_*പ്രഭാത ച᭄ന്തകൾ*_
_ജീവിക്കാൻ വേണ്ടി സമ്പാദിക്കുന്നതും സമ്പാദിക്കാൻ വേണ്ടി ജീവിക്കുന്നതും തമ്മിലുള്ള അന്തരമാണ് മനഃസമാധാനത്തിന്റെ തോത് നിശ്ചയിക്കുന്നത്._
_നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം.മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ്._
_എല്ലാ മണിച്ചിത്രത്താഴുകളും അപ്രസക്തമാണെന്നു തെളിയാൻ ഒരു ഭൂകമ്പം മതി.മൈതാനങ്ങളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് മനുഷ്യൻ അപ്പോൾ തിരിച്ചറിയും._
_എല്ലാം ശരിയാകുമ്പോൾ ശാന്തമാകാം എന്ന തെറ്റിദ്ധാരണയെക്കാൾ ശാന്തമായിരുന്നാൽ എല്ലാം ശരിയാകും എന്ന ക്രിയാത്മകചിന്ത ജീവിതത്തെ സന്തോഷഭരിതമാക്കും._
🙏 *സുപ്രഭാതം*🙏
No comments:
Post a Comment