Sunday, May 14, 2023

 സൂര്യൻ.6വർഷം ചന്ദ്രൻ. 10വർഷം ചൊവ്വ. 7വർഷം ബുധൻ.17വർഷം വ്യാഴം.16വർഷം ശുക്രൻ. 20വർഷം ശനി. 19വർഷം രാഹു. 18വർഷം കേതു.7വർഷം എന്നിങ്ങനെ ഒൻപത് ഗ്രഹങ്ങളുണ്ട്. ഇത് കാലികാലത്തുള്ള ഒരു മനുഷ്യന്റെ 120 ആയുസ്സിന്റെ കണക്കാകുന്നു. മനുഷ്യൻ കഴിഞ്ഞ ജന്മങ്ങളിൽ ചെയ്ത പാപപുണ്യങ്ങളുടെ ഫലമനുസരിച്ചാണ് പാപപുണ്യ ഗൃഹങ്ങളെ മിശ്രിതമായി ഈശ്വരൻ നിർത്തിയിരിക്കുന്നത്. അതിനാൽ ഓരോ ദശ മാറുമ്പോഴും സുഖ ദുഃഖ ങ്ങൾ മാറി മാറി മനുഷ്യന് അനുഭവപ്പെടുന്നു. ഇന്ന് നൂറ് വയസ്സ് തികയ്ക്കുന്നവർപോലും ലക്ഷങ്ങളിൽ ഒരാൾ മാത്രം. മാത്രവുമല്ല ജനിക്കുന്നതിനു മുൻപുതന്നെ കുഞ്ഞുങ്ങൾ ഗർഭ പാത്രത്തിൽ വെച്ചുതന്നെ മരണപ്പെടുന്നു. ഈശ്വരനെ ആരാധിക്കുന്നതിനുപകരം മൊബൈൽ ഫോണിനേയും പ്രസ്ഥാനങ്ങളെയും വസ്തുക്കളെയും ആരാധിക്കുന്ന കാലമാണ്.  കുഞ്ഞുങ്ങൾ മുതൽ മുത്തശിമാർ വരെ മൊബൈൽ ഫോണിൽ നോക്കി സമയവും ജീവിതവും നശിപ്പിക്കുന്നു. വിദ്യാർത്ഥികളെ കാണുമ്പോൾ ഞാൻ രണ്ടുവാക്ക് പറയാറുണ്ട്. നന്നായി പഠിച്ചാൽ പരീക്ഷയിൽ പാസാവം അതുപോലെ നന്നായി പ്രാർത്ഥിച്ചാൽ ജീവിതത്തിൽ പാസാവമെന്ന്. പഠിച്ച് പി. എച്ച്. ഡി എടുത്തവരും ജീവിതത്തിൽ തോറ്റ് ദുഃഖിക്കുന്നത് കാണാം എന്നാൽ ഒന്നും പഠിക്കാതെ പ്രാർ ത്ഥിച്ചുകഴിഞ്ഞവർ ജീവിതത്തിൽ വിജയിച്ച് സന്തോഷിക്കുന്നതും കാണാം. ഒരു ഗുരുവിന്റെ അരുൾ മൊഴി ഓർമ വരുന്നു. ജീവിതത്തിൽ രണ്ട് പഠിപ്പുണ്ട് ഒന്ന് ജീവിക്കാനുള്ള(ഭൗധീക വിദ്യ )പഠിപ്പ്. രണ്ട് ജീവിതത്തേക്കുറിച്ചുള്ള(ആദ്യാത്മീക വിദ്യ )പഠിപ്പ്. ഇന്ന് എല്ലാവരും ജീവിക്കാനുള്ള വിദ്യ മാത്രമേ പഠിക്കുന്നൊള്ളു ഒരാൾ പോലും ജീവിതത്തേക്കുറിചുള്ള ആത്മ വിദ്യ പഠിക്കുന്നില്ല. അതിനാൽ ഒരാൾക്കുപോലും ജീവിതത്തിൽ വിജയിക്കുവാനും സാധിക്കുന്നില്ല. പഠിക്കുന്ന കുഞ്ഞുങ്ങളോട് ഡോക്ടർ ആവാനും എഞ്ചിനീയർ ആവാനും അതിലൂടെ പണം സംബാധിക്കാനും മാതാപിതാക്കൾ പറയുന്നത് കേൾക്കാം എന്നാൽ ഒരു യഥാർത്ഥ മനുഷ്യനാവാനോ അതിലൂടെ ഈശ്വരനെ നേടാനോ ഒരു മാതാപ്പിതാക്കളും പറഞ്ഞു കേൾക്കാറില്ല. അവസാനം ജീവിതത്തിന്റെ ഒരു പടിപോലും കയറാൻ കഴിയാതെ ഒന്നിച്ചിരുന്നു കരയുന്ന കാഴ്ചയും. ഇങ്ങനെ ഇരുന്നു കരയാനാണോ നാം ജനിച്ചുവന്നത്. ജനിക്കുന്നതിനു മുൻപ് ഒൻപത് മാസം കഴിയുമ്പോൾ ഗർഭ ത്തിൽ വെച്ച് ഈശ്വരൻ ദർശനം നൽകുന്ന ഒരു സന്ദർഭമുണ്ട്. ഇത് ഭാഗവതത്തിൽ കാണാം. ആ സമയം നാം അതുവരെ പാമ്പായും പുഴുവായും പാറ്റയായും പശുവായും മരമായും പുല്ലായും ജനിച്ചതും അതിലൂടെ നാം നേടിയ പാപപുണ്യങ്ങളെയും പാപപുണ്യം സമമാവുമ്പോൾ മനുഷ്യജൻമം ലഭിക്കുന്നതും ഈശ്വരൻ നമുക്ക് കാണിച്ചുതരും. ആ ദുരാനുഭവങ്ങൾ കണ്ട് ഭയന്ന് ഇനി ഒരിക്കലും അധർമ്മം  ചെയ്യില്ലെന്നും ഈ ജന്മം ഞാൻ അവിടെത്തെ (ഈശ്വരനെ )ആരാധിച്ച്  ഞാൻ വന്ന സ്ഥലമായ ഈശ്വരനിൽ തന്നെ എത്താമെന്നും നാം ഈശ്വരനോട് സത്യം ചെയ്യുന്നു. ഉടനെ ഈശ്വരൻ മറയുന്നതോ ടുക്കൂടി പരിഭ്രമിച്ചു (ബോധം മറഞ്ഞു )കൊണ്ട് തല കീഴായി ഭൂമിയിൽ പതിക്കുന്നു. ജനിക്കുന്ന കുഞ്ഞ് കരയുന്നത് താൻ ദർശിച്ച ഈശ്വരനെ വീണ്ടും ദർശിക്കുവാൻ വേണ്ടിയാണ് എന്നാൽ ഇതറിയാതെ അജ്ഞാനികളായ മാതാപിതാക്കളും ബന്ധു ജനങ്ങളും ഈശ്വരനിലേക്കുള്ള മാർഗ്ഗം കാണിച്ചുകുടുക്കുന്നതിനുപകരം ഭൂമിയിലെ മായാ വസ്തുക്കൾ നൽകികൊണ്ട് ഭൂമിയിൽ തന്നെ ബന്ധി പോകുന്നു. ഒന്നും അറിയാത്ത ആ കുഞ്ഞിന്റെ ജീവിത (മായാബന്ധനം )ദുരന്ധം വീണ്ടും ആരംഭിക്കുന്നു. ആ കുഞ്ഞുങ്ങൾ ചെയ്യുന്ന തെറ്റുകൾക്ക് ഉത്തിരവാദികൾ വാസ്തത്തിൽ കുഞ്ഞുങ്ങളാണോ അതോ മാതാപിതാക്കളാണോ എന്ന് നാം തന്നെ ചിന്തിച്ചുനോക്കുക. കുഞ്ഞുങ്ങളെ ധർമ്മത്തിന്റെ മാർഗ്ഗത്തിലൂടെ ഈശ്വരനിലേക്ക് നയിക്കുന്നവരെയാണ് പുരണങ്ങളിൽ (മാതാ പിതാ )രക്ഷിതാക്കൾ എന്ന് പറഞ്ഞിട്ടുള്ളത്. അപ്രകാരമുള്ള മാതാപിതാക്കൾ ഇനിയെങ്കിലും ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം ഓം ശാന്തി

കടപ്പാട് 

No comments: