Monday, October 04, 2021

 നേതി  നേതി.

 ചലനാത്മകമായ പ്രപഞ്ചത്തിന്റെ ആധാരം തികച്ചും അചലമായിരിക്കുമെന്നു സ്വാമി പ്രഭാഷണമധ്യേ സൂചിപ്പിയ്ക്കുകയുണ്ടായി. മാറികൊണ്ടിരിയ്ക്കുന്നതിന്റെ നിരക്കിൽ ചലിയ്ക്കാത്ത ഒരു ആധാരം പോരെ?

തീർത്തും മതി. പക്ഷെ, അത് എന്തിന്റെ അടിസ്ഥാനത്തിലാകുന്നു ചലിയ്ക്കുന്നത്. അതിനേക്കാൾ നിരക്കിൽ കുറഞ്ഞ മറ്റൊന്നിന്റെ  അടിസ്ഥാനത്തിലാകണം. അതോ എന്ന ചോദ്യം വരും. അങ്ങനെ നമ്മൾ ഒടുവിൽ അചലമായതിൽ എത്തിച്ചേർന്നേ മതിയാവു. ഈ വിചാര രീതിയാണ് “നേതി നേതി”. ‘ഇതല്ല, ഇതല്ല, ഇപ്രകാരമല്ല’ എന്നുള്ള മന്ത്രത്തിലൂടെ ആവിഷ്‌കൃതമാകുന്നത് എന്ന് കൂടി ശ്രദ്ധിയ്ക്കുക.

ഉദാഹരണത്തിന്, സെക്കൻഡ് സൂചിയുടെ അപേക്ഷയിൽ മണിക്കൂർ സൂചി നിശ്ചലമായി കാണുന്നത് പോലെ, ഇത്തരത്തിൽ ഉള്ള ആധാര-ആധേയ സംബന്ധമായിരിയ്ക്കുമോ പ്രപഞ്ചത്തിന്? ഇപ്രകാരമുള്ള ആധാര-ആധേയ സംബന്ധം വ്യാവഹാരികതലത്തിൽ നമുക്ക് കണ്ടെത്താം.

ഉദാഹരണത്തിന് നമ്മെ അനുഗ്രഹിയ്ക്കുന്ന ദേവന്മാർ, ദേവന്മാരെ അനുഗ്രഹിയ്ക്കുന്ന ഈശ്വരൻ എന്ന ക്രമത്തിലൊക്കെ നമുക്ക് കാണാൻ കഴിയും. പക്ഷെ അത്യന്തികമായി ഈ സംക്ഷേപതലങ്ങൾക്കൊക്കെ ഉപരി നിരപേക്ഷമായ ആധാരത്തെ വിചാരം ചെയ്യണം. ഉണ്മയിൽ ചലനം ഇല്ലെങ്കിൽ പ്രപഞ്ചം എങ്ങനെ അതിൽ പ്രകടമാകുന്നു? ഉണ്മ ചലനാത്മകം ആയിരുന്നാൽ അല്ലെ അതിനെ നിത്യസത്യം എന്നൊക്കെ പറയാൻ ആകൂ. നിരന്തരം പരിണാമം ഇല്ലാതെ കെട്ടി കിടക്കുന്നതു ജഡമായിരിയ്ക്കില്ലേ? അത് എങ്ങനെ ചൈതന്യമാകും? ഇങ്ങനെ നോക്കുമ്പോൾ ആപേക്ഷികമായ ചലനാത്മകത കേവലം, അത്യന്തികം, പരമം എന്നൊക്കെ വിശേഷിപ്പിയ്ക്കുന്ന ബോധത്തിനുണ്ടാകില്യേ? ഇവിടെ മനസിലാക്കേണ്ടത് വളരെ യുക്തമായ വളരെ സൂക്ഷ്മവിചാരത്തിൽ നിന്നു ഉണ്ടാകുന്ന സംശയം ആണ്.

വളരെ വളരെ സന്തോഷം, പക്ഷെ സൂചിപ്പിയ്ക്കാനേ പറ്റൂ. വിശദമാകണമെങ്കിൽ വളരെ വിസ്‌കൃതമായി ഏതാണ്ട് പ്രക്രിയകളിൽ കൂടെ കടന്നുപോകണം. പക്ഷെ ഒന്ന് മാത്രം പറയട്ടെ. ബ്രഹ്മത്തിൽനിന്ന്‌ പ്രപഞ്ചാകാരം സംഭവിച്ചു എന്ന് പറയുന്ന സന്ദർഭത്തിൽ അവിടെ ഒരു സ്പന്ദനം അവിടെ ഒരു ഇച്ഛാവിശേഷം പ്രകടമായതായി ശാസ്ത്രം പറയുന്നു. “തത് ത്യക്ഷതാഃ ഈക്ഷാം ചക്രേ” എന്നൊക്കെ ഉപനിഷത്തുകളിൽ ഈ വിഷയം വ്യക്തമായി പ്രതിപാദിയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അവിടെ ആണ് ചോദ്യം വരുന്നത്.  ‘ഈക്ഷാം ചക്രേ’… അവൻ ചിന്തിച്ചു അവൻ സങ്കല്പിച്ചു. ‘തത് ത്യയ്ക്ഷതാ’ ബ്രഹ്മം ഈക്ഷണം ചെയ്തു, തുടങ്ങിയ സന്ദർഭങ്ങളിൽ പറയപ്പെട്ട ഈക്ഷാ സങ്കൽപം, എന്നി ചലനം അതു എങ്ങനെ വന്നു ചേർന്നു? അത് ബ്രഹ്മത്തിൽ സ്വരൂപതയാൽ ഉള്ളതാകുന്നുവോ? ഇത് ചിന്തിയ്ക്കുന്ന സമയത്താണ് നമ്മൾ ബ്രഹ്മത്തിൽ അഭിന്നയും അനന്യയും ആയ ശക്തി വിശേഷത്തെ കുറിച്ച് ചിന്തിയ്ക്കുന്നത്. ബ്രഹ്മത്തിൽ അഭിന്നയും അനന്യയും ആയ ശക്തി വിശേഷത്തിനാകുന്നു “മായ” എന്ന് നമ്മൾ പറയുന്നത്. ‘മായ’ ഭിന്നമല്ല, അഭിന്നയാണ്. പക്ഷെ പ്രകടമാകുമ്പോൾ ഭിന്നയെന്ന പോലെ നിരൂപണം ചെയ്യപ്പെടുന്നതും, സ്വരൂപതയാൽ അഭിന്നയായിരിയ്ക്കുന്നതുമായ മായ സാങ്കല്പികമാണ്‌. മായയുടെ ചേർച്ചയാണ് ഈ ‘ഐക്ഷത ഈക്ഷാം ചക്രേ’ തുടങ്ങിയ ചലനങ്ങൾക്ക് പിന്നിൽ. കേവലമായ സത്യത്തിൽ, കേവലമായ ഉണ്മയിൽ യാതൊരു ചലനഭാവവും നമുക്ക് നിരൂപണം ചെയ്യാൻ കഴിയില്ല.

No comments: