സീത കാ രാമഹ കഹ
സീതയും ജയന്തനും കാക്കയും
➿➿➿➿➿➿
*വനവാസകാലം . ശ്രീരാമൻ സീതയുടെ മടിയിൽ തലവെച്ച് കിടന്ന് ഉറങ്ങുകയായിരുന്നു . ആ നേരത്ത് ഒരു കാക്ക വന്ന് സീതയുടെ മാറsത്തിൽ കൊത്തി വേദനിപ്പിച്ചുകൊണ്ടിരുന്നു .*
*ആ കാക്ക , കാക്കയുടെ രൂപത്തിൽ വന്ന ഇന്ദ്രന്റെ മകൻ ജയന്തനായിരുന്നു . ഉറക്കമുണർന്ന രാമൻ സീതയുടെ മാറിടത്തിൽനിന്ന് രക്തം ഒഴുകുന്നതു കണ്ടു . രാമനെ കണ്ടതും കാക്ക പേടിച്ച് പറക്കാൻ തുടങ്ങി . ഇന്ദ്രന്റെ മകനാണെന്നു മനസ്സിലാക്കിയ രാമൻ ഒരു ദർഭപ്പുല്ലെടുത്ത് ബ്രഹ്മാസ്ത്രം ജപിച്ചു . എന്നിട്ട് കാക്കയെ നോക്കി എറിഞ്ഞു .*
*അസ്ത്രമായി മാറിയ ദർഭപ്പുല്ല് ജയന്തനെ ആകാശത്തിലൂടെ പിന്തുടർന്നു .*
*ഗതികെട്ട ജയന്തൻ തന്റെ പിതാവിനെ ശരണം പ്രാപിച്ചു . കാര്യങ്ങൾ മനസ്സിലാക്കിയ ഇന്ദ്രന് തക്കശിക്ഷ തന്നെയാണ് തന്റെ മകനു കിട്ടിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടു . കാക്കയുടെ രൂപത്തിലുള്ള തന്റെ മകനെ ആട്ടിയോടിച്ചു .*
*ജയന്തൻ അമ്മയെ ശരണം പ്രാപിച്ചു . അമ്മ പറഞ്ഞു : “ ലോകനന്മയ്ക്കായി ലോകമാതാവായ സീത ഒരുപാട് ദുഃഖങ്ങൾ സഹിച്ചുകൊണ്ടിരിക്കുന്നു . ആ മാതാവിനെ ദ്രോഹിച്ച നീ എന്റെ പുത്രനല്ല . ' അവരും സ്വന്തം മകനെ ആട്ടിയോടിച്ചു .*
*ജയന്തൻ മൂന്നു ലോകങ്ങളിലും കയറിയിറങ്ങി . ദേവ - ഋഷികളാരും സഹായത്തിനു നിന്നില്ല . അവസാനം ജയന്തൻ ശ്രീരാമനെത്തന്നെ ശരണം പ്രാപിച്ചു .*
*സീതയെ ദ്രോഹിച്ചവനാണെങ്കിൽപ്പോലും തന്നെ ശരണം പ്രാപിച്ച കാക്കരൂപത്തിലുള്ള ജയന്തന് രാമൻ അഭയം നല്കി .*ശിക്ഷയായി ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു പോകട്ടെ എന്നു ശപിച്ചു. സീതാ കാ രാമ കഹ എന്നു വിലപിച്ചു. അത് കാരണം കാക്ക എന്നു പേരും കിട്ടി
*അഭയം തേടി വരുന്നവരെ സംരക്ഷിക്കുക എന്നത് മഹാന്മാരുടെ സ്വഭാവമാണ് . അവർക്ക് അതൊരു വ്രതംപോലെയാണ് ............🙏🏻*
No comments:
Post a Comment