BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, January 02, 2026
പദ്യവും വൃത്തവും
വാക്യഗതിയെ നമുക്കു പദ്യമെന്നും ഗദ്യമെന്നും രണ്ടായി തരംതിരിക്കാം.താളബദ്ധമായ ഭാഷ പദ്യം.നിയതമായ താളക്രമമില്ലാത്തവ ഗദ്യം.വൃത്തബദ്ധമോസംഗീതാത്മകമോ ആയ ഭാഷയ്ക്കു നിയതമായ ഒരു താളമുണ്ടാവും.ക്രമമായ ആരോഹണ അവരോഹണത്തോടെ അതു തുടങ്ങിയിടത്തു തന്നെ വന്നു നില്‍ക്കുകയും ചെയ്യുന്നു.പിന്നേയും തുടരുന്നു.അതായതു ഒരു ചക്രം വ്യവസ്ഥിത സംഖ്യയിലും വേഗക്രമത്തിലും ഒരു വട്ടംപൂര്‍ത്തിയാക്കുന്ന അതേപ്രക്രിയ തന്നെയാണു പദ്യത്തില്‍ വൃത്തവും ചെയ്യുന്നത്.ചക്രത്തിന്റെ ആകൃതി വട്ടമാണ്,വൃത്തമാണ്.കാലനിറ്ണ്ണയത്തിനും ഈ ആകൃതിയാണു.അതു കൊണ്ടാണ് നമ്മള്‍ കാലചക്രം, രാശിചക്രം,ആഴ്ചവട്ടം, വ്യാഴവട്ടം എന്നൊക്കെ പറയുന്നത്. ചക്രത്തിന്റെയാകൃതി വട്ടം,പദ്യത്തിലത് വൃത്തം.വൃത്തം പദ്യത്തിനു താളാത്മകത കൊടുക്കുന്നു.പദ്യത്തിനു ഈ താളക്രമമുള്ളതിനാല്‍ അത് ശ്രവണസുന്ദരമാവുന്നു.രസനിബദ്ധമാവുന്നു. ഇങ്ങനെ സുന്ദരമായി പദ്യം നിര്‍മ്മിക്കുന്നതിന് നാം ഉപയോഗിക്കുന്ന തോതാണ് വൃത്തം.നിശ്ചിതമായ തോതി ലുള്ള പദവിന്യാസത്തില്‍ വരുന്നതിനാല്‍ നാം അതിനേ പദ്യം എന്നും പറയുന്നു.പദവിന്യാസത്തിലുള്ള താളവും ഔചിത്യവും വഴി പദ്യം നമ്മളില്‍ കൗതുകം,ആനന്ദം,വിസ്മയം എന്നിവ ജനിപ്പിക്കുകയും ചെയ്യുന്നു.
2)ഛന്ദസ്സ്, പാദം, പദ്യം
നമുക്ക് മുന്നോട്ടു നീങ്ങാന്‍ പാദം ഉപയോഗപ്രദമാവുന്നതുപോലെ പദ്യവും പുരോഗമിക്കുന്നത് പാദങ്ങളിലൂടെയാണ്.
നിശ്ചിത എണ്ണം അക്ഷരങ്ങളിലൂടെ പദ്യത്തിന്റെ ഒരു പാദം (ഒരു വരി) പൂര്‍ത്തിയാവുന്നു.
ഒരു പാദത്തില്‍ വേണ്ടുന്ന നിശ്ചിത എണ്ണം അക്ഷരങ്ങളുടെ കൂട്ടത്തേയാണു ഛന്ദസ്സ് എന്നു പറയുന്നത്.
ഛന്ദസ്സിലെ അക്ഷരങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 26 ഛന്ദസ്സുകളില്‍ പാദങ്ങളുണ്ടാവാം.
ഒരേതരത്തിലുള്ള നാലു പാദങ്ങള്‍ ചേര്‍ന്നാണു പദ്യം (ചതുഷ്പദി,ശ്ലോകം) ഉണ്ടാവുന്നത്.
അതായത് ഛന്ദസ്സിന്റെ അടിസ്ഥാനത്തില്‍ പാദവും നാലു പാദങ്ങള്‍ ചേര്‍ന്ന് പദ്യവും ഉണ്ടാവുന്നു.
പാദത്തില്‍ 26 അക്ഷരങ്ങളില്‍ കൂടുതലുള്ളവയേ പദ്യം എന്നതിനു പകരം ദണ്ഡകം എന്നു പറയുന്നു.
ഒരു ശ്ലോകത്തില്‍ തന്നെ അന്വയപൂര്‍ത്തിയും ആശയപൂര്‍ത്തിയുംവരുകയാണെങ്കിലതിനേ മുക്തകം എന്നും പറയുന്നു.
ഒരു ശ്ലോകത്തിലെ വാക്കുകളെ യുക്തമായ വിധത്തില്‍ ബന്ധിപ്പിക്കുന്ന പ്രക്രിയയേയാണു അന്വയം എന്നു പറയുന്നത്.
വ്യത്യസ്തങ്ങളായ അന്വയങ്ങളിലൂടെ, ആലാപനങ്ങളിലൂടെ ഒരു ശ്ലോകത്തിന് ചമല്‍ക്കാരപൂര്‍ണ്ണമായ വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങളുമുണ്ടാവാറുണ്ട്.
3)മാത്ര,ലഘു,ഗുരു.
വൃത്തശാസ്ത്രത്തില്‍ സ്വരങ്ങളേയും സ്വരങ്ങള്‍ ചേര്‍ന്ന വ്യഞ്ജനങ്ങളേയും മാത്രമേ അക്ഷരങ്ങളായി കണക്കാക്കാറുള്ളു
“ക്ഷ” എന്നത് “ക് + ഷ് + അ” എന്നായതിനാല്‍ “അ” എന്ന സ്വരം ചേര്‍ന്നതുകൊണ്ടു “ക്ഷ” അക്ഷരമായി വരുന്നു.
എന്നാല്‍ ചില്ലുകള്‍ (ര്‍ ,ണ്‍ , ല്‍ ,ന്‍ ,ള്‍ ) അക്ഷരങ്ങളായി കണക്കാക്കപ്പെടുന്നില്ല.
ഓരോ അക്ഷരവും ഉച്ചരിക്കാന്‍ വേണ്ടി വരുന്ന ശ്വാസധാരയുടെ ഏറ്റവും ചെറിയ അളവിനേയാണ് മാത്ര എന്നു പറയുന്നത്.
അക്ഷരങ്ങളേ മാത്രയുടെ അടിസ്ഥാനത്തില്‍ ലഘുവെന്നും ഗുരുവെന്നും തിരിക്കുന്നു.
ഒരു മാത്രയില്‍ ഹ്രസ്വമായി ഉച്ചരിക്കുന്നവയേ ലഘുവെന്നും രണ്ടു മാത്രയില്‍ ദീര്‍ഘമായി ഉച്ചരിക്കുന്നവയെ ഗുരുവെന്നും പറയാം.
എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ ലഘുവിനേയും ഗുരുവായി കണക്കാക്കേണ്ടി വരും. തീവ്രതയോടുകൂടി ഉച്ചരിക്കുന്ന ചില്ലുകളും കൂട്ടക്ഷരങ്ങളും,അനുസ്വാരം,വിസര്‍ഗ്ഗം എന്നിവയോ പുറകില്‍ വന്നാല്‍ മുമ്പിലുള്ള ലഘു ഗുരുവായി മാറും.
ഉദാ:
ആമ്പല്‍ മലരില്‍ ……… “മ്പ” ലഘു (ല്‍ തീവ്രമായി ഉച്ചരിക്കപ്പെടുന്നില്ല)
ആമ്പല്‍പ്പൂവില്‍ ………… “മ്പ” ഗുരു
ഭാര്യ പ്രസവിച്ചു………….. “ര്യ” ലഘു
സിംഹപ്രസവം ………… “ഹ”ഗുരു
മരം……………………… “ര” ഗുരു (അനുസ്വാരം പുറകില്‍ വന്നതിനാല്‍ )
ദു:ഖം………………………”ദു” ഗുരു (വിസര്‍ഗ്ഗം പുറകില്‍ വന്നതിനാല്‍ )
പദ്യത്തിന്റേ പദങ്ങളുടെ അവസാനംവരുന്ന ലഘുവിനെ ലഘുവായോ ഗുരുവായോ യുക്തംപോലെ കണക്കാക്കാം
(എന്നാല്‍ സമപാദത്തില്‍ ഈ നിയമം അസുന്ദരമായി കണക്കാക്കുന്നു). ഗണം തിരിക്കുമ്പോള്‍ ലഘു/ഗുരുവെന്നു കാണിക്കാന്‍ ലഘുവിന് അക്ഷരത്തിനു മുകളില്‍ “്”(ചന്ദ്രക്കല) യിട്ടും ഗുരുവിന് “-“(നേര്‍ വര)യിട്ടും സൂചിപ്പിക്കുന്നു.
തീവ്രതയോടുകൂടി ഉച്ചരിക്കുന്ന ചില്ലുകളും, കൂട്ടക്ഷരങ്ങളും,അനുസ്വാരം,വിസര്‍ഗ്ഗം എന്നിവയോ പുറകില്‍ വന്നാല്‍ മുമ്പിലുള്ള ലഘു ഗുരുവായി മാറും.
എന്നിവയോ പുറകില്‍ വന്നാല്‍ മുമ്പിലുള്ള ലഘു ഗുരുവായി മാറും.
കണ്‍ഫ്യൂഷന്‍ ഉണ്ടാകാതിരിക്കാന്‍ വ്യാകരണപ്പിശകുമാറ്റി ഇതുപോലെ ഒന്നു തിരുത്തിയെഴുതാം.
തീവ്രതയോടുകൂടി ഉച്ചരിയ്ക്കുന്ന ചില്ലോ,തീവ്രതയോടുകൂടി ഉച്ചരിക്കുന്നകൂട്ടക്ഷരമോ,
അനുസ്വാരമോ, വിസര്‍ഗ്ഗമോ പുറകില്‍ വന്നാല്‍ തൊട്ടുമുമ്പിലുള്ള ലഘു ഗുരുവായി മാറും.
4)ഗണം
ഒരു പദ്യത്തിന്റെ പാദത്തിലെ തുടര്ച്ചയായ മൂന്നു അക്ഷരങ്ങള്‍ ചേരുന്നതാണു ഒരു ഗണം.ലഘുവിന് ഒരു മാത്രയും ഗുരുവിന് രണ്ടു മാത്രയും വരുന്നതിനാല്‍ 1,2 എന്നീ അക്കങ്ങള്‍ 3 പ്രാവശ്യമെഴുതുമ്പോള്‍ 8 തരത്തില്‍ വിന്യസിക്കാം.
122…….ആദിലഘു………..യഗണം………
…വിമാനം
212…….മദ്ധ്യലഘു………..രഗണം………….മാധവം
221…….അന്ത്യലഘു……….തഗണം…………പൂങ്കോഴി
211…….ആദിഗുരു………..ഭഗണം…………..കാലടി
121…….മദ്ധ്യഗുരു…………ജഗണം………….പതാക
112…….അന്ത്യഗുരു………..സഗണം…………കരുതാം
222…….സര്‍വഗുരു………..മഗണം………….രാരീരം
111…….സര്‍വലഘു……….നഗണം………….പലക
ഈ 8 ഗണങ്ങള്‍ വിവിധ തരത്തില്‍ പാദങ്ങളില്‍ വിന്യസിക്കുമ്പൊള്‍ പാദങ്ങള്‍ക്കു ഒരു താളവും ക്രമവും ലഭിക്കുന്നു, വിവിധ വൃത്തങ്ങള്‍ രൂപം കൊള്ളുന്നു
“ആദിമദ്ധ്യാന്തവര്‍ണ്ണങ്ങള്‍
ലഘുക്കള്‍ യ ര ത ങ്ങളില്‍ ,
ഗുരുക്കള്‍ ഭ ജ സ ങ്ങള്‍ക്ക് ;
മ ന ങ്ങള്‍ ഗ ല മാത്രമാം.“
എന്നുപഠിച്ചാല്‍
ആദിലഘു യഗണം , മദ്ധ്യലഘു രഗണം, അന്ത്യ ലഘു തഗണം;
ആദിഗുരു ഭഗണം, മദ്ധ്യഗുരു ജഗണം, അന്ത്യ ഗുരു സഗണം;
സര്‍വഗുരു മഗണം,സര്‍വലഘു നഗണം.
എന്നതു് എളുപ്പം ഓര്‍ക്കാം.
5)ശ്ലോകം,സമപാദം,വിഷമപാദം.
നിശ്ചിതഛന്ദസ്സിലുള്ള നാലു പാദങ്ങള്‍ (വരികള്‍ ) ചേര്‍ന്നാണ് ഒരു പദ്യം അല്ലെങ്കില്‍ ശ്ലോകം ഉണ്ടാവുന്നത്
ഇതില്‍ ആദ്യത്തെ രണ്ടു പാദങ്ങള്‍ ചേറ്ന്നത് പൂര്‍വാര്‍ദ്ധവും മൂന്നും നാലും വരികള്‍ ചേര്‍ന്നതു് ഉത്തരാര്‍ദ്ധവും ആകുന്നു.
രണ്ടര്‍ദ്ധങ്ങള്‍ ,(അതായത് രണ്ടും മൂന്നും പാദങ്ങള്‍ തമ്മില്‍ ) സന്ധി,സമാസങ്ങള്‍കൊണ്ട് ബന്ധിപ്പിക്കരുത്.എന്നാല്‍ അതാത് അര്‍ദ്ധങ്ങളിലെ പാദങ്ങള്‍ തമ്മില്‍ സന്ധി സമാസങ്ങളാവാം.
ഒരു ശ്ലൊകത്തിന്റെ ഒന്നും മൂന്നും പാദങ്ങളെ വിഷമ (ഒറ്റ,അസമ,അയുഗ്മ )പാദങ്ങള്‍ എന്നും രണ്ടും നാലും പാദങ്ങളെ സമ (ഇരട്ട,യുഗ്മ) പാദങ്ങളെന്നും പറയുന്നു.
ഒരു വരിയില്‍ അക്ഷരസംഖ്യ കൂടുമ്പോള്‍ ഇടക്കൊരു നിറുത്ത് ആവശ്യമായി വരും.
ഒരോവരിയും അവസാനിക്കുമ്പോഴും ഈ നിറുത്ത് അല്ലെന്കില്‍ വിരാമം ഉണ്ടാവണം. വിരാമത്തിനാണ് “യതി” എന്നു പറയുന്നത്.കൈകാലുകളിലെ മുട്ടുകളിലെ ഒടിവുപോലെയാണ് പദ്യപാദങ്ങളിലെ യതിയെ കണക്കാക്കാവുന്നത്
വിഷമപാദങ്ങള്‍ അവസാനിക്കുന്നിടത്ത് യതി നിറ്ബന്ധമില്ല.
യതി വരേണ്ടിടത്ത് മുന്പും പിന്പും വരുന്ന അക്ഷരങ്ങള്‍ ചേര്‍ന്ന് ഒറ്റപ്പദമായി വരാന്‍ പാടില്ല.
അങ്ങിനെ വന്നാല്‍ അതിനേ “യതിഭംഗം“ എന്ന ദോഷമായി കണക്കാക്കുന്നു.
6)വര്‍ണ്ണവൃത്തം,മാത്രാവൃത്തം
ഒരു പാദത്തില്‍ ഇത്ര വര്‍ണ്ണങ്ങള്‍ (അക്ഷരങ്ങള്‍ ) വേണമെന്നു നിബന്ധനയുള്ളവയേയാണ് വര്‍ണ്ണവൃത്തമെന്നു പറയുന്നത്.ഇത്ര മാത്രയാണു വേണ്ടതെന്നു നിബന്ധനയുള്ളവയേ മാത്രാവൃത്തമെന്നും പറയുന്നു.
വര്‍ണ്ണപ്രധാനമാം വൃത്തം വര്‍ണ്ണവൃത്തമതായിടും
മാത്രാപ്രധാനമാം വൃത്തം മാത്രാവൃത്തമതായിടും
വര്‍ണ്ണവൃത്തത്തിന് മൂന്നു അക്ഷരമെടുത്ത് ഗണനിര്‍ണ്ണയം നടത്തുന്നു.എന്നാല്‍ മാത്രാവൃത്തത്തിന് നാലു മാത്ര കൂടുന്നത് ഒരു ഗണമാവുന്നു.നാലു മാത്രകളെന്നത് അഞ്ചു തരത്തില്‍ വരും.
ആദിഗുരു….ഭഗണം……..കാലടി
മദ്ധ്യഗുരു…..ജഗണം…..ജയിയ്ക്ക
അന്ത്യഗുരു….സഗണം….കളഭം
സര്‍വ്വഗുരു……………….കാലം
സര്‍വ്വലഘു…………….മുരഹരി
വര്‍ണ്ണവൃത്തങ്ങള്‍ക്ക് ലക്ഷണം പറയുന്ന ലക്ഷണവാക്യവും ആ വൃത്തത്തില്‍ തന്നെയായിരിക്കും.
ഉദാ:ഭുജംഗപ്രയാതം
ലക്ഷണം:യകാരങ്ങള്‍നാലോ ഭുജംഗപ്രയാതം
ഭുജംഗപ്രയാതം വൃത്തതിന്റെ ഓരോ പാദവും നാലു യഗണങ്ങള്‍ (ആദി ലഘു) കൊണ്ടാണു രചിക്കുന്നതു്.
വൃത്തലക്ഷണം പറയുന്ന വരികളെടുത്തു ഗണം തിരിച്ചുനോക്കിയാല്‍ താഴെക്കൊടുത്തിരിക്കുന്ന വിധത്തില്‍ വരുന്നതു കാണാം
..യ…….യ……യ…….യ
് - -/ ് – – / ് – – / ് – –
യകാര/ ങ്ങള്‍നാലോ/ ഭുജംഗ/ പ്രയാതം
7)
പദ്യരചന
വൃത്തലക്ഷണം ശരിയായ ആരോഹണ അവരോഹണത്തില്‍ പാടി പഠിച്ചാല്‍ അതേ താളത്തില്‍ അര്‍ത്ഥമുള്ള വാക്കുകള്‍ നിരത്തി പദ്യരചന എളുപ്പമാക്കാം.ഭുജംഗപ്രയാതം വൃത്തത്തിന്റെ ലക്ഷണം മൂന്നക്ഷരം വെച്ച് പാടിനോക്കുക.താളം മനസ്സിലാക്കുക.എന്നിട്ടു ആ താളം എപ്പോഴെങ്കിലും കേള്‍വിയില്‍ വന്നിട്ടുണ്ടോയെന്നു നോക്കുക.
“ഹരേരാമരാമാ ഹരേരാമരാമാ”
ഇനി ആ താളം (തധിംധിം തധിംധിം തധിംധിം തധിംധിം) മനസ്സിലുണ്ടെങ്കില്‍ വാക്കുകളുടെ ഒരു ശേഖരം വായനകളിലൂടെ നിങ്ങള്‍ സ്വായത്തമാക്കിയിട്ടുണ്ടെങ്കില്‍ മനസ്സിലുള്ള ആശയത്തിനനുസരിച്ച് നല്ല നല്ല ശ്ലോകങ്ങള്‍ എഴുതാന്‍ സാധിക്കും.
ഈ വൃത്തത്തിലുള്ള രണ്ടു ശ്ലോകങ്ങള്‍ വായിച്ചു നോക്കൂ
കലക്കത്തുവീട്ടില്‍ പിറന്നിട്ടു, കാവ്യ-
ത്തലപ്പത്തുനില്‍പ്പൂ മഹാനായകുഞ്ചന്‍ !
ഫലിപ്പിച്ചു തുള്ളല്‍ക്കലയ്ക്കുള്ള മൂല്യം
വിലപ്പെട്ടതാക്കാന്‍ പഠിപ്പിച്ചു നമ്മേ
(ദേവദാസ്)
ഇതൊരു സമസ്യാപൂരണമാണ്
സദാ കൃഷ്ണനാമം ജപിക്കുന്ന ജിഹ്വം?
സദാ വന്ദ്യയാര്‍ക്കാണു മാതാവു ഭൂവില്‍ ?
പ്രദീപം ജ്വലിച്ചാല്‍ ഫലം?ചൊല്ലിതെല്ലാം
കുചേലന്റെ മക്കള്‍ക്കു വെട്ടംലഭിക്കും.
(സ്വന്തം)
ഇപ്പോള്‍ താളവും വൃത്തവും ആ വൃത്തത്തിലുള്ള രണ്ടു ശ്ലോകങ്ങളും കിട്ടിയല്ലോ.
ഇനി നമുക്കോരോരുത്തര്‍ക്കായി ഒന്നു ശ്രമിച്ചാലോ.
https://vrutham.wordpress.com/2013/03/20/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/
അംഗന്യാസം
മന്ത്രം ജപിക്കുമ്പോള്‍ ഋഷി, ഛന്ദസ്സ്, ദേവത എന്നീ മൂന്നും യഥാക്രമം ഉച്ചരിച്ചുകൊണ്ട് ശിരസ്സ്, രസനം, ഹൃദയം എന്നീ സ്ഥാനങ്ങളില്‍ ചെയ്യുന്ന ന്യാസം (സമര്‍പ്പണം). ഉദാഹരണമായി സവിതൃദേവതാകമായ ഗായത്രീമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും ഛന്ദസ്സ് നിചൃത്തും (ഒരുവൈദിക-വൃത്തം) ദേവത സവിതാവും ആകുന്നു. ഈ മന്ത്രം ജപിക്കുമ്പോള്‍, 'അസ്യ ശ്രീഗായത്രീമഹാമന്ത്രസ്യ വിശ്വാമിത്ര ഋഷിഃ' എന്നു പറഞ്ഞുകൊണ്ട് വലതുകൈയിലെ ചെറുവിരലും തള്ളവിരലും ഒഴികെയുള്ള മറ്റു മൂന്നു വിരലുകളും ചേര്‍ത്ത് കമിഴ്ത്തി ശിരസ്സില്‍ സ്പര്‍ശിക്കണം 'നിചൃത് ഗായത്രി ഛന്ദഃ' എന്നു പറഞ്ഞുകൊണ്ട് വലതുകൈയിലെ അണിവിരലും നടുവിരലും ചേര്‍ത്ത് പെരുവിരല്‍ കൂട്ടി ഉള്‍വശംകൊണ്ട് നാക്കിന്റെ തുമ്പിനോട് അടുപ്പിച്ചുവയ്ക്കണം. 'സവിതാ ദേവതാ' എന്നു പറഞ്ഞുകൊണ്ട് വലതുകൈയിലെ തള്ളവിരലൊഴികെ മറ്റു നാലുവിരലും ചേര്‍ത്ത് ഉള്‍വശംകൊണ്ട് ഹൃദയത്തില്‍ (നെഞ്ചിന്റെ ഒത്ത നടുക്ക്) സ്പര്‍ശിക്കണം. ഇത് മൂന്നംഗങ്ങളിലുള്ള ഒരുതരം ന്യാസമാണ്. ഋഷി മുതലായവരുടെ ന്യാസം ഏതേതു സ്ഥാനത്തിലാണെന്നും എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്നും വിശദമാക്കുന്ന ഒരു ശ്ളോകം താഴെ കൊടുക്കുന്നു:
'ഋഷിര്‍ഗുരുത്വാച്ഛിരസൈവ ധാര്യഃ
ഛന്ദോ?ക്ഷരത്വാദ്രസനാഗതം സ്യാത്
ധിയാ?വഗന്തവ്യതയാ സദൈവ
ഹൃദി പ്രതിഷ്ഠാ മനുദേവതായാഃ'.
(ഋഷി ഗുരുവാകകൊണ്ട് ശിരസ്സിലും ഛന്ദസ്സ് അക്ഷരങ്ങളാകയാല്‍ നാവിലും മന്ത്രത്തിന്റെ ദേവത ബുദ്ധികൊണ്ട് അറിയപ്പെടേണ്ടതിനാല്‍ ഹൃദയത്തിലും ധരിക്കപ്പെടേണ്ടതാണ്.)
പഞ്ചാംഗന്യാസം, ഷഡംഗന്യാസം, അഷ്ടാംഗന്യാസം എന്നിങ്ങനെ അംഗന്യാസങ്ങള്‍ വേറെയുമുണ്ട്.
'ഹൃത് ഫാലാനതശിഖാസു ബാഹുയുഗമ-
ധ്യേ ലോചനേ ദോസ്തലേ
സര്‍വേഷു സ്വഷഡംഗകാനി വിനിമ-
യ്യാക്ഷ്യസ്ത്രേയോസ്തു ക്രമം
ലക്ഷ്മീനാഥഷഡാസ്യസുംഭരിപമൂ-
ലേഷ്വേഷു നിര്‍നേത്രകം
പഞ്ചാംഗാനി പിചണ്ഡപൃഷ്ഠസഹിതേ-
ഷ്വഷ്ടാംഗകാനി ന്യസേത്'.
(തന്ത്രസമുച്ചയം, പടലം 5)
'ഹൃദയം, ഫാലാന്തം (ശിരസ്സ്), ശിഖ, ബാഹുയുഗമധ്യം, നേത്രങ്ങള്‍, ഉള്ളംകൈകള്‍ എന്നിവയാണ് ഷഡംഗങ്ങള്‍. വിഷ്ണു, സുബ്രഹ്മണ്യന്‍, ദുര്‍ഗ എന്നീ ദേവതകളുടെ വിഷയത്തില്‍ നേത്രം ഉള്‍പ്പെടുന്നില്ല. അക്ഷി, അസ്ത്രം എന്ന ക്രമം മാറി അസ്ത്രം, അക്ഷി എന്ന ക്രമവും ചിലപ്പോള്‍ അനുവര്‍ത്തിക്കാറുണ്ട്. പിചണ്ഡം (ഉദരം), പൃഷ്ഠം എന്നിവയാണ് മറ്റു രണ്ടംഗങ്ങള്‍.
'ഹൃദയായ നമഃ, ശിരസേ സ്വാഹാ, ശിഖായൈ വഷട്, കവചായ ഹും, നേത്രത്രയായ വൌഷട്, (നേത്രാഭ്യാം വൌഷട്) അസ്ത്രായ ഫട്' എന്നിങ്ങനെ യഥാക്രമം ഷഡംഗന്യാസം ചെയ്യേണ്ടതാണ്. സവിതൃദേവതാകമായ ഗായത്രിയില്‍, 'തത് സവിതുഃ ബ്രഹ്മാത്മനേ ഹൃദയായ നമഃ, വരേണ്യം വിശ്വാത്മനേ ശിരസേ സ്വാഹാ, ഭര്‍ഗോ ദേവസ്യ രുദ്രാത്മനേ ശിഖായൈ വഷട്, ധീമഹി ഈശ്വരാത്മനേ കവചായ ഹും, ധിയോ യോ നഃ സദാശിവാത്മനേ നേത്രത്രയായ വൌഷട്, പ്രചോദയാത് സര്‍വാത്മനേ അസ്ത്രായ ഫട്' എന്നിങ്ങനെ മുറയ്ക്ക് ഷഡംഗന്യാസം ചെയ്ത് 'ഭൂര്‍ഭൂവസ്സുവരോം ഇതി ദിഗ്ബന്ധഃ' എന്നു ചൊല്ലി ദിഗ്ബന്ധനം ചെയ്യണം.
നമഃ, സ്വാഹാ മുതലായതിനെല്ലാം ത്യാഗം എന്നാണര്‍ഥം. അതായത് മന്ത്രമൂര്‍ത്തിയുടെ ഹൃദയാദികള്‍ ഇന്നിന്നതെന്ന് നിര്‍ദേശിച്ച ശേഷം ആ അംഗങ്ങള്‍ക്കായി സാധകന്‍ സ്വന്തം അഹങ്കാരമമകാരങ്ങളെ സമര്‍പ്പിക്കുക എന്നതാണ് അംഗന്യാസത്തിന്റെ താത്പര്യം. സാധകന്‍ തന്റെ ഹൃദയാദിസ്ഥാനങ്ങളില്‍ത്തന്നെ വിധിപ്രകാരം ന്യസിക്കുന്നതുകൊണ്ട് തനിക്കും മന്ത്രാത്മികയായ ദേവതയ്ക്കും താദാത്മ്യം ഭാവനം ചെയ്യപ്പെടുന്നുണ്ട്.
