BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Wednesday, March 29, 2023
പ്രായമേറുന്തോറും നമുക്ക് വേണ്ടപ്പെട്ടവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും.
പലജാതി അസുഖങ്ങള്‍ വിരുന്നുകാരായി വരും.ചിലത് കൂടെ തന്നെ കൂടും...പണം പദവി സ്ഥാനമാനാദികള്‍ ഇവര്‍ നോക്കാറില്ല...ഔഷധസേവ തുടങ്ങും. കാശുള്ളോന് കടം വാങ്ങണ്ട....അല്ലാത്തോര്‍ക്ക് അതും ....
ഒരുമരുന്നും വാര്‍ദ്ധക്യത്തെ നീട്ടിത്തരും എന്നല്ലാതെ യുവത്വത്തിലേക്ക് മടങ്ങാനുള്ളതല്ല എന്നത് സത്യം.
മാതാപിതാക്കളും അതിനുമുമ്പുള്ള തലമുറയുമൊക്കെ യാത്രയായി. സമകാലികരായ പലരും ക്ഷീണിതരും അവശരും ഒക്കെയായി ഒതുങ്ങിക്കൂടി.
യുവ തലമുറയ്ക്ക് അവരുടെ ജീവിത പ്രശ്നങ്ങളുടെ തിരക്കുമൂലം മാതാപിതാക്കളുടെ കാര്യങ്ങൾ നോക്കാൻ സമയവുമുണ്ടാകണമെന്നില്ല. സമയം ഉണ്ടാക്കുക എന്നത് _ ഒറ്റപദം ആത്മാര്‍ത്ഥത
ഏകാന്തതയെ സ്നേഹിച്ചു ഒറ്റയ്ക്ക് സന്തോഷമായി ജീവിക്കാൻ പഠിക്കുക.
വാർദ്ധക്യമേറുന്തോറും സമൂഹം നിങ്ങളെ മറന്നു തുടങ്ങും. ഏതു മഹാനായിരുന്നെങ്കിലും, വയസ്സായി കഴിഞ്ഞാൽ നിങ്ങൾ മറ്റു വൃദ്ധരിൽ ഒരുവനായിക്കഴിഞ്ഞു. ഇതുവരെയുണ്ടായിരുന്ന പ്രശസ്തിവലയമെല്ലാം ഇല്ലാതാകും. മറ്റുള്ളവർക്ക് മുൻഗണന കൊടുത്തു കൊണ്ട് ഒരു മൂലയിലേക്ക് മാറിനിൽക്കാൻ മാനസികമായി തയാറെടുക്കണം. കഴിയുമെങ്കിൽ പിന്നാലെ വരുന്നവരുടെ ആരവവും, കാഴ്ചപ്പാടുകളും കൗതുകത്തോടെ നോക്കിക്കാണുക. മുറുമുറുപ്പും അസൂയയും ഒക്കെ അതിജീവിക്കുന്നർ ഭാഗ്യവാന്മാർ. ഇതാണ് രണ്ടാമത്തെ ഏറ്റവും വലിയ പാഠം .
തുടർന്നുള്ള ജീവിതം ആരോഗ്യപ്രശ്നങ്ങളുടെ കാലമാണ്. വീഴ്ച, ഒടിവ്, ഹൃദയ ധമനികൾക്കും തലച്ചോറിനും ഉണ്ടാകാവുന്ന ക്ഷതങ്ങൾ, വാത സംബന്ധിയായ അസ്വസ്ഥതകൾ, ക്യാൻസർ. അങ്ങനെ തടുക്കാൻ കഴിയാത്ത രോഗങ്ങളും അസുഖങ്ങളുമൊക്കെ ഒഴിവാക്കാനാവാത്ത കൂട്ടുകാരെപ്പോലെ കൂടെ കൂടും. ഒരു രോഗങ്ങളും അലട്ടാത്ത ശാന്തസുന്ദരമായ വാർദ്ധക്യം സ്വപ്നം കാണുന്നത് വെറുതെയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment