ഒരുസരസശ്ലോകം ( ചാടു ശ്ലോകം)
അദ്യാഷ്ടമീതി നവമീതി ചതുർദശീതി
ജ്യോതിഷ്യവാചോപവസന്തി ഭക്ത്യാ |
അഹോ ! ശ്രുതേസ്തത്വമസീതി വാക്യം
ന വിശ്വസന്തീത്യത്ഭുതമേതദേവ ||
"ഇന്ന് അഷ്ടമിയാണ് എനിക്ക് ഭക്ഷണം വേണ്ട " "ഇന്ന് നവമിയാണ് ഞാനുപ വാസത്തിലാണ് , ചതുർദശിയാണ് ഒന്നും കഴിക്കുന്നില്ല ...... ഇങ്ങനെ ചിലർ പറഞ്ഞ് കേൾക്കാം..... ഇതൊക്കെ ചിലജ്യോതിഷജ്ഞർ പറഞ്ഞറിഞ്ഞാണ് ആചരണം. അയ്യോ ! കഷ്ടം ! തത്ത്വമസി (അത് , ഈശ്വരൻ , നീ തന്നെയാണ് ) എന്ന ശ്രുതി വാക്യം, വേദവാക്യം, ആരും വിശ്വസിക്കുന്നില്ലല്ലോ എന്നതാണത്‌ഭുതം.
മൂഢവിശ്വാത്തിലേ ജനങ്ങൾക്ക് അധികം ഇഷ്ടം എന്ന് സാരം.
No comments:
Post a Comment