അംഗന്യാസത്തിലെ മുദ്രാപ്രകാരങ്ങള്‍ ഗുരുവില്‍ നിന്നു നേരിട്ടു പഠിക്കേണ്ടതാണ്. മന്ത്രജപത്തില്‍ ഫലസിദ്ധിക്ക് അംഗന്യാസം അവശ്യം അനുഷ്ഠേയമാകുന്നു.
(എം.എച്ച്. ശാസ്ത്രികള്‍)
വേദാംഗങ്ങളില്‍ പാദത്തിന്റെ സ്ഥാനമാണ് ഛന്ദസ്സിനുള്ളത്. വേദത്തെത്തന്നെ ഭഗവാന്‍ കൃഷ്ണന്‍, ഛന്ദസ്സെന്നു വിളിക്കുന്നു. സൃഷ്ടിവൃക്ഷത്തിന്റെ ഇലകളാണ് വേദങ്ങള്‍ ( ഛന്ദാംസി യസ്യ പര്‍ണ്ണാനി) എന്നാണ് ഭഗവദ്ഗീതയിലെ പരാമര്‍ശം.
ഛന്ദസ്സ് എന്നാല്‍ വൃത്തം എന്നും അര്‍ത്ഥമുണ്ട്. ഭാഷയില്‍ ഗദ്യം പദ്യമാവുന്നത് ഛന്ദസ്സ്, അഥവാ വൃത്തം കൊണ്ടാണ്. ഋഗ്വേദവും സാമവേദവും പൂര്‍ണമായും യജുര്‍വേദം ഭാഗികമായും പദ്യരൂപത്തിലാണ്. അതുകൊണ്ടു കൂടിയാണ് വേദം ഛന്ദസ്സായത്. പദ്യത്തിന് താളം കൊടുക്കുന്നത് ഛന്ദസ്സാണ്. പിംഗള മുനിയുടെ ഛന്ദസ്സൂത്രം ആണ് ഇതിലെ ആധികാരിക ഗ്രന്ഥം.
വേദമന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ അതിനു മുന്നോടിയായി ആ മന്ത്രത്തിന്റെ ദ്രഷ്ടാവായ ഋഷിയെ പേര് ചൊല്ലി സ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പാദങ്ങള്‍ തന്റെ മൂര്‍ധാവില്‍ വെച്ച് അനുഗ്രഹിക്കുന്നതായി സങ്കല്പിച്ച് വലതു കൈവിരല്‍ കൊണ്ട് തലയുടെ ഉച്ചിയില്‍ തൊടും. പിന്നെ അതിലെ ഛന്ദസ്സിന്റെ പേരു ചൊല്ലി മൂക്കിനു താഴെ സ്പര്‍ശിക്കും. (മന്ത്രത്തിന്റെ ജീവവായുവാണ് ഛന്ദസ്സ് എന്നു താല്പര്യം) ആ മന്ത്രം കൊണ്ട് സ്തുതിക്കപ്പെടുന്ന ദേവതയുടെ പേരു ചൊല്ലി നെഞ്ചില്‍ തൊടും. (ദേവതയെ ഹൃദയത്തില്‍ ധ്യാനിക്കണം എന്ന് സൂചന) ഉദാഹരണത്തിന് ഗായത്രി മന്ത്രത്തിന് വിശ്വാമിത്ര ഋഷി: (തലയില്‍) ഗായത്രി ഛന്ദ: (മൂക്കിനു താഴെ) സവിതാ ദേവതാ (നെഞ്ചില്‍). ഇതിന് ഛന്ദസ് തൊടുക എന്നാണ് നാടന്‍ പ്രയോഗം.
ഗായത്രി, ഉഷ്ണിക്, അനുഷ്ടുപ്പ്, ബൃഹതി, പങ്ക്തി, ത്രിഷ്ടുപ് , ജഗതി മുതലായവയാണ് വൈദികമായ ഛന്ദസ്സുകള്‍. ഗായത്രി മന്ത്രം അതിന്റെ ഛന്ദസ്സിന്റെ പേരിലാണ് അറിയപ്പെടുന്നത്. ദേവത സവിതാവായതിനാല്‍ സവിതൃ ഗായത്രി എന്നും ഇതറിയപ്പെടുന്നു. ഇതിന് മൂന്നു പാദങ്ങള്‍ മാത്രമുള്ളതിനാല്‍ ത്രിപദാ ഗായത്രി എന്നും വിളിക്കും. എട്ടക്ഷരങ്ങളുളള മൂന്നു പാദങ്ങളാണ് ഗായത്രി ഛന്ദസ്സ്.
പദ്യം വാര്‍ക്കുന്ന തോതല്ലോ
വൃത്തമെന്നിഹ ചൊല്‍വത്.
എന്ന് മലയാളവ്യാകരണ ഗ്രന്ഥങ്ങളില്‍ കാണാം. നമുക്ക് ഒരു കുപ്പായം തുന്നണമെങ്കില്‍ തുന്നല്‍ക്കാരന്റെ അടുത്തു ചെല്ലും. അയാള്‍ നമ്മുടെ അളവെടുക്കും. അതിനനുസരിച്ച് തുണി തയ്ക്കും. അതുപോലെ പദ്യത്തിന്റെ അളവാണ് വൃത്തം. അനുഷ്ടുപ്പ് എന്ന ഛന്ദസ്സില്‍ 8 അക്ഷരങ്ങളുള്ള നാലു പാദങ്ങള്‍ (വരികള്‍) ആണുള്ളത്. മിക്ക ഛന്ദസ്സുകളിലും നാലു വരികള്‍ ഒരുപോലെയായിരിക്കും. പുരാണങ്ങളില്‍ ഇതാണ് കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത്. അവയെ സമവൃത്തങ്ങള്‍ എന്നാണ് പറയുക.
ശു ക്ലാം ബ ര ധ രം വി ഷ്ണും
ശ ശി വര്‍ ണം ച തുര്‍ ഭു ജം
പ്ര സ ന്ന വ ദ നം ധ്യാ യേത്
സര്‍ വ വി ഘ്‌നോ പ ശാ ന്ത യേ
എന്ന ശ്ലോകം ഉദാഹരണം. ഇത് അനുഷ്ടുപ്പിലുള്ള ശ്ലോകമാണ്. നാലു പാദങ്ങളിലും എട്ടക്ഷരങ്ങള്‍. സമവൃത്തം.
പാദങ്ങള്‍ തമ്മില്‍ അക്ഷരങ്ങളുടെ എണ്ണത്തിലോ ദൈര്‍ഘ്യത്തിലോ വ്യത്യാസമുണ്ടായാല്‍ അവയെ വിഷമ (വിസമ) വൃത്തങ്ങള്‍ എന്നും പറയും. ഒന്നും മൂന്നും പാദങ്ങള്‍ ഒരുപോലെയും രണ്ടും നാലും പാദങ്ങള്‍ ഒരുപോലെയും വന്നാല്‍ അര്‍ധസമ വൃത്തമെന്നും പറയും. ഇംഗ്ലീഷില്‍ വൃത്തത്തിന് ാലൃേല എന്നാണ് പറയുക. പാദങ്ങള്‍ക്ക് ളലല േഎന്നും പറയും. ഛന്ദസ്സ് ആണോ രവമി േആയത് എന്നും സംശയിക്കാം.
സൗന്ദര്യ ലഹരി ശിഖരിണി വൃത്തത്തിലാണ്. ഓരോ പാദത്തിലും 17 അക്ഷരങ്ങളുള്ള സമവൃത്തം. ആറക്ഷരം കഴിഞ്ഞാല്‍ ഒരു നിറുത്തല്‍ (യതി) ഉണ്ട്.
വേദത്തില്‍ ഛന്ദസ്സ് എന്നു വിളിക്കുന്നതിനെ പുരാണാദികളില്‍ ശ്ലോകങ്ങളെന്നാണ് പറയുക. അനുഷ്ടുപ്പ് വൃത്തത്തില്‍ (ഛന്ദസ്സില്‍) ആണ് രാമായണത്തിലെ ശ്ലോകങ്ങളെല്ലാം.
ഒരു വനവേടന്‍ സല്ലപിച്ചു കൊണ്ടിരിക്കുന്ന ഇണപ്പക്ഷികളിലെ ആണ്‍പക്ഷിയെ എയ്തു വീഴ്ത്തുന്നതു കണ്ടു വാല്മീകി മുനി ദുഃഖിതനായി. ആ ശോകം ഒരു ശ്ലോകത്തിന്റെ രൂപത്തില്‍ പുറത്തു വന്നു.
മാ നിഷാദ പ്രതിഷ്ഠാം ത്വ –
മഗമ: ശാശ്വതീ സമാ:
യത് ക്രൗഞ്ച മിഥുനാദേക –
മവധീ: കാമമോഹിതം
കാമകേളിയില്‍ മുഴുകിയ ക്രൗഞ്ച മിഥുനങ്ങളിലൊന്നിനെ ഹേ കാട്ടാള ! നീ കൊന്നു കളഞ്ഞല്ലോ! നിനക്കു ഗതി പിടിക്കില്ല. ഇതാണ് ഈ ശ്ലോകത്തിന്റെ പെട്ടെന്നുള്ള അര്‍ഥം.
എന്നാല്‍ ആ ശ്ലോകം വായില്‍ നിന്നു പുറത്തു വന്നപ്പോള്‍ കൂടുതല്‍ അത്ഭുതപ്പെട്ടത് വാല്മീകി തന്നെ. ചിന്തിച്ചപ്പോള്‍ അതിനു മറെറാരു അര്‍ത്ഥം തെളിഞ്ഞു വന്നു.
ഹേ ലക്ഷ്മിപതേ! (രാമ!) നീ ചിരകാലം ജീവിപ്പൂതാക! രാക്ഷസ മിഥുനങ്ങളില്‍ ഒരുവനായ കാമവെറി പൂണ്ടവനെ (രാവണനെ) നീ കൊന്നുവല്ലോ!
ഇതിന്റെ പിന്നില്‍ വിധിയുടെ വിലാസവും അദ്ദേഹമറിഞ്ഞു. ബ്രഹ്‌മാവും മുനിയെ അനുഗ്രഹിച്ചു. രാമന്റെയും സീതയുടെയും കഥ രാമായണമെന്ന കാവ്യമായി. പദ്യമായതിനാല്‍ ചൊല്ലിപ്പഠിക്കാന്‍ എളുപ്പവുമായി. ലോകം മുഴുവന്‍ പ്രചാരം നേടിയ ഭാരതീയ സംസ്‌കാരത്തിന് അടിത്തറ പാകിയ രാമായണമെന്ന ഇതിഹാസത്തിന്റെ കഥ ഇതാണ്.
ഛന്ദ ശാസ്ത്രം
ഒരു വിലയിരുത്തൽ (ജ്യോതിഷത്തിൽ )വേദാംഗത്തിൽ ഛന്ദഃശാസ്ത്രം പാദമായി പറയുന്നു " ഛന്ദഃപാദൌ.." എന്ന ശ്ളോകത്താൽ മറ്റ് വേദാംഗങ്ങൾക്ക് കൂടി നില നില്പ്പ് എന്നത് ഛന്ദ: ശാസ്ത്രം ആണ് എന്നത് വ്യക്തമാണ്
വർണ്ണവൃത്തങ്ങളിൽ എഴുതപ്പെട്ട പദ്യങ്ങളുടെ ഒരു വരിയിൽ എത്ര അക്ഷരങ്ങളുണ്ടു് എന്ന കണക്കാണു ഛന്ദസ്സ്. ഒരു വരിയിൽ 1 അക്ഷരം മുതൽ 26 അക്ഷരം വരെയുള്ള പദ്യരൂപത്തെ വൃത്തം എന്നു വിളിക്കുന്നു. 26-ൽ കൂടുതൽ അക്ഷരങ്ങളുള്ളവയെ ദണ്ഡകം എന്നും വിളിക്കുന്നു.
ഒരു വരിയിലുള്ള അക്ഷരങ്ങളുടെ അടിസ്ഥാനത്തിൽ താഴെക്കൊടുക്കുന്ന 26 ഛന്ദസ്സുകളുണ്ടു്. ഓരോ ഛന്ദസ്സിലും ഗുരുലഘു വിന്യാസഭേദത്താൾ അനേകം വൃത്തങ്ങൾ ഉൾപ്പെടുന്നു. ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം, ഛന്ദസ്സിന്റെ പേര്, ആ ഛന്ദസ്സിൽ വരുന്ന വൃത്തങ്ങൾ എന്ന ക്രമത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു.
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 1
ഛന്ദസ്സ് - ഉക്ത
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 2
ഛന്ദസ്സ് - അത്യുക്ത
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 3
ഛന്ദസ്സ് - മധ്യ
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 4
ഛന്ദസ്സ് - പ്രതിഷ്ഠ
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 5
ഛന്ദസ്സ് - സുപ്രതിഷ്ഠ
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 6
ഛന്ദസ്സ് - ഗായത്രി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 7
ഛന്ദസ്സ് - ഉഷ്ണിക്
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 8
ഛന്ദസ്സ് - അനുഷ്ടുപ്പ്
വൃത്തങ്ങൾ - അനുഷ്ടുപ്പ്, ശ്ലോകം, വക്ത്രം, പഥ്യാവക്ത്രം (യുഗ്മവിപുല), വിദ്യുന്മാലാ, ചിത്രപദാ, മാണവകം
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 9
ഛന്ദസ്സ് - ബൃഹതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 10
ഛന്ദസ്സ് - പംക്തി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 11
ഛന്ദസ്സ് - ത്രിഷ്ടുപ്പ്
വൃത്തങ്ങൾ - ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി, ദോധകം, രഥോദ്ധത, സ്വാഗത
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 12
ഛന്ദസ്സ് - ജഗതി
വൃത്തങ്ങൾ - വംശസ്ഥം, ദ്രുതവിളംബിതം, ഭുജംഗപ്രയാത്രം, പ്രഹർഷിണി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 13
ഛന്ദസ്സ് - അതിജഗതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 14
ഛന്ദസ്സ് - ശക്വരി
വൃത്തങ്ങൾ - വസന്തതിലകം , ഇന്ദുവദന
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 15
ഛന്ദസ്സ് - അതിശക്വരി
വൃത്തങ്ങൾ - മാലിനി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 16
ഛന്ദസ്സ് - അഷ്ടി
വൃത്തങ്ങൾ - പഞ്ചചാമരം
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 17
ഛന്ദസ്സ് - അത്യഷ്ടി
വൃത്തങ്ങൾ - ശിഖരിണി, പൃഥ്വി, മന്ദാക്രാന്ത,
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 18
ഛന്ദസ്സ് - ധൃതി
വൃത്തങ്ങൾ - മല്ലിക
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 19
ഛന്ദസ്സ് - അതിധൃതി
വൃത്തങ്ങൾ - ശാർദ്ദൂലവിക്രീഡിതം
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 20
ഛന്ദസ്സ് - കൃതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 21
ഛന്ദസ്സ് - പ്രകൃതി
വൃത്തങ്ങൾ - സ്രഗ്ദ്ധര, കുസുമമഞ്ജരി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 22
ഛന്ദസ്സ് - ആകൃതി
വൃത്തങ്ങൾ - മത്തേഭം
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 23
ഛന്ദസ്സ് - വികൃതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 24
ഛന്ദസ്സ് - സംകൃതി
വൃത്തങ്ങൾ -
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 25
ഛന്ദസ്സ് - അഭികൃതി
ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം - 26
ഛന്ദസ്സ് - ഉൽകൃതി
അനുഷ്ടുപ്പിൽ (8 അക്ഷരം) താണ വൃത്തം വളരെ ചെറുതും പ്രകൃതിക്കു (21 അക്ഷരം) മുകളിൽ ഉള്ളതു വളരെ വലുതാണെന്നും അതിനാൽ അവയെ അധികം ഉപയോഗിക്കരുതെന്നും വൃത്തമഞ്ജരി പറയുന്നു.
ഗായത്രി ഛന്ദസ്സിൽ ഒരുവരിയിൽ 8 അക്ഷരങ്ങൽ വീതംആകെ 24 അക്ഷരങ്ങൾ ആകുന്നു. എന്നാൽ വേദമന്ത്രം ആയി അറീയപ്പെടുന്ന മന്ത്രത്തിനു 23 അക്ഷരങ്ങൾ മാത്രം ഉള്ളതിനാൽ ഇതിന്റെ ഛന്ദസ്സ് നിച്രുഗായത്രി ആകുന്നു.
ഛന്ദഃശാസ്ത്രം
➖➖➖➖➖➖➖➖➖
അക്ഷരങ്ങളെ സംഗീതാത്മകമായി നിയന്ത്രിക്കേണ്ട നിയമങ്ങൾ, അവയുടെ ലക്ഷണങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള പഠനമാണ് ഛന്ദഃശാസ്ത്രം അഥവാ വൃത്തശാസ്ത്രം. ഛന്ദസ്സ് എന്നുമാത്രമായും ഛന്ദഃശാസ്ത്രത്തെ വിവക്ഷിക്കാറുണ്ട്. അക്ഷരം, വർണം, മാത്ര തുടങ്ങിയവയെ പദ്യരൂപത്തിൽ സന്നിവേശിപ്പിക്കുന്നതിനുള്ള നിബന്ധനകൾ ഉൾക്കൊള്ളുന്നതാണ് ഛന്ദഃശാസ്ത്രം. പദ്യങ്ങളുടെ ഓരോ വരിയിലും എത്ര അക്ഷരം വരണം എന്ന് സൂചിപ്പിക്കുന്ന 'ഛന്ദസ്സു'കളാണ്ണ് ഛന്ദഃശാസ്ത്രത്തിലെ മുഖ്യപ്രതിപാദ്യം. ഓരോ ഛന്ദസ്സുകളിലും പദ്യമെഴുതാൻ സഹായിക്കുന്ന വൃത്തങ്ങളെപ്പറ്റിയും വളരെ നീണ്ട വരികളുള്ള ദണ്ഡകങ്ങളെപ്പറ്റിയും ഛന്ദഃശാസ്ത്രം പ്രതിപാദിക്കുന്നു.
വേദാംഗങ്ങൾ എന്നറിയപ്പെടുന്ന ആറുശാസ്ത്രങ്ങളിൽ ഒന്നാണ് ഛന്ദഃശാസ്ത്രം. പ്രാചീന ഭാരതീയസാഹിത്യത്തിൽ ഛന്ദഃശാസ്ത്രത്തിന് വളരെയേറെ പ്രാധാനം കല്പിക്കപ്പെട്ടിരുന്നു.
