നവരാത്രിയുമായി ബന്ധപ്പെട്ട 9 പ്രധാന ദേവീ ക്ഷേത്രങ്ങൾ
Thursday 14 October 2021 1:20 PM IST
ഹൈന്ദവ ആരാധനയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസം ഭഗവതിയെ പാർവതിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്നു നാൾ സരസ്വതിയായും സങ്കൽപ്പിച്ചാണ് പൂജ. നവരാത്രിയുമായി ബന്ധപ്പെട്ട് പ്രശസ്തമായ 9 ക്ഷേത്രങ്ങൾ;
1.ശൈലപുത്രി ക്ഷേത്രം, വാരണാസി

നവരാത്രി പൂജയുടെ ആദ്യ ദിവസമാണ് ശൈലപുത്രി ദേവിയെ ആരാധിക്കുന്നത്.ഹിമാലയത്തിന്റെ പുത്രി എന്നാണ് ദേവി അറിയപ്പെടുന്നത്.വാരണാസിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
2.ബ്രഹ്മചാരിണി ക്ഷേത്രം, വാരണാസി

നവരാത്രിയുടെ രണ്ടാം ദിവസമാണ് ബ്രഹ്മചാരിണി ദേവിയെ ആരാധിക്കുന്നത്. ആശ്രമത്തിൽ ജീവിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന പദത്തിനർത്ഥം.
3.ചന്ദ്രഗാന്ദ ക്ഷേത്രം, വാരണാസി

ദുർഗ്ഗാദേവിയുടെ മൂന്നാം ഭാവമാണ് ചന്ദ്രഗാന്ദ. അർത്ഥചന്ദ്രൻ എന്നാണ് പേരിനർത്ഥം. ധൈര്യത്തിന്റെ രൂപമെന്നും ചന്ദ്രിക എന്നും ചന്ദ്രഗാന്ദദേവി അറിയപ്പെടുന്നു.
4.ഖുശ്മന്ദ ക്ഷേത്രം, കാൺപൂർ

ദുർഗ്ഗാദേവിയുടെ നാലാം ഭാവമാണ് ഖുശ്മന്ദ,നാലാം ദിവസമാണ് ദേവിയെ ആരാധിക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവും പ്രശസ്തമായ ഖുശ്മന്ദ ക്ഷേത്രമാണ് കാൺപൂരിലേത്.
5.സ്‌കന്ദമാതാ ക്ഷേത്രം, വാരണാസി

അഞ്ചാം ദിവസത്തെ പൂജ സ്‌കന്ദമാതാ ദേവിക്കാണ് സമർപ്പിക്കുന്നത്. യുദ്ധദേവനായ കാർത്തികേയന്റെ മാതാവാണ് സ്‌കന്ദമാതാ.
6.കാത്ത്യായനി ക്ഷേത്രം, കർണാടക

കാത്ത്യായനന്റെ പുത്രിയും പാർവതിദേവിയുടെ ആറാം ഭാവവുമാണ് കാത്ത്യായനി ദേവി. വളരെ പ്രശസ്തമായ കാത്ത്യായനി ക്ഷേത്രമാണ് ബാണേശ്വറിലെ ശ്രീ കാത്ത്യായനി ക്ഷേത്രം. കോൽഹാപൂരിലും ആലപ്പുഴയിലുമാണ് മറ്റ് പ്രധാന ക്ഷേത്രങ്ങൾ.
7.കൽരാത്രി ക്ഷേത്രം, വാരണാസി

നവരാത്രിപൂജയുടെ ഏഴാം ദിവസമാണ് കൽരാത്രി ദേവിയെ ആരാധിക്കുന്നത്. രാക്ഷസ സംഹാരിയെന്നാണ് ദേവി അറിയപ്പെടുന്നത്. ഓരോ ദിവസത്തിന്റെയും രാത്രിയുടെ ദേവി എന്നാണ് കൽരാത്രി ദേവി അറിയപ്പെടുന്നത്.
8.മഹാഗൗരി ക്ഷേത്രം, ലുധിയാന

നവരാത്രിയുടെ എട്ടാം ദിവസമാണ് മഹാഗൗരിദേവിയെ പൂജിക്കുന്നത്. ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ദേവി എന്നാണ് മഹാഗൗരി ദേവി അറിയപ്പെടുന്നത്. വാരണാസിയിലും ലുദിയാനയിലുമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
9.സിദ്ധിദാത്രി ക്ഷേത്രം, സാഗർ
പാർവതിദേവിയുടെ ഒൻപതാം അവതാരമാണ് സിദ്ധിധാത്രി. നവരാത്രി പൂജയുടെ ഒൻപതാം ദിവസമാണ് ദേവിയെ പൂജിക്കുന്നത്. വാരണാസിയിലും മദ്ധ്യപ്രദേശിലുമാണ് പ്രധാന സിദ്ധിദാത്രി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Keralakaumudi
No comments:
Post a Comment