BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Thursday, March 26, 2026
ഹരിഃ ഓം
ഇന്ന് 27th March '26 സംബോധ് ഫൗണ്ടേഷൻ ആഗോള സാരഥി സംപൂജ്യ സദ്ഗുരു ബോധാനന്ദ സ്വാമിജിയുടെ ജന്മദിനമായി ഭക്തജന വൃന്ദം ആഘോഷിക്കുന്നു.
സന്ന്യസ്ത സാധു മഹാത്മക്കൾ ജനിമൃതികളെ ജയിച്ചവരാണല്ലോ. എന്നാൽ ഭക്ത- സാധകലോകത്തിന് സദ്ഗുരുക്കന്മാരുടെ ജന്മദിനം നിശ്ചയമായും സാധനാ പ്രധാന ദിനമാണ്.
ഇന്നത്തെ വെള്ളിയാഴ്ചക്കുറിപ്പ് സംപൂജ്യ സദ്ഗുരു ബോധാനന്ദ സ്വാമിജിയുടെ ഒരു പ്രഭാഷണം ശ്രവിച്ചത് മനനം ചെയ്ത പ്രകാരം കുറിക്കാനാരംഭിക്കുന്നു. ഇത് ഏതാനും വെള്ളിയാഴ്ചകളിലേക്ക് നീളും.
വായനക്കാർക്കും പ്രയോജനപ്രദമാവട്ടെ എന്നു സങ്കല്പിക്കുന്നു.
[മുത്തശ്ശിയും കുട്ടികളും എന്ന പരമ്പര ഈ പംക്തിക്കു ശേഷം തുടരാം എന്ന് നിശ്ചയിക്കുന്നു.]
കോഴിക്കോട് കേസരി ഭവനിൽ നടന്ന സത്സംഗത്തിൽ ( 28th ജനുവരി ' 26) സദ്ഗുരു സംപൂജ്യ ബോധാനന്ദ സ്വാമിജി സംസാരിച്ച വിഷയം - God is searching for you എന്നതായിരുന്നു.
പ്രസ്തുത വിഷയത്തെ ക്രമീകരിച്ചും പാഠങ്ങൾ കൂട്ടിച്ചേർത്തും എഴുതാനാണ് ഉദ്യമിക്കുന്നത്.
'ഈശ്വരൻ നിങ്ങളെ അന്വേഷിക്കുകയാണ്.' ഈ വിഷയം വിശകലനം ചെയ്യുമ്പോൾ, അവരവർ നടത്തുന്ന അന്വേഷണത്തെ അന്വേഷിക്കേണ്ടതുണ്ട്. ഈശ്വരനാരെന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. ഈശ്വരൻ ഇങ്ങോട്ട് അന്വേഷണം നടത്തുന്നെങ്കിൽ നാം
മിണ്ടാതിരുന്നാൽ മതിയെന്നാശ്വസിക്കാമോ?
നമ്മുടെ അന്വേഷണം എന്തുകൊണ്ട് ഉപകാരപ്പെടുന്നില്ല എന്ന കാര്യവും വിശകലനം ചെയ്തറിയണം. നമ്മുടെ അന്വേഷണത്തിൻ്റെ പ്രകൃതവും വിചിന്തന വിധേയമാക്കണം.
ഒന്നാമത്തെ ചോദ്യം - നാം ഒരന്വേഷണത്തിലേർപ്പിട്ടുണ്ടോ, ഈശ്വരനെ അന്വേഷിക്കുന്നുണ്ടോ?
ഒരു സിനിമാ ഗാനത്തിന്റെ ഈരടി ഇവിടെ ഓർമിക്കാം - 'മാനവ സുഖമെന്ന മായാ മൃഗത്തിനെ തേടുന്ന പാന്ഥൻ ഞാൻ'. എല്ലാവരും അന്വേഷണത്തിലാണ്. സുഖമാണ് അന്വേഷിക്കുന്നത് ഇത് സർവ സമ്മതമായിരിക്കുമല്ലോ. . ഏവരും നടത്തുന്ന സുഖാന്വേഷണത്തെ ഈശ്വരൻ എങ്ങനെയായിരിക്കും നിരീക്ഷിക്കുന്നത്?
ഭഗവദ് ഗീതയിൽ ഭഗവാൻ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട് -
'മമ വർത്മാ അനുവർത്തന്തേ മനുഷ്യാഃ പാർത്ഥ, സർവശഃ' - (എല്ലാവരും എല്ലാ പ്രകാരത്തിലും എന്റെ വഴിയെ അനുവർത്തിക്കുന്നു.) മനുഷ്യർ തേടുന്നത് സുഖമാണ്. ആ തേടലിനെ 'ഏവരും എൻ്റെ വഴിയെ പിന്തുടരുന്നു' - എന്ന നിലയിൽ ഭഗവാൻ നിരീക്ഷിച്ചിരിക്കുന്നു. പ്രസ്തുത വസ്തുതകൾ രണ്ടും ചേർത്ത് പരിഗണിക്കുമ്പോൾ ഭഗവാൻ അഥവാ ഈശ്വരൻ സുഖമാണ് എന്ന് ബോധ്യമാവും.
ഏവരും ഈശ്വരനെ, പരമാനന്ദ സ്വരൂപിയെ അന്വേഷിക്കുന്നു എന്നത് ശരി. എന്നാൽ അന്വേഷണം കണ്ടെത്തലിലേക്ക് പുരോഗമിക്കുന്നുണ്ടോ? ഇക്കാര്യം വിശകലനം ചെയ്തു കൊണ്ട് പൂജ്യ സ്വാമിജി വിഷയാനന്ദത്തിൻ്റെ മേന്മ പരിശോധിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
വിഷയ സുഖം ഈശ്വരാധിഷ്ഠിതമായ നിർവ്യാജ സുഖമല്ല, പരമാനന്ദമല്ല. വിഷയ സുഖം വ്യാജ - കൃത്രിമ ആനന്ദമാണ് (Pseudo Happiness.)
നാം തേടുന്നത് പരമാനന്ദത്തേയാണ് ഈശ്വരനെയാണ്. എന്നാൽ അന്വേഷണയാത്രയിൽ മിക്കവരും വിഷയാനന്ദത്തിൽ കുരുങ്ങിപ്പോവുന്നു.
പൂജ്യ സദ്ഗുരു ബോധാനന്ദ ജി, കാരുണ്യപൂർവ്വം ഏവരേയും ഉദ്ധരിക്കാൻ ഉദ്ബോധിക്കുന്ന കാര്യം ഓർമിക്കാം.
(തുടരാം ....)
പ്രേമാദരവോടെ
സ്വാമി അദ്ധ്യാത്മാനന്ദ
27th March 26
Subscribe to:
Post Comments (Atom)
No comments:
Post a Comment