Wednesday, November 24, 2021

 . മുണ്ട് മാഹാത്മ്യം....

..............

ഉടനടിയുടുക്കാം ഉട നടിയഴിക്കാം

 മുടുക്കാം മറിച്ചു മുടുക്കാം

തുടക്കാം വിരിക്കാം പുതക്കാം കിടക്കാം

തലയിലും കെട്ടാം തരുവതിൽ കേറാം.

മടിയിലോ ചെറിയ ചില സാധനം വക്കാം

എളിയിലോ ചെറിയ ചില സാധനം തിരു കാം .

ദാനം കൊടുക്കാം പാപം കുറക്കാം

വിനയം നടിക്കാം സ്ഥാനം പിടിക്കാം.

മന്ത്രിക്കുടുക്കാം തന്ത്രിക്കുടുക്കാം

തറ്റുമുടുക്കാം താറു മുടുക്കാം.

ഭാരം വഹിക്കാം ഭാണ്ഡമതു കെട്ടാം

ഭാര്യക്കു നൽകി സ്നേഹവും നേടാം

പാടത്തു ടുക്കാം പന്തലുകെട്ടാം

പല തരക്കാർക്കുള്ള കൊടിയുമുണ്ടാക്കാം.

കാവിയാക്കീടുകിൽ കാശിക്കു പോകാം

കരിനിറമാക്കുകിൽ കരിമലയിലേറാം.

കൈകാൽ മുറിഞ്ഞാൽ കീറിയതു കെട്ടാം

കേശമു വെട്ടുകിൽ ക്ലേശം കുറക്കാം.

കദനമതു വന്നാൽ കരിംകൊടിയാക്കാം

കൗതുകമായൊരു കൗപീനമാക്കാം

അടിയിലുമുടുക്കാം അരയിലും കെട്ടാം

അഗ്നി പകരുവാൻ തിരിയും തെറുക്കാം.

കാറ്റിനതുവീശാം കായം തുടയ്ക്കാം

കാലം കഴിഞ്ഞാൽ നിലവും തുടയ്ക്കാം.

ദേഹി വെടിഞ്ഞാൽ ദേഹവും മൂടാം

ദേഹണ്ഡക്കാർക്കഹോപാലുമരിക്കാം.

തൊട്ടിലുകെട്ടിയാൽ കുട്ട്യേക്കിടത്താം

തവിടുപൊടിയായാൽ തീവെട്ടിയാക്കാം

" മാറ്റു" കുറയുകിൽ" മാറ്റ" തുമാക്കാം

വീണ്ടും കുറഞ്ഞാൽ മറ്റു പലതുമാക്കാം.

നസ്രാണി സ്ത്രീക്ക് ഞ്ഞൊറിഞ്ഞു മൃടുക്കാം

നൂലങ്ങെടുത്താൽ പൂണൂലുമാക്കാം.

കോപ്പി

വെട്ടേണ്ട തയ്ക്കേണ്ട ബട്ടണും തയ്ക്കേണ്ട

വെട്ടിയെടുത്താൽ കൈലേസുമാക്കാം.

ബന്ധിച്ചു നിർത്തുവാൻ" ബൽട്ട"തുംവേണ്ട

ബന്ധു ജനങ്ങൾക്കു നൽകിയാൽ പുണ്യം

പല പല വിധമുള്ള മുണ്ടേ ജയ ജയ

ആചന്ദ്ര താരം ജയ ജയ ജയ ജയ.

...........................

No comments: