BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Monday, January 05, 2026
കുഞ്ഞായിരുന്ന സ്വാതി തിരുനാളിനെ പാടിയുറക്കുന്നതിനായി ഇരയിമ്മൻ തമ്പി രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന, "ഓമനത്തിങ്കൾക്കിടാവോ" എന്നു തുടങ്ങുന്ന, മലയാള ഭാഷയിലെ ഏറ്റവും പ്രസിദ്ധമായ താരാട്ട് പാട്ട്, ഒരിക്കൽ കൂടി വായിക്കാൻ ആഗ്രഹിക്കുന്നവർക്കായി.
"ഓമനത്തിങ്കൾക്കിടാവോ-
നല്ല കോമളത്താമരപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ-
പരിപൂർണേന്ദു തൻറെ നിലാവോ
പുത്തൻ പവിഴക്കൊടിയോ-
ചെറു തത്തകൾ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ -
മൃദു പഞ്ചമം പാടും കുയിലോ
തുള്ളുമിളമാൻകിടാവോ -
ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരൻ തന്ന നിധിയോ -
പരമേശ്വരിയേന്തും കിളിയോ
പാരിജാതത്തിൻ തളിരോ -
എൻറെ ഭാഗ്യദ്രുമത്തിൻ ഫലമോ
വാത്സല്യരത്നത്തെ വയ്പ്പാൻ -
മമ വാച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിക്കു വച്ചോരമൃതോ -
കൂരിരുട്ടത്തു വച്ച വിളക്കോ
കീർത്തിലതയ്ക്കുള്ള വിത്തോ -
എന്നും കേടു വരാതുള്ള മുത്തോ
ആർത്തിതിമിരം കളവാൻ -
ഉള്ള മാർത്താണ്ഡദേവപ്രഭയോ
സുക്തിയിൽ കണ്ട പൊരുളോ -
അതിസൂക്ഷ്മമാം വീണാരവമോ
വമ്പിച്ച സന്തോഷവല്ലി -
തൻറെ കൊമ്പത്തു പൂത്ത പൂവല്ലി
പിച്ചകത്തിൻ മലർച്ചെണ്ടോ -
നാവിനിച്ഛ നൽകുന്ന കൽക്കണ്ടോ
കസ്തൂരി തൻറെ മണമോ -
ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ -
ഏറ്റം പൊന്നിൽ തെളിഞ്ഞുള്ള മാറ്റോ
കാച്ചിക്കുറുക്കിയ പാലോ -
നല്ല ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ -
ബഹുധർമങ്ങൾ വാഴും ഗൃഹമോ
ദാഹം കളയും ജലമോ -
മാർഗഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ-
ഞാനും തേടിവച്ചുള്ള ധനമോ
കണ്ണിനു നല്ല കണിയോ -
മമ കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ -
ഉണ്ണിക്കാർവർണ്ണൻ തൻറെ കളിയോ
ലക്ഷ്മീഭഗവതി തൻറെ -
തിരുനെറ്റിയിലിട്ട കുറിയോ
എന്നുണ്ണിക്കൃഷ്ണൻ ജനിച്ചോ -
പാരിലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭൻ തൻ കൃപയോ -
മുറ്റും ഭാഗ്യം വരുന്ന വഴിയോ."
Subscribe to:
Post Comments (Atom)
No comments:
Post a Comment