BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, December 10, 2022
ചിദംബരത്ത് ഭഗവാൻ ശിവൻ നടരാജ മൂർത്തിയായത്? ))🌻*
*വൈകുണ്ഡത്തിൽ അനന്തൻ്റെമേൽ ശയിക്കുന്ന ശ്രീഹരിയുടെ മുഖത്ത് പതിവില്ലാത്ത ഒരു പുഞ്ചിരിയും ആരാധനയും; ദേവി കാരണമാരാഞ്ഞു.*
*നാരായണൻ പറഞ്ഞു തുടങ്ങി. ദാരുകവനത്തിൽ കുറെ മഹർഷിമാർക്ക് തങ്ങളാണ് ദേവന്മാർക്ക് യാഗത്തിലൂടെ ഹവിസ്സ് നൽകി അവരെ ശക്തരാക്കുന്നത്. ദൈവങ്ങളല്ല തങ്ങളാണ് സർവ്വശക്തർ, ഋഷിമാർ അഹങ്കരിച്ചു. ഈ മഹർഷിമാരുടെ ശക്തി അവരുടെ പതിവ്രതകളായ പത്നിമാരായിരുന്നു. ഇവരുടെ അഹങ്കാരം നശിപ്പിക്കണം. അതേ സമയം ഋഷിമാരുടെ തപോബലം ലോകനന്മക്കായി മാറ്റുകയും വേണം, ശ്രീപരമേശ്വരൻ നിശ്ചയിച്ചു.*
*മഹാദേവൻ എന്നോട് മോഹിനി വേഷത്തിൽ മുനികളുടെ ആശ്രമകവാടങ്ങളിൽ ചെന്ന് അവരുടെ ഏകാഗ്രത നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാൻ ആ ആജ്ഞ നിർവ്വഹിച്ചതിന് പിന്നാലെ മഹാദേവൻ പുരുഷസൗന്ദര്യത്തിൻ്റെ മൂർത്തീഭാവമായ ഒരു യുവാവായി, ദിഗംബരനായി, ആശ്രമ പരിസരത്ത് പ്രത്യക്ഷപ്പെട്ടു. ഭഗവാൻ്റെ സൗന്ദര്യത്തിൽ മയങ്ങിയ മുനി പത്നിമാർ അദ്ദേഹത്തെ അനുഗമിച്ചു. ഇതുകണ്ട് ക്ഷോഭിച്ച ഋഷിമാർ യുവാവിനെ നശിപ്പിക്കാൻ തങ്ങളുടെ മന്ത്രശക്തിയാൽ ഒരു പുലിയെ സൃഷ്ടിച്ചു പറഞ്ഞയച്ചു. ഭഗവാൻ പുലിയെ കൊന്ന് അതിൻ്റെ തോൽ വസ്ത്രമാക്കി ധരിച്ചു. പിന്നീട് വന്ന നാഗങ്ങളെ ആഭരണമാക്കിയ ഭഗവാൻ അഗ്നിയേയും മാനിനേയും കൈകളിൽ ധരിച്ചു. ഇപ്പോൾ മുനിമാർ എല്ലാവരും ചേർന്ന് തങ്ങളുടെ മാന്ത്രിക ശക്തിയാൽ മുസലകൻ എന്ന ഒരു ഭൂതത്തെ സൃഷ്ടിച്ച് മഹാദേവനെ എതിരിടാനയച്ചു.*
*നിമിഷം കൊണ്ട് ആ ഭൂതത്തെ തോൽപ്പിച്ച ഭഗവാൻ അവനു മുകളിൽ നിന്നു കൊണ്ട്*
*ആനന്ദതാണ്ഡവമാടാൻ തുടങ്ങി. ഈ നൃത്തത്തിൻ്റെ അതുല്യ താളഭംഗി കണ്ടപ്പോൾ ഞാൻ മോഹിനി വേഷം മാറി കൃഷ്ണനായി മാറി. എൻ്റെ പുല്ലാങ്കുഴൽ താണ്ഡവത്തിന് യോജിച്ച രീതിയിൽ സപ്തസ്വരങ്ങൾ പുറത്തുവിട്ടു. നന്ദി മൃദംഗം വായിച്ചു. ബ്രഹ്മാവ് വീണ മീട്ടി. താളം മുറുകിയപ്പോൾ അവിടെയെത്തിയ പാർവ്വതി ദേവി ലാസ്യനൃത്തം ചെയ്തു. പ്രപഞ്ചത്തിലെ ഓരോ അണുവും ഈ താളത്തിനൊത്ത് സ്പന്ദിച്ചു. ഒരു നിമിഷം ഭഗവാൻ ചലനമറ്റു നിന്നപ്പോൾ സകല ചരാചരങ്ങളും ചേദനയററു നിന്നു പോയി. ഭഗവാൻ വീണ്ടും ചലിച്ചു തുടങ്ങിയപ്പോൾ പ്രപഞ്ചവും സ്പന്ദിച്ചു തുടങ്ങി.*
*വൈകുണ്ഡനാഥൻ്റെ മഹാദേവതാണ്ഡവ വർണ്ണന കേട്ടപ്പോൾ ദേവാദിദേവൻ്റെ താണ്ഡവം തനിക്കും ദർശിക്കണം എന്ന തൻ്റെ ആഗ്രഹം അനന്തൻ ശ്രീഹരിയെ അറിയിച്ചു*.
*അതിമഹർഷിക്കും അനസൂയാ ദേവിക്കും പുത്രനായി നീ ജന്മമെടുക്കും. മുനി നിനക്ക് വഴി നിർദ്ദേശിക്കും, വിഷ്ണു അനന്തനെ അനുഗ്രഹിച്ചു*.
*സർപ്പരുപത്തിൻ ജനിച്ച പുത്രന് മനുഷ്യ ശരീരവും അഞ്ച്തലയുള്ള നാഗശിരസ്സും നൽകിയ മഹർഷി, മകന് പഞ്ചാക്ഷരി ഉപദേശിച്ച് തില്ലൈ വനത്തിൽ കുടികൊള്ളുന്ന ആദിമൂലനാഥനെ ഭജിക്കുവാൻ നിർദ്ദേശിച്ചു. പതഞ്ജലിയായ അനന്തൻ കമ്മാട്ടി വനത്തിലെത്തി. അവിടെ ആദിമൂലനാഥനെ ധ്യാനിച്ചുകൊണ്ട് വ്യാഘ്രപാദമഹർഷിയുമുണ്ടായിരുന്നു. പതഞ്ജലിയും വ്യാഘ്രപാദ മഹർഷിയും ആദി മൂലനാഥനെ സേവിച്ചുകൊണ്ട് കഴിഞ്ഞു. രണ്ട് പേരുടെയും ജീവിതലക്ഷ്യം മഹാദേവൻ്റെ താണ്ഡവനൃത്തം കാണുകയെന്നതാണ്.*
*ഈ മഹാഭക്തന്മാരുടെ അഭിലാഷം പൂർത്തീകരിക്കാൻ മഹാദേവൻ നടരാജനായി മാറിയ സ്ഥലമാണ് തില്ലൈ എന്നും അറിയപ്പെടുന്ന ചിദംബരം.*
*ഭഗവാൻ്റെ നൃത്തം കണ്ട ദേവന്മാർക്കൊരു സംശയം. ദേവനൊ ദേവിയൊ - ആരുടെ നൃത്തമാണ് മികച്ചത്. ഒരു നൃത്ത മത്സര മായാലോ! വിശ്വകർമ്മാവും മയനും ചേർന്ന് തില്ലൈ വനത്തിൽ ചിദ്സഭ എന്ന ഒരു നൃത്ത മണ്ഡപം തീർത്തു. വിധികർത്താവായി തൻ്റെ സഹോദരൻ തന്നെ വേണമെന്ന് ദേവിക്ക് നിർബന്ധം. അങ്ങനെ മഹാവിഷ്ണു തില്ലൈയിലെത്തി. മഹർഷിമാരും മുപ്പത്തിമുക്കോടി ദേവകളും നൃത്തം വീക്ഷിക്കാൻ എത്തിച്ചേർന്നു.*
*ശിവശക്തിമാരുടെ നൃത്ത വൈഭവം -* *മികച്ച തൃത്തം ഏതെന്ന് തീരുമാനിക്കാൻ ശ്രീഹരിക്ക് കഴിയുന്നില്ല.* *ഭഗവാൻ വിഷ്ണു ഒരു നിമിഷം കണ്ണുകളടച്ചു. ഒരു കാൽ ആകാശത്തേക്കുയർത്തിയ വിഷ്ണുവിൻ്റെ ത്രിവിക്രമരൂപം മഹാദേവൻ്റെ മനോമുകുരത്തിൽ തെളിഞ്ഞു. മഹാദേവൻ്റെ നൃത്തം ലാസ്യത്തിൽ നിന്നും താണ്ഡവത്തിലേക്കും, പിന്നീടത് ഊർദ്ധ്വതാണ്ഡവത്തിലേക്കും വഴിമാറി.* *ഭഗവാൻ്റെ വലതുകാൽ തലക്കുമുകളിൽ*
*ഉയർത്തിയിട്ടുള്ള ആ താണ്ഡവത്തിനു മുന്നിൽ ദേവി ഒരു നിമിഷം ശങ്കിച്ചുനിന്നു.* *വാശിയേറിയ നൃത്തം മൂലം രൌദ്രഭാവത്തിലേക്ക് ചുവടു മാറിയ പാർവ്വതി ദേവി, കാളിയായി, തോൽവി സമ്മതിച്ച് ചിദ്സഭയിൽ നിന്നും ഇറങ്ങിപ്പോയി.*
*ചിദംബരത്തിൻ്റെ അതിർത്തിയിൽ കാവൽദേവതയായി കാളിസ്വരുപയായി ദേവി നിലകൊള്ളുന്നു......
കടപ്പാട്.*🙏📿
Subscribe to:
Post Comments (Atom)
No comments:
Post a Comment