Thursday, August 01, 2019

ചന്ദ്രയാന്‍: വേദകാലത്തെ ശാസ്ത്ര ഭാവന

Tuesday 30 July 2019 5:08 am IST
ചന്ദ്രയാന്‍ 2 ചന്ദ്രനിലിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വേദ കാലത്തെയും പുരാണങ്ങളിലെയും ലിഖിതങ്ങളുടെ വെളിച്ചത്തില്‍, ചാന്ദ്രപര്യവേക്ഷണത്തെക്കുറിച്ചുള്ള വിലയിരുത്തല്‍
ജി. മാധവന്‍ നായര്‍ (ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍)
പുരാണങ്ങളിലെ പരാമര്‍ശങ്ങളില്‍ എല്ലാവരെയും അതിശയിപ്പിക്കുന്നത് പുഷ്പകവിമാനം എന്ന യന്ത്രമാണ്. കഥയില്‍, രാവണന്റെ സാങ്കേതികസഹായി ഉണ്ടാക്കിയ വിമാനമാണത്. വേറൊരുഭാഗത്ത് ആധുനിക റോക്കറ്റ് സംവിധാനത്തെക്കുറിച്ച് പറയുന്നുണ്ട്. അതിലും വിവരണമില്ല. സൂര്യനില്‍നിന്ന് ഊര്‍ജം എടുത്ത് വൈദ്യുതിയുണ്ടാക്കി, ഘനവാതകങ്ങള്‍ (ഹെവി ഗ്യാസസ്) അയണൈസ് ചെയ്ത് ഒരു നോബിലൂടെ പുറത്തേക്ക് വിടുമ്പോള്‍ ഉണ്ടാകുന്ന പുറംതള്ളല്‍ ശക്തിയില്‍ റോക്കറ്റിനു മുകളിലേക്കോ വശങ്ങളിലേക്കോ പോകാന്‍കഴിയും.
കണ്‍സപ്റ്റ് (വിഭാവന) വച്ച് നോക്കുമ്പോള്‍ ചന്ദ്രയാന്റെ ലാന്‍ഡര്‍ ഏകദേശം അതേരീതിയിലാണ്. ചന്ദ്രനില്‍ വായുവില്ല. അപ്പോള്‍ പ്രൊപ്പല്ലറോ ജെറ്റോ പറ്റില്ല. ചെറിയൊരു റോക്കറ്റ് എഞ്ചിന്‍ അതിന്റെ ത്രസ്റ്റ് കണ്‍ട്രോള്‍ ചെയ്താണ് അതിനെ ഫ്‌ളോട്ട് ചെയ്യാന്‍ തയ്യാറാക്കുന്നത്. പഴയ സങ്കല്‍പ്പം ഇതില്‍നിന്ന് വ്യത്യസ്തമല്ല. പക്ഷേ അന്ന് വൈദ്യുതിയൊന്നുമില്ലാത്ത കാലത്ത് എങ്ങനെയാണ് അയണൈസ് ചെയ്യാനൊക്കെ പറ്റിയത്! ഇന്നിപ്പോള്‍ ഡീപ്പ് സ്പേസ് ട്രാവലിനുവേണ്ടി നമ്മള്‍ റോക്കറ്റ് ഉപയോഗിച്ചാല്‍ ഈ തത്വം ഉപയോഗിക്കേണ്ടിവരും. 
ഇനി ചൊവ്വയിലോ ശനിയിലോ അതിനും മുകളിലോ പോകണമെങ്കില്‍ അത്രയും ഊര്‍ജം കൊണ്ടുപോകാനാവില്ല. സൗരോര്‍ജം പരിവര്‍ത്തനം ചെയ്ത് ഉപയോഗിക്കേണ്ടിവരും. അതിന് പഠനം നടക്കുന്നു. ഉപഗ്രഹങ്ങളില്‍ വളരെചെറിയ മൈക്രോസിസ്റ്റംസ് പ്രവര്‍ത്തിക്കുന്നത് ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ഉപയോഗിച്ച്, സിയോണ്‍ വാതകം അയണൈസ് ചെയ്ത് അതുവഴിയാണ്. പഴയ ഗ്രന്ഥങ്ങളില്‍ പറയുന്ന തത്ത്വപ്രകാരമാണ്.
പക്ഷേ അന്ന് ഇത് ചെയ്തിട്ടുണ്ടോ എന്നതിന് തെളിവില്ല. അതിനാല്‍ ഒരു ശാസ്ത്ര ഭാവനയായേ കണക്കിലെടുക്കാന്‍ പറ്റൂ. ആധുനിക ശാസ്ത്രത്തിന്റെ കാര്യം എടുത്താല്‍ ഐന്‍സ്റ്റീന്‍ 1910ന് മുമ്പാണ് സിദ്ധാന്തങ്ങള്‍ കൊണ്ടുവന്നത്. പിന്നെയും 50 വര്‍ഷം കഴിഞ്ഞാണ് അത് ശാസ്ത്രമായി തെളിയിക്കപ്പെട്ടത്. അപ്പോള്‍ നമ്മുടെ ഋഷിവര്യന്മാര്‍ അവരുടെ ആറാം ഇന്ദ്രിയം ഉപയോഗിച്ച് കണ്ടെത്തിയ അറിവുകള്‍ നമുക്ക് നല്‍കിയതാണ്.
രാമായണത്തില്‍, ഒരമ്പു പലതായി വിഘടിച്ച് പല ലക്ഷ്യത്തില്‍ തറച്ചതായി വിവരിക്കുന്നുണ്ട്. ആധുനിക ടെക്നോളജി വച്ച് മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വെഹിക്കിള്‍ ഉണ്ട്. ഒരു റോക്കറ്റ് അയക്കുക. അതിന്റെ മുകളില്‍ അരഡസന്‍ ആണവായുധം ഉണ്ടാവും. അത് ലക്ഷ്യത്തിനടുത്തെത്തുമ്പോള്‍ പലതായി പലയിടങ്ങളില്‍ പതിക്കും. അമേരിക്കയ്ക്കും റഷ്യയ്ക്കും ഇതുണ്ട്. നമുക്കും സാധ്യമായി വരുന്നുണ്ട്. എന്നാല്‍ അസ്ത്രം വച്ച് എങ്ങനെ ഇത് ചെയ്യാനാവും? ആ ഭാവനയാണ് പ്രധാനം. ആഗ്‌നേയാസ്ത്രം ബ്രഹ്മാസ്ത്രം എന്നൊക്കെ പറയുന്നുണ്ട്. നമ്മുടെ പ്രതിരോധ ആയുധങ്ങള്‍ ആ സങ്കല്‍പ്പത്തിലുള്ളതാണ്.
ഇത്തരം വിഷയങ്ങളില്‍ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ ഇന്ത്യയില്‍ വേണ്ടത്ര പഠനം നടക്കുന്നില്ല. അടുത്തകാലത്ത് ചില ഊന്നല്‍ വന്നിട്ടുണ്ട്. പഴയ താളിയോലകള്‍ വിശകലനംചെയ്ത് പഠനം നടക്കുന്നുണ്ട്. ബ്രിട്ടീഷ് ആധിപത്യകാലത്ത് പല ഗ്രന്ഥങ്ങളും കടത്തിക്കൊണ്ടുപോയി. ജര്‍മന്‍കാരാണ് കൂടുതല്‍ പ്രയോജനപ്പെടുത്തിയത്. ഇന്ത്യയില്‍ അത്തരം കാര്യങ്ങള്‍ പഠിക്കാന്‍ സംവിധാനമുണ്ടാകണം. പഴയകാലത്ത് ഉണ്ടായിരുന്നവ സാധാരണക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പഠനം നടക്കുന്നു. വിദേശ അധിനിവേശങ്ങളില്‍ അവരുടെ അടിമത്തത്തിലായപ്പോള്‍ സ്വയം ചിന്തിക്കാതെ അവര്‍ക്കടിമകളായി. യൂറോപ്യന്‍ രാജ്യങ്ങള്‍ തന്ന വിവരങ്ങള്‍ വിനിയോഗിക്കാന്‍ ശീലിച്ചുപോയി. സാമ്പത്തിക-രാഷ്ട്രീയ രംഗത്ത് നാം പിന്നിലായി.
സ്വാതന്ത്ര്യാനന്തരം പല നേട്ടങ്ങളും ഈ രംഗത്ത് ഉണ്ടായി. നെഹ്റുവിന്റെ കാലത്ത് ഈ മേഖലയില്‍ ധാരാളം സ്ഥാപനങ്ങളും സംവിധാനങ്ങളുമുണ്ടായി. ഇന്നിപ്പോള്‍ നമുക്ക് അണുബോംബ് വരെ ഉണ്ടായിക്കഴിഞ്ഞു. അതുപയോഗിച്ച് വൈദ്യുതി, മെഡിക്കല്‍ ഗവേഷണം, കാര്‍ഷിക വൃത്തി തുടങ്ങിയവയ്ക്ക് ഉപയോഗിക്കാനായി. 20 വര്‍ഷം വൈകിയാണ് നമ്മള്‍ തുടങ്ങിയതെങ്കിലും ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാനുള്ള ശക്തിയായി. ഏതാണ്ട് എല്ലാ മേഖലയിലും പഴയ ഇന്ത്യയുടെ നിലവാരത്തിലെത്താന്‍ കഴിഞ്ഞു. വേദകാലത്തും പുരാണകാലത്തും ഇന്ത്യ ശാസ്ത്ര-സാങ്കേതിക കാര്യങ്ങളില്‍ ഏറ്റവും മുന്നിലായിരുന്നു. എന്നാല്‍ പഴയ പ്രതാപം പറഞ്ഞ് വെറുതെ ഇരിക്കാനാവില്ല. 
ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഒന്നും ചെയ്യാനാവില്ല. ഇപ്പോള്‍ ചന്ദ്രയാന്‍ രണ്ട് വിജയിച്ചു. ചില പ്രമുഖരുടെ പേരുമാത്രമാണ് നമ്മള്‍ അറിയുന്നത്. എന്നാല്‍ ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെ കൂട്ടായ പരിശ്രമമാണ്. ഗുരുകുല സമ്പ്രദായത്തിലുള്ള പഠന ഗവേഷണങ്ങളാണ് നമുക്ക് വേണ്ടത്. ഇന്ന് പക്ഷേ, അവിടുന്നും ഇവിടുന്നും വായിച്ചറിഞ്ഞ്, കറക്കിക്കുത്തി ഉത്തരം എഴുതി യോഗ്യത നേടുന്ന രീതിയാണ്. അതുകൊണ്ട് യഥാര്‍ത്ഥ നേട്ടം സാധിക്കില്ല. പുതിയത് കണ്ടെത്താനുള്ള ഒരുപാട് വിഷയങ്ങളുണ്ട്. ഗവേഷണം ചെയ്യാനുള്ള താല്‍പ്പര്യം പുതിയ തലമുറ കാണിച്ചാല്‍ കൂടുതല്‍ നേട്ടം രാജ്യത്തിനുണ്ടാക്കാം.
രാമായണത്തില്‍ സേതുബന്ധനത്തെക്കുറിച്ച് പറയുന്നുണ്ട്. അത് വാസ്തവമാണ്. നാസ ഗവേഷണത്തില്‍ സേതു കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ ഉപഗ്രഹങ്ങളും ചിത്രം എടുത്തിട്ടുണ്ട്. സേതുബന്ധനത്തില്‍, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്ലിനെക്കുറിച്ചു പറയുന്നു. വൈമാനിക ശാസ്ത്രത്തില്‍ പറയുന്നു, ചില ചെടികളുടെ നീരും ലോഹവും ചേര്‍ത്ത് വെള്ളത്തിനേക്കാള്‍ സാന്ദ്രത കുറഞ്ഞ ലോഹം ഉണ്ടാക്കാമെന്ന്. പരീക്ഷിച്ച് നോക്കേണ്ടതാണ്. ഇത്തരം പുതിയ ആശയങ്ങള്‍ അതിലൊക്കെയുണ്ട്. ഒരു വിമാനം അല്ലെങ്കില്‍ റോക്കറ്റ് ഉണ്ടാക്കാന്‍ കനംകുറഞ്ഞ, കട്ടികൂടിയ ലോഹമാണ് വേണ്ടത്. പൂനെയിലെ ഒരു സര്‍വകലാശാല പരിശ്രമം നടത്തി. ഒരു ലോഹം കണ്ടെത്തി. ഇനി അതിന്റെ ഘടന വേര്‍തിരിക്കാനും വന്‍തോതില്‍ ഉണ്ടാക്കാനും കഴിയണം. കുറേയെറെ ദൂരം പോകാനുണ്ട്. 
ചന്ദ്രയാന്‍ ഒന്നില്‍ കണ്ടെത്തിയതനുസരിച്ച് വെള്ളം ഐസ് കട്ടകളായി ചന്ദ്രന്റെ ദക്ഷിണ, ഉത്തര ധ്രൂവങ്ങളിലാണ് ഉള്ളത്. ദക്ഷിണ ധ്രൂവത്തിലെ സ്ഥിതിയാണ് കൂടുതല്‍ അനുഗുണം. സൂര്യപ്രകാശം ഏറെസമയം അവിടെ പതിക്കുന്നില്ല. വലിയ തണുപ്പാണ്, മൈനസ് നൂറ്റിയിരുപത് ഡിഗ്രി. വെള്ളമുണ്ടെങ്കില്‍ ഐസായി അവിടെയുണ്ടാകും. ഭാവിയില്‍ ചന്ദ്രനില്‍ ഇന്ത്യ ഒരു സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവിടമാണ് യോജ്യം. അതുകൊണ്ടാണ് ചന്ദ്രയാന്‍ രണ്ട് ദക്ഷിണ-ഉത്തരഭാഗത്തേക്ക് ലക്ഷ്യം വച്ചത്.
(രാമായണ മാസാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രഭാഷണത്തില്‍നിന്ന് - തയ്യാറാക്കിയത് കാവാലം ശശികുമാര്‍)


ദക്ഷിണാമൂർത്തി സ്തോത്രം-66

ഒരു വിത്തിൽ നിന്നും ഒരു വൃക്ഷം. ആ വൃക്ഷത്തിൽ നിന്നും അനേകം വിത്തുകൾ. ഓരോ വിത്തിൽ നിന്നും ഓരോ വൃക്ഷം. പിന്നേയും ഒരു വൃക്ഷത്തിൽ നിന്നും അനേക ലക്ഷം വിത്തുകൾ. ആയിരം പരമ്പര കഴിഞ്ഞ് ഒരു വിത്തെടുത്താലും ആദ്യത്തെ വിത്തിൽ എന്ത് പവർ ഉണ്ടായിരുന്നോ അതിപ്പോഴും ഉണ്ട്. 

ചെറിയ ചെറിയ ബാക്ടീരിയകൾ ഉണ്ട്. നമുക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാതെ അനേകം പ്രാണികൾ. ചിലത് ജനിച്ച് കഴിയുമ്പോൾ സ്വയം വിഘടിച്ച് രണ്ടായി മാറാറുണ്ട്.ചിലതിനെ ലാബുകളിൽ രണ്ടായിട്ട് മുറിക്കും. അപ്പോൾ ഒരു ജീവി രണ്ട് ജീവികൾ ആകും. ഇവിടെ രണ്ടും പൂർണ്ണം തന്നെ. ചൈതന്യം അത്ഭുത കാരണമാണ്. ചൈതന്യത്തിൽ നിന്ന് എന്തൊക്കെ തന്നെ ഉണ്ടായാലും ചൈതന്യം പൂർണ്ണമായി തന്നെ നിൽക്കുന്നു. അതിന്റെ സിദ്ധാന്തമെന്താണ്? ചൈതന്യത്തിൽ നിന്ന് വാസ്തവത്തിൽ ഒന്നും ഉണ്ടാകുന്നതേയില്ല. എങ്ങനെ ഉണ്ടാകും? ഉണ്ടാകുന്ന പോലെ ഒരു ഭ്രമം അത്രേയുള്ളു. ഒന്നും സൃഷ്ടിക്കപ്പെടുന്നത് തന്നെയില്ല.

ന നിരോധോ നച ഉത്പത്തിഹി ന ബന്ധോ ന ച സാധകഃ ന മുമുക്ഷുഹു നവേയ് മുക്തഃ ഇത്യേഷാ പരമാർത്ഥത 

ഒന്നും ഉണ്ടാകുന്നില്ല, ഒന്നും ലയിക്കുന്നില്ല ചൈതന്യം സദാ പൂർണ്ണമായിട്ട് തന്നെയിരിക്കുന്നു. എന്നാൽ പുറമേയ്ക്ക് നോക്കുമ്പോൾ കാര്യവും കാരണവും. അതു വച്ച് പ്രകൃതി നമുക്കൊരു കളിപ്പാട്ടം ഉണ്ടാക്കി തന്നിരിക്കുന്നു. എല്ലാത്തിനും നാം കാര്യ കാരണങ്ങൾ ചിന്തിച്ച് കൊണ്ടിരിക്കും. ചിലരുടെ ബുദ്ധിക്ക് ഇത് തന്നെ പണി. ഇതെങ്ങനെയുണ്ടായി? മായ ഈ ചോദ്യം നമ്മെ കൊണ്ട് ചോദിപ്പിക്കുന്നു. 

ഒരിക്കൽ ഒരു ഭക്തൻ ചോദിച്ചു രമണ മഹർഷിയോട് " ഭഗവാനേ ഈ ലോകം എങ്ങനെയുണ്ടായി?" അപ്പോൾ മഹർഷി തിരിച്ച് ചോദിക്കുകയുണ്ടായി. ഈ ലോകം ആർക്കാണ് ഉണ്ടായിട്ടുള്ളത്?  അല്ലാ ഭാവാനേ ഈ ലോകം ഞാൻ കാണുന്നുണ്ടല്ലോ. അതെ, നീ ഈ ചോദ്യം ചോദിക്കാൻ വേണ്ടി തന്നെയാണ് നിന്റെ മുന്നിൽ ഈ ലോകം നിൽക്കുന്നത്. എങ്ങനെയുണ്ടായി എന്ന ഈ ചോദ്യം ആത്മ സാക്ഷാത്കാരത്തിന് തടസ്സമായി നിൽക്കുന്നു. നമ്മുടെ ജിജ്ഞാസയെ ഉണർത്താൻ, പുറത്തേയ്ക്ക് കൊണ്ടു വരാൻ ഈ ചോദ്യം ഉപകരിക്കുന്നു. 

അപ്പോൾ വിശ്വം എങ്ങനെ കാണപ്പെടുന്നു?  കാര്യകാരണതയാ സ്വസ്വാമിസംബംധതഃ
അനേക വിധത്തിലുള്ള സംബന്ധമായി. എന്താ സംബന്ധം? ഞാൻ- എന്റെ യജമാനൻ, ശിഷ്യൻ-ഗുരു, അച്ഛൻ-മകൻ ഇതിന്റെയൊക്കെ പുറകിൽ അഹങ്കാരമാണ് . ഞാനൊരു വ്യക്തിയാണ് എന്ന് ധരിച്ചിട്ടാണല്ലോ മറ്റുള്ളവരുമായി സംബന്ധപ്പെടുന്നത്. 

ന മാതാ പിതാവാ ന ദേവാ ന ലോകാഹ ന വേദാ ന യജ്ഞാ ന തീർത്ഥം ഭ്രുവന്തി സുഷുപ്ത്വോ നിരസ്താദി ശൂന്യാത്മ ഗത്വാ തദൈ ഗോവശിഷ്ട ശിവ കേവലോഹം

എനിക്ക് അച്ഛനില്ല, അമ്മയില്ല, ഞാനാരുടേയും അച്ഛനോ അമ്മയോ അല്ല. എല്ലാം നിഷേധിച്ച് കഴിഞ്ഞാൽ തള്ളാൻ കഴിയാതെ അവശേഷിക്കുന്ന ശുദ്ധമായ ശിവമാണ് ഞാൻ, പ്രജ്ഞയാണ് ഞാൻ, ആത്മാവാണ് ഞാൻ .ആ ശുദ്ധ പ്രജ്ഞയിൽ അഥവാ ബ്രഹ്മത്തിൽ ഈ ഭേദങ്ങളൊന്നും കാണാനില്ല. എല്ലാ ഭേദങ്ങളും അസത് പ്രതീയതേ, അസത്താണ് , സത്യമല്ല.

ശിഷ്യചാര്യതയാ തഥൈവ പിതൃ പുത്രാദ്യാത്മനാ ഭേദതഃ |
എല്ലാ ഭേദങ്ങളും സ്വപ്നം പോലെയാണ്, വാസ്തവമല്ല. ഇവിടെ എന്തുണ്ട്? ഏകമേവ അദ്വതീയം രണ്ടില്ലാത്തതായ ആത്മ വസ്തു പരമാർത്ഥ സത്യം മാത്രമേയുള്ളു. 

Nochurji🙏🙏
Malini dipu 
മഹാ വൈദ്യനായ ശാസ്താവ്*


യസ്യ ധന്വന്തരിർ മാതാ പിതാ രുദ്രോ ഭിഷക്തമഃ
തം ശാസ്താരമഹം വന്ദേ മഹാവൈദ്യം ദയാനിധിം

*രോഗദുരിതപീഡകളിൽ നിന്നു രക്ഷനേടാൻ ഭക്തർ ആശ്രയിക്കുന്ന ധന്വന്തരീ മൂർത്തിയുടേയും വൈദ്യനാഥനായ ഭഗവാൻ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണ് ധർമ്മശാസ്താവ്*.
*അമൃതകലശം കൈയിൽ ധരിച്ചിരിക്കുന്ന ശാസ്താ പ്രതിഷ്ഠകൾ കേരളത്തിലുണ്ട്(തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശാസ്താവ്, ആറാട്ടുപുഴ ശാസ്താവ്). ധന്വന്തരീ മോഹിനീ സങ്കൽപ്പങ്ങൾ കൂടി ചേർന്ന ശാസ്താ ഭാവമാണിത്.അമൃതത്വം നൽകുന്നവനാണ് ശാസ്താവ്*. *ആത്മാവിൻറെ നിത്യതയിലേക്കു നയിക്കുന്ന ധർമ്മാമൃതം കൈയിൽ ധരിച്ച ദേവൻ എന്നു അറിഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞ ധർമ്മശാസ്താവിനെയാണ് വസിഷ്ഠ, പരശുരാമാദി മഹർഷിമാർ അമൃതകലശഹസ്തനായി പ്രതിഷ്ഠിച്ചിട്ടുള്ളത്*.

*കേരളത്തിലെ ചില ശാസ്താക്ഷേത്രങ്ങൾ ചികിത്സാ കേന്ദ്രങ്ങളുമായിരുന്നു. തകഴി ക്ഷേത്രവും അച്ചൻകോവിൽ ക്ഷേത്രവും ഉദാഹരണങ്ങൾ. അച്ചൻ കോവിൽ ശാസ്താവ് വിഷഹാരിയാണ് എന്ന് പ്രസിദ്ധമാണ്. അച്ചൻകോവിൽ ശാസ്താ വിഗ്രഹത്തിൻറെ വലതു കൈയിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനം സർപ്പവിഷത്തിനുള്ള സിദ്ധൗഷധമായി കരുതപ്പെടുന്നു. സമീപപ്രദേശങ്ങളിൽ വെച്ച് ആർക്കെങ്കിലും സർപ്പദംശനമേറ്റാൽ അവരെ ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു പതിവ്. ശാസ്താവിൻറെ കൈയിലെ ചന്ദനം മുറിവിൽ വെച്ചു കെട്ടുകയും ചന്ദനം കഴിപ്പിക്കുകയും ചെയ്യുന്നു. അതോടെ വിഷം ഇറങ്ങും എന്നാണ് വിശ്വാസം*.

 *വിഷംതീണ്ടിയവരേയും കൊണ്ട് അർദ്ധരാത്രിയിലാണ് എത്തുന്നതെങ്കിലും ശ്രീകോവിൽ നടതുറന്ന് മേൽശാന്തി ചന്ദനം നൽകണമെന്നതാണ് ക്ഷേത്രത്തിലെ രീതി. കാടിനു നടുവിലായ അച്ചൻകോവിൽ ക്ഷേത്രത്തിനു ചുറ്റുമുള്ളവർക്ക് സർപ്പദംശനം ഏൽക്കാനുള്ള സാധ്യതയും വളരെ കൂടുതൽ ആയിരുന്നു. അതുകൊണ്ടുതന്നെസംസാരവിഷം ഇല്ലാതാക്കുന്ന മഹാവൈദ്യനായ ശാസ്താവിനു വിഷഹാരിയുടെ ചുമതലകൂടി നിർവഹിക്കേണ്ടിയിരുന്നു*.

*തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വലിയ എണ്ണ മറ്റൊരു ഉദാഹരണമാണ്. വാതസംബന്ധിയായ രോഗങ്ങൾക്ക് മരുന്നായി ഇന്നും തകഴിയിലെ എണ്ണപ്രസിദ്ധമാണ്*.

 *ക്ഷേത്രപുനരുദ്ധാരണത്തിനു ധനമില്ലാതെ വിഷമിച്ച തകഴിയിലെ ഭക്തനായ ഒരു നായർക്ക് സ്വപ്‌നത്തിൽ ശാസ്താവ് പറഞ്ഞു നൽകിയതാണ് എണ്ണയുടെ കൂട്ട്. എണ്പിത്തിനാലു വിധം പച്ചമരുന്നുകളും അറുപത്തിനാലു വിധം അങ്ങാടി മരുന്നുകളും എള്ളെണ്ണ ഒഴികെയുള്ള നാനാവിധം എണ്ണകളും ചേർത്തു കാച്ചിയരിച്ചു ഉണ്ടാക്കുന്നതാണ് ഈ എണ്ണ. തകഴിയിലെ വലിയെണ്ണയുടെ മാഹാത്മ്യം ഐതിഹ്യമാലയിൽ വിശദമാക്കുന്നുണ്ട്*.
*ആത്മീയ ഉന്നതിയ്ക്കു വേണ്ട മരുന്നും ശാരീരികരോഗങ്ങൾക്കുള്ള മരുന്നും നൽകുന്ന വിധത്തിൽ ആയിരുന്നു നമ്മുടെ ചില ശാസ്താക്ഷേത്രങ്ങൾ നിലകൊണ്ടിരുന്നത് എന്നു സാരം*



*കാരിക്കോട്ടമ്മ*
മഹാബലി ഹാസ്യകഥാപാത്രമല്ല 

പരസ്യചിത്രങ്ങളിലും കോമഡി പരിപാടികളിലും പ്രത്യക്ഷനാകുന്ന മാവേലി കപ്പടാ മീശയും കുടവയറുമുള്ള ഒരു ഹാസ്യകഥാപാത്രമാണ്. ത്യാഗശീലനും ധര്‍മനിഷ്ഠനും മഹാബലവാനുമായ അസുരചക്രവര്‍ത്തിയെ കോമാളിയാക്കി ചിത്രീകരിക്കുന്നതിനെ വിമര്‍ശിക്കുകയാണ്...

വീണ്ടും ഒരോണംകൂടി വരവായി. മലയാളി മനസ്സുകളില്‍ മാവേലി സങ്കല്പവും ഒരുവട്ടംകൂടി ഉണരുകയാണ്. മാധ്യമങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും ഇന്ന് ഒരു ഹാസ്യകഥാപാത്രം എന്ന രീതിയിലാണ് മാവേലിയെ ചിത്രീകരിക്കുന്നത്. കുടവയറും കൊമ്പന്‍ മീശയും കിരീടവും ഓലക്കുടയും ഒക്കെ ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ രൂപം. എന്നാല്‍, എന്താണ് മാവേലിയെക്കുറിച്ചുള്ള യഥാര്‍ഥ സങ്കല്പം ?

മഹാബലി ചക്രവര്‍ത്തിയെപ്പറ്റി ആധികാരികമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം 'ശ്രീമദ് ഭാഗവതം' ആണ്. വിഷ്ണുഭക്തനായ പ്രഹ്ലാദന്റെ കൊച്ചുമകനാണ് പിന്നീട് അസുര ചക്രവര്‍ത്തിയായ മഹാബലി. ബലിയുടെ കാലഘട്ടം 'യജ്ഞ'സംസ്‌കാരം നിലനിന്നിരുന്ന കാലഘട്ടത്തിലായിരിക്കണം. യജ്ഞത്തിന്റെ ഒരു പ്രധാന ഭാഗം ദാനധര്‍മങ്ങള്‍തന്നെ. 'ബലി' എന്ന വാക്കുതന്നെ ദാനത്തെ പ്രതിനിധീകരിക്കുന്നതാണ്. സ്വത്തും ധനവും എടുത്തുവെക്കേണ്ടതല്ല; പകര്‍ന്നുകൊടുക്കേണ്ടതാണ് എന്ന ധാര്‍മികതയും നിലനിന്നിരുന്നു. വാസ്തവത്തില്‍ ഓണത്തിന്റെ സന്ദേശവും അതുതന്നെ.
പ്രതാപശാലിയായ ബലി ചക്രവര്‍ത്തി ഭൂലോകവും ദേവലോകവും ഒക്കെ കീഴടക്കിയപ്പോള്‍ ദേവന്‍മാര്‍ മോചനത്തിനായി മഹാവിഷ്ണുവിനെ സമീപിച്ചുവെന്ന് പുരാണം. വിഷ്ണു അതിനായി തിരഞ്ഞെടുത്ത സമയം ബലി ചക്രവര്‍ത്തി 'വിശ്വജിത്‌യാഗം' അനുഷ്ഠിക്കുമ്പോഴായിരുന്നു. ഈ യാഗാനുഷ്ഠാനത്തില്‍ ബ്രാഹ്മണരെ ആദരിച്ച് അവര്‍ക്ക് ധാരാളം സ്വത്തുക്കളും ധനവും ദാനം കൊടുക്കുന്ന പതിവുണ്ട്. ബലിയുടെ യജ്ഞശാലയില്‍ കുള്ളനായ ഒരു ബ്രാഹ്മണകുമാരന്റെ ബ്രഹ്മചാരീ ഭാവത്തില്‍ വിഷ്ണു വന്നതും മൂന്നടി മണ്ണുമാത്രം ആവശ്യപ്പെട്ടതുമായ കഥയെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

എല്ലാ സ്വത്തുക്കളും തന്നെത്തന്നെയും അദ്ദേഹം ദാനംചെയ്തത് ഒരു മഹാദാനമാവുകയും ബലി ചക്രവര്‍ത്തി 'മഹാബലി' ആവുകയും ചെയ്തു എന്നാണ് കഥയുടെ ചുരുക്കം. നര്‍മദാ നദിയുടെ വടക്കേതീരത്താണ് ബലി അശ്വമേധയാഗം (വിശ്വജിത്) നടത്തിയതെന്ന് ഭാഗവതം പറയുന്നു. നര്‍മദ മുതല്‍ മഹാബലിപുരം വരെയുള്ള തീരപ്രദേശമായിരിക്കണം 'മാവേലിനാട്' എന്ന് കരുതാം.
ഋഷിദര്‍ശനത്തില്‍ ജീവചൈതന്യത്തിന്റെ വിശ്വരൂപത്തെ മനുഷ്യരൂപത്തില്‍ അവതരിപ്പിച്ചാല്‍ ആ രൂപത്തിന്റെ കാല് പാതാളവും തല സ്വര്‍ഗവും എന്നുകാണാം. പതിന്നാല് ലോകങ്ങളില്‍ ബാക്കിയുള്ളവ ഇവയുടെ ഇടയിലും വരും. അതിലൊന്നാണ് സുതലം. ബലി ചക്രവര്‍ത്തിയെ പാതാളത്തിലാക്കിയപ്പോള്‍ (കാല്‍ച്ചുവട്ടില്‍) അസുരസൈന്യം അക്രമത്തിനൊരുങ്ങിയെങ്കിലും വിഷ്ണുപാര്‍ഷദന്മാര്‍ അവരെ തോല്പിച്ചു. ബലി ബന്ധനസ്ഥനായെങ്കിലും അദ്ദേഹത്തിന്റെ ധാര്‍മികതയും നീതിനിഷ്ഠയും വിശ്വചൈതന്യത്തോടുള്ള ഭക്തിയും മനസ്സിലാക്കിയ വിഷ്ണുഭഗവാന്‍ ബലിക്ക് ഉടനെത്തന്നെ ഇന്ദ്രലോകത്തേക്കാള്‍ സുന്ദരമായ 'സുതലം' തന്നെ കൊടുത്ത് അവിടത്തെ ചക്രവര്‍ത്തി ആക്കിയത്രെ. ഭൂമിക്കടിയിലേക്ക് ചവിട്ടിത്താഴ്ത്തി എന്നത് വസ്തുതകള്‍ ഗ്രഹിക്കാതെ ആരോ എഴുതിവിട്ടൊരു ആശയംമാത്രം.

മനുഷ്യനില്‍ത്തന്നെയാണ് ദേവാസുര ചിന്തകള്‍ ഉടലെടുക്കുന്നത്. അന്യോന്യം വിപരീതങ്ങളായ ഈ ചിന്തകളുടെ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ വിശ്വചൈതന്യ ചിന്തകളിലൂടെ മാത്രമേ അത് സമ്യക്കായി പരിഹരിക്കപ്പെടുകയുള്ളൂവെന്ന് താത്ത്വികവശം. ദാനം ചെയ്യാന്‍ തീരുമാനിച്ച ദേവചിന്തയും അസുരചിന്തയായി ആവിര്‍ഭവിച്ച താക്കീതുകളും തമ്മിലുണ്ടായ സംഘര്‍ഷം ബലി ചക്രവര്‍ത്തിയിലെ വിശ്വചൈതന്യചിന്തയാകുന്ന 'പ്രജ്ഞാന'ത്തിലൂടെ പരിഹരിക്കപ്പെട്ടു.

ധാര്‍മികതയും സത്യസന്ധതയും നീതിനിഷ്ഠയും മുഖമുദ്രയായിട്ടുള്ള മഹാബലിയെ ലക്ഷണയുക്തനായ ഒരു യുഗപുരുഷനായിട്ടുതന്നെ വേണം ചിത്രീകരിക്കാന്‍. അതാണ് കലാകാരന്റെ ധാര്‍മികത..
C&P
ശ്രീമദ് ഭാഗവതം 229* 

അയി സബല! മുരാരേ! പാണിജാനുപ്രചാരൈ:
കിമപി ഭവനഭാഗാൻ ഭൂഷയന്തൗ ഭവന്തൗ 

കാലിൽ നല്ല പാദസരങ്ങളൊക്കെ ഇട്ടു കൊടുത്തണ്ട് കുട്ടികൾക്ക്. 

കാലിന്റെ മുട്ടൂന്നി നടന്നിടുമ്പോൾ 
ശബ്ദം ശ്രവിക്കും ചിലമ്പിൽ നിന്നും 
നിർത്തീ നടത്തം പിറകോട്ടുനോക്കീ 
ശ്രവിച്ചിടാഞ്ഞങ്ങുനടന്നു വീണ്ടും. 

കുട്ടികളങ്ങനെ മുട്ടൂന്നി നടക്കുമ്പോ പാദസരം ഇങ്ങനെ ശബ്ദിക്കണു അത്രേ. എവിടുന്നോ ശബ്ദം കേൾക്കണ്ടല്ലോ, ഒന്ന് നിന്നു. പുറകോട്ടു നോക്കീട്ട് 
ശ്രവിച്ചിടാഞ്ഞങ്ങു നടന്നു വീണ്ടും. 
ശബ്ദം കേൾക്കാഞ്ഞിട്ട് വീണ്ടും നടന്നു.

അങ്ങനെ കുട്ടികൾ, 
വേഗത്തിലാകും ഗതിയെങ്കിലപ്പോൾ 
കേട്ടീടുമാശബ്ദവുമൊട്ടുവേഗം 
ഒട്ടേറെ ഈ മട്ടുരസിച്ചിടുമ്പോൾ 
വീഴാൻ തുടങ്ങും ചിലരോടിയെത്തും. 

ചിലപ്പോ കുറച്ച് വേഗം നടക്കുമ്പോ ചിലമ്പിന്റെ ശബ്ദം വേഗത്തിലങ്ങനെ കേൾക്കും. പതുക്കെ നടന്നാൽ പതുക്കെ കേൾക്കും.  വേഗത്തിൽ നടന്നു വീഴാൻ പോകുമ്പോൾ ഗോപികകൾ ഓടി വന്ന് എടുക്കും കണ്ണനെ.  അങ്ങനെ കുട്ടികൾ പതുക്കെ മുട്ടുകുത്തി നടക്കാണ്. 

കുട്ടികൾക്ക് ജാതകർമ്മം നാമകരണം ഇതൊക്കെ കഴിഞ്ഞാൽ ഇതേപോലെ  ലൗകികമായ ചില ഭാവങ്ങളുണ്ട്. കുട്ടി മുട്ടുകുത്താൻ തുടങ്ങി ക്കഴിഞ്ഞാൽ ചില സംസ്ക്കാരങ്ങളുണ്ട്. പടികടന്ന് കഴിഞ്ഞാൽ ചില സംസ്ക്കാരങ്ങളുണ്ട്. 

യശോദയും രോഹിണിയും കുട്ടികളുടെ കളികൾ നോക്കി അങ്ങനെ രസിച്ചിരിക്കും. കുട്ടികളുടെ കസൃതികൾ കൊണ്ടുള്ള കഷ്ടപ്പാടേ ആനന്ദമായി അവർക്ക്. ധാരാളം ണ്ട് വികൃതികൾ. 
പശുക്കളുടെ കൊമ്പിന്റെ ഇടയിൽ തലയിട്ട് നോക്കും. 

ശൃംഗി അഗ്നി ദംഷ്ട്രി അസി ജല ദ്വിജകണ്ടകേഭ്യ: തീ കണ്ടാൽ ഓടി പ്പോയി തൊടും. 
കത്തി വെച്ചിരുന്നാൽ ആ കത്തി ഓടി ചെന്ന് എടുത്ത് കൈയ്യില് വെച്ച് ഉരസിനോക്കും. മുള്ളില് പോയി പിടിക്കും 
ചളിയിൽ പോയി വീഴും. 

കുട്ടികൾ കളിച്ച് കളിച്ച് കുറച്ച് വളർന്നു പതിയെ നടക്കാൻ തുടങ്ങിയപ്പോൾ അടുത്ത വീടുകളിലൊക്കെ പതുക്കെ പതുക്കെ നടന്നു ചെന്നു കണ്ണൻ. ഭഗവാന്റെ മുഖ്യമായ ലീല വെണ്ണ കട്ട് കഴിക്കുന്നതാണ്. അയൽ വീടുകളിലെ ഗോപികകൾ ലൈൻ ലൈനായി വന്നു നില്ക്കാണ്  പരാതിയുമായി യശോദയുടെ വീട്ടില്. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad 
*പൂയം നക്ഷത്രം:* 

കൂറ് (രാശി): കർ‍ക്കിടകം
രാശ്യാധിപൻ‍: കർ‍ക്കിടകം: ചന്ദ്രൻ‍ (പാർവ്വതി / ദുർ‍ഗ്ഗ)
ഗണം: ദേവഗണം
നക്ഷത്രദേവത: ബൃഹസ്പതി
നക്ഷത്രദേവതാ മന്ത്രം: "ഓം ബൃഹസ്പതയേ നമ:" 
മൃഗം: ആട്
പക്ഷി: ചകോരം
വൃക്ഷം: അരയാല്‍
നാമാക്ഷരം: 'ഇ'
മന്ത്രാക്ഷരം: 'മ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും 
രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉൾപ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകർ‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങൾ‍ക്കോ കച്ചവടസ്ഥാപനങ്ങൾ‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ഫലം, ദോഷം, പരിഹാരം:

ഇത് ദേവഗണനക്ഷത്രമാണ്. 'കാലുള്ള നക്ഷത്രം' എന്നും 'കൂറുദോഷമുള്ള നക്ഷത്രം' എന്നും ഈ നക്ഷത്രത്തെ അറിയപ്പെടുന്നു. ഈ ദോഷസ്വഭാവം ഒഴിവാക്കിയാൽ‍ പൂയം നക്ഷത്രം ഉത്തമം ആണെന്നതിൽ സംശയമില്ല. 

പൂയം നക്ഷത്രത്തിൻ്റെ  ഒന്നാംപാദം ജാതകന് തന്നെയും രണ്ടാംപാദജനനം മാതാവിനും മൂന്നാംപാദജനനം പിതാവിനും നാലാംപാദജനനം അമ്മാവനും ദോഷമുണ്ടാക്കുന്നവയാകാം. ഇതിന് യഥാക്രമം, താൻ കാല്‍, അമ്മക്കാല്‍, അച്ഛന്‍ കാല്‍, അമ്മാവന്‍ കാല്‍ എന്നിങ്ങനെയും പേരുകളുമുണ്ട്. ജനനം മുതൽ‍ മൂന്ന്‍ മാസത്തിനുള്ളിൽ‍ ദോഷം സംഭവിക്കാവുന്നതുമാകുന്നു.

ഇത് അതീവ ദോഷപ്രദം ആകണമെങ്കിൽ 'കാലിൽ‍ കാല്' സംഭവിക്കണം. അതെങ്ങനെയെന്നാൽ‍, അറുപത് നാഴികയുള്ള ഒരു നക്ഷത്രത്തിന് പതിനഞ്ച് നാഴികവീതമുള്ള നാല് കാലുകളാണല്ലോ (പാദം) ഉള്ളത്? അതിൽ‍ ഒരു കാലിനെ വീണ്ടും നാലായി ഭാഗിച്ചാൽ മൂന്നേമുക്കാല്‍ നാഴിക എന്നുകിട്ടും. ആ മൂന്നേമുക്കാല്‍ നാഴികയാണ് 'കാലിൽ കാല്' . 

ഇങ്ങനെ സ്ഥിതി വരികയും ഒപ്പം ചന്ദ്രൻ ബലമില്ലാതെ അനിഷ്ടസ്ഥാനങ്ങളിൽ‍ നില്‍ക്കുകയും ചെയ്‌താൽ‍ മാത്രമേ വളരെ ദോഷം സംഭവിക്കുകയുള്ളൂ. ദോഷപ്രദമായാൽ‍ അത് മരണം പോലും ഉണ്ടാക്കാറുമുണ്ട്.

ഇങ്ങനെ 'കാലിൽ‍ കാല്‍' ആകുകയും ലഗ്നത്തിൽ‍ ചന്ദ്രനും (കർ‍ക്കടക ലഗ്നം), പ്രഥമതിഥി, ബുധനാഴ്ചദിവസം എന്നിവ ഒന്നിച്ചുവരികയും ചന്ദ്രൻ ബലക്കുറവും ശുഭവീക്ഷണമില്ലാതെയും വന്നാൽ‍ പൂയത്തിന്‍റെ കൂറുദോഷം സംഭവിക്കാവുന്നതാണ്. ദോഷപരിഹാരമായി പലകർ‍മ്മങ്ങളും ജ്യോതിഷികൾ നിർ‍ദ്ദേശിക്കാറുണ്ടെങ്കിലും ശിവക്ഷേത്രത്തിൽ പ്രസ്തുത കാലയളവിൽ‍ നക്ഷത്രദിവസങ്ങളിൽ‍ നടത്തുന്ന കറുകഹോമവും ആയൂഷ്യസൂക്തപുഷ്പാഞ്ജലിയും അത്യുത്തമം ആകുന്നു. എന്നിരുന്നാലും, വിശ്വസ്തനും 
സാത്വികനും ആയൊരു കർ‍മ്മിയെക്കൊണ്ട് ഇവ ചെയ്യിക്കാൻ‍ പ്രത്യേകം ശ്രദ്ധിക്കെണ്ടതാകുന്നു. കൂടാതെ, ദോഷപ്രദമായി നില്ക്കുവന്നവർ‍ക്ക് ആധികാരികമായി തയ്യാറാക്കിയ 'മഹാമൃത്യുഞ്ജയ യന്ത്രം', 'മൃതസഞ്ജീവനീയന്ത്രം' എന്നിവയിലൊന്ന് ഭക്തിയോടെ ധരിക്കുകയും ആ യന്ത്രം മാസംതോറും ശിവക്ഷേത്രത്തിൽ‍ പൂജിക്കുകയും ചെയ്യണം. 

പൂയം നക്ഷത്രത്തിലെ സ്ത്രീകൾക്ക് ഉത്തമപ്പൊരുത്തവും ഉത്തമമുഹൂർ‍ത്തവും വിവാഹത്തിനായി തെരഞ്ഞെടുക്കണം. 

കേതു, ചൊവ്വ, സൂര്യ ദശകളിൽ ദോഷപരിഹാരം ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ അനിഴം, ഉതൃട്ടാതി എന്നിവയിലും നക്ഷത്രദിവസവും ക്ഷേത്രദർ‍‍ശനം നടത്തണം. ശനിയെയും ശനിയുടെ അധിദേവതയായ ശാസ്താവിനേയും പ്രീതിപ്പെടുത്തണം. ശനിയും പൂയവും ഒത്തുവരുന്ന ദിവസം ശാസ്താക്ഷേത്രത്തിൽ‍ 
പൂജയും നടത്തണം. 

