_*മിഹിരൻ*_
വിക്രമാദിത്യ മഹാരാജാവിന്റെ ദർബാറിലെ *ജ്യോതിഷ* അതികായന്മാരിൽ പ്രധാനി... !!
ഒരിക്കൽ ആ രാജധാനിയിലെ പ്രഗത്ഭരായ ജ്യോതിഷികളെല്ലാം കൂടി *മഹാരാജാവിന്റെ പുത്രന്റെ* ഗ്രഹനില നോക്കി... !!
ഓരോരുത്തരും അവരവരുടെ അഭിപ്രായം പറഞ്ഞു.. ചിലർ പറഞ്ഞു... കുമാരനു ഏറ്റവും മോശവും ഉത്കണ്ഠജനകവുമായ സമയമായിരിക്കും അവന്റെ 18 വയസ്സിലെ പിറന്നാൾ എന്നു...
മറ്റു ചിലർ പറഞ്ഞു.. അവനു ചില അപകടങ്ങൾ പറ്റും... എന്നാൽ മറ്റു ചിലർ പറഞ്ഞു... അവനു മുറിവ് ഉണ്ടാവും... ചിലർ പറഞ്ഞു നായാട്ടിനിടെ അപകടം ഉണ്ടാവാം..
എന്നാലോ.. ഈ ജ്യോതിഷികൾ ആരും തമ്മിൽ അഭിപ്രായ ഐക്യം ഉണ്ടായിരുന്നില്ല...
എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം വിക്രമാദിത്യ രാജാവ് *സൂര്യഭഗവാന്റെ* അനുഗ്രഹം സിദ്ധിച്ച *മിഹിരന്റെ* അഭിപ്രായം ആരാഞ്ഞു.... !!
സദസ്സ് നിശബ്ദമായി... അദ്ദേഹം പറഞ്ഞു...
*"അല്ലയോ മഹാമതേ.... നമ്മളുടെ ഈ കുമാരൻ ഒരു വരാഹത്തിന്റെ ആക്രമണത്താൽ കൊല്ലപ്പെടും.... !!"*
മനുഷ്യസാധ്യമായ യാതൊരു പരിഹാരങ്ങൾക്കും *കുമാരനെ മരണ* വക്ത്രത്തിൽ നിന്നും രക്ഷപ്പെടുത്തുക *അസാധ്യമാണ്*....
അവശ്യം അനുഭോക്തവ്യം കൃതം കർമ്മം ശുഭാശുഭം.!!
എന്തൊക്കെ മുൻകരുതലുകൾ എടുത്താലും നമ്മളുടെ കുമാരൻ ഇന്ന തീയ്യതിയിൽ ഇന്ന മണിക്കൂറിൽ അവൻ യമരാജലോകം പോകും... !!
കാലം കടന്നു പോയി... പ്രവചനം ഫലിക്കണ്ട കാലമായി.... *വരാഹമിഹിരൻ* പറഞ്ഞ ദിവസം ആഗതമായി... സദാ ജാഗരൂകരായ ആയുധധാരികളായ അംഗരക്ഷകരുടെ അകമ്പടിയോടെ രാജകുമാരൻ നടന്നു.. അങ്ങനെ മിഹിരൻ പ്രവചിച്ച സമയം ആഗതമായി.. അസ്തമിക്കാൻ കുറച്ചു നേരം മാത്രം...
രാജാവ് സാധ്യമായ എല്ലാ സുരക്ഷകളും തന്റെ കുമാരന്റെ സുരക്ഷക്കായി ഉപയോഗിച്ചു.. തങ്ങളുടെ ഏഴുനില മാളികയിലെ വിശാലമായ ദർബാർ ഹാളിൽ എല്ലാവരും അക്ഷമരായി നിലകൊണ്ടു... !!
ആ മാളികയിലെ പടിക്കെട്ടുകൾ എല്ലാം തന്നേ സായുധരായ പടയാളികളെ കൊണ്ടു നിറഞ്ഞു... ദർബാർ ഹാളിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള നിലയിലേക്ക് രാജകുമാരൻ മാറ്റപ്പെട്ടു.. !!
രാജാവ് മിഹിരനെ വിളിച്ചു എന്നിട്ട് പറഞ്ഞു...
*"അല്ലയോ മിഹിരാ എവിടെയോ താങ്കൾക്കു പിഴച്ചിരിക്കുന്നു... താങ്കൾ പറഞ്ഞതുപോലെ സംഭവിച്ചാൽ മിഹിരൻ എന്നുള്ള താങ്കളുടെ പേരിനൊപ്പം വരാഹ എന്നുള്ള രാജകീയപട്ടം കൂടി നാം നൽകും... പക്ഷേ ഇനിയും കേവലം വിനാഴികകൾ മാത്രം... ഇത്രയും ആയുധ ധാരികളായ പടയാളികൾ ഉള്ളപ്പോൾ ഒരു മനുഷ്യനും കടന്നുപോവാൻ ആവില്ല.. പിന്നേ എങ്ങനെ ആണ്.... ഒരു വരാഹം... അതായത് വന്യമൃഗം ആയ പന്നി കടന്നുവരിക... താങ്കൾ ഒന്നുകൂടി പരിശോദിച്ചു നോക്കൂ... എവിടെയാണ് പിഴച്ചതെന്നു.... !!"*
സദസ്സ് തീർത്തും നിശബ്ദമായി... എല്ലാവരും മിഹിരനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു... എന്നാൽ മിഹിരനാവട്ടെ.. തന്റെ ഫലത്തിൽ ഉറച്ചു നിന്നു.. !!
മിഹിരൻ തന്റെ ഫലത്തിൽ ഉറച്ചു നിന്നത് എല്ലാവരെയും അതിശയപ്പെടുത്തി.... ഓരോരോ വിനാഴികയിലും ഭടന്മാർ വന്നു കുമാരന്റെ അവസ്ഥ പറഞ്ഞുകൊണ്ടിരുന്നു.. ആദ്യത്തെ ഭടൻ... രണ്ടാമത്തെ ആൾ... മൂന്നാമത്തെ ആൾ... *നാലാമത്തെ* ആൾ വന്നു കുമാരൻ സുരക്ഷിതനെന്നു പറഞ്ഞപ്പോൾ *മിഹിരൻ എതിർത്തു*... !!
രാജാവ് പിന്നേയും മിഹിരനോട് എവിടെയോ തന്റെ കണക്കുകൾ പിഴച്ചിരിക്കുന്നു ഒന്നുകൂടി പരിശോധിക്കുവാൻ ആവശ്യപ്പെട്ടു... മിഹിരൻ വഴങ്ങിയില്ല... പകരം കുമാരൻ മരണപ്പെട്ടു എന്നു ശഠിച്ചു... !!
ഭടന്മാർ അതു നിഷേധിച്ചു... കുമാരൻ തന്റെ സഹചാരികളുമായി അവിടെ കളിക്കുന്നു എന്നവർ അറിയിച്ചു.... എന്നാൽ അതു നോക്കി വരാം എന്നു രാജാവ് തീരുമാനിച്ചു.. !!
രാജാവും പരിവാരങ്ങളും ഏഴാം നിലയിൽ എത്തി... അവിടെ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കുമാരന്റെ സഹചാരികൾ രാജാവ് വന്നതറിഞ്ഞില്ല... !!
രാജാവ് ഒന്നു ഞെട്ടി... തന്റെ മകൻ ആ കൂട്ടത്തിൽ ഇല്ല... !!... രാജാവ് ആ മുറിയോട് ചേർന്നുള്ള മട്ടുപ്പാവിലേക്കു ചെന്നു... അങ്ങോട്ടുള്ള വാതായനം തുറന്നു നോക്കി.. അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു... !!
തന്റെ മകൻ അവിടെ ചോരയിൽ കുളിച്ചു കിടക്കുന്നു... *അവിടെ ഇരുമ്പ് കൊണ്ടു നിർമ്മിച്ച കൃത്രിമമായ വരാഹത്തിന്റെ തേറ്റ നെഞ്ചിൽ കൊണ്ടു മുറിവുണ്ടായി മകൻ മരിച്ചു കിടക്കുന്നു...* !!
ഈ കൃത്രിമമായ വരാഹം അവിടെ വന്നതു... ആ ഗോപുരത്തിന്റെ ഏറ്റവും മുകളറ്റമായ ആ മട്ടുപ്പാവിന്റെ മുകളിൽ ആയിരുന്നു *രാജവംശത്തിന്റ ധ്വജസ്തംഭം* സ്ഥാപിച്ചത് കൃത്രിമമായുണ്ടാക്കിയ ഈ *വരാഹ പ്രതിമയുടെ* മുകളിൽ ആയിരുന്നു.. *രാജചിഹ്നം* ആയിരുന്നു ഈ *വരാഹം..* !! 🐗
കുറച്ചു നേരം കളിയിൽ മുഴുകിയ കുമാരൻ കുറച്ചു ശുദ്ധവായു കിട്ടുന്നതിനായി മട്ടുപ്പാവിൽ എത്തിയതും വീശിയടിച്ച കാറ്റിൽ ധ്വജസ്തംഭം പൊട്ടിയടരുകയും ഇരുമ്പിൽ തീർത്ത വരാഹ പ്രതിമ കുമാരന്റെ വക്ഷസ്സിൽ പതിച്ചു മരണ ഹേതു ആവുകയും ചെയ്തു... !! ഇവിടെ മിഹിരൻ *വരാഹ മിഹിരൻ* ആവുന്നു... !!... ജ്യോതിഷത്തിന്റെ കുലപതി
No comments:
Post a Comment