കാലഗണന
വേദപരിചയം - യജുര്‍വേദം. യജുര്‍വേദത്തിലെ ചില മന്ത്രങ്ങള്‍ മാത്രം പരിചയപ്പെടുത്തുന്നു. എന്ത്കൊണ്ടാണ് ചിലത് മാത്രം എന്നുള്ളത് ഇത് വായിച്ചു കൊണ്ടിരിക്കുമ്പോള്‍ മനസിലാകും. വേദ കാലഗണന വേദ കാലഘട്ടത്തെ കുറിച്ച് പല അഭിപ്രായങ്ങളും നില നില്‍ക്കുന്നുണ്ട്. ഭാരതീയ വൈജ്ഞാനിക ശാസ്ത്രഞ്ജന്മാര്‍ അതിനു കുറഞ്ഞത് ആറായിരം വര്‍ഷത്തെ പഴക്കം പറയുമ്പോള്‍, വൈദേശിക വേദ വിമര്‍ശകര്‍ അതിനു വെറും രണ്ടായിരം-രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തെ പഴക്കം മാത്രമേ അമ്ഗീകരിക്കുന്നുള്ളൂ..വേദത്തെ അംഗീകരിക്കാത്ത ഭാരതീയ വിമര്‍ശകരും വൈദേശിക കാലഗനനയെ മാത്രമേ അമ്ഗീകരിക്കുന്നുള്ളൂ, എന്നുള്ളത് ചിന്തക്ക് വക വക്കുന്നു!! എന്നാല്‍ വേദവരികള്‍ വിശകലനം ചെയ്‌താല്‍ നമുക്ക് ലഭിക്കുന്ന കാല ഗണന എന്താണ് ? ബ്രുഹസ്പതി:പ്രഥമം ജായമാനെ: .....തിശ്യം നക്ഷത്രം അഭിസംബഭൂപ എന്നാ വരി തൈത്തിരീയ ബ്രാഹ്മനത്തിലും, താന്ദ്യഭ്രാഹ്മനത്തിലും ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലും ഉണ്ട്. ഇതിന്റെ അര്‍ത്ഥം: പൂയം നക്ഷത്രത്തെ ഗ്രഹണം പോലെ മറച്ചതിനു ശേഷം വ്യാഴഗ്രഹം കടന്നു പോകുന്നതിനെ വിവരിക്കുന്ന വരിയാണിത്. ആധുനിക ജ്യോതി ശാസ്ത്ര ഗണിതം ഉപയോഗിച്ച് നോക്കുമ്പോള്‍ വ്യാഴ ഗ്രഹവും പൂയം നക്ഷത്രവും പരസ്പരം മറച്ചത് ഏതാണ്ട് BC 4275 ല്‍ ആയിരുന്നു. അതായത് ഋഗ്വേദ ഋഷി വര്യന്മാര്‍ ഈ പ്രതിഭാസം കണ്ടെത്തിയതിനു ശേഷം എഴുതിയ വരികളില്‍ നിന്ന് തന്നെ വ്യക്തമാകുന്നു ഋഗ്വേദത്തിനു ഏകദേശം 6275 വര്‍ഷത്തില്‍കൂടുതല്‍ പഴക്കമുണ്ടെന്ന്. ഇതില്‍ ഏതാണ്ട് 397265 അക്ഷരങ്ങള്‍ ചേര്‍ത്തു 193816 പദങ്ങളും, അവയെ 10552 ഋക്കുകളിലുമായി 2024 വര്‍ഗങ്ങളില്‍ ഒതുക്കി 64 അദ്ധ്യായങ്ങളിലും ആക്കിയിരിക്കുന്നു. ഇത്രയും സംസ്കൃത പദങ്ങള്‍ ഋഗ്വേദ രചനാ കാലത്ത് നിലവില്‍ വരണമായിരുന്നു എങ്കില്‍, സംസ്കൃതത്തിന്റെ വളര്‍ച്ചയും വൈദിക ചിന്താ ധാരകളും അതിനെത്ര കാലം മുമ്പുണ്ടായിരുന്നിരിക്കണം. കുറഞ്ഞത് ഒരായിരം വര്‍ഷത്തേക്ക്മാത്രം പുറകോട്ടു പോയാല്‍ പോലും, ഭാരതീയ ചിന്താധാരകള്‍ക്ക് 7000വര്‍ഷത്തിലധികം വര്‍ഷങ്ങളിലെ ചിര പുരാതന തത്വമുണ്ട്!! ആധുനിക ശാസ്ത്രത്തിനും ഇതിനു വിരുദ്ധമായി ഒന്നും പറയുവാനില്ല തന്നെ. കാര്‍ബണ്‍ dating സാങ്കേതിക വിദ്യകളിലൂടെ മോഹന്‍ ജോ ടാരോ, ഹാരപ്പ, ലോതല്‍, കാളിബഗന്‍ തുടങ്ങി മുപ്പത്തി അഞ്ചില്‍ പരം പ്രദേശങ്ങളില്‍ നിന്നും പുരാ വസ്തു ഗവേഷകര്‍ക്ക് ഇത്രയും തന്നെ പഴക്കം ചെന്ന വസ്തുക്കള്‍ കണ്ടെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഈ രണ്ടു വസ്തുതകളില്‍ നിന്നും ഒരു കാര്യം വളരെ വ്യക്തമാകുന്നു, ഭാരതീയ സംസ്കൃതിയുടെ ചിര പുരാതനത്വം അംഗീകൃതമായ ഒരു ശാസ്ത്ര സത്യമാണ് എധോ/സ്യേധിഷീമഹി..... ഭൂ സ്വാഹാ: ഈശ്വരന്‍ ഞങ്ങളുടെ സമ്പത്തിന്റെ പ്രേരകനാണ്. എനിക്ക് തേജസിനാല്‍ജ്വലനമുണ്ടാകട്ടെ. കറങ്ങി കൊണ്ടിരിക്കുന്ന ഈ ഭൂമി അങ്ങാണ് സൃഷ്ടിച്ചത്.ഉഷസിനെയും സൂര്യനെയും സര്വലോക്ഗങ്ങളെയും അങ്ങാണ് സൃഷ്ടിച്ചത്.ഈശ്വര മഹിമ തിരിച്ചറിഞ്ഞു ഞങ്ങള്‍ ഐശ്വര്യമുല്ലവരായി തീരട്ടെ. അങ്ങേപ്രപഞ്ചത്തിന്റെ നാഥനാണ്. തെറ്റും കുറ്റവുമില്ലാതെ കുറവുമില്ലാതെ എങ്ങനെ ഒരു സമൂഹത്തിനു നിലനില്‍ക്കാനാകുമെന്ന ചിന്തയാണ് യജുര്‍വേദത്തില്‍ കാണാന്‍ കഴിയുന്നത്.പ്രപഞ്ച ശക്തി വിശേഷത്തിന്റെ ആധികാരികതയും ആഴവും ദര്‍ശിക്കാന്‍പഠിപ്പിക്കുകയാണ് യാതാര്തത്തില്‍ യജുര്‍വേദം നിര്‍വഹിക്കുന്ന കടമ. മറ്റുവേദ സംഹിതകളില്‍ നിന്ന് വ്യത്യസ്തമായി യജുര്‍വേദം നമ്മെ പ്രാപഞ്ചികദാര്‍ശനിക തലത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുക ആണ് ചെയ്യുന്നത്. പ്രപഞ്ചസ്രഷ്ടാവും പ്രപഞ്ചത്തെ നിലന്രിത്തുന്ന ശക്തി വിശേഷവുമായ ഈശ്വരനെഋഗേദം അഗ്നി എന്നാണു അഭിസംഭോധന ചെയ്യുന്നത്. എന്നാല്‍ യജുര്‍വേദംആ ഈശ്വരനെ ഊര്ജപതിയെന്നും, അന്നപതിയെന്നും വിളിക്കാന്‍ ആണ്താല്‍പര്യപ്പെടുന്നത്.പ്രപഞ്ചം, സമൂഹം, വ്യക്തി എന്നിങ്ങനെ മനുഷ്യനെവികാസഘട്ടങ്ങളിലൂടെ നടത്തിച്ചു അവനെ സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസില്‍ പറക്കാന്‍ യജുര്‍വേദം പ്രേരിപ്പിക്കുന്നു.ജജ്ഞാനുഷ്ടാനത്തോട് അനുബന്ധിച്ചുള്ള യജുര്വേടത്തിനു നൂറ്റിയൊന്ന്ശാഖകള്‍ ആണുള്ളത്. മാത്രമല്ല യജുര്വേടത്തെ ശുക്ല യജുര്‍വേദം എന്നുംകൃഷ്ണ യജുര്‍വേദം എന്നും രണ്ടായി തരാം തിരിച്ചിട്ടുണ്ട്. ലഭ്യമായവിവരങ്ങള്‍ അനുസരിച്ച് നാല്പതു അദ്ധ്യായങ്ങള്‍ ആണ് യജുര്‍വേദസംഹിതയില്‍ ഉള്ളത്. യജുര്‍വേദം. ഒന്നാം അദ്ധ്യായം ഒന്നാം ശ്ലോകം ഓം ഇഷേ ത്വോര്‍ജെ ത്വാ................ പശൂന്‍ പാഹി... പ്രാണന്‍ ദാനം നല്‍കുന്ന അല്ലയോ പ്രഭോ, അന്നത്തിനും ക്ഷേമത്തിനും ബാലത്തിനുമായി ഞങ്ങള്‍ അങ്ങയെ പ്രണമിക്കുന്നു. നന്മ നിറഞ്ഞ കര്‍മങ്ങള്‍ മാത്രമനുഷ്ടിക്കുന്ന ഹേ യജ്ഞ കര്‍ത്താക്കളെ , എല്ലാത്തിന്റെയും ഇരിപ്പിടവും ജഗത്തിന്റെ നാതനുമായ അദ്ദേഹം ശ്രേഷ്ഠ കര്‍മങ്ങള്‍ അനുഷ്ടിക്കാന്‍ നിങ്ങള്ക്ക് ശക്തി തരട്ടെ.ഈശ്വരാനുഗ്രഹത്താല്‍ ഗോസമൂഹം വര്‍ദ്ധിക്കുകയും ചെയ്യട്ടെ.. നിങ്ങള്‍ രോഗമില്ലാത്തവരും രോഗമില്ലാത്ത ശരീരത്തോട് കൂടിയവരുമാകട്ടെ. നിങ്ങളില്‍ നിന്ന് ഉറച്ച ബലമുള്ളതും ഹിംസയും മോഷണവുമില്ലാത്തതുമായ പുത്തന്‍ തലമുറ പിറക്കട്ടെ. ഈ യജമാനന്റെ വര്‍ദ്ധിതമായ വീര്യത്തെയും ഗോധനത്തെയും സംരക്ഷിച്ചു കൊള്ളണേ ... ഒന്നാം അദ്ധ്യായം ശ്ലോകം 25 പ്രുത്വി ദേവയജന്യോഷധ്യാസ്തെ ................. ച വയം ദ്വിഷ്മസ്തമാതോ മാ മൌക് അല്ലയോ ഭൂമിദേവീ, നീ ദിവ്യാരാധനയുടെ മൂല കാരണമാകുന്നു. നിന്നില്‍ പടര്‍ന്നിരിക്കുന്ന മൂലികകള്‍ നശിപ്പിക്കാന്‍ ഞാന്‍ കാരണക്കാരന്‍ ആകാതിരിക്കട്ടെ. നിനക്ക് വേണ്ടി സ്വര്‍ഗത്തില്‍ നിന്ന് മഴാമൃതം വീഴട്ടെ. എല്ലാറ്റിന്റെയും കാരണവും സ്രഷ്ടാവുമായ ഈശ്വരനാല്‍ ഭൂമിയില്‍ തിന്മക്കു ബന്ധനം സംഭവിക്കട്ടെ. ഞങ്ങള്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നവരെയും ഞങ്ങള്‍ നശിപ്പിക്കാനോരുങ്ങുന്നവരെയും ഭൂമി ദേവി തന്റെ ബന്ധനവലയത്തില്‍ തളക്കട്ടെ. അദ്ധ്യായം 4 ശ്ലോകം 29 പ്രതി പന്ഥാമപദ്മഹി ...............വിന്ധതെ വസു... എവിടെയാണ് സമാധാനം ലഭിക്കുന്നത്, അവിടേക്ക്, എവിടെയാണോ അനുഗ്രഹം ലഭിക്കുന്നത് അവിടേക്ക്, എവിടെയാണോ നന്മ നിലനില്‍ക്കുന്നത് അവിടേക്ക് ഞങ്ങള്‍ എത്തപ്പെടട്ടെ. അനന്തമായ ക്ഷേമവും ഐശ്വര്യവും അനുഗ്രഹവും അനുകമ്പയും ഞങ്ങളില്‍ പതിക്കട്ടെ.. അദ്ധ്യായം 4, ശ്ലോകം 28 പരി മാഗ്നെ ദുശ്ചാരിതാദ് ..................... സവായ് ശോദസ്താ മമൃതാങ്ങ്അനു ആരാധനീയനായ ഈശ്വര, എന്നെ മോശകരമായ അവസ്ഥയില്‍ നിന്ന് മാറ്റി നിര്‍ത്തിയാലും. ധര്‍മത്തിന്റെ വഴിയില്‍ എന്നെ നിലനിര്‍ത്തിയാലും. അനശ്വരരായവരുടെ കൂട്ടത്തില്‍ ഞാനും ചെര്‍ക്കപ്പെടട്ടെ. നന്മയില്‍ അധിഷ്ടിതമായതും ദീര്‍ഘമേറിയതും ആയ ഒരു ജീവിതം എനിക്ക് നല്‍കിയാലും. പ്ര പര്വതസ്യ വൃഷഭസ്യ......................ക്രാന്തമസി മഴ നല്‍കുന്ന പാര്‍വതശിഖരങ്ങളില്‍ നിന്ന് നദികള്‍ ഉത്ഭവിക്കുന്നു. അവ മുന്നോട്ടോഴുകുന്നത് സ്വയം സേചനം ചെയ്തു കൊണ്ടാണ്. അന്തരീക്ഷത്തില്‍ കാണപ്പെടുന്ന മേഘ മാര്‍ഗങ്ങളില്‍ ജലകണങ്ങള്‍ ചലിച്ചു കൊണ്ടിരിക്കുന്നു. ജലകണങ്ങള്‍ സൂര്യനില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. നിങ്ങള്‍ (മിത്ര വരുണന്മാര്‍) സൂര്യനും മുകളിലായി കുറുകെ സഞ്ചരിക്കുന്നു. യദി ദിവാ യദി.............. വിശ്വാന്മുന്ച്ചത്വങ്ങഹസ : രാത്രിയായാലും പകാലായാലും ഞങ്ങള്‍ ദൌര്‍ബല്യങ്ങള്‍ കാണിക്കുന്നു എങ്കില്‍ ഈശ്വരന്‍ എന്നെ അതില്‍ നിന്ന് മോചിപ്പിക്കട്ടെ.. യദി ജാഗ്രദ്യാദി സ്വപ്ന ............................. ഉറക്കത്തിലും അല്ലാത്തപ്പോഴും ഞങ്ങള്‍ ഏതെങ്കിലും അജ്ഞാന വൃത്തിചെയ്യുന്നു എങ്കില്‍ എന്നെ അതില്‍ നിന്ന് ഈശ്വരന്‍ മോചിപ്പിക്കട്ടെ.. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 74 സജൂരബ്ദോ അയവോഭി: ............................ഇടയാ ഘ്രുതെന സ്വാഹാ. അതീവമായ ആനന്ദം നിറച്ചു കൊണ്ടാണ് നാം ജീവിക്കേണ്ടത്. ഉള്ളില്‍ ശാന്തി ഉണ്ടായിരിക്കണം. .............. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 75 യാ ഔഷധീം: പൂര്‍വാ ജാതാ ...................... ധാമാനി സപ്ത ച. മൂന്നു യോഗങ്ങള്‍ക്ക് മുമ്പായി ഈ ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട ഔഷധവേരുകള്‍ എനിക്ക് കണ്ടു പിടിക്കാനാകട്ടെ. രോഗിയുടെ ശരീരത്തില്‍ നൂട്ടിയെഴു നാഡികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്കറിയാം. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 76 ശതം വോ അംബ ധാമാനി........... മി അഗദം കൃത. നൂറു കൊല്ലക്കാലം ശരീരം രോഗമില്ലാതെ കഴിയട്ടെ. ഔഷധത്തിന്റെ ശക്തി വിശേഷത്താല്‍ ഈ നാഡികള്‍ ആയിരമാണ്. ശരീരത്തെ രോഗത്തില്‍ നിന്ന് രക്ഷിക്കുക. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 80 യത്രൌഷധി : സമഗ്മത രാജാന:................... ഭിഷഗ്രക്ഷോഹാമീവചാതന : എവിടെ ഔഷധ മൂല്യമുണ്ടോ അവിടേക്ക് വിശേഷ പ്രജ്ഞയുള്ളവര്‍ പോയാലും. എങ്ങനെയാണോ ഒരു ഭരണാധിപന്‍ യുദ്ധക്കളത്തിലേക്ക് പോകുന്നത്, ആ വിധം പോയാലും. കഴിവുറ്റ വൈദ്യനിലൂടെ ചികിത്സിക്കുമ്പോള്‍ രോഗങ്ങള്‍ ഓടി മറയുന്നു. ഔഷധങ്ങളിലൂടെ രോഗ ശമാനത്തെ മനസിലാക്കണം. അദ്ധ്യായം പന്ത്രണ്ടു. ശ്ലോകം 81 അശ്വാവതീന്ഗ് ............... അരിഷ്ടതാതയെ.. ഈ രോഗിയുടെ ആരോഗ്യസ്ഥിതിയെ പറ്റി എനിക്ക് അറിയാനാകട്ടെ. ഈ രോഗിക്ക് വേണ്ടി ഞാന്‍ ഗുണകരമായ ഔഷധങ്ങള്‍ പ്രയോഗിക്കുന്നു. ഇവന്റെ രോഗ ശമനത്തിനും ശരീരഗുനത്തിനും വേണ്ടിയാണ് ഞാന്‍ ഔഷധങ്ങള്‍ ഒക്കെയും പ്രയോഗിക്കുന്നത്. ആ വിധമുള്ള ഈ ഔഷധങ്ങള്‍ എനിക്ക് സ്വസ്ഥത നല്‍കട്ടെ.. ഇഷ്കൃതിര്നാമ വോ ...............യടാമയതി നിഷ്ക്രുഥ..... ഒരു മാതാവ് എങ്ങനെയാണോ ആശ്വാസം നല്‍കുന്നത്, ആ വിധം ഔഷധങ്ങളും ആശ്വാസദായകമാണ്. ഒഴുകി കൊണ്ടിരിക്കുന്ന നദികള്‍ എങ്ങനെയാണോ നന്ദി പ്രകാശിപ്പിക്കുന്നത്, അത് പോലെ ഔഷധങ്ങള്‍ രോഗങ്ങളെ ഇല്ലാതാക്കുന്നത്. അദ്ധ്യായം 12. ശ്ലോകം 85 യദിമാ വാജയന്നഹമോഷധീര്‍ഹസ്ത ആദധെ .................. ജീവഗൃഭോ യഥാ ഞാന്‍ ഇതിനെ (ഔഷധത്തെ) ഉള്‍ക്കൊള്ളുംപോള്‍ ജീവനെ പോലും കൊണ്ട് പോകുന്ന യക്ഷ്മാവിനെ പോലുള്ള രോഗങ്ങള്‍ ഓടി മറയുന്നു. (യക്ഷ്മാവ് ആണ് ഇന്നത്തെ ക്ഷയം എന്ന് പറയപ്പെടുന്നു - രാജ യക്ഷ്മാവ് എയിട്സും. സാകം യക്ഷ്മ പ്ര പത .............................ഇദം മേ പരവതാ ച: എന്റെ ഭിഷഗ്വരാ, പോഷണം ചേര്‍ത്ത ഭക്ഷണത്താല്‍ യക്ഷ്മാവ് രോഗത്തെ ഓടിക്കുക. പ്രാണാ യാമാത്താലും ഔഷധത്താലും വേദനയില്‍ നിന്ന് രോഗി കര കയറട്ടെ.. അന്യാ വോ അന്യാമവത്വന്യാന്യസ്യാ .................... ഇദം മി പ്രാവതാ ച: വിദുഷി ഔഷധ രഹസ്യം അറിയുന്നവളാണ്. എന്റെ വാക്കിനെ ഉള്‍ക്കൊള്ളുക. ഔഷധങ്ങള്‍ ഒക്കെയും പരസ്പരം സഹായിക്കുന്നവയാണ്. നിന്റെ ആചാര്യന്‍ നിനക്ക് സമ്പൂര്‍ണ സംരക്ഷണം നല്‍കട്ടെ.. അദ്ധ്യായം 12. ശ്ലോകം 91 അവപതന്തീരവദന്ദിവ ............... രിശ്യാതി പുരുഷ: വിവേകികള്‍ ഔഷധങ്ങളെ കുറിച്ച് സംസാരിക്കുന്നു. ആദിത്യനില്‍ നിന്ന് രശ്മികള്‍ പുറപ്പെടുന്ന പോലെ, പരിചിതനായ വൈദ്യനില്‍ നിന്ന് ചികിത്സാ രീതികള്‍ പുറപ്പെടട്ടെ. ഒരിക്കലും തന്നെ അസുഖം മനുഷ്യനെ ബാധിക്കാതിരിക്കട്ടെ. മാ വോ രിഷത് ഖനിതാ........സര്‍വമസ്ത്വനാതുരം ഞാന്‍ ശേഖരിച്ചെടുക്കുന്ന ഈ ഔഷധങ്ങള്‍ ഒരിക്കലും നിനക്ക് ഒരുപദ്രവവും ചെയ്യുന്നില്ല. ഞങ്ങളുടെയും നിങ്ങളുടെയും ഇരുകാലികളും നാല്കാലികളും ഈ ഔഷധങ്ങള്‍ ഉപയോഗിച്ച് രോഗങ്ങളില്‍ നിന്ന് മുക്തരാകട്ടെ. അദ്ധ്യായം 12. ശ്ലോകം 96 ഔഷധായ: സമവദന്ദ .............. രാജന്‍ പാരയമാസി ഔഷധങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യന്മാര്‍ അവയിലൂടെ നടത്തപ്പെടുന്ന രോഗ നിര്‍മാര്‍ജന ശക്തിയെ കുറിച്ച് ആലോചിക്കുക. ഈ സോമം അതിന്റെ ശീര്‍ഷമാണ്. വേദങ്ങള്‍ മാത്രമല്ല ഉപവേദങ്ങള്‍ കൂടി അറിയുന്ന ഈ വൈദ്യ വിവേകികള്‍ മാനുഷരെ രക്ഷിക്കുന്നത് മരണത്തില്‍ നിന്നാണ്. വേദങ്ങളും, ഉപവേദങ്ങളും (രചനകളുടെ കാലയളവുകള്‍ )തമ്മില്‍ സഹസ്രാബ്ദങ്ങളുടെ അകലം ഉണ്ടെന്നു വാദിക്കുന്നവര്‍ക്ക് ഒരു മറുപടി ആണ് ഈ ശ്ലോകം. ഋതാവാനം മഹിഷം .............. ദൈവ്യം മാനുഷാ യുഗാ.... വിദ്വാന്മാര്‍ക്കു എങ്ങനെയാണോ സന്തോഷമുണ്ടാകുന്നത്, അത് പോലെ വന്നെത്താനായി മനുഷ്യരും ശ്രമിക്കുക. മനുഷ്യര്‍ക്കിടയില്‍ ബുദ്ധിമാന്മാര്‍ വര്‍ദ്ധിക്കട്ടെ. മാത്രമല്ല, വിദ്വാന്മാരും ശാസ്ത്ര വിദഗ്ദരും അറിവിന്റെ സാഗരങ്ങളും സത്യവാദികളും ഉണ്ടാകട്ടെ. കഴിഞ്ഞു പോയ കാലഘട്ടങ്ങളിലെ വിദ്വാന്മാരെ മനുഷ്യരായ നിങ്ങള്‍ അറിയുകയും ആദരിക്കുകയും ചെയ്യുക. വേദ കാലഘട്ടത്തിനു വളരെ മുമ്പ് തന്നെ, ഇവിടെ സത്യവാദം (യുക്തിവാദം?), വിദ്യ അഭ്യസിക്കുന്നവരും വിദ്വാന്മാരും ഉണ്ടായിരുന്നു എന്ന് ഇതില്‍ കാണാം. നാശയിത്രീ ബലാസസ്യാര്‍ശാസ................. പാകാരോരാസി നാശനീ ... ഈ ഔഷധങ്ങള്‍ എല്ലാ രോഗങ്ങള്‍ക്കും നാശമുണ്ടാക്കുന്നുവെന്നു വൈദ്യന്മാര്‍ മനസിലാക്കട്ടെ. അര്‍ശസായാലും, ഭാഗികാന്ധതയായാലും ഉദരമുഴകലായാലും അതൊക്കെയും ഏതേത് ഔഷധങ്ങളാല്‍ മാറ്റി എടുക്കാമെന്ന് അറിഞ്ഞാലും! ത്വം ഗന്ധര്‍വ അഖനം .............. വിദ്വാന്‍ യക്ഷ്മാദമുച്യത ഈ രോഗിയില്‍ ഗന്ധര്‍വന്മാര്‍ ഔഷധങ്ങള്‍ ഉപയോഗിക്കട്ടെ. യക്ഷ്മാവ് രോഗം ബാധിച്ച ഈ രോഗിയെഇന്ദ്രനും ബ്രുഹസ്പതിയും സോമനും ഔഷധങ്ങളും വൈദ്യന്മാരും ചികിത്സിച്ചു സുഖപ്പെടുത്തട്ടെ. (താന്‍ പാതി, ദൈവം പാതി..) സഹസ്വ മേ അരാതീ:........................സഹാമാനാസ്യോഷധെ... ഈ ഔഷധത്താല്‍ എനിക്ക് വീര്യം ലഭിക്കുന്നു. അസുഖങ്ങളെ എന്നില്‍ നിന്ന് ഓടിച്ചു എനിക്ക് ശക്തി നല്‍കിയാലും. എന്റെ പാപാത്മാക്കളാകുന്ന ശത്രുക്കളെ ഇല്ലാതാക്കിയാലും! അദ്ധ്യായം 13 . ശ്ലോകം 3 ബ്രഹ്മജ്ഞാനം പ്രഥമം .......................... സതശ്ചാ വി.വാ: ആരാധന നടത്തേണ്ടത് ഈശ്വരനെ മാത്രമാണ്. ഈശ്വരന്‍ മാത്രമേ അതിനു അര്‍ഹനായിട്ടുള്ളൂ . സൂര്യ ചന്ദ്രന്മാര്‍ പോലും അന്തരീക്ഷത്തില്‍ സഞ്ചരിക്കുന്നത് ഈശ്വരന്റെ ജ്ഞാനത്തിലാണ്. അദ്ധ്യായം 13 . ശ്ലോകം 4 ഹിരണ്യ ഗര്‍ഭ: സമവര്‍ത്തതാഗ്രെ......................... ദേവായ ഹവിഷ വിധേമ: ഹിരണ്യ ഗര്‍ഭ രൂപത്തിലുള്ള ഈശ്വരന്‍ ഒന്ന് മാത്രമാണ്. ആദ്യം സ്രഷ്ടാവ് അവന്‍ മാത്രമായിരുന്നു. പ്രകാശ ജാലങ്ങലോക്കെയും സൃഷ്ടിച്ചത് ആ ഈശ്വരനാണ്. സൃഷ്ടിക്കും മുമ്പും അവനായിരുന്നു. ആ ഈശ്വരനാണ് ഭൂമിക്കും സൂര്യനും ലോകത്തിനും ആധാരമായത്. അവന്‍ ഏകനും ഇതിന്റെ കാരണവുമാണ്. അദ്ധ്യായം 13 . ശ്ലോകം 6 നമോ/സത് സര്‍പെഭ്യോ ..........................സര്‍പെഭ്യോ നമ: ഇക്കാണുന്ന അന്തരീക്ഷത്തില്‍ അമിത വേഗത്തോടെ ചുറ്റിക്കൊണ്ടിരിക്കുന്ന ചില കണങ്ങളാണ് ഭൂമിയെ താങ്ങുന്നത്. അത് സംഭവിക്കുന്നത് നിന്റെ ഭ്രമണ വിശേഷത്താലാണ്. അങ്ങനെയുള്ള ആ കണികകള്‍ക്ക് പ്രണാമം! അദ്ധ്യായം 13. ശ്ലോകം 7 യ ഇഷാവോ യാതുധാനാനാം................സര്പെഭ്യോ നമ: അന്ന രൂപത്തില്‍ വനത്തില്‍ കാണപ്പെടുന്നത് ജൈവ പ്രകൃതിയെ നിയന്ത്രിക്കുന്നു. അതാണ് ഈ"പ്രകാശവേഗത്തിലുള്ള കണിക"കളാല്‍ നിയന്ത്രിതമാകുന്നത്. അവ അജ്ഞാത വഴികളിലൂടെ ആണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അദ്ധ്യായം 13. ശ്ലോകം 15 ഭൂവോ യജ്ഞസ്യ................ ചക്യാഷേ ഹവ്യാവാഹം ഈ ഭൂമിയില്‍ ഭൌതിക കര്‍മങ്ങള്‍ നടക്കട്ടെ. നീതിമാന്മാരും സത് ചിന്ത ഉയര്ന്നവരുമായ ആളുകളുടെ നേത്രുത്വമുണ്ടാകട്ടെ. ഭരിക്കാനായി നല്ലവര്‍ എത്തട്ടെ. വിവേവികളുടെ വാണി നാടിനു സന്തോഷമെകട്ടെ! ധ്രുവ/സി ധാരുണ//സ്ത്രുതാ ............ പ്രുത്വിം ദൃന്ഗ് ഹ ഈ സാഗരം സീമയില്ലാതെ പറന്നു കിടക്കുകയാണ്. ഈ ഭൂമിയാകട്ടെ ആ സാഗരത്തെ ഉള്കൊള്ളുകയും ചെയ്യുന്നു. അങ്ങനെയുള്ള ഈ സാഗരത്തെ നീ വേണ്ടും വിധം അറിയുകയും ആദരിക്കുകയും ചെയ്യുക. സ്വര്‍ണനിറമുള്ള ചിരകോട് ചേര്‍ന്ന് പറവയെ പോലെ ഈ ഭൂമിയില്‍ ശാന്തി നിറയട്ടെ. അദ്ധ്യായം 13 . ശ്ലോകം 25 , മധുസ്ച്ച മാധവശ്ച്ച......... ധ്രുവേ സീദതം ചിത്ര വൈശാഖ മാസങ്ങളും വസന്ത ഋതുക്കളും താപത്തില്‍ നിന്നാണ് പിറവി കൊള്ളുന്നത്. അവ അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയിലും ആകാശത്തിലും ഔഷധങ്ങളും ജലങ്ങളും കാണപ്പെടുന്നു. മാത്രമല്ല, ഇത് അഗ്നിയാലും നിറഞ്ഞിരിക്കുന്നു. ഈ മാസങ്ങളില്‍ നിന്ന് സന്തോഷമുണ്ടാകട്ടെ. അവയില്‍ ഔഷധങ്ങളും നിറയട്ടെ. ഹി വിവേകികളെ, ഭൂമിയും ആകാശവും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നത് അഗ്നിയാലാണ്. വസന്ത കാലത്തിലാകട്ടെ പ്രത്യേക ഊര്‍ജം നിറയുന്നു. അതിനെ മറ്റൊരങ്ങിരസാനെന്നു അറിയണം. അങ്ങനെയുള്ളതും അവസാനമില്ലാത്തതും ആയ ആ ഐശ്വര്യത്തെ നിരന്തരം ഉപയോഗിച്ചാലും. അദ്ധ്യായം 13 . ശ്ലോകം 26 , ആഷാടാ/ ..................സാ മാ ജിന്വ.. ആഷാടങ്ങളില്‍ മനസ് സ്വസ്തമായിരിക്കട്ടെ. മനസിന് ഇപ്പോഴും ശാന്തിയും സമാധാനവും ലഭിക്കട്ടെ. മാത്രമല്ല, സഹിഷ്ണുത നിരഞ്ഞതുമാകട്ടെ. അത് മുന്നില്‍ തന്നെ നടക്കേണ്ടതുണ്ട്. ഞാന്‍ എങ്ങനെയാണോ സഹസ്ര വീര്യത്താല്‍ നിനക്ക് ഹവിസ് അര്പിക്കുന്നത്, അത് പോലെ നീ എന്നെ സംരക്ഷിക്കുക. അദ്ധ്യായം 13 . ശ്ലോകം 27 , മധു വാതാ.... സന്ത്വോഷധീ വസന്ത കാലത്ത് മധുരം നിറഞ്ഞു വ്യാപിക്കട്ടെ. ആ ശക്തി വിശേഷം എല്ലാക്കാലവും നില നില്‍ക്കട്ടെ. ഔഷധങ്ങളില്‍ ചൈതന്യവും ഐശ്വര്യവും തുലുംപട്ടെ.. അദ്ധ്യായം 13 . ശ്ലോകം 28 , മധു നകത മുതോഷസോ............................ ദ്യുര്സ്തു നപിത.... വസന്തത്തിന്റെ രാത്രികള്‍ മധു നിറഞ്ഞതാണ്. വസന്തത്തിന്റെ ഉഷസുകളും അങ്ങനെ തന്നെ. ഈ അന്തരീക്ഷവും മധു നിറഞ്ഞതാണ്. മാത്രമല്ല, ഈ പ്രകാശവും മധു നിറഞ്ഞതാണ്. ഇതു ഈശ്വരനാണോ നമ്മെ സംരക്ഷിക്കുന്നത്, ആ ഈശ്വര സംരക്ഷണം നമുക്ക് മധുരമുള്ളതായി മാറട്ടെ.. അദ്ധ്യായം 13 . ശ്ലോകം 29, മധുമാന്നോ വനസ്പതിര്‍മധുമാന്ഗ് അസ്ത് സൂര്യ: മാധ്വീര്‍ഗാവോ ഭവന്തു ന: ഹേ വസന്തമേ, വനസ്പതികളില്‍ നിന്ന് നമുക്ക് മധുര പലഹാരങ്ങള്‍ ലഭിക്കട്ടെ. ഗോക്കളില്‍ നിന്ന് മധുരം നിറഞ്ഞ പാലും, ആദിത്യനില്‍ നിന്ന് ഭൌതിക ശക്തിയും ലഭിക്കട്ടെ... അദ്ധ്യായം 13 . ശ്ലോകം 31, ത്രീന്‍ത്സമുദ്രാന്‍ ..............യാത്ര പൂര്‍വേ പരെതാ: ജ്നാനെന്ദ്രിയങ്ങളെ ജ്നാനാഗ്നികള്‍ സംരക്ഷിക്കട്ടെ. മഴയ്ക്ക് കാരണം അഗ്നിയാണ്. സന്തോഷം തുളുമ്പുന്ന ജലത്തെ താങ്ങി നിര്‍ത്തുന്നത് അഗ്നിയാണ്. സന്തോഷം നല്‍കുന്നതും ഭൌമാഗ്രഹങ്ങളെ പുഷ്ടിപ്പെടുത്തുന്നതും മറ്റാരുമല്ല.ആകാശത്തിലും ഭൂത ഭാവി വര്‍ത്തമാനങ്ങളിലും നീ തന്നെയാണ് നിറഞ്ഞിരിക്കുന്നത്. സുക്രുതലോകത്തിലൂടെ പൂര്‍വികന്മാര്‍ യാത്ര ചെയ്തത് പോലെ ഞങ്ങള്‍ക്കും സാധിക്കട്ടെ.. അദ്ധ്യായം 13 . ശ്ലോകം 38, സമ്യക് ശ്രവന്തി സരിതോ....................... വെതസോ മധ്യേ അഗ്നേ: ജലപ്രവാഹം പോലെ ആണ് വാക്കും പ്രവഹിക്കുന്നത്. ഹൃദയവും മനസും ശുദ്ധമായിരിക്കുന്നിടത് നല്ല വാക്കുണ്ടാകുന്നു. അഗ്നിക്ക് സമീപത്തായി ഗ്ഹൃതധാര നദി പോലെ ഒഴുകുന്നു. മഴ മേഘങ്ങള്‍ക്കിടയില്‍ നിന്ന് വരുന്നത് പോലെ നല്ല വാക്കുകള്‍ പ്രവഹിക്കട്ടെ. അദ്ധ്യായം 13 . ശ്ലോകം 38, ആദിത്യം ഗര്‍ഭം പയസാ................... കൃനുഹി ചീയമാന: ആദിത്യന്‍ ജലത്തിന് കാരണമാകുന്നു. ജലം ആധിത്യനിലാണ് ഗര്ഭാരൂപമായിരിക്കുന്നത്. അങ്ങനെയുള്ള ഹേ ആദിത്യാ, അങ്ങ് വിശ്വത്തിന്റെ രൂപം സ്തുത്യര്‍ഹാനുമാകുന്നു. അങ്ങയുടെ ശക്തി വിശേഷത്താല്‍ ഞങ്ങള്‍ക്ക് രോഗങ്ങളില്ലാത്ത ശരീരമുണ്ടാകട്ടെ. ഇവര്‍ക്ക് കര്‍മം ചെയ്തു നൂറു വര്‍ഷക്കാലം ജീവിക്കാനാകട്ടെ.. അദ്ധ്യായം 13 . ശ്ലോകം 45, യോ അഗ്നിരഗ്നെരധ്യജായാതെ....................പാറി ദി വൃനക്തു അഗ്നി ഭൂമിയുടെ അന്തരാളത്തില്‍ പ്രകാശിക്കുന്നു. സൂര്യനില്‍ നിന്ന് അഗ്നി തീവ്രതയോടെ ആണ് പതിക്കുന്നത്. ആ അഗ്നിയെ മുന്‍ നിര്‍ത്തിക്കൊണ്ടാണ് വിശ്വകര്‍മ്മാവ് ജീവികളെ സൃഷ്ടിച്ചത്. അദ്ധ്യായം 13 . ശ്ലോകം 46 ചിത്രം ദേവനാമുദഗാദനീകം ..................... ആത്മാ ജഗതസ്ഥസ്തുഷശ്ച ഈശ്വരന്‍ ഏറ്റവും വലിയ അത്ഭുതവും ജഗത്തിന്റെ ചക്ഷുസും വിശ്വ മിത്രവും കളങ്കരഹിതനും ശ്രേഷ്ടനുമാണ്. ആകാശ ഭൂമികളെയും അന്തരീക്ഷങ്ങളെയും വലയം ചെയ്തു കളങ്കമില്ലാതെ നില്‍ക്കുന്ന ആത്മാവ് സൂര്യനാകുന്നു. അദ്ധ്യായം 13 . ശ്ലോകം 49 ഇമാന്ഗ് സാഹസ്രാന്ഗ് ..................... ദ്വിഷ്മസ്തം ദി ശുഗൃച്ച്ചതു ഈ ജഗത്തില്‍ ജ്നാനവഴികള്‍ താഴേക്കു വരുന്നു. അവ പാല്‍ പോലെയാണ്. ഹേ ആഗ്നേ, അങ്ങ് സൃഷ്ടിയില്‍ കാണപ്പെടുന്ന ഒന്നിനെയും