Sunday, October 24, 2021

 യഥാർത്ഥ ഗുരു ശിഷ്യനെ ഒരിക്കലും കൈവിടില്ല.

ഗുരുവിന്റെ ആശ്രമത്തിൽ ഉള്ള ഒരു ശിഷ്യന് ഒരു ദിവസം വിവാഹം കഴിക്കണമെന്ന് ആഗ്രഹത്തോടെ 10 വർഷത്തെ അവധി എടുത്തു തന്റെ വീട്ടിൽ പോയി വിവാഹം കഴിച്ചു ഒരു കുട്ടിയും ആയി. 10 വർഷം കഴിഞ്ഞു ഗുരു വന്നു ശിഷ്യനെ ആശ്രമത്തിൽ വരാൻ പറഞ്ഞു . ശിഷ്യൻ പറഞ്ഞു കുട്ടിക്ക് 8 വയസ്സ് മാത്രം പ്രായം അവന് 18 വയസ്സാകട്ടെ എന്നിട്ട് ആശ്രമത്തിൽ വരാം. വീണ്ടും10 വർഷം കഴിഞ്ഞു ഗുരു വന്നു വിളിച്ചു. ശിഷ്യൻ പറഞ്ഞു ഒരു പത്തു വർഷം കൂടി വേണം മകന്റെ വിവാഹം കഴിയട്ടെ.  വീണ്ടും10 വർഷം കഴിഞ്ഞു ഗുരു വന്നു. ശിഷ്യൻ പറഞ്ഞു പേരക്കുട്ടിയെ ലാളിച്ചു മതിയായില്ല. 10 വര്ഷം കൂടി കഴിഞ്ഞ നിശ്ചയം വരാം. ഇതിനിടയിൽ ശിഷ്യൻ മരിച്ചു. 10 വർഷം കഴിഞ്ഞു ഗുരു വന്നു. ശിഷ്യൻ മരിച്ച വിവരം അറിഞ്ഞു. ഗുരു വീട്ടിൽ പട്ടികൂട്ടിൽ ഒരു പട്ടിയെ കണ്ടു. ഗുരുവിനു മനസ്സിലായി ഇത്‌ തന്റെ ശിഷ്യൻ തന്നെ എന്ന്. പട്ടിയുടെ ഭാഷ അറിയാമായിരുന്ന ഗുരു പറഞ്ഞു ഇപ്പോഴെങ്കിലും എന്റെ കൂടെ വരാമോ. പട്ടി പറഞ്ഞു ഞാൻ വളരെ ബുദ്ധിമുട്ടി പണിഞ്ഞ കെട്ടിടം ആണ്. ഇതൊക്കെ സൂക്ഷിക്കുക എന്നത് എന്റെ ജോലിയല്ലേ. ഇതു കേട്ട് ഗുരു മടങ്ങി. വീണ്ടും10 വർഷം കഴിഞ്ഞു ഗുരു വന്നു. ഗുരു വീട്ടിൽ ഉള്ളവരോട് ചോദിച്ചു ഇവിടെ ഉണ്ടായിരുന്ന പട്ടി എവിടെ. അവർ പറഞ്ഞു പട്ടി 8 വർഷം മുമ്പാണ് മരിച്ചത്. ഗുരു ജ്ഞാന ദൃഷ്ടി കൊണ്ടു മനസ്സിലാക്കി ശിഷ്യൻ ഒരു പാമ്പിന്റെ ജന്മമെടുത്ത വീട്ടിലെ സ്വർണാഭരണങ്ങൾ വച്ചിരിക്കുന്ന അലമാരയുടെ പുറകിൽ ഉണ്ടെന്നു. ഗുരു വീട്ടുകാരോട് പറഞ്ഞു ഒരു പാമ്പ് അലമാരയുടെ പുറകിൽ ഉണ്ട്. അതിനെ അധികം ഉപദ്രവിക്കാതെ എടുത്തു കളയാൻ പറഞ്ഞു. മറ്റ് കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. പാമ്പിനെ കണ്ട് പേടിച്ച വീട്ടുകാർ നല്ല തല്ലും കൊടുത്തു പാമ്പിനെ എടുത്ത വെളിയിൽ കളഞ്ഞു. ഗുരു കാരുണ്യത്തോടെ പാമ്പിനെ എടുത്തു തന്റെ ആശ്രമത്തിൽ കൊണ്ടുപോയി വളർത്തി ജ്ഞാനോപദേശം ചെയ്ത് മോക്ഷം കൊടുത്തു.

ഗുരുസമക്ഷം

No comments: