ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 141
വസിഷ്ഠൻ രാമനു പദേശിച്ചിട്ട് രാമനോട് പറഞ്ഞു ആത്മതത്വം ഉപദേശിച്ചു ശ്രീരാമന് . യോഗവാസിഷ്ഠം അങ്ങനെയാണ് ഇത് രാമൻ പത്ത് പതിമൂന്ന് വയസ്സില് തീർത്ഥയാത്രക്ക് പോയി. ഇതൊന്നും വാത്മീകി രാമായണത്തിൽ ഉള്ള കഥയല്ല. വാത്മീകി രാമായണം ഇരുപത്തിനാലായിരം ശ്ലോകം. യോഗവാസിഷ്ഠം മുപ്പത്തിരണ്ടായിരം ശ്ലോകം . വാസിഷ്ഠത്തിൽ രാമന് വസിഷ്ഠൻ ഉപദേശിക്കുന്നതാണ് മുഖ്യം. അനേകം കഥകൾ വരും അതില്. തീർത്ഥയാത്രക്ക് പോയിട്ട് തിരിച്ചു വന്നപ്പോൾ രാമന് ഒന്നിലും ഉത്സാഹമില്ലാതായി. ഒരു മൂലയിലിരുന്ന് താടിക്കു കൈയ്യും കൊടുത്ത് പട്ടാഭിഷേകവും എനിക്കു വേണ്ട രാജ്യവും എനിക്കു വേണ്ട ഈ ലോകത്തിലുള്ള ഒരു വ്യവഹാരവും എനിക്കു വേണ്ട . എവിടെ നോക്കിയാലും ജനങ്ങൾ അജ്ഞാനം കൊണ്ട് ദുഃഖിക്കുണൂ. ഞാൻ ലോകത്തിനെ കണ്ടു . ആശയാകുന്ന പിശാച് എല്ലാത്തിനെയും വലിച്ചെഴച്ചു നടക്കുണൂ. ലോക ജീവിതത്തിന് എന്തർത്ഥം?
അഹങ്കാര വ ശാതാപത്ത് അഹങ്കാരാൽ ദുരാ ദയ: അഹങ്കാരവശാത് ഈഹ. ന അഹങ്കാരാൽ പരോരിപുഹു
രാമചന്ദ്രൻ ദു:ഖത്തിന്റെ മുഴുവൻ മൂലം കണ്ടെത്തി . പക്ഷേ പരിഹരിക്കാൻ അദ്ദേഹത്തിനു വഴി കിട്ടാത്തതു കൊണ്ടു ദു:ഖിച്ചിരുന്നു. വസിഷ്ഠ നോട് പറയാണ് അഹങ്കാരം കൊണ്ടാണ് എല്ലാ ആപത്തുകളും. സകല ദു:ഖങ്ങളും വൈഷമ്യങ്ങളും അഹങ്കാരം കൊണ്ട്. സൂക്ഷ്മമായ ആഗ്രഹങ്ങൾ അതും അഹങ്കാരം കൊണ്ടാണ് അഹങ്കാരമല്ലാതെ വേറെ ഒരു ശത്രുവിനെയും ഞാൻ കാണുന്നില്ല. പക്ഷേ ആ അഹങ്കാരത്തിനെ എങ്ങിനെ നശിപ്പിക്കും? അതെങ്ങിനെ ഇല്ലാതാക്കും? എങ്ങനെ പരിപൂർണ്ണമായ ശാന്തി ഉണ്ടാകും? ആ ശാന്തി ഉണ്ടായില്ലെങ്കിൽ ജീവിതം മുഴുവൻ ഭാരം ചുമക്കുന്ന വെറും പെരട്ടു കഴുതയായിട്ടു പോവും ഞാൻ. ജര ട ഗർദ്ദ ഭാ: രാമൻ പറയുന്നത് ജരട ഗർദ്ദഭ: എന്നു പറഞ്ഞാൽ പെരട്ടു കഴുത , വാർദ്ധക്യം ബാധിച്ച കഴുത. അതിനു ചുമക്കാൻ പോലും വയ്യ. അങ്ങനെ ജീവിതം പ്രയോജനമറ്റു പോകും . അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് രാമചന്ദ്രന് വസിഷ്ഠൻ ബ്രഹ്മവിദ്യയെ ഉപദേശിച്ചത്.
( നൊച്ചൂർ ജി )
Sunil Namboodiri
No comments:
Post a Comment