അമ്മയെ ഒരു ദിവസം മാത്രം സ്മരിക്കാനുള്ളതാണോ . എന്താണ് അമ്മ എന്ന തത്വം. എന്താകണം ഒരമ്മയുടെ മഹത്വം.
മാതൃത്വം - അമ്മയാവുക എന്നത് മനുഷ്യവർഗ്ഗത്തിന് ഏറ്റെടുക്കാവുന്നതിൽവച്ച് ഏറ്റവും ഭാരിച്ച ഉത്തരവാദിത്വമാണ്. ഒരു മനുഷ്യജീവിയെ സൃഷ്ടിക്കുകയാണ്.
അതാണ് ഏറ്റവും വലിയ സൃഷ്ടികർമ്മം. അതിന് ഒരു വലിയ വിവേകം ആവശ്യമായുണ്ട്.
മാതൃത്വം അഥവാ പിതൃത്വം എന്ന ഭാവങ്ങൾ മൂല പ്രകൃതിയിൽ ഉള്ളതാണ് . അത് ഓരോ കാരണം വെച്ചുകൊണ്ട് പലതരതിൽ, ഒരോവ്യക്തികളിലൂടെയും അത് ആവിർഭവിക്കുന്നു.ഈ ഭാവങ്ങൾ ഒരു വ്യക്തിയുടെ അല്ല.സഗുണ ബ്രഹ്മം എന്ന് പറയുന്നത് അതാണ് .നമ്മുടെ നിശ്ചിലമായ ഉള്ളിലുള്ള അന്തർയാമി
ആമാതൃഭാവത്തിനെ അംഗീകരിക്കുകയാണ്.
അമ്മ,അച്ഛൻ എന്നൊക്കെ നമ്മൾ പറയുന്നത് ,നമ്മൾക്ക് നമ്മളുടെ ലൗകികമായ അമ്മയും അച്ഛനെയും അറിയാം .ഈ ലൗകീകമായ അമ്മയും അച്ഛനും വച്ചുകൊണ്ടാണ് നമ്മൾ മഹാമായയേയും അറിയാൻ ശ്രമിക്കുന്നത്.വാസ്തവത്തിൽ അമ്മ എന്നു പറയുന്നത് ഒരു സ്ത്രീയല്ല. അതൊരു തത്വമാണ്.
" യാ ദേവീ സർവ്വഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ "
എന്ന് ദേവി മാഹാത്മ്യം പറയുന്നു.
എല്ലാവരിലും ഈ മാതൃത്വം ഉണ്ട് .സ്ത്രീയിൽ കുഞ്ഞ് ജനിക്കുമ്പോൾ ഈ മാതൃത്വം
ആഭിർഭവിക്കുകയാണ്.അത് സ്ത്രീയുടെ സ്വന്തം അല്ല .സ്ത്രീ ആ മാതൃത്വം തന്റേതാണെന്ന് ധരിച്ച് മാതൃത്വത്തിനെ നഷ്ടമാക്കി കളയുന്നു.ആ മാതൃത്വം തന്റേതല്ലെന്നും ,ഈ കുഞ്ഞിനെ ഒരു കാരണമാക്കി വച്ചുകൊണ്ട് ഉള്ളിൽ ഈ വിശ്വപ്രപഞ്ചത്തിന്റെ മുഴുവൻ മാതൃത്വം ആഭിർഭവിക്കുകയാണെന്നും അറിയുകയാണെങ്കിൽ, മാതൃത്വം തന്നെ ഒരു സ്ത്രീക്ക് ഈശ്വര സാക്ഷാത്കാരമാണ്.ആ മാതൃത്വത്തിൽ തന്നെ ഇല്ലാതാക്കണം , അല്ലാതെ ആ മാതൃത്വത്തിനെ തന്റെ സ്വന്തമാക്കരുത്.മാതൃത്വത്തിൽ തന്നെ ഇല്ലാതാക്കാൻ സാധിക്കുമെങ്കിൽ ,മാതൃത്വം എന്ന ഒരേയൊരു ആവിർഭാവം മതി ഒരു സ്ത്രീക്ക് മുക്തിക്ക് കാരണമാകാൻ . ശിവനിൽ മാതൃത്വം അടക്കമാണ് അതുകൊണ്ട് ശിവന് തമിഴിൽ ഒരു പേരുണ്ട് "അമ്മയപ്പൻ " .
അത്യധികം സ്വാർത്ഥയായ ഒരു സ്ത്രീയിൽ ഒരു കുഞ്ഞിന് ജൻമം നൽകി , അവരെ വളർത്തിയെടുക്കാൻ വേണ്ടി വളരെയധികം ത്യാഗം ചെയ്യാൻ കാരണം, ആ സ്ത്രീയിൽ തൽക്കാലത്തേക്ക് കുഞ്ഞിനെ വളർത്താൻ വേണ്ടി ഒരു ത്യാഗം അവളിൽ ഈശ്വരശക്തിയാൽ പ്രവഹിക്കുന്നതിനാലാണ്.ആ ശക്തി തന്നെയാണ് ഗർഭത്തിൽ ഇരിക്കുമ്പോൾ ആ കുഞ്ഞിനെ സംരക്ഷിക്കുന്നതും. ഈ അമ്മ കുട്ടിക്ക് ആഹാരവും, പാലും ഒക്കെ കൊടുക്കുന്നതൊക്കെ പുറത്തുവന്നതിനുശേഷം അല്ലേ.
ഒരു പെണ്ണായതുകൊണ്ട് മാത്രം സ്വാഭാവികമായും അമ്മയാവാം എന്ന് കരുതരുത്.അതൊരു അപക്വധാരണയാണ്.മാതൃത്വം
എന്നത് യാതൊരു നിബന്ധനകളില്ലാത്ത,ശുദ്ധമായ സ്നേഹമാണ്. ആ അമ്മ തന്റെ മക്കളെ നിരുപാധികം സ്നേഹിക്കണം. അമ്മയ്ക്കു മാത്രമേ നിരുപാധികം സ്നേഹിക്കാൻ കഴിയുകയുള്ളൂ.ആ ഗുണം കുഞ്ഞിനും പകർന്നു കിട്ടുന്നു. അമ്മയായിരിക്കുകയെന്നാൽ നിരുപാധികമായി സ്നേഹിക്കാൻ കഴിയുക എന്നതാകണം. അല്ലാതെ മക്കളുടെ സമ്പത്തുകൾ നോക്കി മാത്രമാകരുത് തന്റെ മക്കളോടുള്ള സ്നേഹം ഉണ്ടാകേണ്ടത്.
പെറ്റമ്മയേയും പിറന്ന നാടിനെയും നമ്മൾ അമ്മയായി കരുതുന്നു.നമുക്കെല്ലാം കനിഞ്ഞു തരുന്ന ഈ പ്രകൃതിയാണ് നമ്മുടെ യഥാർത്ഥ അമ്മ .അമ്മ പ്രകൃതേശ്വരിയാണ്, വിശ്വമാതാവാണ് ,സർവ്വം സഹയാണ്.
*മാതൃത്ത്വത്തിന്റെ മഹത്വം മനസ്സിലാക്കുന്ന എല്ലാ അമ്മമാർക്കും Happy mother's day ആശംസിക്കുന്നു.*
🙏🙏🙏🙏🙏🙏🙏
No comments:
Post a Comment