Wednesday, November 24, 2021

 ഓം നമഃ ശിവായ🕉️🔱🕉️ ഹര ഹര മഹാദേവ

നിത്യവും ശിവ പഞ്ചാക്ഷര സ്തോത്രം 

ജപിച്ചാൽ...

നമഃശിവായ എന്ന പഞ്ചാക്ഷരമന്ത്രത്തിലെ 

ഓരോ അക്ഷരങ്ങളിൽ തുടങ്ങുന്ന 

സ്തോത്രം ആണ് ശിവ പഞ്ചാക്ഷര 

സ്തോത്രം.  ശ്രീ ശങ്കരാചാര്യനാൽ 

വിരചിതമായ ഈ സ്തോത്രം നിത്യവും 

ജപിക്കുന്നതിലൂടെ മനഃശുദ്ധി 

കൈവരികയും  ജീവിതദുരിതശാന്തി 

ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. 

ശിവപ്രീതികരമായ സ്തോത്രത്തിൽ 

പ്രധാനവുമാണിത്. കൂടാതെ ഉദ്ദിഷ്ടകാര്യ സിദ്ധിക്കും തൊഴിൽ തടസ്സങ്ങൾ ‌ 

നീങ്ങുന്നതിനും വിദ്യാർഥികൾക്ക് വിദ്യയിൽ 

തിളങ്ങാനും ഓർമശക്തി വർധിപ്പിക്കാനും 

സഹായകമാണത്രേ ഈ ജപം.*


*സന്ധ്യയ്ക്കു നിലവിളക്കിനു 

മുന്നിലിരുന്നുള്ള ശിവ പഞ്ചാക്ഷര സ്തോത്ര 

ജപം  ഇരട്ടി ഫലദായകമാണ് . അർഥം മനസ്സിലാക്കി ഭഗവൽ രൂപം മനസ്സിൽ ധ്യാനിച്ചുകൊണ്ടാവണംജപിക്കേണ്ടത്.*           

ശിവ പഞ്ചാക്ഷര സ്തോത്രം

****************************


നാഗേന്ദ്രഹാരായ ത്രിലോചനായ

ഭസ്മാംഗരാഗായ മഹേശ്വരായ

നിത്യായ ശുദ്ധായ ദിഗംബരായ 

തസ്മൈ ന-കാരായ നമഃശിവായ


(നാഗത്തെ മാലയായി ധരിച്ചവനും മൂന്നു 

കണ്ണോടു കൂടിയവനും  ശരീരം മുഴുവൻ 

ഭസ്മം ധരിച്ചവനും  മഹേശ്വരനും 

നാശമില്ലാത്തവനും ശുദ്ധനും ദിക്കുകളെ 

അംബരമാക്കുന്നവനും   നകാര -ഭൂമി- 

രൂപിയുമായ ശിവനെ നമിക്കുന്നു. )*


മന്ദാകിനീസലിലചന്ദന ചർച്ചിതായ 

നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ

മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ

തസ്മൈ മ-കാരായ നമഃശിവായ  


*(ഒഴുകുന്ന ഗംഗാജലത്താലും ചന്ദനത്താലും 

അലങ്കരിക്കപ്പെട്ടവനും നന്ദികേശ്വരന്റെയും 

പ്രമഥന്മാരുടെ നാഥനും മഹേശ്വരനും മന്ദാരം 

തുടങ്ങിയ പുഷ്പങ്ങളാൽ പൂജിതനും 

മകാര- ജലം- രൂപിയുമായ ശിവനെ 

നമിക്കുന്നു.)*


ശിവായ ഗൗരീവദനാരവിന്ദ-

സൂര്യായ ദക്ഷാധ്വരനാശകായ

ശ്രീനീലകണ്ഠായ വൃഷധ്വജായ 

തസ്മൈ ശി-കാരായ നമഃശിവായ


*(മംഗള സ്വരൂപനും* *പാർവതീ ദേവിയുടെ 

മുഖമാകുന്ന താമരയ്ക്ക് സൂര്യനായവനും 

ദക്ഷയാഗം മുടക്കിയവനും ഐശ്വര്യമായ 

നീലകണ്ഠത്തോട്  കൂടിയവനും  വൃഷഭത്തെ 

കൊടിയടയാളമാക്കിയവനും ശികാര 

-അഗ്‌നി- രൂപിയുമായ ശിവനെ നമിക്കുന്നു.)*


വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ- 

മുനീന്ദ്രദേവാർച്ചിതശേഖരായ

ചന്ദ്രാർക്കവൈശ്വാനര ലോചനായ 

തസ്മൈ വ-കാരായ നമഃശിവായ


*(വസിഷ്ഠൻ , അഗസ്ത്യൻ , ഗൗതമൻ എന്നീ മുനിമാരാലും ദേവന്മാരാലും 

പൂജിക്കപ്പെടുന്നവനും ചന്ദ്രൻ , സൂര്യൻ , 

അഗ്നി എന്നിങ്ങനെ മൂന്നു കണ്ണുകളോടു 

കൂടിയവനും വകാര- വായു- രൂപിയുമായ 

ശിവനെ നമിക്കുന്നു )*


യക്ഷസ്വരൂപായ ജടാധരായ

പിനാകഹസ്തായ സനാതനായ

ദിവ്യായ ദേവായ ദിഗംബരായ 

തസ്മൈ യ-കാരായ നമഃശിവായ.


*(യക്ഷസ്വരൂപത്തെധരിച്ചിരിക്കുന്ന ജടയോടു കൂടിയവനും പിനാകം കൈകളിലേന്തിയവനും സനാതനായവനും ദിവ്യനും ദേവനും ദിഗംബരനും യകാര - ആകാശം- രൂപിയുമായ ശിവനെ നമിക്കുന്നു.)*

No comments: