Thursday, September 09, 2021

ഓം. കൃഷ്ണോ രക്ഷതു മാം ചരാചരഗുരു: കൃഷ്ണം നമസ്യേ സദാ കൃഷ്ണേനൈവ സുരക്ഷിതോഹമസകൃൽ കൃഷ്ണായദത്തം മന: കൃഷ്ണാ ദേവ സമുത്ഭവോ മമ വിഭോ: കൃഷ്ണസ്യ ദാസോസ്മ്യഹം കൃഷ്ണേ ഭക്തിരചഞ്ചലാസ്തു ഭഗവൻ ഹേ കൃഷ്ണ തുഭ്യം നമ: മനസ്സിനെ നില നിർത്തുന്ന, ബലം തരുന്ന ഈ ശ്ലോകം അന്നും,ഇന്നും,എന്നും എത്ര ശക്തി പ്രദാനം ചെയ്യുന്നൂന്നോ ! സർവ്വ ചരാചര ഗുരു ആയ കൃഷ്ണൻ എന്നെ രക്ഷിക്കട്ടെ ! എപ്പൊഴും ഞാൻ കൃഷ്ണനെ നമസ്കരിക്കുന്നു. എന്‍റെ മനസ് പല തവണ ആ പരമാത്മാവിനായി ദാനം ചെയ്യപ്പെട്ടു. എന്‍റെ ഉത്ഭവം കൃഷ്ണനിൽ നിന്ന്; ഞാൻ ശ്രീകൃഷ്ണ പരമാത്മാവിന്‍റെ ദാസൻ. എനിക്ക് കൃഷ്ണനിൽ അചഞ്ചലമായ ഭക്തി ഉണ്ടാകട്ടെ. ഭഗവാനേ കൃഷ്ണാ! അങ്ങേക്കു നമസ്കാരം!

No comments: