് നേട്ടങ്ങൾ നേടിയെടുക്കാം എന്ന് വിശ്വസിച്ചു ഉള്ള മനസമാധാനം കൂടി കളയുന്നു.. ഒരു നേരത്തെ സുഖം നേടിയെടുക്കാനായി ബാക്കി ജീവിതം കൂടി കളഞ്ഞു കുളിക്കുന്നു.. ഭൗതീക സുഖം ആണ് യഥാർത്ഥ സുഖം എന്ന് കരുതി അതിന് പിന്നാലെ എല്ലാം സത്യധർമ്മങ്ങളെയും കാറ്റിൽ പറത്തി പിന്നാലെ ഓടുന്നു.. അത് നേടിയെടുക്കുമ്പോഴോ.. ഒരിക്കലും സംതൃപ്തി കിട്ടുന്നില്ല താനും പിന്നെ അതിന് മേലെ ആഗ്രഹങ്ങൾ ആയി.. നഷ്ടം ആവുന്നതോ സ്വന്തം ജീവിതവും..
ഈശ്വരനിൽ വിശ്വസിച്ചു ജീവിക്കുന്നവനെ യഥാർത്ഥത്തിൽ ജീവിതം ഉളളൂ.. ഒന്ന് നേടാനായി വിലപ്പെട്ടത് കളയരുത്.. എല്ലാം നേടിയിട്ട് എന്ത് കാര്യം.. ഇന്ന് ആർക്കാണ് ഒരു അസുഖം തന്നെയെങ്കിലും ഇല്ലാത്തത്.. കോടികൾ സമ്പാധിച്ചു വെച്ചിട്ട് മധുരമുള്ള ഒരു ചായ കുടിക്കാനായില്ലെങ്കിൽ... രണ്ട് നേരം ഊണ് കഴിക്കാനായില്ലെങ്കിൽ.. എന്ത് കാര്യം.. എല്ലാറ്റിനും കാരണമായി വരുന്നത് സംതൃപ്തി ഇല്ലായ്മ തന്നെ.. അത് ലഭിക്കേണമെങ്കിൽ ഈശ്വര പാതയിൽ ജീവിക്കുക എന്നത് തന്നെ പരിഹാരം.. പോസിറ്റ്റീവ് എനർജി.. ഈശ്വര ചൈതന്യം അത് ആരിലുണ്ടോ അവരിലേക്ക് ഒരു ദുഷ്ട്ട ശക്തികളോ ദുഷ് ചിന്തകളോ അടുക്കുകയില്ല.. നാം ഈശ്വരനോട് ചേർന്ന് നിന്ന് വേണം ജീവിക്കേണ്ടത്.. കാരണം ഈ കാണുന്ന സർവ്വവും സൃഷ്ടിച്ചത് ഈശ്വരൻ തന്നെ.. എല്ലാറ്റിനും ഉടമയും ഈശ്വരൻ തന്നെ... പവിത്രമായി കാണേണ്ടതിനെ പവിത്രതയോടെ കാണാനും.. നമ്മിലുള്ള പരിശുദ്ധി നിലനിർത്താനും ആയില്ലെങ്കിൽ ഈ ജീവിതം എന്ത് ജീവിതം.... നരക ജീവിതം തന്നെ.. നാം സൃഷ്ടിച്ച നരകജീവിതം... എല്ലാവർക്കും ഈശ്വരൻ സൽബുദ്ധി നൽകേണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ശുഭദിനം ആശംസിക്കുന്നു... 🙏
No comments:
Post a Comment