*🕉️
*ജ്ഞാന-യോഗ-ഭക്തി മാർഗ്ഗങ്ങളിലൂടെ ഈശ്വരസ്വാരൂപ്യം നേടിയ പ്രാചീന ദേശത്തിലെ സിദ്ധപരമ്പരകൾ പ്രസിദ്ധമാണ്. അതിൽ പ്രധാനപ്പെട്ടവർ പതിനെട്ട് പേരാണ് എന്ന് കരുതപ്പെടുന്നു. ഭാരതത്തിന്റെ അധ്യാത്മിക ശക്തിവിശേഷത്തിന്റെ ചാലകശക്തികളായി ഈ സിദ്ധരുടെ ജീവസമാധികൾ തമിഴ്നാടിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു*.
*1.തിരുമൂലർ*
*2.രാമദേവർ*
*3.കുംഭമുനി (അഗസ്ത്യർ)*
*4.എടയ്ക്കാടർ*
*5.ധന്വന്തരി*
*6.വാല്മീകി*
*7.കമലമുനി*
*8.ഭോഗനാതർ*
*9.മച്ചമുനി (മത്സ്യേന്ദ്രനാഥ്)*
*10.കൊങ്കണർ*
*11.പതഞ്‌ജലി*
*12.നന്ദിദേവർ*
*13.കരുവൂരാർ*
*14.പാമ്പാട്ടി സിദ്ധർ*
*15.സട്ടൈമുനി*
*16.സുന്ദരനന്ദദേവർ*
*17.കൊരക്കർ(ഗോരഖ്നാഥ്)*
*18.കൊതുംബയ്*
*എന്നിവരാണ് ആ പതിനെട്ട് പേർ.*
*ഇവരുടെ സമാധിസ്ഥലങ്ങളിലാണു ഇന്നുകാണുന്ന പല മഹാക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് എന്ന സത്യം അധികമാളുകൾക്കും അറിവുള്ള കാര്യമല്ല. താഴെ പറയുന്ന സ്ഥലങ്ങളാണ് പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങൾ എന്നു വിശ്വസിയ്ക്കപ്പെടുന്നു..*.
*1. തിരുമൂലർ- തില്ലയിൽ (ചിദംബരം ശ്രീനടരാജക്ഷേത്രം) സമാധി കൊള്ളുന്നു.*
*2.രാമദേവർ - അളകർമലയിൽ സമാധി കൊള്ളുന്നു*.
*3.അഗസ്ത്യർ (കുംഭമുനി) -തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ സമാധി കൊള്ളുന്നു*.
*4.കൊങ്കണമുനി - തിരുപ്പതി ശ്രീവെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു.*
*5.കമലമുനി- തിരുവരാവൂർ ശ്രീത്യാഗരാജമഹാക്ഷേത്രത്തിൽ സമാധികൊള്ളുന്നു*
*6.ചട്ടമുനി- ജ്യോതിരംഗം ( ശ്രീരംഗം) ശ്രീരംഗനാഥക്ഷേത്രം സമാധിസ്ഥാനം*.
*7.കരുവൂരാർ- കരൂർ ശ്രീ കല്യാണ പാശുപതേശ്വര മഹാക്ഷേത്രം സമാധിസ്ഥാനം*
*8.സുന്ദരാനന്ദർ- മധുര മീനാക്ഷി ക്ഷേത്രത്തിൽ (കൂടൽ-മധുര) സമാധികൊള്ളുന്നു*
*9.വാല്മീകി- എട്ടുകുടി ശ്രീ മുരുഗൻ ക്ഷേത്രം സമാധിസ്ഥാനമത്രെ.*
*10.നന്തിദേവർ- ശ്രീ കാശി വിശ്വനാഥ ക്ഷേത്രം നന്ദിദേവരുടെ സമാധിസ്ഥാനമത്രെ*.
*(18 ജീവസമാധികളിൽ തമിഴ്നാടിന് വെളിയിലുള്ള ഏക സിദ്ധപീഠം)*
*11.പാമ്പാട്ടി സിദ്ധൻ- പതിയിരി ശ്രീശങ്കരൻ കോവിൽ സമാധിസ്ഥനമത്രെ.*
*12.ഭോഗനാഥർ- പഴനിമല ശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാഥരുടെ സമാധിസ്ഥാനമത്രെ.*
*13.മച്ചമുനി /മത്സ്യേന്ദ്രനാഥർ- തിരുപ്പുറംകുണ്ഡ്രം മഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ.*
*14.കോരക്കർ(ഗോരഖ്നാഥ്)- പാരൂർ മഹാക്ഷേത്രം സമാധി സ്ഥാനമത്രെ.. (നവനാഥപരമ്പര സ്ഥാപിച്ചത് ഇദ്ദേഹമാണ്)*
*15.പതഞ്ജലി- ബ്രഹ്മപുരേശ്വര ക്ഷേത്രം തിരുപ്പാട്ടൂർ പതഞ്ജലി മഹർഷിയുടെ സമാധിസ്ഥാനമത്രെ*.
*16.ധന്വന്തരി- ജ്യോതിവൈത്തീശ്വരൻ കോവിൽ ധന്വന്തരിമഹർഷിയുടെ സമാധിസ്ഥനമത്രെ.*
*17. കുതംബയ്- മയിലാടുംതുറൈ (തികഴ്മയൂരം/മായാവരം) പെരിയകോവിൽ സമാധിസ്ഥാനമത്രെ.*
*18.ഇടയ്ക്കാടർ- തിരുവണ്ണാമല ശ്രീഅരുണാചലശ്വര മഹാക്ഷേത്രം സമാധിസ്ഥാനമത്രെ.*
*കേരളത്തിലെ ശക്ത്യാരാധനാപ്രധാനമായ 13* *ക്ഷേത്രങ്ങൾ (ശാക്തേയക്കാവുകൾ) -*
*കേരളത്തിന്റെ വടക്കേയറ്റത്തു നിന്നും...*
*നിലേശ്വരത്തെ മന്നുംപുറത്തു കാവ്*
*പഴയങ്ങാടിക്കടുത്തുള്ള* *തിരുവർക്കാട്ടുകാവ്*
*വളപട്ടണത്തിലുള്ള* *കളരിവാതുക്കൽക്കാവ്*
*മട്ടന്നൂരിന്നടുത്തുള്ള* *മാമനിക്കുന്നുകാവ്*
*കൂത്തുപറമ്പിന്നടുത്തുള്ള* *തിരുവഞ്ചേരിക്കാവ്*
*വടകരക്കടുത്തുള്ള* *കളിയാംവള്ളിക്കാവ്*
*കൊയിലാണ്ടി കൊല്ലം* *പിഷാരിക്കാവ്*
*കോഴിക്കോട്* *തിരുവലയനാട്ടുകാവ്*
*പട്ടാമ്പിക്കടുത്തുള്ള കൊടിക്കുന്നത്തുകാവ്*
*അങ്ങാടിപ്പുറത്തുളള* *തിരുമാന്ധാംകുന്ന്കാവ്*
*കൊടുങ്ങല്ലൂരിലെ* *ശ്രീകുരുംബക്കാവ്*
*തിരുവല്ലയിലെ മുത്തൂറ്റുകാവ്*
*മാന്നാറുള്ള* *പനയന്നാർക്കാവ്*
*എന്നീ പതിമൂന്ന് കാവുകൾ അഥവാ ശക്തിപീഠങ്ങൾ കേരളഭൂമിയുടെ രക്ഷാകവചങ്ങളായി സ്ഥിതി ചെയ്യുന്നത് പോലെ ഭാരതത്തിന്റെ മറ്റൊരു സംരക്ഷണ കവചമായി തമിഴ് മണ്ണിൽ ഈ സിദ്ധപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. ആയിരത്താണ്ടുകളായി അധിനിവേശ ശക്തികളുടെ ഗൂഢവും കുത്സിതവുമായ പരിശ്രമങ്ങളും ആക്രമണങ്ങളും ഭാരതഭൂമി അതിജീവിക്കുന്നത് ഇവയുൾപ്പെടെ ഭാരതത്തിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഇത്തരം സിദ്ധ-ശക്തിപീഠങ്ങളുടെ അനുപമശക്തിവിശേഷത്താലാണ്. 🙏
കടപ്പാട്
No comments:
Post a Comment