Thursday, October 14, 2021

 ശ്രീമദ്‌ മഹാഭാഗവതത്തിന്റെ അഞ്ചാം സ്‌കന്ദ ത്തില്‍  പതിന്നാലു ലോകങ്ങളെക്കുറിച്ച്‌ വി സ്തരിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. വേദ വിഹിത ങ്ങളായ ധര്‍മ്മത്തെ അനുഷ്ഠിക്കുന്നവരെ ങ്കിലും യജ്ഞഹോമാദി കര്‍മ്മങ്ങള്‍ ചെയ്യു ന്ന മനുഷ്യര്‍ സുഖഭോഗങ്ങളെ ആഗ്രഹിക്കാ റുണ്ട്‌. ഇത്‌ ജീവന്റെ സ്വഭാവമാണ്‌. ആഗ്രഹ ങ്ങള്‍ക്ക്‌ അതിര്‍വരമ്പുകളില്ല. ചിലപ്പോള്‍ വളരെവിചിത്രങ്ങളായ ആഗ്രഹങ്ങള്‍ ഉളള വരുണ്ട്‌. 


ദേഹാഭിമാനിയായ ജീവന്‍ സുഖഭോഗങ്ങള്‍ അനുഭവിക്കണം. സുഖഭോഗങ്ങളെ ആഗ്രഹി ച്ചു ധാര്‍മ്മിക കര്‍മ്മങ്ങള്‍ ചെയ്യുന്ന മനുഷ്യര്‍ ക്ക്‌ പറ്റിയ ഇടങ്ങളായി ഈ പതിന്നാലുലോക ങ്ങളെ കരുതിയാല്‍ മതി. കര്‍മ്മങ്ങളുടെ യോഗ്യതയനുസരിച്ച്‌ മരണാനന്തരം പ്രാപി യ്ക്കുന്ന സ്ഥാനവിശേഷണങ്ങള്‍ എന്നുമാത്ര മേ ഈ ലോകങ്ങളുടെ പേരുകളില്‍ നിന്ന്‌ വ്യക്തമാകുന്നുള്ളു. 


പിന്നെ പുരാണങ്ങളില്‍ അവിടുത്തെ സ്ഥിതി ഗതികള്‍ വിസ്തരിച്ചിട്ടുണ്ട്‌. കര്‍മ്മങ്ങളുടേ യും സങ്കല്പങ്ങളുടേയും വൈചിത്ര്യത്തെ അനുസരിച്ച്‌ സുഖഭോഗങ്ങള്‍ അനുഭവിയ് ക്കുന്ന ലോകങ്ങളും വൈവിധ്യമാര്‍ന്നതാണ്‌. മനുഷ്യന്റെ പ്രവൃത്തിയ്ക്കനുസരിച്ച്‌ ഉത്കൃ ഷ്ടവും നികൃഷ്ടവുമായ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകുന്നു. ഇത്‌ എല്ലാവര്‍ ക്കും സദൃശ്യങ്ങളാകുകയില്ല. കാരണം, ഒരു അമ്മയുടെമക്കളും ഒരു ഗുരുവിന്റെ ശിഷ്യരും ഒരു മതത്തില്‍ വിശ്വസിക്കുന്നവരും സമാന കര്‍മ്മം അനുഷ്ഠിക്കുന്നവരും ആയിരുന്നാല്‍ കൂടി അവരുടെ മനോനില ഒന്നായിരിക്കുക യില്ല.


 കര്‍മ്മാനുഷ്ഠാനത്തിലും മനോനിലയിലുമു ളള ഉയര്‍ച്ചതാഴ്ചകളും ഭേദങ്ങളും മരണാ നന്തരജീവിതഗതിയെ സാരമായി ബാധിക്കു ന്നുണ്ട്‌. ജനനമരണങ്ങള്‍ക്കു കാരണമായിരി ക്കുന്ന കര്‍മ്മത്തെ ആശ്രയിച്ചിരിക്കുന്നവനാ ണ്‌ മനുഷ്യന്‍. ഇതിലെ ധര്‍മ്മാധര്‍മ്മങ്ങളെ അനുസരിച്ച്‌ ജീവന്റെ ഗതി ഉയര്‍ന്നവയും താഴ്ന്നവയുമാകുന്നു. അത്രതന്നെ. ഇവ ഒന്ന്‌ മറ്റൊന്നിനോട്‌ തുല്യമല്ല. അനേകവിധത്തിലാ യിരിക്കും.

No comments: