ഉപ്പിൻ്റെ_കഥ
പ്രധാനമായും സോഡിയം ക്ലോറൈഡ് (NaCl) എന്ന ലവണസംയുക്തം ഉൾപ്പെട്ട ഒരു ധാതുവാണ് ഉപ്പ്.
ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ,പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കാറുണ്ട്.
കടൽ വെള്ളം സൂര്യപ്രകാശത്തിൽ വറ്റിച്ചാണ് ഉപ്പ് സാധാരണയായി ഉണ്ടാക്കുന്നത്. അതേസമയം ലോകത്തിന്റെ പല ഭാഗത്തും (പാകിസ്താനിലെ ഖ്യൂറ, യു.എസ്., കരിങ്കടൽ തീരം, ആഫ്രിക്കയിലെ മൊറോക്കൊ, ആസ്ത്രിയ, റൊമാനിയ, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം) അതിന്റെ ഹാലൈറ്റ് എന്ന ധാതുരൂപത്തിൽ ഉപ്പു കുഴിച്ചെടുക്കുന്ന ഖനികളുമുണ്ട്. ഇന്ത്യയിൽ രാജസ്ഥാനിൽ ഉപ്പുഖനിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുഖനികളിലൊന്ന് കാനഡയിലാണ്. പ്രകൃത്യാ ഉപ്പിൽ ചെറിയ തോതിൽ മഗ്നീഷ്യം ക്ലോറൈഡ് (MgCl2) പോലെയുള്ള പല ലവണങ്ങളും അടങ്ങിയിരിക്കുന്നു. ഇവ സാധാരണ ഉപ്പിനെ ആർദ്രീകരണസ്വഭാവമുള്ളതാക്കുന്നു. കൂടാതെ കടൽജലത്തിലെ ആൽഗേകളും ഉപ്പുവെള്ളത്തിലും വളരുന്ന ബാക്റ്റീരിയകളൂം ചളിയുടെ അംശങ്ങളും ശുദ്ധീകരിക്കാത്ത ഉപ്പിൽ ഉണ്ടായിരിക്കും.
വ്യവസായവിപ്ലവത്തിനു മുമ്പ് ഖനികളിൽ നിന്ന് ഉപ്പുണ്ടാക്കുന്നത് ശ്രമകരമായിരുന്നു. പല പുരാതനരാജ്യങ്ങളും അടിമകളേയാണ് ഇവിടെ പണിക്കു നിയോഗിച്ചിരുന്നത്. ഇവിടെ പണിയെടുക്കുന്നവർ കടുത്ത ആരോഗ്യപ്രശ്നങ്ങൾ കാരണം പെട്ടെന്ന് മരിച്ചുപോയിരുന്നു. പുരാതന റോമിൽ പട്ടാളക്കാരുടെ ശമ്പളത്തിൽ ഉപ്പ് വാങ്ങാനായി കൊടുത്തിരുന്ന പങ്കിനെ കുറിക്കുന്ന സലേറിയം എന്ന വാക്കിൽ നിന്നാണ് സാലറി എന്ന വാക്കുണ്ടായതെന്നും പറയപ്പെടുന്നു. ഇക്കാര്യം പുരാതന റോമൻ ചരിത്രകാരനായ പ്ലിനി ദ എൽഡറും പരാമർശിക്കുന്നുണ്ട്.
ഉപ്പ് വലിയ പരലുകളായും പൊടി രൂപത്തിലും കടകളിൽ ഇക്കാലത്ത് ലഭ്യമാണ്. അയോഡിൻ ചേർത്ത പൊടിയുപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
റാന്‍ ഓഫ് കച്ച്
നയനമനോഹരമായ മോഹിപ്പിക്കുന്ന ദൃശ്യ ങ്ങളും നോക്കെത്താദൂരം വരെ വ്യാപിച്ചുകിടക്കുന്ന ഉപ്പുപാടങ്ങളും സഞ്ചാരികളുടെ മനംകവരുന്ന മഞ്ഞുപാളികള്‍പോലുള്ള വിസ്തൃത മേഖലകളും ചേര്‍ന്ന ഒച്ചിന്റെ ആകൃതിയുള്ള ഈ ഭൂപ്രദേശം ലോകത്തെ ഏറ്റവും വലിയ ഉപ്പുനിര്‍മ്മാണ മേഖലയായി മാറപ്പെട്ടിരിക്കുന്നു..
ഗുജറാത്തിലെ കച്ച് ജില്ല ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയുള്ള ജില്ലയാണ്. ജമ്മു കാശ്മീരിലെ ലേ ആണ് ഒന്നാം സ്ഥാനത്ത്. കച്ച് ജില്ലയുടെ ഭൂരിഭാ ഗവും റാന്‍ ഓഫ് കച്ച് എന്നാണറിയപ്പെടുന്നത്.
മഴക്കാലത്ത് ഇവ കടലായി മാറുകയും വേനല്‍ക്കാലമാകുമ്ബോഴേക്കും കരയായി തീരുകയും ചെയ്യുന്ന അത്ഭുതപ്രതിഭാസം ഇവിടെയാണ് കാണാന്‍ കഴിയുക.
വേനല്‍ക്കാലത്ത് ഒരു മരുപ്രദേശമാണിവിടം.
മഴക്കാലം കഴിയുമ്ബോള്‍ കടല്‍ 'റാന്‍' മേഖലകളില്‍നിന്നു പിന്‍വാങ്ങുന്നതോടെ ഉപ്പു വിളവെടുപ്പിന്റെ കാലമാണ്.
കടല്‍വെള്ളം അടിഞ്ഞുണ്ടായ ഉപ്പ് കൂടാതെ പിന്നീട് കുഴല്‍ക്കിണറുകള്‍ വഴി വെള്ളവും പമ്ബ് ചെയ്‌ത് ആ പാടങ്ങളില്‍ നിറച് അടുത്ത മഴക്കാലം വരെ സമൃദ്ധമായ ഉപ്പു കൃഷി അവിടെ വ്യാവസായിക അടിസ്ഥാനത്തില്‍ നടത്തപ്പെടുന്നു. ഇന്ത്യയിലെ ഉപ്പുല്‍പ്പാദനത്തിന്റെ 75 % വും 'റാന്‍ ഓഫ് കച്ച്' മേഖലയി ലാണ് നടക്കുന്നത്.
റാന്‍' രണ്ടു മേഖലകളായാണ് സ്ഥിതിചെയ്യുന്നത്. വലിയ റാന്‍ ( Great Rann of Kutch) പാക്കിസ്ഥാന്‍ അതിര്‍ ത്തിവരെ നീളുന്ന ഈ വിശാല മരുപ്രദേശം 18000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്നു. മറ്റൊന്ന് ചെറിയ റാന്‍ ( Little Rann of Kutch ) 5000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ളതാണ്. ഈ രണ്ടു പ്രദേശങ്ങളും കച്ച് കടലിന്റെ തീരത്താണ് നിലകൊള്ളുന്നത്.
കച്ചുവ എന്നാല്‍ ആമ (Tortoise) എന്നാണ് അര്‍ഥം. ആമയുടെ ആകൃ തിയാണ് ഈ ഭൂപ്രദേത്തിന് . മണ്‍സൂണ്‍ കാലമാകുമ്ബോള്‍ ഉപ്പുകൊണ്ട് സമൃദ്ധമായി വെളളിപുതച്ചു കിടക്കുന്ന ഈ ഭൂപ്രദേശം മുഴുവന്‍ കടലിനടിയിലാകും…
ജൂണ്‍ മാസം അവസാനത്തോടെ ഇവിടെ മണ്‍ സൂണ്‍ ആരംഭിക്കും. അതോടെ ഉപ്പുല്‍പ്പാദനം നിര്‍ത്തിവച്ചു തൊഴിലാളികളെല്ലാം അവരുടെ നാടുകളിലേക്ക് യാത്രയാകും. ഒക്ടോബറി നു ശേഷം കടല്‍വെള്ളം വലിയാന്‍ തുടങ്ങുന്നതോ ടുകൂടി തൊഴിലാളികള്‍ മടങ്ങിയെത്തുന്നു.
കടല്‍ സമ്മാനിച്ചുപോയ ഉപ്പുകൂടാതെ ചതുര ആകൃതിയിലുള്ള തിട്ടകള്‍ നിര്‍മ്മിച്ച് കടല്‍ വെള്ളം തടഞ്ഞുനിര്‍ത്തിയുള്ള ഉപ്പുല്‍പ്പാദനവും ആരംഭിക്കുന്നു. അടുത്ത ജൂണ്‍ വരെ ഇവിടെ പരമാവധി ഉപുല്‍പ്പാദനം നടത്തുന്നു. ഇതിനായി വിശാലമായ ബോര്‍വെല്ലുകളും സ്ഥാപിക്കപ്പെ ടുന്നുണ്ട്..