നശിപ്പിക്കരുത്. പരമവ്യോമത്തില്‍ കുടികൊള്ളുന്ന നിന്നെ പല വഴികളിലൂടെ മനുഷ്യര്‍ വിശദമാക്കുന്നു. അദ്ധ്യായം 13 . ശ്ലോകം 53 അപാം ത്വെമ ന്ത്സാദയാമ്യപാം .......... ത്വാ ചന്ദസാ സാദയാമി ഞാന്‍ മനുഷ്യര്‍ക്ക് വേണ്ടി ചലിക്കുന്ന വായുവിനെ കുറിച്ചുള്ള അറിവ് നല്‍കുന്നു. ഞാന്‍ മനുഷ്യര്‍ക്ക് വേണ്ടിഔഷധങ്ങളെ കുറിച്ചുള്ള അറിവ് നല്‍കുന്നു. ഞാന്‍ തന്നെ ആണ് ജലത്തിനെ ദ്രവ്യത്തത്തെ കുറിച്ചും മേഘങ്ങളേ കുറിച്ചും വാക്കുകളെ കുറിച്ചും ഗൃഹാലന്കാരങ്ങളെ കുറിച്ചും അറിവ് നല്‍കുന്നത്. ശബ്ദ ശ്രോത്ര വ്യത്യാസങ്ങളെ കുറിച്ചും പ്രകാശ ലോകങ്ങളെ കുറിച്ചും അന്തരീക്ഷത്തെ കുറിച്ചും ജലത്തെ കുറിച്ചും സാഗരത്തെ കുറിച്ചും അറിവ് നല്‍കുന്നതും ഞാനാണ്. ജലത്തിനെ പോഷണത്തെ കുറിച്ചും അറിവ് നല്‍കുന്നതും ഞാനാണ്! അദ്ധ്യായം 14. ശ്ലോകം 1 ധൃവക്ഷിതിര്‍ ധൃവയോനിര്ധൃവാ/സി ...................... സാടയതാമിഹ ത്വാ. ഭൂമി ഉറച്ചു നിന്ന് മുന്നെരട്ടെ. ഹി ഭൂമീ, നീ തന്നെ ആണ് ജീവരാഷികളുടെ കേന്ദ്രം. ചലനത്തിന്റെ നിയമങ്ങളെ തെറ്റിക്കാതെ നിന്റെ സവിധത്തില്‍ വിദ്വാന്മാരും വിവേകികളും ആയവരൊക്കെ ഗാര്‍ഹിക ജീവിതത്തിലൂടെ വ്രതന്മാരായി ജീവിതം നയിക്കട്ടെ. അദ്ധ്യായം 14. ശ്ലോകം 2 കുലായിനി ഗ്ഹൃതവതീ....... സാടയ്താമിഹ ത്വാ ജലാശയങ്ങളെ ഉള്‍ക്കൊള്ളുന്ന അമ്മ നീയാകുന്നു. നിന്നിലെ ഊര്‍ജം ഒരിക്കലും വട്ടുന്നില്ല. രുദ്രന്മാരും വസുക്കളും നിന്നില്‍ തന്നെ ആണ് കഴിയുന്നത്. വസുക്കള്‍ നല്ല വാക്കുകള്‍ ചേര്‍ത്തു നിന്നെ ഉപദേശിക്കുന്നു. നല്ല ഫലം ലഭിക്കുന്നതിനു വേണ്ടി ഈ ഉപദേശങ്ങള്‍ സ്വീകരിച്ചാലും. ഭൂമിയില്‍ ജൈവ സങ്കേതങ്ങള്‍ സംരുദ്ധമാകുന്നു. അദ്ധ്യായം 15. ശ്ലോകം 7. സജുര്‍ഋതുഭി: സജുര്‍ ദേവൈ: ...................സാദയ താമിഹ ത്വ: ദേവതകളെല്ലാം ചേര്‍ന്ന് ഈ ലോകത്തെ താങ്ങി നിര്‍ത്തട്ടെ. വസ്തുക്കലോക്കെയും എല്ലാവര്ക്കും ലഭിക്കട്ടെ. ഹി ദേവന്മാരെ, നിങ്ങള്‍ ഋതുക്കളുമായി ചെറുക. മാത്രമല്ല, ജലങ്ങളെ സ്നേഹിച്ചു നല്ല പാത സമ്പുഷ്ടമാക്കി ജീവിതത്തെ നീട്ടി തരിക. .....അന്യോന്യം നല്ല വാക്കുകള്‍ പറയുക. നല്ല കര്മങ്ങളെ സ്നേഹിക്കുക. ഋതുക്കളില്‍ വര്‍ഷങ്ങളിലൂടെ പന്ത്രണ്ടു ആധിത്യന്മാര്‍ ആകുന്ന മാസങ്ങള്‍ കടന്നു പോകട്ടെ. ഞങ്ങള്‍ക്കെല്ലാം തിന്മയില്‍ നിന്ന് മാറി നല്ല ജീവിതം നയിക്കാന്‍ അഗ്നിയുടെയും രുദ്രന്റെയും വിശ്വടെവന്മാരുടെയും അനുഗ്രഹം ലഭിക്കട്ടെ. അദ്ധ്യായം 14. ശ്ലോകം 9. മൂര്ധാ വായ: പ്രജാപതിശ്ചന്ധ ക്ഷാത്രം................. സതോബ്രുഹതീ ചന്ദ: ഞങ്ങള്‍ പ്രജാപതി ചന്ദസിനെ ദര്‍ശിക്കുന്നു. ശരീരത്തിലെ എങ്ങനെ ആണോ ശിരസ് ഇരിക്കുന്നത് അങ്ങനെ പ്രജാപതി ഉചിത സ്ഥാനം അലങ്കരിക്കുന്നു. അവന്റെ ജ്ഞാന ശക്തി വിശേഷത്താല്‍ മനുഷ്യ വംശം നില നില്‍ക്കുന്നു. ധര്‍മവും തപസും അവന്റെ ശക്തിയാണ്. മനുഷരില്‍ കുടി കൊള്ളുന്ന ക്ഷാത്ര ബലം ആനന്ദം നല്‍കുന്നതാണ്. മനുഷ്യ കുലത്തിലെ വൈശ്യ സ്വഭാവം ആ പ്രജാപതിയുടെ ഉദ്ദേശമാണ്. അന്നവും ഐശ്വര്യവും വൈശ്യ ദാനമാകുന്നു. അവന്‍ തന്നെയാണ് സമൂഹത്തെ പോഷിപ്പിക്കുന്നത്. മനുഷ്യനില്‍ നില നില്‍ക്കുന്ന ശൂദ്രത്വം അവന്റെ ഉദ്ടെഷമാകുന്നു. ശൂദ്രനാണ് വിവിധ കര്മങ്ങളിലൂടെ സമൂഹത്തെ നയിക്കുന്നത്. ഇന്ദ്രനെ പോലെ ഭരണാധിപന്‍ പ്രജാ സ്നേഹിയാണ്. സ്വന്തം ശരീരത്തെ സംരക്ഷിക്കുന്നത് പോലെ തന്നെ നാട്ടിലെ പ്രജകളെയും ഭരണാധിപന്‍ രക്ഷിക്കെണ്ടാതുണ്ട്. ജ്ഞാനിയായ പുരുഷന്‍ കുടുമ്പത്തെ സംരക്ഷിക്കുകയും സിംഹത്തെ പോലെ ശൂരത്വമുള്ളവന്‍ ശത്രു ഇല്ലാത്തവന്‍ ആയി തീരുകയും ചെയ്യുന്നു. ഒട്ടകത്തെ പോലെ കര്‍മം നിര്‍വഹിക്കാനോരുങ്ങുന്നവന്‍ ഭൂമിക്കു തുല്യനാണ്. വൃഷഭാത്തെ പോലെ പ്രജകളെ സംരക്ഷിക്കുന്നവന്‍ നീതിമാനുമാകുന്നു. വിശേഷപ്പെട്ട ബോധം ധരിക്കുന്നവന്‍ എല്ലാ കര്‍മങ്ങളും അനുഷ്ടിച്ചു വിജയിപ്പിക്കുന്നവനാകുന്നു. ഒരു മനുഷ്യനില്‍ തന്നെ സകല വര്‍ണ വ്യവസ്ഥകളും നില നില്‍ക്കുന്നു എന്ന് അര്‍ഥം! അദ്ധ്യായം 17 . ശ്ലോകം 26 വിശ്വകര്‍മാ വിമനാ.................. സപ്ത ഋഷീന്‍ പര എകമാഹു: ഈശ്വരനാണ് ഈ കാണുന്ന ജഗത്തിനെ സൃഷ്ടിച്ചത്. ആ ഈശ്വരന്‍ എല്ലായിടവും നിറഞ്ഞിരിക്കുന്നവനും ധാതാവും വിധാതാവും സ്രഷ്ടാവും, ദ്രഷ്ടാവും മഹിമയുമാകുന്നു. ആ ഈശ്വരനില്‍ ഈ ജീവന്‍ സപ്തര്‍ഷികളെ നിയന്ത്രിച്ചു കൊണ്ട് ഓരോന്നിന്റെയും അഭിലാഷമനുസരിച്ചു ആനന്ധത്തെ അനുഭവിക്കുന്നു. അദ്ധ്യായം 17 . ശ്ലോകം 27 യോ ന പിതാ ജനിതാ യോ വിധാതാ........................... സംപ്രശ്നം ഭൂവനാ യന്ത്യന്യാ ഈശ്വരന്‍ നമ്മുടെ പിതാവാകുന്നു. എന്തെന്നാല്‍ ആ ഈശ്വരനാണ് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹം എല്ലാം അറിയുന്നവനും എല്ലാം കാണുന്നവനും ധാതാവും വിധാതാവുമാണ്. പ്രകൃതിയില്‍ കാണപ്പെടുന്ന എല്ലാറ്റിനും, ആ ഈശ്വരനാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. അത് എകമാണ്. വിശ്വത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന എല്ലാം ഈശ്വരനില്‍ നിന്ന് അറിവ് നേടുന്നുണ്ട്. അദ്ധ്യായം 17 . ശ്ലോകം 28 ത ആയജന്ത ദ്രവിണങ് സമസ്മാ...... ........... ഭൂതാനി സമക്രുന്വന്നിമാനി