Tuesday, March 21, 2023

എല്ലാവരും സഹായങ്ങൾ ചെയ്യുന്നവരാണ്...എല്ലാവരിലും നന്മയുണ്ട്.. എല്ലാ ഗുണങ്ങളും എല്ലാവരിലും ജന്മനാ തന്നെ ഉണ്ട്... വളരുമ്പോൾ ഏതെങ്കിലും ഒരു ഗുണത്തെ പരിപോഷിപ്പിക്കുന്നു .അതിനു അനുസരിച്ച് പ്രവർത്തിക്കുന്നു എന്ന് മാത്രം.. മിക്കവരും സഹായങ്ങൾ ചെയ്യും എങ്കിലും താൻ അങ്ങനെ അവർക്ക് സഹായം ചെയ്തു എന്ന് സ്വയം പലരോടും പറഞ്ഞു നടക്കും.... ചിലരൊക്കെ പ്രശംസ ആഗ്രഹിച്ച് മാത്രം സഹായ പ്രവർത്തനങ്ങൾ ചെയ്യും... പക്ഷേ സ്വന്തം കയ്യിൽ നിന്ന് എടുത്തിട്ട് ആകണം എന്നില്ല എന്ന് മാത്രം.. വളരെ അപൂർവ്വം ആളുകൾ മാത്രമേ പ്രശംസ ആഗ്രഹിക്കാതെ സ്വന്തം കയ്യിൽ നിന്നും എടുത്ത് സഹായം നൽകൂ... സേവനം നിസ്വാർത്ഥമായി ചെയ്യുക..അത് ഈശ്വരനിൽ ചേരും. നമുക്ക് ലഭിച്ച സഹായങ്ങൾ വളരെ ചെറുതാണ് എങ്കിൽക്കൂടി എന്നും ഓർത്തിരിക്കുക.. ലഭിച്ച സഹായത്തിനു സഹായിച്ചവരോടും ഈശ്വരനോടും എപ്പോഴും മനസിൽ നന്ദി ഉണ്ടായിരിക്കണം... തിരിച്ച് സഹായിക്കാൻ അവസരം കിട്ടുമ്പോൾ സഹായിക്കുകയും വേണം.. നാം ചെയ്ത സഹായങ്ങൾ മറക്കുക.. അത് ഈശ്വരൻ വരവ് വച്ച് കൊള്ളും.. ചിലരെ ശ്രദ്ധിച്ചിട്ടില്ലേ.. ഓടിനടന്ന് എല്ലാ സഹായവും ഉപകാരങ്ങളും എല്ലാവർക്കും ചെയ്തു കൊടുക്കും...എന്നിട്ട് എന്തെങ്കിലും ഇഷ്ടക്കേട് വരുമ്പോൾ ഞാൻ ഇത്രയൊക്കെ ചെയ്ത് തന്നിട്ടും ഇങ്ങനെ എന്നോട് ചെയ്തല്ലോ നീ നന്നാവില്ല..ഗുണം പിടിക്കില്ല എന്നൊക്കെ പറഞ്ഞു അവരെ പ്രാകും.... അങ്ങനെ ചെയ്യുമ്പോൾ നിങൾ ചെയ്ത ഉപകാരത്തിന് ഈശ്വര സമക്ഷം ഒരു ഫലവും ഉണ്ടാകില്ല.. പുണ്യകർമ്മഫലം നഷ്ടമായി പോകും.. ചിലപ്പോൾ തെറ്റിദ്ധാരണ മാത്രമാകാം.. ആരെങ്കിലും പറഞ്ഞുകേട്ടതാകാം... സത്യം എന്താണെന്ന് അറിയാതെ ആകാം അവരിൽ ശാപം ഉന്നയിക്കുന്നത്... അത് അവനവനു തന്നെ ദോഷം വരുത്തി വയ്ക്കും... സഹായം എന്നാല് ധനം കൊടുത്ത് മാത്രമല്ല... വാക്ക് കൊണ്ട്..പ്രവർത്തനം കൊണ്ട് ഒക്കെ ചെയ്യാം.. ഒരു കുട്ടിയെ വിദ്യാഭ്യാസം ചെയ്യിക്കാം.. ജോലി ശരിയാക്കി കൊടുത്ത് കുടുംബത്തെ തന്നെ രക്ഷപ്പെടുത്താം... നിർദ്ധന പെൺകുട്ടികളെ വിവാഹ സഹായം ചെയ്യാം.. വൃദ്ധരെ സഹായിക്കാം.... ഒന്നറിയുക.. ഒന്നും വെറുതെ കൊടുത്താൽ ഒരുവിലയും ഉണ്ടാകില്ല... ഔദാര്യം ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെടാം..അത് കൊടുക്കുന്നവൻ്റെ കടമയാണെന്നും..സ്വീകരിക്കുന്നവൻ്റേ അവകാശമാണെന്നും ചിത്രീകരിക്കപ്പെടാം.. വാങ്ങുന്നവർ അലസന്മാരാക്കപ്പെടുകയും ചെയ്യും... സഹായമാണെങ്കിലും ദാനമാണെങ്കിലും അർഹത ഉള്ള പാത്രത്തിൽ മാത്രം വിളമ്പുക... അവിടെ നിങൾ ഈശ്വര സമമാകും... നിസ്വാർത്ഥ സേവനം നൽകുന്ന ആത്മാവ് ഈശ്വരഗുണം പ്രദാനം ചെയ്യും... എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..ഏവർക്കും നന്മകൾ നേരുന്നു..നന്ദി.🙏 നന്മയെയും കാരുണ്യത്തെയും സഹായ മനസ്ഥിതിയെയും ..അത് തൊട്ടു തീണ്ടാത്ത ആസുരിക ശക്തികൾ എപ്പോഴും എതിർക്കുകയും നിരുത്സാഹപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യും... അഹങ്കാരം നിറഞ്ഞ അവർക്ക് ഒരിക്കലും നിങ്ങളോളം എത്താൻ സാധിക്കാത്തതിൻ്റെ അസൂയയിൽ നിന്നും ഉണ്ടാകുന്ന വികാര വിക്ഷോഭം മാത്രമാണത്... അതൊന്നും കേട്ട് പിന്മാറരുത് .. മറ്റുള്ളവരോടുള്ള നന്മയും കാരുണ്യവും സ്നേഹവും രക്തത്തിൽ അലിഞ്ഞ മുജ്ജന്മ സംസ്ക്കാരം തന്നെയാണ്... അത് ആർക്കും ഇല്ലാതെ ആക്കാൻ സാധിക്കില്ല.. .ഈശ്വരൻ എപ്പോഴും ഇവർക്ക് തുണ ഉണ്ടാകും..🙏

No comments: