BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Tuesday, March 21, 2023
ആശ്രമത്തില്‍ ജാതിഭേദം പുലര്‍ത്തുന്നു എന്ന് ഒരാര്യസമാജക്കാരന്‍ ഉദ്വേഗത്തോടുകൂടി പരാതിപ്പെട്ടു.
രമണ മഹര്‍ഷി: ഭേദം കണ്ടതാരാണ്
ചോദ്യം: ഞാന്‍ തന്നെ കണ്ടതാണ്. പക്ഷേ ഭഗവാനറിഞ്ഞിട്ടായിരിക്കുയില്ല. മറ്റുള്ളവര്‍ അതു പുലര്‍ത്തിവരികയാണ്.
മഹര്‍ഷി: ശരി നിങ്ങള്‍ കണ്ടു. നിങ്ങള്‍ ഉറക്കത്തിലായിരുന്നപ്പോള്‍ മറ്റുള്ളവരെക്കണ്ടോ? എപ്പോഴും അതുപോലെ ഇരിക്കൂ.
ചോദ്യം: അതെങ്ങനെ സാധിക്കും. ഉറക്കത്തില്‍ കണ്ടിട്ടില്ലെങ്കിലും ഇപ്പോഴുമുണ്ടല്ലോ.
മഹര്‍ഷി: അതവയെപ്പറ്റിയുള്ള നിങ്ങളുടെ അറിവാണ്, അവയുടെ നിലനില്പ് പരമസത്യമല്ല.
ചോദ്യം: ഞാനറിഞ്ഞില്ലെങ്കിലും അവ നിലനിന്നുവരുന്നു.
മഹര്‍ഷി: നിങ്ങള്‍ അവയെ അറിയുന്നതിനുമുമ്പ് അവ ഉണ്ടെന്ന് നിങ്ങള്‍ അവകാശപ്പെടുകയാണോ? (എല്ലാവരും ചിരിക്കുന്നു) ജാതിവ്യത്യാസം മൂലമുള്ള വിഷമം ആര്‍ക്കാണ്.
ചോദ്യം: ജനസമൂഹത്തിന്.
മഹര്‍ഷി: ജാതിവ്യത്യാസമില്ലാത്ത രാജ്യങ്ങളുണ്ട്. അവിടങ്ങളില്‍ കുഴപ്പങ്ങളൊന്നുമില്ലേ. അവിടെയും ഉണ്ട് ആഭ്യന്തരയുദ്ധങ്ങള്‍. നിങ്ങള്‍ അതെല്ലാം ശരിപ്പെടുത്താത്തതെന്ത്? മാത്രമല്ല മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷലാതാദികളും മറ്റുമുണ്ട്. ആ ഭേദങ്ങളും മാറേണ്ടതല്ലേ?
ചോദ്യം: അതെല്ലാം ഈശ്വരന്‍റെ കാര്യങ്ങളാണ്. ഇതു മനുഷ്യന്‍ ചെയ്യുന്നതാണ്.
മഹര്‍ഷി: നിങ്ങളതൊന്നും ശ്രദ്ധിക്കണ്ട. നാനാത്വം ലോകത്തുള്ളതാണ്. ഏകത്വം അതിന്‍റെ ഉള്ളില്‍ക്കൂടി സഞ്ചരിക്കുന്നു. ആത്മാവു എല്ലാത്തിലും ഒന്നുപോലെ ഇരിക്കുന്നു. ജീവന് ജീവന്‍ ഭേദമില്ല. ഭേദങ്ങളെല്ലാം ബാഹ്യരൂപങ്ങളില്‍ മാത്രം. നിങ്ങള്‍ ഈ എകത്വത്തെക്കണ്ടറിഞ്ഞു സന്തോഷമായിരിക്കൂ.
ചോദ്യം: ആയിത്തത്തില്‍ ഞങ്ങള്‍ അസ്ന്തുഷ്ടരാണ്. അതു മാറേണ്ടതാണ്.
മഹര്‍ഷി: ശരി നിങ്ങള്‍ ഉറങ്ങി നോക്കൂ. അവിടെ എന്തെങ്കിലും അയിത്തം കാണുന്നുണ്ടോ എന്നറിയാമല്ലോ. (എല്ലാവരും ചിരിക്കുന്നു)
കടപ്പാട് : *രമണധ്യാനം*
Subscribe to:
Post Comments (Atom)
No comments:
Post a Comment