ദേവകളാണ് സര്‍വതിനെയും പരിപോഷിപ്പിക്കുന്നത്. ജ്ഞാനത്തിന്റെ പ്രാധാന്യം അറിയുന്നതും ജ്ഞാനവുമായി ജീവരാശികളെ ബന്ധിപിക്കുന്നതും ഈശ്വരനാണ്. ഈശ്വരന്റെ നിര്‍ദേശപ്രകാരമാണ് കുന്നു കൂടുന്ന ധനം ദൃശ്യാ ദൃശ്യലോകങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നത്. അദ്ധ്യായം 17 . ശ്ലോകം 29 പരോ ദിവാ പര എനാ ..................... സമപശ്യന്ത പൂര്‍വേ. ഈശ്വരന്‍ ഭൂമിയേക്കാളും സ്വര്‍ഗത്തെക്കാളും പണ്ടിതന്മാരെക്കാളും സൂക്ഷ്മ സമയബോധത്തെക്കാളും വലുതാണ്. ആ ഈശ്വരന്റെ അനുഗ്രഹത്താലും പ്രേരണയാലുമാണ് ജീവികള്‍ അസംഖ്യ ദേഹങ്ങളെ തേടി പോകുന്നത്. അന്ധകാരം മാറ്റി ജ്ഞാനത്തിനായി തിരിയുന്നവരെ ആത്മീയ കണ്ണോടെ സംരക്ഷിക്കുകയും ചെയ്യുന്നു. അദ്ധ്യായം 17 . ശ്ലോകം 30 തമിദ്ഗര്‍ഭം പ്രഥമം ദധ്ര ....................... വിശ്വാനി ഭുവനാനി തസ്തു: ഇത് എല്ലാത്തിന്റെയും ഈശ്വരനാണ്. അനശ്വര പദാര്തങ്ങളെ സൃഷ്ടിയുടെ കേന്ദ്രമായി കാണുന്നിടത്ത് വിദ്വാന്മാരും വിവേകികളും ചെന്നെത്തുന്നു. സ്വയഭൂവാകുന്ന ആ ശക്തി വിശേഷം എല്ലാ ലോകങ്ങളെയും മനസിലാക്കുന്നു. അദ്ധ്യായം 17 . ശ്ലോകം 31 ന തം വിദാത യ ഇമാ ...................... ചാസുതൃപ ഉക്ഥശാസശ്ചരിന്തി യഥാര്‍തത്തില്‍ മനുഷ്യര്‍ക്ക് സ്രഷ്ടാവായ ഈശ്വരനെ കുറിച്ച് എന്താണ് അറിയാവുന്നത്? ഒന്നും അറിയില്ല തന്നെ. കാരണം, മനുഷ്യര്‍ വൈരുദ്ധ്യാത്മക പദങ്ങളുടെ അര്‍ഥം മാത്രമാണ് അന്വേഷിക്കുന്നത്. അദ്ധ്യായം 17 . ശ്ലോകം 32 വിശ്വകര്‍മാ ഹൃജനിഷ്ട ദേവ .............. ഗര്‍ഭം വൃദധാത് പുരുത്രാ. ആദ്യമുണ്ടായ വായുവില്‍ ദേവതകള്‍ കര്‍മം അനുഷ്ടിച്ചു. രണ്ടാമതായാണ് സൂര്യന്‍ സൃഷ്ടിക്കപ്പെട്ടത്. അത് ഭൂമിയുടെ സൃഷ്ടിയും കാരണവുമായി. മൂന്നാമത് മേഘങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഭൂമിയിലെ സസ്യലതാദികളും മറ്റും മേഘത്തിന്റെ സൌഭാഗ്യം ഏറ്റുവാങ്ങി. ഭൌതിക ലോകത്ത് ജീവിതം കെട്ടിയുറപ്പിക്കാന്‍ അത് സഹായകമായി. മേഘമാണ് മഴയെ ഉത്പാദിപ്പിച്ചത്. അദ്ധ്യായം 17 . ശ്ലോകം 33 ആശു: ശിശാണോ വൃഷഭോ ന ഭീമോ .......................സേന അജയത് �
[22/05, 13:00] Bhattathiry: നാലുയുഗവും ബ്രഹ്മാവിന്റെ ആയുസ്സും
🍁🍁🍁🍁🍁🍁🍁🍁
സഹസ്രയുഗപര്യന്തമഹര്യദ്ബ്രഹ്മണോ വിദുഃ
രാത്രിം യുഗസഹസ്രാന്താം തേ ഽഹോരാത്രവിദോ ജനാഃ
മനുഷ്യഗണിതപ്രകാരം ആയിരം യുഗങ്ങൾ വേണം, ബ്രഹ്മാവിന്റെ ഒരു ദിവസത്തിന്, രാത്രിക്കും അങ്ങനെത്തന്നെ.
ഭൗതികപ്രപഞ്ചത്തിന് സ്വല്പകാലമേ നിലനില്പുള്ളൂ. കല്പങ്ങളിലൂടെയാണ് അതിന്റെ കാലഗണന. ബ്രഹ്മാവിന്റെ ഒരു ദിവസമത്രേ കല്പം. അതിനിടയിൽ കൃതം, ത്രേത, ദ്വാപരം, കലി എന്നീ നാല് യുഗങ്ങൾ ആയിരം തവണ കടന്നുപോകുന്നു. കൃതയുഗത്തിന്റെ വിശേഷതകൾ സത്യം, ധർമ്മം, ജ്ഞാനം എന്നിവയാണ്; അജ്ഞാനമോ ദൗഷ്ട്യമോ ഉണ്ടാവില്ല. അതിനാൽ ഈ യുഗത്തിന്റെ ദൈർഘ്യം 17,28,000; വർഷങ്ങളാണുള്ളത്. ത്രേതായുഗത്തിൽ അധർമ്മം ഉളവാകുന്നു. ഈ യുഗത്തിന് വർഷങ്ങൾ 12,96,000. ദ്വാപര യുഗത്തിൽ ധർമ്മവും സത്യവും വീണ്ടും കുറയുന്നു. ദൗഷ്ട്യം വളരുന്നു. ഇതിന് വർഷങ്ങൾ 8,64,000. ഒടുവിൽ കലിയുഗം (അയ്യായിരം വർഷങ്ങളായി ഇതാരംഭിച്ചിട്ട്). മത്സരം, അജ്ഞാനം, അധർമ്മം ഇവ അമിതമായി വർദ്ധിക്കും. ശരിയായ ധർമ്മത്തിന് നിലനില്പില്ലെന്ന് വരും, ഈ യുഗത്തിന് വർഷങ്ങൾ 4,32,000. കലിയുഗത്തിൽ അധർമ്മം മൂർദ്ധന്യത്തിലെത്തുമ്പോൾ യുഗാവസാനത്തിൽ ഭഗവാൻ സ്വയം 'കൽക്കി'രൂപത്തിലവതരിച്ച് ദുഷ്ടന്മാരെ നിഗ്രഹിക്കുകയും സ്വഭക്തന്മാരെ രക്ഷിക്കുകയുംചെയ്യും. പിന്നേയും അടുത്ത സത്യയുഗം ആരംഭിക്കുകയായി. ഈ പ്രക്രിയ വീണ്ടും തുടർന്നുകൊണ്ടേയിരിക്കുന്നു. ആയിരം തവണ ആവർത്തിക്കുന്ന ഈ ചതുർയുഗങ്ങളാണ് ബ്രഹ്മാവിന്റെ ഒരു പകൽ, അത്രതന്നെ യുഗങ്ങൾ അദ്ദേഹത്തിന്റെ രാത്രിയും. അങ്ങനെയുള്ള നൂറ് വത്സരമാകുമ്പോൾ ഒരു ബ്രഹ്മാവിന്റെ ജീവിതകാലമായി. നമ്മുടെ 3.1,40,000 കോടി (മൂന്നുകോടി പതിനൊന്നുലക്ഷത്തിന്നാല്പത്തിനായിരം കോടി) വർ ഷങ്ങളാണ് മനുഷ്യഗണിത്രപ്രകാരം ഒരു ബ്രഹ്മാവിന്റെ ആയുഷ്കാലം. ഈ കണക്കനുസരിച്ച് ചിന്തിക്കുമ്പോൾ ബ്രഹ്മാവിന്റെ ആയുഷ്കാലം അതിരറ്റതും അസാധാരണവുമെന്നു തോന്നാം. പക്ഷേ, നിത്യതയുടെ കാഴ്ചപ്പാടിൽ ഒരിടിമിന്നൽപോലെ ക്ഷണികമാണത്. അത് ലാന്റിക് സമുദ്രത്തിലെ കുമിളകളെപ്പോലെ, കാരണസമുദ്രത്തിൽ എണ്ണമറ്റു ബ്രഹ്മാക്കൾ പൊങ്ങിപ്പൊലിയുന്നുണ്ട്. ബ്രഹ്മാവും ബ്രഹ്മസ്യഷ്ടികളും ഭൗ തികപ്രപഞ്ചത്തിന്റെ ഭാഗങ്ങളാണ്. അവ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു.
ഈ ഭൗതികപ്രപഞ്ചത്തിൽ ബ്രഹ്മാവിനുപോലും ജനനമരണ രോഗ വാർദ്ധക്യങ്ങളിൽ നിന്ന് മോചനമില്ല. എങ്കിലും പ്രപഞ്ചഭരണാധികാരി എന്ന നിലയിൽ ബ്രഹ്മാവ് ഭഗവത്സേവനത്തിലേർപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഉടൻ തന്നെ മുക്തി ലഭിക്കും. വിശിഷ്ടരായ സംന്യാസികൾ ഈ പ്രപഞ്ചത്തിലെ സർവോത്കൃഷ്ടമായ ബ്രഹ്മലോകത്തിലേയ്ക്കുയർത്തപ്പെടാറുണ്ട്. ഉപരിഗ്രഹവ്യൂഹത്തിൽ പ്പെട്ട മറ്റു ഗ്രഹങ്ങളെയെല്ലാം അതിജീവിക്കുന്നതത്രേ ബ്രഹ്മലോകം. എങ്കിലും ബഹ്മാവും മറ്റു ബഹ്മലോകവാസികളും ഭൗതിക പ്രകൃതിനിയമമനുസരിച്ച് മരണത്തിനധീനർത്തന്നെ.
( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം എട്ട് / ശ്ലോകം 17 )
[22/05, 13:02] Bhattathiry: വേദ പരിചയം – തുടങ്ങുന്നതിനു മുന്‍പ് ആമുഖമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ഇതില്‍ പറയുന്ന കാര്യങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്ന് സ്വീകരിചിട്ടുള്ളതും ആവശ്യാനുസരണം മുറിച്ചും മാറ്റിസ്ഥാപിച്ചും ഒക്കെ രൂപപ്പെടുത്തിയതാണ്.. ഇതിന്റെ പ്രസക്തി എന്ത് എന്ന് ഒരു ചോദ്യം ഉണ്ടാകാം. ശ്രീ ബാലക്ര്ഷ്ണന്‍ നായരുടെയും ലീലാദേവിയുടെയും OMC യുടെയും മാതൃഭൂമിയുടെ ചതുര്വേദസംഹിതയെയും ഒന്നും വിസ്മരിക്കുന്നില്ല. പക്ഷെ അവയെല്ലാം പണ്‍ഡിതന്മാരെയും വിദ്വാന്മാരെയും ലക്ഷ്യമാക്കി ഉള്ളതാണ്. ആയതിനാല്‍ അവ വലിയ ആകാരം ഉള്ളതാണ്. മഹദ് ഗ്രന്ഥങ്ങള്‍ എന്ന് നിസ്സംശയം പറയാം. പക്ഷെ എത്ര മലയാളികള്‍ അവ ക്ഷമയോടെ പൂര്‍ണ്ണമായി വായിച്ചിട്ടുണ്ട്? വളരെ ചുരുക്കം വ്യക്തികള്‍. മാത്രം . അത്ര ഗൌരവകരമായ വിഷയങ്ങള്‍ പൊതുവേ സാധാരണക്കാരായ മലയാളികള്‍ വിരസങ്ങള്‍ ആയി കാണുന്നു.
ഈ സാഹചര്യമാണ് ലളിതമായ ഭാഷയില്‍ ഓരോ വേദതെയും സാധാരണക്കാരന് പരിചയപ്പെടുത്തിയാല്‍ അവ വായിക്കുവാന്‍ താല്‍പ്പര്യം ഉണ്ടാകും എന്ന തോന്നല്‍ എന്നില്‍ ജനിപ്പിച്ചത്.. കണ്ടറിവ് ( ആചാരങ്ങളും ചടങ്ങുകളും ). കൊണ്ടറിവ് ( അനുഭവത്തില്‍ നിന്ന് ഉള്ള അറിവ് ) കേട്ടറിവ് ( പലരും പറഞ്ഞു കേട്ടിട്ടുള്ളവ ) നാട്ടറിവ് ( കിം വദന്തികളും ) പരന്ന വായനയിലൂടെ നേടിയ അറിവ് ഇവയെല്ലാം പ്രയോജനപ്പെടുത്തിയാണ് വളരെ ബുദ്ധിമുട്ടി ഈ പംക്തി തയ്യാര്‍ ആകുന്നതു. പക്ഷെ ഒരു ആധികാരികതയും പൂര്‍ണ്ണതയും ഞാന്‍ അവകാശപ്പെടുവാന്‍ എനിക്ക് അര്‍ഹത ഇല്ല. പ്രമാണമായി ഇവയൊന്നും കാണാന്‍ പാടില്ല. കേവലം വേദങ്ങള്‍ (ശ്രുതികള്‍, സ്മൃതികള്‍ ,ഉപനിഷത്തുകള്‍ ) ഇവ ഒന്ന് പരിചയപ്പെടുത്തുന്നു, അത്ര മാത്രം . പലകാര്യങ്ങളും ഇതില്‍ വിട്ടുപോയിട്ടുണ്ടാകും , പലതിലും എന്റെ കാഴ്ചപ്പാടില്‍ പിശകുകളും ഉണ്ടാകും. അവയെല്ലാം സജ്ജനങ്ങള്‍ ക്ഷമയോടെ വായിച്ചു അവരുടെ അഭിപ്രായങ്ങള്‍ കൂടി എഴുതിയാല്‍ പിന്നീട് വായിക്കുന്നവര്‍ക്ക് വളരെ പ്രയോജനകരം ആകും.
വേദ പരിചയം 1
വേദങ്ങള്‍ അഥവാ ശ്രുതികള്‍ എന്ന് അറിയപ്പെടുന്ന രചനകള്‍ പൊതുവേ അപൌരുഷേയങ്ങള്‍ എന്ന് പറയപ്പെടുന്നു. ഇവയുടെ കാലഗണന കൃത്യമായി ഇന്ന് വരെ നടന്നിട്ടില്ല. ക്രിസ്തുവിനു മുന്‍പ് 500 കാലഘട്ടം ബുദ്ധ മതത്തിന്റെ ആയിരുന്നു എന്ന് അറിയാം. സനാതന ധര്‍മം വേദാധിഷ്ടിതം ആയിരുന്നു എന്നും ആ ധര്മത്തിന്റെ പതനം ആസന്നമായപ്പോള്‍ ആണ് ബുദ്ധ മതം ഇവിടെ ഉണ്ടായതും പ്രചരിച്ചതും എന്നും സര്‍വ വിദിതം ആണല്ലോ. അതായത് ബൌധ കാലഘട്ടം ആകുന്നതിനു ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് ഇവിടെ സുവ്യവസ്ഥിതമായ ഒരു ധര്‍മ വ്യവസ്ഥ ഉണ്ടായിരുന്നു എന്നും അതിനു അംഗീകൃതമായ ഒരു നിയമ വ്യവസ്ഥ ഉണ്ടായിരുന്നു എന്നും ആണ് അനുമാനിക്കാന്‍ കഴിയുന്നത്. അത് എന്നുമുതല്‍ എന്ന് പറയാന്‍ ഇന്ന് തെളിവുകള്‍ ഇല്ല. ക്രിസ്തുവിനു പതിനായിരം വര്ഷം മുന്‍പ് മുതല്‍ രണ്ടായിരം വര്ഷം മുന്‍പ് വരെ ഉള്ള ഒരു കാലഘട്ടത്തില്‍ ആണ് അത് രൂപം കൊണ്ടത് എന്ന് പറഞ്ഞാല്‍ അത് തെറ്റ് എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഒരു പക്ഷെ അതിനാല്‍ തന്നെ ആകണം രചിച്ചവര്‍ ആര് എന്ന് പോലും പറയാന്‍ കഴിയാത്തത്. അങ്ങനെ ഉള്ള അതി വിശാലമായ ആര്യാവര്‍ത്ഥത്തില്‍ അവിടവിടെയായി ചിന്നി ചിതറിക്കിടന്ന അറിവിന്റെയും നിരവിന്റെയും ആത്മ ജ്ഞാനത്തിന്റെയും തേജോ പൂര്‍ണ്ണമായ അമൃത ബിന്ദുക്കള്‍ ആണ് ഋചകള്‍ , ഋക്കുകള്‍ ,അര്‍ച്ചനാ സൂക്തങ്ങള്‍ എന്നൊക്കെ അറിയപ്പെടുന്ന വേദ ഭാഗങ്ങള്‍. ഇവയൊക്കെ ആര് എഴുതി എന്ന് പറയാന്‍ കഴിയില്ല അതിനാല്‍ ആണ് ഇവ എടുത്തു കാട്ടിയവരെ ദ്രഷ്ടാക്കള്‍ എന്ന് പറയുന്നത്. ചുരുക്കി പറഞ്ഞാല്‍ എന്ന് ആര് എഴുതി എന്ന് പറയാന്‍ കഴിയാത്ത വരികള്‍ ആണ് വേദങ്ങളില്‍ നിന്ന് ലഭ്യമാകുന്നത്.
ഇനി ഇവയുടെ അര്‍ഥ തലത്തെ പറ്റിയും കൂടി അല്പം പറയാം. ഒന്ന് ഇതിനു ശുദ്ധമായ ഒരു ഭൌതിക അടിത്തറ കല്‍പ്പിക്കാം. മറ്റൊന്ന് ഇവക്കു പൂര്‍ണ്ണമായും ആധ്യാത്മികമായ ഒരു വ്യാഖ്യാനം നല്‍കാം. അതായത് അര്ഥ വ്യാപ്തി വ്യാഖ്യാതാ സാപേക്ഷം ആണ് എന്ന് പറയാം. ഉപയോഗിച്ചിരിക്കുന്ന ഭാഷ സംസ്കൃതം ആകുന്നതിനു മുന്‍പുള്ള ആര്യഭാശാരൂപം ആണ്. വ്യാകരണ നിഷ്ടം എന്നൊന്നും പറയാന്‍ കഴിയാത്ത രൂപം. ഇതിനെ പറ്റി പില്‍ക്കാല ആചാര്യന്മാര്‍ ആയ യാസ്കനോ, പാണിനിയോ. പതഞ്ജലിയോ. കാത്യായനോ അന്നും പറഞ്ഞിരിക്കുന്നതില്‍ വലിയ കാര്യം ഇല്ല. ഭാഷയുടെ ഐക രൂപ്യം ഇല്ലാത്ത ഇടത്ത് വ്യാകരണ ത്തിനു എന്ത് പ്രസക്തി ?അതിനാല്‍ അവര്‍ പ്രസ്തുത ഭാഷയെ “ സന്ധ്യ “ ഭാഷ എന്ന് പറഞ്ഞു. സന്ധ്യക്ക് ഒന്നും സ്പഷ്ടമായി കാണാന്‍ കഴിയില്ലല്ലോ. അതുപോലെ ഈ വരികളിലും സ്പഷ്ടമായ അര്‍ഥം കണ്ടെത്തുക ഒരു വലിയ പ്രയത്നം ആണ്. ആയതിനാല്‍ ഭാഷയുടെയോ വ്യാകരനതിന്റെയോ ഉരകല്ലില്‍ മാറ്റ് നോക്കി വിലയിരുത്തേണ്ട ഒന്നല്ല ശ്രുതികള്‍ .
ഇനി ഇവയെ വര്‍ഗീകരിച്ചിരിക്കുന്നതിനെ പറ്റി കൂടി അല്പം പറയാം. ആശയുടെ പല ഭാഗങ്ങളില്‍ നിന്നായി ലഭിച്ചവ അവയുടെ വിഷയം അടിസ്ഥാനമാക്കി നാളായി തിരിച്ചതാണ് വേദങ്ങള്‍. ഇത് ഇന്നോ ഇന്നലെയോ അല്ല ചെയ്യപ്പെട്ടത് . വ്യാസന്‍ ആണ് ഇത് ചെയ്തത് എന്നും അതിനാല്‍ ആണ് വേദവ്യാസന്‍ എന്ന് പേര് നല്‍കിയത് എന്നും ഒക്കെ കിം വദന്തികള്‍ ഉണ്ട്. അതിലെ ശരി – തെറ്റുകള്‍ ആര്‍ക്കും പറയാന്‍ കഴിയില്ല. ഇനി മറ്റൊരു കാര്യം : ഒരേ ഋച തന്നെ പല വേദങ്ങളിലും കാണാം .അവയുടെ വിപുലമായ കല്പിത അര്‍ഥം ആകാം കാരണം .
അങ്ങനെ നാലായി പകുത്തതാണ് ഋക്, യജുഃ സാമ അഥര്‍വ വേദങ്ങള്‍..
ഋക് ആണ് ഏറ്റവും പ്രാചീനം എന്ന് ഒരു പക്ഷം ഉണ്ട്. ഇതേ കാലപ്പഴക്കം തന്നെ അഥര്‍വത്തിനും ഉണ്ട് എന്ന് കൂട്ടര്‍ പറയുന്നു. ഇതൊന്നും നമുക്ക് ബാധകം അല്ല. സൌരാഷ്ട്ര മതത്തിന്റെ (പാഴ്സി) വേദ ഗ്രന്ഥമായ “സേന്ത് അവസ്ത “ യിലെ ഭാഷ, അതില്‍ പ്രയുക്തമായ വാക്കുകള്‍ ഇവ ഋഗ് വേദതിലെത് പോലെ ഏകദേശം ഉപമിക്കാം. ഈജിപ്തുകാര്‍ ഇതേ കാലപ്പഴക്കം അവകാശപ്പെടുന്ന പ്രാചീന ബാബിലോണിയന്‍ ഗ്രന്ഥമായ “ ഗില്‍ ഗമിഷ് “ ഇത്ര പഴക്കം ഉള്ളതല്ല എന്നാണു തെളിയിക്കപ്പെട്ടിരിക്കുന്നത്. ആകയാല്‍ മാനവരാശിയുടെ അത്യന്തം പ്രാചീന മായ സംസ്കാരനം ആണ് വേദങ്ങളില്‍ ലഭ്യമാകുന്നത് എന്ന് പറയാം. ഇവയെ പിന്‍ തുടര്‍ന്ന് ആരണ്യകങ്ങളും ബ്രാഹ്മണങ്ങളും,വേദന്തങ്ങള്‍ എന്ന് അറിയപ്പെടുന്ന ഉപനിഷത്തുകളും ജന്മം കൊണ്ടു.
വേദങ്ങള്‍ എല്ലാം അംഗീകരിക്കപ്പെട്ടിരുന്നില്ല . അഥര്‍വത്തെ പില്‍ക്കാലത്ത് ആണ് വേദമായി ഗണിച്ചു തുടങ്ങിയത് .മൂന്നു വേദങ്ങള്‍ പിന്നീട് നാലായി പറഞ്ഞപ്പോള്‍ യജുര്‍ വേദത്തെ ശുക്ല യജുര്‍വേദം എന്നും കൃഷ്ണ യജുര്വേദമെന്നും വിളിച്ചു അപ്പോഴും അഥര്‍വം വേദമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനു കാരണമായി പറഞ്ഞത് അതില്‍ ആഭിചാര ക്രിയകളും മന്ത്രങ്ങളും ഉണ്ട് എന്നത് ആയിരുന്നു .പക്ഷെ അതില്‍ നിന്ന് ആയുര്‍വേദം കണ്ടെത്തിയതോടെ അഥര്‍വത്തെയും വേദമായി അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി.
മുകളില്‍ ഞാന്‍ പറഞ്ഞതില്‍ പലകാര്യങ്ങളിലും വിയോജിപ്പുള്ളവര്‍ ഉണ്ടാകും. പക്ഷെ എന്റെ കാഴ്ചപ്പാട് അനുസരിച്ച് ഞാന്‍ പറഞ്ഞു എന്ന് മാത്രം ധരിക്കുക. ഈ വിഷയത്തില്‍ ഒരു അഭിപ്രായ സമന്വയത്തിന് സാധ്യതയും പ്രസക്തിയും ഇല്ല.
ചുരുങ്ങിയ വാക്കുകളില്‍ നാല് വേദങ്ങളെ പറ്റിയും പ്രധാനപ്പെട്ട ദശോപനിഷത്തുകളെയും പറ്റി ഒരു അവബോധം ഉണ്ടാക്കുക മാത്രമാണ് എന്റെ ഉദ്ദേശ്യം. ആയതിനു ആരംഭമായി ഇത്രയും പറഞ്ഞാല്‍ പല സ്ഥലങ്ങളിലും അല്പം ലാഭിക്കാന്‍ കഴിയും .ഇത് ഒരു പൂര്‍വ സൂചന മാത്രം. അടുത്തത് “ ഋഗ് വേദം “.(തുടരും )
[22/05, 13:04] Bhattathiry: This is reference to your query in Satsangham what sup regardig kalam
Hide quoted text
കാലഗണന
കാലഗണന അത്യന്തം വിഷമം നിറഞ്ഞതാണ്. ആ കാലത്തിന്റെ കര്‍ത്താവും ശ്രീഹരി ആകുന്നു.
ഒരു താമര ഇല സൂചിമുനകൊണ്ട് തുളക്കുന്നതിനു എടുക്കുന്ന സമയത്തെ ക്ഷണം എന്നും മുപ്പതു ക്ഷണം കൂടുമ്പോള്‍ ഒരു തുടിയെന്നും പറയുന്നു.
മുപ്പതു തുടികള്‍ കൂടുമ്പോള്‍ ഒരു കലയും മുപ്പതു കലകള്‍ ചേരുമ്പോള്‍ ഒരു കാഷ്ഠയും മുപ്പതു കാഷ്ഠകള്‍ ചേരുമ്പോള്‍ ഒരു നിമിഷവും നാല്‍പ്പതു നിമിഷങ്ങള്‍ ഒരു നെടുവീര്‍പ്പും ആറു നെടുവീര്‍പ്പുകള്‍ ചേര്‍ന്നത് ഒരു വിനാഴികയും അറുപതു വിനാഴികകള്‍ ചേര്‍ന്നത് ഒരു ദിവസവും ആകുന്നു.
ഇപ്രകാരത്തിലുള്ള പതിനഞ്ചു ദിവസത്തെ പക്ഷമെന്നും, രണ്ടു പക്ഷങ്ങള്‍ ചേര്‍ന്നാല്‍ ഒരു ചന്ദ്രമാസമെന്നും പറയുന്നു. പിതൃക്കളുടെ ഒരു ദിവസമാണത്.
കറുത്ത പക്ഷം അവരുടെ രാത്രിയും വെളുത്ത പക്ഷം അവരുടെ പകലും ആണ്.
365 ദിവസങ്ങള്‍ ചേരുമ്പോള്‍ ഒരു മനുഷ്യവര്‍ഷം ആകുന്നു. 365 മനുഷ്യ വര്‍ഷങ്ങള്‍ ചേരുമ്പോള്‍ അതിനെ ദേവ വര്‍ഷമെന്നും ദിവ്യ വര്‍ഷമെന്നും വിളിക്കുന്നു.
ഇത്തരത്തിലുള്ള 4800 ദിവ്യ വര്‍ഷങ്ങള്‍ ചേര്‍ന്നത് കൃതയുഗവും 3600 ദിവ്യ വര്‍ഷങ്ങള്‍ ചേര്‍ന്നത് ത്രെതയുഗവും 2400 ദിവ്യ വര്‍ഷങ്ങള്‍ ചേര്‍ന്നത് ദ്വാപര യുഗവും 1200 ദിവ്യ വര്‍ഷങ്ങള്‍ ചേര്‍ന്നത് കലിയുഗവും ആകുന്നു.
12000 വര്‍ഷത്ത്തോടുകൂടിയ 71 ചതുര്‍ യുഗങ്ങള്‍ ചേര്‍ന്നാല്‍ ഒരു മന്വന്തരവും 14 മന്ന്വന്തരങ്ങള്‍ ചേര്‍ന്നാല്‍ ഒരു കല്പ്പവും ആകുന്നു. ഒരു കല്പം ആകട്ടെ ബ്രഹ്മാവിന്റെ ഒരു പകല്‍ മാത്രം ആകുന്നു. ഇത്തരത്തിലുള്ള 100 ബ്രഹ്മവര്ഷങ്ങള്‍ ചേര്‍ന്നതാണ് ഒരു ബ്രഹ്മ്മവിന്റെ ആയുസ്സ്.
ബ്രഹ്മാവിന്‍റെ പകല്‍ അവസാനിക്കുമ്പോള്‍ പ്രളയം ആരംഭിക്കുകയും രാത്രി അവസാനിക്കുമ്പോള്‍ പ്രളയം അവസാനിക്കുകയും സൃഷ്ടി ആരംഭിക്കുകയും ചെയ്യുന്നു.
കാലാതിവര്തിയും പരമാത്മാവുമായ മഹാവിഷ്ണുവിനെ സംബന്ധിച്ചിടത്തോളം അദ്ധേഹത്തിന്റെ ഒരു നിമിഷ നേരം മാത്രമാണ് ഒരു ബ്രഹ്മയുസ്സു പോലും. സര്‍വ്വ നിയന്താവായ വിഷ്ണുവിന്റെ അന്നം മാത്രമാകുന്നു കാലവും മൃത്യുവും.
:(ശ്രീമദ് വിഷ്ണു മഹാപുരണത്തില്‍ നിന്ന്.)