അക്ഷരം
➖➖➖➖➖➖➖➖➖
ഛന്ദഃശാസ്ത്രപ്രകാരം ലിഖിതഭാഷയുടെ അടിസ്ഥാനം അക്ഷരമാണ്. സ്വരങ്ങളെയും 'സ്വരംചേർന്നവ്യഞ്ജങ്ങളെ'യുമാണ് അക്ഷരങ്ങളായി കണക്കാക്കുന്നത്. 'കേവലവ്യഞ്ജന'ങ്ങളും 'ചില്ലു'കളും അക്ഷരങ്ങളല്ല.
അതായത്, ഛന്ദഃശാസ്ത്രപ്രകാരം -
അ, ആ, ഇ, ഈ തുടങ്ങിയ സ്വരങ്ങളെല്ലാം അക്ഷരങ്ങളാണ്.
ക്, ഖ്, ഗ്, ഖ്, തുടങ്ങിയ കേവലവ്യഞ്ജനങ്ങൾ അക്ഷരങ്ങളല്ല.
എന്നാൽ കേവലവ്യഞ്ജനങ്ങൾ സ്വരങ്ങളോട് ചേർന്ന് ഉച്ചാരണക്ഷമമാകുമ്പോൾ അവയും അക്ഷരങ്ങളാകുന്നു. ക, കാ, കി, കീ .., ഖ, ഖാ, ഖീ.., ഹ, ഹാ, ഹി, ഹീ.. തുടങ്ങിയവയെല്ല്ലാം അക്ഷരങ്ങളാണ്.
ചില്ലുകൾ പൂർണാർഥത്തിൽ അക്ഷരങ്ങൾ അല്ല. അവയെ അക്ഷരങ്ങളുടെ അംശമായി മാത്രം കണക്കാക്കണം.
മാത്ര
➖➖➖➖➖➖➖➖➖
അക്ഷരങ്ങൾ ഉച്ചരിക്കാനെടുക്കുന്ന സമയത്തിന്റെ ഏകകത്തിനെ ഛന്ദഃശാസ്ത്രത്തിൽ മാത്ര എന്ന് പറയുന്നു. ഒരു ഹ്രസ്വാക്ഷരം ഉച്ചരിക്കുന്നതിനെടുക്കുന്ന സാധാരണ സമയമാണ് ഒരു മാത്ര.
ലഘുവക്ഷരങ്ങളും ഗുരുവക്ഷരങ്ങളും
➖➖➖➖➖➖➖➖➖
മാത്രയെ അടിസ്ഥാനമാക്കി അക്ഷരങ്ങളെ ലഘ്വക്ഷരങ്ങൾ എന്നും ഗുർവക്ഷരങ്ങൾ എന്നും രണ്ടായി തിരിക്കുന്നു. ഒരു മാത്രയുള്ള അക്ഷരം ലഘു. രണ്ടുമാത്രയുള്ള അക്ഷരം ഗുരു.
എല്ലാ ദീർഘാക്ഷരങ്ങളും ഗുരുവാണ്. ഹ്രസ്വാക്ഷരങ്ങൾ സാധാരണയായി ലഘുവായിരിക്കും. എന്നാൽ ഹ്രസ്വാക്ഷരത്തിനു പുറകേ കൂട്ടക്ഷരമോ, അനുസ്വാരമോ, ശക്തിയായി ഉച്ചരിക്കുന്ന ചില്ലോ (ൺ, ൻ, ഇത്യാദി) വന്നാൽ ആ ലഘു ഗുരുവാകും.
സൂചകചിഹ്നങ്ങൾ
➖➖➖➖➖➖➖➖➖
ഒരു അക്ഷരം ലഘുവാണെന്ന് കാണിക്കാൻ ആ അക്ഷരത്തിനുമുകളിലായി വക്രരേഖ (υ) ഉപയോഗിക്കുന്നു. അക്ഷരം ഗുരുവാണെന്ന് കാണിക്കണമെങ്കിൽ അക്ഷരത്തിനു മുകളിലായി തിരശ്ചീനമായ ഋജുരേഖ (–) ഉപയോഗിക്കുന്നു.
ഗണങ്ങൾ
➖➖➖➖➖➖➖➖➖
ഛന്ദഃശാസ്ത്രത്തിലെ നിയമങ്ങൾ അനുസരിച്ച് പദ്യങ്ങളിലെ അക്ഷരങ്ങളെയോ മാത്രകളെയാ കൂട്ടങ്ങളായി തിരിക്കുന്നതിൽ ഒരു കൂട്ടത്തിന്നു പറയുന്ന പേരാണ് ഗണം. അക്ഷരങ്ങളെ അടിസ്ഥാനമാക്കിയും മാത്രകളെ അടിസ്ഥാനമാക്കിയും ഗണങ്ങൾ തിരിക്കാറുണ്ട്.
അക്ഷരങ്ങളെ അടിസ്ഥാനമാക്കി ഗണം തിരിക്കേണ്ട സന്ദർഭങ്ങളിൽ മൂന്നക്ഷരം കൂടുന്നത് ഒരു ഗണം എന്നാണ് നിയമം. ഗുരുലഘുക്കളുടെ സ്ഥാനമനുസരിച്ച് എട്ടുതരം ഗണങ്ങളുണ്ട്. 'യ'ഗണം, 'ര'ഗണം, 'ത'ഗണം, 'ഭ'ഗണം, 'ജ'ഗണം, 'സ'ഗണം, 'മ'ഗണം, 'ന'ഗണം എന്നിവയാണവ.
മാത്രകളുടെ അടിസ്ഥാനത്തിൽ ഗണകല്പന ചെയ്യേണ്ടയിടങ്ങളിൽ നാലുമാത്രകൾ ചേരുന്നതാണ് ഒരു ഗണം. മാത്രാഗണങ്ങൾക്ക് പ്രത്യേകം പേരുകൾ ഇല്ല.
ഗണനാമങ്ങൾ
➖➖➖➖➖➖➖➖➖
ഗണനാമം - യ'ഗണം
ലക്ഷണം - ആദ്യക്ഷരം ലഘു-ശേഷിക്കുന്നവ ഗുരു
ഉദാഹരണം - വിനോദം
ചിഹ്നനം - υ – –
ഗണനാമം - ര'ഗണം
ലക്ഷണം - മധ്യാക്ഷരം ലഘു-ശേഷിക്കുന്നവ ഗുരു
ഉദാഹരണം - ശ്യാമളാ
ചിഹ്നനം - – υ –
ഗണനാമം - ത'ഗണം
ലക്ഷണം - അന്ത്യക്ഷരം ലഘു-ശേഷിക്കുന്നവ ഗുരു
ഉദാഹരണം - മാലാഖ
ചിഹ്നനം - – – υ
ഗണനാമം - ഭ'ഗണം
ലക്ഷണം - ആദ്യക്ഷരം ഗുരു-ശേഷിക്കുന്നവ ലഘു
ഉദാഹരണം - കാലടി
ചിഹ്നനം - – υ υ
ഗണനാമം - ജ'ഗണം
ലക്ഷണം - മധ്യാക്ഷരം ഗുരു-ശേഷിക്കുന്നവ ലഘു
ഉദാഹരണം - മഹർഷി
ചിഹ്നനം - υ – υ
ഗണനാമം - സ'ഗണം
ലക്ഷണം - അന്ത്യക്ഷരം ഗുരു-ശേഷിക്കുന്നവ ലഘു
ഉദാഹരണം - വികടൻ
ചിഹ്നനം - υ υ –
ഗണനാമം - മ'ഗണം
ലക്ഷണം - സർവഗുരു
ഉദാഹരണം - ആനന്ദം
ചിഹ്നനം - – – –
ഗണനാമം - ന'ഗണം
ലക്ഷണം - സർവലഘു
ഉദാഹരണം - ജനത
ചിഹ്നനം - υ υ υ
പഠനസൂത്രങ്ങൾ
➖➖➖➖➖➖➖➖➖
ഗണങ്ങളുടെ പേരുകൾ ഓർത്തുവയ്ക്കാനുള്ള പഠനസൂത്രം:
യരത-ഭജസ-മന
ഗണങ്ങളുടെ പേരുകളും അവയിലെ ലഘു-ഗുരുക്കളുടെ സ്ഥാനങ്ങളും ഓർത്തുവയ്ക്കാനുള്ള പഠനസൂത്രം:
സംസ്കൃതത്തിൽ:
ആദിമധ്യാവസാനേഷു
യ,ര,താ യാന്തി ലാഘവം
ഭ,ജ,സാ ഗൗരവം യാന്തി
മനൗ തു ഗുരുലാഘവം
മലയാളത്തിൽ:
ആദിമധ്യാന്തവർണങ്ങൾ -
ലഘുക്കൾ യ,ര,ത,ങ്ങളിൽ
ഗുരുക്കൾ ഭ,ജ,സ,ങ്ങൾക്ക്
മ,ന,ങ്ങൾ ഗ,ല,മാത്രവും.
ഗണങ്ങളെ ഓർത്തുവയ്ക്കാൻ മറ്റൊരു സൂത്രം:
നൃപതി ജയിയ്ക്ക യശസ്വീ ഭാസുര
താരുണ്യ രാഗവാൻ സതതം
മാലെന്യേ എന്നു മുറയ്ക്കെട്ടു ദൃഷ്ടാന്തം
മാത്രയെ അടിസ്ഥാനമാക്കിയുള്ള ഗണങ്ങൾ
➖➖➖➖➖➖➖➖➖
മാത്രകളുടെ അടിസ്ഥാനത്തിൽ ഗണകല്പന ചെയ്യേണ്ടയിടങ്ങളിൽ നാലുമാത്രകൾ ചേരുന്നതാണ് ഒരു ഗണം. ലഘുവിന് ഒരു മാത്ര, ഗുരുവിന് രണ്ടു മാത്ര. അങ്ങനെ നാലുമാത്രയായി അഞ്ചുവിധം ഗണം വരും.
1, നാല് ലഘു (υ υ υ υ)
2, രണ്ട് ഗുരു (– –)
3, ആദ്യക്ഷരം ഗുരു, ബാക്കി രണ്ടും ലഘു (– υ υ)
4, ആദ്യത്തേയും ഒടുവിലത്തേയും ലഘു; മധ്യത്തിൽ ഗുരു (υ – υ)
5, ആദ്യത്തേതും രണ്ടാമത്തേതും ലഘു; അടുത്തത് ഗുരു (υ υ –)
ഈ ഗണങ്ങൾക്ക് പ്രത്യേകിച്ച് പേരുകൾ ഇല്ല. ആദ്യത്തേതിനെ നഗണവും ലഘുവും ചേർന്നത് എന്നും രണ്ടാമത്തേതിനെ ഗുരുദ്വയം എന്നും പറഞ്ഞുവരുന്നു. ശേഷിച്ചവ യഥാക്രമം ഭ, ജ, സ എന്ന ഗണങ്ങൾ തന്നെ. എന്നാൽ ചില ഛന്ദഃശാസ്ത്രജ്ഞർ ഇവയ്ക്ക് പേരുനൽകി ഉപയോഗിക്കാറുണ്ട്. സർവലഘു അഥവാ പനിമതി (υ υ υ υ), സർവഗുരു അഥവാ മാനം (– –), ആദിഗുരു അഥവാ കാമിനി (– υ υ), മധ്യഗുരു അഥവാ വധൂടി (υ – υ), അന്ത്യഗുരു അഥവാ വിജയം (υ υ –) എന്നിങ്ങനെയാണ് മാത്രാഗണങ്ങൾക്ക് നൽകുന്ന പേരുകൾ.
വൃത്തം
➖➖➖➖➖➖➖➖➖
ഛന്ദശ്ശാസ്ത്രമനുസരിച്ച്, അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമ്മിക്കുന്ന തോതാണ് വൃത്തം. പദ്യസാഹിത്യത്തിൽ, അക്ഷരപദാദികൾ അനുവാചകർക്ക് ആസ്വാദ്യത പകരത്തക്കവിധം ക്രമീകരിക്കുന്ന രീതികളിൽ ഒന്നാണ് വൃത്തം. ഭാഷാവൃത്തം, സംസ്കൃതവൃത്തം എന്നിങ്ങനെ വൃത്തങ്ങൾ രണ്ടുതരത്തിലുണ്ട്.
"പദ്യം വാർക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊൽവത്"
ഒരു പാദത്തിൽ ഒരക്ഷരം മുതൽ 26 അക്ഷരങ്ങൾ വരെയുള്ള ഛന്ദസ്സുകൾ സംസ്കൃതത്തിലുണ്ടെങ്കിലും, ഒരു വരിയിൽ 8 അക്ഷരം മുതൽ 21 അക്ഷരം വരെ വരുന്നവിധത്തിലുള്ള ഛന്ദസ്സുകളിലെ പ്രധാനവൃത്തങ്ങൾ മാത്രമേ കവികൾ സാധാരണയായി ഉപയോഗിക്കുന്നുള്ളൂ.
"വൃത്തം" എന്ന പേരിൽ തന്നെ ഒരു വൃത്തമുണ്ട്.
വർണവൃത്തങ്ങളും മാത്രാവൃത്തങ്ങളും
➖➖➖➖➖➖➖➖➖
ഗണം തിരിക്കേണ്ട രീതി അനുസരിച്ച് "വർണവൃത്തങ്ങൾ" (അക്ഷരവൃത്തങ്ങൾ) എന്നും "മാത്രാവൃത്തങ്ങൾ" രണ്ടുതരത്തിലുള്ള വൃത്തങ്ങളുണ്ട്. വർണവൃത്തങ്ങളിൽ 'മൂന്നക്ഷരം ഒരു ഗണം' എന്ന രീതിയിലും മാത്രാവൃത്തങ്ങളിൽ 'നാലുമാത്ര ഒരു ഗണം' എന്ന രീതിയിലുമാണ് ഗണങ്ങൾ. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി, രതോദ്ധത, സ്വാഗത, വംശസ്ഥം ദ്രുതവിളംബിതം തുടങ്ങിയവ അക്ഷരവൃത്തങ്ങളും ആര്യ, ഗീതി, ഉദ്ഗീതി, ആര്യാഗീതി, വൈതാളീയം തുടങ്ങിയവ മാത്രാവൃത്തങ്ങളുമാണ്.
പദ്യത്തിന്റെ വൃത്തം കണ്ടെത്തുന്ന വിധം
➖➖➖➖➖➖➖➖➖
ഒരു പദ്യത്തിന്റെ വൃത്തം കണ്ടുപിടിക്കുന്നതിന് പദ്യത്തിലെ അക്ഷരങ്ങളെ ആദ്യമായി മൂന്നക്ഷരങ്ങൾവീതം വരുന്ന ഗണങ്ങളായി തിരിക്കണം. അനന്തരം ഗണത്തിലെ ഓരോ അക്ഷരവും ഗുരുവാണോ-ലഘുവാണോ എന്ന് കണ്ടെത്തി അക്ഷരത്തിന്റെ മുകളിൽ ചിഹ്നങ്ങളുടെ സഹായത്തോടെ അടയാളപ്പെടുത്തണം. ഗണങ്ങളുടെ പേര് നിർണയിച്ച് അതിന്റെ ആദ്യക്ഷരം ഓരോ ഗണത്തിന്റെയും മുകളിലായി എഴുതണം. പിന്നീട് വൃത്തലക്ഷണപ്രകാരം വൃത്തം നിർണയിക്കാം.
പുഷ്പിതാഗ്ര :- നനരയ വിഷമത്തിലും സമത്തിൽ പുനരിഹ നംജജരംഗ പുഷ്പിതാഗ്ര - വൃത്തമഞ്ജരി [ഒന്നും മൂന്നും വരികളിൽ (വിഷമപാദം) നനരയ എന്നീ നാല് ഗണങ്ങളും രണ്ടും നാലും വരികളിൽ (സമപാദം) നജജര എന്നിങ്ങനെ നാലു ഗണങ്ങളും ഒരു ഗുരുവും ചേരുന്ന വൃത്തമാണ് പുഷ്പിതാഗ്ര.]
മഞ്ജരി :- ശ്ലഥകാകളി വൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമായ്, രണ്ടക്ഷരം കുറഞ്ഞീടി- ലതു മഞ്ജരിയായിടും [കാകളിയുടെ ഗണവ്യവസ്ഥയെ കൃത്യമായി പാലിക്കാത്ത വകഭേദത്തിൽ രണ്ടാം പാദത്തിൽനിന്ന് രണ്ടക്ഷരം കുറഞ്ഞുവരുന്ന വൃത്തമാണ് മഞ്ജരി.]
കാകളി :- മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നൊരു ഗണങ്ങളെ എട്ടുചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നുപേർ
കാകളി വകഭേദങ്ങൾ - കളകാഞ്ചി, മണികാഞ്ചി, മിശ്രകാകളി, ഊനകാകളി, ദ്രുതകാകളി, മഞ്‌ജരി തുടങ്ങിയ വൃത്തങ്ങൾ കാകളിയുടെ വകഭേദങ്ങളാണ്. ഗണത്തിന് മൂന്നക്ഷരത്തിൽ, അധികം വരുന്ന കാകളികളാണ് അധികാകളികൾ. കളകാഞ്ചി, മണികാഞ്ചി, അതിസമ്മത, മിശ്രകാകളി, കലേന്ദുവദന, സ്‌തിമിത, അതിസ്‌തിമിത എന്നിവ അധികകാകളികളാണ്. ഊനത വരുന്ന കാകളികളാണ് ഊനകാകളികൾ . ഊനകാകളി, ദ്രുതകാകളി, കല്യാണി, സമ്പുടിതം എന്നിവയാണവ. ഗണത്തിനു മൂന്നക്ഷരമെങ്കിലും ആറാറുമാത്ര വരുന്ന കാകളികളാണ് ശ്ലഥകാകളികൾ. ഏതെങ്കിലും ഗണത്തിന് ആറുമാത്രയ്‌ക്കു വേണ്ടത്ര വർണം തികയാത്ത കാകളികളാണ് ഊനശ്ലഥകാകളികൾ . മഞ് ജരി, സർപ്പിണി, ഉപസർപ്പിണി, സമാസമം എന്നിവ ഊനശ്ലഥകാകളികൾ.
കളകാഞ്ചി :- കാകളിയിലാദ്യ പദാ ദൗ രണ്ടോ മൂന്നോ ഗണങ്ങളെ അയ്യഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചിയെന്നു പേർ [ആദ്യത്തെ വരിയിലുള്ള രണ്ടോ മൂന്നോ ഗണങ്ങളെ അയ്യഞ്ച് ലഘുക്കൾ ആക്കിയാൽ കളകാഞ്ചി എന്ന വൃത്തമാകും. ഇപ്രകാരം ലഘുവാക്കുമാറ്റമ്പോൾ ഒരു ഗണത്തിൽ അഞ്ച് മാത്രയും അഞ്ചക്ഷരവും ഉണ്ടാകും.]
അന്നനട :- ലഘുപൂർവ്വം ഗുരു പരമീമട്ടിൽ ദ്വ്യക്ഷരം ഗണം, ആറെണ്ണം മധ്യയതിയാലർദ്ധിതം, മുറി രണ്ടിലും, ആരംഭേ നിയമം നിത്യ, മിതന്നനടയെന്ന ശീൽ. [രണ്ടക്ഷരം വീതമുളള ആറു ഗണം ഒരു വരിയിൽ എന്ന ക്രമത്തിൽ ഇരുപത്തിനാല് അക്ഷരങ്ങൾ കൊണ്ടു വിന്യസിക്കുന്ന ഒരു ഭാഷാവൃത്തമാണ്. ലഘു, ഗുരു,എന്നീ ക്രമത്തിൽ മൂന്നു മാത്രയാണ് ഓരോ ഗണത്തിനും. മൂന്നാം ഗണം കഴിയുന്വോൾ യതി വേണമെന്നും രണ്ടു മുറിയുടെയും ആദ്യഗണത്തിൽ മുൻലഘു, പിൻഗുരു എന്ന നിയമം അവശ്യം ദീക്ഷിച്ചിരിക്കണമെന്നുമാണ് വ്യവ്യസ്ഥ. മഹാഭാരതം കിളിപ്പാട്ടിലെ കർണ്ണപർവ്വം രചിച്ചിരിക്കുന്നത് ഈ വൃത്തത്തിലാണ്.]
നതോന്നത :- ഗണം ദ്വ്യക്ഷരമെട്ടെണ്ണമൊന്നാംപാദത്തിൽ, മറ്റതിൽ ഗണമാറരനിൽക്കേണം രണ്ടുമെട്ടാമതക്ഷരേ, ഗുരുതന്നെയെഴുത്തെല്ലാ- മിശ്ശീലിൻ പേർ നതോന്നതാ. [ഈ വൃത്തം പ്രധാനമായും വഞ്ചിപ്പാട്ടിലാണ് ഉപയോഗിക്കുന്നത്]
വസന്തതിലകം :- ചൊല്ലാം വസന്ത തിലകം തഭജം ജഗംഗം [ത ഭ ജ ജ എന്നീ ഗണങ്ങൾക്കു ശേഷം രണ്ട് ഗുരുക്കൾ കൂടി വന്നാൽ വസന്തതിലക വൃത്തമാകും. ഗഗല ഗലല ലഗല ലഗല ഗഗ. എന്നിങ്ങനെ അക്ഷരക്രമം. പാദത്തിൽ പതിനാലക്ഷരമുള്ള ശക്വരി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു വൃത്തമാണ് വസന്തതിലകം ഈ വൃത്തം സിംഹോന്നതാ, ഉദ്ധർഷിണി, സിംഹോദ്ധതാ, വസന്തതിലകാ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതൊരു സംസ്കൃത വൃത്തമാണ്. കുമാരനാശാന്റെ 'വീണപൂവ്', ഈ വൃത്തത്തിലാണ്.
വിയോഗിനി :- വിഷമേ സസജം ഗവുംസമേ സഭരം ലം ഗുരുവും വിയോഗിനി. [ഒന്നും മൂന്നും വരികളിൽ (വിഷമപാദം) സസജ എന്നീ മൂന്ന് ഗണങ്ങളും ഒരു ഗുരുവും, രണ്ടും നാലും വരികളിൽ (സമപാദം) സഭര എന്നിങ്ങനെ മൂന്നു ഗണങ്ങളും ഒരു ലഘുവും, ഒരു ഗുരുവും ചേരുന്ന വൃത്തമാണ് വിയോഗിനി.]
കേക :- മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ; പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ. ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും; നടുക്കു യതി; പാദാദിപ്പൊരുത്തമിതു കേകയാം. [ 3,2,2,3,2,2 എന്ന് കേരളപാണിനി ഗണവ്യവസ്ഥ നൽകിയിരിക്കുന്നു. ഇവ്വിധം പതിന്നാലക്ഷരങ്ങളിൽ ആറു @ഗണങ്ങൾ ഈരടിയുടെ ഓരോ വരിയിലും. എല്ലാ ഗണത്തിലും ഒരു ഗുരുവക്ഷരമെങ്കിലും വേണം. ഏഴക്ഷരം കഴിഞ്ഞ് യതി. പാദങ്ങൾ തുല്യമാത്രകളിൽ തുടങ്ങണം.]
ദണ്ഡകങ്ങൾ
➖➖➖➖➖➖➖➖➖
ദണ്ഡകം (ഛന്ദഃശാസ്ത്രം)
ഛന്ദഃശാസ്ത്രം അനുസരിച്ച്, ഇരുപത്തിയാറിൽ കൂടുതൽ അക്ഷരങ്ങൾ ഒരു വരിയിൽ വരുന്നതരം പദ്യങ്ങൾ നിർമ്മിക്കാനുള്ള തോതുകളാണ് ദണ്ഡകങ്ങൾ. "ദണ്ഡ് പോലെ നീണ്ടുപോകുന്നത് " എന്ന അർഥത്തിലാണ് ദണ്ഡകം എന്ന പേര്. പതിപാദം 26ൽ കുറവ് അക്ഷരങ്ങൾ വരുന്നവയെ ഛന്ദസ്സ് എന്നാണ് പറയുന്നത്. ഛന്ദോബദ്ധമായി പദ്യം ചമക്കുന്നതിനുള്ള തോതുകളെ വൃത്തങ്ങൾ എന്ന് പറയുന്നു. 27 അക്ഷരം മുതൽ 999 വരെ അക്ഷരപാദമുള്ള ദണ്ഡകങ്ങളുണ്ട്. 'ചണ്ഡവൃഷ്ടിപ്രയാതം', 'പ്രതിചക്രം' തുടങ്ങിയ ദണ്ഡകങ്ങൾ പ്രതിപാദം 27 അക്ഷരം വരുന്നവയാണ്. ഉദാ:-
"ക്ഷോണീന്ദ്രപുത്രിയുടെ വാണീം നിശമ്യ പുനരേണീ വിലോചന നടുങ്ങീ, മിഴിയിണ കലങ്ങീ, വിവശതയിൽ മുങ്ങീ, പലതടവുമതിനു പുനരവളൊടു പറഞ്ഞളവു പരുഷമൊഴി കേട്ടുടനടങ്ങീ; - (കീചകവധം)
@whatsapp
ഛന്ദസ്സും വൃത്തവും കവിതയിലെ താളവും ക്രമവുമാണ്, ഛന്ദസ്സ് എന്നത് വരിയിലെ അക്ഷരങ്ങളുടെ എണ്ണം (1-26) അടിസ്ഥാനമാക്കിയുള്ള genel വർഗ്ഗീകരണമാണ് (ഉദാ: 4 അക്ഷരങ്ങളുള്ളത് കാരി, 8 അക്ഷരങ്ങളുള്ളത് മധ്യമ), എന്നാൽ വൃത്തം എന്നത് ഒരു ഛന്ദസ്സിനുള്ളിലെ പ്രത്യേക ഗുരു-ലഘു (U-) വിന്യാസമാണ് (ഉദാ: മധ്യമ എന്ന ഛന്ദസ്സിൽ വരുന്ന 'ഇന്ദ്രവജ്ര', 'ഉപജാതി' തുടങ്ങിയ വൃത്തങ്ങൾ). ലളിതമായി പറഞ്ഞാൽ, ഛന്ദസ്സ് അക്ഷരങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു, വൃത്തം ആ എണ്ണത്തിനുള്ളിലെ താളഭേദമാണ്.
ഛന്ദസ്സ് (ഒന്നോ അതിലധികമോ വൃത്തങ്ങളെ ഉൾക്കൊള്ളുന്നത്):
ഒരു വരിയിലെ അക്ഷരങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണം.
1 അക്ഷരം മുതൽ 26 അക്ഷരം വരെ ഛന്ദസ്സുകളുണ്ട് (കാരി, അതികാരി, മധ്യമ, ഉപജാതി, ദണ്ഡകം മുതലായവ).
ഇവ ഗുരു-ലഘു വിന്യാസങ്ങൾക്കനുസരിച്ച് പല വൃത്തങ്ങളായി തിരിയുന്നു.
വൃത്തം (ഒരു ഛന്ദസ്സിന്റെ ഭാഗം):
ഒരു ഛന്ദസ്സിനുള്ളിലെ പ്രത്യേക താളത്തിലുള്ള ക്രമീകരണം.
ഗണങ്ങൾ (നാലോ മൂന്നോ അക്ഷരങ്ങളുടെ കൂട്ടം) തിരിച്ച്, ഓരോ വരിയിലെയും അക്ഷരങ്ങളുടെയോ മാത്രകളുടെയോ കൃത്യമായ വിന്യാസം.
ഉദാഹരണത്തിന്, 'മധ്യമ' ഛന്ദസ്സിൽ വരുന്ന വൃത്തങ്ങളാണ് ഇന്ദ്രവജ്ര, ഉപജാതി, വംശസ്ഥം, ഭുജംഗപ്രയാതം, മഞ്ജരി തുടങ്ങിയവ.
ഉദാഹരണം:
ഛന്ദസ്സ്: മധ്യമ (ഒരു വരിയിൽ 8 അക്ഷരം).
വൃത്തം: ഇന്ദ്രവജ്ര (U-U U--U --U U) അല്ലെങ്കിൽ ഉപജാതി (ഇന്ദ്രവജ്രയും വംശസ്ഥവും ചേർന്ന്).
അതായത്, എല്ലാ വൃത്തങ്ങളും ഛന്ദസ്സിലാണ് ഉൾപ്പെടുന്നത്, എന്നാൽ ഒരേ ഛന്ദസ്സിൽ പലതരം വൃത്തങ്ങളുണ്ടാകാം.
Subscribe to:
Comments (Atom)