മകരത്തിലെ പൗർ‍‍ണമിയിൽ‍ ദുർ‍ഗ്ഗാപൂജ നടത്തുന്നത് ഈ നാളുകാർക്ക് വളരെ ഐശ്വര്യപ്രദമാണ്. ശനിയാഴ്ചകളിൽ‍ അരയാലിന് ഏഴ് പ്രദക്ഷിണം വെയ്ക്കുന്നതും ഉത്തമമാണ്.

ദാരിദ്ര്യമുണ്ടാക്കുന്ന കടീവേധദോഷമുള്ളതിനാൽ‍ പൂരാടവുമായി വിവാഹം പാടില്ല. അഥവാ ദോഷം സംഭവിച്ചിട്ടുണ്ടെങ്കിൽ ഭാഗ്യസൂക്തമന്ത്രജപം, ശ്രീസൂക്തമന്ത്രജപം  എന്നിവയും സ്വഭവനത്തിൽ‍ ശ്രീസൂക്തയന്ത്രം ആരാധിക്കുന്നതും വളരെ നല്ലതാകുന്നു.

നീല, കറുപ്പ്, വെളുപ്പ്‌ നിറങ്ങൾ‍‍ അനുകൂലം. പൂയത്തിൻ്റെ ദേവത ബൃഹസ്പതി. ദേവതാമന്ത്രജപം അത്യുത്തമം ആകുന്നു.

മന്ത്രം: "ഓം ബൃഹസ്പതയേ നമ:"

പൂയത്തിൻ്റെ ഭാഗ്യസംഖ്യ-8, ഉപാസനാമൂർ‍ത്തി-മഹാവിഷ്ണു, ഏറ്റവും അനുകൂലമായ യന്ത്രം-മുരുകയന്ത്രം, അനുകൂലരത്നം-ഇന്ദ്രനീലം.
C&P
ഉള്ള വിധത്തില്‍ ഇരിക്കുന്നത് ഉള്ളം 
ശ്രീ രമണമഹര്‍ഷി
അഗസ്റ്റ് 18, 1938

ശ്രീ അരവിന്ദഘോഷിന്‍റെ അതീന്ദ്രീയം, മനാതീതം, ദൈവീകം, ആത്മീയം എന്നീ സിദ്ധാന്തങ്ങളെപ്പറ്റി ഒരു സന്ദര്‍ശക ചോദിച്ചു

രമണമഹര്‍ഷി: ആത്മാവിനെ ഉണരൂ. ഈ ഭേദബുധികളെല്ലാമോഴിയും.

ബാബു രാജേന്ദ്രപ്രസാദ്‌: മഹാത്മാഗാന്ധിയുടെ അനുമതിയോടുകൂടി ഞാന്‍ വന്നതാണ്. അദ്ദേഹത്തിനു ഭഗവാന്‍റെ എന്തെങ്കിലും സന്ദേശമുണ്ടെങ്കില്‍ ഞാന്‍ കൊണ്ടുപോകും.

മഹര്‍ഷി: ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോള്‍ ആര്‍ക്ക് ആരില്‍ നിന്നും എന്തു സന്ദേശം? ആദ്ദേഹത്തിന്‍റെ ആധ്യാത്മികബോധം അദ്ദേഹത്തെ നയിക്കുന്നുണ്ട്‌. അതുമതി.

അഗ്സ്റ്റ 19, 1938

ഉള്ളതുനാല്‍പത്’ എന്ന പുസ്തകത്തിലെ മംഗളശ്ലോകത്തെപ്പറ്റി ഭഗവാന്‍ പറഞ്ഞു.

ഉള്ള വസ്തുവിനെ ഓര്‍മ്മിക്കാന്‍ അതിനന്യമായൊന്നുണ്ടോ? ഉള്ള വസ്തുവേ ഒരു വിചാരവും കൂടാതെ ഉള്ള വിധത്തില്‍ ഇരിക്കുന്നതിനാല്‍ അതിനെ ഉള്ളം എന്ന് പറയുന്നു. അങ്ങിനെ ഉള്ളതിനെ വിചാരിക്കുന്നതെങ്ങനെ? അതെങ്ങനെ അതുപോലെ നാമും ഇരുന്നുകൊണ്ടാല്‍ അതിനെ സ്മരിച്ചതാകും.

ഉള്ളത് ബോധിക്കാന്‍ ബോധം വേറില്ല താന്‍
ഉള്ളതുബോധമാണെന്നറിയൂ
ബോധമേ നാമായാതെന്നുമോര്‍ക്കൂ!

എന്ന് തിരുവന്തിയൂര്‍ പാടിയതും ഇതു തന്നെ. സത്,ചിത്, ഞാന്‍ ഈ മൂന്നുമൊന്നാണ്. സത്തിനെ ഉണരാന്‍ അതിനന്യമായ ഒരു ചിത്തുണ്ടായാല്‍ അത് ജഡമായിപ്പോകും. സത്തിനെക്കൂടാതെ ചിത്തിനെപ്പറ്റി പറയാനൊക്കുകയില്ല. അതിനാല്‍ നമ്മുടെ ബോധസ്വരൂപം തന്നെ പരമസത്യമായിത്തീരും.
ഒരു ദിവസം കുളി കഴിഞ്ഞ് കണ്ണൻ ഓടി വന്നു അമ്മയുടെ കഴുത്തിന്നു പുറകിൽ തല ഒളിപ്പിച്ച് അമ്മയോട് പ്രിയത്തോടെ ചോദിച്ചു.രാവിലെ തന്നെ അമ്മയിതെന്താ എന്തെല്ലാo ആണ് ഒരുക്കിയിരിക്കുന്നത് എന്നെ പുറപ്പെടുവിക്കാൻ. കുളിച്ച് വരുന്ന പരബ്രഹ്മത്തെ ആ സൌന്ദര്യ ധാമത്തെ അമ്മ യശോദ ആദ്യം ഒരു പട്ടുകോണകം ഉടുപ്പിച്ചു. ഒരു പീതാംബരപട്ടു ചൂറ്റി അഴിഞ്ഞു പോവാതിരിക്കാൻ സ്വർണത്തിന്റെ ഒരു കിങ്കിണിയിൽ കെട്ടി മുറുക്കി. കാലിൽ കങ്കണങ്ങളും കൈകളിൽ തള വളകളും അണിയിച്ചു. നീണ്ടു ചുരുണ്ടു മുടി ചേർത്തുകെട്ടി അതിൽ ചെറിയ ഒരു പീലിക്കിരീടവും ചാർത്തി. കാതിൽ നല്ല മകരകുണ്ഡലങ്ങൾ അണിയിച്ചു.കഴുത്തിൽ സുവർണ്ണമാലകൾ ചാർത്തി.തോൾ വള അണിയിച്ചു. തിരുനെറ്റിയിൽ കസ്തൂരി തിലകം തൊടുവിച്ച് .ആ അമ്മ കണ്ണന്റെ വിശാല നേത്രങ്ങളിൽ നീട്ടി കരിമഷി എഴുതി. കയ്യിൽ പൊന്നോടക്കുഴൽ കൊടുത്തു. കണ്ണനെ മധുരമായി പുറപ്പെടുവിച്ചു.ഉണ്ണിയെ കണ്ണു തട്ടാതിരിക്കാൻ കവിളിൽ ഒരു കറുത്ത പൊട്ടും ഇട്ടു.മുരളിയും കയ്യിലെടുത്ത് നിൽക്കുന്ന കണ്ണനെ കണ്ട് ആ അമ്മയുടെ മനസ്സുനിറഞ്ഞു. കുസൃതി കണ്ണൻ കയ്യിൽ നിന്നും തെന്നി പുറത്തെ അങ്കണത്തിലേക്കോടി. അവിടെ ചെന്നുവേണ്ട പോലെ അമ്മ കാൺകേ മണ്ണിൽ കളിച്ചു.. ശരീരത്തിൽ നിറയെ മണ്ണും ചേറുമായി ( വ്റജരജവുമായി) കണ്ണൻ ഓടി വീണ്ടും പ്രിയത്തോടെ അമ്മയുടെ അരികിൽ വന്നു നിന്നു പറഞ്ഞു. കണ്ടോ കണ്ടോ അമ്മേ ഏട്ടനതാ തന്റെ വടിയെടുത്ത് എന്റെ പിന്നാലെ വരുന്നു. താൻ മണ്ണിൽ കളിച്ചതിനാ. അമ്മേ ഇപ്പോൾ എന്നെ കാണാൻ എങ്ങിനെയുണ്ട്?  ആ അമ്മയ്ക്കും ദേഷ്യം വന്നു. കാരണം കണ്ണന്റെ കയ്യിലും മെയ്യിലും എല്ലാം ചെളി. രാവിലെ തന്നെ മറ്റു പണികകളെല്ലാം മാറ്റി വച്ചാണ് ഇത്രയും പാടുപെട്ടു കണ്ണനെ പുറപ്പെടുവിച്ചത്. പുറത്തു ഗോപിമാർ കണ്ണനെ ഒരു നോക്കു കാണാൻ വന്നു നിൽക്കാൻ തുടങ്ങിയിട്ടു നേരമേറെയായി.ഇപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണിവൻ മണ്ണിൽ കളിച്ചു വരുന്നത്. ഇതെന്തു പണിയാണ് .മുജ്ജന്മത്തിലിവനെന്താ വല്ല പന്നിയോ മറ്റോ ആയിരുന്നോ? ഇങ്ങിനെ മണ്ണിൽ കുട്ടിക്കരണം മറിയാൻ. കണ്ണൻ വീണ്ടും മണ്ണിലേക്കോടാൻ തുടങ്ങിയപ്പേlൾ അമ്മയ്ക്ക് ദേഷ്യം വന്നു. മാതാവായ യശോദ ഒരു വടിയുമെടുത്ത് കണ്ണന്റെ പിന്നാലെ ഓടി. കണ്ണനും കുസൃതി കാണിച്ച് പിടികൊടുക്കാതെ ഓടി .കണ്ണൻ ആലോചിച്ചു. ഈ അമ്മയ്ക്ക് എല്ലാം അറിയാം. എങ്ങിനെ ഇവർക്കു മനസ്സിലായി ഞാൻ കഴിഞ്ഞ ജന്മത്തിൽ പന്നിയായി രൂപമെടുത്ത് വരാഹാവതാരം ആടിയെന്ന് .എന്നാൽആ അമ്മയിതാ  തന്റെ നിജസ്വരൂപത്തെ അറിയാതെ തന്റെ പിന്നാലെ  ഓടുന്നു.അമ്മ കണ്ണനെ പിടിക്കാനായി ആഞ്ഞു.കണ്ണൻ വീണ്ടും ഓടി. അമ്മ പിന്നാലെ ഓടി ക്ഷീണിച്ച് ഒരിടത്തിരുന്നു. കുറെശ്ശേ കോപം അധികമായി .കണ്ണുകലങ്ങി.കോപം കൊണ്ടും ദുഃഖം കൊണ്ടും കണ്ണുനീർ അണിഞ്ഞു .തന്റെ ഓരോ ഗുണവും ആ കണ്ണുനീരിൽ കഴുകി കളയുന്ന പോലെ തോന്നി. അമ്മയുടെ വിഷമം കണ്ട് സഹിക്കാനാവാതെ ആ കുസൃതിക്കണ്ണൻ ഓടി അമ്മയുടെ അരികിൽ വന്നു നിന്നു.അമ്മയുടെ സാരിത്തുമ്പെടുത്ത് കണ്ണിൽ നിന്നും വരുന്ന ആ കണ്ണുനീർ തുടച്ചു .അമ്മേ എന്താ ഇത്? കരയുകയാണോ? അയ്യേ അരുത് അമ്മക്ക്‌ കാണാൻ വേണ്ടിയല്ലെ ഞാനീ കളികൾ കളിക്കുന്നത്. ഞാനെത്രയും വേഗം ഗോപസ്ത്രീകളുടെ അടുത്തു പോയി വരാം.എന്നാൽ അവർ എത്രത്തോളം എന്നെ നോക്കുമെന്നറിയില്ല. പിന്നെ ഇത്ര നന്നായി പുറപ്പെടുവിച്ചാൽ എന്നെ വല്ല വൃദ്ധന്മാരും സ്ത്രീകളും ഇവിടെ നിന്നും എവിടെക്കെങ്കിലും എടുത്തു കൊണ്ടു പോവും. അവരുടെ ദൃഷ്ടി വരാതിരിക്കാനാണാനിടയ്ക്കിടെ മണ്ണിൽ കളിച്ചു വരുന്നത്. കണ്ണന്റെ കൊഞ്ചിക്കൊഞ്ചിക്കൊണ്ടുള്ള ഈ വർത്തമാനം കേട്ട ആ അമ്മയുടെ ഹൃദയത്തിൽ പ്രേമം നിറഞ്ഞു .തന്റെ മകനെ മാറോട് ചേർത്തു തലയിൽ ചുംബിച്ചു.കണ്ണനെ വേണ്ടാത്തവരുടെ ദൃഷ്ടികളിൽ നിന്നെല്ലാം മാറ്റി നിർത്തി. തന്റെ മകനെ ആരുടേയും ദൃഷ്ടിയിൽപ്പെടാതിരിക്കാൻ ഹൃദയത്തിലേറ്റി തിരുനെറ്റിയിൽ വീണ്ടും വീണ്ടും ചുംബിച്ചു.

🙏 *ജയ് കൃഷ്ണ*🙏
ചാണക്യ സൂത്രങ്ങള്‍...* ◾

*[പതിനഞ്ചു ചാണക്യ സൂത്രങ്ങള്‍]*

*1).മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക, കാരണം നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തില്‍ അവയെല്ലാം സ്വയം ചെയ്തു തീര്‍ക്കാന്‍  കഴിയുകയില്ല.*

*2).ഒരാള്‍ അധികം സത്യവാന്‍ ആവാന്‍ പാടില്ല, കാരണം വളവില്ലാത്ത മരമാണ് ആദ്യം മുറിക്കപ്പെടുന്നത്‌.*

*3).ഒരു പാമ്പിനു വിഷമില്ലെങ്കിലും അതിനു വിഷമുണ്ട് എന്നു നടിക്കുകയാണ് നല്ലത്.*

*4.)എല്ലാ സൗഹൃദത്തിനു പിന്നിലും ചെറിയ സ്വാർത്ഥതാല്പര്യമെങ്കിലും ഉണ്ടാവും. സ്വാർത്ഥതാല്പര്യം ഇല്ലാത്ത സൗഹൃദം ഇല്ല എന്നത് കയ്പ്പുള്ള സത്യമാണ്.*

*5) ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിക്കുക: ഞാന്‍ എന്തിനു വേണ്ടി ഇത് ചെയ്യുന്നു , ഇതിന്റെ ഫലം എന്തായിരിക്കും, ഞാന്‍ ഇതില്‍ വിജയി ആകുമോ . ഈ മൂന്നു ചോദ്യങ്ങൾക്കു തൃപ്തികരമായ ഉത്തരം കിട്ടിയാല്‍ മാത്രമേ നിങ്ങള്‍ മുന്നോട്ടു പോകാവൂ.*

*6) ഭയത്തിനെ അടുത്തെത്തുമ്പോള്‍ തന്നെ ആക്രമിച്ചു നശിപ്പിക്കുക.*

*7) ലോകത്തിലെ ഏറ്റവും വലിയ ശക്തികള്‍ യുവത്വവും സ്ത്രീകളുടെ സൗന്ദര്യവുമാണ്.*

*8).നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ തോറ്റുപോകുമെന്ന ഭയം ഒഴിവാക്കുക, അതുപേക്ഷിക്കാതിരിക്കുക, ആത്മാർത്ഥയോടെ ജോലി ചെയ്യുന്നവര്‍ ശരിക്കും സന്തോഷിക്കുന്നവരാണ്.*

*9) പൂക്കളുടെ സുഗന്ധം കാറ്റുള്ള ദിശയില്‍ മാത്രമേ ഉണ്ടാവൂ . പക്ഷെ ഒരുവന്റെ നന്മ എല്ലാ ദിശയിലും വ്യാപരിക്കുന്നു.*

*10). ദൈവം വിഗ്രഹങ്ങളില്‍ അല്ല, നിങ്ങളുടെ വികാരങ്ങള്‍ ആണ് നിങ്ങളുടെ ദൈവം, നിങ്ങളുടെ ആത്മാവാണ് ക്ഷേത്രം.*

*11) ഒരു മനുഷ്യന്‍ മഹാനാകുന്നത് ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടാണ്.*

*12) നിങ്ങളുടെ നിലയില്‍ നിന്ന് വളരെ താഴ്ന്നവരും വളരെ ഉയർന്നവരുമായി സൗഹൃദം ഉണ്ടാക്കാന്‍ ശ്രമിക്കാതിരിക്കുക, അങ്ങനെയുള്ള സൗഹൃദം നിങ്ങൾക്ക് സന്തോഷം തരുകയില്ല.*

*13) അഞ്ചു വയസ്സ് വരെ നിങ്ങളുടെ കുഞ്ഞിനെ പൊന്നോമനയായി വളർത്തുക, അടുത്ത അഞ്ചു വർഷം വേണ്ടപോലെ ശകാരിച്ചു വളർത്തുക, പതിനാറു വയസ്സ് കഴിഞ്ഞാല്‍ അവരെ കൂട്ടുകാരെപ്പോലെ കണക്കാക്കുക. നിങ്ങളുടെ പ്രായപൂർത്തിയായ കുട്ടികളാണ് ഏറ്റവും നല്ല സുഹൃത്തുക്കള്‍.*

*14) ബുദ്ധികെട്ടവന് പുസ്തകം അന്ധനു കണ്ണാടി പോലെ നിഷ്ഫലമാണ്.*

*15) വിദ്യാഭ്യാസം ആണ് ഏറ്റവും നല്ല ധനം , വിദ്യ അഭ്യസിച്ചവനെ എല്ലാവരും ബഹുമാനിക്കുന്നു, അത് യുവത്വത്തെയും സൌന്ദര്യത്തെയും പോലും തോല്പിക്കുന്നു.*

▪▪ *വിചിത്രലോകം* ▪▪
ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  141
വസിഷ്ഠൻ രാമനു പദേശിച്ചിട്ട് രാമനോട് പറഞ്ഞു ആത്മതത്വം ഉപദേശിച്ചു ശ്രീരാമന് . യോഗവാസിഷ്ഠം അങ്ങനെയാണ് ഇത് രാമൻ പത്ത് പതിമൂന്ന് വയസ്സില് തീർത്ഥയാത്രക്ക് പോയി. ഇതൊന്നും വാത്മീകി രാമായണത്തിൽ ഉള്ള കഥയല്ല. വാത്മീകി രാമായണം ഇരുപത്തിനാലായിരം ശ്ലോകം. യോഗവാസിഷ്ഠം മുപ്പത്തിരണ്ടായിരം ശ്ലോകം . വാസിഷ്ഠത്തിൽ രാമന്  വസിഷ്ഠൻ ഉപദേശിക്കുന്നതാണ് മുഖ്യം.  അനേകം കഥകൾ വരും അതില്. തീർത്ഥയാത്രക്ക് പോയിട്ട് തിരിച്ചു വന്നപ്പോൾ രാമന് ഒന്നിലും ഉത്സാഹമില്ലാതായി. ഒരു മൂലയിലിരുന്ന് താടിക്കു കൈയ്യും കൊടുത്ത്   പട്ടാഭിഷേകവും എനിക്കു വേണ്ട രാജ്യവും എനിക്കു വേണ്ട ഈ ലോകത്തിലുള്ള ഒരു വ്യവഹാരവും എനിക്കു വേണ്ട . എവിടെ നോക്കിയാലും ജനങ്ങൾ അജ്ഞാനം കൊണ്ട് ദുഃഖിക്കുണൂ. ഞാൻ ലോകത്തിനെ കണ്ടു . ആശയാകുന്ന പിശാച് എല്ലാത്തിനെയും വലിച്ചെഴച്ചു നടക്കുണൂ. ലോക ജീവിതത്തിന് എന്തർത്ഥം? 
അഹങ്കാര വ ശാതാപത്ത്                   അഹങ്കാരാൽ ദുരാ ദയ:             അഹങ്കാരവശാത് ഈഹ.                                          ന അഹങ്കാരാൽ പരോരിപുഹു
രാമചന്ദ്രൻ ദു:ഖത്തിന്റെ മുഴുവൻ മൂലം കണ്ടെത്തി . പക്ഷേ പരിഹരിക്കാൻ അദ്ദേഹത്തിനു വഴി കിട്ടാത്തതു കൊണ്ടു ദു:ഖിച്ചിരുന്നു. വസിഷ്ഠ നോട് പറയാണ് അഹങ്കാരം കൊണ്ടാണ് എല്ലാ ആപത്തുകളും. സകല ദു:ഖങ്ങളും വൈഷമ്യങ്ങളും അഹങ്കാരം കൊണ്ട്. സൂക്ഷ്മമായ ആഗ്രഹങ്ങൾ അതും അഹങ്കാരം കൊണ്ടാണ് അഹങ്കാരമല്ലാതെ വേറെ ഒരു ശത്രുവിനെയും ഞാൻ കാണുന്നില്ല. പക്ഷേ ആ അഹങ്കാരത്തിനെ എങ്ങിനെ നശിപ്പിക്കും? അതെങ്ങിനെ ഇല്ലാതാക്കും? എങ്ങനെ പരിപൂർണ്ണമായ ശാന്തി ഉണ്ടാകും? ആ ശാന്തി ഉണ്ടായില്ലെങ്കിൽ ജീവിതം മുഴുവൻ ഭാരം ചുമക്കുന്ന വെറും പെരട്ടു കഴുതയായിട്ടു പോവും  ഞാൻ. ജര ട ഗർദ്ദ ഭാ: രാമൻ പറയുന്നത് ജരട ഗർദ്ദഭ: എന്നു പറഞ്ഞാൽ പെരട്ടു കഴുത , വാർദ്ധക്യം ബാധിച്ച കഴുത. അതിനു ചുമക്കാൻ പോലും വയ്യ. അങ്ങനെ ജീവിതം പ്രയോജനമറ്റു പോകും . അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് രാമചന്ദ്രന് വസിഷ്ഠൻ ബ്രഹ്മവിദ്യയെ ഉപദേശിച്ചത്.
( നൊച്ചൂർ ജി )
Sunil Namboodiri 
പുനർജന്മ രഹസ്യം* 
❄❄❄❄❄❄❄❄❄❄
 *SECRET OF RE-BIRTH*

ചോദ്യം  1 :- പുനർജ്ജന്മമെന്നാൽ എന്താണ്?
ഉത്തരം:- എപ്പോഴാണോ ജീവാത്മാവ് ഒരു ശരീരം വെടിഞ്ഞ് മറ്റൊരു ശരീരം സ്വീകരിക്കുന്നത് അഥവാ ആത്മാവ് വീണ്ടും വീണ്ടും ജന്മമെടുക്കുന്ന പ്രക്രിയയെ പുനർജന്മം എന്നു പറയുന്നു.
ചോദ്യം  2 :- പുനർജന്മം സംഭവിക്കുന്നത് എന്തുകൊണ്ട്?
ഉത്തരം :- ഓരോ ജന്മത്തിലും നാം ചെയ്യുന്ന സത് കർമ്മങ്ങളുടെയും അസത്കർമ്മങ്ങളുടെയും ഫലം അനുഭവിച്ചു തീരാതെ വരുമ്പോൾ പുനർജന്മം വേണ്ടി വരുന്നു.
ചോദ്യം  3 :- കർമ്മഫലങ്ങൾ അതേ ജന്മത്തിൽത്തന്നെ എന്തുകൊണ്ട് അനുഭവിക്കേണ്ടി വരുന്നില്ല? ഒരേ ജന്മത്തിൽ തന്നെ കർമ്മഫലം മുഴുവനും അനുഭവിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു?
ഉത്തരം :- ഈ ജന്മത്തിൽ തന്നെ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ഇതേ ജന്മത്തിൽ തന്നെ പരിപാകം വരണമെന്ന് നിർബന്ധമില്ല. അതു കൊണ്ട് അടുത്ത ജന്മം കൂടിയേ തീരു.
ചോദ്യം 4 :-  പുനർജന്മമുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?
ഉത്തരം:- പുനർജന്മത്തെ അറിയണമെങ്കിൽ ജീവൻ, മൃത്യു എന്നീ അവസ്ഥകളെ അറിയണം.
ഇതറിയണമെങ്കിൽ ശരീരം എന്താണെ ന്നറിയണം.
ചോദ്യം 5 :- ശരീരത്തെ കുറിച്ച് പറഞ്ഞു തന്നാലും?
ഉത്തരം :- ശരീരത്തിന്റെ നിർമ്മാണം പ്രകൃതിയാൽ സംഭവിക്കുന്നു, അതിൽ മൂലപ്രകൃതി (സത്വ രജസ്തമോഗുണങ്ങളുടെ സാമ്യാവസ്ഥ) യിൽ നിന്നും ആദ്യമേ ബുദ്ധിതത്വം പ്രകടമാക്കുന്നു. ബുദ്ധിയിൽ നിന്നും അഹങ്കാരം (അസ്തിത്വ ബോധം) അഹങ്കാരത്തിൽ നിന്നും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ( ചക്ഷുസ്, ജിഹ്വാ, നാസികാ, ശോത്രം, ത്വക്) മനസ്സും അഞ്ചു കർമ്മേന്ദ്രിയങ്ങളും ( കൈകൾ, പാദങ്ങൾ, വാക്ക്, പായു, ഉപസ്ഥം) ഉണ്ടാകുന്നു . ശരീരത്തിന്റെ നിർമ്മാണം സൂക്ഷ്മ ശരീരം സ്ഥൂല ശരീരം എന്നീ രണ്ടു ഭാഗങ്ങൾ ബന്ധിച്ച നിലയിലാണ്.
ചോദ്യം  6 :- സൂക്ഷ്മ ശരീരം എന്നാൽ എന്താണ്?
ബുദ്ധി, അഹങ്കാരം, മനസ്സ്, ജ്ഞാനേന്ദ്രിയങ്ങൾ എന്നിവയടങ്ങിയതാണ് സൂക്ഷ്മ ശരീരം. സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ സൂക്ഷ്മ ശരീരം ആത്മാവിനോടൊപ്പം യാത്രയാരംഭിക്കുന്നു. സൃഷ്ടി കാലാവസാനം വരെ അഥവാ സൃഷ്ടികാലം മുഴുവൻ ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം സഞ്ചരിക്കുന്നു. എന്നാൽ ഏതെങ്കിലും ജന്മത്തിൽ ജീവാത്മാവിന് മുക്തി ലഭിച്ചാൽ സൂക്ഷ്മ ശരീരം പ്രകൃതിയിൽ ലയിക്കുന്നു.
ചോദ്യം  7:- സ്ഥൂല ശരീരം എന്നു പറയുന്നത് എന്തിനെയാണ്?
ഉത്തരം:- അഞ്ചു കർമ്മേന്ദ്രിയങ്ങളടങ്ങിയ പഞ്ചഭൗതികമായ ഭാഗത്തെ സ്ഥൂല ശരീരം എന്നു പറയുന്നു.
ചോദ്യം  8 :- ജനനം എന്നാൽ എന്താണ്?
ഉത്തരം :- ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം പഞ്ചഭൗതികമായ ശരീരത്തിൽ പ്രവേശിക്കുന്നതിനെ ജനനം എന്നു പറയുന്നു.
ചോദ്യം  9:- മരണം എന്നാൽ എന്താണ്?
ഉത്തരം :- ഒരു ജീവാത്മാവ് പഞ്ചഭൗതികമായ ശരീരം വിട്ടു പോകുന്നതിനെ മരണമെന്ന പറയുന്നു. എന്നാൽ മരണം ശരീരത്തിനു മാത്രമേ സംഭവിക്കുന്നുള്ളു. മരണമെന്നത് ശരീരം മാറുന്ന പ്രക്രിയയാണ് എങ്ങനെയാണോ മനുഷ്യൻ ജീർണിച്ച തന്റെ വസ്ത്രം ഉപേക്ഷിച്ച് പുതിയത് ധരിക്കുന്നത് അതു പോലെ ജീർണിച്ചു പഴകിയ ശരീരത്തെ ഉപേക്ഷിച്ച് ജീവാത്മാവ് പുതിയ ശരീരം തേടി പോകുന്നു. എന്നാൽ മരണം സംഭവിക്കുമ്പോൾ ആത്മാവും സൂക്ഷ്മ ശരീരവും സ്ഥൂല ശരീരം വിട്ടുപോകുന്നു വെങ്കിൽ മോക്ഷമെന്നാണ് പറയാറുള്ളത്.
ചോദ്യം  10 :- മൃത്യു ഉണ്ടാവാൻ കാരണമെന്താണ്?
ഉത്തരം:- നാം ഏതെങ്കിലും ഒരു വസ്തുവിനെ നിരന്തരം ഉപയോഗിക്കുകയാണെന്നിരിക്കട്ടെ ആ വസ്തുവിന്റെ കഴിവുകൾ കുറഞ്ഞു വരുന്നതായി കാണാം. ക്രമേണ ആ വസ്‌തുമാറ്റി പുതിയതു സ്വീകരിക്കേണ്ട ഒരവസ്ഥ വന്നു ചേരുന്നു. അതുപോലെ നിരന്തരമായ ഉപയോഗത്താൽ ശരീരത്തിന്റെയും കഴിവുകൾ കുറഞ്ഞു വരുന്നു, ഇന്ദ്രിയങ്ങൾ ദുർബലങ്ങളാകുന്നു. ജീവാത്മാവിന് ആ ശരീരം ബാദ്ധ്യതയായി വരുമ്പോൾ ആ ശരീരത്തെ മാറ്റുന്ന പ്രക്രിയ തന്നെയാണ്‌ മൃത്യു അഥവാ മരണം.
ചോദ്യം  11:- മൃത്യു എന്ന അവസ്ഥയില്ലെങ്കിൽ എന്തു സംഭവിക്കും?
ഉത്തരം:- ലോകത്തിൽ വലിയ അവ്യവസ്ഥ യുണ്ടാകും. ജനസംഖ്യ വർദ്ധിക്കും. ലോകവാസം തന്നെ ദുഷ്ക്കരമാകും.
ചോദ്യം  12:- മൃത്യു അശുഭകാരിയാണോ?
ഉത്തരം:- അല്ല. മൃത്യു അശുഭകാരിയല്ല അത് ശരീരത്തിന്റെ പരിവർത്തന പ്രക്രിയയാണ്.
ചോദ്യം  13 :- മൃത്യു അശുഭകാരിയല്ലെങ്കിൽ ജനങ്ങൾ ഭയക്കുന്നതെന്തിന് ?
ഉത്തരം :- കാരണം സാധാരണ ജനങ്ങൾ മൃത്യുവിന്റെ വൈജ്ഞാനിക സ്വരൂപത്തെ അറിയുന്നില്ല. മരണസമയത്ത് വളരെയേറെ കഷ്ടതകൾ അനുഭവിക്കേണ്ടി വരുമെന്ന് അവർ കരുതുന്നു. വേദങ്ങളോ ദർശനങ്ങളോ ഉപനിഷത്തോ പഠിക്കാത്ത അവർ അന്ധകാരത്തിൽ അകപ്പെട്ട് മൃത്യു സംഭവിക്കുന്നതിനു മുമ്പുതന്നെ ഭയം കൊണ്ട് മരിക്കുന്നു.
ചോദ്യം  14:- എന്നാൽ മൃത്യു സമയത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അല്പമെങ്കിലും പറഞ്ഞു തരൂ ?
ഉത്തരം:- നിങ്ങൾ ഉറങ്ങാൻ കിടക്കുന്ന സമയം സാവധാനം ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയം നിങ്ങൾക്കെന്തു തോന്നുന്നുവോ അതുപോലെയാണ് മരണാവസ്ഥയും. ഉറങ്ങുമ്പോൾ പ്രത്യേകിച്ച് ഒരനുഭവവും ഉണ്ടാകുന്നില്ല. എന്തെങ്കിലും കാരണവശാൽ നിങ്ങൾ മരണപ്പെടുന്ന അവസ്ഥയുണ്ടാക്കുന്ന മൂർഛാവസ്ഥയിൽ നിങ്ങളുടെ ജ്ഞാനം ശൂന്യമാകുന്നു. അതിനാൽ ഒരു തരത്തിലുള്ള ശാരീരിക പീഢയും അനുഭവവേദ്യമാകുന്നില്ല.
ഇത് ഈശ്വരൻ നൽകിയിരിക്കുന്ന കൃപയാണ് .
എന്തെന്നാൽ മരണസമയത്ത് ജ്ഞാനം ശൂന്യമാകുകയും സുഷുപ്തിയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.
ചോദ്യം  15 :- മരണഭയത്തെ ദൂരെയകറ്റുവാൻ എന്തു ചെയ്യണം?
ഉത്തരം :- എപ്പോഴാണോ താങ്കൾക്ക് വൈദികവും ആർഷവുമായ ഗ്രന്ഥങ്ങൾ (വേദം, ഉപനിഷത്, ദർശനങ്ങൾ തുടങ്ങിയവ) ശ്രദ്ധയോടെ പഠിച്ച് ജീവൻ,മൃത്യു, ശരീരം തുടങ്ങിയ വിഷയങ്ങളെ മനസ്സിലാക്കാൻ കഴിയുന്നത് അപ്പോൾ ഉള്ളിലുള്ള മൃത്യു ഭയത്തെ ഇല്ലാതാക്കുവാനും കൂടാതെ യോഗ മാർഗത്തിലൂടെ ചരിക്കുവാൻ തുടങ്ങുമ്പോൾ അജ്ഞാനത്തിന്റെ അളവു
കുറഞ്ഞുവരികയും ജ്ഞാനപ്രാപ്തി ലഭിക്കുന്നതോടുകൂടി മൃത്യുഭയം മാത്രമല്ല മറ്റു ഭയങ്ങൾ കൂടി ഇല്ലാതാകുകയും ചെയ്യും. മഹാഭാരത യുദ്ധത്തിൽ ഭീഷ്മരേയും ദ്രോണ രേയും വധിച്ചാലുണ്ടാകുന്ന ഭയത്തിൽ നിന്നും യോഗേശ്വരനായ കൃഷ്ണൻ ഇതേ യോഗദർശനവും സാംഖ്യ ദർശനവും നിഷ്ക്കാമകർമ്മ സിദ്ധാന്തങ്ങളും അവതരിപ്പിച്ച് ഈ ശരീരം തന്നെ മരണധർമ്മത്തിനധീന മാണെന്ന് ബോദ്ധ്യപ്പെടുത്തി അർജുനന്റെ മനസ്സിനെ ഭയവിമുക്തമാക്കുകയാണ് ചെയ്തത്.
ചോദ്യം 16 :- എന്തെല്ലാം കാരണങ്ങളാലാണ് പുനർജന്മം സംഭവിക്കുന്നത്?
ഉത്തരം :- കർമ്മം ചെയ്യുകയെന്നത് ആത്മാവിന്റെ സ്വഭാവമാണ്. കർമ്മം ചെയ്യാതെ ഒരു നിമിഷം പോലും നിലനിൽക്കാൻ ആത്മാവിനു കഴിയില്ല. സത്കർമ്മമാണെങ്കിലും അസത്കർമ്മമാണെങ്കിലും കർമ്മങ്ങൾ ചെയ്തു കൊണ്ടേയിരിക്കും. ഈ കർമ്മങ്ങളുടെ ഫലമായി പുനർജന്മം ഉണ്ടാകുന്നു. അത് സർവദാ ഈശ്വരന്റെ നിയന്ത്രണത്തിലുമാണ്.
ചോദ്യം  17  :- മോക്ഷത്തെ പ്രാപിക്കുമ്പോൾ പുനർജന്മത്തിലേക്കുള്ള വഴി അടയുന്ന തെന്തുകൊണ്ട്?
ഉത്തരം :- യോഗാഭ്യാസം തുടങ്ങിയ സാധനകളാൽ സാധനകളുടെ പരമാവസ്ഥയായ നിർബീജ സമാധി യിൽ കർമ്മവാസനകൾ പൂർണമായും ദഗ്ധമാകുന്നതു കൊണ്ട് ചിത്തവൃത്തി നിരോധം സംഭവിക്കുന്നു. ജീവാത്മാവിന് സൂഷ്മ ശരീരവുമായുള്ള ബന്ധം ഇല്ലാതാവുന്നതോടേ പുനർജന്മ ത്തിലേക്കുള്ള മാർഗം അടയുന്നു.
ചോദ്യം  18  :- ജനന മരണങ്ങളിൽ നിന്ന് എങ്ങനെ രക്ഷ നേടാം?
ഉത്തരം :- യോഗമാർഗം സ്വീകരിച്ചു കൊണ്ട് മുക്തി അഥവാ മോക്ഷത്തേ നേടുക.
ചോദ്യം  19  :- പുനർജന്മത്തിൽ എന്തടിസ്ഥാന ത്തിലാണ് ശരീരം ലഭിക്കുന്നത്?
ഉത്തരം :- എപ്രകാരമാണോ നാം നമ്മുടെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ആ കർമ്മങ്ങൾക്കനുസരിച്ച് ശരീരം ലഭിക്കുന്നു.
ചോദ്യം 20  :- കർമ്മങ്ങൾ എത്ര തരം ഉണ്ട്?
ഉത്തരം :- പ്രധാനമായും കർമ്മങ്ങൾ സാത്വികം, രാജസികം, താമസികം എന്നിങ്ങനെ മൂന്നു വിഭാഗത്തിൽപ്പെടുന്നു.
1. സാത്വിക കർമ്മങ്ങൾ :- സത്യഭാഷണം, വിദ്യാ ധ്യയനം, പരോപകാരം, ദാനം, ദയാ, സേവാ, തുടങ്ങിയവ.
2. രാജസിക കർമ്മങ്ങൾ :- മിഥ്യാഭാഷണം, കളികൾ, സ്വാദ്, സുഖലോലുപത, സ്ത്രീ സംസർഗ്ഗം, ചലചിത്രം മുതലായവയിൽ രമിക്കുന്നത്‌ രാജസിക കർമ്മങ്ങളാണ്.
3. താമസിക കർമ്മങ്ങൾ :- മോഷണം, കലഹം, ഹിംസ,ചൂതാട്ടം, പരസ്ത്രീ ഗമനം, തുടങ്ങിയ ദുഷ്കർമ്മങ്ങൾ.
ഇതിൽ പെടാതെ നിൽക്കുന്ന ചില കർമ്മങ്ങളാണ് ദിവ്യ കർമ്മങ്ങൾ. ഋഷിമാരും യോഗികളും അനുഷ്ഠിക്കുന്ന കർമ്മങ്ങളാണിവ. ഇവർ ചെയ്യുന്ന കർമ്മങ്ങൾ മേൽപറഞ്ഞ മൂന്നു കർമ്മങ്ങൾക്കതീതമാണെന്ന് മാനിക്കപ്പെടുന്നു.
ഈശ്വരന്റെ സമീപമാണിവരുടെ സ്ഥാനമെന്നുള്ള തുകൊണ്ട് ദിവ്യ കർമ്മങ്ങൾ മാത്രമേ ഇവരിൽ നിന്നും ഉണ്ടാകുന്നുള്ളു.
ചോദ്യം  21 :- ഏതു പ്രകാരമുള്ള കർമ്മങ്ങൾ ചെയ്താലാണ് മനുഷ്യ യോനിയിൽ ജനിക്കുക?
ഉത്തരം :- സാത്വികവും രാജസികവുമായ കർമ്മങ്ങൾ ചെയ്താലാണ് മനുഷ്യ ദേഹം ധരിക്കാനുള്ള യോഗ്യത നേടുന്നത്. സാത്വിക ,കർമ്മഫലങ്ങൾ കൂടുതലുണ്ടെങ്കിൽ ഉന്നത കുലങ്ങളിലും രാജസിക കർമ്മങ്ങളുടെ പ്രഭാവമാണ് കൂടുതലെങ്കിൽ മനുഷ്യകുലത്തിൽ തന്നെ നീച കുടുബത്തിലായിരിക്കും ജനിക്കുക.
അത്യധികമായ സാത്വിക കർമ്മങ്ങൾ ചെയ്യുന്നവർ വിദ്വാനായ മാനവന്റെ ഗൃഹത്തിൽ തന്നെ ജനിക്കുന്നു.
ചോദ്യം 22  :- ഏതു പ്രകാരത്തിലുള്ള കർമ്മങ്ങൾ ചെയ്താലാണ് ആത്മാവിന് ജന്തുക്കളുടെ ശരീരം ലഭിക്കുക?
ഉത്തരം :- രാജസികവും താമസികവുമായ കർമ്മങ്ങളുടെ ഫലമായി ജന്തുക്കളുടെ ശരീരം ജീവാത്മാക്കൾക്കു കിട്ടുന്നു. താമസിക കർമ്മങ്ങളുടെ ആധിക്യത്താൽ ജന്തുക്കളിൽ തന്നെ നീചയോനികളിൽ ജനിക്കുന്നു. രാജസിക സ്വഭാവം കൂടുതലുള്ളവരായ (കലഹം, മാംസാഹരം തുടങ്ങിയവ ശീലങ്ങളാക്കിയവർ) സിംഹം, കരടി, പട്ടി തുടങ്ങിയ യോനികളിലും താമസിക സ്വഭാവം കൂടുതലുള്ളവർ നീചയോനികളായ കൃമികീടങ്ങൾ, പാമ്പ്, പാറ്റ തുടങ്ങിയവയിലും ജനിക്കുന്നു. അങ്ങനെ കർമ്മങ്ങൾക്കനുസരിച്ച് നീച ശരീരങ്ങളും ജന്തുശരീരങ്ങളും ജീവാത്മാക്കൾക്ക് ഭോഗയോനികളായി ഭവിക്കുന്നു.
ചോദ്യം  23  :- നാം കഴിഞ്ഞ ജന്മത്തിൽ എന്തായിരുന്നു? അടുത്ത ജൻമത്തിൽ എന്തായിരിക്കും എന്ന് തിരിച്ചറിയാൻ കഴിയുമോ?
ഉത്തരം :- ഇല്ല. ഒരിക്കലുമില്ല. സാധാരണ മനുഷ്യർക്ക് ഇതു മനസ്സിലാക്കാൻ സാധിക്കില്ല. കാരണം ഇത് ഈശ്വരന്റെ അധികാര പരിധിയിൽ പ്പെട്ട കാര്യമാണ് നമ്മുടെ കർമ്മങ്ങൾക്കനു സരിച്ച് ശരീരം നല്കുക എന്നത്. ഇത് എല്ലാവരും മാനിക്കുന്നു.
ചോദ്യം  24  :- എന്നാൽ ഇത് ആർക്ക് മനസ്സിലാ ക്കാൻ സാധിക്കും?
ഉത്തരം :- കേവലം ഒരു സിദ്ധയോഗിക്കു മാത്രമേ ഇതറിയാൻ സാധിക്കുകയുള്ളു. യോഗാഭ്യാസം കൊണ്ട് ബുദ്ധിയെ തീവ്രമാക്കിയ ഒരു യോഗിക്ക് ബ്രഹ്മാണ്ഡത്തിന്റെയും പ്രകൃതിയുടെയും മഹത്വപൂർണമായ രഹസ്യത്തെ തന്റെ യോഗശക്തി കൊണ്ട് അറിയാൻ സാധിക്കുന്നു. ആ യോഗിക്ക് ബാഹ്യമായ ഇന്ദ്രിയങ്ങളുടെ ആവശ്യമില്ല. അവരുടെ അന്തക്കരണവും ബുദ്ധിയും എല്ലാം തിരിച്ചറിയുന്നു. ആ ബുദ്ധിയുടെ മുമ്പിൽ ഭുതവും ഭവിഷ്യത്തും എല്ലാം പ്രത്യക്ഷമാകുന്നു.
ചോദ്യം 25  :- എന്നാൽ ഇത് ഒരു യോഗിക്ക് ഏതുവിധേനയാണ് അറിയാൻ കഴിയുന്നത്?
ഉത്തരം :- ഈ അവസരത്തിൽ നാം പുനർജന്മമെന്ന വിഷയത്തേക്കുറിച്ചാണ് ചിന്തിക്കുന്നത്. ചോദിച്ച ചോദ്യത്തിനുത്തരം മറ്റൊരു വിഷയമാണ്. വിസ്താര ഭയത്താൽ മറ്റൊരവസരത്തിൽ യോഗിക്ക് വികസിത ശക്തി കൊണ്ട് എല്ലാം അറിയാൻ സാധിക്കുമെന്നും ഏതെല്ലാം ശക്തികളാണവയെന്നും എങ്ങനെ അവയെ പ്രാപിക്കാമെന്നും വിശദമായി ചർച്ച ചെയ്യാം.
ചോദ്യം  26  :- പുനർജന്മം ഉണ്ട് എന്നതിന് എന്താണ് പ്രമാണം ?
ഉത്തരം :- ഉണ്ട്. നവജാത ശിശുക്കളെ ഒന്ന് ശ്രദ്ധിച്ചാൽ ജനിച്ചയുടനെ അമ്മയുടെ മുലയിൽ നിന്നും പാൽ കുടിക്കാൻ തുടങ്ങും ആരും പഠിപ്പിച്ചിട്ടല്ല ഇതു ചെയ്യുന്നത്. കഴിഞ്ഞ ജന്മത്തിൽ പാൽ കുടിച്ച അനുഭവം ഉള്ളതുകൊണ്ടാണ് ശിശു ഇതു ചെയ്യുന്നത്.
ഇനി മറ്റൊന്ന് ആ ശിശുവിനെ ഒറ്റക്ക് ഒരു മുറിയിൽ കിടത്തുംമ്പോഴും മറ്റാരുമില്ലെങ്കിലും ആ കുട്ടി തന്നത്താൻ ചിരിക്കുന്നതു കാണാം ഇതും കഴിഞ്ഞ ജന്മാനുഭവങ്ങളുടെ ഓർമ്മകളാണ്. എന്നാൽ വളരുന്നതിനനുസരിച്ച് ഇതെല്ലാം മറന്നു പോകുന്നു.
ചോദ്യം 27 :- എന്നാൽ ഈ പുനർജന്മത്തെ സാധൂകരിക്കാനുള്ള എന്തെങ്കിലും ഉദാഹരണങ്ങളുണ്ടൊ?
ഉത്തരം :- ഉണ്ട്. പത്രങ്ങളിലോ ടി. വി വാർത്തകളിലോ നിങ്ങൾ ചിലപ്പോൾ കേൾക്കാറുണ്ട് ഒരു കുട്ടി കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങൾ ഓർമ്മിക്കുന്നുവെന്നും എവിടെയാണ് ജനിച്ചതെന്നും ഏതു ഗൃഹത്തിലാണ് വളർന്നതെന്നും മരണപ്പെട്ടതെങ്ങനെ യെന്നുമൊക്കെ. എന്നാൽ ആ കുട്ടി ജനിച്ച ഗ്രാമത്തിൽ അവൻ പോയിട്ടോ അഥവാ ആരെങ്കിലും പറഞ്ഞു കൊടുക്കുകയോ ചെയ്തിട്ടില്ലയെന്നും. ഇതിനു കാരണം മരണത്തിനു ശേഷവും ആത്മാവിനോടൊപ്പം സൂക്ഷ്മ ശരീരവും സഞ്ചരിക്കുന്നതിനാൽ ഗുപ്തമായി കിടക്കുന്ന ചില ഓർമ്മകൾ ചില സാഹചര്യങ്ങളിൽ പുറത്തു വരുന്നു എന്നതിനാലാണ് .
ചോദ്യം 28 :- ഇങ്ങനെയുള്ള സംഭവങ്ങൾ ഈ ആധുനിക യുഗത്തിൽ, വൈജ്ഞാനിക കാലഘട്ടത്തിൽ ജനങ്ങളെങ്ങനെ മാനിക്കും?
ഇതെല്ലാം ശരിയെന്ന് നിർണ്ണയിക്കാൻ തക്കവണ്ണം വൈജ്ഞാനികവും തർക്കികവുമായ എന്തു പ്രമാണമാണുള്ളത്?
ഉത്തരം :- ആരു പറഞ്ഞു പുനർജന്മസിദ്ധാന്തം വിജ്ഞാനത്തിനു വിരുദ്ധമാകുമെന്ന്? വൈജ്ഞാനിക രൂപത്തിലും ഇതു സത്യം തന്നെയാണ് . താങ്കൾക്കത് പെട്ടെന്നു തന്നെ വെളിവാക്കിതരാം.
ചോദ്യം  :- 29  :- എന്നാൽ വെളിവാക്കിയാലും ?
ഉത്തരം :- ആദ്യമേ പറയപ്പെട്ടതു പോലെ മൃത്യുവെന്നത് കേവലം ശരീരത്തിനു മാത്രമേ സംഭവിക്കുന്നുള്ളു. സൂക്ഷ്മ ശരീരം ആത്മാവിനോടൊപ്പം മുന്നോട്ടു പോകുന്നു. എന്നാൽ കഴിഞ്ഞ ജന്മങ്ങളുടെ സംസ്ക്കാരവും ആ ബുദ്ധിയിൽ സമാഹൃതമാണ്. ഏതെങ്കിലും ജന്മത്തിൽ ആ കർമ്മ സംസ്ക്കാരം അതേ പരിതസ്ഥിതിയിൽ എത്തപ്പെട്ടാൽ ആ കർമ്മ സംസ്ക്കാരം ഉണർന്നു പുറത്തു വരാം.
ഈ ഉദാഹരണം നോക്കുക :- ഒരിക്കൽ ഹരിയാനയിൽ സിർസായിലെ ഗ്രാമത്തിൽ നടന്ന ഒരു സംഭവമാണ് ആറു വയസുള്ള ഒരു ബാലനെ അവന്റെ മാതാപിതാക്കൾ സ്ക്കൂൾ സന്ദർശിക്കാൻ കൊണ്ടു പോയി. അവന്റെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു അത്. കുട്ടിക്ക് ഹരിയാന്വിയും ഹിന്ദിയും മാത്രമേ അറിയുമായിരുന്നുള്ളു. ആ സ്ക്കൂളിലെ രസതന്ത്ര പരീക്ഷണശാലയിൽ എത്തിയപ്പോൾ പെട്ടെന്ന് ആ കുട്ടിയുടെ മുഖം ചുവന്നു വലിയ ഭാവമാറ്റം ഉണ്ടായി. കുട്ടി ഉടൻ തന്നെ ഫ്രഞ്ചു ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. മാതാപിതാക്കൾ ഭയന്നു പോയി. എല്ലാവരും കൂടി കുട്ടിയെ  ആശുപത്രിയലെത്തിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ ഡോക്ടർ ഒരു ദ്വിഭാഷിയേ വിളിച്ചുവരുത്തി. ദ്വിഭാഷിയുടെ സഹായത്താൽ കാര്യങ്ങൾ ചോദിച്ചപ്പോൾ ബാലൻ പറഞ്ഞു.  എന്റെ പേരു് സൈമൺ ഗ്ലാസ്ക്കിയെന്നാണ്. ഞാനൊരു ഫ്രഞ്ച് കെമിസ്റ്റാണ്, എന്റെ പരീക്ഷണശാലയിലുണ്ടായ ഒരപകടത്തിലാണ് ഞാൻ മരണപ്പെട്ടത്. ഈ സംഭവത്തിൽ നിന്നും എന്തു മനസ്സിലാകുന്നു? പൂർവ്വജന്മങ്ങളിലെ സംഭവങ്ങളുമായി സാദൃശ്യമുള്ള ഒരനുകൂല സാഹചര്യം ബുദ്ധിയിൽ ചലനമുണ്ടാക്കുകയും ഉറങ്ങിക്കിടന്നിരുന്ന കർമ്മസംസ്ക്കാരം പുറത്തു വരികയും ചെയ്യുമെന്നാണ്. പരീക്ഷണശാലയിൽ എത്തിയ ബാലന് കഴിഞ്ഞ ജന്മത്തിലെ ഓർമ്മപെട്ടെന്നുണ്ടാവുകയാണ് ചെയ്തത്. ഇങ്ങനെയുള്ള എത്രയോ അനുഭവങ്ങൾ നമുക്ക് വൈജ്ഞാനിക രൂപത്തിൽ ലഭിക്കും.
ചോദ്യം  30 :- എന്തുകൊണ്ടാണ് ഇങ്ങനെയുള്ള സംഭവങ്ങൾ ഭാരതത്തിൽ മാത്രം സംഭവിക്കുന്നത്? ലോകം ഇതിനെ മാനിക്കാത്തത് എന്തുകൊണ്ട് ?
ഉത്തരം :- ഇങ്ങനെയുള്ള സംഭവങ്ങൾ ലോകത്തിൽ എല്ലായിടത്തും സംഭവിക്കാറുണ്ട്. പിന്നെ ലോകം ഇതിനെ മാനിക്കാത്തതിന്റെ കാരണം അവർക്ക് വേദാനുസാരമായിട്ടോ യോഗ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലോ ശരീരത്തേക്കുറിച്ചുള്ള ജ്ഞാനം ഇല്ലാത്തതു കൊണ്ടാണ് അവരെ സംബന്ധിച്ചിടത്തോളം മനുഷ്യ ശരീരം മാംസവും കുറേ എല്ലിൻ കൂട്ടങ്ങളും മാത്രമാണ്. അവർ ജീവനേക്കുറിച്ചോ ആത്മാവിനെക്കുറിച്ചോ ഈശ്വരീയ വ്യവസ്ഥയേക്കുറിച്ചോ പഠിക്കുന്നില്ല. പുനർജന്മവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പാശ്ചാത്യദേശത്ത് ഉണ്ടായിട്ടുണ്ടെങ്കിലും അവർ അതിനെ മൾട്ടിപ്പിൾ പേർസണാലിറ്റി സിൻട്രോം   എന്നു പേരിട്ട് മാനസിക രോഗമായി കണക്കാക്കുന്നു. കൂടുതൽ പരീക്ഷണങ്ങളൊന്നും നടത്തുന്നില്ല.
ചോദ്യം 31 :- പുനർജന്മം കേവലം ഭൂമിയിൽ മാത്രമോ അതോ ഇതര ഗ്രഹങ്ങളിലും ഉണ്ടോ?
ഉത്തരം :- പുനർജന്മം ഈ ബ്രഹ്മാണ്ഡം മുഴുവനും സംഭവിക്കുന്നു. അസംഖ്യം സൗരയൂഥങ്ങളണ്ടിവിടെ. ഭൂമിയേപ്പോലെ എത്രയോ ഗ്രഹങ്ങളുണ്ട്. ശരീരം വേർപെട്ട ഒരു ജീവാത്മാവ് ഭൂമിയിൽ നിന്നും മറ്റേതെങ്കിലും വാസയോഗ്യമായ ഗ്രഹത്തിൽ ഈശ്വര വ്യവസ്ഥയനുസരിച്ച് ഏതെങ്കിലും ശരീരത്തിൽ ജന്മമെടുക്കാം എല്ലാം ഈശ്വരിയ വ്യവസ്ഥയ്ക്ക് അധീനമാണ് .
വലിയ ഒരാനയുടെ ശരീരത്തിലിരുന്ന ജീവാത്മാവിന് ഒരു കൊതുകിന്റെ ശരീരത്തിൽ എങ്ങനെയാണ് പ്രവേശിക്കാൻ കഴിയുക എന്ന സംശയം തോന്നാം. ഇതും ഒരു ഭ്രമമാണ്. ജീവാത്മാവ് ശരീരം മുഴുവനും നിറഞ്ഞിരിക്കുന്നില്ല. അത് മസ്തിഷ്ക്ക ഹൃദയത്തിൽ അണുരൂപമായി വർത്തിക്കന്നു. അത് ഏക രൂപത്തിലാണ് മത്സ്യത്തിലാണെങ്കിലും ഉറുമ്പിലാണെങ്കിലും..
കർമ്മനിയമം...

*കര്‍മ്മവും കര്‍മ്മഫലവും*  

‌ ആരുടെയെങ്കിലും ഒപ്പം ഇടപഴകുമ്പോള്‍, നല്ലതും മോശവുമായ അനുഭവങ്ങള്‍ അവരില്‍ നിന്ന് അനുഭവിക്കുമ്പോള്‍ കര്‍മ്മഫലത്തില്‍ വിശ്വാസമുള്ളവര്‍ പറയുന്ന വാക്കാണ് – എല്ലാം എന്‍റെ പൂര്‍വ്വജന്‍മപാപം, അല്ലെങ്കില്‍ പൂര്‍വ്വജന്‍മ സുകൃതം എന്ന്. എന്നിരുന്നാലും ആ പ്രത്യേക വ്യക്തിയോടൊപ്പം സംഭവിച്ച മുന്‍കാല കര്‍മ്മങ്ങളുടെ കണക്ക് അവരിലൂടെത്തന്നെ തീരുകയാണെന്നാണ് കൂടുതല്‍പേരും ധരിച്ചിരിക്കുന്നത്.

കുറച്ചുകൂടി വിശാലയായി ഈ വിഷയം ചിന്തിക്കുകയാണെങ്കില്‍ മനസിലാകുന്ന കാര്യമെന്തെന്നാല്‍, കര്‍മ്മത്തിന്‍റെ കൊടുക്കല്‍ വാങ്ങല്‍ വ്യക്തിഗതമായ കടം വാങ്ങലും കടം വീട്ടലും പോലെയല്ല എന്നതാണ്. നമ്മള്‍ ഒരു കല്ലില്‍ തട്ടി വീണ് തല പൊട്ടിയാല്‍ ആ കല്ല് പൂര്‍വ്വജന്‍മ പ്രതികാരം വീട്ടിയതാണെന്ന് പറയാന്‍ കഴിയുമോ? ഒരു രോഗം വന്ന് പീഢനമനുഭവിക്കുമ്പോള്‍ ആ രോഗാണുക്കള്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് പറയാന്‍ സാധിക്കുമോ? വാസ്തവത്തില്‍ എന്താണീ കര്‍മ്മക്കണക്ക്?
 ആത്മാവ് ശരീരം സ്വീകരിച്ച നിമിഷം മുതല്‍ പ്രകൃതിയെന്ന മഹാശക്തിയോടൊപ്പമാണ് കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നത്. ഞാന്‍ ഈ ഭൂമിയില്‍ വെച്ച് ആരോട് ദേഷ്യപ്പെട്ടാലും ആരെ ഹിംസിച്ചാലും ആരെ സ്നേഹിച്ചാലും ഭൂമിയുടെ പ്രവര്‍ത്തന തത്ത്വത്തിലെ നിയമങ്ങളെയാണ് ഞാന്‍ ലംഘിക്കുന്നത്. അതിന് മറുപടി തരുന്നത് എന്‍റെ മുന്നില്‍ അന്ന് നിന്ന ആ വ്യക്തിതന്നെയാകണമെന്നില്ല.

 ഒരു ബാങ്കില്‍ പണം നിക്ഷേപിച്ച ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചു ലഭിക്കുമ്പോള്‍ ആ ബാങ്കില്‍ നമ്മളോട് ഇടപെടുന്നത് അന്ന് പണം സ്വീകരിച്ച വ്യക്തിയാകണമെന്നില്ല. നമുക്ക് തരുന്നത് അതേ കറന്‍സികള്‍ ആയിരിക്കണമെന്നുമില്ല. പക്ഷേ ആ മൂല്ല്യവും അതിന്‍റെ പലിശയും കൃത്യമായി ലഭിക്കും. അതുപോലെ നമ്മളില്‍ നിന്ന് പ്രസരിച്ച നന്‍മയുടേയോ തിന്‍മയുടേയോ ഫലം മാത്രമാണ് തിരിച്ചു വരുന്നത്. അത് ആരില്‍ നിന്നാകണം, എപ്രകാരമാകണം എന്നത് പ്രപഞ്ച തീരുമാനങ്ങളാണ്. അത് ആരുടേയും വ്യക്തിഗതമായ തിരിച്ചുതരലല്ല.

എന്നാല്‍ ഈ രഹസ്യമറിയാത്തവര്‍ പാവം വ്യക്തികളുമായി ഏറ്റുമുട്ടും. താന്‍ കാരണം വന്നുഭവിച്ച കടം പെരുകി ജപ്തി നോട്ടീസുമായി വന്ന പോസ്റ്റുമാനെ ഞാന്‍ ഉപദ്രവിച്ചിട്ടെന്ത് കാര്യം. ഈ രഹസ്യം അറിയാത്തവര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പുതിയ കര്‍മ്മബന്ധനങ്ങള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടും.

ഈ രഹസ്യം അറിയാതെ അഥവാ വ്യക്തികളിലൂടെ കര്‍മ്മഫലങ്ങള്‍ തിരിച്ച് സ്വീകരിക്കുവാന്‍ (അഥവാ അല്‍പ്പം സഹിക്കുവാന്‍) നമ്മള്‍ തയ്യാറല്ലെങ്കില്‍ രോഗമായോ അപകടമായോ അകാരണമാനസിക സംഘര്‍ഷമായോ എങ്കിലും വന്ന് അവസാനം ആ കര്‍മ്മഫലം നമ്മളില്‍ തന്നെ സമാപിക്കും. അപ്പോള്‍ നമ്മള്‍ ആരെ കുറ്റപ്പെടുത്തും?

ആരോട് പ്രതികാരം ചെയ്യും? അതിനാല്‍ മുന്‍കാല പാപകര്‍മ്മഫലങ്ങളെ അതിജീവിക്കുവാന്‍ ഇപ്പോഴത്തെ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
C&P
*ദശമഹാവിദ്യ_7*
*ധൂമാവതി*
🙏🌹🌺🌸💐🌹🙏
സിനിമകളിലും മറ്റ് ഗ്രന്ഥങ്ങളിലും ഏറ്റവും കൂടുതലായി പറയപ്പെടുന്ന ദേവീനാമങ്ങളിലൊന്നാണ് ധൂമാവതി. ധൂമാവതീ ദേവി ദശമഹാവിദ്യകളിൽ ഏഴാമത് വിദ്യയാണ്. വിജനമായ പ്രദേശത്ത് കാക്കയുടെ പതാകയുള്ള രഥത്തിൽ ഇരുന്ന് ഒരു കരത്തിൽ മുറവും മറുകരം വരമുദ്രയാലും വാണരുളുന്നവളാണ് ധൂമാവതി. വൃദ്ധയും വിരൂപയും മലിനാംബരധാരിണിയും ധൂമവര്ണയുമായാണ് ദേവിയെ പറയുന്നത്. സകലാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം കൊണ്ട് ധൂമാവതീ ദേവിയ്ക് യാതൊരു ആഭരണവും ഇല്ല.  രൂക്ഷങ്ങളായ നയനങ്ങളും അഴിഞ്ഞ പാറിപ്പറക്കുന്ന മുടിയോടും ചുക്കിച്ചുളിഞ്ഞ ചര്മ്മത്തോടും അതീവവൃദ്ധയുമായ  ധൂമാവതിയെ ജീവിതത്തിന്റെ ആത്യന്തികമായ അവസ്ഥയെ മനസ്സിലാക്കിയ ഒരു മുത്തശ്ശിയായി കരുതാം. 

ഭക്ഷിക്കുവാൻ ഭക്ഷണം ചോദിച്ച ശിവനിൽ നിന്ന് ദീര്ഘനേരമായിട്ടും മാറ്റമില്ലാത്തതുകൊണ്ട് ക്ഷമകെട്ട് പാർവതീ ദേവി ശിവനെ ഭക്ഷിച്ചു. ഈ പ്രവൃത്തിമൂലം ദേവിയുടെ ശരീരത്തിൽ നിന്നും ധൂമപടലങ്ങൾ സർവത്ര വ്യാപിച്ചു എന്നും മായയിലൂടെ വെളിയിൽ വന്ന ശിവൻ ദേവിയോട്  ഇപ്രകാരം പറഞ്ഞു, പ്രപഞ്ചത്തിലെ ഏകപുരുഷൻ  ഞാനും ഏകസ്ത്രീ ഭവതിയുമാണ്.ഭവതി ഭര്ത്താവിനെ വിഴുങ്ങിയതിനാൽ വിധവയായിരിക്കുന്നു. അതുകൊണ്ട് വിധവാ വേഷം കൈകൊള്ളുകയെന്നും ദേവിയുടെ ഈ ഭാവം ധൂമാവതിയെന്ന രീതിയില് മഹാവിദ്യയായി പൂജിക്കപ്പെടും എന്നും ആണ് നാരദപാഞ്ചരാത്രത്തിൽ ദേവിയുടെ ഉത്പത്തിയെ കുറിച്ച് പറയുന്നത്.  സ്വതന്ത്ര തന്ത്രത്തിലാകട്ടെ ദക്ഷയജ്ഞത്തിൽ സതീദേവി യാഗകുണ്ഡത്തിൽ വീണു ജീവത്യാഗം ചെയ്യുകയും അതിൽ നിന്ന് ഉയര്ന്ന ധൂമപടലങ്ങളിൽ നിന്ന് ധൂമാവതി ഉത്ഭവിച്ചു എന്നും ആണ്  പറയുന്നത്. 

അന്നപൂര്ണേശ്വരിയായ ദേവി അന്നത്തെയല്ല ഇവിടെ ചോദിച്ചിരിക്കുന്നത് എന്നത്  നാം അറിഞ്ഞിരിക്കേണ്ടതാണ്.  ഭക്ഷണം എന്നത്  ജ്ഞാനമാണ്. ശിവനാൽ ദേവിയ്ക് പകര്ന്നു നൽകപ്പെട്ട വിദ്യകളാണ് ഇന്ന് നാം കാണുന്ന എല്ലാ ജ്ഞാനങ്ങളും.  ജ്ഞാനമാകുന്ന ഭക്ഷണം വൈകുന്തോറും അജ്ഞാനമാകുന്ന വിശപ്പ് വളരുന്നു. തന്നെ തന്നെ മറന്ന് പല ദുഷ്പ്രവൃത്തികളും ചെയ്യുന്നു.  പ്രപഞ്ചത്തെ സംഹരിക്കുന്നവനായ ശിവനെ വിഴുങ്ങുക എന്നതുവഴി തന്റെ സംഹാരശക്തിയെ കൂടി ദേവി ഇവിടെ കാണിക്കുന്നു. എന്നാൽ സകല ജ്ഞാനസ്വരൂപിണിയും സകലസംഹാരമൂര്ത്തിയും ആണെങ്കിലും  അതൊന്നും കാണിക്കാതെ ദേവി വൃദ്ധരൂപിയായി സദാ മായാസ്വരൂപത്തിൽ സ്ഥിതിചെയ്യുന്നു. 

ധൂമം എന്നാൽ പുക അല്ലെങ്കിൽ മൂടൽ മഞ്ഞ് എന്നര്ഥം. പുകയിൽ നിന്ന് ഉത്ഭവിച്ചവളായതിനാലും പുകയുടെ നിറത്തോടു കൂടിയവളായതിനാലും ധൂമത്തെ നീയന്ത്രിക്കുന്നവളായതിനാലും ദേവിയെ ധൂമാവതി എന്ന് നാമം പറയാറുണ്ട്. അമംഗളവസ്തുക്കളുടെ നാഥയായിട്ടാണ് ധൂമാവതിയെ ചിത്രീകരിക്കാറുള്ളത്.  സകലമംഗളകരമായ വസ്തുക്കളിലെന്ന പോലെ തന്നെ അമംഗളത്തിലും വിരാജിക്കുന്നത് ദേവി തന്നെയാണ് എന്ന് വ്യംഗ്യം.  ധൂമത്തെ മായയായി ചിന്തിച്ചാൽ, മായാസ്വരൂപത്താൽ മൂടിക്കിടക്കുന്നതിനാൽ സത്യത്തെ തിരിച്ചറിയാൻ സാധാരണക്കാര്ക്കു സാധിക്കാറില്ല. മായയുടെ ഈ ആവരണം തന്നെയാണ്  ധൂമാവതിയെന്ന ഭാവം.  സത്യത്തിന്റെ യഥാര്ഥമുഖം മറക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതുപോലെ  സകലജ്ഞാനസ്വരൂപിണിയും മോക്ഷത്തിലേക്ക് നയിക്കുന്നവളുമാണ് ദേവിയെങ്കിലും   യഥാര്ഥ്യത്തെ മൂടിവച്ച്  വിരൂപഭാവത്തിൽ ദേവി സ്ഥിതിചെയ്യുന്നു. സ്വയം മായാസ്വരൂപിണിയായതുകൊണ്ട് ദേവി മായയുടെ അധിഷ്ഠാത്രിയും ആണ്. 

അമ്മയുടെ മടിയിൽ ഇരുന്നു കളിക്കുന്ന യഥാര്ഥ ഉപാസകന് അമ്മയുടെ വൈരൂപ്യം അല്ല  അമ്മയുടെ വാത്സല്യം ആണ് കാണാനാകുക. ഉത്തമസാധകന് മാത്രമേ ഭീതിജനകമായ  അമ്മയുടെ രൂപത്തിലും വൈരൂപ്യത്തിന്റെ പുറകിലുമുള്ള  സ്വരൂപത്തെ കാണാനാകു.  സകലതടസ്സങ്ങളുടേയും പ്രതികൂലസാഹചര്യങ്ങളുടേയും അധിഷ്ഠാത്രിയെന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് പ്രതികൂലാനുഭവങ്ങളാണ് തന്റെ യഥാര്ഥശക്തിയെ തിരിച്ചറിയുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്നതാണ്. യഥാര്ഥ ഉപാസകൻ പ്രതിസന്ധികളെ തരണം ചെയ്ത്  ലക്ഷ്യത്തിൽ എത്തിചേരുന്നു. ഭൌതികജീവിതത്തിൽ ഭ്രമിച്ചവരായ സാധാരണക്കാരെ ആത്മീയ മാര്ഗ്ഗത്തിലേക്ക് നയിക്കാൻ ദേവി സദാ സന്നദ്ധയാണ്.  ധൂമാവതീ സൃഷ്ടിപൂർവമായ   മഹാന്ധകാരത്തേയും മഹാശൂന്യതയേയും പ്രജ്ഞയെ മൂടിയിരിക്കുന്ന അജ്ഞാനതമസ്സിനേയും പ്രതിനിധീകരിക്കുന്നു എന്ന് പറയാം.  മഹാശൂന്യതയായ ധൂമാവതിയിൽ നിന്നു തന്നെയാണ് ലോകം പരിണമിച്ച് എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം ശൂന്യതയിൽ എല്ലാം അടങ്ങിയിരിക്കുന്നു എന്നാൽ അതിൽ നിന്ന്  ഒന്നിനേയും വേര്തിരിച്ച് എടുക്കാനുമാകില്ല.  കാമത്തെ തടുത്തുനിര്ത്തുന്നതിൽ കഴിവിനെ കാണിക്കുന്നതാണ് ധൂമാവതിയെന്ന് വാദവും കാണാവുന്നതാണ്.  ശിവനില്ലാതെ ശക്തിമാത്രമായ അവസ്ഥയായും ധൂമാവതിയെ പറയുന്നു. ധൂമാവതി ശിവനെ വിഴുങ്ങുകയാണ് ചെയ്തിരിക്കുന്നത് ആയതിനാൽ സകലശക്തികളും ഉള്ളിലുണ്ടെങ്കിലും അത് അറിയാത്ത മനുഷ്യരുടെ പ്രതിരൂപമായി  മായാഭഗവതിയായി ദേവി സ്ഥിതിചെയ്യുന്നു.  ഒപ്പം വിനയത്തിന്റെ മൂര്ത്തിമത് ഭാവമായി ജ്ഞാനവൃദ്ധസ്വരൂപയായി ദേവി നമുക്ക് നാം എങ്ങിനെയാകണമെന്നും പഠിപ്പിക്കുന്നു. 

ദേവിയുടെ രഥത്തിലെ കൊടി കാക്കയാണ്.  വിദ്യാര്ഥി ലക്ഷണം ആയി ജ്ഞാനാര്ജ്ജനത്തിന് ആദ്യം പറയുന്നത്  കാകദൃഷ്ടിയാണ്.  ഭക്ഷണത്തിനായി സദാ പരതുന്ന കാക്കയെ പോലെ ജ്ഞാനാര്ജ്ജനത്തിന് സദാ ശ്രമിക്കുന്നവനാകണം സാധകർ. കൂരിരനുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി. ചീത്തകൾ കൊത്തിവലിക്കുകിലും ഏറ്റവും വൃത്തിവെടിപ്പെഴുന്നോൾ എന്നതുപോലെ സ്വയം മാലിന്യം ഭക്ഷിക്കുമ്പോഴും അവയുടെ പ്രഭാവം ഇല്ലാതെ ഇരിക്കുന്ന കാക്കയെ പോലെ എല്ലാം അടക്കാൻ കഴിവുള്ളവനാകണം സാധകൻ. ദേവിയുടെ കയ്യിലുള്ള മുറം ഉപയോഗയോഗ്യമായതിനെ സ്വീകരിക്കുന്നതിനും  അല്ലാത്തതിനെ വേര്പെടുത്താനുമാണ്. ശുദ്ധജ്ഞാനത്തെ സ്വീകരിക്കുകയും അല്ലാത്തതിനെ തട്ടിക്കളയുകയും ചെയ്യണമെന്നര്ഥം.  പതിര് കാണാൻ നന്നായിരിക്കുമെങ്കിലും ഉള്ളിലൊന്നുമില്ലാത്തവയാണ്. ഉള്ള് നന്നായിരിക്കുന്ന  നെന്മണികള്ക്ക്  ബാഹ്യമായി ഭംഗിയുണ്ടാകണമെന്ന് നിര്ബന്ധവുമില്ല. ബാഹ്യമോടിയിലല്ല ആന്തരികമായ ജ്ഞാനത്തിലാണ് സാധകൻ സ്ഥിതിചെയ്യേണ്ടത് എന്ന് ഭക്തനെ മനസ്സിലാക്കിക്കുകയാണ് സ്വന്തം സ്വരൂപത്തിലൂടെ ദേവി ചെയ്യുന്നത്. 

ഇങ്ങിനെ സകലഭാവങ്ങൾ കൊണ്ടും ഉപാസകനെ പൂര്ണനാക്കുന്ന സകല വരപ്രദായിനിയാണ്  ജഗദീശ്വരിയായ ധൂമാവതി. മായാഭഗവതിയായി സര്വവിദ്യാ സ്വരൂപിണിയായി സര്വലോകേശ്വരിയായി വിലസുന്ന ആ ജഗദീശ്വരി എല്ലാവര്ക്കും മംഗളത്തെ പ്രദാനം ചെയ്യട്ടെ.. 
C&P