വര്‍ഷങ്ങള്‍ക്കുമുന്പുണ്ടായ തുടര്‍ ഭൂചലനങ്ങളാണ് ഈ പ്രദേശത്തിന് ഇങ്ങനെയൊരു ആകൃതി സമ്മാനിച്ച തെന്നു കരുതുന്നു. ഈ ഉപ്പുപാടങ്ങളിലെ തൊഴിലാളികള്‍ രാജ്യത്തിന്റെ പലഭാങ്ങളില്‍ നിന്ന് വരുന്നവരാണ്. ഇവര്‍ 9 മാസക്കാലത്തേക്കു കുടുംബസമേതമാന് വരുന്നത്.വലിയ ഒരു വ്യവസായമായി ഇന്ന് കച്ചിലെ ഉപ്പുനിര്‍ മ്മാണം മാറിക്കഴിഞ്ഞിരിക്കുന്നു..
പാടത്തുനിറയ്ക്കുന്ന വെള്ളം നീരാവിയായി മാറി ഉപ്പു ലഭിക്കാന്‍ ഏകദേശം രണ്ടു മാസമാണെടുക്കുന്നത് . ഈ കാലയളവില്‍ വലിയ അരിപ്പകളും വലകളുമുപയോഗിച്ചു വെള്ളത്തിലുള്ള മാലിന്യങ്ങള്‍ തുടര്‍ച്ചയായി നീക്കം ചെയ്യുന്നതിനാല്‍ വെള്ളനിറമുള്ള ശുദ്ധമായ ഉപ്പു ലഭിക്കപ്പെടുന്നു.
വേനല്‍ക്കാലത്ത് ഇവിടെ 45 ഡിഗ്രിവരെയാണ് ചൂട് അനുഭവപ്പെടുക. തണുപ്പുകാലത്ത് മഞ്ഞുവീഴ്ച രൂക്ഷ മാണ്. തൊഴിലാളികള്‍ ഇതൊക്കെ അതിജീവിക്കാന്‍ പാകത്തിലുള്ള മുളയും ,പുല്ലും കൊണ്ടുണ്ടാക്കിയ സിലിണ്ടര്‍ ആകൃതിയിലുള്ള വീടുകളിലാണ് താമസിക്കുന്നത്.
ലോകമെമ്ബാടുനിന്നും ഈ ഭൂപ്രദേശവും ഉപ്പു പാടങ്ങളും അതിന്റെ നിര്‍മ്മാണപ്രവര്‍ത്ത നങ്ങളും കാണുന്ന തിനായി ധാരാളം സഞ്ചാ രികള്‍ എത്താറുണ്ട്. അവരെ ചുറ്റിക്കാണിക്കാന്‍ ഒട്ടകങ്ങളും,ജീപ്പും ഇവിടെ സദാ സജ്ജമാണ്.
സഞ്ചാരികളെ ആകര്‍ഷിക്കാനായി ഗുജറാത്ത് സര്‍ക്കാര്‍ ഇവിടെ നിരവധി സംരംഭങ്ങളും കൈത്തറി - കരകൗശല ഉല്‍പ്പന്നങ്ങളും ആധു നിക സജ്ജീകരണങ്ങളുള്ള കോട്ടേജുകളും ഒരുക്കിയിട്ടുണ്ട്. ഇതോടപ്പം തണുപ്പുകാലമായ നവംബര്‍ മുതല്‍ ഫെബ്രുവരിവരെ ഇവിടെ നടക്കുന്ന 'കച്ച് മഹോത്സവം' വളരെ പ്രസിദ്ധമാണ്. പാട്ടും,നൃത്തവും,സംഗീതവും,പ്രദര്‍ശനങ്ങളും, സ്റ്റാളുകളും ഒക്കെ വിദേശികളെക്കൂടി ലക്ഷ്യമിട്ടുള്ളവയാണ്.
കച്ചിലെ അതിവിശാലമായ ഉപ്പളങ്ങള്‍ക്കകലെ ദൃശ്യമാകുന്ന സൂര്യാസ്തമയം അവിസ്മരണീ യമാണ്. വെള്ളിനിറമാര്‍ന്ന ഉപ്പുപാടങ്ങള്‍ അസ്തമയ സൂര്യപ്രഭയാല്‍ ചുവപ്പണിയുന്ന കാഴ്ച അവര്‍ണ്ണനീയമാണ്. അതുപോലെതന്നെ സൂര്യോദയവും. ഉപ്പിനുമുകളില്‍ പതിക്കുന്ന മഞ്ഞുകണങ്ങളില്‍ പ്രഭാതസൂര്യരശ്മി പതിക്കുമ്ബോള്‍ അവ വജ്രംപോലെ വെട്ടിത്തിളങ്ങുന്ന ദൃശ്യം ആരുടേ യും മനംകവരുന്നതാണ്.
-കടപ്പാട് fb
No comments:
Post a Comment